Followers

Thursday, June 7, 2012

ezhuth/june/2012

ezhuth online/contents/june/2012

courtesy:google

 ഉള്ളടക്കം

എഡിറ്റോറിയൽ:
മാത്യു നെല്ലിക്കുന്ന് 

 ജെ.ഗോപീകൃഷ്ണൻ

എൻ.ബി.സുരേഷ്

 സനൽ ശശിധരൻ

ശ്രീപാർവ്വതി

ജാനകി

രാംമോഹൻ പാലിയത്ത്

ആളവന്താൻ

ഇസ്മൈൽ കുറുമ്പടി

ശ്രീദേവി നായർ

 ശ്രീജിത്ത് മൂത്തേടത്ത്

സുറാബ്

അനിലൻ 

കണ്ണൂരാൻ

സതീശൻ

മനോജ്മേനോൻ

കണ്ണൻ

ആഷിഖ് തിരൂർ 

എം.കെ.ഹരികുമാർ
പംക്തികൾ

 പച്ചത്തുരുത്ത്
ഫൈസൽബാവ 
കേരളം എങ്ങോട്?
വെള്ളിയോടൻ

കേരളം എങ്ങോട്ട്?

shÅntbmS³





              A\nhmcyamb ]p\À hnNn´\w



  al¯mb kmwkvImcnI ]mc¼cyhpw aX kulmÀ±¯nsâbpw aX  kmtlmZcy¯nsâbpw ss]XrIhpapÅ  Hcp at\mlc `qanbmWv tIcfw.tIcf¯n\v ]pdsa k©cn¡pt¼mgmWv , \mw ]et¸mgpw aebmf `qanbpsS kmtlmZcy¯nsâbpw kzmX{´y¯nsâbpw sh× Xncn¨dnbpI. Ignª Ipsd hÀj§fmbn C´y¡v ]pd¯v Pohn¡p¶ Cu teJI\v, aäv cmjv{S§fnse ]uc·mcpambpÅ k¼À¡§fneqsS , AhÀ A\p`hn¡p¶ ZpcnZ§fpw AkzmX{´yhpw hninjym aX]camb {]t_m[\{]hÀ¯\§Ä¡pÅ IÀi\ \nb{´W§fpw ASp¯dnbm³ km[n¨n«pWvSv. At¸msgms¡ Hmtcm C´y³ ]uc\pw A\p`hn¡p¶ aX -. hyàn-- -. kmaqly kzmX{´yw F{Xt¯mfamsW¶v Xncn¨dnbm\pw AXv A\phZn¨v Xcp¶ C´ybpsS al¯mb `cWLS\bpsS inev]nIsfbpw ]qÀÆ t\Xm¡sfbpw a\km {]IoÀ¯n¡m\pw Ignªn«pWvSv. Cu hyhØnXnbn AkzØs¸Sp¶ k¦pNnX aXhmZnIÄ ]et¸mgpw CXns\ XIÀ¡m³ KqVamb {ia§Ä \S¯nbn«pWvSv. C¶pw A¯cw sNbvXnIÄ \nÀÆnLv\w XpSÀ¶p sImWvSnvcn¡p¶p.]e cq]¯nepw `mh¯nepw \ap¡v ap¼n C¶v A¯c¡mÀ {]Xy£s¸«psImWvSncn¡p¶p. ]t£ \½psS _p²n hnImk¯nsâ Ipdhv sImWvtSm Asæn AkwkvIrXambhbn CSIeÀ¶ncn¡p¶ kwkvIrXambhsb Xncn¨dnbm³ Ignbm¯Xv sImWvtSm \mw AsXÃmw AhKWn¨p hnSpIbmWv ]Xnhv.F¶m _p²n ]qÀÆapÅ C¯cw AhKW\IÄ h³ {]XymLmX§fmWv `mhnbn \ap¡v krjvSn¡m³ t]mIp¶sX¶v \mw Xncn¨dnbsX t]mIcpXv.


        kÀÆ aX§sfbpw AwKoIcn¡pIbpw , amÀ¤taXmbmepw IÀ½w \¶mbm am{Xw aXn, apàn e`n¡psa¶v hn`mh\w sN¿p¶ k\mX\ [À½§fnse thtZm]tZi§sf A\pkcn¨v sImWvSv `mcXw C¶pw AXnsâ aXkmtlmZcyw \ne\nÀ¯p¶p.X§fpsS kcWnbneqsS am{Xta kzÀ¤{]thiw km[yamIqsh¶v iTn¡p¶ skanänIv aX§fpambn XmcXays¸Sp¯pt¼mÄ k\mX\ [À½§fpsS, aäv `mcXob ZÀi\§fpsS alXzw , AXnhnimeX F¶nh Xncn¨dnbm³ \ap¡v km[n¡pw.ZWvV¦c³ apX Iiy]³ hscbpÅ Ccp]¯ntbgv ]qÀÆ _p²·mcpw KuXa_p²\pw Ej`³ apX ]mÀiz\mY³ hscbpÅ XoÀ°¦c·mcpw almhoc\pw Ejnamcpw {iocmaIrjvW ]calwkcpw kzmanhnthIm\µ\pw I_oÀZmkpw Hs¡ B\µn¨ncp¶Xv Cu AXnhnimeXbnembncp¶p.B AXnhnimeXbpsS XpSÀ¨sbt¶mWamWv B[p\nI C´ybnepw aX kmtlmZcyhpw aX kulmÀ±hpw IS¶v h¶Xv.AXv Gähpw IqSpX ZriyamIp¶Xv tIcf¯nemWv.]pdsa \n¶v t\m¡pt¼mÄ at\mlcamb DZym\¯nse hnhn[bn\w sNSnIfn ]pjv]n¨ Ipkpa§fmbmWv \ap¡v ChnSps¯ ZÀi\§sf ImWm³ IgnbpI.]t£,Cu ]pjv]§fnse tX³ \pIcm³ thWvSn am{Xw hcp¶ hWvSpIfà FÃmhcpw.CeIfm ad¡s¸«ncn¡p¶ apÅpIfm aäpÅhsc thZ\n¸n¡m\pw càw Nn´m\pamWv A¯c¡mÀ {ian¡p¶Xv.


          \ap¡v B[p\nI tIcfw t\cnSp¶ {]iv\§fnte¡v XncnsIsb¯mw.hfsc kpXmcyamb Khs×âmWv \ap¡v DÅsX¶v ]dbpt¼mÄ,Cu kpXmcyXbn Gähpw Bgv¶nd§p¶Xv aX hn`mK§fmWv.{]tXyIn¨v k`IÄ.{InkvXob k`IÄ C{Xtbsd `cW¯n CSs]«psImWvSncp¶ AhØ tIcf Ncn{X¯n CXn\v ap¼v DWvSmbn«nÃ.\½psS LmXI·msc c£s¸Sp¯m\pÅ KqVmtemN\IÄ t]mepw AXyp¶X {InkvXy³ Bßob tI{µ§fn \S¶Xmbn hntZi hmÀ¯m GP³knIÄ dnt¸mÀ«v sNbvXn«pWvSv.F´pw ad¨p ]nSn¡m\pw t\SnsbSp¡m\papÅ D]m[nbmWv C¶v ]utcmlnXy¯nsâ ta¡p¸mbhpw aXhpw.


        tIcf¯n hyàambn \S¶psImWvSncn¡p¶ Acmjv{SobmhØbpsS ]cnWX ^eambmWv , cmjv{Sob t\Xm¡·mÀ Aca\Ifnepw aX tI{µ§fnepw `n£mwtZlnIfmbn Im¯ncnt¡WvS AhØ kwPmXambXv.aXtae[y£·mcpsS thtZm]tZi§Ä am{Xw AWnIÄ sNhns¡mÅpIbpw Ahcn \n¶papWvSmIp¶ cmjv{Sob ]camb \nÀt±i§fpw Blzm\§fpw XÅn¡fbpIbpw sNbvsX¦n am{Xta , C¯cw ]ptcmlnX hÀ¤s¯ , Khs×ânt\mSv \S¯p¶ hne t]iepIfn \n¶v AIän \nÀ¯m³ km[n¡q.


        apÉnw --. IrkvXy³ aX hn`mK§Ä \yq\ ]£¯nsâ t]cv ]dªv kÀ¡mcn \n¶pw t\SnsbSp¡p¶ B\pIqey§Ä bYmÀ°¯n AÀlcmb \yq\ ]£ hn`mK§Ä¡v e`n¡p¶pWvtSm ? Cà F¶v Hähm¡n D¯cw ]dbm³ Ignbpw.\yq\]£ Øm]\§Ä F¶ t]cnednbs¸Sp¶ F{X Øm]\§fn  Zcn{Zcmb \yq\]£ hnZymÀ°nIÄ¡v hnZym`ymk¯n\pw DtZymKmÀ°nIÄ¡v sXmgnehkc§fpw \ÂIp¶pWvSv ? \yq\]£¯nsâ t]cn amt\PvsaâpIÄ¡v tImSnIÄ tImg hm§m\pÅ AhkcamWv amdn amdn hcp¶ kÀ¡mcpIÄ DWvSm¡ns¡mSp¡p¶Xv.Ahcn \n£n]vXambncn¡p¶ thm«v _m¦n {]Xo£bÀ¸n¡p¶Xv sImWvSmWv kÀ¡mcpIÄ¡v C§s\ sNt¿WvSn hcp¶Xv.CXv kqNn¸n¡p¶Xv, \½psS cmjv{Sobt\Xm¡·mÀ ]ptcmlnX hÀ¤¯nsâ {]oXn ]nSn¨p ]äm³ AhcpsS ImÂIgpIpIbÃmsX,A\pbmbnIÄ¡nSbnte¡v Cd§ns¨¶v Ahsc cmjv{Sobambn t_m[hm·mcm¡m³ {ian¡p¶nÃF¶XmWv.cmjv{Sobambn ]IzXbpÅ Hcp P\X DWvSmsb¦n am{Xta, aX t\XrXz§fpsS CSs]SepIÄ Ahkm\n¸n¡m³ Ignbq.


        \½psS \m«n ]SÀ¶v ]´en¨p sImWvSncn¡p¶  A¬ FbnUUv kvIqfpIfpsS {]hÀ¯\§sfbpw kÀ¡mÀ GtIm]n¸nt¡WvSnbncn¡p¶p.apÉnw aX t\XrXzw ssIbmfp¶ hnZym`ymk Øm]\§fn apÉnw hnZymÀ°nIfpw {InkvXy³ amt\Pvsaânsâ Iogn {InkvXp aX hnizmknIfmb hnZymÀ°nIfpw AtX t]mse aäpÅ aX hn`mK§nse Ip«nIÄ AXXv kapZmb¡mcpsS kvIqfpIfnepw am{Xw ]Tn¡pt¼mÄ,Hcp Xeapdbv¡msI aäv kapZmb§fpambn CSIecm\pw Ahsc a\Ênem¡m\papÅ AhkcamWv \ntj[n¡s¸Sp¶Xv.


