Followers

Friday, July 29, 2011


നാല് പഴത്തൊലികള്‍

റാംമോഹൻ പാലിയത്ത്



അക്കരെ നിന്ന്

പ്രണയം വിളിച്ചെന്നു കരുതി
പുഴയിലേയ്ക്കെടുത്തു ചാടിയ
ആണ്‍പാതികളത്രയും
നീന്തിച്ചെന്നത്
ഒരു നിമിഷം
അണക്കെട്ടിന്റെ
റബ്ബര്‍ച്ചുവരിൽ തല തല്ലി
ചത്തുപൊന്താന്‍.

പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്.

കടുകുവറുത്തതിലേയ്ക്ക് വീഴുമ്മുമ്പ്
മുളപ്പിച്ച ചെറുപയര്‍
വള്ളിക്കൈകള്‍ നീട്ടി
പടര്‍ന്നു കയറുന്നത്
ഒരു നിമിഷം
സ്വപ്നം കണ്ടു.

കയ്യിലെ അഴുക്കൊന്നും പുരളാതെ
സൗകര്യമായി തിന്നാനല്ലേ
വാഴപ്പഴത്തിന് ദൈവം
മൂന്നു സിപ്പുകളുള്ള തൊലി കൊടുത്തതെന്ന്
വിചാരിച്ച് നടക്കുമ്പോള്‍
ഒരു നിമിഷം
മറ്റാരോ എറിഞ്ഞിട്ട
പഴത്തൊലിയില്‍ ചവിട്ടി
ഞാന്‍…



എഴുത്ത് ഓൺലൈൻ/ AUGAST 2011


എഡിറ്റോറിയൽ
മാത്യൂ നെല്ലിക്കുന്ന്


റാംമോഹൻ പാലിയത്ത്

സനൽ ശശിധരൻ


സി. വി. വിജയകുമാർ


സി.പി. അബൂബക്കർ


കെ.എസ്.ചാർവാകൻ


എം.കെ ഖരീം



ഹരിദാസ് വളമംഗലം


ആർ മനു

വിജയകൃഷ്ണൻ

നിഷാ ജി



സുനിൽ സി ഇ


ഇസ്മൈൽ മേലടി


നിഹാൽ സാഹു

ഇന്ദിരാബാലൻ


വിജയകുമാർ കുനിശ്ശേരി


സാജു പുല്ലൻ

റീനി മമ്പലം


രാജനന്ദിനി


കെ.ബാലകൃഷ്ണശാസ്ത്രി

സി.അമ്പുരാജ്

പാലാ ടി.ജെ വർക്കി

പ്രദീപ് രാമനാട്ടുകര

എം.കെ.ഹരികുമാർ

എഡിറ്റോറിയൽ





മാത്യൂ നെല്ലിക്കുന്ന്‌
fokana literary convenor

ഈ വിലക്കയറ്റം എങ്ങോട്ട്?
ഇന്ത്യഎന്നൽ സാധാരണക്കാരാണ്‌.
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നായെപ്പോലെ അലഞ്ഞ് വയറ് നിറയ്ക്കുന്ന എത്രയോ ലക്ഷം പേർ ഈ രാജ്യത്തുണ്ട്‌!അവർക്ക് പരാതി പറയാൻ ഒരിടമില്ല. പരാതി കേട്ടാൽ തന്നെ ഉടൻ പരിഹാരമുണ്ടാക്കാൻ പറ്റിയ സാഹചര്യവും വിദൂരമാണ്‌.

ഇന്ത്യ ഇന്ന് ഈ പാവപ്പെട്ടവരെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയമാണ്‌.
പണക്കാരനെയും ദരിദ്രനെയുമൊരുപോലെ സമീപിക്കുന്നതിലെ വൈരുദ്ധ്യം കാണുന്നില്ല.
പലിശ നിരക്കു കൂട്ടിയും എല്ലാവർക്കും ഒരേ നിരക്കിൽ എണ്ണ വിറ്റും നാം നിസ്സഹായരെ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.
ദിനം‍പ്രതി സാധനവില ഉയരുകയാണ്‌.
ഒരു ചായയ്ക്ക് വില ഏഴായി.
ഒരു വടയ്ക്ക് എഴ്‌.
ഊണിന്‌ അമ്പതു രൂപയായി.
ഈ നില തുടർന്നാൽ നമ്മുടെ നാട്ടിൽ വൻ സാമ്പത്തിക ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌.
ഈതു പരിഷ്കാരവും സാധാരണക്കാരനെക്കൂടി കണ്ടുകൊണ്ടാണ്‌ രൂപപ്പെടുത്തേണ്ടത്.
SEE THE FOKANA LINK : MATHEW NELLICKUNNU CONVENOR

എന്നെപ്പോലൊരുവൻ


പെരുവിരലിന്റെ നീണ്ടുവളർന്ന നഖം,
വെട്ടിക്കളയുകയായിരുന്നു..

കൈവിരലുകൾ വിറച്ച്,
മൂർച്ചയുടെ സ്റ്റീൽപ്പാളി, പാളി.

ഉൾക്കിടിലത്തിന്റെ ഭൂഗർഭപാറകൾ
തമ്മിലുരസി,ഉയർന്നുപൊന്തിയ
ഹിമാലയത്തിൽ വലിഞ്ഞുകയറി
ഞാൻ താഴേക്കു നോക്കി..

ഒരു കൊടുങ്കാറ്റ്, തീവണ്ടിത്തലപോലെ മുരടിച്ച്
പശ്ചിമഘട്ടത്തിൽ വന്നിടിച്ചുനിൽക്കുന്നു.
ഒരു കാട്ടുപന്നിയുടെ മുരൾച്ച കാതുതുളച്ച്
അറബിക്കടലിൽ കുത്തിനിൽക്കുന്നു.
ഒട്ടും മുറിവേൽക്കാത്തപോലെ
ഒരു ഭാവം മുഖത്ത് മെഴുകി
റോഡപകടത്തിൽ ചിതറിയൊരു പകൽ ചിരിക്കുന്നു.
കാടുകത്തിച്ച് വലിച്ച് ഒരു കാട്ടാളൻ മേഘം
ഉച്ചിയിൽ ഉറഞ്ഞുനിൽക്കുന്നു.
ഭൂമിയുടെ മറുവശത്തുനിന്നും ചോനാനുറുമ്പുകൾ
അരിമണിതേടി അച്ചുതണ്ട് തുരക്കുന്നു.
മജീഷ്യന്റെ തൂവാലയിലെ ചിത്രം പോലെ എല്ലാം..
എല്ലാറ്റിനും ഒടുവിൽ,
ഏകാന്തതയുടെ കടൽ നടുവിൽ
കത്തുന്നൊരു കത്തിയും കയ്യിൽ പിടിച്ച്
കാൽ‌വിരലിൽ നിന്നെന്നെ മുറിച്ചെറിയാൻ തുടങ്ങുന്നു
എന്നെപ്പോലൊരുവൻ..

Chase It Down



Nisha. G
Dear
Can you chase it down
Trap your feelings
In the multicoloured net
Call it a name 'Love'
It rises up
Struggles down the net
To rush down the stairs
Give it another name ' CRAZE'
It flutters slow
Across the mental walls
To cling down the heart
Name it 'FASCINATION'
It runs wild
Down the heart beat Zone
Like a mad mare
Call it simply ' PASSION '!

ദുഃഖക്കടലിന്റെ ശാന്തിതീരം തേടിയുള്ള ആത്മായനം

സി. വി. വിജയകുമാർ

കടൽ ഒരു പ്രതീക (ട്യായീഹ) മാണ്‌. ഒരേസമയം വിരുദ്ധഭാവങ്ങളിൽ നൃത്തം ചെയ്യുന്ന ജീവിതത്തിന്റെ പ്രതീകം. അതിന്റെ ലാസ്യതാണ്ഡവങ്ങളിൽ ജീവിതവും മരണവുമാണ്‌ പ്രതിബിംബിക്കുന്നത്‌. ഈ ജീവിതത്തിന്റെ കടൽ തന്നെയാണ്‌ എഴുത്തുകാരന്റെ മക്ഷിപാത്രവും. എന്നാൽ, ഈ ശോകസമുദ്രത്തിന്റെ പ്രക്ഷുബ്ധതീരങ്ങളിൽ ശാന്തിതേടുക എന്നു പറയുന്നത്‌ വെറും വിഭ്രമം മാത്രമായിരിക്കും. യഥാർത്ഥത്തിൽ ഓരോ മനുഷ്യനും തന്റെ ജീവിതം കൊണ്ടു വൃഥാ തേടിക്കൊണ്ടിരിക്കുന്നതും ഒരിക്കലും ലഭിക്കാത്ത ഈ ശാന്തിതന്നെയാണ്‌. മാത്യു നെല്ലിക്കുന്നിന്റെ 'സൂര്യവെളിച്ചം' എന്ന നോവലിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും ഈ സാങ്കൽപിക ശാന്തിയെ തന്നെയാണ്‌. ഒരിക്കലും ആർക്കും തൃപ്തികരമായി പൂരിപ്പിക്കാൻ കഴിയാത്ത ജീവിത സമസ്യയുടെ അകംപൊരുൾ തേടിയുള്ള എഴുത്തുകാരന്റെ തന്നെ ആത്മായനമാണിത്‌. മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും ബലിനിലങ്ങളിലൂടെ ചോര ചവിട്ടിക്കൊണ്ടുള്ള ഈ നടത്തത്തെയും വീണടിയലിനെയും യോഗാരൂഢമായൊരു നിർമ്മതയിൽ നോക്കുമ്പോഴാണ്‌ ഒരാൾ തന്റെ എഴുത്തിൽ, ദാർശനികതയുടെ മുത്തുകൾ തിളങ്ങുന്ന ആഴങ്ങൾ സൃഷ്ടിക്കുന്നത്‌.


'സൂര്യവെളിച്ചം ഒരു സാധാരണ മനുഷ്യന്റെ ഒഴുക്കുകളോട്‌ മല്ലടിച്ചുകൊണ്ടുള്ള വിജയത്തിന്റെ അല്ലെങ്കിൽ വിജയമെന്ന മിഥ്യക്കുള്ളിൽ ഒളിഞ്ഞിരുന്ന്‌ പൊട്ടിച്ചിരിക്കുന്ന പരാജയത്തിന്റെ കഥയാണെന്ന്‌ ചുരുക്കിപ്പറയാം. വിജയത്തിനുള്ളിൽ ഗോ‍ൂഢമായിരുന്ന്‌ ചിരിക്കുന്ന പരാജയമെന്ന്‌ പറയുമ്പോൾ അതൊരു ദൈവമായി തോന്നാം. എന്നാൽ ശരിക്കും അതുതന്നെ ജീവിതം. ജീവിതം ആയിരം അല്ലികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ശൂന്യതമാത്രമാണ്‌. എല്ലാവരും ഒടുക്കം എത്തിച്ചേരുന്നത്‌ ഇത്തരമൊരു വേദാന്തബോധ്യത്തിലായിരിക്കുമെന്നത്‌ മറ്റൊരു വസ്തുത. കഠിനാധ്വാനത്തിലൂടെ സമൃദ്ധിയുടെയും ആഡംബരത്തിന്റെയും ഗിരിസൗധത്തിലെത്തി നിൽക്കുമ്പോഴും സൂര്യവെളിച്ചത്തിലെ തോമയുടെ ചിന്തയിൽ വില്ലും കുലയ്ക്കുന്നതും ഇത്തരമൊരു വ്യർത്ഥബോധം തന്നെ. അയാളെ, അരനാഴിക നേരത്തിലെ കുഞ്ഞോനാച്ചന്റെയും ആയുസ്സിന്റെ പുസ്തകത്തിലെ യോഹന്നാന്റെയും ജാനസ്സിൽപ്പെടുത്തി വായിക്കുന്നതിലാണ്‌ എനിക്കിഷ്ടം.


