Followers

Sunday, December 13, 2009

Saturday, December 12, 2009

ezhuth academy awards 2010

mathew nellickunnu presents award to rajeesh rehman for prabhavarma
kerala kaumudi dec 10, 2009

malayala manorama dec. 10, 2009



academy secretary m k harikumar speaks



academy chairman mathew nellickunnu



to k b prasanna kumar

to thomas joseph



to p ravikumar



to jayamohan


to ganesh panniyath











മൂന്നു കവിതകള്‍



sreedevi nair
അഗാധമായ പ്രാചീനചിന്തകള്‍
മനുഷ്യനെ സ്നേഹിക്കാന്‍ നമുക്ക് മടിയാണ്.
മലകള്‍ സഞ്ചരിച്ചുതുടങ്ങിയാലും
നാം സ്നേഹിക്കില്ല.

നമുക്ക് ഒരാള്‍ മരിക്കുമ്പോള്‍
സ്നേഹം തോന്നിയേക്കാം.
ആ സ്നേഹം എവിടെനിന്ന് വരുന്നു?
അസ്ഥികള്‍ക്കുള്ളില്‍ നിന്നോ?
മനസ്സിലെ അഗാധമായ പ്രാചീന
കാലങ്ങളില്‍ നീന്നോ?
ശരീരത്തിനുള്ളിലെ കടലെടുത്തുപോയ
പുരാതന നാഗരികതകളില്‍ നിന്നോ?
നമ്മെക്കുറിച്ച് നമുക്കൊന്നും അറിയില്ലെന്നോ?

ജീവിക്കുന്നവനെ,ജീവിക്കാന്‍ പാടുപെടുന്നവനെ
നാം വെറുപ്പുകൊണ്ട് സ്നാനം
ചെയ്ത് വീക്ഷിക്കുന്നു.

എല്ലാ മനുഷ്യാസ്തിത്വങ്ങളെയും സഹിക്കാന്‍
പറ്റാത്ത വിധം നാമോരോരുത്തരും
ചുരുങ്ങിയിരിക്കുന്നു.

മരിക്കുന്നവന്,ഏതോനന്മയുടെ പങ്ക്
നാം പെട്ടെന്ന് എത്തിച്ച് കൊടുക്കും.
മരിക്കുന്നയാള്‍ ഒന്നും എടുക്കില്ലല്ലോ?
അവന്റെ നിസ്സ്വാര്‍ത്ഥതയിലാണ്
നമ്മുടെ കണ്ണ്.

നാം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍
സ്നേഹിക്കും?

നീ
ആ‍ത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെ കിടന്ന ഒരുതുണ്ട് ഭൂമി,
ഞാനറിയാതെ കയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാന്‍ ഞാനിന്നും
അശക്തയാണ്.


ഉടമസ്ഥാവകാശം ചോദിക്കാന്‍
ഒരിക്കലും നീ വരരുത്.
കാരണം എന്റെ ആത്മാവുപോലും
പണയപ്പെട്ടതാണ്.


എനിയ്ക്ക് സ്വന്തം ഞാന്‍ പോലുമല്ല
എന്ന അറിവെന്നെ വേട്ടയാടപ്പെടുമ്പോള്‍
നിന്നെ ഞാനെവിടെയാണ്സ്വന്ത
മാക്കി വയ്ക്കേണ്ടത്?


ഓര്‍മ്മകള്‍
ഓര്‍മ്മപുസ്തകത്തിന്റെ താളുകള്‍
നിശ്വാസക്കാറ്റില്‍ ഒന്നൊന്നായി
മറിഞ്ഞുകൊണ്ടേയിരുന്നു.

കടലാസ്സിന്റെ ഓരത്തു ഞാനെഴുതിയ
കദനങ്ങളുടെ അക്കങ്ങള്‍
കണ്ണടച്ച് അക്കങ്ങളെ മറന്നു.
കാണാനാവാത്ത വിധം കണ്ണുനീര്‍ കൊണ്ട്
വിധിയും അവയെ മറച്ചുപിടിച്ചു.

തലോടിയറിയാന്‍ ശ്രമിച്ച വിരലുകള്‍
നഖക്ഷതം കൊണ്ട് വികൃതമാക്കിയ
പ്രണയത്തെ തെരഞ്ഞുപിടിക്കാന്‍
ശ്രമിച്ചുകൊണ്ടേയിരുന്നു.

ezhuth online january 2010














എഡിറ്റോറിയല്‍

മാത്യൂ നെല്ലിക്കുന്ന്

കവിത
പി കെ ഗോപി

പി കെ ഗോപി

രാജു ഇരിങ്ങല്‍

മുയ്യം രാജന്‍

ബി ടി അനില്‍ കുമാര്‍

വേണു വി ദേശം

ബി ടി അനില്‍ കുമാര്‍

വിജയന്‍ വിളക്കുമാടം

കൃഷ്ണ

ബ്രിന്ദ


ശ്രീദേവി നായര്‍

വേണു വി ദേശം

ഇന്ദിരാ ബാലന്‍


സക്കീര്‍ ഹുസൈന്‍

ബി ഷിഹാബ്

ഉള്ളൂര്‍ എം. പരമേശ്വരന്‍

വേണു വി ദേശം

ഡെല്‍ന നിവേദിത

ഗദ്യം

ഉദ്ഘാടന മഹാമഹം

എ ക്യൂ മഹ്ദി

എം. കെ ഹരികുമാര്‍

മോന്‍സി ജോസഫ്

സിറിയക്

സി പി രാജശേഖരന്‍

എം കെ ചന്ദ്രശേഖരന്‍

കെ സന്തോഷ്കുമാര്‍

കെ. ജി . ഉണ്ണികൃഷ്ണന്‍

കഥ
ജി ബി സി മേനോന്‍

ഡോണ മയൂര
വിജയകുമാര്‍ കളരിക്കല്‍

വിജയകുമാര്‍ കളരിക്കല്‍

ബ്രിജി

ഗണേഷ് പന്നിയത്ത്

കെ പി എം നവാസ്

കൃഷ്ണ

ദീപുശശി തത്തപ്പള്ളി

സുബി ടി വി

മറ്റു വായനകള്‍

ആത്മായനങ്ങളുടെ ഖസാക്ക് സമ്പൂര്‍ണം

ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്

എഴുത്ത് അക്കാദമി അവാര്‍ഡ് 1

എഴുത്ത് അക്കാദമി അവാര്‍ഡ്- 2

കവിതകള്‍





brinda


അവധി
ഇന്ന്‌
ഞായർ
പ്രണയത്തിന്‌ അവധി!
വീട്ടിൽ
ഭാര്യ കാണും.
എന്തേ ഒരു
മിസ്ഡ്‌ കോൾ പോലും?
ചോദിക്കരുത്‌
കാമുകൻ ചീറും.
അയാൾ ഗൃഹസ്ഥനാണ്‌!

രഹസ്യം
ബൃന്ദ
ഞാൻ
നിവർന്നു നിൽക്കുമ്പോഴൊക്കെ
പിന്നിൽ നീ
എന്നാണ്‌ വയ്പ്‌.
അപ്പോഴൊക്കെ
എനിക്ക്‌
വെളിപാടുണ്ടാകാറുണ്ട്‌.
എന്റെ നട്ടെല്ലെടുത്താകണം
നിന്നെയുണ്ടാക്കിയിരിക്കുന്നത്‌ എന്ന്‌.
അതുകൊണ്ടല്ലേ
ഒരാപ്പിളെടുത്തു നീട്ടിയപ്പോൾ
എല്ലാമറിഞ്ഞിട്ടും
നടുവു വളച്ചുനിന്ന്‌
ഞാൻ കടിച്ചുതിന്നത്‌ !

തുല്യം
ബൃന്ദ
പ്രിയനേ
നിനക്കു പനിയോ പ്രണയമോ
ആശുപത്രിയിലെന്നാൽ പനി
നിന്റെയടുത്തെങ്കിൽ പ്രണയം.
തെർമോമീറ്ററിൽ
രണ്ടളവും തുല്യം.

മറവ്‌
ബൃന്ദ
നിന്റെ കണ്ണുകൾ
അപകടകരങ്ങളാണ്‌
അതിനൊരു
മൂർച്ചയുണ്ട്‌.
അതെപ്പൊഴും
എന്നെ
തുളച്ചുകൊണ്ടിരിക്കുന്നു.
അതിനാൽ
എനിക്ക്‌
നിന്നെ നോക്കാൻ ഭയം
പ്രിയപ്പെട്ടവനേ
എന്റെ കണ്ണുകളുടെ
കാഴ്ചശക്തി
മങ്ങിയിരിക്കുന്നു.
ഞാനിപ്പോൾ
കണ്ണട വച്ചിട്ടുണ്ട്‌.
സാരമില്ല
ഒരു മറവ്‌
ഏതിനും നല്ലതാണ്‌!

ഉദ്ഘാടന മഹാമഹം








mathew nellickunnu






സ്ഥലത്തെ പ്രമുഖവ്യവസായിയും സാമൂഹ്യനേതാവുമായ വാറുണ്ണി പുതിയ വ്യവസായസംരംഭത്തിന്‌ തുടക്കം കുറിക്കുകയാണ്‌. മലയാളികൾക്ക്‌ കൺകുളിർക്കെ സിനിമകൾ കാണാൻ ഒരു തീയേറ്റർ പടുത്തുയർത്തുകയാണ്‌. എത്രകാലമാണ്‌ തെളിയാത്ത വീഡിയോ കാസറ്റുകൾകണ്ട്‌ വിദേശമലയാളികൾ കാലം കഴിക്കുക. അതിനുള്ള മറുപടിയാണ്‌ വാറുണ്ണിയുടെ 'ബൾക്കീസ്‌' തീയേറ്റർ.
ഏതായാലും അവധി തരപ്പെടുത്തിയാണെങ്കിലും ഉദ്ഘാടനത്തിൽ പങ്കുചേരാൻ സാംസൺ തീരുമാനിച്ചു.
വാറുണ്ണി വെളുക്കെച്ചിരിച്ചും കൈകൂപ്പിവണങ്ങിയും വാതുക്കൽ ആഗതരെ സ്വാഗതം ചെയ്യുന്നു. പ്രധാനപരിപാടി ഒരു മലയാളം സിനിമയുടെ പ്രദർശനംതന്നെ. സിനിമയ്ക്കുമുമ്പ്‌ മുഖ്യാതിഥി ഉദ്ഘാടനംചെയ്തു. വാറുണ്ണിയുടെ നേട്ടങ്ങളെക്കുറിച്ച്‌ രണ്ടുവാക്ക്‌ പറയാനും മറന്നില്ല. പ്രധാന വാതായനത്തിൽ ആഗതരെ കാത്തുനിൽക്കുന്നു.
"അഭിനന്ദനങ്ങൾ! മലയാളിസമൂഹം താങ്കളോട്‌ കടപ്പെട്ടിരിക്കുന്നു."
സാംസൺ വാറുണ്ണിയോടായി ഇത്രയും പറഞ്ഞു. ധാരാളം ആളുകൾ ചക്കാത്തിൽ സിനിമകാണാൻ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരഭിനന്ദനം സാംസണല്ലാതെ ആരും പറയാൻ മിനക്കെട്ടില്ല. അതുകൊണ്ടുതന്നെ വാറുണ്ണി അടുത്തേക്കുവിളിച്ച്‌ സാംസണ്‌ നന്ദിപറഞ്ഞു.
"മിസ്റ്റർ വാറുണ്ണീ, ഈ തീയേറ്ററിന്‌ 'ബൾക്കീസ്‌' എന്ന പേരിടാൻ പ്രത്യേക കാരണങ്ങൾ വല്ലതുമുണ്ടോ. എന്താണ്‌ അതിനുപിന്നിലെ പ്രചോദനം?" ശാസൺ ചോദിച്ചു.
"അതിനുപിന്നിലെ പ്രചോദനം, ബൾക്കീസ്‌ എന്റെ അയൽക്കാരിയായിരുന്നു. അവൾ അകാലത്തിൽ മരിച്ചുപോയി. അവളുടെ ഓർമ്മ നിലനിർത്തുകയാണ്‌ എന്റെ ഉദ്ദേശ്യം."
"ബൾക്കീസിന്റെ മരണം താങ്കളുടെയുള്ളിൽത്തട്ടാൻ പ്രത്യേക കാരണം വല്ലതുമുണ്ടോ?"
"ഞങ്ങൾ കളിക്കൂട്ടുകാരായിരുന്നു. അതാണ്‌ കാരണം."
"അവൾ അവിഹിതഗർഭം പേറിയാണ്‌ കിണറിനെ അഭയംപ്രാപിച്ചതെന്നുള്ളത്‌ ശരിയാണോ? സാംസൺ ചോദിച്ചു.
"അവൾ മരിക്കുമ്പോൾ ഗർഭിണിയായിരുന്നെന്ന്‌ കേട്ടിട്ടുണ്ട്‌."
"അവളുടെ അകാലനിര്യാണത്തിനു കാരണം താങ്കളുടെ പാപഭാരമാണെന്ന്‌ നാട്ടുകാർ പറഞ്ഞാൽ നിഷേധിക്കുമോ?"
"ഇപ്പോൾ ഇത്തരം കാര്യങ്ങൾ നിഷേധിക്കാനോ, സമ്മതിക്കാനോ ഉള്ള സമയമല്ലല്ലോ."
ഇതു പറഞ്ഞ്‌ വാറുണ്ണി വെളുക്കെച്ചിരിച്ചു. പല്ലിനിടയിൽ രോമങ്ങൾ.
"എന്താണ്‌ നിങ്ങളുടെ പല്ലിനിടയിൽ രോമങ്ങൾ വളരുന്നുവോ? സാധാരണ മുഖത്തല്ലേ രോമങ്ങൾ വളരുന്നത്‌. ഈ ഒറ്റക്കാരണത്താൽ നിങ്ങൾക്ക്‌ ഗിന്നസ്ബുക്കിലേക്ക്‌ പ്രവേശനാനുമതി കിട്ടുവാൻ സാധ്യതകാണുന്നു." സാംസൺ.
വാറുണ്ണി ചോദ്യത്തിന്‌ മറുപടി നൽകിയില്ല.
ഏതായാലും പിന്നീട്‌ സംഭാഷണമദ്ധ്യേ ചിരിക്കാനും ശ്രമിച്ചില്ല.
വാറുണ്ണി തീയേറ്ററിന്റെ ലോബിയിലൂടെ ഉലാത്തുകയാണ്‌.
സാംസന്റെ ചോദ്യങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരിക്കണം. പട്ടുമുണ്ടും ജുബ്ബായുമാണ്‌ വേഷം. വിശേഷദിവസങ്ങളിൽ മലയാളികൾ കേരളീയവസ്ത്രങ്ങൾ ക്ലോസെറ്റിൽനിന്നും പുറത്തെടുക്കുന്ന പതിവുണ്ട്‌.
സൂക്ഷിച്ചുനോക്കിയപ്പോൾ വാറുണ്ണിയുടെ വലത്തേമുട്ടിനുതാഴെ ഒരു കെട്ടുകണ്ടു. നടത്തത്തിനും അൽപം പരുങ്ങലുണ്ട്‌.
"എന്തുപറ്റി താങ്കളുടെ നടത്തയ്ക്ക്‌ ഒരു പരുവക്കേടു, കാലിൽ ഒരു തുണിക്കെട്ടും? ഈയിടെയെങ്ങാനും മാരത്തോൺമത്സരമുണ്ടായിരുന്നോ?" സാംസൺ.
"എന്റെ കുടവയറും തടിയുമൊക്കെക്കൂടി ജനാലയിൽക്കൂടി നൂഴ്‌ന്നുകയറിയപ്പോൾ കാല്‌ മെറ്റൽഫ്രെയിമിൽ ഇടിച്ചതാണ്‌."
"എന്താണ്‌ മുൻവാതിലിലൂടെ താങ്കൾ ഗൃഹപ്രവേശിതനാകാത്തത്‌?"
"ലിവിങ്ങ്‌ർറൂമിൽ അവളുടെ അപ്പനും അമ്മയും ദിവസംമുഴുവൻ കുത്തിയിരുന്ന്‌ ടെലിവിഷൻ കാണുകയല്ലേ. പിന്നെ മുൻവാതിലിലൂടെ എങ്ങനെ ഗൃഹപ്രവേശം സാധിക്കും?"
"എന്നാൽ പിന്നെ രാത്രീഞ്ചരനായിക്കൂടെ?" സാംസൺ ചോദിച്ചു.
"അതെങ്ങനെ സാധിക്കാനാണ്‌. ഭാര്യയും മക്കളും വീട്ടിൽ കാത്തിരിക്കുകയല്ലേ. രാത്രിയിൽ വല്ലപ്പോഴുമെങ്കിലും ചെന്നില്ലെങ്കിൽ അവൾ വഴക്കുകൂടും. പുലർകാലത്തിനുമുമ്പ്‌ മൂന്നുമണിക്കാണ്‌ അവളുടെ പ്രധാനപ്പെട്ട സർഗ്ഗവാസനകൾ ഉണരുന്നത്‌."
"എന്നാൽപിന്നെ കെട്ടിയോൻചത്ത ലൂസിയാനയെ കല്യാണംകഴിപ്പിച്ചുകൂടെ?" സാംസൺ ചോദിച്ചു.
"അതെന്തു വർത്തമാനം. എന്റെ പകൽസമയം മുഴുവൻ നീണ്ടുനിവർന്നു കിടപ്പില്ലേ. കെട്ടിച്ചുവിട്ടാൽ അവളുടെ പണംമുഴുവനും എനിക്കു കിട്ടുമോ?"
"മിടുക്കനാണേ. കൊച്ചുകള്ളൻ. ഈ തീയേറ്ററിലെന്താണ്‌ ഒരു ശവത്തിന്റെ ഗന്ധം. എന്താ ഇവിടെ പണ്ട്‌ ശവക്കോട്ട വല്ലതുമായിരുന്നോ?" സാംസൺ.
"ഛേ, ഛേ. മണ്ടത്തരം പറയാതെ. ഈ തീയേറ്റർ പടച്ചുവെച്ചതു ആരുടെകാശാ? അവളുടെ കെട്ടിയോൻ ചത്തപ്പോൾ കിട്ടിയ കാശല്ലേ ഇതെല്ലാം. ഒരുനാൾ, ചത്തുപോയ കെട്ടിയോൻ ഭാര്യയെത്തേടി അലഞ്ഞുനടക്കുമ്പോൾ ഞാനും അവളും തീയേറ്റർപണിയുടെ രംഗനിരീക്ഷണം നടത്തുകയായിരുന്നു. ദൂരെവച്ചുതന്നെ അവളുടെ കാർ കെട്ടിയോൻ തിരിച്ചറിഞ്ഞു. അതിൽപിന്നെ ആ കാറിനും ഒരു മണമുണ്ട്‌. ഈയിടെ മോട്ടൽ ആറിൽ ഞങ്ങളിരുന്ന്‌ ദോശചുടുന്നു. അപ്പോഴും മുറിയിൽ മണം. ഇപ്പോൾ ചന്ദനത്തിരി ഞാനുപയോഗിക്കുന്നുണ്ട്‌. കണ്ടില്ലേ എന്റെ ജുബ്ബയുടെ പോക്കറ്റിൽ ഒരു കൂട്‌ ചന്ദനത്തിരി."
"താങ്കൾക്ക്‌ പണ്ടത്തെപ്പോലെ വില്ലുകുലയ്ക്കാൻ മെയ്യ്‌ വഴങ്ങുമോ? ഒരു പുതിയാപ്ലയുടെ സ്റ്റൈലിലാണല്ലോ രാത്രിയും പകളും താങ്കളുടെ സഞ്ചാരവിഹാരങ്ങൾ? സാംസൺ ചോദിച്ചു.
"ഇതെല്ലാമൊരു ജാഡയല്ലേ. അവളെ ചുമന്ന്‌ ശരിക്കും സുഖിപ്പിച്ചെങ്കിലേ അവളുടെ കീശതുറക്കൂ."
"വിധവകൾ ശേഖരിച്ച ഇൻഷ്വറൻസ്‌ പണമാണ്‌ താങ്കളുടെ സമ്പത്തിന്റെ അടിത്തറയെന്ന്‌ കേൾക്കുന്നു."
"താങ്കൾ എനിക്കിട്ട്‌ പാരപണിയരുത്‌. എന്റെ ട്രെയിഡ്സീക്രട്ട്സ്‌ മനസ്സിലാക്കിയവൻ നിങ്ങൾമാത്രമാണ്‌."
"ഈയിടെയെങ്ങാനും ലോട്ടറിയടിക്കുമോ? താങ്കൾക്ക്‌ അഞ്ചുനമ്പറുകൾവരെ ഈയിടെ അടിച്ചതായി കേട്ടു." സാംസൺ.
അതുശരിയാണ്‌. അഞ്ചുനമ്പർവരെ ഈയിടെ അടിച്ചു. പക്ഷെ കുലുക്കിപിഴിഞ്ഞപ്പോൾ ചീറ്റിപ്പോയി. ഇപ്പോൾത്തന്നെ നാലെണ്ണമില്ലേ. ഇനിയും ലോട്ടറിയടിച്ചാൽ ബേബിസിറ്റിംഗ്‌ ഈ വയസ്സുകാലത്ത്‌ എന്നെക്കൊണ്ട്‌ പറ്റത്തില്ല.
"അങ്ങനെയല്ലല്ലോ താങ്കളുടെ ഭാര്യ പറയുന്നത്‌." സാംസൺ.
"അവളുടെ ഭാഷ്യം എന്താണ്‌ സഖാവെ?"
"ഭാര്യയോടു കോപിക്കുകയില്ലെങ്കിൽ തുറന്നുപറയാം. 'വണ്ടി എത്ര ചവിട്ടിയിട്ടും ഗിയറിൽ വീഴുന്നില്ല. അവിടെക്കിട. കേട്ടിട്ടില്ലേ, വള്ളം തിരുനക്കരത്തന്നെ' എന്ന്‌."

