Followers
Monday, August 3, 2009
ഡോ.ബാബു പോളും തിരുവിതാംകൂര്‍ ചരിത്രവും -ഡോ . കാനം ശങ്കരപ്പിള്ള
)
ഡോ.ബാബു പോളും തിരുവിതാംകൂര്‍ ചരിത്രവും ഓര്‍ക്കുട്ട് പ്രൊഫൈലില്‍ "പ്രാദേശിക ചരിത്രം(തെക്കും കൂര്‍,തിരുവിതാംകൂര്‍) ബ്രിട്ടീഷ് ചരിത്രം എന്നിവയില്‍ തല്‍പ്പരന്‍" എന്നു കൊടുത്തിരിക്കുന്നത് കണ്ട് സുഹൃത്തക്കളില്‍ ഒരാള്‍ ചോദിച്ചു: എന്തേ ഡോക്ടര്‍ക്കുചരിത്രത്തില്‍ താലപര്യം? നല്ല സംശയം. സര്‍ജനും ഗൈനക്കോളജിസ്റ്റും ആയ ഞാന്‍ മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ ഭൂമിശാസ്ത്രവും (പി.കെ.രാജരാജവര്‍മ്മയോട് കടപ്പാട്) അവരുടെ രോഗ ചരിത്രം മാത്രം പഠിച്ചാല്‍ മതി. ചരിത്രത്തില്‍ താല്‍പര്യം ഉണ്ടാക്കിയത് സാംസ്കാരിക വകുപ്പു തലവന്‍ ആയിരുന്ന ഡോ.ഡി.ബാബുപോള്‍. ആരാധനയോടെ ഞാന്‍ കാണുന്ന ശ്രീ.ബാബുപോള്‍ നല്ലൊരെഴുത്തുകാരനാണ്. സര്‍വ്വീസ് സ്റ്റോറി വായിക്കാന്‍ കഴിഞ്ഞില്ല.മറ്റു പലതും വായിച്ചു.കേട്ടു.കണ്ടു. ബാബു പോളിന്‍റെ എഴുത്തിന്,പ്രഭാഷണത്തിനും ഉള്ള ഒരു ചെറിയ ദോഷം വായനക്കാരന്‍, കേള്‍വിക്കാരുംതന്നെപ്പോലെ ഐ. ഏ.എസ്സും പിന്നെ എം. ഏ യും എടുത്തവര്‍ആണെന്ന ധാരണയില്‍ എഴുതുന്നു എന്നതാണ്.
രണ്ടനുഭവങ്ങള്‍ ഒരു ലേഖനം. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്ന പുസ്തകത്തില്‍ അതുണ്ട്, തലവാചകവും കൃത്യമായ വാചകവും ഇവിടെ ബ്രിട്ടനില്‍ ഇരുന്ന്‍ ഉദ്ധരിക്കാന്‍ പറ്റില്ല.ഒരു നമ്പൂതിരിയും ഒരു വെള്ളാളനും ഒരു നസ്രാണിയും കൂടി ആണു തിരുവിതാം കൂറിനെ നശിപ്പിച്ചത് എന്നാണല്ലോ ചരിത്രംഎന്നതു പോലെ ഒരു വാചകം. വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.കൂടുതല്‍ വിശദീകരണം ഇല്ല.റഫറന്‍സും ഇല്ല. സംശയനിവാരണത്തിന് ഞാന്‍ പോള്‍ സാറിനൊരു കത്തയച്ചു.പണ്ട് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ (1961-62)ആകാന്‍ വോട്ട് ചോദിച്ചു കത്തയച്ച കാര്യം,അതിലെ ചക്കരവാക്കുകളുടെ കാര്യം പരാമര്‍ശിക്കാതെ, എഴുതിയിരുന്നു. സമയക്കുറവായിരിക്കാം.മറുപടി കിട്ടിയില്ല. ചിറക്കടവില്‍ 50 കൊല്ലം മുമ്പു വയലാര്‍ രാമവര്‍മ്മ വന്ന്‍ ഉല്‍ഘാടനം ചെയ്ത ഗ്രാമദീപം വായശാലയില്‍ പോയി.
(സാംബശിവന്‍ വയലാറിന്‍റെ ആയിഷ ആദ്യമായിഅവതരിപ്പിച്ചത് ഈ ഉല്‍ഘാടന വേളയില്‍). അവിടത്തെ പൊടിയില്‍ മുങ്ങിയ തട്ടുകളില്‍ ഒന്നില്‍ നിന്നും സദസ്യതിലകന്‍ ടി.കെ.വേലുപ്പിള്ളയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ തപ്പിയെടുത്തു.പൊടിതട്ടി.വീട്ടില്‍ കൊണ്ടു പോയി മുഴുവന്‍ വിശദമായി വായിച്ചു. അങ്ങനെ ആണ് തിരുവിതാംകൂര്‍ ചരിത്രത്തില്‍ താല്‍പ്പര്യം വന്നത്. ബ്രിട്ടനില്‍ എതാനും മാസം ചെലവഴിക്കുന്നതിനാല്‍അവരുടെ ചരിത്രത്തിലും താല്‍പ്പര്യം വന്നു. പക്ഷേ എനിക്കു മനസ്സിലാകാതെ വരുന്ന കാര്യം,എന്തേ പോള്‍ സാര്‍ ഇവിടെ വ്യക്തികളെ, ജയന്തന്‍,ശങ്കരനാരായ്ണന്‍, മാത്തുത്തരകന്‍, എന്നൊക്കെ എഴുതാതെഅവരുടെ സമുദായങ്ങളെ എടുത്തു കാട്ടി? അദ്ദേഹം പറഞ്ഞ കാര്യത്തില്‍ (നശിപ്പിക്കല്‍) അതില്‍ രണ്ടു സമുദായങ്ങള്‍ നിരപരാധികള്‍.
ഒരു കൂട്ടര്‍ പൂജാദികള്‍ നടത്തുന്നവര്‍.മറ്റേ കൂട്ടര്‍ പാവം കൃഷിക്കാര്‍ .ലോകത്തില്‍ തന്നെ ആദ്യമായി കലപ്പ കണ്ടു പിടിച്ച നാഞ്ചിനാട്ടുകാര്‍. അരിയുടെ,നെല്ലിന്‍റെ ജനയിതാക്കള്‍ തിരുവിതാം കൂറിനെ,പൊന്നു തമ്പുരാനെ ചോറൂട്ടിയവര്‍. മൂന്നാമത്തെ സമുദായത്തെക്കുറിച്ച് വേദശബ്ദരത്നാകരനായ ബാബു പോള്‍ തന്നെ വിശദമായി എഴുതട്ടെ. രംഗം -രണ്ട്-"ആഫ്ടര്‍ യൂ" കുറെ നാളുകള്‍ക്കു മുമ്പു വായിച്ചതാണ്. ഓര്‍മ്മപ്പിശകു വരാം."പഹലേ ആപ്" എന്ന വിഷയത്തില്‍ മസൂറിയില്‍ ബാബു പോളിനും മറ്റും ക്ലാസ് എടുക്കന്ന സമയത്തെ സംഭവ വിവരണം എന്നു തോന്നുന്നു. കൂടെയുണ്ടായിരുന്ന സര്‍ദാജി ട്രയിനിയുടെ ഭാര്യയുടെ വയറ്റില്‍ കിടക്കുന്ന ഇരട്ടക്കുട്ടികള്‍ പഹലേ ആപ് പഹലേ ആപ് ("താന്‍ മുമ്പേ,താന്‍ മുമ്പേ") എന്നു മൊഴിഞ്ഞ് വെളിയിലേക്കു വരാന്‍ മടിക്കുന്നതായി ഒരു പരാമര്‍ശനം.പ്രസവദിനം നീണ്ടു പോകുന്നു. എനിക്കൊന്നും മനസ്സിലായില്ല.ആരോടു ചോദിക്കാന്‍.ഐ.ഏ.എസ്സ് കാരില്‍ നേരില്‍ പരിചയമുള്ളവരില്ല.
ഇന്ന്‍ ഞാനെഴുതുന്നതിലെ തെറ്റുകള്‍ തിരുത്തിത്തരുന്ന, അന്ന്‍ ഏറെ ജോലിത്തിരക്കുള്ള(ഇപ്പോള്‍ റിട്ടയാര്‍ഡ് ഗവേണ്മെന്‍റ് സെക്രട്ടറി,) പി.സി.സനല്‍കുമാര്‍ എന്ന ഓര്‍ക്കുട്ട് സുഹൃത്തിനോടു ചോദിക്കാനും മടി. കഴിഞ്ഞ വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളിലായി രണ്ടു മാസം ബ്രിട്ടനില്‍ ചുറ്റിക്കറങ്ങാന്‍ അവസരം വന്നപ്പോള്‍ പണ്ട് ബാബു പോള്‍ പറഞ്ഞ "പഹലേ ആപ്" എനിക്കു പിടി കിട്ടി. എവിടെ ചെന്നാലും, ഡോര്‍ തുറന്നു കയറേണ്ടുന്ന ഇടങ്ങളിലെല്ലാം, മുന്നെ പോകുന്ന സായിപ്പ് അല്ലെങ്കില്‍ മദാമ്മ,പ്രായഭേദമന്യേ വാതില്‍ തുറന്ന്‍, "ആഫ്ടര്‍ യൂ" എന്നു പറഞ്ഞ് വാതില്‍ തുറന്നു പിടിച്ച് നമ്മെ കടത്തി വിടുന്നു. അതിനു ശേഷം മാത്രം അകത്തു പ്രവേശിക്കുന്നു. എത്ര തിരക്കുപിടിച്ച സ്ഥലത്തും അതാണ് ബ്രിട്ടീഷ് മര്യാദ. ഐ.സി.എസ്സ് മോഡലില്‍ കുതിരസവാരിയും മറ്റും നിര്‍ബന്ധമാക്കിയ ഐ.ഏ.എസ്സ് ട്രയിനിംഗില്‍ അതു ഹിന്ദിവല്‍ക്കരിച്ചതാവണം പഹലേ ആപ്.താങ്കള്‍ക്കു ശേഷം മാത്രം. ആ ശിക്ഷണംഐ.ഏ.ഏസ്സുകാര്‍ക്കു മാത്രം സ്വീകരിക്കാന്‍ ഉദ്ദേശിച്ചു നടത്തുന്നതാവില്ല. അവര്‍ പില്‍ക്കാലത്തു ഭരിക്കാന്‍ പോകുന്ന ഭൂമി മലയാളത്തിലെ എല്ലാ പ്രജകള്‍ക്കും കൂടി പറഞ്ഞു കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാവണം എന്നെനിക്കു തോന്നുന്നു. സംസ്ഥാന സാസ്കാരിക വകുപ്പു തലവന്‍ വരെ എത്തിയ ശ്രീ,ബാബുപോള്‍ "താങ്കള്‍ മുമ്പേ" എന്ന നല്ല പെരുമാറ്റ രീതി മലയാളികളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍ ഒന്നും ചെയ്തില്ല എന്നെനിക്കു പരാതിയുണ്ട്. മറ്റുള്ളവരുടെ കാര്യം നമുക്കു മറക്കാം.
തീര്‍ച്ചയായും സായിപ്പില്‍ നിന്നും പകര്‍ത്താവുന്ന നല്ല പെരുമാറ്റമാണ് "ആഫ്ടര്‍ യൂ". അടിക്കുറിപ്പ് തിരുവിതാം കൂറിനെ നശിപ്പിച്ച മൂന്നു പേരെ കുറിച്ച് ഇന്നും എനിക്കു കാര്യമായ വിവരം ഇല്ല. കേരളത്തെ നശിപ്പിച്ചത് " ഒരു പണിക്കരും ഒരു നമ്പൂതിരിയും ഒരു നസ്രാണിയും" എന്ന്‍ പോള്‍ സാര്‍ എഴുതിയിരുന്നെവെങ്കില്‍ കാര്യം എളുപ്പം പിടി കിട്ടിയേനെ. തെക്കന്‍ തിരുവിതാംകൂറിനെ, മരുമകധികാരം കിട്ടാന്‍ വെട്ടി മുറിച്ച് തമിഴനു ദാനം ചെയ്ത ചാലയില്‍(സി.വി ശ്രീരാമന്‍റെ ഭാഷയില്‍"ചാലിയന്‍")പണിക്കര്‍ ഒരാള്‍. ഒന്നിലധികം തവണ മുഖ്യനായ ഏലംകുളമന ശങ്കരന്‍ നമ്പൂതിരി രണ്ടാമന്‍.അന്നാ ആലപൂഴക്കാരന്‍ നസ്രാണി തോമാച്ചന്‍ മുഖ്യനാകയും ബ്രിട്ടനിലെ തൊഴിലാളിക്കക്ഷി നേതാവ് ആറ്റ്ലി, ബേവറിഡ്ജ് റിപ്പോര്‍ട്ട് പ്രകാരം അവിടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയ മാതൃകയില്‍ ഇവിടെയും ഭരണം നടത്തുകയും ആയിരുന്നു എങ്കില്‍ കേരളം നശിക്കുമായിരുന്നില്ല.അതിനാല്‍ വാലുമുറിക്കാതെ മാര്‍ക്സിസ്റ്റാചാര്യന്‍ ആയി വാണരുളിയ നമ്പൂതിരിപ്പാടിനേയും നമുക്കു കുറ്റപ്പെടുത്താം. മൂന്നാമന്‍ കോട്ടയം,കോത്താഴം കാരന്‍അച്ചായനെക്കുറിച്ച് ബാബു സാര്‍ എഴുതി,ഹണിട്രാപ് എന്ന പേരില്‍.
അന്നത്തെ ആ മധുരക്കനി പൊട്ടുകുത്താത്ത, ഒരു കോട്ടയംകാരി നസ്രാണി പെമ്പിള, ആയിരുന്നു എങ്കില്‍-പീച്ചി സംഭവം-കേരളം ഇതു പോലെ നശിക്കില്ലായിരുന്നു. കേ.കോ ഒന്നു പോലും ജന്മം എടുക്കില്ലായിരുന്നു
-- http://ukkanam2.blogspot.com/
തീരം തിരമാലയോട് പറഞ്ഞത്-രാജേഷ് കുമാർ
തീരം തിരമാലയോട് പറഞ്ഞത്;
നീ കാത്തിരിക്കുംപോലെ
നമ്മുടെ പ്രണയത്തെ കുറിച്ച് പറയാന്‍
പുതിയൊരു വാക്കാണ് ഞാന്‍ തിരയുന്നത്
കരുതിവച്ച വാക്കുകളെല്ലാം മുന്പെപോയ
പ്രണയിനികള്‍ കടംകൊണ്ടു
സമാഗമങ്ങളുടെ ശ്വസനവേഗങ്ങളില്‍
വാക്കുകളെ തൊണ്ടയില്‍ കുരുക്കി നിന്റെ മടക്കം
ഒരോ തിരയും
എഴുതിത്തിരാത്ത പ്രണയലേഖനങ്ങള്‍
മിഴിനീരും മഷിയും കലര്‍ന്ന അവ്യക്തതകള്‍
തിഷ്ണ വേദനകള്‍ ,വ്യര്‍ത്ഥസ്വപ്നാടനങ്ങള്‍
ഉള്‍ത്തടങ്ങളില്‍ യാനരൂപികള്‍
ഓരോന്നിലും കരയില്‍ കാത്തിരിക്കുന്ന കാമിനിമാര്‍ക്കായി
പറയാന്‍ ബാക്കിവച്ച വാക്ക് തിരയുന്ന ഒരായിരം കാമുകര്‍
രാത്രികാലങ്ങളില്‍ നിയെനിക്ക് സമ്മാനിച്ച് മടങ്ങുന്ന
തുളപൊട്ടിയൊരു ശംഖ് ,
നിറം മങ്ങിയൊരു പവിഴപുറ്റ് ,
പാതിഅടഞ്ഞോരു മീന്‍കണ്ണ്,
നീ കാത്തിരിക്കുന്ന വാക്കിലെക്കുള്ള ജാലകമായെക്കാം
നിന്റെ നിശ്വാസങ്ങള്‍
വരണ്ട കാറ്റായ് എന്നെ തഴുകുന്നതും
നിന്റെ കണ്ണുനീര്‍ നേരംതെറ്റിയ നേരത്തൊരു
മഴയായ് എന്നെ നനയിക്കുന്നതും ഞാനറിയുന്നു
ഒരുപക്ഷെ ഞാനാവാക്ക് നിന്റെ കാതില്‍
പറയുന്ന നാള്‍ നീയും ഞാനും ഒന്നായേക്കാം
അന്ന് വന്‍കരയെ കടല്‍ കൊണ്ടുപോയെന്ന്
ലോകം പറഞ്ഞേക്കാം

പുസ്തകങ്ങള്‍
കവിതകള്‍
മീര യു മേനോന്‍
ഉണ്മ പബ്ലിക്കേഷന്‍സ് നൂറനാട്
മീര യു മേനോന്‍
ഉണ്മ പബ്ലിക്കേഷന്‍സ് നൂറനാട്
മാധവിക്കുട്ടി
ഉണ്മ പബ്ലിക്കേഷന്‍സ്,
നൂറനാട് വില ; നൂറ് രൂപ.
ദൈവത്തിന് പ്രിയപ്പെട്ടവര്‍
നോവല്‍
എം. കെ ചന്ദ്രശേഖരന്‍
വിതരണം
നാഷണല്‍ ബുക്ക് സ്റ്റാള്‍
കോട്ടയം
വില. നൂറ് രൂപ
സ്ത്രൈണതയുടെ ആത്മഭാഷണങ്ങള്‍
പ്രബന്ധം
ഡോ. റോസി തമ്പി
ക്രൈസ്തവ സാഹിത്യ സമിതി,
തിരുവല്ല
എണ്‍പത് രൂപ
വിനിമയം
നോവല്‍
രാജന്‍ കരുവാരക്കുണ്ട്
ലിപി പബ്ലിക്കേഷന്‍സ്
കോഴിക്കോട്
വില
നൂറ്റി ഇരുപത്തിയഞ്ചു രൂപ
ലോക സിനിമ
ലോക സിനിമ
കാലത്തിന്‍റെ കയ്യൊപ്പ് മേടിച്ച ചലച്ചിത്ര പ്രതിഭകള്‍
ചലച്ചിത്രാസ്വാദനം
എം. കെ ചന്ദ്രശേഖരന്‍
മാധവി
നോവല്മാധവി
കെ. കവിത
മാതൃഭൂമി ബുക്സ്
വില
അമ്പത് രൂപ
മാതൃഭൂമി ബുക്സ്
വില
അമ്പത് രൂപ
who said you can't change
study
dr. v k jayakumar
samskrithi books
anchal
kollam
rs /120
ജീവിതം സന്തുഷ്ടകമാക്കന്‍ നിത്യയൗവ്വനം നേടാന്‍
മനശ്ശാസ്ത്ര ആത്മീയ മന്ത്രങ്ങള്‍
ജോണ്‍ മുഴുത്തേറ്റ്
ക്രൈസ്തവ സാഹിത്യ സമിതി
തിരുവല്ല
വില നൂറ്റി ഇരുപത് രൂപ

Labels:
book review,
ezhuth online,
ezhuth online malayalam,
words
വിജയന്‍റെ ദര്‍ശനം-എം.കെ. ഹരികുമാര്‍
കീര്‍ക്കഗോറിനെപ്പോലെയോ സാര്‍ത്രിനെപ്പോലെയോ നിഷയെപ്പോലെയോ
ബാര്‍ത്തിനെപ്പോലെയോ ചോംസ്ക്കിയെപ്പോലെയോ ഉള്ള ഒരു ദാര്‍ശനികനല്ല
വിജയന്‍. വിജയന്‍റെ ദര്‍ശനം എന്ന് പറയുമ്പോള്‍ അദ്ദേഹം ഏതെങ്കിലും
തത്വചിന്താപരമായ സ്ക്കൂളിന്‍റെ ഉപജ്ഞാതാവാണെന്ന് അര്‍ത്ഥമാക്കേണ്ടതില്ല.
ദര്‍ശനം ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു നിലപാടും കാഴ്ചയുമാണ്
അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും വിജയന്‍ തന്‍റെ മൌലികമായ
കാഴ്ചകള്‍കൊണ്ട് പുതിയ യാഥാര്‍ത്ഥ്യവും ജീവിതവും നമുക്ക്
കാണിച്ചുതന്നിട്ടുണ്ട്.
മനുഷ്യരേയും പ്രകൃതിയേയും സ്വകീയമായ ആന്തരികാനുഭവത്തിലൂടെയാണ് വിജയന്‍
ഉല്‍പ്പാദിപ്പിക്കുന്നത്. ദൈനംദിന കാഴ്ചകളിലെ മനുഷ്യരേയും പ്രകൃതിയേയും
അതേപടി അദ്ദേഹം പകര്‍ത്തുന്നില്ല. മറിച്ച്, വിജയന്‍ താന്‍ അനുഭവിച്ച
മനുഷ്യനേയും അവന്‍റെ സിദ്ധികളേയുമാണ് പിന്‍തുടര്‍ന്നത്. പ്രകൃതിയും
പ്രപഞ്ചവുമെല്ലാം ഇതേ രീതിയിലുള്ള യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹത്തിന്.
ഓരോ അന്വേഷണവും അദ്ദേഹത്തിനു പ്രഹേളികയായി മാറുന്നതും ഇതുകൊണ്ടാണ്.
ഏതെങ്കിലും സ്ഥാപിത ശാസ്ത്രത്തിന്‍റെയൊ മതത്തിന്‍റെയൊ സഹായത്തോടുള്ള
അന്വേഷണമായിരുന്നില്ല വിജയന്‍റേത്. അതായിരുന്നെങ്കില്‍ തൃപ്തികരമായ
ഉത്തരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതുകൊണ്ട് പ്രഹേളികകള്‍
ഉണ്ടാകുമായിരുന്നില്ല . എന്നാല്‍ വിജയന്‍ തന്‍റെ സ്വന്തം അനുഭവത്തില്‍
നിന്നാണ് തന്‍റെ യാഥാര്‍ത്ഥ്യബോധത്തെ വിപുലീകരിച്ചത്. അത് തീര്‍ത്തും
നിരാസ്പദമായ തേടലുകളായിരുന്നു. മനുഷ്യ സിദ്ധികളിലും അദ്ദേഹം തന്‍റേതായ
സമീപനങ്ങളാണ് സ്വീകരിച്ചത്. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയാല്‍
പണ്ഡിതനും സാധാരണക്കാരനും തോന്നുന്നത് ഒരേ വികാരമായിരിക്കുമെന്ന്
പ്രവാചകന്‍റെ വഴിയില്‍ അദ്ദേഹം കുറിച്ചിടുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനം
ഇതാണ്, അതായത് ശാസ്ത്രത്തേയൊ വിജ്ഞാനത്തേയൊ പോലും മനുഷ്യനും തന്‍റെ
സിദ്ധികളുടെ സാദ്ധ്യതകളിലൂടെ മൌലികമായി സമീപിക്കാമെന്ന് അര്‍ത്ഥം
വരുന്നു.
വിജയന്‍റെ ദര്‍ശനം ഒരു ഭാഷ മാത്രമല്ല , ഒരാഖ്യാനകലയും പ്രപഞ്ച
വീക്ഷണവുമാണ്. ഭാഷയിലും ആഖ്യാനകലയിലും പ്രപഞ്ച വീക്ഷണത്തിലും വിജയന്‍
ഇതുവരെ കാണാതിരുന്ന ഒരു വാസ്‌തവികത സൃഷ്‌ടിച്ചു എന്നതാണ് പ്രധാന സംഗതി.
മനസിന്‍റെ ചിന്തകളേയും വിചാരസാദ്ധ്യതകളേയും വല്ലാതെ അനുഭവപ്പെടുത്തുന്ന
ഭാഷയിലൂടേയും വിവരണ കലയിലൂടേയും പ്രകൃതിബോധത്തിലൂടേയും വിജയന്‍ ഇതര
ലോകത്തിന്‍റെ വഴികളില്‍ നിന്ന് വ്യത്യസ്‌തമായ പാത സ്വീകരിക്കുകയാണ്
ചെയ്‌തത്. നമുക്കു കിട്ടിയിട്ടുള്ള തത്വസംഹിതകളും മതങ്ങളും
പ്രത്യയശാസ്ത്രങ്ങളുമെല്ലാം വിജയന് വെറും അസംസ്കൃത വസ്തുക്കളാണ്.
