Followers

Saturday, August 7, 2010

നോവൽ -അഘോരം -9


joe mylan


ശംഖൂ­രി­പ്പു­ഴ­യി­ലേക്കു കെട്ടി­യി­റ­ക്കിയ പട­വു­ക­ളി­ലി­രുന്ന്‌ ജാനകി തുണി നന­യ്ക്കു­ന്നത്‌ ശ്രദ്ധിച്ചു കൊണ്ടി­രുന്നപ്പോഴും തമ്പു­രാ­നേ­പ്പ­റ്റി­യാ­യി­രുന്നു ചിന്ത­മു­ഴു­വൻ. കഴിഞ്ഞ നാളിലെ സന്ദർശ­ന­ത്തിൽ ഒരു­കാര്യം വ്യക്ത­മായി മന­സ്സി­ലാ­ക്കാ­നാ­യി. അദ്ദേ­ഹ­ത്തിന്‌ തന്നേ­​‍ാടെന്തോ പ്രത്യേ­ക ­മ­മ­ത­യുണ്ട്‌ എന്ന്‌. ആ കണ്ണു­കൾ തന്നെ തേടി­വന്ന നിമി­ഷ­ങ്ങ­ളേ­പ്പറ്റി ഓർത്തു. വാചാ­ല­മായ ആ നോട്ട­ങ്ങ­ളു­ടെയും, അർത്ഥ­വ­ത്തായ പുഞ്ചി­രി­ക­ളു­ടെയും അകം­പൊ­രുൾ ആ മമത തന്നെ­യാകണം. ആറാ­മി­ന്ദ്രി­യ­ത്തിനും അനു­ഭ­വ­വേ­ദ്യ­മാ­യത്‌ ആ മന­സ്സിൽ നിന്നുതിരുന്ന സ്നേഹ­ത്തിന്റെ അയ­സ്കാന്ത തരം­ഗ­ങ്ങ­ളുടെ സ്പർശ­മാ­ണ്‌. ഈശ്വരാ അറി­ഞ്ഞു­പേ­ക്ഷിച്ച ആ മോഹത്തെ വീണ്ടും താലോ­ലി­ക്കു­ക­യാ­ണല്ലോ മന­സ്സ്‌! വീണ്ടും ആ ചു­ഴി­യിൽത്തന്നെ വീണു ചുറ്റാ­നാണോ വിധി?.
അലക്കു കഴിഞ്ഞ്‌ ജാനകി വസ്ത്ര­ങ്ങ­ളെല്ലാം ബക്ക­റ്റിൽ പിഴി­ഞ്ഞു­വ­ച്ചു. ജാക്കറ്റും ബ്രായു­മ­ഴിച്ച്‌ ഉടു­മുണ്ട്‌ നെഞ്ചിൽക്ക­യ­റ്റി­ക്കെ­ട്ടി. വെള്ള­ത്തി­ലേ­ക്കി­റ­ങ്ങു­ന്ന­തിനു മുൻപ്‌ ജാനകി ചോദി­ച്ചു.
?ശ്രീക്കൊച്ച്‌ കുളി­ക്കു­ന്നുണ്ടോ? വാ.... ഒത്തിരി നാളാ­യില്ലേ പുഴ­യിൽ കുളി­ച്ചി­ട്ട്‌ ?. നിഷേ­ധ­പൂർവ്വം തല­യാ­ട്ടി­യ­പ്പോൾ ജാനകി വെള്ള­ത്തി­ലേക്കു ചാടി. പണ്ട്‌ ജാനകി­യോ­ടൊപ്പം വന്നാണ്‌ നീന്തൽ പഠി­ച്ച­ത്‌. ഹര്യേ­ട്ടൻകൂടെ നിന്നു പഠി­പ്പി­ച്ച­തു­കൊണ്ട്‌ പേടി­യേ­തു­മി­ല്ലാ­യി­രു­ന്നു. എന്തൊരു ത്രില്ലാ­യി­രുന്നു വൈകു­ന്നേ­ര­ങ്ങ­ളിൽ പുഴ­യിൽ വന്ന്‌ നീന്തി­ത്തു­ടി­ക്കാൻ. അച്ഛനും അമ്മയും വന്നു നോക്കി­നിൽക്കു­മാ­യി­രു­ന്നു. പക്ഷേ ഈയിടെ ഭയ­ങ്കര മടി­യാ­ണ്‌. അതു­മാ­ത്ര­മ­ല്ല, വലു­താ­യ­തി­നു­ശേഷം അമ്മ വില­ക്കി­യി­രു­ന്നു. സ്വന്തം കട­വാ­ണെ­ങ്കിലും അത്ര പ്രൈവസി­യൊ­ന്നു­മി­ല്ല. അതി­നു­ശേ­ഷ­മാണ്‌ കുളി നിർത്തി­യ­ത്‌. കൽപ്പ­ട­വി­ലി­റ­ങ്ങി­യി­രുന്ന്‌ വെള്ളം കോരി­യെ­ടു­ത്തു. നല്ല തണു­പ്പു­ണ്ട്‌. ശുദ്ധ­മാണ്‌ ശംഖൂ­രി­പ്പു­ഴ­യിലെ വെള്ളം. മല­നി­ര­ക­ളിലെ ഇതിന്റെ പ്രഭ­വ­സ്ഥാനം മുത­ലി­ങ്ങോട്ട്‌ ഫാക്ട­റി­ക­ളൊ­ന്നു­മി­ല്ലാ­ത്ത­തി­നാൽ പുഴ മലി­ന­മ­ല്ല.
എന്തോ ആകെ­യൊ­രു­ത്സാ­ഹം. ഒന്നു ചാടി­ക്കു­ളി­ക്കാൻ തോന്നി­പ്പോ­യി. ചുറ്റും നോക്കി. കൺവെ­ട്ടത്ത്‌ ആരു­മി­ല്ല.
?വാ കൊച്ചേ ചാട്‌.? ചിരി­ച്ചു­കൊണ്ട്‌ ജാനകി വീണ്ടും ക്ഷണി­ച്ചു. തീരു­മാ­നി­ച്ചതും എടുത്ത്‌ ചാടി. മേലാകെ കുളിരു കോരു­ന്നു. പതച്ച്‌ നീന്തി­ന­ടന്നു. പതി­വി­ല്ലാ­ത്ത­തു­കൊണ്ട്‌ അധികം നേരം വെള്ള­ത്തിൽ കിട­ന്നാൽ പനി പിടി­ച്ചാ­ലോ എന്നൊരു ഭീതി തോന്നാ­തി­രു­ന്നി­ല്ല. എന്നാൽ അമ്മ­യുടെ ശകാരം കിട്ടി­ യതു തന്നെ. കരയ്ക്കുകയറി പട­വു­ക­ളി­ലി­രുന്ന്‌ സോപ്പു തേച്ചു. ജാനകി നീന്തി­ക്ക­യറി വന്ന്‌ പുറം­തേച്ചു തന്നു. അപ്പോ­ഴാണ്‌ ദൂരെ നിന്നും ആരോ കുതി­ര­യോ­ടിച്ച്‌ വരു­ന്നത്‌ കണ്ട­ത്‌. പുഴ­മണലി­ലൂ­ടെ­യാ­യ­തു­ കൊ­ണ്ടാകാം അധികം വേഗ­ത­യി­ല്ല. ശംഖൂ­രി­യിൽ കുതി­ര­ക­ളി­ല്ല­ല്ലോ. ആരാ­കാം?. തോർത്തെ­ടു­ത്തിട്ട്‌ നഗ്ന­മായ തോളും മാറും മറ­ച്ചു. അടു­ത്തെ­ത്തി­യ­പ്പോ­ഴേ­യ്ക്കു­മാണ്‌ ആളെ തിരി­ച്ച­റി­ഞ്ഞ­ത്‌..... തമ്പു­രാൻ! ആള­റി­ഞ്ഞ­പ്പോൾ കുതി­രയെ അദ്ദേഹം വലിച്ചു നിർത്തി. അത്‌ രണ്ടു­കാ­ലി­ലു­യർന്നു താഴ്ന്നു. ജാനകി പട­വിൽ നിന്നെ­ഴു­ന്നേറ്റ്‌ തൊഴുതു നിന്നു. താന­റി­യാതെ അനാ­വൃ­ത­മായ കണ­ങ്കാ­ലു­കൾ തുണി­വ­ലി­ച്ചിട്ട്‌ മൂടി. മാറിൽ കൈ പിണച്ച്‌ എഴു­ന്നേറ്റു നിന്നു. ആ കണ്ണു­ക­ളു­മായി ഇട­ഞ്ഞ­പ്പോൾ അതി­ലൊരു നിർവൃതി തുടിച്ചു നില്ക്കു­ന്നതു കണ്ടു.
?ഓഹോ... ഇത്‌ നിങ്ങ­ളുടെ കട­വാ­ണ്‌ അല്ലേ....??ഒരു വിസ്മ­യ­ത്തോ­ടെ­യാ­ണ­ദ്ദേഹം ചോദി­ച്ചത്‌.
പുഞ്ചി­രി­യോടെ മൂളി. അടു­ത്ത­നി­മിഷം കുതി­ര­കു­തിച്ചു പാഞ്ഞു. കുറച്ചു പോകു­ന്ന­തു­വരെ താനും ജാന­കിയും നോക്കി നിന്നു. ഒരു വട്ടം­കൂടി അദ്ദേഹം തിരിഞ്ഞു നോക്കു­മെന്നു കരുതി യെങ്കിലും ആ പ്രതീക്ഷ വിഫ­ല­മായി. ജാന­കി­യുടെ കുസൃതി നിറഞ്ഞ ശബ്ദം കേട്ടാ­ണു­ണർന്ന­ത്‌.
?എന്റെ ശ്രീക്കൊച്ചേ അത്ത­മ്പു­രാന്‌ കൊച്ചിനെ ബോധി­ച്ചു­പോയി എന്നാ തോന്നു­ന്നേ? . അവർ ചിരി­ച്ചു.
?പോ ജാനകീ കളി­യാ­ക്കാ­തെ..? കള്ള­പ്പ­രി­ഭവം നടി­ച്ചു.
?വേണ്ട വേണ്ട... ഒന്നും പറ­യ­ണ്ട...... അന്ന്‌ വിരു­ന്നിന്‌ വന്നപ്പോ ഞാന­ടു­ക്ക­ളേൽ നിന്നു കാണു­ന്നു­ണ്ടാ­യി­രു­ന്നു. ശ്രീക്കൊച്ച്‌ വിള­മ്പി­ക്കൊ­ടു­ക്കു­മ്പോൾ തമ്പു­രാന്റെ ഒരു നോട്ടോം സന്തോഷോം എല്ലാം. ഒത്തിരി കണ്ടി­ട്ടു­ള്ളതാ കൊച്ചേ ജാന­കി.....?
?ജാന­കീ....വേണ്ട?.ശബ്ദ­ത്തിലെ താക്കീ­തു­കേ­ട്ട­തു­കൊ­ണ്ടാകാം ജാനകി നാക്കിന്‌ കടി­ഞ്ഞാ­ണി­ട്ടു. സോപ്പു­തേച്ച്‌ കഴി­ഞ്ഞ­​‍്‌ താൻ വീണ്ടും വെള്ള­ത്തി­ലേ­ക്കൂ­ളി­യി­ട്ടു. അവളും. മുങ്ങി­യു­ണർന്ന്‌ പട­വിൽ കയറി തുവർത്തി തുണി­മാറ്റി ഉടു­പു­ടവ പിഴി­യു­മ്പോൾ ജാ­നകി വീണ്ടും വിഷയം എടു­ത്തി­ട്ടു. ആത്മാർത്ഥ­മായ ആ ശബ്ദ­ത്തിൽ അല്പം ഗൗരവം പുര­ണ്ടി­രു­ന്നു.
?കൊച്ചേ ഞാൻ പറ­ഞ്ഞതു കാര്യ­മാ­യിട്ടു തന്ന്യാ. നാട്ടു­ക്കു­ട­യോ­നാണ്‌ തമ്പു­രാൻ. കോടീ­ശ്വ­രൻ. ആ രൂപം കണ്ടാൽ ആരാ മോഹി­ക്കാ­ത്ത­ത്‌. ശ്രീക്കൊ­ച്ചിനെ ആ തമ്പു­രാ­നിഷ്ടാ. ജാനകി പറ­യു­ന്നത്‌ കുറിച്ചു വച്ചോ.... എന്റെ കൊച്ചേ വിട­ല്ലേ... എന്റെയീ സുന്ദ­രി­ക്കൊ­ച്ചിന്‌ വേറെ­യാരാ ഇത്ര ചേർച്ച.... ഇതു നട­ക്കും..?ചുവന്നു തുടു­ത്തു­പോയി ആ വാക്കു­കൾ കേട്ട­പ്പോൾ. പക്ഷേ കള്ള­പ്പ­രി­ഭവം നടിച്ച്‌ ജാന­കിയെ വെള്ള­ത്തിൽ തള്ളി­യി­ട്ടു. വെള്ള­ത്തിൽക്കി­ടന്നും അവർ ചിരി­ക്കു­മ്പോൾ നെഞ്ചി­ലൊ­രാ­യിരം ഉന്മാദ പൗർണ്ണ­മി­യിൽ ഉദി­ക്കു­ക­യാ­യി­രു­ന്നു തന്റെ മനസ്സ്‌ ഇവർ കണ്ട­ളന്നോ? ജാന­കി­യുടെ നോട്ടം താങ്ങാ­നാ­വാതെ മുഖം ഒളി­പ്പി­ക്കാൻ തിരിഞ്ഞു നിന്നു.
ശ്രീദേവി ! തുള­സി­ത്ത­റ­യുടെ മുൻപിൽ ദീപ­താ­ല­വു­മായി വര­വേറ്റ ദേവീരൂ­പം ! ഏതോ ജന്മ­ത്തിൽ കണ്ടു­മ­റന്ന കാമുകീ സങ്കൽപ്പം ഉട­ലാർന്ന­താണോ? ഏതു­വ­ശ്യ­മ­ന്ത്ര­മാണ്‌ അയസ്കാന്തം പോലെ തന്നെ അവ­ളി­ലേ­ക്കാ­കർഷിച്ചടു­പ്പി­ക്കു­ന്നത?​‍്‌.
അശോ­കൻ പതിവു പെഗു­മായി കട­ന്നു­വ­ന്ന­പ്പോൾ എഴു­ത്തു­നിർത്തി ഡയറി അടച്ചു വച്ചു. മദ്യ­പാ­ന­ത്തിനു മുൻപുള്ള മൗന പ്രാർത്ഥ­നയ്ക്കു ശേഷം പതി­വു­പോലെ അച്ഛൻ കെട്ടി­ത്തന്ന പൊന്നേ­ലസ്സ്‌ തലോ­ടി. ഞെട്ടി­പ്പോ­യി..... മനസ്സ്‌ നില­വിട്ട്‌ പക­ച്ചു­പോ­യി! ചെറു­പ്പ­ത്തിലേ മുതൽ ശരീ­ര­ത്തിന്റെ ഒരു ഭാഗം പോലെ­യാ­യി­രുന്ന ആ രക്ഷ നഷ്ട്ട­പ്പെ­ട്ടി­രി­ക്കു­ന്നു!
കൊട്ടാ­രവും പരി­സ­ര­ങ്ങളും അരി­ച്ചു­പെ­റുക്കി നോക്കി. ഇല്ല അതു നഷ്ട­മാ­യി­രി­ക്കു­ന്നു. അച്ഛന്റെ മര­ണ­ശേഷം എപ്പോഴും അതിൽ സ്പർശി­ക്കു­മ്പോൾ ആ സ്നേഹം, ആ സ്പർശം അനു­ഭ­വി­ക്കാ­റു­ണ്ടാ­യി­രു­ന്നു. ആ സു­ര­ക്ഷി­തത്വം നഷ്ട്ട­പ്പെ­ട്ട­തിന്റെ വൈക്ളബ്യം വലു­താ­യി­രു­ന്നു. ലിക്കർ കഴി­ച്ചിട്ടും ആ നഷ്ട­ബോധം മന­സ്സി­ലൊരു വിഷാദം പോലെ നിഴൽ വീഴ്ത്തി നിന്നി­രു­ന്നു. വരു­വാ­നി­രി­ക്കുന്ന ഏതോ വിപ­ത്തിന്റെ മുന്നോ­ടി­യെന്ന വണ്ണം ആറാ­മി­ന്ദ്രിയം മന്ത്രിച്ചു കൊണ്ടേ­യി­രു­ന്നു.... അപ­ക­ടം.....­അ­പ­ക­ടം...
നാഗ­പ­ഞ്ചമി ! സർപ്പാ­രാ­ധ­ക­രുടെ നാടാ­ണല്ലോ ശംഖൂ­രി. എല്ലാ വർഷവും നട­ത്തുന്ന അനു­ഷ്ഠാ­ന­ത്തിന്‌ തയ്യാ­റെ­ടുത്തൂ ശ്രീനി­ല­യം. സർപ്പ­കോ­പ­ത്തിൽ നിന്നും കുടും­ബത്തെ കാക്കാ­നുള്ള ദൈവീ­ക­മായ അനു­ഷ്ഠാ­ന­മാണ്‌ സർപ്പ ബലി. പുള്ളു­വ­രെത്തി കളം വരച്ചു തുട­ങ്ങി­യി­ട്ടു­ണ്ട്‌. ഒരു­ക്ക­ങ്ങ­ളെല്ലാം പൂർത്തി­യാ­യി­ക്കഴി­ഞ്ഞു. ഏറെ കൗതു­ക­ത്തോടെ പ്രതാപ്‌ അവ­രോട്‌ സംസാ­രിച്ച്‌ സംശയം തീർക്കു­ന്നത്‌ ശ്രദ്ധി­ച്ചു. എല്ലാ­വർഷവും തന്നെ കാണുന്നതായ­തു­കൊണ്ട്‌ തനിക്കു വലിയ പ്രത്യേ­ക­ത­യൊന്നും തോന്നു­ന്നി­ല്ല എന്നു മാത്ര­മല്ല ബോറ­ടിച്ചു എന്ന­താണ്‌ സത്യം. കള­ത്തിൽകമ്മ­ളാ­കാൻ തന്നെ അച്ഛൻ നിർബ­ന്ധി­ച്ച­താ­ണ്‌. ഒരു­വി­ധ­ത്തി­ലൊ­ഴിഞ്ഞു മാറി. പൂജാ­കർമ്മ­ങ്ങ­ള­നു­ഷ്ഠി­ക്കുന്ന ഗൃഹാം­ഗ­ത്തിന്‌ രണ്ടു ദിവ­സത്തെ വൃത­ശുദ്ധി മതി­യെ­ങ്കിലും ഒരാ­ഴ്ച­യാ­ണി­വിടെ പതി­വ്‌. അച്ഛൻ വ്രത­മേ­റ്റ­കാ­രണം ഒരാ­ഴ്ച­യായി മത്സ്യ­മാം­സാ­ദി­കൾ വർജ്ജി­ച്ചി­രി­ക്കു­ക­യാണ്‌ വീട്ടിൽ.
മണ്ഡലം കെട്ടി പുറ്റു­മ­ണ്ണു­കൊ­ണ്ടു­ണ്ടാ­ക്കിയ തറ­യിൽ കളം വരച്ചു തീർത്തി­രി­ക്കു­ന്നു. ഉണ­ക്ക­ല­രി­പ്പൊ­ടി, ഉമി­ക്ക­രി, മഞ്ഞൾപ്പൊടി, പച്ചി­ല­പ്പൊടി മുത­ലാ­യ­വ­യാണ്‌ ഉപ­യോ­ഗി­ക്കു­ന്ന­ത്‌. നാഗ­­രൂ­പ­ങ്ങൾ അതി­മ­നോ­ഹ­ര­മാ­യി­ത്തന്നെ ഫണം വിരുത്തി നിലത്ത്‌ രചി­ക്ക­പ്പെ­ട്ടി­രു­ന്നു. ഒന്നു­കൂടി ശ്രദ്ധാ­പൂർവ്വം നോക്കി നിന്ന­പ്പോൾ ഭയം തോന്നി. ശംഖൂ­രി­ച്ചെ­കു­ത്താന്റെ ചിത്ര­മാണോ ഇതെന്ന്‌ ഒരു മതി­വി­ഭ്രമം തന്നെ­തോ­ന്നി­പ്പോ­യി.
വീട്ടിലെ എല്ലാ­വരും കള­ത്തി­നു­ചു­റ്റു­മി­രി­ക്കു­ന്നു­ണ്ട്‌. അച്ഛ­നെ­ക്കൊണ്ട്‌ പുള്ളു­വൻ പൂജാ­കർമ്മ­ങ്ങൾ അനു­ഷ്ഠി­പ്പി­ക്കു­ക­യാണ്‌. രണ്ട്‌ പുള്ളു­വരും പുള്ളു­വ­ത്തി­കളും അവ­രുടെ മക്ക­ളാകാം രണ്ടു പെൺകു­ട്ടി­കളും പൂക്കു­ല­ക­ളു­മായി ഒരു­ങ്ങി­യി­രി­പ്പു­ണ്ട്‌. പൂജാ­കർമ്മ­ങ്ങൾ അവ­സാ­നി­പ്പിച്ച്‌ തെക്കു­വ­ശത്തെ നാഗ­പ്ര­തി­ഷ്ഠ­യുടെ അരി­കിൽച്ചെന്ന്‌ പ്രാർത്ഥിച്ച്‌ അച്ഛനും പുള്ളു­വരും മട­ങ്ങി. പുള്ളു­വ­പ്പെൺകൊ­ടി­കളെ താല­മെ­ടു­പ്പിച്ച്‌ ഉല­ക്ക­മേൽ കള­ത്തി­ലി­രു­ത്തി. തറ്റ­​‍ുടുത്ത്‌ ഉത്ത­രീ­യവും ധരി­ച്ചി­ട്ടു­ണ്ടെ­ങ്കിലും വിയർപ്പിൽക്കു­ളിച്ചു നന­ഞ്ഞൊ­ട്ടിയ ആ കൗമാ­ര­പ്രായം കഴി­യാ­റായ പെൺകു­ട്ടി­ക­ളുടെ ഉടൽവ­ടിവ്‌ കണ്ടാ­സ്വ­ദി­ക്കേ­ണ്ട­തു­ത­ന്നെ.