പാറപ്പുറത്തിനെയും സി. വി. ബാലകൃഷ്ണനെയും പോലെ കുടിയേറ്റ ക്രിസ്ത്യാനികളുടെ പ്രതിസന്ധികളുടെയും സംഘർഷങ്ങളുടെയും പ്രണയബന്ധങ്ങളുടെയും കഥയല്ല മാത്യു നെല്ലിക്കുന്നിന്റെ സൂര്യവെളിച്ചം. അപമാനഭാരത്തിൽ നിന്നും ഉടലെടുത്ത രോഷജനകമായ പ്രതിജ്ഞയാണ്‌ തോമയെ മഞ്ഞൾപുരത്തു നിന്നും ബോംബെയിലും അവിടെനിന്നും ഏഴുകടലുകളുടെ മറുകരയിലേയ്ക്കും കൊണ്ടെത്തിച്ചതു. പിന്നീട്‌ ഭ്രാന്തമായൊരാവേശത്തിൽ അയാൾ എല്ലാം വെട്ടിപ്പിടിക്കുകയായിരുന്നു. ജീവിതത്തിൽ മാറ്റത്തിന്റെ ഉത്സവങ്ങൾ പൂത്തിരി കത്തിക്കുകയായിരുന്നു. പക്ഷേ, എല്ലാ ആഡംബരങ്ങൾക്കും വിലകൊടുത്തേ തീരു എന്ന ഒരു ഓർമ്മയുടെ അതീതകൽപന ഒരു കുറ്റബോധം കണക്കേ അയാളെ വേട്ടയാടുന്നുണ്ടായിരുന്നു. അതൊരു വിശുദ്ധമായ അശാന്തിയായി അയാൾ ഉള്ളിൽ സൂക്ഷിച്ചു. ഈ വിശുദ്ധമാകുന്ന അശാന്തിയെയാണ്‌ ഗൃഹാതുരതയെന്ന്‌ പറയുന്നത്‌. എന്നാൽ, സാഹചര്യങ്ങളുടെയും വിധിയുടെയും ഇര മാത്രമാണ്‌ താനെന്നും തനിക്കങ്ങനെയായതിന്‌ ഭാതികമായ സാധൂകരണങ്ങളുണ്ടെങ്കിലും മറ്റൊരു വഴിക്ക്‌ താനൊരു പരാജയമാണെന്നും തോമാ തിരിച്ചറിയുന്നു. അതുകൊണ്ടാണയാൾ ദേവദൂതന്മാരുടെ വിളി കേട്ടപോലെ നാട്ടിലേക്ക്‌ മടങ്ങുന്നത്‌. അത്‌ ദുഃഖക്കടലിന്റെ ശാന്തി തീരം തേടിയുള്ള ആത്മായനമായി പരിണമിക്കുകയും ചെയ്യുന്നു.


യാത്രയുടെ ഭാഷാന്തരങ്ങൾ
തോമയുടെ ജീവിതം സംഭവബഹുലമായൊരു യാത്രയാണ്‌. അത്‌, ആന്തരികവും ബാഹ്യവുമായ പലായനങ്ങളുടെ സങ്കീർണ്ണമായ സമന്വയമായിത്തീരുന്നു. അയാൾ ഒരേ സമയത്ത്‌ രണ്ട്‌ വിരുദ്ധ ദൂരങ്ങളിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഘടികാര കാലത്തിനൊപ്പം മുന്നോട്ടും മാനസിക കാലത്തിനൊപ്പം പിന്നിലേക്കും. യഥാർത്ഥത്തിൽ ഈ യാത്രകളുടെ ഭാഷാന്തരമാണ്‌ തോമയുടെ ജീവിതം. എവിടെ വച്ചാണ്‌ തനിക്ക്‌ ശാശ്വതമായ ആനന്ദത്തെ സാക്ഷാൽക്കരിക്കാൻ കഴിയുന്നത്‌. അമേരിക്കൻ ജീവിതവീക്ഷണത്തിൽ ഇല്ലാത്ത ഈ ചോദ്യത്തിന്റെ ഉത്തരം തീർച്ചയായും തന്റെ മഞ്ഞൾപുരത്തിന്റെ ഹൃദയത്തിൽ ഉണ്ടെന്നയാൾക്കറിയാം. അതുകൊണ്ടാണ്‌ അയാൾ അവിടേക്ക്‌ തന്നെ മടങ്ങാൻ തീരുമാനിക്കുന്നത്‌. (ശരിക്കും പറഞ്ഞാൽ മാത്യുനെല്ലിക്കുന്ന്‌ എന്ന പ്രവാസിയായ എഴുത്തുകാരൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആത്മസംഘർഷങ്ങളുടെ അധ്യാരോപമാണിത്‌. 'സൂര്യവെളിച്ച'ത്തിലെ സ്ഥലരാശികൾ സാങ്കൽപ്പികമാണെന്ന പ്രതീക്ഷയ്ക്കുള്ളിൽ മൂവാറ്റുപുഴയുടെയും വാഴക്കുളത്തിന്റെയുമൊക്കെ പരിസരകാന്തിതന്നെയാണുള്ളത്‌.) ഓർമ്മകളുടെ ദൂരദർശനിയിലൂടെ തോമാ അനുഭവങ്ങളെ കാണുകയാണ്‌. അതിൽ ഭഗ്നമായൊരു ഗ്രാമീണ പ്രണയത്തിന്റെ നൊമ്പരമുണ്ട്‌. പർവ്വതങ്ങളെ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതുപോലെ ആ ഓർമ്മയുടെ പിടി ഒരിക്കലും അയാളെ സ്വതന്ത്രനാക്കുന്നില്ല. ഒടുവിൽ ലീലാമദനന്മാരുടെ പുനഃസമാഗമം പോലെ തോമാ - ശൈലജന്മാർ പരസ്പരം സംഗമിക്കുകയും ചെയ്യുന്നു. ഇവിടെ തോമയുടെ ജീവിതത്തെ ബഹുതലസ്പർശിയായ സന്ദേശമാക്കി മാറ്റുകയാണ്‌ നോവലിസ്റ്റ്‌.


ലൗകികതയുടെ സന്ദേഹങ്ങളെ ഒടുക്കിക്കളയുന്ന സനാതനമായ ഉത്തരങ്ങൾ ആത്മീയതയിലുണ്ടെന്ന്‌ തോമ നമ്മോട്‌ പറയുമ്പോഴും വാസനാബന്ധങ്ങളുടെ ഉടൽപ്രേരണകൾക്ക്‌ അയാൾ വശംവദനാവുകയും ചെയ്യുന്നു. തോമയുടെ ശൈലജാ സംഗമത്തിലൂടെ നമുക്കങ്ങനെയാവും തോന്നുക. എന്നാൽ, ആദ്ധ്യാത്മികമായൊരു ബോധനിലയിൽ അതിന്‌ വ്യത്യസ്തമായൊരർത്ഥ തലമാണുള്ളത്‌. മസ്തിഷ്കത്തിൽ വിളങ്ങുന്ന പരമശാന്തിയുടെ സൂര്യവെളിച്ചം തന്നെയാണെന്ന്‌ അപ്പോൾ നാം തിരിച്ചറിയുകയും ചെയ്യും.


ഭാഷയുടെ ലാവണ്യമാനങ്ങൾ
ഭാഷയുടെ അനാദിയായ ശക്തിചൈതന്യത്തെപ്പറ്റിയുള്ള അതിസൂക്ഷ്മമായ അറിവാണ്‌ എഴുത്തുകാരന്റെ വിജയമന്ത്രം. സ്വന്തം ലാവണ്യബോധത്തിലെ വർണ്ണരാജികളെ വാക്കുകളിൽ ചാലിച്ചാണയാൽ സ്വന്തം ഭാഷ രൂപപ്പെടുത്തുന്നത്‌. അങ്ങനെ ഭാഷയ്ക്കുള്ളിൽ നിഗോ‍ൂഡമായൊരാന്തരഭാഷയെ പ്രതിഷ്ഠിച്ചുകൊണ്ട്‌ അയാൾ വായനക്കാരനെ അതിലേക്ക്‌ സമാകർഷിക്കുകയാണ്‌ ചെയ്യുന്നത്‌. അതിൽ ഉദാത്തമായ സൗന്ദര്യവിസ്ഫോടനങ്ങളും ധൈഷണിക ധിക്കാരങ്ങളും സഹവർത്തിച്ചുകൊണ്ട്‌ സംവേദനത്തെ സാന്ദ്രാനുഭവമാക്കും. ഇത്തരമൊരു ലാവണ്യഭാഷ രൂപപ്പെടുത്തുമ്പോൾ മാത്രമാണ്‌ എഴുത്തുകാരന്റെ മൗലികതയുടെ അശോകസ്തംഭങ്ങൾ വരും കാലത്തിന്റെ ഓർമ്മയിൽ സ്ഥാപിക്കുന്നത്‌.


അതുകൊണ്ടാണ്‌ നാം ബഷീറിന്റെ ഭാഷ, വിജയന്റെ ഭാഷ, വി. കെ. എന്നിന്റെ ഭാഷ എന്നൊക്കെ ആദരവോടെ പറയുന്നത്‌. ഈ അർത്ഥത്തിൽ വിലയിരുത്തുമ്പോൾ മാത്യു നെല്ലിക്കുന്നും തനതായൊരു എഴുത്തുഭാഷയുടെ വള്ളവും വലയും സ്വന്തമായുള്ള എഴുത്തുകാരനാണെന്ന്‌ പറയാം. കാരണം ഇത്തരിപ്പോന്ന കടലിൽ നീന്തുന്നവന്റെ അനുഭവങ്ങളെയല്ല അദ്ദേഹം ആവിഷ്ക്കരിച്ചിരിക്കുന്നത്‌ എന്നാണ്‌. ഒരു ധ്യാനസ്ഥിതന്റെ ഉൺമയിൽ മാത്രം ഉണരുന്ന അതീന്ദ്രിയത്തിന്റെ സംവാദ ഭാഷകൊണ്ടുള്ള ആഖ്യാനമാണ്‌ 'സൂര്യവെളിച്ചം' എന്ന നോവൽ. അതുകൊണ്ടുതന്നെയാണ്‌ ഭാഷകൊണ്ട്‌ ബഹുലമായ സൗന്ദര്യമാനങ്ങൾ ഉൽപാദിപ്പിക്കുകയും വായനയുടെ ഏകാഗ്രതയിൽ അനുഭൂതികളെ ലയിപ്പിക്കുകയും ചെയ്യുന്നു.

അർത്ഥാന്തരം
ദുഃഖക്കടലിന്റെ ശാന്തിതീരം തേടിയുള്ള അന്വേഷണമാണ്‌ ജീവിതമെന്നാണ്‌ സൂര്യവെളിച്ചം എന്ന നോവൽ നമുക്ക്‌ നൽകുന്ന ആത്യന്തികമായ സന്ദേശം. സുഖഭോഗങ്ങളുടെ പറുദീസയിൽ നിന്നുമുള്ള തോമയുടെ മടക്കയാത്ര അതാണ്‌ സൂചിപ്പിക്കുന്നത്‌. എല്ലാം നേടിയിട്ടും ഒന്നും നേടാൻ കഴിഞ്ഞില്ല എന്നയാൾ സ്വന്തം അനുഭവങ്ങൾകൊണ്ടാണ്‌ തിരിച്ചറിയുന്നത്‌. ശിഥിലബന്ധങ്ങളുടെ സ്നേഹരാഹിത്യം അയാളെ മടക്കയാത്രയ്ക്ക്‌ പ്രേരിപ്പിക്കുന്നു. ഇവിടെ രണ്ടുതരം മൂല്യബോധങ്ങളുടെ ഏറ്റുമുട്ടലാണ്‌ സംഭവിക്കുന്നത്‌. പാശ്ചാത്യവും പൗരസ്ത്യവും പശ്ചാത്താപത്തിന്റെ അക്കൽദാമയിലൂടെ അയാൾ ആർഷശാന്തിയുടെ തീരത്തണയുകയാണ്‌. അങ്ങനെ ആസക്തികളുടെ ജ്വരവേഗത്തിൽ നിന്നും അയാൾ ഇന്ദ്രിയങ്ങളുടെ കുതിരകളെ പിൻവലിക്കുകയും ജീവിതത്തിന്റെ പരമമായ അർത്ഥാന്തരം സാക്ഷാൽക്കരിക്കുകയും ചെയ്യുന്നു. മായകളുടെ ക്ഷണികതയും നിത്യസത്യങ്ങളുടെ പൊരുളും മനസ്സിലാക്കി തോമ ആത്യന്തികമായ സത്യദർശനത്തിന്‌ സ്വയം സജ്ജനാവുന്നു. അങ്ങനെ, ആസക്തിയുടെ വൻകടലിന്‌ മുകളിൽ വിരക്തിയുടെ സൂര്യവെളിച്ചം പകരുന്നതോടെ നോവൽ അവസാനിക്കുകയും ചെയ്യുന്നു.


