Followers
Thursday, May 3, 2012
COURTESY: GOOGLE
എഡിറ്റോറിയൽ:
മാത്യു നെല്ലിക്കുന്ന്
സനൽ ശശിധരൻ
എൻ.എസ്.സരിജ
ഗീത എസ്.ആർ
ജാനകി
എം.കെ.ഖരിം
ശ്രീകൃഷ്ണദാസ് മാത്തൂർ
ശ്രീദേവി നായർ
ഗീത രാജൻ
ലീല എം.ചന്ദ്രൻ
പി.എ.അനീഷ്
ഡോ.കെ.ജി.ബാലകൃഷ്ണൻ
ഷാജഹാൻ നന്മണ്ടൻ
ഫൈസൽ ബാവ
ഗിരീഷ് വർമ്മ ബാലുശ്ശേരി
രാം മോഹൻ പാലിയത്ത്
സെസാർ വയെഹോ: പരിഭാഷ: വി.രവികുമാർ
ബി.ഷിഹാബ്
സണ്ണി കുലത്താക്കൾ/അരവിന്ദ്
വിന്നി പണിക്കർ
എം.കെ.ഹരികുമാർ
THE WORRY
dr. k g balakrishnan
To the market, I am;
About to reach;
An apprehension;
Will it rain?
I would like to converse
Some thing to you;
Will it spell proper?q!
I would like to fly-
Would my wings
Swing; fine an’ dry?
In my room I am;
Will the roof collapse?
Ding dong ding dong,
Will it stop?
Or is It non-stop!
===== ===========
സൂഫിസം
എം.കെ.ഖരീം
‘എന്‍റെ അധരങ്ങളില്‍ പ്രണയിയുടെ
ചുംബനം ലഭിച്ചാല്‍ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .’
———————————– റൂമി
എന്നാല്‍ പ്രാണപ്രിയനില്‍നിന്ന് വേര്‍പ്പെടുന്നതോടെ മൂകനായ് മാറുകയും. പനിനീര്‍പ്പൂവ് കൊഴിയുകയും പൂന്തോപ്പ് വാടുകയും ചെയ്‌താല്‍ വാനമ്പാടി പാട്ടു നിര്‍ത്താതിരിക്കുന്നത് എങ്ങനെ. ഭൂമിയില്‍ പ്രണയം നിറയുമ്പോഴാണല്ലോ പരാശക്തിയുടെ പൂങ്കാവനം വസന്തം കൊണ്ട് നിറയുക. പൂങ്കാവനം ഒരുക്കേണ്ടവര്‍ കപട ഭക്തിയുടയൂം ആള്‍ ദൈവങ്ങളുടെയും പുറകെ പാഞ്ഞു നരകം പണിയുന്നു. എന്താണ് ഭക്തിയെന്നു പോലും അറിയാതെ.. പള്ളിയിലേക്കോ അമ്പലത്തിലേക്കോ വച്ചുപിടിച്ചാല്‍ പരാശക്തിക്ക് പ്രിയങ്കരരായി തീരുമെന്നോ? ഏതു പരാശക്തി? ഉള്ളിലുള്ളതിനെ വെടിഞ്ഞുകൊണ്ട് മനുഷ്യ നിര്‍മിതിയുടെ നിഴലില്‍ കഴിയുന്ന ശക്തിയോ? അങ്ങനെ ഒന്നുണ്ടെന്നോ?
ഒരായുസ്സ് മുഴുവന്‍ ആരെയൊക്കെയോ ബോധിപ്പിക്കാന്‍ എന്തൊക്കൊയോ ചെയ്തു കൂട്ടലായി മാറുന്നു. ഞാന്‍ എന്തൊക്കെയോ ആണെന്ന് ബോധിപ്പിക്കുക. ആ നിഴലില്‍ ചുരുങ്ങി കാലം പോക്കുക. അവിടെ ഞാന്‍ ഇല്ലാതെയാവുന്നു. അല്ലെങ്കില്‍ ഞാന്‍ അടിച്ചമര്‍ത്തപ്പെടുന്നു. ഞാന്‍ ആരാണ്, എന്തിനാണ്, എന്ന ചോദ്യം നഷ്ടപ്പെടുകയും.
എന്തിന് എന്തിന് എന്ന് ചോദിക്കാന്‍ ശിക്ഷ്യനോ പറഞ്ഞു കൊടുക്കാന്‍ ഗുരുവോ ഇല്ലാത്ത പാതകളില്‍ ഇരുട്ട് മേയുന്നു.
അലസന്റെ ഹൃദയം ചെകുത്താന്റെ ആലയം. എങ്കില്‍ അമ്പലത്തിനും പള്ളിക്കും വേണ്ടി മുറവിളി കൂട്ടുന്നവരുടെ, മനുഷ്യനെ കൊന്നൊടുക്കുന്നവരുടെ അവസ്ഥയെന്ത്. അവരൊക്കെ ചെകുത്താന്റെ ആലയമല്ലാതെ മറ്റെന്ത്…
ബാബറി പള്ളിയുടെ, അയോധ്യയുടെ പരിസരങ്ങളില്‍ ചെകുത്താന്റെ ചിരി. എത്രമേല്‍ ചോര ലഭിച്ചിട്ടും മതിവരാതെ. അവര്‍ പള്ളിക്ക് വേണ്ടിയും അമ്പലത്തിനു വേണ്ടിയും ഒച്ചവയ്ക്കുന്നു. ഒച്ചകള്‍ ഭക്തിക്കു അന്യമായ ഭാഷ.
പ്രണയം ഒച്ചകളെ ഭയക്കുന്നു. വെറുക്കുന്നു. ശൂലമോ വാളോ കൂട്ടി മുട്ടുമ്പോള്‍ പ്രണയം അസ്വസ്ഥതയോടെ ഓടി മറയുന്നു.
ചീന്തുന്ന ചോര ഹിന്ദുവിന്റെയോ മുസല്മാന്റെയോ… നിറം ഒന്നുതന്നെ. പുറപ്പെട്ട ഇടങ്ങളില്‍ മാത്രം വ്യത്യാസം. പക്ഷെ ആ ഇടങ്ങളെ നിലനിര്‍ത്തിയത് എന്തോ അത് ഒന്ന് തന്നെ. പരാശക്തിയല്ലാതെ മറ്റെന്ത്. കൊല്ലപ്പെട്ടവന്റെയും കൊന്നവന്റെയും ഉടലുകളില്‍ ഒരേ ശക്തി. നാമോ തിരിച്ചറിയാതെയും. സ്വയമറിയാത്ത നാമെങ്ങനെ മറ്റൊന്നിനെ അറിയും?
മൌനം ചൂടി മഞ്ഞു മലയായി നിന്ന പ്രണയം. പുല്ലാങ്കുഴല്‍ നാദത്തില്‍ ഉരുകിയതും താഴ്വരയിലൂടെ ഒഴുകി യമുനയായി മാറിയതും. പ്രണയ വസന്തങ്ങളുടെ യമുന കപട ഭക്തരെകൊണ്ട് മലിനമായിരിക്കുന്നു. കണ്ണനോ കദംബ വൃക്ഷത്തിലിരുന്നു പുല്ലാങ്കുഴല്‍ വായിച്ചു പരമമായ പ്രണയത്തിലേക്ക് ക്ഷണിക്കുകയും.
കണ്ണന്‍ ഹൃദയങ്ങള്‍ തേടുന്നു. ഒന്നിരിക്കാന്‍ , വിശ്രമിക്കാന്‍ ..
സ്നേഹം നഷ്ടപ്പെട്ടവന്‍ ചിറകൊടിഞ്ഞപക്ഷിയായ് മാറുമെന്നു റൂമി പ്രവചിക്കുന്നു.. വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍ ആസ്വദിക്കുവാനുള്ള ഹൃദയം വേണം. റൂമി തുടര്‍ന്ന് ചൊല്ലുന്നു, പ്രതിഛായ ഉണ്ടാവില്ലെങ്കില്‍ പിന്നെ കണ്ണാടിയെന്തിന്!
കളങ്കിത ഹൃദയത്തില്‍ പ്രണയം പാറില്ല. ഒട്ടുമേല്‍ ഈര്‍പ്പമില്ലാത്ത വരണ്ട നിലത്ത് എങ്ങനെയാണ് വിത്ത് മുളക്കുക. അത് പോലെ പൊടിയാല്‍ മറഞ്ഞിരിക്കുന്ന ഹൃദയത്തില്‍ പ്രണയവും.. സ്നേഹത്തിന്റെ ചെറുകാറ്റുപോലും കിട്ടാത്ത ഇടങ്ങളിലൂടെ വെറും ആത്മാവില്ലാത്ത ഉടലുകളിലേക്ക് ചുരുങ്ങുന്നു മനുഷ്യന്‍ ..
ഉപനിഷത്തും കുര്‍ആനും ഒന്നായി അനുഭവിക്കണമെങ്കില്‍ ചട്ടകൂടുകള്‍ ഉപേക്ഷിക്കണം. കുര്‍ ആനെ സമീപിക്കുന്നവന്‍ ആദ്യമായി കാണുന്നതോ മുസല്‍മാന്റെ താടി. ഉപനിഷത്തിനരികെ എത്തുമ്പോള്‍ കാവിയും.
അല്ലയോ മനുഷ്യാത്മാവേ ബിംബങ്ങളില്‍ നിന്നും മുഖം തിരിക്കുക. മുന്‍ വിധികളോട് രാജിയായി കുര്‍ ആനേയും ഉപനിഷത്തിനെയും ഗ്രന്തങ്ങളായി കാണുക. കലത്തിലെത്തിയ അന്നം ഹിന്ദുവിന്റെയോ മുസല്മാന്റെയോ എന്ന് തിരയാതെ കുടിക്കുന്ന പശുവില്‍ നിന്നും പഠിക്കുക.
നീയെന്തിനാണിങ്ങനെ ചട്ടക്കൂടുകളില്‍ നിന്നെ ഹോമിക്കുന്നത്. ചട്ടക്കൂടുകള്‍ക്കൊരു മന്ത്രമേയുള്ളൂ , എന്റേത് മാത്രം ശരി, നിന്റേതു തെറ്റ്…
ആത്മാവ് ഉടലിന്റെ തടവില്‍ പെടുന്നത് പോലെ മനുഷ്യന്‍ പൂര്‍ണമായും മതങ്ങളുടെ തടവില്‍ … തടവില്‍ പെടുന്നതോടെ കാഴ്ച്ചക്ക് പരിതി നിശ്ചയിക്കപ്പെടുന്നു. ആത്മാവോ പരിതിയില്ലാത്ത ആകാശം തേടുകയും. ആത്മാവ് എന്താണോ കൊതിക്കുന്നത് അതല്ല ബോധ മനുഷ്യന്‍ തേടുക. ആത്മാവോ വിശന്നു വലയുകയും.. എത്രമേല്‍ കിട്ടിയിട്ടും ആഗ്രഹമൊഴിയാതെ..
ആത്മാവിനെ സത്തയുടെ അകക്കാമ്പെന്ന് അടയാളപ്പെടുത്തട്ടെ.
ഉള്ളിലേക്കുള്ള സഞ്ചാരത്തെ ഉള്ളിയുടെ തോടുകള്‍ പിഴുത് ആ അകക്കാംബില്‍ എത്തുന്നതായി കുറിക്കട്ടെ.
എങ്കില്‍ നാം നമ്മെ ഉരിഞ്ഞുരിഞ്ഞ് ചെല്ലുക.
അവിടെ ഒറ്റപ്പെട്ടൊരു ദ്വീപില്‍ മുനിഞ്ഞു കത്തുന്ന വിളക്ക് പോലെ ആത്മാവ്.
നീയെന്നില്‍ ആവേശിച്ച നാളില്‍ ഞാന്‍ എങ്ങനെയാണോ ആളി കത്തിയത് അത് പോലെ ആ നാളവും.
പിന്നെയെങ്ങും വെളിച്ചമയമല്ലോ!
പ്രണയത്തിലാവുന്നതോടെ ഒരുവേള ആത്മാവ് ആത്മാവോട് ചോദിക്കുന്നുണ്ടാവില്ലേ.. പ്രണയം, ആളുന്ന തീയിലേക്ക് ചാടി മറഞ്ഞ പ്രാണിയോ, തിളച്ചു മറിയുന്ന എണ്ണയില്‍ മാഞ്ഞു പോയ ഈച്ചയോ…
എന്റെ അരികെ എത്തുന്നതോടെ ഭക്ഷണത്തിനരികെ എത്തിയ ഉറുമ്പിന്റെ സംശയം നിനക്ക്.. ഏതാനും നിമിഷം നീ മടിച്ചു നില്‍ക്കുകയും.. ഒരു വരി കുറിക്കാന്‍ ഒരായിരം വരിയുടെ ആലോചന.
ഹല്ലാജിന്റെ വെളിപാടിനു കുര്‍ ആന്‍ സാക്ഷ്യമാണ്.
” നീ നിന്നെ അറിഞ്ഞാല്‍ എന്നെ അറിഞ്ഞു പിന്നെ നീ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഞാനാകുന്നു.”
ഞാന്‍ എന്ന് ഉദേശിക്കുന്നത് പരാശക്തിയെ. യാതോരാള്‍ പരാശക്തിയെ അന്വേഷിക്കുന്നുവോ ആ ആള്‍ ആദ്യം സ്വയം അറിയണം. ഉടല്‍ എന്ന നിലക്കല്ലാതെ ആ ആള്‍ ആരെന്നു അറിയുക. ഉദാഹരണത്തിന് ഉള്ളിയുടെ തോട് ഉരിഞ്ഞു ആ അകക്കാംബിലേക്ക് എത്തുന്നത് പോലെ. ഉള്ളിയുടെ സത്യം ആ കാമ്പ് എന്ന പോലെ നമ്മുടെ സത്യം നമ്മില്‍ ഉള്ള ആ കാമ്പ് തന്നെ. ആ കാംബിന്റെ ലിങ്ക് പരാശക്തിയുമായി ബന്ധിച്ചിരിക്കുകയാണ്. കുര്‍ ആനിലൂടെ പരാശക്തി പറയുന്നു , അവന്റെ ആത്മാവിന്റെ ഒരംശം നമ്മില്‍ ഊതിയെന്ന്. അപ്പോള്‍ ആ അംശത്തെ നമുക്ക് ജ്വലിപ്പിചെടുക്കാം . വീട്ടില്‍ കത്തുന്ന ബള്‍ബിലെ കരണ്ട് ഇടുക്കിയില്‍ ഉല്പാദിപ്പിക്കുന്ന ജനരെട്ടരില്‍ നിന്നും വരുന്നത് പോലെ. പരമമായ ഊര്‍ജത്തിന്റെ ഒരു രേഖയിലാണ് സര്‍വ ചരാചരങ്ങളും. അവിടെ മനുഷ്യനെന്നോ മൃഗമെന്നോ സസ്യങ്ങള്‍ എന്നോ വേര്‍തിരിവില്ല. കരുവാന്‍ ഇരുമ്പ് ആലയില്‍ വച്ച് പഴുപ്പിച്ചു തല്ലിയെടുക്കുന്നത് പോലെ നമുക്ക് നമ്മുടെ ആ കാമ്പിനെ ഊതി കാച്ചിയെടുക്കാം. അപ്പോള്‍ പരാശക്തിയുമായുള്ള ബന്ധം ദൃഡമാകുന്നു .