അവയെല്ലാം പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ വിജയന്‍ തന്‍റെ ദര്‍ശനത്തെ
ആവിഷ്ക്കരിക്കാനുള്ള ഉപാധികളും ഉപകരണങ്ങളുമാക്കി മാറ്റി. അതുകൊണ്ട്
വിജയന് പേരിട്ടുവിളിക്കാന്‍ ഒരു തത്വചിന്തയില്ലായിരിക്കാം എന്നാല്‍
വിജയന്‍ വളരെ വ്യത്യസ്‌തമായ ഈ ഭാവത്തെ ഒരു ദര്‍ശനമായി അനുഭവിക്കുകയാണ്.
ചെയ്‌തത്. ചില വാക്കുകളുടെ സംയോജനങ്ങളില്‍, കഥാപാത്രങ്ങളുടെ
ചിത്രീകരണത്തില്‍, ശാസ്ത്രീയവും മതപരവും ആയ ആശയങ്ങള്‍ക്ക് ബദലായി
കണ്ടെത്തുന്ന പ്രാപഞ്ചികമായ വൈകാരികാനുഭവങ്ങളില്‍ എല്ലാം വിജയന്‍ സ്വന്തം
ദര്‍ശനമാണ് പകരാന്‍ ശ്രമിച്ചത്. വിജയന്‍റെ കൃതികളിലാകട്ടെ ആ ദാര്‍ശനിക
ഭാവം പ്രാപിച്ചു നില്‍ക്കുകയാണ്.
അറിവിന്‍റെ അവസാനം
" ഈശാവാസ്യമായ ഈ
പ്രപഞ്ചത്തിലാകമാനം
എന്‍റെ അറിവ് പടരുക
യാല്‍ ഞാന്‍ വീണ്ടും ഒന്നുമറി
യാത്തവനായിത്തീരുന്നു. "
ഇത് വിജയന്‍റെ സവിശേഷമായ ഒരു മനോനിലയായി അദ്ദേഹത്തിന്‍റെ
കൃതികളിലാകെയുമുണ്ട്. വിജയ ദര്‍ശനം രൂപപ്പെട്ടതിന്‍റെ ഒരു വഴി ഇതാണ്.
പ്രപഞ്ചത്തെ താന്‍ എങ്ങനെയൊ ഉള്‍ക്കൊള്ളുന്നതായി അദ്ദേഹത്തിനു
ബോധ്യമുണ്ട്. എന്നാല്‍ അത് ഈശാവാസ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഈ വാക്ക് അദ്ദേഹം ബോധപൂര്‍വ്വം ഉപയോഗിക്കുന്നതാണ്. ധര്‍മ്മപുരാണത്തില്‍
സിദ്ധാര്‍ത്ഥനോട് പരാശരന്‍ പറയുന്ന വാക്യമാണിത്. ഇതില്‍ വിജയ
ദര്‍ശനമുണ്ട്. ഈശാവാസ്യം എന്ന വാക്ക് വെറും ഉപനിഷത് ആവര്‍ത്തനമല്ല.
അത് വിജയന്‍റെ സാധാരണമായ രചനാരീതിയുടെ ഭാഗമാണ്. ഇത്തരം
സന്ദര്‍ഭങ്ങളിലാണ് എഴുത്തുകാരന് വാക്കുകളുടെ ശുദ്ധിയില്‍ വിശ്വസിച്ചു
നീങ്ങേണ്ടി വരുന്നത്. ഈശാവാസ്യം എന്ന വാക്കിനെ അതിന്‍റേതല്ലാത്ത ഒരു
പശ്ചാത്തലത്തില്‍ കൊണ്ടുവന്ന് മറ്റൊരു ആശയലോകത്തിനായി
പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ ഉപയോഗിക്കുകയാണ്. ഈശാവാസ്യം എന്ന വാക്കു
കണ്ട് ഉടനെ അദ്ദേഹം ഹൈന്ദവമത വിശ്വാസത്തില്‍ കുറേക്കൂടി
അമര്‍ന്നുപോയിയെന്ന് വിലയിരുത്തിയാല്‍ ആകെ പാളിപ്പോവും. വിജയന്‍റെ
ദാര്‍ശനികമായ ജീവിത ചിന്ത മനസ്സിലാക്കാന്‍ അത് തടസ്സമായിത്തീരുകയും
ചെയ്യും. വാക്കുകളുടെ പ്രയോഗം എഴുത്തുകാരന്‍റെ വിധിയാണ്. അയാള്‍
വാക്കുകളിലൂടെ ദര്‍ശനം ആവിഷ്ക്കരിക്കുന്നു. ഈശാവാസ്യമായ പ്രപഞ്ചം എന്നത്
അദ്ദേഹത്തിന്‍റെ വിനീതവും വിശാലവും ആയ ഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഈ
പ്രപഞ്ചത്തിലാകെ തന്‍റെ അറിവ് പടരുന്നതായി പരാശരന്‍ പറയുന്നത്
വിജയന്‍റെ കൂടി നിലപാടാണ്. അറിവുകളെ പറ്റിയുള്ള സ്ഥാപന വല്‍കൃത
സങ്കല്‍പ്പമല്ല ഇതിലുള്ളത്. സ്വതന്ത്രമായ ആദ്ധ്യാത്മിക അറിവുകളുടെ സ്വയം
സമ്പൂര്‍ണ്ണതയില്‍ നിന്നാണ് പ്രാപഞ്ചികതയുടെ നേര്‍ക്ക് അന്വേഷണം
നീളുന്നത്. എല്ലാ അറിവും വിലപ്പെട്ടതാണ്. എന്നാല്‍ അതേ സമയം എല്ലാ
ദു:ഖകരവും അര്‍ത്ഥശൂന്യമായിത്തീരുന്നു. ഇതാണ് ഈശാവസ്യമായ പ്രപഞ്ചത്തില്‍
അറിവ് പടര്‍ന്നുപോകയാല്‍ വീണ്ടും ഒന്നുമറിയാത്തവനായി തീരുന്നതായി
പരാശരന്‍ പറയുന്നത്. അതായത് പരാശരന്‍ നേടിയ അറിവുകളൊന്നും അയാളുടെ
സ്വന്തമല്ല. അയാള്‍ പ്രപഞ്ചത്തില്‍ നിന്നെടുത്തു അത് പ്രപഞ്ചത്തിലേക്കു
തന്നെ തിരിച്ചുപോകുന്നു. അതോടെ അറിവുകളുടെ ഉപയോഗശൂന്യത അയാള്‍ക്കു
ബോധ്യമാവുകയാണ്. അറിവുകളെ സംബന്ധിച്ച ഈ ദര്‍ശനം വിജയന്‍റെ "അരിമ്പാറ,
എണ്ണ, എട്ടുകാലി, മറുകുകള്‍" തുടങ്ങിയ കഥകളില്‍പ്പോലുമുണ്ട്. ഇത്
പരമമായ നിസ്വസത്വത്തിന്‍റെ ആവിഷ്ക്കാരമാണ്. സ്വന്തമായി ഒന്നും സംഭരിച്ചു
വെക്കേണ്ടതില്ലെന്ന മഹാകാഴ്ചപ്പാടിന്‍റെ ഭാഗവുമാണ്. പൊതുവേ പ്രപഞ്ച
വീക്ഷണത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ചെന്നുനില്‍ക്കുന്നത് ഭൌതിക
വസ്‌തുക്കളോടുള്ള സമീപനത്തിലാണ്. സമ്പത്തുമായി ബന്ധപ്പെട്ടതാണ്
സ്വാര്‍ത്ഥത കടന്നുവരുന്നത്. എന്നാല്‍ പരമ്പരാഗതമായ ഈ വീക്ഷണത്തെയാണ്
വിജയന്‍ മറികടക്കുന്നത്. അദ്ദേഹം ഭൌതികതയോടുള്ള നിലപാടിനപ്പുറം പോയി
എല്ലാത്തരം അറിവുകളോടുമുള്ള സ്വാര്‍ത്ഥത കൈവെടിയുന്നു. അറിവുകളുടെ
ഭാരമുള്ള ഒരു മനുഷ്യന്‍ അവയെല്ലാം പ്രപഞ്ചത്തിലേക്ക് തിരികെ നല്‍കി
നിസ്വനായിത്തീരുന്നു. ദു:ഖത്തിന്‍റെയും വിരക്തിയുടേയും പരമമായ
നിസ്സഹായതയിലും സ്വാത്വികതയിലുമാണ് വിജയന്‍ സ്പര്‍ശിക്കുന്നത്. സകല
അറിവുകളേയും പ്രപഞ്ചത്തില്‍ ലയിപ്പിച്ചതിനു ശേഷമുള്ള നിര്‍വ്വേദമാണിത്.
. ഇത് പരമ്പരാഗതമായ ദര്‍ശനമല്ല. അതില്‍നിന്നുള്ള സാഹിത്യപരമായ
വേര്‍പിരിയലും സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന ദര്‍ശനമാണ്.
അറിവുകളില്‍ നില നില്‍ക്കാന്‍ മനുഷ്യന് ആത്യന്തികമായി ,
സാദ്ധ്യമല്ലെന്ന് മറ്റൊരു സൂചനയിലൂടെ വ്യക്തമാക്കുകയാണ്.
വഴികളുടെ സമസ്യ
"പക്ഷികളുടെ വഴി അദൃശ്യങ്ങളും സൌമ്യങ്ങളുമായി പിരിഞ്ഞു. അവ പിരിയുന്നേടം
സ്നേഹത്തിന്‍റെ സുഗന്ധിയായ തളംകെട്ടി".
പ്രവാചകന്‍റെ വഴിയില്‍ നാരായണന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ചിന്ത
അവസാനിക്കുന്നിടത്താണ് വിജയന്‍ ഇങ്ങനെ കുറിക്കുന്നത്. ഇതും വിജയന്‍റെ
ദര്‍ശനം തന്നെയാണ്. ഇങ്ങനെയൊക്കെയാണ് വിജയന്‍ സാഹിത്യ ,പ്രാപഞ്ചിക
വ്യഥകളെ ആവിഷ്ക്കരിക്കുന്നത് തത്വചിന്തയുടെ ഏറ്റവും സുഗമമായ അനുഭവവും
പ്രകടനവും നാം കാണുന്നത് വിജയന്‍റെ ഭാഷയിലാണ്. തത്വചിന്ത എന്ന
ചിന്താപദ്ധതിയല്ല ഇത്. അതിന്‍റെ സത്ത മറ്റൊരു ഭാവാത്മകതയില്‍ പുറത്തു
വരുകയാണ്. 'പാതകള്‍ അങ്ങനെ സഞ്ചരിച്ചു' എന്ന പുതിയതിനു പിന്നാലെയാണ്
വിജയന്‍ പക്ഷികളുടെ വഴികളെപ്പറ്റി സംസാരിക്കുന്നത്. പാതകള്‍
തുടങ്ങുന്നത് ലളിതമായാണ്. യുക്തിയിലൂടെ അത് ഒരു ലക്ഷ്യം
പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വഴിയിലൂടെ
സഞ്ചരിക്കുന്നതോടെ പാതകള്‍ സഞ്ചാരിയെ ഏകാകിയാക്കി മാറ്റുന്നു. പാതകള്‍
നല്‍കിയ ഏകാന്തത സഞ്ചാരിയെ നിസ്വനാക്കുകയും സഞ്ചാരത്തെ സമസ്യയാക്കുകയും
ചെയ്യുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ടാണ് പക്ഷികളുടെ വഴികള്‍
അദൃശ്യങ്ങളും സൌമ്യങ്ങളുമായി പിരിഞ്ഞതെന്ന് വിജയന്‍ അറിയിക്കുന്നത്
പക്ഷികള്‍ക്ക് വഴികള്‍ നിശ്ചിതമല്ല. അവയ്ക്ക് വഴികള്‍ അനിശ്ചിതമാണ്. .
അല്ലെങ്കില്‍ അവയ്ക്ക് വഴികളെപ്പറ്റി ഉല്‍ക്കണ്‌ഠപ്പെടേണ്ടതില്ല.
പക്ഷികളുടെ വഴികള്‍ പ്രഹേളികകളാവുന്നില്ല. ആ വഴികള്‍ അവയ്ക്ക് ഏകാന്തത
നല്‍കുന്നില്ല. വഴികളെപറ്റിയുള്ള ചിന്തയും ഏതു തിരഞ്ഞെടുക്കണമെന്ന
സംശയവും അവയെ വഴിയുടെ അര്‍ത്ഥശൂന്യതയിലേക്ക് നയിക്കുന്നില്ല അതുകൊണ്ട്
പക്ഷികള്‍ക്ക് എല്ലാ വഴികളും സ്വന്തമാണ്. വഴികള്‍ നഷ്‌ടമായ മനുഷ്യനെ
അത് വെല്ലു വിളിക്കുന്നുപോലുമുണ്ട്. നിശ്ശബ്ദമായി. പക്ഷികളുടെ
വഴികള്‍ക്ക് മനുഷ്യന്‍റെ വഴികളേക്കാള്‍ വിസ്‌തൃതിയുണ്ട്. അതുകൊണ്ട്
അവയ്ക്ക് ആ വഴികള്‍ പിരിയാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടിയാണ്. അവയുടെ
വഴികള്‍ ഉണ്ടാകുമ്പോള്‍ തന്നെ വേര്‍പിരിയുന്നു. എന്നാല്‍ ആ വഴികളുടെ
വേര്‍പിരിയലില്‍ 'സ്നേഹത്തിന്‍റെ സുഗന്ധിയായ ദു:ഖം തളംകെട്ടിയ'തായി,
എല്ലാ അറിവുകളും ഒഴുകിപ്പരന്നിട്ടും ജ്ഞാനിയായ വിജയന്‍ കുറിക്കുന്നു.
ഇങ്ങനെയാണ് വിജയദര്‍ശനം രൂപപ്പെടുന്നത്. പക്ഷികളുടെ വഴികളിലൂടെ മനുഷ്യ
ഭാവനയെ ഒരു പരീക്ഷണ പറക്കലിനു വിജയനെ നിയോഗിക്കുന്നുണ്ടെന്ന്
തോന്നുന്നു. വഴികളും അവയുടെ വേര്‍പിരിയലും സര്‍വാതിശായിയായ ദു:ഖമല്ല
അവശേഷിപ്പിക്കുന്നത്. അതിലുമുപരി അത് അപരിമേയമായ സ്നേഹവും അതിന്‍റെ
സുഗന്ധിയായ ദു:ഖവുമാണ്‌പകരുന്നത്. ഇത് പ്രകൃതിയെ നിരീക്ഷിച്ചുകൊണ്ട്
വിജയന്‍ എത്തിച്ചേരുന്ന സ്വകാര്യമായ അനുഭവമാണ്. മനുഷ്യാനുഭവത്തിനും അതീത
മനുഷ്യാനുഭവത്തിനുമിടയിലെവിടെയൊ ഈ നോവലിസ്റ്റ് തന്‍റെ വ്യതിരിക്തമായ
ആവിഷ്ക്കാരമേഖല ആരായുന്നുണ്ട്. ജൈവ പരമ്പരയുടെ കൂടിച്ചേരലും
വേര്‍പിരിയലും അതീതമായ ഭാവനയോടെ നോക്കി കാണുകയാണ്. എന്നാല്‍ അത്
ആശാവേശത്തിന്‍റേയൊ തൃഷ്‌ണയുടെ നിരാസത്തിന്‍റെയൊ ധ്വനിപോലും
ഉണര്‍ത്തുന്നില്ല. അത്രമേല്‍ സ്വതന്ത്രമാണത്.
സ്ഥാവരങ്ങളുടെ പ്രയാണം
" ഞാറ്റുപുര തുറന്ന് അകത്തു കടന്നൌ നിന്നപ്പോള്‍ ഒരു ജന്‍മം കഴിഞ്ഞപോലെ
രവിക്കു തോന്നി. കാലാന്തരത്തിലെവിടേയൊ കാലു വെയ്ക്കുകയാണെന്നു തോന്നി.
കടലാസ്സും പുസ്‌തകങ്ങളും മഷിക്കുപ്പിയും , ഷെയ്‌വിങ്ങ് സെറ്റും
ചായപ്പാത്രവുമെല്ലാം താന്‍ വെച്ചിരുന്നേടത്തു തന്നെയിരിക്കുന്നു. ആ
ദിവസങ്ങളിലൂടെയത്രയും ഉതിര്‍ന്ന പൊടിമാത്രം അവയുടെ മേലെ
തിണര്‍ത്തുനിന്നു. ഒരു മണം , അതെന്തെന്ന് രവി ഓര്‍ത്തുനോക്കി.
പ്രയാണത്തിന്‍റെ ഗന്ധമാണ്. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം .
ചൂലെടുത്തു പൊടി തട്ടിയ രവി ആ പ്രയാണം ഭഞ്ജിച്ചു.
വിജയന്‍റെതുമാത്രമായ ഒരു നിത്യ ചിന്ത പ്രശ്‌നമാണിത്. അദ്ദേഹം ഓരോന്നിലും
ഓരോ നിമിഷത്തിലും പ്രപഞ്ചത്തിലെ അനെകം പ്രയാണങ്ങള്‍ കാണുന്നു. പ്രപഞ്ച
നൈരന്തര്യത്തിന്‍റെ അലകള്‍ കാണുകയാല്‍ ക്ഷണികതയെപറ്റിയുള്ള ബോധം
വികസ്വരമാവുകയാണ്. എല്ലാം മനുഷ്യരുടേതാണെന്ന ധാരണക്ക് തീരെ
വിലയില്ലാതാവുന്നു. അതു തന്നെയാണ് സംഭവിക്കേണ്ടതും ഇത് വിജയന്‍
യാഥാര്‍ത്ഥ്യമാക്കിയ സാഹിത്യാന്തരീക്ഷമാണ്. ഇതിനു മുമ്പ് ഇങ്ങനേയൊരു
നിരീക്ഷണം നമ്മുടെ ഗദ്യത്തില്‍ ഉണ്ടായിട്ടില്ല. ഖസാക്കിന്‍റെ
ഇതിഹാസത്തിലെ ഇരുപത്തിയൊന്നാം അദ്ധ്യായത്തിന്‍റെ അവസാന വാക്യങ്ങളാണ്
മേല്‍ ഉദ്ധരിച്ചത്. കാലാന്തരത്തിലെവിടേയൊ കാല് വെയ്ക്കുകയാണെന്ന്
തോന്നി. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം എന്നീ വാക്യങ്ങളെല്ലാം
വിജയന്‍റെ ദര്‍ശനം പല രീതിയില്‍ ഉള്‍ക്കൊള്ളുന്നവയാണ്.
കാലാന്തരത്തിലാണ് ഓരോ നിമിഷവും ജീവിക്കുന്നതെന്ന് അദ്ദേഹം
ദാര്‍ശനികമായി അറിയുന്നു. ഓരോ നിമിഷത്തിലും പരമാവധി ജീവിക്കുന്ന
ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ പറ്റു. മലയാളത്തിനു തീര്‍ത്തും അപരിചിതമായ
ദര്‍ശനമായി ഇതിനെ കാണുന്നതില്‍ അപാകതയില്ല. കാരണം ഒരു കഥാപാത്രം താന്‍
നിത്യേന ഇടപഴകുന്ന വസ്തുക്കളില്‍പോലും ഇത്ര ശ്രദ്ധാലുവാകുന്നത് പുതിയ
അനുഭവമാണ്. മനുഷ്യരുടെ പ്രയാണത്തേക്കാള്‍ നിരന്തരമായി സ്ഥാവരങ്ങളും
നീങ്ങുന്നു. ചൂലെടുത്ത് പൊടി തട്ടിയതിനെ വിജയന്‍ സ്ഥാവരങ്ങളുടെ പ്രയാണം
ഭഞ്ജിച്ചതായി വിലയിരുത്തുന്നു. പ്രയാണത്തിന്‍റെ ഗന്ധം
അനുഭവിച്ചറിയുന്നത് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഒരു ദര്‍ശനമാണ്'.
വലിയ തത്വചിന്ത എന്ന നിലയിലല്ല വിജയന്‍ സ്ഥാവരങ്ങളുടെ പ്രയാണത്തെ
കൊണ്ടുവരുന്നത്. എല്ലാം പ്രയാണം ചെയ്‌തത് രൂപം മാറുകയൊ
അപ്രത്യക്ഷമാവുകയൊ ചെയ്യുന്നു. ഒന്നിനും സ്ഥായിയായ നിലനില്‍പ്പില്ല.
എങ്കിലും രവി ആ പ്രയാണം ഭഞ്ജിക്കാന്‍ ശ്രമിക്കുന്നു. അതിനു യാതൊരു
അര്‍ത്ഥവുമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ. ഇതു തന്നെയല്ലെ ജീവിതത്തിന്‍റെ
ആകെത്തുകയും , അര്‍ത്ഥശൂന്യമെന്ന് അറിഞ്ഞുകൊണ്ടുതന്നെ നാം സാഹസികമായ
സ്ഥാവരങ്ങളുടെ പ്രയാണത്തില്‍ ഇടപെടുന്നു. ചിലപ്പോള്‍ അതിന്‍റെ
ഭാഗമാകുന്നു
. അഴിയുന്ന പഞ്ചഭൂതങ്ങള്‍
" രവി ഉറങ്ങാന്‍ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു. തുടിക്കുന്നു.
ഈശ്വരാ , ഒന്നുമറിയരുത് ഉറങ്ങിയാല്‍ മതി. ജന്‍മത്തില്‍ നിന്ന്
ജന്‍മത്തിലേക്ക് തല ചായ്ക്കുക. .... അനന്തരാശിയില്‍ നിന്ന് ഏതോ
സാന്ദ്രതയുടെ കിനിവുകള്‍ അയാളുടെ നിദ്രയിലിറ്റു വീണു. അവ ആ മനുഷ്യനെ
സ്‌നാനപ്പെടുത്തി"
ഖസാക്കിലെ ഇരുപത്തിരണ്ടാം അദ്ധ്യായത്തിലെ അവസാന വാക്യങ്ങളാണിവ. മനുഷ്യ
ശരീരത്തിന്‍റെ ഘടകങ്ങളായ പഞ്ചഭൂതങ്ങള്‍ അവയുടെ കാലത്തിലൂടെ
പൂര്‍വ്വാപരങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന്‍റെ മറ്റൊരു ദര്‍ശനവും
വിജയന്‍റെ കൃതികളിലുണ്ട്. ജന്‍മത്തില്‍ നിന്ന് ജന്‍മത്തിലേക്ക് തല
ചായ്ക്കുക എന്ന് വ്യക്തമായിത്തന്നെ വിജയന്‍ എഴുതുന്നുണ്ട്. ഇത് സകല
പരമ്പരാഗത ദര്‍ശനങ്ങളെ കൈവിട്ട ശേഷം സ്വന്തം അനുഭവങ്ങളുടെ അന്തര്യാമിയായ
സത്യത്തിലേക്കുള്ള എഴുത്തുകാരന്‍റെ മടങ്ങിപ്പോക്കാണ്. ദു:ഖത്തിന്‍റെ
ഹൃദ്യത എന്നും സ്‌നിഗ്ദ്ധതയുടെ വാള്‍മുന എന്നും വിജയന്‍ എഴുതുന്നതിനു
കാരണം ഇതാണ്. വിജയന്‍റെ ഭാഷയില്‍ പ്രസരിച്ചു നില്‍ക്കുന്നത് ഇത്തരമൊരു
ദര്‍ശനമാണ്. അത് വൈരുദ്ധ്യങ്ങളെ , പഞ്ചഭൂതങ്ങളുടെ അഴലില്ലാതാകലിലൂടെ
കിട്ടുന്ന കാഴ്ചയിലൂടെ , മറി കടക്കുന്നു. അതുകൊണ്ട് ദൃശ്യവും
സ്‌പര്‍ശിയുമായ ലോകത്തെ നിരാകരിച്ചുകൊണ്ടല്ല അതിനെ ആഴത്തില്‍
അറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം ജീവിതത്തിന്‍റെ അയഥാര്‍ത്ഥ്യം
അനുഭവിക്കുന്നു. 'ആ അനന്തരാശിയില്‍ നിന്ന് ഏതോ സാന്ദ്രത ' എന്നുള്ള
വിജയന്‍റെ ഭാഷ. ലോകത്തിന്‍റെ നഗ്‌നതക്കപ്പുറമുള്ള അപരിമേയതയെ
എത്തിപിടിക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യനും ജീവജാലങ്ങള്‍ക്കും കാരണമായ
പ്രാപഞ്ചിക ശക്തികള്‍ കാലഗതിയില്‍ അഴിയുകയും മറ്റൊരു രൂപത്തില്‍
ക്രമീകരിക്കപ്പെടുകയും ചെയ്യുന്നത് വിജയന്‍റെ അസ്വസ്ഥതയുടെ
പ്രശ്‌നമായിരുന്നിട്ടുണ്ട്. തലമുറകള്‍ വരേയുള്ള കൃതികളില്‍ ഇത്
വ്യക്തമാണ്. ഒരു ജന്‍മത്തില്‍ ഒരു അനുഭവത്തില്‍ അനേകം ധാതുക്കളുടെ
പ്രയാണം സംഭവിക്കുന്നുണ്ട്. മനുഷ്യ കാമനകളും സഞ്ചാരികളാണ്. , ലോകം
ഏല്‍പ്പിക്കുന്ന ഭാരത്തേയും ക്രൌര്യത്തേയും മറി കടക്കുന്നതിനാണ് വിജയന്‍
എഴുതിയത്. അംഗീകൃതമായ തത്വശാസ്ത്രങ്ങളുടെ ആവര്‍ത്തനമല്ല വിജയന്‍റെ
ദര്‍ശനം
നൈമിഷികത്വം
'ഇപ്പോള്‍ ഞാറ്റുപുര ഒരു തീവണ്ടിമുറിയാണ്. പെട്ടെന്ന് പുറത്തെ
ഇരുട്ടിനെക്കുറിച്ച് ഓര്‍ത്തുപോവുകയാണ്. താനിപ്പോള്‍ എവിടെയാണ്?