എഡിറ്റോറിയൽ-നമുക്കൊരു തിരിച്ചുവരവ്‌ വേണ്ടേ?-







mathew nellickunnu




ആധുനിക മലയാളി സമൂഹം ഭൗതികമായും ആത്മീയമായും ഒരുപാടുമാറിപ്പോയി. മൂല്യബോധവും സദാചാരബോധവും സൂക്ഷിക്കുന്ന ജനതയാണെന്ന നാട്യം ഒരുവശത്ത്‌. രാഷ്ട്രീയവും സാമൂഹ്യവുമായ അരാജകവാദത്തിന്റെ ഫലമായ സംസ്കാരലോപം മറുവശത്ത്‌. കുടുംബബന്ധങ്ങളെക്കുറിച്ചും മതസഹിഷ്ണുതയെക്കുറിച്ചും പൊതുവേദികളിൽ ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെ ഇരുട്ടിന്റെ മറവിൽ തലയിൽ മുണ്ടിട്ട്‌ ഒളിച്ചും പാത്തും തന്തോന്നി ജീവിതം തുടരുന്നു. സ്ത്രീസ്വാതന്ത്ര്യം പ്രസംഗിക്കാൻമാത്രം കൊള്ളാവുന്ന വിഷയമായി മലയാളി കണ്ടെത്തിയിട്ടുണ്ട്‌. പട്ടാപ്പകൽപോലും ഒറ്റയ്ക്ക്‌ യാത്രചെയ്യാൻ പെണ്ണുങ്ങൾക്ക്‌ ഭയമാണിപ്പോൾ കേരളത്തിൽ. ഒന്നരവയസ്സുള്ള പെൺകുഞ്ഞും എൺപതുവയസ്സുള്ള മുത്തശ്ശിയും ഭയപ്പാടിന്റെ പരിധിയിൽനിന്ന്‌ അകലെയല്ല. കേരളത്തിലെ ഏറ്റവും ലാഭകരമായ വ്യവസായമായി പെൺവാണിഭം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സൂര്യനെല്ലി, വിതുര, കൊട്ടിയം, തോപ്പുംപടി, പന്തളം, കോഴിക്കോട്‌ ഐസ്ക്രീം പാർലർ... ബ്രാൻഡ്ചെയ്ത എത്രയെത്ര സ്ത്രീ വ്യവസായങ്ങളാണ്‌ ഇവിടെ തഴച്ചുവളരുന്നത്‌!
മദ്യവും മയക്കുമരുന്നും കേരളീയജീവിതത്തെ കാർന്നുതിന്നുന്ന അർബുദമായി മാറിക്കഴിഞ്ഞു. മിക്ക കുടുംബങ്ങളിലും ആഘോഷവേളകളിൽ മദ്യം ഒരു പ്രധാന വിഭവമാണ്‌. ഇത്‌ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്നു. സ്ത്രീകളും കുട്ടികളുമാണ്‌ ഇതിന്റെ ദുരന്തഫലമനുഭവിക്കുന്നത്‌. അമേരിക്കൻ രാജ്യങ്ങളിൽ മദ്യം വാരാന്ത്യദിനങ്ങളിൽ മാത്രം ഉപയോഗിക്കുമ്പോൾ ഇവിടുള്ളവർ മദ്യപിച്ച്‌ വാഹനമോടിക്കുകയും ജോലിസ്ഥലങ്ങളിൽപോലും മദ്യപിച്ചെത്തി ഉത്തരവാദിത്വമില്ലാതെ പെരുമാറുകയും ചെയ്യുന്നു.
പണ്ടത്തെ തെങ്ങും പനയും ചെത്തിയെടുക്കുന്ന ശുദ്ധമായ കള്ളിന്റെ സ്ഥാനത്ത്‌ ഇന്ന്‌ പലവിധ രാസവസ്തുക്കളും കലർത്തി വിഷമയമായ കൃത്രിമക്കള്ളാണ്‌ നിർമ്മിക്കുന്നത്‌. കേരളീയരുടെ മദ്യപാനശീലം സകല അതിർവരുമ്പുകളും ഭേദിച്ച്‌ മുന്നേറുന്നു.
കേരളത്തിലെ കത്തോലിക്കസഭ ഒരിക്കൽ പുറത്തിറക്കിയ ഒരു പഠനറിപ്പോർട്ടിൽ പറയുന്നത്‌ കേരളത്തിൽ ഏറ്റവുമധികം മദ്യ ഉപഭോഗം നടക്കുന്നത്‌ കത്തോലിക്കരുടെ ഇടയിലാണെന്നാണ്‌. വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ, കുടുംബത്തകർച്ച, ഒറ്റയ്ക്കും കൂട്ടായുമുള്ള ആത്മഹത്യകൾ ഒക്കെ മദ്യോപഭോഗത്തിന്റെ ദുരന്തഫമാണ്‌.
സ്കൂൾ കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത്‌ ഒരു ഫാഷനാണ്‌. മിഠായിയിലും ച്യൂയിംഗത്തിലും കോളയിലും ലഹരി! ടെലിവിഷന്റെ ദുസ്വാധീനം വേറെ. പണമുണ്ടാക്കുക - അതിനുവേണ്ടി എന്തു കുറുക്കുവഴി സ്വീകരിക്കാനും തയ്യാർ എന്നതാണ്‌ ഓരോ ചെറുപ്പക്കാരുടേയും ജീവിത വീക്ഷണം. പണത്തിലൂടെ മാന്യതയടക്കം എന്തും നേടാമെന്ന ബോധ്യംതന്നെയാണിതിനു പിന്നിലുള്ളത്‌.
പണ്ട്‌, വിവാഹക്കമ്പോളത്തിൽ ചെറുക്കന്‌ ഭക്ഷണത്തിന്‌ വകയുണ്ടോ എന്നും, എത്ര പറയ്ക്ക്‌ നിലവും സ്ഥലവുമുണ്ട്‌ എന്നും അന്വേഷിച്ചിരുന്ന മാതാപിതാക്കൾ, അറുപതുകളിൽ ഗൾഫ്‌ പണത്തിന്റെ വരവോടെ ഗൾഫിൽ ജോലിയെന്നു കേട്ടാൽ മറ്റൊന്നും ചിന്തിക്കാൻ മെനക്കെടാതായി. പിന്നീട്‌ റബർവില വർദ്ധിച്ചപ്പോൾ റബർകൃഷിക്കാർക്കും കിമ്പളംവാങ്ങുന്ന സർക്കാർ ജോലിക്കാർക്കുമായി ഡിമാന്റ്‌. ഇപ്പോൾ അമേരിക്ക, ലണ്ടൻ, സ്വിറ്റ്സർലാന്റ്‌ എന്നിവിടങ്ങളിൽ ജോലിയുള്ളവർക്കാണ്‌ മുൻഗണന. പണത്തെ മാത്രം കേന്ദ്രീകരിച്ചുള്ള വിവാഹബന്ധങ്ങൾ ധാരാളം പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും സ്വപ്നങ്ങളെ തല്ലിയുടച്ചു. വിവാഹം കഴിഞ്ഞാൽ പിറ്റേന്നുതന്നെ വരൻ വിമാനം കയറുന്ന പ്രവണത കൂടിവരുന്നു. പണ്ടൊക്കെ പള്ളിയിൽ മൂന്നു ഞായറാഴ്ച വിളിച്ചുചൊല്ലി നടത്തിയിരുന്ന കല്യാണം ഇന്ന്‌ 24 മണിക്കൂറിനുള്ളിൽ മനസമ്മതവും വിവാഹവും കൂടി നടക്കുന്നു. ഇത്തരം വിവാഹങ്ങളിൽ പകുതിപ്പേരും അസ്വസ്ഥരും ദുഃഖിതരുമാണ്‌.
സ്ത്രീധനം എന്ന വ്യാധിയെ കോടതി പണ്ടേ വിലക്കിയതാണ്‌. സമ്പന്നൻ കോടികൾ സ്ത്രീധനംകൊടുത്ത്‌ പെൺമക്കളെ കെട്ടിക്കുമ്പോൾ ഇടത്തരക്കാരും സാധാരണക്കാരും നിരാശയും അപകർതയുംപേറി അതു കണ്ടുനിൽക്കുന്ന വിവാഹമാമാങ്കം നടത്തി മുടിയുന്ന മലയാളികുടുംബങ്ങൾ എത്രയാണ്‌! പണംകൊണ്ട്‌ മനസ്സുകളെ തുന്നിച്ചേർക്കാനാവില്ലെന്ന്‌ ആരും അറിയുന്നുമില്ല.
പഠിച്ചുജയിച്ചിട്ടും തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വൻസമൂഹംതന്നെ കേരളത്തിലുണ്ട്‌. മാന്യമായ മാർഗ്ഗങ്ങളിലൂടെയുള്ള പണസമ്പാദനംകൊണ്ട്‌ എങ്ങുമെത്താത്ത തൊഴിലാളി സമൂഹവുമുണ്ട്‌. ദുരയും ആർത്തിയും അപകർഷതയും നിറഞ്ഞ മനസ്സോടെ ഇവരിലൊരുഭാഗം സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിലേർപ്പെട്ട്‌ പണം നേടുന്നു.
ക്രിസ്തുവും കൃഷ്ണനും ഗാന്ധിജിയും ടാഗോറും വിവേകാനന്ദനും ശങ്കരാചാര്യരും ആദരിക്കപ്പെട്ട സ്ഥാനത്ത്‌ ഇന്ന്‌ പണക്കൊഴുപ്പിനും ബാഹ്യസൗന്ദര്യത്തിലുമാണ്‌ താരമൂല്യം. മിമിക്രിപ്പിള്ളേർക്ക്‌ തട്ടിക്കളിക്കാനുള്ള ഗോലികളാണിന്ന്‌ നമ്മുടെ രാഷ്ട്രീയ നേതാക്കൾ. ദൃശ്യമാധ്യമരംഗത്തോട്‌ അതിരുകവിഞ്ഞ അടിമത്വവും വിധേയത്വവും പുലർത്തുന്ന ചെറുപ്പക്കാർക്ക്‌ പണക്കൊഴുപ്പും നിറക്കൊഴുപ്പുമുള്ള സിനിമാ-സ്പോർട്ട്സ്‌ താരങ്ങളാണ്‌ റോൾ മോഡലുകൾ.
മഹാരഥന്മാരെ ആദരിച്ചിരുന്ന സമൂഹത്തിന്‌ ഇന്ന്‌ ക്രിക്കറ്റു കളിക്കാരാണ്‌ ആരാധനാപാത്രങ്ങൾ. എവിടെയും ക്രിക്കറ്റ്‌ ജ്വരമാണ്‌. നാടൻപന്തുകളിയും, മറ്റു കളികളും ക്രിക്കറ്റിന്‌ വഴിമാറിക്കൊടുത്തിരിക്കുന്നു.
പരമ്പരാഗത നാടൻ വ്യവസായങ്ങളായ കയർ, കുട്ടനെയ്ത്ത്‌, മൺപാത്രനിർമ്മാണം എന്നീ ജോലികൾ അറിയാവുന്നവർ ഇന്ന്‌ വിരളമാണ്‌. റബർതോട്ടങ്ങളുടെ വരവോടെ തെങ്ങുകൃഷി നാമശേഷമായിത്തുടങ്ങി. പണ്ട്‌ കൃഷിക്കാർ സ്വന്തം പുരയിടത്തിലുള്ള മാവുകളേയും പ്ലാവുകളേയും കുട്ടികൾക്കുള്ളതുപോലെ പേരുചൊല്ലി വിളിച്ചിരുന്നു. (തേന്മാവ്‌, ചക്കരമാവ്‌, ഉണ്ടപ്ലാവ്‌, കൂനൻപ്ലാവ്‌, കിഴക്കേപ്ലാവ്‌). ഇന്നത്തെ കുട്ടികൾക്കിതെല്ലാം അമ്മൂമ്മക്കഥയായിത്തോന്നാം.
കേരളത്തിലെ സ്ത്രീകളിൽ 25 ശതമാനത്തോളം പേർ അതിക്രമങ്ങൾക്ക്‌ ഇരയാവുന്നതായി അടുത്തിടെ ഒരു പത്രത്തിൽ വായിച്ചു. ആൺകുട്ടികൾക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ ആഗ്രഹവും പെൺകുട്ടികളോട്‌ സമൂഹത്തിലുള്ള അവജ്ഞയും പെൺഭ്രൂണഹത്യയുംമൂലം സ്ത്രീപുരുഷാനുപാതത്തിൽ വ്യത്യാസം വന്നിരിക്കുന്നു. പണ്ട്‌ സ്ത്രീകൾ എണ്ണത്തിൽ മുൻപിലായിരുന്നത്‌ ഇന്ന്‌ പുരുഷന്മാരാണ്‌ മുൻപിൽ. ആത്മഹത്യാവാർത്തകളില്ലാത്ത ദിവസങ്ങളില്ലാതായി. അത്യാഗ്രഹങ്ങളും, അനുകരണങ്ങളും, ആഢംബരവസ്തുക്കളോടുള്ള ഭ്രമവുംമൂലം ചെലവുകൾ വരവിനേക്കാൾ വളരെയധികമാവുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളും ആത്മഹത്യനിരക്കു കൂട്ടുന്നു.
മറ്റ്‌ സംസ്ഥാനങ്ങളിൽ വൈദ്യുതിയ്ക്കുവേണ്ടി ആണവനിലയങ്ങളും തെർമൽപ്ലാന്റുകളും നിർമ്മിച്ചപ്പോൾ കേരളം ജലവൈദ്യുതിപദ്ധതിയെ മാത്രം ആശ്രയിച്ച്‌ മുന്നോട്ടുപോയതാണ്‌. കേരളത്തിലെ പുഴകളേയും മലകളേയും വനങ്ങളേയും നശിപ്പിക്കാൻ കാരണം. ഓരോദിവസം കഴിയുംന്തോറും കേരളത്തിലെ വനഭൂമികൾ കുറഞ്ഞുവരുന്നു. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ എന്റെ നാട്ടിലുണ്ടായിരുന്ന മിക്ക വനങ്ങളും പ്രകൃതിസമ്പത്തുകളും ഇല്ലാതായി. (ഉദാഹരണമായി മണിയന്ത്രം, നെടുമല മുതലായ വനങ്ങൾ).
സമത്വം, സ്വാശ്രയത്വം, സ്വാതന്ത്രം തുടങ്ങിയ പദങ്ങളൊക്കെ ഉപയോഗിച്ചുതേഞ്ഞ ചില അവ്യയശബ്ദങ്ങളാണിന്ന്‌. എങ്കിലും സ്വന്തം നിലപാടുകളിൽനിന്ന്‌ വ്യതിചലിക്കാത്ത ദേശസ്നേഹികളും മനുഷ്യസ്നേഹികളും കലാസ്വാദകരും ഇനിയുമീ നാട്ടിൽ അവശേഷിക്കുന്നുവേന്ന്‌ ഞാൻ വിചാരിക്കുന്നു. അവരുള്ളടത്തോളം നന്മയുടെ ഇത്തിരിനാളം ഇവിടെ കെടാതെ നിൽക്കും. പ്രകൃതി തന്റെ അവസാനശ്വാസം അവർക്കായി നീക്കിവയ്ക്കും. മലയാളഭാഷയും മലയാളിത്തവും കടലിനപ്പുറത്തിരിക്കുന്ന എന്നെ വ്യാമോഹിപ്പിച്ചുകൊണ്ടേയിരിക്കും. എങ്കിലും ഒരു ചോദ്യം ചോദിക്കാൻ ഞാനാഗ്രഹിക്കുന്നു. "നമുക്കൊരു തിരിച്ചുവരവ്‌ വേണ്ടേ?....."
വേണം എന്നു പറയാൻ ഒരുപാടു നാവുകൾ ചലിക്കുന്നതും ഞാൻ കാണുന്നു.