റൂമി പുല്ലാങ്കുഴലിലൂടെ നമ്മെ അവതരിപ്പിക്കുന്നു. മുളന്തണ്ട് എന്തെന്ന് അറിയണം എങ്കില്‍ മുളങ്കാടിനെ അറിയണം. അങ്ങനെ അറിവിന്റെ പാതയിലേക്ക് തിരിക്കണം എങ്കില്‍ ആദ്യം അടിമത്തം വലിച്ചെറിയണം. റൂമി പറയുന്നതും അങ്ങനെ, മകനെ, നിന്റെ ചങ്ങലകള്‍ പൊട്ടിചെറിയൂ. ഇനിയുമെത്ര നാള്‍ നീ പൊന്നിന്റെയും വെള്ളിയുടെയും ദാസനായി കഴിയും…
ലോകം പരാശക്തിയില്‍ നിന്നുമകന്ന ഇരുണ്ട കാലഘട്ടത്തിലാണ് സൂഫിസം പുഷ്പ്പിക്കുന്നത്. യാതൊരു സുഖഭോഗങ്ങള്‍ക്കും അതീതമായ സുഖം പരാശക്തിയുടെ സാമീപ്യമെന്നു സൂഫികള്‍ പ്രഖ്യാപിച്ചു. പതിമൂന്നാം നൂറ്റാണ്ടു ക്രൂരതയുടെത് ആയിരുന്നു. മംഗോള്‍ ആക്രമണത്തില്‍ ആ പ്രദേശം പാടെ തകര്‍ന്നു. ധര്‍മവും സത്യവും നഷ്ടപ്പെട്ടു ഭീകരമായൊരു തകര്‍ച്ചയുടെ വക്കിലായിരുന്നു അക്കാലത്തെ ഇസ്ലാം. ആ ഇരുട്ടില്‍ റൂമിയും റൂമിയുടെ രചനകളും പ്രകാശമായി മാറുകയായിരുന്നു. അതേ വരള്‍ച്ച, അക്രമം, ക്രൂരത ഏറെക്കുറെ ഇക്കാലത്തും പ്രകടമാണ്. അതിനു കാരണം ഹല്ലാജുമ് റൂമിയും യോഗികളും നമുക്ക് അപരിചിതര്‍ ആയി എന്നിടത്താണ്. ഇന്ന് ഇസ്ലാമില്‍ മാത്രമല്ല അപചയം മറ്റു മതങ്ങളിലും വ്യാപിച്ചിരിക്കുന്നു . മത ഇസ്ലാം, രാഷ്ട്രീയ ഇസ്ലാം എന്ന തലത്തിലേക്ക് ഇസ്ലാമിനെ കൊണ്ട് പോയിരിക്കുന്നു. അതുതന്നെയാണ് ഇതര മതങ്ങളിലും കാണുന്നത്. മനുഷ്യന്‍ ഭൌതീകതയുടെ ക്രൂരമായ തലത്തില്‍ ധര്‍മവും നീതിയും നഷ്ടപ്പെട്ടു ഉഴറി നടക്കുന്നു. ഭൌതീകത മാത്രം സത്യമെന്നും അതില്‍ രമിച്ചും ആന്തരീകമായ തലത്തില്‍ നിന്നും ബഹിഷ്ക്രുതര്‍ ആകുകയും ചെയ്തിരിക്കുന്നു. പുതു സാമ്പത്തീക ആധിപത്യമെന്നാല്‍ നവ കൊളോണലിസം തന്നെ. സാമ്രാജ്യത്വം നേരിട്ട് ഭരിക്കാതെ അവരുടെ ദല്ലാള്‍ വഴി നാലാം ലോകത്തെ കാല്കീഴെ നിര്‍ത്തുന്നു. ഏറ്റവും അപകടകരമായി നമ്മെ സാമ്പത്തീക കെണിയില്‍ പെടുത്തിയിരിക്കുന്നു.ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അധിനിവേശത്തിനു ചുവടുറപ്പിക്കണം എങ്കില്‍ ഇവിടത്തെ ധര്‍മം നീതി ഒക്കെ നശിക്കെണ്ടതുണ്ട്. അതായത് ഇന്ത്യ ഒരിക്കലും ഒരു വന്‍ ശക്തിയായി വളരാതിരിക്കാന്‍, നമ്മുടെ നാനാത്വത്തില്‍ ഏകത്വം എന്ന ജീവന്‍ തകര്‍ക്കുന്നു.
അതിനു കണ്ടെത്തിയ മാര്‍ഗമാണ് ജാതി മത വിദ്വേഷം, മത വര്‍ഗീയത, ഭീകരത…. ഒരു ജനത പരസ്പരം പൊരുതുകയും, സംശയത്തിലെക്കും ഭീതിയിലെക്കും കൂപ്പു കുത്തുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുന്നു. അതിനുള്ള മാര്‍ഗം എന്ന നിലക്കാണ് ആദ്യം അക്ഷരങ്ങളെ നമ്മില്‍ നിന്നും അടര്‍ത്തി മാറ്റി ടെലിവിഷന്‍ പോലുള്ള കാഴ്ച്ചയുടെ ലോകത്ത് എത്തിച്ചു മസ്തിഷ്കം തകര്‍ക്കുന്നത്. ഏറെക്കുറെ അവര്‍ അതില്‍ വിജയിച്ചിരിക്കുന്നു. ഇവിടെയാണ് സൂഫിസത്തിന്റെ പ്രസക്തി. പക്ഷെ ലോകം സൂഫിസത്തെ അംഗീകരിക്കുന്നില്ല. ഒരാള്‍ സൂഫിയുടെ പാതയിലേക്ക് നീങ്ങുന്നിടത്തു നിരാസമുണ്ട്. ആദ്യം പുസ്തകങ്ങളെ നിരസിക്കുക, അത് പൌരോഹിത്യത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

വെയിലിൽപൊതിഞ്ഞ്.
ശ്രീകൃഷ്ണദാസ് മാത്തൂർ
കക്കൂസിൽനിന്നു ട്രെയിനിന്റെ
തെറിപ്പാട്ടു കേട്ടിറങ്ങി.
ബർത്തിൽ കയറിക്കിടന്നു.
(ട്രെയിനിനു
കക്കൂസിലൊരു പാട്ട്
ബർത്തിൽ മറ്റൊരു പാട്ട്)
ഉള്ളിൽ കുടുങ്ങിപ്പോയ മുടി
പറിച്ചെടുത്തു രാത്രിയലറി.
രാത്രിഞ്ചരർ
തള്ളിയിട്ടോരെ പോലെ
പൊന്തകൾ വാവിട്ടുകരയുന്നു.
കൂടെ വരുമോ?
സർവ്വത്ര തിരസ്കൃതമന്റെ ചോദ്യം.
കാറ്റായൊരാൾ മത്രം
ജന്നലഴിയിൽ തട്ടിമുട്ടിച്ചതഞ്ഞ്
കൂടെ വരുന്നെന്ന്..!
ഹ്ഹ്, സാഹസീകം!!
പൊതി തന്നുവിടാൻ മറന്ന
വീടിന്റെ വിളി 'ടിടി ഇ' യെപ്പോലെ
പലപ്പൊഴും വന്നു തട്ടുന്നു,
ടിക്കറ്റു ചോദിക്കുന്നു..
പുറത്തെ കുറ്റിരുട്ടിൻ ചില്ലയിൽ
വെയിലിൽ പൊതിഞ്ഞ് തൂങ്ങുന്നു,
ശാത്രം കൊത്തിയെടുത്തതിൻ ബാക്കി
ഒരു പൂളു ചന്ദ്രക്കല.
ഈ രാത്രിമുഴുവൻ
എനിക്കിതുമതി
സുഭിക്ഷം, സ്വപ്നം കാണുവാൻ..
ഒരിക്കലും തിരിച്ചു വരാത്തവര്‍..
കാത്തിരിപ്പുകള്‍ എപ്പോഴും അങ്ങിനെയാണ് .കാലവും ദേശവും ,സംവല്സരങ്ങളും
,പിന്നിട്ടാലും ചില കാത്തിരിപ്പുകള്‍ തുടര്ന്നു കൊണ്ടേയിരിക്കും.ചില
കാത്തിരിപ്പുകള്‍ വൃഥാ വിലാവുകയും,ചിലവ സഫലമാവുകയും,മറ്റു ചിലത്
ഒന്നുമാവാതെ മണ്ണടി യുകയും ചെയ്യും.
ഒരിക്കലും തിരിച്ചു വരാത്തവന് വേണ്ടിയാണ് മിഴിയുടെ കാത്തിരിപ്പെന്നു
അയാള്‍ക്ക് അറിയാമായിരുന്നു.പാപങ്ങള്‍ ചെയ്യാതിരിക്കുക ,നിന്റെ പരിധി
ക്കനുസരിച്ച് നന്മകള്‍ മാത്രം ചെയ്യുക.എന്നാല്‍ നിന്റെ ശവമഞ്ചം
ചുമക്കുന്നവര്‍ക്കു ഭാരം തോന്നുകയില്ല.കാത്തിരിപ്പിന് വിരാമമിടാന്‍
ഒരിക്കലും തിരിച്ചു വരാത്തവന്‍ പറയാറുള്ള വേദാന്തങ്ങള്‍ അയാള്‍
ഓര്‍മ്മിച്ചു.
ആത്മാക്കള്‍ ചിലപ്പോള്‍ ഖസാക്കിന്റെ ഇതിഹാസ ചിന്തകള്‍ പോലെ തുമ്പി
കളായും ,ഓന്തുകളായും ചിലപ്പോള്‍ നീയായും പുനര്‍ജ്ജനിക്കും.തിരിച്ചു
വരാത്തവന്റെ അവസാന വാക്കുകളായിരുന്നു അത്.
മഴ കാക്കുന്ന വേഴാമ്പലിന്റെ പ്രതീകമായിരുന്നു മിഴിയെന്നു തിരിച്ചു
വരാത്തവന്‍.മഴ പെയ്യും കാലം വരെയായിരുന്നു വേഴാമ്പലുകളുടെ
കാത്തിരിപ്പ്.എന്നാല്‍ മിഴിയുടെ കാത്തിരിപ്പ് അങ്ങിനെയെന്നു വിശ്വസിക്കാന്‍
അയാള്‍ മടിച്ചു.
തന്നെ പിന്തുടര്ന്നയാല്‍ താനും അയാളും തമ്മിലുള്ള അകലം
ഏറെയല്ലാതിരുന്നിടത്ത് അയാളുമായി സന്ധിച്ചത്,ഒരിക്കലും മടങ്ങി വരില്ലെന്ന
അറിവ് സമ്മാനിക്കാനായിരുന്നു.പിന്നെ മിഴിയെ തനിച്ചാക്കി തന്നെയും
പുറകിലാക്കി അയാള്‍ ബഹു ദൂരം സഞ്ചരിച്ചിരുന്നു.
മിഴിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തൊരു സമസ്യ പോലെ അയാലെനിക്കും
തീരാത്ത നോവ് സമ്മാനിച്ചു.തിരിച്ചു വരാത്തവനെ കാത്തിരുന്ന മിഴിയെ താനും
കാത്തിരിക്കാന്‍ തീരുമാനിച്ചത് തന്നെയും മടുപ്പുളവാക്കാത്തതെന്തെന്നു
ചിന്തിക്കുകയായിരുന്നു അയാള്‍.
ഒരിക്കലും തിരിച്ചു വരാത്തവരുടെ കൂട്ടത്തിലേക്ക് മിഴിയുടെ പേരും
തുന്നി ചേര്‍ക്കുമ്പോള്‍ വൃഥാ അയാള്‍ തന്റെ കാത്തിരിപ്പ്
തുടരുന്നുണ്ടായിരുന്നു.
നാവും, നാടും വിട്ടകലുന്ന നാട്ടറിവുകളും നാടന്‍ രുചികളും
ഫൈസൽ ബാവ
ഭൂമിശാസ്ത്രപരമായി അതാത് പ്രാദേശിക ഭക്ഷണക്രമവും രീതികളും നിലനില്ക്കേണ്ടതിന്റെ ആവശ്യകത ഇനിയും നാം മനസിലാക്കിയിട്ടില്ല. ആഗോള അടിസ്ഥാനത്തില്‍ ഒരു ഭക്ഷണക്രമം ഉണ്ടാക്കുക എന്നത് സ്വീകാര്യമായ ഒരു ആശയമല്ല. കാരണം അതാത് പ്രദേശത്തിന്റെ കാലാവസ്ഥക്കനുസരിച്ചും മണ്ണിന്റെഘടനക്കനുസരിച്ചും രൂപപ്പെട്ട ശരീര ഘടനയാണ് ഓരോരുത്തര്‍ക്കും ഉള്ളത്. അതിന് അടിസ്ഥാനപെടുത്തിയാണ് നമ്മുടെ ഭക്ഷണമുണ്ടാക്കുന്ന വിഭവങ്ങളും, ഉണ്ടാക്കുന്ന രീതിയും, കഴിക്കുന്ന രീതിയും കാലാകാലങ്ങളായി രൂപപ്പെട്ടുവന്നത്. ഏറെ കാലത്തെ അനുഭവവും നിരീക്ഷണവും ഇതിനു പിന്നില്‍ ഉണ്ട്. ഓരോ രുചിയും ഇതിനനുസരിച്ച് വ്യതസ്തമാണ്. അതാത് പ്രദേശത്തിന്റെ തനത് രുചികളുടെ അടിസ്ഥാനം പാരമ്പര്യമായി കൈമാറിവരുന്ന നാട്ടറിവിന്റെ ഭാഗമാണ്. ഈ നാട്ടറിവിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് നമ്മുടെ തന്നെ പാരമ്പര്യത്തെ തിരിച്ചറിയുകയാണ്. നമുക്കന്യമായികൊണ്ടിരിക്കുന്ന നാട്ടറിവിനെ തിരിച്ചു പിടിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഇല്ലെങ്കില്‍ പാരമ്പര്യമായി നമുക്ക് ലഭിച്ചുവന്ന അറിവിന്റെ ശേഖരത്തെ നാം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അത് നമ്മോട് മാത്രമല്ല നമ്മുടെ പൂര്‍വ്വികരോടും നമ്മുടെ വരും തലമുറയോടും ചെയ്യുന്ന അനീതിയാണ്.
ലോകം ആഗോളമായി ചുരുങ്ങിയപ്പോള്‍ ഉണ്ടായ പ്രധാന പ്രശ്നം എന്തിനെയും വിപണിയെ അടിസ്ഥാനമാക്കി കാണുന്നു എന്നതാണ്. അതോടെ വന്‍കിട കോര്‍പ്പറേറ്റ് ശക്തികള്‍ നമ്മുടെ പ്രാദേശിക രുചികളെ പോലും എളുപ്പത്തില്‍ ഹൈജാക്ക് ചെയ്ത് വിപണിയിലേക്ക് ചുരുക്കികൊണ്ടുവന്നു. അറിവിന്റെ വ്യാപനം ഇവര്‍ ഏറ്റെടുത്തതോടെ നാട്ടറിവുകള്‍ ഇവരുടെ ബാങ്കില്‍ മാത്രമൊതുങ്ങുന്ന ഒന്നും, മറ്റെല്ലാവരും വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങുകയും ചെയ്തു. എല്ലാം വാങ്ങിക്കാന്‍ ലഭിക്കുമെന്ന ധാരണയില്‍ നാട്ടറിവുകള്‍ നാം ക്രമേണ കൈവിട്ടു. നമ്മുടെ നാടന്‍ വിത്തുകളും, നാട്ടുവൈദ്യവും അടങ്ങിയ നാട്ടറിവ് ശേഖരത്തെ കൈവിട്ടതോടൊപ്പം നമ്മുടെ തനത് രുചികളും നമുക്കന്യമായികൊണ്ടിരിക്കുകയാണ്
.
