Followers

Sunday, June 2, 2013

EZHUTH/JUNE 2013

EZHUTH ONLINE/JUNE 2013

COURTESY: GOOGLE
ഉള്ളടക്കം
ഹൂ ഈസ് അഫ്രൈഡ് ഓഫ് നരേന്ദ്രമോഡി
കെ.എൽ.മോഹനവർമ്മ
ഗൗളിപുരാണം
സണ്ണി തായങ്കരി
ഉടുപ്പ്
ജയദേവ് നായനാർ
മൈഥുനം
സനൽ ശശിധരൻ
മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞു
രാം മോഹൻ പാലിയത്ത് 
My muses
Dr K G Balakrishnsn
ഉൺമ
ശ്രീദേവിനായർ
തേച്ചുതേച്ചില്ലാതായ വാക്കുകൾ
ടി സി വി സതീശൻ                  
സ്വപ്നസൂര്യൻ
ഇന്ദിരാബാലന്‍
മാരീ നീ മനോഹരി
പ്രിയ സായുജ്
പ്രപഞ്ചസമക്ഷം- രണ്ടൊപ്പ്
ജാനകി
കാഫ്ക -എഴുത്തുകാരൻ എന്ന ബലിയാട്
പരിഭാഷ: വി രവികുമാർ
സമയം നിര്‍ണ്ണയിക്കുന്ന കാലടികള്‍
വി.പി.അഹമ്മദ്
യാമി
ജിഷാ രാജൻ
അനുഭവം
കെ എം രാധ   
ഒരു പാട്ട്
ആഷാ ശ്രീകുമാർ 
 കാറ്റ്‌
ഷഫീഖ് എസ് കെ 
 വേദപാഠം
ടിജോ എല്ലിക്കൽ
 ഫ്രിജ്മുറാറിലെ തോട്ടികള്‍
ഷിഹാബ് മടാരി
ചേര്‍ത്തു പിടിച്ച അകലങ്ങള്‍
ഷാജി അംബലത്ത് 
 കറുത്ത തൂവാല
വിജിൻ മഞ്ചേരി 
മേഘങ്ങളുടെ സൂചനകള്‍
എംകെ .ഹരികുമാർ

കറുത്ത തൂവാല

വിജിൻ മഞ്ചേരി


അരുത് ...
അത് എന്റെ മാത്രമാണ്
അന്ത്യ ശ്വാസത്തിലും
വിളറിയ മുഖത്തിന്‌ കുറുകേ
നാണത്താൽ മറച്ചതാണത് .

ചലനവും,പ്രതികരണങ്ങളും -
അകത്തളങ്ങളിൽ ചിതലരിച്ചു തീർന്നു.
സ്നേഹ ഭാരത്താൽ വിണ്ടുകീറിയ -
തലയോട്ടികളിലൂടെ അരിച്ചിറങ്ങുന്ന
കറുത്ത രക്തത്തിൽ പിടഞ്ഞു വീണ
ഞാനും ,എണ്ണപ്പെട്ട നന്മകളും

ഇനി എങ്ങോട്ട് ?

എനിക്കായ് കാത്തിരുന്ന
പത്തുമാസത്തെ നിർവൃതിയും
മുറിച്ചുമാറ്റിയ പൊക്കിൾക്കൊടിയും
അനാഥത്വത്തിൻ ഈറ്റില്ലങ്ങളിൽ
വലിച്ചെറിഞ്ഞു
മാതൃത്വത്തിൻ ശവയാത്രയിൽ
പിച്ച വെച്ച് പഠിച്ചവൻ

കൂടപ്പിറപ്പിന്റെ അടിവസ്ത്രങ്ങൾക്കിടയിൽ
രതിയുടെ തീകനലുകളർപ്പിച്ചു
ചോരവീണ പുതപ്പുമായ്
കല്ലറ തേടിയലഞ്ഞ ആൽക്കമിസ്റ്റ്

ശിരസ്സിൽ ചാർത്താൻ
പൊൻ തൂവലുകളുടെ
ഘോഷയാത്ര വരുന്നു
അതിനു മുമ്പ് ചവറ്റു കൂനയിൽ
എന്റെ സ്ഥാനം പിടികണം

ഇത് മാത്രം ഞാൻ എടുക്കുന്നു
ചത്തു ചീയും വരെ എങ്കിലും
നാണം മറയ്ക്കാൻ
ഈ കറുത്ത തൂവാല
അരുത് ...
അതെടുക്കരുത്
എന്റെ മാത്രമാണ് .....

ഫ്രിജ്മുറാറിലെ തോട്ടികള്‍


ഷിഹാബ് മടാരി

. മുനിസിപ്പാലിറ്റിയുടെ ഗാര്‍ബേജ് ബോക്സിനുള്ളിലേക്ക് ഖാവര്‍ തന്റെ നീളന്‍ വടി കുത്തിത്തുഴഞ്ഞു . അന്നു പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്ന് രൂക്ഷ ഗന്ധം പുറത്തേക്ക് വമിച്ചു . ഭക്ഷണ ശകലങ്ങള്‍ തേടി അങ്ങിങ്ങ് ചുറ്റിപ്പറ്റി നിന്നിരുന്ന പൂച്ചകളും പൂച്ചക്കുഞ്ഞുങ്ങളും ഖാവറിന്റെ സാമീപ്യമറിഞ്ഞു നാലുപാടും ചിതറിയോടി . കച്ചറപ്പെട്ടികളില്‍ തിരഞ്ഞു ശേഖരിച്ച ഹാര്‍ഡ്ബോര്‍ഡുകളും ഒഴിഞ്ഞ ബോട്ടിലുകലുമെല്ലാം പഴഞ്ചന്‍ സൈക്കിളിന്റെ പുറകില്‍ ഭദ്രമായി കെട്ടി ഫ്രിജ് മുരാരിന്റെ നനഞ്ഞ റോഡിലൂടെ സൈക്കിള്‍ മുന്നോട്ടു തുഴഞ്ഞു .

. ഫിജ്മുറാറെന്നാല്‍ ഇടുങ്ങിത്തിങ്ങിയ മൂന്നാലു ഗലികളാണ് . അധികം ഉയരമില്ലാത്ത കെട്ടിടങ്ങള്‍ , വൃത്തിഹീനമായ ചെറിയ വില്ലകള്‍ , മുറുക്കാന്‍ ചവച്ചു തുപ്പിയ ഇടവഴികളും , കെട്ടിട പാര്‍ശ്വങ്ങളും .രാത്രിയായാല്‍ ആഫ്രിക്കക്കാരും , ചീനക്കാരും , ഉസ്ബെക്കികളുമായ വേശ്യകളും ; പാകിസ്ഥാനികളും , ബംഗാളികളും , ഇന്ത്യക്കാരുമായ കുടിയന്മാരും നിറയുന്ന ഗലികള്‍ . മസ്സാജു കാര്‍ഡുകളും കയ്യില്‍ പിടിച്ചു പിമ്പുകള്‍ നിറയുന്ന വഴികള്‍ . ഇരുട്ടിന്റെ മറവില്‍ മദ്യക്കച്ചവടം നടത്തുന്ന തമിഴന്റെയും , ആന്ധ്രാക്കാരുടെയും ആവാസ കേന്ദ്രം !

. അന്ന് പെയ്ത മഴയില്‍ പൊടിപടലങ്ങള്‍ തൂത്തു കുളിച്ച കെട്ടിടങ്ങള്‍ ഒരുങ്ങി നിന്നു . റോഡുകള്‍ അധികവും വെള്ളത്തിനടിയില്‍ തന്നെയാണ് . നടപ്പാതകള്‍ക്ക് സമാന്തരമായി റോഡിലുയര്‍ന്ന ജലം വലിച്ചെടുക്കാന്‍ പാടുപെടുന്ന ഡ്രൈനേജുകള്‍ . ആകാശം ചുവപ്പിച്ച അപരാഹ്നസൂര്യനെ മങ്ങിപ്പിച്ചു നിലകൊള്ളുന്ന കാര്മേഘങ്ങളെയും , റോഡില്‍ ഇടവിട്ട്‌ നീങ്ങുന്ന മോട്ടോര്‍ വാഹനങ്ങളേയും , കാല്‍നടയാത്രക്കാര്‍ നിറഞ്ഞ തിരക്ക് പിടിച്ച വീഥികളേയും പിന്നിലാക്കി നനഞ്ഞു കുതിര്‍ന്ന സാല്‍വാര്‍ ഖമീസില്‍ നഷ്-വാറിന്റെ ലഹരിയില്‍ തന്നോളം പ്രായമായ സൈക്കിള്‍ ഖാവര്‍ മുന്നോട്ടു ചവിട്ടിക്കൊണ്ടിരുന്നു . പുറകിലെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ അമര്‍ത്തിവെച്ച ബോട്ടിലുകള്‍ അയാളുടെ ചലന താളത്തിനൊത്ത് ശബ്ദിച്ചു കൊണ്ടുമിരുന്നു .

വില്ലയിലെത്തുമ്പോള്‍ നന്നായി ഇരുട്ടിയിരുന്നു . തുരുമ്പിപ്പഴകിയ ഗെയിറ്റിനുള്ളിലൂടെ സൈക്കിള്‍ ശ്രമകരമായി അകത്തേക്ക് കടത്താന്‍ ശ്രമിക്കുമ്പോള്‍ പഞ്ചാബിക്കാരനായ സുഹൃത്ത് കുല്‍ദീപ് പുറത്തേക്കിറങ്ങി വരുന്നത് കണ്ടു
." ഖാവര്‍ "
കുല്‍ദീപ് വിളിച്ചു .
" ഊം "
ഖാവറൊന്നു മൂളി . ഗെയിറ്റ്കടന്നു .
വിശാലതയുള്ള ഒരിടത്തെക്കാണ് വാതില്‍ തുറക്കുന്നത് .
ഒരു വശം നിറയെ നിര്‍ത്തിയിട്ട സൈക്കിളുകളാണ് . മറുവശത്ത്‌ നീണ്ട അഴകളില്‍ ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങളും .
പല നിറങ്ങളിലും രൂപങ്ങളിലും , വലിപ്പത്തിലുമുള്ള വസ്ത്രങ്ങള്‍ !
ഓരോരോ ജീവിതങ്ങളുടെ പ്രതീകമെന്നോണം മഴയില്‍ നനഞ്ഞു കാറ്റില്‍ ഉലഞ്ഞു കിടന്നു

. തൊട്ടടുത്ത് ഒറ്റയും തെറ്റയുമായി പാന്‍ ചവച്ചു വെടി പറഞ്ഞിരിക്കുന്ന ബംഗാളികള്‍ . സൈക്കിള്‍ ചുവരിനോട് ചേര്‍ത്തു പൂട്ടി ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഇരുവശങ്ങളിലുമായി ഭക്ഷണം പാകം ചെയ്യുകയും ശബ്ദമുണ്ടാക്കി സംസാരിക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ഖാവറിനെ അഭിവാദ്യം ചെയ്തു .
ചിരപരിചിതങ്ങള്‍ !
കലങ്ങളില്‍ വേവുന്ന ഭക്ഷണത്തിന്റെ ഇടകലര്‍ന്ന ഗന്ധം വായുവില്‍ വ്യാപരിക്കുന്നു .ആരിലും പ്രത്യേകമായൊരു ശ്രദ്ധ നല്‍ക്കാതെ ഖാവര്‍ മുറിയിലേക്ക് കയറി . ഏതോ ഹിന്ദിപ്പാട്ടിന്റെ നഗ്നസുതാര്യതകളില്‍ ടിവിയില്‍ തന്നെ ആണ്ടു പോയ രിസാവുല്‍ ഖാവരിന്റെ ആഗമനമറിഞ്ഞു തപ്പിപ്പിടഞ്ഞെണീറ്റു .

" ഹോ , പേടിപ്പിച്ചല്ലോ . കുറെ വൈകിപ്പോയല്ലോ ഇന്ന് ? "
" നാശം ..! പുറത്താകെ വെള്ളമാണെടോ , നടക്കാന്‍ കൂടി കഴിയുന്നില്ല ".
ടര്‍ക്കിയില്‍ മുഖം തുടച്ചു കൊണ്ട് ഖാവര്‍ പ്രതിവചിച്ചു .

രിസാവുല്‍ ബംഗാളിയാണ് . പാകിസ്ഥാനിയായ ഖാവറിനെപ്പോലെ തന്നെ രേഖകള്‍ ഒന്നുമില്ലാതെ വര്‍ഷങ്ങളായി ഇവിടെ കഴിയുന്ന അനേകം പേരില്‍ ഒരാള്‍ . പൊതുവായി പ്രയോഗിച്ചാല്‍
" ------ ഖല്ലി വല്ലി ----------".
" ഞാന്‍ രണ്ടു ചായ വാങ്ങിച്ചു വരാം , താന്‍ പെട്ടെന്ന് റെഡിയാക് . ഇന്നൊരിടത്തു പോകാനുണ്ട് " .
" എവിടേക്ക് ?"
" അതൊക്കെ അവിടെ ചെല്ലുമ്പോ കാണാം . എപ്പോഴത്തെയും പോലെ താന്‍ കൂടെ വന്നാ മാത്രം മതി !"
ഇത്തിരി ശങ്കയില്‍ നോക്കി നില്‍ക്കുന്ന ഖാവരിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചു രിസാവുല്‍ പുറത്തേക്കിറങ്ങിപ്പോയി . കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ ഖാവര്‍ നിശ്ശബ്ദനായി . ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും രിസാവുല്‍ റെഡിയായിക്കഴിഞ്ഞിരുന്നു.
" പെട്ടെന്നിറങ്ങണം ടിറ്റുവും , ശാബാനും വരുന്നതിനു മുന്‍പ് ".