അമേരിക്കൻ ഐക്യനാടുകളിലൂടെ - 2









a q mahdi




എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങും സ്വാതന്ത്ര്യകായപ്രതിമയും
എമ്പയർ സ്റ്റേറ്റ്‌ ബിൽഡിംഗ്‌. പുറത്തുനിന്നും ഈ കെട്ടിടത്തിന്റെ ഉയരം നോക്കാൻ ശ്രമിച്ചാൽ കഴുത്ത്‌ തരിച്ചുപോകും. 102 നിലകളിലുള്ള ഈ മന്ദിരത്തിന്‌ 381 മീറ്റർ പൊക്കമുണ്ട്‌, ഏകദേശം 1250 അടി. 1931 ൽ നിർമ്മിക്കപ്പെട്ട ഈ വമ്പൻകെട്ടിടത്തേക്കാൾ ഉയരമുണ്ടായിരുന്നു ന്യൂയോർക്കിൽ തകർക്കപ്പെട്ട വേൾഡ്‌ ട്രേഡ്‌ സെന്റർ ടവറുകൾക്ക്‌, 110 നിലയും 1420 അടിയും. ഇവയെക്കാൾ അൽപ്പം കൂടി പൊക്കമുള്ള ഒരു ടവർ കൂടിയുണ്ട്‌ അമേരിക്കയിൽ, അതു ചിക്കാഗോയിലെ സിയേഴ്സ്‌ ടവർ ആണ്‌. 1974 ൽ നിർമ്മിച്ച സിയേഴ്സ്‌ ടവറിന്‌ 110 നിലകളേ ഉള്ളുവേങ്കിലും ഉയരം 1450 അടിയാണ്‌.
എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങിന്റെ 86-​‍ാം നിലവരെ ഞങ്ങൾ കയറി. അവിടെവരെയേ സന്ദർശകർക്ക്‌ പ്രവേശനമുള്ളൂ. നിമിഷവേഗത്തിൽ ചലിക്കുന്ന സൂപ്പർ സ്പീഡ്‌ ലിഫ്റ്റാണ്‌; കണ്ണടച്ചുതുറക്കുംമുമ്പ്‌ ഉയരത്തിലതെത്തിയിരിക്കും.
വിമാനം ടേക്‌ൿഓഫ്‌ ചെയ്തുതുടങ്ങുമ്പോഴുള്ളതുമാതിരി, ഒരുതരം അസ്വാസ്ഥ്യം, കാതുകൾ അടഞ്ഞുപോകുന്ന അവസ്ഥ, ലിഫ്‌ററിലൂടെ ആകാശത്തേക്ക്‌ ഉയർന്നപ്പോഴുണ്ടായി.
ഈ 86-​‍ാം നിലയിൽ നിന്ന്‌ താഴേയ്ക്കുള്ള കാഴ്ച അത്ഭുതകരമാണ്‌, അവിസ്മരണീയവും. ന്യൂയോർക്കിലെ പടുകൂറ്റൻ അംബരചുംബികൾ മുഴുവൻ തീരെച്ചെറിയ കെട്ടിടങ്ങളായി ചുറ്റും ചിതറിക്കിടക്കുന്നു. താഴെ, വാഹനങ്ങളൊക്കെ കൊച്ചുകൊച്ചു കളിക്കാറുകളുടെ രൂപത്തിൽ ചലിക്കുന്നു. മനുഷ്യരാകട്ടെ എറുമ്പുകളെപോലെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതുപോലെയും. ഈ ആകാശഗോപുരത്തിൽ നിന്നു ചുറ്റും നോക്കിയാൽ ലോകം മുഴുവൻ അവിടെ നിന്നുകൊണ്ടുതന്നെ കാണാമെന്നു തോന്നിപ്പോയി.
ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഒരു മലയാളി കുടുംബം കൂടി ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്രീ.മധുസൂദനനും, ഭാര്യ ഷൈലയും. അവരും യാത്രാഭ്രമക്കാരാണ്‌; നിരവധി രാജ്യങ്ങൾ ഇതിനകം അവർ കണ്ടു കഴിഞ്ഞിരിക്കുന്നു.
പുറംകാഴ്ചകൾ കാണാൻ പോകുമ്പോൾ ഗ്രൂപ്പിലുള്ളവർ ഒരിക്കലും കൂട്ടംവിട്ട്‌ പോകരുതെന്നും, എപ്പോഴും ഒരു സംഘമായിതന്നെ നീങ്ങണമെന്നും ടൂർ മാനേജർ ആഷിക്‌ ശക്തമായ നിർദ്ദേശം നൽകിയിരുന്നു. സന്ദർഭം കിട്ടുമ്പോഴൊക്കെ അദ്ദേഹം ഈ മൂന്നാര്റിയിപ്പ്‌ ആവർത്തിക്കുകയും ചെയ്യാറുണ്ട്‌.
എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങിന്റെ മുകൾനിലയിലേയ്ക്കുള്ള ടിക്കറ്റുകൾ തന്നിട്ട്‌, രണ്ടുമണിക്കൂറിനകം താഴെ, മൂന്നാം കവാടത്തിനരികിൽ (4 ഗേറ്റുകളുണ്ട്‌ ആകെ) കൃത്യം 7 മണിക്ക്‌ എല്ലാവരും എത്തിച്ചേരണമെന്നും, അവിടെ ബസ്സ്‌ പാർക്ക്‌ ചെയ്ത്‌ താൻ കാത്തുനിൽപ്പുണ്ടാവുമെന്നും ആഷിക്‌ പറഞ്ഞു. എന്നാൽ പതിവിൽക്കവിഞ്ഞ തിരക്കും ക്യൂവും ഉണ്ടായിരുന്നതിനാൽ, ഒരു മണിക്കൂറിലേറെ ഞങ്ങൾക്ക്‌ വരിയിൽ നിൽക്കേണ്ടിവന്നു. ഞങ്ങൾ നാലുപേരും എപ്പോഴും ഒരുമിച്ചാണ്‌ നീങ്ങിയിരുന്നത്‌; ഞങ്ങളൊഴികെ ഈ യാത്രാസംഘത്തിലെ മറ്റു 36 പേരും വടക്കേ ഇൻഡ്യക്കാരായിരുന്നു.
ടവറിന്റെ 86-​‍ാം നിലയിൽ നിന്നുകൊണ്ട്‌ താഴെ പുറമെയുള്ള ലോകം ശരിക്കും ആസ്വദിക്കുന്നതിനിടയിൽ ഞങ്ങൾ, ആഷിക്‌ നിർദ്ദേശിച്ച സമയം പാലിക്കാൻ ഓർക്കാതെ പോയി. സാധാരണഗതിയിൽ എനിക്കൊരിക്കലും അങ്ങനെ സംഭവിക്കാറുള്ളതല്ല, സമയനിഷ്ഠയുടെ കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താറുണ്ട്‌ ഞാൻ.
സമയം ഏഴേമുക്കാൽ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പകൽ വെളിച്ചമുണ്ട്‌, എട്ടരമണിക്കാണ്‌ ന്യൂയോർക്കിലെ സൂര്യാസ്തമനം.
ഞങ്ങൾ ധൃതിപിടിച്ച്‌ താഴേയ്ക്ക്‌ ഇറങ്ങാൻ തുടങ്ങി. ലിഫ്റ്റിൽ വല്ലാത്ത തിരക്ക്‌. കൂട്ടത്തിൽ വന്ന ആരെയും എങ്ങും കാണുന്നുമില്ല.
നിലത്തിറങ്ങിയപ്പോൾ 8 മണികഴിഞ്ഞിരുന്നു. നാലു ഗേറ്റിനടുത്തും തെരഞ്ഞു, ബസ്സോ സഹയാത്രികരോ താഴെയെങ്ങുമില്ല. അവർ പുറപ്പെട്ടുപോയിരിക്കണം. ഒരു കുടുംബത്തിനു വേണ്ടിമാത്രം കാത്തുനിന്നാൽ ബാക്കിയുള്ളവർക്കൊക്കെ സമയനഷ്ടമുണ്ടാകും. അതുകൊണ്ട്‌ ഒരു പക്ഷേ തെല്ലുനേരം കാത്തുനിന്നിട്ട്‌ ആഷിക്‌ എല്ലാവരുമായി തിരികെ പുറപ്പെട്ടിട്ടുണ്ടാവും.
തികച്ചും നിർഭാഗ്യം, ഹോട്ടലിന്റെ അഡ്രസ്സ്‌ കാർഡ്‌ ഞാനോ മധുസൂദനനോ വാങ്ങിവച്ചിട്ടില്ല. കൈയ്യിലുള്ള ർറൂമിന്റെ കമ്പ്യൂട്ടർ താക്കോൽകാർഡിൽ ഹോട്ടലിന്റെ പേരെയുള്ളൂ, വിലാസമോ ഫോൺ നമ്പരോ ഇല്ല. മുന്തിയ ഹോട്ടലുകളിൽ ർറൂമിനു കമ്പ്യൂട്ടർ കീ ആണ്‌ തരിക. വിസിറ്റിങ്ങ്‌ കാർഡിന്റെ വലിപ്പമുള്ള ഒരു പ്ലാസ്റ്റിക്‌ കാർഡ്‌. മുറിയുടെ വാതിലിൽ, കാർഡ്‌ ഇടാനുള്ള ഒരു ദ്വാരമുണ്ട്‌. ആ വിടവിലൂടെ കാർഡ്‌ നിക്ഷേപിച്ചാൽ ഡോർ തനിയേ തുറന്നു വരും.
എല്ലാ യാത്രകളിലും ഹോട്ടലിനു പുറത്തുപോവുമ്പോൾ ഞാൻ ഹോട്ടലിന്റെ അഡ്രസ്സ്‌ കാർഡ്‌ വാങ്ങി കൈയ്യിൽ സൂക്ഷിക്കാറുണ്ട്‌. ഇക്കുറി അതും മറന്നു.
ഇവിടെനിന്നും ബസ്സ്‌ നേരെ ഹോട്ടലിലേയ്ക്കല്ല പോവുകയെന്നും, ഡിന്നറിനായി ഒരു ഇൻഡ്യൻ റസ്റ്ററന്റിലേയ്ക്കാവുമെന്നും ടൂർമാനേജർ പറഞ്ഞിരുന്നു. ആ റസ്റ്ററന്റ്‌ ഏതെന്നും, എവിടെയെന്നും അറിയില്ല.
ഇന്നത്തെ അത്താഴം മുടങ്ങിയോ.........?
എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റ്‌ മാത്രമാണ്‌ താമസിക്കുന്ന ഹോട്ടലിൽ നിന്നും കഴിക്കുക. ഉച്ചഭക്ഷണവും, അത്താഴവും ഏതെങ്കിലും ഇൻഡ്യൻ റസ്റ്ററന്റിൽ നിന്നാണു ഏർപ്പാടു ചെയ്യുക. മൂന്നുനേരവും പാശ്ചാത്യഭക്ഷണമാണെങ്കിൽ, നമുക്കത്‌ ചിന്തിക്കാൻ കൂടി പറ്റില്ല, ഇൻഡ്യക്കാർക്ക്‌.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും, അമേരിക്കയിലെ എല്ലാ നഗരങ്ങളിലും ഉണ്ട്‌ ഭാരതീയ ഭക്ഷണശാലകൾ. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇവിടെ ലഭ്യമാണ്‌. ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ ഞാൻ നമ്മുടെ നാടൻ തട്ടുകടകൾ കണ്ടിരുന്നു.
വിദേശത്ത്‌ ഇൻഡ്യൻ ഭക്ഷണത്തിന്‌, അതു സസ്യാഹാരമാണെങ്കിലും, സസ്യേതരമാണെങ്കിലും താരതമ്യേന വിലയേറും.
കഴിഞ്ഞ യൂറോപ്പ്‌ യാത്രയിലെ ഒരനുഭവം ഓർമ്മവരുന്നു. 10 യൂറോപ്യൻ രാജ്യങ്ങൾ പിന്നിട്ട്‌, അവസാനരാജ്യമായ യു.കെ.യിലേയ്ക്ക്‌ ഞങ്ങൾ, ഞാനും ഭാര്യയും സഞ്ചരിക്കുകയായിരുന്നു, ഒരു യൂറോറെയ്‌ലിൽ. ഈ ട്രെയിൻ, ഫ്രാൻസിൽ നിന്നും ലണ്ടനിലേയ്ക്ക്‌ വരികയായിരുന്നു. തീവണ്ടിപ്പാത, കുറേഭാഗം സമുദ്രത്തിനടിയിൽ കൂടിയാണ്‌. ഇംഗ്ലീഷ്‌ ചാനലിനു കീഴിൽ ഒരു തുരങ്കം വഴി. ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 300 കി.മീറ്റർ.
ട്രെയിനോ, വേഗതയോ അല്ല ഇവിടെ വിഷയം, ഒരു സൗത്തിൻഡ്യൻ ഭക്ഷണത്തെപ്പറ്റി പറയുവാൻ പോവുകയാണ്‌. തീവണ്ടിയാത്രയ്ക്കിടെ, ഒരൊഴിവുവേളയിൽ അന്നത്തെ ടൂർ മാനേജർ മി.റോണി പാലിയോ, ഞങ്ങൾക്ക്‌ ഒരു ഓഫർ നൽകുന്നു, ലണ്ടനിൽ ഞങ്ങൾ താമസിക്കുവാൻ പോകുന്ന ഹോട്ടലിനടുത്തുള്ള ഒരു സൗത്തിൻഡ്യൻ ഭക്ഷണശാല പരിചയപ്പെടുത്താം. ആവശ്യക്കാർക്ക്‌ അവിടെപോയി ഇഡ്ഢലി സാമ്പാർ കഴിക്കാം, മസാല ദോശ തിന്നാം, ചൂടു പരിപ്പുവട വാങ്ങി കരുമുരാ കടിച്ചു തിന്നാം.
ഇതു കേട്ടപ്പോൾതന്നെ ഞങ്ങളിൽ ചിലരുടെ വായിൽ വെള്ളമൂറി, എന്റെയും.
ടൂർ മാനേജർ ഞങ്ങളെ കൊതിപ്പിച്ചുകൊണ്ട്‌ പറഞ്ഞ വാക്കുകൾക്കിടയിൽ ചെറിയൊരു മൂന്നാര്റിയിപ്പും ഉണ്ടായിരുന്നു.
"വില അൽപ്പം ഏറും, ഒരു ഇഡ്ഢലിക്ക്‌ 65 രൂപ കൊടുക്കേണ്ടി വരും......"
തുറന്നുപറഞ്ഞില്ലെങ്കിലും ഞാൻ മനസ്സിൽ ഓർക്കുകയും ഭാര്യയുടെ ചെവിയിൽ മെല്ലെ മന്ത്രിക്കുകയും ചെയ്തു, അയാൾക്ക്‌ തെറ്റുപറ്റിയതാവും, ഒരു പ്ലേറ്റിനായിരിക്കും 65 രൂപ, മൂന്നോ നാലോ എണ്ണമുള്ള ഒരു പ്ലേറ്റിന്‌, ഒരിക്കലും ഒരു ഇഡ്ഢലിക്കാവില്ല.
ലണ്ടനിൽ എത്തിയപ്പോൾതന്നെ ഞാനും ഭാര്യയും ടൂർമാനേജർ പറഞ്ഞ 'ഹോട്ടൽ ചെട്ടിനാട്‌' എന്ന ലണ്ടൻ റസ്റ്ററന്റിലേയ്ക്ക്‌ പാഞ്ഞു.
ഭക്ഷണത്തിന്‌ ഓർഡർ ചെയ്തു, ഇഡ്ഢലിയും സാമ്പാറും. ആർത്തിയോടെ കഴിക്കുകയും ചെയ്തു.
ഞങ്ങളുടെ ടൂർ മാനേജർക്ക്‌ തീർച്ചയായും തെറ്റുപറ്റിയിരിക്കുന്നു, ബിൽ വന്നപ്പോൾ അതു മനസ്സിലായി. ഞങ്ങൾ കഴിച്ച ഓരോ ഇഡ്ഢലിക്കും ഓരോ പൗണ്ട്‌ വീതമാണു ബിൽചെയ്യപ്പെട്ടിരിക്കുന്നത്‌. ഒരു പൗണ്ടിന്‌ അന്നത്തെ വില 75 രൂപ. ഞങ്ങൾ എക്സ്ട്രാ വാങ്ങിയ അൽപ്പം സാമ്പാറിനും ഉണ്ട്‌ വില, 75 രൂപ. മൊത്തം 22 പൗണ്ടിന്റെ ബില്ലും കൊടുത്താണ്‌ ഞങ്ങൾ മടങ്ങിയത്‌, 1650 രൂപ. എന്നിട്ടും പൂർണ്ണമായി വയർ നിറഞ്ഞോ എന്നൊന്നും ചോദിക്കരുത്‌.
കാണാത്ത ബസ്സിനെയും സഹയാത്രികരെയും തേടി, നേരിയ ഒരുൾപ്രതീക്ഷയോടെ പരിസരമൊക്കെ വീണ്ടും ഒരിക്കൽക്കൂടി തെരഞ്ഞു നടന്നു, ഫലമുണ്ടായില്ല.
എന്റെയും മധുസൂദനന്റെയും പക്കൽ മൊബെയിൽ ഫോണുകളുണ്ട്‌. രണ്ടിനും ബിഎസ്‌എൻഎൽ- ന്റെ ഇന്റർനാഷണൽ റോമിങ്ങിനായി തുക ഡെപ്പോസിറ്റ്‌ ചെയ്തിട്ടാണ്‌ നാട്ടിൽ നിന്നും പോന്നത്‌. പക്ഷേ, എത്ര ശ്രമിച്ചിട്ടും ഇവിടെനിന്നും റോമിങ്ങ്‌ കിട്ടാതെ വന്നപ്പോൾ, ടെലിഫോൺ കമ്പനിയെ മനസ്സറിയാതെ ശപിച്ചുപോയി.
പരിചയമില്ലാത്ത ഒരു വൻനഗരത്തിൽ, രണ്ടു ഇൻഡ്യൻ കുടുംബങ്ങൾ നിരാലംബരായി നിൽക്കുന്നു. എന്തുചെയ്യണം. പോലീസ്‌ സഹായം തേടാൻ തീരുമാനമായി. പതിനായിരക്കണക്കിന്‌ ഹോട്ടലുകളുള്ള ഈ വൻനഗരത്തിൽ ഹോട്ടൽ എഡിസൻ എവിടെയാണെന്ന്‌ ആർക്കും അറിയില്ല.
മെല്ലെ നടന്ന്‌ ഞങ്ങൾ അടുത്ത തെരുവിലെത്തി. സിറ്റിയിൽ എവിടെയും അത്യധികമായ തിരക്കാണ്‌. ഒരു പോലീസ്‌ വാഹനം കണ്ടു. അരയിൽ ഇരുഭാഗത്തുമായി രണ്ടു പിസ്റ്റളുകൾ ധരിച്ച ഒരു പോലീസ്​‍്‌ ഓഫീസർ, വാഹനത്തിന്റെയടുത്ത്‌ നിൽക്കുന്നു. സുന്ദരനായ ഒരു യുവ ഓഫീസർ.
അദ്ദേഹത്തോടു വിഷയം പറഞ്ഞു. കൈയ്യിലിരുന്ന വയർലസ്‌ ഹാൻഡ്‌ സെറ്റിലൂടെ ആരോടോ എന്തോ സംസാരിച്ചിട്ട്‌ അദ്ദേഹമൊരു ടെലിഫോൺ നമ്പർ കുറിച്ചുതന്നു. ഏതെങ്കിലും ഫോണിൽ നിന്ന്‌ ഈ നമ്പരിൽ വിളിച്ചാൽ ഹോട്ടലിന്റെ വിലാസം ലഭിക്കും, പോലീസ്‌ ഓഫീസർ അറിയിച്ചു.
വഴിവക്കുകളിലൊക്കെ ടെലിഫോൺ കോയ്ൻ ബോക്സുകളുണ്ട്‌. ഒരു ഡോളറിന്റെ നാണയമിട്ട്‌ ഓഫീസർ പറഞ്ഞ നമ്പരിൽ ഞാൻ വിളിച്ചു. അമേരിക്കൻ ശൈലിയിൽ തീരെ പിടികിട്ടാത്ത ഭാഷയിൽ റെക്കോർഡ്‌ ചെയ്തു വച്ച ഒരു മെസേജ്‌ ആണ്‌ മറുപടിയായി കേട്ടത്‌. വീണ്ടും വീണ്ടുമായി 4 ഡോളർ കൂടി മുടക്കിയപ്പോൾ ഏകദേശം കാര്യം പിടികിട്ടി. 'നിങ്ങൾ ഇപ്പോൾ സിറ്റിയിൽ എവിടെ ഏതു ഭാഗത്താണ്‌ നിൽക്കുന്നതെന്ന്‌ പറയുക. സ്ട്രീറ്റ്‌ നമ്പർ സഹിതം'. ഇതാണ്‌ കിട്ടിയ മെസേജ്‌. അഞ്ചാമത്തെ ഡോളർ മുടക്കിയിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല. സ്ട്രീറ്റ്നമ്പർ പറഞ്ഞപ്പോൾ മറ്റുചില വിവരങ്ങൾകൂടി കമ്പ്യൂട്ടർ ആവശ്യപ്പെടുകയായിരുന്നു.
നമുക്കീ വിഷയത്തിൽ മുൻപരിചയമില്ലാത്തുകൊണ്ടു മാത്രമാണിത്‌. ഇല്ലെങ്കിൽ ആദ്യഫോൺവിളിയിൽതന്നെ എല്ലാം ശരിയാകുമായിരുന്നിരിക്കണം. 5 ഡോളർ പോയതു തന്നെ മിച്ചം. വിഷണ്ണരായി ഞങ്ങൾ നാലുപേരും ആ വഴിവക്കിൽ നിൽക്കുമ്പോൾ എന്റെ ഭാര്യയ്ക്കൊരു ബുദ്ധിതോന്നി, ആ പെൺബുദ്ധിയാണ്‌ രക്ഷിച്ചതു. എത്രയോ കാൽനടയാത്രക്കാർ പോകുന്നു, അവരിലാരോടെങ്കിലും സഹായം അഭ്യർത്ഥിച്ചുകൂടെ.
മൂക്കുപതിഞ്ഞ ഒരു ഏഷ്യൻ വംശജ നടന്നുവരുന്നു. യുവതിയാണ്‌. ഏതോ ഓഫീസ്‌ ജോലി കഴിഞ്ഞ്‌ മടങ്ങുന്നവളെപോലെ തോന്നി.
ഞങ്ങൾ ഇൻഡ്യാക്കാരാണെന്നുകൂടി കേട്ടപ്പോൾ അവൾക്ക്‌ അതിയായ സന്തോഷം.
തന്റെ വാനിറ്റി ബാഗിൽ നിന്നും സ്വന്തം മൊബെയിൽ ഫോണെടുത്ത്‌ അവൾ ഏതോ നമ്പർ കറക്കി. ആരോടോ ചില ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെകഴിഞ്ഞ്‌ ഒരു കടലാസ്സിൽ ഞങ്ങളുടെ ഹോട്ടലിന്റെ ലൊക്കേഷൻ, സ്ട്രീറ്റ്‌ നമ്പർ ഇവ കുറിച്ചു തന്നു.
ഞങ്ങൾ നന്ദിപറഞ്ഞു; ഒരു പുഞ്ചിരി സമ്മാനിച്ചിട്ട്‌ അവൾ നടന്നുപോയി.
അടുത്തത്‌ ഒരു ടാക്സി പിടിക്കലാണ്‌. അതിനും കുറേ കാത്തുനിൽക്കേണ്ടി വന്നു. എല്ലാം യാത്രക്കാരുമായാണ്‌ നീങ്ങുന്നത്‌.
ഒരു ടാക്സി വന്നുനിന്നു. മഞ്ഞനിറം പൂശിയവയാണ്‌ ന്യൂയോർക്കിലെ ടാക്സിക്കാറുകൾ. വളരെ വലിപ്പമുള്ള കാറുകൾ. നാട്ടിൽ എന്റെ കാറിന്റെ അതേ കമ്പനിയുടേത്‌, ഫോർഡ്‌.
വിലാസമെഴുതിയ കടലാസ്സ്​‍്‌ മുൻസീറ്റിലിരുന്ന മധുസൂദനനാണ്‌ ഡ്രൈവർക്ക്‌ നേരേ നീട്ടിയത്‌. കാർ മറ്റൊരു വഴിക്ക്‌ തിരിച്ച്‌ വിട്ടു. കാറിലെ സ്റ്റീരിയോയിൽ നിന്ന്‌ നേർത്ത ശബ്ദത്തിൽ ഉറുടു ഗസലുകൾ കേട്ടുകൊണ്ടിരുന്നു. ഒരു ഇൻഡ്യക്കാരനെപ്പോലെ തോന്നിയ ആ ഡ്രൈവറോട്‌ പിൻസീറ്റിലിരുന്ന ഞാൻ ചോദിച്ചു.
" താങ്കളൊരു ഇൻഡ്യക്കാരനാണോ.................?"
"NO SIR...." അയാൾ പറഞ്ഞു" സർ, ഞാൻ പാകിസ്ഥാൻകാരനാണ്‌. ലാഹോർ ആണ്‌ എന്റെ സ്വദേശം..................."
ഒരു നല്ല അയൽക്കാരനെപ്പോലെ ഹൃദ്യഭാവത്തിൽ അയാൾ പുഞ്ചിരിച്ചു. അടുത്ത സംഭാഷണത്തിനു തിരികൊളുത്താൻ തുടങ്ങും മുമ്പ്‌ ഹോട്ടലിനു മുമ്പിൽ കാർ എത്തിക്കഴിഞ്ഞിരുന്നു. 19.5 ഡോളർ. 50 സെന്റിന്റെ ഒരു നാണയം അയാൾ മടക്കിത്തന്നു.
ഞങ്ങൾ നാലുപേർക്കും നന്നേവിശപ്പുണ്ട്‌.
നമ്മുടെ ആൾക്കാർ അപ്പോഴും മടങ്ങി എത്തിയിട്ടില്ല. തൊട്ടടുത്ത ഒരു ഗഎഇയിൽ കയറി ഭക്ഷണം കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
എന്താണീ KFC....?
കെ.എഫ്‌.സി എന്നത്‌ 'കെന്റക്കി ഫ്രൈഡ്‌ ചിക്കൻ' എന്നതിന്റെ ചുരുക്കപ്പേരാണ്‌, അതീവ രുചികരമായ കോഴിപൊരിച്ചതിന്റെ വ്യാപാരനാമം.
തെക്കുകിഴക്കൻ മദ്ധ്യഅമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തുകാരനാണ്‌ കേണൽ ഹാർലമന്റ്‌ സാൻഡേഴ്സ്‌. അദ്ദേഹം അറിയപ്പെടുന്ന ഒരു പാചകവിദഗ്ധനായിരുന്നു. 1956ൽ തന്റെ പാചകവൈദഗ്ധ്യം പൊതുജനങ്ങൾക്കായി കാഴ്ചവെച്ചുകൊണ്ട്‌, പൊരിച്ച കോഴിയിലൂടെ അദ്ദേഹം ആരംഭിച്ച ബിസ്സിനസ്സാണ്‌ കെന്റക്കി ഫ്രൈഡ്‌ ചിക്കൻ. കോഴിയിറച്ചി പൊരിക്കുവാൻ സാൻഡേഴ്സ്‌ ഒരു പ്രത്യേക രീതി കണ്ടുപിടിച്ചു. അന്നദ്ദേഹം അതിനു പേറ്റന്റും എടുത്തു. ഇന്നു ലഭ്യമായതിൽ ഏറ്റവും രുചികരമായ കോഴിപൊരിച്ചതു, കെന്റക്കി ചിക്കണാണെന്ന്‌ ലോകം വിധിയെഴുതിക്കഴിഞ്ഞിരിക്കുന്നു. ഏതായാലും ചെറിയ തോതിൽ ആരംഭിച്ച ആ ബിസിനസ്സ്‌ വളർന്ന്‌, ഇന്നു ലോകവ്യാപകമായിത്തീർന്നിരിക്കുകയാണ്‌. ലോകത്തെവിടെ, ഏത്‌ വലിയ നഗരത്തിൽ ചെന്നാലും, കെ.എഫ്‌.സി. സ്ഥാപനങ്ങൾ കാണാൻ കഴിയും; ഇൻഡ്യയിൽ ബാംഗ്ലൂർ നഗരത്തിൽ മാത്രമേ കെ.എഫ്‌.സി സ്റ്റാൾ പ്രവർത്തിക്കുന്നുള്ളു.