പകരം നമ്മുടെ അടുക്കളകള്‍ ആഗോള കുത്തക കമ്പനികള്‍ പടച്ചുവിടുന്ന
ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വേവുനിലങ്ങളായി ചുരുങ്ങുകയാണ്. ഇതിനെ നാം എത്രയും
വേഗം തിരിച്ചു പിടിച്ചില്ല എങ്കില്‍ നമ്മുക്ക് നല്‍കേണ്ട വില വളരെ
വലുതായിരിക്കും. നമ്മുടെ ആരോഗ്യത്തെ വിപണിയില്‍ വിലപേശുന്ന സാഹചര്യത്തില്‍,
മരുന്ന് വിപണി നമ്മെ കാര്‍ന്നു തിന്നുന്ന ഈ കാലത്ത്, ആതുരസേവനം
കച്ചവടത്തിന് തീരെഴുതികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ തിരിച്ചു
പിടിക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
നമ്മുടെ തനത് രുചികളും നാടന്‍ ഭക്ഷണവും നല്‍കുന്ന ആരോഗ്യകരമായ ഒരന്തരീക്ഷമുണ്ട്. ഇത് വെറും ഗൃഹാതുരത്വം മാത്രമായി ചുരുക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല പ്രാദേശിക മേഖലകളിലെ ചെറു ഭക്ഷണശാലകള്‍ ഉണ്ടാക്കുന്ന ഒരു പാരസ്പര്യം വളരെ വലുതാണ്. അവര്‍ രുചികള്‍ മാത്രമല്ല കൈമാറുന്നത് മാനസികമായ ഒരടുപ്പവും കൂടിയാണ്. ഇത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ, സമാധാനത്തെ, സാഹോദര്യത്തെ നിലനിര്‍ത്തുന്ന ഒന്നാണ്. വ്യവസായിക അടിസ്ഥാനത്തില്‍ വലിയ താല്പര്യങ്ങള്‍ സംരക്ഷിക്കാനോ അമിത ലാഭം നേടിവാനോ ഇത്തരം ചെറു സ്ഥാപനങ്ങള്‍ക്ക് അവസരമോ താല്പര്യമോ ഉണ്ടാകാന്‍ ഇടയില്ല. മാത്രമല്ല അവര്‍ തങ്ങളുടെ സ്ഥിരം ഉപഭോക്താക്കളെ കൂടുതല്‍ തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ തങ്ങളുടെ നാട്ടറിവുകള്‍ പ്രയോജനപ്പെടുത്തി തനത് നാടന്‍ രുചികളെ നിലനിര്‍ത്താന്‍ ശ്രമിക്കും. ഈ ആവശ്യം സാധാരണ വന്‍കിട കച്ചവടക്കാര്‍ പിന്തുടരാന്‍ സാധ്യതയില്ല കാരണം അവര്‍ കാണുന്ന കച്ചവട പരിസരം ചുരുങ്ങിയ ഒരിടമല്ല, അവര്‍ പ്രതീക്ഷിക്കുന്ന ലാഭം ചെറുതുമല്ല.
തനത് ഭക്ഷണ ശാലകള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പലതും പ്രാദേശികമായി ഉല്പാദിപ്പിക്കുന്നതോ കൃഷിചെയ്യുന്നതോ ആണ്. കൃഷി വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനം തുടങ്ങിയതോടെ ആരോഗ്യകരമായ ഭക്ഷണം എന്നത് മാറി പകരം ലാഭകരമായ ഒന്നായി ചുരുങ്ങി. അമിതമായ കീടനാശിനി പ്രയോഗം നമുക്കിടയില്‍ രോഗത്തെ വളര്‍ത്തി. കൂടാതെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ പോലും രോഗത്തെ കൊണ്ടുവരുന്ന ഒന്നായി മാറി. നാടന്‍ ഭക്ഷണങ്ങള്‍ ഉണ്ടാകിയിരുന്ന മണ്‍കലങ്ങളും മറ്റു പാത്രങ്ങളും നമുക്കന്യമായി പകരം അലുമിനിയവും, അത്യാപകടകാരിയായ പ്ലാസ്റ്റിക്കും നമ്മുടെ അടുക്കളകള്‍ കയ്യടക്കി. നാടന്‍ ഭക്ഷണമായ നമ്മുടെ പുട്ടും കടലയും, കാച്ചിലും, കിഴങ്ങും, പത്തിരിയും തേങ്ങാപാലും, അങ്ങനെ പലതും നമുക്കന്യമായി. പകരം വിഷമയമായ നിറങ്ങളും മറ്റും ചേര്‍ത്ത ബേക്കറി ഉല്‍പ്പന്നങ്ങളും അപകടകാരിയായ മൈദകൊണ്ടുണ്ടാകിയ പൊറോട്ടയും, നൂഡില്‍സും, കെന്റക്കിയും മറ്റും നമ്മുടെ നിത്യ ഭക്ഷണത്തില്‍ കടന്നുകൂടി. ദാഹം ശമിപ്പിക്കാനായി നാം വളരെ പണ്ട് മുതലേ സ്വീകരിച്ചു വന്നിരുന്ന മോരും വെള്ളവും, നന്നാരി സര്‍ബത്തും, നാരങ്ങാവെള്ളവും നാം പടിക്കു പുറത്ത് നിര്‍ത്തി. പകരം വിഷം കലര്‍ന്ന കോളയുല്പന്നങ്ങളും മറ്റു പ്രിസര്‍വേറ്റീവ് ചേര്‍ത്ത ശീതളപാനീയങ്ങളും നമ്മുടെ സ്വീകരനമുറികളിലെ മേശകളില്‍ നിറഞ്ഞു. അതോടൊപ്പം നിയോ കൊളോണിയല്‍ തന്ത്രമായ ‘ഉപയോഗ ശേഷം വലിച്ചെറിയുക’ എന്ന ചീത്ത സംസ്കാരത്തെ നാം കൂട്ടിനു പിടിച്ചു അതോടെ മാലിന്യങ്ങള്‍ കുന്നുകൂടുന്ന ഇടമായി നമ്മുടെ ഭൂമി. മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും ആര്‍ത്തിയും സുഖ ലോലുപത യോടുള്ള അമിതാവേശവും ഉണ്ടാക്കി യെടുത്ത വലിച്ചെറിയല്‍ സംസ്കാരം ലോകത്താകെ ഇന്ന് വ്യാപിച്ചു കഴിഞ്ഞു. ഈ രീതിക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. നിര്‍ഭാഗ്യ വശാല്‍ നമ്മുടെയൊക്കെ നിത്യ ജീവിതത്തില്‍ പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന, സൂക്ഷിക്കുന്ന, പാകം ചെയ്യുന്നതു വരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഇവ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ – പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും ആരും ഗൌരവത്തില്‍ എടുത്തിട്ടില്ല. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്സിന്‍ എന്ന വിഷം അന്തരീക്ഷ ത്തില്‍ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണത്തിന് പുറമെ ഡയോക്സിന്‍ കാന്‍സറിനും കാരണമാകും.
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും പ്ലാസ്റ്റിക്കിന്റെ വ്യാപനം അതിവേഗത്തില്‍ വര്‍ദ്ധിച്ചു വരികയാണ് നാടന്‍ ഭക്ഷണ ശാലകള്‍ക്ക് ഇതിനെതിരെ ഒരു പ്രതിരോധം സാധ്യമാണ്. ഇപ്പോള്‍ ചിലയിടങ്ങളില്‍ എങ്കിലും ഇത്തരം ബദല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ആശ്വാസം തരുന്ന വാര്‍ത്തയാണ്. പ്രകൃതിക്കനുസൃതമായ ഒരു ജീവിത സാഹചര്യത്തെ നിലനിര്‍ത്തുവാനും അതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനും ഇത്തരം ചെറു സംരംഭങ്ങള്‍ക്ക് സാധിക്കും. തനത് രുചികളെ നിലനിര്‍ത്താന്‍ ഇത്തരം ബദല്‍ സാധ്യതള്‍ ഏറെ പ്രയോജനം ചെയ്യും. ഇത്തരം സാധ്യതള്‍ നിലനിര്‍ത്തുന്നത് വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. നമ്മുടെ രുചികളും നാടന്‍ ഭക്ഷണരീതികളും വരും തലമുറയ്ക്ക് കൈമാറേണ്ട ചുമതല നമ്മളില്‍ നിക്ഷിപ്തമാണ്. അതിനാല്‍ വന്‍ കോര്‍പ്പറേറ്റ് കുത്തകള്‍ ഇത്തരം കാര്യങ്ങള്‍ ഹൈജാക്ക് ചെയ്യുന്നതിനെ ചെറുത്ത് നമ്മുടെ ഗ്രാമങ്ങളെ സംരക്ഷികേണ്ട ചുമതല ഇന്ന് നാം എറ്റെടുത്തിലെങ്കില്‍ വരും തലമുറയോട് നാം കണക്ക് പറയേണ്ടി വരും.
*******************

1979ല്‍ ഡോ. ഹാര്‍ഡണ്‍ കാന്‍സര്‍ രോഗത്തിന്റെ മുഖ്യ
കാരണക്കാരില്‍ ഡയോക്സിനാണ് ഒന്നാമനെന്ന് കണ്ടെത്തി. ഇവ കൂടാതെ ഹൃദ്രോഗം,
ആമാശയ രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, ക്ഷയം, ത്വക്ക് രോഗങ്ങള്‍
എന്നിവക്കും ഡയോക്സിന്‍ കാരണമാകുന്നു. എന്താണ് പ്ലാസ്റ്റിക് എന്ന്
മനസിലാക്കിയാല്‍ മാത്രമേ അതിന്റെ ഗൗരവം മനസിലാകാന്‍ കഴിയൂ. പ്ലാസ്റ്റിക്
എന്നാല്‍ ഓര്‍ഗാനോ ക്ലോറിനല്‍ വസ്തുവാണ്. ഒരിക്കലും നശിക്കുകയില്ല എന്നതാണ്
ക്ലോറിനല്‍ വസ്തുക്കളുടെ പ്രത്യേകത. ഇവയുടെ ചുരുങ്ങിയ കാലയളവ് തന്നെ 4000
വര്‍ഷം മുതല്‍ 5000 വരെയാണ്. ഡയോക്സിന്‍ ഒരു ഗ്രൂപ്പ് രാസ വസ്തുക്കളുടെ
സംയുക്തമാണ്. ഇവ മൂന്ന് തരമാണ്. പോളി ക്ലോറിനൈറ്റഡ് ഡൈ ബെന്‍സോ ഡയോക്സിന്‍,
135 സംയുക്തങ്ങ ളടങ്ങിയ പോളി ക്ലോററിനേറ്റഡ് ഡൈ ബെന്‍സോ ഫുറാന്‍, 209
സംയുക്തങ്ങള്‍ അടങ്ങിയ പോളി ക്ലോറിനൈറ്റഡ് ബൈഫിഡെ എന്നിവ. മൂന്നും
മനുഷ്യനും അന്തരീക്ഷത്തിനും ഏറെ അപകടം വരുത്തുന്ന മൂലകങ്ങളാണ്. ഇവ വായു,
മണ്ണ്, ജലം എന്നിവയെ വിഷലിപ്തമാക്കുന്നു. ക്ലോറിനല്‍ മൂലകത്തെ ചെകുത്താന്‍
തന്ന മൂലകമെന്നാണ് അറിയപ്പെടുന്നത്. നാം ഉപയോഗിക്കുന്ന പി വി സി പൈപ്പിലും
(പോളി വിനൈല്‍ ക്ലോറൈഡ്) ധാരാളം ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്
പാത്രങ്ങളില്‍ നിന്നും മനുഷ്യ ശരീരത്തി നുള്ളിലേക്ക് വിഷാംശങ്ങള്‍ കലരാന്‍
സാധ്യത വളരെയധികമാണ്.
പ്ലാസ്റ്റിക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന
രാസ വസ്തുക്കള്‍ പലതും അല്പാല്പമായി ഭക്ഷ്യ വസ്തുക്കളില്‍ കലരുന്നതി
നാലാണിത്. കാഡ്മിയം, ഡയോക്സിന്‍ കോമ്പൌണ്ടുകള്‍, ബെന്‍സീന്‍, താലേറ്റ്
കൊമ്പൌണ്ട് എന്നിങ്ങനെ പല തരം രാസ വസ്തുക്കള ടങ്ങിയതാണല്ലോ പ്ലാസ്റ്റിക്. ഈ
രാസ വസ്തുക്കള്‍ ദീര്‍ഘ കാലം ശരീരത്തില്‍ തന്നെ നില നില്‍ക്കു ന്നതിനാല്‍
വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.ബോസ്റ്റണിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി
സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യരാശിയെ
ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ‘ബൈസനോള്‍
എ’, താലേറ്റ് എന്നീ രാസ വസ്തുക്കള്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങളുടെ
വളര്‍ച്ചയെ പ്രതികൂലമായി ബധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞിന്റെ
ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിക്കും. മനുഷ്യ നിര്‍മിതമായ ഈ രാസ
വസ്തുക്കള്‍ക്ക് ശരീരത്തിലെ ഹോര്‍മോണുകളുമായി ഏറെ സാമ്യമുണ്ടെ ന്നതിനാല്‍ ഈ
രാസ വസ്തുക്കള്‍ ശരീരത്തിലേക്ക് നുഴഞ്ഞു കയറി പ്രകൃത്യായുള്ള ഹോര്‍മോണുകളെ
അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഭീകരന്മാരായി മാറുന്നത്. ഇത് ഗര്‍ഭസ്ഥ
ശിശുക്കള്‍ക്കും, കുട്ടികള്‍ക്കും പ്രതികൂലമായി ബാധിക്കും, ഇതിന്റെ
പ്രവത്തനത്തെ ചെറുക്കാനുള്ള ശക്തി ശരീരങ്ങള്‍ക്കില്ല എന്നതാണിതിന് കാരണം.
