Followers
Wednesday, February 29, 2012
എഡിറ്റോറിയൽ
വന്യവും ക്രൂരവുമായ ഒരു കാലത്തിലാണല്ലൊ നാം ജീവിക്കുന്നത്.
എന്നാൽ ഇവിടെയും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചില പ്രഭാകിരണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
ആശ നശിച്ച നമുക്ക് അതു പിടിവള്ളിയാണ്.
നിർഭാഗ്യമെന്ന് പറയട്ടെ സമൂഹത്തിലെ ഏറെ മഹത്വവൽക്കരിക്കപ്പെട്ടവരിൽ നിന്നല്ല ഈ പ്രതീക്ഷാകിരണങ്ങൾ രൂപപ്പെടുന്നത്.വെറും സാധാരണക്കാരായ തൊഴിലാളികളാണ് നമ്മെ മോഹിപ്പിക്കുന്നത്.ഈയിടെ ആലുവയിൽ ലോട്ടറി കച്ചവടം നടത്തിവരുന്ന സുരേഷ് എന്ന ചെറുപ്പക്കാരൻ ഈ വിധം ഏറ്റവും മാന്യമായ ഒരു ജീവിതത്തിന്റെ ഉച്ചസ്ഥായിയിലുള്ള സംഗീതം കേൾപ്പിച്ചു.
സുരേഷിന്റെ കയ്യിൽ നിന്ന് ഒരാൾ ഒരു ടിക്കറ്റ് വാങ്ങി.
എന്നാൽ വാങ്ങിയ ആളുടെ പക്കൽ അപ്പോൾ പണം ഇല്ലായിരുന്നു. അയാൾ കടം പറഞ്ഞു.സുരേഷ് സമ്മതിക്കുകയും ചെയ്തു.
ഇനിയാണ് കാര്യങ്ങൾ ആകെ മാറുന്നത്.
ആ ടിക്കറ്റിനാണ് ഒരു കോടി രൂപ സമ്മാനത്തുകയുള്ള ബംബർ അടിച്ചത്.എന്നാൽ സുരേഷ് ആ ടിക്കറ്റ് പൂഴ്ത്തി വച്ച് രൂപ തട്ടാൻ ശ്രമിച്ചില്ല.
സുരേഷ് ആ ടിക്കറ്റുടമയെ തേടിച്ചെന്ന് വിവരം അറിയിച്ച് പരസ്യമായി തന്നെ ആ ടിക്കറ്റ് കൈമാറി.
സാധാരണഗതിയിൽ ഒരാളിൽ നിന്ന് പ്രതീക്ഷിക്കാൻ വയ്യാത്ത സത്യസന്ധതയാണിത്.
കാലം അതാണല്ലൊ.
എന്നാൽ സുരേഷിനെ ഈ കാലത്തിന്റെ മദം ബാധിച്ചിട്ടില്ല.
വലിയ കാര്യം.
നമ്മുടെയെല്ലാം ജീവിതത്തിനു അന്തസ്സ് ഉണ്ടാക്കിതന്നിരിക്കയാണ് ഈ യുവാവ്
കവിയുടെ ഒസ്യത്ത്
അച്ചടിച്ചതത്രയും
കവിതയെന്നു വാദമില്ല.
അഹിംസക്കായി വാദിക്കുന്നു,
യുദ്ധം കൊണ്ട് സമാധാനം പ്രസംഗിക്കുന്നവരെ
തെറി പറയുകയും...
അലക്കി തേച്ച കുപ്പായക്കാരനല്ല,
ചെരിപ്പിടാറില്ല.
പ്രസംഗിക്കാന്‍ കവര്‍ തിരുകി
ആരുമെന്നെ ക്ഷണിക്കാറില്ല.
എന്റെ വസ്ത്രത്തില്‍ കിളി തൂറിയ അടയാളങ്ങള്‍ ...
എന്റെ പാദങ്ങളില്‍ വിയര്‍പ്പും ചേറും ...
ഞാന്‍ നിന്റെ കാര്‍പെറ്റില്‍
കാല്‍ കുത്താത്തത്
നിന്റെ മുഖം ചുളിയാതിരിക്കാന്‍ .
എന്റെ ഒസ്സ്യത്ത് ,
ചാവുമ്പോള്‍ എന്റെ ശവം
പ്രദര്‍ശിപ്പിക്കരുത്,
റീത്ത് വച്ച് മലിനമാക്കരുത്.
നിന്റെ നാറുന്ന ചുണ്ടുകള്‍
എന്നോട് ചേര്‍ക്കരുത്...
ആചാര വെടിയില്‍
എന്നെ ഹിംസിക്കരുത്....
My days in the land of Oil
During my travel across the length and breadth of the Gulf region both by air and road for nearly one and half years, I had personally come to know the variety of problems being encountered by our people mainly the Keralaites who struggle for a living in this alien land amid numerous adversities. What I recount here are not the stories of those who landed here in search of fortunes and managed to reach top positions.
Many of the early birds have managed to reach top positions. But I had occasions to hear many a pathetic story of those who arrived in later years and landed in troubles in the wake of new legislations. There are several Malayalees who are yet to gain a foothold in Gulf region with their fate hanging in mid air. Also there are many who are for years on job hunt in the scorching desert sands braving both the extreme heat and chilling cold. And who is there to heed their woes?
Many of these stories could not be openly shared with the relatives and close ones when they reach the homeland. There are many who come home on just two or three weeks leave after a gap of two or three years. They are compelled to opt for a kind of indiscernible mask over their face when they come home. During the few days at home they try their level best to make happy their parents and relatives who struggled hard to sent them to the heavenly land of Gulf with great expectations
Typical is the story of this youth hailing from Chenganasserry. (Not disclosing the name) He came home on a three weeks leave for his marriage. I happened to meet him when he came to a local press to print his marriage invitation. He was wearing an electronic wrist watch in the hand, a Rolex camera hanging on the shoulders, a costly filter cigarette between the fingers and he was wearing a turlin shirt and bell bottom trousers, apparently of foreign origin. He was washed in the fragrance of French perfume, foreign talcum powder, hair cream, and snow. His behaviour could impress anyone and his conversation was interesting. All made it quite plain that he has come home from Gulf. He introduced himself as a supervisor in a Dubai construction company. I made it a point to write down his address.
I reached Dubai in 1976 December. I wrote a letter to him in the address and waited. But he did not respond or turned up. One day I was just strolling down the Creek next to the Dubai Petroleum Company, where I was working. Then I saw a few young men engaged in the job of filling the gutters on the road with the soil from a heap in front of a famous hotel. I looked back when I heard two of them wearing trousers and shirt talking in Malayalam. It was getting dark and the faces were not clear.
There is a saying that “the leopard will eat even grass when pushed to the edge”. There are a lot of graduates and technically qualified among those who reach gulf. There are literates and illiterates as well. Once they fail to get an employment to their choice they will be ready to do any job. This pitiable state of affairs is prevalent in most of the Gulf countries. I felt that it was time to correct the misconceptions about the “Promised Land” when I heard the real life stories of doctors working as nurses, and engineering graduates employed as clerks and higher graduates labouring in the gardens of Arab households. The condition of some of the educated youth is more than pathetic.
It was getting late. Those who were working near the Creek have stopped work and were returning to their tent. I wanted to talk to them, but they were trying to evade me. Among them I found a familiar face. He was that guy hailing from Chenganassery. ‘Don’t you remember me?” I asked. Suddenly he blushed. Then he sincerely narrated the whole story. We can find a lot of such self-proclaimed “supervisors” and others categories here.
U.A.E today
United Arab Emirates was among the destinations which attracted Malayalees the most. Though there are seven states in U.A.E which was formed as a federation in 1971, major chunk of Malayalees are in Dubai and Abu Dhabi. The Arabs who have come for trade in Mumbai and Kozhikode had a special corner for the Malayalees. However this special concern and respect is on the decline of late.
Growing anxieties
The recent legislations of U.A.E are not that much favourable to the Indians generally. It is anticipated that sooner or later similar laws would be enacted in other Gulf countries also. Those who are going to be the worst affected by this move which is aimed at making the laws uniform in the Gulf countries will no doubt be the Malayalees.
The crux of the labour law enacted in U.A.E in 1977 is that those who are not directly sponsored by the respective employer should not be appointed in any establishment. Moreover, immigration authorities are vested with the power to immediately deport any foreigner who is found to be working in any establishment without a valid visa. Both the employer and the employee who violate this are liable to be punished.