. രിസാവുല്‍ പ്രസന്നനായി കാണപ്പെട്ടു . അയാളുടെ കൂമന്‍ കണ്ണുകളില്‍ വെളിച്ചം തെളിഞ്ഞു . ഖാവറിനു കാര്യങ്ങള്‍ ഏതാണ്ട് പിടി കിട്ടിത്തുടങ്ങിയിരുന്നു . അത് കൊണ്ട് തന്നെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ രിസാവുലിനെ അനുഗമിച്ചു .

. വില്ലയെ പൊതിഞ്ഞു നില്‍ക്കുന്ന ഉയരമുള്ള താബൂക് മതിലിനു പുറത്ത് ഗെയിറ്റിനു ഇരുവശങ്ങളിലുമായി പടര്‍ന്നു നില്‍ക്കുന്ന ആല്‍മരങ്ങള്‍ . ആകാശം മറച്ചു ഇലകള്‍ പാകിയ ചില്ലകള്‍ക്ക് കീഴില്‍ ചിതറിക്കിടക്കുന്ന ആലിലകള്‍ . പച്ചയും പഴുത്തതും ഉണങ്ങിയതുമായവ .,ഖാവര്‍ ഒരു നിമിഷം അത് നോക്കി നിന്നു . അസ്വസ്ഥനായി തല വെട്ടിച്ചു .

. ആല്മരങ്ങല്‍ക്കായി കെട്ടിപ്പൊക്കിയ സിമന്റു തറയില്‍ ചാരി നിര്‍ത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടികള്‍ . രാത്രികളില്‍ പലരും ഈ തറകള്‍ക്കും ഉന്തുവണ്ടികള്‍ക്കും മുകളിലാണ് ഉറങ്ങാറ്! കുറച്ചപ്പുറത്ത് നിലത്തു നീട്ടി വിരിച്ച പ്ലാസ്റ്റിക് ഷീറ്റിനു മുകളില്‍ സീഡികള്‍ വില്‍പ്പന നടത്തുന്ന ചീനക്കാരി . ലുങ്കിയുമുടുത്ത് മദ്യവും മോന്തി കശപിശയുണ്ടാക്കുന്ന തമിഴരെക്കണ്ടപ്പോള്‍ ഖാവര്‍ രിസാവുളിനോടായി പറഞ്ഞു .

" ഹറാമി....... ഹിന്ദികള്‍ "
വട്ടത്തിലിരുന്നു ചീട്ടു കളിച്ചു കൊണ്ടിരിക്കുന്ന പാകിസ്ഥാനികളുടെയിടയിലേക്ക് ഖാവര്‍ നടന്നു .

" ഖലീല്‍ നഷ് വാറുണ്ടോ കയ്യില്‍ ? "
ചെമ്പന്‍ കണ്ണുകള്‍ കൂര്‍പ്പിച്ചു ചീട്ടു മറച്ചു പിടിച്ചു വെള്ളം കാണാത്ത തല കാലത്തില്‍ നിന്ന് തിരിക്കാതെ ചെളിപിടിച്ച നീളന്‍ ഖമീയസിന്റെ കീശയില്‍ നിന്ന് ഖലീല്‍ പ്ലാസ്ടിക്കില്‍ പൊതിഞ്ഞ പച്ച നിറത്തിലുള്ള നഷ് -വാര്‍ ഖാവറിന്നു നേരെ നീട്ടി .

" ചലോ , പിന്നീട് കാണാം !"
ഖാവര്‍ തിരിഞ്ഞു നടന്നു .

. മഴയുടെ ആലസ്യത്തില്‍ നിന്ന് രാത്രിയുടെ മേല്‍ത്തട്ടിലേക്ക് തെരുവ് വിളക്കുകള്‍ കത്തിയുണര്‍ന്നു . ഇലക്ട്രിക് ബള്‍ബുകളുടെ സ്ഥായീഭാവമായ മഞ്ഞ പ്രകാശം വിളക്ക് കാലുകളില്‍ നിന്ന് വായുമണ്ഡലത്തിലേക്ക് പടര്‍ന്നു പരസ്പരം ലയിച്ചു നിന്നു . വ്യാപാര സ്ഥാപനങ്ങളിലെ ഡമ്മികള്‍ വഴിയാത്രക്കാരെ ചലനമറ്റു നോക്കി നില്‍ക്കുന്നു . മുന്നോട്ടു സിഗ്നല്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഇരുളിന്റെയിടകളില്‍ മാംസം പങ്കു വെക്കാന്‍ മാടി വിളിക്കുന്ന തെക്കന്‍ ഏഷ്യന്‍ പെണ്ണുങ്ങള്‍ . ഇനിയും തീര്‍ന്നിട്ടില്ലാത്തതെന്തോ തീര്‍ക്കുവാനെന്ന പോലെ അതിവേഗം അടുക്കുകയും അകലുകയും ചെയ്യുന്ന വഴിയാത്രക്കാര്‍ . തങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്ന പിമ്പുകളെ പോലും ശ്രദ്ധിക്കാതെ ഗൂഡമായി നീങ്ങുന്ന രിസാവുലിനെ ഖാവര്‍ അജ്ഞനായി പിന്തുടര്‍ന്നു .സിഗ്നല് കടന്നു ഗലികള്‍ പിന്നിട്ടു സബക ലക്ഷ്യമാക്കി നീങ്ങി .

. തെരുവുകള്‍ ജനസാന്ദ്രമാണ് . ഒന്ന് മറ്റൊന്നിനോട് യോജിക്കാത്ത വ്യത്യസ്ത ഭാവങ്ങളുള്ള തെരുവുകള്‍ . പ്രത്യേകം പ്രത്യേകം രൂപ കല്പന ചെയ്ത പോലെയാണത് . വസ്ത്രങ്ങള്‍ക്ക് മാത്രമായൊരു ഗലിയെങ്കില്‍ പാദരക്ഷകള്‍ക്കായി മറ്റൊന്ന് . ഇലക്ട്രോണിക്സിനും വീട്ടു പകരണങ്ങള്‍ക്കുമായി ഓരോന്ന് . നരച്ചു വെളുത്ത ഖാവറിന്റെ തലയിലെ വികൃത ചിന്തകളെ പ്പോലെ എണ്ണിയാലൊടുങ്ങാത്തത്ര !

. തെരുവിലെ പ്രകാശത്തിന്റെ സാന്ദ്രത കൂടിക്കൂടി വന്നു . വൈകുന്തോറും പുരുഷാരം നിറയുന്ന മേഖല . പുലരുവോളം തുടര്‍ന്ന് പോകുന്ന ഈ നൈരന്തര്യങ്ങളില്‍ പക്ഷെ ഖാവറിന് താല്പര്യം തോന്നിയില്ല. വര്‍ഷങ്ങളായി കാണുന്ന കാഴചകളാണിതെല്ലാം . മൌനിയായി നീങ്ങുന്ന രിസാവുലിനെ പിന്തുടരുക എന്നല്ലാതെ മറ്റൊന്നിനും അയാളുടെ ചിതകളുടെ ഇതള്‍ വിടര്‍ത്താനായില്ല . ഓരോരോ നിമിഷങ്ങള്‍ക്ക് മാത്രമായി തുടരുന്ന ജീവിതത്തിന്റെ അടയാളങ്ങളായി ഖാവറും രിസാവുലും ചരിച്ചു കൊണ്ടിരുന്നു . തിങ്ങിയ വഴികളിലെ നടത്തം ശ്രമകരമാണ് . ചുമലില്‍ തുണിക്കെട്ടുകളുമായി ഒരു അഫ്ഗാനി അവരെ തട്ടിത്തെരിപ്പിച്ചു കടന്നു പോയി .

തിരക്കില്‍ നിന്ന് പെട്ടെന്ന് ഖാവരിന്റെ കൈക്ക് പിടിച്ചു രിസാവുല്‍ ബില്‍ഡിങ്ങുകല്‍ക്കിടയിലൂടെ നടന്നു . മുറികളില്‍ നിന്നുള്ള വെളിച്ചം മാറ്റി നിര്‍ത്തിയാല്‍ ഇരുട്ട് കനക്കുന്ന വഴി . ഇത്തിരി നടന്നു റോഡിന്നഭിമുഖമായി പുറത്തേക്ക് തുറക്കുന്ന വാതിലുകളുള്ള ഒരു അപാര്‍ടുമെന്റിനു മുന്നിലെത്തിയപ്പോള്‍ രിസാവുല്‍ തിരിഞ്ഞു നിന്നു .
ചുണ്ടുകള്‍ ഖാവരിന്റെ ചെവികളോട് ചേര്‍ത്തു മന്ത്രിച്ചു .

" ഇതാണ് സ്ഥലം ".
ഖാവര്‍ ചുറ്റുപാട് വീക്ഷിച്ചു .അന്ധകാരത്തില്‍ പതുങ്ങി നില്‍ക്കുന്നവര്‍ അവരെ ഉറ്റു നോക്കുന്നു. അത് കണ്ട രിസാവുല്‍ പറഞ്ഞു .

" അങ്ങോട്ടൊന്നും നോക്കാന്‍ പോകേണ്ട .... അതൊക്കെ വിട് .. അകത്തു കൌണ്ടറില്‍ ഒരാള്‍ക്ക്‌ പത്തു ദിര്‍ഹം വീതം കൊടുക്കണം ."

. കട്ടിയുള്ള തുണിശ്ശീല മൂടിയ കമാനങ്ങള്‍ക്ക് ഇടയില്‍ സ്വീകരണ കൌണ്ടര്‍ . തൊട്ടു മുന്നില്‍ മുകളിലേക്കൊരു ഗോവണി . ഗോവണിയില്‍ ഇരുവരെയും ശ്രദ്ധിച്ചു കൊണ്ടൊരു മധ്യവയസ്കന്‍ . ഖാവര്‍ ഖമീയസിന്റെ കീശയില്‍ നിന്ന് കാശെടുത്ത് കൌണ്ടറില്‍ നല്‍കി. കൌണ്ടറിലുള്ളവര്‍ അവരെ ശ്രദ്ധിക്കുന്നേയില്ല . തവിട്ടു നിറമുള്ള നിലവിരി വിരിച്ച ഗോവണിക്ക് മുകളില്‍ മദ്യലഹരിയില്‍ ആടിക്കൊണ്ടിരിക്കുന്ന മധ്യവയസ്കന്‍ അവരെ മുകളിലേക്ക് ക്ഷണിച്ചു .

. അയാളെ അനുഗമിച്ചെത്തിയത് ഇരു വശങ്ങളിലും റൂമുകളുള്ള ഹാളിലാണ് .ഇരുവരും അയാള്‍ക്ക്‌ പുറകില്‍ നിന്നു . നിറം കുറഞ്ഞു കത്തുന്ന ബള്‍ബുകളുടെ പ്രകാശത്തില്‍ മുങ്ങി വിവിധ രാജ്യക്കാരായ അഭിസാരികകള്‍ . സരളമായി എന്നാല്‍ ആര്‍ത്തിയോടെ നോക്കുന്ന കണ്ണുകള്‍ . ചില സ്ത്രീകളുമായി വില പേശി നില്‍ക്കുന്ന പുരുഷന്മാരെയും കാണാം . വിവിധ തരക്കാരും നിറക്കാരുമായ വേശ്യകളുടെ അംഗവിക്ഷേപങ്ങളില്‍ ഖാവര്‍ ഉണര്‍ന്നു തുടങ്ങിയിരുന്നു . ഉള്‍പ്പുളകത്തോടെ അയാള്‍ അവരെ നോക്കിക്കൊണ്ട്‌ നിന്നു. മധ്യവയസ്കന്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തിക്കൊണ്ടിരുന്നു .