കോഴി പൊരിക്കുന്ന രീതി പരമരഹസ്യമായി കെന്റക്കി കമ്പനി ഇന്നും സൂക്ഷിക്കുന്നു; കൊക്കക്കോളയുടെ ഫോർമുല പോലെ. 1964ൽ കേണൽ സാൻഡേഴ്സ്‌ തന്റെ നിർമ്മാണാവകാശം ഒരു വൻതുക കൈപ്പറ്റിക്കൊണ്ട്‌, ഹ്യൂബ്ലിൽ എന്ന കമ്പനിക്ക്‌ വിറ്റു. പക്ഷേ, ഇന്നും സാൻഡേഴ്സിന്റെ ചിത്രം പതിച്ച മനോഹരമായ പാക്കറ്റുകളിലാണ്‌ കെന്റക്കി ഫ്രൈഡ്‌ ചിക്കൻ വിൽക്കപ്പെടുന്നത്‌. അതീവ രുചികരമായ ആ കോഴിക്കഷണങ്ങൾ തിന്നുന്ന ആരും, ടേബിൾ മാനേഴ്സൊക്കെ മറന്ന്‌, അറിയാതെ കൈനക്കിപ്പോകും.
ഭക്ഷണം കഴിച്ച്‌ കെ.എഫ്‌.സിയിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. ലോകത്തെ ഏറ്റവും വലിയ നഗരത്തിലെ ടൗൺ സ്ക്വയറിലാണ്‌ ഞങ്ങളിപ്പോൾ നിൽക്കുന്നത്‌. ന്യൂയോർക്കിന്‌ രാത്രിയും പകളും തമ്മിൽ വ്യത്യാസമില്ല, രാത്രിയാണ്‌ ഏറെ മനോഹരം. ഇരുവശവുമുള്ള വ്യാപാരശാലകളിലെ നിയോൺ വിളക്കുകളുടെ ഭംഗി ആസ്വദിച്ച്‌ ഞങ്ങൾ ഹോട്ടലിലേയ്ക്ക്‌ നടന്നു. ഹോട്ടലിനടുത്തെത്തിയപ്പോൾ നമ്മുടെ ബസ്സ്‌ എത്തിയിരിക്കുന്നു. ആൾക്കാർ ഇറങ്ങിത്തുടങ്ങുന്നതേയുള്ളൂ.
കൈയ്യിൽ രണ്ടുമൂന്ന്‌ പ്ലാസ്സ്റ്റിക്‌ ക്യാരി ബാഗുകളും തൂക്കി ആഷിക്‌ നിൽക്കുന്നു. അയാളുടെ വഴക്കു കേൾക്കാൻ തയ്യാറെടുത്തുതന്നെ ഞങ്ങൾ അരികിലെത്തി. അയാൾ അധികമൊന്നും പറയാതെ തന്റെ കൈയ്യിലിരുന്ന സഞ്ചികൾ ഞങ്ങൾക്കു നേരെ നീട്ടി.
" ഒരു മണിക്കൂർ ഞങ്ങളവിടെ കാത്തുനിന്നു, എന്നിട്ടാണ്‌ മടങ്ങിയത്‌. നിങ്ങൾ എവിടെപോയിരുന്നു, എങ്ങനെ എത്തി ഇവിടെ? ഇതാ നിങ്ങൾ നാലുപേർക്കുമുള്ള ഭക്ഷണം ഞാൻ പാക്​‍്​‍്‌ ചെയ്ത്‌ കൊണ്ടുവന്നിട്ടുണ്ട്‌..........."
ഞങ്ങളുടെ വിശദീകരണമൊന്നും കേൾക്കാൻ നിൽക്കാതെ അയാൾ ഹോട്ടലിനുള്ളിലേയ്ക്ക്‌ കയറിപ്പോയി.
ആഷിക്കിനോട്‌ നന്ദിയും കടപ്പാടും തോന്നി, എനിക്ക്‌. ഒന്നുമില്ലെങ്കിലും, മറ്റു സഹയാത്രികരുടെ മുമ്പിൽ വച്ച്‌ ഞങ്ങളെ വഴക്കുപറയാൻ അയാൾ മുതിർന്നില്ലല്ലോ. ബസ്സ്‌ ഒരൽപ്പംകൂടി നേരത്തേ എത്തിയിരുന്നെങ്കിൽ രാത്രിഭക്ഷണത്തിന്‌ കൊടുക്കേണ്ടിവന്ന 2800 രൂപ ലാഭിക്കാമായിരുന്നു; 62 ഡോളറായിരുന്നു ഞങ്ങളുടെ അന്നത്തെ അത്താഴബിൽ.
ഒരു രാത്രികൂടി കടന്നുപോകുന്നു
സുഖകരമായ കാലാവസ്ഥയാണ്‌. തണുപ്പ്‌ അധികം ഉണ്ടാവില്ലെന്ന്‌ മുൻകൂട്ടി അറിഞ്ഞിരുന്നിട്ടും ഒരു ധൈര്യത്തിനു യാത്രയിൽ കരുത്തിയ സ്വൈറ്ററുകൾ ഒരധികപ്പറ്റാവുമോ. സാരമില്ല ഇനിയുമുണ്ടല്ലോ പത്തുപതിനാറ്‌ ദിവസങ്ങൾ.
ന്യൂയോർക്കിലെ മൂന്നാം ദിവസം. ഉച്ചവരെ സിറ്റി ടൂറിന്റെ ഭാഗമായി നഗരസന്ദർശനത്തിന്റെ ബാക്കിതീർക്കലാണ്‌. അതു കഴിഞ്ഞ്‌ നേരേ വാഷിങ്ങ്ടണിലേയ്ക്കാണു പോകുന്നത്‌, അമേരിക്കയുടെ തലസ്ഥാനത്തേയ്ക്ക്‌ .
സിറ്റി ടൂറിന്റെ ആദ്യഭാഗമായി പ്രസിദ്ധപ്പെട്ട ബാറ്ററി പാർക്കിലേയ്ക്കാണ്‌ പോയത്‌. അവിടെനിന്നും ഒരു ബോട്ടുവഴി STATUE OF LIBERTY കാണാനും. ഈ സ്വാതന്ത്ര്യകായപ്രതിമ അത്ഭുതകരമായ ഒരു കാഴ്ചയാണ്‌, മനോഹരവും. അമേരിക്കയുടെ ഒരു ലാൻഡ്മാർക്കായി ഇതറിയപ്പെടുന്നു. തടാകമദ്ധ്യത്തിലുള്ള ചെറിയൊരു ദ്വീപിലാണ്‌ ഇതു സ്ഥാപിച്ചിരിക്കുന്നത്‌. ദ്വീപിന്‌ 'ലിബർട്ടി ഐലൻഡ്‌' എന്നാണ്‌ പറയുക. ഒരു ഫ്രഞ്ച്കാരനാണ്‌ ഈ പ്രതിമയുടെ ശിൽപ്പി. പ്രതിമയുടെ ചുവട്ടിലിരുന്ന്‌ ഞങ്ങൾ ചില ഫോട്ടോഗ്രാഫുകളെടുത്തു. തൊട്ടടുത്ത സുവനീർ ഷോപ്പിൽ നിന്നും പച്ചമാർബിളിൽ കൊത്തിയെടുത്ത പ്രതിമയുടെ ചെറിയൊരു രൂപം വിലയ്ക്കു വാങ്ങി.
അടുത്തത്‌ ലിബർട്ടി ദ്വീപിന്‌ ചുറ്റുമുള്ള മനോഹരമായ തടാകത്തിലൂടെ ഒരു ഹൈസ്പീഡ്‌ ബോട്ട്‌ യാത്രയാണ്‌. അതൊരു സാഹസിക യാത്രതന്നെ. ഏകദേശം 100 പേരെയും വഹിച്ചുകൊണ്ട്‌ മരണവേഗത്തിലാണ്‌ ബോട്ടിന്റെ സഞ്ചാരം. ചീറിപ്പാഞ്ഞുകൊണ്ട്‌ ജലപ്പരപ്പിലൂടെ അതു തെന്നിനീങ്ങുമ്പോൾ മുകൾത്തട്ടില്ലാത്ത ആ തുറന്ന ജലയാനത്തിനുള്ളിലേയ്ക്ക്‌ പുറത്തുനിന്നും ശക്തിയായി തടാകജലം തെറിച്ചുവീണ്‌ ഒക്കെപ്പേരും ഏറെക്കുറെ നനഞ്ഞുപോയിരുന്നു. പാട്ടും ആരവവുമായി ആ ജലവാഹനം രണ്ട്‌ മണിക്കൂർ നേരം ന്യൂയോർക്ക്‌ നഗരത്തിലെ പടുകൂറ്റൻ ബഹുനില മന്ദിരങ്ങളുടെ പശ്ചാത്തലത്തിലൂടെ നീങ്ങി, പ്രതിമയെ വലംവച്ച്‌ മടങ്ങിയെത്തി. കയറുംമുമ്പ്‌ ഓരോ ദമ്പതികളെയും പ്രത്യേകം നിർത്തി അവരുടെ ഓരോ ഫോട്ടോ, ബോട്ടിന്റെ പ്രവേശനകവാടത്തിനു മുമ്പിൽ വച്ചുതന്നെ, ഈ ഫെറിസർവ്വീസുകാരുടെ ക്യാമറാടീം എടുക്കുന്നുണ്ടായിരുന്നു. ജലയാത്രകഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ തൊട്ടടുത്ത ഹാളിൽ നേരത്തേ എടുത്ത ഫോട്ടോയുടെ പ്രിന്റുകൾ പ്രദർശിപ്പിച്ചിരുന്നു. ഇഷ്ടപ്പെട്ടാൽ, ആവശ്യമെങ്കിൽ മാത്രം ഫോട്ടോകൾ വാങ്ങാം, വേണ്ടെങ്കിൽ അവഗണിക്കാം, ഒരു നിബന്ധനയുമില്ല.
വില അൽപ്പം കൂടുതൽ തന്നെ, ഒരു കോപ്പിക്ക്‌ 20 യു.എസ്സ്‌.ഡോളർ, ഏകദേശം 900 രൂപ. ഇത്ര വിലയേറിയാലും ഫോട്ടോ കണ്ടാൽ അധികപേരും വാങ്ങിപ്പോകും; അത്രകണ്ട്‌ തെളിച്ചവും നിലവാരവുമുണ്ട്‌ പ്രിന്റുകൾക്ക്‌. ഞങ്ങളും വാങ്ങി ബാഗിലിട്ടു.
ഇതിനിടെ നിരവധി ഷോപ്പിങ്ങ്‌ സെന്ററുകളും തെരുവുകളും പിന്നിട്ട്‌ ബസ്സ്‌ മുന്നോട്ട്‌ നീങ്ങി. ന്യൂയോർക്ക്‌ ഇന്റർനാഷണൽ എയർ പോർട്ടിനടുത്തു കൂടെയും ബസ്സ്‌ സഞ്ചരിച്ചു. വിമാനമിറങ്ങിയപ്പോൾ എയർപോർട്ട്‌ ശരിക്കും കാണാനവസരം ഉണ്ടായില്ല.
എത്ര വിശാലമാണീ വിമാനത്താവളം. ലോകത്തെ ഏറ്റവും തിരക്കുള്ള എയർപോർട്ടുകളിൽ ഒന്ന്‌. ഓരോ മിനിറ്റിലും രണ്ട്‌ വിമാനങ്ങൾ വന്നിറങ്ങുകയും, അത്രയും തന്നെ ടേക്ക്‌ ഓഫ്‌ ചെയ്യുകയും ചെയ്യുന്നുണ്ടിവിടെ. നാൽപ്പതിനായിരം അടിമുതൽ താഴോട്ട്‌ ഓരോ ആയിരം അടിയിലും ഓരോ വിമാനം വീതം ചുറ്റിക്കറങ്ങുകയോ, പറന്നുപൊങ്ങുകയോ, ലാൻഡ്‌ ചെയ്യുകയോ, ചെയ്യുന്നുണ്ടാവും ഇവിടെ. അവ തമ്മിൽ കൂട്ടിമുട്ടുകയോ അപകടകരമാംവിധം അടുത്തു വരികയോ ചെയ്യുന്നില്ല.
ബസ്സ്‌ വീണ്ടും നീങ്ങി, നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി ഓടിച്ച്‌ അതൊരിടത്ത്‌ അൽപ്പം വേഗത കുറച്ചു. വശത്തേയ്ക്ക്‌ കൈചൂണ്ടി ആഷിക്‌ പറഞ്ഞു, "നോക്കൂ, അവിടെയായിരുന്നു 2001-ൽ തീവ്രവാദികളുടെ ആക്രമണത്തിൽ പൂർണ്ണമായും തകർന്നടിഞ്ഞ ട്വിൻ ടവറുകൾ നിലനിന്നിരുന്നത്‌............"
എല്ലാ കണ്ണുകളും അവിടേയ്ക്ക്‌ ഇഴഞ്ഞുചെന്നു. ഒരുനിമിഷം എല്ലാവരും ഉൽകണ്ഠയോടെ ആ സ്ഥലം നോക്കിക്കണ്ടു. ഇവിടെ പാർക്കിങ്ങിന്‌ അനുവാദമില്ല, വണ്ടി നീങ്ങി.
തീവ്രവാദികളുടെ ക്രൂരവിനോദത്തിനിരയായി നിരവധി മനുഷ്യജീവനുകളോടൊപ്പം തകർന്നടിഞ്ഞു നിലംപൊത്തിയ ഈ ഇരട്ട ടവറുകൾ, അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായിരുന്നു. ഈ അംബരചുംബികൾ, 1972 ലാണ്‌ പൂർത്തിയാക്കപ്പെട്ടത്‌. 110 നിലകളും 1368 അടി ഉയരവുമുണ്ടായിരുന്നു ഈ ഇരട്ടകൾക്ക്‌. 29 വർഷക്കാലം ജീവിച്ചിരിക്കുവാനുള്ള ഭാഗ്യമേ ഈ ബഹുനിലമന്ദിരങ്ങൾക്കുണ്ടായുള്ളൂ.
ഒരുനിമിഷം ബസ്സിനുള്ളിൽ ശോകാർദ്രമായ നിശബ്ദത. പലരും കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുന്നതുപോലെ തോന്നി. 'വേൾഡ്‌ ട്രേഡ്‌ സെന്റർ' എന്ന അത്ഭുതകരമായ ആ ഇരട്ടകൾ നിന്നിരുന്ന സ്ഥലത്ത്‌ പുതിയൊരു മന്ദിരത്തിന്റെ പണി ആരംഭിക്കുകയാണ്‌. 'ഫ്രീഡം ടവർ' എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ വൻബഹുനിലമന്ദിരം 2009ൽ പൂർത്തിയാക്കാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഈ വമ്പന്‌ 1776 അടി ഉയരമാണുണ്ടാവുക. തകർക്കപ്പെട്ട മുൻഗാമിയെക്കാൾ 336 അടി കൂടുതൽ. ഇവയെക്കാളൊക്കെ തലയെടുപ്പുള്ള, ലോകത്തെ ഏറ്റവും ഉയരമുള്ള ഒരു ബഹുനിലമന്ദിരത്തിന്റെ നിർമ്മാണം ദുബായിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബർജ്‌ ദുബായിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഈ അംബരചുംബിയുടെ ഉയരം 705 മീറ്റർ അഥവാ 2313 അടിയാണ്‌. മറ്റൊരു പടുകൂറ്റൻ കെട്ടിടത്തിന്റെ നിർമ്മാണത്തിനും തുടക്കമിടപ്പെട്ടിട്ടുണ്ട്‌. 2008ൽ പൂർത്തിയാകുമെന്ന്‌ അവകാശപ്പെടുന്ന ഈ വമ്പൻമന്ദിരത്തിന്‌ 224 നിലകളാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌, 2222 അടി ഉയരവും. അത്‌ മറ്റെങ്ങുമല്ല, ഇൻഡ്യയിൽ തന്നെയാണ്‌. ഭാരതത്തിന്റെ ഒത്ത മദ്ധ്യത്തിൽ. മദ്ധ്യപ്രദേശിനടുത്തുള്ള ജബൽപ്പൂരിൽ കടാങ്ങി (KATANGI) എന്ന ഗ്രാമത്തിലാണ്‌ ഈ വൻമന്ദിരം ഉയരുവാൻ പോകുന്നത്‌. മദ്ധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപാലിൽ നിന്നും 265 ക.മീറ്റർ കിഴക്കുമാറിയാണ്‌ ജബൽപ്പൂർ. ഇതിന്റെ നിർമ്മാണയത്നം പൂർത്തിയാവുകയാണെങ്കിൽ ഇതാവും ഇന്നോളം പ്രഖ്യാപിക്കപ്പെട്ടവയിൽ ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ മന്ദിരം.
ബഹുനില കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന ന്യൂയോർക്കിലെ മിക്ക എല്ലാ റോഡുകളും താരതമ്യേന അത്ര വീതിയുള്ളവയല്ല; കഷ്ടിച്ച്‌ രണ്ടു വാഹനങ്ങൾക്ക്‌ നിരയായി കടന്നു പോകാം, അത്ര തന്നെ. ഞങ്ങൾ താമസിച്ച ഹോട്ടൽ കെട്ടിടം സ്ഥിചെയ്യുന്ന west 47th റോഡും അങ്ങിനെ തന്നെ. ഞങ്ങളുടെ ഹോട്ടലിന്‌ തൊട്ടുമുമ്പിൽ ഒരു ബഹുനിലമന്ദിരമുണ്ട്‌. ആ കെട്ടിടത്തിനുള്ളിലെ എല്ലാ നിലകളിലും വെളിച്ചം നിറഞ്ഞുനിന്ന ആ രാത്രിയിൽ അതിന്റെ, മേൽനിലകൾ ഒരു കൗതുകത്തിനായി ഞാനെണ്ണിനോക്കി, 60 നിലകൾ. ഇത്ര ഇടുങ്ങിയ തെരുവിൽ ഇത്രപോന്ന കെട്ടിടങ്ങൾ എങ്ങിനെ പണിയാൻ കഴിയുന്നു? കെട്ടിട നിർമ്മാണരംഗത്തെ അത്യുന്നത സാങ്കേതികവിദ്യ തന്നെയാവും അതിന്റെ പിന്നിലെ രഹസ്യം.
ബസ്സ്‌ അടുത്ത താവളത്തിലേയ്ക്ക്‌ നീങ്ങി. വാഷിങ്ങ്ടൺ ആണ്‌ ലക്ഷ്യം, അമേരിക്കയുടെ തലസ്ഥാനം. ന്യൂയോർക്കിനോടു ഞങ്ങൾ വിടപറഞ്ഞു.
അമേരിക്കയിലെ ട്രാൻസ്പോർട്ട്‌ വാഹനങ്ങളെപ്പറ്റി പറയാതെവയ്യ. പ്രത്യേകിച്ച്‌ ടൂറിസ്റ്റ്‌ വാഹനങ്ങൾ. പബ്ലിക്‌ വാഹനങ്ങളും അതേ. ഞങ്ങളിപ്പോൾ സഞ്ചരിക്കുന്ന ഈ ടൂറിസ്റ്റ്‌ ബസ്സ്‌ ആകട്ടെ, യാത്രയ്ക്ക്‌ ഒരു വിമാനത്തോളംപോന്ന സുഖസൗകര്യങ്ങളുള്ളതാൺ​‍്‌. 55 പേർക്ക്‌ സുഖമായി സഞ്ചരിക്കാവുന്ന ഈ ബസ്സിലെ സീറ്റുകൾ എങ്ങിനെ വേണമെങ്കിലും അഡ്ജസ്റ്റ്‌ ചെയ്യാം. സൈഡിലെ വിശാലമായ ഓരോ ഗ്ലാസ്സ്‌ വിന്റോയും ' Emergency Exit' ആണ്‌; അപകടം സംഭവിച്ചാൽ (അപകടങ്ങൾ അപൂർവ്വമാണ്‌) ഓരോ യാത്രക്കാരനും ഒരു പ്രത്യേക ലിവർ അമർത്തി ഗ്ലാസ്സ്‌ അനായാസം തുറന്നു പുറത്തു ചാടാം. ബസ്സിന്റെ പിൻഭാഗത്തുള്ള Emergency Toilet അത്യാവശ്യസമയങ്ങളിൽ യാത്രക്കാർക്ക്‌ ഉപയോഗിക്കാനുള്ളതാണ്‌.
ബസ്സിനുള്ളിലെ ടോയ്‌ലറ്റ്‌ സൗകര്യം സാധാരണഗതിയിൽ ഉപയോഗിക്കാൻ ആർക്കും ആവശ്യം വരാറില്ല. ദീർഘദൂരം താണ്ടുന്നതിനിടയിൽ ബസ്സ്‌ ഇടത്താവളങ്ങളിൽ വിശ്രമത്തിനായി നിർത്തിയിടാറുണ്ട്‌; അധികവും ഗ്യാസ്‌ സ്റ്റേഷനുകളിലാണത്‌. പെട്രോൾ ബങ്കിന്‌ പാശ്ചാത്യ ദേശങ്ങളിൽ പറയുന്ന പേരാണ്‌ ഗ്യാസ്‌ സ്റ്റേഷൻ. ഈ ഗ്യാസ്‌ സ്റ്റേഷനിലോ, തൊട്ടടുത്തുള്ള റസ്റ്ററന്റിലോ യാത്രക്കാർക്ക്‌ ടോയ്‌ലറ്റ്‌ സൗകര്യം ഒരുക്കിയിട്ടുണ്ടാവും. ഈ സഥലങ്ങളിലൊക്കെ ആധുനിക ഷോപ്പിങ്ങ്‌ സെന്ററുകളും പ്രവർത്തിക്കുന്നുണ്ടാവും.
എന്നാൽ, കഴിഞ്ഞ യൂറോപ്പ്‌ യാത്രയ്ക്കിടെ, ഇങ്ങിനെ ബസ്സ്‌ നിർത്തിയ സ്ഥലങ്ങളിലെ ടോയ്‌ലറ്റുകളൊക്കെ പൈസ നൽകി ഉപയോഗിക്കേണ്ടവയായിരുന്നു. റസ്റ്ററന്റുമായി ചേർന്ന ടോയ്‌ലറ്റുകളിലും യൂറോപ്പിൽ നാം ചെറിയൊരു തുക കൊടുക്കേണ്ടി വന്നിരുന്നു. ഒരിക്കൽ മാത്രം പാരീസിലെ ഒരു ഹൈവേയ്ക്കരികിലെ ഇത്തരമൊരു ടോയ്‌ലറ്റിൽ കയറിയപ്പോൾ എനിക്കും ഭാര്യയ്ക്കും കൂടി ഒന്നരയൂറോ കൊടുക്കേണ്ടി വന്നു. 80 രൂപയോളം വരുമായിരുന്നു ഈ തുക. എന്നാൽ അമേരിക്കയിലുടനീളം യാത്ര ചെയ്തിട്ടും, എവിടെയും ഈ ടോയ്‌ലറ്റ്‌ സൗജന്യമായിരുന്നു.
ഞാൻ, നമ്മുടെ നാട്ടിലെ പൊതുടോയ്‌ലറ്റ്‌ സമ്പ്രദായങ്ങളെപ്പറ്റി ഖേദപൂർവ്വം ഓർത്തുപോയി. മൂക്കുപൊത്തിയാൽപോലും കയറാനാവാത്തവിധം ദുർഗന്ധപൂരിതവും, വൃത്തിഹീനവുമാണ്‌, ഇവിടെ നമ്മുടെ ബസ്‌ സ്റ്റാന്റുകളിലും, റെയിൽവേസ്റ്റേഷനുകളിലും, പട്ടണത്തിന്റെ വിവിധഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ള പൊതു ടോയ്‌ലറ്റുകൾ. ഈ വിഷയത്തിൽ ആർക്കും ഒരു ശ്രദ്ധയും, താൽപര്യവുമില്ല. പല മേഖലകളിലും അസാധാരണപുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്‌ നമ്മുടേത്‌. നമ്മുടെ രാജ്യത്തെ അടിസ്ഥാനപരമായ പൊതുകാര്യങ്ങളിൽ ഏറ്റവും അനിർവാര്യമായ ഒന്ന്‌, ഈ ടോയ്‌ലറ്റ്‌ സമ്പ്രദായം പരിഷ്കരിക്കുക എന്നതാണ്‌. വിദേശസഞ്ചാരികൾക്ക്‌ നമ്മോടും നമ്മുടെ സമ്പ്രദായങ്ങളോടും വെറുപ്പും അവജ്ഞയും ഉളവാക്കുന്ന അപൂർവ്വഘടകങ്ങളിൽ ഒന്നാണിതെന്ന്‌ പറയാതെവയ്യ.
ഈ അപാകതകൾക്ക്‌ സർക്കാരിനെ മാത്രം പഴിച്ചിട്ടു കാര്യമില്ല. വൃത്തിയും വെടിപ്പും പാലിക്കുന്ന വിഷയത്തിൽ നമ്മുടെ പൗരബോധവും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. മൂത്രശങ്ക തോന്നിയാൽ അതെവിടെവച്ചായാലും അൽപ്പം ഒഴിഞ്ഞ ഒരു സ്ഥലം കണ്ടെത്തിയാൽ പരിസരംകൂടി ശ്രദ്ധിക്കാതെ അവിടെ കാര്യം നടത്താൻ നമ്മിൽ പലർക്കും മടിയില്ല. ഇത്‌ പാശ്ചാത്യരാജ്യങ്ങളിൽ, ഇൻഡ്യ ഒഴിച്ചുള്ള പല ഏഷ്യൻ രാജ്യങ്ങളിൽ പോലും ആരും ചെയ്യുകയില്ല, അനുവദിക്കപ്പെടുകയുമില്ല. അതിനാൽ പൈസ നൽകി ഉപയോഗിക്കേണ്ട ശൗചാലയങ്ങളായാലും (PAY TOILET) അവ, നമ്മുടെ നാട്ടിലെ എല്ലാ പൊതുസ്ഥലങ്ങളിലും സ്ഥാപിക്കപ്പെടേണ്ടതാണ്‌.
ബസ്സ്‌ ഇ.സി യാണെങ്കിലും ഉള്ളിൽ ഹീറ്റർ സൗകര്യവുമുണ്ടായിരുന്നു; തണുപ്പുകാലത്തുപയോഗിക്കാൻ. ഇതിലെ ഡ്രൈവറെ പെയിലറ്റ്‌ എന്നു വിളിക്കാനാണ്‌ ടൂർ മാനേജർ മി.ആഷിക്‌ ഞങ്ങളെ പഠിപ്പിച്ചതു. പെയിലറ്റിന്റെ ജോലി ചെറുതൊന്നുമല്ല. എല്ലാ ഓരോ യാത്രക്കാരുടെയും ലഗ്ഗേജുകൾ ബസ്സിന്റെ അടിഭാഗത്തുള്ള ലഗ്ഗേജ്‌ കമ്പാർട്ട്‌മന്റിൽ സുരക്ഷിതമായി അടുക്കിവയ്ക്കേണ്ടത്‌ അയാളാണ്‌. തിരികെ ഇറക്കിത്തരേണ്ടതും അയാൾതന്നെ. ഓരോ പെട്ടിയുടെ വലിപ്പവും ഭാരവും മോശമല്ല. 40 യാത്രക്കാർക്ക്‌ ഒക്കെക്കൂടി നൂറിലധികം ബാഗ്ഗേജുകൾ ഉണ്ടാവും. അവ മുഴുവൻ പെറുക്കി അടുക്കി അകത്തു വയ്ക്കാൻ ആരോഗ്യമുള്ള ആൾക്കാരായിരുന്നു ഞങ്ങളുടെ ഓരോ ബസ്സിലേയും ഡ്രൈവർമാർ. ഓരോ ദിവസവും ഹോട്ടലിൽ ബസ്സ്‌ എത്തുമ്പോഴും, പിന്നീട്‌ ഹോട്ടൽ മുറി വിട്ട്‌ ഇറങ്ങുമ്പോഴും പെയിലറ്റിന്റെ ഈ ജോലി ആവർത്തിക്കപ്പെട്ടിരുന്നു.