ഇരുവശവും ഇരുട്ടിന്‍റെ തരിശുകളിലൂടെ തിരിവിളക്കുകള്‍ നീങ്ങിമറഞ്ഞു.
യാത്രയ്ക്കിടയിലൊരിക്കല്‍ , എങ്ങു നിന്നോ മറ്റൊരു തണ്ടുവള്ളം
പാഞ്ഞടുത്തു. മറ്റൊരു പ്രയാണം , കര്‍മ്മബന്ധത്തിന്‍റെ ഞൊടി നേരത്തെ
പരിചയം. ചക്രങ്ങള്‍ക്കിടയില്‍ ഒരു നൊടി മാത്രം. താളംകൊട്ടിക്കൊണ്ട് അതു
വീണ്ടുമകന്നു.
ഇവിടേയും വിജയന്‍റെ ദര്‍ശനം പ്രത്യക്ഷമാവുകയാണ്. പ്രയാണത്തിന്‍റെ
ശാശ്വതത്വവും ജീവന്‍റെ നൈമിഷികതയും ചേര്‍ത്തുവെച്ചുകൊണ്ടാണ് വിജയന്‍ ഓരോ
വാക്കിനേയും പരിശോധിക്കുന്നത്'. വിജയന്‍റെ പദസംയോജനത്തിന്‍റെ അടിസ്ഥാന
തത്വശാസ്ത്രം ഇതാണ്. ഏത് സാഹിത്യകാരനും നിലവിലുള്ള തത്വശാസ്ത്രങ്ങളെ
വെല്ലു വിളിക്കണം. എങ്കിലേ അയാള്‍ക്കു് സ്വന്തം ഭൂമിയിലേക്ക് മടങ്ങാന്‍
പറ്റു. വിജയനു മുമ്പില്‍ എല്ലാ തത്വങ്ങളുമുണ്ട്. പക്ഷേ അദ്ദേഹം അതൊന്നും
തൊടുകയില്ല. താന്‍ കാണുന്നതും , അറിയുന്നതുമാണ് വിജയനു
സാഹിത്യദര്‍ശനമായിത്തീരുന്നത്. എന്നാല്‍ അത് ഏകപക്ഷീയതയെ കടന്ന്
പ്രാപഞ്ചികതയുടെ അറിയപ്പെടാത്ത വാസ്‌തവമായിത്തീരുന്നു.
[മള്‍ബറി പ്രസിദ്ധീകരിച്ച 'വിജയന്‍ എന്ന പ്രവാചകന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്]
ശില്പം.-ശ്രീദേവിനായര്‍
ദേവദാരുമരത്തിന്റെ മുന്നില്‍
പ്രതിഷ്ഠിച്ചിരുന്ന നഗ്നസ്ത്രീയുടെ ശില്പം
കാണാന്‍ തിരക്കേറുകയാണ്.
നഗ്നത ആകര്‍ഷണമാണോ?
ശില്പിയ്ക്ക് നഗ്നതയോടാണിഷ്ടം.
അവയവങ്ങളെല്ലാം അളന്നു
വാര്‍ത്തെടുത്തതാണ്.
ശില്പത്തിനു കാമം വേണ്ട.
കാണികള്‍ക്ക് മതി.
ശില്പം രതിയുടെ അനുഭവത്തിനായി,
ഇടയ്ക്കിടെ ആഞ്ഞെങ്കിലും
ശില്പി ,തടയുകയാണുണ്ടായത്.
ശില്പി പറഞ്ഞു;
നീ, വെറും പ്രതിമയാണ്.
നിന്റെ മുഖവും,മുലയും,
ഉടലുമെല്ലാം കാണികള്‍ക്കാണ്.
നീ വെറുതെ നിന്നാല്‍ മതി,
കാണാന്‍ വരുന്നവര്‍ ഏതുവേണമെന്ന്
നിശ്ചയിച്ചുകൊള്ളും.
നിനക്ക് രതി വിധിച്ചിട്ടില്ല.
നീ കണ്ണുകള്‍ തുറക്കണമെന്നില്ല.
പരാമാവധി രതിജനിപ്പിക്കാനായി
ചായുകയോ,ചരിയുകയോ ചെയ്യാം.
വീണുകിടന്നാലും കുഴപ്പമില്ല.
ശില്പം പറഞ്ഞു;
രതി എന്താണെന്നറിയാന്‍
എത്രനാള്‍ കാത്തിരിക്കണം?
ശില്പി പറഞ്ഞു;
കാത്തിരിക്കേണ്ട
കാത്തിരുന്നാല്‍ നീ മനോരോഗിയാകും.
നിനക്ക് നിന്റെ രതിയില്‍,അധികാരമില്ല.
നീ വെറും കാഴ്ച്ച വസ്തുവാണ്.
നിന്റെ ഉടലില്‍,
തീ പിടിക്കുന്നതുകാണാന്‍
മന്ത്രിയും അക്കാദമി പ്രസിഡ്ന്റുമെല്ലാം
വരുന്നുണ്ട്,
നീ അവരെ തീപിടിപ്പിക്കണം.
ശില്പം അതുകേട്ട് ഭയന്നു വിറച്ചു.
ആ വിറയലില്‍ നിന്ന്
എങ്ങനെയോ തീ പടര്‍ന്നു.
ആ തീയില്‍,
ശില്പം വെന്തുവെണ്ണീറായി.

അഭിമുഖം/എം.കെ.സാനു
മനുഷ്യന്റെ പെരുമാറ്റം യാന്ത്രികമല്ലേ ഇന്ന്?
മനുഷ്യന്റെ ഏറെയും സാഹചര്യത്തിന്റെ സന്താനമാണ്. സാഹചര്യം ഏൽപിക്കുന്ന ആഘാതത്തെ അതിജീവിക്കാനോ അതിലംഘിക്കാനോ ചുരുക്കംപേർക്കു മാത്രമേ കഴിയൂ. ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യ സമൂഹജീവിതത്തിൽ ആധിപത്യം ചെലുത്തിയിരിക്കുന്നു എന്നതാണ് പ്രബലമായ വാസ്തവം. ആ സാഹചര്യം മനുഷ്യനെയും ണല്ലോരു അളവോളം യാന്ത്രിക സ്വഭാവങ്ങൾക്ക് വിധേയനാക്കുന്നു. മാനുഷിക ഭാവങ്ങൾ അവിടെ പരിക്ഷീണമാകാതെ നിവൃത്തിയില്ല.
ആഗോളവത്കരണം എങ്ങനെയാണ് മനുഷ്യരുടെ പെരുമാറ്റങ്ങളെ മാറ്റിമറിക്കുന്നത്?
ആധുനിക ജീവിത സാഹചര്യത്തിന്റെ മറ്റൊരു ഘടകം ആഗോളവത്കരണം തന്നെയാണ്. കഴിഞ്ഞ പുരുഷാന്തരം അതിൽ സമത്വം എന്നത് മാനുഷിക വീക്ഷണത്തിന്റെ സജീവ ഘടകമായിരുന്നു. സമത്വ സുന്ദരമായ ഭാവി എന്ന പല്ലവി അന്ന് ആവർത്തിക്കപ്പെട്ടുപോന്നു. സംഘടനങ്ങൾക്കും മത്സരത്തിനും പകരം സൗഹൃദവും സഹകരണവും പുലരുന്ന ഒരു വ്യവസ്ഥിതിയാണ് മുൻതലമുറകൾ സ്വപ്നം കണ്ടിരുന്നത്. അവരുടെ സ്വപ്നങ്ങൾ പാടെ തകർന്നുപോയത് ആഗോളവത്കരണത്തിന്റെ ആവിർഭാവത്തോടെയാണ്. നില നിൽപ്പിനു വേണ്ടി മത്സരിക്കുക, അർഹതയുള്ളതു മാത്രം അവശേഷിക്കുക എന്നീ പരിണാമ നിയമത്തിനാണ് ആഗോളവത്കരണം പ്രാമുഖ്യം നൽകിയത്. ബലഹീനർക്കോ നിസ്സാഹായർക്കോ അവിടെ പരിഗണനയില്ല. അതിന്റെ ഫലമായി വെട്ടിപ്പിടിക്കലിന്റേതായ ഒരു മനോഭാവം സർവസാധാരണമായിത്തീർന്നിരിക്കയാണ്. അതും മനുഷ്യത്വത്തെ തളർത്തുകയേ ഉള്ളു.
അപ്പോൾ നാം ആരും ആഗ്രഹിക്കാത്ത തരത്തിൽ രൂപം പ്രാപിച്ചിരിക്കുന്ന മനുഷ്യത്വം പാടേ നശിച്ചുപോകുമെന്നാണോ പറയേണ്ടത്?
എന്ന് ഞാൻ പറയില്ല. മനുഷ്യന്റെ നാളിതുവരെയുള്ള ചരിത്രം ഏത് സാഹചര്യങ്ങളെയും കാലാകാലങ്ങളിൽ മറികടക്കുന്നതിന്റെ ചരിത്രമാണ്. അതു കൊണ്ടാണ് ജോർജ് ഓർവെല്ലിന്റെ 1949 എന്ന കൃതിയിലെ പ്രവചനം യാഥാർത്ഥ്യമാകാതെ പോകുന്നത്. മനുഷ്യന്റെ ഈ രീതിയിലുള്ള ഇച്ഛാശക്തി ഇനിയും കെട്ടടങ്ങിയിട്ടില്ല. ഏകാകികളായ അനേകംപേരിലും ചെറിയ ചെറിയ സംഘങ്ങളിലുംകൂടി ആ ഇച്ഛാശക്തി ഇന്നും നിലനിൽക്കുകയോ ഊർജ്ജസ്വലതയെ പ്രാപിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ നിലനിൽപ്പും വികാസവും അവരെയാണ് ആശ്രയിച്ചിരിക്കുന്നത്. ചെറിയ ചെറിയ സംഘങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മൂല്യസംരക്ഷണത്തിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നാൽ ഇന്നത്തെ ജീർണ്ണതയെ അതിജീവിക്കാൻ മനുഷ്യരാശിക്ക് കഴിയുമെന്നാണ് എനിക്കു തോന്നുന്നത്.
മൂല്യം എന്ന വാക്കിനുതന്നെ അർത്ഥശോഷണം സംഭവിച്ചില്ലേ?
മൂല്യങ്ങൾ എന്ന പദത്തിനു വ്യക്തവും അവ്യക്തവുമായ അർത്ഥങ്ങളിൽ അതിനു സ്നേഹം, സൗഹൃദം, കാരുണ്യം എന്നീ മുഖങ്ങളാണ് തെളിഞ്ഞുവരുന്നത്. കാരുണ്യത്തിൽ നിന്നുണ്ടാകുന്ന ദീനാനുകമ്പ സാഹോദര്യത്തിന്റെ സഹജഭാവമാണ്. അവയിൽ കേന്ദ്രീകൃതമായ പ്രവർത്തനശൈലി സ്ഥാപകമാക്കാൻ അധികാരത്തിൽ നിന്നും ആർഭാടങ്ങളിൽ നിന്നും നേട്ടങ്ങളിൽ നിന്നും അകന്നു കഴിയാൻ സന്നദ്ധരാകുന്ന ചില വ്യക്തികൾക്കും സംഘങ്ങൾക്കും മാത്രമെ സാധിക്കുകയുള്ളു. വഴിയരികിൽ പിച്ചതെണ്ടുന്ന വൃദ്ധസ്ത്രീയിൽ സ്വന്തം അമ്മയെ അവർ ദർശിക്കുന്നു. പിച്ചതെണ്ടുന്ന കുഞ്ഞുങ്ങളിൽ സ്വന്തം മക്കളെയും.അതോടെ അവരുടെ സ്വസ്ഥത കെടുന്നു. അവർ ദൈവികമായ അസ്വസ്ഥതയ്ക്ക് വിധേയരാകുന്നു. ആ അസ്വസ്ഥത അനുഭവിക്കുന്ന അനേകം ഹൃദയങ്ങൾ നമ്മുടെ മധ്യത്തിലുണ്ട്. അവരാണ് ഭാവിയുടെ വാഗ്ദാനങ്ങൾ. അവർക്ക് ഇന്നല്ലെങ്കിൽ നാളെ അതാവിഷ്കരിക്കാനുള്ള മാർഗവും ലഭിക്കാതെ നിവൃത്തിയില്ല. നിലനിൽപ്പിന്റെ നിയമം അതാണ്. അവയുടെ സമഹൃതശേഷിയിൽ നിന്നായിരിക്കും പുതിയ ലോകത്തിന്റെ മാനവ നീതി സാക്ഷാത്കൃതമാകുക. തത്വപരമായ ഈ നിലപാടില്ലാതെ മറ്റെന്താണ് ഈ പ്രശ്നത്തിൽ അവലംബിക്കുക എന്ന് എനിക്കു നിശ്ചയമില്ല.
രാഷ്ട്രീയ പാർട്ടികളുടെ നിലപാടിൽ എന്ത് മാറ്റമാണ് ഉണ്ടാകേണ്ടത്?
ആതുരസേവനം രാഷ്ട്രീയപ്പാർട്ടികളുടെ പ്രധാന പ്രവർത്തനമാകണം. റാലികൾക്കും പ്രകടനങ്ങൾക്കും സ്നേഹകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാൽ രാഷ്ട്രീയ പാർട്ടികളുടെ പൊതുവായ വീക്ഷണത്തിൽ വലിയ മാറ്റമുണ്ടാകും.
പൊതുജീവിതം വല്ലാതെ പേടിപ്പിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?
പൊതുജീവിതത്തെപ്പറ്റിയുള്ള സ്വപ്നം തകർന്നു. എല്ലാവർക്കും ഭക്ഷണം, പാർപ്പിടം എന്നിവ ലക്ഷ്യമല്ലാതായി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് കൂടി. ശമ്പളത്തിലുള്ള വൻ വിടവ് ജീവിത വീക്ഷണത്തെ തകർക്കുക തന്നെ ചെയ്യും. സമത്വബോധം ഇല്ലാതായി. അഞ്ച് ലക്ഷം കിട്ടുന്നവനും രണ്ടായിരം രൂപ കിട്ടുന്നവനും ഈ സമൂഹത്തിൽ ഒരുമിച്ച് എങ്ങനെ ജീവിക്കും. തത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യമാണിത്. സുരക്ഷിതത്വമുള്ളതുകൊണ്ട് ആരും അടിമയെപ്പോലെ പെരുമാറും. സ്വന്തം സുരക്ഷിതത്വം നോക്കാത്തവരാണ് ഈ ലോകത്ത് എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കിയത്.
എം.കെ.സാനു വായനയ്ക്കായി തിരഞ്ഞെടുത്ത 15 മലയാള കൃതികൾ.
1. അദ്ധ്യാത്മ രാമായണം -തുഞ്ചത്ത് എഴുത്തച്ഛൻ
2. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു - ബഷീർ
3. നളിനി - കുമാരനാശാൻ
4. ചെമ്മീൻ - തകഴി
5. വിട - വൈലോപ്പിള്ളി
6. സ്വരരാഗസുധ - ചങ്ങമ്പുഴ
7. കണ്ണീരും കിനാവും - വി.ടി.ഭട്ടതിരിപ്പാട്
8. ഭാരതപര്യടനം - കുട്ടികൃഷ്ണമാരാർ
9. ഓടയിൽ നിന്ന് - കേശവദേവ്
10. ഖസാക്കിന്റെ ഇതിഹാസം - ഒ.വി.വിജയൻ
11. ഗോത്രായനം - അയ്യപ്പപ്പണിക്കർ
12. അമ്പലമണികൾ - സുഗതകുമാരി
13. കാലം - എം.ടി.വാസുദേവൻനായർ
14. മാളവിക - ഒ.എൻ.വി.കുറുപ്പ്
15. ഇനി ഞാൻ ഉറങ്ങട്ടെ - പി.കെ.ബാലകൃഷ്ണൻ

[കടപ്പാട്: ഗോകുലംശ്രീ]
ഇല പറയുന്നത്.... -ബൃന്ദ
ഒരു ഇല സാധാരണയായി
എന്താണു പറയുക?
തിരയേറ്റു വിങ്ങുന്ന കടൽപ്പാലങ്ങളുടെ
വിതുമ്പലുകളെപ്പറ്റി?
ഓരോ വഴിയാത്രക്കാരനും
വെളിച്ചത്തിന്റെ
തണുത്ത ചുംബനം നൽകുന്ന
വിളക്കുമാടങ്ങളെപ്പറ്റി?
സമുദ്രത്തിന്റെ വിഹ്വലതകൾ
ഒരിലയ്ക്കല്ലാതെ മറ്റാർക്കാണ്
അറിയാൻ കഴിയുക
അതിനാൽ അത്
ഉപ്പുകാറ്റുകളെയും
അലിഞ്ഞുതീർന്ന
ഐസ്ക്രീമുകളെക്കുറിച്ചും പറയുന്നു.
ഒരു മഞ്ഞുതുള്ളിക്ക്
ഇലയോട് പറയാനാകാത്തത്
ഉപ്പിനെക്കുറിച്ചു മാത്രമാണ്.
ഒരില അസാധാരണമായി
ഒന്നും പറയുന്നില്ല.
മുറിച്ചുവച്ച കയ്പ്പും
കടുത്ത മധുരവും
തീരാത്ത ഉപ്പും
കയ്യിട്ടുവാരാത്ത അടച്ച മൺകുടത്തെ
അത് ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്
ഒരില
തണുത്തു വിറങ്ങലിച്ച കരമാണ്.
നാം ഒരേ ഓർമ്മകളുടെ
വിളർത്ത മേനിയിൽ
പരതി നടക്കുവോർ എന്ന്
അത് കുറിച്ചു വയ്ക്കുന്നു.
അശാന്തമായ
അഗാധതകളെ
നേർത്ത ഞരമ്പുകളിൽ
സൂക്ഷിക്കുന്നു.
ഓരോ ഇലയും
നിന്നെ മുറകെപ്പിടിക്കുന്ന
വേരാണ്.
നക്ഷത്രങ്ങളിലേക്കുള്ള ദൂരം
അതിൽ
അടയാളപ്പെടുത്തിയിട്ടുണ്ട്
കിളിവാതിലിനു പിന്നിൽ
മറഞ്ഞു കിടക്കുന്ന മുഖത്തിനെ
അത് കാട്ടിത്തരുന്നു.
എല്ലാവരും മറന്നുപോയ
ചില വാക്കുകൾ
ആരും കേൾക്കാതെ ഉച്ചരിക്കുന്നു.
കാലം വിറങ്ങലിച്ച
ചീനഭരണിക്കുള്ളിലെ
കറുത്തു പഴകിച്ച ഇരുട്ടിൽ നിന്നു
ഒരില രക്ഷപ്പെട്ടു വന്ന്
എന്തായിരിക്കും പറയുക ?
എന്താണു പറയുക?
തിരയേറ്റു വിങ്ങുന്ന കടൽപ്പാലങ്ങളുടെ
വിതുമ്പലുകളെപ്പറ്റി?
ഓരോ വഴിയാത്രക്കാരനും
വെളിച്ചത്തിന്റെ
തണുത്ത ചുംബനം നൽകുന്ന
വിളക്കുമാടങ്ങളെപ്പറ്റി?
സമുദ്രത്തിന്റെ വിഹ്വലതകൾ
ഒരിലയ്ക്കല്ലാതെ മറ്റാർക്കാണ്
അറിയാൻ കഴിയുക
അതിനാൽ അത്
ഉപ്പുകാറ്റുകളെയും
അലിഞ്ഞുതീർന്ന
ഐസ്ക്രീമുകളെക്കുറിച്ചും പറയുന്നു.
ഒരു മഞ്ഞുതുള്ളിക്ക്
ഇലയോട് പറയാനാകാത്തത്
ഉപ്പിനെക്കുറിച്ചു മാത്രമാണ്.
ഒരില അസാധാരണമായി
ഒന്നും പറയുന്നില്ല.
മുറിച്ചുവച്ച കയ്പ്പും
കടുത്ത മധുരവും
തീരാത്ത ഉപ്പും
കയ്യിട്ടുവാരാത്ത അടച്ച മൺകുടത്തെ
അത് ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്
ഒരില
തണുത്തു വിറങ്ങലിച്ച കരമാണ്.
നാം ഒരേ ഓർമ്മകളുടെ
വിളർത്ത മേനിയിൽ
പരതി നടക്കുവോർ എന്ന്
അത് കുറിച്ചു വയ്ക്കുന്നു.
അശാന്തമായ
അഗാധതകളെ
നേർത്ത ഞരമ്പുകളിൽ
സൂക്ഷിക്കുന്നു.
ഓരോ ഇലയും
നിന്നെ മുറകെപ്പിടിക്കുന്ന
വേരാണ്.
നക്ഷത്രങ്ങളിലേക്കുള്ള ദൂരം
അതിൽ
അടയാളപ്പെടുത്തിയിട്ടുണ്ട്
കിളിവാതിലിനു പിന്നിൽ
മറഞ്ഞു കിടക്കുന്ന മുഖത്തിനെ
അത് കാട്ടിത്തരുന്നു.
എല്ലാവരും മറന്നുപോയ
ചില വാക്കുകൾ
ആരും കേൾക്കാതെ ഉച്ചരിക്കുന്നു.
കാലം വിറങ്ങലിച്ച
ചീനഭരണിക്കുള്ളിലെ
കറുത്തു പഴകിച്ച ഇരുട്ടിൽ നിന്നു
ഒരില രക്ഷപ്പെട്ടു വന്ന്
എന്തായിരിക്കും പറയുക ?
മരണത്തിന്‍റെ കയ്യൊപ്പു പതിച്ച ആശംസാകാര്‍ഡ്-എ.ക്യു. മഹ്ദി
തല കുനിച്ചിരിക്കയായിരുന്നു അയാള്‍. നീണ്ടു വളര്‍ന്ന അയാളുടെ തലമുടി
മാത്രമേ ദൂരെ നിന്നു പെട്ടെന്നു കാണാന്‍ കഴിയുമായിരുന്നുള്ളു. ആ
രൂപത്തിന്നരികിലേക്ക് മെല്ലെ ഞാന്‍ നടന്നെത്തി. ചെമ്പിച്ച തലനാരുകള്‍
വീണ് ഭാഗികമായി മറഞ്ഞിരുന്നു അയാളുടെ മുഖം. റോഡിന്നിരുപുറവും നിരവധി
ബഹുനിലക്കെട്ടിടങ്ങള്‍. റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകളാണ് അവയൊക്കെയുമെന്ന്
തോന്നി. ഒരു കൂറ്റന്‍ കെട്ടിടത്തിന്‍റെ
ബേസ്‌മെണ്റ്റിനരികിലിരിക്കുകയായിരുന്നു അയാള്‍. റോഡിലെ തിരക്കും
വാഹനങ്ങളുടെ ശബ്ദവും ആ മനുഷ്യന്‍ അറിയുന്നതായി തോന്നിയില്ല. തീരെ നിറം
മങ്ങിയ ഒരയഞ്ഞ ടീ ഷര്‍ട്ടാണയാള്‍ ധരിച്ചിരുന്നത്.