"ക്രമം മരണമാണ്‌, കോപവും ദുഃഖവും അതിന്‌ വേഗതകൂട്ടും. ഒരു ദുരന്തത്തിന്റെ ബാക്കിവെളിച്ചമാണ്‌ ജീവിതം. അതിന്റെ മുന്നിലെ ഇരുട്ടാണ്‌ മരണം. ഒട്ടിയ പാശങ്ങൾ അറുത്തെറിയുമ്പോൾ മരണത്തിന്റെ ചിറകൊടിയും. വിരക്തിയുടെ നിർവൃതി നേടും. ശാന്തി തീരങ്ങൾ കണ്ടെത്തും." തോമയെ വെളിപാടിലേക്ക്‌ നയിച്ച ഈ ഉപദേശം എല്ലാവർക്കും ബാധകമാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

ആത്മകഥ


സാജു പുല്ലൻ

കാഴ്ചകൾ തിങ്ങി കയറി
കണ്ണുകൾ
പുറത്തേക്ക്‌ തൂങ്ങുന്നു

കേൾവികൾ
ചെവിക്കുള്ളിൽ കടന്ന്‌
പതുങ്ങിയിരുന്ന്‌
പിന്നിൽ നിന്ന്‌ കുത്തുന്നു

ശബ്ദം
തൊണ്ടച്ചതുപ്പിൽ
കുതറി
കുഴഞ്ഞു
താണ്‌ താണ്‌ പോകുന്നു

ജല വഴിയിലേക്കിറങ്ങാനാഞ്ഞ
കൈകാലുകളുടെ താളം
വഴിതെറ്റി നിൽക്കുന്നു

നിറഞ്ഞ നദിയിൽ
ഇവയ്ക്കൊക്കെയും വേദിയായ
എന്നെയും ഏറ്റി
അഴിമുഖത്തേക്കു കുതിക്കുന്നു
ഒരു തോണി ...

ഏതെങ്കിലും ഒരു കരയിലേക്ക്‌
അടുപ്പിക്കൂ
തോണിക്കാരാ...
യാത്രയുടെ ഭാരം താങ്ങാതെ
തോണി ഉലയുന്നത്‌
കാണുന്നില്ലേ...


ഒരു ഈ-മെയിൽ കവിത





കെ.എസ്‌. ചാർവാകൻ

പ്രണയം നിശബ്ദ സംഗീതത്തെ
കേട്ടു തുടങ്ങുന്നു...
പ്രണയം
പദങ്ങളില്ലാത്ത ഗാനം...
അദൃശ്യതയിൽ ദൃശ്യത...
ചിലപ്പോൾ
പ്രണയം
ഹൃദയത്തിൽ വിടരും ലിലിയാക്‌ പുഷ്പങ്ങൾ പോലെ
പ്രജ്ഞയിൽ വിരിയും
മാൻഡോലിൻ ഗാനമധുരംപോലെ
ഓ ഷമ്നാ ഖാൻ
പ്രണയം
നിൻ മുഖപദ്മഗന്ധം
പ്രണയം
നിൻ ചിത്തത്തിൽ മധുകണം
പ്രണയം നിൻ പുഷ്പസ്തനങ്ങളിലെ
സ്വേദമുത്തുകൾ
പ്രണയം
നിൻ യോനീപുഷ്പത്തിൽ
ലയം കൊള്ളുന്നു.
മഹത്‌ സംഗീതത്തിൻ
കാരുണ്യത്തിൻ ആരണ്യകങ്ങളിൽ
വിടരും ഹേമന്തപരിമളം പോലെ
പ്രണയം.

ജൈവസത്ത്യകോശം

വിജയകുമാർ കുനിശ്ശേരി

കുഞ്ഞുകുഞ്ഞു യുദ്ധങ്ങൾ
പരമാധികാര നിലത്തറയിൽ
ചാവേറുകളുടെ കോഴിയങ്കം
തോക്കിൻതുമ്പത്ത്‌
മരണവിദൂഷകന്റെ തിരനോട്ടം
ആകാശലോഹപ്പക്ഷിയുടെ
നാശോന്മുഖ വിസർജ്ജന ബോംബുകൾ
പൂജ്യം ഡിഗ്രിയിൽ
കൊറ്റിനുള്ള കൊള്ളാക്കൊല
പവിത്രീകരിക്കപ്പെട്ട പോർമുനയിൽ
പാപക്കരിഞ്ചോരപ്പാടുകൾ
ചൂഴ്‌ന്നെടുക്കപ്പെട്ട തുറുങ്കണ്ണിൽ
കൊത്തിനുറുക്കപ്പെട്ട ഭൂപടങ്ങൾ
ഛേദിക്കപ്പെട്ട ലിംഗമുനയിൽ
അധീശത്വത്തിന്റെ ശവക്കൂറകൾ
ഉടമ്പടികളുടെ ഉടുമ്പുപിടി
നിയന്ത്രണരേഖകൾ; ജലരേഖകൾ-
ആയുധവണിക്കുകളുടെ അനുരഞ്ജന വാണാക്ക്‌-
അപ്പം പങ്കുവെയ്ക്കാനമേരിനാൾക്കുരങ്ങുകൾ
റഷ്യൻ പിരട്ടുകരടികൾ; ചൈനീസ്‌ കുറുനരികൾ
കബന്ധങ്ങളുടെ വട്ടമേശചതുരംഗം-
ഓരോ യുദ്ധവും അടുത്ത പോരിന്റെ, ചാവുത്സവത്തിന്റെ
ജീർണ്ണകോശത്തിലേക്ക്‌...

കുഞ്ഞുകുഞ്ഞു ഭൊ‍ാചലനങ്ങൾ
അന്യാധീനമാക്കപ്പെട്ട സീതപ്പക്ഷികൾ
അഗ്നിച്ചിറകെരിഞ്ഞ്‌ പാതാളപ്പക്ഷികളായ്‌
മാതൃജൈവകോശത്തിലേക്ക്‌...

കുഞ്ഞുകുഞ്ഞു ചുഴലിക്കാറ്റുകൾ-
നിരായുധവത്കരിക്കപ്പെട്ട
കാനനവരും വടവൃക്ഷങ്ങളും
കടപുഴങ്ങി കൊമ്പുകുത്തി
മാതൃമടിത്തട്ടിലേക്ക്‌...

കുഞ്ഞുകുഞ്ഞു വരൾച്ചകൾ-
ഒടിഞ്ഞുകുത്തിയ ഒട്ടകമനുഷ്യർ
കള്ളിമുൾ വിരുന്നുണ്ട്‌
നാവ്‌ കീറി ശ്വസനനാളം കീറി
അന്നനാളം കീറി
അമ്മേ ചോരായണമൃത്യുവിലേക്ക്‌...

കുഞ്ഞുകുഞ്ഞു മഹാപ്രളയങ്ങൾ-
ആലിലപ്പേടകത്തിൽ നോഹമാർ
വസുന്ധരയുടെ ജൈവനിധിപേടകവുമായ്‌
ഭൂതത്തുരുത്തിലേക്ക്‌...
മാതൃപേടകത്തിലേക്ക്‌...

കുഞ്ഞുകുഞ്ഞു മഹാമാരികൾ-
ത്രിദോഷപ്രഹരമേറ്റ ധന്വന്തരിമാർ
മാംസപിണ്ഡങ്ങളായ്‌
അസ്ഥിഖണ്ഡങ്ങളായ്‌
ഭൂഖണ്ഡത്തിന്റെ ജൈവസത്ത്യത്തിലേക്ക്‌...


കിളിപ്പാട്ട്‌


ഹരിദാസ്‌ വളമംഗലം

ഭീതിയും ഹിപ്പോക്രസി
വികസിച്ചുണ്ടായൊരു
ചാരുശീലവും
പാടിക്കേൾപ്പിക്കുപനംതത്തേ
പുതിയതുഞ്ചത്തിരുന്നാകവെ
തെറ്റിപ്പോയ കഥവീണ്ടുമീ-
ക്കാതിലാവർത്തിച്ചുരചെയ്യൂ.

നേർവെളിച്ചം (നിലാവ്‌)


ആർ.മനു
ചുറ്റുപാടുകൾ ചിലപ്പോൾ നമ്മിൽ ദുഃഖകിരണങ്ങളായും
മറ്റു ചിലപ്പോഴവ നേർവഴിയിലൂടെ നാട്ടുവെളിച്ചവുമായെ
ത്തുന്നു. ദുഃഖത്തിന്റെ ഹിമകണികകളുടെ തണുപ്പും
പ്രകാശത്തിന്റെ വേഗതയേറിയ ഉഷ്ണവും നാമറിയാതെ
എങ്ങനെയോ ഇഴചേർന്നലിഞ്ഞിരിക്കുന്നു.

ഉണർച്ചയിൽ


സുനിൽ.സി.ഇ

ഒളിച്ചു വയ്ക്കാനാവില്ല
ഒച്ചപോകാത്ത
ഈ വീട്‌.

ഇത്‌
വെളിച്ചത്തിന്റെ കണ്ണുകൾ
ബലാൽക്കാരം ചെയ്ത
ക്രിസ്തുകോശം.

വെറുതെയാക്കപ്പെടാത്ത വിശ്വാസങ്ങൾ
ബലികൊടുക്കാത്തവരുടെ വിളിക്കായി
ഭാരം ചുമക്കുന്നിടം

മൊഴിപ്പൊരുത്തങ്ങൾ മാത്രം
ഭക്ഷിക്കുന്നവർ
ആത്മീയതയുടെ ഉടുപ്പിലേക്ക്‌
ഉടലെറിയുമ്പോൾ
കറുത്തുപോയ പകലുകൾക്ക്‌
ഞാൻ/നീ
ഒരു പട്ടുകുപ്പായം

സന്യാസത്തിന്റെ ഞരമ്പുകൾ
ജ്വലിച്ചു തുടങ്ങുമ്പോൾ
വിരിയാറുണ്ട്‌
പല ജന്മങ്ങളിൽ
ഒറ്റയൊറ്റ നക്ഷത്രങ്ങളായി-
ഇരുൾ പറയുന്ന വഴിയേ (വിളക്കായ്‌)
പതുക്കെ നടക്കുന്നു,
കണ്ണിനും കണ്ണീരിനുമിടയിൽ
കത്തിത്തീരാത്ത വിളക്ക്‌.

മാറ്റങ്ങളുടെ കുലത്തിലേക്ക്‌
ഉണരാനിഷ്ടപ്പെടുന്ന
റാന്തലിനെപ്പോലെ
ഈ വീടെപ്പോഴും ഉണർച്ചയിൽ...

കളവീടുകൾ


ഇസ്മയിൽ മേലടി

നന്മയളന്നു
വിളഞ്ഞൊരു
പാടങ്ങൾ
വെട്ടിനിരത്തി-
പ്പകകുത്തിനിറച്ച്‌
നികത്തിയെടുത്തു
കതിരുകളൊക്കെ-
പ്പതിരുകളാക്കി-
ക്കൊത്തിയെടുത്തു
പറന്നു കഴുകൻ
തെങ്ങോലകളിൽ
കാഷ്ഠമിറക്കി
ചാരമിറക്കി-
യുണക്കിയെടുത്തു
കതിരു കരിഞ്ഞു
കളകൾ വളർന്നു
വളർന്നവയൊക്കെ
വീടുകളായി
വീടുകൾ വീടുകൾ
മാത്രമതായി.

ജീവിതം എനിക്ക്‌ എന്തുതന്നു?

വിജയകൃഷ്ണൻ
കൊള്ളാവുന്നൊരു ജോലിയുണ്ടായിരുന്നു. ഇഷ്ടംപോലെ പണവുമുണ്ടായി. എങ്കിലും ജീവിതത്തിൽ ഏറ്റവും ആനന്ദം ലഭിക്കുന്നതെപ്പോഴാണെന്നു ചോദിച്ചാൽ പ്രതാപചന്ദ്രനു പറയാൻ ഒറ്റ മറുപടിയേ ഉണ്ടാവൂ. പ്രസിദ്ധീകരണങ്ങളിൽ പേരച്ചടിച്ചു കാണുമ്പോൾ. ഉദ്യോഗം ഭരിക്കുന്ന കാലത്തു തന്നെ അഭിമുഖങ്ങളാകും തൂലികാ ചിത്രങ്ങളായും പ്രതാപചന്ദ്രന്റെ ചില കൈക്കുറ്റപ്പാടുകൾ അച്ചിട്ടുവന്നിരുന്നു അവയൊക്കെ അയാൾക്ക്‌ അവാച്യമായ ആനന്ദാനൂഭൂതി പകരുകയും ചെയ്തിരുന്നു.