പുള്ളു­വ­പ്പാട്ട്‌ തുട­ങ്ങി. ബാധാ­വേശം പോലെ പെൺകു­ട്ടി­കൾ തല­യാ­ട്ടി­ത്തു­ട­ങ്ങി. കയ്യി­ലി­രി­ക്കുന്ന കമു­കിൻ പൂക്കുല താള­ത്തി­നൊത്ത്‌ അവ­രുടെ കയ്യി­ലി­രു­ന്നു­റ­ഞ്ഞു. താള­വ­ട്ട­ങ്ങ­ളുടെ വൃദ്ധി­ക്ഷ­യ­ങ്ങൾക്കൊപ്പം നൃത്ത നിബ­ദ്ധമായി കള­ത്തിൽച്ച­ലി­ക്കുന്ന പെൺകൊ­ടി­ക­ളുടെ അംഗ­ലാ­വണ്യം ഭക്തി­യുടെ നിറ­വിലും ഒരു നിഗൂ­ഢ­ല­ഹ­രി­യോടെ കണ്ടാ­സ്വ­ദി­ച്ചു. പ്രതാ­പിനെ ഇടം­ക­ണ്ണിട്ടു നോക്കി. ആ പര­ബ്ര­ഹ്മ­ത്തിന്‌ അതി­ലൊ­ന്നു­മല്ല ശ്രദ്ധ എന്നു മന­സ്സി­ലാ­യി. അനു­ഷ്ഠാ­ന­ങ്ങ­ളിലെ കൗതുകം മാത്രം.
താള­ങ്ങ­ളുടെ തീവ്ര­ത­യിൽ നാഗ­ക­ന്യ­ക­മാ­രേ­പ്പോലെ പെൺകു­ട്ടി­കൾ കള­ത്തി­ലി­ഴഞ്ഞ്‌ കയ്യി­ലി­രി­ക്കുന്ന പൂക്കു­ല­കൊണ്ട്‌ കളം മാച്ചു തുട­ങ്ങി. വിവിധ വർണ്ണ­ങ്ങ­ളാൽ വിര­ചിച്ച സർപ്പ­ക്കോ­ല­ങ്ങ­ളുടെ വർണ്ണ­ധൂ­ളി­കൾ പര­സ്പരം പടർന്ന്‌ മാഞ്ഞു തുട­ങ്ങി. ഭക്തി­യുടെ നിറ­വിൽ തൊഴു­കൈ­യോടെ അർദ്ധ­നി­മീ­ലിത നേത്ര­രായി നില്ക്കു­ന്നുണ്ട്‌ അമ്മയും ശ്രീദേ­വി­യും.
മേഘ­മാ­ല­ക­ളിൽ കുറേ നേര­മായി മുറു­മു­റുപ്പ്‌ കേട്ടു തുട­ങ്ങി­യി­ട്ട്‌. കാറ്റ്‌ തീവ്ര­വേ­ഗ­മാർജ്ജി­ച്ചി­രി­ക്കു­ന്നു. മഴ­ച്ചാ­റൽ കളം­മാ­യ്ക്കാ­നെ­ത്തിയ ഒരു പുള്ളു­വ­പ്പെൺകൊ­ടി­യേ­പ്പോലെ കള­ത്തിൽ വീണു. ഭംഗി­യായി പര്യ­വ­സാ­നി­ക്കേണ്ട അനു­ഷ്ഠാ­ന­ത്തിന്‌ വിഘ്നം വരു­ത്താൻ ദുർദേ­വ­ത­കൾ ഭാവി­ച്ചി­രു­ന്നോ ? മഴ­കോ­രി­ച്ചൊ­രിഞ്ഞു തുട­ങ്ങി. മേഘ­മാ­ല­ക­ളിൽ മിന്നൽപ്പി­ണ­രു­കൾ പുള­ഞ്ഞു­ക­ളി­ച്ചു. കൊടും­കാ­റ്റിൽ വൃക്ഷ­ശി­ഖ­ര­ങ്ങ­ളു­ല­ഞ്ഞാ­ടി. അനു­ഷ്ഠാ­ന­ങ്ങൾ തീർത്തെ­ഴു­ന്നേൽക്കാൻ തുട­ങ്ങു­ന്ന­തിനു മുൻപ്‌ നെഞ്ചം നടു­ക്കിയ ഘോര­മായ ഇടി­വെ­ട്ടിന്റെ തീഷ്ണ­പ്ര­ഭ­ കണ്ണു­കളെ അന്ധ­മാ­ക്കി­യ­പ്പോൾ സർപ്പ­ക്ക­ള­ത്തി­ലി­ഴ­യുന്ന പെൺകൊ­ടി­ക­ളുടെ ആർത്ത­നാദം ഉയർന്നു കേട്ടു.
സന്ധ്യാംബ­ര­ത്തിൽ നിന്ന്‌ സൂര്യൻ മറ­ഞ്ഞ­പ്പോൾ മുതൽ അസ്വ­സ്ഥ­മാ­യി­ത്തു­ടങ്ങി മന­സ്സ്‌. അറി­യാത്ത പേക്കി­നാ­വു­ക­ളുടെ ദർശ­ന­ങ്ങൾ ചന്ദ്ര­ശാ­ല­യിലെ നിശ്ശ­ബ്ദ­ത­യിൽ ഭീതി­യുടെ സ്പർശ­മായി മന­സ്സി­ലു­ണ­രു­ന്നു. കേൾക്കാത്ത പിതൃ­ശ­ബ്ദ­ങ്ങൾ ഭീതി­യോടെ ഓതു­ന്ന­തെ­ന്താണ്‌? വീണ­യുടെ മധു­ര­മായ നാദം കേട്ട്‌ മനം­തു­ടി­ച്ചു. എവി­ടെ...... എവിടെ നിന്നാണ്‌ ഇതു­വരെ കേൾക്കാത്ത മാധു­ര്യ­ത്തോടെ വേണു­ഗാ­ന­മു­യ­രു­ന്നത്‌? ക്ഷണി­ക്കാ­നൊ­രു­ങ്ങി­യ­പോലെ പ്രകൃതി കൈ വിരുത്തി നില്ക്കു­ന്നു. കാണാത്ത കാഴ്ച­കൾ കാണാ­ൻ ക്ഷണി­ക്കു­ന്ന­പോലെ!
രാവി­നിന്ന്‌ അമാ­വാ­സി­യുടെ കാർഷ്‌­ണ്യ­മാ­ണ്‌. മേഘ­ങ്ങൾ തപ്പു­കൊ­ട്ടു­ന്നു­ണ്ട്‌. അക­ല­ങ്ങ­ളിൽ ഇര­മ്പുന്ന കാറ്റ്‌ ശംഖൂ­രി­ക്കൊ­ട്ടാ­ര­ത്തി­ലെ­ത്തി­യ­പ്പോൾ വിനമ്രമാകുന്നു. കാറ്റിന്റെ ചിറ­കേ­റി­വന്ന സർപ്പം പാട്ടിന്റെ ശീലു­ക­ളും, നന്തു­ണി­യുടെ ലഹരി പടർത്തുന്ന നാദവും വ്യവ­ഛേ­ദി­ക്കാ­നാ­വാത്ത അശാ­ന്തി­യുടെ വിഭ്രാ­മ­ക­ല­ഹ­രി­യായി അന്ത­രീ­ക്ഷ­ത്തിലും മന­സ്സി­ലും പട­രു­ന്നു. അവ്യ­ക്ത­മായ ഏതോ വ്യഥ­യുടെ ബീജ­ങ്ങൾ മന­സ്സിന്റെ അന്ത­രാ­ള­ങ്ങ­ളിൽ മുള­പൊ­ട്ടി ­വ­ളരുന്നു. ജന്മ­സ­ന്ധി­ക­ളി­ലെ­വി­ടെ­യൊ­ വച്ചനുഭ­വി­ച്ച­റിഞ്ഞ ഏതോ നൊമ്പ­ര­ങ്ങൾ ഒഴു­കി­വ­രുന്ന സർപ്പം പാട്ടി­ല­ലി­ഞ്ഞി­രു­ന്നു. ആലസ്യം കൊണ്ട മന­സ്സിൽ എന്തൊ­ക്കെയോ ദർശ­ന­ങ്ങൾ സമ്മി­ശ്ര­മായി, വ്യക്താ­വ്യ­ക്ത­ത­ക­ളുടെ സുതാ­ര്യ­മായ ഉടു­ചേ­ല­യു­ടുത്ത്‌ ഉയിർക്കൊ­ണ്ടു. ഭൂത­ഭാ­വി­ക­ളുടെ വെളി­പാ­ടു­കൾ ദർശ­ന­ങ്ങ­ളായി മിഴി­കൾക്കു മുന്നിൽപ്പിറ­ക്കു­മ്പോൾ അന­ങ്ങാ­നാ­വാതെ ചാരി­ക്കി­ടന്നു പോയി. അവി­ശു­ദ്ധ­മായ നിശ­ബ്ദ­ത­യുടെ മൗനം അന്ത­രീ­ക്ഷ­ത്തിൽപ്പ­ടർന്നു. സിര­ക­ളിലെ ആലസ്യം ഒര­വ്യ­ക്താ­നു­ഭൂ­തി­യാ­യി, അപ്ര­തി­രോ­ദ്ധ്യ­മായ ഒരുൾവി­ളി­പോലെ എന്തി­ലേക്കൊ ആകർഷി­ക്കപ്പെട്ടു­കൊ­ണ്ടേയി­രിക്കു­ന്നു. എവിടെ നിന്നാണ്‌ കുതി­ര­ക്കു­ള­മ്പ­ടി­യൊ­ച്ച­യു­യ­രു­ന്ന­ത്‌? എവിയെ നിന്നാണ്‌ ആയിരം ചുരി­ക­ക­ളുടെ ക്വണി­ത­ങ്ങ­ളു­യ­രു­ന്നത്‌?. വിഭ്രാ­ന്ത­മായ കാഴ്ച­കൾ തൊട്ട­റി­യാ­വുന്ന ഒര­നു­ഭൂ­തി­പോലെ വീണ്ടും ഉയർന്നു തുട­ങ്ങി. കബ­ന്ധ­ങ്ങ­ളു­റ­ഞ്ഞാ­ടുന്ന രാജാ­ങ്ക­ണ­ത്തിൽ ചുരി­ക­ക­ളുടെ രണ­ര­വ­ങ്ങൾ ഉയർന്നു കേൾക്കു­ന്നു! കൊട്ടാരം നടു­ക്കുന്ന ഒര­ട്ട­ഹാ­സം ആര­വ­ങ്ങ­ളുടെ മേൽ ഉയർന്നു കേട്ടു. മുൻകൂട്ടി പല­തു­മ­റി­യിച്ച പിതൃ­ശ­ബ്ദ­ങ്ങൾ ആ ആര­വ­ത്തി­നി­ട­യിൽ പിന്നോട്ടു തള്ള­പ്പെ­ട്ടു. കടകം മറി­ഞ്ഞു­യ­രുന്ന ചെമ്പ­ടു­ടുത്ത രൂപം!. ആയി­ര­ങ്ങളെ അരി­ഞ്ഞു­ത­ള്ളുന്ന ചുരി­ക­ച്ചൊ­രുക്ക്‌!. പട­വാ­ളു­യർത്തിയ ചുഴ­ലി­ക്കാ­റ്റിൽ കരി­യില പറ­ക്കു­ന്ന­തു­പോലെ പട­യ­ണി­ക­ളുടെ പലാ­യ­നം. ചെന്നി­ണ­ത്താൽച്ചു­വ­ന്നു­തു­ടുത്ത സൂര്യ­മു­ഖ­ത്തിലെ ഘോര­ഗർജ്ജ­നം. സ്വപ്ന­ങ്ങ­ളെയും ദർശ­ന­ങ്ങ­ളെയും സത്യ­ങ്ങ­ളെയും ഇഴപിരിച്ച്‌ നിർവ്വ­ച­ന­ങ്ങൾ നൽകാൻ മാത്രം മനസ്സ്‌ വളർന്നി­രു­ന്നി­ല്ലല്ലോ. സ്വപ്ന­ങ്ങ­ളു­ടെയും വിഭ്രാ­മ­ക­ത­കളുടെയും മുന്നിൽ പകച്ചു നിൽക്കു­ക­യാ­യി­രു­ന്ന­ല്ലോ.
ഒരു തേങ്ങൾ അക­ത്ത­ള­ങ്ങ­ളി­ലെ­വി­ടെയോ നിന്ന്‌ പ്രതി­ദ്ധ്വ­നി­ച്ചു. ചില­മ്പു­ക­ളുടെ താള­ങ്ങ­ളോടെ, അഴി­ഞ്ഞു­ലഞ്ഞ കബ­രീ­ഭ­ര­ത്തോടെ കട­ന്നു­വ­രു­ന്ന­താ­രാണ്‌?അഭി­ലാ­ഷ­ങ്ങ­ളു­ടെയും പ്രേമ­ഭം­ഗ­ങ്ങ­ളു­ടെയും വികാ­ര­ങ്ങൾ മിന്നി­മ­റ­യുന്ന ദീപ്ത­മായ പൊൻത­ളിക പോലൊരു സ്ത്രീ മുഖം. അതി­ലൊ­ലി­ക്കുന്ന കണ്ണീർപ്പാ­ടു­കൾ......! ആ നെഞ്ചിൽ നിന്നു­തി­രുന്ന ചോര­പ്പൂ­വു­കൾ.......
സിരാ­പ­ട­ല­ങ്ങൾ അജ്ഞേ­യ­മായ നോവിൽ ത്രസി­ച്ചു. ശംഖൂരി സ്വരൂ­പ­ത്തിന്റെ നിഗൂ­ഡ­ത­ക­ളുടെ ഉൾര­ഹ­സ്യ­ങ്ങൾ ജന്മ­ര­ഹ­സ്യ­മായി ആത്മാ­വിൽ പ്രതി­ബിം­ബി­ച്ചു. ദർശ­ന­ങ്ങ­ളുടെ പശ്ചാ­ത്തലം ക്രമേണ വിഭി­ന്ന­മാ­യി.
കോട്ട­യ്ക്കു­ള്ളിലെ ആടി­യു­ല­യുന്ന സർപ്പ­ക്കാവ്‌! നൂറ്റാ­ണ്ടു­കൾ പഴ­ക്ക­മുള്ള വന്മ­ര­ങ്ങൾ കൊടു­ങ്കാ­റ്റി­ലു­ലഞ്ഞ്‌ ഏതോ മന്ത്രാ­ക്ഷ­ര­ങ്ങൾ ജപി­ക്കു­ന്നു. ആവാഹ­ന­ത്തിന്റെ ബീജാ­ക്ഷ­ര­ങ്ങൾ! ശംഖൂ­രി­യെ­ക്കാത്ത നാഗ­ദൈ­വ­ങ്ങൾ ചുരുൾ നിവർന്നാ­ടി. യജ്ഞ­കു­ണ്ഡ­ത്തിൽ അഗ്നി­നാ­മ്പു­കൾ തിറയാ­ടി. തീയാട്ടം കണ്ട്‌ കാടും കാവും ചേർന്നാ­ടി. നൂറ്റാ­ണ്ടു­ക­ളുടെ നിഗൂ­ഢ­ത­ക­ളു­റ­ഞ്ഞാ­ടുന്ന ഉത്സ­വ­ല­ഹ­രി. അന്തരാ­ള­ങ്ങളെ മഥി­ക്കുന്ന സമ്മോ­ഹന ലഹ­രി. അതി­ല­ഴി­ഞ്ഞാ­ടുന്ന മണി­നാ­ഗ­ങ്ങൾ ! കാവൽ കിട­ക്കുന്ന കരി­നാ­ഗ­ങ്ങൾ!കോട്ട­യുടെ നിഗൂ­ഢ­ത­ക­ളി­ലേ­ക്കാ­വാ­ഹി­ക്കുന്ന ശബ്ദ­വാ­ഹി­കൾ. കർണ്ണ­ത്തിന്റെ അരി­കിൽ നിന്നും ക്ഷണി­ക്കുന്ന അരൂ­പി­യായ കർണ്ണേ­ശിയുടെ മാന്ത്രികസ്വനം... വരൂ..... വരൂ.... നേര­മാ­യി.
ഉൾക്കാ­വിലെ കൽവി­ള­ക്കു­ക­ളിൽ ദീപം തെളി­യി­ക്കുന്ന നാഗ­ക­ന്യ­കൾ! കാറ്റിനെ പുശ്ചി­ക്കുന്ന സുവർണ്ണ ദീപ­ങ്ങൾ..! ഹോമ­കു­ണ്ഡ­ത്തിനു മുൻപിൽ പത്മാ­സനമിട്ടി­രി­ക്കുന്ന രൂപ­മി­ല്ലാ­രൂ­പം! കോട്ട­യ്ക്കു­മു­ക­ളി­ലു­യർന്ന്‌ ഫണം വിരു­ത്തി­യാടുന്ന ശംഖ­ശി­രാ­വിന്റെ വിശ്വ­രൂപം ! ആവാഹ­ന­ത്തിന്റെ മന്ത്രാ­ക്ഷ­ര­ങ്ങൾ വീണ്ടു­മു­ണർന്നു. വരൂ...... വരൂ.......... ഇടി­മു­ഴ­ക്ക­ത്തിന്റെ ഘോര­ശ­ബ്ദ­ങ്ങൾ ചക്ര­വാ­ള­ങ്ങ­ളിൽ പ്രതി­ദ്ധ്വ­നി­ച്ചു.
കൊട്ടാരം വിട്ട്‌ പുറ­ത്തു­വ­ന്ന­തെ­പ്പോ­ഴാ­ണ്‌..... ലായ­ത്തിൽ തള­ച്ചി­രുന്ന കുതി­ര­പ്പു­റ­ത്തേ­റി­യ­തെ­പ്പോ­ഴാണ്‌? വന­വീ­ഥി­ക­ളി­ലെത്തി കോട്ട­യി­ലേക്ക്‌ പ്രയാ­ണ­മാ­രം­ഭി­ച്ച­തെ­പ്പോ­ഴാ­ണ്‌.? ആവാ­ഹന മന്ത്ര­ത്തിന്റെ ആരോ­ഹ­ണാ­വ­രോ­ഹ­ണ­ങ്ങളിൽ മന്ത്ര­ബദ്ധ­നേ­പ്പോ­ലെ, താനേ തുറന്ന കോട്ട­വാ­തിൽ കട­ന്ന­തെ­പ്പോ­ഴാണ്‌? ഗന്ധർവ്വ സംഗീ­ത­ത്തിന്റെ മാസ്‌­മ­രി­ക­ത­യിൽ ശംഖൂ­രി­ക്കാ­വിന്റെ തുറന്ന വാതി­ലി­ലൂടെ അഭൗ­മ­മായ പ്രഭാ­പൂ­ര­ത്തി­ലേക്ക്‌ നട­ന്ന­ണ­ഞ്ഞു. കാവിന്റെ കമാന വാതി­ല­ട­ഞ്ഞു. കരി­മേ­ഘ­ങ്ങ­ളു­റ­ഞ്ഞാ­ടുന്ന നിശാം­ബ­ര­ത്തിൽ ഉയർന്നലറുന്ന സർപ്പ­ഫ­ണ­ത്തിൽ നിന്നും തീജ്വാ­ല­കൾ വമി­ച്ചു. ഘോര­മായ ഒരി­ടി­വെ­ട്ടിൽ സമസ്ത പ്രപ­ഞ്ചവും നിശ്ച­ല­മാ­യി.
?അകാ­ലത്ത്‌ വൃഷ്ടി.. കള­ത്തി­ലാ­ടുന്ന പുള്ളുവ­പ്പെൺകൊ­ടി­കൾ മിന്ന­ലേറ്റു ബോധം കെടു­ക.... ഒന്നും അങ്ങട്ട്‌ ദഹി­ക്കു­ന്നി­ല്ലല്ലോ മേന്നേ..?
അഹിതം നട­ത്തിട്ട്‌ മൂന്നു­നാൾ കഴി­ഞ്ഞു. കാത്തി­രി­ക്കു­ക­യാ­യി­രുന്നു അഗ്നി­ഹോ­ത്രി­കൾ വന്നെ­ത്താ­ൻ. വൈകി­യാ­ണെ­ങ്കിലും ഇന്നലെ എത്തി­ച്ചേർന്നു എന്ന­റിഞ്ഞ്‌ രാവിലെ ഓടി­യെ­ത്തി­യ­താ­ണ്‌. അദ്ദേ­ഹ­ത്തിന്റെ നെറ്റി­യിൽ ചി­ന്താ­രേ­ഖ­കൾ തെളി­ഞ്ഞു­നി­ന്നി­രു­ന്നു. സാധാ­രണ എല്ലാ­ക്കാ­ര്യവും ഒരു പുഞ്ചി­രി­യോടെ അപ­ഗ്ര­ഥിച്ച്‌ നിസ്സാ­ര­മാ­ക്കി­പ്പ­റ­യാ­റുള്ള തിരു­മേ­നി­യുടെ ഭാവ­മാറ്റം മന­സ്സി­ലൊരു ഭീതി­യാ­യി­പ്പ­ട­രു­ന്നു. വീണ്ടും ധ്യാന­ത്തി­ല­മർന്ന അഗ്നി­ഹോ­ത്രി­കൾ കൺതു­റ­ന്നത്‌ ഏറെ­ക്ക­ഴി­ഞ്ഞാ­ണ്‌. നിശ്ശ­ബ്ദ­നായി കാത്തു­നി­ന്നു.
?മക­ളുടെ നാള്‌ ചിത്തി­ര­യല്ലേ മേന്നേ....??.
?അതെ.... അങ്ങു­ത­ന്നല്ലേ ജാതകം കുറി­ച്ചു­ത­ന്ന­ത്‌ ?
?ഉം... കണ­ക്കു­കൂ­ട്ട­ലു­കൾ ശരി­യാ­ണ്‌. ശ്രീദേ­വിക്ക്‌ അസാ­ധാ­ര­ണ­മായ സർപ്പ­ഭയം കാണു­ന്നു. അതി­ന്റെ­യൊരു ആരോ­ഹണ വേള­യി­ലാ­ണ്‌ അഹിതം നട­ന്ന­ത്‌. നട­ന്നതു നട­ന്നു. അതി­നേ­പ്പറ്റി ഭയ­പ്പെ­ടേ­ണ്ട?.
?ഞാനെന്തു ചെയ്യട്ടെ തിരു­മേനീ??
?എല്ലാ­ത്തിനും വഴി­യു­ണ്ടാ­കും. അടു­ത്ത­നാൾ വരൂ... ഒരു ഗരു­ഡ­യ­ന്ത്രവും, മൃത­സ­ജ്ഞീ­വനീ യന്ത്രവും ഞാൻ തയ്യാ­റാ­ക്കി­ത്ത­രാം. അത്‌ വേണ്ടത്ര നേർച്ച കാഴ്ച­ക­ളോടെ ശ്രീക്കു­ട്ടിയെ ചാർത്തി­ക്ക്വ... എല്ലാം ശുഭ­മായ്‌ വരും...­ഉം...?