The ultimate result is that it will not be any more that much easy to get a job here. Earlier, one could manage to get an NOC either by falling at the feet of somebody or even by paying some money. The situation is different now. Equally difficult will be switching from one employer to another. One can enter a job only after “arresting” the appointment order detailing the wages and service conditions issued directly by the employer with the Indian embassy. Ever since these rules were made strict, getting a job in U.A.E has become all the more difficult.
What led to the enactment of these laws also needs to be noted. A large number of people from neighbouring Oman illegally crossed over to U.A.E in the wake of labour problems in that country. The stories of such people who have entered U.A.E duping the border security force are more pathetic than those who have reached here from Mumbai by illegal means. It is said that people from Oman were smuggled into U.A.E by stacking them in freezer trucks meant for carrying fish and vegetables. Once the truck crosses the border they will be let out of the freezer. Once it so happened that the freezer could not be opened since a police vehicle was following close behind. When the freezer was opened after the vehicle met with an accident en-route, what the police could find were a number of frozen dead bodies. Recently a number of workers were rendered jobless following the slowdown in construction industry. Needless to say, this also had its adverse impact on the labour.
Yet another vexed issue the U.A.E Government had to face was the problem of largescale fake NOCs a few years ago. It is said that some Malayalees were also involved in the racket. There were many who have earned millions through this fraud. Finally at least some of the culprits were nabbed by the police.
On the whole, the strict steps now being taken by the U.A.E Government are justifiable. They cannot remain insensitive to the situation wherein their populace is turning into a minority. The influx of job seekers into U.A.E was only below five lakh in 1975. This went up to as much as eight lakh the very next year.
Responding to persistent pleas from the business community issuance of visiting visas has been resumed of late subject to certain conditions.
There is the likelihood of massive shortage of job opportunities in U.A.E in the near future says, M John, former President of the Indian Association, Dubai. There are thousands of Indians working in construction firms. Once the ongoing projects of these companies are completed several workers will find themselves out of job.
There are many Indians who have reached eminent positions in various fields here. But many more are those who are still fighting burning issues. The efforts being made by the Indian Association to solve the problems of Indians especially Malayalees are commendable. John who had served as the Association’s President is the General Manager of a major firm employing about 700 workers. He continues to be a source of solace to many Indians reeling under a variety of problems.
mask
Even when the bond of love held me so tight
And tangled itself into a knot that seemed unbreakable,
And I felt as though the ultimatum of my life had reached,
Silent prayers yet were chanted for a fear that lay instilled.
Wasn’t expected to strike so hard and right into my heart,
Like a piercing arrow just digging deep and splurging out the red, red blood
And I felt as though my heart could absorb no more
And it heated up so high, only to melt away into nothingness.
Just feels as though the triumph to end up on a happy note,
Was just not mellowing into a peaceful river, and it felt as though
more prickly stones were thrown and thrown only to strike me so hard
and still so beaten, so soggy in the tears that dripped down my eyes , a hope still remains.
As saturated as one can get, where no more can be absorbed,
Everything else just seems to hit the periphery and bounce back into ether,
And my heart overflows, and tumbles, broken, and it weeps to find no ending,
And yet,
I wear the mask of happiness, just smiling away into the deeper depths of painful sadness.അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത
എം. കെ. ഹരികുമാര്‍
ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ എന്റെ സാഹിത്യമാനിഫെസ്റ്റോയും വിശദമാക്കാമെന്ന് കരുതുന്നു. ലോകത്ത് ഓരോ നിമിഷവും, ഓരോ വസ്തുവും പുതുതായി ജനിക്കുന്നു. എന്തിനാണ് ഇങ്ങനെ പുതുതായി ജനിക്കുന്നത്? അത് പ്രകൃതിയുടെ ആവശ്യമാണ്. ഒരേ തരം ആശയമോ, ഭാവനയോ ചിന്തയോ പ്രകൃതി നീട്ടുന്നില്ല. പ്രകൃതി കലയോടോ, തത്വചിന്തയോടോ ഒത്തുചേർന്നുള്ള കലാപരിപാടിയൊന്നും സംഘടിപ്പിക്കുന്നില്ല. പ്രകൃതിയിൽ, ഒന്നിനുള്ളിൽ എണ്ണിയാലൊടുങ്ങാത്ത അനേകം ഇമേജുകളുണ്ട്. നമ്മൾ കാണുന്ന പ്രതിഛായ ഒന്നാണെങ്കിലും, അത് അതു മാത്രമല്ല. മറ്റനേകം പ്രതിച്ഛായകളുടെ മുഖംമാത്രമാണത്.
മനുഷ്യനും ആ രീതിയിലാണ് നമ്മുടെ മുമ്പിലുള്ളത്. മനുഷ്യന്റെ മുഖം വെറുമൊരു മുഖമാണ്. അത് കവാടമാണ്; പ്രതിനിധാനമല്ല. മുഖം ഒന്നിനെയും പ്രതിനിധീകരിക്കുന്നില്ല. അത് ഒന്നിന്റെയും അടയാളമല്ല. അതിനു ഒരാശയത്തെയോ പ്രസ്ഥാനത്തെയോ ചിന്തയെയോ ഭാവത്തെയോ ശാശ്വതീകരിക്കാനാവില്ല. മുഖത്തിനു ദർശനമാകാൻ പറ്റില്ല. മുഖം വെറും മുഖഭാവമാണ്. അത് അതിനുള്ളിലെ എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങളെപ്പറ്റി അറിയുന്നില്ല; അറിയുന്നതായി ഭാവിക്കുന്നില്ല.
'ഖസാക്കിന്റെ ഇതിഹാസം' ഈ വീക്ഷണത്തോടെ ജീവിതത്തെ സമീപിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. ഒരാശയവും പ്രസക്തിനേടണമെന്ന് നോവലിസ്റ്റ് വിചാരിക്കുന്നില്ല. ഏതൊന്നാണോ പ്രസക്തി നേടേണ്ടത്, അതിനുള്ളിൽ തന്നെ അതിനെ എതിർക്കുന്ന, കളിയാക്കുന്ന അനേകം ഘടകങ്ങളുണ്ടായിരിക്കും. പകരം അത് പങ്കുവയ്ക്കാൻ ശ്രമിക്കുന്നത്, വികാരങ്ങളുടെയും അനുഭൂതികളുടേയും രസതന്ത്രമാണ്. ആ രസതന്ത്രം നമുക്കൊരു പ്രകൃതിദൃശ്യമാണ്.
മുദ്രവാക്യമോ ലക്ഷ്യത്തിലേക്ക് കുതിയ്ക്കുന്ന ആശയ മുനയോ അല്ല.
ഒന്നിനൊന്ന് ഭിന്നമായ ലോകം ഏത് ആശയത്തിന്റെയും അടിയിലുണ്ട്. എല്ലാം നിരത്തി കാണിക്കുന്ന വഴിവാണിഭക്കാരനെ ഓർമ്മയില്ലേ, വാണിഭക്കാരന് പ്രത്യേകിച്ച് ഏതിനോടെങ്കിലും താത്പര്യമില്ല. നമുക്ക് തിരഞ്ഞെടുക്കാം. അത് നമ്മുടെയിഷ്ടം. നമ്മൾ ഏത് തിരഞ്ഞെടുത്താലും അത് നമ്മുടെ തത്വവും പ്രയോഗവുമാണ്. നമ്മുടെ തത്വവും പ്രയോഗവുമല്ല വഴിവാണിഭക്കാരനുള്ളത്. അവൻ തത്വങ്ങളും പ്രയോഗങ്ങളുംകൊണ്ട് പൊറുതിമുട്ടി കഴിയുകയാണ്. അതുകൊണ്ട് എല്ലാ തത്വങ്ങളെയും പ്രയോഗങ്ങളെയും ഒരു വണ്ടിയിൽ പുറത്തുവിടാനാണ് അവന്റെ ശ്രമം. അവന്റെ കൈവശമുള്ള പാവങ്ങളും മാലകളും വളകളും കൺമഷിയും മറ്റും വെറുതെയിരിക്കുന്നില്ല. അവയ്ക്കും സ്വന്തമായ തത്വവും പ്രയോഗവും ഉണ്ട്. നിശ്ചലവും നിശ്ശബ്ദവുമായ അവയുടെ നിലനിൽപ്പിനുള്ളിൽ തന്നെ അനേകം ആശയസംഘട്ടനങ്ങളുണ്ട്. അവയെല്ലാം അവയുടെ വഴിക്ക് വിട്ടിട്ട്, സ്വതന്ത്രമാകാൻ ഓരോ പദവും മോഹിക്കുന്നു. ഇതാണ് പ്രകൃതി.