എന്‍റെ കാല്‍പ്പെരുമാറ്റം ആ മനുഷ്യനെ ഉണര്‍ത്തിയെന്നു തോന്നി. സാവധാനം
അയാള്‍ മുഖമുയര്‍ത്തി.
സുന്ദരനായ ഒരു യുവാവ്. മംഗോളിയന്‍ വംശജന്‍. പരിക്ഷീണവും ദൈന്യവുമായ
ഭാവം . ആ ചെറുപ്പക്കാരന്‍റെ താടിരോമങ്ങള്‍ക്കും അകാല നര ബാധിച്ചിരുന്നു.
അസ്ഥിപഞ്ജരം കണക്കെ മെലിഞ്ഞു ശോഷിച്ച ശരീരം. മുഖത്തെ മാംസപേശികള്‍
വലിഞ്ഞു മുറുകി. കവിളെല്ലുകള്‍ പൊന്തിക്കാണാമായിരുന്നു. ഈര്‍പ്പം വറ്റി
വരണ്ടുണങ്ങിയ ആ ചുണ്ടുകള്‍ അല്‍പ്പം നനവിനായി ദാഹിക്കുന്നതുപോലെ. തോന്നി.
തളര്‍ന്ന കണ്ണുകള്‍ തുറക്കാന്‍ തന്നെ അയാള്‍ നന്നെ പണിപ്പെട്ടു.
കഴുത്തില്‍ കറുത്തൊരു ചരട്. അതില്‍ ബന്ധിച്ച ചെറിയൊരു ബോര്‍ഡും.
ബോര്‍ഡില്‍ വടിവില്ലാത്ത അക്ഷരങ്ങള്‍.
"-HIV tested, positive,please help me"
ഒരു ഞെട്ടലോടെ , സ്വയമറിയാതെ ഒരടി പിന്നോക്കം ഞാന്‍ നിന്നുപോയി.
നമ്മുടെ നാട്ടില്‍ ഇനിയും കണ്ടുതുടങ്ങിയിട്ടില്ലാത്ത ഒരപൂര്‍വ്വ കാഴ്ച.
എയ്ഡ്‌സ് ബാധിച്ച ഒരു വ്യക്തിയെ ആദ്യമായി തൊട്ടരികില്‍ മുഖാമുഖം കാണുകയാണ്.
നേര്‍ത്ത ഒരു നീല പ്ളാസ്റ്റിക്ക് ഷീറ്റ് വിരിച്ചിരുന്നു അയാള്‍ക്കു
മുന്നില്‍. അതില്‍ ചിതറിവീണുകിടക്കുന്ന കറന്‍സി നോട്ടുകളും ചില
നാണയതുട്ടുകളും. അരികില്‍ മുഷിഞ്ഞ ഒരു റെക്‌സിന്‍ ബാഗ്. സിബ് പോയ ആ
ബാഗില്‍ കുത്തിത്തിരുകിയിരുന്നു. ചില മുഷിഞ്ഞ വസ്ത്രങ്ങള്‍ ഏതോ ഡോക്‌ടര്‍
നല്‍കിയ സര്‍ട്ടിഫിക്കറ്റ് ആണെന്ന് തോന്നുന്നു. ഒരു കണ്ണാടി
ഫ്രെയ്‌മില്‍ ഉറപ്പിച്ച് അടുത്തു തന്നെ വച്ചിരുന്നു.
അന്‍പത് ബാത്തിന്‍റെ ഒരു തായ്‌ലണ്റ്റ് കറന്‍സി ഞാനാ പ്ളാസ്റ്റിക്
പായിലിട്ടു. നൂറു ഇന്ത്യന്‍ ഉറുപ്പികയ്ക്ക് തുല്യമായ മൂല്യമുണ്ടാവും
അന്നതിന്.
നന്ദി പ്രകടിപ്പിക്കാന്‍ കൂടി കഴിയാത്തവിധം വികാരശൂന്യമായ ഭാവമായിരുന്നു
അയാളുടെ മുഖത്ത്. ആ മഞ്ഞളിച്ച കണ്ണുകള്‍ മാത്രം തിളക്കമുള്ളതായി
കാണപ്പെട്ടു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തെക്കു കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലൂടെ
ഞാന്‍ നടത്തിയ ഒരു സഞ്ചാര പര്യടനത്തിനിടെ , തായ്‌ലണ്റ്റിന്‍റെ തലസ്ഥാനമായ
ബാങ്കോക്കില്‍ വച്ചാണീ അനുഭവം.
ഒരു കാലത്ത് ലൈംഗിക അരാജകത്വത്തിന് ഏഷ്യന്‍ രാജ്യങ്ങളില്‍ വച്ച്
ഏറ്റവും കുപ്രസിദ്ധി നേടിയ സ്ഥലമാണ് ഞാന്‍ നില്‍ക്കുന്നതെന്നോര്‍ത്തു.
മനോഹരമായ സെക്‌സിനെ , അമൂര്‍ത്തമായ സ്ത്രീ സൌന്ദര്യത്തെ വെറും വില്‍പ്പന
ചരക്കാക്കി മാറ്റാന്‍ അധികാരികള്‍ തന്നെ അനുവാദം നല്‍കിയ ഏക ഏഷ്യന്‍
രാജ്യമാണ് തായ്‌ലണ്റ്റ്. വെളുത്ത് തുടുത്ത് ഭംഗിയുള്ള നിറവും ആരേയും
ആകര്‍ഷിക്കാന്‍ പോന്ന വശ്യസൌകുമാര്യവും , വടിവൊത്ത ശരീര
ഭംഗിയുമുള്ളവരാണ് തായ്‌ലണ്റ്റുകാര്‍. : പ്രത്യേകിച്ച്
തായ്‌സുന്ദരികള്‍.
സെക്‌സ് ടൂറിസം തായ്‌ലണ്റ്റിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായപ്പോള്‍ ,
എഴുപതുകളുടെ അന്ത്യത്തില്‍ ലൈംഗികരോഗങ്ങളുടെ ഒരന്തര്‍ദ്ദേശീയ വിതരണ
കേന്ദ്രമായി മാറി, തലസ്ഥാനമായ ബാങ്കോക്ക്.
പില്‍ക്കാലത്ത് , ഗവണ്‍മെണ്റ്റ് തലത്തില്‍ തന്നെ നടത്തപ്പെട്ട
ബോധവല്‍ക്കരണ പരിപാടികളിലൂടെ , ഈ അവസ്ഥക്ക് കാര്യമായ മാറ്റമുണ്ടായി
എന്നും വായിച്ചതോര്‍മ്മ വരുന്നു. . അപ്പോഴേക്കും ഭൂമുഖത്ത് എയ്ഡ്‌സെന്ന
മഹാവ്യാധി , അതിന്‍റെ വിത്തു പാകിക്കഴിഞ്ഞിരുന്നു.
ഇതാ എയ്ഡ്‌സിന് ഈ പാതവക്കത്ത് ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി .
തികച്ചും സഹതാപം അര്‍ഹിക്കുന്ന കാഴ്ച, ആ മനുഷ്യനെ തന്നെ തുറിച്ചു നോക്കി
കുറേ നേരം ഞാനവിടെ തരിച്ചു നിന്നു.
മനുഷ്യനെ നോവിപ്പിക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്നും മെല്ലെ പിരിയാന്‍
തുടങ്ങവേ , അയാളുടെ ചിലമ്പിച്ച സ്വരം കേട്ടു.
" സാര്‍ ഒരു നിമിഷം നില്‍ക്കുമോ?"
അവശവും ദുര്‍ബ്ബലവുമായ ഒരു ശരീരത്തില്‍ നിന്നാണോ മുഴക്കമുള്ള ഈ ശബ്ദം
പുറത്തു വന്നതെന്നു സംസയം തോന്നി.
" ഞാനീ പറയുന്ന വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഇവിടെ
ഈ നഗരത്തിലെമ്പാടും എയ്ഡ്‌സ് എന്ന മാരക രോഗം പതിയിരുപ്പുണ്ട്. "
സൂക്ഷിച്ചില്ലെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എതു നിമിഷവും ഒരു
ഭീകരനെപ്പോലെ നിങ്ങളുടെ മുമ്പില്‍ അത് കടന്നുവരാം.
വിലപ്പെട്ട ഒരു മുന്നറിയിപ്പു നല്‍കും മട്ടിലാണയാള്‍ തന്‍റെ വാക്കുകള്‍
തുടര്‍ന്നത്.
" ഒരു പ്രശസ്‌ത ട്രാവല്‍ കമ്പനിയുടെ ടൂറിസ്റ്റ് ഗൈഡായിരുന്നു ഞാന്‍.
ഒട്ടേറെ വിനോദയാത്രികര്‍ക്ക് വഴികാട്ടിയായി ഞാന്‍
പ്രവര്‍ത്തിച്ചിട്ടുണ്ട്. അപരിചിതയായ ഒരു യൂറോപ്യന്‍ വനിത ,
ഒരിക്കലെനിക്കു സമ്മാനിച്ചതാണീ ദുരന്തം.
അയാളുടെ വാക്കുകള്‍ തുടര്‍ന്നും കേള്‍ക്കാന്‍ ഞാന്‍ തയ്യാറായി.
" വിദേശ ടൂറിസ്റ്റുകളുടെ ഒരു സംഘത്തിലാണ് ഒരിക്കല്‍ ഞാനവളെ ആദ്യമായി
കണ്ടത്. ചുവന്നു തുടുത്ത നിറവും , സ്വര്‍ണ്ണത്തലമുടിയും ചാരനിറത്തിലുള്ള
കണ്ണുകളുമുള്ള ഒരു സുന്ദരി. താനൊരു ജര്‍മ്മന്‍കാരിയാണെന്നാണവള്‍ സ്വയം
പരിചയപ്പെടുത്തിയത്.
" അവള്‍ താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ഒരിക്കലെന്നെ ക്ഷണിച്ചു. "
" അതൊരു പ്രലോഭനമായിരുന്നെന്ന് അറിയാന്‍ അന്നെനിക്കായില്ല. ആ
സുഖനിര്‍വൃതിയുടെ നിമിഷങ്ങള്‍ക്കിടയില്‍ അവള്‍ പകര്‍ന്നു തന്നതാണീ രോഗം
ഇത്തരമൊരവസ്ഥ ഭൂമിയില്‍ മറ്റാര്‍ക്കുമുണ്ടാവരുതെന്ന് ഞാന്‍
ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നേരില്‍ അവളൊരു
എച്ച്.ഐ.വി. വാഹകയാണെന്ന് ഒരിക്കലും ആര്‍ക്കും തോന്നുമായിരുന്നില്ല.
"ആ രാത്രി പിന്നിട്ടതിനു ശേഷം പിന്നീടൊരിക്കലും ഞാനവളെ കണ്ടിട്ടില്ല.
പിറ്റേന്ന് നന്നേ പുലര്‍ച്ചക്കുതന്നെ അവള്‍ ഹോട്ടല്‍ വിടുകയും , ഞങ്ങള്‍
പിരിയുകയും ചെയ്‌തു.
" "ഇലോന ബര്‍ക്ക്" എന്നായിരുന്നു അവളുടെ പേര് "
ഒരിടവേളയില്‍ , മുറിയുടെ ചുവരിലെ സ്റ്റാണ്റ്റില്‍ തൂക്കിയിരുന്ന എന്‍റെ
ജീന്‍സ് , സ്വാതന്ത്ര്യത്തോടെ അവള്‍ കയ്യിലെടുത്തു. ആ സുന്ദരിയുടെ ഓരോ
ചലനവും കൌതുകപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്ന് അവളെന്‍റെ പേഴ്‌സ്
തപ്പിയെടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
" "പെഴ്‌സില്‍ നിന്നും കറന്‍സിയൊന്നും എടുക്കാന്‍ അവള്‍ ശ്രമിച്ചില്ല.
എന്‍റെ അഡ്രസ്സ് കാര്‍ഡ് മാത്രം പുറത്തെടുത്ത് പേരും വിലാസവും
വായിച്ചിട്ട്, ആത്മഗതമെന്നോണം സ്വരം താഴ്ത്തി അവള്‍ പറഞ്ഞു.
" "ഞങ്ങളുടെ ക്ളബ്ബില്‍ ഇതാ ഒരു പുതിയ അംഗം കൂടി" "
ഏത് ക്ളബ്ബ്? എന്തു ക്ളബ്ബ്? എന്‍റെ ചോദ്യം കേട്ടതായിപ്പോലും അവള്‍ ഭാവിച്ചില്ല
. പുലര്‍ച്ചെ സ്ഥലം വിട്ടിരുന്നു. എന്താണ് അവള്‍ പറഞ്ഞതിന്‍റെ
അര്‍ത്ഥമെന്ന് ചോദിക്കാനായില്ല. "
" മാസങ്ങള്‍ക്കു ശേഷം ഒരു നാള്‍ ബര്‍ലിനില്‍ നിന്ന് എനിക്കൊരു
എയര്‍മെയില്‍ കവര്‍ കിട്ടി.
ജര്‍മ്മനിയുടെ തലസ്ഥാനത്തു നിന്നും ആരാണ് എനിക്കെഴുതുക? ഞാനോര്‍ത്തു.
തിടുക്കത്തില്‍ ഞാനാ കവര്‍ തുറന്നു നോക്കി. "welcome to our aids club "
ഒരു വല്ലാത്ത നടുക്കത്തോടെ , ഞാനാ വാക്കുകള്‍ ഒരാവര്‍ത്തികൂടി വായിച്ചു"
" പേടിപ്പിക്കുന്ന ആ സന്ദേശത്തിന് കീഴില്‍ ഒരു കയ്യൊപ്പും, താഴെ "ഇലോന
ബര്‍ക്ക്" എന്നും എഴുതിയിരുന്നു.
"അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ ആ സന്ദേശം ഒരു മരണ ദൂതുപോലെ എനിക്കു
തോന്നി. അതെന്‍റെ സ്വസ്ഥതയാകെ കളഞ്ഞു. വല്ലാത്ത ഒരു പരിഭ്രമം എന്നെ
കീഴടക്കി.
" " ഞെട്ടല്‍ ഉളവാക്കുന്ന ഒരു ഭീതി എന്നില്‍ പടര്‍ന്നു കയറി. വളരെ
രഹസ്യമായാണ് ഞാനെന്‍റെ രക്ത പരിശോധന നടത്തിയത്. ആ ബ്ളഡ് റിസല്‍ട്ട്
എന്നെ തളര്‍ത്തിക്കളഞ്ഞു.
"എച്ച്,ഐ.വി. പോസിറ്റീവ്" ഞാനാകെ തളര്‍ന്നു പോയി. .
തകര്‍ന്ന മനസ്സുമായി ആ രഹസ്യം ഏറെക്കാലം ഞാന്‍മൂടിവച്ചു. "
പക്ഷേ ഒരിക്കല്‍ ആ വാര്‍ത്ത പുറത്തു വന്നു.
" എന്‍റെ ട്രാവല്‍ കമ്പനി അമേരിക്കയിലേക്കുള്ള ഒരു പാക്കേജ്ജ് ടൂറിന്‍റെ
മാനേജരായി എന്നെ നിയോഗിക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. അതെന്നെ
സംബന്ധിച്ചിടത്തോളം എന്‍റെ ഔദ്യോഗിക ജീവിതകാലത്ത് കിട്ടാവുന്ന ഏറ്റവും
വലിയ ഒരവസരമായിരുന്നു. യാത്രാ രേഖകള്‍ക്കൊപ്പം , വിദേശ യാത്രയുടെ ഭാഗമായി
രക്ത പരിശോധനയും നിര്‍ബ്ബന്ധമായിരുന്നു. അങ്ങനെ ഒരു നാള്‍ മൂടിവച്ചിരുന്ന
ആ രഹസ്യം , ട്രാവല്‍കമ്പനിക്കു വേണ്ടി നടത്തിയ രക്തപരിശോധനയിലൂടെ
പുറത്തായി. എന്‍റെ യാത്ര മുടങ്ങി. . ജോലിയും നഷ്‌ടപ്പെട്ടു. ഞാനൊരു
എയ്ഡ്‌സ് രോഗിയാണെന്ന് ലോകം തിരിച്ചറിഞ്ഞത് അങ്ങിനെയാണ്. "
ഒക്കെയും ഞാനാ റോഡരികില്‍ വച്ച് കേട്ടു നിന്നു. . ആ മനുഷ്യനോട് ഒരു
വാക്കു പോലും സംസാരിക്കാനുള്ള മാനസികാവസ്ഥ ആ നിമിഷത്തിലെനിക്കുണ്ടായില്ല.
ഇത്രയധികം അവശനായിട്ടും എല്ലാ കാര്യങ്ങളും സുവ്യക്തമായി സംസാരിക്കാനുള്ള
ശക്തി ഈശ്വരന്‍ അയാള്‍ക്ക് നല്‍കിയിരിക്കുന്നുവെന്നതെന്നെ
അത്ഭുതപ്പെടുത്തി.
ഒരേയൊരു ചോദ്യം മാത്രം എനിക്കയാളോട് ചോദിക്കാനുണ്ടായിരുന്നു.
" നിങ്ങളുടെ കുടുംബം"?
അയാള്‍ വേദനയോടെ ആത്മനിന്ദയോടെ വാക്കുകള്‍ക്കായി പരതി. "
സാര്‍ ഇന്നെനിക്ക് വീടില്ല, കുടുംബമില്ല, സുഹൃത്തുക്കളില്ല. എന്‍റെയീ
രോഗത്തെപ്പറ്റി ഞാനും ലോകവും അറിഞ്ഞ നാള്‍ മുതല്‍ ശരിക്കും
ഞാനൊരനാഥാവസ്ഥയിലായി. എന്‍റെ ജോലി നഷ്‌ടപ്പെട്ടു. വീട്ടുകാര്‍
ഉപേക്ഷിച്ചു. ഞാന്‍ ജീവനോളം സ്നേഹിച്ചിരുന്ന , എന്നെ പ്രേമിച്ചിരുന്ന ഒരു
പെണ്‍കുട്ടി ഉണ്ടായിരുന്നു: അവളും പിന്‍മാറിക്കളഞ്ഞു.
തീര്‍ത്തും ഞാന്‍നിസ്സഹായനായി. ഭാരിച്ച ചികിത്സാചെലവുകള്‍ താങ്ങാന്‍
ഒരിക്കലും എനിക്കാവുമായിരുന്നില്ല. മാസങ്ങളായി, ഈ തെരുവും ഈ
വന്‍കെട്ടിടത്തിന്‍റെ നിഴലുമാണ് എനിക്കഭയം നല്‍കുന്നത്. ഒരു പക്ഷേ
ഇതാവും എന്‍റെ അവസാന താവളവും.
സംഭാഷണത്തിനിടയില്‍ ഇടയ്കിടെ അയാളെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്ന ചുമ
ഇപ്പോള്‍ അധികമായി. ചുമയ്ക്കാന്‍കൂടി ശക്തി പോരാത്ത ഒരുവനെപ്പോലെ
തളര്‍ന്നയാള്‍ തല കുനിച്ചിരുന്നു.
തെല്ലു നേരത്തെ മൌനത്തിനു ശേഷം വീണ്ടുമയാള്‍ മുഖമുയര്‍ത്തി
ജീവിച്ച് ഇനിയും കൊതി തീര്‍ന്നിട്ടില്ല സാര്‍. ആ മോഹം എന്നിലിപ്പോഴും
ബാക്കി നില്‍ക്കുന്നു.
ആ മനുഷ്യന്‍റെ കണ്‌ഠമിടറി. വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ ഒരു നിമിഷം
അയാള്‍ തന്‍റെ സംഭാഷണം നിര്‍ത്തി വച്ചു.
തീര്‍ത്തും നിരാശാബോധം നിഴലിക്കുന്നവയായിരുന്നു ആ വാക്കുകള്‍. എങ്കിലും
അറിയപ്പെടാത്ത ഏതോ ആശ്വാസബിന്ദുവിന്‍റെ തിരിനാളം ഇപ്പോഴും അയാളില്‍
കെടാതെ നില്‍ക്കുന്നുവെന്നു തോന്നി.
ജീവിതം മനോഹരമായ ഒരു തപസ്യയാണ്. എവിടേയോ വായിച്ചത് ഞാനപ്പോഴോര്‍ത്തു.
ഇവിടെയിതാ ഈ മനുഷ്യന്‍ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത ഈ
ചെറുപ്പക്കാരന്‍. എപ്പഴോ കടന്നെത്തുന്ന മരണത്തെ മുഖാമുഖം കാണാന്‍
ഞെട്ടലോടെ കാത്തിരിക്കുന്നു.
തെല്ലുനേരം അയാള്‍ നിശ്ശബ്ദനായി. ഒരു ചോദ്യഭാവത്തില്‍ ആ മനുഷ്യന്‍
തന്‍റെ വിളറിയ വാക്കുകള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തി. "എനിക്കു
വേണ്ടി പ്രാര്‍ത്ഥിക്കുമോ സാര്‍?"..........കഴിവതു നേരത്തേ കടന്നെത്തുന്ന
സുഖപ്രദമായ ഒരു മരണത്തിനുവേണ്ടി..... !
വീണ്ടും അയാളുടെ പതിഞ്ഞ ശബ്ദം ഞാന്‍ കേട്ടു. "വിരോധമില്ലെങ്കില്‍
അങ്ങയുടെ വിലാസം എനിക്കു തരുമോ?"
വിലാസമോ, എന്തിന്? ഞാന്‍ മനസ്സിലോര്‍ത്തു. എന്തെങ്കിലും
വിനയായിത്തീരുമോ?. ഞാനൊരു വിദേശീയനാണെന്നിയാള്‍ക്ക് അറിയില്ലെന്നുണ്ടോ?
ഏതായാലും എന്‍റെ അഡ്രസ് കാര്‍ഡ് ഞാനയാള്‍ക്കു നേരെ നീട്ടി.
സംതൃപ്തഭാവത്തില്‍ മുഖം ചലിപ്പിച്ചുകൊണ്ടതയാള്‍ സ്വീകരിക്കാന്‍
കൈയുയര്‍ത്തി. ആ നേര്‍ത്തു ശോഷിച്ച വിരലുകളില്‍ കൈയമര്‍ത്തി ആശ്വാസം
പകരുവാനും എന്‍റെ വിലാസം അച്ചടിച്ച കടലാസ് അയാളുടെ കൈയില്‍ നേരിട്ടു
കൊടുക്കാനും എനിക്കൊട്ടും മടി തോന്നിയില്ല.
അയാളാകട്ടെ അത് തീരെ പ്രതീക്ഷിച്ചില്ല എന്ന് തോന്നി. ആ വാക്കുകളിലതു
വ്യക്തമാവുകയും ചെയ്‌തു.
ഞാനീ വഴിവക്കിലിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനകം എന്നോട്
സന്തോഷപൂര്‍വ്വം സംസാരിച്ച , കൈയ്യില്‍ അമര്‍ത്തിപിടിച്ച് ആശ്വാസം
പകര്‍ന്ന ഒരേയൊരു വ്യക്തി നിങ്ങള്‍ മാത്രമാണ്. പലരും സഹതാപ പൂര്‍വ്വം
നാണയത്തുട്ടുകള്‍ ദൂരേ നിന്ന് വലിച്ചെറിഞ്ഞ്
കടന്നുപോവാറാണുണ്ടായിരുന്നത്..... "
അപ്പോഴും നിശ്ശബ്ദനായി ഞാനയാളുടെ വാക്കുകള്‍ കേട്ടുനിന്നു. ദു:ഖഭാവം
ഘനീഭവിച്ച നിമിഷങ്ങള്‍ കടന്നു പോവുന്നു.