അദ്ദേ­ഹത്തെ വന്ദിച്ച്‌ തെല്ലൊ­രാ­ശ­ങ്ക­യോടെ പിന്തി­രി­ഞ്ഞു. തിരു­മേനി പിൻവിളി വിളി­ച്ചു.
?മോഹ­നാ..... വിഷ­മി­യ്ക്കേണ്ട...... ഞാനില്ലേ??
ആ മുഖത്ത്‌ വിടർന്ന പുഞ്ചിരി മന­സ്സിനെ ആശ്വ­സി­പ്പി­ച്ചു.
ലോണി­ലി­രുന്ന്‌ പ്രതാ­പു­മായി ചെസ്സു­ക­ളി­ക്കു­ക­യാ­യി­രു­ന്നു. സമർത്ഥ­മായ ഒരു നീക്ക­ത്തി­ലൂടെ പ്രതാപ്‌ തന്നെ അടിയറവ്‌ പറ­യി­ച്ച­പ്പോ­ഴാണ്‌ അച്ഛന്റെ കാറ്‌ വന്നു നിന്ന­ത്‌. പതി­വിനു വിപ­രീ­ത­മായി അച്ഛൻ തങ്ങ­ളുടെ അടു­ത്തേ­ക്കാണ്‌ വന്ന­ത്‌. മുഖം ഗൗര­വ­ഭ­രി­ത­മാ­യി­രു­ന്നു. ടേബി­ളിന്റെ പുറ­ത്തേയ്ക്ക്‌ അച്ഛൻ ഒന്നു­രണ്ട്‌ ഇംഗ്ളീഷ്‌ മാഗ­സി­നു­കൾ എടു­ത്തി­ട്ടു. ദ വീക്ക്‌; ഇൻഡ്യാ ടുഡേ. മുഖ­മു­യർത്തി അച്ഛനെ നോക്കി.
?എന്താ ഇതി­ന്റെ­യർത്ഥം? ? വിടർന്ന പേജി­ലൂടെ ഒന്നേ നോക്കി­യു­ള്ളൂ. പ്രതാ­പിന്റെ ചിത്രം വാണ്ടഡ്‌ എന്ന ടൈറ്റി­ലോടെ അതി­ലെല്ലാം നിറഞ്ഞു നിന്നി­രു­ന്നു. മുഖം കുനി­ച്ചു.
?വക്കീ­ലി­നോട്‌ കള്ളം പറ­യ­രു­ത?. അച്ഛന്റെ സ്റ്റേറ്റ്മെന്റ്‌ കാര്യ­മാത്ര പ്രസ­ക്ത­മാ­യി­രു­ന്നു.
?അച്ഛാ അത്‌..? വിശ­ദീ­ക­രി­ക്കാൻ വാക്കു­കൾക്ക്‌ പര­തു­മ്പോൾ പ്രതാപ്‌ എഴു­ന്നേ­റ്റു. ആ മുഖം ഗൗര­വ­ഭ­രി­ത­മാ­യി­രു­ന്നു. രണ്ടു­ചാൽ നട­ന്നിട്ട്‌ അയാൾ അച്ഛനെ അഭി­മു­ഖീ­ക­രി­ച്ചു.
?ശരി­യാ­ണ്‌. ഇന്ത്യ­യിലെ എല്ലാ ഇൻവ­സ്റ്റി­ഗേ­ഷൻ ഫോഴ്സും തേടി­ക്കൊ­ണ്ടി­രി­ക്കു­ന്ന, തലയ്ക്കു വില പറ­യ­പ്പെട്ട പ്രതി­യാണ്‌ ഞാൻ.... ആൾവാ­റിന്റെ കിരീ­ടാ­വ­കാ­ശി­യായ ഞാൻ...? പ്രതാ­പിന്റെ ശബ്ദ­ത്തിൽ കൈയ്പു നിറ­ഞ്ഞി­രു­ന്നു. അയാൾ തുടർന്നു.
?ഒരു കേന്ദ്ര­മ­ന്ത്രി­യുടെ മക­നെയും അവന്റെ നാലു കൂട്ടാളി­ക­ളെയും നിഷ്ഠൂ­ര­മായി കൊല­ചെ­യ്ത­തിന്‌ നോൺ ബെയി­ല­ബിൾ വാറന്റ്‌ ഇഷ്യൂ ചെയ്യ­പ്പെട്ട കുറ്റ­വാ­ളി. ?ആകാംക്ഷ മൂടി­ക്കെ­ട്ടിയ അച്ഛന്റെ മുഖത്തു നോക്കി സത്യം­പ­റ­യു­ന്ന­വന്റെ ഉൾക്ക­രു­ത്തോടെ പ്രതാപ്‌ തുട­ർ­ന്നു.
?എന്തി­നാ­യി­രുന്നൂ എന്നു­കൂടി കേൾക്ക­ണം. ശ്രീക്കു­ട്ടീടെ അത്രേം ഇല്ലാ­യി­രുന്നു എന്റെ കൊച്ചു പെങ്ങൾ പൂനം. അച്ഛനും അമ്മയും മരിച്ചു പോയ എന്റെ പാവം കുട്ടി. അവളെ പിച്ചി­ച്ചീന്തിക്കൊന്ന ബാസ്റ്റാർഡ്സിനെ എന്തു­ചെ­യ്യ­ണ­മാ­യി­രു­ന്നു??
കനം­തൂ­ങ്ങി­നിന്ന ചോദ്യ­ത്തിന്‌ അച്ഛന്‌ ഉത്ത­ര­മി­ല്ലാ­യി­രു­ന്നു. ആ മുഖത്ത്‌ സഹ­താപം നിറ­ഞ്ഞി­രി­ക്കു­ന്നതു കണ്ടു. സാന്ത്വ­ന­ഭാ­വ­ത്തിൽ അടു­ത്തു­നിന്ന പ്രതാ­പിന്റെ തോളിൽ അച്ഛൻ കരം അർപ്പി­ച്ചു.
?ബ്ളാക്ക്‌ ക്യാറ്റ്സി­നും, എ.കെ 47നും നടു­വിൽ സുര­ക്ഷി­ത­നാ­ണെന്ന്‌ അവൻ കരു­തി. പാർട്ടി­യിലെ അതി­ശ­ക്ത­നായ കേന്ദ്ര­ക്യാ­ബി­നറ്റ്‌ മന്ത്രി­യായ അവന്റെ അച്ഛന്റെ സ്വാധീന വലയത്തിൽ,പോലീസും ജുഡീ­ഷ്യ­റി­പോലും ന്യായം നിഷേ­ധി­ച്ച­പ്പോൾ, ഏതൊരു ക്ഷത്രി­യ­നെയും പോലെ ഞാൻ തീരു­മാ­നിച്ചു അവന്റെ വിധി. ഒരു രാജ്യ­ത്തിന്റെ ന്യായം കുറിച്ച വംശ­മാ­ണെ­ന്റേ­ത്‌ ?.
ആകാംക്ഷാ ഭരി­ത­മാ­യി­രി­ക്കുന്ന അച്ഛന്റെ മുഖത്ത്‌ സഹ­താ­പ­ത്തിന്റെ വ്യത്യാസം നിറ­യു­ന്ന­ത­റിഞ്ഞ്‌ ആശ്വ­സി­ച്ചു. പ്രതാ­പിന്റെ കണ്ണു­കൾ ജ്വലിച്ചു. സ്വതേ വീര­രസം നട­മാ­ടുന്ന ആ മുഖത്ത്‌ ക്ഷത്രിയ തേജ­സ്സിന്റെ ശോണ­വർണ്ണം പടർന്നു.
?ഞാൻ വിധിച്ച വിധി ഞാൻ തന്നെ നട­പ്പാ­ക്കി. നിർദ്ദാ­ക്ഷിണ്യം അവരെ ഞാൻ വേട്ട­യാ­ടി­ക്കൊ­ന്നു. തെരുവു നായ്ക്ക­ളേ­പ്പോ­ലെ...?
പ്രതാ­പിന്റെ നെഞ്ച്‌ ഉയർന്നു താഴ്ന്നു. പ്രതി­രോ­ധി­ക്കാ­നാ­വാത്ത ഒരു ശക്തി­യുടെ സാന്നിദ്ധ്യം ആ അംഗ­ച­ല­ന­ങ്ങ­ളിൽക്ക­ണ്ടു.
?എനിക്ക്‌ ലഭി­ക്കേ­ണ്ടി­യി­രുന്ന സ്വത്തു­ക്കളും അവ­കാ­ശ­ങ്ങളും കൈയ­ട­ക്കി­യി­രുന്ന എന്റെ ബന്ധു­ക്കൾ അതൊ­ര­വ­സ­ര­മാ­യി­ക്ക­രുതി എന്നെ ഒറ്റു­കൊ­ടു­ത്തു. അത്രയും നാൾ ഞാൻ സഹാ­യി­ച്ച­വർപോലും തൊടു­ന്യായം പറഞ്ഞ്‌ എന്നെ കയ്യൊ­ഴി­ഞ്ഞു. ഓട്ട­മാ­യി­രുന്നു പിന്നെ.. ഈ ഹരി... പണ്ടെ­ന്നോ ­ആർക്കു­വേ­ണ്ടിയും ഞാൻ ചെയ്തു­കൊ­ടു­ക്കു­മാ­യി­രുന്ന ഒരു സഹാ­യ­ത്തിന്റെ നന്ദി­യായി എന്നെ ഇവിടെ വരെ എത്തി­ച്ചു. സുര­ക്ഷി­തനാ­യി?.
എല്ലാം പറഞ്ഞു തീർന്ന പ്രതാ­പിന്റെ മുഖം പെയ്തൊ­ഴി­ഞ്ഞ­മാനം പോലെ ശുഭ്ര­മായി. നിസ്സം­ഗ­ത­യോടെ മാർക്കൈ­കെട്ടി നിന്ന അയാളെ തോളത്ത്‌ തട്ടി അച്ഛൻ സാന്ത്വ­നി­പ്പി­ച്ചു.
?പ്രിൻസ്‌, എത്ര­­കാലം വേണ­മെ­ങ്കിലും അങ്ങേ­യ്ക്കി­വിടെ കഴി­യാം. പക്ഷേ കേസിൽ നിന്ന്‌ അനി ഊരുക അസാദ്ധ്യം തന്നെ. എന്താ ഇനി പ്ളാൻ.??
?ജെ.­എൻ.യു വിലെ എന്റെ ഒരു ക്ളാസ്‌ മേറ്റായ ശ്രീല­ങ്കൻ ഉണ്ടാ­യി­രു­ന്നു. തമി­ഴ്ശെൽവൻ. അയാൾ എൽ.­ടി.­ടി.ഇ ­യിൽ ചേർന്ന വിവ­ര­മ­റി­ഞ്ഞി­രു­ന്നു. അവനെ ബന്ധ­പ്പെ­ടാ­നായി. ശ്രീല­ങ്ക­യി­ലെത്തി അവിടെ നിന്ന്‌ ക്യാന­ഡയ്ക്കു കട­ക്കാ­നാ­യി­രുന്നു പ്ളാൻ. പക്ഷേ എല്ലാം തകിടം മറി­ഞ്ഞു.ശ്രീല­ങ്കൻ സൈന്യം പുലി­ക­ളെയും പുലി­ത്ത­ല­വൻ പ്രഭാ­ക­ര­നെയും വധി­ച്ചു.ആ മിഷ­നിൽ തമിഴ്‌ ശെൽവനും കൊല്ല­പ്പെ­ട്ടു?.
പ്രതാ­പിൽ നിന്നും ദീർഘ നിശ്വാ­സ­മു­തിർന്നു. അച്ഛൻ എന്തൊ­ക്കെയോ ചിന്ത­ക­ളോടെ ഒന്നു രണ്ടു­വട്ടം ഉലാ­ത്തി. പെട്ടെന്ന്‌ അച്ഛന്റെ മുഖത്ത്‌ സന്തോഷം നിറ­ഞ്ഞു.
?ശ്രീല­ങ്ക­വരെ അങ്ങയെ എത്തി­ക്കാൻ എനി­ക്കാ­കും. മതിയോ?? പ്രതാ­പിന്റെ മുഖവും വിടർന്നു.
?മതി. അവിടെ നിന്നുള്ള കാര്യം എനിക്കു വിട്ടേ­ക്കൂ... പക്ഷേ എങ്ങിനെ??.
?ഞാൻ രക്ഷി­ച്ചെ­ടുത്ത ഒരിന്റർനാഷണൽ ക്രിമി­ന­ലു­ണ്ട്‌. മതി­യ­ഴ­കൻ. ജാഫ്നയി­ലേക്ക്‌ വെടി­ക്കോ­പ്പു­കൾ പാക്കി­സ്ഥാ­നിൽ നിന്നും കട­ത്തി­ക്കൊ­ടു­ക്കലും പകരം അവിടെ നിന്ന്‌ നാർക്കോ­ട്ടിക്സ്‌ തിരി­ച്ചും.... അവൻ ചെയ്യാത്ത അഭ്യാ­സ­ങ്ങളില്ല. ഇന്ത്യൻ തീരത്തു വന്നാൽ എന്നെ ബന്ധ­പ്പെ­ടാതെ പോകി­ല്ല?.
?ഇങ്ങിനെ ഒരാ­വശ്യം പറ­ഞ്ഞാൽ......?
?ഞാൻ പറ­ഞ്ഞാൽ ഒരു ലങ്കൻ വാർഷിപ്പ്‌ വരെ അവൻ ഹൈജാക്ക്‌ ചെയ്തു­കൊ­ണ്ടു­വ­രും. അവൻ എത്തി­ച്ചേ­ര­ട്ടെ. അല്ലെ­ങ്കിൽ അവനെ ബന്ധ­പ്പെ­ടാൻ വഴി­ക­ളു­ണ്ട്‌. ടെൻഷ­നെല്ലാം എനിക്ക്‌ വിട്ടേ­രെ.. അത­​‍ു­വരെ ഹാപ്പി­യായി കഴി­യ്‌ ?. പ്രതാ­പ്ജി­യുടെ മുഖത്ത്‌ റീ ആഷ്വർ ചെയ്യു­ന്ന­തു­മാ­തിരി ഒന്നു നോക്കി­യിട്ട്‌ അച്ഛൻ തുടർന്നു. ?സിറ്റി ഏരി­യാ­യി­ലൊന്നും അധികം കറ­ങ്ങ­ണ്ട. ഓക്കെ??
?ഓക്കെ...? പ്രതാപ്‌ റിലാ­ക്സു­ചെയ്ത മുഖ­ത്തോടെ പുഞ്ചി­രി­ച്ചു. തന്റെ മനസ്സും ഒത്തി­രി­നാൾ കൂടി ഫ്രീയാ­യി. പ്രതാ­പിനെ എങ്ങിനെ സഹാ­യി­ക്ക­ണ­മെ­ന്നൊരു രൂപ­വു­മി­ല്ലാതെ വിഷമി­ക്കു­ക­യാ­യി­രുന്നു. അച്ഛനു നന്ദി.
ശംഖൂ­രി­പ്പു­ഴ­യി­റ­മ്പിൽ രണ്ടു മൂന്നു പ്രാവശ്യം വന്നി­രു­ന്നു. തമ്പു­രാൻ വന്നേ­യ്ക്കു­മെ­ന്നൊരു പ്രതീ­ക്ഷ­യു­ണ്ടാ­യി­രു­ന്നെ­ങ്കിലും വി­ഫ­ല­മായി. ജാനകി തുണി നനച്ച്‌ കുളിയും കഴിഞ്ഞ്‌ പോയി­രു­ന്നു. ഇനി ഇരു­ന്നിട്ട്‌ കാര്യ­മി­ല്ല എന്നു­തോന്നി പോകാൻ എഴു­ന്നേ­റ്റ­പ്പോ­ഴാണ്‌ ഒന്നു കുളി­യ്ക്കാൻ മോഹം തോന്നി­യ­ത്‌. ചുറ്റും ആരു­മി­ല്ല. മുങ്ങി­യെ­ഴു­ന്നേറ്റ്‌ സോപ്പ്‌ തേക്കാൻ പട­വി­ലി­രു­ന്ന­പ്പോ­ഴാണ്‌ നാലഞ്ചു ചെക്ക­ന്മാർ ബഹളം വെച്ച്‌ മണ­ൽപ്പരപ്പ­​‍ിൽ വന്നി­റ­ങ്ങി­യ­ത്‌. തന്നെ­ക്ക­ണ്ട­പ്പോൾ അവ­രുടെ ചിരിയും ബഹ­ളവും വർദ്ധി­ച്ചു. കോല­ത്തി­രി­യുടെ മകൻ മനോ­ജ്‌ എല്ലാ­ത്തിനും മുൻപി­ലുണ്ട്​‍്‌. പല­പ്പോഴും വളിച്ച കമന്റു­ക­ളു­മായി തന്റെ പിറകേ നട­ന്നി­ട്ടുണ്ട്‌ അവൻ.
വെള്ള­ത്തി­ലേ­ക്കൂ­ളി­യി­ട്ടു. എഴു­ന്നേൽക്കാൻ വയ്യ. ഈ ഒറ്റ­ച്ചേ­ല­യുടെ സുതാ­ര്യ­ത­യിൽ ശരീരത്തിന്റെ നിമ്നോ­ന്ന­തി­കൾ വ്യക്ത­മാ­കും. അവ­രുടെ കമന്റു­കൾ കൂടി വരു­ന്നു. എഴു­ന്നേറ്റ്‌ പോകാൻ വഴി­യി­ല്ല­ല്ലോ. ഈശ്വ­രാ.....
ഉത്ത­ര­മെ­ന്ന­വണ്ണം കുള­മ്പ­ടി­കൾ മുഴ­ങ്ങി. തമ്പു­രാൻ! അദ്ദേഹം അടു­ത്തു­വന്നിട്ടും അവ­രുടെ കമന്റുകൾക്കും തിമിർപ്പിനും കുറ­വേ­തു­മി­ല്ല. ഒറ്റ­നോ­ട്ട­ത്തിൽ തന്റെ പരി­താ­പ­ക­ര­മായ അവസ്ഥ മന­സ്സി­ലാ­ക്കിയ അദ്ദേഹം കുതി­രയെ നിർത്തി. ശാന്ത­മായ ആ ശബ്ദം കേട്ടു.
?മതി........... നിർത്തി­ക്കേ...?
?എന്തോ...?? കോറസ്സു പോലെ അവ­രുടെ ശബ്ദം മുഴ­ങ്ങി. മനോ­ജിന്റെ ശബ്ദ­മാണ്‌ മുന്നിട്ടു നിന്നി­രു­ന്ന­ത്‌.
?സ്ഥലം കാലി­യാ­ക്കി­ക്കോ...?
?ഈയാള്‌ ഏതു­വ്വാ­......... ഒരു കഴു­ത­പ്പു­റ­ത്ത്‌..? ഒരു­ത്തന്റെ കമന്റിൽ എല്ലാ­വരും പൊട്ടി­ച്ചി­രി­ച്ചു. തമ്പു­രാൻ കുതി­ര­പ്പു­റത്തു നിന്നി­റ­ങ്ങി. അദ്ദേ­ഹത്തെ അഭി­മു­ഖീ­ക­രി­ക്കാ­നെ­ന്ന­വണ്ണം അവ­രഞ്ചും മണൽത്തി­ട്ട­യിൽ നിര­ന്നു. അടുത്ത ഒരു മിനിറ്റ്‌ നേര­ത്തേയ്ക്ക്‌ എന്താണ്‌ നട­ന്ന­തെന്ന്‌ ശരിക്കും മന­സി­ലാ­യി­ല്ല. അങ്കം കഴി­ഞ്ഞ­പ്പോൾ ഏന്തി­വ­ലിഞ്ഞും ഓടിയും രക്ഷ­പ്പെ­ടുന്ന ചെക്ക­ന്മാ­രെ­യാണ്‌ കണ്ട­ത്‌. മനോജ്‌ പോകു­ന്ന­തി­നി­ട­യിൽ തിരി­ഞ്ഞു­നി­ന്നു. ?തന്നെ ഞാനെ­ടു­ത്തോ­ളാം...? ഒരൊറ്റ അടി കൂടി അവന്റെ കര­ണത്തു പൊട്ടി. പിന്നെ അവൻ നിന്നി­ല്ല. തമ്പു­രാൻ കരു­ണാർദ്ര­മായി തന്നെ നോക്കി.
?ശ്രീക്കു­ട്ടീ.... തനിയെ ഇനി ഇവിടെ കുളി­ക്കാൻ വര­രുത്‌ കേട്ടോ. വേഗം പൊയ്ക്കോ­ളൂ?.
വെള്ള­ത്തിൽ നിന്നും കര­യ്ക്കു­ക­യ­റി. തമ്പു­രാന്റെ ദൃഷ്ടി­യിൽ ഇച്ചേ­ലിൽ നില്ക്കാൻ ഒരു വൈക്ള­ബ്യവും തോന്നി­യി­ല്ലല്ലോ എന്ന്‌ മനസ്സ്‌ പറ­ഞ്ഞു. കരയ്ക്കു കയറി വസ്ത്ര­ങ്ങൾ ദേഹ­ത്തു­പു­ത­ച്ചു. കരു­ണാർദ്ര­മായ ആ നോട്ട­ത്തിന്‌ പകരം ഒരു പുഞ്ചി­രി­ സ­മ്മാ­നി­ച്ചു­കൊണ്ട്‌ താൻ തിരികെ നട­ന്നു. കുതി­ര­ക്കു­ള­മ്പ­ടി­യൊ­ച്ച­കൾ കേട്ട­പ്പോൾ തിരിഞ്ഞു നോക്കി. ശംഖൂ­രി­പ്പു­ഴ­യോ­രത്തു കൂടി അകന്നു പോകുന്ന തമ്പു­രാനെ ദൃഷ്ടി­യിൽ നിന്നും മറ­യു­ന്ന­തു­വരെ സഹർഷം നോക്കി നിന്നു.