താലേറ്റ് ഗര്‍ഭിണികളുടെ ഉള്ളില്‍ ചെന്നാല്‍ ജനിക്കുന്ന ആണ്‍
കുട്ടികള്‍ക്കാണ് കൂടുതലായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പുരുഷന്മാരില്‍ ഈ
വസ്തുക്കള്‍ വന്ധ്യതക്ക് ഏറെ കാരണ മാകുന്നുണ്ടെ ന്നതാണ് പഠനങ്ങള്‍
പറയുന്നത്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം വ്യാപകമായതോടെ ഭൂമിയില്‍
മാലിന്യങ്ങള്‍ വര്‍ധിക്കാനും മനുഷ്യ ശരീരത്തില്‍ ഡയോക്സിന്‍, ഫുറാന്‍,
താലേറ്റ് പോലുള്ള വിഷങ്ങള്‍ അധികമാകാനും തുടങ്ങി. ഏറ്റവും സാധാരണമായി
ഉപയോഗിച്ചു വരുന്ന പാര്‍സല്‍ പാത്രങ്ങളുടെ കാര്യം മാത്രം ഉദാഹരണമായി
എടുത്താല്‍ മതി. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം
പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിടയ ഡയോക്സിനും
ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ഇങ്ങനെ നിരന്തരം ധാരാളം വിഷം നമ്മുടെ ആമാശയ
ത്തിലെത്തുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാത്രം മാലിന്യത്തെ
വര്‍ധിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തോടൊപ്പം ഭൂമിയേയും നാം
മലിനമാക്കുന്നു. ഒട്ടു മിക്ക പ്ലാസ്റ്റിക് ഉല്പന്നങ്ങളും
ഇത്തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടം വരുത്തുന്നു.
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും പ്ലാസ്റ്റിക്കിന്റെ വ്യാപനം അതിവേഗത്തില്‍ വര്‍ദ്ധിച്ചു വരികയാണ് നാടന്‍ ഭക്ഷണ ശാലകള്‍ക്ക് ഇതിനെതിരെ ഒരു പ്രതിരോധം സാധ്യമാണ്. ഇപ്പോള്‍ ചിലയിടങ്ങളില്‍ എങ്കിലും ഇത്തരം ബദല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ആശ്വാസം തരുന്ന വാര്‍ത്തയാണ്. പ്രകൃതിക്കനുസൃതമായ ഒരു ജീവിത സാഹചര്യത്തെ നിലനിര്‍ത്തുവാനും അതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനും ഇത്തരം ചെറു സംരംഭങ്ങള്‍ക്ക് സാധിക്കും. തനത് രുചികളെ നിലനിര്‍ത്താന്‍ ഇത്തരം ബദല്‍ സാധ്യതള്‍ ഏറെ പ്രയോജനം ചെയ്യും. ഇത്തരം സാധ്യതള്‍ നിലനിര്‍ത്തുന്നത് വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. നമ്മുടെ രുചികളും നാടന്‍ ഭക്ഷണരീതികളും വരും തലമുറയ്ക്ക് കൈമാറേണ്ട ചുമതല നമ്മളില്‍ നിക്ഷിപ്തമാണ്. അതിനാല്‍ വന്‍ കോര്‍പ്പറേറ്റ് കുത്തകള്‍ ഇത്തരം കാര്യങ്ങള്‍ ഹൈജാക്ക് ചെയ്യുന്നതിനെ ചെറുത്ത് നമ്മുടെ ഗ്രാമങ്ങളെ സംരക്ഷികേണ്ട ചുമതല ഇന്ന് നാം എറ്റെടുത്തിലെങ്കില്‍ വരും തലമുറയോട് നാം കണക്ക് പറയേണ്ടി വരും.
*******************
യാത്ര
ശ്രീദേവി നായര്
യാത്രക്കാര്‍ പലതരം.
പലവഴികളും താണ്ടി രാജപാതയിലെത്തിയ
അവര്‍അന്യോന്യം മനസ്സിലാക്കാതെ പിരിയുന്നു.
കാര്യസാദ്ധ്യത്തിനായ് നടക്കുന്നവര്‍
കാര്യമില്ലാതെ നടക്കുന്നവര്‍
നേരമ്പോക്കിനായ് നടക്കുന്നവര്‍
നേരമില്ലാതെയും നടക്കുന്നവര്‍ !
വീഥിയില്‍ വച്ചുപിരിയാന്‍ വിധിക്കപ്പെട്ടവരില്‍
പലരുംനേരറിഞ്ഞവരും,അറിയാത്തവരു മായിരുന്നു.
നിശബ്ദരായിപ്പിരിഞ്ഞവരും പഴിചാരിപ്പിരിഞ്ഞവരും
ഒരു കാര്യത്തില്‍ സമന്മാരായിരുന്നു;
അവര്‍
കുറ്റബോധത്താല്‍ ഉള്ളു നീറ്റുന്നവരായിരുന്നു.
യാത്രക്കാര്‍ പലതരം.
പലവഴികളും താണ്ടി രാജപാതയിലെത്തിയ
അവര്‍അന്യോന്യം മനസ്സിലാക്കാതെ പിരിയുന്നു.
കാര്യസാദ്ധ്യത്തിനായ് നടക്കുന്നവര്‍
കാര്യമില്ലാതെ നടക്കുന്നവര്‍
നേരമ്പോക്കിനായ് നടക്കുന്നവര്‍
നേരമില്ലാതെയും നടക്കുന്നവര്‍ !
വീഥിയില്‍ വച്ചുപിരിയാന്‍ വിധിക്കപ്പെട്ടവരില്‍
പലരുംനേരറിഞ്ഞവരും,അറിയാത്തവരു
നിശബ്ദരായിപ്പിരിഞ്ഞവരും പഴിചാരിപ്പിരിഞ്ഞവരും
ഒരു കാര്യത്തില്‍ സമന്മാരായിരുന്നു;
അവര്‍
കുറ്റബോധത്താല്‍ ഉള്ളു നീറ്റുന്നവരായിരുന്നു.
ജനം/വയെഹോ -
പരിഭാഷ:വി.രവികുമാർ
യുദ്ധം കഴിഞ്ഞതിൽപ്പിന്നെ,
പടയാളി വീണതിൽപ്പിന്നെ,
ഒരാളടുത്തുചെന്നു പറഞ്ഞു:
“മരിക്കരുതേ; എനിക്കത്ര സ്നേഹമാണു നിങ്ങളെ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.
രണ്ടുപേരടുത്തുചെന്നാവർത്തിച്ചു:
“ഞങ്ങളെ വിട്ടുപോകരുതേ! ധൈര്യമായിരിക്കൂ!
ജീവിതത്തിലേക്കു മടങ്ങിവരൂ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.
ഇരുപത്, ഒരു നൂറ്, ഒരായിരം,
അഞ്ചു ലക്ഷം പേർ നേരിട്ടുചെന്നു,
അവരൊച്ചവച്ചു: “എത്രയധികം സ്നേഹം,
മരണത്തിനതുമെതിരാവുന്നില്ല!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.
ജനകോടികളയാളെ ചൂഴ്ന്നു,
ഒരേയൊരു നിവേദനവുമായി:
“പോകരുതേ, സഹോദരാ!“
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.
പിന്നെ ഭൂമിയിലെ സർവജനങ്ങളും
അയാൾക്കു ചുറ്റും കൂടി;
ജഡം വിഷാദത്തോടെ അവരെ ഒന്നുനോക്കി,
അയാൾ സാവധാനമെഴുന്നേറ്റുനിന്നു,
ആദ്യം കണ്ടയാളെ കെട്ടിപ്പിടിച്ചു;
പിന്നെ കാലെടുത്തുവച്ചു...
പട്ടുപോലൊരു ആത്മാവ്*
ഗീത എസ് ആർ
സ്നേഹത്തെപ്പറ്റിയോ
മരണത്തെപ്പറ്റിയോ
ഒരിക്കലും ഞാനവളോട് സംസാരിച്ചിരുന്നില്ല .
...
തങ്ങളില്ത്തന്നെ മുഴുകി
തൊട്ടു തൊട്ടു കിടക്കുമ്പോള്‍
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്
അന്ധ താല്‍പ്പര്യങ്ങളും
നിശബ്ദ
സ്പര്‍ശങ്ങളും മാത്രം.
അവളുടെ ആത്മാവിലെക്കൊന്നു നോക്കണം എനിക്ക്,
ഉള്ളിന്റെ ഉള്ളില്‍ എന്താണെന്നറിയണം.
ചുണ്ടുകള്‍ പാതി തുറന്നു
അവള്‍ ഉറങ്ങുമ്പോള്‍
അവളുടെ ഉള്ളിലേക്ക്
ഞാനൊന്നു എത്തി നോക്കി.
എന്താണ് ഞാന്‍ അവിടെ
കണ്ടതെന്ന് നിങ്ങള്‍ക്കൂഹിക്കാമോ?
ഞാന്‍ പ്രതീക്ഷിച്ചത്
ചില്ലകളാണ് ,
ഒരു പക്ഷി,
വിശാലനിശബ്ദമായൊരു കായല്‍ക്കരയിലെ
ഒരു വീട്.
പക്ഷേ
ഞാനവിടെ കണ്ടതോ
ചില്ലുപെടകത്തിന്റെ ഉള്ളില്‍
ഒരു ജോഡി പട്ടു
കാലുറകള്‍.
എന്റെ ദൈവമേ!
ഞാനത് അവള്‍ക്കു വാങ്ങിക്കൊടുക്കും
തീര്‍ച്ചയായും വാങ്ങിക്കൊടുക്കും.
അത് കഴിഞ്ഞാല്‍പ്പിന്നെ
അവളുടെ ആത്മാവിന്റെ ചില്ലുപെടകത്തില്‍
എന്താവും പ്രത്യക്ഷപ്പെടുക?
സ്വപ്നത്തിന്റെ ഒരു വിരലിനു പോലും
സ്പര്ശിക്കാനാവാത്ത
എന്തെന്കിലുമായിരിക്കുമൊ അത് ?
*( Zbigniew Herbert (1924-98), the spiritual leader of the anti communist movement in Poland)
കറുത്ത സുന്ദരി
ഗീത രാജന്‍
പിച്ച വക്കാന്‍ തുടങ്ങും മുന്‍പേ
പറന്നുയരുകയാണവള്‍
ചിറകു മുളച്ച പക്ഷിയെ പോലെ
സ്വതതന്ത്ര്യതിന്റെ ആകാശത്തിലേ ക്ക് !!
മേയുന്നു ചാറ്റിന് പുറങ്ങളില്‍ നിന്നും
ഡേറ്റിങ്ങ് മീറ്റിംഗ് താഴ്വരങ്ങളിക്ക് !
കാണും പച്ചിലകള്‍ മണപ്പിച്ചും
കടിച്ചും രുചിച്ചും മേഞ്ഞു നടക്കും
കെട്ടഴിഞ്ഞ കോലാടുകള്‍ പോലെ !!
പതിമൂന്നിന്‍ പടിവാതിലില്‍
ഗര്‍ഭത്തിന്‍ ഭാരം പേറി
അലസതയുടെ വക്കിലൂടെ
വഴുതി പോകുന്ന കറുത്ത പെണ്ണു
ബാല്യത്തെ കുഴിച്ചിടുന്നു !!
അമ്മയെന്ന മുഴുനീളന്‍
കുപ്പയത്തിലേക്ക് ഒളിപ്പിച്ചു
വക്കുന്നവളുടെ കുട്ടിത്തങ്ങളും
പുസ്തകങ്ങളും കളികൊപ്പുകളും!!
നഷ്ടപെടുവാന്‍ പോകുന്നതെന്തെന്നറിയാതെ
ബലിപീഠത്തിലേക്ക് ആനയിക്കപെടും
ബലിമൃഗങ്ങള്‍ എന്ന പോലെ!!
( ആഫ്രിക്കന്‍ അമേരിക്കന്‍ കറുത്ത വര്‍ഗ്ഗത്തില്‍ ജനിച്ചു
13 - വയസില്‍ അമ്മയായ വിദ്ധ്യാര്‍ഥിനിയുടെ ഓര്‍മ്മയില്‍)
നിശീഥിനി
ലീല എം ചന്ദ്രന്‍
തമസ്സുറങ്ങുന്ന മുറിയിലേക്കിതാ
നിലാവ് പെയ്യുന്ന ശിഥില രേഖകള്‍
ചെറു ജനാലതന്‍ മറവില്‍ നിന്നൊരു
നിഴല്‍ ചിരിക്കുന്നു പടം നിവര്‍ത്തുന്നു,
തൊടിയിലെ പനമുകളില്‍ നിന്നൊരു
ഭയം കനത്തു വന്നൊളിഞ്ഞു നോക്കുന്നു.
വിറങ്ങലിച്ചൊരു നിശീഥിനിയുടെ
വിധുര സ്വപ്നങ്ങള്‍ കരിഞ്ഞമരുന്നു,
നരകവാതിലിനരികില്‍ മൂങ്ങതന്‍
പഴയശീലുകള്‍ മുഴങ്ങി നില്‍ക്കുന്നു.
രാത്രിയെക്കുറിച്ചുള്ള വിചാരത്തില്‍
പി.എ അനിഷ്
ആടുകള്‍ കൂട്ടത്തൊടെ പോവുകയാണ്
പുകയായുയരേക്കുപാറും
പൊടിമൂടുന്നുണ്ടവയുടെ വേഗത
ആട്ടിടയന്‍
ഏറെ പിന്നിലാണവയുടെ
ഒപ്പം നടക്കാനേറെ പണിപ്പെടുന്നുമുണ്ടയാള്‍
കാലുകളിലെ ദീനം
വാര്‍ദ്ധക്യത്തോടൊപ്പമേറിയേറി
വരുന്നതിനെക്കുടിച്ചോര്‍ത്തയാള്
നടക്കുന്നു
നിഴലയാളുടെ കാലുകളില്‍ത്തൊട്ടു
മുന്നിലേക്കു നീണ്ടുകിടക്കുന്നു
അയാള്‍ ശ്രദ്ധിക്കുകയാണ്
അവിചാരിതമായ്
എന്തുകൊണ്ടാടുകളുടെ
നിഴലുകള്‍ പിന്നിലേക്കു നീളുന്നു ?
വെയിലവയെ വകഞ്ഞുമാറ്റി
നിലത്തു പൊടിമണ്ണിനു മീതെ
പറ്റിക്കിടന്നുറങ്ങാന്‍
വെപ്രാളപ്പെടുന്നുണ്ടാരും കാണാതെ
പച്ചയുടെ തരിപോലുമില്ലാത്ത
അകലങ്ങള്‍
വഴിമറന്നതിനെക്കുറിച്ചുള്ള
ആശങ്കയുടെ വിത്തുകള്‍ മുളപ്പിക്കുന്നു
മഞ്ഞുള്ള
ഒരു രാത്രിയെക്കുറിച്ചുള്ള
വിചാരത്തില്‍
പൊടുന്നനെയയാള്‍
മലക്കം മറിഞ്ഞുവീഴുകയാണ്
പൊടിയിപ്പോള്‍ കൂടിക്കൂടി
കുറഞ്ഞു കുറഞ്ഞ്
അപ്രത്യക്ഷമായിരിക്കുന്നു
ആകാശമതിന്റെ കറുത്ത സ്ലേറ്റില്‍
നക്ഷത്രങ്ങളെ വരഞ്ഞു തുടങ്ങിയിരിക്കുന്നു
മലക്കം മറിഞ്ഞു
പൊടിമണ്ണിലാണ്ടുപോയ
ആട്ടിടയനെക്കുറിച്ചുള്ള വിചാരത്തില്‍
ആടുകളെല്ലാം തിരിഞ്ഞു നില്‍ക്കുകയാണ്
മുന്നിലേക്കും പിന്നിലേക്കും
നീണ്ടുകിടക്കുമോര്‍മയുടെ
നിഴലുകളില്‍ച്ചവിട്ടി
ഒരാട്ടിന്‍കുട്ടി
മുലപ്പാല്‍ നുണയുകയാണ്
അനങ്ങാതെ
ചുരത്തി നില്‍ക്കുകയാണ്
അന്നേരമാകാശം !