നിശ്ചലയായ പാവയും പ്രകൃതിയാണ്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ ഈ പ്രകൃതിയാണുള്ളത്. അല്ലാതെ കേവല ഭൗതികതയോ ആത്മീയതയോ അല്ല ഉള്ളത്. അസ്തിത്വവാദമോ നിരീശ്വരവാദമോ ഒന്നും അവിടെ പ്രാമുഖ്യം നേടുന്നില്ല. അവയെല്ലാം മിന്നിമിന്നിപ്പോവുന്നതേയുള്ളു.
'ആദി പാഠങ്ങൾ' എന്ന അദ്ധ്യായത്തിൽ ഈ പ്രകൃതിയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നുണ്ട്. അപ്പുക്കിളിയെ വിദ്യാലയത്തിൽ കൊണ്ടുവരുന്ന സന്ദർഭമാണത്. അപ്പുക്കിളിക്ക് പ്രത്യേക രൂപഭാവമാണുള്ളത്. പൊക്കം തീരെ കുറവാണ്. ചുണ്ടുകൾ ഉന്തിയതാണ്. കണ്ണുകൾ മങ്ങിയതാണ്. കൈകാലുകൾ മുരടിച്ചുപോയിരിക്കുന്നു. ബാല്യ യൗവ്വന വാർദ്ധക്യങ്ങൾക്ക് അതീതമാണ് അവന്റെ ശരീരം. എന്നാൽ അവന് മാധവൻനായർ തുന്നിക്കൊടുത്ത കുപ്പായത്തിലൂടെ ഖസാക്കിലെ പ്രകൃതിയിലേക്ക് നോവലിസ്റ്റ് ശ്രദ്ധയാകർഷിക്കുന്നു. വെട്ടുതുണികൾ ചേര്‍ത്ത് തുന്നി കണങ്കാലോളം വരുന്ന അങ്കിക്കുപ്പായമായിരുന്നു അത്. മുൻവശത്ത് അരിവാളും ചുറ്റികയും ത്രിശൂലവുമുണ്ടായിരുന്നു. പിന്നിൽ തുണിസഞ്ചിയിൽ നിന്ന് വെട്ടിയെടുത്ത മയിലിന്റെയും ഗാന്ധിയുടെയും ചിത്രങ്ങളും.
അരിവാളും ചുറ്റികയും ത്രിശൂലവും തമ്മിൽ ചേരുകയില്ല. ഓരോന്നും വ്യത്യസ്ത തത്വങ്ങളും പ്രയോഗങ്ങളുമാണ്. എന്നാൽ അത് അപ്പുക്കിളിക്ക് ചേരും. അവന്റെ ഉയരം കുറഞ്ഞ ,വളർച്ച മുരടിച്ച ശരീരത്തിന്, അരിവാൾ ചുറ്റികയുടെയും ,ത്രിശൂലത്തിന്റെയും വിഭിന്നമായ രാഷ്ട്രീയസൂചനകള്‍ ഒന്നുചേർന്ന് വല്ലാത്തൊരു നിഷ്കളങ്ക ഭാവം സമ്മാനിക്കുന്നു. നമുക്ക് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. അത് നമ്മുടെ തത്വപ്രയോഗങ്ങളാണ്.
മയിലും ഗാന്ധിയും രണ്ട് ധാരകളാണ്. മയിൽ എണ്ണ വൈദ്യന്മാരുടെയും ശ്രീകൃഷ്ണന്റേയും ഓർമ്മയുണർത്തുന്നു. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന ചില വൈദ്യന്മാർ റോഡ് വക്കിൽ മയിൽബോമ്മയെ വച്ച് ചെറിയ ബിസിനസ് നടത്താറുണ്ട്. ഗാന്ധിജിയാകട്ടെ അംഹിസയുടെ പ്രതീകമാണ്. ഇത്തരം പ്രകൃതി രസതന്ത്രങ്ങളിലൂടെ നമ്മളെ ഉറച്ച തത്വചിന്തയിൽ, ലക്ഷ്യമുള്ള പ്രയാണത്തിൽ എത്തിക്കുകയല്ല നോവലിസ്റ്റ് ചെയ്യുന്നത്. അതിൽ നിന്ന് പിന്തിരിപ്പിച്ച്, വ്യവഹാരത്തിന്റെയും മുഖ്യധാരയുടെയും അടിയിലുള്ള വൈരുദ്ധ്യങ്ങളുടെ പ്രകൃതിയെ കാണിച്ചുതരുകയാണ്. പ്രകൃതിയിൽ വൈരുദ്ധ്യമുണ്ട്. അത് എല്ലാത്തിനെയും ലയിപ്പിച്ചാണ് നിൽക്കുന്നത്. തിരഞ്ഞെടുക്കാൻ ഒന്നുമില്ലാത്തവർക്ക് സൗന്ദര്യംപോലും ഇല്ല. അവർ എവിടെയും സൗന്ദര്യം കാണുന്നു.
ഓന്തുകളെപ്പറ്റിയുള്ള വർത്തമാനങ്ങളും ഇങ്ങനെയാണ്. ഓന്തുകൾ സാധുജീവിയായല്ല നോവലിൽ പ്രത്യക്ഷപ്പെടുന്നത്. അവ മനുഷ്യന്റെ ചോര കുടിക്കുന്നു; മരിച്ചവരുടെ ഓർമ്മകളായ തുമ്പികളെയും പിടിച്ചു തിന്നുന്നു. അതുകൊണ്ട് ഖസാക്കിലെ കുട്ടികൾ ഓന്തിന് ആവണക്കിന്റെ കറ കൊടുത്ത് പൂസാക്കുന്നു.
ഓന്തുകളുടെ കഥയിലൂടെ ഏറ്റവും പ്രാചീനമായ ജീവബിന്ദുക്കളുടെ കഥയിലേക്ക് രവി നീങ്ങുന്നു. രണ്ട് ജീവബിന്ദുക്കളിൽ ഒന്ന് മനുഷ്യജന്മമായി, പരമ്പരകളായി നീങ്ങി. മറ്റേത് സസ്യങ്ങളുടെ വംശത്തിൽ ചേർന്നു. അവൾ ചമ്പകമായി നിന്നു. അനുജത്തി ഒരിക്കൽവന്ന് ചേട്ടത്തിയെന്ന ചമ്പകത്തിന്റെ പൂവിറുത്തു. അപ്പോൾ ചേട്ടത്തിക്ക് അനുജത്തിയെ തിരിച്ചറിയാൻ കഴിഞ്ഞു. അവൾ ചോദിച്ചു, അനുജത്തി, നീയെന്നെ അറിയില്ലേ എന്ന്.
ഖസാക്കിലെ പരീക്ഷണ വസ്തുക്കളാണ് ഇത്തരം ചിന്തകൾ. എവിടെയെങ്കിലും സ്ഥാപിക്കാനോ തെളിയിക്കാനോ പറ്റാത്ത ഇത്തരം സങ്കൽപങ്ങൾ സൗന്ദര്യാത്മകമാണ്. നോവലിലാകട്ടെ, ഇവയൊന്നും ശാശ്വതീകരിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. പലതരം കൂട്ടുകളുടെ വിൽപനക്കാരനായാണ് നോവലിസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. എല്ലാത്തരം ഒഴുക്കുകളും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ഒന്നിലും പൂർണ്ണ തൃപ്തിയുമില്ല. രവിയാകട്ടെ, വല്ലാതെ ഉൾവലിഞ്ഞുപോയ മനുഷ്യനാണ്. ഫിസിക്സിലും തത്വചിന്തയിലുമൊക്കെയുള്ള അയാളുടെ താത്പര്യം അന്തർമുഖമാണ്. അയാൾക്ക് അതൊന്നും വേണ്ട. എല്ലാം ഉപേക്ഷിച്ച് കുഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് അയാൾ എത്തുന്നത്.