         \½psS \m«nepÅ Nne am[ya§fpw hfsc _p²n]qÀÆapÅ hÀ¤oIcWw \S¯ns¡mWvSncn¡p¶p.CÉmanI aXcmjv{S hmZ¯n ASnbpd¨v \n¡p¶ Nne apÉnw kwLS\IfpsS ta t\m«¯nepÅ ]{X Øm]\§Ä, {]Xy£¯n apJy[mcm kaql¯nsâ ]Shmfmbpw , kmlnXy kmwkvImcnI cwK§fnse \ndkm¶n[yambn thjanSpt¼mgpw hfsc _p²n ]qÀÆw AhÀ tIcf P\Xbv¡nSbn dneoPykv Kym]v krjvSn¡pIbmWv.A\mhiyhpw A\hkc¯nepapÅXmb hmÀ¯IÄ ]ÀÆXoIcn¨v {]kn²oIcn¡pt¼mÄ ,AXnsâ hmb\m kaqls¯ AXnXo{h k¦pNnX aX Nn´mKXn¡mcm¡pIbpw AtXmsSm¸w Xs¶ A\y aX hntZzjIcm¡nv hmÀs¯Sp¡pIbpamWv sN¿p¶Xv.Hcp {Inan\ F¶v kwibn¡s¸Sp¶ HcmfpsS sabn t_mIvknte¡v ktµiab¨hsc ]n´pScpI F¶Xv Ipämt\zjIcpsS IÀ½ taJebn \nÀ®mbIamWv.Ahcn `qcn`mKhpw Hcp aX hn`mK¯n s]«hcmbXv sImWvSv ,B hmÀ¯ sXämb AÀ°w tZymXn¸n¡p¶ hn[¯n {]kn²oIcn¨v, apÉnwIsfÃmw th«bmSs¸«psImWvSncn¡pIbmsW¶  Hcp `oXn apÉnw P\hn`mK§Ä¡nSbn krjvSns¨Sp¡pIbmWv C¯cw am[ya§Ä sNbvXp sImWvSncn¡p¶Xv.C´ybn apÉnwIÄ¡v `oXnP\Iamb A´co£¯n Pohnt¡WvS bmsXmchØbpw CÃ. adn¨v , temI¯n Gähpw IqSpX apÉnwIÄ aX kzmX{´yw A\p`hn¡p¶Xpw C´ybnemWv. aX¯nse ]e hn`mK§fpambn hmZ{]XnhmZw \S¯m\pw AhchcpsS Bib§fn Dd¨v \n¡m\pam\papÅ kzmX{´yw C´ybnepWvSv.F¶m ]e apÉnw cmjv{S§fnepw apÉnwIÄ C{Xtbsd aX kzmX{´yw A\p`hn¡p¶nà F¶XmWv bmYmÀ°yw.


      `cWIqS¯nsâbpw \nbahyhØnXnbptSbpw {i²bn s]SmsX t]mbtXm, Asæn AhKWn¨p hnSp¶tXm Bb H¶mWv C¶v ae_mÀ taJebn ImWp¶ kam´c \oXn \nÀÆlW hyhØ.Hcp sNdnbIq«mbvabv¡v ,AhcpsS kwlnX{]Imcw , sXsä¶v tXm¶p¶ Imcy§fnÂ, B Iq«mbvaIfn CSs]SpIbpw hfsc {]mIrXamb coXnbn in£ hn[n¡pIbpw sN¿p¶ Hcp {]hWX C¶v hym]n¨p sImWvSncn¡pIbmWv. CXns\ kZmNmc t]meokv F¶ sNÃt¸cn«v C¯cw IpäIrXy§sf eLqIcn¡pIbpw IpähmfnIÄ¡v kaql¯n am\y·mcmbpw \m«p apJy·mcmbpw hnekm\pÅ kmlNcyw Hcp¡pIbpamWv Khs×âpw \nba]meIcpw sN¿p¶Xv.C¯cw kam´c \oXn \nÀÆlW hyhØnXnbpsS `mKambn \S¸n hcp¯nb in£bpsS ^eambn tImgnt¡mSv PnÃbn HcmÄ sImÃs¸SpIbpw asämcmÄ BßlXy sN¿pIbpapWvSmbn.Nne aX Xo{hhmZ kwL§fnse AwK§Ä AhcpsS kwLS\m {]hÀ¯\§Ä clkyam¡n sh¡pIbpw ]ckyambn AhÀ \m«p{]iv\§fn CSs]SpIbpw X§fpsS clkyAPWvS \S¸nem¡pIbpw sN¿p¶pWvSv.B[mÀ Xncn¨dnb ImÀUv kwhn[m\w tI{µ Kh¬saâv sImWvSph¶t¸mÄ t]mepw C¯cw kwLS\IÄ , X§fpsS kapZmbmwK§Ä¡nSbn {]Ncn¸n¡p¶Xv, B kapZmb¡mcpsS hniZhnhc§Ä tiJcn¡m\pÅ  KqV{iaamWnsX¶mWv.Cu AhØ XpSÀ¶m \½psS \nbahyhØbpw `cWIqShpw AXn hnZqcaÃm¯ `mhnbn Xs¶ shdpw t\m¡pIp¯nIfmbn  amdp¶Xpw ,  aX ]ptcmlnX·mcpw aXw F´msW¶v AdnbmsX aXmÔX _m[n¨hcpw tIcfs¯ DgpXpadn¡pIbpw sN¿p¶Xv \ap¡v ImtWWvSnhcpw.AXn\m Xs¶ Hcp ]p\ÀhnNn´\w A\nhmcyambncn¡p¶p.


Velliyodan
P B No 64506
Sharjah
U A E
0097155 8062584

പച്ചക്കുറിപ്പുകൾ

 ഫൈസൽബാവ
വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നുമ്പോള്‍

മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തി കൊണ്ടുവരാന്‍ അഹോരാത്രം ശ്രമിക്കുന്ന വലിയൊരു പക്ഷം നമ്മുടെ രാഷ്ട്രീയത്തിലും ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണ വര്‍ഗ്ഗത്തിലും ഉണ്ട്. ഭരണാധികാരികള്‍ തന്നെ മുതലാളിത്ത ദല്ലാളന്മാര്‍ ആകുന്ന അവസ്ഥ ദയനീയം തന്നെ. ആഗോളവല്‍ക്കരണത്തിന്റെ പ്രകടമായ ഒരു കാര്യം മൂന്നാംലോക രാജ്യങ്ങളിലെ ഭരണ കൂടങ്ങളെ എളുപ്പത്തില്‍ വലവീശി പിടിക്കുന്നു എന്നതാണ്. ഏറെ വാഗ്ദാനങ്ങളും, കുറെ സ്വപ്നങ്ങളും നിറച്ചുകൊണ്ട് വലവീശുമ്പോള്‍ അധികാര സുഖം നുണയാന്‍, അതിനെ നിലനിര്‍ത്താന്‍ അവര്‍ തരുന്ന എന്തും തന്‍റെ ജനങ്ങള്‍ക്കുമീതെ കേട്ടിവെക്കുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് നമുക്ക് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്. ആഗോള കുത്തക കമ്പനികള്‍ ഇന്ത്യന്‍ വിപണി കൈയടക്കുന്നതിനെ വലതുപക്ഷ രാഷ്ട്രീയ ഭാഷയില്‍ ഇന്ത്യ ലോകത്തിന്‍റെ നെറുകയിലേക്ക് മുന്നേറി കൊണ്ടിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നിരവധി തവണ ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങളും പ്രസ്താവനകളും ഇന്ത്യന്‍ ജനത കേട്ട് കഴിഞ്ഞതാണ്. വര്‍ഷാവര്‍ഷം ഇന്ത്യയുടെ കടബാധ്യത വര്‍ദ്ധിച്ചുവരുന്നതല്ലാതെ ഇതുവരെ കുറഞ്ഞു വന്നതായി കണ്ടിട്ടില്ല. ഇപ്പോഴിതാ വ്യവസായിക ഉത്പാദനത്തിന്റെ ഇടിവ് ഏറ്റവും താഴേക്ക് പോയി നെഗറ്റിവില്‍ എത്തിനില്‍ക്കുന്നു. 1992 മുതല്‍ ഇന്ത്യ സ്വീകരിച്ചു വന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ പരിണിതഫലമാണ് ഈ തകര്‍ച്ച. ഈ തകര്‍ച്ച കോര്‍പ്പറേറ്റ്‌ ശക്തികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കത്തുന്ന പുരയുടെ കൈക്കോല്‍ ഊരുന്ന നിലപാടാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റ് കുത്തകകളും നടത്തുന്നത്. അതിന്റെ ഭാഗമാണ് 2ജി സ്പെക്ട്രം പോലുള്ള വലിയ അഴിമതികള്‍.