സാര്‍ താങ്കള്‍ക്കെന്നെ സ്പര്‍ശിക്കാന്‍ ഭയം തൊന്നിയില്ലേ, ഞാനൊരു
എയ്ഡ്‌സ് രോഗിയാണെന്നറിഞ്ഞിട്ടും. ?
തൊട്ടാല്‍ പകരുന്ന രോഗമല്ലല്ലൊ സ്നേഹിതാ എയ്ഡ്‌സ്.
എന്‍റെ വാക്കുകള്‍ ആ മനുഷ്യനെ ആശ്വസിപ്പിച്ചത് ഞാനറിഞ്ഞു.
തീരെ ശോഷിച്ച അയാളുടെ കൈയ്യും , നേര്‍ത്ത വിരലുകളും ഞാന്‍ ശ്രദ്ധിച്ചു.
രോഗം കാര്‍ന്നു തിന്നു് ശുഷ്ക്കിച്ചുപോയ അയാളുടെ ശരീരഭാഗങ്ങള്‍ ഒരു
ദുരന്തത്തിന്‍റെ ബാക്കിപത്രമായി തോന്നി.
ഞാന്‍ ചോദിക്കാതെ തന്നെയയാള്‍ പറഞ്ഞു.
എന്‍റെ പേര് ക്ളിന്‍ബെന്‍ എന്നാണ് സാര്‍........
ശരിയാണ്, ഏറെ നേരം അയാളുമായി സംസാരിച്ചിട്ടും ആ മനുഷ്യന്‍റെ പേര്'
ഞാന്‍ ചോദിച്ചിരുന്നില്ല.
നിമിഷങ്ങളുടെ നിശ്ശബ്ദത , വീണ്ടും മുഖം കുനിച്ചയാളിരുന്നു. തല
ഉയര്‍ത്തിപിടിക്കാന്‍ കൂടി ശക്തി പോരാത്ത ഒരുവനെപ്പോലെ.
ഒക്‌ടോബറിലായിരുന്നു ഈ സംഭവം നടന്നത്.
മൂന്നുമാസം കഴിഞ്ഞ് , ജനുവരിയില്‍ പുതുവത്സരക്കാലത്ത് , ഒരു നീല
എയര്‍മെയില്‍ കവര്‍ നാട്ടില്‍ എന്നെ തേടിയെത്തി, അതിനുള്ളില്‍ അച്ചടിച്ച
ഒരാശംസാക്കുറിപ്പുണ്ടായിരുന്നു. ബാങ്കോക്കില്‍ നിന്ന് ക്ളിന്‍
ബെന്നിന്‍റേത്. കാര്‍ഡിലാകട്ടെ . സന്ദേശത്തിനു കീഴില്‍ അയാളുടെ പേര്
മാത്രം , വിലാസമുണ്ടായിരുന്നില്ല.
തെരുവില്‍ അന്തിമാഭയം തേടിയ നിര്‍ഭാഗ്യവാനായ ആ മനുഷ്യന് സ്വന്തം
മേല്‍വിലാസം എന്നേ നഷ്‌ടപ്പെട്ടിരുന്നു. ആശംസാകാര്‍ഡ് സ്പോണ്‍സര്‍
ചെയ്‌തിരുന്നത് APPAC(AIDS PATIENT' S PALIATIVE ASSISTANTS
CENTRE)-എന്ന സംഘടനയായിരുന്നു. മരണാസന്നരായി ജീവിതാന്ത്യത്തിലെത്തുന്ന
എയ്ഡ്‌സ് രോഗികള്‍ക്ക് ആശ്വാസവും , സുഖകരമായ മരണവും മരണാനന്തരക്രിയകളും
ഒരുക്കികൊടുക്കുന്ന ജീവകാരുണ്യ സംഘടനയാണ് 'APPAC' ചെറിയ അക്ഷരങ്ങളീല്‍
അവരുടെ പൂര്‍ണ്ണവിലാസം സ്റ്റാമ്പ് ചെയ്‌തിരുന്നു കവറിനു പുറത്ത്.
ക്ളിന്‍ ബെന്നിന്‍റെ ദയനീയ ചിത്രം ഒരിക്കല്‍കൂടി എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു.
ആ മനുഷ്യന്‍ ജീവിച്ചിരിക്കുന്നുവെന്നതു തന്നെ എന്നെയാശ്വസിപ്പിച്ചു.
അയാള്‍ക്ക് ഒരു മറുപടി സന്ദേശമയക്കണമെന്നെനിക്ക് തോന്നി.
എവിടേക്കയക്കും? ഞാന്‍ "APPAC " ന് , ബെന്നിന്‍റെ
അവസ്ഥയെക്കുറിച്ചറിയാന്‍ ഒരു കത്തെഴുതി.
ഒരു മാസത്തിനുശേഷം എനിക്കവരില്‍ നിന്നും മറുപടി കിട്ടി. രോഗം
മൂര്‍ച്ഛിച്ച് തീരെ അവശനായി മരണശയ്യയില്‍ കിടക്കുമ്പോള്‍ തന്‍റെ
എയര്‍ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു അഡ്രസ് കാര്‍ഡ്
പുറത്തെക്കെടുക്കുവാന്‍ അയാള്‍ അവരോടപേക്ഷിച്ചുവത്രെ. എന്‍റെ അഡ്രസ്
കാര്‍ഡ്. അതിലെ വിലാസക്കാരന് ഒരു കത്തയക്കുക എന്നത് തന്‍റെ അവസാന
ആഗ്രഹമായി ക്ളിന്‍ബെന്‍ പറഞ്ഞത് അവര്‍ സ്വീകരിക്കുകയായിരുന്നു.
അങ്ങനെയാണ് അവര്‍ ബെന്നിന്‍റെ പേരില്‍ എനിക്ക് ഒരു ആശംസാക്കുറിപ്പ്
അയച്ചത്.
കാര്‍ഡ് പോസ്റ്റ് ചെയ്‌തതിന്‍റെ മൂന്നാം നാള്‍ ബെന്‍ മരിച്ചുവെന്നും
അവര്‍എഴുതിയിരുന്നു.
മരണത്തിന്‍റെ കയ്യൊപ്പുമായി എന്നെത്തേടിയെത്തിയ ആ ആശംസാകാര്‍ഡ്
ഞാനിന്നും സൂക്ഷിക്കുന്നു. ഒരു ദുരന്തത്തിന്‍റെ ബാക്കി പത്രമെന്നോണം.

+91 9895180442
കൂവിപ്പായും തീവണ്ടി-കലവൂര്‍ രവി
റയില്‍വേ യാത്രയെ പറ്റി കഴിഞ്ഞ ദിവസം ന്യൂ ഇന്‍ഡ്യന്‍ എക്‌സ്‌പ്രസ്സില്‍
വന്ന വാര്‍ത്ത വായിച്ചപ്പോള്‍ മുപ്പത്തെട്ടു വര്‍ഷം ഇന്ത്യയുടെ സതേണ്‍
റയില്‍വേയില്‍ ചീഫ് ട്രാവലിങ്ങ് ടിക്കെറ്റ് ഇന്‍സ്‌പെക്‌ടര്‍ ആയി
പണിയെടുത്ത് , ഇന്ന് റിട്ടയര്‍മെന്‍റില്‍ കഴിയുന്ന ഈ ലേഖകന് ,
വ്യക്‌തിപരമായി നേരിട്ടുള്ള അനുഭവങ്ങള്‍ അറിയിക്കുന്നത്
വായനക്കാര്‍ക്ക് രസമായിരിക്കും എന്നു കരുതി ചില അനുഭവങ്ങള്‍
കുറിക്കട്ടെ.
S,Rly - യുടെ , പാലക്കാട് ഡിവിഷനില്‍ പെട്ട മേട്ടുപാളയം ,ഊട്ടി വണ്ടി
ഓടുന്നത് Narrow gauge-ലൂടെ ആണെന്നു പറയട്ടെ. ആ വണ്ടിയിലെ യാത്രക്കാരുടെ
ക്ളേശങ്ങള്‍ അറിയിക്കുന്നത് സ്വന്തം അനുഭവത്തില്‍ നിന്നു കൂടിയാണ്. All
Indian Railway ലോകത്തില്‍ വെച്ച് തന്നെ ഏറ്റവും നീളം കൂടിയ
റയില്‍പ്പാതയാണ്.
മേട്ടുപാളയത്തു നിന്നും ഊട്ടിക്കു പോകുന്ന വണ്ടി പ്രത്യേക
സംവിധാനത്തിലാണ് ഓടിച്ചുകൊണ്ടിരിക്കുന്നത്. മറ്റു ലോകത്തുള്ള ഇതര
റെയില്‍വേകളില്‍ അത്തരം ഒരു സംവിധാനം , ഇതുവരെ അറിവില്‍പ്പെട്ടിട്ടില്ല.
ഏറ്റവും മുമ്പില്‍ , ഇരുപതോളം യാത്രക്കാര്‍ക്കിരിക്കാവുന്ന 1 st class
compt,പിന്നിലെ നാലഞ്ചു ബോഗികളില്‍ 3rd ക്ളാസ്സിലെ
യാത്രക്കാര്‍ക്കായിട്ടുള്ള ഒരു-Hill train എന്നു പറയാം
മേട്ടുപ്പാളയത്തു വണ്ടി കയറുന്ന സമയം തമിഴ്‌നാട്ടിലെ അസഹ്യമായ ചൂട്
അനുഭവിച്ചാണ് ടൂറിസ്‌റ്റുകളായി വരുന്ന യാത്രക്കാരും നാട്ടുകാരും
വണ്ടിയില്‍ കയറുന്നത്. ഊട്ടിയിലേക്ക് മേട്ടുപ്പാളയത്തു നിന്ന് ഒരു മല
കയറ്റമാണ്. മേലോട്ട് കയറുന്ന വണ്ടി നിയന്ത്രിച്ചു നിര്‍ത്താന്‍ ഓരോ
കംമ്പാര്‍ട്ടുമെന്‍റിലും രണ്ടു ബ്രേക്ക് നിയന്ത്രിക്കുന്നവര്‍
,ഇരുവശത്തായി നിന്ന് വണ്ടി കീഴോട്ടിറങ്ങാതിരിക്കാന്‍ ബ്രേക്ക്
കണ്‍ട്രോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കാഴ്ച , ആദ്യമായി യാത്ര
ചെയ്യുന്നവര്‍ക്ക് വളരെ കൌതകകരമായി തോന്നും.
എന്നാല്‍ തണുപ്പ് അനുഭവിക്കുന്നത് "Hill grove " എന്ന
സ്‌റ്റേഷനിലെത്തുമ്പോഴാണ്. യാത്രക്കാരും ഉദ്യോഗസ്ഥരും കമ്പിളി വസ്ത്രം
അത്യാവശ്യമായി ധരിക്കാതെ , ആ തണുപ്പ് താങ്ങാനാവില്ല. മേട്ടുപ്പാളയം
വിട്ടാല്‍ , വണ്ടിയില്‍ ഇടയ്ക്കു നിന്നു കയറുന്നവരെല്ലാം , മലവാസികളായ
സാധുക്കളാണ്. കഥകളി വേഷം പോലെ സ്ത്രീകള്‍, കറുത്ത നിറത്തോടു കൂടിയ
വിരിഞ്ഞ പാവാടകളും , മുത്തുമാലകളും, കൈയില്‍ നിറയെ വളകളും , പ്രായമായവരും
ചെറുപ്പക്കാരുമെല്ലാം പ്രത്യേകമായ വേഷത്തില്‍ കുര്‍ഗ് ഭാഷയില്‍ കലുപില
സംസാരിച്ചുകൊണ്ടാണ് കയറുന്നത്. പല യാത്രക്കാര്‍ക്കും പുതുമയുള്ള
കാഴ്ചയുമാണ്."കുരുവിക്കാര്‍" എന്നു നാട്ടുകാര്‍ വിളിക്കുന്ന ഇക്കൂട്ടര്‍
ടിക്കറ്റ് വളരെ കൃത്യമായി എടുത്തിരിക്കും. മൂന്നു നാലു
കമ്പാര്‍ട്ടുമെന്‍റുകളിലും ഒരു ഫസ്‌റ്റു ക്ളാസ്സിലും കൂടി നൂറ്റിയന്‍പതു
പേരോളം മാത്രമേ ഊട്ടിക്കുള്ള വണ്ടിയില്‍ യാത്രക്കുള്ള സൌകര്യം
ഏര്‍പ്പെടുത്തിയിട്ടുള്ളത്. റയില്‍വേ ലാഭത്തില്‍ ഓടിക്കുന്ന ഒരു
വണ്ടിയല്ല . മലകള്‍ തുരന്നു വണ്ടി ഓടിക്കുന്നത്.
ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന
സമയത്താണ്.
മലമൂത്ര വിസര്‍ജ്ജനത്തിനുള്ള സൌകര്യം വണ്ടിയിലില്ല. മേട്ടുപ്പാളയത്തു
നിന്നും ഊട്ടിയിലെത്താന്‍ എടുക്കുന്ന ആറു മണിക്കൂറുകള്‍ , മലമൂത്ര
വിസര്‍ജ്ജനത്തിന് അരമണിക്കൂറോളം സമയം ഇടയ്ക്കുള്ള കൂനൂര്‍ എന്ന റയില്‍വേ
സ്‌റ്റേഷനില്‍ ഏര്‍പ്പാട് ചെയ്‌തിട്ടുണ്ട്. സ്‌റ്റേഷനില്‍ അത്തരം
സൌകര്യം ഉപയോഗിച്ചു കഴിഞ്ഞ് രാവിലെയുള്ള ഭക്ഷണം റയില്‍വേ ക്യാന്‍റീനില്‍
നിന്നും കഴിക്കാവുന്നതാണ്.
കൂനൂര്‍ വിട്ടുകഴിഞ്ഞാല്‍ ഇരുവശത്തുമുള്ള മലകള്‍ മഞ്ഞില്‍കുളിച്ചു
നില്‍ക്കുന്നത് കാണാന്‍ അതി മനോഹരമാണ്. കുന്നിന്‍മേലേ ഉയരത്തില്‍
വളര്‍ന്നു നില്‍ക്കുന്ന യൂക്കാലി മരങ്ങളും അവിടെ വട്ടമിട്ടു നടക്കുന്ന
കന്നുകാലികളും , മേഞ്ഞു നടക്കുന്ന കുതിരകളേയും കാണാമെന്നത് ഒരു മനം
കുളിര്‍പ്പിക്കുന്ന കാഴ്ചയാണ്. അങ്ങനെ ശരീരവും മനസ്സും
കുളിര്‍പ്പിക്കുന്ന മനോഹരമായ കാഴ്ച യാത്രക്കാരുടെ പറുദീസയായ ഊട്ടി,
അവധിനാളുകളിലെ വിശ്രമകേന്ദ്രം കൂടിയാണ് കമ്പിളികൊണ്ട് തലയും
ദേഹവുമെല്ലാം പുതച്ചാണ് യാത്രക്കാരെല്ലാം ഊട്ടിയില്‍ എത്തുന്നത്.
കൂനൂര്‍ വിട്ടുകഴിഞ്ഞാല്‍ അരവന്‍കാട് എന്ന ഒരു സ്‌റ്റേഷനാണ്. അവിടെ
ഇന്ത്യാ ഗവണ്‍മെന്‍റ് ഒരു മിലിട്ടറി ട്രെയിനിംഗ് സെന്‍റ്ര്‍
നടത്തുന്നുണ്ട്. പട്ടാള ഉദ്യോഗസ്ഥന്‍മാര്‍ പുതിയ ട്രെയിനികളെ
പരിശീലിപ്പിക്കുന്ന കേന്ദ്രം കൂടിയാണ്.
ഊട്ടിക്കുള്ള വഴിയിലെ കൂനൂരില്‍ ലോകപ്രശസ്‌തമായ ബൊട്ടാണിക്കല്‍
ഗാര്‍ഡന്‍ സന്ദര്‍ശിക്കാതെ ആരും മടങ്ങാറില്ല. നിശ്ശബ്‌ദതയില്‍ തണുത്ത
അന്തരീക്ഷത്തില്‍ ലോകത്തുള്ള പലതരം മരങ്ങളും , ഔഷധ ചെടികളും കൂനൂരിലെ
തോട്ടത്തില്‍ കാണാവുന്നതാണ്. ഒരു മരത്തിന്‍റെ പേരും നാടും ഗുണവും
വര്‍ണ്ണിക്കുന്ന ചെറിയ ലഘുരേഖകളും കൂനൂരിലെ ബൊട്ടാണിക്കല്‍
തോട്ടത്തിന്‍റെ അധികാരികളില്‍ നിന്നും ചോദിച്ചു വാങ്ങാവുന്നതാണ്.
ആരവങ്ങളില്ലാതെ , അന്തരീക്ഷം മലിനപ്പെടുത്തുന്ന അപസ്വരങ്ങള്‍
ഒന്നുമില്ലാത്ത ഒരു തപോവനം പോലെ കൂനൂരിലെ തോട്ടവും , വൃക്ഷങ്ങളും
കുളിരേകുന്ന അന്തരീക്ഷവും യാത്രക്കാരെ ഏതോ മാസ്മര
ലോകത്തിലെത്തിക്കുന്നതായും , അങ്ങനെ മനസ്സിന് ലഭിക്കുന്ന ശാന്തത ,
മറ്റൊരു ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കാത്ത ഒന്നാണെന്ന്
തിരിച്ചറിയുകയും ചെയ്യും.
ഊട്ടിയിലെ വിശ്രമ കേന്ദ്രമായ പാര്‍പ്പിടങ്ങളില്‍ ബഹളങ്ങളൊന്നുമില്ലാതെ ,
രാത്രിയില്‍ അന്തരീക്ഷത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു വിളക്കുകള്‍.
നിശ്ശബ്‌ദതയില്‍ തെളിഞ്ഞ് , ടൂറിസ്‌റ്റുകളുടെ മനസ്സിനെ
സാന്ത്വനപ്പെടുത്തുന്നു. കുറച്ചു മണിക്കൂറുകള്‍ എല്ലാം മറന്ന്
ഇഷ്‌ടജനങ്ങളോടും , മാതാപിതാക്കളോടും, സുഹൃത്തുക്കളോടും കൂടി കഴിയുന്ന
വിലയേറിയ മണിക്കൂറുകളാണ് ഊട്ടിയിലെ വിശ്രമത്തിനിടെ ലഭിക്കുന്നത്.
ദമ്പതികള്‍ക്കാകട്ടെ ഒരു സ്വര്‍ഗ്ഗീയ സുഖം ആ വാസത്തിനിടയില്‍
ലഭിക്കുന്നു. കുളിരും മഞ്ഞണിഞ്ഞ മാമലകളും, കുന്നിന്‍ചെരിവുകളില്‍ ആകാശം
മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന യൂക്കാലി മരങ്ങളും ഒരു പുത്തനുണര്‍വ്വും
ഉന്‍മേഷവും നല്‍കി ആ യാത്രയെ അവിസ്മരണീയമാക്കുന്നു.
ഇന്ത്യന്‍ റയില്‍വേയുടെ അഭിമാനാര്‍ഹമായ നേട്ടമാണ് ഭാരിച്ച നഷ്‌ടം
സഹിച്ചുകൊണ്ട് ജനങ്ങള്‍ക്കായി 1880- വര്‍ഷത്തില്‍ തുടങ്ങി ഇന്ന്
ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെ നില നിര്‍ത്തുന്നത് ലോകത്തെ തന്നെ
വിസ്‌മയിപ്പിച്ചിരിക്കുകയാണ്.
ലോകത്തുള്ള മറ്റു ആധുനിക സൌകര്യവും ആര്‍ഭാടത്തോടു കൂടി ഓടിക്കുന്ന
തീവണ്ടികള്‍, ഇന്ത്യയുടെ അനര്‍ഘ സമ്പത്താണ്. മലമുകളിലൂടേയും ,
തുരങ്കങ്ങളിലൂടെയും, ഓടിച്ചു കൊണ്ടുപൊകുന്ന ഇന്ത്യയിലെ
എന്‍ജിനീയര്‍മാരേയും, മറ്റേതു രാജ്യത്തിനും എത്താന്‍ കഴിയാത്തിടത്ത്,
എത്തിക്കുന്നു. ഇന്ത്യന്‍ റയില്‍വേയുടെ മേേട്ടുപ്പാളയം ഊട്ടി റയില്‍വേ
അഭിമാനമായി , മഞ്ഞണിഞ്ഞ മാമലകളും, യാത്രക്കാരേയും
വിശ്രമകേന്ദ്രത്തിലെത്തുന്നവരേയും അത്ഭുത പരതന്ത്രരാക്കുമെന്ന്
നിസ്സംശയം പറയാം. നമുക്ക് ഒന്നായി ആ അഭിമാനം തൊഴുകയ്യോടെ
ഏറ്റുവാങ്ങാനാവുമെന്നത് ഇന്ത്യക്കാരുടെ സൌഭാഗ്യമാണ്.
ഊട്ടിക്കു മുന്‍പുള്ള റയില്‍വേ സ്‌റ്റേഷനാണ് ഫേണ്‍ഹില്ല്.! നടരാജഗുരു
സ്ഥാപിച്ച ആശ്രമം ഫേണ്‍ഹില്ലിലാണ്. മനോഹരമായ ഒരു ആശ്രമാന്തരീക്ഷം.
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സത്യത്തിന്‍റെ സത്യത്തെ
അന്വേഷിച്ചിറങ്ങിയ തീര്‍ത്ഥാടകരാണ് അവിടെ എത്തുന്നത്. , പാശ്‌ചാത്യ
രാജ്യങ്ങളിലെ ആത്മീയ ധാരണകളില്‍, ഒന്നും പിടികിട്ടാതെ അഭൌമമായ
പ്രപഞ്ചത്തിലെ ശക്തിയെ തേടിയിട്ടുള്ളവര്‍ക്ക് വെളിച്ചം പകരാന്‍ ,
നടരാജഗുരുവും പ്രധാന ശിഷ്യന്‍ നിത്യചൈതന്യയതിയും , മറ്റ് തത്വജ്ഞാനികളും
ഭാരതത്തിലെ പൌരാണിക സമ്പത്തായ മതേതര കാഴ്ചപ്പാടുകള്‍ വിവരിച്ചു
കൊടുക്കുമ്പോള്‍ , പുതിയ വെളിച്ചം കിട്ടി കണ്ണു തുറപ്പിച്ച സന്തോഷത്തില്‍
,, ആ മലഞ്ചെരുവിലെ ആശ്രമത്തില്‍ കുറേ നാളുകള്‍ താമസിക്കുകയും , അങ്ങനെ
പ്രപഞ്ച ചൈതന്യം പ്രകൃതിയില്‍ തന്നേയാണെന്നും , പരിസ്ഥിതിയും പ്രകൃതിയും
സംരക്ഷിക്കുമ്പോള്‍ കിട്ടുന്ന ആരോഗ്യവും മാനസിക സംതൃപ്തിയും മറ്റ് ഒരു
ആരാധനാക്രമങ്ങളില്‍ നിന്നും കിട്ടിയിട്ടില്ലെന്ന് അവര്‍ക്കു ബോധ്യം
വരുന്നത് കാണാം.
മനുഷ്യന്‍റെ വിശേഷബുദ്ധി മറ്റൊരു സൃഷ്‌ടിക്കും ഇല്ലെന്നും, മനുഷ്യനാണ്
എല്ലാറ്റിന്‍റെയും സംരക്ഷകനെന്നും അങ്ങനെ ദൈവത്തെ തേടി എങ്ങോട്ടും
പോകേണ്ടതില്ലെന്നും അവനവന്‍റെ ഉള്ളിലേക്ക് നോക്കിയാല്‍ ., ആ ചൈതന്യം
അനുഭവിക്കാന്‍ , നിര്‍മ്മലമായ ഒരു മനസ്സിനു ആവുമെന്ന തിരിച്ചറിവു നേടി,
വെളിച്ചം ലഭിക്കുന്നു. അവര്‍ കുറേ നാളുകളിലെ താമസം കഴിഞ്ഞ്
മടങ്ങുമ്പോള്‍ അനുഭവങ്ങള്‍ അന്യ നാടുകളില്‍ പ്രചരിപ്പിക്കുകയും തെറ്റായ
ധാരണകളെ മാറ്റി . മനുഷ്യരെല്ലാം ഒരമ്മയുടെ മക്കളാണെന്നുമുള്ള
തിരിച്ചറിവ് നേടുന്നതും വിസ്‌മയകരമായ അനുഭവമാണ്.
