Followers
Sunday, October 30, 2011
ചോദ്യം
ചിരിപ്പിയ്ക്കുന്ന
ചിന്തകളെപ്പറ്റി,
കനലെരിയുന്ന
കരളിനെപ്പറ്റി,
കണ്ടുതീരാത്ത
കിനാക്കളെപ്പറ്റി,
പറഞ്ഞു കേട്ട
പഴികളെപ്പറ്റി,
ഊര്‍ന്നുവീണ
കണ്ണുനീരിനെപ്പറ്റി,
സ്നേഹിച്ചു തീരാത്ത
നിന്നെപ്പറ്റി,
ഇനി ആരോടാണ് പറയേണ്ടത്?
വാക്കുകൾക്കു വില?
എഡിറ്റോറിയൽ
മാത്യൂ നെല്ലിക്കുന്ന്
സാമൂഹ്യ പരിഷ്ക്കർത്താക്കൾ ഒഴിഞ്ഞുപോയോ എന്നു സങ്കിക്കേണ്ടിയിരിക്കുന്നു.ഒരാൾക്കും സമയമില്ല.ധാരാളം പത്ര മാസികകളും ചാനലുകളും മറ്റും ഉണ്ടെകിലും ,ശരിയേത് തെറ്റേത് എന്നറിയാൻ ഒരു മാർഗ്ഗവുമില്ല.ഒരു കാര്യം വ്യക്തമാണ്.ആളുകൾ തെറ്റുകളിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.ഒരാൾക്കും തടയാൻ കഴിയുന്നില്ല.
ആരും ആരുടെയും വാക്കുകൾക്കു വില കൊടുക്കുന്നില്ല.
മത മേധാവികൾക്ക് തീർച്ചയായും വലിയ കാര്യങ്ങൾ ചെയ്യാനുണ്ട്.
പലതും അവർ ചെയ്യുന്നുണ്ട്.
എന്നാൽ ഇതൊന്നും നമ്മുടെ സമൂഹത്തിന്റെ ഉയർച്ചയെ ഉറപ്പാക്കുന്നില്ല.
സാമ്പത്തികമായി നമ്മൾ ഉണർന്നു.
ജീവിതശൈലിയുടെ കാര്യത്തിൽ വളരെ മുന്നേറി.
അതേസമയം ക്ഷമിക്കാനും സഹായിക്കാനുമുള്ള മനോഭാവം കുറയുകയാണ്.
ഇത് നമ്മെ എവിടെ കൊണ്ടുചെന്നെത്തിക്കും.
പ്രേമിച്ചും ഒരു കുഴിയിൽ മരിച്ചുകിടക്കണമെന്നും ആഗ്രഹിച്ചവർ പരസ്പരം വെട്ടുന്ന കാഴ്ച്ചയാണ് ഇന്നു കാണുന്നത്.
Subscribe to:
Posts (Atom)