നടന്നു കഴിഞ്ഞ ഉച്ചകോടികളും നടക്കാനിരിക്കുന്ന ഉച്ചകോടികളും മുതലാളിത്ത താല്പര്യത്തെ സംരക്ഷിച്ചു കൊണ്ടുള്ള നിലപാട് സ്വീകരിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ലോക ജനതയ്ക്ക് മനസിലായിക്കഴിഞ്ഞു. അതാണ്‌ വാള്‍സ്ട്രീറ്റിലും, ബോസ്റ്റണിലും, മോസ്ക്കോയിലും തുടങ്ങി പലയിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. മുതലാളിത്ത താല്പര്യങ്ങള്‍ സാധാരണക്കാരനെ പരിഗണിക്കുന്നില്ല എന്ന സത്യം ഇവര്‍ക്ക് മനസിലായതോടെ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങി. സമരം ചെയ്യേണ്ട നിര്‍ബന്ധിതാവസ്ഥ ലോകത്ത് ഉരിത്തിരിയുന്ന സാഹചര്യത്തിലാണ് നമ്മുടെ ചെറുകിട വ്യാപാര മേഖല കുത്തകള്‍ക്ക് കൈമാറാന്‍ ശ്രമിച്ചത്‌. ഈ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 1991 ല്‍ മന്മോഹന്‍ സിംഗ് ധനമന്ത്രിയായി വന്ന അന്ന് മുതല്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്റണ്‍, ഇപ്പോഴത്തെ പ്രസിഡന്‍റ് ബരാക്‌ ഒബാമ എന്നിവരും മറ്റു യു. എസ് ഉദ്ദ്യോഗസ്തരും ഇതിനു വേണ്ടി മാത്രം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വാള്‍ മാര്‍ട്ട്‌ ഇന്ത്യയില്‍ കണ്ണുവെച്ച്‌ പ്രധാന മന്ത്രിയെ കൂട്ടുപിടിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കച്ചവടത്തെ ഇത്രയും കാലം ഒരു പരിധി വരെ ഇടതുപക്ഷം പ്രതിരോധിച്ചു പോന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷമാകുന്ന ഏതു സാഹചര്യത്തിലും ഈ കച്ചവടം നടക്കുമെന്ന് ഉറപ്പാണ്‌. സ്വതന്ത്ര വിപണി തുറന്നുകൊടുക്കുക എന്ന മുതലാളിത്ത ആശയത്തെ എങ്ങിനെയെങ്കിലും നടപ്പിലാക്കുവാനുള്ള തന്ത്രപ്പാടിലാണ് നമ്മുടെ പ്രധാനമന്ത്രിയും കൂട്ടരും. ഇന്ത്യയിലെ ചെറുകിട ചില്ലറ വ്യാപാര മേഖല ആഗോളീകരിക്കുക എന്നത് കൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നത് കുത്തക കമ്പനികള്‍ക്കായി വാതില്‍ തുറന്നിടുക എന്നതാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഏറെ ആഘാതം സൃഷ്ടിക്കാവുന്ന ഈ നയത്തെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ തന്നെ അനുകൂലിക്കുന്നു. 2010 ലെ കണക്ക് പ്രകാരം ഏതാണ്ട് 14000 കോടി രൂപയുടെ ക്രയവിക്രയം ചില്ലറ വ്യാപാരത്തിലൂടെ നടന്നു കഴിഞ്ഞു എന്നാണ്. ഇതിനകം തന്നെ വിവിധ തന്ത്രങ്ങളിലൂടെ ചെറുകിട ചില്ലറ വ്യാപാര മേഖലയുടെ മൂന്നു ശതമാനത്തിലധികം കുത്തക കമ്പനികളുടെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞു ബിനാമി വഴിയും മറ്റു സ്രോതസ്സുകള്‍ ഉപയോഗിച്ചും നിരന്തരം ഇന്ത്യന്‍ വിപണിയെ കയ്യടക്കി ലാഭം കൊയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഈ കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ പ്രധാന മന്ത്രി വാദിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല ഒരു സുരക്ഷിത വിപണിയാണ് എന്നുമാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ കടപുഴകി വീഴാവുന്ന പല ബഹുരാഷ്ട്ര കുത്തക കമ്പനികളുടെയും പ്രതീക്ഷയാണ് ഇന്ത്യന്‍ വിപണി. ഇന്ത്യയിലെ തന്നെ കുത്തക കമ്പനികള്‍ ഈ രംഗത്തേക്ക് ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. കെട്ടിപ്പൊക്കിയ ഊഹക്കച്ചവടം തലയ്ക്കു വലിയ ഭാരമായി നില്‍ക്കുമ്പോള്‍ അവര്‍ക്കും പ്രതീക്ഷ ചെറുകുട വിപണി തന്നെയാണ്. ഇതിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കുക എന്ന ഗൂഡലക്ഷ്യത്തെ ചെറുതായി കണ്ടുകൂടാ. നിലവില്‍ ചെറുകിട വ്യാപാര-വ്യവസായ മേഖല സാധാരണക്കാരില്‍ ചുറ്റിപറ്റി പന്തലിച്ചു കിടക്കുന്നതാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍ വഴി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇതിന്റെ ലാഭ വിഹിതം പങ്കിടപ്പെടുന്നു. കേന്ദ്രം ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുമ്പോളും ഈ പങ്കിടല്‍ സാധ്യമാകില്ല. 
പകരം ജനങ്ങള്‍ക്ക്‌ തൊഴില്‍ വേതനം മാത്രം നല്‍കപ്പെടുമ്പോള്‍ ലാഭ വിഹിതം മുഴുവന്‍ ഒന്നോ രണ്ടോ കുത്തക കമ്പനികള്‍ മാത്രമായിരിക്കും. ഈ മുഖ്യ ലഭോക്താവ് മറ്റാരുമല്ല വിപണിയെ ആദ്യം കയ്യടക്കുന്ന ഏതെങ്കിലും കുത്തക കമ്പനികളാവും. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പ്രലോഭനങ്ങളെ മറികടക്കാനുള്ള കഴിവില്ലയ്മയെ ഇവര്‍ ചൂഷണം ചെയ്യും. മികച്ച പരസ്യ തന്ത്രങ്ങളിലൂടെ സാധാരണക്കാരെ ആകര്‍ഷിക്കുവാനും വേര് ഒരു ഉപഭോക്താവ് മാത്രമായി ചുരുക്കി കൊണ്ടുവരാനും എളുപ്പത്തില്‍ കുത്തക കമ്പനികള്‍ക്ക് സാധിക്കും. ഇതിന്‍റെ ആദ്യ ചുവടുകള്‍ നമുക്കിടയില്‍ വ്യാപിച്ചു കഴിഞ്ഞു. ഇന്ന് ഷോപ്പിംഗ്‌ എന്നത് സാധാരണക്കാരന് പോലും ഇന്ന് ഹോബിയായി മാറിയത്‌ അതിനാലാണ്. ലാഭത്തിന്റെ ഒരു ശതമാനം പോലും വരാത്ത സമ്മാന മഴയില്‍ ആകൃഷ്ടരായി നാം ഈ ഷോപ്പിംഗ്‌ സംസ്കാരത്തെ അറിയാതെ പ്രോത്സാഹിപ്പിക്കുമ്പോള്‍ പെട്ടിക്കട നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളുടെ ജീവിതം നാമറിയാതെ ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒട്ടനവധി ജീവിതങ്ങളെ മുരടിപ്പിക്കുന്ന 'ഒരു കുടക്കീഴില്‍ എല്ലാമെന്ന' മുതലാളിത്ത ആശയം എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ഒന്നായതിനാല്‍ ആരും ഈ കെണിയില്‍ വേഗത്തില്‍ വീഴും. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചെറുകിട വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളുടെ പങ്കാളിത്തം നടപ്പിലായാല്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും വലിയ ഷോപ്പിംഗ്‌ മാളുകള്‍ ഉണ്ടാകും.
 ഇതിനെയും വികസനമായി കാണുന്നവര്‍ ചെറുകിട കച്ചവടക്കാരന്‍റെ തകര്‍ച്ച കാണാത്തവരോ, കണ്ടില്ലെന്നു നടിക്കുന്നവരോ ആണ്. ചെറുകിട വ്യാപാരം മുഴുവനായി കുത്തകകളുടെ നിയന്ത്രണത്തില്‍ ആകുന്നതോടെ വിപണിയിലെ വില നിയന്ത്രണവും അവരുടെ കൈകളിലാകും. പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം അതാത് കമ്പനികള്‍ക്ക് നല്‍കിയതോടെ ഉണ്ടായ വ്യത്യാസം നാം തിരിച്ചറിഞ്ഞതാണ്. ഉത്‌പന്നങ്ങള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വര്‍ദ്ധനവ്‌ ഉണ്ടാകാന്‍ ഇവര്‍ക്ക് എളുപ്പം കഴിയും. 
നിലവിലെ പരസ്പരം സഹകരിച്ചു കൊണ്ടുള്ള സാമൂഹികാന്തരീക്ഷത്തില്‍ ചെറുകിട വ്യാപാരത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്‍റെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ നമ്മുടെ വിപണിയുടെ സ്വഭാവം മാറ്റപ്പെടാം. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ സാമൂഹിക സമ്പര്‍ക്കം നിലനിര്‍ത്തുന്ന പാരസ്പര്യവും വിശ്വാസവും തകരും അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. ഈ പാരസ്പര്യവും ആത്മബന്ധവും നിലനിര്‍ത്താല്‍ ഈ ആഗോള കുത്തകള്‍ക്ക് സാധിക്കുകയില്ല എന്ന് മാത്രമല്ല ജനതയോടുള്ള സാമൂഹിക പ്രതിബദ്ധത ഇവര്‍ക്കുണ്ടാവാന്‍ സാധ്യതയുമില്ല. വലിയ കേട്ടിട സമുച്ചയങ്ങളും ഷോപ്പിംഗ്‌ മാളുകളുമാണ് വികസനത്തിന്‍റെ മുഖമെന്ന് തെറ്റിദ്ധരിക്കപെട്ട ഒരു ജനതയ്ക്ക് മീതെയാണ് ഭരണകൂടം ഇത്തരം നയങ്ങള്‍ വിതറുന്നതെന്ന ഭയാനകമായ വസ്ഥയെ തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം ഇനിയും നമ്മളില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു നയം രൂപീകരിക്കുമ്പോള്‍ സാധാരണ ജനപക്ഷത്തെ അവഗണിക്കുകയും വന്‍കിട മുതലാളിത്ത കമ്പനികളുടെ താല്പര്യത്തെ വേണ്ടവിധം സംരക്ഷിക്കുകയും ചെയ്യുന്ന ഇന്നത്തെ ഭരണകൂടം ഇന്ത്യയെ തന്നെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. "ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ ബാധിക്കും എന്നുനോക്കി തീരുമാനമെടുക്കുക" എന്ന് പറഞ്ഞ ഗാന്ധിജിയുടെ അനുയായികള്‍ തന്നെയാണോ ഈ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നത്? ഇതാണോ മന്മോഹന്‍ സിംഗ് സാമ്പത്തിക നയങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കുമെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം‌? ഇത് സാധാരണക്കാരന്‍റെയോ ദരിദ്രന്‍റെയോ മുഖമല്ലെന്നും കോട്ടും സ്യൂട്ടുമണിഞ്ഞ മുതലാളിത്തത്തിന്‍റെ മുഖമാണെന്നും ഈ ഭരണകൂടം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

 മുതലാളിത്തത്തെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയില്‍ സാധാരണക്കാരായ ജനങ്ങളെ പാടെ മറക്കുന്നു. ഭയപ്പെടുത്തുന്ന ഒട്ടനവധി തീരുമാനങ്ങള്‍ ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടായി. ആഗോളവല്‍ക്കരണത്തിന്‍റെ ഭയാനകമായ നയങ്ങളെ ഭരണകൂടം തന്നെ പ്രോത്സാഹനം നല്‍കുമ്പോള്‍ ജനങ്ങള്‍ വലയുമെന്നതിനു തെളിവാണ് ഗാട്ട്, ആണവ കരാറുകളും ഒപ്പിട്ടപ്പോള്‍ നാം കണ്ടത്ത്. ലക്ഷക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യക്ക് വഴിവെച്ച ഗാട്ട് കരാറും, ഇന്ത്യയുടെ സമ്പത്തിനും പ്രകൃതിക്കും മനുഷ്യര്‍ക്കും ഒരുപോലെ നാശം വിതക്കുന്ന ആണവ കരാറും ഇതേ ഭരണ നേതൃത്വങ്ങള്‍ തന്നെ ജനതയ്ക്കു തലയില്‍ കേട്ടിവെച്ചത്. ഫുക്കുഷിമയിലെ ദുരന്തമൊന്നും മനസിലാക്കാതെ കൂടംകുളം ആണവനിലയത്തിനായി വാദിക്കുന്നതും ഇവര്‍ തന്നെ. രണ്ടാം ഹരിത വിപ്ലവത്തിന് തയ്യാറാവാന്‍ പറഞ്ഞതും ഇതേ പ്രധാനമന്ത്രി തന്നെ. ഈ സമയം ഒന്നാം ഹരിത വിപ്ലവത്തിന്‍റെ ഗുണഭോക്താക്കള്‍ ആരായിരുന്നെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. രാസവള കമ്പനികളും കീടനാശിനി കമ്പനികളും ലാഭം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ഷകര്‍ ദിനംപ്രതി ദുരിതത്തില്‍ നിന്നും കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കപെടുകയാണ് ഉണ്ടായത്‌.