റിട്ടയർ ചെയ്തു കഴിഞ്ഞപ്പോൾ പ്രതാപന്റെ രചനാകൗതുകം പതുജീവൻ നേടി. പേരച്ചടിച്ചു കാണുക ആനന്ദം മാത്രമല്ല, ആർത്തിയുമായി. ഇങ്ങനെ വല്ലപ്പോഴും പേരച്ചടിച്ചു വന്നാൽപോരാ, ആഴ്ചതോറും അച്ചടിച്ചു കാണണം എന്നൊരു മോഹം അയാൾക്കുണ്ടായി. ജീവിതാന്ത്യം വരെ അതങ്ങനെ തുടരണം. കഴിയുമെങ്കിൽ ജീവിതമവസാനിച്ചാലും തന്റെ രചന വാരികകളിൽ തുടർന്നുകൊണ്ടിരിക്കണം. ഈ ആഗ്രഹം സാധിക്കാനെന്തുണ്ട്‌ മാർഗ്ഗം എന്ന്‌ അയാൾ തലപുകഞ്ഞാലോചിച്ചു.

ഒട്ടു നട്ടപ്പാതിരയ്ക്ക്‌ അയാളുടെ മുറിക്കുള്ളിൽ നിന്ന്‌ 'യുറേക്കാ' എന്ന വിളികേട്ട്‌ സമീപവാസികൾ ഞെട്ടിയുണർന്നു. ഓടിക്കൂടി. അമ്പരന്നുപോയ അയൽവാസികൾക്ക്‌ അയാൾ ഇങ്ങനെ വിശദീകരണം നൽകി: "എന്റെ ജീവിതലക്ഷ്യം നേടാനുള്ള മാർഗ്ഗം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞാൻ അനശ്വരനായ ഒരെഴുത്തുകാരനാവാൻ പോകുകയാണ്‌."
പ്രതാപചന്ദ്രൻ അനശ്വരനായ എഴുത്തുകാരനാവാൻ വേണ്ടി കണ്ടെത്തിയ മാർഗ്ഗം ഇതായിരുന്നു. ഒരു വാരികയിൽ സ്ഥിരം പംക്തി തുടങ്ങുക. ഒരിക്കലും അവസാനിക്കാൻ പാടില്ലാത്തത്തായിരിക്കണം വിഷയം. തന്റെ മരണശേഷവും പംക്തി തുടർന്നുകൊണ്ടുപോകുവാൻ കഴിയണം. പ്രതാപചന്ദ്രൻ അതിനുപറ്റിയ ഒരു വിഷയവും കണ്ടെത്തി. "ജീവിതം എനിക്ക്‌ എന്തു തന്നു?" എന്നാണ്‌ പംക്തിയുടെ ശീർഷകം. പംക്തിയിൽ പ്രതാപചന്ദ്രന്റെ ആകെക്കൂടെയുള്ള എഴുത്തും ഈ ചോദ്യത്തിലൊതുങ്ങുന്നു. അതെ. 'ജീവിതം എനിക്ക്‌ എന്തു തന്നു?' എന്നു മാത്രമേ പ്രതാപചന്ദ്രൻ എഴുതുന്നുള്ളു. ബാക്കിയെല്ലാം ഈ ചോദ്യത്തിനു മറുപടി പറയാൻ തിരഞ്ഞെടുക്കപ്പെടുന്നയാളിന്റെ രചനാ സാമാർത്ഥ്യമാണ്‌. ചിലർ പൊടിപ്പും തൊങ്ങലും വച്ച്‌ ജീവിതം തങ്ങൾക്കു തന്ന കാര്യങ്ങളെപ്പറ്റി എഴുതും. ആർ എന്തെഴുതിയാലും പംക്തി പ്രതാപചന്ദ്രന്റെ പേരിൽ തന്നെ അച്ചടിച്ചുവരും. ജീവിതത്തിന്റെ ഏതു തുറയിൽപ്പെട്ടവരേയും പംക്തിയിൽ ഉൾപ്പെടുത്താമെന്നതിനാൽ പംക്തിക്ക്‌ വിഷയദാരിദ്ര്യമില്ല. ലോകമുള്ള കാലത്തോളം പംക്തി തുടർന്നു പോകുകയും ചെയ്യാം.

'നവകേരള സംസ്കാരം' വാരികയാണ്‌ പ്രതാപചന്ദ്രന്റെ പംക്തിക്ക്‌ പച്ചക്കൊടി കാട്ടിയത്‌. പത്രാധിപരുടെ അച്ഛന്റെ അനുഭവത്തോടെയാണ്‌ പംക്തി പ്രസിദ്ധീകരണമാരംഭിച്ചതു. ഇടമുറിയാതെ പംക്തി പ്രസിദ്ധീകരിക്കപ്പെട്ടുപോന്നു. വളരെ യാദൃശ്ചികമായി പേരച്ചടിച്ചു കണ്ട്‌ ആനന്ദം കൊള്ളുന്നതിനുപരിയായി പംക്തിക്ക്‌ ഒരു പ്രയോജനമുണ്ടെന്ന്‌ പ്രതാപചന്ദ്രൻ കണ്ടെത്തി. ഒരയൽക്കാരനുമായി ചില്ലറ കശപിശയുണ്ടായിരുന്നു അയാൾക്ക്‌. അയൽക്കാരനെ ഒതുക്കാൻ പോലീസിന്റെ സഹായം അഭ്യർത്ഥിച്ചിട്ട്‌ കിട്ടിയിരുന്നില്ല. പെട്ടെന്ന്‌ പ്രതാപചന്ദ്രനൊരു വെളിപാടുണ്ടായി. സ്ഥലം സർക്കിൾ ഇൻസ്പെക്ടറെ തന്റെ പംക്തി വഴി ഒന്നു സുഖിപ്പിച്ചാലോ എന്ന്‌. അങ്ങനെ ഒരു രാഷ്ട്രീയ നേതാവിനെ തല്ലാൻ തനിക്കവസരം ലഭിച്ചതാണ്‌ ജീവിതം തനിക്കു നൽകിയനേട്ടമെന്ന്‌ വിവരിച്ചെഴുതിയ സി.ഐ.യുടെ ലേഖനവും ഫോട്ടോയും 'നവകേരള സംസ്കാര'ത്തിൽ അച്ചടിച്ചു വന്നു. പത്രസമ്മേളനം നടത്തി പബ്ലിസിറ്റി നേടുന്ന പോലീസ്‌ ആഫീസർമാരേക്കാൾ സംതൃപ്തി ഈ പംക്തി സി.ഐക്കു നൽകി. അതിന്റെ ഫലമായി, പ്രതാപചന്ദ്രന്റെ അയൽക്കാരൻ സാമാന്യം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഈ സംഭവം പ്രതാപചന്ദ്രന്‌ ആഹ്ലാദത്തോടൊപ്പം അനുഭവപാഠവും നൽകി. ഭാര്യയ്ക്ക്‌ ഓപ്പറേഷൻ നടത്തിയ ഡോക്ടറെയും മകന്‌ മാർക്കിട്ട പരീക്ഷകനെയും പംക്തിയിൽ ഉൾപ്പെടുത്തി അയാൾ നേട്ടങ്ങളുണ്ടാക്കി. സാംസ്കാരിക മന്ത്രിയെ പംക്തിയിൽ കൊണ്ടുവന്നതിന്റെ ഫലമായി ഒരു അക്കാദമി അംഗത്വം തരപ്പെട്ടു. തുടർന്നങ്ങോട്ട്‌ ഈ വിധത്തിൽപ്പെട്ട പല നേട്ടങ്ങളും 'ജീവിതം എനിക്ക്‌ എന്തു തന്നു? എന്ന പംക്തി പ്രതാപചന്ദ്രനുണ്ടാക്കിക്കൊടുത്

തു.
തന്റെ പംക്തിയിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രധാനികളായ ആയിരത്തിയൊന്നുപേരുടെ മറുപടിക്കുറിപ്പുകളടങ്ങിയ ഒരു പുസ്തകം 'ജീവിതം എനിക്ക്‌ എന്തുതന്നു' എന്ന പേരിൽത്തന്നെ പ്രതാപചന്ദ്രൻ പ്രസിദ്ധം ചെയ്തു. അപ്പോഴാണ്‌ അയാളിൽ ഒരു പുതിയ മോഹത്തിന്റെ വിത്ത്‌ വീണത്‌. ഇത്രയുമൊക്കെയായ സ്ഥിതിക്ക്‌ തനിക്ക്‌ ഒരവാർഡ്‌ കൂടി കിട്ടേണ്ടതല്ലേ?


പയ്യെപ്പയ്യെ അവാർഡ്മോഹം അയാളിൽ ഒരാക്രാന്തമായി വളർന്നു. ഏതെങ്കിലും അവാർഡ്‌ കിട്ടിയിട്ടുകാര്യമില്ല. മലയാള സാഹിത്യത്തിലെ ഏറ്റവും പ്രെസ്റ്റീജിയസ്‌ എന്നു വിശ്വസിക്കപ്പെടുന്ന ഇല്ലിക്കാടൻ അവാർഡ്‌ തന്നെ കിട്ടണം. അന്തരിച്ച നോവലിസ്റ്റ്‌ ഇല്ലിക്കാടന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ അവാർഡിന്‌ ഭൈമീകാമുകന്മാരുടെ നീണ്ടനിരയുണ്ടെന്നകാര്യം പ്രതാപചന്ദ്രന്‌ അറിയാതെയല്ല. പക്ഷേ, എന്തു ചെയ്യാം? മോഹിച്ചുപോയി. മോഹം നാമ്പെടുത്ത മുതലയ്ക്ക്‌ പ്രതാപചന്ദ്രൻ കരുനീക്കവും തുടങ്ങി.


ഇല്ലിക്കാടൻ അവാർഡിന്‌ അഞ്ച്‌ സ്ഥിരം കമ്മിറ്റിയംഗങ്ങളുണ്ട്‌. ഇവരാണ്‌ സാധാരണയായി തീരുമാനങ്ങളെടുക്കാറ്‌. ആയിരം വായനക്കാരുടെ ഒരു പാനലുമുണ്ട്‌. ഈ വായനക്കാരുടെ നിർദ്ദേശങ്ങളും പരിഗണനയ്ക്കു വരും. ഇല്ലിക്കാടൻ അവാർഡിനുള്ള ഒരു സവിശേഷനിയമം എന്താണെന്നു വച്ചാൽ ആയിരം വായനക്കാരും ഒരേ പേരു നിർദ്ദേശിക്കുകയാണെങ്കിൽ ജഡ്ജിംഗ്‌ കമ്മിറ്റി അതു സ്വീകരിക്കണമെന്നാണ്‌. 'ഭിന്നരുചിർഹിലോകാ:' എന്ന്‌ പ്രമാണമുള്ളതുകൊണ്ട്‌ അങ്ങനെയൊന്ന്‌ ഒരിക്കലും സംഭവിക്കുകയില്ലല്ലോ.


കരുനീക്കം തുടങ്ങിയ വേളയിൽത്തന്നെ പ്രതാപചന്ദ്രൻ കണ്ടെത്തിയ സന്തോഷകരമായ വസ്തുത കമ്മിറ്റിയിലെ അഞ്ചുപേരിൽ രണ്ടുപേരെ താൻ ഇതിനകം തന്നെ 'ജീവിതം എനിക്ക്‌ എന്തുതന്നു?' പംക്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌ എന്നതാണ്‌. കമ്മിറ്റിയുടെ സ്ഥിരം പ്രസിഡന്റായ സാഹിത്യകുലപതിയാവട്ടെ തന്റെ ഗ്രന്ഥത്തിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു! ആ നിലയ്ക്ക്‌ അഞ്ചിൽ രണ്ടുപേർ തനിക്കനുകൂലമായി കഴിഞ്ഞിരിക്കുന്നു എന്ന സംഗതി പ്രതാപചന്ദ്രന്റെ ലക്ഷ്യപ്രാപ്തിക്കുള്ള മാർഗ്ഗക്ലേശം ലഘുവാക്കി. ബാക്കി മൂന്നുപേരെക്കൂടി പംക്തിയിൽ കയറ്റുകയെന്നതായി അയാളുടെ അടുത്തയത്നം. മറ്റുള്ളവർക്കയച്ച പോലെ കത്തുകളയച്ചല്ല അയാൾ അവരുമായി ബന്ധപ്പെട്ടത്‌. തന്റെ ചോദ്യവുമായി അവരെ നേരിട്ടു തന്നെ കാണുകയാണു ചെയ്തത്‌. മറ്റുള്ളവരോട്‌ തപാലിൽ പാസ്പോർട്ട്‌ സൈസ്‌ ഫോട്ടോകൾ അയച്ചുകൊടുക്കാനാവശ്യപ്പെടുകയാണു പതിവേങ്കിൽ ഈ മൂവരുടേയും വീടുകളിൽ അയാൾ ഫോട്ടോഗ്രാഫറേയും കൂട്ടിയാണ്‌ ചെന്നത്‌. ക്യാമറയ്ക്കു പോസ്‌ ചെയ്യാനായി സാഹിത്യകാരന്മാർ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുകയും അവയിൽ സുഗന്ധദ്രവ്യങ്ങൾ തളിക്കുകയും മുഖത്ത്‌ കനത്തിൽ പൗഡർ പൂശുകയും ചെയ്തു. അവരുടെ കുടുംബാംഗങ്ങൾ വാതിൽക്കൽ മാറിനിന്ന്‌ കൗതുകപൂർവ്വം ഫോട്ടോയെടുപ്പ്‌ വീക്ഷിച്ചു.