സ്ലീവ്ലെസ്സ്ടോപ്പും മിഡിയുമിട്ടു കുന്തിച്ചിരുന്നു സിഗരട്ട് വലിക്കുന്ന പൂച്ച്ചക്കണ്ണിയെ ചൂണ്ടിപ്പറഞ്ഞു .
" തുര്‍ക്കി " .
ദാവണിയിലും പാവാടയിലും ചുരിദാരിലുമൊക്കെയായി നില്‍ക്കുന്ന കുട്ടിപ്പെണ്ണുങ്ങളെ കാണിച്ചിട്ടു പറഞ്ഞു
" ഇന്ത്യക്കാരാണത് ".
കയ്യിലൊരു ബിയര്‍ ഗ്ലാസ്സുമായി വാതിലില്‍ ചാരി നില്‍ക്കുന്ന ശൃംഗാരഭാവക്കാരിയായ തടിച്ചിയെ നോക്കിപ്പറഞ്ഞു .
" പാകിസ്ഥാനി "

ഖാവരിന്റെ കണ്ണുകള്‍ ഒരിടത്തുമുറക്കാതെ അലഞ്ഞു തിരിഞ്ഞു . ഇയര്ഫോണിലെ മ്യുസിക്കിനൊത്തു താളത്തില്‍ തലയാട്ടി നില്‍ക്കുന്ന വെളുത്തു മെലിഞ്ഞ ചെമ്പന്‍ മുടിക്കാരിയില്‍ ഖാവറിന്റെ കണ്ണുടക്കി നിന്നു . അവളുടെ ഇന്ദ്രനീലക്കണ്ണുകളുടെ ആഴങ്ങളിലേക്ക് അയാള്‍ മിഴിയെറിഞ്ഞു . ഇംഗിതമറിഞ്ഞിട്ടെന്നോണം മധ്യവയസ്കന്‍ ഖാവറിന്റെ തോളത്തു കൈകളമര്‍ത്തി ശബ്ദം താഴ്ത്തിപ്പറഞ്ഞു .
" റഷ്യനാണ് . പുതിയ ഇറക്കുമതി . പക്ഷെ .... പണമിത്തിരി കൂടുതലാണ് . "

. ഖാവര്‍ അവളടുത്തെക്ക് നീങ്ങി . ചിരപരിചിതമായ പ്രവൃത്തി ആയിരുന്നിട്ടും ഒരു തുടക്കക്കാരനെ പോലെ മനസു പതറി വീഴുന്നത് അയാള്‍ കണ്ടു . റഷ്യക്കാരി ഇയര്‍ഫോണ്‍ മാറ്റിപ്പിടിച്ചു . ചിരിച്ചപ്പോള്‍ ചായം പുരട്ടിയ ചുണ്ടുകള്‍ക്ക് പിന്നില്‍ ദന്തങ്ങള്‍ തെളിഞ്ഞു വന്നു . എന്തെങ്കിലും പറയുന്നതിന് മുന്‍പേ ഖാവറിന്റെ കൈ പിടിച്ചു അവള്‍ അകത്തേക്ക് നടന്നു .
ഉള്ളില്‍ വാക്കുകള്‍ തിക്ക് മുട്ടുന്നു .
മേനിയില്‍ നേരിയ വിറയല്‍ .
അടിവയറില്‍ അഗ്നി പടരുന്നു .
ഖാവര്‍ വല്ലാതായി . എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയാത്ത കാമനകളുടെ പടിവാതിലുകള്‍ കടന്നു ഖാവര്‍ റഷ്യക്കാരിക്കൊപ്പം അകത്തേക്ക് കടന്നു .

. വ്യാസം കുറഞ്ഞ റൂമിനുള്ളില്‍ കനത്ത നീല വെളിച്ചം തളം കെട്ടി നിന്നു . രണ്ടായി പകുത്ത് കര്‍ട്ടനിട്ട നിലയിലാണ് ഉള്‍ഭാഗം . കര്‍ട്ടന് തൊട്ടപ്പുറത്ത് നിന്നുയരുന്ന ഉച്ച്വാസങ്ങളും അനക്കങ്ങളും സാകൂതം ഖാവര്‍ ശ്രവിച്ചു . കര്‍ട്ടനിടയിലേക്ക് കണ്ണുകള്‍ കൂര്‍പ്പിച്ചു പിടിച്ചു . റഷ്യക്കാരി തട്ടിവിളിച്ചപ്പോള്‍ വികൃതമായൊരു ചിരിയോടെ അയാള്‍ തിരിഞ്ഞു നിന്നു .

. ഉയരം കുറഞ്ഞ ബെഡിനോട് ചേര്‍ന്ന് കിടക്കുന്ന മേശയിലെ ടേബിള്‍ ലാംബിനടുത്ത് പാടിക്കൊണ്ടിരിക്കുന്ന ടേപ്പ് റിക്കോര്‍ഡറിലെ ഗാനം മുറിക്കുള്ളില്‍ നിറഞ്ഞൊഴുകുന്നു . വിവസ്ത്രനായ ഖാവറിനു മുന്നില്‍ വിളക്കുകള്‍ അണഞ്ഞു . ലോകം ചുരുങ്ങിച്ചെറുതായി ശൂന്യതയില്‍ ലയിക്കുന്നു . പരന്നൊഴുകുന്ന പാട്ടിന്റെ ശബ്ദസൌകുമാര്യങ്ങള്‍ക്ക് മേല്‍ ഖാവറിന്റെ കിതപ്പുകളുയര്‍ന്നു .

ജന്നല് വഴി വെളിച്ചം മുറിക്കുള്ളിലെക്കരിച്ചു കയറിയപ്പോഴാണ് ഖാവര്‍ ഉറക്കമുണര്‍ന്നത് . തലേദിവസത്തെ ക്ഷീണം വിട്ടു മാറിയിട്ടില്ല . അലോസരമുണ്ടാക്കി മൂളിക്കൊണ്ടിരിക്കുന്ന എസി യുടെ തണുപ്പിലേക്ക് അയാള്‍ ഒന്ന് കൂടി വലിഞ്ഞു മുറുകി .കയ്യിലൊരു പാര്‍സല്‍ ഗ്ലാസുമായി മുറിയിലേക്ക് വന്ന രിസാവുല്‍ ദേഹത്ത് നിന്ന് ബ്ലാങ്കറ്റ് വലിച്ചു മാറ്റിയപ്പോള്‍ മനസ്സില്ലാമനസ്സോടെ ഖാവര്‍ എഴുന്നേറ്റിരുന്നു .
" നാശം .. ഇവന് ഉറക്കവുമില്ലെ? "
അയാള്‍ മനസ്സില്‍ പിറുപിറുത്തു .
" ബൂഡാ ,, ഉറങ്ങിയാ മാത്രം മതിയോ ? എന്തെങ്കിലും കാശും കൂടി വേണ്ടേ ? വേഗം വാ നമുക്ക് സൂഖിനടുത്ത് പോയി നോക്കാം !"

. അന്നന്നത്തെക്കുള്ള താല്‍കാലിക ജോലിക്കാരെ തേടി ആളുകള്‍ വരുന്നത് സൂഖിനു മുന്നിലാണ് . മണിക്കൂറിനു ഇത്ര എന്ന രീതിയിലും , ദിവസത്തേക്ക് ഇത്ര എന്ന രീതിയിലുമൊക്കെ ഇടപാടുകളുറപ്പിച്ചു ജോലിക്കാരെ കടം കൊള്ളുന്ന രീതി . മേസന്‍ , വെല്‍ഡര്‍ , സ്കഫോള്‍ഡര്‍ , പ്ലാസ്റ്റേഴ്സ് , കാര്‍പെന്റേഴ്സ് , ഹെല്‍പേഴ്സ് അങ്ങനെയങ്ങനെ പോകുന്നു ആവശ്യക്കാര്‍ . അനധികൃത താമസക്കാരാണ് അധികവും അവിടെ ഉണ്ടാകാറ് . നേരമൊരുപാട് വൈകിയതു കാരണം അന്ന് അവരെ തേടി ആരും വന്നില്ല.
. സൂഖു തുറക്കണമെങ്കില്‍ പത്തു മണിയാകും . ആസ്ബറ്റൊസു ഷീറ്റ് പാകിയ മേല്ക്കൂരയുള്ള സൂഖ് അടഞ്ഞു കിടക്കുമ്പോള്‍ ഭംഗിയില്ലാത്തതാണ് . സൂഖിനു മുന്നില്‍ പാറാവുകാരന്‍ ഉലാത്തിക്കൊണ്ടിരിക്കുന്നു . മുന്നിലെ ഇന്റര്‍ലോക്ക് തറയില്‍ ആരോ നിക്ഷേപിച്ച ധാന്യമണികള്‍ കൊത്തിച്ചികയുന്ന പ്രാവിന്‍ കൂട്ടം .
രണ്ടു പേരും തിരിച്ചു നടന്നു . ആണും പെണ്ണുമടങ്ങിയ കരുത്തവര്‍ഗ്ഗക്കാരുടെ ഒരു കൂട്ടം കാട്ടാനകളെപ്പോലെ അവരെ കടന്നു പോയി . മെയിന്‍ റോഡു മുറിച്ചു കടന്നു മുന്നോട്ട് നടന്നു .കടകള്‍ ഉണര്‍ന്നു തുടങ്ങി . അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടയിലെ ഫിലിപ്പൈനിപ്പെണ്ണു ങ്ങള്‍ എന്തോ പറഞ്ഞു അവരെ നോക്കിച്ചിരിച്ചു .

" ബെഹന്ച്ചുത് "
ഖാവര്‍ മുറുമുറുത്തു .
" ചോടോ "
രിസാവുലിന്റെ മറുപടിയില്‍ ഗംഭീരമായി അയാളൊന്നു പുരികമുയര്‍ത്തി .
എന്തെങ്കിലും കഴിക്കാമെന്ന തീരുമാനത്തില്‍ കഫ്തീരിയ ലക്ഷ്യമാക്കി നീങ്ങവേ പെട്ടെന്ന് പിന്നില്‍ നിന്നും അതി വേഗം ഒന്ന് രണ്ടു പേര്‍ ഓടി വരുന്നത് കണ്ടു .
" എന്താണ് ? എന്ത് പറ്റി ? "
രിസാവുലിന്റെ ചോദ്യത്തിന് മറുപടിയായി അവരിലൊരാള്‍ ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു .
" സീ ഐ ഡി " .

. കേട്ടത് പാതി ഇരുവരും ഗലിയിലൂടെ ചിതറിയോടി . പിന്തുടരുന്ന അപകടത്തിന്റെ വേപഥുവില്‍ അവര്‍ മറ്റെല്ലാം മറന്നു . രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ റോഡു മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ശീഘ്രഗ തിയില്‍ പാഞ്ഞു വന്ന കാര്‍ ഖാവറിനെ അടിമുടി കോരിയെറിഞ്ഞു .
ഖാവര്‍ ഒരു തൂവലായ് വായുവില്‍ ഉയര്‍ന്നു പൊങ്ങി. ഉറക്കത്തിലേക്ക് വീഴുന്ന മസ്തിഷ്കമണ്ഡലങ്ങളിലെങ്ങോ തന്നെയുറക്കാന്‍ ഉമ്മ പണ്ടു പാടിയ തരാട്ടുപാട്ടിന്നീണങ്ങള്‍ കേള്‍ക്കായി . താളത്തിലാടുന്ന തൊട്ടിലിന്റെ നൈര്‍മ്മല്ല്യമേറിയ തുണി കൊണ്ട് മുഖത്താരോ തടവുന്നു .
വായുവില്‍ .........
തഴുകുന്ന കാറ്റില്‍ ......
ആലോലമാടി ഖാവര്‍ നടു റോഡില്‍ വന്നു പതിച്ചു . ഓര്‍മ്മകളില്‍ കറുപ്പ് വീഴുന്നു .

. പയ്യെപ്പയ്യെ ഖാവര്‍ കണ്ണ് തുറന്നത് നീണ്ട നിശ്ശബ്ദതയിലേക്കാണ് . മുകളില്‍ തിരിയുന്ന പങ്കയുടെ ചലന വേഗതയില്‍ ഓരോന്നോര്‍ത്തെടുക്കാന്‍ ശ്രമിച്ചു . ഒരു പാട് കൊളുത്തുകളിട്ടു മേനിയിലാരോ വലിക്കുന്നു . കഴുത്തുമാത്രം അങ്ങോട്ടുമിങ്ങോട്ടും തിരിക്കാന്‍ കഴിയുന്നുണ്ട് . അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു .

" അനങ്ങാതെ കിടക്കൂ ......എന്താണ് വേണ്ടത് ? "
നഴ്സ് അടുത്തു വന്നു .

. ഖാവര്‍ സുബോധനായി . രണ്ടു ദിവസമായി ഈ ബെഡിലാണെന്ന് നഴ്സില്‍ നിന്നാണ് അയാള്‍ മനസ്സിലാക്കിയത് . വെറുതെ രിസാവുലിനെ പരതി . എങ്ങും കണ്ടില്ല . വെന്റിലേറ്റരിനു പുറത്ത് പച്ച യൂണിഫോം ധരിച്ച പോലീസുകാരെ കണ്ടു . ഖാവറിന്റെ ഉള്ളില്‍ പേടി കേറിത്തുടങ്ങി . റൂമിലേക്ക്‌ കടന്നു വന്ന ഡോക്ടര്‍മാരുടെ സംഭാഷണത്തില്‍ നിന്ന് അയാള്‍ക്ക്‌ ചിലതൊക്കെ മനസ്സിലാവുന്നുണ്ടായിരുന്നു .
തന്റെ ചോരയില്‍ ലൈംഗീക രോഗത്തിന്റെ അണുക്കള്‍ പരന്നു തുടങ്ങിയെന്നു അങ്ങനെയാണ് അയാള്‍ മനസ്സിലാക്കിയത് . മാത്രമല്ല അനധികൃത താമസക്കാരെ മുദ്ര വെച്ച് നാടുകടത്തുമന്നുള്ള അറിവും കൂടി അയാളുടെ തലച്ചോറിനെ കാര്‍ന്നു തുടങ്ങി .