 ഒന്നാം ഹരിത വിപ്ലവത്തിന്റെ പോരായ്മകള്‍ ചര്‍ച്ച ചെയ്യാതെ വീണ്ടും കുത്തക കമ്പനികള്‍ക്ക് പുതിയ പദ്ധതികള്‍ ഉണ്ടാകുകയാണ്. നമ്മുടെ കാര്‍ഷിക മേഖല തകര്‍ന്നതോടെയാണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാന്‍ തുടങ്ങിയതും. ഗാട്ട് കരാറും പേറ്റന്റ് നിയമങ്ങളും മുതലാളിത്ത താല്പര്യത്തിന് അനുസരിച്ച് നടപ്പിലാക്കിയത്‌ പോലെ സ്വതന്ത്ര വിപണി തുറന്നു കൊടുത്ത്‌ ചെറുകിട വ്യാപാര മേഖലയെ കൂടി ആഗോള താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റിയെടുക്കുവാനാണ് നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സഖ്യകക്ഷികളുടെ എതിര്‍പ്പുകള്‍ മറികടക്കനാവാതെ താല്‍കാലികമായി ഇതിനെ മാറ്റി വെച്ച് എങ്കിലും ഇപ്പോഴും ഈ ബില്‍ അതി ശക്തിയായി തിരിച്ചുവരാം. ഇപ്പോള്‍ എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളായ സഖ്യ കക്ഷികള്‍ക്ക് തക്കതായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ അവര്‍ ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങിയേക്കാം.

ആണവ കരാറിന്‍റെ സമയത്തും അഹു തന്നെയാണല്ലോ സംഭവിച്ചത്. വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നു തീര്‍ക്കട്ടെ എന്ന് തന്നെയാണ് ഇതിനര്‍ത്ഥം. അതിന് നമ്മുടെ ഭരണകൂടം തന്നെ ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഇത്തരം നയങ്ങള്‍ മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ പേറുന്നത് സാധാരണക്കാരായ ജനങ്ങള്‍ ആണെന്ന സത്യം നമ്മുടെ ഭരണാധികാരികള്‍ മറക്കുന്നു. ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയം നമുക്കുണ്ടായില്ലെങ്കില്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതായിരിക്കും.

വേനല്‍

ശ്രീജിത്ത് മൂത്തേടത്ത്

പെരുമ്പറകൊട്ടി ധാരമുറിയാതെ പെയ്തുകൊണ്ടിരുന്ന പേമാരിയുടെ നടുവിലേക്ക് ഒരു കടുത്തതുള്ളിയായി തിളച്ചവേനലിന്റെ ലാവ കോരിയൊഴിക്കപ്പെട്ടു. ഉരുകിത്തിളച്ചാവിയായെന്നവണ്ണം അന്തരീക്ഷത്തില്‍നിന്നും ജലകണങ്ങള്‍ അപ്രത്യക്ഷമായി. ഇന്നലെവരെ മഴ തിമിര്‍ത്തുപെയ്തിരുന്നുവെന്നോ, ശൈത്യമായിരുന്നുവെന്നോ ശീതക്കാറ്റുവീശിയിരുന്നുവെന്നോ ആരും പറയില്ല. സര്‍വ്വത്ര ആവി. സകലജീവജാലങ്ങളെയും ചുട്ടുവിയര്‍പ്പിച്ചുകൊണ്ട് വായു വിങ്ങിനിന്നു. എന്തു സംഭവിക്കുന്നുവെന്നറിയാതെ വന്‍മരം പുറമെ കൂസാതെയെങ്കിലും അകമെ എരിപൊരികൊണ്ടു. ദീര്‍ഘനാളായുള്ള നില്‍പ്പാണ്. തണല്‍വിരിച്ച് കുളിരേകി, തായ് വേരിറക്കി, കോടാനുകോടി ചെറുതും വലുതുമായ ജീവാത്മാക്കള്‍ക്ക് തണലായി, ആലംബമായി.... ആശ്വാസമായി, പ്രതീക്ഷയായി... തളര്‍ന്നുകൂടാ... നിലനില്‍ക്കണം... ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ആല്‍മരം സ്ഥിതിചെയ്യുന്നത്. മുമ്പത് നാലുപാടും പന്തലിച്ച് ഗ്രാമാതിര്‍ത്തിവരേയും, അതിനപ്പുറത്തേക്കും തായ് വേരുകളുടെ സഹായത്തോടെതന്നെ വ്യാപിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അന്നു ഗ്രാമത്തിനും, സമീപഗ്രാമങ്ങള്‍ക്കുമാശ്വാസമായി തണലും, കുളിരും, ജലമത് ഏകിയിരുന്നുവത്രെ. ഇന്ന്, തായ് വേരുകള്‍ മിക്കതും അറുക്കപ്പെട്ട് ഒരു ദ്വീപുപോലെ ഗ്രാമമധ്യത്തിലേക്കത് ചുരുങ്ങിയിരിക്കുന്നു. എങ്കിലും കീഴിലുള്ള സകലതിനേയും സംരക്ഷിച്ച് അതു നിലനില്‍ക്കുന്നു.

                 പൊടുന്നനെ രാത്രിയുടെ ഏകാഗ്രതയെ വെല്ലുവിളിച്ചുകൊണ്ട് ഒരു വെടിയൊച്ച അന്തരീക്ഷത്തില്‍ പ്രകമ്പനം തീര്‍ത്തു. കാക്കകളുടെ കരച്ചില്‍... കുറുക്കന്മാരുടെയും നായക്കളുടെയും ഭീതിജനകമായ ഓരിയിടല്‍... തുടര്‍ന്ന് തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍... സ്ത്രീകളുടെയും കുട്ടികളുടെയും ആര്‍ത്തനാദം. പന്തങ്ങളുടെ വെളിച്ചത്തില്‍ കൊള്ളിയാന്‍പോലെ മിന്നിത്തിളങ്ങുന്ന വാള്‍ത്തലകള്‍.. ഒരാരവമുയരുകയാണ്. ചക്രവാളംചുവപ്പിച്ചുകൊണ്ട്, മുന്നില്‍ക്കണ്ട സകലതിനേയും ചുട്ടെരിച്ചുകൊണ്ട്... മനുഷ്യശരീരങ്ങളെ തുണ്ടം തുണ്ടമാക്കിക്കൊണ്ട്. കലാപത്തിനുമുന്നില്‍ കാട്ടുനീതിപോലുമില്ല. അവശേഷിപ്പിക്കപ്പെടുക എന്നതുമാത്രമാണ് ഇരക്കുലഭിക്കുന്ന രക്ഷ. അതിനായി അവരിരുവരും ഓടി. ഇരുട്ടിനെകീറിമുറിച്ചെത്തുന്ന പന്തവെളിച്ചത്തില്‍നിന്നും രക്ഷനേടി... ഇരുട്ടിനുള്ളില്‍ മറ്റൊരിരുട്ടായി...
                "കൊല്ലെടാ...”
                “വെറുതെവിടരുത്...”
    “പിടിക്കവരെ..” - പിന്നില്‍നിന്നും ആഹ്വാനങ്ങള്‍... ആക്രോശങ്ങള്‍..
                 “നാശം... രക്ഷപ്പെട്ടുകളഞ്ഞു.”
     “എങ്ങിനെയെങ്കിലും പിടിക്കപ്പെടേണ്ടതായിരുന്നു...” - നിരാശയില്‍കുതിര്‍ന്ന ശാപവാക്കുകള്‍...