മൂന്നുപേരുടെയും കുറിപ്പുകൾ ഒരുമിച്ചുകൊടുത്താൽ കള്ളി വെളിച്ചതാവുമെന്നു ഭയന്ന പ്രതാപചന്ദ്രൻ മൂന്നുമാസത്തിനുള്ളിൽ പല സമയത്തായിട്ടാണു പ്രസിദ്ധീകരണത്തിന്‌ കൊടുത്തത്‌. എല്ലാം അച്ചടിച്ചു പുറത്തു വന്നു കഴിഞ്ഞപ്പോൾ അയാൾ അഞ്ചംഗങ്ങളേയും വെവ്വേറെ കണ്ടു തന്റെ ഇംഗിതമറിയിച്ചു.
ഇല്ലിക്കാടൻ അവാർഡിന്റെ അടുത്ത കമ്മിറ്റിയോഗം ചർച്ചയ്ക്കെടുത്ത വിഷയം പ്രതാപചന്ദ്രന്‌ അവാർഡ്‌ നൽകണോ എന്നതായിരുന്നു. പ്രശസ്തരായ നിരവധി സാഹിത്യകാരന്മാരുടെ പേരുകൾ അവർക്കു മുന്നിൽ കലപിലകൂട്ടിക്കൊണ്ടിരുന്നു. വായനക്കാരുടെ പാനൽ അയച്ച അസംഖ്യം പേരുകൾ വേറെയും.


കമ്മിറ്റിയിൽ അദ്ധ്യക്ഷനുൾപ്പെടെ രണ്ടുപേർ പ്രതാപചന്ദ്രന്‌ അവാർഡ്‌ കൊടുക്കണം എന്ന അഭിപ്രായക്കാരായിരുന്നു. ഒരാൾ അവാർഡ്‌ കൊടുക്കാം പക്ഷേ വേണ്ട എന്നൊരഭിപ്രായം കാച്ചി. ശേഷിച്ച രണ്ടുപേർ അവാർഡ്‌ കിട്ടാനുള്ള യോഗ്യത പ്രതാപചന്ദ്രനില്ല എന്നഭിപ്രായപ്പെട്ടു. ചില സ്വകാര്യമായ അസ്വസ്ഥതകൾ ഇപ്പറഞ്ഞ ഇരുവർക്കുമുണ്ടായിരുന്നു. അതിലൊരാൾക്ക്‌ സമാഹാരഗ്രന്ഥത്തിൽ തന്റെ എൻട്രി ഇല്ലാതെപോയതിന്റെ വിഷമമായിരുന്നുവേങ്കിൽ അപരന്‌ പ്രതാപചന്ദ്രന്റെ പംക്തിയിൽ തന്നെ ഉൾപ്പെടുത്തിയത്‌ തന്നെക്കാൾ പ്രശസ്തികുറഞ്ഞ പലർക്കും ശേഷമാണ്‌ എന്നതിന്റെ ചൊരുക്കായിരുന്നു. അദ്ധ്യക്ഷൻ പ്രതാപചന്ദ്രനെ സ്വകാര്യമായി വിളിച്ച്‌ കാര്യം പറഞ്ഞു. പ്രതാപചന്ദ്രന്‌ അവാർഡ്‌ നൽകാമെന്ന്‌ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്‌. എന്നാൽ അടുത്ത 15 വർഷങ്ങൾക്കു ശേഷം പ്രതാപചന്ദ്രന്‌ ഇല്ലിക്കാടൻ അവാർഡ്‌ ലഭിക്കുന്നതായിരിക്കും.


കമ്മിറ്റിയുടെ ഈ തീരുമാനം കേട്ട പ്രതാപചന്ദ്രൻ ഞെട്ടി. നീണ്ട 15 വർഷങ്ങൾ! അതു കഴിയുമ്പോൾ താൻ ജീവിച്ചിരിക്കുമെന്ന്‌ ആരറിഞ്ഞു? ഗതികെട്ട്‌ അയാൾ അധ്യക്ഷനു മുന്നിൽ നിന്നു വിതുമ്പി. ഗദ്ഗദാക്ഷരങ്ങളിൽ അയാൾ പറഞ്ഞു. "എന്റെ മനസ്സിൽ ഒരു സ്വപ്നമുണ്ടായിരുന്നു. 'ജീവിതം എനിക്ക്‌ എന്തു തന്നു?' പംക്തിയിൽ മരിക്കും മുമ്പ്‌ എന്റെ മറുപടിയും ഒന്നെഴുതണം. എന്റെ മറുപടി ഇതായിരിക്കും. ' ജീവിതം എനിക്ക്‌ ഇല്ലിക്കാടൻ അവാർഡ്‌ തന്നു.' ആ സ്വപ്നമാണ്‌ ഇപ്പോൾ തകർന്നുവീഴുന്നത്‌.' പ്രതാപചന്ദ്രൻ തേങ്ങൽ തുടർന്നുകൊണ്ടേയിരുന്നു.


അധ്യക്ഷന്‌ കഠിനമായ സഹതാപം തോന്നി. പ്രതാപചന്ദ്രനെ എങ്ങനെ ആശ്വസിപ്പിക്കേണ്ടു എന്നറിയാതെ അദ്ദേഹം കുഴങ്ങി. ഒടുവിൽ അദ്ദേഹം തന്നെ ഒരു പോംവഴി കണ്ടെത്തി. ഏങ്ങലടിക്കുന്ന പ്രതാപചന്ദ്രനോട്‌ അദ്ദേഹം പറഞ്ഞു.
"ഒരു വഴിയുണ്ട്‌. ഒരേ ഒരു പോംവഴി".
പ്രതാപചന്ദ്രൻ പ്രത്യാശയോടെ ചെവികൂർപ്പിച്ചു നിന്നു.


" ഇല്ലിക്കാടൻ അവാർഡിന്റെ ആയിരംപേരടങ്ങുന്ന വായനക്കാരുടെ പാനൽ ഒന്നടങ്കം ഒരു പേര്‌ നിർദ്ദേശിച്ചാൽ ആ വ്യക്തിക്കു തന്നെ അവാർഡ്‌ നൽകണമെന്നാണു നിയമം. പക്ഷേ, ആയിരത്തിൽ ഒന്നുപോലും കുറയാൻ പാടില്ല. ആ വഴിക്കൊന്നു നോക്കിക്കൂടേ?"
നിശ്ചയദാർഢ്യത്തോടെ പ്രതാപചന്ദ്രൻ അധ്യക്ഷന്റെ മുറി വിട്ടിറങ്ങി.
അതുകൊണ്ട്‌ വായനക്കാരാ, ഇല്ലിക്കാടൻ അവാർഡിന്റെ പാനലിൽപ്പെട്ട വ്യക്തിയാണു നിങ്ങളെങ്കിൽ പ്രതാപചന്ദ്രനെ നോമിനേറ്റ്‌ ചെയ്യാൻ മറക്കാതിരിക്കുക.

ഉണരുക ഭദ്രേ


രാജനന്ദിനി

ആരാണു നീയെന്നറിയില്ലയെങ്കിലും
ഒന്നെനിയ്ക്കറിയുവാനാകുന്നു നിത്യവും
തെരുവോരങ്ങളിൽ കടലോരങ്ങളിൽ
വഴിയമ്പലങ്ങളിൽ ക്ഷേത്രാങ്കണങ്ങളിൽ
വാക്കുറപ്പിക്കുന്നു വസ്ത്രമഴിക്കുവാൻ
ചില്ലികളെങ്കിലും കയ്യിൽ തടയുവാൻ
നിന്നെ പണയപ്പെടുത്തിയോർ പിന്നെയും
നിർഭയരായ്ച്ചതിതീർക്കുന്നു
വാഴുന്നു കാടിനെ കൊള്ള ചെയ്തും പിന്നെ
നാടിന്റെ രോദനം നാണയമാക്കിയും
ഉണരുക ദയതേ നീയറിയുക നിന്നിലെ
ശക്തിയാം ഭദ്രയെ തൊട്ടുണർത്തിടുക
നെഞ്ചിൽ വിരലുന്നിതിട്ടപ്പെടുത്തുക
നിന്നിലെ ശക്തിയെ മൂർച്ചപ്പെടുത്തുക
സ്നേഹവും ത്യാഗവും മാതൃത്വവും
മുലക്കാമ്പിൽ ചുരത്തുന്ന മാധുര്യമാവുക
സംഹാരമൂർത്തിയാം ഹിമശൈലനാഥന്റെ
നെഞ്ചിൽ ചവിട്ടിനിൽക്കും ദുർഗ്ഗയാകുക
ദുഷ്ടരെ കോർക്കുക മാലയായ്‌ നെഞ്ചിലണിയുക
തൃഷ്ണയായിറ്റു വീഴും ചുടുചോരയെ
ഒട്ടും കളയാതെ പാത്രത്തിലാക്കുക
നൽകുകയോരോരൊതുള്ളിയും ദുർബ്ബല-
ചിത്തരായുള്ളൊരാനാരികൾക്കൊക്കെയും
ഉദ്ബുദ്ധരാക്കുക ദേവികേ നിന്നുടെ
ശക്തിയും സത്യവും സംഹാര തൃഷ്ണയും
നൽകുക നിന്നുടെ സർവ്വചരാചര-
നന്മയെകാക്കുന്ന ശക്തിസ്വരൂപവും.

പൂർണ്ണിമ-9


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക.
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - ഒമ്പത്‌
ഇന്നു കീകാസേട്ടുവിന്റെ ജന്മദിനമാണ്‌. ഏത്‌ വ്യക്തിക്കും അവരവരുടെ ജന്മദിനം വിശേഷദിവസമായിതോന്നും. കീകാസേട്ടുവിനും ഈ ദിനം വളരെ പ്രധാനമാണ്‌. സേട്ടു ഒരു സാധാരണവ്യക്തിയല്ല. ഒരു മഹത്‌ സ്ഥാപനമെന്നു പറയണം.


അദ്ദേഹം പേരും പെരുമയും ഒത്തിണങ്ങിയ ഒരു വ്യവസായ സാമ്രാട്ടാണ്‌. കോടിക്കണക്കിനുള്ള വ്യവസായമാണ്‌ ഒരു വർഷത്തിൽ സേട്ടു നടത്തിവരുന്നതും ധനികകുടുംബത്തിലല്ല ജനിച്ചതു. അക്ഷീണമായ സ്ഥിര പരിശ്രമം കൊണ്ടാണീ നിലയിൽ അദ്ദേഹം എത്തിയതും ആദ്യം കണക്കെടുത്ത്‌ ജോലിയിൽ പ്രവേശിച്ചും പിന്നെ ദല്ലാലായി, പങ്കുകച്ചവടം നടത്തി. മില്ലുടമസ്ഥൻ ഫാക്റ്ററി ഉടമസ്ഥൻ ഇങ്ങനെ വളർന്ന അവസാനം സേട്ടു എന്ന സ്ഥാനത്തെത്തിച്ചേർന്നു. അങ്ങനത്തെ ഒരാളുടെ ജന്മദിനം സമുചിതമായി കൊണ്ടാടേണ്ടതു ആവശ്യമല്ലേ.