അമേ­രി­ക്കൻ ഐക്യ­നാ­ടു­ക­ളി­ലൂടെ ­9


a q mahdi

ഹോളി­വുഡ്ഡ്‌ - ഒര­ത്ഭു­ത­ലോകം

രാവിലെതന്നെ ലാസ്‌വേഗാ­സിൽ നിന്നും ഞങ്ങൾ ലോസ്‌­ഏ­ഞ്ച­ൽസി­ലേയ്ക്ക്‌ പുറ­പ്പെ­ട്ടു. അവിടെ എത്തി­യ­പ്പോൾ വൈകു­ന്നേ­ര­മാ­യി. 400 കി.­മീ­റ്റർ ദൂര­മാണ്‌ ഒറ്റയ­ടിക്ക്‌ താണ്ടി­യ­ത്‌. ബസ്സിന്റെ ഏറ്റവും മുൻസീറ്റിൽ, ഡ്രൈവർക്ക്‌ തൊട്ടു­പി­ന്നി­ലാ­യി­രുന്നു അന്ന്‌ എന്റെ ഇരി­പ്പി­ടം. ലാസ്‌വേഗാ­സ്‌- ലോസ്‌­ഏ­ഞ്ചൽസ്‌ റോഡ്‌ ഒരു എക്സ്പ്രസ്സ്‌ ഹൈവേ­യാണ്‌; ഒരെട്ട­​‍ുവ­രി­പ്പാ­ത. ഗ്രാമ­ങ്ങളും ചെറു­പ­ട്ട­ണ­ങ്ങളും പിന്നി­ട്ടുള്ള ഈ യാത്ര­യിൽ എന്നെ അമ്പ­ര­പ്പി­ച്ച­ത്‌, ഈ ഹൈവേ­യി­ലൂടെ ചീറി­പ്പാ­ഞ്ഞു­പോ­കുന്ന വാഹ­ന­ങ്ങ­ളുടെ അസാ­ധാ­രണ ബാഹു­ല്യ­മാ­ണ്‌. ഇരു­വ­ശ­ത്തേയ്ക്കുമുള്ള അന­ന്ത­മായ വാഹ­ന­പ്ര­വാഹം എന്റെ എല്ലാ സങ്കൽപ്പ­ങ്ങ­ളെയും തെറ്റി­ച്ചു­ക­ള­ഞ്ഞു. ഇട­ത­ട­വി­ല്ലാതെ, വരി­യൊ­പ്പിച്ച്‌, അതി­വേ­ഗ­ത്തിൽ നീങ്ങി­ക്കൊ­ണ്ടി­രി­ക്കുന്ന കാറു­ക­ളും, കാർഗോ ട്രക്ക­​‍ു­കളും, കോച്ചു­കളും അപൂർവ്വം മോട്ടോർ സൈക്കി­ളു­ക­ളും. ചുരു­ങ്ങി­യത്‌ ഈ പ്രവാ­ഹ­ത്തിന്റെ തുടർച്ച, 6 മണി­ക്കൂർ യാത്രചെയ്ത്‌ ലോസ്‌ ഏഞ്ചൽസിൽ ഞങ്ങ­ളെ­ത്തു­ം വരെ നീണ്ടു എന്നു പറഞ്ഞാൽ അവ­യുടെ എണ്ണം എത്ര­യു­ണ്ടാ­വു­മെന്ന്‌ ഊഹി­ക്കാ­മ­ല്ലോ.
ഇത്ര ­വ­ലിയ തോതിലല്ലെങ്കിലും വാഹ­ന­പ്ര­ളയം വ്യക്ത­മായ നില­യിൽ കഴിഞ്ഞ രണ്ടാ­ഴ്ച­ക്കാലം ഞങ്ങൾ കട­ന്നു­പോന്ന മിക്ക എല്ലാ ഹൈവേ­ക­ളിലും കണ്ടു­. എ­ങ്കി­ലും എങ്ങും എവി­ടെയും റോഡിൽ ഒരു അപകട­ത്തിന്റെ ദൃശ്യവും ഞങ്ങൾക്ക്‌ കാണാ­നാ­യി­ല്ല. സാധാ­രണ കൊല്ല­ത്തു­നിന്ന്‌ പാല­ക്കാട്‌ വരെ സഞ്ച­രി­ക്കു­ന്ന­തി­നിടെ ഓരോ പ്രാവശ്യവും എനിക്ക്‌ നാലോ അഞ്ചോ റോഡ­പ­ക­ട­ങ്ങ­ളെ­ങ്കിലും കാണാ­നി­ട­വ­ന്നിട്ടുണ്ട്‌. അമേ­രി­ക്ക­യിൽ വാഹ­ന­ങ്ങ­ളുടെ ശരാ­ശരി വേഗ­ത, ഹൈവേ­യിൽ ചുരു­ങ്ങി­യത്‌ 120 മുതൽ 150 വരെ കീ.­മീ­റ്റ­റാ­ണെ­ന്നോർക്കണം. വാഹ­ന­ങ്ങ­ളു­ടെയും റോഡു­ക­ളു­ടെയും ഗുണ­നി­ല­വാ­രം, ട്രാഫിക്‌ നിയ­മ­ങ്ങൾ കൃത്യ­മായി പാലി­ക്കുന്ന ഡ്രൈവർമാർ, ഒക്കെയും ശ്രദ്ധ­യോടെ വീക്ഷി­ക്കുന്ന ഹൈവേ­യി­ലെ­വി­ടെയും ഉറ­പ്പി­ച്ചി­ട്ടുളള ക്യാമ­റ­ക്ക­ണ്ണ­​‍ുകൾ, ഇവ റോഡ­പ­കടസാധ്യ­ത­കൾ ഇവിടെ ഗണ്യ­മായി കുറ­യ്ക്കു­ന്നു.
വളരെ അപൂർവ്വ­മായേ ട്രാഫിക്‌ പൊലീസ്‌ ഉദ്യോ­ഗ­സ്ഥ­ന്മാരെ റോഡിൽ കാണു­ക­യു­ള്ളു. ഒക്കെയും നിയ­ന്ത്രി­ക്കു­ന്നത്‌ യന്ത്ര­സം­വി­ധാ­ന­ങ്ങളും കമ്പ്യൂ­ട്ട­റു­മാ­ണ്‌. ട്രാഫിക്‌ സിഗ്നൽ തെറ്റിച്ച്‌ വാഹനം ഓടി­ക്കാൻ ശ്രമി­ച്ചാൽ അപ­കടം ഉറ­പ്പ്‌, അത്ര­കണ്ട്‌ തിരക്കും വേഗ­ത­യു­മാണ്‌. ഇനി ഒരുപക്ഷേ തിര­ക്കി­ല്ലാത്ത ഒരു സിഗ്നൽ പോയിന്റിൽ, പോലീ­സു­കാരെ കാണു­ന്നി­ല്ലല്ലോ ഓടി­ച്ചു­പൊ­യ്ക്ക­ളയാം എന്ന നമ്മുടെ നാട്ടിലെ രീതി ഇവി­ടെയും അനു­വർത്തി­ച്ചു­വെന്നു കരു­തു­ക, നിങ്ങൾക്ക്‌ രക്ഷ­പ്പെ­ടാ­നാ­വി­ല്ല, ഇതൊക്കെ അതി­സൂക്ഷ്മം വീക്ഷി­ക്കുന്ന നിര­വധി ക്യാമ­റ­കൾ ഓരോ ഭാഗത്തും ഉറ­പ്പി­ച്ചി­ട്ടുണ്ട്‌. ആ ക്യാ­മ­റ­ക്ക­ണ്ണു­കൾ വാഹ­ന­ത്തിന്റെ നമ്പ­ര­ട­ക്ക­മുള്ള ചിത്രം ഒപ്പിയെ­ടു­ത്ത്‌, നിമി­ഷ­ങ്ങൾക്കകം കൺട്രോൾ റൂമി­ലെത്തിച്ചി­രി­ക്കും. `ഹാ രക്ഷ­പ്പെട്ടു ആരും കണ്ടി­ല്ല....` എന്നു­പ­റ­യാൻ വര­ട്ടെ, ഇവിടെ നിയ­മ­ലം­ഘനം നട­ത്തി­ പോ­കുന്ന നിങ്ങളെ ഉടൻതന്നെ മൊബൈൽ പൊലീസ്‌ പിന്തു­ടർന്നെത്തി പിടി­ച്ചി­ട്ടു­ണ്ടാ­വും. അതു സംഭ­വി­ച്ചില്ലെന്നു കരു­തു­ക, വാഹ­ന­ത്തെയും വാഹനം ഓടി­ച്ചി­രു­ന്ന­വ­രെയും ഫൈൻ ചെയ്യാൻ വേറെയും സംവി­ധാ­ന­മുണ്ട്‌; ടാക്സ്‌ അട­യ്ക്കാൻ പോകു­മ്പോൾ ടാക്സി­നോ­ടൊപ്പം ഈ നിയ­മലംഘ­ന­ത്തിനു ഒരു വൻതു­ക­ കൂടി പിഴ­യായി അട­യ്ക്കേ­ണ്ടി­വ­രും. നിയ­മ­ലം­ഘനം ആവർത്തി­ച്ചാൽ ഡ്രൈവിങ്ങ്‌ ലൈസൻസ്‌
പോയതുതന്നെ.
ചെറുതും വലു­തു­മായ നിയ­മ­ലം­ഘ­ന­ങ്ങൾ ഇവിടെ ഇൻഡ്യ­യിൽ, നമ്മുടെ ജനാ­ധി­പത്യ സമ്പ്ര­ദാ­യ­ത്തിലെ അനിർവാ­ര്യ­മായ ഒരവ­കാശം പോലെ രാജ്യ­ത്തിന്റെ അച്ച­ട­ക്ക­ത്തെ­തന്നെ ഗുരു­ത­ര­മായി ബാധി­ക്കുന്ന ഒരർബു­ദ­മായി മാറി­യി­രി­ക്കു­ന്നു. നമ്മുടെ രാജ്യ­ത്തൊഴികെ മറ്റൊ­രി­ടത്തും നിയ­മ­ങ്ങൾ പാലി­ക്കാൻ കൂട്ടാ­ക്കാ­ത്ത, ചട്ട­ങ്ങൾ അനു­സ­രി­ക്കാൻ തയ്യാ­റാ­വാത്ത ഒരു സമൂ­ഹത്തെ കാണാ­നാ­വി­ല്ല, പ്രത്യേ­കിച്ച്‌ അമേ­രി­ക്ക­യിൽ.
നമ്മുടെ ട്രാഫി­ക്‌ സി­സ്റ്റ­ത്തെ­പ്പറ്റി പറ­യു­മ്പോൾ, ഗതാ­ഗ­ത­ നി­യ­മ­ങ്ങ­ളെ­പ്പ­റ്റി­യുള്ള അജ്ഞ­ത­മൂലം നിത്യവും ധാരാളം റോഡ­പ­ക­ട­ങ്ങൾ ഉണ്ടാ­കു­ന്നു­വെ­ന്ന­തി­നെ­പ്പറ്റി ചിന്തി­ക്കാ­തെ­വ­യ്യ. കുട്ടി­ക്കാലം മുതൽക്കേ ട്രാഫിക്‌ നിയ­മ­ങ്ങൾ മ­ന­സ്സിലാക്കിയി­രി­ക്കേ­ണ്ട­ത്‌, ആധു­നിക കാലത്ത്‌, വിക­സി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന ഒരു രാഷ്ട്ര­ത്തിലെ സമൂ­ഹ­ത്തി­ന്‌ അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണ്‌. പാഠ്യ­പ­ദ്ധ­തി­യിൽ ഇതു­കൂടി ഉൾപ്പെ­ടു­ത്തു­വാൻ വൈകി­ക്കൂടാ എന്നാ­ണെന്റെ അഭി­പ്രാ­യം. ഇൻഡ്യ­പോലെ, ഡ്രൈവിങ്ങ്‌ ലൈസൻസ്‌ ഇത്ര­ലാ­ഘ­വ­ത്തോ­ടെ ­നൽക­പ്പെ­ടുന്ന മറ്റൊരു രാജ്യ­വും, ലോക­ത്തി­ന്നില്ല എന്നു പറ­യ­പ്പെ­ടു­ന്നു. സമീ­പ­കാ­ലത്ത്‌ ഈ വിഷ­യ­ത്തിൽ ചില മാറ്റ­ങ്ങൾ ഉണ്ടാ­യി­ട്ടു­ണ്ടെ­ന്നതും വിസ്മ­രി­ക്കു­ന്നി­ല്ല.
പര­സ്യ­ങ്ങളും കണ്ണീർ സീരി­യ­ലു­കളും വാരി­നി­റച്ച നമ്മുടെ റ്റി.വി പ്രോഗ്രാ­മു­കൾക്കി­ട­യിൽ, ഒരൽപ്പ­സ­മയം ട്രാഫിക്‌ നിയ­മ­ങ്ങ­ളുടെ ബോധ­വ­ത്ക്ക­ര­ണ­ത്തിനു വിനി­യോ­ഗി­ക്ക­ണ­മെന്ന്‌, ഈ മാധ്യ­മ­ങ്ങൾക്ക്‌ ലൈസൻസ്‌ കൊടു­ക്കു­മ്പോൾതന്നെ വ്യവസ്ഥ ചെയ്യേ­ണ്ട­താ­ണ്‌. റോഡ­പ­ക­ട­ങ്ങ­ളി­ലൂ­ടെ, രാജ്യത്ത്‌, ഓരോ മിനി­റ്റിലും എത്ര­യെത്ര വില­പ്പെട്ട ജീവ­നു­ക­ളാ­ണ്‌, പൊതു­നി­ര­ത്തു­ക­ളിൽ പൊലി­ഞ്ഞു­വീ­ഴു­ന്ന­ത്‌.
വളരെ വലി­യൊരു നഗ­ര­മാണ്‌ ലോസ്ഏഞ്ചൽസ്‌. അന്നത്തെ ശിഷ്ട­സ­മയം നഗ­ര­സ­ന്ദർശ­ന­ത്തിനു മാറ്റി­വ­ച്ചു. പിറ്റേ­ന്നാണ്‌ ഹോളി­വുഡ്ഡ്‌ സന്ദർശ­നം.
യാത്രാ­ക്ഷീണം നന്നേ­യു­ണ്ടാ­യി­രു­ന്ന­തി­നാൽ അന്നു രാത്രി­യിൽ ബോധ­മ­റ്റു­റ­ങ്ങി.
ഇന്നു ബുധ­നാ­ഴ്ച­യാ­ണ്‌, അമേ­രി­ക്ക­യി­ലെ­ത്തി­യിട്ട്‌ പതി­നാലാം ദിവ­സം.
രാ­വി­ലെ­തന്നെ ഞങ്ങൾ ഹോളി­വു­ഡ്ഡി­ലേയ്ക്ക്‌ തിരി­ച്ചു. ഹോളി­വുഡ്ഡ്‌ എന്നാൽ യൂണി­വേ­ഴ്സൽ സ്റ്റുഡിയോ എന്നാ­ണർത്ഥം. കാലി­ഫോർണിയ സ്റ്റേറ്റി­ലാണ്‌ ലോസ്ഏഞ്ചൽസ്‌. ലോസ്ഏഞ്ചൽസിലെ ഒരു ജില്ല­യാണ്‌ ഹോളി­വു­ഡ്ഡ്‌. നഗ­ര­ത്തിൽ നിന്ന്‌ കുറേ ദൂരെ­യാണ്‌ ലോകത്തെ ഏറ്റവും വലിയ ഫിലിം­സ്റ്റു­ഡിയോ ആയ യൂണി­വേ­ഴ്സൽ സ്റ്റുഡി­യോ­സ്‌. യു.­എസ്സ്‌ ചല­ച്ചിത്ര വ്യവ­സാ­യ­ത്തിന്റെ പര്യാ­യ­മാ­ണി­ത്‌.1915 -ൽ തന്നെ ഹോളി­വുഡ്ഡ്‌ ചല­ച്ചിത്ര വ്യവ­സാ­യ­കേ­ന്ദ്ര­മാ­യി­ത്തീർന്നു.
ഹോളി­വു­ഡ്ഡി­ലേയ്ക്ക്‌ ബസ്സിൽ പോകും വഴി, ഒരിട­ത്തു­വച്ച്‌ ടൂർമാ­നേ­ജർ റോഡിന്റെ ഒരു വശത്തെ ചില പോഷ്‌ വില്ല­കൾ ചൂണ്ടി­ക്കാ­ട്ടി­യിട്ട്‌ പറ­ഞ്ഞു, “ലോകത്തെ ഏറ്റവും വില­യേ­റിയ വാസ­സ്ഥ­ല­മാ­ണി­ത്‌. ഹോളി­വു­ഡ്ഡിലെ സൂപ്പർതാ­ര­ങ്ങൾ മുഴു­വൻ ഈ ഏരി­യ­യി­ലാണ്‌ താമ­സി­ക്കു­ന്ന­ത്‌. ഇവിടെ ഭൂമി­യുടെ വില സെന്റിനോ സ്ക്വയർ ഫീറ്റിനോ അല്ല, ചതു­രശ്ര ഇഞ്ചി­നാ­ണ്‌.”
മനോ­ഹ­ര­മായ രണ്ടു­നില വില്ല­കൾ നിര­നി­ര­യായി ഞങ്ങൾ കണ്ടു; മുറ്റവും പൂന്തോ­ട്ട­വും, ജല­ധാ­ര­യ­ന്ത്ര­ങ്ങ­ളു­മൊ­ക്കെ­യു­ള്ള. അത്ര ­കൂ­റ്റൻ കെട്ടി­ട­ങ്ങ­ളു­മ­ല്ല. അവി­ടേ­യ്ക്കുള്ള റോഡു­കൾക്കു­പോ­ലു­മുണ്ട്‌ ചില പ്രത്യേ­ക­ത­കൾ. വീഥി­യുടെ വശ­ങ്ങ­ളിൽ മുഴു­വൻ പൂന്തോ­ട്ട­ങ്ങ­ളാ­ണ്‌. വിവിധ വർണ്ണ­ങ്ങ­ളിൽ പൂത്തു­ല­ഞ്ഞു­നിൽക്കുന്ന ചെടി­കൾ, കാറ്റിൽ തല­യാ­ട്ടി­നിൽക്കു­ന്നു. ഇവ­യൊക്കെ പരി­പാ­ലി­ക്കാൻ പ്രത്യേക യൂണിഫോം ധരിച്ച പരി­ചാ­ര­ക­രും.

