Followers

Sunday, April 18, 2010

ezhuth/ may 2010

ezhuth / may 2010 [click here]

book/yoga for men- thomas clare



Yoga for Men
Thomas Claire
Yoga for men is a comprehensive introduction to yoga specially designed for men of all ages and backgrounds- athletic or sedentary , young or old, the yoga devotee or the the neophyte just starting out on his yoga journey . It is presented in a simple , easy-to-follow format that includes a fully illustrated, basic , yet complete , yoga practice session, to serve as a companion to your own personal yoga practice .
It provides an overview of all the major styles of yoga to help you custom -taylor a practice to suit your needs.
In addition, yoga for men includes information specific to men-how yoga affects male health concerns, how yoga can help during the faces of a man's life,how yoga can enhance performance for atheletic activities as well as your sex life , and how yoga can be enjoyed with a partner .

'' Yoga for men provides an excellent analysis of yoga postures for the male body and mind and their energetic usage, as well as giving a good overview of the main types of yoga most popular in the west today and their relevance for the contemporary yoga students.''

David Frawley




book


Yoga for Men


Postures for healthy , stress -free living


by Thomas Claire


New Age Books






rs 295/

അഘോരം







jose mylan


novel


Chapter-2
ക്ഷേത്രപരിസരത്തെ അരയാൽ, ഒരു പ്രദേശമാകെ പടർന്ന്‌ തണൽ പരത്തി നിൽക്കുന്നു. കരിങ്കല്ലുകൊണ്ട്‌ ചുവട്ടടികെട്ടിയ ആൽത്തറ, പ്രത്യേകിച്ചും പണിയില്ലാത്തവരുടെ പരദൂഷണക്ലബ്ബാണ്‌. ആൽത്തറക്ലബ്ബിന്റെ വെടിവട്ടത്തിന്‌ രണ്ടുണ്ട്‌ രസം. അമ്പലക്കുളത്തിൽ കുളിച്ചുകയറി ദർശനത്തിനു പോകുന്ന സുന്ദരിമാരുടെ നനഞ്ഞു വടിവൊത്ത അംഗലാവണ്യദർശനത്തോടൊപ്പം അക്ഷരശ്ലോകവുമാകാം. അസാരം വെണ്മണിക്കവിതകളും, സ്വയം കൃതാനർത്ഥങ്ങളും ഉരുവിട്ട്‌ രസിക്കയുമാവാം. രണ്ടും മുഷിയില്ല. മലനിരകളിലെ ഈ ഗ്രാമത്തിൽ നിലവിൽ രണ്ടേ രണ്ടു ക്ലബ്ബുകളാണുള്ളത്‌. ഒന്ന്‌ ആൽത്തറക്ലബ്ബും മറ്റേത്‌ ധനികരായ തോട്ടം ഉടമകളുടെ പ്ലാന്റേഴ്സ്‌ ക്ലബ്ബും.