അത്യന്തം ദുരിതം നിറഞ്ഞ, അപരിഷ്കൃതമായ ജീവിതവളയത്തിനകത്ത് അകപ്പെട്ടവരാണ് ഖസാക്കിലുള്ളത്. കിണറ്റിൽ വീണ സാധനങ്ങൾ തപ്പി നടന്ന്, ഒടുവിൽ മുങ്ങിമരിക്കുന്ന മുങ്ങാങ്കോഴിയെപ്പോലുള്ളവർ. അവർക്ക് ജീവിതം മറ്റൊന്നിനും വേണ്ടിയല്ല. അവിടെ അക്ഷരങ്ങൾ പഠിപ്പിക്കാനെത്തുന്ന രവിയും താൻ പഠിച്ചതിൽ നിന്ന് മാറിനടക്കുകയാണ്. അയാൾക്കും ഒന്നും വേണ്ട. അയാൾ തന്നിൽ നിന്നുതന്നെ ഓടിയൊളിച്ചവനാണ്. അല്ലെങ്കിൽ ഓടിയൊളിക്കാൻ ശ്രമിക്കുന്നവനാണ്. ജീവിതം വെറുതെ ജീവിച്ചുതീർക്കുക എന്ന വിധിയാണത്. അവിടെ അയാൾ പലവിധത്തിലുള്ള സാധൂകരണങ്ങൾ തേടുന്നുണ്ട്. ചിലപ്പോൾ അയാൾ പുനർജന്മത്തിൽ വിശ്വസിച്ചതുപോലെ തോന്നും. ചിലപ്പോൾ അയാൾ പറയുന്നത്, ഒരിടത്തും നാം എത്താൻ പോകുന്നില്ലെന്നാണ്.
എനിക്കു തോന്നുന്നത്, രവിയുടെ മനസ്സിലെ ആശങ്കകളെ അയാൾക്ക് തന്നെ പിടികിട്ടുന്നില്ല എന്നാണ്. അയാൾ പലമാതിരി സംശയങ്ങളിലൂടെ കടന്നുപോകുകയാണ്. രവിക്ക് പ്രത്യേകമായ വൈകാരിക ലോകമില്ല. അയാൾ ഉണർത്തിയെടുക്കാൻ ശ്രമിക്കുന്ന ചിന്തകൾക്കൊന്നും ആയുസ്സില്ല. പ്രകൃതിയെ പശ്ചാത്തലമാക്കി അയാൾ നിൽക്കുന്നു.
ഓരോ വാക്കും നിശ്ശബ്ദതയുടെ മേലുള്ള അനാവശ്യമായ കറയും ശൂന്യതയുമാണെന്ന സാമുവൽ ബെക്കറ്റിന്റെ വാക്യം ഓർത്തുപോവുകയാണ്. വാക്കുകൾക്കൊന്നും സ്ഥാപിക്കാൻ കഴിയില്ല. അത് നിശ്ശബ്ദതയെ വെറുതെ ശല്യപ്പെടുത്തികൊണ്ടിരിക്കും. ശൂന്യതയുടെ മഹാസമുദ്രത്തിൽ അത് കാര്യമായ അനക്കങ്ങളൊന്നുമുണ്ടാക്കുന്നില്ല. വാക്കുകളും അർത്ഥങ്ങളും ചേർന്നുണ്ടാക്കുന്ന ഒരു ശൂന്യത എപ്പോഴുമുണ്ട്. വളരെ ശ്രമകരമായി, യുക്തിയോടെ ഘടിപ്പിച്ചെടുക്കുന്ന വാക്കുകളുടെ ആശയങ്ങൾ നമുക്ക് ഈ നോവലിൽ കാണാം. എന്നാൽ ആ ആശയങ്ങൾ ചേർന്നുണ്ടാകുന്ന ശൂന്യതയുമുണ്ട്. നോവൽ നമുക്കായി തെളിഞ്ഞപാത ചൂണ്ടിക്കാണിച്ചു തരുന്നില്ല. നമുക്ക് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. പ്രത്യേക വൈകാരിക ജീവിതമുള്ളവർക്ക് മാത്രമായി നിർമ്മിച്ചതല്ല 'ഖസാക്കിന്റെ ഇതിഹാസം'.
ഖസാക്കിലെ ഓരോ വരിയും സ്വതന്ത്രമാവാൻ മോഹിക്കുന്നു. കടുത്ത ജീവിതപരാധീനതകളാണ് ഖസാക്കിലുള്ളത്. ഇന്ത്യൻ ജീവിതത്തിന്റെ ദുരിതം മുഴുവൻ അവിടെ കാണാം. അതിനു പരിഹാരമോ, തുടർച്ചയോ നോവലിസ്റ്റ് നിർദ്ദേശിക്കുന്നില്ല. പ്രകൃതിയാണത്. ഖസാക്കിന്റെ ആ പ്രകൃതിയിൽ ശബ്ദംകൊണ്ട് ചില ഓളങ്ങൾ ഉണ്ടാക്കുകയാണ് നോവലിസ്റ്റ്.
രവിയാകട്ടെ, ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല; നോവൽപോലെ അയാൾ ചിന്തയിൽ ആരുമില്ല; സംശയാലുവും ഭീരുവുമാണ്. ഭാവനയിൽ അയാൾ സ്വയമൊളിപ്പിക്കുന്നു. അയാൾ സ്വയം നിർമ്മിക്കുന്നത് പരസ്പരബന്ധമില്ലാത്തതും അയഞ്ഞതുമായ യുക്തിചരടുകൾ കൊണ്ടാണ്. എന്തൊക്കെ
അയാൾ നിർമ്മിക്കുന്നുവോ അതെല്ലാം, ക്ഷണ മാത്രയിൽ തകർന്നുപോകും. അയാൾ വായിക്കുന്നതും സ്വയം അന്വേഷിക്കുന്ന ഒരാളെപ്പോലെയാണ്. ഭഗവത്ഗീത, പ്രിൻസ് തിരുവാങ്കുളം, മുട്ടത്തുവർക്കി, റിൽക്കെ, ബോദ്‌ലേര്‍ തുടങ്ങിയവരെയൊക്കെ രവി അന്വേഷിക്കുന്നു. അതായത്, ഇവരിലൊന്നും അയാൾക്ക് വിശ്വാസമില്ല. പരസ്പരബന്ധമില്ലാത്തവയാണെങ്കിലും മേൽപ്പറഞ്ഞ പുസ്തങ്ങളും എഴുത്തുകാരുമെല്ലാം ഓരോ യുക്തിചിഹ്നങ്ങളാണ്. അതേ സമയം, അവയെല്ലാം ചേർന്നുണ്ടാക്കുന്ന ഒഴിഞ്ഞ ഇടം അഥവാ ശൂന്യത തള്ളിക്കളയാനുമാവില്ല.
ചിന്തകനും അനുഭൂതികളെ അറിയുന്നവനെന്ന് സ്വയംഭാവിക്കുന്നവനുമായ രവിക്ക് പക്ഷേ, ഒന്നിനെയും ആദരിക്കണമെന്നില്ല. അതേസമയം എല്ലാറ്റിനേയും പരിഹസിക്കുന്നുമുണ്ട്. ബോധാനന്ദസ്വാമികളുടെ ആശ്രമത്തെ അയാൾ നിന്ദിച്ചതു അവിടത്തെ ഒരു സ്വാമിനിയുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടതുവഴിയാണ് .വിദ്യാഭ്യാസമുള്ള രവി ആ സ്വാമിനിയുടെ ഉടുവസ്ത്രംപോലും മോഷ്ടിക്കുന്നു. അയാൾ പ്രഭാതത്തിൽ ആശ്രമം വിടുന്നതുതന്നെ സ്വാമിനിയുടെ കാവിക്കച്ച ധരിച്ചുകൊണ്ടായിരുന്നു. ചിന്തകനായ അയാൾക്ക് ഇതിനൊരു ക്ഷമാപണമുണ്ട്. 'ധൃതിയിൽ പറ്റിയ അബദ്ധം'. ചിന്താശീലമുള്ള രവിക്ക് ഇതൊക്കെ നിസ്സാരമായ തെറ്റുകളാണ്. സ്വാമിനിക്ക് ആശ്രമത്തിൽ എന്ത് സംഭവിച്ചാലും അയാൾക്കൊന്നുമില്ല.