-Fern Hill കഴിഞ്ഞാല്‍ ഊട്ടിയെന്ന , വിശ്രമ കേന്ദ്രത്തിലെത്താം.
അന്തരീക്ഷം ശബ്‌ദമാലിന്യമില്ലാതെ , നിശ്സബ്‌ദതയിലും ധ്യാനത്തിലും
അമര്‍ന്നിരിക്കുന്ന അനുഭവം, ഊട്ടിവാസത്തിലെ , മറക്കാനാവാത്ത
അനുഭവങ്ങളായിരിക്കും.
ലണ്ടനിലെ ഭൂഗര്‍ഭ റയില്‍വേ, യാത്രക്കാരെ ചിന്തിപ്പിക്കാനും അങ്ങനെ യാത്ര
സുഖകരമാക്കാനും ,ആവിഷ്‌ക്കരിച്ചിരിക്കുന്ന പ്രോഗ്രാം ഈ കഴിഞ്ഞ ദിവസം
"ന്യൂ ഇന്ത്യന്‍ എക`സ്‌പ്രസ്സില്‍" കൊടുത്തിരുന്ന ആലോചനാമൃതമായ പുതിയ
സമ്പ്രദായം , ലോകത്ത് തന്നെ ഏറ്റവും അധികം വലിയ
റയില്‍വേ(കി.മീറ്ററുകളില്‍) ഓടിക്കുന്ന ഇന്ത്യന്‍ റയില്‍വെക്കും
മാര്‍ഗ്ഗദര്‍ശകമായി തോന്നി.
വലിയ ദാര്‍ശനികന്‍മാരുടെ വാക്കുകള്‍ ഉദ്ധരണികളായി
കൊടുത്തിരിക്കുന്നതില്‍ ഇന്ത്യയില്‍നിന്നും ഗാന്ധിജിയുടെ വരികളും
ഉദ്ധരിച്ചിട്ടുണ്ട്. ആ വാര്‍ത്ത വായിക്കുന്നവര്‍ക്ക് , പഴയ
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ , വെള്ളക്കാരുടെ അക്കാലത്തെ
ധാര്‍ഷ്‌ട്യവും കറുത്തവംശജരോടുള്ള വെറുപ്പും ചരിത്രം
വായിച്ചിട്ടുള്ളവര്‍ക്ക് , ബോധ്യപ്പെടും. ഗാന്ധിജി ഇംഗ്ളണ്ടില്‍ Bar
at law യ്ക്ക് പഠിക്കുമ്പോള്‍ , കറുത്ത വംശജരോടുള്ള വെറുപ്പ്
അനുഭവിച്ചയാളാണെന്ന് മനസ്സിലാക്കാം.
വെള്ളക്കാരേക്കാളും പരിഷ്‌കൃതമായ കോട്ടും ടൈയും ധരിച്ച ഗാന്ധി അന്ന്
-1st class ticket എടുത്തിരുന്നിട്ടും വെള്ളക്കാരോടൊപ്പം യാത്ര
ചെയ്യാന്‍ സമ്മതിക്കാതെ കറുത്ത വംശജനായ ഇന്ത്യക്കാരനായ ഗാന്ധിയെ
പ്ളാറ്റ്‌ഫോമില്‍ ഇറക്കി വിടുകയും , അങ്ങനെ ഗാന്ധിയെ വിട്ട് വണ്ടി
പോവുകയും ചെയ്‌തത് ചരിത്ര സംഭവമാണ്.
ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ , റയില്‍വേ ഉദ്യോഗസ്ഥന്‍മാര്‍
ലണ്ടനിലെ ഭൂഗര്‍ഭ റയില്‍വേയില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍
ചിന്തിക്കാനും , അങ്ങനെ യാത്ര സുഖകരമാക്കാനും അഹിംസയുടെ പ്രവാചകനായി ,
ലോകം അംഗീകരിച്ച ഗാന്ധിജിയുടെ ദര്‍ശനങ്ങളും , ആധുനിക സംവിധാനത്തിലൂടെ
യാത്രക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. ലോകത്തെ മറ്റു
ചിന്തകന്‍മാരെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ലോക പ്രശസ്ത
ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീനും ,ഫ്രെഡ്രിക്ക് ഏംഗല്‍സും
ഗീഥേയുടേയും ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്.
"ജര്‍മ്മി ഡല്ലര്‍" എന്ന കലാകാരന്‍ ആവിഷ്‌ക്കരിച്ച്, വണ്ടി ഓടിക്കുന്ന
ഡ്റൈവേഴ്‌സ് വരെ അതു മനസ്സിലാക്കാവുന്ന തരത്തില്‍ സമഗ്രമായ പദ്ധതിയാണ്
ആവിഷ്‌ക്കരിച്ചിരിക്കുന്നത്. റയില്‍ കമ്പാര്‍ട്ടുമെന്‍റിനുള്ളില്‍ തന്നെ
പതിപ്പിച്ചിരിക്കുന്ന അത്തരം അറിവു പകരല്‍ വാക്കുകള്‍ക്ക് "Tube Poem "
എന്നാണ് അറിയപ്പെടുന്നത്. വണ്ടിക്കുള്ളില്‍ തന്നെ കൊടുത്തിട്ടുള്ള
ബോര്‍ഡുകളില്‍ അത്തരം കവിതകള്‍ പതിപ്പിച്ചിട്ടുണ്ട്.
"Mind the gap " എന്ന പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് വണ്ടിയിലെ
ഡ്രൈവര്‍ യാത്രക്കാരുമായി പങ്കെടുക്കുന്നതിനെയാണ് "Mind the gap " എന്ന
സംജ്ഞയിലറിയപ്പെടുന്നത്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ വാക്കുകള്‍- എല്ലാവരേയും ബഹുമാനിക്കണം,
എന്നാലോ ആരേയും വിഗ്രഹമാക്കരുത്. ഏംഗല്‍സ് പറയുന്നു , ഇന്നത്തെ
ദിവസത്തെക്കാള്‍ മെച്ചപ്പെട്ടത് വേറൊരു ദിവസമില്ലെന്ന്. ഉരുവിട്ടു
കൊണ്ടിരിക്കണമെന്നാണ്.
ലണ്ടനിലെ ഭൂഗര്‍ഭ റയില്‍വേ, പിക്കാഡി റയില്‍വേ എന്നാണ്
അറിയപ്പെടുന്നത്. ഡല്ലര്‍ റയില്‍വേ ഡ്രൈവര്‍മാരുടെ മനസ്സ്
ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചത് വളരെ ക്രിയാത്മകമായിട്ടാണ്. ട്രയിന്‍
വഴിക്ക് തടസ്സപ്പെട്ടുപോകാതെ ഓടിക്കണമെന്ന് ജീന്‍ സാത്രേ പറയുന്നു.
യാത്രക്കാര്‍ പോയി തുലയട്ടെ! വണ്ടി തുടര്‍ന്നു ഓടിച്ചു പോവുക എന്ന നീചമായ
വാക്കുകളാണ്!!
ഡ്രെല്ലെര്‍ ബി ബി സി യോട് പറഞ്ഞത് ഭാരതത്തിന്‍റെ ഗാന്ധിജിയാണ്
മഹാത്മാവെന്നാണ്. അല്ലാതെ മരണപ്പാച്ചിലില്‍ , വണ്ടി
അപകടപ്പെടുത്തുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നുമാണ്.
ജരമി ഡല്ലര്‍ എന്ന കലാകാരന്‍ യാത്രാമൊഴികള്‍ എന്ന പുസ്‌തകത്തിലൂടെ
പ്രശസ്‌തരായ പലരേയും ഉദ്ധരിച്ചു കൊണ്ട് , അവരുടെ ചിന്തകള്‍,
യാത്രക്കാര്‍ക്ക് ഉച്ചഭാഷിണിയിലൂടെ ഓടുന്ന തീവണ്ടിയിലിരുന്ന്
കേള്‍ക്കാന്‍ സംവിധാനങ്ങള്‍ , ഏര്‍പ്പാടു ചെയ്യാന്‍ റയില്‍വേ അധികാരികളെ
എല്‍പ്പിച്ചിട്ടുണ്ട്
അക്കൂട്ടത്തിലെ പ്രശസ്‌തരുടെ മൊഴികള്‍ ചിലത് വായനക്കാരുടെ ശ്രദ്ധക്കായി
രേഖപ്പെടുത്തിയിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ വാക്കുകള്‍ശ്രദ്ധിക്കുക. "The woods are
lovely , dark and deep
But i have promises to keep and miles to go before i sleep "
മറ്റൊരു മഹത് വചനം ഇങ്ങനെ
"you need only arrest your mind for few ,mts, twice a day.
And has to do is to comfortably sit not more than few, mts every day"

ഇരുളിന്‍റെ ലോകത്തെ പൊന്‍വെളിച്ചം-സുബൈദ മഹ്ദി
ജനിച്ചു വീണപ്പോള്‍ ആരോഗ്യവും ചന്തവുമുള്ള ഒരു കുഞ്ഞായിരുന്നു അവള്‍.
ഓമനത്തം തുളുമ്പുന്ന ഒരു ചുണക്കുട്ടിയായി അവള്‍ വളര്‍ന്നു. വെളുത്തു
തുടുത്ത ആ കുഞ്ഞിക്കവിളുകളില്‍ വാത്സല്യപൂര്‍വ്വം ഒരുമ്മ നല്‍കാന്‍ ആരും
കൊതിച്ചുപോകും
. ആയിരത്തി എണ്ണൂറ്റി എണ്‍പതിലായിരുന്നു അവളുടെ ജനനം. അമേരിക്കയിലെ അലബാമ
സ്റ്റേറ്റില്‍
അവള്‍ക്ക് രണ്ടു വയസ്സു പ്രായമായി. അമ്മയുടെ വസ്ത്രത്തില്‍ തൂങ്ങി
തൊടിയിലൊക്കെ പിച്ചവച്ചു നടക്കുമ്പോള്‍ ഒരരികില്‍ മാറിനിന്ന് അവളുടെ
പിതാവ് ആ കാഴ്ച കണ്ട് ആനന്ദിക്കുമായിരുന്നു.
അന്നൊരു ദിവസം നേരം പുലര്‍ന്നിട്ടും അവള്‍ ഉറക്കമുണര്‍ന്നില്ല. സാധാരണ
രാവിലെ തന്നെ ഉണരുകയും അമ്മയെ തട്ടിയുണര്‍ത്തുകയുമായിരുന്നു അവളുടെ
പതിവ്. ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്താതെ തന്നെ ആ അമ്മ , തന്‍റെ
കുരുന്നിന്‍റെ നെറ്റിയില്‍ മെല്ലെയൊന്നു തലോടി. അവര്‍ ഞെട്ടി. പൊള്ളുന്ന
ചൂട്. കുലുക്കി വിളിച്ചിട്ടും ഉണരാതെ ബോധമറ്റു കിടക്കുന്നതുപോലെ.
പെട്ടെന്ന് അവളെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴും
കുഞ്ഞിന് പ്രജ്ഞയുണ്ടായിരുന്നില്ല. പരിശോധനയില്‍ തെളിഞ്ഞത്
ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയായിരുന്നു. മെനഞ്ചെറ്റിസ് - മസ്തിഷ്ക്ക
ജ്വരം.-ആണ് അവള്‍ക്ക് പിടിപെട്ടിരിക്കുന്നത്.
വിദഗ്ദ്ധ ചികിത്സ നല്‍കപ്പെട്ടു. .കുറേ ദിവസങ്ങള്‍ ആശുപത്രികിടക്കയില്‍
കഴിഞ്ഞു. ചികിത്സ കഴിഞ്ഞ് രോഗം ഒട്ടൊക്കെ ഭേദമായി. അപ്പോഴാണ്
നടുക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം കൂടി പുറത്തു വന്നത്. രോഗം
ഭേദമായെങ്കിലും ആ മാരകാവസ്ഥയില്‍ നിന്നുള്ള തിരിച്ചുവരവിനിടെ കാഴ്ചയും ,
കേള്‍വിയും അവള്‍ക്കു പൂര്‍ണ്ണമായി
നഷ്‌ടപ്പെട്ടിരിക്കുന്നു..മെനെഞ്ചെറ്റിസ് രോഗത്തിന്‍റെ പാര്‍ശ്വഫലം.
കാഴ്ചയില്ലാതെ ,കാതു കേള്‍ക്കാതെ , അവള്‍ വളര്‍ന്നു. അന്നു മുതല്‍
അച്ഛനമ്മമാരെ സ്വന്തം കണ്ണു കൊണ്ട് കാണാനവള്‍ക്കു ഭാഗ്യമുണ്ടായില്ല.
പ്രപഞ്ചത്തിന്‍റെ സൌന്ദര്യം ഒരണുവോളം കണ്ടാസ്വദിക്കാനും അവള്‍ക്കു
കഴിഞ്ഞില്ല. എല്ലാ അര്‍ത്ഥത്തിലും അവളുടെ ലോകം ഇരുളടഞ്ഞതായി.
കണ്ണും കാതും ശൈശവാവസ്ഥയിലേ നഷ്‌ടപ്പെട്ടാല്‍ പിന്നെ സംസാരശേഷിക്കുള്ള
സാദ്ധ്യതയെവിടെ. പ്രകൃതിയുടെ ശബ്ദങ്ങളേയും വാക്കുകളേയും കണ്ടും കേട്ടും
ആണല്ലൊ നാമോരോരുത്തരും സംസാരഭാഷ പഠിക്കുന്നത്. കുട്ടിക്കാലത്തു തന്നെ
അന്ധ ബധിരത ബാധിക്കുന്നവര്‍ മൂകരുമായിത്തീരുന്നത് അങ്ങനെയാണ്.
മറ്റുള്ളവരുമായി ആശയസംവേദനം നടത്താനുള്ള സാധ്യത നിശ്ശേഷം
നിഷേധിക്കപ്പെട്ട അവളുടെ കൊച്ചുജീവിതം തികച്ചും ദു:ഖപൂര്‍ണ്ണമായിരുന്നു.
വേദനയിലും നിരാശയിലുമായി ആ മാതാപിതാക്കള്‍ ജീവിതം തള്ളിനീക്കി. മകളെ
രണ്ടക്ഷരം പഠിപ്പിക്കാന്‍ കഴിയുന്നില്ല എന്നത് ഇതിനകം അവരുടെ ഒരു
സ്വകാര്യദു:ഖമായി മാറിക്കഴിഞ്ഞിരുന്നു. അച്ഛനമ്മമാരുടെ മനസ്സില്‍ അതൊരു
തീക്കനലായി നീറി നിന്നു. വര്‍ഷങ്ങള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.
അവള്‍ക്കു ഏഴു വയസ്സായി. തപ്പിതടഞ്ഞ് ,ചുറ്റുമുള്ള വസ്തുക്കളുടെ
സ്പര്‍ശനം കൊണ്ടുമാത്രം സ്ഥലകാല ഭേദം മനസ്സിലാക്കാനുള്ള ശ്രമവുമായി,
തികച്ചും ഒറ്റപ്പെട്ട് തന്‍റേതായ ഒരു സ്വകാര്യലോകത്ത് അവള്‍ ജീവിച്ചു.
ഒരിക്കല്‍ ഒരു സ്ത്രീ ആ വീട്ടിനുള്ളില്‍ കയറി വന്നു. അവരൊരു
അദ്ധ്യാപികയായിരുന്നു. അവരെത്തിയത് തന്നെ പഠിപ്പിക്കാനാണെന്ന്
അവള്‍ക്കറിയില്ലായിരുന്നു. അത് മനസ്സിലാക്കാന്‍ ആ പിഞ്ചു കുഞ്ഞിന്
കഴിയുമായിരുന്നില്ലല്ലൊ.
തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു അതെന്ന് അവള്‍
പിന്നീടറിഞ്ഞു.
ആയിരത്തി എണ്ണൂറ്റി എണ്‍പത്തേഴ് മാര്‍ച്ച് മാസം മൂന്നാം
തീയതിയായിരുന്നു ആ സംഭവം. ഇന്നേക്ക് ഒരു നൂറ്റാണ്ടും ഇരുപത്തി രണ്ടു
വര്‍ഷവും മുമ്പ്.
അറിയപ്പെടാത്ത ഏതോ ചിന്തകളില്‍ മുഴുകി സാധാരണയെന്നപോലെ വീടിന്‍റെ
ഉമ്മറപ്പടിയില്‍ അവളിരിക്കുകയായിരുന്നു. ഭംഗിയുള്ള സ്വപ്നങ്ങള്‍
നെയ്‌തുകൂട്ടാന്‍ അവള്‍ക്കൊരിക്കലും ഭാഗ്യമുണ്ടായിരുന്നില്ല.
പ്രപഞ്ചത്തിലെ ഒന്നിനേപ്പറ്റിയും അവള്‍ക്കറിയില്ലല്ലൊ. ശബ്ദവും
വെളിച്ചവുമൊന്നും. പിന്നെയെങ്ങിനെ അവയെക്കുറിച്ച് സ്വപ്നം കാണും.
അവിസ്മരണീയമായ ആ ദിവസത്തിന്‍റെ പ്രത്യേകത പിന്നീട് പലപ്പോഴും അവള്‍
ഓര്‍മ്മയില്‍ സൂക്ഷിച്ചു വച്ചിരുന്നു. അസാധാരണമായ എന്തോ ഒന്ന്
സംഭവിക്കുവാന്‍ പോകുന്നുവെന്ന ചിന്ത ആ കുഞ്ഞു മനസ്സില്‍ ഒരു വെളിപാടുപോലെ
പരന്നു നിന്നു. സ്വന്തം ഭാവി എന്തെന്നുള്ള ഒരു രൂപവും അവളില്‍
അപ്പോഴുണ്ടായിരുന്നുല്ല. കൂരിരുട്ടിന്‍റേതായിരുന്നു ഓരോ നിമിഷവും. തന്‍റെ
വിധിയെ പഴിച്ച് , നിര്‍ഭാഗ്യാവസ്ഥയെ ഓര്‍ത്ത് മനസ്സില്‍
ഇരമ്പിക്കയറുന്ന കോപവും താപവും നിയന്ത്രിക്കാന്‍ ശ്രമിച്ച് അവളിങ്ങനെ
കഴിയുമ്പോഴാണ് അദ്ധ്യാപികയുടെ വരവ്. ഇതിനകം വൈകാരികമായ തീവ്രസംഘര്‍ഷം ആ
കുഞ്ഞു മനസ്സിന്‍റെ താളം തെറ്റിക്കാന്‍ പോന്ന തരത്തില്‍ അവളെ എത്തിച്ചു.
കഴിഞ്ഞിരുന്നു. പ്രതീക്ഷയുടെ ഒരു പിടി വള്ളിപോലെ ആ ഗുരുനാഥ അവള്‍ക്കു
മുമ്പില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
തന്‍റെ ഇളം മനസ്സിന്‍റെ ഉള്ളറകളില്‍ അജ്ഞാതമായ ഏതോ പ്രതീക്ഷയുടെ
കിരണങ്ങള്‍ വാരി വിതറപ്പെട്ടതുപോലെ അവള്‍ക്കു തോന്നി. ആ കുരുന്നുമുത്ത്
ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
"ദൈവമേ! നീ എന്‍റെ ഉള്ളില്‍ വെളിച്ചം തരേണമേ. എനിക്കെന്‍റെ അച്ഛനേയും
അമ്മയേയും ഈ പ്രപഞ്ചത്തെയാകേയും പ്രകൃതിയിലെ സൌന്ദര്യമൊക്കെയും കാണാന്‍
കൊതിയാവുന്നു. അതിനു കഴിയും വിധം നീയെനിക്കു ഭാഗ്യം നല്‍കേണമെ...... "
വാക്കുകളില്ലാത്ത ആ ആത്മരോദനം ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെട്ടെന്നോണം
ആ ഗുരുനാഥ അവളുടെ കുഞ്ഞിക്കൈ പിടിച്ച് അരികില്‍ ചേര്‍ത്തു നിര്‍ത്തി
ആശ്ളേഷിച്ചു. ആരുടേതാണ് ആ അപരിചിത കരങ്ങളെന്ന്
അവള്‍ക്കറിയില്ലായിരുന്നു. അത് സ്വന്തം അമ്മയുടേതല്ലെന്നു മാത്രം
അവളറിഞ്ഞു. അമ്മയുടെ കരസ്പര്‍ശം അവള്‍ക്കു സുപരിചിതമായിരുന്നു..
ഗുരുനാഥയുടെ ആലിംഗനത്തിലൂടെ ജീവിതത്തിലാദ്യമായി അവള്‍ ഒരന്യസ്ത്രീയുടെ
സ്നേഹത്തിന്‍റെ ഊഷ്‌മളത ആസ്വദിക്കുകയായിരുന്നു. അവര്‍ സ്വന്തം
അരികിലേക്ക് അണയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയമറിയാതെ അവരുടെ
അടുത്തേക്ക് അവള്‍ ചേര്‍ന്നു നിന്നു.
അന്ന് ആ അദ്ധ്യാപിക മടങ്ങിപ്പോയി. പിറ്റേ ദിവസം അവര്‍ വീണ്ടുമെത്തി.
അവരുടെ പക്കല്‍ ഒരു കടലാസ്സു പാക്കറ്റുണ്ടായിരുന്നു. അവരതു മെല്ലെ
തുറന്നു. ഇതൊന്നു മറിയാതെ മിഴിച്ചു നില്‍ക്കുകയായിരുന്നു തൊട്ടരികിലവള്‍.
ആ കുഞ്ഞു കരങ്ങളിലേക്ക് പൊതിയഴിച്ച് പുറത്തെടുത്ത വസ്തു അദ്ധ്യാപിക
വച്ചു കൊടുത്തു. അവളതിനെ തലോടി. അതിന്‍റെ രൂപം മനസ്സിലാക്കാനൊരു ശ്രമം
നടത്തി. അതെന്താണെന്ന് അവള്‍ക്ക് പിടി കിട്ടിയില്ല. ഇന്നോളം
അത്തരമൊന്ന് കൈക്കൊണ്ട് അവള്‍ തൊട്ടറിഞ്ഞിട്ടില്ല.
ഗുരുനാഥ, ആ കുരുന്നിന്‍റെ വിടര്‍ന്ന കൊച്ചു കൈത്തലത്തില്‍ തന്‍റെ
വിരല്‍ത്തുമ്പു കൊണ്ട് മൂന്നക്ഷരങ്ങള്‍ എഴുതി. ഹെച്ച്.എ.ടി-ഹാറ്റ്
എന്ന്.. കൈവെള്ളയില്‍ ആ അദ്ധ്യാപിക കോറിയിട്ട അക്ഷരങ്ങള്‍ എന്തെന്ന്
അവള്‍ക്ക് മനസ്സിലായില്ല. സ്പര്‍ശനത്തിലൂടെ തന്‍റെ കൈയ്യിലിരിക്കുന്ന
വസ്തുവെന്തെന്ന് ഗ്രഹിക്കാന്‍ അവള്‍ ശ്രമിച്ചു. ആ ശ്രമം പലവട്ടം
ആവര്‍ത്തിച്ചപ്പോള്‍ ആ അക്ഷരങ്ങള്‍ മനസ്സില്‍ രേഖപ്പെടുത്താനും അവള്‍ക്കു
കഴിഞ്ഞു. അങ്ങിനെ തന്‍റെ കൈയ്യിലിരിക്കുന്ന വസ്തു ഒരു തൊപ്പിയാണെന്ന്
അവളാദ്യമായി പഠിച്ചു.ആ കുഞ്ഞു മനസ്സില്‍ ആദ്യമായി പതിഞ്ഞ വസ്തു, ഒരു
കൊച്ചു ഹാറ്റ് ആയിരുന്നു.
താന്‍ പഠിച്ച ആദ്യവാക്കുകള്‍ , അവള്‍ക്കേറ്റവും അമൂല്യമായി തോന്നിയ
അറിവുമായി തന്‍റെ അമ്മയുടെ അടുക്കലേക്ക് അവള്‍ നീങ്ങി. ആ അദ്ധ്യാപിക
വാത്സല്യപൂര്‍വ്വം അവളുടെ തലയില്‍ തന്നെ ഉറപ്പിച്ചുകൊടുത്ത ആ ഹാറ്റ് ഒരു
കൈകൊണ്ട് അമര്‍ത്തിപിടിച്ച് തന്‍റെ ആദ്യവിജ്ഞാനം ആംഗ്യം
കൊണ്ടറിയിക്കാനുള്ള വെമ്പലോടെ അവള്‍ അമ്മയുടെ അടുത്തേക്ക്
തപ്പിതടഞ്ഞെത്തി. ആ രംഗം കണ്ട് ആ അമ്മ കോരിത്തരിച്ചു നിന്നു.