ആ സൂപ്പർസ്റ്റാർ കോള­നി­ക്കകത്തെ റോഡി­ലൂടെ അന്യ­വാ­ഹ­ന­ങ്ങൾക്ക്‌ പ്രവേ­ശ­ന­മി­ല്ല, അല്ലെ­ങ്കിൽ ബസ്സ്‌ അതി­ലേ ഒന്നു ചുറ്റി­വ­രാ­മാ­യി­രു­ന്നെന്ന്‌ പൈല­റ്റ്‌.
ഹൈവേ­യ്ക്ക­രി­കിൽ വല­തു­വ­ശത്ത്‌ ആദ്യ­ം കണ്ട വീടു തന്നെ വളരെ വലി­യൊരു ഹോളി­വുഡ്ഡ്‌ താര­ത്തിന്റെതാണെന്ന്‌ ഗൈഡ്‌ പറ­ഞ്ഞു. ഹോളി­വുഡ്ഡ്‌ ചിത്ര­ങ്ങ­ളെ­പ്പറ്റി വലിയ ഗ്രാഹ്യ­മി­ല്ലാത്ത എനിക്ക്‌ ഗൈഡ്‌ പറഞ്ഞ ആ സൂപ്പർ നടന്റെ പേര്‌ ഓർമ്മ­യിൽ വരു­ന്നി­ല്ല.
വീടി­നു­മു­മ്പിൽ ഒരു കാർ കിട­പ്പു­ണ്ട്‌, കറുത്ത നിറ­മുള്ള കാർ.
“ നിങ്ങൾക്ക­റി­യാമോ അതെ­ന്തു­കാ­റാ­ണെ­ന്ന്‌, ഏതു കമ്പ­നി­യു­ടേ­തെ­ന്ന്‌............?” ടൂർ മാനേ­ജർ തന്നെ മറു­പടിയും പറ­ഞ്ഞു.
“ അത്‌ റോൾസ്‌ റോയ്സ്‌ കാറാ­ണ്‌. അവ­രുടെ ഏറ്റവും മുന്തിയ മോഡലുക­ളി­ലൊന്ന്‌. കാറിന്റെ വില സുമാർ ഒരു മില്യൻ ഡോളർ, അതാ­യത്‌ 10 ലക്ഷം ഡോളർ..........”
ഞാനു­ടൻ എന്റെ മന­സ്സി­നു­ള്ളിലെ കാൽക്കു­ലേ­റ്റർ പ്രവർത്തി­പ്പി­ച്ചു കണ­ക്കു­കൂട്ടി നോക്കി. 10 ലക്ഷം ഡോളർ എന്നാൽ നാലര കോടി ഇൻഡ്യൻ രൂപ­യാണ്‌; എത്ര ഭീമ­മായ വില.
നാട്ടി­ലെ­മാ­തിരി സമ്പ­ന്നർ എട്ടും­പത്തും കാറു­കൾ വാങ്ങി, വീടി­നു­മു­മ്പി­ലിട്ട്‌ പ്രതാപം കാണി­ക്കു­ക­യി­ല്ല, അമേ­രി­ക്ക­യിൽ. ഇവിടെ അവ­യി­ടാൻ സ്ഥല­വു­മി­ല്ല, ഓടി­ക്കാൻ ഡ്രൈവറെ കിട്ടു­ക­യു­മി­ല്ല. പര­മാ­വധി ഒന്ന്‌ അല്ലെ­ങ്കിൽ രണ്ടു ­കാർ, അത്ര­ത­ന്നെ. ഡ്രൈവറെ ശമ്പ­ള­ത്തിനു വയ്ക്കുക അതി­സ­മ്പ­ന്നർക്കു­പോലും കഴി­യുന്ന ഒന്നല്ല. മാത്ര­മ­ല്ല, ഉള്ള ഒരു കാറിന്റെ വില തന്നെ നാട്ടിലെ 25 പോഷ്‌ കാറു­ക­ളുടെ വിലയ്ക്ക്‌ തുല്യ­­വും.
ഞങ്ങൾ സ്റ്റുഡി­യോ­യ്ക്ക­ടു­ത്തെ­ത്തി­യ­പ്പോൾ രാവിലെ 10 മണി കഴി­ഞ്ഞി­രു­ന്നു.
സ്റ്റുഡിയോ സന്ദർശി­ക്കാ­നെ­ത്തി­യ­വ­രുടെ കാറു­കളും കോച്ചു­കളും വിശാ­ല­മായ പാർക്കിങ്ങ്‌ ഏരി­യ­യിൽ നിരന്നു കിട­ക്കു­ന്നു. അവ­യുടെ എണ്ണം കണ്ട­പ്പോൾ , ഇതിൽ വന്ന­വരെ മുഴു­വൻ ഉൾക്കൊള്ളാൻ ഈ സ്റ്റുഡി­യോ­യ്ക്കു കഴി­യുമോ എന്നു സംശയം തോന്നി­യെ­ങ്കി­ലും, ഗേറ്റു­ക­ടന്ന്‌ പ്രവേ­ശിച്ചു കഴി­ഞ്ഞ­പ്പോ­ഴാണ്‌ അത്ഭുതം ഇര­ട്ടി­ച്ച­ത്‌. കിലോ­മീ­റ്റ­റു­ക­ളോളം പര­ന്നു­വി­ശാ­ല­മായി കിട­ക്കുന്നു സ്റ്റുഡി­യോ ­കോം­പ്ളക്സ്‌.
ഹോളി­വുഡ്ഡ്‌ ഹൊറർ ചിത്ര­ങ്ങൾ തിയേ­റ്റ­റി­ലി­രുന്ന്‌ കാണു­മ്പോൾ, എങ്ങി­നെയീ രംഗ­ങ്ങൾ ചിത്രീ­ക­രി­ക്ക­പ്പെട്ടു എന്ന്‌ വിസ്മയ­പൂർവ്വം നം ചിന്തി­ച്ചു­പോ­വാ­റില്ലേ.
ഭൂക­മ്പം- ഭൂമി­യാകെ കുലുങ്ങി വിറച്ച്‌ നഗ­ര­ങ്ങളും കെട്ടി­ട­ങ്ങളും തകർന്ന്‌ വീഴു­ന്നു, മല­കൾ ചുവ­ടോടെ പിഴു­തെ­റി­യ­പ്പെ­ടു­ന്നു, ഉരുൾപൊ­ട്ട­ലി­ലൂടെ ഒരു പട്ടണം തന്നെ അപ്ര­ത്യ­ക്ഷ­മാ­കുന്നു, ആകാ­ശത്തു വച്ച്‌ തീപി­ടിച്ച്‌ ഒരു വിമാനം പൊട്ടി­ത്ത­കർന്ന്‌ നിലംപതി­ക്കു­ന്നു, തീവ­ണ്ടി­കൾ കൂട്ടി­മുട്ടി ആയി­ര­ങ്ങൾ പിടഞ്ഞു മരി­ക്കു­ന്നു, തുടങ്ങി, വെള്ള­പ്പൊ­ക്ക­ത്തിൽ ഒലിച്ചു­പോ­കുന്ന ഗ്രാമ­ങ്ങ­ളും, ആൾപ്പി­ടി­യൻ സ്രാവിന്റെ വായിൽ കിടന്നു പിട­യുന്ന മനു­ഷ്യനും, തകർന്നു മുങ്ങി­പ്പോകുന്ന ടൈറ്റാ­നിക്‌ കപ്പലും, ആകാശംമുട്ടെ വലി­പ്പ­മുള്ള ദിനോ­സ­റു­കളുമൊ­ക്കെ, ചല­ച്ചിത്രങ്ങളി­ലൂടെ നമ്മെ അത്ഭു­ത­ത്തി­ന്റെയും വിസ്മ­യ­ത്തി­ന്റെയും ലോക­ത്തെത്തിക്കു­മ്പോൾ ഇതൊ­ക്കെ ­എ­ങ്ങനെ ചിത്രീ­ക­രി­ക്കു­ന്നു­വെന്ന്‌ നാം ചിന്തി­ക്കാ­റുണ്ടോ? മനുഷ്യസാ­ധ്യ­മായ കാര്യ­മാണോ ഇത്തരം ചിത്രീ­ക­ര­ണ­ങ്ങൾ എന്നു­ തോ­ന്നാ­റില്ലേ?
അതെ, ഞങ്ങൾ നേരിൽ കണ്ടു, ഈ അത്ഭു­ത­രം­ഗ­ങ്ങൾ, ഇവ എങ്ങിനെ ചല­ച്ചി­ത്ര­ങ്ങ­ളിൽ രൂപം കൊള്ളു­ന്നു­വെ­ന്ന്‌.
ഒക്കെ­യും, പര­ന്നു­കി­ട­ക്കുന്ന അതി­വി­ശാ­ല­മായ ഈ സ്റ്റുഡിയോവള­പ്പിലെ നിര­വധി ഫ്ളോറുക­ളി­ലും, കൂറ്റൻ ഹാളു­ക­ളി­ലു­മാണ്‌ രൂപ­പ്പെ­ടു­ന്ന­ത്‌. കണ്ടാലും കണ്ടാലും മതി­വ­രാത്ത എത്രയോ അത്ഭുത രംഗ­ങ്ങ­ളുടെ പുന­രാ­വി­ഷ്ക­രണം നമു­ക്കി­വിടെ കൺമു­മ്പിൽ കാണാം.
തുടക്കം തന്നെ, വശ­ങ്ങൾ തുറന്ന മൂന്നു­ ബോ­ഗി­ക­ളുള്ള ഒരു റോഡ്‌ ട്രെയി­നിൽ ഈ രംഗ­ങ്ങ­ളുടെ ചിത്രീ­ക­ര­ണ­ങ്ങൾ മുഴു­വൻ രണ്ടു­മ­ണി­ക്കൂർ സമയം കൊണ്ട്‌ കാണി­ച്ചു­ത­ര­ലാ­ണ്‌. അത്തരം നിര­വധി വാഹ­നങ്ങൾ ഓടി­ക്കൊ­ണ്ടി­രി­ക്കുന്നു. ഓരോ രംഗ­ത്തെ­പ്പറ്റിയും വിശ­ദീ­ക­രി­ക്കാൻ ഒപ്പം ഒരു ഗൈഡു­മു­ണ്ടാ­വും. ഞങ്ങൾ കണ്ടവ­യിൽ ചില രംഗ­ങ്ങ­ളെ­പ്പറ്റി മാത്രമേ പറ­യാൻ സമ­യ­മു­ള്ളൂ.
ഞങ്ങ­ളെ­യും ­കൊണ്ട്‌ റോഡ്‌ ട്രെയിൻ മെല്ലെ നീങ്ങി, മൂടി­ക്കെ­ട്ടിയ വലി­യൊരു ഹാളിൽ പ്രവേ­ശി­ക്കു­ന്നു. കയ­റി­ക്കഴി­ഞ്ഞ­പ്പോൾ ഹാളിന്റെ രണ്ടു­വ­ശ­ത്തെയും പ്രവേ­ശ­ന­ക­വാ­ട­ങ്ങൾ അട­യ്ക്ക­പ്പെ­ട്ടു. ഹാളി­ലി­പ്പോൾ കൂരി­രു­ട്ടാണ്‌; വെളി­ച്ച­ത്തിന്റെ ഒരു തരി­പോ­ലു­മി­ല്ല. എവി­ടെ­നി­ന്നോ സാവ­ധാനം ചില ദീപ­ങ്ങൾ പ്രകാ­ശി­ച്ചു­തു­ട­ങ്ങുന്നു. ഹാളിൽ ഞങ്ങ­ളുടെ വാഹ­ന­ത്തിന്റെ ഇട­തു­വ­ശ­ത്താണ്‌ കാഴ്ച; ഞാനും ഭാര്യയും ഇരു­ന്നതും ആ ഭാഗത്ത്‌ തന്നെ. കൈ പുറ­ത്തേ­യ്ക്കി­ട­രു­തെന്ന നിർദ്ദേ­ശ­മു­ണ്ട്‌, സൈഡ്‌ ഓപ്പൺ ബോഗി­യാ­ണ്‌.
ഇല­ക്ട്രിക്‌ ദീപ­ങ്ങ­ളുടെ മെല്ലെ­മെല്ലെ പടർന്നു­വന്ന വെളി­ച്ച­ത്തോ­ടൊപ്പം ഇട­തു­വ­ശത്ത്‌
ഒരു റോഡും, തൊട്ട­രി­കിൽ ഒരു റെയിൽപ്പാ­തയും ദൃശ്യ­മാ­യി.
ഇവിടെ എന്തു കാ­ഴ്ച­യാ­ണാവോ ഒരുക്കി­യി­രി­ക്കു­ന്നത്‌, എന്താണ്‌ സംഭ­വി­ക്കാൻ പോകു­ന്നത്‌? ആകാം­ക്ഷ­യോടെ എല്ലാ­വരും, വരാൻപോകുന്ന ഏതോ രംഗം കാത്ത്‌ വീർപ്പുമടക്കി ഇരു­ന്നു.
നിമി­ഷ­ങ്ങൾക്കകം വശത്തെ റോഡി­ലൂടെ പിൻഭാ­ഗത്ത്‌ നിന്നും ഒരു കൂറ്റൻ ഗ്യാസ്ടാ­ങ്കർ വന്നു. എൽ.­പി­ ഗ്യാ­സാ­ണ­തിൽ നിറ­ച്ചി­രി­ക്കു­ന്ന­ത്‌. പെട്ടെ­ന്നാണ്‌ അതു പൊട്ടി­ത്തെ­റി­ച്ചു ­ത­കർന്ന­ത്‌. അതി­ഭീ­ക­ര­ ശ­ബ്ദ­­ത്തോടെ ചുവന്ന ചായം പൂശി, തല­യോ­ട്ടി­യുടെ അപ­കടചിഹ്നം വര­ച്ചി­ട്ടുള്ള ആ ടാങ്കർ ഞങ്ങൾ ഇരുന്ന വാഹ­നത്തി­ന­ടു­ത്തേയ്ക്ക്‌ മറി­യുന്നു. ഞങ്ങൾ നില­വി­ളി­ച്ചു­കൊണ്ട്‌ വശ­ത്തേക്ക്‌ മാറി, ഭാഗ്യം, ബോഗിയെ തൊട്ടു­തൊ­ട്ടില്ല എന്ന­മ­ട്ടിലതു നിന്നു. പക്ഷേ, ടാങ്ക­റി­ന­ക­ത്തു­നിന്നും പുറ­ത്തേയ്ക്ക്‌ ലീക്ക്‌ ചെയ്ത ഗ്യാസ്‌ ദ്രാവകം കത്തി­ത്തു­ട­ങ്ങു­ന്നു. തീയുടെ ചൂടും ഹാളിൽ നിറഞ്ഞ പുക­യുടെ അസ്വ­​‍ാസ്ഥ്യവും മൂലം ശ്വാസം നില­ച്ച­മ­ട്ടിൽ ഞങ്ങ­ളി­രി­ക്കു­മ്പോൾ, പെട്ടെ­ന്നതാ എതിർവ­ശ­ത്തു­നിന്നും റെയിൽപ്പാ­ത­യി­ലൂടെ ഇതൊ­ന്നു­മ­റി­യാതെ ഒരു തീവ­ണ്ടി­ പാ­ഞ്ഞു­വ­രു­ന്നു. തീവണ്ടി അറി­യു­ന്നില്ല തൊട്ട­ടുത്ത റോഡിൽ നിന്നും റെയി­ലി­ലേയ്ക്ക്‌ മറി­ഞ്ഞു­കി­ട­ക്കുന്ന ടാങ്ക­റി­നെ­പ്പ­റ്റി. എല്ലാം ഒരുനി­മിഷം കൊണ്ടാണ്‌ സംഭ­വി­ച്ച­ത്‌, അതി­വേ­ഗ­ത്തിൽ പാഞ്ഞു­വന്ന തീവണ്ടി ശക്തി­യായി ടാങ്ക­റി­ലി­ടിച്ച്‌ അതും തകർന്ന്‌ എതിർദി­ശ­യി­ലേ­യ്ക്ക്‌ മറി­യു­ന്നു. ട്രെയി­നിന്റെ എഞ്ചിനും തീപി­ടി­ക്കു­ന്നു. ആകെ­യൊരു അഗ്നി­പ്ര­ളയം. ചുറ്റും തീയും ചൂടും ശ്വാസം മുട്ടി­ക്കുന്ന പുക­യും.
മൂന്നു ബോഗി­ക­ളിലെ യാത്ര­ക്കാരും ഒരേ സമയം നില­വി­ളി­ച്ചു­പോ­കു­ന്നു. ഇത്ര­യേ­യുള്ളൂ, ഷോ കഴി­ഞ്ഞി­രി­ക്കു­ന്നു. ഒന്നും സംഭ­വി­ച്ചി­ല്ല, മുൻവാ­തിൽ പെട്ടെന്ന്‌ തുറ­ക്ക­പ്പെട്ട്‌ ഞങ്ങൾ സഞ്ച­രിച്ച റോഡ്​‍്‌ ട്രെയിനും, ഒപ്പം, തിങ്ങി­നിന്ന പുക­പ­ട­ല­വും പുറ­ത്തേയ്ക്ക്‌. പുറ­ത്തു­നിൽക്കുന്ന കുറെ സായ്പ്പ­ന്മാർ, അവ­രാണ്‌ ഈ രംഗം ഓപ്പ­റേറ്റ്‌ ചെയ്ത­­വർ, കൈവീ­ശി­ക്കാ­ണി­ക്കു­മ്പോൾ അകാ­ര­ണ­മാ­യു­ണ്ടായ ഭയ­പ്പാ­ടിന്റെ ജാള്യത നിഴ­ലി­ക്കുന്ന മുഖ­ഭാ­വ­വു­മായി സ്വയ­മ­റി­യാതെ നാമും കൈയ്യു­യർത്തി­ക്കാ­ട്ടു­ന്നു.
അടു­ത്ത­ത്‌, ഒരു വിമാ­ന­ദു­രന്തം നട­ന്ന­തിന്റെ രംഗ­ചി­ത്രീ­ക­ര­ണ­മാ­ണ്‌. ഒരു പടു­കൂ­റ്റൻ ബോയി ങ്ങ്‌ വിമാനം തകർന്നു വീണ്‌ നിലത്ത്‌ ചിത­റി­ക്കി­ട­ക്കു­ന്നു. അതിന്റെ ഭീമൻ വാലറ്റം ഒടിഞ്ഞ്‌ ഒരു ഭാഗത്ത്‌ ചരി­ഞ്ഞു­കി­ട­പ്പുണ്ട്‌. രണ്ടു­ചി­റ­കു­കളും ചിത­റി­പ്പോ­യി­രി­ക്കു­ന്നു. വിമാ­ന­ത്തിന്റെ പൊട്ടി­ത്ത­കർന്ന അവ­ശി­ഷ്ട­ങ്ങൾ പാറി­വീ­ണത്‌ ചില വീടു­കൾക്ക്‌ മുക­ളി­ലാ­ണ്‌. തകർന്ന വീടു­ക­ളും, വീട്ടു­വ­ള­പ്പിൽ കിടന്ന ചത­ഞ്ഞ­രഞ്ഞ കാറു­കളും കാണാം. ഫ്ളൈറ്റിൽ നിന്നും തെറി­ച്ചു­പോയ യാത്രാ­സീ­റ്റു­കൾ ആ പ്രദേ­ശ­മാകെ വീണു­കി­ട­പ്പുണ്ട്‌. അപ്പോഴും കത്തി­ക്ക­രിഞ്ഞ വിമാ­ന­ഭാ­ഗ­ങ്ങ­ളിൽ പല­തും പുക­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌.
ഒരു യഥാർത്ഥ വിമാനം തന്നെ­ തകർത്താണ്‌ ഈ ദുര­ന്ത­ഭൂ­മി­യിലെ രംഗ­ചി­ത്രീ­ക­ര­ണ­ത്തിന്‌ ഉപ­യോ­ഗിച്ചതെന്നതാണു യാഥാർത്ഥ്യം.
പിന്നീട്‌, വലി­യൊരു തടാ­ക­ക്ക­ര­യിൽ നമ്മുടെ റോഡ്‌ ട്രെയി­നെ­ത്തി­ച്ചേ­രു­ന്നു. തടാ­ക­ത്തി­ലൂടെ ഒരു കൂറ്റൻ മത്സ്യം, ഒരു ആൾപ്പി­ടി­യൻ സ്രാവ്‌, നീന്തി­വ­ന്ന്‌ ഇട­യ്ക്കിടെ ജല­പ്പ­ര­പ്പിനു മുക­ളി­ലേ­യ്ക്ക്‌ പൊന്തി­വന്ന്‌, വാ പിളർന്ന്‌ വെള്ളം ശക്തി­യായി പുറ­ത്തേക്ക്‌ ചീറ്റു­ന്നു. കണ്ടി­ട്ട്‌, ഒരു ഒറിജി­നൽ സ്രാവായേ തോന്നു­യുള്ളൂ; എന്നാൽ അതൊരു റിമോട്ട്‌ നിയ­ന്ത്രി­ത പ്ളാസ്റ്റിക്‌ യന്ത്ര­മ­ത്സ്യ­മാ­യി­രു­ന്നു.
സ്റ്റുഡിയോ വള­പ്പി­ലൊ­രി­ടത്ത്‌ ചെറിയൊരു കൃത്രി­മ­ക്ക­ടൽ. ഒരു വോളി­ബോൾ കോർട്ടിന്റെ വലി­പ്പ­മേ­യുള്ളൂ ഒട്ടാകെ ആ ആഴി­ക്ക്‌; ഒരു മഹാ­സ­മു­ദ്ര­ത്തിന്റെ നീലി­മ­പോ­ലു­മുണ്ട്‌ ഈ ചെറിയ കട­ലി­ന്‌.
ഒരു ­സ­മു­ദ്ര­ത്തിന്റെ പശ്ചാ­ത്ത­ല­ത്തിൽ, പിന്നി­ലുള്ള ചക്ര­വാളസീമ­യുടെ സാങ്കല്പി­ക­ത­യി­ലൂടെ മേലേയ്ക്ക്‌, അന­ന്ത­മായ ഉയ­ര­ത്തി­ലേയ്ക്ക്‌ കയ­റി­പ്പോ­കു­വാൻ, `ജിംകാരി` എന്ന സുപ്ര­സിദ്ധ ഹോളി­വുഡ്ഡ്‌ നടൻ, തന്റെ `ബ്രൂസ്സ്‌ ആൾമൈറ്റി` എന്ന ചിത്ര­ത്തി­ലൂടെ ശ്രമം നട­ത്തുന്ന ഒരു രംഗം ആ ചല­ച്ചി­ത്ര­ത്തി­ലു­ണ്ട്‌. ആ അജ്ഞാത ചുവ­രി­ലൂടെ മുക­ളി­ലേയ്ക്ക്‌ കയ­റാ­നാ­വാതെ വന്ന­പ്പോൾ കഥാ­നാ­യ­കൻ ശൂന്യ­ത­യിൽ ഒരു ഏണി­ചാരി­യാണ്‌ കയ­റി­പ്പോ­വു­ന്ന­ത്‌. ഉദ്വേ­ഗ­ജ­ന­ക­മായ ഈ അത്ഭു­ത­രംഗം ചിത്രീ­ക­രി­ക്കു­വാൻ വേണ്ടി മാത്രം ഒരു കുള­ത്തി­നോളം പോന്ന ഈ കൊച്ചു­കൃത്രിമ­സ­മു­ദ്ര­വും, ചക്ര­വാ­ള­ത്തിന്റെ ശൂന്യ­ത­കാ­ട്ടു­വാൻ പിന്നിൽ ഒരു­ക്കിയ വലി­യൊരു കർട്ടനും ഇപ്പോഴും യൂണി­വേ­ഴ്സൽ സ്റ്റുഡിയോ വള­പ്പിൽ അതേ­പടി നില­നിർത്തി­യി­രി­ക്കു­ന്നു. ആ ചല­ച്ചിത്രം തിര­ശ്ശീ­ല­യിൽ കാണുന്ന ആർക്കും ഈ വിസ്മ­യ­രംഗം ഇത്ര­പോന്ന ചെറി­യൊരു കൃത്രിമ ആഴി­യുടെയും പിൻകർട്ട­ന്റെയും സഹാ­യ­ത്താ­ലാണ്‌ ചിത്രീ­ക­രി­ച്ച­തെ­ന്ന്‌ വിശ്വ­സി­ക്കാ­നാ­വി­ല്ല.
കാഴ്ച­ക­ളിൽ പുതുമ പക­രുന്ന ഒന്നുകൂടി ഓർമ്മ­യി­ലു­ണ്ട്‌. ഞങ്ങ­ളുടെ വാഹനം ഒരു നാൽക്ക­വ­ല­യി­ലെത്തി നിൽക്കു­ന്നു. അതൊരു ഗ്രാമ­പ്ര­ദേ­ശ­വു­മാ­ണ്‌. മര­ത്തിൽ തീർത്ത ചില കെട്ടി­ട­ങ്ങ­ളും, ഓടു­മേഞ്ഞ കുറെ വീടു­കളും അവിടെ ചുറ്റും കാണാം. ഒരു ഗ്രാമ­ക്ക­വ­ല. വശ­ത്തു­കൂടി മറ്റൊരു വഴി വന്നു­ചേ­രു­ന്നു. കുറേ ഉയ­ര­ത്തിൽ നിന്നാണ്‌ വശത്തെ ആ ചെറിയ റോഡ്‌ ഞങ്ങ­ളുടെ വാഹനം നിൽക്കുന്ന മെയിൻ വീഥി­യിൽ വന്നു­ചേ­രു­ന്നത്‌; ഏതോ മല­യുടെ മുക­ളിൽ നിന്ന്‌ ഒരു വഴി ഇറ­ങ്ങി­വ­ന്ന­തു­പോ­ലെ.
തണു­പ്പുള്ള അന്ത­രീ­ക്ഷം. അൽപ്പം മുമ്പെ­പ്പഴോ മഴ­പെയ്ത്‌ നന­ഞ്ഞി­രി­ക്കുന്നു, പരി­സ­ര­മാകെ. അതി­ശ­ക്ത­മായ കാറ്റ്‌. കാറ്റിന്റെ ശക്തി­യിൽ ഞങ്ങ­ളുടെ റോഡ്‌ ട്രെയിൻ പോലും കുലുങ്ങി വിറ­യ്ക്കു­ന്ന­തു­പോലെ തോന്നി. ഒപ്പമൊരു പേമാ­രി­യും. അത്ത­ര­മൊരു മഴ, നാട്ടിൽ കള്ള­ക്കർക്കി­ട­ക­ത്തിൽ പോലും കാണാ­നാ­വി­ല്ല. അല്ലെ­ങ്കിലും മഴ­യൊക്കെ എന്നേ നാട്ടിൽ നിന്നും പടി­ക­ട­ന്നി­രി­ക്കു­ന്നു. കൃത്രി­മ­മഴ പെയ്യി­ക്കു­ക­യാ­ണെ­ന്ന­റി­ഞ്ഞി­ട്ടും, ഞങ്ങളെ അത്ഭു­ത­പ്പെ­ടു­ത്തി­യ­ത്‌, എങ്ങിനെ എവി­ടെ­നിന്നും വന്നു­വീ­ഴുന്നു കനംതൂങ്ങിയ ഈ മഴ­ത്തു­ള്ളി­കൾ എന്ന­താ­ണ്‌; യഥാർത്ഥ­ മഴപോലും തോറ്റു­പോകും.
ഈ നാൽക്ക­വ­ല­യിൽ ഞങ്ങ­ളെ­ത്തും­വരെ തിള­യ്ക്കുന്ന വെയി­ലാ­യി­രു­ന്നല്ലോ പുറ­ത്ത്‌.
മഴ തുട­രു­ക­യാണ്‌. പെട്ടെ­ന്നാണ്‌ വശത്തെ വഴി­യിൽ നിന്നും ഒരു മുഴ­ക്കം. എന്താ­ണ­ത്‌? അതൊരു വെള്ള­പ്പാ­ച്ചി­ലാ­യി­രുന്നു, ഏതോ അണ­പൊ­ട്ടി­യൊ­ഴുകി വരും­പോ­ലെ, മല­വെള്ളം അല­റി­ക്കു­തിച്ചു പാഞ്ഞു­വ­രു­ന്നു. ഞങ്ങൾ കരു­തി, ആ പ്രവാ­ഹ­ത്തിൽ ഞങ്ങളും ഒപ്പം ഞങ്ങൾ കയറി­യി­രുന്ന വാഹ­ന­വു­മെല്ലാം ഒഴുകി­യൊ­ലി­ച്ചു­പോ­വു­മെ­ന്ന്‌.
ആർത്ത­ല­ച്ചു­വന്ന വെള്ളം വശ­ങ്ങ­ളി­ലൂടെ ഒഴുകി­യകന്നു. ഭാഗ്യം, പെട്ടെന്ന്‌ മുക­ളിൽ നിന്നുള്ള ജല­പ്ര­വാഹം നിൽക്കു­കയും എല്ലാം പഴ­യ­പ­ടി­യാ­വു­കയും ചെയ്തു. ഒക്കെക്ക­ഴിഞ്ഞ്‌, നമ്മുടെ വാഹനം മുന്നോട്ട്‌ നീങ്ങു­മ്പോൾ യാത്ര­ക്കാ­രൊക്കെ ദീർഘ­നി­ശ്വാസം വിട്ട്‌, മാന­സ്സി­ക­സ­മ­നില വീണ്ടെ­ടു­ക്കുന്നു; ഭയാ­ന­ക­മായ ആ രംഗ­ത്തിനു തിര­ശ്ശീല വീഴു­കയും ചെയ്തു.
ഇത്‌, ഒരു ഫിലി­മിൽ പകർത്തി­യാൽ വളരെ യഥാർത്ഥ­മായ ജല­പ്ര­ള­യ­മാ­യി, ഒരു ഉരുൾപൊ­ട്ട­ലാ­യി­തന്നെ സ്ക്രീനിൽ അനു­ഭ­വ­പ്പെ­ടും.
ഒരു പൂർണ്ണ­ദി­വസം മുഴു­വൻ, അത്ഭുതം പക­രുന്ന ഇത്തരം കാഴ്ച­കൾ കണ്ടു­ക­ഴി­ഞ്ഞ
­പ്പോൾ സമയം വൈകിട്ട്‌ അഞ്ചു­മ­ണി­യാ­യി. 6 മണി­ക്കാണ്‌ തിരികെ ഹോട്ട­ലി­ലേയ്ക്ക്‌ മട­ങ്ങേ­ണ്ട­ത്‌. ഓരോ ഐസ്ക്രീമും വാങ്ങി നുണഞ്ഞ്‌, ബാക്കി­യുള്ള ഒരു മണി­ക്കൂർ സമയം സുറ്റു­ഡി­
യോയ്‌­ക്ക­കത്തെ പാർക്കിൽ കഴി­ച്ചു­കൂ­ട്ടാൻ ഞങ്ങൾ തീരു­മാ­നി­ച്ചു.
മനോ­ഹ­ര­മായ പാർക്ക്‌. നല്ല തിര­ക്കു­മുണ്ട്‌. നിറയെ വെള്ള­പ്പെ­യിന്റ­ടിച്ച ചാരു­ബ­ഞ്ചു­കൾ നിര­ത്തി­യി­ട്ടിട്ടുണ്ട്‌. ഇട­യ്ക്കിടെ ജല­ധാ­ര­യ­ന്ത്ര­ങ്ങ­ളുടെ നൃത്ത­മേള. ആ വാട്ടർ ഫൗണ്ട­നു­കൾക്ക്‌ മുമ്പിൽ കൊച്ചു­കു­ട്ടി­കൾ വട്ടംചുറ്റി­നിന്ന്‌ ആർത്തു­ല്ല­സി­ക്കു­ന്നു. അതു­കണ്ട്‌ മാതാ­പി­താ­ക്കൾ തെല്ലു­ദൂരെ മാറി­യിരുന്ന്‌ തങ്ങ­ളുടെ കുരു­ന്നു­ക­ളുടെ കുസൃ­തി­ത്ത­ര­ങ്ങൾ ആസ്വ­ദിക്കു­ന്നു.
ഞാൻ ചുറ്റു­പാടും ശ്രദ്ധി­ച്ചു. മനോ­ഹ­ര­മായി ഒരുക്കിയ പച്ച­പ്പുൽത്ത­കി­ടി­യാ­ണ്‌ ചുറ്റും. വശ­ങ്ങ­ളിൽ പൂന്തോ­ട്ട­വു­മു­ണ്ട്‌. ദിവ­സവും ആയി­ര­ക്ക­ണ­ക്കി­ന്‌ സന്ദർശ­കരാണ്‌ കുടും­ബവും കുട്ടി­ക­ളു­മായി സ്റ്റുഡി­യോ­യി­ലും അതു­ക­ഴി­ഞ്ഞ്‌ പാർക്കിലും വന്നെ­ത്തു­ന്ന­ത്‌. എന്നിട്ടും പരി­സ­ര­ങ്ങ­ളി­ലൊന്നും അഴുക്കോ ചപ്പുച­വ­റോ കാണാ­നി­ല്ല. കട­ലാ­സ്സു­ ക­ഷണ­ങ്ങ­ളോ­ പ്ളാ­സ്റ്റിക്‌ കവറോ ഒന്നും എങ്ങും ഉപേ­ക്ഷി­ക്ക­പ്പെട്ടു കണ്ടി­ല്ല. ശുചി­ത്വ­ബോധം പാലി­ക്കുന്ന ജന­ങ്ങൾ. ചവ­റു­കളൊക്കെ, അവിട­വിടെ സ്ഥാപി­ച്ചി­രി­ക്കുന്ന വേസ്റ്റ്​‍്‌ ബിന്നു­ക­ളിൽ അപ്പ­ഴ­പ്പോൾ തന്നെ കൊണ്ടു­പോയി നിക്ഷേ­പി­ക്കു­ക­യാ­ണോ­രോ­രു­ത്തരും. അവി­ടെ­യുമുണ്ട്‌ ശ്രദ്ധേ­യ­മായ വൈവി­ദ്ധ്യം. കട­ലാ­സ്സു­ക­ഷണ­ങ്ങൾ ഇടാൻ ഒരു പാത്ര­മു­ണ്ടെ­ങ്കിൽ മൂടി­യുള്ള അടുത്ത പാത്ര­ത്തിൽ പ്ളാസ്റ്റിക്‌ വസ്തു­ക്ക­ളാണ്‌ നിക്ഷേ­പി­ക്കേ­ണ്ട­ത്‌. മൂന്നാ­മ­ത്തേ­തിൽ കാലി­യായ മിന­റൽ വാട്ടർബോ­ട്ടി­ലു­കൾ ഇടാം. ഈ വേസ്റ്റ്‌ നിക്ഷേപം സാധാ­രണ കുട്ടി­കൾ പോലും കാര്യ­ക്ഷ­മ­മായി നിർവ്വ­ഹി­ക്കു­ന്നു.
ഞാൻ നമ്മുടെ നാട്ടിലെ അവ­സ്ഥ­യെ­പ്പറ്റി വെറു­തെ­യൊ­ന്നോർത്തു. സ്വന്തം വീട്ടിലെ ചപ്പു­ച­വ­റു­കൾ പോലും പൊതു­നി­ര­ത്തി­ലേക്ക്‌ വലി­ച്ചെ­റിഞ്ഞ്‌ സ്വന്തം ഗൃഹം വെടി­പ്പാ­ക്കാൻ ശ്രമി­ക്കു­ന്ന­വ­രുടെ നാട്ടിൽ നിന്നാ­ണല്ലോ ഞാൻ വന്ന­തെ­ന്നോർത്ത­പ്പോൾ അറി­യാതെ എന്റെ ശിരസ്സു കുനി­ഞ്ഞു­പോ­യി.
“സമയം അഞ്ചേ­മു­ക്കാൽ കഴി­ഞ്ഞു. നമുക്ക്‌ ബസ്സി­ന­ടു­ത്തേക്ക്‌ നീങ്ങാം....” മധു­സൂ­ദ­നന്റെ വാക്കു­കൾ എന്നെ ചിന്ത­യിൽ നിന്നു­ണർത്തി.

. ഇനി നിന്നെ ഞാൻ പ്രണ യി ക്കാൻ തുട ങ്ങു മ്പോൾ


sunil c e



ഉടുപ്പിടാത്ത നിഴലുകൾ

മറകളില്ലാത്ത

ഇടുക്കുകളിലേക്ക്‌

ഓടിയൊളിക്കും



ഭൂമിയിലെ വേരുകൾ

ആകാശത്തേക്ക്‌ പടരും



മേഘക്കീറുകൾ

ഭൂമിയിലൂടെ

ചെരിപ്പിടാതെ നടക്കും



ടാറിട്ട റോഡുകൾ

വെള്ളം കുടിക്കാതെ

ആത്മഹത്യ ചെയ്യും.



നമ്മുടെ ഹൃദയങ്ങൾ

പാതിരാവിൽ

സവാരിക്കിറങ്ങും-

ചുംബനങ്ങളുടെ സ്റ്റിക്മറ്റകൾ കൊണ്ട്‌

നാം ട്രാഫിക്‌ ലൈനുകൾ തീർക്കും.



അവ ഒരിക്കലും മായാതിരിക്കാൻ

നാം നമ്മെ തന്നെ

അതിൽ ഒട്ടിച്ചുവെയ്ക്കും.



അങ്ങനെ

പ്രണയത്തിന്റെ

രക്തമഷികൊണ്ട്‌

തിരുത്തിയെഴുതാം നമ്മെ.