എന്നാൽ ബസ് വരുന്ന വഴിയിലേക്ക് നടന്നതോടെ രവിയുടെ മട്ടുമാറി. അയാൾ മനസ്സിൽ നിന്ന് സൂക്ഷ്മനിരീക്ഷണത്തിന്റെ വില്ലും ശരവും പുറത്തെടുത്തു. 'മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്തു രൂപം കൊള്ളുകയായിരുന്നു'. ഈ കാഴ്ച അപൂർവ്വമാണ്. ഈ കാഴ്ചയുള്ളയാൾക്ക് സ്വാമിനിയെ എങ്ങനെ വിസ്മരിക്കാൻ കഴിയുന്നു? അല്ലെങ്കിൽ, ഈ കാഴ്ച അയാളെ എല്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുന്നുവോ? എന്തായാലും അർത്ഥവത്തായ അയാളുടെ പ്രവൃത്തികൾ കൂടിച്ചേർന്നുണ്ടാകുന്ന ശൂന്യത പതഞ്ഞുപൊങ്ങുന്ന അസ്വസ്ഥതയാണ് നൽകുന്നത്.
ജീവിതം, ഈ ശൂന്യതയല്ലേ? ഇത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട അസംബന്ധങ്ങളുടെ ശൂന്യതയല്ല.
സെക്സ് എന്ന ഷര്‍ട്ടിനെപ്പറ്റി രജനീഷ്
അടിവസ്ത്രത്തെപ്പറ്റിപ്പറഞ്ഞപ്പഴാണ്, മിലാന്‍ കുന്ദേരയുടെ ജീവിതം മറ്റെങ്ങോ (Life is Elsewhere) എന്ന തകര്‍പ്പന്‍ നോവലില്‍ ഒരു രംഗമുണ്ട്. നായകരിലൊരാള്‍ ഒരു പെണ്ണിനെ വളയ്ക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ഒരു ദിവസം പെണ്ണിനെ വളഞ്ഞുകിട്ടുന്നു. ഒരു വീടും ഒത്തുകിട്ടുന്നു. പക്ഷേ അന്നിട്ട അടിവസ്ത്രം കീറിയതാ. അതുകൊണ്ട് ഒരു പാര്‍ക്കിലോ മറ്റോ പോയി തട്ടലിലും മുട്ടലിലും അവസാനിപ്പിക്കുന്നു. ദീര്‍ഘനാള്‍ കൊണ്ട് വളച്ചെടുത്ത ഒരുത്തിയെ കീറിപ്പിന്നിയ അടിവസ്ത്രം കാട്ടുന്നതെങ്ങനെ?
രജനീഷ് പറഞ്ഞത് ഷര്‍ട്ടിനെപ്പറ്റിയാ.
സമ്പന്നനായ ഒരാള്‍ ഒരു ദീര്‍ഘയാത്രയ്ക്കായി വീടു പൂട്ടി ഇറങ്ങുകയാണ്. അപ്പോള്‍ അയാളുടെ ഒരു പഴയ സുഹൃത്ത് ഗേറ്റ് കടന്ന് അകത്തുവരുന്നു. സമ്പന്നന് യാത്ര നീട്ടിവെയ്ക്കാന്‍ വയ്യ. എന്നാല്‍ വളരെ നാള്‍ കൂടി കാണുന്ന സുഹൃത്തിനെ തിരിച്ചയയ്ക്കാനും വയ്യ. അങ്ങനെ അയാള്‍ ആ പഴയ കൂട്ടുകാരനേയും കൂട്ടി യാത്ര തുടരാന്‍ തീരുമാനിച്ചു. പക്ഷേ ഒരു പ്രശ്നം - പഴയ ചങ്ങാതി ദരിദ്രനാണ്. അതുകൊണ്ട് ഷര്‍ട്ടും പഴയതുതന്നെ. പഴയത് മാത്രമല്ല മുഷിഞ്ഞത്, കീറിയതും. അതുമിട്ട് വരുന്ന ഒരാളെ എങ്ങനെ കൂടെക്കൂട്ടും? ഒടുവില്‍ തന്റെ ഒരു നല്ല ഷര്‍ട്ട് അയാള്‍ക്ക് ഇടാന്‍ കൊടുത്ത് പ്രശ്നം സോള്‍വ് ചെയ്തു. ഉടനെ യാത്രയുമാരംഭിച്ചു.
എതിരെ വന്ന ആദ്യത്തെ പരിചയക്കാരന് സമ്പന്നന്‍ തന്റെ കൂട്ടുകാരനെ ഇങ്ങനെ പരിചയപ്പെടുത്തി. 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടാണിട്ടിരിക്കുന്നത്'. ശ്ശെ, കൂട്ടുകാരന്‍ ചമ്മിപ്പോയി. പരിചയക്കാരന്‍ പോയ്മറഞ്ഞപ്പോള്‍ പഴയ ചങ്ങാതി പരിഭവിച്ചു - 'എന്താ കൂട്ടുകാരാ, നിങ്ങളുടെ ഷര്‍ട്ടാണ് ഞാനിട്ടിരിക്കുന്നതെന്ന് പറഞ്ഞത്? അങ്ങനെ പറയല്ലേ പ്ലീസ്'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.
രണ്ടാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടല്ല ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഞാനെന്റെ ഷര്‍ട്ടല്ലേ ഇടൂ'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.
മൂന്നാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് ഇങ്ങേരുടെ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമുണ്ടോ?. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.
നാലാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേരുടെ ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലൊ!.
അവര്‍ പിന്നെയും ഒരുമിച്ചുതന്നെ യാത്ര തുടര്‍ന്നോ ആവോ? From Sex to Super Consciousness എന്ന കിത്താബിലാണ് രജനീശന്‍ ഈ കഥ പറയുന്നത്. (പ്രീഡിഗ്രിക്കാലത്ത് വായിച്ച ഓര്‍മയില്‍ നിന്ന്. 'പ്രീഡിഗ്രിക്കാലത്തേ ഓഷോവിനെ വായിച്ചു, അപ്പോള്‍ അതാണ് കുഴപ്പം അല്ലേ' എന്ന് ചോദിക്കല്ലേ കിനാവേ!).
സെക്സ് ഷര്‍ട്ട് പോലെയാണ് എന്നാണ് രജനീശന്റെ തിയറി. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അത് വിഷയമാവും.
ഈ കഥ ഒന്നിന്റെയും ന്യായീകരണമല്ല. എങ്കില്‍ നിങ്ങള്‍ ഷര്‍ട്ടൂരി ഒരു മുളയിന്മേല്‍ കൊളുത്തി അതും പിടിച്ച് പുരപ്പുറത്തു കയറി നില്ലെടോ എന്നു പറഞ്ഞാല്‍ കുഴങ്ങിപ്പോകത്തേ ഉള്ളു.
കാട് കത്തുന്ന മണം
എൻ.എസ്.സരിജ
തീനാളങ്ങള്‍ മഞ്ഞയും ചുവപ്പും നിറത്തില്‍ ഒരു നേര്‍രേഖയില്‍ നൃത്തം ചെയ്യുന്നു. ഉള്‍ക്കാടുകളിലെ ഈ ഉയരങ്ങളില്‍ നിന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന് ഞാനോര്‍ത്തു. കാട് കത്തുന്ന മണം കാറ്റില്‍ പറന്നു വന്നു. നാളെ ആകാശം കറുത്ത പുക മേഘങ്ങള്‍ കൊണ്ട് നിറയും. പിന്നെ പുകമണം നിറഞ്ഞൊരു മഴപെയ്യും. വേനലിലെ ആദ്യ മഴയിലെ ഇറവെള്ളം പോലെ ഈ മഴയ്ക്കും നിറ വിത്യാസമുണ്ടാകും. നിരത്തിവച്ച പാത്രങ്ങളില്‍ ഇറവെള്ളം പിടിച്ചു വയ്ക്കുന്ന എന്‍റെ ബാല്യം ഒരു നിമിഷം ഓടിപ്പാഞ്ഞെത്തും.
ഓര്‍മ്മകള്‍ക്കു മേല്‍ മറവിയുടെ പുതപ്പു വലിച്ചിട്ടു കിടന്നുറങ്ങാന്‍ ഞാനേറെ ആഗ്രഹിച്ചു. പക്ഷെ കാട് കത്തുന്ന കാഴ്ച്ച എന്നെ പിടിച്ചു നിര്‍ത്തുന്നു. വീശിപ്പടരുന്ന കാറ്റില്‍ തീനാളങ്ങള്‍ നേര്‍രേഖയില്‍ നിന്ന് മാറി കത്താന്‍ തുടങ്ങി. ഒരര്‍ദ്ധ വൃത്തം ചമച്ച് കാട്ടുതീ അതിന്‍റെ നൃത്തം തുടര്‍ന്നു കൊണ്ടിരുന്നു.