. വര്‍ഷങ്ങള്‍ക്കു ശേഷം ആതുരാലയത്തിന്റെ കിടക്കയില്‍ കിടന്നു അയാള്‍ പിറന്ന നാടിനെ ഓര്‍ത്തു .ഗോതമ്പ് പാടങ്ങള്‍ക്കക്കരെ പരംബു മേഞ്ഞ കുടില്‍ . ഉമ്മറക്കോലായിലെ കയറു കട്ടിലില്‍ രോഗിയായ ഉമ്മ . എന്തിനുമേതിനും കുട്ടികളെ ചീത്ത പറയുകയും , ജീവിതത്തെ ശപിച്ചും , വാ തോരാതെ പുലമ്പുകയും ചെയ്യുന്ന ഭാര്യ ബീബിഗുല്‍ , ഗുല്‍ പുലര്‍ച്ച മുതല്‍ ഓരോരോ ജോലികളും ചെയ്തു തീര്‍ക്കുകയും , ഇടയ്ക്കെപ്പോഴെങ്കിലും കരയുന്നതും കാണാം . പറമ്പില്‍ ആപ്രിക്കോട്ട് മരങ്ങള്‍ക്കിടയില്‍ കീറയുടുപ്പുകളിട്ടു കളിച്ചു കൊണ്ടിരിക്കുന്ന നാലഞ്ചു കുട്ടികള്‍ . അതുമാത്രമേ ഓര്‍മ്മയുള്ളൂ .
അത്രമാത്രം !

കാലങ്ങള്‍ക്ക് പിറകില്‍ കനിവിന്റെയുറവകളുടെ അനിവാര്യതയില്‍ ഖാവറിന്റെ കണ്ണുകള്‍ നിറഞ്ഞു .തന്നെ തോണ്ടി വിളിക്കുന്ന പച്ചയാഥാര്‍ത്യങ്ങള്‍ അയാള്‍ക്ക്‌ സ്പര്‍ശനഭേദ്യമായി . ശവമായി യാത്ര ചെല്ലേണ്ടത് കല്ലും മുള്ളും മാത്രം നിറയുന്ന പെരുവഴിയിലെക്കാണ് .

മനസ്സിന്റെയടിത്തട്ടില്‍ നിന്ന് സ്നേഹത്തിനായി ആരോ തട്ടി വിളിക്കുന്നു . ഉമ്മയുടെ മടിയിലൊന്നു തല ചായ്ക്കണമെന്ന് അയാള്‍ വൃഥാ മോഹിച്ചു. തനിക്കെപ്പോഴും ശല്യമായനുഭവപ്പെട്ട വാ തോരാതെ വിലപിക്കുന്ന ബീബിഗുല്ലിന്റെ ശബ്ദം ഉപജീവനത്തിന്റെ ഉണര്‍ത്തു പാട്ടാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു . വയറു നിറച്ചു ഭക്ഷണം കിട്ടാത്ത... വസ്ത്രങ്ങള്‍ പോലുമില്ലാത്ത തന്റെ കുട്ടികള്‍ ... തണുപ്പുകാലങ്ങളില്‍ ജലം കട്ടിയാവുന്ന ശൈത്യങ്ങളില്‍ വിറകുകള്‍ കൂട്ടിയിട്ട് സ്വയം നെരിപ്പോടാവുന്ന ജീവിതങ്ങള്‍ ......
ഖാവരിന്റെ തല പെരുത്തു .
ഒന്നലറിക്കരായാനാഗ്രഹിച്ചു .
ശബ്ദം തൊണ്ടയില്‍ തന്നെ മരിച്ചു വീഴുന്നു .
മുന്നില്‍ ;
അതാര്യമായ മഞ്ഞു വീഥികള്‍ മാത്രം !
ഖാവര്‍ കണ്ണടച്ച് കിടന്നു ........

ചേര്‍ത്തു പിടിച്ച അകലങ്ങള്‍


ഷാജി അംബലത്ത്

അകലങ്ങളെ
ശകലങ്ങളാക്കി വെട്ടിയെടുത്ത്
അടുക്കിവെക്കുന്നുണ്ട്
ഒരു നഗരവും
ഊര്‍ന്നുപോകാതെ

എന്നാല്‍
കന്യാകുമാരിയെ
കാസര്‍ഗോട്ടേക്കും
കൊച്ചിയെ
കോഴിക്കോട്ടേക്കും
ചേലക്കരയെ
മാവേലിക്കരയിലേക്കും മാറ്റും

രാമേട്ടന്റെ വീടിന്റെ നിറം
കൃഷ്ണേട്ടന്റെവീടിനുകൊടുക്കും
ഇടവഴികള്‍
പെരുവഴികളാക്കും

കാഞ്ഞങ്ങാട്ടിറങ്ങേണ്ടവന്‍
കൊല്ലത്തോ
കൊയിലാണ്ടിയിലോ ഇറങ്ങട്ടെ

ജോലി കഴിഞ്ഞ് മടങ്ങുന്ന തുളസി
പ്രസാദിന്റെ വീട്ടില്‍ കയറി
രമേഷിനെകെട്ടിപ്പിടിക്കും

എന്തായാല്‍
എനിക്കെന്താ

മൈലുകള്‍ക്കപ്പുറത്തു നിന്ന്
നിന്നെ എടുത്തുമാറ്റി
അയല്‍പക്കത്ത്
താമസിപ്പിച്ചിട്ടുണ്ട്

ഇനി ബസ്സും കാറും
കയറി പോവണ്ടല്ലോ
നിന്നെ ഒന്ന് ഉമ്മ വെക്കാന്‍

തേച്ചുതേച്ചില്ലാതായ വാക്കുകൾ








ടി സി വി സതീശൻ



നാക്ക്

തേച്ചുതേച്ചില്ലാതാക്കിയ
വാക്കുകൾ സാക്ഷ്യം
അക്ഷരങ്ങൾ കൊണ്ടമ്മാനമാടി
അന്യനെ തൊൽപ്പിക്കുന്നവൻ നാക്ക്

സ്നേഹം

കുപ്പി ഭരണിയിലാക്കി
സ്നേഹമാണ് സർവ്വതുമെന്നു
ലേബലൊട്ടിച്ചു
സ്വസ്ഥമായുറങ്ങി സ്നേഹം

പ്രണയം

പിങ്ക് റോസാപ്പൂക്കൾക്ക് വിട്ട്
ചുംബനത്തിനായി
ചുണ്ടുകൾ തേടി അലഞ്ഞു

ജീവിതം

കണക്കു പുസ്തകത്തിലെ
ലാഭത്തിന്റെ അവസാന കോളത്തിൽ
ജീവിതത്തെ ഒളിപ്പിച്ചുവെച്ചു





അനുഭവം

കെ എം രാധ                     


ഇടത്തരം യാഥാസ്ഥിതിക അമ്പലവാസി കൂട്ടുകുടുംബത്തില്‍  ഇരുപത്താറ്‌ അംഗങ്ങള്‍ക്കൊപ്പം 31 വര്‍ഷം താമസിച്ച് ജീവിതത്തിലെ പെരുങ്കളിയാട്ടങ്ങള്‍ കണ്ട് സ്തബ്ധയായവള്‍...ലഹരി പാനവും,മുഴുഭ്രാന്തും,വ്യവഹാരങ്ങളും,ഗുരുതിയും,ശാക്തേയ പൂജയും,മന്ത്രോച്ചാരണങ്ങളും കൂടിക്കുഴഞ്ഞവര്‍ക്കിടയില്‍പ്പെട്ട് സ്വപ്നവും,യാഥാര്‍ത്ഥ്യവും വേര്‍തിരിക്കാനാവാതെ കാലിടറിയവള്‍..എന്‍റെ സാഹിത്യജീവിതം  തുടങ്ങുന്നതവിടെ നിന്നാണ്.
            സമത്വസുന്ദരലോകം കെട്ടിപ്പടുക്കാമെന്ന് വ്യാമോഹിച്ച് കൊമ്മേരി കുന്നിന്‍റെ  പള്ളയ്ക്കകത്ത് വിപ്ളവ ചിന്തകള്‍ക്ക് നിറം കൊടുത്ത കരുമാടി,പിതൃപീഡനത്താല്‍ മനോരോഗാശുപത്രിയില്‍ എത്തപ്പെട്ട പേരില്ലാ പെണ്‍കുട്ടി,പേരുകേട്ട വിഷഹാരിയും നാട്ടുവൈദ്യനുമെന്ന നാട്യത്തില്‍ ,വട്ടുള്ളവരെ ചങ്ങലയ്ക്കിട്ട് ,നെല്ലിയ്ക്കാത്തളം വെയ്ക്കുന്ന ,അപസ്മാരക്കാരനെ  ,പച്ചമരുന്ന് കലക്കി കൊടുത്ത്‌,ചൂരല്‍ പ്രഹരത്താല്‍ കൊന്ന ദുര്‍മന്ത്രവാദി കേളുമൂപ്പന്‍,  തറവാട്ടിലെ  ആഢൃത്വം വലിച്ചെറിഞ്ഞ് അന്യജാതിക്കാരനൊപ്പം ഇറങ്ങിപ്പോയ ശ്രീജ....
        മുപ്പത് വര്‍ഷം മുന്‍പ്‌  സര്‍ക്കസ്സ്‌ കൂടാരത്തിന് മുകളില്‍ നിന്ന്  പ്രകാശചൂട്ടുകള്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍  വ്യാപിപ്പിക്കുന്നത് പോലെ സമൂഹത്തിന് നേരെ കണ്ണാടി തിരിച്ചു വെച്ചു...പിന്നെ ....നീണ്ട മൌനത്തിന്‍,നിഷേധകൊടുമ്പുകള്‍.....>...... .
 മനുഷ്യമനസ്സിന്‍റെ കാണാകാഴ്ചകളില്‍ അലയുമ്പോള്‍ കഥകള്‍ പിറവിയെടുക്കുന്നു,കഥാപാത്രങ്ങള്‍ ചമയങ്ങളില്ലാതെ അരികിലെത്തുന്നു.
            ....നിശ്ശബ്ദതയുടെ ഹിമാലയന്‍ ഭിത്തികളില്‍   വെറുങ്ങലിച്ച് തല തല്ലി   പൊയ്ക്കാലുകളില്‍ വേച്ചുവേച്ചു നടന്ന  അടുത്ത മുപ്പതാണ്ടുകള്‍..  .....      കാലത്തിന് കണ്ണീര്‍ കലക്കം,എനിക്കും....
    മാനസികവിഭ്രാന്തിയും ,മറവി രോഗവും പിടിപെട്ട അമ്മ,വിലങ്ങണിയിച്ച കുടുംബജീവിതത്തിലെ കറുത്ത അധ്യായങ്ങള്‍,സര്‍ക്കാര്‍ സങ്കര  വിദ്യാലയങ്ങളിലെ അധ്യാപനം കൌമാരക്കാരിലെ വൈകാരിക ഭാവങ്ങള്‍ ഇഴയടുപ്പത്തോടെ അടുത്തറിഞ്ഞ നിമിഷങ്ങള്‍.......................
    കോഴിക്കോട് എന്‍റെ ജന്മദേശം.....
    ഒരു ചെറുപ്പക്കാരന്‍ അച്ഛനെ കൊന്നവനെ പെട്രോള്‍പമ്പിലിട്ടു വെട്ടിക്കൊന്നു.മറ്റൊരു യുവാവ് കവര്‍ച്ചകേസില്‍ പ്രതി..മിഠായി തെരുവിലെ പടക്കകട സ്ഫോടനത്തില്‍ കടയുടമയും ,(സ്നേഹിതയുടെ പിതാവ്),വിഷു നാളില്‍ ജോലിയെടുത്ത് പണമുണ്ടാക്കി പ്ലസ്1 ന് ചേരാന്‍ കൊതിച്ച ശിഷ്യന്‍ ഉള്‍പ്പെടെയുളള   ജോലിക്കാരും കത്തിച്ചാമ്പലായി.പിതാവിന്‍റെ കത്തിക്കരിഞ്ഞ ദേഹം തിരിച്ചറിയാനാവാതെ കൂട്ടുകാരി ബോധം കെട്ടുവീണത്‌ കണ്ട് ...പൊട്ടിക്കരഞ്ഞു.
             