ദുഃഖം ക്രിസ്തുവിൽ നിന്ന്‌








m. k. harikumar



ലോകത്തോടുള്ള അധോവ്യക്തിയുടെ മൗനം എന്താണെന്ന്‌ തിരക്കിത്തുടങ്ങുമ്പോഴാണ്‌ മനുഷ്യൻ ദുഃഖിതനാവുന്നത്‌. മൗനം വസ്തുവിന്റെയും ചലനത്തിന്റെയും എല്ലാവേഗങ്ങളെയും അതിരൂഢമായി ബന്ധപ്പിച്ചുവയ്ക്കുന്നു. മൗനം പ്രതികരണങ്ങളുടെയെല്ലാം ഉള്ളിൽ വസിക്കുകയും പ്രവർത്തനങ്ങളുടെയെല്ലാം രാജാവാകുകയും ചെയ്യുന്നു. എന്നാൽ ഹൃദയത്തിൽ, അന്വേഷണത്തിന്റെ ഹരിതാശ്വങ്ങൾ യാത്രതിരിച്ച്‌, എങ്ങും പോകാതെ മടങ്ങിയെത്തുമ്പോൾ അധോമനുഷ്യന്റെ മൗനം ദുഃഖത്തിന്റെ പ്രപഞ്ചനാദമായിത്തീരുന്നു. അത്‌ ലോകത്തോടുള്ള മൗനവും ദുഃഖവും ചേർന്ന പ്രജ്ഞാവസരമാണ്‌ സൃഷ്ടിക്കുന്നത്‌. ഇനി ഇന്ദ്രീയങ്ങളുടെ ലോകത്തേയ്ക്കു വിശ്വാസത്തിന്റെ ചുംബനം ഏറ്റുവാങ്ങിക്കൊണ്ട്‌ ഒരു യാത്ര സാധ്യമല്ലെന്ന്‌ അറിയുമ്പോൾ ദുഃഖത്തിന്റെ സവാരിക്കാരെ കയറ്റി ഹരിതാശ്വങ്ങൾ മടങ്ങിയെത്തുന്നു. എല്ലാ കലാസൃഷ്ടികളെയും മനസ്സുകളെയും അതിശയിച്ചുനിൽക്കുന്ന ക്രിസ്തുവിന്റെ വിശുദ്ധ ജീവിതമാണ്‌ ഇതിനു ഏറ്റവും വലിയ സ്ഥിരീകരണം നേടിയെടുക്കുന്നത്‌. ലോകം തുള്ളികളായി കൈക്കുമ്പിളിൽ നിന്ന്‌ ഒഴുകിയിറങ്ങുമ്പോൾ, ഏന്തോ, തനിക്ക്‌ വിശ്വാസത്തിന്റെ ഇന്ധനത്തെ മറികടക്കേണ്ടതുണ്ടെന്ന്‌ ക്രിസ്തുധ്യാനിച്ചു. വിശ്വാസം ക്രിസ്തുവിന്‌ സ്വന്തം ശരീരത്തിൽ നിന്ന്‌ വളർന്നു നിൽക്കുന്ന ഏകാഗ്രമായ പ്രാർത്ഥനപോലെയായിരുന്നു. അവയവങ്ങളോടുള്ള ഭക്തിയും ശരീരത്തോടുള്ള പ്രാർത്ഥനയും പ്രപഞ്ചത്തിന്റെ പദാർത്ഥവർണ്ണങ്ങളിൽ മെത്തിയൊഴുകാൻ മനസ്സിനെ പ്രാപ്തമാക്കുന്ന ക്രിയാമൂകതയാണ്‌ ക്രിസ്തുവിന്റെ ജീവിതം അവിടെ സംസാരം തന്നോടും ലോകത്തോടും ഒരേസമയത്തായിരുന്നു. എന്നാൽ ലോകത്തിന്റെ സംസാരത്തെ തന്റെ സംസാരം കൊണ്ട്‌ ചുംബിക്കാനും ക്രിസ്തു യത്നിച്ചു. അത്‌ ദുഃഖമായിത്തീരുകയും ചെയ്തു. പദാർത്ഥങ്ങൾ ആത്മാവിന്റെ ഏകാന്തവിശ്വാസത്തിലേയ്ക്കു വളർന്ന്‌ അന്തർധാനം ചെയ്യുന്നതിനെയാണ്‌ ദുഃഖം എന്നു പറയുന്നത്‌. എന്നാൽ ലോകത്തോടുള്ള ദുഃഖത്തിന്റെ ഹരിതാംബരമുള്ള മൗനം എന്താണെന്ന്‌ ചിന്തിക്കാൻ തുടങ്ങുമ്പോഴാണ്‌ പദാർത്ഥങ്ങളും ചേതനയും തമ്മിലുള്ള സ്പർശനവിച്ഛേദത്തെപ്പറ്റി ആഴമുള്ള തോന്നലുകൾ ഉണ്ടാകുന്നത്‌. പരീശന്മാരും, ശാസ്ത്രിമാരും ക്രിസ്തുവിനെ കറുപ്പും വെളുപ്പും കണ്ണുപൊത്തിക്കളിയ്ക്കുന്ന പ്രപഞ്ചത്തിന്റെ താഴ്‌വാരങ്ങളിൽ വച്ച്‌ അതിക്രൂരമായി കുസൃതിനൽകി സ്വീകരിച്ചു. എന്നാൽ അശ്രുപീഠങ്ങളുടെ ആപത്ത്‌ സന്ധികളിൽവച്ച്‌ യേശു തന്നിൽനിന്ന്‌ ഒഴുകിയിറങ്ങുന്ന ലോകത്തിന്റെ ഇന്ധനത്തെക്കുറിച്ച്‌ ഓർത്തു. ആ ഓർമ്മകളിൽ വദനം അലിഞ്ഞുപോകുന്ന ജീവിതാസക്തിയുടെ വനവാസങ്ങളുണ്ടായിരുന്നു. മാത്രമല്ല, ഓർമ്മകൾ ലോകത്തോടുള്ള മനസ്സിന്റെ മൗനം എന്താണെന്ന്‌ തിരക്കാൻ പഠിപ്പിയ്ക്കുകയും ചെയ്തു.
ഇന്ദ്രിയങ്ങളുടെ ലോകത്തുനിന്ന്‌ കരുണയും ദുഃഖവും നിറഞ്ഞ പ്രസാദത്തിലൂടെ ക്രിസ്തു മടങ്ങിപ്പോന്നു. പാതവക്കുകളിൽ പാദരേഖകളോടും പാദമുദ്രകളോടും പാദരക്ഷകളോടും അണിവില്ലാതെ സംസാരിച്ചു. അത്‌ സ്വയം സംസാരത്തിന്റെ ശീതാന്ധതയുള്ള മഞ്ഞ്‌ മഹർഷിയ്ക്ക്‌ നീട്ടികൊടുത്തു. ആകുലതകളുടെ മുള്ളുകളും വഹിച്ചുകൊണ്ട്‌ പാപികളുടെ നാട്ടിൽ അഭയംതേടിയെത്തിയ ഈ മനുഷ്യനിധി പ്രപഞ്ചത്തിന്റെ അനുഭവനിഷ്ഠയുടെ കാതൽ അറിഞ്ഞു എന്നാൽ സ്വയം നിർദ്ധാരണം ചെയ്യാൻ ലോകത്തിൽ നിന്ന്‌ എന്താണ്‌ കാംക്ഷിക്കാനുള്ളതെന്ന്‌ അദ്ദേഹം തുടരെത്തുടരെ ചോദിയ്ക്കുന്നുണ്ടായിരുന്നു. ലോകത്തിൽ മൃതമായിരിയ്ക്കുന്നതിലെല്ലാം തന്റെ ക്രൂരനായ രക്ഷകനെങ്കിലും കാണുമെന്നുള്ള ഈ വിശ്വാസം ക്രിസ്തുവിന്റെ പ്രജ്ഞയുടെ സ്ഥലകാലബോധത്തെ വലയം ചെയ്തു. പ്രപഞ്ചത്തിന്റെ ദുഃഖം നിറഞ്ഞ ഒരു ഭാഗം മനസ്സിനുള്ളതാണെന്ന്‌ ഉറപ്പിച്ചുകൊണ്ടുതന്നെ കരചരണങ്ങളറ്റ കാമനകളുടെ സാക്ഷ്യം പേറി നടന്നു. ലോകത്തിന്റെ ഉപേക്ഷയിൽ വേർതിരിഞ്ഞുകിട്ടുന്ന ഏകാകിയുടെ സ്വയം നിർദ്ധാരണം ഇവിടെ ജീവിതശ്വാസമായിത്തീരുന്നു. സ്വയം നിർദ്ധാരണം ഏകാകിയുടെ ആദ്ധ്യാത്മികമായ വിഷയാന്വേഷണമാണ്‌. ക്രോധത്തെയും നാശത്തെയും കരുണാദുഃഖംകൊണ്ട്‌ പ്രസാദിപ്പിച്ച യേശുവിന്‌ സ്വയം നിർദ്ധാരണത്തിന്റെ വസന്തപത്രങ്ങൾ ലോകത്തിലെവിടെയോ ആയിരുന്നു. അത്‌ മറ്റുപദാർത്ഥങ്ങളിൽ നിന്നും സ്വാംശീകരിയ്ക്കേണ്ട ആസക്തിയുടെ വേഗമായിരുന്നു. പ്രപഞ്ചത്തിന്റെ സ്വാംശീകരണത്തിനുവേണ്ടി മനസ്സും ശരീരവും അവയവങ്ങളും യേശു അഴിച്ചു നൽകി. ചിത്തത്തിന്റെ തൊങ്ങലുകളും വിപൂയങ്ങളും വിപൂതികളും ഒരു പോലെ പ്രകൃതിയുടെ കശേരുക്കളിൽ വിളക്കിചേർത്തു. ഈ സംയുക്താവസ്ഥയുടെ ദുഃഖവും കരുണയും പ്രസാദവും ത്യാഗവും മൃതിയും കൂടിച്ചേർന്ന ജീവിതവേളകളാണ്‌ മനുഷ്യനാകുവാനുള്ള പരിണാമയാത്രയ്ക്ക്‌ യേശുവിന്‌ ശക്തിപകർന്നത്‌. മനുഷ്യപുത്രനായി നിന്നുകൊണ്ട്‌ കൂടുതൽ കൂടുതൽ മനുഷ്യനാകുവാൻ ജീവിതകാലം മുഴുവൻ ധ്യാനിച്ച ഈ കരുണാമുനി, ഒടുവിൽ ക്രൂശാരോഹണം എന്ന ചിത്തപുഷ്പം വിരിയിച്ചു. ക്രൂശാരോഹണത്തെ പ്രപഞ്ചത്തിനുള്ള ഭക്തിനിറഞ്ഞ ആത്മസമർപ്പണമാക്കി മാറ്റി. കുരിശിൽ വച്ച്‌ യേശു വ്യാപ്തിയുള്ള പ്രപഞ്ച സ്വാംശീകരണത്തിന്റെയും ലോകത്തോടുള്ള അവിഭക്തമൗനത്തിന്റെയും ഭക്ഷണം കഴിച്ചു. ദുഃഖത്തോടുള്ള ഭക്തി ധാരമുറിയാതെ നിറവേറ്റി. കുരിശിന്റെ തലങ്ങൾ വ്യാമിശ്രമായി ഏറ്റുവാങ്ങലിന്റെയും ലംബതലങ്ങൾ മനുഷ്യാത്മാവും പ്രപഞ്ചവുമായുള്ള അവിരാമമായ തിരിച്ചറിവിന്റെയും രേഖകളായിത്തീരുകയും ചെയ്തു.
ഓരോ സൃഷ്ടികർത്താവും സൃഷ്ടിയുടെ പിന്നിൽ ക്രിസ്തുവിന്റെ വേദനയും മൃതിയുമാണ്‌ സാക്ഷാത്കരിയ്ക്കാൻ ശ്രമിയ്ക്കുന്നതെന്ന്‌ ഞാൻ വിശ്വസിക്കുന്നു. ഓരോ സൃഷ്ടിയും ഒറ്റപ്പെട്ട പരിണാമമോ ക്രൂശാരോഹണമോ ആണ്‌. കലാകാരൻ രചനയുടെ വേളയിൽ ലോകത്തോടുള്ള ഹൃദയത്തിന്റെ മൗനം തിരക്കുന്നു. ലോകം തന്നിൽ ഏൽപ്പിച്ചിരിയ്ക്കുന്ന പദാർത്ഥങ്ങളും ചലനങ്ങളും ആത്മാവുമായി എങ്ങനെ സമരസപ്പെട്ടിരിയ്ക്കുന്നുവേന്ന്‌ അന്വേഷിക്കുന്നു. അറിവിന്റെ പീതാംബരമുള്ള ദുഃഖം പ്രപഞ്ചത്തിൽ നിന്ന്‌ സ്വീകരിച്ചുകൊണ്ടും ചിത്തത്തെ പ്രപഞ്ചത്തിന്‌ പുഷ്പിക്കാൻ നൽകിക്കൊണ്ടും ജീവിയ്ക്കുന്നതിലെ കാരുണ്യവും ത്യാഗവും എന്താണെന്ന്‌ ചോദിയ്ക്കുന്നു. സത്യത്തിൽ ഇത്തരം അന്വേഷണങ്ങൾ കലാകാരനെ, ക്രിസ്തുവിനെപ്പോലെ സ്വന്തം നിർദ്ധാരണത്തിനുവേണ്ടി ലോകത്തിന്റെ ഇന്ദ്രിയഗൃഹങ്ങളിലേയ്ക്കു യാത്രചെയ്യുന്നവനാക്കി മാറ്റുകയാണ്‌. അതായത്‌ ക്രമപ്പെടുത്തുന്നതിൽ നിന്ന്‌ മാറിനിൽക്കുന്ന ലോകാവസ്ഥയുടെ ഇരുമ്പും തീയ്യും സ്വന്തം പരിണാമത്തിനുള്ള ഇന്ധനമാക്കി മാറ്റുന്ന ആത്മീയ പ്രശ്ന നിർവ്വഹണത്തിന്റെ ആലാപനങ്ങളിലേയ്ക്കുള്ള പ്രയാണം മനുഷ്യനാകുവാനുള്ള പിൻശക്തിയായിത്തീരു ന്നു. അയാൾ വസ്തുക്കളുടെ ബാഹ്യവേഷങ്ങളിൽ ആവേശത്തോടെ പങ്കെടുക്കാതെ വസ്തുക്കളുൾക്കൊള്ളുന്ന ജഗത്തിന്റെ ക്രിയാശേഷിയെ ചിത്തത്തിന്റെ മോചനത്തിനുള്ള സ്വത്താക്കിമാറ്റുകയാണ്‌. കലയെ പരിണാമത്തിനുള്ള പ്രധാന മാർഗ്ഗമാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. ഒരു വസ്തുവിനെക്കുറിച്ചുള്ള ശരിയായ കാഴ്ചയും തെറ്റായ ധാരണയും പരസ്പരം ഒഴിവാക്കുന്നില്ലെന്ന്‌ കാഫ്കി രേഖപ്പെടുത്തിന്നുണ്ട്‌. വസ്തുക്കളിൽ കലാകാരന്‌ വേഷങ്ങൾ പോലെ ധാരണകൾ ആവശ്യമില്ലെന്നും വസ്തുക്കളെ സ്വന്തം ചിത്തപരിതഃസ്ഥിതിയിലെ നല്ലവരായ ഘാതകരാക്കി മാറ്റുകയാണ്‌ ചെയ്യേണ്ടതെന്നും കാഫ്ക മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്‌ കരിങ്കല്ലുകളിൽ നിന്ന്‌ അരുവികൾ തേടി മുഖമടച്ചുകളഞ്ഞ കാഫ്ക പ്രപഞ്ചത്തെ ആത്മാവിന്റെ ദുഃഖാവസരങ്ങളെ കഴുകിക്കളയാൻ ഉപയോഗിയ്ക്കാമെന്ന്‌ വിശ്വസിച്ചതു. ലോകത്തിന്റെ അവയവങ്ങളെ അതിവാചാലതയോടെയും ദുഃഖത്തോടെയും മനസ്സ്‌ ഇറുത്തെടുക്കുന്നു. അവയവങ്ങൾക്കെല്ലാം തേന്മാവുപോലെ തളിർക്കുന്ന സ്നേഹവും ഇലപ്പുറങ്ങളിൽ മഴപോലെ തിളയ്ക്കുന്ന ആസ്ക്തിയും നൽകുന്നു. പ്രകൃതി മുളപ്പിച്ച ഓരോ അംഗങ്ങളും ചിത്ത സൂനങ്ങളുടെ സമൃദ്ധിയിൽ സാന്ത്വനം നൽകുന്നു. ഇവിടെ ആസക്തി ലോകത്തോടുള്ള മൗനവും ദുഃഖത്തിലൂടെയുള്ള പ്രയാണവുമാണ്‌. വസ്തുക്കളുടെ ശരീരസുഭഗതയെ ചുംബിച്ചുലയ്ക്കുന്ന ചിത്തശലഭം അവയിൽ നിന്ന്‌ അനാദിയായ മോക്ഷവും ഭക്തി പൂർണ്ണമായ വിഷാദവും കൊയ്തെടുക്കുകയാണ്‌ ചെയ്യുന്നത്‌. മനുഷ്യസ്പർശനമേൽക്കാത്ത, പൗരാണികമായ അടുപ്പുകളും അടർന്നുലഞ്ഞുപോയ മൊട്ടുകളും ആത്മാവിൽ നട്ടുവളർത്തിയ കാഫ്കയുടെ ഈ പരിണാമം വിറ്റ്മാനും അനുഭവിയ്ക്കുന്നുണ്ട്‌. വിറ്റ്മാൻ ശവകുടീരങ്ങളിലെ പുഷ്പങ്ങളെയും അശ്രുക്കളെയും ഭൂമിയുടെ ദിവ്യദാനവും വാത്സല്യവുമായി കണ്ട്‌ ചുംബിച്ചു. ഉല്ലാസത്തോടെ പ്രസവിയ്ക്കുന്ന മാതാവ്‌ വറ്റിയ നദിയുടെ അരുമയായ പ്രസാദവും വസന്തത്തിന്റെ ധാന്യവും പുലരിയുമാണെന്ന്‌ അദ്ദേഹം അറിഞ്ഞു. ലോകത്തിന്റെ മുത്തുകളെല്ലാം തനിയ്ക്കു ചുറ്റും നിരത്തി അവയുടെ ഹിംസാത്മകമായ ചെരിവുകളും കോണുകളും അനുഭവിച്ചുകൊണ്ട്‌ ചിത്ത കുസുമത്തിൽ നിന്നുള്ള ജീവിതവേളയുടെ സാകല്യമായ പ്രണാമം നേടിയെടുത്ത ക്രിസ്തുവിന്റെ അന്തരംഗം തന്നെയാണ്‌ മനുഷ്യനാകാൻ പുറപ്പെട്ട വിറ്റ്മാനിലും നാം കാണുന്നത്‌. പ്രപഞ്ചത്തിന്റെ വസ്തു സാഗരത്തിലെ ആന്തരസംഗീതം തന്നിലുണ്ടാക്കിയ മാന്ത്രികമായ വിളിയെക്കുറിച്ച്‌ അദ്ദേഹം പാടുന്നുണ്ട്‌.
'These carols sung to cheer my passage through the world I see. For completion I dedicate to the invisible world'
മൗനം ദുഃഖത്തിലേയ്ക്കും ദുഃഖം മൗനത്തിലേയ്ക്കും വളർന്ന്‌ അത്‌ പ്രപഞ്ചത്തോടുള്ള ഭക്തിയും ആസക്തിയുമായിത്തീരുന്നത്‌ നാം കേൾക്കുന്നു.
1. Kafka : The Trial, 1971
2. Walt Whitman : "Songs of parting"
Leaves of Grass - 1950

moncy joseph

പുസ്തകനിരൂപണം
മനുഷ്യാംബരാന്തങ്ങൾ
എം.കെ.ഹരികുമാർ
മനസ്സിന്റെ രഹസ്യ തടങ്ങളിലൂടെ
മോൻസി ജോസഫ്‌