തീജ്വാലകള്‍ മുന്നോട്ട് മുന്നോട്ട് പടരുകയാണ്. ഓര്‍മ്മകളില്‍ പുഴ തെളിഞ്ഞു. അതെ വൃക്ഷക്കൂട്ടങ്ങള്‍ക്കപ്പുറം പുല്‍മേടുകളും കുറ്റിക്കാടുകളുമാണ്. അതിനുമപ്പുറം പുഴ. പുല്‍മേടിനെ പകുത്തു കൊണ്ടൊഴുകുന്ന പുഴ കണ്ണെത്തുന്ന അവസാന കാഴ്ചയില്‍ തിരിഞ്ഞു മറയുന്നത് പകല്‍ വെളിച്ചത്തില്‍ ഞാന്‍ കാണാറുണ്ട്. പുഴയോരം വരെ മാത്രമേ ഈ തീ പടരൂ. പിന്നെ അണയുകയേ നിവൃത്തിയുള്ളൂ. എന്തെന്നില്ലാത്ത ഒരാശ്വാസം എന്നില്‍ ഉറവെടുക്കുന്നത് ഞാനറിഞ്ഞു.
കുറ്റിക്കാടുകളിലെ ഉണക്കമരങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നുണ്ട്. പച്ചിലകള്‍ ഞെരിഞ്ഞു കത്തുന്ന ശബ്ദത്തിനു വേണ്ടി പിന്നെയും ഞാന്‍ കാതോര്‍ത്തു. അതെ ഇലകളിലെ പച്ച ഞരമ്പുകളില്‍ തീ പിടിക്കുമ്പോള്‍ കടുകുമണികള്‍ പൊട്ടുന്ന പോലെ ശബ്ദം കേള്‍ക്കാം. ഒപ്പം പച്ചിലകള്‍ കത്തുന്ന കയ്പ്പ് നിറഞ്ഞ ഒരു ഗന്ധവും.
ഈ തീ അണഞ്ഞിട്ടെ ഇനിയെനിക്കുറങ്ങാനാവൂ. പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ തീനാളങ്ങള്‍ പാമ്പുകളെപ്പോല്‍ ഇഴയുന്നുണ്ടാവും. ഒരായിരം കടുക് മണികള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുന്ന ശബ്ദം പിന്നെയും കേട്ട് കൊണ്ടിരുന്നു. മരങ്ങളില്‍ നിന്ന് അസ്വസ്ഥമായ ചിറകടികളോടെ വവ്വാലുകള്‍ പറന്നകലുകയും വീണ്ടുമവിടേക്കു തിരിച്ച് വരുന്നതും എനിക്ക് കാണാം. നാളെ മഴ പെയ്യുമ്പോള്‍ ഇവയെന്തു ചെയ്യും?
മഴക്കാല രാത്രികളില്‍ മരം പെയ്യുന്ന ശബ്ദം കേട്ട് നടക്കുമ്പോള്‍ വെളുത്ത കുഞ്ഞുപൂക്കള്‍ വിരിയുന്ന തണല്‍ മരങ്ങളില്‍ ചിറകിലെ നനവ് കുടഞ്ഞു കളയുന്ന വവ്വാലുകള്‍ സ്ഥിരം കാഴ്ച്ചകളിലൊന്നായിരുന്നു. മഴയില്‍ കുതിര്‍ന്ന് തിളങ്ങുന്ന വഴികളിലൂടെയുള്ള നടത്തം... കാലങ്ങള്‍ക്ക് പിന്നില്‍ നിന്ന് മലയിറങ്ങി വരുന്ന തണുത്ത കാറ്റിന് ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമായിരുന്നു. മഴയില്‍ കുതിര്‍ന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം. അന്നെന്‍റെ പുസ്തകത്താളുകളില്‍ മയില്‍പ്പീലിക്കു പകരം ഇലഞ്ഞിപ്പൂക്കളായിരുന്നു. ആ വഴികളിലിന്നും തണലും സുഗന്ധവും ഇലഞ്ഞി മരങ്ങള്‍ തന്നെ. കാലത്തെ തിരിച്ചു പിടിക്കാനെന്ന വണ്ണം ഞാന്‍ കണ്ണുകളടച്ചു.
ഇപ്പോള്‍ കാട് നിശബ്ദമാണ്. അത് കത്തിയമര്‍ന്നു കഴിഞ്ഞു. വീശിയടിക്കുന്ന കാറ്റില്‍ ചെറിയ തീ നാളങ്ങള്‍ അവിടിവിടെ ഉയരുന്നെങ്കിലും ഒന്നിനും പടരാന്‍ ശക്തിയില്ല. എനിക്ക് ഉറങ്ങാന്‍ സമയമായിരിക്കുന്നു. നാളത്തെ പുകമണമുള്ള മഴയെ സ്വപ്നം കണ്ട് ഞാനുറങ്ങാന്‍ പോകുന്നു. കാട്ടുതീ അണഞ്ഞിരുന്നു. എന്നിട്ടും കാടിനെ കത്തിച്ച കനലുകള്‍ അണയാന്‍ മടിച്ച് തിളങ്ങിക്കൊണ്ടിരുന്നു.
തെളിവുജീവിതം
സനൽ ശശിധരൻ
ലോകമേ എനിക്ക് വല്ലാത്ത സങ്കടം വരുന്നു
എന്റെകാര്യമോര്‍ത്തല്ല
എന്റെ കാര്യമൊട്ടുമോര്‍ക്കാത്ത നിന്റെകാര്യമോര്‍ത്ത്
'നിന്നെക്കുറിച്ചോര്‍ക്കാന്‍ നീയാര്'
എന്നൊരു ചിരി നിന്റെ ചുണ്ടിന്റെ ചുവരില്‍
വരച്ചുപിടിപ്പിക്കുന്നവനെ ഇപ്പോള്‍ ഞാന്‍ കാണുന്നുണ്ട്
അവന്റെ ചുണ്ടില്‍ നിന്നുയരുന്ന പുകക്കുഴല്‍കൊണ്ട്
അവന്‍ നിന്നെ ചുംബിക്കുന്നതും
എന്റെകാര്യം വീണ്ടും നീ മറന്നുപോകുന്നതും കാണുന്നു
അവന്റെ പെയിന്റുതൊട്ടിയില്‍ നിന്നും
മരങ്ങളില്‍ , പച്ചയും മഞ്ഞയും ചുവപ്പും പറന്നൊട്ടുന്നു
അവനെന്റെ നിഴലില്‍ ചവുട്ടി ഉള്ളിലേക്ക് നടന്നുമറയുന്നു.
വജ്രം ഖനിക്കുന്നവര്‍ തീര്‍ത്ത തുരംഗങ്ങള്‍ നീ കണ്ടിട്ടുണ്ടോ
മണ്ണിലൊരു വന്‍മരത്തിന്റെ കുഴിശില്പം പോലെയാണത്
അതുപോലൊന്നവന്‍ എന്റെ ഉള്ളില്‍ തുരന്നു തീര്‍ക്കുന്നു
അറവുശാലയുടെ പിന്നാമ്പുറം പോലെ
വര്‍ണാഭമായ ആകാശം നീ കണ്ടിട്ടുണ്ടോ
അവിടെ നിന്നും ബാറ്ററിതീര്‍ന്ന തന്റെ ടോര്‍ച്ചു ലൈറ്റ്
എന്റെ മുഖത്തേക്കടിച്ചൊരുവന്‍ കുടുകുടെ ചിരിക്കുന്നു
മരച്ചില്ലയില്‍ വന്നിരുന്ന് എന്നെനോക്കി
കൊഞ്ഞനം കുത്തുന്ന കാക്കപ്പക്ഷികളെ കണ്ടോ
അവയുടെ ഭാഷയുടെ തോടുപൊട്ടിച്ച്
ബസുകാത്തു നില്‍ക്കുന്നവര്‍ കൊറിക്കുന്നു
തിരതീര്‍ന്നുപോയ ഒരു കടല്‍
കാലും ചിറകുകളും പിഴുതെടുത്ത കൊതുകിനെപ്പോലെ
പിടയ്ക്കാനാവാതെ എന്നെനോക്കി കിടക്കുന്ന കണ്ടോ
എന്റെ മേല്‍ ഒരു കണ്‍പോളപോലെ വന്നടയുന്ന രാത്രിയെക്കണ്ടോ
എല്ലാത്തിനുമിപ്പുറം ഞാനാണ്
ഞാനീയിരുപ്പു തുടങ്ങിയിട്ട് ഏറെക്കാലമായി ദൈവമേ
ഇനിയിപ്പോള്‍ ചന്ദ്രന്‍ വരും
അതിന്റെ വെളിച്ചവും എന്റെ മേല്‍ വന്നു വീഴും
ഞാനിനി എന്നെയെങ്ങനെ നിനക്ക് കാണിച്ചുതരണം ലോകമേ
എനിക്ക് വല്ലാത്ത സങ്കടം വരുന്നു,
എന്നെമാത്രം വിട്ടുപോകുന്ന നിന്നെയോര്‍ത്ത്..