          ഒരിക്കലും അടുക്കാനാകാത്ത വിധം അകലുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍,ഭര്‍ത്താവിനൊപ്പം  ശയിക്കവെ കാമുകനെ ഓര്‍ക്കുന്നവര്‍,വില കൂടിയ മദ്യം,സിഗരറ്റ്,രുചികര ഭക്ഷണം ശീലമാക്കിയ ആര്‍ഭാടക്കാരികള്‍,വര്‍ഷങ്ങളായി തികഞ്ഞ അപരിചിതരായി അടുത്തടുത്ത മുറികളില്‍ ഉറങ്ങി,പുറംലോകത്ത് മാതൃകാദമ്പതി വേഷം അണിയുന്നവര്‍,വീടിനകത്ത് ഒളിജീവിതം നയിക്കുന്നവര്‍,വില കുറഞ്ഞ ചാരായം മോന്തി ,കഞ്ചാവ് ബീഡി വലിച്ച് ദേഹവില്പനയ്ക്ക് തയാറാകുന്നവര്‍,സ്വവര്‍ഗാനുരാഗികള്‍,.....
          ഒരേയൊരു ഇരുപത്തേഴുകാരന്‍ എം.ബി എക്കാരന്‍ ഓമന പുത്രന്‍ നാല്‍പ്പത്തഞ്ചുകാരിയെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കുന്നത് കണ്ട് ഇടനെഞ്ച് പൊട്ടി കരയും മാതൃഹൃദയം,അരക്കിറുക്കിയായ അമ്മയെ ഇരിപ്പിടത്തില്‍ ബന്ധിച്ച്,മ്യൂച്ചല്‍ ഫണ്ടുകള്‍,ഓഹരികള്‍ വില്‍ക്കാനിറങ്ങി ,ലക്‌ഷ്യം പൂര്‍ത്തീകരിച്ച് സ്ഥിരംജോലി മോഹിച്ച് കന്യകാത്വം  ബിസിനസ് രാജാവിന് മുന്‍പില്‍   (എച്ച്ഐവി പോസിറ്റീവ് എന്നറിയാതെ ) അടിയറവ് വെയ്ക്കുന്ന ശ്രുതി.എപ്പോഴും അമ്മയെ കുറ്റപ്പെടുത്തി,സര്‍ക്കാര്‍ ജോലിക്കാരനായ അചഛ ന്‍റെ രണ്ടാം കല്യാണത്തില്‍ പങ്കെടുത്തതോടെ , മനം മാറ്റം സംഭവിച്ച് അമ്മയ്ക്കരികില്‍ ഓടിയെത്തിയ സുമ ,കൌമാരക്കാരി മകള്‍ വീട് വിട്ടു പോയി മാംസവില്‍പ്പനക്കാരിയുടെ ,വീട്ടുതടങ്കലില്‍... പുഴുത്ത്‌ പഴുത്ത് കിടക്കുന്ന വിവരമറിഞ്ഞു എത്തുന്ന സീത ഒടുവില്‍ .....അതേ തൊഴില്‍ തന്നെ സ്വീകരിച്ചത്,കുട്ടനാടന്‍ കായല്‍ സൗന്ദര്യം ആസ്വദി ക്കാനെത്തിയ പാട്രിക്ക് മെല്ലറും,കാമുകി ജസീക്കാ വൈലും,പരസ്ത്രീഗമന കഥകള്‍ പരസ്പരം പറഞ്ഞു രസിക്കുന്ന അസ്സല്‍ കുടുംബനാഥന്മാര്‍,സൂക്ഷ്മദര്‍ശിനിയിലൂടെ....ബൈനാക്കുലറിലൂടെ....സ്ത്രീ-പുരുഷ സംഗമം കണ്ട്,''പരമാനന്ദ രസം''നുകരാനെത്തി,ഒടുവില്‍ പെണ്ണിന്റെ കരടി ഭര്‍ത്താവില്‍ നിന്ന് ഇരുമ്പ്വടി കൊണ്ട് അടിയേറ്റ്മരണത്തിന്‍റെ വക്കിലെത്തിയ കൌമാരക്കാരന്‍ മിഥുന്‍,നീഗ്രോ മോഡലിനെ പ്രേമിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മലയാളി പെണ്‍കുട്ടി ഷാരോണ്‍........>.......
   നമുക്ക് ചുറ്റും വിചിത്ര മനുഷ്യരും ,പൊള്ളുന്ന ജീവിതവും ,തീഷ്ണമായ മനോലോകവുമുണ്ട്.അവ പച്ചയായി മുന്‍പില്‍ അവതരിക്കുമ്പോള്‍ മുഖം തിരിക്കാന്‍ ഒരെഴുത്തുകാരിക്ക് കഴിയില്ല.അതേ....കഥാപാത്രങ്ങള്‍ എന്നെ തേടി വരുന്നു.
        സമകാലിക സാഹിത്യത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് വിശ്വസിക്കുന്നു.കൃതികള്‍ വിലയിരുത്തേണ്ടത് വായനയെ സ്നേഹിക്കുന്നവരും നിരൂപകരുമാണ്.ചിലപ്പോള്‍ കഥാകാരി എഴുതുന്നത്‌ അനുവാചകര്‍ അതേ അര്‍ത്ഥ വ്യാഖ്യാനങ്ങളോടെ സ്വീകരിക്കണമെന്നില്ല...എങ്കിലും ...നല്ല കാമ്പുള്ള രചനകള്‍ ഒരു പരിധി വരെ തിരിച്ചറിഞ്ഞ് എല്ലാവരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.

വേദപാഠം






ടിജോ  എല്ലിക്കൽ




ആദവും ഹവ്വയും
ഏദന്‍ തോട്ടത്തില്‍ വെച്ച്
കണ്ടുമുട്ടിയത്‌ മുതലാണ്‌
മനുഷ്യകുലത്തിന്റെ
പെരുക്കപ്പട്ടിക തുടങ്ങുന്നത് എന്ന്
പള്ളീലച്ച്ന്‍ വേദപുസ്തകത്തെ തൊട്ടു
സത്യം ചെയ്തു
അവര്‍ തമ്മില്‍
രഹസ്യമായിട്ടെങ്കിലും
ലൈംഗിക ബന്ധമുണ്ടായിരുന്നോ എന്ന കാര്യം
അച്ചന്‍ മിണ്ടിയില്ല
അങ്ങനെ വല്ലതും നടക്കാതെ
അവര്‍ക്ക് കുട്ടികളുണ്ടാകുമോഎന്ന്
ആരുടെ തലയിലും
സംശയം തോന്നിയതുമില്ല
എന്തായാലും
ആണും പെണ്ണും അടുത്തിരുന്നാല്‍
അപകടമെന്തോ ഉണ്ടാകുമെന്നു
അന്നേ മനസ്സ് പറഞ്ഞു

അതേ വേദപാഠക്ലാസില്‍ വെച്ചു
വിവാഹമെന്ന കൂദാശയെക്കുറിച്ച്
അച്ചന്‍ തിരുവചനങ്ങള്‍
ഉദ്ധരിച്ചുകൊണ്ടിരിക്കേ
''ഈ ബലാല്‍സംഗമെന്നാല്‍ എന്താണച്ചോ എന്ന് ചോദിച്ചു
ക്ലാസിന്റെ അങ്ങേവശത്ത് നിന്ന്
ഒരു പെണ്‍കുട്ടി എണീറ്റുനിന്നു
അച്ചന്റെ കണ്ണും കവിളും
ലജ്ജ കൊണ്ട് തുടുത്തു
പറയാനും പറയാതിരിക്കാനും
തിടുക്കം വെക്കുന്ന വാക്കുകള്‍ കൊണ്ടു
അച്ചന്റെ തൊണ്ട നിറഞ്ഞു
കൈകള്‍ രണ്ടും കുപ്പായക്കീശയിലേക്ക്
ആണ്ടുപോയി
സംശയം ചോദിച്ച പെണ്‍കുട്ടിയെ നോക്കി
ആണ്‍കുട്ടികളില്‍ ചിലര്‍ ഉറക്കെ ചിരിച്ചു
മിഴികള്‍ സ്വര്‍ഗത്തിലെക്കുയര്ത്തി
തറയില്‍ പെരുവിരലൂന്നി
അച്ചന്‍ അവളോട്‌ പറഞ്ഞു
''അതൊക്കെ മോള് പിന്നീട് മനസ്സിലാക്കും
ഇപ്പോഴേ അറിയേണ്ട കാര്യമില്ല.''

തന്‍റെ ചോദ്യത്തിന് പിന്നീടാരും
ഉത്തരം കൊടുക്കാത്തത് കൊണ്ടാകാം
ഒടുവില്‍ അവള്‍ കന്യാസ്ത്രീപ്പട്ടം സ്വീകരിച്ചു
കര്‍ത്താവിന്റെ മണവാട്ടിയായി

ഇന്നും
അവള്‍ അതേ പള്ളിയില്‍ പോകുന്നു
വേദപാഠം പഠിപ്പിക്കുന്നു
പക്ഷെ,
ബലാല്‍സംഗം എന്നാലെന്താണെന്ന്
ക്ലാസില്‍ ആരും സംശയം ചോദിക്കാറില്ല


Click here to Reply or Forward
Why this ad?Ads –
Gold Category Homestay in Kerala BnB Call: +91 9526093034
1% full
Using 0.2 GB of your 10.1 GB
©2013 Google - Terms & Privacy
Last account activity: 1 hour ago
Details

കാറ്റ്‌

ഷഫീഖ്  എസ് കെ

വിരഹത്തിന്റെ-
യാവര്‍ത്തനത്തിലാണ്
പൈന്‍ മരങ്ങളുടെ-
യിടയില്‍ക്കൂടി വീണ്ടും നീ
എന്നെ ചുംബിച്ചത്

ഞെട്ടിയുണര്‍ന്ന പകലിന്റെ-
യവസാനത്തില്‍ ദൂരെയെവിടെയോ
ചിതയില്‍ കരിഞ്ഞ കന്യകയുടെ
ഗന്ധമാണ് നിന്‍റെ വിയര്‍പ്പ്‌ കലര്‍ന്ന
ആ ചുംബനത്തിന്

നീയുറങ്ങുമ്പോള്‍
അനാഥനായി മേഞ്ഞു നടക്കുന്ന
നിലാവിനൊപ്പം എന്‍റെ
നിദ്രാവിഹീനങ്ങളായ
രാവുകളുണ്ട്
അന്നൊരു ചുംബനം കൊതിക്കാറുണ്ട്

എന്‍റെ പൂവുകളില്‍
ശലഭം വിരുന്നു വരുമ്പോള്‍
നിനക്കുത്സഹാഹമാണ്
നിന്‍റെ ശേഷിപ്പാണല്ലോ
ഞാന്‍ ചുംബിക്കുന്നത്

ജനാലയില്‍ വന്നു വിളിച്ചുണര്‍ത്തി
നീ പറഞ്ഞുതന്ന കവിതകള്‍
വരികള്‍ മുറിഞ്ഞു
ഹൃദയത്തില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്
നിന്‍റെ പറയാതെയുള്ള ഈ ചുംബനം
വീണ്ടും മുറിവേല്‍പ്പിക്കുകയാണ്

നീ ഉറങ്ങുന്ന പകലില്‍ വേണം
എനിക്ക് ഉണരാത്ത ഉറക്കത്തിലേക്ക്
ഇറങ്ങിച്ചെല്ലാന്‍
സാമ്പ്രാണിയുടെയും
ചന്ദനത്തിരിയുടെയും ഗന്ധം
നിന്നെ ചുംബിച്ചുണര്‍ത്താതിരിക്കട്ടെ ...

ഉടുപ്പ്

ജയദേവ് നായനാർ

അഴിച്ചാലുമഴിച്ചാലുമഴിയാത്ത
ഒന്ന്, ഉടുപ്പെന്നോ വിളിക്കുക?

.............

കാറ്റുകളുടെ പുസ്തകത്തിൽ
കാണാനാവുമോ, ഇല്ല കാണില്ല,
പുഴയുടെ പുസ്തകത്തിലേത് പോലെ
നനഞ്ഞു കുതിർന്ന് ,
വായിക്കാൻ പറ്റാത്ത ഏടുകൾ.
വെള്ളത്തിലെഴുതിയതാണെങ്കിലും
പുഴ വായിച്ചെടുക്കുന്ന വരികൾ.
എന്നാലും, കാറ്റേ കാറ്റേ
നീ ഒളിച്ചുപിടിക്കുന്നതെന്ത്
എന്ന് ചോദിക്കാറില്ല ഇലപ്പച്ച.
നനവിനെക്കുറിച്ചുള്ള കാറ്റിന്റെ
പ്രാർത്ഥനകളെ അത്
കേൾക്കുന്നുണ്ട്, തീര്ച്ച.
അത് തലയിളക്കുന്നത്
ഒരിക്കലും വെറുതെയാവില്ല.
കാറ്റ് കടന്നുപോകുമ്പോൾ
ഇലപ്പച്ച എടുത്തുടുക്കുന്നുണ്ട്
ശൈത്യം.പോലും
തണുത്തുപോകുന്ന
മറ്റാരുമറിയാത്ത ഒന്ന്.
കാണിച്ചുതരില്ല
ഞാനെന്ന പുസ്തകം.
ഇലക്കാടായി പൂത്തുനിൽക്കുന്ന
നിനക്ക്, ഒരിക്കലുമെ.

ഒരു പാട്ട്

ആഷാ ശ്രീകുമാർ


ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും

ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എന്റെ ഭാവനാ ലോകത്തിൽ
പൂത്തിങ്കളായി പ്രഭചൊരിയാൻ

രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ പാടിടട്ടെ.