ഭാഷയുടെ പേരിലാണ്‌ എം.കെ.ഹരികുമാർ ഏറെയും വിമർശിക്കപ്പെട്ടിട്ടുള്ളത്‌. ഹരികുമാറിന്റെ ആദ്യപുസ്തകമായ 'ആത്മായനങ്ങളുടെ ഖസാക്ക്‌' തന്നെ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ടാക്കി. മനസ്സിലാവുന്നില്ല.
മനസ്സിലാവുന്നില്ലെന്ന്‌ പറഞ്ഞ്‌ ബഹളം വയ്ക്കുന്നവർക്കും ശ്രദ്ധിച്ച്‌ വായിച്ചാൽ ആ പുസ്തകത്തിന്റെ വ്യത്യസ്തവീക്ഷണം തിരിച്ചറിയാനാവും. സത്യം പറഞ്ഞാൽ ഭാഷയെച്ചൊല്ലിയുള്ള ഈ വിവാദം വളരെ പഴയ ഒന്നാണ്‌. എന്നാണ്‌. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറെ പുതിയതും സ്വന്തം അനുഭവങ്ങളോടും അന്വേഷണങ്ങളോടും ചേർത്തുവച്ചു അറിയേണ്ടതുമാണ്‌. ഒരു പക്ഷെ എല്ലാവരും തലയിലേറ്റുന്ന പതിവുഭാഷയുടെ രീതിയിൽ നിന്ന്‌ അൽപമൊന്ന്‌ വഴിമാറി നടക്കാൻ എഴുത്തുകാരൻ മോഹിച്ചുപോയെന്നിരിക്കും മനസ്സിലെ വ്യത്യസ്തമായ കത്തലുകൾ അതിനനുസരണമായ ഭാഷ കണ്ടെത്തുകയാണ്‌. ആ പുതിയ ഭാഷയിൽ ഹൃദയത്തിന്റെ ആവേശങ്ങളുടെ ഉയർച്ചയിൽ എഴുത്തുകാരൻ കുറച്ചൊന്ന്‌ ഭൂമിച്ചെന്നു വരാം അപ്പോഴേക്കും തെറ്റുപറ്റുന്നുണ്ടോ എന്നു നോക്കിയിരിക്കുന്ന റഫറിമാർക്ക്‌ ബഹളംവയ്ക്കാൻ കാരണമായിക്കഴിയും.
മലയാളത്തിലെ ആധുനിക എഴുത്തുകാരെല്ലാം തന്നെ ഉള്ളടക്കത്തിന്റെയും ഭാഷയുടെയും പേരിൽ ഇങ്ങനെ വലിയ വിവാദം ക്ഷണിച്ചുവരുത്തിയവരാണ്‌. പിന്നെ അതു കെട്ടടങ്ങുകയും അതിൽ അസാധാരണമായി യാതൊന്നുമില്ലെന്ന്‌ വായനക്കാരൻ അംഗീകരിക്കുകയും ചെയ്യും.
പുതിയ ചലനങ്ങളെ ഉൾക്കൊള്ളാൻ പലപ്പോഴും വായനക്കാരൻ ഉയർച്ച നേടിയിട്ടുള്ളവനാണ്‌. എന്നാൽ വായനക്കാരന്റെ പേരിൽ സംസാരിക്കാത്ത നിരൂപകനാണ്‌. സങ്കടം. കെ.പി.അപ്പന്റെയും ആഷാമേനോന്റെയും ഭാഷയെ സംബന്ധിച്ചും ആദ്യകാലത്ത്‌ ഇതേപോലെ കടുത്തവിമർശനങ്ങൾ ഉയർന്നിട്ടുണ്ട്‌. ഇപ്പോൾ സാഹിത്യവിമർശനത്തിലെ പുതിയ കഥാപാത്രം, എം.കെ.ഹരികുമാറാണ്‌. വ്യത്യസ്തമായി നടക്കാൻ വെമ്പുന്ന ഒരാവേശം ഹരികുമാറിൽ നിറയുന്നുണ്ട്‌. ഹരികുമാറിന്റെ പുതിയ പുസ്തകമായ 'മനുഷ്യാംബരാന്തങ്ങളി'ലും ഇത്‌ വ്യക്തമാണ്‌.
ചില പുതിയ വായനക്കാർ പോലും ഹരികുമാറിന്റെ ഭാഷ സഹിക്കാനും വയ്യ എന്ന്‌ പരാതി പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.
വാക്കുകൾ കുപ്പിച്ചില്ലുകൾ പോലെ ശരീരത്ത്‌ കുത്തിക്കയറുന്നതുപോലെ ഹരികുമാർ ഉദ്ദേശിക്കുന്നതെന്തെന്ന്‌ അറിയാൻ ആ ഭാഷ തന്നെ തടസ്സമാണെന്ന്‌ ചിലേടത്തൊക്കെ ഇത്‌ ശരിയാണുതാനും ഒരുപാട്‌ ബിംബങ്ങൾ കുത്തി നിറച്ച നീണ്ട വാക്യങ്ങൾ വായനക്കാരനെ കുഴയ്ക്കുക തന്നെ ചെയ്യുന്നു.
പക്ഷെ ഹരികുമാറിന്‌ ഹൃദയത്തിന്റെ പുതിയ ആവേശങ്ങൾ പിടിപ്പെടുത്തുകൊണ്ട്‌ സഫലമായി എഴുതാൻ കഴിയുമെന്ന്‌ ഈ പുസ്തകത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ വ്യക്തമാക്കുന്നു.
'കുരിശിന്റെ പ്രാചീനതയിൽ നിന്ന്‌ മനുഷ്യാർത്ഥങ്ങൾ' എന്ന ലേഖനം ഹൃദ്യമാണ്‌. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' വിമർശിക്കുകയാണ്‌ ഹരികുമാർ. ഇവിടെ ഭാഷ അനാവശ്യമായി സങ്കീർണ്ണതയിലും ബിംബങ്ങളുടെ ധൂർത്തിലും സ്വന്തം നിരീക്ഷണങ്ങൾ കരുത്തോടെ പറയാൻ കഴിയുന്നുണ്ട്‌ താനും. ഹരികുമാറിന്റെ ഈ നിരീക്ഷണം ശ്രദ്ധേയമാണ്‌ ചരിത്രവസ്തുതകളിൽ നിന്ന്‌ ആഖ്യാനം അകന്നുപോകുന്നില്ല. ചരിത്രത്തിന്റെ സൂക്ഷ്മമായ ആത്മാവുകളിൽ കാതുചേർക്കുകയാണ്‌ ആത്മാവുകളുടെ അനുസ്യൂതി എല്ലാത്തിലും പ്രധാനമായി തീരുന്നു. ചരിത്രസംഭവങ്ങളല്ല ആത്മാവുകളുടെ അനുസ്യൂതിയാണെന്ന ദർശനത്തിലേക്കാണ്‌ നോവലിസ്റ്റ്‌ നീങ്ങുന്നത്‌!
ഇത്തരമൊരു വായന ഹരികുമാറിന്‌ എപ്പോഴും അനുഗ്രഹമാവുന്നില്ല. ചിലപ്പോഴും ആവ്യക്തികളിൽ കുഴഞ്ഞുമറിഞ്ഞ്‌ ഒരു പർവതാരോഹകനെപ്പോലെ ക്ഷീണിച്ച്‌ ഹരികുമാർ മല കയറുന്നു. മലയുടെ മുകളിൽ നിന്ന്‌ താഴ്‌വരയിലെ മഞ്ഞും വെയിലും നോക്കി കിതയ്ക്കുന്നു.
എങ്കിലും ഹരികുമാറിൽ എനിക്കു പ്രതീക്ഷയുണ്ട്‌. പതിവു ഭാഷയിൽ നിന്നു വിട്ടുപോരുന്ന ഈ ഭാഷയിൽ സ്വകാര്യമായ പ്രാർത്ഥനയും ശരീരത്തിന്റെ നിലവിളിയും നിലാവും ഉണ്ട്‌. മനുഷ്യവംശത്തിന്റെ മഹായാത്രകൾക്കുമേൽ ഏകാകിയായി ചെവിയോർക്കുന്ന സ്വകാര്യതയുണ്ട്‌. എല്ലാ പുസ്തങ്ങളെയും സ്നേഹിക്കുന്ന മനസ്സുണ്ട്‌. പ്രപഞ്ച ദൃശ്യങ്ങൾക്കു നടുവിൽ ഏകാകിയായി നിന്ന്‌ ഒരാൾ സംസാരിക്കുന്നത്‌ മനുഷ്യാബരാന്തങ്ങളിൽ കേൾക്കാം. പക്ഷേ പടിഞ്ഞാറൻ പുസ്തകങ്ങളിൽ നിന്ന്‌ ഇങ്ങനെ കെട്ടുകണക്കിന്‌ ഉദ്ധരിക്കാതെതന്നെ നന്നായി എഴുതാവുന്നതേയുള്ളു. ഭാഷയിൽ സ്വയംമറന്ന്‌ രമിക്കുകയും ചെയ്യുന്നു. ഹരികുമാർ ഈ രമിക്കലിൽ ചിലപ്പോൾ വ്യക്തത്ത കൈമോശം വരുന്നു. വാക്കുകളുടെ അനേകം ശബ്ദങ്ങൾ വായിക്കുന്നവന്റെ ഏകാഗ്രത തകർത്തുകളയുന്നു.
ആ വിമർശനം നിലനിൽക്കെ തന്നെ ഈ പുസ്തകത്തിന്റെ മറ്റൊരാഹ്ലാദം ഞാൻ മറക്കുന്നില്ല മനസ്സിന്റെ രഹസ്യങ്ങളിലൂടെ ഒരുപാട്‌ കാഴ്ചകൾ കണ്ടു നടക്കുന്ന ആഹ്ലാദം. മനസ്സിനുള്ളിൽ തന്നെ പ്രകൃതിയുടെ ഒരായിരം ദൃശ്യങ്ങൾ.

ഏകാകിയായൊരു വിമർശകൻ

cyriac


എം.കെ.ഹരികുമാറിന്റെ 'മനുഷ്യാംബരാന്തങ്ങൾ' എന്ന പുസ്തകമാണ്‌ ഇപ്പോൾ എന്റെ മുൻപിലിരിക്കുന്നത്‌. ഈ പുസ്തകം നമ്മുടെ പഴയ ശീലങ്ങൾക്കെതിരെയുള്ള ഒരു ചാട്ടുളിയാണ്‌. ഇതിന്റെ ഇതിവൃത്തത്തിലും ഭാഷയിലും ശൈലിയിലും വിമർശനരീതിയിലും ഈ കലാപബോധം നമുക്ക്‌ ബോദ്ധ്യപ്പെടാൻ കഴിയുന്നതാണ്‌. വിമർശനം സർഗ്ഗാത്മകമായ പുനരാവിഷ്കാരം തേടുമ്പോഴാണ്‌ ഇതുപോലുള്ള കൃതികൾ ജനിക്കുന്നത്‌. കവിയുടെ ഭാവനയും ചിന്തകന്റെ ബുദ്ധിയും ഇവിടെ സമ്മേളിക്കുന്നു. മനുഷ്യന്റെ അംബരാന്തത്തെക്കുറിച്ചുള്ള ഭാവനയും ചിന്തയുമാണിതിൽ. അതായത്‌ മനുഷ്യാത്മാവിന്റെ ചാരമ്യം തേടിയുള്ള യാത്ര.
മൂന്ന്‌ ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യവസാനം ഇതിവൃത്തപരമായ തുടർച്ചയുള്ളതായി കാണാം. ആദ്യഭാഗം ചരിത്രം. മനുഷ്യാത്മാവ്‌, ലൈംഗീകത, കല, ഉന്മാദം, കലാപം, സൗന്ദര്യശാസ്ത്രം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളുടെ പാരസ്പര്യത്തെക്കുറിച്ചാണ്‌. പെഡ്രോപരാമയുടേയും കമ്യുവിന്റേയും നിഷിൻസ്കിയുടേയും ജെർമെയ്നി ഗ്രിയറുടെയും ഹസ്റ്റൺ സ്മിത്തിന്റെയും രചനയുടെ ആദ്ധ്യാത്മികമാനങ്ങൾ ഇവിടെ കണ്ടെത്തുന്നു. രണ്ടാം ഭാഗം വ്യത്യസ്തരായ എഴുത്തുകാരെക്കുറിച്ചുള്ള രചനകളാണ്‌. ഇതിൽ സാൽമൻ റഷ്ദിയും ഇറിസ്മുർഡോക്കും ബർനാഡ്‌വളമൂറും എം.മുകുന്ദനും ഉൾപ്പെടുന്നു. അടുത്ത ഭാഗത്തിൽ ജിദു കൃഷ്ണമൂർത്തിയും ഡോംമൊറെയ്സും റൂത്ത്പ്രാവർ ജബ്പാലയും ചർച്ച ചെയ്യപ്പെടുന്നു.
മനുഷ്യാംബരാന്തങ്ങളുടെ ഭാഷ കലാപൂർണ്ണമാണ്‌. വിവിധ അറിവുക​‍െളെ, അറിവുകളുടെ ശാസ്ത്രങ്ങളെ സമന്വയിപ്പിക്കുകയാണ്‌ ഈ വിമർശകൻ. ഭാഷ മനസ്സിലാകുന്നില്ലായെന്ന്‌ ഇന്നും നാം പറയുന്നുണ്ടെങ്കിൽ അതിൽ സാഹിത്യപരമായ സിനിസിസം മാത്രമാണുള്ളത്‌. സാഹിത്യത്തോട്‌ യഥാർത്ഥമായ പ്രണയം ബാധിച്ചവർക്ക്‌ ഇതിലെ ഭാഷ ആത്മാനന്ദത്തിലേക്കുള്ള വഴി തുറന്നിട്ടു തരും. ചില പ്രയോഗങ്ങൾ അർത്ഥത്തിന്റെ പുനരുൽപാദനം സാധിക്കുന്നു. ഭാഷയുടെ ഏറ്റവും നവ്യമായ മുഖമാണ്‌ ഇവിടെ അനാവരണം ചെയ്യുന്നത്‌. യാഥാർത്ഥ്യത്തിന്റെ അതീന്ദ്രീയമായ വിശദീകരണക്കുറിപ്പാണിത്‌. ലൈംഗീകതയുടെ നാഗരികാവശിഷ്ടങ്ങൾ, നദീതടത്തിന്റെ സസ്യാത്മകത, സസ്യശ്യാമളമായ ദുഃഖം, ദരിദ്രമായ ദിവ്യാസക്തികൾ തുടങ്ങിയ പ്രയോഗങ്ങൾ ഇത്‌ തെളിയിക്കുന്നുണ്ട്‌.
ഇതിന്റെ ശൈലി യാഥാർത്ഥ്യത്തെ അതേപടി പകർത്തുന്ന കലയല്ല. യാഥാർത്ഥ്യത്തിന്റെ പ്രതീതി നമ്മിലുണ്ടാക്കുന്നത്‌ പ്രാഥമികകർത്തവ്യം. എന്നാൽ യാഥാർത്ഥ്യത്തിന്റെ അതിരുകൾ കാണാനും അതിന്റെ ഏറ്റവും വലിയ സമഗ്രത അറിയാനുമാണ്‌ എം.കെ.ഹരികുമാർ ശ്രമിക്കുന്നത്‌. ഇത്‌ ഹരികുമാറിന്റെ രണ്ടാമത്തെ പുസ്തകമാണ്‌. ആദ്യ പുസ്തകം 'ആത്മായനങ്ങളുടെ ഖസാക്ക്‌' കണ്ടെത്തിയ ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ്‌ പുതിയ കൃതി. 'ആത്മായനങ്ങളുടെ ഖസാക്ക്‌' ഏകാന്തത്തയുടെ രോദനവും സൗന്ദര്യവുമായിരുന്നു. 'മനുഷ്യാംബരാന്തങ്ങൾ' മനുഷ്യചരിത്രത്തിന്റെ ദുഃഖവും ആത്മാവിന്റെ ഗൃഹാതുരത്വവും ആവിഷ്കരിക്കുന്നു.
സാധാരണ വിമർശനത്തിന്റെ താത്വികത മനുഷ്യാംബരാന്തങ്ങളിലുണ്ടെന്ന്‌ നാം ഓർമ്മിക്കണം. പഴയ വിമർശകന്റെ ബുദ്ധിയും പുതിയകാലത്തിന്റെ തീക്ഷണമായ ആദ്ധ്യാത്മികതയും ഈ വിമർശകനിൽ ജീവൻ നേടുന്നു. ജീവന്റെ പ്രാഥമികമായ ഇച്ഛ, ചരിത്രത്തിന്റെ അന്തഃകരണം തേടുന്ന ഏകാകിയുടെ ഹൃദയപരത, മനുഷ്യാവസ്ഥയുടെ ഇന്നത്തെ ഉത്തംഗമായ ശാസ്ത്രസാങ്കേതിക ജ്ഞാനത്തിനൊപ്പം വളർന്നു വരേണ്ട ഹൃദയവിസ്മയങ്ങളുടെ സവേദനശീലം ഇവയെല്ലാം 'മനുഷ്യാംബരാന്തങ്ങളി'ലുണ്ട്‌. ഹരികുമാർ മതാത്മകബോധത്തിന്റെ സംജ്ഞയും പ്രത്യയശാസ്ത്രകാരന്റെ ഋജുത്വവും കൂട്ടിച്ചേർത്ത്‌ പുതിയ കാരുണ്യം അന്വേഷിക്കുകയാണ്‌. കലാപത്തിന്റെ പുത്തൻ പ്രമേയം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. ഐന്ദ്രിയലോകത്തിനപ്പുറത്തേയ്ക്കുള്ള സകല തൃഷ്ണകളെയും തൃപ്തിപ്പെടുത്താൻ ഒരു വിമർശന കൃതി ശ്രമിക്കുന്നു എന്നതാണ്‌ വാസ്തവം. ഹരികുമാർ കൃതിയുടെ കഥ വിസ്തരിച്ച്‌ പറയുന്ന പ്രകൃതക്കാരനല്ല; മറിച്ച്‌ കൃതിയുടെ സവിശേഷഘട്ടങ്ങളിലെ ചായം ആത്മാവുകൊണ്ട്‌ തൊട്ടറിഞ്ഞ്‌ അവയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ അനുരണനങ്ങൾ കേൾപ്പിക്കുന്നു. ആനന്ദും സച്ചിദാനന്ദനും വിമർശിക്കപ്പെടുന്നുണ്ട്‌ ഈ കൃതിയിൽ, അവരുടെ ചരിത്രവീക്ഷണത്തിന്റെ പേരിൽ. വെട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റമുണ്ട്‌ വിമർശകന്‌. മുകുന്ദന്റെ 'മയ്യഴിപുഴയുടെ തീരങ്ങളിൽ' എന്ന നോവലിന്റെ വിമർശനം അതീവ ഹൃദ്യമെന്നുവേണം പറയാൻ. ആ നോവൽ ഒരു ക്രൈസ്തവ നോവലാണെന്ന്‌ വിമർശകൻ സ്ഥാപിക്കുന്നു. അതിലെ ചരിത്രപരതയ്ക്കൊപ്പം ആദ്ധ്യാത്മിക ശക്തികളുടെ ഘടകങ്ങൾ പരിശോധിക്കപ്പെടുന്നു. ഓരോ വസ്തുവിന്റേയും ഭിന്ന പാർശ്വങ്ങൾ ശ്രദ്ധിക്കുകയാണ്‌ ഇവിടെ. അതുപോലെ തന്നെ ചങ്ങമ്പുഴ സാഡിസ്റ്റായിരുന്നുവേന്ന നിഗമനവും ശ്രദ്ധേയമാണ്‌. വികസ്വരമായ രീതിയും ഭാഷയുമാണ്‌ ഹരികുമാറിന്റേത്‌. അങ്ങനെ വിമർശനത്തിന്റെ ഭാഷയും രീതിയും ഒന്നാകുന്നു. അതായത്‌ രൂപവും ഉള്ളടക്കവും ഒന്നാകുന്നു. ഈ വിമർശകന്റെ തനിമ മനസ്സിലാക്കാൻ ചില വരികൾ കുറിക്കട്ടെ.
'മൃദുലവും നനവൂറുന്നതുമായ പദാർത്ഥങ്ങളുടെ പ്രത്യുത്പാദനമേഖല നരനെ സത്യാത്മകമായ നോവലുകളിലേക്ക്‌ ത്വരിപ്പിക്കുന്നത്‌ ആ തന്മാത്രകളുടെ സംഘാതമാണ്‌. ഉയർന്നുയർന്നു പോകുകയാണ്‌ പ്രാണഘർഷങ്ങളുടെ വെള്ളരി പ്രാവുകൾ, വിഹായസ്സിൽ അവ വരച്ചിടുന്ന ക്ഷണികങ്ങളായ സാർപ്പിക ക്ഷേത്ര ഗണിത സങ്കൽപങ്ങൾ നമ്മെ ദുഃഖങ്ങളുടെ മീതെ വസിക്കാൻ പ്രത്യാശ നൽകുന്നു. അത്യാത്മ നൊമ്പരത്തിന്റെ ശിരസ്സ്‌ മനുഷ്യശരീരത്തിനപ്പുറത്തേക്ക്‌ വീണു കിടക്കുന്നു". ഈ വിവരണ കല ഹരികുമാറിനൊപ്പം വരുംകാലങ്ങളുടെ വിമർശനരീതിയ്ക്ക്‌ ഹരികുമാറിന്‌ നൽകാൻ കഴിയുന്ന സംഭാവന വളരെയേറെയായിരിക്കുമെന്ന്‌ ഓർമ്മിപ്പിക്കുന്നു.