സ്മാരകങ്ങള്‍
ഗിരീഷ് വർമ്മ ബാലുശ്ശേരി
ഒറ്റ രൂപ വാടക കൊടുത്ത്
ഞാന്‍ നിന്റെ പ്രണയം
കാത്തു സൂക്ഷിച്ചു..
ഏകാന്തതയുടെ പച്ചത്തുരുത്തില്‍
നമ്മള്‍ സല്ലപിച്ചു.
സ്മാരകശിലയില്‍ നിന്നും
ഊര്‍ന്നിറങ്ങി നീ നിശ്വസിച്ചു.
ഏണിപ്പടികള്‍ കയറി വന്ന കൊതുകങ്ങള്‍
നമ്മളെ നോക്കി ചിരിച്ചു .
ഒടുവില്‍ അവസാനത്തെ വാടകയും കൊടുത്ത്
ഞാന്‍ നിന്റെ പ്രണയത്തിലേക്ക്
തിരികെ നടന്നു കയറി ......
എഴുത്തുകാരന്റെ വീട്ടിൽ...!
ജാനകി
എനിക്കുവളരെ ആരാധന തോന്നിയ ഒരു എഴുത്തുകാരന്റെ വീടു സന്ദർശിച്ച
ചെറിയൊരനുഭവമാണിത്.... പക്ഷേ അതു പറയണമെങ്കിൽ കുറേ വർഷങ്ങൾക്കപ്പുറം
ഇരുന്ന് എഴുതി തുടങ്ങേണ്ടി വരും..അതു കൊണ്ട് അത്രയും കാലയളവിനെ ഞാൻ എന്റെ
“പ്രവാസകാലം“ എന്ന് ചുരുക്കി എഴുതുന്നു...
എന്റെ
പ്രവാസകാലത്തേയ്ക്കു വേണ്ടി ഞാൻ ശേഖരിച്ചു കൂട്ടിയ ബുക്കുകളുടെ കൂട്ടത്തിൽ
ഒരു മുൻ-വായനപരിചയവുമില്ലാത്ത അദ്ദേഹത്തിന്റെയുമുണ്ടായിരുന്നു - ഒരു
ആത്മകഥാപുസ്തകം- (അദ്ദേഹമെന്നേ ഇവിടെ എഴുതാൻ പറ്റുകയുള്ളു, കാരണംഇപ്പോഴും
തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ്) - അതെന്റെ ലഗേജിലിരുന്ന്
ഞെരുങ്ങിയമർന്ന് കുറേ യാതനകളൊക്കെ സഹിച്ച് സൌദിവരെ എത്തി....അക്ഷരങ്ങളുടെ
പച്ചപ്പില്ലാത്ത..പ്രകൃതിയുടെ പച്ചപ്പില്ലാത്ത മരുഭൂമിയിലെ ഫ്ലാറ്റിൽ
രാജേഷ് പോയിക്കഴിഞ്ഞാലുള്ള എന്റെ ഏകാന്തതയുടെ ചങ്ങാത്തം ഇവിടെ നിന്നും
കെട്ടിച്ചുമന്നു കൊണ്ടു പോകുന്ന പുസ്തകങ്ങളോടായിരുന്നു... സത്യത്തിൽ എന്റെ
വായനയും പുനർവായനയും പിന്നെയും പിന്നെയും വായനയും എല്ലാം കൂടി ഒന്നു
ചുഴിഞ്ഞുനോക്കിയാൽ പുസ്തകങ്ങളെ പീഡിപ്പിക്കുന്നതിനു തുല്യമായിരുന്നു
സംഭവം.പിന്നെ ഞാനെന്തു ചെയ്യും...? സൌദിയിൽ കഴിയുന്നതിലും ഭേദം കേരളത്തിലെ
ജയിലിൽ കഴിയുന്നതായിരിക്കും എന്ന് സൌദിയിലേയ്ക്കു പോകാൻ തയ്യാറായി
നിൽക്കുന്ന എല്ലാ ഭാര്യമാർക്കും ഞാൻ മുന്നയിപ്പു തന്നു കൊള്ളുന്നു.ഒപ്പം
തന്നെ,ഞാനിപ്പോൾ പരോളിലാണ് എന്ന ദു;ഖ സത്യവും അറിയിക്കട്ടെ.
അങ്ങിനെ അൽ-ഖോബാറിലെ താമസസ്ഥലത്തെത്തി, ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം
ഞാനെന്റെ പെട്ടി തുറന്നു...അതൊരനുഭവമായിരുന്നു..വലിയ പെട്ടി നിറയെ
പുസ്തകങ്ങൾ!!!!പട്ടിണി കിടന്നു വയറുകത്തുന്ന ഒരാൾ ഒരിലച്ചോറു
കണ്ടാലെന്നപോലെ ..... ഞാൻ കണ്ണടച്ചു പിടിച്ച് മുകളിലുള്ളതൊന്നുമെടുക്കാതെ
കുറിയെടുക്കുന്നനെഞ്ചിടിപ്പോടെ താഴെ നിന്നും ഒരു ബുക്ക് വലിച്ചെടുത്തു-
കണ്ണുതുറന്നു നോക്കി-.., അദ്ദേഹത്തിന്റെ ആത്മകഥയായിരുന്നു..ഒരുപാടു
പേജുകളൊന്നുമില്ലാത്ത ചെറിയൊരു പുസ്തകം.. ആദ്യപേജിൽ അദ്ദേഹത്തെ വായിച്ചു
പരിചയപെട്ടു..,ശേഷം പുറകിൽ അദ്ദേഹത്തിന്റെ ചിത്രം നോക്കി...വായിച്ചു
തുടങ്ങി...ഓരോ അധ്യായങ്ങൾ വായിക്കും തോറും പലസ്ഥലത്തും ഞാൻ
നടുങ്ങിയിരുന്നു...കാരണം അതൊരു പുരുഷന്റെ ആത്മകഥയാണെങ്കിലും എന്റെ ചില
ജീവിതാവസ്ഥകൾ..,മാനസികവഴികൾ..,പ്രവൃത്തികൾ..അനുഭവങ്ങൾ..എല്ലാം അതിൽ പകർത്തി
വച്ചിരിക്കുന്നു...ഓരോ സ്ഥലത്തും സമാനതകൾ കാണും തോറും ഞാൻ ഒരോ പ്രാവശ്യവും
പുറകിലത്തെ അദ്ദേഹത്തിന്റെ ചിത്രം നോക്കികൊണ്ടിരുന്നു...അപ്പോഴൊക്കെ “
എനിക്കെല്ലാം അറിയാം“ എന്ന് ഒരു യോഗിയെ പോലെ സർവ്വജ്ഞഗാംഭീര്യഭാവത്തോടെ
അദ്ദേഹം എന്നെ നോക്കുന്നതായി തോന്നി..എന്റെ നെഞ്ചിടിപ്പു കൂടുകയും, അതു
വായിച്ചു തീർക്കുന്നതിനിടയിൽ എനിക്ക് ഒരു പത്തിരുപതു ഗ്ലസ്സ് വെള്ളം
കുടിക്കേണ്ടി വരുകയും ചെയ്തു.
വളരെ
ചുരുങ്ങിയ സമയത്തിനുള്ളിൽ അതു ഞാൻ ആകാംക്ഷയോടെ വായിച്ചു തീർത്തു ആ
ഒറ്റവായനയിൽ തന്നെ ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചും അരാധിച്ചും തുടങ്ങിയിരുന്നു
മറ്റുബുക്കുകളുടെ വായനകൾക്കിടയിൽ ആ ആത്മകഥ പലയാവർത്തി വായിച്ചു . പിന്നെ
എനിക്കു തോന്നി അദ്ദേഹത്തിനൊരു എഴുത്ത് അയക്കാം..തോന്നിയാൽ പിന്നെ അതു
ചെയ്തിട്ടേയുള്ളു ബാക്കികാര്യങ്ങൾ.. രാജേഷിനോടു പറഞ്ഞപ്പോൾ ആ പുസ്തകം
വാങ്ങി നോക്കിയിട്ട് എന്നോടു പറഞ്ഞു “പാവം നല്ലോരു മനുഷ്യൻ നീ എന്തിനാ
വെറുതെ എഴുത്തൊക്കെ അയക്കുന്നത് “ ഞാൻ ചുരുങ്ങിയ വാക്കുകളിൽ അതിന്റെ
ഉള്ളടക്കം വിശദീകരിച്ചു കൊടുത്തു..എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി
അതെല്ലാം കേട്ട് അൽഭുത ഭാവത്തിൽ ഇരുന്ന രാജേഷ് അവസാനം പറഞ്ഞു“ ഓകെ നീ
എഴുതിക്കോ...അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ ആവോ.. ഒരു അപകടം തപാൽ വഴി
വരുന്നുണ്ടെന്ന് മുന്നറിയിപ്പു കൊടുക്കാമായിരുന്നു “..
അനുവാദം കിട്ടിയ ഉടൻ ആത്മകഥയിലെ സമാനതകളെ കുറിച്ചൊന്നും പ്രതിപാദിക്കാതെ .,
ഒരു നല്ല വായനാനുഭവം വിശദീകരിച്ച് അദ്ദേഹത്തിനു ഞാൻ എഴുത്തെഴുതി...
അയച്ചു..മറുപടിയൊന്നും
വന്നില്ലെങ്കിലും മൂന്നു വർഷത്തിനിടയിൽ മൂന്നു എഴുത്തുകൾ ഞാൻ
അയച്ചിരുന്നു.. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ഒന്നു രണ്ടു പുസ്തകങ്ങൾ കൂടി
പുറത്തിറങ്ങി.. അതെല്ലാം നാട്ടിൽ നിന്നും വരുത്തിച്ച് അതിലൂടെ
അദ്ദേഹത്തിന്റെ എഴുത്ത് രീതിയും അതിൽ അനുഭവിക്കാൻ കഴിയുന്ന ഭാവനാ
സമ്പുഷ്ടതയും..,ആത്മാർത്ഥതയും..,ഒക്കെ ആസ്വദിച്ച് എന്റെ ഒറ്റപ്പെടൽ
സൌദിയിൽ അഹ്ലാദകരമായി..
അതിനിടയിൽ ഞാൻ എഴുതിയ, കഥകളെന്നു ഞാൻ വിളിക്കുന്ന ചിലത് ഒന്നിച്ചു
ചേർത്ത് ഒരു സമാഹാരമാക്കാൻ തീരുമാനിച്ചു...അതിനു വേണ്ടി നാട്ടിലേയ്ക്കു
പോരുകയും ചെയ്തു .മനസ്സിൽ വിചാരിച്ചിരുന്നു ഇത് അദ്ദേഹത്തെ കൊണ്ടു
പ്രകാശിപ്പിക്കണം ആ പ്രിയപ്പെട്ട എഴുത്തുകാരനെകൊണ്ട് തന്നെ അവതാരിക
എഴുതിക്കുകയും വേണം..പക്ഷേ എങ്ങിനെ ഒന്നു സംസാരിക്കും..? ആരാധന എന്നത്
ഭയവും കൂടിയാണെന്നു തോന്നുന്നു.. അഛന്റെ അഭിപ്രായപ്രകാരം അദ്ദേഹം ജോലി
ചെയ്യുന്ന പ്രശസ്തമായ സ്ഥാപനത്തിലെ നമ്പറിൽ .വിളിച്ച് അദ്ദേഹത്തിനു ഫോൺ
കൊടുക്കാൻ അപേക്ഷിച്ചു..അതൊരു ഞായറാഴ്ച്ചയായിരുനു അതു മറന്നായിരുന്നു എന്റെ
വിളി..പക്ഷേ ഭാഗ്യം..! അദ്ദേഹം അന്നവിടെ ഉണ്ടായിരുന്നു..സംസാരിക്കാതെ .ഞാൻ
അഛനു ഫോൺ കൊടുത്തു അഛൻ വളരെ വിനീതനായി അദ്ദേഹത്തോടു പറഞ്ഞു
“ സർ എന്റെ മകന്റെ
ഭാര്യ..,ജാനകി, അവൾ കൊച്ചു കൊച്ചു കഥകളൊക്കെ എഴുതിത്തുടങ്ങിയിട്ടുണ്ട് ഒരു
പുസ്തകമാക്കണമെന്നു വിചാരിക്കുന്നു സർ അതിനൊരു അവതാരിക എഴുതി
തരുമെങ്കിൽ..ഞങ്ങൾക്കു വളരെ സന്തോഷമാകും..”
സർട്ടിഫിക്കറ്റ്
അറ്റസ്റ്റ് ചെയ്യിക്കാൻ നിൽക്കുന്ന ഒരാളെ പോലെയായിരുന്നു അഛൻ അതു
പറഞ്ഞപ്പോൾ നിന്നിരുന്നത്......( എന്റെ പാവം അമ്മായിഅഛൻ- എനിക്കു വേണ്ടി
കുറേ സഹിച്ചിട്ടിട്ടുണ്ട് )........ ശേഷം ഫോൺ എനിക്കു തന്നു..,
“ ങാ പറയൂ.ജാനകി“. സിംഹത്തിനു തൊണ്ടവേദന വന്നതു പോലൊരു ശബ്ദം..സിംഹം സിംഹം തന്നെയായതു കൊണ്ട് ബാസും ഗൌരവവുമൊക്കെ ഉണ്ട്...
“സാ..ർ.....“ പിച്ചക്കാരി വിളിക്കുന്നതു പോലെയാണ് എനിക്കു തന്നെ തോന്നിയത് . ശരിയാകാതെ ഒന്നു കൂടി ശബ്ദം മനോഹരമാക്കി വിളിച്ചു..
“സർ “ അഛൻ പറഞ്ഞതൊക്കെ തന്നെ ഞാൻ ആവർത്തിച്ചു..എന്നിട്ടു പറഞ്ഞു..
“ഞാൻ സാറിന് എഴുത്ത് അയച്ചിട്ടുണ്ട് സൌദിയിലായിരുന്നപ്പോൾ രണ്ടു മൂന്നു പ്രാവശ്യം..”
“എനിക്കോ..!! അല്പനേരം ആലോചിച്ചിട്ട് അദ്ദേഹം നിഷേധിച്ചു
“ഏയ് ജാനകി എന്ന പേരിലൊരു എഴുത്തും എനിക്ക് കിട്ടിയിട്ടില്ല.”
“ അയ്യോ ഞാൻ എന്റെ സ്വന്തം പേരിലാണു അതെല്ലാം അയച്ചത് ‘കവിത‘ എന്ന പേരിൽ “-
പെട്ടെന്ന് അദ്ദേഹം
ചിരിച്ചു - “ഓ..കവിത ഇപ്പോൾ ഓർമ്മ വന്നു എന്റെ ഒരു വായനക്കാരി അല്ലേ
..? എന്റെ പുതിയ പുസ്തകം ‘-...............-‘ വായിച്ചോ? ഞാൻ സന്തോഷം
കൊണ്ടു ബോധം കെട്ടില്ലെന്നേയുള്ളു എന്നെ തിരിച്ചറിഞ്ഞല്ലോ
“വായിച്ചു സർ “
“ ആട്ടെ
കവിതയോട് ആരാ പറഞ്ഞത് ഇന്നു ഞാൻ ഓഫീസിലുണ്ടാകുമെന്ന്..? ഇന്നു
ഞായറാഴ്ച്ചയല്ലെ..ഇന്നു ഞാനെന്റെ നോവൽ എഴുതാൻ വേണ്ടി വീട്ടിൽ നിന്നുമൊന്ന്
മാറിയിരുന്നതാണ് അല്ലെങ്കിൽ എല്ലാ ഞായറാഴ്ച്ചയും വീട്ടിലുണ്ടാകും”
“ഞാനിതൊന്നും അറിയാതെ വിളിച്ചതാണു സർ..”