യാമി


ജിഷാ രാജൻ

ഞാൻ ഇന്നു ഉറങ്ങിയില്ല. ഇരുട്ടിനു കൂട്ടിരുന്നു. രാത്രിക്കു കുളിരുരുപകരാൻ ഫാൻ കാവലുണ്ട്‌.  സമയം കൊല്ലുവാൻ മടിയിൽ വെച്ചു സിനിമ കാണുന്ന കുന്തവും ഉണ്ട്‌. ചിന്തിക്കാൻ ഒന്നിനും സമയവും ഇല്ല. നേരം പുലരുവോളം കാത്തിരുന്നതിനു കാരണവും ഇല്ല. ചിന്തകൾ സ്വതന്ത്രമാക്കിയ ആത്മാവിന്റെ അധിനിവേശം ഒട്ടും അലോസരപ്പെടുത്താത്ത ദിനരാത്രങ്ങളിൽ ഒന്ന്‌. ഇമകൾ വീർത്തു തൂങ്ങി നിൽക്കുന്നു. അതു സ്വപ്നങ്ങളുടെ അടിഞ്ഞുകൂടലായിരിക്കണം.
       പുകചുരുളുകൾ മുകളിലേക്കു ഉയരുമ്പോൾ കരിഞ്ഞു താഴേ വീഴുന്ന ചാരം സ്വപ്നങ്ങളായിരുന്നു. ചിറകുകൾ മുളച്ച മനസ്സിന്റെ അവശിഷ്ടം. നടന്നു തളർന്ന്‌ സരസ്വതിയുടെ കാൽ ചുവട്ടിൽ അഭയം തേടി. പക്ഷെ അവൾക്കു ഭൃത്യർ ഒരുരുപാട്‌. ഇനിയും ഒരാൾക്ക്‌ ഇടമില്ല. നെഞ്ചിലെ പ്രാണൻ പാതി അവിടെ തകർന്നടിഞ്ഞു. ആ വെപ്രളപ്പാച്ചിലിൽ കരിയും പുകയും ചാരവും ദൃഷ്ടി മറച്ചു. അവയെല്ലാം സ്വപ്നങ്ങൾ ആയിരുന്നുവേന്ന്‌ പിന്നീടറിഞ്ഞു.
       ഇനിയൊരു തിണ്ണ നിരങ്ങുവാനുണ്ടെങ്കിൽ അതു ലക്ഷ്മിയുടെ മാത്രം. അവൾ പിന്നെ മുന്നേ കണ്ടവളെപ്പൊലേ അല്ല. തീരെ കണ്ണിൽചോരയില്ല. എങ്കിലും വണ്ടി ചക്രം കറക്കാതിരിക്കുവാൻ വയ്യ. ശേഷിച്ച പാതി ജീവനും അവൾ കാണിക്കയർപ്പിച്ചു.
       ഇനിയൊന്നും ബാക്കിയില്ല. ഏന്തി വലിഞ്ഞു ഇഴയുമ്പോൾ കാലടിപ്പിച്ചു പിന്നാക്കം വലിക്കാൻ, വായ പിളർന്ന്‌ കൊടുത്താൽ കൊരവള്ളി പൊട്ടിച്ചു രക്തം കുടിക്കാൻ പെറ്റ സന്താനങ്ങളും, കൂട്ടിനു, പാതി ജീവിതം വെച്ചു നീട്ടിയ പരിത്യാഗിയും. ആകെമൊത്തം കൂട്ടിയാൽ ത്യാഗം മാത്രമാൺണു കാണുകിൽ പറയാനോക്കില്ല "ഞാൻ ജീവിച്ചു" എന്ന്‌.
       ഇനി ഞാൻ ഉറങ്ങട്ടെ.രാത്രിയുടെ ഏഴാം യാമവും പിന്നിടുമ്പോൾ ഈ യാമി ഉറങ്ങട്ടെ. മിഴിമുനയിലെ നൈർമല്യവും കൈമുതലാക്കി നാളേക്കു വേണ്ടി ഞാൻ ഉറങ്ങട്ടെ.

ഹൂ ഈസ് അഫ്രൈഡ് ഓഫ് നരേന്ദ്രമോഡി


          
                            sI F taml\hÀ½
                                                           þ
           lq Cukv Ass{^Uv Hm^v shÀPo\nbm hqÄ^v ? temI{]kivXamb XehmNIamWv. kmlnXy¯nepw \mSI¯nepw kn\nabnepw.
           C¶v C´y³ kaImecmjv{Sob¯n\v \ÂImhp¶ kam\ ssSänemWv.
           lq Cukv Ass{^Uv Hm^v \tc{µtamZn ?\tc{µtamZnsb BÀ¡p t]Sn?
           `KhXvPnbpw AZzm\nPnbpw apX cmlpÂPnbpw hcp¬Pnbpw AJntejvPnbpw am{Xaà C§v Zqsc InS¡p¶ bmsXmcp A]IShpw hcp¯m¯ D½³ Nm­nPnbpw A¨pXm\µvPnbpw hsc BsI t]SnbnemWv. i{Xpkwlmc]qP \S¯n a{´w P]n¨v ]¡m B¡nb Bd·pf¡®mSn jn_pPn hgn sImSp¯n«pw c£bnÃ. t]Sn amdp¶nÃ. C¯cw Hcp t]Sn C¶p hsc BÀ¡pw C´y³ cmjv{Sob¯n hcp¯m³ Ignªn«nÃ.
           \tc{µtamZn hnIk\¯nsâ knw_embXmWv Ipg¸w. AhnsSbmWv  A]ISw. C\n Ct§cv Ibdn C´ysb BIam\w hnIkn¸n¨p Ifbptam ? hnIk\w KpPdm¯nep­mbncn¡mw. ]s£ AXv C´ybptSXmIptam ? AXn\v ]äptam ? AXmWv t]Sn. cmjv{Sob¡mÀ¡p am{XaÃ, ASp¯ sXcsªSp¸n thm«p sNt¿­ P\¯n\pw.  
           kw`hw clkyambn At\zjn¨t¸mÄ BZyw In«nbXv c­p IYIfmWv
c­pw \tc{µtamZnPn¡v hfsc hfsc ap¼pÅ kw`h§fmWv.  
           BZys¯ IY.
           ^oÂUv amÀj kmw _lmZpÀ at\Iv jm KpPdm¯nsâ XeØm\amb Al½Zm_mZn Hcp s]mXpthZnbn Cw¥ojn {]kwKn¡m³ XpS§n. P\w i_vZapbÀ¯n. KpPdm¯nbn {]kwKn¡q. KpPdm¯nbn {]kwKn¡q. at\Iv jm {]kwKw \nÀ¯n _lf¡msc anen«dn ssÌen Aev]\nanjw t\m¡n. F¶n«v ]dªp. kvt\lnXsc, Fsâ \o­ ssk\nIPohnX¯n Rm³ knJv dPnsaânse B^okd·mcn \n¶pw ]©m_n ]Tn¨p. adm¯m dPnsaân \n¶pw adm¯n ]Tn¨p. a{Zmkv kmt¸gvkn \n¶pw Xangpw _wKmÄ kmt¸gvkn \n¶pw _wKmfnbpw ]Tn¨p. _nlmÀ dPnsaâv Fs¶ lnµn ]Tn¸n¨p. Rm³ C´y³ `mjIfn s]Sp¯m¯ t\]mfn t]mepw ]Tn¨p. KqÀJm sdPnsaân \n¶pw. Fsâ ZuÀ`mKysa¶p ]dbs«, F\n¡v KpPdm¯n ]dªp Xcm\mbn Hcp B^okdpw C´y³ BÀanbn D­mbncp¶nÃ.
           c­mas¯ IY. _nkn\Ên ssI¡qenbpw AgnaXnbpw Hcp AwKoIyX ssienbmIp¶Xn\p ap¼pÅ Imet¯XmWv.
           C´y³ dbnÂshbnse Gähpw Xnc¡pÅ Nc¡p {Sm³kvjn¸vsaâv PwIv j\pIfmWv almcmjv{Sbnse `pkmhepw, D¯À{]tZinse  apKÄkcmbnbpw. A¼Xdp]Xp hÀjw ap¼mWv. km[mcWbmbn Hcp KpUvkv h­n ChnsS bmÀUnse¯nbm AXnse hmKWpIÄ ASÀ¯n ]pXnb ZniIfnte¡pÅ sjUyqfpIfn DÄs¸Sp¯n h­n Xbmdm¡n AXn Cu hmKWpIÄ DÄs¸Sp¯n Ab¡m³ icmicn c­mgv¨ Imew AhnsS km[mcWambncp¶p. Cu c­mgv¨ hmKWnse km[\§Ä, dm saäocnbÂtkm, ^n\njvUv t{]mUIvSvtkm GXpamImw, shdpsX InS¡pIbmWv. ]Wap­v. ]s£ hnebnÃ. Hcp KpPdm¯n _nkn\kv {Kq¸n\v X§fpsS Ccp\qdntesd hyhkmbhmWnPyØm]\§fptSXmbn Bbnc¡W¡n\v hmKWpIÄ ChnsS Bgv¨tXmdpw F¯mdp­v. Cu {Kq¸v efnXambn {]iv\w ]cnlcn¨p. `pkmhentebpw apKÄkcmbnsebpw dbnÂsh No^nsâ ASp¯ _Ôp¡sf {Kq¸nsâ AhnSps¯ ebk¬ Hm^okÀamcmbn \nban¨p. A¡me¯v  sslt¡mSXn PUvPn¡v In«p¶Xnsâ Cc«n i¼fw. ]mÀ«n¡v Hcp ]WntbbpÅp.  {Kq¸nse I¼\nIfpsS Hcp hmKWpw c­p Znhk¯n IqSpX dbnÂsh bmÀUn InS¡m³ ]mSnÃ. IW¡p t\m¡nbm B i¼fw \jvSamWv. ]s£ I¼\n¡v AXnsâ ]¯nc«n em`ap­mbn. Nc¡pIÄ ]{´­p Znhkw t\cs¯ ]Wambn amdn. ]pXnb Nc¡mbn DS³ ho­pw cwK¯p h¶p. ]s£ dbn No^n\v Øew amäw h¶m ebk¬ B^okdpsS tPmen t]mIpw. ]pXpXmbn hcp¶ BfpsS _Ôphmbncn¡pw ASp¯ ebk¬ B^okÀ.
             tamZnsbbà t]Snt¡­Xv, KpPdm¯ns\bmWv.
                                þþþþþþþþþþþþþþþþþþþþ

My Muses

dr k g  balakrishnan


                             This moment your mercy,
                             I can sip thy sweet hymn,
                             Splitting the silence meek!

                             Each and every atom in me,
                             Gets illuminated by thy glance,
                             Your celestial grace!

                            The Rig as the East,
                            The Yajur as the ray South,
                            The Sama as the West,
                            The Adharva as the North;
                            O in the sky blue an’ vast,
                            The seven-horsed chariot
                            Of Sun- the emperor the great;
                            Alike to man and mite!
                             
                            Omkara the eternal flower,
                            The madhu,-the honey-
                            The secret knowledge of the Veda;
                            The fulcrum, the micro-red flame;
                            The vision of yours in the Smile!
                            =======================
                                    6-9-2012
                                Notes-
                              Rig=Rig-Veda
                              Yajur= Yajur-Veda
                               Sama= Sama-Veda
                               Adharva= Adharva-Veda

മാരീ നീ മനോഹരി

 പ്രിയ സായുജ്





മനസ്സിന്‍റെ ഉമ്മറ വാതിലിനപ്പുറം
മഴ മൌനമായ് നിറയവേ
മകരി*പോലിരമ്പുമെന്നുള്ളിലെ ചിന്തകള്‍
മഞ്ജീരമണിഞ്ഞെത്തി നടനം തുടങ്ങിനാര്‍


മഞ്ജുളം, റാന്തല്‍ വിളക്കിന്‍ വെളിച്ചത്തില്‍
മത്തകാശിനി**മാരീ,നീ പെയ്യുമ്പോള്‍
മമ ഹൃത്തടം പോലും പ്രണയാര്‍ദ്രമാകുന്നു
മന്മഥന്‍റെ മിഴിമുന കൊണ്ടപോല്‍


മുദിതഭൂമിയില്‍ പുല്‍നാമ്പുണരവേ
മൃദുലമായി നീ തഴുകി തലോടുന്നു
മിത്രനേകിയ ശക്തിതന്‍ പുണ്യത്താല്‍
മുഗ്ദ്ധമാക്കുന്നു എന്നുമീ മണ്ണിനെ


മാനവര്‍തന്‍ ദുഃഖം മറന്നൊന്നു
മെയ്നിറയ്ക്കട്ടെ നിന്‍റെ സുകൃതത്തില്‍
മനസ്വിനി നിന്‍റെ ലാസ്യമതില്ലെങ്കില്‍
മൃത്തു*** പോലും മൃത്യൂ വരിച്ചീടും

മടിയാതെയെന്നുമെന്‍ മിഴിയില്‍ നിറയുക
മനസ്സിലെ ചിന്തയെ കാവ്യമായ് മാറ്റുക
മണ്ണിതില്‍ ജീവന്‍റെ പുതുനാമ്പുണര്‍ത്തുവാന്‍
മാനനീയം നിന്‍റെ സ്നേഹമതേകുക. .