അലഞ്ഞു തളര്‍ന്ന് ഉറക്കം തൂങ്ങുന്ന പാവം ലോകമേ
നിന്റെ കണ്ണില്‍ പെട്ടുപോകാതെ ഞാനീ രാത്രിയും കടക്കും..
ഞാന്‍ കണ്ടത്
ബി.ഷിഹാബ്
ഭൂമിയ്ക്കെന്ത് പച്ചപ്പ്?
മാന്തളിര്‍ മനോഹരം, രുചികരം!
ഓട്ടപന്തയങളില്‍ മുയല്‍ പകച്ചു നിന്നു!
ആമ സകൌതുകം നീന്തി തുടിച്ചു.
മാനത്തു സൂര്യന്‍ കത്തിജ്വലിച്ചു.
മാനും, മാനവും, പുഴയില്‍ പുനര്‍ജ്ജനിച്ചു.
അടുത്തു നിന്നകലെ നോക്കുമ്പോള്‍
കൂരിരുട്ടില്‍ മിന്നാമിന്നിക്കൂട്ടങള്‍, പോല്‍.
നക്ഷത്ര കുടുംബങള്‍!
അകലെനിന്നടുത്തു കണ്ടപ്പോള്‍
ഭൂമിയൊരു ഗോളമായ് കണ്ടു.
ഭൂമിയില്‍ കുന്നും കുഴികളും
ജലവും ജന്തുക്കളും കണ്ടു.
അടുത്തുനിന്നകലെയകലെ നോക്കുമ്പോള്‍
വേറെയും ഭൂമികള്‍ കണ്ടു.
ആകെയും തമസ്സെന്നു കണ്ടു.
ഏവരും ഇരുട്ടാല്‍ തപ്പുന്ന കണ്ടു.!
ആരു നീ(അല്ല ഞാനാരാ..?)
എൻ.ബി.സുരേഷ്
പൂവിതളാണ് നീ
കൊതിപ്പിക്കുന്ന നിമിഷം
അറ്റ് വീഴുന്നത്.
മേഘസഞ്ചാരമാണ് നീ
കണ്ടുകണ്ടങ്ങിരിക്കെ
കാറ്റ് കൊണ്ടുപോകുന്നത്.
കടല്‍ത്തിരയാണ് നീ
കാല്‍ നനയ്ക്കും മുൻപേ
പിന്‍മടങ്ങുന്നത്.
വേനല്‍മഴയാണ് നീ
നനയാന്‍ തുടങ്ങവേ
പെയ്തുതീരുന്നത്.
കാലടികളാണ് നീ.
പിൻതുടരുന്നതിൻ മുൻപ്
കാറ്റിൽ മായുന്നത്.
കിനാവാണ് നീ
തുടങ്ങുന്നതിന്‍മുന്‍പ്
പൊലിയുന്നത്.
വാക്കാണ് നീ
പറഞ്ഞു തുടങ്ങവേ
തെറ്റുന്നത്.
മരീചികയാണ് നീ
സദാ മുന്നിലെത്തി
വലയ്ക്കുന്നത്.
ദാഹമാണ് നീ
എത്ര മോന്തിയാലും
അടങ്ങാത്തത്.
എങ്കിലും,
തടവറയാണ് നീ
കുതറിയാലും
ഭേടിക്കനാവാത്തത്.
കൊടും യാതനയാണ് നീ
ഒടുവിലത്തെ മിടിപ്പിലും
പതറാതെ,
ചിരിതൂകി
പ്രലോഭിപ്പിക്കുന്നത്,
പിന്‍വിളി വിളിക്കുന്നത്.
നിന്റെ വിളികേട്ട് ഞാൻ
ഒരു നീലത്തടാകത്തെ
സ്വപ്നം കാണുന്നു.
അറ്റമില്ലാത്ത ആ നീലിമയിൽ
ഒരു തൂവൽക്കൊതുമ്പിനാൽ
നിർമ്മിച്ച തോണിയിൽ
മയിൽപ്പീലിത്തണ്ടിന്റെ തുഴയാൽ
മഴവില്ലിന്റെ കൊട്ടാരത്തിലേക്ക്
നാമങ്ങനെ തുഴഞ്ഞ് തുഴഞ്ഞ്..
പക്ഷേ,.
പ്രിയപ്പെട്ടവളെ
ഞാനെപ്പോഴും പാതിയിൽ
ഞെട്ടിയുണരുന്നു..
എപ്പോഴും.
എന്റെ കാമുകി കയറിവരും.../യെവ്തുഷെങ്കോ -
പരിഭാഷ
വി.രവികുമാർ
എന്റെ കാമുകി കയറിവരും,
തന്റെ കൈകളിലെന്നെപ്പൊതിയും,
മാറ്റങ്ങളൊക്കെയുമവൾ കണ്ടുവയ്ക്കും,
എന്റെയുത്കണ്ഠകളവൾ മനസ്സിലാക്കും.
ചൊരിഞ്ഞുവീഴുന്ന ഇരുട്ടിൽ നിന്ന്,
ടാക്സിക്കാറിന്റെ വാതിലടയ്ക്കാൻ മറന്ന്,
ഉറയ്ക്കാത്ത കോണിപ്പടികളവളോടിക്കയറും,
ആഹ്ളാദവുമാസക്തിയും കൊണ്ടാകെത്തുടുത്തും.
വിയർത്തുകുളിച്ച്, കതകു തള്ളിത്തുറന്നവൾ കയറിവരും,
എന്റെ മുഖമവൾ കൈകളിൽ കോരിയെടുക്കും,
ഒരു കസേരയിൽ നിന്നവളുടെ നീലിച്ച രോമക്കുപ്പായം
പ്രഹർഷത്തോടെ തറയിലേക്കൂർന്നുവീഴും.
ഭ്രൂണ വിചാരം
പിളർക്കുന്നു മാംസഭിത്തികൾ പുറം ലോകകാഴ്ച്ചയാൽ.-
അതിൻമതിഭ്രമ ജ്വാലയാലെന്നുടൽ നനവൂറ്റിടുന്നു
‘റ‘ കാര സുഷുപ്തിയിൽ മുറിവേറ്റുണർന്നു ഞാൻ
കൺ തുറക്കേ കണ്ടു “ഹാ.., കഷ്ടം ഞാനും പെണ്ണു താനോ.?
എത്തിനോക്കീയിളം കഴുത്തൊന്നുയർത്തി- ദാ..
തൂക്കു ത്രാസിലളവേറ്റും പിടച്ച പെണ്മാംസം!?
അറുത്ത കൈ അഛന്റെ.,കൊടുത്ത കൈ ചേട്ടന്റെ..,
ആർത്തലച്ചഭയം തേടുവാൻ ബാക്കിയേതുകൈകൾ..!!??
ആകുമോയേകുവാൻ ഉറപ്പോടെ നിൻ മുല-
പാലിന്റെ സത്യമോടമ്മേ സുഖനിദ്ര..?
ഉറങ്ങുമോ നീയും..,കാവൽക്കാരിയായ് പാറാവുജീവിതം-
മുൻജന്മ പാപങ്ങൾ ഫലമാക്കുമെന്നിലൊടുക്കുമോ..?
വിടില്ല, പൊക്കിൾക്കൊടിമേൽ മുറുക്കുമെൻ കൈകൾ
വരില്ല ഗർഭപാത്ര കവചം കടന്നു ഞാൻ.