പഠിപ്പിന്റെ കാര്യം പറയാതിരിക്കുന്നതാണ്‌ ഉചിതം. താൻ മെട്രിക്‌ പാസ്സായി എന്നാണ്‌ എല്ലാവരോടും പറയാറ്‌. എന്നാൽ 'മെ'ഉപേക്ഷിച്ചാൽ ബാക്കി ഉള്ളത്‌ കൊണ്ടാണ്‌ അദ്ദേഹം വിജയിച്ചതെന്നതാണ്‌ പരമാർത്ഥം. പരീക്ഷാ യോഗ്യതയിലെന്തിരിക്കുന്നു. കാര്യത്രാണിയുടെ വശമാണു വേണ്ടത്‌. അതിൽ അദ്ദേഹത്തെ കവർച്ചവയ്ക്കാൻ ആരും ഇതുവരെ ആപ്രദേശത്തില്ലതന്നെ. ബി.എക്കാർ ജോലി അന്വേഷിച്ചു അദ്ദേഹത്തെ സമീപിച്ചാൽ പറയും നിങ്ങൾ സ്കൂളിൽ പോയന്വേഷിക്കു-നിങ്ങൾക്കു യോജിച്ച ജോലി സ്കൂളിലാണ്‌. ഇവിടെ ജോലിചെയ്യണമെങ്കിൽ യോഗ്യത വേറെ തന്നെ വേണം. എന്നു പറഞ്ഞു വിടുകപതിവാണ്‌. തന്റെ കീഴിൽ ജോലി നോക്കുന്ന അഭ്യസ്ഥവിദ്യരെ, അറിവില്ലാത്തവരെന്ന്‌ മുദ്രകുത്തി തന്റെ യോഗ്യതകളെ വർത്തിച്ചു കേൾപ്പിച്ചു അവരെ വിഢ്ഢികളാക്കി ചിത്രീകരിക്കുന്നത്‌ സേട്ടുവിന്‌ കൗതുകവും വിനോദവും നൽകുന്ന ഒരു പരിപാടിയായിത്തീർന്നിട്ടുണ്ട്‌.
സേട്ടുവിന്റെ ആഫീസിലാണ്‌ രജനീകാന്തൻ ജോലിചെയ്യുന്നത്‌. ജോലിസ്ഥിരതയും കൂടുതൽ ധനവും വേണമെങ്കിൽ സേട്ടുവിനെ വലിയവനാക്കിപ്പുകഴ്ത്തണമെന്ന സത്യം അൽപദിനം കൊണ്ടയാൾ മനസ്സിലാക്കി. വ്യവസായസംബന്ധമായി സേട്ടുവിന്‌ ആരോടെങ്കിലും ഇടപെടേണ്ടിവന്നാൽ സേട്ടുവിന്റെ 'ചെടിക്കി'നുവാതപ്പനിവന്നുകൂടും
. 'എസ്സ്‌.നോ-താങ്‌ൿയൂ' മുതലായ ചുരുക്കെഴുത്ത്‌ രൂപത്തിലുള്ള മറുപടികൊണ്ട്‌ അർത്ഥവത്തായ രീതിയിൽ സേട്ടുകാര്യം നേടും. വിവരമുള്ളവർ അധികം സംസാരിക്കില്ല എന്ന്‌ ഇപ്പറഞ്ഞതിനർത്ഥമില്ല. നിഘണ്ടുവിലെ മിക്കവാക്കുകളോടും അദ്ദേഹത്തിന്‌ മമതാബന്ധമില്ലായിരുന്നു.


ഒരിക്കൽ രജനികാന്തൻ അദ്ദേഹത്തെ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ ശ്രമിച്ചു. സ്പെല്ലിങ്ങും അവകൂട്ടിയുള്ള ഉച്ചാരണങ്ങളും പൊരുത്തപ്പെടുന്നില്ല എന്നു സേട്ടു മനസ്സിലാക്കി. Put പുട്ട്‌ എന്നുച്ചരിക്കുമ്പോൾ Cut കുട്ട്‌ എന്നല്ലേ ഉച്ചരിക്കേണ്ടത്‌ എന്നും Girl എന്നത്‌ ഗേൾ എന്നല്ല ഗേർള്‌ എന്നാണുച്ചരിക്കേണ്ടതെന്നും
Knowlege എന്നത്‌ നോളേജ്‌ എന്നല്ല ക്നോളേജ്‌ എന്നാണുച്ചരിക്കേണ്ടതെന്നും സേട്ടുവാദിച്ചു നോക്കി അവസാനം ഈനെറിവില്ലാത്ത ഭാഷ നമുക്കു വേണ്ട രാജ്‌ എന്നു പറഞ്ഞു സേട്ട്‌ ആ പരിപാടി ഉപേക്ഷിച്ചു. 'രാജ' എന്ന്‌ ബഹുമാനസൊ‍ാചകമായുപയോഗിച്ചിരുന്ന സംബോധനാപദം സേട്ടുവിന്റെ ഗാംഭീര്യത്തിന്‌ യോജിച്ച വിധത്തിൽ 'രൂ'യ്ക്ക്‌ ദ്വിത്വം കൊടുത്തു 'രാജു' എന്ന പ്രയോഗിക്കയാൽ ജനങ്ങൾ അദ്ദേഹത്തെ "രാജു സേട്ടു എന്നു വിളിക്കാറുണ്ട്‌. എന്നാൽ അദ്ദേഹം കേൾക്കാതെ.
അങ്ങനെ ഇംഗ്ലീഷ്‌ ഭാഷയെ അദ്ദേഹം തന്റെ ഭാഷാപരിജ്ഞാന സാമ്രാജ്യത്തിൽ നിന്ന്‌ ജീവപര്യന്തം നാടുകടത്തി എന്നു ചുരുക്കിപ്പറയാം. അത്യാവശ്യകാര്യത്തിന്‌ സേട്ടു രജനിയുടെ സഹായം തേടുകയും അക്കാര്യത്തിൽ അയാൾ സേട്ടുവിനെ ആത്മാർത്ഥമായി സഹായിക്കുകയും ചെയ്തു പോന്നതിനാൽ രജനി സേട്ടുവിന്റെ പ്രതീക്ക്‌ പാത്രമായി. ആശ്രിതവത്സലനായ സേട്ടു രജനിയെ കാര്യമായി ധനംകൊണ്ട്‌ സഹായിക്കുകയും ചെയ്തുവന്നു.


സേട്ടുവിന്റെ മേൽ രജനി ക്രമേണ നല്ല സ്വാധീനം ചെലുത്തിത്തുടങ്ങി. മറ്റുള്ള ബി.എ ക്കാരെക്കാൾ സേട്ടുവിന്റെ ഹൃദയത്തിൽ സമുന്നതമായ സ്ഥാനം പ്രതിഷ്ഠിച്ചു. രജനിക്കു അടുപ്പമുള്ള ഒരു പത്രാധിപരുണ്ടായിരുന്നു. സേട്ടുവിന്‌ പ്രശസ്തി ഉണ്ടാകത്തക്ക വാർത്തകൾ ആ പത്രത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. സേട്ടു ഇന്ത്യാഗവണ്‍മന്റുമായി ഒരു വാണിജ്യക്കരാറിൽ ഒപ്പുവയ്ക്കാൻ ഇന്നും സിംലയ്ക്കുപോയി. കീകാസേട്ടു ഒരു പഞ്ചകല്യാണിക്കുതിരയെ വാങ്ങി. ഒരനാഥാലയത്തിന്റെ നടത്തിപ്പിന്‌ വേണ്ടി ഒരു നല്ല തുക സംഭാവന ചെയ്തു. മുതലായ വാർത്തകളോടൊപ്പം സേട്ടുവിന്റെ ചെറുപ്പത്തിലുള്ള ഒരു ഫോട്ടോയും പത്രത്തിൽ വന്നതു സേട്ടുവിനെ കാണിച്ചുകൊടുത്തതു, സേട്ടു കണ്ടപ്പോൾ വാസ്തവത്തിൽസേട്ടു പരമാനന്ദപ്പാൽക്കടലിൽ നീന്തിക്കുളിക്കുന്നതു കാണേണ്ട കാഴ്ചതന്നെയായിരുന്നു.


കീകാസേട്ടു ഒരു വ്യവസായി മാത്രമല്ല, ഒരു രസികനായ കലാസ്വാദകൻ കൂടിയാണ്‌. സംഗീതം സാഹിത്യം നൃത്തം മുതലായവയിൽ അദ്ദേഹത്തിന്‌ അതിയായ താൽപര്യമുണ്ടായിരുന്നു. കവികൾക്ക്‌ ധനസഹായം ചെയ്യാൻ മടിച്ചിരുന്നില്ല. താനെഴുതിയ ഒരു കവിതാപുസ്തകം അദ്ദേഹത്തെ പാടികേൾപ്പിച്ചാൽ ഇത്‌ വേഗം അച്ചടിപ്പിച്ചുവിടൂ രാജു' എന്നു പറയൂം. അച്ചടിപ്പിക്കാൻ പണമില്ല' എന്നു കവി പറഞ്ഞാൽ പിന്നെ ഞാനെന്തിനിവിടിരിക്കുന്നു ഇതാപിടിച്ചോ" എന്നു പറഞ്ഞ്‌ ആവശ്യത്തിൽ കൂടുതൽ പണം കവിക്കും കൊടുക്കും അതിന്റെ സമർപ്പണം 'രാജു' സേട്ടുവിനായിരിക്കണം എന്ന നിർബന്ധം മാത്രമേ സേട്ടുവിനുള്ളു.


ഗായികാ ഗായകന്മാരെ വീട്ടിൽ വരുത്തി പാടിപ്പിക്കുന്നതും, അവരുടെ വീടുകളിൽ പോയി പാട്ടു കേൾക്കുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. സ്ഥലത്തുവന്നു കളിക്കുന്ന നാടകസംഘം സർക്കസ്‌ കമ്പനി നർത്തകസംഘം ഇവരെ വേണ്ടവിധത്തിൽ സഹായിക്കുകയും അഭിനന്ദിച്ചു പ്രശംസിക്കുകയും ചെയ്യുക ഇങ്ങനത്തെ കാര്യങ്ങൾ കൊണ്ട്‌ അവർക്ക്‌ സേട്ടു എന്ന പേര്‌ കേട്ടാൽ സ്വർഗ്ഗം കണ്ട ആനന്ദമാണുണ്ടാകുക. ഇതൊക്കെക്കൊണ്ട്‌ നാടകക്കമ്പനികളിൽ അണിയറകളിൽ പോലും പ്രവേശിച്ചും നടികളുമായി ശൃംഗരിച്ചു രസിക്കുന്നതിന്‌ അദ്ദേഹത്തിനു സ്വാതന്ത്ര്യം ലഭിച്ചിരുന്നു. പുറമേ കാണുമ്പോൾ അദ്ദേഹം ഒരു കലാപ്രേമി എന്നാണ്‌ പരക്കെ ആളുകൾ ധരിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം അധികമാരും മനസ്സിലാക്കിയിരുന്നില്ല.


സിനിമാക്കമ്പനികളിൽ അദ്ദേഹത്തിന്‌ ഷെയറുണ്ടായിരുന്നു. പ്രവർത്തന ധനമില്ലാതെ വിഷമിക്കുന്ന കമ്പനികളെ സ്വയം ഏറ്റെടുത്തു സഹായിക്കാനും അദ്ദേഹം ഔദാര്യം കാണിച്ചിരുന്നു. ഇന്നു കലാവതിയെ വീട്ടിൽ വരുത്തി സൽക്കരിച്ചാൽ നാളെ മീനയെ ആയിരിക്കും അനുഗ്രഹിക്കുക. പിന്നീടൊരിക്കൽ വാസന്തിയെ കാറിൽ കയറ്റി പലേടങ്ങളിലും കൊണ്ടുപോയാനന്ദിപ്പിക്കും, ആരെയും നിരാശപ്പെടുത്തുന്ന സ്വഭാവം അദ്ദേഹത്തിനില്ല.


തന്റെ ജന്മദിനം സമുചിതമായി കൊണ്ടാടണമെന്നുള്ള സ്നേഹിതന്മാരുടെ താൽപര്യം സ്വീകരിച്ചു ഒരു ഗാനമേള തന്നെ അതിനായി സേട്ടു ഒരുക്കി. അദ്ദേഹത്തിന്റെ അതിഥിഗൃഹം സന്ദർശകരെക്കൊണ്ട്‌ നിറഞ്ഞു. നടുക്ക്‌ ഉയർന്ന ഒരു സ്റ്റേജിൽ രണ്ട്‌ സ്ത്രീകളിരിപ്പുണ്ട്‌. പുറകിൽ മൃദംഗം, ഫിഡിൽ, ഹാർമോണിയം മുതലായ സംഗീതോപകരണങ്ങളോടെ മേളക്കാർ ഇരിപ്പുറപ്പിച്ചു. അവർ ടും.ടും. പീ.പീ.ടി.ടി എന്നിങ്ങനെയുള്ള സ്വരങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്‌. സ്റ്റേജിലിരിക്കുന്ന ഒരുവൾ മദ്ധ്യവയസ്കയാണ്‌. അപറയാകട്ടെ യുവതിയും. ഒരപ്സര കന്യയുടെ പ്രതീതിജനിപ്പിക്കുന്നവിധം അഴകുള്ളവളാണ്‌ യുവതി. സാധാരണ വസ്ത്രങ്ങളാണ്‌ ഇരുവരും ധരിച്ചിരുന്നത്‌. യുവതിയുടെ മിഴികളിൽ നക്ഷത്രം വാസമുറപ്പിച്ചിട്ടുണ്ടോ എന്നു സംശയിക്കത്തക്കവിധം പ്രകാശമാനമാണ്‌. ആ മിഴികളുടെ പ്രകാശരശ്മി ആരുടെ മുഖത്ത്‌ പതിക്കുന്നുവോ അവരുടെ ഹൃദയത്തിൽ തീപ്പൊള്ളലിന്റെ നീറ്റം അനുഭവപ്പെടാം വിടർന്ന റോസാപ്പൂപോലാണ്‌ ആ മുഖം.