*സമുദ്രം
** സൗന്ദര്യവും വശീകരണ ശക്തിയുമുള്ള ഉത്തമസ്ത്രീ
***ഭൂമി, മണ്ണ്

സമയം നിര്‍ണ്ണയിക്കുന്ന കാലടികള്‍

വി.പി.അഹമ്മദ്

ച്ചയൂണ്  കഴിഞ്ഞ്  സന്ദര്‍ശകമുറിയില്‍ സോഫയില്‍ ഇരുന്നു ഞാന്‍ ഒരു പുസ്തകം വായിച്ചു തുടങ്ങി. തറയില്‍ കാര്‍പെറ്റില്‍ ഇരുന്നു അസിം ഖയാല്‍ (മൂന്നു വയസ്സുകാരന്‍ പേരക്കുട്ടി) ഐപാഡില്‍ ഏതോ ഗയിം കളിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ചയുറക്കം ശീലവും ഇഷ്ടവുമല്ലെങ്കിലും വായിക്കാന്‍ ഇരുന്നാല്‍ കുറച്ചു കഴിയുമ്പോള്‍  ഉറക്കം കണ്‍ പോളകളില്‍ തൂങ്ങി നില്‍ക്കും. പ്രത്യേകിച്ച് , വായിക്കുന്നത് കഥാസാഹിത്യം അല്ലാത്ത വല്ലതുമാണെങ്കില്‍. ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ ഉറങ്ങാന്‍ കിടന്നാല്‍ ഇത്തരം എന്തെങ്കിലും വായിക്കുന്നത് പരീക്ഷിക്കട്ടെ.  കണ്ണുകള്‍ അടഞ്ഞോ എന്നറിയില്ല ഐപാഡില്‍ നിന്ന്  "അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍" എന്ന ഈണത്തിലുള്ള നീട്ടിയ ശബ്ദം കേട്ടു; അസര്‍ നമസ്കാരത്തിനുള്ള സമയമായി എന്നറിയിക്കുകയാണ് ഐപാഡ്. അപ്പോഴേക്കും പുറത്ത് പള്ളികളില്‍ നിന്നും ബാങ്ക് വിളി തുടങ്ങി.



ബാങ്ക് വിളി വ്യക്തമായി കേള്‍ക്കാവുന്ന ഏഴോ എട്ടോ പള്ളികളുണ്ട് വീട്ടിനു ചുറ്റുമായി. ഇനി ഒരു പതിനഞ്ച് മിനിറ്റ്  സമയമെങ്കിലും ബാങ്ക് വിളി തുടര്‍ന്ന് കേള്‍ക്കാം. വ്യത്യസ്ഥ ശബ്ദത്തിലും ഈണത്തിലുമായി ഒന്നിന് പിറകെ മറ്റൊന്നായും കൂടിക്കലര്‍ന്നും അന്തരീക്ഷത്തില്‍ പൊടിപടലം പോലെ പടരുന്നു ബാങ്കുവിളികള്‍. പള്ളികള്‍ നടത്തുന്ന സംഘടനകള്‍ക്കനുസരിച്ചും പള്ളികളിലെ ക്ലോക്കുകള്‍ക്കനുസരിച്ചും സമയത്തില്‍ വരുന്ന വ്യതിയാനമാണ്  മൂന്നു മിനുട്ട് പോലും നീണ്ടു നില്‍ക്കാത്ത ബാങ്ക് വിളിക്ക് ഇത്രയും സമയ ദൈര്‍ഘ്യം ഉണ്ടാവുന്നതും ഒരു ബാങ്ക് പരമ്പര തന്നെയാവുന്നതും. ഈ പരമ്പരയുണ്ടാക്കുന്ന  അസ്വസ്ഥത ഒഴിവാക്കുവാനും നമസ്കാരത്തിന്റെ സമയം ക്ളിപ്തവും ഏകീകൃതവും ആക്കുവാനും വേണ്ടിയാണു യു. എ. ഇ. പോലുള്ള ഗള്‍ഫ് നാടുകളില്‍ കേന്ദ്രീകൃത ബാങ്ക് വിളി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അസ്വാരസ്യങ്ങള്‍ പുറത്തു വന്നെങ്കിലും പദ്ധതി ഒരു വിജയമാണ്. ഒരു പ്രവിശ്യയിലെ ഏതെങ്കിലും പള്ളി തെരഞ്ഞെടുത്ത് അവിടെ നിന്നും വിളിക്കുന്ന ബാങ്ക് റേഡിയോ വഴി പ്രത്യേക ബാന്‍ഡില്‍ പ്രക്ഷേപണം നടത്തുകയും മറ്റുള്ള പള്ളികളില്‍ നിന്ന് തത്സമയം തന്നെ മൈക്കില്‍ ഈ പ്രക്ഷേപണം പുറത്ത് വിടുകയുമാണ് ഈ പദ്ധതി വഴി ചെയ്യുന്നത്. ക്ലിപ്ത സമയത്ത് തന്നെ ഒരു പരിസരത്തെ എല്ലാ പള്ളികളില്‍ നിന്നും ഒരേ ശബ്ദത്തില്‍  പുറത്ത് വരുന്ന ബാങ്ക് വിളി സ്പഷ്ടവും കാതുകള്‍ക്ക് സുഖകരവും ആണ്. ഇങ്ങനെയാവുമ്പോള്‍ ബാങ്കുവിളി കുറ്റമറ്റതാക്കുവാന്‍ വേണ്ടി  കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നു..

ഇന്ന് സമയം സൂക്ഷ്മമായി അറിയുവാനും അറിയിക്കുവാനും ധാരാളം ഉപകരണങ്ങളും മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. വാച്ചുകള്‍ കൂടാതെ അനേകം എലെക്ട്രോനിക്  സാമഗ്രികളിലും സമയം കാണിക്കുവാനുള്ള പ്രത്യേകം സജ്ജീകരണങ്ങള്‍ കാണാം. വാച്ചുകളും ക്ലോക്കുകളുമൊക്കെ അപ്രചാരവും ആഡംബരവും ആയിരുന്ന എന്റെ കുട്ടിക്കാലത്ത് സമയം നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും ഇന്നത്തേതിലും നന്നായി സമയനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് എടുത്തു പറയാതെ വയ്യ. സമയം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത കാരണത്താല്‍ സ്കൂളില്‍ എത്താന്‍  പോലും വൈകിയതായി ഓര്‍മ്മയില്ല.

അന്ന് വീട്ടിനടുത്ത് ഒരു പള്ളിയുണ്ടായിരുന്നുവെങ്കിലും ബാങ്ക് വിളി ശാന്തമായ രാത്രികളില്‍ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മൈക്ക്  പള്ളികളില്‍ ഉപയോഗത്തില്‍ വന്നിരുന്നില്ല.  അതിനാല്‍ ഉമ്മയും മറ്റും അസര്‍ നമസ്കാര സമയം നിര്‍ണ്ണയിച്ചിരുന്നത്  കാലടി ഉപയോഗിച്ച് സ്വന്തം നിഴല്‍ അളന്നായിരുന്നു. നാട്ടിന്‍ പുറത്ത് പരക്കെ പ്രയോഗത്തിലിരുന്ന ഒരു രീതിയാണിത്.  അടി അളക്കുക എന്നാണ്  ഈ അസര്‍ നമസ്കാര സമയനിര്‍ണ്ണയത്തിനു പറഞ്ഞിരുന്നത്. 

പുരുഷന്മാര്‍ പൊതുവേ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാതിരുന്നതിനാല്‍ സ്ത്രീകളാണ്  ഇങ്ങനെ അസര്‍ സമയം കണ്ടിരുന്നത്. സൂര്യപ്രകാശം ഉള്ള മുറ്റത്തോ നിരപ്പുള്ള മറ്റിടങ്ങളിലോ സൂര്യന് എതിര്‍മുഖമായി നിന്ന്  സ്വന്തം നിഴലിന്റെ തലയഗ്രം അടയാളപ്പെടുത്തി, കാലടി കൊണ്ട്  നിഴല്‍ അളക്കുകയാണ് ചെയ്യുന്നത്. ഒരു നിശ്ചിത എണ്ണം കാലടികള്‍ തികഞ്ഞാല്‍ അസര്‍ ആയി എന്ന്  ഗണിക്കാം. ഈ നിശ്ചിത എണ്ണം മലയാള മാസത്തിനനുസരിച്ചു വ്യത്യസ്ഥമാണ്. ഇത് ഓര്‍മ്മിക്കാനായി ചില ഗാനശകലങ്ങള്‍ പോലും കേട്ടിട്ടുണ്ട്. ളുഹര്‍ (ഉച്ച) നമസ്കാരം പൊതുവേ വൈകിക്കുന്ന സ്ത്രീകള്‍ അസര്‍ കൂടെ കഴിഞ്ഞാണ്  നമസ്കാര കുപ്പായം അഴിക്കുന്നത്. ചിലപ്പോള്‍ ആ വേഷത്തില്‍ തന്നെ മെതിയടിയില്‍ (ഹവായ്  വരുന്നതിനു മുമ്പ്) മുറ്റത്തിറങ്ങി നിഴല്‍ അളക്കുന്നത് കണ്ടിട്ടുണ്ട്,

          *                    *                     *                       *

തറവാട്ടിലെ 'കൊത്തും കൊയിലുകാരനാ'യ  ചെക്കോട്ടി എന്തോ സ്വന്തം കാര്യസാദ്ധ്യത്തിനായി വന്നപ്പോള്‍ ഉമ്മറത്തെ പടാപുറത്ത് അസര്‍ നമസ്കാരത്തിനു വേണ്ടി കാത്തിരിക്കുകയാണ് നമസ്കാര വേഷത്തില്‍ വലിയുമ്മ. മുഖം കാണിച്ച ചെക്കോട്ടിയോടു മുറ്റത്തിറങ്ങാന്‍ മടിച്ച വലിയുമ്മ : " ചെക്കൊട്ടീ, അടിയളന്നു നോക്ക് "
ചെക്കോട്ടി മുറ്റത്ത് വെയിലുള്ളിടത്ത് പോയി അളക്കാന്‍ തുടങ്ങി. കുറെ കഴിഞ്ഞ് തിരിച്ചു വന്നു പറഞ്ഞു: "ഉമ്മേറ്റിയാരെ, ഒരു പിടിയൂല്ല, നേരം കക്കുയീലാ"
അടിയളക്കുന്നത് ചെക്കോട്ടി പലപ്പോഴും കണ്ടിരുന്നുവെങ്കിലും അടയാളം വെക്കുന്ന ഗുട്ടന്‍സ്  അറിയാതിരുന്നതിനാല്‍ നിഴലിന്റെ കൂടെ നടന്നു ചെക്കോട്ടി ചെന്നെത്തിയത് അടുത്ത പറമ്പിലെ ചെങ്കല്ല് വെട്ടിയ വലിയ കുഴിയുടെ വക്കിലായിരുന്നു.

സൂചിക: 
കൊത്തും കൊയിലുകാരന്‍ = പതിവായി തേങ്ങയിടുകയും പറമ്പിലെ മറ്റെല്ലാ ജോലികള്‍ക്കും നേത്രുത്വം വഹിക്കുകയും ചെയ്യുന്ന സ്ഥിരം ജോലിക്കാരന്‍.
പടാപുറം = പണ്ടൊക്കെ മുസ്ലിം വീടുകളുടെ വരാന്തയില്‍ സ്ഥിരമായി കാണാറുള്ള വലിയ വിസ്താരമുള്ള കട്ടില്‍.
ഉമ്മേറ്റിയാര്‍ = ഹിന്ദുക്കള്‍  മുതിര്‍ന്ന  ഉമ്മമാരെ ബഹുമാനപൂര്‍വ്വം വിളിച്ചിരുന്ന പേര്.

മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞു

രാം മോഹൻ  പാലിയത്ത്

കൽ‌പ്പറ്റ നാരായണൻ
മലയാളി അങ്ങനെ, മലയാളി ഇങ്ങനെ എന്നിങ്ങനെയുള്ള കുറ്റംപറച്ചിലുകള്‍ വായിച്ചു വായിച്ച് മനുഷ്യന്‍ ബോറടിച്ച് മരിച്ചു. പണ്ടെങ്ങാണ്ട് സക്കറിയയാണെന്നു തോന്നുന്നു ഇത് തുടങ്ങിവെച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളം മാത്രം കോൺഗ്രസിനെ വീണ്ടും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സക്കറിയയുടെ ആക്രമണം. മലയാളി അവന്റെ മായാവ്യൂഹം ചമച്ചു എന്നാണ് സക്കറിയ എഴുതിയത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ മലയാളിക്ക് അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു എന്നത് വേറെ കാര്യം.