“ ങാ..അതാണു മനപ്പൊരുത്തം....നീയെന്താ എഴുതിയിരിക്കുന്നേ കഥകളാണോ?
“ അതെ സർ അവതാരിക എഴുതിതരുമോ...” ഞാൻ പ്രതീക്ഷയോടെ വീണ്ടും ചോദിച്ചു
“ ഇപ്പോൾ ഞാൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കയാണ് ..,എന്തായാലും നീ അതിന്റെ കോപ്പി അയക്കു ഞാൻ നോക്കട്ടെ
ഞാൻ
പിറ്റേദിവസം തന്നെ കോപ്പിയെടുത്ത് അയച്ചു കൊടുത്തു..പക്ഷേ എന്റെ നിർഭാഗ്യം
കൊണ്ട് അദ്ദേഹത്തിന് അത് എഴുതിത്തരാൻ പറ്റിയില്ല ..പിന്നീട് അതു ചെയ്തത്
ഇ.പി ശ്രീകുമാർ സാറായിരുന്നു...അവതാരിക എഴുതിതന്നില്ലെങ്കിലും അദ്ദേഹം
എന്നെ ഇടയ്കു വിളിച്ച് കുശലാന്ന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു..അതുകൊണ്ടു
തന്നെ എന്റെ ആഗ്രഹം സാധിക്കാത്തതിൽ പരിഭവമൊട്ടു തോന്നിയതുമില്ല..
എന്റെ പ്രിയ സുഹൃത്തുക്കളേ..., സത്യത്തിൽ ഇതൊന്നുമല്ല ഞാൻ എഴുതാനുദ്ദേശിച്ചത്.....അതു വരുന്നേയുള്ളു.....
അങ്ങിനെ പ്രമുഖ
വാരികയിൽ ‘അദ്ദേഹത്തിന്റെ’ നോവൽ പ്രസിദ്ധീകരിച്ചു വരാൻ തുടങ്ങി
കുറച്ചൊക്കെ ആത്മകഥാപരവും ..ഭാവനയും..ഭാവിപ്രവചനങ്ങളുമൊക്കെയായി, ഒരു
നോവൽ....എല്ലാ ആഴ്ച്ചയും അതു വായിച്ച് ചൂടോടെ അന്നു തന്നെ അഭിപ്രായം ഞാൻ
മെയിൽ ചെയ്തു കൊണ്ടിരുന്നു... നോവലിനോടുള്ള എന്റെ ഇഷ്ടം
കൂടുന്നതനുസരിച്ച് ആരാധനയും കൂടി വന്നു...പിന്നെ തോന്നി അദ്ദേഹത്തിന്റെ
അമ്മയേയും .., അദ്ദേഹം ജനിച്ചു വളർന്ന വീടും ഒന്നു കാണണമെന്ന്. ഇപ്പോൾ
അദ്ദേഹം ആ വീട്ടിൽ ഇല്ല എന്നതും താമസിക്കുന്നത് വളരെ വളരെ ദൂരെയാണെന്നും
അറിയുന്നതു കൊണ്ട് ആരും അറിയാതെ സംഗതി നടപ്പാക്കാമെന്നു തോന്നി ... ഇനി
വേണ്ടത് രാജേഷിന്റെ സമ്മതം മാത്രമാണ്....ഒരുവിധത്തിൽ അതും ഒപ്പിച്ചു. ഒരു
ധൈര്യത്തിന് എന്റെ ബാല്യകാലസുഹൃത്തിനേയും കൂട്ടി പേര് - കൊച്ചുമോൻ-
കണ്ടാൽ ആൾ വലിയ മോനാണ്,പോരെങ്കിൽ പോലീസ് ഓഫീസറും....പക്ഷേ ടോർച്ച് അടിച്ചു
നോക്കണം ശരിക്കും കാണണമെങ്കിൽ. പണ്ടെന്നോ കാരയ്ക്ക മരത്തിൽ കയറി എനിക്കു
കാരയ്ക്ക പറിച്ചു തന്നപ്പോൾ അവന്റെ നെഞ്ചുരഞ്ഞു പൊട്ടിയ കണക്ക് പറഞ്ഞ്
എന്നോട് ഇപ്പോഴും തല്ലു പിടിയ്ക്കാൻ വരുന്ന സ്വഭാവമാണ്..
കാറിലിരിക്കുമ്പോൾ ഞാൻ അവനോടു പറഞ്ഞു ..
” നീ അവിടെ
ചെന്നു ഒരക്ഷരം മിണ്ടിപോകരുത്..” അവന്റെ കാറിൽ.., അവന്റെ പെട്രോൾ
ചിലവിൽ..,അവനൊരു ഗുണവുമില്ലാത്ത..എന്റെ ആവശ്യത്തിനു പോകുമ്പോൾ അങ്ങിനെ
പറയുന്നതിൽ ഒരു വിരോധാഭാസമൊക്കെയുണ്ട്..അതു കാര്യം
നിങ്ങൾക്കറിയാഞ്ഞിട്ടാണ്...എറണാകുളം വിട്ടുപോയ ഒരെഴുത്തുകാരൻ..., സാഹിത്യ
അക്കാദമിയിൽ വച്ച് ആ എഴുത്തുകാരന് ഒരു അവാർഡ് സമ്മാനിക്കുകയുണ്ടായി.ആ
പരിപാടിയിൽ ഞാൻ പങ്കെടുത്തപ്പോൾ കൊച്ചുമോനും ഉണ്ടായിരുന്നു..അന്നു കണ്ട
പരിചയം വച്ച് പ്രസ്തുത എഴുത്തുകാരനെ എറണാകുളത്തു വച്ച് കണ്ടപ്പോൾ.., ഞാൻ
വളരെ ബഹുമാനത്തോടെയൊക്കെ സംസാരിച്ചു...അദ്ദേഹത്തിന്റെ എഴുത്തിനെ
ബഹുമാനിക്കേണ്ടതുണ്ട്...പ്രതീക്ഷിക്കാതെയാണ് കൊച്ചുമോൻ വളരെ ഫ്രീയായി
ഒരഭിപ്രായം പറഞ്ഞത് “ ഇപ്പോൾ കാണാൻ ഒരു ഗെറ്റപ്പോക്കെയുണ്ട്..അന്ന്
എന്താണ് വേദിയിൽ ആ കസേരയിൽ ഒടിഞ്ഞു മടങ്ങി ഏതാണ്ട് ഡ്ബ്ലിയൂ പോലെ
ഇരിപ്പുണ്ടായല്ലോ..” എന്റെ ദൈവമേ...ഞാൻ നിൽക്കുന്നിടം മാത്രം
കുലുങ്ങുന്ന പോലെയൊക്കെ തോന്നി. ഒരു കണക്കിന് അവിടെ നിന്നു രക്ഷപ്പെട്ടു. ആ
എഴുത്തുകാരൻ പിന്നെ വിളിക്കുകയോ മെയിൽ ചെയ്യുകയോ പരിചയം ഭാവിക്കുകയോ
ചെയ്തിട്ടില്ല.. അതു മറക്കാത്തതു കൊണ്ടാണ് ‘ മിണ്ടി പോകരുത്‘ എന്നൊരു
മുന്നറിയിപ്പു കൊടുക്കാൻ ഞാൻ മറക്കാതിരുന്നത്....
എന്റെ
ആരാധനാപാത്രമായ എഴുത്തുകാരന്റെ വീട്ടിലേയ്കുള്ള യാത്ര ഏകദേശം
പൂർത്തിയാകാറായി. എന്റെ മനസ്സിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും
കഥാപരിസരങ്ങളും അദ്ദേഹത്തിന്റെ പ്രിയപെട്ട പുഴയുമൊക്കെ നിറഞ്ഞു നിന്നു...
അപ്പോഴുണ്ട് വഴിയിലൊരു ബ്ലോക്ക്.!!!? ജനക്കൂട്ടം നോക്കിനിൽക്കുന്ന
ദിശയിലേയ്ക്ക് നോക്കിയപ്പോൾ അതിനപ്പുറം, വായുവിലേയ്ക്ക് ഒരു പെട്ടിക്കട
അങ്ങിനെ തന്നെ ഉയർന്നു താഴുന്നു..അതിനു ശേഷം ഒരു വലിയ ശബ്ദവും
കേട്ടു..പിന്നെ കുറേ നേരത്തേയ്ക്ക് നിശബ്ദതയായിരുന്നു..ശേഷം വാഹനങ്ങൾ
പതുക്കെ നീങ്ങാൻ തുടങ്ങി.. ഒരു ‘ആന‘ തെറ്റിദ്ധരിച്ചതിന്റെ ഫലമായിരുന്നു
അത്രയും പ്രശ്നം അവിടെ നടന്നത്..ഈ ആനയെ പാപ്പാൻ നടത്തി കൊണ്ടു
വരുകയായിരുന്നു ഉച്ച സമയമായിരുന്നു നേരത്തെ വായുവിൽ തത്തിക്കളിച്ച
പെട്ടിക്കടയിൽ നിന്നും പാപ്പാൻ സോഡ വാങ്ങി കഴിച്ചു..നേരെ എതിർദിശയിൽ
ചെറിയൊരു ഹോട്ടലുമുണ്ടായിരുന്നു. എവിടന്നോ വന്ന രണ്ടു തടിലോറികൾ ആ
ഹോട്ടലിനു മുന്നിൽ നിർത്തി ഡ്രൈവേഴ്സ് ഊണു കഴിക്കാൻ കയറി.. ആന വിചാരിച്ചു ഈ
രണ്ടു ലോറികളിലെ അത്രയും തടികൾ തന്നെക്കൊണ്ട് ഒറ്റയ്ക്ക്
ഇറക്കിപ്പിക്കാനാണ് ഇവന്മാരുടെ പരിപാടിയെന്ന്..ആന പിന്നെ
വെറുതെയിരിക്കുമോ..അങ്ങിനെ പ്രതിഷേധം രേഖപ്പെടുത്തിയതായിരുന്നു നേരത്തെ
കണ്ടത്..
വൈകാതെ
ഞങ്ങൾ ഒരോരുത്തരോട് ചോദിച്ച്,അന്വേഷിച്ച് അദ്ദേഹത്തിന്റെ
വീട്ടിലെത്തി..അത്ര വലിയതൊന്നുമല്ലാത്ത പഴയൊരു തറവാട്..എന്റെ മനസ്സും
കണ്ണും ആ നോവലിൽ എഴുതി വരച്ച പരിസരങ്ങളെ തേടി ....നാലു പാളികളുള്ള പൂമുഖ
വാതിൽ കണ്ടപ്പോൾ ഞാനൊന്നുകൂടി അമ്പരന്നു എന്റെ പാവം വീടിനും
നാലുപാളികളുള്ള പൂമുഖവാതിലാണ്..അമ്മുന്റെകുട്ടിയുടെ വിരലുകൾ പലപ്രാവശ്യം
ഇറുങ്ങി വേദനിച്ച വാതിൽ പാളികൾ..
ഞങ്ങൾ ചെല്ലുന്ന നേരത്ത് താഴെയുള്ള രണ്ടു പാളികൾ മാത്രമടച്ചിട്ട് മുകളിൽ
തുറന്നു കിടക്കുകയായിരുന്നു.. ഒന്നു സംശയിച്ച് മുറ്റത്തു നിൽക്കുമ്പോൾ
മുണ്ടും ബ്ലൌസും ധരിച്ച പ്രായമുള്ള ഒരു സ്ത്രീ അകത്തു മുറിയിൽ നിന്നും
മുന്നിലേയ്ക്കു വന്നു .എന്റെ നോട്ടത്തിൽ കിട്ടിയ അളവ് ശരിയാണെങ്കിൽ ഏകദേശം
അഞ്ചടി ഏഴിഞ്ച് ഉയരം...അതിനൊത്ത വണ്ണം...പുരുഷന്മാരുടേതു പോലുള്ള ശരീര
പ്രകൃതി...., ആരാടാ..വാടാ.....എന്ന ധൈര്യം മുഖത്ത്..പക്ഷേ അദ്ദേഹത്തിന്റെ
മുഖവുമായി നല്ല സാമ്യം...എന്റെ മനസ്സ് ഞാനറിയാതെ എന്നോടു തന്നെ എന്നോടു
ചോദിച്ചു
“
എന്റമ്മേ..ഇതാണോ അമ്മ..” അദ്ദേഹം അമ്മയെ ക്കുറിച്ച് എഴുതിയതെല്ലാം
ഓർത്തു.. അതു ശരിയാണെങ്കിൽ ആ അമ്മ ഇങ്ങിനെ തന്നെയായിരിക്കും.. പക്ഷേ അമ്മ
എന്ന സങ്കൽപ്പത്തിന് സ്ഥായിയായ കുറച്ച് രൂപങ്ങളും ഭാവങ്ങളും മനസ്സിൽ
കൽപ്പിച്ചു കൊടുത്തിരിക്കുന്നതുകൊണ്ട് ഈയമ്മയെ കണ്ടപ്പോൾ ഒന്നു ഞെട്ടി..,
“ ആരാ
മക്കളേ..” തനി നാടൻ ചോദ്യം....ഞങ്ങൾ അല്പം പരുങ്ങി
നിൽക്കുകയാണ്..അദ്ദേഹത്തിന്റെ പേരുപറഞ്ഞിട്ട് ഞാൻ നല്ല ഒരു
വായനക്കാരിയാണെന്നു പറഞ്ഞു..അതിൽ നുണയൊന്നുമുണ്ടായിരുന്നില്ല..മകനെ
ആരാധിക്കുന്ന രണ്ടുപേർ വന്നിരിക്കുന്നു എന്നറിഞ്ഞ് ആ അമ്മയുടെ മുഖത്ത്
സന്തോഷം കലർന്ന..,അഭിമാനം സ്ഫുരിക്കുന്ന ഭാവം നിറഞ്ഞു
“ വാ കേറിയിരിയ്ക്ക്.....അവരിവിടെയല്ല താമസം...” അയ്യോ നിങ്ങൾ വന്നിട്ട് അവനെയൊന്നു കാണാൻ പറ്റിയില്ലല്ലോ എന്ന ആത്മാർഥതനിറഞ്ഞ സങ്കടം ആ വാക്കുകളിൽ ഉണ്ടായിരുന്നു
അതറിയാം അമ്മേ...ഞങ്ങൾ ഈ വീടൊന്നു കാണാൻ വന്നതാണ് ....
അവർ നിറഞ്ഞു ചിരിച്ചു.. ഒരമ്മയ്ക്കു മാത്രമേ അങ്ങിനെ ചിരിക്കാൻ പറ്റുകയുള്ളു എന്നു തോന്നി.