                 ഇതു നാദാപുരം. നാഗപുരമെന്നായിരുന്നു പഴയപേരെന്ന് കേട്ടിട്ടുണ്ട്. ഉണ്ണിയാര്‍ച്ചക്കും മുമ്പേ കച്ചവടത്തിനുപേരുകേട്ട പ്രാചീനപട്ടണം. കിളിമഞ്ചാരോപോലെ, പുറന്തോട് മഞ്ഞില്‍മൂടി, വെണ്മയാര്‍ന്ന് നനുത്ത് മനോഹരമെങ്കിലും, അകം ഉരുകിത്തിളച്ചുമറിയുന്ന സജീവകലാപഭൂമിയെന്ന ഓമനപ്പേരുള്ള പ്രദേശം. സജീവഅഗ്നിപര്‍വ്വതമെന്നപോലെ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന അന്തരീക്ഷം. എങ്കിലും അറബിപ്പൊന്നിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തില്‍, ഊദിന്റെയും അത്തറിന്റെയും പരിമളം തങ്ങിനില്‍ക്കുന്ന ഈ നാട്ടില്‍ ഗള്‍ഫ് പണത്തിന്റെ മാസ്മരികതയില്‍ കാണെക്കാണെ മനോജ്ഞ സൗധങ്ങള്‍ മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്നു. എന്തിനും വളക്കൂറുള്ളതാണീമണ്ണ്
                 ഇവിടെ വിരുന്നുകാരായെത്തിയവരായിരുന്നു മാധവും,മുഹമ്മദും. പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെയറിഞ്ഞും, വടക്കന്‍പാട്ടിന്റെ ശീലുകളിലാകൃഷ്ടരായും ഉല്ലസിക്കാനെത്തിയവര്‍. വടകര റയില്‍വേസ്റ്റേഷനില്‍ ട്രയിനിറങ്ങി നാരായണനഗരം പുതിയബസ്റ്റാന്റിലേക്കുള്ള വഴിമദ്ധ്യേ സെന്‍ട്രല്‍ ഹോട്ടലില്‍നിന്നും പൊടിച്ചായയും ബോണ്ടയും കഴിച്ച് കുറ്റ്യാടിബസ്സ് കയറി നാദാപുരം ബസ്റ്റാന്റിലെത്തിയപ്പോഴേക്കും നാരായണന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവിടുന്നു കുലുങ്ങിയും കിടുങ്ങിയുമുള്ള ജീപ്പുയാത്ര. ജാതിയേരിക്കുന്നിന്റെ പള്ളയിലായിരുന്നു നാരായണന്റെ വീട്. പഴയ പുത്തൂരംവീടും, ഇളവന്നൂര്‍മഠവുമൊക്കെയിരുന്നയിടം. നാരായണനും അമ്മയും മാത്രമേ ആ വലിയവീട്ടില്‍ താമസമുണ്ടായിരുന്നുള്ളൂ.
                           നല്ലയാത്രാക്ഷീണമുണ്ടായിരുന്നതുകൊണ്ട് രാത്രി കിടന്നതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. രാവിലെ ഉണര്‍ന്നുനോക്കിയപ്പോഴാണ് പ്രകൃതിയുടെ സൗന്ദര്യം ശരിക്കുമാസ്വദിക്കാന്‍ കഴിഞ്ഞത്. പച്ചദാവണിയുടുത്ത കുന്നിന് അരഞ്ഞാണംപോലെ വിഷ്ണുമങ്കലംപുഴ, കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്നു. പുഴക്കിരുവശവും വിഷുവിന്റെ വരവറിയിച്ച് നേരത്തെപൂത്ത കൊന്നകള്‍ സുവര്‍ണ്ണസമൃദ്ധികാണിച്ച് യൗവനത്തിന്റെ പുതുമോടിയണിഞ്ഞ് ഒരു നവോഡയെപ്പോലെ അവരെ വരവേറ്റു. പുഴയിലെ വിസ്തരിച്ചുള്ള കുളിക്കുശേഷം നാരായണന്റെ അമ്മ വിളമ്പിയ പത്തിരിയും ഇറച്ചിക്കറിയുമായി പ്രാതല്‍. പുഴയുടെ തീരത്തുകൂടെ ഇയ്യങ്കോട്ടുവരെയൊരു സര്‍ക്കീട്ട്. ചൂണ്ടയിട്ട് മീന്‍പിടുത്തം. പുഴയില്‍നിന്നും പിടിച്ച കയിച്ചില്‍മത്സ്യത്തിന്റേയും, പുഴഞണ്ടിന്റേയും കറികൂട്ടി, കടുക്ക ഉപ്പേരിയുംകൂട്ടി സമൃദ്ധമായ ഊണ്. ചെറിയൊരുച്ചമയക്കത്തിനുശേഷം കല്ലാച്ചിയങ്ങാടിയിലൂടെയുള്ള നടത്തം
                       നാദാപുരത്തിനോട് ചേര്‍ന്നതായതിനാല്‍ കല്ലാച്ചിയങ്ങാടിയിലും പുത്തന്‍പണക്കൊഴുപ്പിന്റെ പുതുമോടിയണിഞ്ഞ് കൂറ്റന്‍സൗധങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതിനിടയിലും ഓടുമേഞ്ഞ ചെറുകടകളാലും, തിരക്കേറിയ വിപണനകേന്ദ്രമായും അത് അതിന്റെ പുരാതനപ്രൗഡി പ്രദര്‍ശിപ്പിച്ചിരുന്നു. പഴയ കടത്തനാട്ട് രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കുറ്റിപ്പുറംകോവിലകത്തോടു ചേര്‍ന്നാണല്ലോ ഈ അങ്ങാടി. കല്ലാച്ചിയിലെ സുന്ദര്‍ടാക്കീസില്‍നിന്നുമൊരു ഫസ്റ്റ്ഷോയും കണ്ട് തിരിച്ച് വീട്പിടിക്കുമ്പോഴേക്കും രാത്രി പതിനൊന്നുമണിക്കഴിഞ്ഞിരുന്നു.
               വീട്ടിലെത്തുമ്പോള്‍ നാരായണന്റെ അമ്മ ഭീതിയോടെ കാത്തിരിപ്പാണെന്നുതോന്നി. അവര്‍ നാരായണനെയകത്തുവിളിച്ചുകൊണ്ടുപോയി എന്തൊക്കെയോ രഹസ്യം പറയുന്നു. എന്താണാവോ ഇത്ര സ്വകാര്യം? രാത്രിഭക്ഷണത്തെക്കുറിച്ചാവും. മാധവും മുഹമ്മദും അകമേചിരിച്ചു. മുറ്റത്തുചിക്കിനടന്നിരുന്ന പൂവന്‍കോഴി അത്താഴത്തിനുള്ളതാണെന്ന് അമ്മ ഉച്ചക്ക് പറഞ്ഞത് അവര്‍ക്കോര്‍മ്മവന്നു. കൈകഴുകി ഉണ്ണാനിരുന്നപ്പോള്‍ ശരിയാണ്. നല്ല നാടന്‍കോഴിക്കറിയുടെ എരിവുള്ള സ്വാദ് ഇന്നേവരെ കഴിച്ചതൊന്നും ഒന്നുമല്ലായെന്ന തോന്നല്‍ അവരിലുളവാക്കി. അത്താഴം കഴിച്ച് അമ്മകാണാതെ ഓരോ സിഗരറ്റുംവലിച്ച് മുകളിലത്തെനിലയിലുള്ള മുറിയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് നാരായണന്‍വന്ന് ചെവിയില്‍ മന്ത്രിച്ചത്
           "അടുത്ത് ചെറിയൊരു തീവെപ്പ് നടന്നിരിക്കുന്നു. ചിലപ്പോഴൊരു കലാപമായിപ്പടരാനുള്ള സാധ്യതയുണ്ട്. ഒരു ഹിന്ദുവിന്റെ കടയാണ് അഗ്നിക്കിരയായത്. അടുത്തുള്ള നിസ്കാരപ്പള്ളിക്കാരോ കല്ലെറിഞ്ഞെന്നും കേള്‍ക്കുന്നുണ്ട്. നിങ്ങള്‍ എന്ത് ശബ്ദംകേട്ടാലും പുറത്തിറങ്ങരുത്
             - അതും പറഞ്ഞ് നാരായണന്‍ താഴെ മുറിയില്‍പ്പോയിക്കിടന്നു.
               കലാപം!! മുഹമ്മദിന്റെ സുഷുമ്നയിലൂടെ കറണ്ടുപാസുചെയ്യുന്നതുപോലെ ഭയത്തിന്റെ ഒരു മിന്നല്‍ തലച്ചോറിലേക്ക് പ്രവഹിച്ചു. നാദാപുരത്തെ കലാപങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഇത്രപെട്ടന്ന് തങ്ങളിവിടുള്ളപ്പോള്‍ത്തന്നെ...! അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. മാധവും വിറയാര്‍ന്നകൈകള്‍ നെഞ്ചോടുചേര്‍ത്ത് പിണഞ്ഞുകെട്ടി അറിയാവുന്ന സകലദൈവനാമങ്ങളുമുരുവിടുകയായിരുന്നു. വിറയാര്‍ന്ന കാലുകൊണ്ട് അയാള്‍ മുഹമ്മദിന്റെ കാലിലൊന്ന് തൊട്ടു.
          “ഹള്ളോ...!!” - മുഹമ്മദ് ചാടിയെഴുനേറ്റുപോയി. മണ്ണട്ടകളുടെയും, പുഴക്കരയില്‍നിന്നും പോക്കാച്ചിത്തവളകളുടെയും മറ്റനേകം ജീവികളുടേയും സംഗീതക്കച്ചേരി.
                        “ഇദ്ദുനിയാവിലിത്രപെരുത്ത് ജീവികളുണ്ടോ?”
-മുഹമ്മദ് ആദ്യമായാണിത്രയധികം ജീവികളുടെ ശബ്ദം ഒരുമിച്ചുകേള്‍ക്കുന്നത്. പുഴയില്‍നിന്നും വീശുന്ന തണുത്തകാറ്റിലും അവര്‍ വിയര്‍ത്തൊഴുകി. പുഴക്കക്കരത്തെ കാട്ടില്‍നിന്നാവണം കുറുക്കന്‍മാരുടെ ഓരിയിടല്‍.. എവിടെനിന്നോ ഒരു പശുവിന്റെ കരച്ചില്‍..
                               പൊടുന്നനെ സകല ശബ്ദങ്ങളേയും വിറപ്പിച്ചുകൊണ്ടൊരു വെടിയൊച്ച! മുഹമ്മദ് മാധവിനെ കെട്ടിപ്പിടിച്ചു. ദൂരെനിന്നൊരാരവമടുത്തുവരുന്നു. യുദ്ധസമാനമായൊരിരമ്പല്‍...! ആ ഇരമ്പലില്‍ തങ്ങളെച്ചൂഴ്ന്ന് കട്ടപ്പിടിച്ചിരുന്ന ഇരുട്ടുപോലും കിടുകിടാവിറക്കുന്നതായവര്‍ക്കുതോന്നി. പൊടുന്നനെ സ്വന്തം കാതില്‍നിന്നെന്നവണ്ണം ബ്രഹ്മാണ്ഡം കുലുങ്ങിപ്പോവുന്നതുപോലൊരു സ്ഫോടനം! അതേവരെ തങ്ങള്‍ക്കുതാങ്ങായിരുന്ന ഭൂമി പാതാളത്തിലേക്കിടിഞ്ഞുവീണതുപോലൊരു ശൂന്യത! നിശബ്ദതയുടെ ഇരുട്ടിനെ വീണ്ടും വീണ്ടും നടുക്കിക്കൊണ്ട് തുടരെത്തുടരെ സ്ഫോടനങ്ങള്‍. താഴെനിന്നും നാരായണന്റെയും അമ്മയുടെയും നിലവിളി. മാധവ് മുഹമ്മദിന്റെ കൈപിടിച്ച് താഴേക്ക് കുതിച്ചു. കുത്തനെയുള്ള കോണിപ്പടിയിലൂടെ അവര്‍ ഉരുണ്ടുപിരണ്ട് താഴെയെത്തുകയായിരുന്നു. കോലായില്‍ ചോരയില്‍ക്കുളിച്ചുകിടക്കുന്ന നാരായണന്‍..! അലമുറയിടുന്ന അമ്മ..!
               “ആരെടാ അത്?”
      - ഇരുട്ടില്‍നിന്നൊരാക്രോശം. മുഹമ്മദ് പിന്നാമ്പുറത്തെ വാതില്‍തുറന്ന് ഇരുട്ടിലേക്ക് ഒരറ്റയോട്ടം. പിന്നാലെ മാധവും. പന്തങ്ങളും വാളുകളും ആക്രോശിച്ചുകൊണ്ട് രക്ഷപ്പെടുന്ന ഇരക്കുപിന്നാലെ കലിതുള്ളിയാര്‍ത്തു. അവര്‍ ജീവനുംകൊണ്ട് പാഞ്ഞു.