book review:

cyriac

express daily

1989 july

നിരൂപകനെ ഓർക്കുമ്പോൾ

c p rajasekharan

ച്ഛെ, നിരൂപണമോ? എന്തു നിരൂപണം? ഇവിടെ മാരാർക്കുശേഷം മുണ്ടശ്ശേരിയ്ക്കുശേഷം എന്തു നിരൂപണം? ഏതു നിരൂപകൻ" എന്നു ചോദിക്കുന്ന ചിലർ ഇന്നു നമ്മുടെ നാട്ടിലുണ്ട്‌. മാരാരും മുണ്ടശ്ശേരിയും ജീവിച്ചിരുന്ന കാലത്ത്‌ മൺമറഞ്ഞു പോയ ചില ആംഗലേയ നിരൂപകരുടെ പേരെടുത്തു പറഞ്ഞ്‌ കേരളത്തിൽ (മലയാളത്തിൽ) ഒരൊറ്റ നിരൂപകൻപോലുമില്ല എന്നു ഈ താവഴിക്കാർ കുറ്റം പറഞ്ഞിട്ടുണ്ട്‌. പക്ഷെ മരിച്ചുകഴിഞ്ഞാൽ ബഹുമാനം കൂടുമല്ലോ. അതുകൊണ്ട്‌ ഒരു കാലത്ത്‌ മാരാരെയും മുണ്ടശ്ശേരിയേയും ചീത്ത പറഞ്ഞു കൊണ്ട്‌ നടന്നവർ ഇന്നവരുടെ പേരും പറഞ്ഞാണ്‌ ജീവിച്ചിരിക്കുന്ന നിരൂപകരെ ആക്ഷേപിക്കുന്നത്‌.
ഇന്നു നിരൂപണത്തെക്കുറിച്ചും, നിരൂപകരത്തെക്കുറിച്ചും, നിരൂപകരെക്കുറിച്ചും ധാരാളം ആക്ഷേപങ്ങൾ ഉയർന്നു വരുന്നുണ്ട്‌. 'എന്തിനെക്കുറിച്ചാണ്‌ ഇന്നു ആക്ഷേപങ്ങളില്ലാത്തത്‌?' എന്നു പറഞ്ഞ്‌ ഈ ആരോപണങ്ങളെ നൂറുശതമാനവും തള്ളിക്കളയണം എന്ന്‌ ഈ ലേഖകൻ പറയുന്നില്ല. (ഈ പംക്തിയിൽ ഈയാളും നിരൂപകന്റെ വേഷത്തിലാണല്ലോ) എന്നാൽ എല്ലാ ആരോപണങ്ങളും അതേപടി ശരിയല്ല എന്നും സവിനയം പറയട്ടെ. 'നനച്ചടിച്ചാൽ പറക്കെ തെറിയ്ക്കും' എന്നൊരു ചൊല്ലുണ്ട്‌. പക്ഷെ ഇവിടെ പരക്കെ തെറിക്കുകയല്ല ചെയ്യുന്നത്‌. എല്ലാവരേം ചേർത്ത്‌ നിർത്തി നനച്ച്‌ തലയ്ക്കടിക്കുക തന്നെയാണ്‌ ചെയ്യുന്നത്‌, ചില കഥാകാരന്മാരും കവികളും എഴുതുന്നതെല്ലാം നല്ലതാണ്‌ എന്നു വിശ്വസിക്കുന്ന നല്ലതാണെന്നു മാത്രമേ പറയപ്പെടാവൂ എന്നു കരുതുന്ന എഴുത്തുകാരെല്ലാം-കവിയായാലും കഥാകൃത്തായാലും നോവലിസ്റ്റായാലും നിരൂപകനായാലും നമ്മുടെ സാഹിത്യസമൂഹത്തിനു ശാപം തന്നെയാണ്‌.
ഇവിടെ കഥാകാരന്മാരും കവികളും അല്ല വിഷയം. നിരൂപകരാണ്‌. ഇന്നു മലയാളം പ്രസിദ്ധീകരണങ്ങളിൽ വരുന്ന പുസ്തക നിരൂപണങ്ങളിൽ പലതും ഒരു പുസ്തക വാർത്ത മാത്രമേ ആകുന്നുള്ളു എന്നതു സത്യമാണ്‌. "നല്ല പുറംചട്ട ഡെമ്മി 1/8, ഒന്നാംതരം കടലാസ്‌, ആയിരത്തോളം പേജുകൾ, വില വെറും അറുപതുരൂപ, ഒന്നാം കിട പ്രസാധകർ... ഇങ്ങനെ പോകണം നിരൂപണം. പിന്നെ സിനിമാ നോട്ടീസിലേതുപോലെ കഥാസാരവും (പലതും അതിനും മെനക്കെടാറില്ല)ഇതിലൊക്കെ അസഹനീയം ഇത്തരം വികൃതമായ ലേഖനങ്ങൾ സമാഹരിച്ച്‌ പുസ്തകമാക്കി ഇറക്കുന്നവരും കുറവല്ല എന്നതാണ്‌. ഈ അടുത്തകാലത്തു പ്രസിദ്ധ നോവലിസ്റ്റായ എം.കെ.മേനോനുമായി (വിലാസിനി)നടന്ന ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ അദ്ദേഹം ചോദിച്ച ചോദ്യം വളരെ ശ്രദ്ധേയമാണ്‌. 'ഇവിടെ പുസ്തകം വായിച്ചിട്ട്‌ നിരൂപണം നടത്തുന്ന എത്ര പേരുണ്ട്‌?' അദ്ദേഹത്തിന്റെ അഭിപ്രായത്തോട്‌ സാമാന്യേന യോജിക്കാതിരിക്കാൻ കഴിഞ്ഞില്ല. എന്നിട്ട്‌ ഈ ലേഖകൻ വ്യക്തിഗതമായ സ്വന്തം വിയോജിപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്തു.
'പുസ്തകം വായിച്ച്‌ പഠിപ്പ്‌ മനനംചെയ്ത്‌ മാത്രം എഴുതുന്ന ചുരുക്കം ചിലരെങ്കിലും ഇവിടെയുണ്ട്‌ എന്ന്‌ സമ്മതിച്ചേതീരു' എന്ന്‌ ഈ ലേഖകൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ കമന്റ്കൂടി ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. 'ഇപ്പോൾ നിങ്ങൾക്കങ്ങിനെയുള്ള ശീലവും നിർബന്ധവുമൊക്കെ ഉണ്ടെങ്കിൽ കുറെക്കൂടി പേരെടുത്തു വരുമ്പോൾ അതൊക്കെ മാറിക്കോളും പിന്നെന്തുമെഴുതാം' ഈ പ്രസ്താവന വിലാസിനി നടത്തിയത്‌ നിരൂപകരെ മാത്രം ഉദ്ദേശിച്ചാണെങ്കിലും സാഹിത്യരംഗത്തിലെ പലരേയും എസ്റ്റാബ്ലിഷ്‌മന്റിന്റെ ഈരോഗം ബാധിച്ചിട്ടുണ്ട്‌. എന്നതു സത്യം.
ഇത്രയും കാര്യങ്ങൾ ഞാനിവിടെ പറഞ്ഞത്‌ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്‌ എം.കെ.ഹരികുമാർ എഴുതിയ പഠനം വായിച്ചുകഴിഞ്ഞാണ്‌. ഹരികുമാർ വിജയനേയും വിജയന്റെ ഇതിഹാസത്തെയും വായിക്കുകയും പഠിക്കുകയും മനനം ചെയ്യുകയും ചെയ്തിട്ടുണ്ട്‌. ഒരു നിരൂപകൻ-യഥാർത്ഥ നിരൂപകൻ നോവലിസ്റ്റും കവിയും കഥാകാരനുമൊക്കെയാണ്‌. അയാൾ വെറും ഒരു വായനക്കാരനല്ല. ഒരു കവിയ്ക്കുള്ളതുപോലെ കഥാകാരനുള്ളതുപോലെ കഥാകാരനുള്ളതുപോലെ സ്വന്തമായ ബിംബങ്ങളും സങ്കൽപങ്ങളും ഉള്ളയാളാണ്‌. യഥാർത്ഥത്തിൽ കവിയുടേയും കഥാകാരന്റെയും ബിംബങ്ങളേയും കഥാപാത്രങ്ങളേയും നിരൂപകൻ ഉൽകൃഷ്ടനായ കവിയുടേയും കഥാകാരന്റേയും മനസ്സു സ്വീകരിച്ച്‌ ഒരു പുനഃസൃഷ്ടി നടത്തുകയാണ്‌ ചെയ്യുന്നത്‌. ആത്മായനങ്ങളുടെ ഖസാക്കിൽ ഹരികുമാർ ഈ കൃത്യം നിർവ്വഹിക്കുന്നു. വിജയന്റെ മനസ്സ്‌ വ്യാപരിച്ച എല്ലാ തലങ്ങളുടെയും ആഴങ്ങളിലേയ്ക്ക്‌ ഹരികുമാറിന്റെ മനസ്സും കടന്നുപോയിരിക്കുന്നു. വിജയന്റെ കഥാപാത്രങ്ങളെ തന്റെകൂടി അന്തർദൃഷ്ടിയുടെ മുമ്പിൽ പുനസൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അങ്ങനെ കഥാപാത്രങ്ങളുടേയും കഥയുടേയും ബിംബപ്രതിബിംബങ്ങളും മാനങ്ങളും വായനക്കാരന്‌ വിവരിച്ചുകൊടുക്കുന്നു.
നോക്കു "ഖസാക്കിന്റെ ഓർമ്മകൾ മൊല്ലാക്കയെ വിഴുങ്ങുന്നു, നൈസാമലിയുടെ ഓർമ്മകൾ മാധവൻനായരെ പരിരംഭണം ചെയ്യുന്നു. രവിയുടെ ചിന്തകൾ ഖസാക്കിനെ ഗ്രസിക്കുന്നു. പ്രസാദത്തിന്റെ മണ്ണിൽ വേരുകളാഴ്ത്തിനിൽക്കുന്ന വൃക്ഷത്തെപ്പോലെയാണ്‌ ഖസാക്ക്‌. എങ്കിലും അതിന്റെ ചുവടുകൾ ചലനസ്വഭാവമുള്ളവയാണ്‌." ഇത്‌. ഖസാക്കിന്റെ ഇതിഹാസം എന്ന കഥയുടെ സിനോപ്സിസല്ല. മറിച്ച്‌ പ്രതിഫലനമാണ്‌. ഈ പ്രതിഫലനം നൽകുന്നയാളാണ്‌ നിരൂപകൻ. നിരൂപകൻ കർക്കശക്കാരനും വളഞ്ഞ വഴി സ്വീകരിക്കുന്നവനും ആകരുത്‌. കഥാകാരനും കവിയും സ്വീകരിച്ച ദുരൂഹങ്ങളായ അംശങ്ങളെ വരെ നിർമ്മലമായ തെളിനീരാക്കി ഒഴുക്കാൻ ശ്രമിയ്ക്കേണ്ടവനാണ്‌ നിരൂപകൻ. അങ്ങനെയുള്ള നിരൂപകന്റെ വാക്കുകളിൽ, വാക്കുകളുടെ മാജിക്കോ നൂലാമാലയോ കുടുങ്ങാൻ പാടില്ല. അയത്ന ലളിതമായിട്ട്‌ വായനക്കാരനനുഭവപ്പെടണമെന്നർത്ഥം. വിജയന്റെ ഇതിവൃത്തം തന്നെയാണ്‌ ഹരികുമാറിന്റേയും ഇതിവൃത്തം എന്നത്‌ ശരി. പക്ഷെ കഥാകൃത്തിന്റെ ഭാഷ എന്തു തന്നെയായാലും നിരൂപകന്റെ ഭാഷ ലളിത സുന്ദരമാകുന്നതാണ്‌ ഭംഗി എന്നുകൂടി ഹരികുമാറിനെ ഓർമ്മിപ്പിക്കട്ടെ.


പുസ്തകം:
ആത്മായനങളുടെ ഖസാക്ക്
എം. കെ ഹരികുമാര്‍



review : express daily, trichur. 1985 february

ക്രിസ്തുവില്ലാത്ത സഭ




m k chandrasekharan

ക്രിസ്തു അഭിഷിക്തനാകുന്നത്‌ അറിവ്‌ കൊണ്ടാണ്‌. അറിവിനെ ആയുധമാക്കിക്കൊണ്ട്‌ മറ്റുള്ളവരുടെ രക്ഷകനായി മാറാനും അവന്‌ കഴിയുന്നു. അറിവ്‌ ആത്മാവിന്റെ ജ്ഞാനമാണ്‌. മതപാഠശാലകളിൽ മുമ്പ്‌ അപ്പോസ്ഥലന്മാർ സംസാരിച്ചിരുന്നത്‌ ഈ ഉൾവെളിച്ചം നേടിക്കൊണ്ടാണ്‌. അവിടെയൊക്കെ ക്രിസ്തു ലോകരക്ഷകനായി മാറുകയായിരുന്നു. വിശ്വാസികൾ ക്രിസ്തുമതത്തെ ആശ്ലേഷിച്ചതു സംരക്ഷണവും സമാധാനവും പണിയെടുക്കാനുള്ള സ്വാതന്ത്രവും ലഭിക്കുമല്ലോ എന്ന വിശ്വാസത്തിലാണ്‌. ക്രിസ്തുമതം
എന്ന ലോകമെമ്പാടും വ്യാപിച്ചതും ഈ വിശ്വാസപ്രമാണങ്ങളുടെ അടിത്തറയിലൂടെയാണ്‌. പക്ഷേ - ഇന്ന്‌ -? മനുഷ്യനെ അന്വേഷിക്കുന്ന ക്രിസ്തുവിനെ ഇന്നെവിടെയെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ? ആഴം അളക്കുന്ന നിശബ്ദത പോലുള്ള ഒരന്വേഷണം - ആ അന്വേഷണമാണ്‌ ക്രിസ്തുമതമേധാവികളിൽ നഷ്ടമായത്‌. ക്രിസ്തുമതമേധാവികൾ ഇന്ന്‌ ഏറെ ശ്രമിക്കുന്നത്‌ ഉടയാടകളിലെ വർണ്ണപ്പൊലിമയും തിളക്കവും പിന്നെ ഉന്മാദ ഭക്ഷണവും ആണ്‌. ക്രിസ്തുവിന്റെ മണവാട്ടിയായി മാറേണ്ട സഭ ക്രിസ്തുവിൽ നിന്ന്‌ ഏറെ അകലെയാണ്‌. സ്ഥാപനവത്കരിക്കപ്പെട്ട മതത്തിൽ നിന്ന്‌ വിശ്വാസികളുടെ രക്ഷകനായി മാറേണ്ട ക്രിസ്തു, സ്വന്തം സുരക്ഷ തേടി ഓടിപ്പോയിരിക്കുന്നുവേന്നതല്ലേ, സത്യം.
ബൈബിൾ പ്രവാചകരായും മതപ്രഭാഷകരായും വന്ന ആദ്യകാല ക്രിസ്തു ശിഷ്യന്മാർ മനുഷ്യരുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന ക്രിസ്തുവിനെയാണ്‌ അവതരിപ്പിച്ചതു. അവന്റെ വചനങ്ങൾ രക്തവും മാംസം ജ്ഞാനവുമാണ്‌. അത്‌ ക്രിസ്തുവിന്റെ തന്നെ രക്തവും മാംസവുമാണ്‌. അറിവുള്ളവർ പകരുന്ന അറിവ്‌ മനുഷ്യരാശിക്ക്‌ പ്രയോജനം ചെയ്യുന്നതായതുകൊണ്ടാണ്‌, ലോകമെമ്പാടും ക്രിസ്തുവിന്റെ മാർഗ്ഗത്തിലേക്ക്‌ വിശ്വാസികളായി ധാരാളം പേർ വന്നതും.
ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ സുവിശേഷ പ്രവർത്തകരായി രംഗപ്രവേശം ചെയ്യുന്നവരുടെ ഉദ്ദേശ്യം നേരത്തെ ക്രിസ്തുശിഷ്യർ ഉദ്ദേശിച്ചതിൽ നിന്നും ആഗ്രഹിച്ചിതിൽ നിന്നും എത്രയോ ഭിന്നമാണ്‌. "നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കി മാറ്റും" ക്രിസ്തു തന്റെ ശിഷ്യരിൽ ഒരാളായ -മുക്കുവനായ പത്രോസിനോട്‌ പറഞ്ഞത്‌ എല്ലാ ശിഷ്യരോടുമായിട്ടുള്ള ആഹ്വാനമായിരുന്നു. നിരക്ഷരും അജ്ഞാനികളും ദരിദ്രരുമായ ജനസമൂഹത്തെ, നന്മയുടെയും കാരുണ്യത്തിന്റെയും പ്രകാശരേണുക്കൾ ചൊരിഞ്ഞ്‌ അവരെ വിശ്വാസത്തിന്റെ പാതയിലേയ്ക്ക്‌ കൊണ്ടുവരുന്ന വലിയ പ്രവാചകാരാക്കി മാറ്റുമെന്നാണ്‌ ക്രിസ്തുവിന്റെ വിളംബരം. പക്ഷേ ജനസമൂഹത്തിലെ സമ്പട്‌ വ്യവസ്ഥയിൽ അത്യുന്നതങ്ങളിൽ കഴിയുന്ന 'വലിയ' വരെ കണ്ടെത്തുന്ന ജോലിയാണ്‌, സഭ ഇന്ന ചെയ്യുന്നത്‌. സമൂഹത്തിൽ ഉന്നതസ്ഥാനീയരായവർ - അവർ ധനാഢ്യരും അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുള്ളവരുമാകണം. അവരെയാണ്‌ സഭയ്ക്കാവശ്യം. അറിവോ, നന്മയുടെ അംഗങ്ങളോ കാരുണ്യപ്രവർത്തനങ്ങളോ ഉണ്ടാകണമെന്ന്‌ നിർബന്ധമില്ല, പാഠശാലകളിലും ആതുര ശുശ്രൂഷാരംഗത്തും (സഭയുടെ നിയന്ത്രണത്തിലുള്ളവ) ഇങ്ങനെയുള്ള ഉന്നത സ്ഥാനീയരെ കണ്ടെത്തി. തലപ്പത്ത്‌ കൊണ്ടിരുത്തുന്നതിന്‌ സഭയ്ക്ക്‌ ഒരൊറ്റ ഉദ്ദേശ്യമേ ഉള്ളു. ആർഭാടവും വർണ്ണപ്പൊലിമയും തിളക്കവും നിറഞ്ഞ ഉടയാടകളും, ഉപചാരങ്ങളിൽ ഉന്മാദം പകരുന്ന ഭക്ഷണവും - ഇവ നൽകാൻ കഴിയുള്ളവർ - അവരെക്കൊണ്ടാണ്‌ സഭയ്ക്ക്‌ പ്രയോജനം. അതിന്റെ പരിണിതഫലമാണ്‌ ഇന്ന്‌ സഭയുടെ നിയന്ത്രണത്തിലുള്ള കലാശാലകളിലും ആതുരശുശ്രൂഷാരംഗത്തും നടമാടുന്നത്‌. സഭയിലെ ഉത്തമവിശ്വാസിയായാലും അവന്റെ കുഞ്ഞിന്‌ കലാശാലകളിൽ നേഴ്സറി തലത്തിൽ തന്നെ പണം മുടക്കാൻ തയ്യാറായാലേ പ്രവേശനം തരപ്പെടുകയുള്ളു. പ്രോഫഷണൽ കോളേജുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷകളിൽ സ്തുതർഹ്യമായ വിജയം കരസ്ഥമാക്കിയാൽ പോലും കൂടിക്കാഴ്ചാ സമയത്ത്‌ പിന്നോക്കം തള്ളപ്പെടുന്നത്‌ സമ്പാദ്യമുള്ളവനല്ല എന്നറിയുന്നതുകൊണ്ടാണ്‌, നീതിന്യായ വ്യവസ്ഥകളെ അഭയം പ്രാപിക്കുന്നവർക്ക്‌ പരിരക്ഷ കിട്ടാൻ കാലതാമസമെടുക്കുമെന്നതിനാൽ ഇപ്രകാരം പിൻതള്ളപ്പെടുന്നു അർഹരായ വളരെ ചുരുക്കം പേരേ - അങ്ങനൊരു സാഹസത്തിനൊരുമ്പെടുകയുള്ളു. ഭീമമായ തുക മുടക്കി ആതുരശുശ്രുഷാ രംഗത്തെ ഉന്നത കലാലയങ്ങളിൽ പ്രവേശനം തരപ്പെടുത്തുന്നവർ, പിന്നീട്‌ ഭിഷഗ്വരരായി പുറത്ത്‌ വരുമ്പോൾ, ജാതിമതഭേദമെന്യേ രോഗികളായി വരുന്നവരിൽ നിന്നും മുടക്കിയ തുക ഈടാക്കാനുള്ള മാർഗ്ഗമേ നോക്കുകയുള്ളു. ഇത്‌ സഭയുടെ എന്നല്ല, സമൂഹത്തിന്റെ എല്ലാതലങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഉയർന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസവും ജനങ്ങൾക്ക്‌ ലഭിക്കാനിടയാക്കിയത്‌ അന്നത്തെ സഭയിലെ മിഷണിമാരുടെ നിസ്വാർത്ഥവും ആത്മാർത്ഥതയും നിറഞ്ഞ പ്രവർത്തനം കൊണ്ടാണ്‌. അന്നൊക്കെ ക്രിസ്തു ജനങ്ങളുടെ ഇടയിലേയ്ക്ക്‌ ഇറങ്ങിച്ചെല്ലുന്ന രക്ഷകനായിരുന്നു. വിശ്വാസികൾക്ക്‌, സഭ തുണയും സംരക്ഷണവും നൽകുന്നു വലിയൊരടിത്തറയായിരുന്നു. കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌, വിശ്വാസികളുടെ ഇടയിൽ നിന്നും സഭ അകന്നത്‌. ഈ അപചയം മറ്റു മതങ്ങളിലും പ്രകടമായിക്കാണാം. ഇതൊക്കെ കണ്ട്‌ സഹികെട്ട ഒരു സന്മാർഗ്ഗോപദേശി ഒരിക്കൽ പറഞ്ഞ വാചകം ഓർമ്മയിൽ വരുന്നു: "ഇരുത്തം വന്ന പിശാചുകൾ ബൈബിൾ വായിച്ച്‌ വിനോദിക്കാൻ തുടങ്ങിയാൽ, ദൈവം അവിടെ നിന്നൊളിച്ചോടും'. ക്രൂശിതനാവുന്നതിന്‌ മുന്നേ തന്നെ ക്രിസ്തു തന്റെ ശിഷ്യരോട്‌ പറയുന്നുണ്ട്‌. മൂന്ന്‌ ദിവസത്തിന്‌ ശേഷം ഞാൻ ഉയത്തെഴുന്നേൽക്കുമെന്ന്‌. മൂന്ന്‌ ദിവസത്തിന്‌ ശേഷമുള്ള ഉയർത്തെഴുന്നേൽപ്‌ എന്ന്‌ വ്യക്തമാകുന്നത്‌, അനുഗ്രഹം, പ്രവൃത്തി, വിരക്തി എന്നീ മൂന്ന്‌ വ്യവസ്ഥകൾ തരണം ചെയ്യുന്നതിനുള്ള അവസരം നൽകുന്നുവേന്നതാണ്‌. പക്ഷേ, ക്രിസ്തു ഉയർത്തെഴുന്നേറ്റോ എന്ന 'സംശയം' തീർത്ത 'തോമസ്‌' അന്ന്‌ ഒന്നേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല, തന്റെ തെറ്റ്‌ ബോദ്ധ്യപ്പെട്ട ആ ശിഷ്യൻ പശ്ചാത്തപിക്കുകയും ചെയ്തു. എന്നും 'സംശയം' മാത്രം കൈമുതലാക്കിയ ശിഷ്യരുടെ വേഷമണിഞ്ഞവരാണ്‌ ഇന്ന്‌ സഭയുടെ തലപ്പത്ത്‌ വിളയാടുന്നത്‌. സംശയംവേണ്ട, ഇന്ന്‌ ക്രിസ്തു അവരോടൊപ്പമില്ല.