മൃദുലമായ നേരിയ പട്ടുവസ്ത്രം അവളുടെ അംഗലാവണ്യം പതിന്മടങ്ങ്‌ വർദ്ധിപ്പിച്ചു. ഇടയ്ക്കിടെ അവളുടെ ശിരസ്സിൽ നിന്നൂര്ർന്നിറങ്ങുന്ന ചേലാഞ്ചലം തൽസ്ഥാനത്ത്‌ സ്ഥാപിക്കാൻ അവൾ കാണിക്കുന്ന കലാപാടവം കാണികളുടെ മനംകുളിർപ്പിച്ചു. ഭംഗിയും ജീവനുമുള്ള ഒരു പാവപോലിരുന്നു അവൾ. താൻ എല്ലാവരുടെയും ആകർഷണപാത്രമായി വിലസുന്നു എന്ന വിചാരം അവളുടെ മുഖത്ത്‌ കാണുന്നില്ല.


വാദ്യോപകരണങ്ങൾ സ്വരംമേളിപ്പിച്ചു. ഗാനം ആലപിക്കേണ്ട സമയമായി. അപ്പോഴേയ്ക്കും "വരണം, വക്കീൽ സാറെ ഇരിക്കണം. എന്തേ ഇത്ര വൈകിയത്‌. എന്നുള്ള എരുമയുടേതുപോലുള്ള സ്വരം കേട്ടു രജനിയും അവിനാശനും തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത്‌ വക്കീൽ പത്മനാഭനെയാണ്‌.
സേട്ടുവിന്റെ അരികിൽ തന്നെ വക്കീൽ സ്ഥാനം പിടിച്ചു. ഇത്ര താമസിച്ചതെന്തേ രാജു" പത്മനാഭൻ മറുപടിപറയുംമുമ്പേ ഗാനം ആരംഭിച്ചു. കടിഞ്ഞാണിട്ടപോലെ എല്ലാവരും സ്റ്റേജിലേക്ക്‌ നോട്ടംപായിച്ചു. "കാണുക സഖീ എൻ കണ്ണനെ നീലക്കാർവർണ്ണനെ നികടേ" എന്നു പാടിയപ്പോഴേക്കും എല്ലാവരും ശ്വാസമടക്കി ചെവി കൂർപ്പിച്ചു ഏകാഗ്രതയോടെയിരുന്നു.


അമാവാസി ദിവസത്തിൽ അർദ്ധരാത്രിയിൽ പൂർണ്ണചന്ദ്രനെ കണ്ടാൽപോലും ജനങ്ങൾ ഇത്രയ്ക്കതിശയിക്കില്ല "നമ്മുടെ നാട്ടിൽ ഇത്ര കണ്ഠമാധുര്യമുള്ള സ്ത്രീകളുണ്ടോ' എല്ലാവരും ഇങ്ങനെ ചിന്തിച്ചുപോയി. ജനങ്ങളുടെ നയനങ്ങൾക്കു അമൃത്‌ വർഷിക്കുന്നതാണല്ലോ സ്ത്രീ സൗന്ദര്യം. അവർക്ക്‌ സ്വരമാധുര്യവുംകൂടി ഒത്തുചേർന്നാൽ അതിശയമല്ലേ.
ഗാനം എല്ലാവരെയും ആനന്ദലഹരിയിൽ ആറാടിച്ചു കൊണ്ടിരിക്കെ"ഇനി ഒന്ന്‌ ഭാവവും കാണിക്കട്ടെ" എന്ന പരുപരുത്ത ഒരു സ്വരം പുറകിൽ നിന്നും കേട്ടു. എല്ലാവരും അങ്ങോട്ടു തിരിഞ്ഞുനോക്കി. തക്കസമയത്തുതന്നെയാണ്‌ പറഞ്ഞത്‌ രാജു' എന്ന അഭിനന്ദവും തുടർന്ന്‌ സേട്ടുവിൽ നിന്ന്‌ കേട്ടപ്പോൾ ആ സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ ആരും പിന്നെ ശ്രദ്ധിച്ചില്ല.


ഗായിക തന്റെ ചുറ്റുവശവും സൗന്ദര്യാന്തരീക്ഷം സൃഷ്ടിച്ചുവരികയായിരുന്നു. സ്വരമാധുര്യം അന്തരീക്ഷത്തെ വളരെ തന്മയത്വമാക്കിത്തീർത്തു സൗന്ദര്യദേവതമൂർത്തി ഭാവം പൂണ്ട അവളുടെ കൈകളും കാലുകളും വിരലുകളും ഗീതത്തിന്റെ ഭാവം പ്രകടിപ്പിക്കാൻ തുടങ്ങി. അവളുടെ മുഖസൗന്ദര്യവും കടാക്ഷവിക്ഷേപങ്ങളും പ്രേക്ഷകരിൽ അനുകൂലവികാരം അങ്കുരിപ്പിച്ചു. ഗാനാലാപത്തോടൊപ്പം ഗാനത്തിലടങ്ങിയിരിക്കുന്ന മനോവികാരം ഒരു മുഗ്ദ്ധ, പ്രൗഡം ഇവർ എങ്ങനെ പ്രകടമാക്കുന്നു എന്നും ആ രീതി സ്വകീയചേഷ്ട, പരകീയചേഷ്ട, സാമാന്യ ചേഷ്ട ഇവയിൽ കൂടെ പ്രകടമാക്കിയതിനുശേഷം ഒരു സ്വാധീനപതിയായ വനിതയുടെ ഭാവവും കൂടെ അവസാനം പ്രകടമാക്കി കാണികളെ രസാർണവത്തിൽ ആമഗ്നരാക്കി.


രാസക്രീഡയിൽ രാധ ശ്രീകൃഷ്ണന്റെ പാണി എത്ര കൗശലത്തോടെയും കലാപരമായും പിടിച്ചു മറ്റു ഗോപാംഗനമാരിൽ നിന്നും അകറ്റി കൊണ്ടുപോയ ഭാഗം തന്മയത്വത്തോടെ അഭിനയിച്ച പ്രേക്ഷകരെ ആനന്ദസ്മിത നേത്രരാക്കി. അതോടൊപ്പം ഗാനവും കൂടി മേളിച്ചപ്പോൾ ആനന്ദലഹരിയിൽ ആറാടിയ ജനങ്ങൾ "ബലേ ഭേഷ്‌, ശബാശ്‌ എന്നീ അഭിനന്ദനങ്ങളെക്കൊണ്ട്‌ അന്തരീക്ഷം ശബ്ദായമാനമാക്കി.
"രജനീകാന്തൻ വന്നിട്ടുണ്ടോ" സേട്ടുതലയുയർത്തി ചുറ്റും നോക്കി.


ഇവിടെയുണ്ട്‌ സേട്ട്ജി" പുറകിൽ നിന്നൊരു ശബ്ദം കേട്ടു. എനിക്കറിയാം. താൻ വരാതിരിക്കില്ലെന്നും ആൾ രസികക്കുട്ടനല്ലേ, അവസരം പാഴാക്കുമോ, അല്ലങ്കിലേ ആളൊരു പുള്ളിയാണല്ലോ.
ഇല്ല സേട്ട്‌ ജി, ഞാനൊരു പാവമാണേ, കണ്ണുചിമ്മിക്കൊണ്ടാണിരിക്കുന്
നത്‌.
സേട്ടുവിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഗാനമേളകളിൽ ഇടയ്ക്കിടയ്ക്ക്‌ ഇങ്ങനത്തെ തമാശകളുണ്ടാകും. സേട്ടുവിന്റെ ശ്രദ്ധ എല്ലാവരിലും പതിയുന്നുണ്ടെന്നകാര്യവും. രജനിയുടെ മറുപടി കേട്ട എല്ലാവരും ഊറി ഊറിച്ചിരിച്ചു.


ഗാനം വീണ്ടും ആരംഭിച്ചു. രാസക്രീഡാ വേളയിൽ ശ്രീകൃഷ്ണൻ രാധയുമൊത്ത്‌ എങ്ങോ മറഞ്ഞുകളഞ്ഞു. ഗോപാംഗനകൾക്ക്‌ വിരഹദുഃഖം സഹിക്കാൻ കഴിഞ്ഞില്ല. അഭിമാനഭംഗം അവരെ കൂടുതൽ വിഷണ്ണകളാക്കി. അവർ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട്‌ ശ്രീകൃഷ്ണൻ മുമ്പിലുണ്ടെന്ന ഭാവത്തിൽ കൈകൾ മുന്നോട്ട്‌ നീട്ടിവലയം ചെയ്തു പുറകോട്ടായുന്ന ഭാഗം പാടി അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ മനസ്സ്‌ കിടന്നു പിടയാൻ തുടങ്ങി. അരസികർപോലും രസാർണ്ണവർണ്ണത്തിൽ നീന്തിത്തുടിക്കുന്ന രംഗം. അപ്പോൾ ഒരിടത്ത്‌ നിന്ന്‌ ഒരാൾ അയ്യോടി മോളേ എന്ന ശബ്ദം. അവിനാശനെന്നേ പല്ലുഞ്ഞെരിക്കുന്നതു, പാട്ടും നൃത്തവും രസിച്ചില്ലെന്നുണ്ടോ എന്ന രജനിയുടെ ചോദ്യവും. മിണ്ടാതിരിയെടാ മണ്ടശ്ശിരോമണി എന്ന സേട്ടുവിന്റെ എരുമനാഭത്തിലുള്ള ശാസനയും കേട്ടപ്പോൾ എല്ലാവരും നിശ്ശബ്ദരായി.


ആരാണീ ചിരിക്കുന്നത്‌.
ആലം മിയ ഒരുവന്റെ മറുപടി.
അതേ രാജു, അങ്ങോർക്ക്‌ ഇവിടെ ഇരിക്കാൻ വയ്യെങ്കിൽ ഓടട്ടെ ഏതെങ്കിലും വണ്ടിക്കു കുതിരയായിട്ട്‌, അരസികൻ. എന്താ രഘുനാഥ്‌, അങ്ങനെയല്ലേ.
കലാസ്വാദന വിഷയത്തിൽ തനിക്ക്‌ എത്രമാത്രം ശ്രദ്ധയും താൽപര്യവുമാണുള്ളതെന്ന്‌ അന്യർ മനസ്സിലാക്കണമെന്ന്‌ സേട്ടുവിന്‌ നിർബന്ധമുണ്ട്‌.
ആലംമിയ ഒരു നവാബിന്റെ പൂന്തോട്ടത്തിലെ മാനേജരാണ്‌. ജോലിയിൽ നിന്നും വിരമിച്ചശേഷം സേട്ടുവിന്റെ അതിഥിയായി ഒന്നു രണ്ട്‌ മാസം സേട്ടുവൊന്നിച്ചു താമസിക്കുക പതിവാണ്‌. രഘുനാഥ്‌ ദക്ഷിണേന്ത്യക്കാരനാണ്‌. ഗുജറാത്തിൽ ഒരു സ്റ്റേഷൻമാസ്റ്ററും സംഗീതജ്ഞനും സേട്ടുവിന്റെ മാന്യമിത്രങ്ങളിൽ പ്രഥമഗണനീയനുമാണ്‌. തലകുലുക്കിക്കൊണ്ടദ്ദേഹം പ്രതിവചിച്ചു. "ഒന്നാന്തരം, അല്ലെങ്കിലും സേട്ട്‌ ജി ഒരുക്കുന്ന പാട്ടുകച്ചേരി ഏതെങ്കിലും മോശമായിട്ടുണ്ടോ. ബഹുരസം".
അവിനാശൻ ആരുടെയും ശ്രദ്ധയിൽപെടാതെ ഇടയ്ക്കിടയ്ക്കു പല്ലു ഞെരിച്ചുകൊണ്ടിരുന്നു. രജനി ചോദിച്ചു. എന്തിനാണ്‌ കോപിക്കുന്നത്‌.
ഈ ഏഭ്യന്മാരെ ചാട്ടവാറുകൊണ്ടടിക്കേണ്ടതാണ്‌.
നല്ല പാട്ടും നൃത്തവും ആസ്വദിക്കാനിടവന്നതു കൊണ്ടോ.
ഇത്‌ കാണാനും കേൾപ്പിക്കാനും എന്നെ എന്തിന്‌ കൂട്ടിക്കൊണ്ടുവന്നു. എല്ലായിടത്തും സ്ഥിതി ഇങ്ങനെയാണോ?