എന്നാലും ഒരു തുടക്കമെന്ന നിലയില്‍ അത് ഓക്കെയായിരുന്നു. പിന്നെ സക്കറിയ തന്നെ അത് ആവര്‍ത്തിക്കാന്‍ തുടങ്ങി. എന്തിനു പറയുന്നു, കാമ്പുള്ള കവിയും ചിന്തകനും നോവലിസ്റ്റുമാണെന്ന് തെളിവുതന്നിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ വരെ ഇപ്പോള്‍ മലയാളിയുടെ പിറകെയാണ്. ആത്മവിമര്‍ശനം നല്ലതു തന്നെ. അത് അതിരുവിടുന്നതും സഹിക്കാം, അറ്റ് ലീസ്റ്റ് മലയാളി എന്ന വാക്കിനു പകരം കേരളീയന്‍ എന്നെങ്കിലും എഴുതിയിരുന്നെങ്കില്‍.


ഞാൻ മലയാളി അല്ല എന്ന മട്ടിലാൺ ഇവരിൽ പലരുടേയും എഴുത്ത്. ഇത് വിഷയദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. ജീനിയസ്സിന്റെ സ്‌റ്റോക്ക് തീരുന്നതിന്റെ ലക്ഷണമാണ്. 

പറഞ്ഞു പറഞ്ഞ്, മലയാളിക്ക് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച തീവ്രതയില്ലൊന്നെക്കെയാൺ ചിലര്‍ പറഞ്ഞു തുടങ്ങിയിരിക്കുത്. യുദ്ധം അനുഭവിക്കേണ്ടി വരുന്നത് എന്തോ ഗുണമാണെന്ന മട്ടിലാൺ ഇതു വായിച്ചാല്‍ തോന്നുക. അനുഭവതീവ്രതയ്ക്കു വേണ്ടി ഇച്ചിരെ യുദ്ധം. അയ്യോ സാറമ്മാരേ, അതിത്തിരി കടുത്തുപോയി.
ഗൊദാർദ്

അനുഭവതീവ്രത കുറവായതുകൊണ്ടാണത്രെ ഇവിടെ വല്യേക്കാട്ടൻ സിനിമയൊന്നും ഉണ്ടാവാത്തത് (വല്യേട്ടനെപ്പോലത്തെ സിനിമകള്‍ ഉണ്ടാവുന്നത്). രണ്ടാം ലോക മഹായുദ്ധം, ഹോളോകാസ്റ്റ് ഇതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് എത്രയെത്ര ക്ലാസിക് സിനിമകളും പുസ്തകങ്ങളുമാണ് പിറവിയെടുക്കുന്നതെന്നാൺ. എന്നാൽ ഇവര്‍ക്കുള്ള മറുപടി ഇവരുടെ വല്യപ്പച്ചനായ ഗൊദാര്‍ദ് തന്നെ പറഞ്ഞിട്ടുണ്ട്. 'ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെയുള്ളിടത്ത് ഉത്തമകലാസൃഷ്ടി ഉണ്ടാകും. എന്നാൽ ഉത്തമകലാസൃഷ്ടി ഉണ്ടാകാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല' എന്നാണ് ഗൊദാര്‍ദ് പറഞ്ഞത്. 
ഗൾഫ് ജീവിതം

അതെന്തായാലും മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, പ്രത്യേകിച്ച് പ്രവാസത്തിന്റെ. ആസാമലയിലും ശ്രീലങ്കയിലും മലേഷ്യയിലുമെല്ലാം തോട്ടങ്ങളും റോഡുകളും ഉണ്ടാക്കിയത് പിന്നാരാ? ഗള്‍ഫിലോ? ഗള്‍ഫ് മലയാളികളിലെ ഭൂരിപക്ഷം പേരും ചെറുകിട ജോലിക്കാരല്ലെ? കുടുംബം കൂടെയില്ലാത്തവര്‍? കൺസ്ട്രക്ഷന്‍ തൊഴിലാളികള്‍, ഗ്രോസറി, കഫ്തീരിയ ജോലിക്കാര്‍, വാച്ച്മാന്മാര്‍, മുടിവെട്ടുകാര്‍, ഡ്രൈവര്‍മാര്‍, ചെറിയ കടകളിലെ സെയ്ല്‍സ്മാന്മാര്‍... കുടുംബജീവിതം നഷ്ടപ്പെടുത്തി ഈ ലക്ഷക്കണക്കില്‍ വരുന്ന മലയാളികള്‍ അനുഷ്ഠിക്കുന്ന ത്യാഗത്തിന് ഒരു വിലയുമില്ലേ? അവരുടെ ഭാര്യമാരുടെ നെടുവീര്‍പ്പുകള്‍ക്ക്? യത്തീമുകളെപ്പോലെ വളരുന്ന അവരുടെ കുട്ടികളുടെ നിരാശ്രയത്വത്തിന്? അതെന്താ, ബോംബും ചോരയുമില്ലാത്തതുകൊണ്ടാണോ കണ്ണില്‍പ്പെടാതിരിക്കുന്നത്? വിമാനത്തില്‍ വന്ന് ബോംബിടുന്നത് മാത്രമേ ദുരന്തമാകൂ? വിമാനത്തില്‍ കേറ്റി നാടുകടത്തുന്നതും ദുരന്തമല്ലേ?

ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നേട്ട ങ്ങളാണ് കേരളത്തിന്റേത്. ഇത് മാനത്തുനിന്ന് പൊട്ടി വീണതാണോ? ക്രൈസ്തവ മിഷനറിമാര്‍, ശ്രീനാരായണഗുരു, ഇടതുപക്ഷം, ഗള്‍ഫ് - വിചിത്രമായ ഈ കോമ്പിനേഷനാണ് കേരളാ മോഡലിനെ യാഥാര്‍ത്ഥ്യമാക്കിയത്. ഇക്കാലത്ത് അതിനെ ഗള്‍ഫ് കേരളാ മോഡല്‍ എന്നു വിളിച്ചാലും തെറ്റില്ല. കാരണം, കേരളാ മോഡലിനെ ഇന്നു നിലനിര്‍ത്തുതില്‍ ഏറ്റവും വലിയ പങ്ക് ഗള്‍ഫിന്റേതാണ്. അറബിക്കടലിന് അപ്പുറവും ഇപ്പുറവുമായി മുറിഞ്ഞുപോയ ഒരു സമൂഹമാണ് ഇന്ന് മലയാളി. ഇവരിലെ അറബിപ്പാതിയുടെ കാര്യം മഹാകഷ്ടം. 

മലയാളിക്ക് നേരെയുള്ള മറ്റൊരു പ്രധാന വിമര്‍ശനം അവന്‍ ആളൊരു കപട സദാചാരവാദിയാണ് എന്നത്രെ. അതായത് പബ്ലിക്കായി സദാചാരം പ്രസംഗിക്കുന്നു, ചാന്‍സു കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നു. അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു വരെ തിയറി ഉണ്ടായിരിക്കുന്നു. സദാചാരപ്പോലീസ് എന്നൊരു പ്രയോഗവും സുപരിചിതമായിരിക്കുന്നു. ഓര്‍ത്തുനോക്കിയാല്‍ ഈ കപടസദാചാരം മലയാളി കൊടുക്കുന്ന ചെറിയൊരു വിലയല്ലേ? ഇതിനു പകരം കേരളം എന്ന നീണ്ടുകിടക്കുന്ന മഹാനഗരത്തില്‍ പലയിടങ്ങളിലായി വേശ്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ? എങ്കില്‍ ഈ ഒളിഞ്ഞുനോട്ടവും ബലാല്‍സംഗവും ബാലപീഡനവും പെൺവാണിഭവും ഇന്നത്തെ അളവുകളില്‍ സംഭവിക്കുകയില്ലെന്നാണ് ചിലര്‍ പറഞ്ഞുവരുന്നത്. 
കാമാത്തിപുര, മുംബൈ

കാമാത്തിപുരയും ജിബി റോഡും സോനാഗചിയുമുള്ള മുംബൈ, ദില്ലി, കല്‍ക്കത്ത എന്നി വിടങ്ങളിലെ സ്ഥിതി എങ്ങനെ? 

ക്രിയാത്മക വിമര്‍ശനം പോലും ഇവിടെ പ്രസക്തമല്ല. ഇവിടെ പ്രസക്തമായത് എന്തു ചെയ്താല്‍ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന് പറയലാണ്. ചെയ്തു കാണിക്കലാണ്. സ്വയം മാതൃകയാവലാണ്. അതിനാര്‍ക്കും ധൈര്യമില്ല. അതിനു പകരം താനൊരാള്‍ മാത്രം മലയാളിയല്ല എന്ന മട്ടില്‍ മലയാളികളെ വിമര്‍ശിക്കാനിറങ്ങിയിരിക്കുന്നു കുറെ അണ്ണന്മാര്‍. 

രണ്ടു മൂന്ന് ഡൂക്കിലി പാര്‍ട്ടികളുടേതൊഴിച്ചാല്‍ മക്കള്‍ രാഷ്ട്രീയത്തിനു പോലും ക്ലച്ചു പിടിക്കാത്ത സ്ഥലമാണ്. എന്തിന്, സിനിമയില്‍പ്പോലും കഴിവില്ലാത്ത സന്തതികളെ പച്ച തൊടീച്ചിട്ടില്ല. സിനിമാക്കാര്‍ക്കു വന്ന് നിരങ്ങാന്‍ പാകത്തിന് രാഷ്ട്രീയത്തെ നിലത്തുവിരിച്ചിട്ടുമില്ല.

കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല, കൂലി കൂടുതൽ... എന്നിങ്ങനെയും കേരളത്തെപ്പറ്റി വിമർശനമുണ്ട്. അതു പറയുന്നവനൊക്കെ കൃഷിയും ബിസിനസും നടത്താൻ പാകത്തിൻ നക്കാപ്പിച്ച കൊടുത്താൽ കൂലിയ്ക്ക് ആളെക്കിട്ടുന്നത് അത്ര ഗമയല്ലെങ്കിൽ കേരളം അതങ്ങു സഹിച്ചു. ദേ ഇപ്പൊ കൃസ്തീയതയും കമ്മ്യൂണിസവും ജനാധിപത്യവുമൊക്കെ ചേർന്ന് പരുവപ്പെടുത്തിയ കേരളത്തിന്റെ മാതൃകാമണ്ണിൽ ദിവസക്കൂലി ആയിരം രൂപയാകാൻ പോവുന്നു. താഴ്ന്ന ജോലികൾക്ക് ആളെക്കിട്ടാതെ വരിക, ദിവസക്കൂലി ആയിരം രൂപയാവുക... ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഒരു പുരോഗതിയുണ്ടോ? താഴ്ന്ന ജോലിയോ, എല്ലാ ജോലിക്കും അതിന്റെ മാന്യതയില്ലേ എന്നാണ് ചോദിക്കാൻ വരുന്നതെങ്കിൽ, നിങ്ങളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചുവിട് സർ എന്നേ പറയാനുള്ളു. തോട്ടിപ്പണി, ചെരുപ്പുകുത്ത് തുടങ്ങിയ ജോലികൾ യന്ത്രമുപയോഗിച്ച് ചെയ്യുക. അല്ലെങ്കിൽ അതു ചെയ്യുന്നവർക്ക് മാനേജർമാരേക്കാൾ ഉയർന്ന ശമ്പളം കൊടുക്കുക. മുതലാളിത്തത്തിന്റെ പുറത്തുകയറി സോഷ്യലിസം വരുന്ന വരവ് - അതാൺ സാറുമ്മാരേ കേരളത്തിൽ നടക്കാൻ പോകുന്നത്. ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.

ഇങ്ങനെ കുറേ കാരണങ്ങള്‍ കൊണ്ട് മലയാളികളോട് മുടിഞ്ഞ ആരാധനയാണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. അതുകൊണ്ടായിരിക്കണം മലയാളികളെ ചുമ്മാ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്ന ബോറന്‍ രചനകള്‍ വായിക്കുമ്പോള്‍ എനിക്ക് കോട്ടുവാവരും. പ്രകോപിപ്പിക്കാം, ബോറടിപ്പിക്കല്ലേ, പ്ലീസ്.

മൈഥുനം

സനൽ ശശിധരൻ


തുറന്ന ആകാശത്തിനും
നഗ്നമായ വൃക്ഷങ്ങൾക്കും കീഴെ
ചാറ്റൽ മഴപെയ്ത പുൽത്തട്ടിനും
പരാഗണം കഴിഞ്ഞടർന്ന
പൂക്കൾക്കും മേലെ
സ്വയം മറന്നിണചേരുക എന്നതായിരുന്നു
പ്രണയകാലത്തെ ഏറ്റവും വലിയ സ്വപ്നം

ഇരുട്ട് മുറ്റിയ മേൽക്കൂരക്കും
കാതുകളുള്ള ചുവരുകൾക്കും കീഴെ
പിറുപിറുക്കുന്ന കിടക്കയ്ക്കും
പൂപ്പൽ മണക്കുന്ന
വസ്ത്രങ്ങൾക്കും മേലെ
ശ്വാസം പിടിച്ചടങ്ങുക എന്നതാണ്
വിവാഹശേഷമുള്ള കടുത്ത യാഥാർത്ഥ്യം.