അന ന്ത പു രി യിലെ പ്രഭ


v p rameshan




കോൺഫ­റൻസ്‌ ഹാളിൽ നിന്നും വി.­സിയ്ക്കു പുറകേ പുറ­ത്തി­റ­ങ്ങു­മ്പോൾ സമയം ഉച്ച­യാ­യി­രു­ന്നു. ലിഫ്റ്റിൽ സൗത്ത്‌ ബ്ളോക്കിലെ പോർട്ടി­ക്കോ­യി­ലെ­ത്തു­മ്പോൾ യൂണി­വേ­ഴ്സി­റ്റി­യുടെ കാറ്‌ റെഡി­യായി നിൽക്കു­ന്നു. വൈസ്‌ ചാൻസ­ലർമാ­രുടെ സമ്മേ­ളനം കഴി­ഞ്ഞ­പ്പോൾ ബാല­കൃ­ഷ്ണന്‌ ഔദ്യോ­ഗിക സംഘർഷം കുറ­യു­ക­യാ­യി­രു­ന്നു. പകരം മനസ്സ്‌ സ്വകാ­ര്യ­ത­യി­ലേയ്ക്ക്‌ മട­ങ്ങു­ക­യാ­യി­രു­ന്നു.
കാറിന്റെ തുറന്നു പിടിച്ച ഡോറി­ന­ടു­ത്തെ­ത്തി­യ­പ്പോൾ വി.­സി. ചോദി­ച്ചു.
`ബാല­കൃ­ഷ്ണൻ ഇന്നു­തന്നെ മട­ങ്ങു­ക­യല്ലേ?`
`ഇല്ല സർ. ഞാൻ നാളെ രാവി­ലെത്തെ ട്രെയി­നിന്‌ വരും. നാളെ ട്രാൻസി­റ്റാ­ണല്ലോ? മറ്റ­ന്നാൾ റിപ്പോർട്ട്‌ ചെയ്യാം.`
“ശരി പേപ്പേഴ്സ്‌ എല്ലാം എടു­ത്തോ­ള­ണം. ഞാൻ സി.­പി. സത്ര­ത്തിൽ കയറി സൂട്ട്കേസ്‌ എടുത്ത്‌ ഭക്ഷ­ണവും കഴിഞ്ഞേ മട­ങ്ങു.” വി.­സി. കാറി­ലേക്കു കയ­റി. കാർ നീങ്ങി­ത്തു­ട­ങ്ങി.­സെ­ക്ര­ട്ട­റി­യേ­റ്റിന്റെ ഗേറ്റു കടന്ന്‌ പുറത്ത്‌ കട­ന്നു. തമ്പാ­നൂ­രെത്തി നേരെ ഭാസ്ക്ക­ര­ഭ­വ­നി­ലേക്ക്‌ നട­ന്നു. മുറി­യിൽ ചെന്ന­പാടെ കിട­ക്കാ­നാണ്‌ തോന്നി­യ­ത്‌. കട്ടി­ലിൽ കിട­ന്നു­തന്നെ ബെല്ല­മർത്തി. കുറച്ചു ക­ഴി­ഞ്ഞ­പ്പോൾ ആൾ വന്നു. ഊണു കൊണ്ടു­വ­­രാൻ പറ­ഞ്ഞു. പതുക്കെ മയ­ങ്ങി­യ­പ്പോൾ വെയി­റ്റർ ഊണു കൊണ്ടു­വന്ന്‌ മേശ­പ്പു­റത്ത്‌ വച്ചു. ഊണു കഴി­ച്ച­പ്പോൾ ഉറക്കം പോയി. ഏതാ­യാലും ഓണ­ക്കാ­ല­മ­ല്ലേ. ആദ്യം മ്യൂസിയം ഒന്നു ചുറ്റ­ണം. പിന്നെ ശാസ്തമം­ഗ­ലത്തെ ശ്രീരാ­മ­കൃ­ഷ്ണാ­ശ്ര­മ­ത്തി­ലൊന്നു പോക­ണം. അവിടെ ഭജന ഒര­നു­ഭ­വ­മാ­ണ്‌. അതി­ലൊന്നു ലയി­ക്ക­ണം.
മ്യൂസി­യ­ത്തിൽ കയറി വന്ന­പ്പോ­ഴേയ്ക്കും സമയം അഞ്ചാ­യി­രി­ക്കു­ന്നു. നേരെ ശാസ്ത­മം­ഗ­ല­ത്തേയ്ക്ക്‌ നട­­ക്കു­മ്പോൾ ജംഗ്ഷ­നിൽ സിഗ്നൽ കാത്ത്‌ വണ്ടി­കൾ. പെട്ടെ­ന്നാണ്‌ ഒരു ബൈക്കിന്റെ പിറ­കിൽ സ്വപു­രു­ഷന്റെ തോളിൽ കൈവച്ച്‌ ഒരു പെൺകുട്ടി തന്നെ നോക്കി ചിരി­ക്കു­ന്നു. ആദ്യം മന­സ്സി­ലാ­യി­ല്ല. ഒന്നു­കൂടി അടു­ത്ത­പ്പോൾ മ­ന­സ്സി­ലൊ­ര­ത്ഭു­തവും അമ്പ­ര­പ്പും. അതേ. ബാല­കൃ­ഷ്ണന്റെ പ്രഭാ­വതി തന്നെ! അടു­ത്തേയ്ക്ക്‌ ചെല്ലു­മ്പോൾ പച്ച സിഗ്ന­ലാ­യി. വണ്ടി­കൾ നീങ്ങി­ത്തു­ട­ങ്ങി. പ്രഭാ­വതി അപ്പോഴും ചിരി­ക്കു­ന്നു. പ്രഭ­യോ­ടെ.
ഒരു ഗ്രീഷ്മ­ജ്വാ­ല­യിൽ കത്തു­വാനോ ഒരു പെരു­മ­ഴ­യിൽ ഒലിച്ചു പോവാനോ തയ്യാ­റ­ല്ലാത്ത ഓർമ്മ­കൾ ഉണ­രു­ക­യാ­ണ്‌.
നഗ­ര­ത്തിലെ കോളേ­ജിൽ അടിച്ചു പൊളി­ച്ച­തിന്റെ ശിക്ഷ­യായി കിഴക്ക്‌ മല­മു­ക­ളിലെ കോൺട്രാ­ക്ട­റുടെ കോളേ­ജിൽ ബിരു­ദ­പ­ഠനം തുട­ങ്ങിയ കാലം ബാല­കൃ­ഷ്ണൻ ഓർത്തു. അന്ന്‌ പ്രഭാ­വതി പ്രീഡിഗ്രി രണ്ടാം വർഷ­മാ­യി­രു­ന്നു. പിറ്റേ­വർഷം ബാല­കൃ­ഷ്ണന്റെ വിഷ­യ­മായ മാത്ത­മാ­റ്റി­ക്സിന്‌ തന്നെ പ്രഭാ­വതി ചേർന്നു. കിഴക്കേ കോട്ട­യിൽ നിന്നും ട്രാൻസ്പോർട്ട്‌ ബസ്സിൽ ഒരു­മി­ച്ചാ­യി­രുന്നു യാത്ര. കാണുന്ന നാൾ മുതൽ രണ്ടു­പേരും പര­സ്പരം ശ്രദ്ധിച്ചു തുട­ങ്ങി­യി­രുന്നു. പിന്നെ പിന്നെ അതൊ­രു­പു­ഞ്ചി­രി­യി­ലേയ്ക്ക്‌ വളർന്നു.
ദിവ­സവും വൈകിട്ട്‌ കോളേജ്‌ ബസ്സ്‌ കിഴക്കേ കോട്ട­യിൽ നിർത്തു­മ്പോൾ ബാല­കൃ­ഷ്ണനും പ്രഭാ­വ­തിയും ഒന്നിച്ചു നട­ക്കും. സംസാ­രി­ക്കു­ന്നത്‌ സംശ­യ­നി­വർത്തി­യ്ക്കാ­ണ്‌. കോമ്പ്ളക്സ്‌ വേരി­യ­ബിൾസ്‌, അനാ­ലി­സി­സ്‌, ടോപ്പോ­ള­ജി, അന­ലി­റ്റി­ക്കൽ ജോമട്രി എന്നി­ങ്ങനെ വിഷ­യ­ങ്ങൾ നീളും. അഞ്ചു­വി­ളക്ക്‌ കവ­ല­യിൽ എത്തു­മ്പോൾ പ്രഭാ­വതി പടി­ഞ്ഞാ­റോട്ടും ബാല­കൃ­ഷ്ണൻ വട­ക്കോട്ടും തിരി­യും.
പ്രഭാ­വതി താമ­സി­ച്ചി­രു­ന്നത്‌ സ്റ്റാച്യു ജംഗ്ഷ­ന­ടു­ത്തുള്ള കുതി­രാ­ല­യ­ത്തിന്റെ വട­ക്കു­വ­ശ­ത്തുള്ള ഓടിട്ട എ.­ആർ.­പോ­ലീസ്‌ ക്വാർട്ടേ­ഴ്സി­ലാ­ണ്‌. അവ­ളുടെ അച്ഛൻ ഹിൽപാ­ല­സ്സിലെ ആംഡ്‌­-­റി­സർവ്വ്‌ പോലീ­സാ­ണ്‌.
ബിരുദപഠനം കഴി­ഞ്ഞ­പ്പോൾ ദിവ­സവും രാവിലെ ഏഴിന്‌ ബാല­കൃ­ഷ്ണൻ സ്റ്റാച്യു ജംഗ്ഷ­ന­ടു­ത്തു­ള്ള കരുണ ടൈപ്പ്‌റൈ­റ്റിംഗ്‌ ഇൻസ്റ്റി­റ്റ്യൂ­ട്ടിൽ പോവു­മാ­യി­രു­ന്നു. നിറയെ കാട്ടു­താ­ളു­കൾ പിടിച്ച എ.­ആർ.­ക്വാർട്ടേ­ഴ്സിന്റെ വട­ക്കേ­യ­റ്റത്തെ മുഷിഞ്ഞ തേപ്പ്‌ പൊടി­ഞ്ഞു­പോയ വീട്ടി­ലേയ്ക്ക്‌ കണ്ണു­പാ­യി­ക്കു­മ്പോൾ പ്രഭാ­വതി ബാല­കൃ­ഷ്ണനെ പ്രതീ­ക്ഷിച്ചു നിൽക്കു­ന്നു­ണ്ടാവും. പ്രഭാ­വ­തി­യുടെ നില്പ്‌ അവ­ളുടെ അമ്മ കണ്ടു­പി­ടി­ച്ചു. അതിന്റെ കാര­ണവും മന­സ്സി­ലാ­ക്കി. ഒരി­ക്കൽ പ്രഭാ­വ­തിക്കു പകരം അമ്മ ഒരു ചിരി­യു­മായി നിൽക്കു­ന്നു.ബാല­കൃ­ഷ്ണന്‌ ആ ചിരി­യുടെ അർത്ഥം മന­സ്സി­ലാ­യി. സ്വാഗതം എന്നാ­യി­രുന്നു അതിന്റെ പൊരുൾ.
വൈകു­ന്നേ­ര­ങ്ങ­ളിൽ പരീ­ക്ഷിത്തു തമ്പു­രാന്റെ പ്രതി­മയ്ക്കു ചുറ്റും ദീർഘ­ച­തു­രാ­കൃ­തി­യിൽ കെട്ടി­യി­ട്ടുള്ള ബല­മുള്ള കമ്പി­വേ­ലി­യിൽ പിടിച്ച്‌ തൊഴിൽര­ഹി­തർ നിൽക്കും. കൂടെ ബാല­കൃ­ഷ്ണൻ ഉണ്ടാ­വും. സുന്ദ­രൻ വരും­വ­രെ.
“ഈ കമ്പി­വേ­ലി­യിൽ പിടിച്ചു നിൽക്കു­ന്ന­വ­നൊന്നും ഗുണം പിടി­യ്ക്കില്ല ബാലാ.“ ഒരി­ക്കൽ സുന്ദ­രൻ പറ­ഞ്ഞു.
രണ്ടു­പേരും രാജ­വീ­ഥി­യി­ലൂടെ നട­ക്കു­മ്പോൾ വലി­യ­മ്പ­ല­ത്തിൽ പോയി മട­ങ്ങുന്ന പ്രഭാ­വതി കൈയിൽ പ്രസാ­ദ­വു­മായി വരു­ന്നത്‌ കാണും.
ഇതി­നിടെ ബാല­കൃ­ഷ്ണന്‌ യൂണി­വേ­ഴ്സി­റ്റി­യിൽ നിയ­മ­ന­മാ­യി. കൊച്ചി മഹാ­രാ­ജാ­വിന്റെ ആസ്ഥാ­ന­മായ കന­ക­കു­ന്നി­ലാണ്‌ യൂണി­വേ­ഴ്സി­റ്റി. പ്രഭാ­വ­തി­യോട്‌ പറ­ഞ്ഞ­പ്പോൾ അവ­ളുടെ മുഖം സന്തോഷം കൊണ്ട്‌ വിടർന്നു. ഒരാഴ്ച കഴിഞ്ഞ്‌ വൈകു­ന്നേരം സ്റ്റാച്യു ജംഗ്ഷ­നിലെ കലു­ങ്കിൽ സുന്ദ­രനെ കാത്തി­രി­ക്കു­മ്പോൾ അടുത്ത്‌ പ്രഭാ­വതി വന്നു നിൽക്കു­ന്നു. കയ്യി­ലി­രുന്ന ഇല­യിലെ പ്രസാദം നീട്ടി. വലി­യ­മ്പ­ല­ത്തി­ലേ­താ­ണ്‌. പ്രസാദം കൈകൊ­ണ്ടെ­ടുത്ത്‌ തരു­മ്പോൾ ബാല­കൃ­ഷ്ണൻ അത്‌ വായി­ലിട്ട്‌ നുണ­ഞ്ഞു. ചൂണ്ടു­വി­ര­ലിൽ ചന്ദ­ന­മെ­ടുത്തു നീട്ടു­മ്പോൾ ബാല­കൃ­ഷ്ണൻ പറ­ഞ്ഞു.
”വേണ്ട. ഇതു തേച്ചു നട­ന്നാൽ അമ്പ­ല­ത്തിൽ അങ്ങിനെ പോവാത്ത എനിക്ക്‌ ചോദ്യ­ങ്ങൾക്ക്‌ മറു­പടി പറ­യേണ്ടി വരും. സുന്ദ­രൻ പ്രത്യേ­കിച്ചു ചോദി­ക്കും.“
നേരം ഇരുട്ടി വരു­ന്നു. ആളു­കൾ നിരത്തു നിറയെ ഉണ്ട്‌.
”ആ കരി­ങ്ങാട്ട മര­ത്തിന്റെ ചുവ­ടി­ലേ­യ്ക്കൊന്നു വരുമോ ബാലു“ പ്രഭ പറ­യു­മ്പോൾ ബാലു അനു­സ­രി­ക്കു­ക­യാ­യി­രു­ന്നു. രണ്ടു­പേരും പ്രഭയും ബാലു­വു­മായി വിളിച്ചു തുട­ങ്ങു­മ്പോൾ സ്വാത­ന്ത്ര്യ­മേ­റി­യി­രു­ന്നു. കരി­ങ്ങാ­ട്ട­മ­ര­ചു­വ­ട്ടിലെ ഇരു­ട്ടിൽ അവൾ അവന്റെ നെറ്റി­യിൽ ചന്ദനം തൊട്ടു.
”ഞാൻ ബാലു­വിന്റെ പേരിൽ കഴിച്ച പുഷ്പാ­ഞ്ജ­ലി­യാണ്‌“.
”അതിന്‌ എന്റെ നാള­റി­യി­ല്ലല്ലോ“ ബാലു പറ­യു­മ്പോൾ പ്രഭ പറ­ഞ്ഞു.
”എനി­ക്ക­റി­യാം. വായി­ക്കാൻ തന്ന പുസ്ത­ക­ത്തിൽ ബാലു­വിന്റെ തല­ക്കു­റി­യു­ണ്ടാ­യി­രു­ന്നു.“
പ്രഭ ബാല­കൃ­ഷ്ണന്റെ മന­സ്സിലും ബാലു പ്രഭാ­വ­തി­യുടെ മന­സ്സിലും നിറഞ്ഞു നിൽക്കുന്ന സന്ധ്യ­ക­ളിൽ തിരു­വ­ന­ന്ത­പു­ര­ത്തു­കാ­രി­യായ പെണ്ണിന്‌ ഒത്തിരി മോഹ­ങ്ങൾ മുള­പൊ­ട്ടു­ക­യാ­യി­രു­ന്നു.
കലു­ങ്കി­ലി­രി­യ്ക്കു­ന്നത്‌ ചീത്ത­യാ­ളു­ക­ളാ­ണെന്നു പറഞ്ഞ്‌ പ്രഭ ബാല­കൃ­ഷ്ണന്റെ വൈകു­ന്നേ­ര­ങ്ങ­ളിലെ ഇരിപ്പ്‌ കുതി­രാ­ല­യ­ത്തിനു പിറ­കിലെ ചരൽകു­ന്നു­ക­ളി­ലാ­ക്കി. അതിനു മുൻപി­ലൂടെ പോവുന്ന റോഡി­ലൂടെയായി­രുന്നു പ്രഭ­യുടെ ക്വാർട്ടേ­ഴ്സി­ലേയ്ക്ക്‌ പോവേ­ണ്ടി­യി­രു­ന്ന­ത്‌.
ഒരു ഡിസം­ബ­റിന്റെ തണുപ്പു വീഴാൻ തുട­ങ്ങുന്ന സന്ധ്യ­യിൽ സുന്ദ­ര­നു­മായി ചരൽ കൂന­യി­ലി­രി­ക്കു­മ്പോൾ പതിവ്‌ ക്ഷേത്ര­ദർശനം കഴിഞ്ഞ്‌ പ്രഭ വരു­ന്നു. നോക്കു­ന്നി­ല്ല. സുന്ദ­ര­നു­ണ്ടാ­യ­തു­കൊ­ണ്ടാ­ണ്‌. കുറച്ചു ദൂരം നടന്ന്‌ പ്രഭ തിരിഞ്ഞു നിന്നു. എല്ലാ­മ­റി­യാ­മാ­യി­രുന്ന സുന്ദ­രൻ പറ­ഞ്ഞു. “ചെല്ലെ­ടാ, എന്തോ പറ­യാ­നു­ണ്ട്‌.” കണ്ണു­കാ­ണിച്ച പ്രഭ­യ്ക്ക­രി­കി­ലേ­യ്ക്ക്‌, നിലാവ്‌ നിഴൽ വീഴ്ത്തിയ കരി­ങ്ങാട്ട മര­ചു­വ­ടി­ലേയ്ക്ക്‌ ചെല്ലു­മ്പോൾ പ്രഭ­യുടെ മുഖം മങ്ങി­യി­രു­ന്നു.
“ബാലു നമ്മൾ രണ്ടു­പേരും ഇത്രയും കാലം ഒന്നും പര­സ്പരം പറ­ഞ്ഞി­ല്ല. എന്നാൽ നമ്മുടെ ഉള്ളിൽ നടക്കു­ന്നത്‌ നമ്മൾ രണ്ടു­പേരും അറി­ഞ്ഞു. എനിയ്ക്കും ഒന്നും ആരോടും പറ­യാൻ കഴി­ഞ്ഞി­ല്ല. എല്ലാം പെട്ടെ­ന്നാ­യി­രു­ന്നു. എന്റെ വിവാ­ഹ­മാ­ണ്‌. എന്റെ അമ്മാ­വന്റെ മക­നാ­ണ്‌. അതു­കൊണ്ട്‌ ചട­ങ്ങു­ക­ളൊ­ന്നു­മു­ണ്ടാ­യി­ല്ല. അമ്മ­യ്ക്കെ­ല്ലാ­മ­റി­യാം. അച്ഛ­നോട്‌ പറ­യാൻ ഭയ­മാ­ണ്‌. റിസർവിൽ എസ്‌.ഐ ആയ മരു­മ­കൻ തന്നെ മകളെ ഭാര്യ­യാ­ക്ക­ണ­മെന്ന്‌ അച്ഛന്റെ നിശ്ച­യ­മാ­ണ്‌. ഇറങ്ങി വന്നാൽ ബാലുവിന്‌ വിഷ­മ­മാ­വു­മെ­ന്നെ­നി­ക്ക­റി­യാം. ഞാനെന്തു ചെയ്യണം ബാലു”.
അവൾ കരഞ്ഞു തുട­ങ്ങി­യി­രു­ന്നു. ബാലു വല്ലാതെ നിൽകു­ക­യാ­ണ്‌. എന്തു ചെയ്യ­ണ­മെ­ന്ന­റി­യി­ല്ല. പ്രഭ സാരി തലപ്പിനു മുഖം തുടച്ച്‌ മറു­പ­ടിയ്ക്കു നിൽക്കാതെ നീങ്ങു­മ്പോൾ മനസ്സു തേങ്ങു­ന്നത്‌ ബാലു­വിന്‌ കേൾക്കാ­മാ­യി­രു­ന്നു.
വൈകു­ന്നേ­ര­ങ്ങ­ളിലെ സ്റ്റാച്യു­വി­ലെ­ത്തു­വാ­നുള്ള ഉത്സാഹം ബാലു­വി­നു­ണ്ടാ­യി­ല്ല. ഓഫീ­സിൽ ചട­ഞ്ഞി­രുന്നു പണി­യെ­ടു­ക്കു­മ്പോൾ തപാ­ലിൽ ഒരു കത്തു­­വ­ന്നു. അത്‌ പ്രഭ­യു­ടേ­താ­യി­രു­ന്നു. അടു­ത്ത­യാഴ്ച അവൾ പോവു­ക­യാ­ണ്‌. ഇനി വരി­ല്ല.
പിന്നെ വർഷ­ങ്ങൾക്കു­ശേഷം ഇന്ന്‌ ബാല­കൃ­ഷ്ണൻ അവന്റെ മാത്ര­മാ­യി­രുന്ന പ്രഭയെ കാണു­ന്ന­ത്‌. മന­സ്സാലെ മുഷി­ഞ്ഞി­രി­ക്കു­ന്നു. പ്രസ­ന്നത പോയി. ഏതാ­യാലും വൈകും­മുമ്പ്‌ പുത്തി­രി­ക്ക­ണ്ടത്ത്‌ പോക­ണം. ഓണം ഫെയ­റു­ണ്ട്‌. കുറച്ച്‌ പർച്ചേയ്സ്‌ നട­ത്തി­ക്ക­­ള­യാം. ബാല­കൃ­ഷ്ണൻ പുത്തി­രി­ക്ക­ണ്ടത്തു നിന്നി­റ­ങ്ങു­മ്പോൾ പുറത്ത്‌ ഒരു ബൈക്കിനു കാവ­ലായി നിൽക്കുന്നു പ്രഭ. വിടർന്ന ചിരി­യു­മാ­യി.
ഒന്ന­റച്ച ബാല­കൃ­ഷ്ണനെ അവൾ കൈവീശി വിളി­ച്ചു. അടുത്തു ചെല്ലു­മ്പോൾ അവൾ പറ­ഞ്ഞു. “ഞാൻ പഴ­വ­ങ്ങാ­ടി­യിൽ തേങ്ങ­യെ­റിഞ്ഞു പ്രാർത്ഥി­ച്ചു. എന്റെ ബാലു­വിനെ ഒന്നു­കൂടി കാണാൻ ഇട­വ­രു­ത്തണേ ഭഗ­വാ­നേ­ന്ന്‌.“
അവ­ളാദ്യം തിര­ക്കി­യത്‌ ബാല­കൃ­ഷ്ണന്റെ കുടും­ബ­ത്തെ­ക്കു­റി­ച്ചാ­ണ്‌. അങ്ങി­നെ­യൊന്ന്‌ ഇല്ലെന്നു പറ­യു­മ്പോൾ അവൾ അത്ഭു­ത­പ്പെ­ട്ടു.
”വയസ്സ്‌ മുപ്പത്തി മൂന്നാ­യില്ലേ ബാലു. സമയം പോവു­ക­യാ­ണ്‌.“ അതിന്‌ ബാല­കൃ­ഷ്ണൻ മറു­പടി പറ­ഞ്ഞി­ല്ല. പോവാൻ തിര­ക്കു­കൂ­ട്ടി­യ­പ്പോൾ അവൾ പറ­ഞ്ഞു. ”പോവ­ല്ലേ. പുള്ളി­ക്കാ­രൻ വന്നിട്ടു പോകാം. ഞാനെല്ലാം പറ­ഞ്ഞി­ട്ടു­ണ്ട്‌.“
സമയം കട­ന്നു­പോ­കു­ന്നു. എന്റെ മുഖത്തെ അക്ഷമ കണ്ട­വൾ ചോദി­ച്ചു.
”വലി­യ­മ്പ­ല­ത്തിൽ പോവാ­റുണ്ടോ.“
”ഉം. പോവാ­റു­ണ്ട്‌. ഭഗ­വാന്റെ മുൻപിൽ കൈകൂപ്പി നിൽക്കു­മ്പോൾ എന്റെ പ്രഭ­യു­മു­ണ്ടെന്ന്‌ സങ്ക­ല്പി­ക്കും. പ്രഭ പറ­ഞ്ഞ­തൊക്കെ ഞാനും പറ­യുന്നു ദൈവ­സ­ന്നി­ധി­യിൽ.“ അവൾ നെടു­വീർപ്പി­ടു­ന്നു­ണ്ടാ­യി­രു­ന്നു.
വീണ്ടും ഒന്നും മിണ്ടാതെ പര­സ്പരം കണ്ണു­ക­ളിൽ നോക്കി നിന്ന­പ്പോൾ പഴ­യ­കാ­ല­ങ്ങൾ മന­സ്സിൽ നടന്നു പോവുന്നു. പരി­ച­യ­ഭാ­വ­ത്തിൽ തന്നെ രാധാ­കൃ­ഷ്ണൻ നായർ കൈനീ­ട്ടു­മ്പോൾ യാന്ത്രി­ക­മായി ബാല­കൃ­ഷ്ണനും ആ കരം ഗ്രഹി­ച്ചു. പിരി­യാൻ നേരം രാധാ­കൃ­ഷ്ണൻ നായർ പറ­ഞ്ഞു.
“ബാല­കൃ­ഷ്ണൻ, എന്റെ ഭാര്യ മഞ്ഞു­തു­ള്ളി­പോലെ വിശു­ദ്ധ­യാ­ണ്‌. `ഫിഡ­ലിറ്റി`യുടെ കാര്യ­ത്തിൽ അവൾ സീത­യേ­യും, ശീല­വ­തി­യേ­യും, സാവി­ത്രി­യേയും തോൽപ്പി­ക്കും. പക്ഷേ ഇവ­ളുടെ ചങ്കി­ന­കത്ത്‌ ഒരു പ്രണ­യ­പ്പാൽക­ട­ലു­ണ്ട്‌. അതിന്റെ ഇര­മ്പൽ രാത്രി­യിലെ യാമ­ങ്ങ­ളിൽ ഇവ­ളുടെ ദീർഘ­നി­ശ്വാ­സ­ങ്ങ­ളിൽ ഞാൻ കേൾക്കാ­റു­ണ്ട്‌. തല­തല്ലി കര­യുന്ന ആ തിര­ക­ളുടെ വിളി തനി­യ്ക്കു­ള്ള­താ­ണ്‌. ബാല­കൃ­ഷ്ണൻ, തനിയ്ക്കീ തങ്കത്തെ എങ്ങി­നെ­യാണ്‌ കൈമോശം വന്നത്‌? ഈ ജന്മം ഇവൾ എന്റേ­താ­ണ്‌. അടുത്ത ജന്മം താൻ `റിസർവ്വ്‌` ചെയ്തോ­ളൂ.
`ആശി­പ്പ­തൊ­ന്നു, വരു­വ­തൊ­ന്നു, നര­ജീ­വി­ത­മെത്ര നിസ്സാരം` എന്ന്‌ ബാല­കൃ­ഷ്ണൻ പറ­യു­മ്പോൾ രാധാ­കൃ­­ഷ്ണൻ നായർ പറ­ഞ്ഞു. ”അതൊക്കെ തോൽക്കു­ന്ന­വ­രുടെ വേദാ­ന്ത­ങ്ങ­ളാണ്‌“. രാധാ­കൃ­ഷ്ണൻ നായർ അങ്ങിനെ പറ­യു­മ്പോൾ വിശ്വ­സി­ക്കാ­നാ­വാതെ പ്രഭയും ബാലുവും പര­സ്പരം നോ­ക്കി. അവ­ളുടെ മുഖം നന­യു­ന്നു­ണ്ടാ­യി­രു­ന്നു. സാരി­ത­ല­പ്പു­കൊണ്ട്‌ മുഖം തുട­ച്ച­വൾ പിൻസീ­റ്റി­ലേക്ക്‌ കയ­റു­മ്പോൾ രാധാ­കൃ­ഷ്ണൻ നായർ ഒന്നുകൂടി കരം ഗ്രഹിച്ചു പറ­ഞ്ഞു. `ഒരി­ക്കൽ വീട്ടിൽ വര­ണം. ഞാനെ­ഴു­താം.`
ബൈക്ക്‌ സ്റ്റാർട്ടാക്കി അവർ നീങ്ങു­മ്പോൾ പ്രഭ തിരിഞ്ഞു നോക്കി. മുഖത്ത്‌ ചിരി­യു­ണ്ടാ­യി­രു­ന്നു. മഴ കഴിഞ്ഞ്‌ ഈറ­നായ നിലാ­വു­പോ­ലെ. പ്രഭ­യെന്ന പ്രഭാ­വ­തി­യുടെ പ്രഭ­യാർന്ന മുഖം മന­സ്സിൽ നിറ­യു­മ്പോൾ ബാലകൃഷ്ണന്‌ രാധാ­കൃ­ഷ്ണൻ നായ­രെ­ക്കു­റി­ച്ചുള്ള മതിപ്പ്‌ ഇരട്ടി­യ്ക്കു­ക­യാ­യി­രു­ന്നു.