ഒരു കഷണം പുകയില വായിൽ തിരുകുമ്പോഴേയ്ക്കും തെറ്റിച്ചു കശ്മലൻ.. ?ച?യിൽ തുടങ്ങുന്നതിനു പകരം വൈദ്യര്‌ കയറി. ?ഉ? വിൽ പിടിച്ചിരിക്കുന്നു. പ്രതിഷേധിക്കാൻ തുടങ്ങുമ്പോഴാണ്‌, നനഞ്ഞൊട്ടിയ ഒറ്റച്ചേലയുടുത്ത്‌ നിതംബം മറച്ചുകിടക്കുന്ന കേശഭരത്തൊടും കൂടെ മാധവി നടന്നു വരുന്നതു കണ്ടത്‌. ഉത്തുംഗമായ വടിവൊത്ത പയോധരങ്ങളുടെ ചലനതാളം തന്നെയാണ്‌ നിതംബ സമൃദ്ധിക്കും. ശംഖൂരിയുടെ ആബാലവൃദ്ധരുടെയും ചുടുനിശ്വാസങ്ങൾ അകമ്പടി സേവിക്കാറുണ്ട്‌ ഇവളെ.
?ഉഡുരാജമുഖി മൃഗരാജ കടി, ഗജരാജവിരാജിത മന്ദഗതി.
യഥസേ യുവതി ഹൃദയേ വസതി, ക്വതപ, ക്വജപ:ക്വസമാധി വിധി?
അവൾ ഏകദേശം അടുത്തെത്തിയപ്പോഴേയ്ക്കും വൈദ്യർ നിർത്തിക്കളഞ്ഞു.
ആരെയും നിരുത്സാഹപ്പെടുത്താത്ത മാധവി ഒരു മന്ദസ്മിതം പുരണ്ട കടാക്ഷം നൽകി ദർശകരെ അനുഗ്രഹിച്ചശേഷം കവിതയിൽ സൂചിപ്പിച്ചപോലെ ?മത്തേഭഗാമിനി?യായി നടന്നകന്നു. നമ്പൂരിശ്ശന്റെ നാവിൽ നിന്നും വികടസരസ്വതി വീഴാൻ താമസമേതുമുണ്ടായില്ല.
കോംഗ്കദ്വയം പുണരുവാൻ കൊതിയുണ്ടു ബാലേ
ശങ്കിച്ചെനിക്കു പറവാൻ മടിയുണ്ടുതാനും
കോംഗ്കദ്വയച്ചുമടുമായിതിലേ വരുമ്പോൾ
ചുങ്കം തരേണമൊരു ചുംബനമംബുജാക്ഷി.
തലവെട്ടിച്ചുള്ള ഒരു കടാക്ഷമായിരുന്നു മാധവിയുടെ മറുപടി. ഓഷ്ഠത്തെ അധരം കൊണ്ടുനനച്ച്‌ അവൾ പുഞ്ചിരിയോടെ നടന്നകന്നു.
വൃദ്ധർക്ക്‌ തൃപ്തിയായി. മാധവി കൺവെട്ടത്തു നിന്നും മറഞ്ഞപ്പോൾ കവിതാ ശകലത്തിന്റെ അർത്ഥാനർത്ഥങ്ങളെപ്പറ്റിയായി ചർച്ച.
?ഒരു ചുമടുതന്നാണേയ്‌?രാരിശ്ശൻനായര്‌ പറഞ്ഞുതീർന്നത്‌, അറിയാതെ ഉദ്ഗമിച്ച ഒരു നിശ്വാസശബ്ദത്തോടെയാണ്‌. വെടിക്കൂട്ടം പൊട്ടിച്ചിരിച്ചു.
?ഒരു തിരുത്തുണ്ട്‌ തിരുമേനീ ചുങ്കക്കാരൻ ഞാനാണെങ്കിൽ ചുങ്കത്തിന്റെ എണ്ണം ഒന്നേ നിൽകില്ല. ഒരു നൂറെണ്ണം വരെ ഇത്ര വലിയ ചുമടിന്‌ ചുമത്തുന്നതിൽ ഒരപാകതേം ഇല്യ?. വാര്യരുടെ വികടത്വവും ആസ്വദിച്ചു സദസ്യർ ചിരിതുടർന്നു.
?കുചവൃദ്ധിയേപ്പറ്റിയുള്ള കവിത താൻ കേട്ടിട്ടുണ്ടോ വാരരേ? നമ്പൂരിശ്ശൻ വായിൽ നിന്ന്‌ പുകലയെടുത്ത്‌ ദൂരെയെറിഞ്ഞു.
?പറയ്‌ തിരുമേനീ ഏതു കവിത? വാക്കുകൾ വ്യത്യസ്തങ്ങളായിരുന്നെങ്കിലും ഒരേ ശ്വാസത്തിലാണ്‌ വെടിക്കൂട്ടം ചോദിച്ചതു.ഒന്നിളകിയിരുന്നിട്ട്‌ നമ്പൂരിശ്ശൻ ചൊല്ലിത്തുടങ്ങി.