ക്ഷമിക്ക നീയമ്മേ- അറുക്ക ഭർതൃ,പുത്രഗളം ഭേദമന്യേ,
വിരിയ്ക്ക-ജീവിതം,ശേഷമണയ്ക്ക മാറോടെന്നെ
സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടിനേയും
ദുരന്തങ്ങള്‍
തീര്‍ക്കുന്ന
കണക്കുകള്‍ക്കിടയില്‍
നീ ജീവിതം മറന്നു,
സ്നേഹം മറന്നു,
പ്രണയം മറന്നു.
എന്നെയും നിന്നെത്തന്നെയും,
എത്ര വേഗം ......??!!!
കുളിരൂറുന്ന ഓര്‍മ്മകളും
നനുത്ത സ്പര്‍ശന സുഖവും
വര്‍ണ പുഷ്പങ്ങളും
ചിത്രശലഭങ്ങളും
ഹരിതാഭമായ പ്രകൃതി ഭംഗിയും
മലകളും പുഴകളും
എല്ലാം എല്ലാം
ഇന്നു നിനക്കന്യം
എന്നോടു നിനക്കും
നിന്നോടെനിക്കുമുണ്ടെന്നു
ഞാന്‍ അഹങ്കരിച്ചിരുന്ന
എല്ലാ സൗഹൃദങ്ങളും
വറ്റി വരളാന്‍
ഇത്രമേല്‍ വേഗത്തില്‍
വന്നു ഭവിച്ചത്
ഏതു പ്രകൃതി ദുരന്തമായിരുന്നു...?
എനിക്കറിയില്ലല്ലൊ.
ബലിയാട്
വെളുത്ത സ്വപ്നങ്ങളുമായാണ്
കറുത്ത മണ്ണില്‍ കാലു കുത്തിയത്
കൊലമര ച്ചുവട്ടിലെ
കൊച്ചു വര്ത്തമാനങ്ങലായിരുന്നു -
യെല്ലാം
പാല് കൊടുത്തകൈയില്‍തന്നെ
പാമ്പ് കൊത്തുന്നു
കരളില്‍ കറുപ്പ് നിറച്ചു
വെളുത്ത മുഖം കാട്ടുന്നു
താലത്തില്‍ വെച്ചുതന്ന ഉടവാള്
തലയെടുക്കാനുള്ളതെന്ന് വ്യഗ്യം
വാക്കുകള്‍ നാക്കില്‍ സര്‍പ്പത്തിന്റെ -
ചീറ്റലുകളാകുന്നു
കുരുതിപ്പൂക്കള്‍ കുന്നേറിയ-
സമതലങ്ങളില്‍
പൊള്ളുന്ന വെയിലുകള്‍
പൊട്ടിച്ചിരിക്കുന്നു
കാലമെന്ന കാര്‍മ്മികന്റെ
ആലയിലേക്ക്
ശിരസ്സു കുനിച്ചുപോകുന്ന
ബലിയാടാണ് ഞാന്‍
എന്‍റെ തപസ്സ്
ശ്രീപാർവ്വതി
വര്‍ഷങ്ങള്‍ നീണ്ട തപം
എരി വെയിലും മഴക്കുളിരും
പിന്നിട്ട്,
ഇടനാഴികള്‍ ബാക്കി വച്ച
സ്വപ്നങ്ങളും പേറി,
അഗ്നിയിലാളി,
മഞ്ഞിലുരുകി,
നീണ്ട തപം.
ആഗ്രഹങ്ങളില്‍ ഞാനൊരു കവിയാണ്.
അക്ഷരങ്ങളെ പെറുക്കിക്കൂട്ടി
ചേര്‍ത്തു വച്ചു,
ഉത്തരാധുനികമെന്ന് പേരും കൊടുത്തു.
ഞാന്‍ വാഴ്ത്തപ്പെട്ടവളായി
അവാര്‍ഡുകള്‍ എന്നെ
ടെലഫോണ്‍ വിളിച്ചു.
വാചകങ്ങള്‍ക്കുള്ളില്‍
വാക്കുകളില്ലാത്തു കൊണ്ട്,
എന്‍റെ കവിതയ്ക്കു മേല്‍
പ്രശംസകളേറെ വീണു.
ഗ്രാമത്തിലെ കവിക്കൂട്ടത്തില്
വാക്കുകളെ അമ്മാനമാടി,
ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍,
ആരും കാണാതെ ഓടയിലെറിഞ്ഞു.
അല്ലെങ്കില്‍,
ഒരു ചീഞ്ഞ നാറ്റം വരും.
ഒടുവില്‍,
ഇടപ്പള്ളിയില്‍ നിന്നൊരു
കയര്‍ നീണ്ടു വരുന്നു,
എന്‍റെ കഴുത്തിന്‍റെ നേര്‍ക്ക്.
അതിന്‍റെ ഒരറ്റത്ത്
കഴുത്തില്‍ വീണ കുരുക്കുമായ്
കുറേ വാക്കുകള്‍..........
എനിക്കു മടുത്തു,
ഈ ഓട്ടം
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ
ഈ കയറിന്‍ തുമ്പത്താകുമ്പോള്‍ച
ങ്ങമ്പുഴയില്‍ നിന്നൊരു
പേന എനിക്കായ്
കാവ്യങ്ങള്‍ രചിക്കും.
അതില്‍ നിറയെ ഹൃദയം
മുറിഞ്ഞ അക്ഷരങ്ങളാകും.
എന്‍റെ തപം പൂര്‍ണ്ണമാകുന്നു.
എനിക്ക് കവിതയെഴുതണ്ട
ദൂരെ മരത്തണലില്
ചങ്ങമ്പുഴ ഇരുന്നു കരയുന്നു.
മുരളിക തീയിലിടുന്നു,
വാക്കുകള്‍ കത്തുന്നു.,
തണുത്ത ചാരം
വിലകൊടുത്തു വാങ്ങുന്ന
ഉത്തരാധുനികം
എനിക്കു കവിയാകണ്ട
നോവുകള്‍ നെഞ്ചിലിരുന്ന്
കത്തിപ്പടരട്ടെ,
അതില്‍ ഞാനും
ചാരമായ് പൊയ്ക്കൊള്ളട്ടെ
നാളെ ഉയിര്‍ത്തെഴുന്നേല്‍ക്കാം
മറ്റൊരു സ്വപ്നവുമായി.
ആത്മായനം
വന്മരങ്ങള്‍ക്കൊപ്പം ഒരു കുഞ്ഞു ചെടിയും
ഗിരീഷ് വർമ്മ ബാലുശ്ശേരി
കൊടുങ്കാറ്റിനെ
പേടിക്കേണ്ടതുള്ളൂ....
കാറ്റിന്റെ നീണ്ട
താണ്ഡവ രാത്രികളിലൊന്നില്‍
ഇല കൊഴിഞ്ഞമര്‍ന്ന
പതുപതുപ്പുള്ള ആവരണത്തിന്നടിയില്‍
ജന്മസുകൃതത്തെയോര്‍ത്ത് ഞാന്‍ .
മുടിയഴിഞ്ഞ കാറ്റിന്റെ ഹുങ്കാരം
എന്റെ ജീവനില്‍ ഊഷ്മളതയായി.
നനവിന്റെ ഊറലിലൂടെ
കറുത്ത പശിമയുള്ള മണ്ണിലേക്ക്
ഒരു കുഞ്ഞു വേര്.
രോമരാജികള്‍ പടര്‍ന്ന കുഞ്ഞു നോവ്.
എന്റെ പൊട്ടിവിടരലലില്‍
ഞാനൊന്ന് വിജ്രംഭിച്ചിരുന്നു .
കാറ്റൊന്നു പരിഹസിച്ചു...
മഴയൊന്നു തൂവി തെറിപ്പിച്ചു...
ഞാന്‍ വളര്‍ന്നു തുടങ്ങി......
അന്ന് വീണ്ടും കാറ്റടിച്ചു.
ആ ഹുങ്കാരവത്തില്‍
രാവിന്റെ അന്ത്യയാമത്തിലാണത്രേ
അതെന്റെ തൊട്ടരുകിലായ് നിപതിച്ചത് .
ആ വന്മരം.
മണ്ണിലമര്‍ന്ന അതിന്റെ കൂറ്റന്‍ ചില്ലകളില്‍
തലചായ്ക്കാന്‍ അപ്പോള്‍ ഞാന്‍ വെമ്പല്‍ കൊണ്ടു.
അപ്പോഴും മുകളില്‍ കാറ്റങ്ങിനെ വീശി വീശി ...