അങ്ങനെ ,ഭൂമിയിലെ ഓരോ വസ്തുക്കളേയും തന്‍റെ വിരല്‍ത്തുമ്പിലൂടെ അവള്‍
പരിചയപ്പെട്ടു. അവ ഓരോന്നിനേയും പരസ്പരം വേര്‍തിരിച്ചറിയാന്‍
ശ്രമിക്കുകയും അവയുടെ പേരിന്‍റെ അക്ഷരങ്ങള്‍ കൈവെള്ളയില്‍ രേഖപ്പെടുത്തി
മനസ്സിലുറപ്പിക്കുകയും ചെയ്‌തു.
അവളെ ഏറ്റവും വിഷമിപ്പിച്ച രണ്ടു പദങ്ങള്‍ , ബാറ്റും ബോളുമായിരുന്നു.അവ
തമ്മില്‍ തിരിച്ചറിയാനായിരുന്നു അവള്‍ നന്നേ ബുദ്ധിമുട്ടിയത്.
അക്ഷരങ്ങളില്‍ക്കൂടി അവള്‍- ആ രണ്ടു വാക്കും പഠിച്ചുവെങ്കിലും ഏതാണ്
ബാറ്റ് ഏതാണ് ബോള്‍ എന്ന് വേര്‍തിരിച്ചറിയാന്‍ അവള്‍ നന്നേ
ബുദ്ധിമുട്ടി.
ക്രമേണ ചെറിയ പദങ്ങള്‍ ഓരോന്നായി മെല്ലെ മെല്ലെ അവള്‍ ഹൃദിസ്ഥമാക്കി.
എന്നിട്ട് ആ വാക്കുകള്‍ ക്ഷമാപൂര്‍വ്വം മനസ്സില്‍ രേഖപ്പെടുത്താനും
അവള്‍ ശ്രമിച്ചു.
ഇരിക്കുക, എഴുന്നേല്‍ക്കുക, നടക്കുക തുടങ്ങിയ ക്രിയാപദങ്ങളിലൂടെ അവയുടെ
പ്രവര്‍ത്തികളും അവള്‍ തന്‍റെ കുഞ്ഞുമനസ്സില്‍ കോറിയിട്ടു.
ഭൂമി എന്നൊന്നുണ്ടെന്നും , ഈ ഭൂമിയിലെ ഓരോ വസ്തുക്കള്‍ക്കും പ്രത്യേകം
പ്രത്യേകം പേരുകളുണ്ടെന്നും അവള്‍ തിരിച്ചറിഞ്ഞു. ആ അറിവ് അത്തരം
നാമങ്ങളിലൂടെ ഒരു പുതിയ ചിന്തയിലേക്ക് നയിച്ചു. പിതാവ്, മാതാവ്
സഹോദരന്‍ സഹോദരി. എന്നീ കുടുംബ വ്യക്തികളേയും തിരിച്ചറിയാന്‍ അവള്‍ക്കു
കഴിഞ്ഞു. പുതിയ ഒരു ലോകം ,അന്ധയും ബധിരയുമായ അവളുടെ മുമ്പില്‍
വിടരുകയായിരുന്നു. ഓരോ നിമിഷം കഴിയുന്തോറും ദിവസങ്ങളും, മാസങ്ങളും
വര്‍ഷങ്ങളും പിന്നിടുമ്പോഴും പുതിയ പുതിയ വിജ്ഞാനങ്ങള്‍ അവളില്‍
തളിര്‍ക്കുകയും പുഷ്‌പ്പിക്കുകയും ചെയ്‌തു. ഈ അവസ്ഥ ആ കുഞ്ഞുമനസ്സില്‍
സന്തോഷവും സംതൃപ്തിയും വിടര്‍ത്തി. അവളുടെ ജീവിതം പ്രകാശപൂരിതമാകുവാന്‍
തുടങ്ങി. അനല്‍പ്പമായ ശാരീരിക വൈകല്യങ്ങളില്‍ നിന്നും സ്വന്തം കഴിവും
പ്രയത്‌നവും കൊണ്ട് സ്വയം ഉയിര്‍ത്തെഴുന്നേറ്റ് ഇന്നോളം ലോകത്താരും
നേടാത്ത ഉയരങ്ങളിലെത്തിയ ആ മഹതി ആരാണെന്നറിയാമോ?
ലോകപ്രശസ്തയായിത്തീര്‍ന്ന 'ഹെലന്‍കെല്ലര്‍' ആയിരുന്നു അവര്‍. സ്വന്തം
ശാരീരിക ദൌര്‍ബ്ബല്യം ആ സ്ത്രീയെ ഒട്ടും തളര്‍ത്തിയില്ല. ശുഭപ്രതീക്ഷയോടെ
, അതിരു കവിഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ വിദ്യാഭ്യാസം നേടി.
പ്രസിദ്ധമായ ഒരു സര്‍വ്വകലാശാലയില്‍ നിന്നും പ്രശസ്തമായ നിലയില്‍ ബിരുദം
സമ്പാദിച്ചു. തന്‍റെ ജീവിതകാലം മുഴുവന്‍ അന്ധരേയും ബധിരരേയും
പഠിപ്പിക്കുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടി ചിലവഴിച്ചു. അതിനായി
സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വച്ചു. ശാരീരിക പരാധീനത തെല്ലും
വകവെയ്ക്കാതെ , പരിമിതികള്‍ക്കപ്പുറത്തേക്ക് കടക്കാനുള്ള ശ്രമമെന്ന
നിലയില്‍ ലോകത്തെമ്പാടും അവര്‍ സഞ്ചരിച്ചു. നിരവധി സംഘടനകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും അവര്‍ രൂപം കൊടുത്തു.
ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും നിഷ്‌പക്ഷവും , നീതിപൂര്‍വ്വകവുമായി
നല്‍കപ്പെടുന്ന ലോകത്തെ ഏറ്റവും ഉന്നതമായ പുരസ്ക്കാരം , നോബല്‍സമ്മാനം,
എത്രയോ പൂര്‍ണ്ണമായ നിലയില്‍ അര്‍ഹിച്ചിരുന്നിട്ടും ഹെലന്‍കെല്ലര്‍ക്ക്
ലഭ്യമായില്ല എന്നത് ലോകം മുഴുവന്‍ ഇന്നും ഖേദത്തോടെ ഓര്‍ക്കുന്നു.
എന്നാല്‍ അവരുടെ പേരില്‍ ഇന്ന് വളരെ വലിയൊരു അവാര്‍ഡ്
നല്‍കപ്പെടുന്നുണ്ട്. 'ഹെലന്‍ കെല്ലര്‍" സമ്മാനം . ഇത് ലോകമൊട്ടാകെ
അന്ധ മൂക ബധിരര്‍ക്കു വേണ്ടി ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തനം- കാഴ്ച
വെക്കുന്ന സേവന നിരതര്‍ക്കാണ് നല്‍കപ്പെടുന്നത്.
അവര്‍ ഒരിക്കല്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. വിജ്ഞാനം എന്നത് സ്നേഹവും
വെളിച്ചവും ദര്‍ശനവുമാകുന്നു. വിധിയെ ഒരിക്കലും പഴിക്കരുതെന്നും ജീവിതം
അങ്ങിനെ വൃഥാവിലാക്കാനല്ല ശ്രമിക്കേണ്ടതെന്നും അവര്‍ നമ്മെ പഠിപ്പിച്ചു.
ഏത് ഭയാനക ദു:സ്ഥിതിയേയും വിപരീതാനുഭവങ്ങളേയും സ്ഥിരോത്സാഹത്തോടെ ,
ശുഭാപ്തി വിശ്വാസത്തോടെ നേരിടണമെന്നും അവര്‍ സ്വജീവിതാനുഭവങ്ങളിലൂടെ
കാണിച്ചു തരികയും ചെയ്‌തു. സ്വന്തം ജീവിതത്തിലെ അതീവ ദൌര്‍ഭാഗ്യകരമായ
ദുരന്തഭാവത്തെ സ്വപ്രയത്‌നം കൊണ്ട് കീഴടക്കി , മഹത്തായ ഒരു
വിജയഗാഥയാക്കി മാറ്റിയ ഹെലന്‍കെല്ലര്‍ മരിച്ചിട്ട് നാല്‍പ്പത്താറു
വര്‍ഷം തികയുന്നു. അവര്‍ നമുക്കെന്നും അവിസ്‌മരണീയമായ പ്രചോദനമാണ്. ,
ഉദാത്തമാതൃകയും

ലക്ഷ്മിമാരും നാണിക്കുട്ടിമാരും-കെ.വി. അനൂപ്
നാടകം വേണം ഇത്തവണ കൊച്ചനിയന്‍റെ പേരിലാണ് മത്സരം . പങ്കെടുത്തേ പറ്റൂ.- കൊച്ചനിയന്‍ തലേ വര്‍ഷത്തെ(1992-93 ) കലിക്കറ്റ് സര്‍വ്വകലാശാലായൂണിയന്‍ കലോത്സവത്തിനിടെ കൊല ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാവ്.അതിനെന്താ നമുക്ക് ഗംഗാധരന്‍ മാഷോട് പറയാംപ്രൊഫ: പി. ഗംഗാധരന്‍.എണ്‍പതുകളില്‍ കേരളത്തിലെ സാംസ്ക്കാരിക രംഗത്ത്‌പട്ടാമ്പി കോളേജിന്‍റെ പേര് സജീവമാക്കി നിര്‍ത്തിയവരില്‍ ഒരാള്‍.'ചോരക്കുഞ്ഞിനെക്കൊന്ന മേരിഫെറാറിന്‍റെ കഥ' 'ആട്ടം' കര്‍ണ്ണഭാരം'തുടങ്ങിയ നാടകങ്ങളിലൂടെ കാമ്പസ് നാടക വേദിയെ ചലനാത്മകമാക്കിയസംവിധായകന്‍.മാഷോട് കാര്യം പറയേണ്ട താമസം , മണികണ്ഠ്‌ന് വിവരം പോയി.മണികണ്ഠ്ന്‍ പ്രഭാപൂരം. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദമെടുത്ത ,പട്ടാമ്പി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി. അന്ന് നാടകപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രം അറിയപ്പെട്ടിരുന്ന മണികണ്‌ഠന്‍ ഇന്ന്‌സിനിമാപ്രേമികള്‍ക്കും സുപരിചിതനാണ്. മീശമാധവന്‍, മണ്‍കോലങ്ങള്‍,അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ.രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ മണികണ്ഠ്ന്‍ വന്നു . പ്രശസ്‌ത മറാത്തിഎഴുത്തുകാരന്‍ വിജയ് തെണ്ടുല്‍ക്കറുടെ 'സഖാറാം ബൈന്‍ഡര്‍' എന്നനാടകത്തിന്‍റെ സംഗ്രഹ പരിഭാഷയുമായി.
ആര്‍ട്‌സ് ക്ളബ്ബ് സെക്രട്ടറി എന്ന നിലയില്‍ അഭിനേതാക്കളെസംഘടിപ്പിക്കല്‍ എന്‍റെ ചുമതലയായിരുന്നു. ആണ്‍ കുട്ടികളെ കിട്ടാന്‍പ്രയാസമുണ്ടായില്ല. പക്ഷേ, പെണ്‍കുട്ടികളുടെ കാര്യത്തില്‍ സ്ഥിതിമറിച്ചായിരുന്നു. കേരളത്തിലെ ഫെമിനിസ്റ്റ് കൂട്ടായ്‌മകളുടെ ആദ്യ സജീവമാതൃകയായ 'മാനുഷി' പിറന്ന അതേ കാമ്പസില്‍ നിന്ന് നാടകത്തില്‍അഭിനയിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നത്‌രണ്ടേ രണ്ടു പെണ്‍കുട്ടികള്‍. ഒരാള്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി.മറ്റേയാള്‍ പ്രീ-ഡിഗ്രിക്കാരിയും. നാടകത്തില്‍ രണ്ടു സ്ത്രീകഥാപാത്രങ്ങളെ ഉള്ളൂ എന്നത് രക്ഷയായി.മണികണ്ഠ്ന്‍ അഭിനേതാക്കള്‍ക്ക് നാടകത്തിന്‍റെ കഥ വിശദീകരിച്ചു കൊടുത്തു.:സഖാറാം എന്ന ബുക്ക് ബൈന്‍ഡര്‍. സാമ്പ്രദായിക കുടുംബ സങ്കല്‍പ്പങ്ങളെഗൌനിക്കാത്ത അയാള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവരോ , പീഡനങ്ങള്‍സഹിക്ക വയ്യാതെ വീടു വിട്ടു പോന്നവരോ ആയ സ്ത്രീകളെ സ്വന്തം വീട്ടിലേക്ക്‌കൂട്ടിക്കൊണ്ടു വരും.
എപ്പോള്‍ വേണമെങ്കിലും തന്നെ വിട്ടുപോവാനുള്ളസ്വാതന്ത്ര്യം അയാള്‍ അവര്‍ക്കു നല്‍കും. പക്ഷേ, തന്‍റെ വീട്ടില്‍കഴിയുവോളം അവര്‍ തന്‍റെ ഇഷ്‌ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വിധേയമായിജീവിച്ചുകൊള്ളണം. സഖാറമിനെ സംബന്ധിച്ചിടത്തോളം സ്വന്തം സുഖത്തിനുവേണ്ടിയുള്ള ഒരു വസ്‌തു മാത്രമാണ് സ്ത്രീ. മദ്യപനും ആഭാസനുമായ അയാളുടെപീഡനങ്ങള്‍ സഹിക്കാതെ ഒപ്പം വന്ന സ്ത്രീകളൊക്കെ അവിടം വിട്ടുപോയി.ഏഴാമത്തെ ആളായ ലക്ഷ്മി എത്തുന്നിടത്താണ് നാടകം ആരംഭിക്കുന്നത്.സൌമ്യയും ഭക്തയുമൊക്കെയായ ലക്ഷ്മിക്കും സഖാറാമിന്‍റെ അടിയുംതൊഴിയുമേറ്റ് അധിക നാള്‍ പിടിച്ചു നില്‍ക്കാനാവുന്നില്ല. ലക്ഷ്മിക്കുപിന്നാലെ സഖാറാം മറ്റൊരാളെ കൊണ്ടുവരുന്നു. ചമ്പ.
അതുവരെ അയാള്‍ പരിചയിച്ചസ്ത്രീകളെപ്പോലെയായിരുന്നില്ല ചമ്പ........കഥ കേട്ടപ്പോള്‍ യൂണിയന്‍ ഭാരവാഹിയായ ഒരു സുഹൃത്ത് എന്‍റെ ചെവിയില്‍പതിയെ ചോദിച്ചു. :ഇതെന്താ സാധനം? പ്രശ്‌നമാകുമോ?വിജയ് തെണ്ടുല്‍ക്കറെക്കുറിച്ചും അദ്ദേഹത്തിന്‍റെ രചനകളെക്കുറിച്ചുംഎവിടേയോ വായിച്ച ചെറിയ അറിവു വച്ചു ഞാന്‍ പറഞ്ഞു, : ഏയ് ഇത് ഭയങ്കരഫെമിനിസ്റ്റ് നാടകമല്ലേ?......എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മുപ്പതിന് ക്ളാസ്സു കഴിഞ്ഞ ഉടനെറിഹേഴ്‌സല്‍ നിശ്ചയിച്ചു. തുടര്‍ന്നുള്ള രണ്ടു ദിവസം റിഹേഴ്‌സല്‍ഭംഗിയായി നടക്കുകയും ചെയ്‌തു.മൂന്നാം ദിവസം റിഹേഴ്‌സലിന്‍റെ സമയമായപ്പോള്‍ ലക്ഷ്മിയെഅവതരിപ്പിക്കുന്ന നടിയെ കണ്ടില്ല. അന്വേഷിച്ചു ചെന്നപ്പോള്‍ അവളന്ന്‌ക്ളാസ്സില്‍ വന്നിട്ടില്ലെന്ന് അറിഞ്ഞു. സുഖമില്ലത്രെ. ലക്ഷ്മിയില്ലാതെഎങ്ങനെ റിഹേഴ്‌സല്‍ നടക്കും?വിഷണ്ണരായി ഞങ്ങള്‍ നില്‍ക്കേ ലക്ഷ്മിയുടെ കൂട്ടുകാരിലൊരാള്‍ അടുത്തു വന്നു പറഞ്ഞു'നാടകത്തിലേക്ക് ഇനി അവളെ നോക്കേണ്ട '........ അതെന്തേയെന്നു ഞങ്ങള്‍ അമ്പരക്കേ ,കളിക്കും കാര്യത്തിനുമിടക്ക് പകര്‍ന്നാട്ടം നടത്തുന്ന ശബ്ദ- ഭാവങ്ങളോടെഅവള്‍ പറഞ്ഞു."ആണുങ്ങളുടെ കാലു പിടിക്കുന്ന റോളല്ലേ....അതിനൊന്നും അവളെ കിട്ടില്ല.ഇടതു പക്ഷ രാഷ്ട്രീയ ബന്ധമുള്ള ഒരു കുടുംബത്തില്‍ നിന്നു വരുന്ന ,പുരോഗമന ചിന്താഗതിക്കാരിയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്ന 'ലക്ഷ്മി'നാടകം സ്ത്രീ വിരുദ്ധമാണെന്നാരോപിച്ച് മുങ്ങിയത് എല്ലാവര്‍ക്കും ഒരുഷോക്കായിരുന്നു. പുറത്തു കാട്ടുന്നില്ലെങ്കിലും മണികണ്‌ഠ്‌നും അത്‌മന:പ്രയാസമുണ്ടാക്കി എന്ന് എനിക്ക് മനസ്സിലായി.
നമ്മുടെ കുടുംബ വ്യവസ്ഥയില്‍ പുരുഷനുള്ള ആധിപത്യ സ്വഭാവത്തെ ചോദ്യംചെയ്യുന്നതിന്‍റെ പേരില്‍ യാഥാസ്ഥിതിക ഭരണകൂടങ്ങളില്‍ നിന്ന് നിരോധനനടപടികള്‍പോലും അഭിമുഖീകരിക്കേണ്ടി വന്ന നാടകമാണ് സഖാറാംതെണ്ടുല്‍ക്കര്‍. കുടുംബത്തില്‍ പുരുഷന്‍റെ അടിമയും ഉപകരണവുമൊക്കെയായിസ്ത്രീ ഒതുക്കപ്പെടുന്നതിന്‍റെ ചിത്രീകരണമെന്ന നിലയില്‍ നാടകത്തില്‍സഖാറാം ലക്ഷ്മിയെ കൊണ്ട് തന്‍റെ കാലു തടവിപ്പിക്കുന്നുണ്ട്.ഇതാണ് ആകുട്ടി സ്ത്രീ വിരുദ്ധതയായി ധരിച്ചു വശായത്.സ്ത്രീ പക്ഷ എഴുത്തുകളും ചര്‍ച്ചകളും ഒക്കെ കാണുകയും കേള്‍ക്കുകയുംചെയ്യുമ്പോഴെല്ലാം ഞാന്‍ ഈ കാമ്പസ് അനുഭവം ഓര്‍ക്കാറുണ്ട്. ആപെണ്‍കുട്ടിയെപ്പൊലെ കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാതെയാണ്' പലരുംഎഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നതെന്ന് തോന്നാറുണ്ട്.ഫെമിനിസത്തെ വിശാലമായ അര്‍ത്ഥതലങ്ങളില്‍ ഉള്‍ക്കൊള്ളാതെ ചില സങ്കുചിതവട്ടങ്ങളില്‍ ഒതുക്കുന്നതായും തോന്നിയിട്ടുണ്ട്.'ലക്ഷ്മി' മുങ്ങിയതോടെ 'സഖാറാം ബൈന്‍ഡര്‍' മുടങ്ങി. ലക്ഷ്മിയുടെ റോള്‍ചെയ്യാന്‍ പകരമൊരാളെ തേടി കുറേ അലഞ്ഞു. പരിചയമുള്ള. പെണ്‍കുട്ടികളേയുംനിര്‍ബന്ധപൂര്‍വ്വം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല.റിഹേഴ്‌സല്‍ കഴിഞ്ഞ് വീട്ടിലെത്താന്‍ വൈകുമെന്ന കാരണമാണ് പലരുംപറഞ്ഞത് ഹോസ്റ്റലിലെ പെണ്‍കുട്ടികളില്‍ ആരേയെങ്കിലും കിട്ടിയാലേരക്ഷയുള്ളു എന്നായി.കാമ്പസിലെ അറിയപ്പെടുന്ന ഗായികയായ പ്രീ-ഡിഗ്രിക്കാരി സിന്ധു, ഹോസ്റ്റലിലെകാന്‍വാസിങ്ങ് ദൌത്യം ഏറ്റെടുത്തു. പിറ്റേന്ന് രാവിലെകോളേജിലെത്തിയപ്പോള്‍ എന്‍റെ ക്ളാസ്സിനു മുന്നില്‍ സിന്ധുനില്‍പ്പുണ്ടായിരുന്നു.ഹോസ്റ്റലിലെ ഒരു വിധം കുട്ടികളോടൊക്കെ അന്വേഷിച്ചു.ഒരാളും തയ്യാറല്ല. .......ഏറ്റെടുത്ത ദൌത്യം പരാജയപ്പെട്ടതിലുള്ള നിരാശ അവളുടെ മുഖത്തുണ്ടായിരുന്നു.സാരമില്ല നമുക്ക് ആരേയെങ്കിലും കണ്ടുപിടിക്കാം.
ഞാന്‍പറഞ്ഞു.അപ്പോള്‍ എന്തോ പറയാന്‍ ബാക്കിയുണ്ടെന്ന മട്ടില്‍ സിന്ധു.എന്തേ എന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ അവള്‍ മടിച്ചു മടിച്ചു പറഞ്ഞു'ആരേയും കിട്ടിയില്ലെങ്കില്‍ .... ഞാനൊന്നു ശ്രമിച്ചു നോക്കിയാലൊ?'"അതിനെന്താ ഞാന്‍ മണികണ്ഠ്‌നോട് പറയാം. സാധാരണ മട്ടിലാണ് ഞാനങ്ങനെപറഞ്ഞതെങ്കിലും ഉള്ളില്‍ വല്ലാത്തൊരാശ്വാസമായിരുന്നു. അന്ന്‌റിഹേഴ്‌സലിന് വന്ന ഉടനെ മണികണ്ഠ്‌നോട് സിന്ധുവിന്‍റെ കാര്യംസൂചിപ്പിച്ചു. സ്റ്റേജില്‍ കയറി പരിചയമുള്ള കുട്ടിയല്ലേ അതുമതി.മണികണ്ഠ്ന്‍ പറഞ്ഞു.റിഹേഴ്‌സലിന് എല്ലാവരും ഒരുങ്ങിയപ്പോള്‍ മണികഠ്ന്‍ പ്രഖ്യാപിച്ചു. :നമ്മള്‍ സഖാറാം ബൈന്‍ഡറെ ഉപേക്ഷിക്കുന്നു. പകരം മറ്റൊന്ന് ചെയ്യാം.അങ്ങനെ ചെറുകാടിന്‍റെ 'മുളങ്കൂട്ടം' എന്ന നാടകം പരിശീലിക്കാന്‍ തുടങ്ങി.