                           നാദാപുരത്തങ്ങാടിയുടെ ഒത്തനടുക്ക് ചുറ്റുപാടും പ്രകാശംപരത്തുന്ന നിയോണ്‍ തെരുവുവിളക്കിനു കീഴെ, ഗതാഗതനിയന്ത്രണത്തിനായി താല്കാലികമായി വച്ചിരുന്ന ഒഴിഞ്ഞ ടാര്‍വീപ്പകളിലൊന്നില്‍ രണ്ടുമനുഷ്യാത്മാക്കള്‍ പരസ്പരമൊട്ടി ശ്വാസമടക്കിപ്പിടിച്ചിരുന്നു. അവര്‍ സ്വന്തം നെഞ്ചിടിപ്പുപോലുമടക്കി കാതോര്‍ത്തു. ആരവങ്ങള്‍ അടുത്തുവരുന്നുണ്ട്. ഒരുവശത്തുനിന്നും ഇങ്ക്വിലാബ് കലര്‍ന്ന ജയ് വിളികള്‍. മറുവശത്തുനിന്നും തക്ബീര്‍ വിളികള്‍. ആരവങ്ങള്‍ കവലയിലൊത്തുചേരുന്നതവരറിഞ്ഞു. ഇരുവിഭാഗവും പരസ്പരമേറ്റുമുട്ടുമെന്നും, വീണ്ടും ബോംബുകള്‍ പൊട്ടുമെന്നും, ചിലതബദ്ധത്തില്‍ തെറിച്ച് തങ്ങളുടെ തലയിലേക്ക് തന്നെ വരുമെന്നും അവര്‍ക്ക് തോന്നി. അവര്‍ ഇരുകൈകളാലും തലപൊത്തിപ്പിടിച്ചു. പരസ്പരം വെല്ലുവിളികള്‍... ശകാരങ്ങള്‍.. ഒടുവില്‍ ഇരുവശത്തുനിന്നും ജനക്കൂട്ടം പിരിഞ്ഞുപോകുന്നതുപോലെ ആരവമടങ്ങുന്നു. എങ്കിലും വാള്‍ത്തലകളുടെ കലമ്പല്‍ ചെറിയൊരു സംഘം ഇരുവശത്തും അവശേഷിപ്പിച്ചതായിത്തോന്നിച്ചു. ചില കുശുകുശുക്കല്‍.. ഇരുസംഘങ്ങളുമൊത്തുചേര്‍ന്ന് മുക്കിലും മൂലയിലുമെന്തോ തിരയുകയാണ്. തങ്ങളെയാവുമോ? മാധവ് മുഹമ്മദിനോട് ഒന്നുകൂടെച്ചേര്‍ന്നിരുന്നു. അടഞ്ഞ സംസാരങ്ങളില്‍നിന്നും കലാപകാരികള്‍ തിരയുന്നത് തങ്ങളെത്തന്നെയാണെന്നവര്‍ ഉറപ്പിച്ചു. മനസ്സിലൊരു ആന്തല്‍. അടിവയറ്റിലൊരു ഭയത്തിന്റെ ലാവാസ്ഫോടനം. പ്രഭവകേന്ദ്രത്തിലതു സൃഷ്ടിച്ച ആഘാതം സുനാമിത്തിരകളായി വന്‍കുടലിനെ മേല്‍പ്പോട്ടുതള്ളി. ഒരു ഓക്കാനം. വാപൊത്തിപ്പിടിച്ചെങ്കിലും നേരത്തെക്കഴിച്ച കോഴിക്കറി വലിയൊരു ശബ്ദത്തോടെ മുഹമ്മദില്‍നിന്നും പുറത്തുചാടി.
                 “ആരെടാ അവിടെ..?”
                 “പിടിയെടാ..”
                           സകലരുടെയും ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞിരിക്കണം. വീണ്ടും ആക്രോശങ്ങള്‍. പുറത്തുകടക്കാനാവാത്തവണ്ണം വീപ്പക്കുള്ളില്‍ കുടുങ്ങിപ്പോയിരുന്ന മാധവിനെയും, മുഹമ്മദിനെയും അവര്‍ വലിച്ചെടുത്തു.
                  “എന്താടാ നിന്റെ പേര്?”
                  “മാധവ്.”
                   “നിന്റെ?”
                   “മുഹമ്മദ്”
       “ഇന്നാ ഇവനെ നിങ്ങളെടുത്തോ. ഇവനെ ഞമ്മള് ശരിയാക്കിക്കോളാം. ഇല്ലേല്‍ നാളെ എണ്ണം തെകക്കാന്‍ ഞമ്മള് തന്നെ കഷ്ടപ്പെടണ്ടേ?”
         അവര്‍ പങ്ക്വയ്ക്കപ്പെട്ടു. പേടിച്ചരണ്ട മുയലുകളെപ്പോലെ കിടുകിടാവിറച്ചിരുന്ന അവരുടെ കണ്ണുകള്‍ മുറുക്കെ ചിമ്മിയിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നതിന്റെയും ഹൃദയമിടിപ്പിന്റെയും ശബ്ദങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരുപുതിയ താളം സൃഷ്ടിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം ഇറച്ചിക്കൂമ്പാരങ്ങളായി അവര്‍ ഒരേ ടാര്‍വീപ്പയില്‍ത്തന്നെ നിക്ഷേപിക്കപ്പെട്ടു. ആരവങ്ങള്‍ അകന്നുപോയി.
                             താങ്ങുവേരുകള്‍ മിക്കതും സ്വയം കേടുവന്നും വേനലില്‍ കരിഞ്ഞും ആല്‍മരം ഒന്നുകൂടെ ചുരുങ്ങിക്കഴിഞ്ഞിരുന്നു. അതില്‍ കൂടുകെട്ടിയിരുന്ന പറവകള്‍ നിരവധി ദാഹിച്ചും ദഹിച്ചും വീണുകഴിഞ്ഞിരുന്നു. ചെറുജീവികള്‍ പരശ്ശതം പരലോകം പൂകിക്കഴിഞ്ഞിരുന്നു. അന്തരീക്ഷം വിങ്ങിവീര്‍ത്തു. തീപോലെ ചുട്ടുപൊള്ളുന്ന വെയില്‍. ചൂടില്‍ക്കരിഞ്ഞുപോയതും, സ്വയം കേടുവന്നതുമായ താങ്ങുവേരുകളെ മരം ശപിച്ചിരുന്നില്ല. അവശേഷിക്കുന്ന തന്നിലെത്തുരുത്തുകൂടെയില്ലാതായാല്‍...? അതിനു സങ്കല്‍പ്പിക്കാന്‍പോലുമാവില്ലായിരുന്നു. പ്രത്യാശയുടെ പുതുനാമ്പായി വാനില്‍ കരിമേഘങ്ങളുരുണ്ടുകൂടുന്നുണ്ടോ? ആല്‍മരം പ്രതീക്ഷയോടെ മുകളിലേക്കുതന്നെ നോക്കിനിന്നു.

നവരസങ്ങളിൽ തീ പടരുന്നു

സുറാബ്

എഴുത്തിൽ ഒരു ദാസ്യപ്പണിയുണ്ട്
അക്ഷരങ്ങൾ അരച്ചുകലക്കി
നിന്റെ ഹൃദയത്തിലേക്ക് ഒഴിക്കുക എന്നത്
വേണമെങ്കിൽ ഇതിനെയും പീഡനമെന്ന് പറയാം
വാസ്തവത്തിൽ
രണ്ടുപേർ ചുംബിക്കുമ്പോൾ
ഞാൻ നിന്നെ പീഡിപ്പിക്കുമ്പോഴും ലോകം മാറുന്നുണ്ട്
കല ആസ്വദിക്കപ്പെടുന്നുണ്ട്
ജീവിതം ഒന്നേയുള്ളു
ചെയ്യാത്തതിന്റെ പുറത്ത് കയറിയിരിക്കുക
പക്ഷേ, പേജുകൾ മറിക്കുമ്പോലെ
എളുപ്പം തുണി ഊരരുത്
പതിയെ കല നന്നായിക്കൊള്ളും
പിന്നീട് കാൽ വന്ദിക്കുമ്പോൾ സൂക്ഷിക്കണം
അതൊരു കാലുവാരലാകരുത്
ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ?
ദാസ്യപ്പണിയും സ്വർണ്ണപ്പണിപോലെ
ഇടയ്ക്ക് തീയൂതണമെന്ന്
എന്നിട്ടും പൊന്നുരുക്കുന്നിടത്താണ്
പല പൂച്ചകളും പതുങ്ങി നിൽക്കുന്നത്

ഒരു തീവണ്ടി ശബ്ദം കേള്‍ക്കുന്നത്...

ശ്രീപാർവ്വതി
കുറച്ചു മാസങ്ങളായി വിശുദ്ധമായ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ട്രെയിനിന്‍റെ ഒച്ച കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇട നേരങ്ങളില്‍ ഒരു കുടു കുടു, പാളത്തിനു മുകളിലൂടെ തീവണ്ടി പായും പോലെ... പക്ഷേ അതിന്‍റെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അടുത്തെങ്ങും ഒരു റെയില്‍വേ സ്റ്റേഷനോ, റെയില്‍ പാളമോ ഇല്ലാതെ എങ്ങനെ ട്രെയിന്‍ പാളത്തിലോടുന്ന ശബ്ദം? പിന്നെയും മാസങ്ങള്‍ കഴിഞ്ഞിട്ടാണ്, കാരണം പിടി കിട്ടിയത്. അത് തീവണ്ടിയുടെ ഒച്ചയല്ല, ഇവിടുന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഒരു കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള ശബ്ദമാണ്. വലിയ പാറ പൊട്ടിച്ച് അതിനെ ചെറിയ മണല്‍ത്തരികളാക്കുന്ന പ്രോസസിന്‍റേതാണ്, കുടു കുടു ശബ്ദം. അധികനാളായില്ല ആ ക്വാറി അവിടെ വന്നിട്ട്, ചുറ്റുമുള്ള നൂറേക്കറോളം ഭൂമി വാങ്ങിയാണ്, ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത പ്രദേശവാസികളെ വന്‍വില കൊടുത്ത് അവരുടെ ഭൂമി ഒഴിപ്പിച്ചാണ്, ക്വാറി അധികൃതര്‍ അതിന്, പരിഹാരം കണ്ടത്. ഡ്രില്ലിങ്ങ് നടക്കുമ്പോള്‍ ഇപ്പോള്‍ അവിടെ ഭൂമി വല്ലാതെ വിറയ്ക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വിട്ടു പോകാന്‍ കഴിയാതെയുള്ള ഗ്രാമവാസികള്‍ ഈ ശബ്ദമലിനീകരണവും ഭൂമിയുടെ വിറയിലും കേട്ട് പരിഭ്രമിച്ചാണ്, ജീവിക്കുന്നത് എന്നതാണ്, സത്യം. പരാതി കൊടുത്താലും കണ്ണു തുറക്കാത്ത അധികാരികള്‍ക്ക് എന്തു കൊടുത്താലെന്താ... ബിനാമികളുടെ പേരില്‍ ഇപ്പണി കാണിച്ചിട്ട് ഇവരൊക്കെയല്ലേ നമ്മളെ നയിക്കുന്നത്... ഒരു നാട്ടുകാരന്‍റെ പരാതി.
ഈയടുത്ത് ഇതിനടുത്തു തന്നെയുള്ള മറ്റൊരു പഴയ ക്വാറി(അതിപ്പോള്‍ അതിഭയങ്കരമായൊരു പാറക്കുളമാണ്) യുടെ ഒരു ഭാഗം ഇടിഞ്ഞു വീണത്. 
ഇതെല്ലാം ഭയത്തോടെയേ കാണാനാകൂ എന്ന് ഗ്രാമവാസികള്‍ പറയുമ്പ്പോള്‍ ഇവര്‍ക്കു നേരേ കണ്ണു തുറക്കാന്‍ ആരു തയ്യാറാകും?
വികസനം അത്യാവശ്യം തന്നെ, പക്ഷേ ഭൂമിയെ തുരന്ന് നടത്തുന്ന ഇത്തരം അതിജീവനങ്ങള്‍ വരാന്‍ പോകുന്ന എത്ര വലിയ വിപത്തിന്‍റെ ബാക്കി പത്രമെന്ന് ആലോചിച്ചു നോക്കൂ.
അസ്ഥിവാരം തോണ്ടപ്പെടുന്ന പ്രകൃതി പ്രതികരിക്കുന്നത് ഏതു രൂപത്തിലാണെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിട്ടുമുണ്ട്, പക്ഷേ അധികാര വര്‍ഗ്ഗത്തിന്, രക്ഷപെടല്‍ നിസ്സാരമായിരിക്കേ വെള്ളത്തില്‍ മുങ്ങുന്നതും പാറയുടെ അടിയില്‍പെടുന്നതും സാധാരണക്കാരനും പണിയെടുക്കുന്ന വര്‍ഗ്ഗവും  മാത്രമാകുമ്പോള്‍ സമത്വമെന്നത് ചിന്തകളില്‍ പോലും എത്തേണ്ടതില്ലല്ലോ, എന്നിട്ടും കവലപ്രസംഗങ്ങള്‍ക്ക് കാതു കൊടുത്തല്‍ കേള്‍ക്കാം കയ്യില്‍ മഷി പുരട്ടി വോട്ടു കുത്തി ജയിപ്പിച്ച കഴുതകള്‍ക്കു നേരേയുള്ള ശീല്‍ക്കാരങ്ങള്‍. നാടിനെ ഉട്ടോപ്പിയ അക്കണമെന്നൊന്നും പറയുന്നില്ല, ജീവിക്കാനുള്ള അവകാശത്തെ കടമെടുന്ന മത-സാമൂഹിക നേതാക്കളുടെ ക്രൂരത പാവം ഞങ്ങളോട് കാട്ടരുതേ എന്ന അപേക്ഷയേ ഉള്ളൂ... അതൊരു പൌരന്‍റെ അവകാശമായിരിക്കുകയും ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ അവകാശം ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനവിഭാഗം ഇത് കണ്ട് പുച്ഛത്തോടെ ചിരിക്കുന്നത് കാണുന്നുണ്ട്. ശവപ്പെട്ടിയുടെ മേല്‍ അവസാന ആണി അടിച്ചു തീരുന്നതു വരെ നിങ്ങള്‍ ചിരിച്ചോളൂ... ശേഷം റെസ്റ്റ് ഇന്‍ പീസ്.