സംഗീതത്തോടൊപ്പം ഭാവപ്രകടനവും കൂടിയാകുമ്പോൾ സദസ്യർ വികാരാവേശംകൊണ്ട്‌ അനിയന്ത്രിതാവസ്ഥയിലായിപ്പോകും. ഭാവപ്രകടനത്തിലെ വിലാസചേഷ്ട പ്രേക്ഷകരുടെ മനസ്സിലെ വിഷയവാഞ്ഛ മൂലം ദുഷിക്കുമ്പോൾ സദസ്യരെ അത്‌ ബാധിച്ചെന്നുവരും. ഒരു സുപരിത്രയായ വിരഹിണിയുടെ ഭാവംപോലും വാക്കു ദൃഷ്ടിപാതം ഇവ കൊണ്ട്‌ തന്മയത്വത്തോടെ അഭിനയിക്കുമ്പോൾ പ്രേക്ഷകരുടെ അസംതൃപ്തവും അസംസ്കൃതവുമായ ഹൃദയങ്ങളിൽ അശ്ലീലവിചാരങ്ങൾ അംഗരിച്ചുപോകും. അതനുസരിച്ച്‌ ചിലർ വിലാസചേഷ്ടകളും പ്രകടിപ്പിച്ചെന്നുവരും. സൗന്ദര്യം പ്രഭുത്വമാണു എന്നാൽ സാക്ഷാൽ ലക്ഷ്മി ഭഗവതി മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴും അവരുടെ മുമ്പിൽ ഭക്തജനങ്ങൾ കുത്സിതചേഷ്ടകൾ പ്രകടിപ്പിക്കുന്നത്‌ ശരിയാണോ? അവിനാശനു വേറുപ്പുണ്ടാക്കാൻ കാരണമതാണ്‌.


ഗായിക സദസ്യർക്ക്‌ താംബൂലദാനത്തിനിറങ്ങി ഓരോരുത്തർക്കും താംബൂലം നൽകി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരുന്നു. അവിനാശന്റെ മുമ്പിൽ ചെന്നു കൊണ്ട്‌ താംബൂലം നീട്ടി. അയാൾ വാങ്ങാൻ മടിച്ചും എടുക്കണം, താംബൂലമാണ്‌. അയാൾ താംബൂലം വാങ്ങി അവൾ ചീറിച്ചുകൊണ്ട്‌ മുമ്പോട്ട്‌ നീങ്ങി.
നിങ്ങൾക്ക്‌ ആളെമനസ്സിലായോ" രജനി.
കണ്ടിട്ടുള്ളത്പോലെ തോന്നുന്നു.
ഒന്നോ രണ്ടോ രൂപ ആ കൈയിൽ വച്ചു കൊടുക്കേണ്ടതായിരുന്നു. രജനി.
എന്തിന്‌?
സംഗീതസദസ്സുകളിൽ അത്‌ പതിവാണ്‌.
എനിക്കാസമ്പടായം ഇഷ്ടമല്ല.


ഒരു ശബ്ദം കേട്ട്‌, എല്ലാവരും ആ വശത്തേയ്ക്കു തിരിഞ്ഞു നോക്കി. കീകാസേട്ടുവിന്റെ കൈ വിടുവിക്കാൻ ഗായിക പാടുപെടുകയാണ്‌. കീകാ സേട്ടുവിന്‌ താബൂലം നീട്ടിയപ്പോൾ നീട്ടിയ കൈയിൽ രസികശിരോമണിയായ 'രാജു' സേട്ടു പിടിച്ചു കളഞ്ഞു സദസ്സാകെ ചിരികൊണ്ട്‌ മുഖരിതമായി. ഗായികയുടെ മുഖം ചെമ്പരത്തിപ്പൂപോലെ ചുവന്നും കണ്ണുകൾ തീക്ഷ്ണങ്ങളായി.
രാജേശ്വരിയെന്നേ ആ തടിയൻ മാക്രിക്കു മുഖത്തുതന്നെ ഒരു ചവിട്ട്‌ സമ്മാനമായി കൊടുത്തില്ല. അവിനാശൻ കൂറച്ച്‌ ഉറക്കെത്തന്നെ പറഞ്ഞു. രാജേശ്വരിയാണ്‌ ഗായിക. തീവണ്ടിയിൽ വച്ചു മുറിഞ്ഞ കൈവിരലിൽ ശീലചുറ്റിക്കൊടുത്ത അതേ രാജേശ്വരി. തീവണ്ടിയാൽ വച്ചു താംബൂലം കൊടുത്തവൾ.
"അങ്ങനെ ചെയ്താൽ അവൾക്ക്‌ 500 രൂപ നഷ്ടപ്പെടും.


ഈ 500 രൂപയ്ക്ക്‌ വേണ്ടി ഇത്രത്തോളം അവമാനം സഹിക്കണേ"
ചങ്ങാതി ഇതൊരു വിനോദമല്ലേ, എല്ലാവരുടെയും മുമ്പിൽവച്ച്‌ ഇങ്ങനെ ഒരു പിടിയും വലിയും നടക്കുന്നത്‌ അവർക്കും ഒരഭിമാനമാണ്‌. സേട്ടുവിനെ അവർക്കു നല്ല പരിചയമാണ്‌. ഞാൻ മുമ്പൊരിക്കൽ പറഞ്ഞതോർക്കുന്നുണ്ടോ വക്കീൽ പത്മനാഭൻ ഒരു വീട്ടിൽ പോകാറുണ്ടെന്ന്‌. അതിവരുടെ വീട്ടിലേക്കാണ്‌.


സേട്ടുവിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട രാജേശ്വരി സ്വസ്ഥാനത്ത്‌ ചെന്നിരുന്നു. ആനന്ദസാഗരത്തിൽ നീന്തിതുടിച്ചസേട്ടു തന്റെ വിരലിൽ കിടന്നിരുന്ന രത്നാംഗുലീയം ഊരി രാജേശ്വരിയുടെ മുമ്പിൽ എറിഞ്ഞുകൊടുത്തു. സദസ്യർ ചിരിയും അട്ടഹാസവും മുഴക്കിക്കൊണ്ടിരുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീ മോതിരമെടുത്തു സൂക്ഷിച്ചു വച്ചു.
വക്കീൽ സാറിന്‌ താംബൂലം കൊടുത്തില്ലല്ലോ?
ഇനി ആർക്കും കൊടുത്തില്ലെങ്കിലെന്താ
മുഖം മറച്ചുവച്ചു കൊണ്ട്‌ കൊടുത്താൽ മതി.
ആലം മിയ തൊടുത്തുവിട്ടു. സദസ്സാകെ ചിരിയും ഹസ്തത്താദ്ധവും തുടങ്ങി. ബലേഭേഷും പൊടിപൊടിച്ചു. ആലംമിയയുടെ പരിഹാസം കേട്ടു രാജേശ്വരിയുടെ മുഖം ചുമന്നു. അവളുടെ മാതാവ്‌ ജാനകി ആലംമിയയെ നോക്കി തൊഴുതുകൊണ്ട്‌ പറഞ്ഞു" അവിടുത്തെപ്പോലുള്ളവരുടെ ഔദാര്യം കൊണ്ടാണ്‌ ഞങ്ങൾ ജീവിക്കുന്നത്‌. എങ്ങനെ പറഞ്ഞോ അങ്ങനെ ചെയ്യാം. ഇതൊന്നും കൂട്ടാക്കാതെ രാജേശ്വരി വേറെ ഗാനം തുടങ്ങി.


സി.പി.അബൂബക്കർ


മിഥുനസംക്രാന്തി കഴിഞ്ഞുവന്നവന്‍


ഇടയ്ക്ക് പൊള്ളുന്ന ചിരിയുമാ.യ് വാനി-



ലിടയ്ക്കകൊട്ടുന്ന കറുത്തഗായകന്‍


ഗഗനരാശിയില്‍ പരന്നദു:ഖമായ്


ധരയുടെഹൃത്തിലൊഴുകുവോന്‍, ആന-


ത്തുകലുണക്കുന്ന പെരുത്തചൂടുമായ്


ജ്വലിച്ചുനില്ക്കവേ സഹിയാനൊമ്പര-


പ്പഴുപ്പിലെപ്പൂക്കള്‍ വിടര്‍ന്നു കത്തുവോന്‍


കഴിഞ്ഞകാലത്തിന്‍ തിളപ്പുകളോര്‍ത്തു


കരഞ്ഞുകണ്ണുനീര്‍പ്പുഴകള്‍ തീര്‍പ്പവന്‍


ജനിമൃതികള്‍തന്‍ സമന്വയത്തിന്റെ-


യഴിമുഖങ്ങളില്‍ ശരണമേറ്റവന്‍


അവന്‍തിമിര്‍ത്താടിവരുന്നിതാതേള്‍ക്കാ-


റ്റടിപ്പിച്ചും കൊടി പറത്തിയും മൗനം


കുടഞ്ഞു കോര്‍ക്കുന്ന കൊറുക്ക നീര്‍ത്തിയും.


മരത്തലപ്പുകളവന്റെ കണ്ണുനീര്‍


സ്വരപഞ്ചാരിയിലെതിരേല്‌ക്കേ, വിണ്ണില്‍


ഒരുവട്ടം പാടിയകന്ന കണ്ണീരിന്‍



ചെറുവെട്ടം ചിക്കെന്നടര്‍ന്നുവീഴുന്നു.


കറുത്തമൗലിയില്‍ നിറപീീലിചാര്‍ത്

തി-

യിളകിയാടുന്നു തണുപ്പുമായവന്‍


ഒരുകൂട്ടം കാലിച്ചെറുക്കന്മാരുടെ


കളിചിരികളുണ്ടവനിലെപ്പൊഴും


അവര്‍ക്കുചുറ്റുമുണ്ടനവധിവധൂ-


മണികള്‍ഗോപികാ രസതരുണിമാര്‍.


അവരുടെയോരോകുടത്തിലുംനിറെ


തണുതണ്ണീര്‍ നല്കിയവനകലുന്നു.


മലകടക്കുമ്പോള്‍ പതുക്കെയാവുന്നു


മഹാഘോഷത്തിന്റെ പെരുമ്പറയില്ലാ-


തകന്നുപോവുന്നു, മൃതിയുടെമന്ദ-


പവനന്‍ വന്നെത്തിയവനെയേല്ക്കുന്നു


മരണമുത്സവപ്പൊരുളായ്തീരുന്ന


തമിഴകത്തിന്റെ തെരുവുകളെല്ലാം


വലിയവില്പന നടക്കുന്നു, വാങ്ങല്‍-


ക്കളങ്ങളില്‍നിന്നും ജയിച്ചുനില്ക്കുന്ന


കറുമ്പിപ്പെണ്‍കള്‍ തന്‍ കരളില്‍ പാര്‍ക്കുന്നു.


കറുുത്ത പയ്യിന്റെയകിടിലേക്കിനി-


യവന്റെ സ്വപ്‌നവും ചുരന്നുവെള്ളമായ്


കനക്കും, വീണ്ടുമീവിഷാദമണ്ണി്‌ന്


ജലവും ദു:ഖവും തിരികെനല്കുവാന്‍!


മടങ്ങിയെത്തുവാന്‍; അതുവരെ ഞങ്ങള്‍


ചിണുങ്ങിപ്പെയ്യുന്ന ചെറുമഴകളില്‍


മഹാബലിക്കൊപ്പമൊരിത്തിരിനേരം,


വിവശരാഗയൊത്തൊരിത്തിരിനേരം


വി്ഷുവകാലത്തിന്‍ മരങ്ങളില്‍ പൂത്ത


മലര്‍ക്കുലകളിലൊരിത്തിരിനേരം


സുഖമഴകളില്‍ കടുത്തമിന്നലില്‍


ജനിമൃതികളെയളന്നുനോക്കുന്ന


തുലാച്ചുഴികളിലൊരിത്തിരിനേരം.,


ഒടുവില്‍ കര്‍ക്കടക്കാറ്റില്‍ മഴയിലും


പിതൃക്കളെയോര്‍ത്തു കടങ്ങള്‍ വീട്ടുവാന്‍


കൊടയുമായ് നിന്ന് മിഴിയടക്കുന്ന


നിമിഷമേ സ്വാസ്ഥ്യം പ്രശാന്തിയേ സൗഖ്യം.