രണ്ടു വീട്ടുകാര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്‍റെ ഗ്രാമ്യമായകഥയിലൂടെ , മനുഷ്യ ഹൃദയങ്ങള്‍ക്കിടയില്‍ വളരുന്നഅതിര്‍വരമ്പുകളെക്കുറിച്ച് പറയുന്ന അതിശക്തമായ രാഷ്ട്രീയ നാടകം . ബാബറിമസ്ജിദ് പൊളിക്കപ്പെട്ട സാമൂഹ്യ പശ്ചാത്തലത്തില്‍ പഴയ നാടകത്തിന്‍റെപുത്തന്‍ പാഠം.പാലക്കാട് നടന്ന സോണല്‍ മത്സരത്തില്‍ 'മുളങ്കൂട്ടം' ഒന്നാംസ്ഥാനംനേടിയപ്പോള്‍ മികച്ച നടിക്കുള്ള സമ്മാനം നാണിക്കുട്ടി എന്ന കഥാപാത്രത്തെഅവതരിപ്പിച്ച സിന്ധുവിനായിരുന്നു.തൃശൂരില്‍ നടന്ന സര്‍വ്വകലാശാലാ തല മത്സരത്തില്‍ കൊച്ചനിയന്‍ സ്മാരകട്രോഫി ഞങ്ങള്‍ക്കു കൈ വിട്ടുപോയി. നാടകം രണ്ടാംസ്ഥാനത്തായിപ്പോയെങ്കിലുംനാണിക്കുട്ടി കസറുക തന്നെ ചെയ്‌തു.ഫെമിനിസം പുരുഷനെ സംശയിക്കാനുള്ള ഒരായുധമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന 'ലക്ഷ്മി'മാര്‍ ഇപ്പോഴും നമ്മുടെ കാമ്പസുകളിലുണ്ടാവും.അതുപോലെ അവസരം കിട്ടിയാല്‍ സര്‍ഗ്ഗാത്മകതയുടെ വിസ്‌മയങ്ങള്‍സമ്മാനിക്കാന്‍ കഴിവുള്ള എത്രയോ സിന്ധുമാരും കാമ്പസുകളില്‍ഒളിഞ്ഞിരിപ്പുണ്ടാകും.
അഭിമുഖം-എം. കെ ഹരികുമാര്‍/ ഗണേഷ് പന്നിയത്ത്
സാഹിത്യം ഒരു യാഥാസ്ഥിതികത്വമായി
ചോ: താങ്കള്‍ ഓരോ വ്യക്തിയേയും " അക്ഷര ജാലകം" എന്ന കോളത്തിലൂടെ
വിമര്‍ശിക്കുന്നു. വാസ്‌തവത്തില്‍ ഇത് താങ്കള്‍ക്ക് പോപ്പുലാരിറ്റിയുടെ
കാര്യത്തില്‍ വലിയ നഷ്‌ടക്കച്ചവടമുണ്ടാക്കില്ലേ?
ഉ :വ്യക്തിയുടെ കാര്യത്തില്‍ നേരിയ തോതില്‍ പ്രതീക്ഷകള്‍
സ്ഥിരനിക്ഷേപമായി സൂക്ഷിക്കേണ്ടതുണ്ടോ? ഞാന്‍ ഒരു പാട് പേരെ കുറിച്ച്
എഴുതിയിട്ടുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പലരേയും
പ്രശംസിച്ചത് ശരിയായിരുന്നില്ലെന്ന് ഇന്ന് തോന്നുന്നുണ്ട്. ഞാന്‍
ചിന്താപരമായി വലിയൊരു കുതിച്ചു ചാട്ടം നടത്തിയത് കഴിഞ്ഞ ഏതാനും
വര്‍ഷങ്ങളിലെ വായനയുടേയും ചിന്തയുടേയും ഫലമായാണ്. എഴുത്ത് എന്ന
പ്രക്രിയ ഇവിടെ നടന്നുപോരുന്നത് എത്രയോ നിശ്‌ചലമായ ഒരു
ബോധപരിസരത്തിലാണെന്ന് ഞാന്‍ ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു. അത്
പറഞ്ഞില്ലെങ്കില്‍ എഴുതിയിട്ടെന്തു കാര്യം? ഇക്കാര്യത്തില്‍
വ്യക്തികള്‍ക്ക് എന്നെയോ , എനിക്ക് അവരേയോ സഹായിക്കുന്നതിനു
പരിമിതിയുണ്ട്. ഒരു നല്ല വാക്യം പോലുമില്ലാത്ത ആഖ്യാനപരമായി അനുഭവപരമായി
പുതിയൊരു ദിശാബോധം തരാത്ത കഥകളെ കഥാകൃത്തിനു വേണ്ടി പ്രശംസിച്ചു
കൊണ്ടിരുന്നാല്‍ എന്താണ് പ്രയോജനം? കുറേക്കഴിയുമ്പോള്‍ ഞാനാരേയാണോ
പ്രശാംസിച്ചത് അയാള്‍ തന്നെ എന്നെ വെറുക്കും. കാരണം എന്നും അയാള്‍ക്ക്
അയാളുടെ ഇഷ്‌ടംപോലെ പ്രശംസ ചൊരിഞ്ഞുകൊണ്ടിരിക്കാന്‍ എനിക്കു
കഴിയില്ലല്ലോ.....
ചോ: അതുകൊണ്ടാണോ കവിത വെറും അനിഷ്‌ഠാനമാണെന്ന് പറഞ്ഞത്?
ഉ: കവിത മരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍പോലും കവിതകള്‍ക്ക്
മാര്‍ക്കറ്റില്ല. കവികള്‍ തന്നെയാണ് കവിതയുടെ വായനക്കാര്‍.
മറ്റുള്ളവരുടെ കവിതകള്‍ ചില കവികള്‍ വായിക്കുന്നത് എന്തെങ്കിലും
മോഷ്‌ടിക്കുവാന്‍ പറ്റുമോ എന്ന് നോക്കാനാണെന്ന് ഒരു നൈജീരിയന്‍ കവി
പറഞ്ഞതോര്‍ക്കുന്നു. പലരും ഉപയോഗത്തിന് ഭാഷയും തുരുമ്പെടുത്ത
പ്രയോഗങ്ങളും അന്തസ്സില്ലാതെ ആവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്. കവികള്‍
അവരുടെ പരമ്പരാഗത ബിംബങ്ങളെല്ലാം നിറം കെട്ടു. നിലാവും ആതിരയും എല്ലാം
മനുഷ്യചിന്തയില്‍ തന്നെ നശിച്ചുകഴിഞ്ഞു. അതിനൊന്നും അര്‍ത്ഥോല്‍പ്പാദന
ശേഷിയില്ല. ജ്ഞാനവുമായി ഒരു ബന്ധവുമില്ല ഇന്നത്തെ കവിതക്ക്. ഒരു കവി
എഴുതുന്ന അമ്പതോ നൂറോ വാക്യങ്ങള്‍ വായിക്കു. അതിന്‍റെ സാരം എന്നത് ഒരു
പത്താംക്ളാസ്സുകാരന്‍റെ ചിന്തയിലും ബുദ്ധിയിലും താഴെയായിരിക്കും. വെറുതേ
തല്ലിക്കൂട്ടുന്നതാണ് കവിത. കവിത എന്ന മാധ്യമം കഴിഞ്ഞ കാലങ്ങളില്‍
നേടിയെടുത്ത പ്രത്യേകമായ പദവിയില്‍ ജീവിച്ചുപോരുകയാണ് പലരും. ഇന്നത്തെ
ഒരു വരിയും ആരേയും സ്പര്‍ശിക്കുന്നില്ല. ചിലര്‍ ഓരോ വരിയില്‍ നിന്നും
മനുഷ്യവികാരങ്ങളെ വാറ്റിക്കളയുന്നു. സചേതനമായ യാതൊന്നുമില്ലാത്ത പുക പടലം
മാത്രമായി കവിത അവസാനിക്കുന്നു. ഇന്നത്തെ കവികളെ ഒരു പ്രത്യേകം
മനശ്ശാസ്‌ത്രം പിടികൂടിയിരിക്കുകയാണ്.. അവര്‍ക്കു് എഴുതുക എന്ന
ലഹരിയില്ല. ചിലര്‍ ദു:ഖോപാസനയിലും കരച്ചിലിലും തന്നെ
കെട്ടിക്കിടക്കുകയാണ്. ഭൌതിക ജീവിത സുഖങ്ങള്‍ക്കു പിന്നാലെയുള്ള
പാഞ്ഞുപോക്കിനിടയില്‍ ഒരു സാന്‍ഡ് വിച്ച് തിന്നാനായി
മാറിനില്‍ക്കുന്നതുപോലെയാണ് പലരും കവിതയെ സമീപിക്കുന്നത്. ചിലര്‍
വേദത്തിലും ഉപനിഷത്തിലും പറഞ്ഞതെല്ലാം പിന്നെയും പിന്നെയും കവിതകളായി
അവതരിപ്പിക്കുന്നു. മറ്റു ചിലര്‍ ചങ്ങമ്പുഴയും വള്ളത്തോളും എഴുതിയതൊക്കെ
വീണ്ടും എഴുതി കാണിക്കുന്നു. എന്തിന്? നാലാം തരം വരികള്‍ക്ക് വലിയ
അവാര്‍ഡുകള്‍ നല്‍കിയാല്‍ മഹത്തരമാവില്ല.

ചോ: സാഹിത്യം അവസാനിക്കാറായെന്നാണോ താങ്കള്‍ പറയുന്നത്?
ഉ: നമ്മുടെ സമൂഹത്തില്‍ സാഹിത്യമുണ്ടെന്ന് താങ്കള്‍
തെളിയിക്കാമോയെന്ന് ഞാന്‍ തിരിച്ചുചോദിക്കുകയാണ്. മലയാള സാഹിത്യത്തില്‍
പതിറ്റാണ്ടുകളായി ഒരു പുതിയ സ്വരവും കേള്‍ക്കാനില്ല. പലരും
മുന്‍തലമുറയിലെ എഴുത്തുകാരെ അന്ധമായി പിന്‍തുടരുന്നവരായി മാറി. ഒരു ഹോം
വര്‍ക്കില്ല പഠനമില്ല . സ്വന്തം മാധ്യമത്തിന്‍റെ സാധ്യതയറിയാത്തവര്‍
എഴുത്തുകാരനാവുമോ? നോവല്‍ എന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്നതൊക്കെ
രണ്ടാംതരം ഉല്‍പ്പന്നങ്ങളാണ്. സാഹിത്യം എന്ന മുന്‍ധാരണയില്‍ ഒന്നും
ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എഴുതുന്ന ഒരാള്‍ കണ്ടെത്തേണ്ട
വന്‍കരയാണത്. ഇന്ന്` ഒരു വന്‍കരയും ആരും കണ്ടെത്തുന്നില്ല.
ചെറുപ്പക്കാരുടെ പോലും നോവല്‍ ശില്‍പ്പങ്ങള്‍ എത്ര വിരളമാണ്.
എം.മുകുന്ദന്‍റെ 'പ്രവാസം' ഒരു കലാസൃഷ്‌ടിയെന്ന നിലയില്‍ വന്‍
പരാജയമാണ്. പിന്നെ ഏതാണ് വിജയിക്കുന്നത്? സാഹിത്യം ഒരു
യാഥാസ്ഥിതികമായി.
ചോ: അനുഭവങ്ങളും കഥാപാത്രങ്ങളും മനുഷ്യവ്യക്തിയും മരിച്ചുവെന്ന്
താങ്കള്‍ എഴുതിയല്ലൊ. സര്‍വ്വത്ര നിരാശയാണോ താങ്കള്‍ പകരുന്നത്?
ഉ: എനിക്കു നിരാശയില്ല. ഞാന്‍ ഓരോ മനുഷ്യനേയും പുതിയ പ്രതീക്ഷയായാണ്
കാണുന്നത്. എനിക്കു പ്രാദേശിക ,ജാതി, മത, വര്‍ഗ്ഗ, താല്‍പ്പര്യങ്ങളോട്
വെറുപ്പാണ്. അനുഭവം മരിച്ചു എന്ന് പറഞ്ഞത് , പുതിയ അനുഭവങ്ങള്‍
ഉണ്ടാകുന്നില്ല എന്ന അര്‍ത്ഥത്തിലാണ്. എല്ലാവരും ജീവിച്ച അതേ
കാല്‍പ്പാടുകളിലൂടെയാണ് നം പോകുന്നതെങ്കില്‍ നാം എന്താണ് നേടുക?
കാല്‍പ്പാടുകളെ പൂജിക്കുന്ന സംസ്ക്കാരമാണല്ലൊ നമ്മുടേത്. ഈ പൂജ
മാത്രമേയുള്ളു മിച്ചം. നമുക്ക് പുതിയതായൊന്നും എത്തിപ്പിടിക്കാനാവില്ല.
അനുഭവങ്ങള്‍ ഇങ്ങനെ കുരുന്നിലേ ഇല്ലാതാവുകയാണ്. കഥാപാത്രങ്ങള്‍
മരിച്ചത് മനുഷ്യര്‍ക്ക് സ്ഥിരം മാനസികാവസ്ഥ ഇല്ലെന്ന പുതിയ
തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ്. ഒരു മനുഷ്യനും സ്ഥിരം വ്യക്തിയല്ല.
അയാള്‍ മാറുന്നു, മാറണം . അതുകൊണ്ട് അയാള്‍ക്ക് സ്വത്വം ഇല്ല.
ഉണ്ടെന്ന്` പറയുന്നത് അര്‍ത്ഥശൂന്യമാണ്. കഥാപാത്രങ്ങള്‍ ജീവിതത്തില്‍
നിന്നാണ് ഉണ്ടാകുന്നതെങ്കിള്‍ ജീവിതം ഒരു കള്ളമായിത്തീരും ഏതൊരു
സ്ഥിരചിത്തനായ കഥാപാത്രവും ജീവിതത്തിനെതിരേയുള്ള ക്രൈമാണ്.
മനുഷ്യവ്യക്തി മരിക്കുന്നത് നാം എന്നും കാണുന്നതല്ലേ? ഇന്നു
പറയുന്നത് നാളെ മാറ്റിപ്പറയുന്നത് ഒരു ആചാരമായി തീര്‍ന്നിരിക്കുന്നു.
ചതി നല്ല ഒരു അലങ്കാരമാണ്. ഏത് വേളയിലും ഏറ്റവും അടുത്തുള്ളവന്‍റെ
പോലും ക്രൂരമായ ചതി പ്രതീക്ഷിക്കാതിരിക്കാന്‍ പറ്റുമോ? ഇതെല്ലാം
നിരാശപ്പെടുത്തുമെങ്കിലും ഞാന്‍ നേരെ വരുന്ന ഓരോ വ്യക്തിയേയും
പ്രതീക്ഷയോടെ നോക്കുകയാണ്. ഒരു ദയാലു, ശ്രദ്ധാലു, ജ്ഞാനി,......
ചോ: ഇത്രയും ഭീഷണമായ ഒരു സാഹിത്യ സ്‌തംഭനാവസ്ഥ മുന്നില്‍ വന്നിട്ട്
നമ്മുടെ വിമര്‍ശകര്‍ താങ്കളെപ്പോലെ ഇതിനെ എതിര്‍ക്കുന്നില്ലല്ലൊ?
ഉ: അത് അവരുടെ നയമായിരിക്കാം. അവര്‍ മിണ്ടാതിരുന്ന്
രക്ഷപ്പെടുകയുമാവാം. നമ്മുടെ ആധുനികതാ വിമര്‍ശകരും പിന്നീടു വന്ന
നിരൂപകരും ചെയ്‌ത ഏറ്റവും വലിയ കുറ്റം അവര്‍ കഴിഞ്ഞ ഇരുപതു
വര്‍ഷത്തിനിടയില്‍ അരങ്ങു വാണ ക്ഷുദ്രകൃതികള്‍ക്കെതിരെ ഒന്നും
മിണ്ടിയില്ല എന്നതാണ്. ഈ നിശ്ശബ്‌ദതയില്‍ ഒരു പതിറ്റാണ്ടിലേറെ കാലം മോശം
രചനകള്‍ തുടര്‍ച്ചയായി കേന്ദ്ര സാഹിത്യ അകാദമിയുടെ അവാര്‍ഡുകള്‍
തട്ടിയെടുത്തുകൊണ്ടിരുന്നു. ഏറ്റവും വലിയ ആദര്‍ശം പറയുന്നവര്‍ തന്നെ
പ്രവൃത്തിയിലതു കാണിക്കില്ല സ്വന്തക്കാര്‍ എന്ന ചിന്ത പല
അക്കാദമിക്കാരേയും അവാര്‍ഡ് ഉടമകളേയും ഭ്രാന്ത്
പിടിപ്പിച്ചിരിക്കുകയാണ്. ഒരു കാര്യം ഞാന്‍ പറയാം ഇന്ന് നാം
കൊട്ടിഘോഷിച്ചു കൊടുത്തുകൊണ്ടിരിക്കുന്ന പല അവാര്‍ഡുകളും
അര്‍ത്ഥശൂന്യമാണെന്നറിഞ്ഞ് പിന്നീട് മലയാളികള്‍ക്ക് വിലപിക്കേണ്ടി
വരും.
ചോ: എന്താണ് ഇന്നത്തെ സാംസ്ക്കാരിക പ്രതിസന്ധി?
ഉ: ഒരു നവീനമായ ആശയവും കാണാനില്ല. രാഷ്‌ട്രീയക്കാര്‍പോലും
അരാഷ്‌ട്രീയതയില്‍ അഭിരമിക്കുന്നു. പ്രത്യക്ഷത്തില്‍ പ്രയോജനമില്ലാത്ത
ചര്‍ച്ചകളും വാക്ക്‌പയറ്റുകളുമാണ് അവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത്.
മാധ്യമങ്ങളും ഈ വഴുയെ തന്നെ പോകുന്നു. രാഷ്‌ട്രീയം ഒരു പരിഷ്‌കൃത
യാഥാസ്ഥിതികത്വമായി തീര്‍ന്നിരിക്കുന്നു. സാഹിത്യകാരന്‍മാര്‍ക്ക്
സ്വന്തം സ്ഥാനവും അവാര്‍ഡുകളുമാണ് വലുത്. അതിനായി അവര്‍ എത്രകാലം
വേണമെങ്കിലും നിശ്ശബ്‌ദത പാലിക്കും. അക്കാദമികള്‍ പോലെയുള്ള സ്ഥാപനങ്ങള്‍
സ്ഥാപിത താല്‍പ്പര്യത്തിനു വേണ്ടി മാത്രമായി. കവിത ,കഥ, പോലുള്ള
പരമ്പരാഗത മാധ്യമങ്ങള്‍ ഒന്നും ആവിഷ്‌ക്കരിക്കാനില്ലാതെ പൊള്ളയായി .
ഒരിടത്തു കണ്ടു മടുത്ത ദൃശ്യം പിന്നേയും പിന്നേയും കാണിക്കുന്ന
പ്രവര്‍ത്തനത്തിനുള്ള വിളിപ്പേരാണ് സാംസ്ക്കാരിക കലാവതരണം. ഇത്
സാംസ്ക്കാരിക തനിയാവര്‍ത്തനമാണ്. ഒരു വരി പോലും ഇപ്പോള്‍ നമ്മുടെ
ഭാഷയില്‍ ഉണ്ടാകുന്നില്ല. കൃതികളും അവാര്‍ഡുകളും ഈ ശൂന്യതയെ
മറച്ചുപിടിക്കാനാണ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്.
ചോ: താങ്കളുടെ 'അക്ഷരജാലകം' (കലാകൌമുദി) പ്രൊഫ; എം. കൃഷ്‌ണന്‍നായരുടെ
സാഹുത്യത്തെ പിന്തള്ളി എന്ന് അഭിപ്രായമുണ്ടോ?
ഉ: എനിക്കു ഒരു മത്സരത്തിനു താല്‍പ്പര്യമില്ല. ഞാന്‍ ഒരു
പ്ണ്ഡിതനുമല്ലല്ലൊ.? കൃഷ്‌ണന്‍നായരുടെ കോളത്തേക്കാള്‍ ലൈവാണ്
അക്ഷരജാലകമെന്ന് എത്രയോ എഴുത്തുകാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
കൃഷ്‌ണന്‍നായര്‍ ക്ളാസ്സിക്കല്‍ സാഹിത്യത്തിന്‍റെ അനുയായി
ആയിരുന്നുവല്ലൊ. അദ്ദേഹം സാഹിത്യത്തിന്‍റെ നവീനതകളെ
ഇഷ്‌ടപ്പെട്ടിരുന്നില്ല. ഞാന്‍നവീകരണത്തിലാണ് പ്രധാനമായും
ശ്രദ്ധിക്കുന്നത്. പിന്നെ പുതിയ പുസ്‌തകങ്ങള്‍
പരിചയപ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രത്യേകത
കണ്ടിരുന്നത്. പുതിയ കൃതികളെ പരിചയപ്പെടാന്‍ ഇന്ന് ധാരാളം
മാര്‍ഗ്ഗങ്ങളുണ്ട്. അതിനു വേണ്ടി മാത്രം എഴുതുന്നവര്‍ തന്നെയുണ്ട്. ഒരു
കോളമിസ്‌റ്റ് പുതിയ പുസ്‌തകങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു ചുമതലയായി
കാണേണ്ട കാര്യമില്ല. ജര്‍മ്മന്‍ ഉത്തര- ഉത്തരാധുനിക ചിന്തകനായ റിയോള്‍
ഈഷല്‍മാന്‍ എന്‍റെ കോളത്തിലേക്ക് ലോകത്തിലെ പത്തു നോവലുകള്‍
തിരഞ്ഞെടുത്തയച്ചിരുന്നു. അക്ഷരജാലകത്തിന്‍റെ ഇംഗ്ളീഷ് തര്‍ജ്ജമയോട്
അദ്ദേഹം പ്രതികരിക്കുകയും ചെയ്‌തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു.
"ഹരികുമാറിന്‍റെ നിരീക്ഷണങ്ങള്‍ നമുക്ക് അപ്രാപ്യമായ
ആത്മീയകേന്ദ്രങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ്.
"ഈഷല്‍മാന്‍റെ കമന്‍റ് (www.newsmk-harikumar.blogspot.com )എന്‍റെ
ബ്ളോഗില്‍ ലഭ്യമാണ്. ഇതിനേക്കാള്‍ വലിയ അംഗീകാരം എനിക്ക് കിട്ടാനില്ല.
ചോ: ഇന്നത്തെ സാഹിത്യ വിമര്‍ശനത്തില്‍ കാണുന്ന മുഖ്യ ദോഷം എന്താണ്?
ഉ: ഗദ്യത്തില്‍ ഒരു ഫീല്‍ തരാന്‍ കഴിവുള്ള ഒരു ഗദ്യമെഴുത്തുകാരനും
പുതിയ തലമുറയിലില്ല. എല്ലാവരും എം.എ. മലയാളത്തിനു പഠിച്ചതു
ഛര്‍ദ്ദിക്കുകയാണ്. എത്ര നിര്‍വ്വികാരമാണ് ഇവരുടെ ഭാഷ. പാറക്കെട്ടുകള്‍
പോലും ഇവരേക്കാള്‍ ഹൃദയാലുക്കളായിരിക്കും. ഈ വിമര്‍ശകര്‍ക്ക് ഒന്നിനോടും
എതിര്‍പ്പില്ല. അവര്‍ ചിലരെപ്പറ്റി ഒരു കണ്ടെത്തലുമില്ലാതെ
എഴുതുക്കൊണ്ടിരിക്കുകയാണ്. സാഹിത്യ പഠനം എന്ന ആശയം തന്നെ
പഴഞ്ചനാണിപ്പോള്‍. എന്താണ് ഇത്ര പഠിക്കാനുള്ളത്? സമകാല വിജ്ഞാനത്തില്‍
നിന്ന് വളരെ പിറകില്‍ പോയ ഒരു വ്യവഹാരലോകമാണ് പൊതുവേ സാഹിത്യം.
നിരൂപകര്‍ക്ക് ഇത് മനസ്സിലായിട്ടില്ല. അവര്‍ കുറേ ചത്തുവീണ ഉത്തരാധുനിക
സിദ്ധാന്തങ്ങളുമായി റോന്തു ചുറ്റുകയാണ്. ഒരു ഫലവുമില്ല. ഗദ്യത്തിലെ ഈ
അനുസരണയുള്ള കുട്ടികള്‍ വാശിയോടെ ഏര്‍പ്പെട്ടിരിക്കുന്നത്. എല്ലാവരും
മറന്നു കളഞ്ഞ ചില പൂര്‍വ്വകാല ചിന്തകളെ പൊടി തട്ടിയെടുത്ത്
പ്രദര്‍ശിപ്പിക്കുന്നതിലാണ്.

[കടപ്പാട്: വര്‍ത്തമാനം ആഴ്ചപ്പതിപ്പ്]
Subscribe to:
Posts (Atom)