വിരലിനോടും രോമങ്ങളൊടും ഇരുട്ടിനോടും

സനൽ ശശിധരൻ

ഇരുട്ടില്‍ മുഖം തലോടുമ്പോള്‍
രോമങ്ങളോട് വല്ലാതെ വാത്സല്യം തോന്നി
കാലപ്പഴക്കം വന്ന കല്‍പ്രതിമയുടെ
അടര്‍ന്നു വീണ ശിരസിലേതുപോലെ
മാഞ്ഞു പോയ കണ്ണുകളുടെ സ്ഥാനം അടയാളമിടുന്ന
പൊളിഞ്ഞ വേലി,  പുരികരോമങ്ങള്‍ ..
ചുണ്ടുകളിലുണങ്ങിയ ചുംബനപ്പാടുകളിലുരുമ്മി നില്‍ക്കുന്ന
വളര്‍ത്തു പൂച്ചകള്‍ , മീശരോമങ്ങള്‍ ..
ഇരുട്ടില്‍ ഇഴജന്തുക്കള്‍ ഇരതേടുമ്പോലെ
വിരലുകള്‍ അരിച്ചരിച്ച് താടിരോമങ്ങളിലേക്ക് കയറുമ്പോള്‍
ഉള്ളില്‍ ഉള്ളിന്റെയുള്ളില്‍ നിന്നെന്നെ പിടികിട്ടിയതിന്റെ
പിടപ്പുടഞ്ഞു, ഒരു കരച്ചിലിന്റെ വഴുവഴുപ്പുണര്‍ന്നു..
വിരലിനോടും രോമങ്ങളോടും
ഇരുട്ടിനോടും വാത്സല്യം തോന്നി..
ഞാനെന്റെ മുഖം നെഞ്ചോടുചേര്‍ത്തു കിടന്നു.

ജീക്ക് ഒരു തിരുത്ത്

രാംമോഹൻ പാലിയത്ത്

മാവുകളറിയുമോ മാനവാത്മാവിന്‍ വേവും

നോവുകളവയുടെ ചില്ലകള്‍ പൂത്തൂ വീണ്ടും. 
കണ്ണിമാങ്ങകളുണ്ടായ്, മാനവനവയെടു-
ത്തുപ്പുചേര്‍ത്തെരി കൂട്ടി നാവിനുത്സവമാക്കി. 
മാനവനറിയുമോ മാവിന്റെയാത്മാവിന്റെ 
നോവുകള്‍ അവയുടെ ചില്ലകള്‍ പൂത്തൂ വീണ്ടും.

The Year 2011, the finest year of fights against corruption

j gopikrishnan


The year 2011 can be remembered as the year of uprising against corruption in India. The year started with nationwide raids of CBI on 2G Spectrum Scam and the arrest of tainted former telecom minister A.Raja, leading to the arrest of DMK patriarch M Karunanidhi’s daughter Kanimozhi, when caught up with crystal clear evidence. Unprecedented things like the subsequent arrests and chargesheeting of corporate honchos, though some escaped boosted the morale of common man to rally against the corruption.

2011 summer was real hot summer for the Government and the Rulers, when Anna Hazare kick-started his strikes from April. Raja, Kanimozhi, CWG’s selectively caught scamster Suresh Kalmadi and corporates must had thought of non-validity of money at least once in their life, when hearing the protest of masses assembled in front of Tihar jail, demanding the release of Anna Hazare in August. Atleast for politicians it was a surprise on the assembling large gathering, without spending single paisa for such kind of crowd flow.

The year 2011 also saw the collapse of mining barons Bellary brothers, after the Lok Ayukta Santosh Hegde cracked the whip. Ofcourse there are still some persons waiting in the league to rally to jails. The credit goes to the Judiciary for getting up from its more than five year long hibernation and the persons who tirelessly fought against corruption in the streets as well as in courts.

However, we should not forget the existence of some mighty forces, which protect the corrupt people and collapse the probe and cases against corruption. Remember the CBI’s U-turn in the Special Court by not opposing the bail of Kanimozhi, just 48 hours after her father M Karunanidhi met Congress President Sonia Gandhi. Shockingly CBI was forced to change its stand, even after it pledged in the Supreme Court that they will oppose the bail plea of all the accused in the Spectrum Scam.

In CWG investigation, CBI action was similar to the surgical strike of a commando opeartion by fixing only Suresh Kalmadi, who had only dealt with around five percent of the expenditure on the administration and execution of the games. The saved persons can breathe till none crusades like what Subramanian Swamy or Prashant Bhushan did to expose the spectrum scam. Same is the case of KG Basin scandal, where Mukesh Ambani minted money. Somehow his brother Anil Ambani saved though his top officials caught in 2G scam. I defer from CBI findings on this issue like Chidambaram’s involvement or reasons behind the silence in spectrum allocation.

The year 2011 also witnessed the dirty tricks from government side against crusaders, especially belong to Team Anna with help of certain media. CDs were created to defame people, hit squads were bought in. Look at the way Delhi Police being demonised to deal Baba Ramdev.

In India the law enforcement is still in nascent stages, when compared to civilised countries. Here the Law acts person to person and case to case basis. No media persons involved in the Nira Radia were questioned any agency or any forum. There was a hue and cry from certain quarters when Public Accounts Committee made an attempt to call media persons like Barkha Dutt and Vir Sanghvi on Radia gate. I envy on the courage of British Parliament panel which summoned the mighty media mogul Rupert Murdoch and brought to books. When will our Parliament and Parliamentarians get such courage?

Certain politicians only make false claim that “Parliament is supreme” and force us to believe so, though the fact of the matter is – We the people made Constitution is supreme. Battles have won. But the war is still on. Let us expect more victories in 2012.

ഉച്ചനേരങ്ങൾ


അനിലൻ
ആമ്പൽക്കുളത്തിലെ ചുവന്ന മീനുകൾ
ഇലനിഴലിലൊളിച്ചു കളിക്കുന്നത്
നോക്കി നിൽക്കുമ്പോൾ
കൈകെട്ടിനിന്ന ചെടികളെല്ലാം
കൈ ഉയർത്തിയെന്തോ പറയാൻ നോക്കി.

കുട്ടികൾ മുറ്റത്തു കുന്നാരം കൂട്ടി
പൂഴിമണ്ണിൽ കുത്തിയ
തെങ്ങിൻപൂക്കുലകൾ
ദേഷ്യത്തോടെ തട്ടിയിട്ടു കാറ്റ്

മഴമണം വിട്ടിട്ടില്ലാത്ത മതിലിനപ്പുറം
പല്ലൊഴിവുകളുള്ളൊരു കുഞ്ഞിച്ചിരി
വിരിഞ്ഞു
വിടർന്നു ചാഞ്ഞ മല്ലിപ്പൂങ്കുലയിറുത്ത്
മതിലിനു മുകളിൽ മാഞ്ഞു


സ്കൂൾ മൈതാനത്തിൽ,
ലീലടീച്ചറുടെ
“അറ്റൻഷൻ” കേൾക്കുന്ന
കുട്ടികളെന്നപോലെ
ചെടികൾ വീണ്ടും നിശ്ശബ്ദരായ്,
അടുത്ത കാറ്റിനു വേണ്ടി
വരി തെറ്റാതെ നിൽക്കുമ്പോൾ
ഹൈവേയിലൂടെ പായുന്ന
ഒരാംബുലൻസിന്റെ ഒച്ചയിൽ
നട്ടുച്ച പൊട്ടിത്തകർന്നു

കോഴിവാലൻ ചെടിക്കും
കുറ്റിമുല്ലയ്ക്കുമിടയിലുള്ള
നനവു മാറാത്ത തടത്തിൽ
ഇളം ചില്ലകളുടെയും
ഇലകളുടേയുമൊരൊഴിവുണ്ട്!
ഇന്നലെവരെ
ഞാനിവിടെയുണ്ടായിരുന്നെന്ന്
പൊട്ടിയ ചില വേരുകളുമുണ്ട്!

ഒന്നു തൊട്ടു നോക്കണമെന്നുണ്ട്
കുഞ്ഞുങ്ങളുടെ നിറമുള്ള
വേരുകളിലൂടെ
ഒഴുകിക്കയറിയ
പ്രാണജലത്തിന്റെ നനവിൽ
ഒന്നു തൊട്ടു നോക്കണമെന്നുണ്ട്!

ഇതിങ്ങനെ പറയരുത്
ഇതു പറയേണ്ടതിങ്ങനെയല്ലെന്ന്
ഒച്ചയുണ്ടാക്കുവാൻ
കാറ്റിനെ കാത്തു നിൽക്കുകയാണ്
ചെടികളൊക്കെയുമെന്നു തോന്നി

മാനത്തുനിന്നപ്പോൾ,
കാരുണ്യം ഭാവിച്ച്
അകന്നുപോയ മഴ,
ആയുധമെടുത്തു വരുന്നതിന്റെ
ആരവം കേട്ടു.