ഞാൻ വീണ്ടും വിവാഹ വിപണിയിലെത്തിയതെങ്ങനെ?

g b c menon

എന്റെ പേര്‌ ജോൺപോൾ. വർഷം 1987. എസ്‌.ബി.ടിയിൽ പ്രോബേഷനറി ഓഫീസറായി ചേർന്നിട്ട്‌ ഒരു മാസം തികയുന്നത്‌ വീടിന്റെ പുറകിലുള്ള ലൂർദ്ദ്‌ പള്ളിയിലെ പെരുന്നാളിന്റെയന്ന്‌. എന്റെ ജന്മസ്ഥലം മീനച്ചിൽ താലൂക്കിലെ പ്രവിത്താനം. ഇപ്പോൾ താമസം ബാങ്കിന്റെ ഗസ്റ്റ്‌ ഹൗസിലാ. സൗകര്യമായത്‌ "ബെസ്റ്റ്‌ സ്റ്റാൻഡി"ന്‌ തൊട്ട്‌ മുന്നിൽത്തന്നെയാ ഈ ഗസ്റ്റ്‌ ഹൗസ്‌. കഥയുടെ ദിവസം തുടങ്ങുന്നത്‌ ബാങ്കിൽ പോകാൻ ഞാൻ 'ബസ്‌' കാത്ത്‌ നിന്നപ്പോഴായിരുന്നു. രാവിലെ ഏതാണ്ട്‌ 9 മണിയായെന്ന്‌ കൂട്ടിക്കോ. പെട്ടെന്നാണ്‌ നല്ല സ്മാർട്ടായി ഡ്രസ്സ്‌ ചെയ്ത്‌ ഒരു പെണ്ണ്‌ സ്കൂട്ടറിൽ വന്ന്‌ എന്റെയടുത്ത്‌ ചവിട്ടി നിർത്തിയത്‌. അവൾ ചോദിക്കുവാ "എന്നും കാണാറുണ്ട്‌. ബാങ്കിലാ ജോലി അല്ലേ? ഞാൻ ഡ്രോപ്പ്‌ ചെയ്യട്ടെ? കേറിക്കോ" ഞാൻ ആദ്യമൊന്ന്‌ മടിച്ചെങ്കിലും ഓഫീസിലെത്താനുള്ള തിടുക്കത്തിൽ സമ്മതിയ്ക്കുവായിരുന്നു.
ബാങ്കിന്റെ മുന്നേ വണ്ടി നിർത്തി അവൾ "ടേക്‌ കീയർ, സീയു" ഞാൻ താങ്ക്‌ യു -ബൈ".
അന്ന്‌ രാത്രിയിൽ അവൾ എന്റെ മനസ്സിൽ 'സ്ലോ മോഷനിൽ' വന്ന്‌ തുടങ്ങിയില്ല എന്ന്‌ പറഞ്ഞാൽ ഒടയതമ്പുരാൻ പോലും പൊറുക്കത്തില്ല, കേട്ടോ? ആ സ്വപ്നങ്ങളിൽപ്പോലും ജിമ്മിച്ചായൻ ഫ്ലോറിഡായിൽ നിന്ന്‌ അവധിയ്ക്ക്‌ വരുമ്പം കൊണ്ടു വരുന്ന 'ഷനേൽ' പെർഫ്യൂമിന്റെ ഒടുക്കത്തെ മണമുണ്ടായിരുന്നു. രാത്രിയിൽ ഞാൻ ഉറക്കത്തിൽ "അയ്യോ എന്തൊരു സുഖം" എന്ന്‌ വിളിച്ച്‌ കൂവിപ്പറഞ്ഞെന്ന്‌ സഹമുറിയൻ പുഞ്ഞാറ്റിക്കാരനായ ശരത്ചന്ദ്രൻ (മെഡിക്കൽ റപ്പായി) പിറ്റേന്ന്‌ പറഞ്ഞപ്പോൾ ചമ്മിപ്പോയി. ഒരാഴ്ച കഴിഞ്ഞു അവൾ പതിവ്‌ പോലെ വന്നു. ഞാൻ ഓർക്കുവായിരുന്നു"ഇതേൽ, 70 കിലോ മീറ്ററിൽ പ്പോണേൽ ഇവൾക്ക്‌ നല്ല ഊരായിരിക്കും."
"സായാഹ്നങ്ങളിൽ കാണണം" എന്ന അവളുടെ പിടിവാശിയിൽ ഞാൻ മലർന്നടിച്ച്‌ വീഴുകയാണുണ്ടായത്‌. മനസ്സിൽ ഇഷ്ടമായെങ്കിലും ആണിന്റെ "ഹിപ്പോക്രസി", ഉടനെ സമ്മതിച്ച്‌ വഴങ്ങിക്കൊടുക്കാൻ തരമാക്കിയില്ല. പക്ഷേ, ഏത്‌ ശ്വാനനും ഒരു ദിവസമുണ്ടല്ലോ എന്ന്‌ സണ്ടേ സ്കൂളിൽ വികാരിയച്ചൻ പറഞ്ഞതോർത്തു. എന്നാൽ, മുന്തിയ റസ്റ്റോറന്റിൽ തന്നെയാകട്ടെ കൂടിക്കാഴ്ച എന്ന്‌ ഞാനും തീരുമാനിച്ചു. (ക്ഷമിക്കണം, ഞങ്ങൾ അപ്പന്റെ വകേൽ പുളിക്കുന്നത്തുകാരാ! സെന്റ്‌ തോമസ്‌ ശ്ലിഹ നമ്പൂതിരിമാരായിരുന്ന എന്റെ പൂർവ്വികരെ നേരിൽ കണ്ട്‌ മാർഗ്ഗം കൂട്ടിയതാണത്രെ. ഒരു തലമുറയ്ക്കപ്പറുമുള്ള ആ വല്യപ്പച്ചന്റെ പതംവന്ന ഡയറിയിൽ കണ്ടതാണത്‌. 'സൗന്ദര്യലഹരി'യിലെ ശ്ലോകങ്ങൾ ചൊല്ലിക്കൊടുത്ത എന്റെ പൂർവ്വികരെ, പുഷ്പം പോലെ 'ഗിരിപ്രഭാഷണം' കേൾപ്പിച്ച്‌ മനം മാറ്റുകയാണത്രെയുണ്ടായത്‌ - അത്രേ എന്ന്‌ വള്ളുവനാട്ടിൽ പറയാറുണ്ട്‌.
ഞാനും അനുരാധയും (അതാ അവളുടെ സ്കൂളിലെ പേര്‌) മേലേപ്പറമ്പിൽ ആൺ വീട്ടിലെ പെണ്ണാ. പൂർവ്വികർ പൂവ്‌ കെട്ടിയ തഴമ്പ്‌, അവളുടെ കൈയ്യിലും കണ്ടു.) വാതാനുകൂലമായ റസ്റ്റോറന്റിൽ കയറി കൂടിയപ്പോൾ സന്തോഷം തോന്നി. കാരണം, ജോൺ എബ്രഹാമിന്റെയും ചിന്ത രവിയുടെയും അരവിന്ദന്റെയും സിനിമകൾ കളിയ്ക്കുന്ന കൊട്ടക പോലെ ആരും അവിടെ ഉണ്ടായിരുന്നില്ല. പരമ്പരാഗത കമിതാക്കളെപ്പോലെ ഏറ്റവും റൊമാന്റിക്‌ ആയ ഒരു പച്ചഗ്ലാസ്സ്‌ ടോപ്പ്‌ ഉള്ള മേശയിൽത്തന്നെ ഞങ്ങൾ സ്ഥലമുറപ്പിച്ചു. ഗ്ലാസ്സ്‌ ടോപ്പിൽ ഉഗ്രൻ ഒരു 'ഫ്ലവർവേയ്സ്‌' തഴച്ച്‌ പൂത്തുലഞ്ഞ്‌ വളഞ്ഞ്‌ നിന്നിരുന്നു. കുറച്ചു നേരം "കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ".... എന്ന ഇഷ്ടഗാനം പാടാൻ തോന്നി. അപ്പോഴേക്കും വെയ്റ്റർ വന്ന്‌ നിന്ന്‌ കഴിഞ്ഞ്‌ മൂന്നു മിനിറ്റായെന്ന്‌ പുള്ളി തന്നെ പറഞ്ഞപ്പോഴാണ്‌ മേൽപ്പറഞ്ഞ ഗാനം മനസ്സിൽ തീർന്നത്‌. " ഫുഡ്‌ ഓർഡർ ചെയ്യുന്ന പ്രത്യയശാസ്ത്രപരമായ കടമ്പയിലേക്ക്‌ കടന്നിരിക്കു"എന്ന്‌ വെയ്റ്റർ "കോളിറ്റിസ്‌" പിടിച്ച രോഗിയെപ്പോലെ കുനിഞ്ഞ്‌ ഭവ്യമായി പറഞ്ഞു. പതിവ്‌ പോലെ അവൾ ഇതിനു മുൻകൈ എടുത്തു എന്ന്‌ കണ്ടോണം. ഒരുപാട്‌ ഫ്രഞ്ച്‌ മട്ടിലുള്ള വിഭവങ്ങളുടെ പേരുകൾ അവൾ ഉരുക്കഴിച്ച്‌ ഒരു സൂപ്പർ സൂപ്പർ ബ്രേക്കിട്ടത്‌ "ചിക്കൻ - ഏ-ലാ-കീവ്‌" എന്ന ഐറ്റം നമ്പർ വന്നപ്പോഴാണ്‌. വെയ്റ്റർ അത്‌ എഴുതിയെടുത്ത്‌ 'കോളിറ്റിസ്‌' വിമുക്തനായി തന്ത്രപൂർവ്വം പിന്മാറി. ഞാൻ പോക്കറ്റിൽ എത്ര പണം ഉണ്ടെന്ന്‌ ഇരുത്തി ചിന്തിച്ചു. കാരണം, ജിമ്മിച്ചായന്റെ ആൻസി ചേടത്തി പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌ "ഇത്തരം ലോല സന്ദർശനങ്ങളിൽ ആൺ തരികളാണ്‌ ബില്ല്‌ കൊടുത്ത്‌ തെക്കൻ വീരഗാഥ രചിക്കേണ്ടതെന്നും മറ്റും....
വെയ്റ്റർ ഉടനെ രണ്ടാമതും രണ്ടാമൂഴം പാടി വരുന്നതിൽ വെല്ല്യ തെറ്റില്ല. പക്ഷേ വെറും കൈയ്യോടെയുള്ള ആ വരവ്‌ അത്ര പന്തിയായി തോന്നിയില്ല. വെയ്റ്റർ - മദാം ഓർഡർ ചെയ്ത കാവ്യം രചിയ്ക്കുവാൻ, ചെഫ്‌ ബ്രൊദ്രില്ലാദിന്‌ കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും വേണമത്രെ! മോശ്യേ, രണ്ടുപേരും ക്ഷമയുള്ള ഇനമാണെങ്കിൽ കഴിയുംവേഗം തരമാക്കാം."
ഞാൻ: കുഴപ്പമില്ലന്നേ, ജീപ്പ്സ്‌ ആന്ദ്രേയോട്‌ പറയൂ, ദെലൂസും ദെരീദയും മറ്റും ക്ഷമയോടെ ഇരുന്ന്‌ കഴിച്ച ഒരു വിഭവമാണ്‌ യുദ്ധാനന്തര കീവിലെ ചിക്കൻ" "ഇത്‌ എനിക്ക്‌ പറഞ്ഞ്‌ തന്നത്‌ വാഷിങ്ങ്ടൺ ഡി.സിയിലെ പ്രതാപിയായ രവീന്ദ്രനാഥനാണ്‌. ഞാൻ അനുരാധയോട്‌ വീരഗാഥയുടെ ഇടവേളയിൽ ബാബുവിനെപ്പോലെ പറഞ്ഞു.
പിന്നെയുള്ള സമയം പതിവ്‌ ചോദ്യങ്ങളുടെ ഒരു ടോക്‌-ഷോ ആയിരുന്നു.
ഞാൻ: വിളിപ്പേരെന്താ അനുരാധേ?
-"അനു"
"ഹാ, എത്ര നല്ല ചെറിയ പേര്‌! എന്റെ പേരെന്താ ചോദിക്കാത്തെ, പൈങ്കിളി" എന്ന്‌ മനസ്സിൽ വിചാരിക്കും മുമ്പ്‌, ഉതിർന്ന്‌ വീണു, "യുവർ നെയിം"? ജോൺപോൾ.
അനു: ജ്യേഷ്ഠൻ സ്വന്തം വിളിപ്പേരിന്റെ നാമം ജപം നടത്തിയില്ല, ഇത്‌ വരെ?
ഞാൻ : ജോപ്പോ ! ജർമ്മൻ ബുദ്ധിജീവിക്ക്‌ എന്നെ ഹൻസ്‌ എന്നാ വിളിക്കാറ്‌. അനു ഇത്‌ കേട്ട്‌ ചിരിച്ചെങ്കിലും ഒരു വടമിട്ട്‌ കെട്ടി അതിനെ വരുതിയിലാക്കുകയായിരുന്നു. എന്താണാവോ ഒരു സീനിൽ ചിരി? "അല്ലാ, ഞാൻ ഓർത്തത്‌ ഇത്‌ ഒരു നല്ല പട്ടിയുടെ പേര്‌ പോലെ സുന്ദരമായി തോന്നുന്നല്ലോ എന്നാണേ".
ഞാൻ: അനുവിന്റെ ഹ്യൂമർ എനിയ്ക്കിഷ്ടപ്പെട്ടു. കൊള്ളാം.
പിന്നെയുള്ള ഗാഥ ഗദ്യവൃത്തത്തിൽ, ഇതുപോലെ "ഞാൻ ഒറ്റ മകളാ... മറ്റുള്ളവർ നല്ല ആമ്പിള്ളേരാ. എന്റെ അച്ഛൻ ഒരു പ്രൈവറ്റ്‌ ബാങ്കിൽ നിന്ന്‌ മാനേജർ പദവിയിൽ നിന്നപ്പോൾ റിട്ടയർ ചെയ്യുകയായിരുന്നു. ഇപ്പോൾ വീട്ടിൽ പോയി പള്ള-കള എന്നിവ പറിച്ച്‌ കഴിയുന്നു. അമ്മ വീട്ടമ്മയായി സിനിമയിലെ സ്മിതാപാട്ടീലിനെപ്പോലെ കതകിനിടയിൽക്കൂടി പുറം ലോകം കണ്ട്‌ കൊണ്ടേയിരിക്കും. ചേച്ചി, അനുജത്തി, അളിയൻ തുടങ്ങിയ മാരക വസ്തുക്കളൊന്നും ഞങ്ങളുടെ പുരയിടത്തിലില്ല. വീട്‌ തുലോം സുരക്ഷിത മേഖലയാണെന്ന്‌ ഈയ്യിടെ ചിദംബരം ചെട്ട്യാർ സാർ പറഞ്ഞു. വീട്ടിൽ ഏറ്റവും പോഷ്‌ ആയ ർറൂം ഗ്ലാമർ ർറൂം തന്നെ"മൊത്തമായി പ്ലാൻ വരച്ചതു ആർക്കിടെക്റ്റ്‌ മാർക്ക്‌ പിൻഹൈറോ എന്ന ഗോവനാ വീട്‌ ഉണ്ടാക്കിയതിലും ദണ്ഡം അച്ഛന്‌, സ്ഥലത്തിന്റെ കാര്യത്തിലാ, ടി വസ്തു സർവ്വേനമ്പറിൽ മറ്റൊരാൾ പേർക്കു എഴുതിക്കൊടുത്ത്‌ കുറച്ച്‌ ലോൺ എടുക്കേണ്ടി വന്നു. പിന്നെ നശിക്കാൻ ഒടുക്കത്തെ ഒരു കുടികെടപ്പും പോക്കുവരവും. ഈ കക്ഷി ഇറങ്ങിത്തരണമട്ടൊന്നും ഗ്ലാസിന്റെ അടിയിൽ ഇപ്പോൾ ഞാൻ കാണുന്നില്ല. പിന്നെ ചേർത്തലയിലെ ആ ഗൗരിചേച്ചി ഞങ്ങൾക്കിട്ട്‌ തട്ട്‌ തട്ടിയേച്ചാ രാജിവെച്ച്‌ ഇറങ്ങിപോയതെന്ന്‌ ഓർക്കുന്നില്ലേ? ഭൂനിയമം കൊണ്ട്‌ കുടിയാന്മാർ ജന്മികളെ "ആൽക്കഹോളിക്ക്സ്‌ അനോണിമസി"ൽ ചേർത്തില്ലേ! (ഇത്രയും കേട്ടപ്പോൾ മനസ്സിലെ ഷറോൽ കർപ്പൂരം പോലെ മാഞ്ഞുപോയി) പെട്ടെന്നായിരുന്നു വെയ്റ്റർ ജീവ്സ്‌, കീവിലെ ചിക്കൻ പ്ലേറ്റിലൊതുക്കി വന്നത്‌. "മദാം അത്രേ ഇന്ന്‌ വളരെ ക്രിയേറ്റീവ്‌ ആയിരുന്നു. ഓർഡർ കേട്ടമാത്രയിൽത്തന്നെ ഒരു നല്ല ഫ്രണ്ട്‌ നോർമന്റി വൈൻ ആ വലിയ കണ്ഠത്തിലേക്ക്‌ ധാരകോരി ഒരു പിടിയായിരുന്നു. പെട്ടെന്ന്‌ കീവ്‌ നഗരത്തിലെ ചിക്കൻ മീനച്ചിലാറിനടുത്തെത്തി. ഗ്രീവത്തിൻ വെള്ളം പൊങ്ങി.
അനുവിന്‌ ചിക്കൻ വന്ന സന്തോഷം അടക്കാതെ ഗ്രേവി പോലെ തുളുമ്പി. "ഇനി ചേട്ടന്റെ തുടർക്കഥയുടെ രണ്ടാം ലക്കത്തിന്‌ ഞാൻ റെഡ്ഡി"! ഞാൻ കഥ പറയാൻ പോയപ്പോൾ, അനു വിഭവത്തിന്റെ അനുപല്ലവിയിലെത്തിയിരുന്നു. ശുദ്ധ പന്തുവരാളിയായിരുന്നു. രാഗമാലികയുടെ തുടക്കത്തിൽ. പിന്നെ മാലികയിലെ മറ്റു പുഷ്പങ്ങളും കൊഴിഞ്ഞുവീണു. ഞാനും വിട്ടില്ല. പുളിക്കുന്നേലുകാരും അത്ര മോശക്കാരല്ലല്ലോ, പക്ഷെ കിടപിടിക്കുവാൻ കഴിഞ്ഞില്ലെന്ന്‌ പറയാൻ മതിയല്ലോ. ഞാൻ പൂവരണി കഴിഞ്ഞപ്പോൾ അവൾ മൂന്നു ചുവടുകൾകൊണ്ട്‌ "കീവ്‌" കീഴടക്കിയിരുന്നു. ബില്ലു വന്നു, കള്ളനെപ്പോലെ.... നേർത്ത കടലാസ്‌ കൊണ്ട്‌ മുഖം നിർമ്മലമാക്കി അനു മരുവി ചിന്താവിഷ്ടയായി. എന്തോ പെട്ടെന്നവൾ ഖിന്നയായി. എന്നിട്ട്‌ കണ്ണുകൾ അസ്തമയ സൂര്യന്റെ നേർക്ക്‌ പായിച്ച്‌ വിഷാദവതിയായി. എനിയ്ക്ക്‌ ഇത്‌ ഇഷ്ടമായെന്ന്‌ പറയാൻ കാരണം. ടി.പത്മനാഭൻ സാറിന്റെ ഇഷ്ടരാഗമായ 'ദേശ്‌' ഈ നോട്ടത്തിൽ ഞാൻ കേട്ടു. കണ്ടു. പിന്നെയവളുടെ പ്രതികരണങ്ങൾ തുലോം ചടുലമാണെന്ന്‌ ഏത്‌ ഇന്ദ്രൻസ്‌ കഥാപാത്രത്തിനും മനസ്സിലാകും. അവൾ യാത്രയാകുകയാണ്‌ രണ്ടു മിനിറ്റുകൾക്കകം എന്റെ മുന്നിൽ ടേബിൾ + കോഫികപ്പുകൾ+ 20 ശതമാനം ടിപ്‌ മൈനസ്‌ അനു മാത്രം!
ഞാൻ നിരാശനായെന്ന്‌ അനുവാചകർ കരുതേണ്ട. അടുത്തുള്ള പ്രാപ്പള്ളിക്കാരുടെ ബാറിലേക്കാണ്‌ ഞാൻ പോയത്‌. വിത്തൻമല്ല്യയുടെ മോന്റെ കിങ്ങ്ഫിയർ ഇറങ്ങിക്കുടിച്ചപ്പോൾ ഞാനോർത്തു. അനു 'കക്ഷി' എന്ന അസ്ത്രീകരപദം ഉപയോഗിച്ചതു എന്നെ തളർത്തിയിരുന്നു.

Wednesday, December 9, 2009

ezhuth academy awards 2009

special jury award to ganesh panniyath, book: devadaskalute vamsavali[story]
special jury award to jayamohan , book:chowaazhch






10, december 2009, malayala manorama




keralakaumudi, 10 dec, 2009



k b prasannakumar, book : aathmasailam, translation- soul mountain






p ravikumar, book: nacikethass[poem]





prabhavarma, book : avicharitham [poems]




thomas joseph, book: oru irunda sasyamayi chuttippinanju [ story]





ezhuth academy awards 2009

Saturday, December 5, 2009

An award on a work of art



k santhoshkumar


Meet M.K Harikumar, M K, as he is known, the man who carved his own niche in Malayalam literature as the critic of the decade with his very study of the classic:"Khasakinte Ithihaasam" by O.V. Vijayan.

While at college, M.K Harikumar spent some time pouring over the famous novel "Khasakinte Ithihasam". Drawn by its fresh outlook on life, made it his mission to rip the novel apart and dive deeper into the classic to study its metaphysical and aesthetic attributes as an impartial literary student ardenty learning about life from the pages of a literary cult figure. Result came in the form of a small but powerful literary critical study: "Athmayaanangalude Khasak", a comprehensive literary criticism of a single classic novel of the period ever happened in Malayalam Literature.

Thus M K set a trend in the Malayalam literary world which no one dared to follow even today. He became the first ever to do so in the field of literature. And his book, "Athmayaanagalude Khasak" (1984) became the first ever book on literary criticism in Malayalam to concentrate on a single work of an iconic author. The rest of M K's literary outputs is history.

Read More
M K Harikumar
About Harikumar
Athmayaanangalude Khasak Award
Last week, M K has given "Athmayaanangalude Khasak" Awards for the 15 year consecutively to the modern talents in Malayalam literature, at Kochi. Instituted in 1995, the Award has been given to 40 literary figures within a span of 15 years.

M K decided then to institute a literary award in the name of his own masterpiece, which no one has dared to do during his lifetime. He along with his few friends instituted this award with the name of his iconic work "Athmayaanagalude Khasak Award" about 15 years back in Koothattukulam, where M K grew up. The award was presented to the trend-setters in Malayalam literature, and the awardees were selected based on their genuine, and innovative creative outputs. M K claims this is the first of its kind in the country to be awarded to any genuine literary figures unlike the traditional awards. Mind you, no author has ever done this kind of contribution to the literary world in India, leave alone Kerala. Again, M K has been the first to do so.

M K has done what he is used to do always: doing something for the first time differently and create history. He has uploaded the complete online text version of his work:"Athmayanagalude Khasak" now. This, also, is a feat no one else in the malayalam literature has tried himself in India before. One can read the whole work online and enjoy the worth of M K as an unquestioned critic of our times. How the innovative man works and leaves his footprints in Malayalam literature in his own ways.

Right now M K is contributing regularly to his columns in many Malayalam publications, along with blogging on the nets. M K has around six blogs today all contributive to malayalam literature.

He set an unprecedented trend in blogging too that created a history of its sort in the international Malayalm blogging world.

In the international literary field, M K is known as a poet, critic and blogger of excellence. He has earned some well known literary figures from US, Germany and other places as his friends too.