“എന്താ മക്കളുടെ പേര്..” ഞങ്ങൾ ഭാര്യാഭർത്താക്കന്മാരനെന്നു ഉറപ്പിച്ചാണ്
അവർ സംസാരിക്കുന്നതെന്നു മനസ്സിലായിരുന്നു. തനി നാട്ടിൻപുറത്തു കാരിയായ
ആയമ്മയോട് ഞങ്ങൾ സുഹൃത്തുക്കളാണെന്നു പറഞ്ഞാൽ എത്രത്തോളം ഉൾക്കൊള്ളുമെന്നു
ഞാൻ സംശയിച്ചു..എന്റെ തലകൊണ്ട് ചിന്തിച്ചപോലെ കൊച്ചുമോൻ ഉത്തരം പറഞ്ഞു..
“ഞാൻ അജയ് കോട്ടയത്തുനിന്നാണ് പ്രസ്സിൽ വർക്ക് ചെയ്യുന്നു..”
“ എന്റെ പേര് ഇന്ദു...” ഞാനും അറിയാതങ്ങു പറഞ്ഞുപോയി. ഞാനാണു
വന്നതെന്ന് ഒരിക്കലും അദ്ദേഹം അറിയരുതെന്ന ആഗ്രഹമുണ്ടായിരുന്നു..കാരണം ഒരു
ശല്യമായിട്ട് അദ്ദേഹത്തിന്റെ പുറകെ വച്ചു പിടിക്കുന്നു എന്ന തെറ്റിദ്ധാരണ
ഉണ്ടാകരുത്...അമ്മ ചെറിയ ചിരിയോടെ കുറച്ചുനിമിഷം ഞങ്ങളെ നോക്കിയിരുന്നു
ശേഷം അവർ ഞങ്ങളെ അദ്ദേഹം കിടന്നിരുന്ന മുറിയും., കട്ടിലും..വിവാഹ ആൽബവും
എല്ലാം ആവേശത്തോടെ കാണിച്ചു തന്നു..അദ്ദേഹം എഴുതിയ പലതും ഞാനോർത്തു..വിവാഹ
ആൽബത്തിൽ നിന്നും കുറച്ചു ഫോട്ടോകൾ ഞാൻ മൊബൈലിൽ എടുത്തു..അവിടെ പൂമുഖത്തെ
ചുമരിൽ അദ്ദേഹത്തിന്റെ അഛന്റെ ചിത്രം കണ്ടു..സുമുഖമായിരുന്നു...
ഞങ്ങൾ പോരാൻ തിരക്കു കൂട്ടി..ചായകുടിക്കാമെന്നു പറഞ്ഞ ആതിഥ്യമര്യാദയെ
സ്നേഹപൂർവ്വം നിരസിച്ചു.. കസേരയിൽ നിന്നും എഴുന്നേറ്റപ്പോഴേയ്ക്കും
നൈറ്റിയിട്ടൊരു സ്ത്രീ അടുക്കള വഴി മുൻ വശത്തേയ്കു വന്നു....ഒറ്റനോട്ടത്തിൽ
തന്നെ മനസ്സിലായി അത് അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു.. ഞങ്ങൾ
ആരെന്നും.., വന്നതെന്തിനെന്നും പറഞ്ഞപ്പോൾ പിന്നെ, വിശേഷങ്ങൾ മുഴുവനും
നിങ്ങൾ അറിഞ്ഞിട്ടു പോയാൽ മതി എന്ന പോലെയായി പുള്ളിക്കാരിയുടെ വർത്തമാനം
പിന്നെയും ഒരു മണിക്കൂറോളം അവിടെ ഇരിക്കേണ്ടി വന്നു. സംസാരത്തിനിടയിൽ ഞങ്ങൾ
തമ്മിലുള്ള കാഴ്ച്ചപൊരുത്തവും.., ഭാര്യ ഭർത്താക്കന്മാരായാൽ ഇങ്ങിനെ വേണം
എന്നോക്കെ അവർ തട്ടിവിടുന്നുണ്ടായിരുന്നു. അതൊന്നും നിഷേധിക്കാനുള്ള
ശക്തിയില്ലാതെ തീർത്തും നിസ്സഹായരായി എങ്ങിനെ ഒന്നു രക്ഷപ്പെടും എന്നു
ചിന്തിച്ച് അവിടെ ഇരുന്നു...
സമയം കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടുമെഴുന്നേറ്റു...“ ചേച്ചി ഇനി ഞങ്ങൾ പൊയ്ക്കോട്ടെ..വൈകി..”
“ ഓ ഒന്നും സംസാരിക്കാൻ പറ്റിയില്ല ... മോൾടെ ഫോൺ നമ്പർ തന്നേക്ക് വിളിച്ചു സംസാരിക്കാമല്ലോ...” എന്നായി അവർ
ഞാൻ ചുഴിഞ്ഞൊന്നാലോചിച്ചു എന്റെ നമ്പർ അദ്ദേഹത്തിനറിയാം..ഞാൻ അവിടെ ചെന്നു എന്നു അദ്ദേഹം അറിയണമെന്ന് ഞാൻ തീരെ അഗ്രഹിക്കുന്നില്ലായിരുന്നു. ഞാൻ കൊച്ചുമോനെ കണ്ണു കാണിച്ചു “ നിന്റെ കൊടുക്ക്”
“
ഇനി പൊയ്ക്കോട്ടെ..” യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ എനിക്കു തോന്നി
അദ്ദേഹത്തിന്റെ അമ്മയുടെ കാലൊന്നു തൊട്ടു തൊഴണമെന്നു.. അനുവാദമൊന്നും
ചോദിക്കാതെ ഞാൻ പടിയിലേയ്ക്ക് ഇറങ്ങി നിന്നിട്ട് കുനിഞ്ഞ് ആ കാലുകൾ തൊട്ടു
വന്ദിച്ചു.. അപ്പോൾ ഞാൻ പോലും പ്രതീക്ഷിക്കാതെ എന്നെ താഴത്തു നിന്നും
പൊക്കിയെടുത്ത് അവർ മുന്നിൽ നിർത്തി നെറ്റിയിൽ ഒരു ഉമ്മ വച്ചു..ഞാൻ
പേടിച്ചു പോയി ..കാരണം അവർ പൊക്കിയെടുത്തപ്പോൾ അവരുടെ ആരോഗ്യം കൊണ്ട് ഞാൻ
ആകെ മുകളിലേയ്ക്കൊന്നു പൊങ്ങിയിട്ടാണ് താഴെ ലാന്റ് ചെയ്തത്.. അങ്ങിനെ
പേടിച്ച് വിറച്ച് ഒരു പരുവമായി ഞാൻ തിരിച്ചു നടന്നു കാറിൽ കയറി... അപ്പോൾ
കൊച്ചുമോൻ പറയുന്നു “ ഞാൻ വിചാരിച്ചു അവർ നിന്നെ പൊക്കിയിട്ടടിക്കാൻ
പോകുവാന്ന്..ഞാനതാണു കൊറച്ച് മാറി നിന്നത്..”
“ ഓ പിന്നെ എനിക്കങ്ങനൊന്നും തോന്നിയില്ല..” അങ്ങിനങ്ങു സമ്മതിച്ചു കൊടുക്കാൻ പറ്റുമോ..ഞാൻ വിജയഭാവത്തിൽ ഇരുന്നു
ഈ വക സംഭവങ്ങൾക്കൊക്കെ ഇരയായി വീട്ടിൽ വന്ന് ഞാനാദ്യം ചെയ്തത്
അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെ എടുത്ത് ഒന്നുകൂടി നോക്കുകയായിരുന്നു..
അദ്ദേഹത്തിന്റെ
ചിത്രം നോക്കിയപ്പോൾ അമ്മയുടെ മുഖം ക്ലിയറായി മുന്നിൽ വന്നു വേഗം തിരിച്ചു
വച്ചു... പിന്നെ മനസ്സിലോർത്തു സാരമില്ല എന്റെ പ്രിയ എഴുത്തുകാരന്റെ
അമ്മയുടെ പാദം തൊടാൻ പറ്റിയല്ലോ..അത്ര മതി......................
ഇതെല്ലാം കഴിഞ്ഞ് അദ്ദേഹത്തോട് ഉള്ള സത്യങ്ങളൊക്കെ ഞാൻ പറഞ്ഞു വീട്ടിൽ
പോയതും അവർ ഞങ്ങളെ തെറ്റിദ്ധരിച്ചതും അപ്പോഴത്തെ സാഹചര്യത്തിൽ അതു
തിരുത്താൻ പറ്റാതിരുന്നതും ഒക്കെ.... അദ്ദേഹം അതും ചിരിച്ചു കൊണ്ടാണ്
കേട്ടിരുന്നത്....ശേഷം രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഞാൻ അദ്ദേഹത്തിന്റെ
ചേച്ചിയെ വിളിക്കുകയും കാര്യം തെളിച്ചു പറയുകയും ചെയ്തു....അപ്പോൾ അവിടെ
നിന്നു കിട്ടിയ മറുപടി “ അല്ല മക്കളേ എനിക്കതു തോന്നീരുന്നു .. നിങ്ങൾ
ഭാര്യയും ഭർത്താവുമല്ലെന്നു.. പുന്നാരെ നീ ഞങ്ങളെ പറ്റിച്ചല്ലേ..? ഇനിയും
വരണട്ടൊ ഇനീം വിശേഷങ്ങൾ പറയാനുണ്ട്....?” ഞാനൊന്നു ചിന്തിച്ചു
ഈ...ശ്വരാ.. ഇനീം വിശേഷമോ..? ഇത്രയൊക്കെ പുലിവാലു പിടിച്ചതു പോരാഞ്ഞിട്ടാണ്.. ഇനിയാ പരിസരത്തു വരില്ല ...
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു “വരാം ചേച്ചി തീർച്ചയായും“
*************************************************
ശാദ്വല ഭൂമികളെ സ്വപ്നം കണ്ടവര്‍
എൻ.എസ് സരിജ
നിറഞ്ഞു വരുന്ന പുഴയിലൂടെ ഒഴുകിപ്പോകുന്ന കൊച്ചു കൊച്ച് പുല്‍ത്തുരുത്തുകള്‍. അകലെ ഒരു ശീലാന്തി മരം വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്നു. എവിടെയൊ തടഞ്ഞു നിന്ന ഒരു കൊച്ച് പുല്‍ത്തുരുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ പുഴയ്ക്കു നടുവില്‍ പുല്‍ത്തുരുത്തുകളുടെ ഒരു ദ്വീപ് സൃഷ്ടിച്ചു. എങ്ങനെയാണാവോ ഇനിയും മണ്ണടര്‍ന്നു പോകാത്ത ഈ പുല്ലിന്‍കട്ടകള്‍ ഒഴുക്കില്‍പ്പെട്ടത്? ചിന്തിച്ച് കഴിയും മുന്‍പെ മണല്‍ നിറച്ചു വന്ന ഒരു വഞ്ചി പുല്‍ദ്വീപിനെ ചിതറിച്ചു കൊണ്ട് കടന്നു പോയി. പച്ചപ്പിന്‍റെ കൊച്ചു തുരുത്തുകള്‍ വീണ്ടും അവയുടെ ഏകാന്തയാത്ര തുടര്‍ന്നു. ഇനിയെവിടെയെങ്കിലും വീണ്ടും അവയൊരുമിക്കുമോ?
പുറത്ത് ഉരുകിത്തിളയ്ക്കുന്ന വെയില്‍. ഓര്‍മ്മകള്‍ക്ക് നനഞ്ഞ ഭസ്മത്തിന്‍റെ ഗന്ധമാണ്. എന്ന് മുതലാണ് ഞാന്‍ ഉറക്കത്തില്‍ കരഞ്ഞു തുടങ്ങിയത്? ഒത്തിരി ചിരിക്കുന്ന മനസ്സ് ഉറക്കത്തിലെപ്പോഴോ ഉണര്‍ന്നു കരയുന്നു, ഞാനറിയാതെ. ഇന്നത്തെ ഉറക്കത്തിലും ഞാന്‍ കരയുമോ?
ഇന്നലെ പുല്ലാന്തിക്കാടുകളില്‍ വീശുന്ന കാറ്റ് എന്നെ തേടി വന്നു. മടക്കയാത്രയ്ക്കു സമയമായെന്ന് ഓര്‍മ്മിപ്പിക്കാന്‍. എങ്ങോട്ടോ ഒഴുകുന്ന ജീവിതത്തെ ഞാന്‍ വെട്ടിയൊരുക്കിയ വഴിയിലേക്ക് തിരിക്കാനുള്ള സമയമാണിത്. ഗ്രാമത്തിന്‍റെ ഇടവഴികള്‍ കടന്നു പോരുമ്പോള്‍ മനസ്സ് നിശബ്ദം ഒന്നു തേങ്ങി. ഈ മണ്‍തരികളില്‍ എന്‍റെ ഓര്‍മ്മകള്‍ വീണു കിടക്കുന്നു. എന്‍റെ കണ്ണീരുണങ്ങിക്കിടക്കുന്നു. മനസ്സു പറഞ്ഞു “ഇല്ല, ഇനിയീ വഴികളിലൂടെ ഒരു യാത്രയില്ല. ഇനിയുള്ള എന്‍റെ യാത്രകളിലേക്കുള്ള വഴി ഇതല്ല“.
നഗരത്തിന്‍റെ ഗന്ധം എന്നെ അസ്വസ്ഥയാക്കുന്നു. കണ്ണുകളടച്ച് ചൌരസ്യയുടെ പുല്ലാങ്കുഴലിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചു നോക്കി. ജീവിതം പരിഹാസത്തോടെ എന്നെ നോക്കിച്ചിരിച്ചു. അസ്ഥിരതകളില്‍ സ്ഥിരതയെ തേടുന്ന വിഡ്ഡി വേഷം , അത് ഞാനഴിച്ച് വയ്ക്കുന്നു. സ്വയം പകര്‍ന്നാടാന്‍ ഇനിയൊന്നുമില്ല. കാതില്‍ വല്ലാത്ത ഇരമ്പല്‍... ഇരുളില്‍ നിന്നൊരു വണ്ടി തീക്കണ്ണുകള്‍ തുറന്ന് വച്ച് പാഞ്ഞു വരുന്നു. മരുഭൂവിലിരുന്ന് ശാദ്വല ഭൂമികളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവരാണ് അതിലെ യാത്രക്കാര്‍. എന്‍റെ ഹൃദയത്തിലേക്കു നടന്ന് കയറിയ ചിലര്‍, അവര്‍ക്കായുള്ള എന്‍റെ യാത്രാമൊഴിയാണിത്. എഴുതിയവസാനിപ്പിക്കാന്‍ എവിടെയോ വായിച്ച വാക്കുകള്‍ കടമെടുക്കുന്നു. " മരണം ഒരു തരം ഭ്രാന്താണ്, പ്രണയം പോലെ സുഖമുള്ള ഒന്ന്"
broken dreams and hopes
winnie panicker
There lay an old inn..
Alone and silent in the lonely lawn.
The windows n doors were smashed. . .
Smashed like broken dreams and hopes..
There lived a small family. . . Two months back. . .
Dad, mom n child
Their kid was a darling. . .
They lived selling fruits in the place. . .