"വീണ പൂവ് "

 മനോജ്മേനോൻ

"വീണ പൂവ് "

ചോന്ന പൂവിനെ
ഇരുട്ടില്‍
കഴുത്തറത്തിട്ടത്
ആരായിരിക്കും ?
കാലില്‍ പുരണ്ട
പൂമ്പൊടിയുടെ തെളിവില്‍
പൂമ്പാറ്റയാണെന്ന് ...
ഇടയ്ക്കിടെ
വഴക്കിട്ടിരുന്നു വെന്ന
ദൃക്സാക്ഷി മൊഴിയില്‍
കാറ്റാണെന്ന്...
ഒരു കരിവണ്ട്
തണ്ടുകള്‍ക്കിടയിലൂടെ
പൂവിനെ ലക്ഷ്യമാക്കി
നീങ്ങിയിരുന്നുവേത്രേ !
ഇലകള്‍ ക്കടിയില്‍
അങ്ങിങ്ങ്
ഉറുമ്പിന്‍ പറ്റങ്ങള്‍
തമ്പടിച്ചിരുന്നുവെത്രേ !
പകല്‍ മുഴവന്‍
വെളുക്കെ ചിരിച്ച്
കൂടെ തന്നെ ഉണ്ടായിരുന്ന
വെയിലിനെ
അന്തിക്ക് ശേഷം
കാന്മാനില്ലത്രേ !

ചോന്ന പൂവിനെ
ഇരുട്ടില്‍
കഴുത്തറത്തിട്ടത്
ഇവര്‍ ആരുമല്ലാതെ
ആരായിരിക്കും ?

മനുഷ്യനാവുക ഒരു കലയാണ്‌ !!

കണ്ണൂരാൻ


"ഇതാ ഇവിടുന്നാ അവന്‍ കാലിട്ടടിക്കുന്നത്. നിന്നെപ്പോലെ കുരുത്തംകെട്ടവനെന്നാ തോന്നുന്നേ..."
ചിലപ്പോള്‍ ഇടതു ഭാഗം... മറ്റുചിലപ്പോള്‍ വലതു ഭാഗത്ത്‌..
വീര്‍ത്ത വയറിലേക്ക് എന്റെ കയ്യെത്തിച്ചു അവള്‍ പറയുമ്പോള്‍ ഞാനത് തിരുത്തും.

"അവനല്ല.. അവളാ.."
അതെന്റെ അവകാശമാണ്. എനിക്ക് വേണ്ടത് പെണ്‍കുട്ടിയെയാണ്.
അന്നും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഒരു പെണ്‍കുട്ടിയെ ആയിരുന്നു.
അന്നത്തെ ഓണ്‍ലൈന്‍ ഫ്രെണ്ട്സിനോടൊക്കെ അവരവരുടെ രാജ്യത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ പേരുകള്‍ ചോദിക്കുമായിരുന്നു.
അനേകം പേരുകള്‍ ഒരുക്കൂട്ടിവെച്ചു.
മോള്‍ടെ മുടി കെട്ടിക്കൊടുക്കുന്നതും ഉടുപ്പുകളണിയിക്കുന്നതും സ്വപ്നം കണ്ടു.
അതുവരെയില്ലാത്ത ഒരനിര്‍വചനീയ സുഖം തോന്നിപ്പിക്കുന്ന ഒരായിരം സ്വപ്‌നങ്ങള്‍ !
പക്ഷെ ഹംദു വന്നപ്പോള്‍ സങ്കടം തോന്നി. ശരിക്കും ദേഷ്യമാണുണ്ടായത്.
അല്ലാഹു എന്റെ പ്രാര്‍ത്ഥന കേട്ടില്ലല്ലോ എന്നൊക്കെയുള്ള നിഷേധ ചിന്തകള്‍ !
പെണ്‍കുട്ടി പിറക്കുന്നത് ഇഷ്ടപ്പെടാത്ത ലോകമാണ് നമ്മുടേത്.
അതായിരുന്നു ഒരു പെണ്‍കുട്ടിയെ ആഗ്രഹിക്കാനുള്ള പ്രധാന കാരണമായി അന്നെന്റെ മനസ് പറഞ്ഞിരുന്നത്.
ഗര്‍ഭപാത്രത്തിനകത്തെ അമ്നിയോട്ടിക്‌ ഫ്ലൂയിഡില്‍ നീന്തിത്തുടിച്ച് കൈകാലിട്ടടിക്കുന്ന ഒരിളം പൈതലിന്റെ കരച്ചിലിനായി ഇന്ന് വീണ്ടും കാതോര്‍ക്കുമ്പോള്‍ പ്രാര്‍ഥനകള്‍ക്ക് വ്യതാസമില്ല.
ദുബായ് ഹോസ്പിറ്റലിലെ ഡോക്ടര്‍ മിസിസ്. മാജിദാ അല്‍ ഹസ്സാനി "അല്ലാഹ് മ-ആക് " - ദൈവം നിന്റെ കൂടെയുണ്ട് - എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമെങ്കിലും തിരിച്ചുപോരുമ്പോള്‍ ഗര്‍ഭപാത്രത്തിനകത്തെ ഇളം ചൂടില്‍ എന്റെമോള്‍ സുരക്ഷിതയാണോ എന്ന് വേവലാതിപ്പെടും. അവളുടെ സ്മൃതിതേടിയ ജൈവഭാവത്തെ അടുത്തറിയാന്‍ മനസ് വെമ്പും...

പിന്നെ, ദയാരഹിതമായ സൂചികുത്തുകളെല്ലാം ജീവിച്ചിരിക്കേയുള്ള കുഞ്ഞുങ്ങളുടെ കുരിശുമരണങ്ങളിലേക്ക് നിമിത്തമാകുന്ന, അഥവാ ഭ്രുണഹത്യ ചെയ്യപ്പെടുന്ന പുതുലോക ക്രമത്തിന്റെ ക്രൂരതകളോര്‍ത്തു ഞാനെന്റെ കണ്ണുകള്‍ അമര്‍ത്തിത്തുടക്കും..!

ഓര്‍മ്മയുണ്ട്!
കോളേജുവിട്ടു വരുമ്പോള്‍ വീട്ടിലേക്കുള്ള സാധനം വാങ്ങുന്നതിനിടയില്‍ എന്റെ നേര്‍ക്ക്‌ വന്ന ആ നിഷ്കളങ്ക ബാല്യത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല.
അവള്‍ക്കു വേണ്ടി ആപ്പിള്‍ തൂക്കിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഫ്രൂട്ട് ഷോപ്പിലെ പിശാച് അത് നിഷേധിച്ചു. അയാളുമായി വഴക്കിട്ടു. അവളുടെ കയ്യും പിടിച്ച് അടുത്ത ഷോപ്പിലേക്ക് നീങ്ങുമ്പോള്‍ ആ നാടോടിക്കുട്ടിയെ അയാള്‍ പ്രാകുന്നുണ്ടായിരുന്നു.

വിശപ്പടക്കാന്‍ പാടുപെടുന്നതിനിടയില്‍ ഒരു ആറുവയസുകാരിയുടെ പുഞ്ചിരിക്കു മറ്റെന്തിനെക്കാളും സൌന്ദര്യമുണ്ടെന്ന് അന്നാദ്യമായി ഞാന്‍ മനസിലാക്കി.
"അവറ്റകള്‍ക്കൊന്നും ഒരു സാധനവും വാങ്ങിച്ചു കൊടുക്കരുതെ"ന്ന അതിദാരുണ കല്പനകള്‍ പിന്നെയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
നന്മ ചെയ്യാനല്ല അതിനെ തടയാന്‍ എന്തൊരുത്സാഹമാണ് നമുക്കൊക്കെ..!

ഓരോ വര്‍ഷവും പോഷകാഹാരം കിട്ടാതെ എത്ര കുഞ്ഞുങ്ങള്‍ മരിക്കുന്നു.
ഓരോ രാജ്യത്തും എത്ര ഭ്രുണങ്ങള്‍ കരിഞ്ഞുണങ്ങുന്നു.
എത്ര എളുപ്പത്തിലാണ് ഓരോ പാല്പുഞ്ചിരിയും മാഞ്ഞുപോകുന്നത് .
പട്ടിണിയാല്‍ , അവിഹിത ഗര്‍ഭം കാരണം, പെണ്‍കുട്ടി ആയതിന്റെ പേരില്‍ ..!

നമുക്കിടയില്‍ പറയപ്പെടാത്ത മൊഴികളുടെ അകലത്തില്‍ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട്. അപരാധിത്തത്തിന്റെ നിഴല്‍വഴികളാണ്‌ നമ്മെ വലയം ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ദയനീയ നിലവിളികള്‍ നമ്മെയിപ്പോള്‍ അസ്വസ്ഥരാക്കുന്നില്ല. അവരെ കൂടുതല്‍ കരയിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു. അകാരണമായി അടിക്കുന്നു. വഴക്കിടുന്നു. ദ്രോഹിക്കുന്നു. പീഡിപ്പിക്കുന്നു. കൊല്ലുന്നു..!

അല്ലെങ്കില്‍ അഫ്രീന്റെ ചേതനയറ്റ കുഞ്ഞുമുഖം നമുക്ക് കാണേണ്ടി വരില്ലായിരുന്നു. ഫലകിനെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നു. ചോരക്കുഞ്ഞുങ്ങളെ കുഴിച്ചുമൂടില്ലായിരുന്നു. നടുക്കുന്ന വാര്‍ത്തകള്‍ കേട്ട് ഭൂമി വിറക്കില്ലായിരുന്നു..!

ഓര്‍മ്മയുണ്ടോ ആരോമല്‍ എന്ന പൊന്നുമോനെ?

ഇടുക്കി ജില്ലയില്‍ ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് മകനേയും ബന്ധിച്ചു പീഡിപ്പിച്ചത് സ്വന്തം മാതാപിതാക്കളായിരുന്നു. അച്ഛന്‍ സിഗരറ്റ് കുത്തിക്കെടുത്തിയിരുന്നത് തന്റെ ദേഹത്തായിരുന്നുവെന്ന് പറയുന്ന ഒരു മൂന്നുവയസുകാരനെ ആലോചിച്ച് ദിവസങ്ങളോളം എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നു. സ്വന്തം മാതാപിതാക്കളാല്‍ അസഹ്യമായ വേദന ഭക്ഷിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയോര്‍ത്തു മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത് "എനിക്കെന്റെ പട്ടിയെ കാണണം" എന്നായിരുന്നുവത്രേ!

ഫെയിസ്ബുക്കില്‍ കയറുമ്പോഴേ നെഞ്ചുരുക്കുന്ന കാഴ്ചകള്‍ കണ്ട് മനസ് അസ്വസ്ഥമാവും. കുഞ്ഞുങ്ങളുടെ ദയനീയ മുഖം കാണല്ലേ എന്ന് പ്രാര്‍ഥിച്ചാലും അത്തരം കാഴ്ചകള്‍ വന്നു കണ്ണിനെ മൂടും. ഒരു കുട്ടിയെ കാറിടിച്ചു കൊല്ലുന്ന വീഡിയോ ഇട്ട ഒരു സ്നേഹിതനെ അര്‍ദ്ധരാത്രി വിളിച്ചു ചീത്ത പറയേണ്ടിവന്നു. ആ ദൃശ്യം കണ്ട് മറ്റുള്ളവര്‍ കുട്ടികളെ കെയര്‍ ചെയ്യട്ടെ എന്നായിരിക്കാം അതിടുന്നവര്‍ ഉദ്ദേശിക്കുന്നത്. എന്നാലും കുട്ടികളുടെ നിലവിളി കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടുക.?

മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി കരയുന്നു. പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!