ചാവേർ






manampur rajanbabu



മുക­രാ­ന­ടു­ക്കുന്നു പിന്നെയും

മുരു­ക്കിന്റെ മുഖ­മാർന്ന­വർ....

മു­റി­പ്പാ­ടു­കൾ മാത്ര-

മെന്ന­തോർമി­ക്കാ­തല്ലാ

വലയിൽ വീണ്ടും വീണ്ടും

ചെന്നു വീഴ്‌വതീ മനം



ചെവി­തി­ന്നീടും `കേമ-

ത്തങ്ങ`ളേ നമോ­വാകം!

ചുമൽ വിട്ടാ­യീ­ടുമോ

സദ­യം, കർമോ­ത്സവം?

ഭീമ­ബിം­ബ­മായ്‌ പൊടി-

ഞ്ഞുതി­രാ, മെന്നാൽ കർണ

ഭീ­കരം ധൃത­രാ­ഷ്ട്ര-

രോദ­ന­ശു­ശ്രൂ­ഷ­കൾ...

അക­ല­ത്തെങ്ങോ നാളെ

മീളു­വാൻ കൈ നീട്ടിടു-

മൊരു മൺചെ­രാ­തുള്ളി

ലിപ്പൊഴും തപം കൊൾകേ,

കെണി­കൾ അത്താ­ണി­ക-

ളാവതും പ­രി­ത്യാ­ഗ-

ശിഷ്ട­മാ, യാഘാ­ത­ങ്ങ-

ളന്വ­യി­പ്പതും ശീലം!



ആര­വ­തു­ണീ­ര­ങ്ങ-

ളീണ­­ങ്ങൾ മായ്ച്ചീ­ടിലും

നേര­മെ­ത്തു­കിൽ ബലി

നൽകു­വാൻ, ബലി­ഷ്ഠമാം

സ്നേഹ­ബാ­ഹു­ക്കൾ നീട്ടി

യപദാന­ങ്ങൾ വാഴ്ത്തി

പട­ച്ച­ട്ടയും തന്നു

മുന്നി­ലാ­ന­യി­ക്കു­മ്പോൾ,

രക്ത­പ­ങ്കി­ല­സ്നേ­ഹ-

നാട്യങ്ങൾ ഗണി­ക്കാ­തെ-

യിപ്പൊഴും ചാവേ­റു­ള്ളിൽ

ചിന്തു­വാൻ ത്രസി­ക്കു­ന്നു!

അഭി മന്യു


r manu

(പ­തി­നെ­ട്ട­ക്ഷൗ­ഹി­ണി­കൾ ചേർന്ന, ഭേദി­ക്കാനാ
കാത്ത പത്മ­വ്യൂ­ഹ­ങ്ങ­ളി­ലേക്ക്‌ അഭി­മ­ന്യു­മാർ മാത്രമേ
കടന്നു ചെല്ലു­ന്നു­ള്ളൂ. വെറുതെ ചിരിച്ചും കളിച്ചും മരണ
ത്തിനായ്‌ മാത്രം പിറ­ക്കുന്നുവെന്ന­റി­ഞ്ഞ്‌)

പട­യൊ­രു­ക്ക­ത്തി­ന്റെ­യ­ക്ഷൗ­ഹിണി മധ്യ
ത്തില­ഭി­മന്യു വീണ്ടും തനി­യെ­യാ­കുന്നു
പുത്ര­നെ­യോർക്കാൻ മറ­ക്കു­മി­ന്ദ്ര­ധ­നുസ്സ്‌ സാക്ഷി
പ്രാർത്ഥ­ന­പോലും കേൾക്കാത്ത പത്മ­വ്യൂഹം

കുരു­ക്ഷേ­ത്ര­ഭൂ­മി­യിൽ കുത­റു­വാ­നാ­കാതെ
ശകു­നി­മാർ തീർക്കുന്ന തിര­യിൽ
മാതു­ലൻ പാതി പഠി­പ്പിച്ച സൂത്രം
പാഴ്ക്കു­റി­ശ്ശീ­ല­ച്ചി­ന്തു­ക­ളാ­യ്‌.

ജയ­ദ്ര­ഥ­ശ­ര­ങ്ങ­ളെ­ക്കാ­ത്തു­നിൽക്കും വിധി
മുഹൂർത്ത­ത്തിലീ തേർചക്രം സാക്ഷി
ചുറ്റു­മു­രാളി വേഷ­മാ­ടി­ത്ത­ഴു­കി­യെത്തും
മൃത്യു­വിൻ ഹിമ­സ്പർശനം സാക്ഷി,

കടിഞ്ഞൂൽ പിറ­ന്ന­വൻ കൈവി­ട്ടു­പോകും
സുഭ­ദ്ര­തൻ നിദ്രാ­വി­ഹീന രാവു­കൾ,
പിറ­ക്കാൻ പോകും തന­യ­നെ­യോർത്തു
വിറ­കൊ­ള്ളു­മു­ത്തര തേങ്ങ­ലായ്‌ നിറ­യുന്നു

മക­നേ, നിൻമുഖം കാത്തു­നിൽക്കാതെ
മാറ്റി­വ­യ്ക്കാ­നൊ­ന്നു­മി­ല്ലാ­ത്ത­ച്ഛൻ
ജീവി­ത­ത്തിന്റെ തീരാ­ക്കടം കൊണ്ടു തീർത്തൊരീ
ചെതു­മ്പിച്ച ഞാണൊലി മാത്രം പക­രുന്നു
വെറുതെ ചിരിച്ചും കളി­ച്ചു­മ­ച്ഛ­നെ­പ്പോലെ
മര­ണ­ത്തി­നായ്‌ പിറക്കും നിന­ക്കാ­യ്‌.

ഞാൻ



kaippuzha rajan

ഞാൻ അവളെ
നിങ്ങൾക്ക്‌ തരു­മ്പോൾ
വിടർന്ന പുഞ്ചി­രി­­യു­ണ്ടാ­യി­രുന്നു
മുടിയും മുലയും പിന്നെ...
എല്ലാ­മു­ണ്ടാ­യി­രുന്നു
കൊതി­തീരെ
ലാളി­യ്ക്കു­വാൻ കഴി­യാ­തെ­യാണ്‌
അടർത്തി മാറ്റി തന്നത്‌
തണുത്ത മുറി­ക­ളിൽ നിന്നും
മുറി­വേ­റ്റ­വൾ
പല­രു­ടെയും മുൻമ്പിൽ
പരി­ഹ­സി­യ്ക്ക­പ്പെട്ടു
ഓരോ മുറി­യിൽ വെച്ചും
വസ്ത്ര­ങ്ങളും അവ­യ­വ­ങ്ങളും
നഷ്ട­പ്പെട്ടു കൊണ്ടേ­യി­രുന്നു
ഇന്നലെ ഞാന­വളെ കണ്ടു
വിവ­സ്ത്ര­യാ­യി, വിഷാദം വിതറി
എത്ര­യെത്ര ദിന­രാ­ത്ര­ങ്ങളെ
ബലി­ദാനം നൽകി­യാണ്‌
അവൾക്ക്‌ ജന്മം നൽകി
വളർത്തി­യത്‌
എങ്കിലും;
ഞാന­വളെ നോക്കി ചിരിച്ചു
അട­ങ്ങാത്ത രോഷം കൊണ്ടാവാം
പരി­ചിത ഭാവം കാട്ടാ­തെ,
എല്ലാ­വർക്കും കീറി­മു­റി­യ്ക്കാൻ
പാക­ത്തിന്‌ !

ഒഴുക്കിലടിയാത്ത ഓർമ്മച്ചിത്രങ്ങൾ


p k gopi

ചെളിപ്പാടത്തിന്റെ
കതിർക്കുലകളെ
നെഞ്ചോടു ചേർക്കാത്ത
ഏത്‌ അടിയാളനാണ്‌,
അഭയം തേടിയ
അന്തർജ്ജനത്തിന്‌
അത്താഴച്ചോറ്‌ വിളമ്പാനാവുക ?!

പിഞ്ചോമനകളുടെ
ആത്മാവ്‌ തഴുകാത്ത
ഏത്‌ മാമ്പഴത്തിനാണ്‌
ചുടലമണ്ണിന്റെ മടിത്തടത്തിൽ
മാതൃവേദന ചുരത്താനാവുക?

പേറ്റുനോവിന്റെ
പൊക്കിൾത്തംബുരുവിൽ
വിരൽതൊടുന്ന
ഏത്‌ പൊട്ടപ്പൂതത്തിനാണ്‌
ആറ്റുനോറ്റ പൊന്നുണ്ണിക്കു പകരം
അമ്മക്കണ്ണുകൾ ചൂഴ്ന്നെടുക്കാനാവുക?!
കടൽപ്പെണ്ണിന്റെ
കന്നിപ്രണയമറിയുന്ന
ഏത്‌ കൊമ്പൻസ്രാവിനാണ്‌
പളനിയുടെ തിരക്കരുത്തിനെ
മരണച്ചുഴിയിലേക്ക്‌
വലിച്ചുകൊണ്ടുപോകാനാവുക ?!
ആദിമമായ
പുല്ലാങ്കുഴലിൽ
കോകിലങ്ങളെ വളർത്താത്ത
ഏത്‌ ദേശാടനക്കവിക്കാണ്‌
നിത്യകന്യകയുടെ കാല്പാടുകൾ തേടി
വഴിയമ്പലങ്ങളിൽ അന്തിയുറങ്ങാനാവുക?!

എരിവെയിലിനും
പെരുമഴയ്ക്കുമിടയിലെ
ജന്മാന്തരങ്ങളുടെ കാല്പടത്തിൽ
അരുമപ്പല്ലമർത്തുന്ന
അനാദിയുടെ പാമ്പുകളെ
സ്വപ്നം കാണാതെ
ഏത്‌ ഇതിഹാസത്തിലാണ്‌
നവാദ്വൈതത്തിന്റെ
ചിത്രകൂടങ്ങൾ നിർമ്മിക്കാനാവുക ?!

തട്ടകങ്ങളിൽ
കാലുറപ്പിക്കാത്ത
ഏത്‌ ജഠരാഗ്നിക്കാണ്‌
മിണ്ടാപ്രാണികളുടെ
വിശപ്പിന്റെ തോറ്റംപാട്ടുകൾ
ലോകത്തെ കേൾപ്പിക്കാനാവുക?

നരിവാളൻകുന്നിന്റെ
നിറുകയോളം
അപമാനപ്രളയമെത്തുമെന്നറിയാത്ത
ഏത്‌ അപ്പുണ്ണിക്കാണ്‌
തറവാടിന്റെ തായ്‌വേരുകളിൽ
ഉദയമഞ്ഞിന്റെ
വിരഹതാളം പകരാനാവുക ?!

കൈക്കുടന്നയിലെ
ജലത്തിൽ
കടലിരമ്പം കേൾക്കാത്ത
ഏത്‌ സ്പന്ദമാപിനിക്കാണ്‌
പുഴ മുതൽ പുഴ വരെ
കരൾ പിളരും കാലത്ത്‌
വിശ്രമ­മി­ല്ലാതെ മുമ്പേ സഞ്ചരിക്കാനാവുക?!

അനർഘനിമിഷങ്ങളുടെ
അപാരഖജനാവിലെ
പ്രേമലേഖനങ്ങൾ കടിച്ചു തിന്ന്‌
ഗഡാഗഡിയൻ മതിലുകൾ ഭേദിച്ച്‌
നീലവെളിച്ചത്തിലേക്ക്‌
കയറിപ്പോകാത്ത
ഏത്‌, സ്റ്റെലൻസുൽത്താനാണ്‌
`അനന്തമായ പ്രാർത്ഥനയത്രെ
ജീവിതമെന്ന്‌ പറയാനാവുക?!

ഓടയിൽ വീണ
താമരമൊട്ടുകൾ
സൂര്യനിലേക്ക്‌ വിടർന്നുപോകുമെന്നറിയാതെ
ഏത്‌ റിക്ഷാചക്രങ്ങൾക്കാണ്‌
തേഞ്ഞുതേഞ്ഞ്‌
ചുമച്ചും കിതച്ചും
അനന്തശൂന്യതയിലേക്ക്‌ കടന്നു പോകാനാവുക?!

കൈതപ്പൊന്തകളിൽ
വൈശ്രവണസർപ്പങ്ങൾ
ഇണചേരുന്നതറിയാത്ത
ഏത്‌ മയ്യഴിയോളങ്ങൾക്കാണ്‌
പ്രണയജന്മങ്ങളുടെ ചന്ദ്രികത്തുമ്പികളെ
വെള്ളിയാംകല്ലിലേക്ക്‌
പറത്തിക്കൊണ്ടു പോകാനാവുക?!

പട്ടിണിയുടെ
പതിതവാഴകളിൽ നിന്ന്‌
സ്വപ്നക്കുലകൾ വെട്ടിയെടുത്തവരെ
പച്ചമണ്ണുതൊട്ടു ശപിക്കാത്ത
ഏത്‌ ഗന്ധർവ്വനാണ്‌
പ്രതികാരത്തലമുറയ്ക്ക്‌
അസ്ഥിമാടങ്ങളിലെ സ്പന്ദനങ്ങൾ പകരാനാവുക?

ചോരവീണ
കറുകപ്പുല്ലുകളെ
ധീരമായി വാരിപ്പുണരാതെ
ഏത്‌ സർഗ്ഗസംഗീതത്തിനാണ്‌
നോവറിയാത്ത തത്ത്വശാസ്ത്രങ്ങളെ
സ്നേഹിക്കയില്ലെന്ന്‌ പാടാനാവുക?

ഒഴുക്കിലടിയാത്ത
ഓർമ്മച്ചിത്രങ്ങളില്ലെങ്കിൽ
യുദ്ധകാണ്ഡങ്ങളുടെ
വിശ്വരൂപ­ത്തിനു മുമ്പിൽ
ഭയന്നു പത­റാതെ
പെരുവിരലും ചൂണ്ടുവിരലും
ചേർത്തു പിടിക്കില്ലായിരുന്നു,
മനസ്സാക്ഷിയുടെ തീപടരും തൂലിക !