And they were happy with what they gained.
They had a dream to make their child..
A world famous musician. . ..
Some one the whole world would admire. . .
But there came the "thunders". . ...
The destroyers of their life. . .
The war and the disasters. . ..
Oh No!!!. . ..it took their child along. . ..
Grief stricken mom n dad. . .
Left their home. . ..with their child's memories. . .
Smashed. . ..into pieces. . ..
Smashed like broken dreams n hopes. . ..
Malayalee mind strengthened by sand dunes
sunny kulathakal |
aravind
Sunny Kulathakkal has of course to say a lot about the distance from Maramon to the seat of success in Bahrain. Most of them are stories of his hurdles and setbacks. The biography of a journalist who changed crises into glistening pearls of success! Apart from being an excellent organizer, journalist, sincere social worker, humanist, Sunny Kulathakkal is hard work personified.
There are many who have achieved success in life by utilising the opportunities wisely. But, only those who are brilliant and talented can turn adversities into steps of success. That is what Sunny Kulathakkal is. The story of Sunny is that of rising to the position of an editor in Gulf from running a newspaper distribution firm in Bangalore. That too of a renowned publication in Gulf!
Sunny’s assets were his hard work and sincerity. Sunny didn’t waver even when purity of his intentions were questioned. Instead he tried to understand people better, cast the net by rightly reading the sea and got hold of an empire. “The Gulf Who is Who Directory- today that name is Sunny’s own.
Now at his 60, Sunny has no complaint against anyone. The reason for his influence in Karnataka politics is his Journalistic stint. His close relationship with leading political personalities like former Maharashtra Governor P C Alexander, Former Union Minister late A C George, Meghalaya Governor M M Jacob and Kerala Chief Minister Oommen Chandy provided his enough opportunities to build friendships with many a key figure in Karnataka politics. What proved to be a break in his life was his coming to Bangalore after post graduation. For eight years he was the Development Director of the United Theological College (UTC) of Bangalore.
It was his Bangalore life which has opened up the doors to Gulf. Sunny who started as a distribution agent and later the correspondent of Malayala Manorama later became the correspondent of the Illustrated Weekly. Reaching Gulf to write a series about the problems of Gulf Malayalees, Sunny succeeded in hoisting the victory flag in his professional career. It was in 1977 that sunny reached Gulf. The mission was to study the life of Malayalees to write a feature. In those days several Indian publications had come out with Sunny’s stories about Gulf Malayalees who reached heights as well as those who had to sacrifice their life mid way through. It was his thinking of how to make use the information he had collected without returning to India that led to the publication of the “Gulf Who is Who Directory”. It was in 1978, the first edition came out. He is genuinely satisfied and proud of the fact that it has turned out to be an authentic reference book in Gulf.
It was through Malayala Manorama’s Balajana Sakhyam that Sunny made his debut into public life and journalism. While studying in S B College, Chenganacherry, he managed to get an opportunity for journalistic tranining through corresponding with Malayala Manorama Chief Editor K M Mathew. It was his five months’ training in Malayala Manorama that helped him to become an excellent freelancer.
Born to a priest of the Orthodox Church, it was at the age of eight sunny had become a member of the Balajana Sakhyam. For years he has served as the central committee member of the organisation. This paved the way for him to become a brilliant organizer. He was elected as the president of the Sakhyam succeeding Oommen Chandy who later became the Kerala Chief Minister. Manorama used to pay TA and DA when he used to come to Kottayam for work related to the Sakhyam. Later many used to stay in lodges outside and claim more money from Manorama. But Sunny used to spend his time in the daily’s editorial and library and return to Maramon in the newspaper van of Manorama at 3 0 clock in the morning. Palai K M Mathew who was the then representative of Sankarachettan had always been informed about the TA he was claiming this way.
From childhood itself Sunny had a special quality to change anybody whom he meets as a friend. This has helped him in several crucial moments. Malayala Manorama’s photographer John was a great help to him in several occasions. It was John who introduced Sunny to Mannathu Padmanabhan and his wife Thottakkattu Madhaviamma while they had come to attend a conference in Maramon. Instantly Sunny requested Madhaviamma to give an autograph. “I wish all the best for my son Sunny” she wrote. He then turned to Mannam to write in the next page. He refused saying that his wife had already given the autograph. But he came down following Sunny’s insistence and wrote his best wishes.
It was Sunny’s habit to collect the signature and message of prominent persons he happened to meet. Two of them written by senior journalists of Manorama-Varghese Kalathil, editor of Manorama Weekly and Babu Chenganoor-were something special. The former wrote “Do not give the key of your heart to anyone” and on the other side of the page was the latter’s advice “Give the key of your heart to only one”. And it so happened that finally he gave the key to Elizabeth, an employee of State Bank of India.
He fondly recollects that it was Elizabeth who stood as a pillar of support and shade of comfort behind all his success. Elizabeth at present is the Director of the Bahrain based Sunlis Publications.
When looking back Sunny has so much to be proud of. Mainly, he could give the best education for his children. Son Biju, an aeronautical engineer is running his own computer establishment in Chicago. The second son Binu and his wife Ranjini are doctors. Both of them are doing their post graduation in World renowned John Hopkin’s University in Baltimore. Youngest daughter Bindu is working in “World Education”, a Non Governmental Organisation based in Boston. A financial assistance programme is now undergoing under her leadership for the poor children of Raichur District in Karnataka.
It was while he was undergoing training in Ernakulam YMCA after his studies in 1966 that Sunny got the opportunity for secretarial training of YMCA at Bangalore. Since journalism was his dream he used to regularly send news reports and features to Malayala Manorama and used to write feature series in Mathrubhumi Weekly. Once, while visiting the Mathrubhumi office in Kozhikode to hand over a feature series, he also dropped into the Manorama office during which he was asked to submit an application for the post of a newspaper agent for the daily in Bangalore. Thus for this youth who aspired to become a journalist got an opportunity to learn a lot about the field of news distribution. But what attracted him was the permission given to file news reports and articles. For sunny journalism was never a breadwinner. On the other hand it was a part of his life. Those days Sunny, his brother and their two friends used to wait at Majestic waiting for the newspaper vehicle coming from Kozhikode. Then they rush in their scooters to newspaper stands.
After a short while, copies of Mathrubhumi daily started reach Bangalore in the early hours in a private bus named S K S. The bus owner refused the request to bring also the Manorama news paper because it was such an exclusive contract they had with Mathrubhumi.
But this was brought to the attention of M M Jacob and Union Mnister Henry Austin who came to participate in the AICC session in Bangalore as Kerala representatives of the party. Henry Austin conveyed this issue to Karnataka Transport Minister Asees Sait. It was under the threat of Sait the Bus owner started to bring Manorama too from Kozhikode. It was in the presence of Sunny, the minister talked to the bus owner in his office. The minister threatened to cancel the bus permit if Manorama copies were also not transported. Following this Manorama also started arriving in the morning.
It was in 1968, Sunny got appointment as the official secretary of the Thiruvalla YMCA. Sunny is happy that he could manage to construct an own building for the YMCA within a year. It was after this he got the letter appointing him as the Assistant Director in the Department of Development in the United Theological College in Bangalore. The help of R D Cooper a foreigner who was an all India office bearer of YMCA only had made it possible. Soon he was elevated as Director.
While working with the Ernakulam YMCA in 1966, he had taken initiatives to organize district/state level seminars for college students. A souvenir also was published in this connection. The then office bearers of YMCA might have felt that a new comer was overtaking them. It was when he was undergoing YMCA’s Secretarial training in Bangalore that he got a letter from the secretary of Ernakulam YMCA seeking explanation about the missing from the accounts of a sum of Rs 50 received from a Company in Ernakulam for the souvenir. A copy of the letter was sent to Cooper too. Since it was attempt to tarnish him, Sunny set off to Ernakulam with the permission of Cooper. It was proved that the amount in question was handed over to another person while Sunny was not in the office. Sunny still keeps the letter of apology from the secretary of Ernakulam YMCA.
Sunny had an eight year stint in UTC and had an unceremonious exit. Sunny attributes the same to personal animosity. The first allegation was that he created hurdles for the College principal’s Gulf visit. Following this the Principal Dr J R Chandran served a show cause notice to Sunny. The reason was that he did not attend the Governing Council meeting. The next notice was based on flimsy grounds. The Governing Council’s rejection of Dr Chandran’s request for an extension also was used as a weapon against Sunny. Shortly Sunny’s application for eight months leave was granted by the Governing Council. It was after this the dismissal notice was issued. Those who pulled the strings to get rid of Chandran from the post were making use of Sunny also. They used Sunny to trace the age certificate of Chandran from Thiruvananthapuram secretly. Coming to know of this the Principal influenced the Bangalore City Police Commissioner. Though an attempt was made by the police under the instructions of the Commissioner to block Sunny when he landed in Trivandrum to get the certificate he escaped with the help of Oommen Chandy. In the case filed by Sunny against his dismissal from UTC, the verdict of the Civil, High Court and the Supreme Court was to reinstate him. By that time Sunny had built up his empire in Bangalore and Gulf. He did not need the UTC job or its benefits anymore. But he considers as invaluable the judgment that states that he is not guilty. As a journalist Sunny used to accompany any political leaders who landed in Bangalore. Those who maintained close relationship with him included A C George, M M Thomas, M M Jacob, and Oommen Chandy.
Sunny recalls that A C George was a leader who gave extreme importance to personal relationships. Whenever he was in Bangalore Sunny used to be with him throughout.
Since his Balajana Sakhyam days Sunny had a personal relationship with P C Alexander This helped him a .lot in his life. Alexander used to rely on Sunny several times to get information relating Karnataka.
Sunny had the opportunity to closely watch the practical hurdles to implement the decision taken by Prime Minsiter Rajiv Gandhi to remove Veerendra Patil from Karnataka Chief Ministership. The proposal for P C Alexander’s intervention in the matter was Sunny’s. This was conveyed to Moopanar through Oscar Fernandes. Thus the party leaders could get out of the entanglement after having talks with Rajiv Gandhi at the latter’s house along with Moopanar.
Sunny was also a small star in the backstage of the drama enacted by Veerappa Moily to become the Karnataka Chief Minister. Veerappa Moily had used Sunny’s closeness with Alexander to his benefit. Sunny could arrange meetings between Alexander and Moily several times. Sunny was with them till the stage when Alexander gave an assurance on the lines of “may you been seen in a different position next time”.
It was Sunny who went to Mumbai with the congratulatory message of Moily when Alexander was appointed as Maharashtra Governor. But when Moily turned against former Chief Secretary J Alexander, a Malayalee, Sunny was in the forefront fighting against the move. The article written by Sunny in Kalakaumudi in 1994 against the step motherly attitude being adopted by Moily towards the people of other states proved to be an excellent example of daring journalism. (The correspondences between Sunny and Moily on this issue were also noteworthy). Exposed in the article was Moily’s growth from nothingness to a millionaire, the gap between his preaching and practice and his thanklessness.
What made Sunny to be out of the good books of Moily was the former’s move to organize Malayalees and other communities against the denial of justice to Alexander. For years Sunny had been a frontline fighter of all the struggles for the cause of the Malayalee community in Bangalore.
Sunny also was in the forefront of the prolonged agitations organised on the issue of the missing of two Malayalee girls-Lilly and Lissy- in Bangalore. Those days he was pillion rider on the scooter of Fr Mani Gayles, the then Christ college principal and later the Mananthawadi Bishop for several of his trips to submit representations on the issue. He could manage to bring this issue to the attention of the then Karnataka Chief Minister Mr Devaraj Urs and later Prime Minister Indira Gandhi, through A C George and Oommen Chandy. Sunny’s name is quite familiar to the early Malayalee community of Bangalore.
As a freelance journalist he could undoubtedly draw the attention of the authorities to many pressing issues of the Malayalee community through his features in many a publication.
The feature titled “The World of Drugs” by Sunny serialized in Mathrubhumi those days was highly appreaciated. It was NBS which distributed the same as a book. The series titled “The World of Prostitutes” was probe into the World’s oldest profession. It was published by NBS. It was Vidhyarthi Mithram which published another serial titled “The Story of a Martyr”
Sunny also was the local guardian of many who have landed in Bangalore for higher studies and other purposes. Sunny says that crises and hurdles had turned only to be blessings to him. It was with an excellent idea that Sunny who went to Gulf to write a serial on the problems of the Malayalee Community came back. This he implemented successfully.
Tens of thousands from Kerala and other Indian states are working in top position in various companies in Gulf. It was a time when there were no means for them to know each other. The idea of a Gulf Directory dawned while thinking about a solution for this issue. Sunny also had a feeling that such a venture would make it known to the world that
Malayalees are not that inferior.
After coming back from Gulf, he had detailed discussions with D C Kizhakemuri about bringing out such a directory. The initial thinking was to bring out the same in Malayalam. Then it was decided to publish the same in English since it was felt that then it would benefit more people. The first edition came out in 1978. It contained the details of the prominent Indians in Gulf. It was at that time the idea of launching an English magazine from Gulf sprang up. In 1983, “Gulf Asian Magazine” came with sunny as the editor. The Magazine which was uniquely different from many other contemporary magazines turned out to be an instant hit. However its publication had to be discontinued following the government decision to ban English Publications as solution to increase the circulation of Arabic publications.
His return to Bangalore in 1984 helped him to provide better education for his children. According to Sunny he was reeling under severe financial difficulties during the educational period of the children. Understanding the difficulties at home the children also took care to minimize the expenses and reached higher positions.
According to laws in vogue in Karnataka at that time if a student has to get admission to Medical College under merit quota he or she had to be resident of the state for at least 15 years. Since he had come back in 1984 this stipulation could be met. He returned again to Gulf only after the education of the children was over. This paved the way for bringing out the second edition of the “Gulf Who is Who directory”. The second edition which was published after a gap of 23 years today is an authentic reference guide on the business/industrial establishments and prominent personalities.
Sunny who first reached Gulf on the invitation of a friend, could realize the existing limitations of personal relationships. The idea of Directory was a small attempt to help overcome this limitation. But with the dawn of the days of globalization, the relevance of such kind of a publication has increased. Personal acquaintances, the savings from his journalistic career, when processed in the workshop of the directory, it resulted in the formulation of one of the best reference book.
This book which presents prominent personalities at governmental level and major businessmen/industrialists and companies with photos also contain details like their phone numbers, E mail, and postal address.
This is one of the ideal contributions a person could give to the business world. A portion of the income from this publication has been set part for scholarship for the students from Gulf coming for higher studies in Bangalore.
Sunny who is currently in the workshop of bringing out a Global Indian Directory has also plans to revive his Gulf Asia Magazine. Last year Sunny was selected for the best social worker award of the Global Organisation of People of Indian Origin. It was from Prime Minsiter I K Gujral, he received the award in Delhi.
The success secret of Sunny who gives extreme importance to human relationship is his friendships. He says that even those who had worked against him also used to come to
Gulf and Bangalore seeking his help and hospitality. What makes Sunny distinct as a person is his good will to extend a helping hand to even such persons.
Though there are many Malayalees who have mined Gold in Gulf, Sunny Kulathakkal is a different Non Resident Malayalee. He also has plans to bring out separate directories containing the listings of Malayalees in different gulf countries. In next November work on Dubai Malayalee Directory is scheduled to commence.
Subscribe to:
Posts (Atom)