മകൻ



fakrudheen kotungnalluur
പുലർച്ച.
നിർത്താ­തെ­യുള്ള ടെലി­ഫോൺ ബെൽ ഉറക്കം മുറി­ച്ചു.
നീര­സ­മൊ­തുക്കി ഫോണെ­ടുത്ത്‌ വന്ദനം പറഞ്ഞു.
അങ്ങേ­ത്ത­ല­ക്കൽ ഡോക്ടർ സാം.
“രവി, ദീപു­വിന്‌ സ്വല്പം....”ഡോക്ട­റുടെ വാക്കു­ക­ളിൽ പരി­ഭ്ര­മം.
“ഡോക്ടർ!....`
”എന്താണ്‌ പറ്റി­യ­തെ­ന്ന­റി­യി­ല്ല. പിന്നെ....­ആ...­ഇ­ന്നലെ ഒരു വിസി­റ്റ­റു­ണ്ടാ­യി­രു­ന്നു. ഒരു ശ്യാമ­ള. മിസ്സിസ്സ്‌ ശ്യാമള രവീ­ന്ദ്രൻ. അവർ വന്നുപോയ­തി­നു­ശേ­ഷ­മാ­ണ്‌....“
ഡോക്ടർ സാം പിന്നെയും എന്തൊ­ക്കെയോ പറ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. മിസ്സിസ്സ്‌ ശ്യാമള രവീ­ന്ദ്രൻ എന്ന­തിലെ ഔചി­ത്യ­മി­ല്ലാ­യ്മ­യെ­ക്കു­റിച്ച്‌ ചിന്തി­ക്കു­ക­യാ­യി­രു­ന്നു. ഉടനെ ചെയ്യാ­മെന്ന്‌ യാന്ത്രി­ക­മായി പറഞ്ഞ്‌ ഫോൺ വച്ചു.
മനസ്സിലുണ്ട്‌, ഡോക്ട­റോടു പറ­യാ­മാ­യി­രുന്നു:
`ഡോക്ടർ, ശ്യാമള എന്നാൽ എന്റെ ഭാര്യ­യാ­ണ്‌, ഔദ്യോ­ഗി­ക­മായി ബന്ധം വേർപെ­ടു­ത്താത്ത മറു­പാ­തി. രവീ­ന്ദ്രൻ എന്നാൽ നിങ്ങൾ രവി­യെന്നു വിളി­ക്കുന്ന ഈ ഞാൻ തന്നെ­യാ­ണ്‌.
`ഞാനൊ­ഴികെ മറ്റാ­രെയും ദീപു­വിനെ സന്ദർശി­ക്കാൻ അനു­വ­ദി­ക്കേ­ണ്ട­തി­ല്ലെന്ന്‌ പറ­ഞ്ഞി­രു­ന്ന­തല്ലേ?`
ഡോക്ടർ ചില­പ്പോൾ മറു­പടി പറ­യു­മാ­യി­രി­ക്കും, `ആ സ്ത്രീ ഇങ്ങ­നെ...­ഞാൻ ദീപു­വിന്റെ അമ്മ­യാ­ണ്‌. എനി­ക്ക­വനെ കണ്ടേ­തീ­രു...­എ­ന്നൊ­ക്കെ....`
`നോ​‍ാ​‍ാ, ദീപു­വിന്‌ അമ്മ­യി­ല്ല. അച്ഛ­നേ­യുള്ളു അവ­ന്‌. രവി, രവി­യാണ്‌ അവ­ന്റെ­ച്ഛൻ`
രംഗ­ങ്ങൾ മന­സ്സി­ലിട്ട്‌ മുറുക്കി വലി­ക്കുക പഴയ സ്വഭാ­വ­ങ്ങ­ളുടെ കൂട്ട­ത്തിൽപെ­ട്ട­താ­ണ്‌. എതി­രാ­ളി­യു­മായി യുദ്ധം തന്നെ നട­ത്തും. നേരിൽ തികഞ്ഞ നിർവ്വി­കാ­ര­തയും ഡോക്ടറെ കാണു­മ്പോഴും സംഭ­വി­ക്കുക മറി­ച്ചാ­യി­രി­ക്കി­ല്ല.
ഇത്‌ വരണ്ട മരു­ഭൂ­മി­കൾ പകർന്നു­ത­ന്ന­താ­ണ്‌. പ്രസ­വ­ത്തിനും എത്രയോ മുമ്പ്‌ മന­സ്സൊരു മണൽ­ക്കാ­ടാ­വാൻ തുട­ങ്ങി­യി­രു­ന്നു. പ്രവാസം അതിന്റെ വളർച്ച സഹാ­റ­യെ­ക്കാൾ വർദ്ധി­പ്പിച്ചു. അതു­മായി മട­ങ്ങി­പ്പോ­ന്നു. വലിയ സമ്പാ­ദ്യം.
പാതിരാവോളം കൂട്ടി­നു­ണ്ടാ­യി­രുന്ന ബ്ളുലേ­ബ­ലിന്റെ അടി­യിൽ കുറച്ചു കാഷ്യു നട്സും ലെമൺ പിക്കി­ളു­മെല്ലാം ടീപ്പോ­യിൽ ചിത­റി­ക്കി­ട­ക്കു­ന്നു.
ഇതു­കൂടി വായി­ലേ­ക്കൊ­ഴിച്ച്‌ ഷവ­റി­ന­ടി­യിൽപ്പോയി നിൽക്കാം...­ഇ­ല്ല, അതിനുമുമ്പ്‌ സുനി­ലി­നോട്‌ ഇന്ന്‌ വര­ണ്ടെന്ന്‌ വിളി­ച്ചു­പ­റ­യാം....­ന­മ്പർ?.....­ആ....­ത­നിയെ ഡ്രൈവു­ചെയ്തു പോകാം. മിസ്സിസ്സ്‌ ശ്യാമള രവീ­ന്ദ്രനെ വിളി­ച്ചു­പ­റ­യണോ?
“നീ ദീപു­വിനെ കാണാൻ പോയി­രു­ന്നല്ലേ? ദാ ഞാനി­പ്പോൾ ഇറ­ങ്ങു­കയാ വരുന്നോ നീ? രണ്ടു­പേ­രെയും ഒരു­മിച്ചു കാണു­മ്പോൾ എന്താ­യി­രിക്കും അവന്റെ പ്രതി­ക­ര­ണ­മെ­ന്ന­റി­യാ­മ­ല്ലോ.`
അവൾ ചിരി­യ്ക്കു­മാ­യി­രി­ക്കും. ചിരി­ച്ചു­കൊണ്ടു പറ­യു­മാ­യി­രി­ക്കും. ”നിങ്ങ­ളുടെ മകനെ കാണാൻ എന്നെ എന്തിനു വിളി­ക്കുന്നു?... എന്റെ മകനെ ഞാൻ പോയി­ക്കണ്ടോളാം.
“അതെ ശ്യാമ, നീയി­ന്നലെ പോയി കണ്ട­തു­കൊണ്ട്‌ അവ­നി­പ്പോൾ അസുഖം കൂടി­യി­രി­ക്കു­ന്നു...­ആ­ട്ടെ, അവൻ ആരുടെ പ്രതി­രൂ­പ­മാ­ണ്‌, എന്റെയോ നിന്റെയോ? നമ്മിൽ ക്രൂരത കൂടു­തൽ ആർക്ക്‌?-
`ചെറു­പ്പ­ത്തിൽ ഞാൻ നന്നായി ചിത്രം വര­യ്ക്കു­മാ­യി­രു­ന്നു. പക്ഷേ, പൂവ­ര­യ്ക്കാ­ന­റി­യാ­മാ­യി­രു­ന്നി­ല്ല. കിളി­കളെ വര­യ്ക്കാ­ന­റി­യാ­മാ­യി­രു­ന്നി­ല്ല. അതേ­സ­മ­യം, വന്യ­മൃ­ഗ­ങ്ങ­ളെ, രക്ത­മി­റ്റുന്ന കോമ്പ­ല്ലു­ക­ളെ, പേടി­ച്ചു­വി­റച്ചു നിൽക്കുന്ന മുയൽക്കു­ഞ്ഞിനെ ഒക്കെ വര­ച്ചു-
”സ്റ്റഡി­റൂ­മിൽനി­ന്ന്‌, ഞാൻ രഹ­സ്യ­മായി സൂക്ഷി­ച്ചി­രുന്ന ചിത്ര­ങ്ങ­ള­ത്രയും എടുത്തു കത്തിച്ചു കളഞ്ഞു മൈ ഗ്രേറ്റ്‌ ഫാദർ, റിട്ട.­ക്യാ­പ്റ്റൻ മാധ­വ­മേ­നോൻ. ദിവ­സ­ത്തിൽ ഒന്നോ രണ്ടോ വട്ടം മാധ­വ­മേ­നോന്‌ എന്നെയോ അമ്മ­യെയോ ബെൽറ്റു­കൊ­ണ്ട­ടി­ക്ക­ണ­മാ­യി­രു­ന്നു. തമാ­ശ­ക്ക­ഥ­പോലെ തോന്നു­ന്നുണ്ടോ? ഓ...­ഇ­തെല്ലാം `മധു­വിധു`നാളിൽ ഞാൻ നിന്നോടു പറ­ഞ്ഞ­താ­ണ­ല്ലോ. അപ്പോൾ എന്താണ്‌ നീ പറ­ഞ്ഞത്‌?....`പട്ടാ­ള­ക്കാ­രായ അച്ഛന്റെ പീഡ­ന­ങ്ങൾ ഞാനൊ­രു­പാടു സിനി­മ­ക­ളിൽ കണ്ടി­ട്ടു­ണ്ട്‌. മകന്റെ മുന്നിൽവച്ച്‌ അമ്മയെ തൊഴി­ച്ചു­കൊന്ന അച്ഛനെ കുറെ കഥ­ക­ളിൽ വായി­ച്ചി­ട്ടു­ണ്ട്‌. പിന്നീട്‌ പ്രതി­കാ­ര­ദാ­ഹി­യായി മാറുന്ന മക­ന്റെ­യും.` എന്നാ­യി­രു­ന്നില്ലേ?-
`പക്ഷേ, ശ്യാമ, ഇത്‌ സിനി­മയോ കഥയോ അല്ല.`
`അല്ലാ­യി­രി­ക്കാം. നമു­ക്കി­ട­യിൽ ഇതൊന്നും വേണ്ടാ, നമ്മുടെ ജീവിതം മതി. സിറ്റി­യിൽ ഒരു­പാടു പണം വേണ്ട ജീവി­ക്കാൻ. പഴ­യ­തൊക്കെ ആലോ­ചിച്ച്‌ മനസ്സ്‌ പുണ്ണാ­ക്കാ­തെ, നിരാ­ശ­യിൽ വീഴാ­തെ, നമുക്കു മുന്നോട്ടു പോകാം. എന്താ­യാലും ഈ സ്വത്തൊക്കെ രവി­ക്കു­ള്ള­ത­ല്ലെ. അവ­നോ­ടി­നിയും വിരോധം വെച്ചു­കൊ­ണ്ടി­രു­ന്നാൽ ആ നഷ്ടവും രവി­ക്കു­ത­ന്നെ. നോക്ക്‌, നമുക്ക്‌ അച്ഛനെ വിളി­ക്കാം. ഇവിടെ താമ­സിക്കാം.
സമ്മ­തി­ച്ചു­കൊ­ടുത്തു അമ്മ­യുടെ ദൈന്യ­മുഖം ഓർത്തു­കൊ­ണ്ടു­ത­ന്നെ. നിയ­ന്ത്രി­ക്കാൻ കഴി­ഞ്ഞി­ല്ല. തേങ്ങി­പ്പോ­യി. `തൂങ്ങി­ക്കി­ട­ക്കുന്ന അമ്മ` ഒരു സിനി­മാ­രം­ഗ­മ­ല്ല.
ചില ജീവി­താ­നു­ഭ­വ­ങ്ങൾ അങ്ങ­നെ­യാ­ണ്‌. കഥ­യെ­ക്കാൾ അവി­ശ്വ­സ­നീ­യ­മാ­യി­രിക്കെ.
പക്ഷേ, ശ്യാമ, ഞാൻ പട്ടാ­ള­ക്കാ­ര­ന­ല്ല­ല്ലോ, ദീപു­വിനെ ഞാൻ...? പിന്നെ­ങ്ങനെ അവൻ.
`കൂടിയ അക്ര­മ­വാ­സ­ന, കടുത്ത വൈരാ­ഗ്യ­മ­നോ­ഭാ­വം, തീവ്ര­മായ നൈരാ­ശ്യ­ചി­ന്ത. കടുത്ത മാന­സി­കാ­ഘാ­ത­മാണ്‌ എല്ലാ­റ്റി­ന്റെയും അടി­സ്ഥാ­നം. പക്ഷേ, എത്ര ശ്രമി­ച്ചിട്ടും അതിന്റെ കാരണം മന­സ്സി­ലാ­ക്കു­വാൻ കഴി­യു­ന്നില്ല`-ഡോക്ടർമാ­രുടെ കേസ്ഷീ­റ്റാ­ണ്‌.
ഡോക്ടർമാ­രുടെ സ്റ്റഡിമെറ്റീ­രി­യ­ലാ­കുന്നു എന്റെ മകൻ!
`എന്നു മുത­ലാണ്‌ മകൻ മയ­ക്കു­മ­രുന്ന്‌ ഉപ­യോ­ഗി­ച്ചു­തു­ട­ങ്ങി­യ­തെന്നു പറ­യാമോ?` അവന്റെ കൈമേ­ലുള്ള എണ്ണ­മറ്റ സൂചി­പ്പാ­ടു­കൾ നോക്കി­ക്കൊണ്ട്‌ ഡോക്ടർ ചോദി­ക്കു­ന്നു.
`അറിയില്ല ഡോക്ടർ, നാടു നഷ്ട­പ്പെട്ട പ്രവാ­സിക്ക്‌ ഒന്നും അറി­യാൻ കഴി­യി­ല്ല. ശരി­യായ അർത്ഥ­ത്തിൽ ഭാര്യയെക്കു­റിച്ചോ മക്ക­ളെ­ക്കു­റിച്ചോ പോലും.`
`മക­നെ­ന്താ­യി­രുന്നു കുറ­വെന്ന്‌ എപ്പോ­ഴെ­ങ്കിലും ചിന്തി­ച്ചി­ട്ടുണ്ടോ മിസ്റ്റർ രവി മന­സ്സി­ലി­രുന്ന്‌ ഡോക്ടർ തുടർന്നു ചോദി­ക്കു­ക­യാ­ണ്‌.
അതെ, എന്താണ്‌ കുറ­ഞ്ഞു­പോ­യത്‌?...­പ്ര­ത്യ­ക്ഷ­ത്തിൽ ഒന്നു­മി­ല്ല...­പ­ക്ഷേ, എന്തെ­ല്ലാ­മോ....­എ­ന്തൊ­ക്കെയോ?
നാട്ടിൽനിന്നു വരുന്ന ഫോൺകോ­ളു­ക­ളിൽ, കത്തു­ക­ളിൽ ഒക്കെ ദീപു­വി­നെ­ക്കു­റിച്ച്‌.....! ക്രിക്കറ്റു ബാറ്റു­­കൊണ്ട്‌ സഹ­പാ­ഠി­യുടെ തല­യ്ക്ക­ടി­ച്ചു, കൂടെ­പ­ഠി­ക്കുന്ന പെൺകു­ട്ടിയെ കയ­റി­പ്പി­ടി­ച്ചു, ഏറ്റ­വു­മൊ­ടുക്കം കൊല­പാ­ത­ക­ത്തോ­ള­മെ­ത്താ­വുന്ന ഒരു കേസിൽ പ്രതി­യു­മാ­യി.
എവി­ടെ­യാണ്‌ കുറ­ഞ്ഞു­പോ­യത്‌?
ഒരി­യ്ക്കൽപ്പോലും അവന്റെ ഒരെ­ഴുത്തോ ഫോൺകോളോ ഉണ്ടാ­യി­ല്ല. എങ്കി­ലും, `മകൻ` ഒരു വികാ­ര­മായി മന­സ്സി­ലു­ണ്ടാ­യി­രു­ന്നു. അപ്പു­പ്പൻ റിട്ട­യേർഡ്‌ ക്യാപ്റ്റൻ മാധ­വ­മേ­നോനും അമ്മ ശ്യാമ­ളയും ഒരു­പോലെ ശ്രദ്ധി­ച്ചിട്ടും അവനെ നേരെ­യാ­ക്കാൻ കഴി­യു­ന്നി­ല്ലെ­ന്നാ­യി­രുന്നു പരാ­തി.
ഒരു നീണ്ട ഇട­വേ­ള­യ്ക്കു­ശേഷം ഒരി­യ്ക്കൽ ഒരു കരു­ത്ത­നെ­യുള്ള കൈയ­ക്ഷ­ര­ത്തിൽ മാധ­വ­മേ­നോന്റെ ഒരെ­ഴുത്തു വന്നു. `നീയി­പ്പോൾ മന­സ്സി­ലാ­ക്കു­ന്നു­ണ്ടാ­വും, മക്കൾ അനു­സ­ര­ണ­ക്കേടു കാണി­ച്ചാൽ അച്ഛ­ന്മാർക്ക്‌ എത്ര വേദ­നി­ക്കു­മെ­ന്ന്‌. ഇപ്പോൾ നിന്റെ കാല­മാ­ണ്‌. പണ്ട്‌ അച്ഛൻ ചെയ്ത­തൊക്കെ തെറ്റാ­ണെന്നു നിന­ക്കിപ്പൊ തോന്നു­ന്നുണ്ടോ?`
ഒരു തരം രക്ഷ­പ്പെ­ട­ലാ­ണെന്ന്‌ അറി­യാ­ഞ്ഞ­ല്ല.
എന്നിട്ടും ദീപു­വിനെ വേണ്ട വിധ­ത്തിൽ ശ്രദ്ധി­ക്കാനും ഉപ­ദേ­ശിച്ചു തിരുത്താനും മറു­പടി എ­ളു­തു­ക­യാണു ചെയ്ത­ത്‌. ഏറെ­ക്കാ­ല­ത്തി­നു­ശേഷം എഴു­ത്ത­യ­ച്ച­തിൽ സന്തോഷം പ്രക­ടി­പ്പി­ക്കു­കയും ചെയ്തു.
ഇപ്പോൾ ആ അച്ഛൻ മാധ­വ­മേ­നോൻ പൂജാ­മു­റി­യിൽ കുല­ശ­ക്കു­ട­ത്തിൽ വിശ്ര­മി­ക്കു­ന്നു. ഉമ്മ­റത്ത്‌ ചാരു­ക­സേ­ര­യിൽ അരോ­ഗ­ദൃ­ഢ­ഗാ­ത്ര­നായി ദീർഘ­ഗം­ഭീര നോട്ട­ത്തോടെ ഇരി­ക്കാൻ ഇനി­യു­ണ്ടാ­വി­ല്ല...­അ­റി­യി­ച്ചി­രു­ന്നു...­ലീവു കിട്ടു­മാ­യി­രു­ന്നു....­പ­ക്ഷേ.....
നാട്‌ വെറുത്തു തുട­ങ്ങി­യ­തിനു കാരണം ആ­രാകാം? നാട്ടിൽ വരു­മ്പോ­ഴൊക്കെ ഏറെ­ക്കാ­ല­ത്തി­നു­ശേഷം എത്തു­ന്ന­തിന്റെ തിടു­ക്കമോ വെമ്പലോ ഉണ്ടാ­യി­രു­ന്നി­ല്ല. കിട­പ്പ­റ­യിൽ തീപി­ടി­പ്പി­ക്കാൻ ബദ്ധ­പ്പെ­ടുന്ന ശ്യാമ­യിൽനിന്ന്‌ മനപൂർവ്വ­മ­ല്ലാ­യി­രിക്കാം പല­പ്പോഴും അക­ന്നു­മാ­റി­യ­ത്‌. അല്ലാ­തെ­തന്നെ അവ­ളുടെ സീൽക്കാ­ര­ങ്ങ­ളോട്‌ പഴ­യ­പോ­ലുള്ള വികാര പ്രക­ടനം നട­ത്താനും തോന്നാ­തെ­യാ­യി. അവ­ളുടെ ആലിം­ഗ­ന­ങ്ങൾ മാധ­വ­മേ­നോന്റെ ബൽറ്റിന്റെ ചുറ്റി­പ്പി­ണ­യ­ലാണ്‌ ഓർമ്മി­പ്പി­ച്ച­ത്‌. തുട­കളും കണ­ങ്കാ­ലു­കളും അടി­വ­യ­റ്റിൽ ചവി­ട്ടേറ്റ്‌ രക്ത­മൊ­ലി­പ്പി­ക്കുന്ന അമ്മയെ ഓർമ്മി­പ്പി­ച്ചു.
പരാ­ജ­യ­പ്പെട്ട്‌ ശ്യാമ തിരഞ്ഞു കിട­ന്നു­റ­ങ്ങു­മ്പോൾ സഹ­താ­പമോ പുച്ഛമോ തോന്നി­യത്‌?
അകൽച്ച­യുടെ അസ്ഥി­വാ­ര­മി­ട്ടു­ക­ഴി­ഞ്ഞി­രു­ന്നു.
ഒരി­യ്ക്കൽ, അതാ­യത്‌ ദീപു­വിനെ മെന്റൽ സാന­ട്ടോ­റി­യ­ത്തിൽ അഡ്മിറ്റു ചെയ്ത­തി­നു­ശേഷം രണ്ടു വരി­യിൽ ഒരെ­ഴുത്തു വന്നു: “ഞാൻ പോകു­ന്നു. എന്റെ വീട്ടി­ലേ­ക്ക്‌­-­ ശ്യാമ”
എല്ലാം നഷ്ട­പ്പെ­ടു­ക­യാ­യി­രു­ന്നു. എന്നിട്ടും തിരികെ വന്നു, എന്തി­ന്‌, ആർക്കും വേണ്ടാത്ത ഭൂപ­ടം.
ഒരേ­യൊരു കടമ നിർവ്വ­ഹി­ക്കാൻ വേണ്ടി മാത്രം, മാധ­വ­മേ­നോന്റെ കല­ശ­ക്കുടം എവി­ടെ­യെ­ങ്കി­ലു­മൊ­ഴു­ക്ക­ണം, എന്നിട്ട്‌ ആ തെളി­നീ­രൊ­ഴു­ക്കിൽ സ്വസ്ഥ­മാ­യൊന്നു മുങ്ങി­പ്പൊ­ങ്ങ­ണം.
പക്ഷേ....­ദീ­പു....­അ­വനെ കണ്ട­പ്പോൾ അതു­വ­രെ­യി­ല്ലാത്ത ആശ്വാ­സ­ത്തിന്റെ നേർത്ത ഒരു കണിക ഉള്ളിൽ മിന്നി­ത്തി­ള­ങ്ങി. പിന്നാലെ, പണ്ട്‌ ബെൽറ്റോങ്ങി നിൽക്കുന്ന മാധ­വ­മേ­നോന്റെ മുമ്പിൽ ഭയ­ത്തിന്റെ അവ­താ­ര­മായി നിൽക്കുന്ന `രവി`യുടെ രൂപ­വും.
ദീപു­വിനെ വേണ­മെന്നു തോന്നി. വീണ്ടെ­ടു­ക്ക­ണ­മെന്നു തോന്നി. അവ­നു­വേ­ണ്ടി­യെ­ങ്കിലും ജീവി­ക്ക­ണ­മെന്നു തോന്നി. ചില­തെല്ലാം ഉണ്ടെന്നു തോന്നി.
ആരോ­ടൊ­ക്കെയോ കണ­ക്കു­തീർക്ക­ലാ­യി­രി­ക്കാം.
നിഴ­ലിനോടുള്ള മത്സ­ര­മാകാം
സാനി­ട്ടോ­റി­യ­ത്തിലെ കറു­ത്ത­ദി­വ­സ­ങ്ങൾ....­ദീ­പു­വിനു വെറുതെ കൂട്ടി­രി­ക്കാ­മെന്നു പറ­ഞ്ഞ­താ­യി­രുന്നു പല­പ്പോ­ഴും.
`വേണ്ട രവി... ആ കുട്ടി­യുടെ മന­സ്സി­ലെ­ന്താ­ണെന്ന്‌ ശരി­ക്ക­റി­യ­ണ­മെ­ങ്കിൽ കുറച്ചു നാള­ത്തേ­ക്കെ­ങ്കിലും അവനെ തനിയെ കഴി­യാൻ വിടു­ക­യാണ്‌ വേ­ണ്ടത്‌ മെഡി­റ്റേ­ഷനും വൈകു­ന്നേ­രത്തെ നട­ത്ത­വു­മൊ­ക്കെ­യാ­വു­മ്പോൾ മാറ്റ­ങ്ങൾ ഉണ്ടാ­കാ­തി­രി­ക്കി­ല്ല. പിന്നെ ഞാനു­ണ്ടല്ലേ ഇവി­ടെ. എല്ലാം ശരി­യാ­കും.`
`ഡോക്ടർക്ക­റി­യി­ല്ല, നാടു­മായി ഇപ്പോ­ഴന്നെ ബന്ധിപ്പിക്കു­ന്നത്‌ ദീപു­മാ­ത്ര­മാ­ണ്‌.` ഉള്ളിൽ പറ­ഞ്ഞ­ത­ല്ലാ­തെ, ഡോക്ടറെ കേൾപ്പി­ച്ചി­ല്ല.
നാട്ടിൽ വന്ന­തി­നു­ശേഷം ശ്യാമയെ കാണ­ണ­മെന്നു തോന്നി­യി­ട്ടേ­യി­ല്ല, ഫോണി­ലൂടെ അത്യാ­വശ്യം ഒന്നോ രണ്ടോ വാക്കു­കൾ പ­ര­സ്പരം കൈമാ­റി­യ­ത­ല്ലാ­തെ. അപ്പോ­ഴൊന്നും ചോദി­ച്ച­തു­മി­ല്ല. `എന്റെ മക­നെന്തേ ഇങ്ങ­നെ­യായി?`.......
സ്റ്റീരി­യോ­യി­ലൂടെ ജഗ്ജിത്‌ പാടു­ന്നു. ദൂര­ങ്ങ­ളെ­ക്കു­റി­ച്ചാ­ണ്‌. കാറിനു വേഗം പോരെ­ന്നു­തോ­ന്നി. ചില­പ്പോ­ഴൊക്കെ സുനി­ലിനെ സ്റ്റിയ­റി­ങ്ങിൽനിന്നു നീക്കി­യി­രു­ത്താ­റു­ണ്ട്‌.
`സാറിന്നു കഴി­ച്ചത്‌ അധി­ക­മാണ്‌` സ്പീഡു കൂടു­മ്പോൾ അയാ­ളോർമ്മി­പ്പി­ച്ചു. ഇപ്പോൾ നിയ­ന്ത്രി­ക്കാ­നാ­രു­മി­ല്ല. കൂടു­തൽ വേഗ­ത്തിൽ പോക­ണ­മെന്നു തോന്നു­മ്പോ­ഴേക്കും ലക്ഷ്യ­സ്ഥാ­ന­ത്തെ­ത്തി­യി­രി­ക്കും.
കാർ സാന­ട്ടോ­റി­യ­­ത്തിന്റെ പടി­ക­ട­ന്നി­രി­ക്കു­ന്നു. നേരെ പാർക്കി­ങ്ങി­ലേക്കു തിരി­ച്ചു­നിർത്തി.
പടി കയ­റു­മ്പോൾ ഡോക്ടർ സാം കാത്തു നിൽപ്പു­ണ്ട്‌.
`രവീ, ഇപ്പൊ പരി­ഭ്ര­മി­ക്കാ­നൊ­ന്നു­മി­ല്ല. നൗ ഹി ലുക്സ്‌ ആൾ റൈറ്റ്‌, പെട്ടെ­ന്നെന്തോ അപ്പോൾ, ആ...­ഇ­ന്നലെ ഇവിടെ വന്നത്‌ ദീപു­വിനെ അഡ്മി­റ്റാ­ക്കാൻ കൊണ്ടു­വന്ന ആ സ്ത്രീ തന്നെ­യാ­ണ്‌. ഒരു ശ്യാമള രവീ­ന്ദ്രൻ, ഞാൻ പറ­ഞ്ഞി­ല്ലേ-`
ഭാഗ്യം, ശ്യാമ പരി­ച­യ­പ്പെ­ടു­ത്തി­യി­ല്ല.
`രവി... ആരാ­ണത്‌? കെയർടേ­ക്കർ എന്നാണ്‌ ഹോസ്പി­റ്റ­ലിൽ അഡ്ര­സ്സ്‌.` അതെ എന്ന അർത്ഥ­ത്തിൽ ഒന്നു ചിരിച്ചു കാണി­ച്ചു.
`ങ്ആ, രവി ഇപ്പോ വന്ന­തെ­ന്താ­യാലും നന്നാ­യി. ദീപു­വിന്‌ രവി­യു­മായി എന്തോ സംസാ­രി­ക്കാ­നു­ണ്ടെന്ന്‌ അല്പം മുമ്പു പറ­ഞ്ഞു. അവൻ ബ്രേക്ഫാസ്റ്റ്‌ കഴി­ച്ചി­ട്ടു­ണ്ട്‌. മില്ക്ക്‌ വിത്ത്‌ ബ്രെഡ്‌. അപ്പൊ, നമുക്ക്‌ അവന്റെ അടു­ത്തേ­ക്കു­പോകാം അല്ലെ.“
പ്രെയർഹാൾ കടന്ന്‌ അപ്സ്റ്റ­യർ കയ­റി­യാൽ റൂംന­മ്പർ നൂറ്റി­യേ­ഴ്‌, ദീപു­വിന്റെ മുറി.
ഡോക്ടർ സാം മുറിയ്ക്ക്‌ മുമ്പിൽവരെ അനു­ഗ­മി­ച്ചു. ”നൗ യു ഗോ എലോൺ ആന്റ്‌ സീ വാട്ട്‌ ഹി വാണ്ട്സ്‌ ടു ടൽ യു. മട­ങ്ങു­മ്പോൾ ഞാൻ മുറി­യി­ലു­ണ്ടാ­കും.“
ചാരിയ വാതിൽ പതുക്കെ തുറന്ന്‌ മുറി­യുടെ തണു­പ്പി­ലേക്കു കയ­റി.
ക്രാസി­യിൽ തല­യിണ ഉയർത്തി­വച്ച്‌ അതിൽ ചാരി­ക്കി­ടന്ന്‌ ചുമ­രിലെ ശൂന്യ­ത­യി­ലേക്കു കണ്ണ­യ­യ്ക്കുകയാണ്‌ ദീപു. മുടി പറ്റെ മുറി­ച്ചി­രി­ക്കു­ന്നു. കണ്ണു­ക­ളിൽ വിഷാ­ദ­ദൂ­ര­ങ്ങൾ അപാ­ര­മായ വന്യ­ശാ­ന്തി....
`ദീപു`.....­പ­തുക്കെ വിളി­ച്ചു.
ദീപു മെല്ലെ മുഖം തിരിച്ചു
പ്രെയർഹാളിൽ പ്രാർത്ഥ­നാ­ഗാനം തുട­ങ്ങി­യി­രി­ക്കു­ന്നു. മുറി­യിൽ ഘടിപ്പി­ച്ചി­രി­ക്കുന്ന സ്പീക്ക­റി­ലൂടെ തബ­ല­യുടെ തുട­ക്കം­പ­തുക്കെ ഒഴു­കി­വ­രു­ന്നു.
”എന്താ കുട്ടീ നിന­ക്ക്‌....? സുഖം തോന്നു­ന്നുണ്ടോ? നമുക്ക്‌ എത്രയും പെട്ടെന്ന്‌ പോകാ­റാ­വും.“
”ഞാൻ വരില്ല“ എടുത്തടിച്ച­പോലെ മറു­പ­ടി.
ഞെട്ടി­പ്പോ­യി. എങ്കിലും ഒരു­വിധം ശാന്തത വരുത്തി ചോദ്യ­ഭാ­വ­ത്തിൽ നോക്കി പറ­ഞ്ഞു. മോനൊന്നുകൊണ്ടും നിരാ­ശ­പ്പെ­ടെ­ണ്ട. നമു­ക്കൊരു യാത്ര പോകാം. കൂട്ട­ത്തിൽ ഋഷി­കേ­ശിലോ ഹരി­ദ്വാ­റിലോ പോയി മുത്ത­ച്ഛന്റെ ചിതാ­ഭ­സ്മവും ഒഴു­ക്കാം. ഒരു ചേഞ്ച്‌ ആവ­ശ്യ­മാ­ണ്‌.”
“മുത്ത­ച്ഛനോ....” നിന്ദ­യുടെ സക­ല­ഭാ­വ­ങ്ങളും പ്രദർശി­പ്പിച്ച്‌ അവൻ ചോദി­ച്ചു. പെട്ടെന്ന്‌ മുഖം കൂടു­തൽ ക്രുദ്ധ­മാ­യി.
“മുത്ത­ച്ഛ­ന­ല്ല, അച്ഛ­നാ­ണ്‌, അച്ഛൻ; ഞാൻ ദീപക്‌ രവീ­ന്ദ്ര­നാ­ഥ­ല്ല, ദീപ­ക്മാ­ധ­വ­മേ­നോ­നാണ്‌!
”നിങ്ങൾ ശ്യാമ­യെന്നു വിളി­ക്കുന്ന എന്റമ്മ നിങ്ങ­ളു­ട­ച്ഛ­നു­മാ­യി...­ദൈ­വമെ! ഞാന­യാ­ളുടെ മക­നാ­ണ്‌.“
”ദീപു!!!.....“
”അല­റ­ണ്ട.....­മാ­ധ­വ­മേ­നോനെ ഞാൻ കൊന്ന­താ­ണ്‌.
“എന്നും രാത്രി അമ്മ­യുടെ പുത­പ്പി­ന­ടി­യിൽ അയാൾ....­ഉ­റ­ക്ക­ത്തിൽ ഞാൻ കൊന്നു-
”കഴുത്ത്‌ ഞെരിച്ച്‌ ഞെരി­ച്ച്‌.....­ദീ­പു....­ദീപു കൊന്നു.“
മുറി­യിലെ സ്പീക്ക­റി­ലൂടെ തബല കൂടു­തൽ സാന്ദ്ര­ത­യാർന്നു, മുറി­വു­കൾക്കു പൂശു­മ­രു­ന്നായി പ്രാർത്ഥ­നാ­ഗാനം ഒഴു­കി­വ­ന്നു.
“പൊയ്ക്കോ­ളു....­എന്റെ അസു­ഖ­മെല്ലാം ഇപ്പൊ മാറി....­ഇ­നി­യെ­നിക്ക്‌ കാണ­ണ്ട. ഇത­റി­യി­ക്കാ­നാണ്‌ ഞാൻ വിളി­പ്പി­ച്ച­ത്‌.”
വീഴാ­തി­രി­ക്കാൻ കസേ­ര­യിൽ കൈയ­മർത്തി.
മരു­ഭൂ­മി­യിൽ കാണാ­തായ ഒരൊ­ട്ട­കത്തെ തേടി­ന­ടന്ന ഉട­മ­യുടെ കഥ ഓർമ്മ വന്നു.
ദൂരെ ഒട്ട­കത്തെ കാണു­ന്നു. അടു­ത്തെ­ത്തു­മ്പോ­ഴേക്കും മണൽക്കാ­റ്റ­ടിച്ച്‌ എല്ലാ കാഴ്ചയും മൂടി­പ്പോ­കു­ന്നു.
വീണ്ടും ദൂരെ....
മരു­ഭൂ­മി­കൾ ഒന്നാകെ മുറി­യി­ലേക്കു കടന്ന്‌ വള­രാൻ തുട­ങ്ങി­യി­രി­ക്കു­ന്നു.