?മഞ്ചാടി പ്രായമായീ കുളിർക്കൊങ്ക മിനിഞ്ഞാ
ന്നിന്നലെപ്പങ്കജത്തിൻ മൊട്ടോടൊട്ടൊട്ടു സാമ്യം
ഇന്നുപോൽ കുംഭസാമ്യം നാളെകുംഭീന്ദ്രകുംഭത്തൊടു പടപൊരുതും
മറ്റന്നാൾ കുന്നുവെല്ലും? ന്നാണ്‌.
രസികതയേറിയ കവിതകൾക്ക്‌ ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകളില്ലല്ലോ...... അതുവേണ്ടല്ലോ....
?രസികൻ.....?ഒറ്റസ്വരത്തിൽ അനുവാചകവൃന്ദം ആസ്വാദനം അറിയിച്ചു. അപ്പോഴാണ്‌ ചന്ദ്രശേഖരക്കൈമൾ വന്നെത്തിയത്‌. കൈയ്മളുടെ മുഖത്ത്‌ ഗൗരവം നിറഞ്ഞിരുന്നു.
?ന്താ കൈമൾക്കിന്നൊരു ശീലായ്മ?​‍്‌?
?കേട്ടില്ലേ തിരുമേനീ.... രണ്ടീസമായി ഇതിലേ തോക്കുമായി കറങ്ങി നടന്നില്ലേ.... പാലാക്കാരൻ തോമ... പോയത്രേ....?
?എങ്ങിനെ ..........?ആകാംക്ഷനിറഞ്ഞ ഭീതിയുടെ ശബ്ദം മുഖങ്ങളിൽ നിന്നുൽഭവിച്ചു.
?ഇന്നലെ രാത്രീല്‌ വാറ്റുകാരൻ കൊച്ചെക്കന്റെയടുത്തുന്ന്‌ രണ്ടടിച്ചിട്ട്‌ പോയതാത്രേ.... ശംഖൂരിക്കോട്ടേടെ അടുത്തേക്കാന്നു പറഞ്ഞപ്പോ വിലക്കീതാ അവര്‌... തിരിച്ചു വന്നിട്ടില്ല ആള.​‍്‌?
?കാലചോദനം....... അല്ലാതെന്താ? സ്വബുദ്ധിയുള്ള ആരേലും പോവ്വോ രാത്രീലങ്ങോട്ട്‌....വിഡ്ഢി...?രാരിശ്ശൻ നായരുടെ സ്വരത്തിൽ ഭീതിയും നിസ്സഹായതയും നിഴലിട്ടിരുന്നു.
?ഇപ്പോ കുറേ നാളായി കുഴപ്പങ്ങളൊന്നും ഇല്ലാർന്നു. തൊടങ്ങിയോ
ഈശ്വരാ...... ഇനി ശംഖൂരിച്ചെകുത്താൻ കോട്ടവിട്ട്‌ പുറത്തേക്കെങ്ങാനും..?വൈദ്യർ പകുതിയിൽ നിർത്തി.
?ഹേയ്‌.... അതു ക്ഷിപ്രസാദ്ധ്യല്ല....ന്റെ ചാർച്ചക്കാരനല്ലേ കാളികാവ്‌ അഗ്നിഹോത്രികള്‌...മഹാ മാന്ത്രികനല്ലായിരുന്നോ വേദനാരായണൻ അഗ്നിഹോത്രികള്‌.... പത്തുമുന്നൂറ്റമ്പതു വർഷം മുമ്പ്‌ അദ്ദേഹം തളച്ചതാ... പിന്നെ ഗ്രാമത്തിൽ ഇറങ്ങീട്ടില്ല?. നമ്പൂരിശ്ശൻ സമാധാനിപ്പിച്ചു.
?ശര്യാ..... കൊറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്‌. കൈമളശ്ശൻ പൂരിപ്പിച്ചു.?നഗരായിരുന്നില്ലേ ഇവിടെ.... ശൂന്യമാക്കിക്കളഞ്ഞില്ലേ... എത്രാ കന്യകകള്‌ പോയേ..... നൂറ്‌! നൂറ്റൊന്നാമതു തികയ്ക്കുന്നതിനു മുമ്പ്‌ അഗ്നിഹോത്രികള്‌ പിടിച്ചുകെട്ടി...മാന്ത്രികയുദ്ധല്ലേ നടന്നത?
?വേദനാരായണൻന്നായിരുന്നില്ലേ നമ്പൂരിശ്ശാ അത്തിരുമേനിയുടെ പേരും. നിമിത്തം പോലാണല്ലോ ഇത്തിരുമേനിയുടെ പേരും വേദനാരായണൻന്നാ..? ചിന്താഭാവത്തോടെ രാരിശ്ശൻനായർ നിർത്തി.
?ശംഖൂരിയെപ്പറ്റി ഒത്തിരി ഭീകരകഥകൾ കേട്ടിട്ടുണ്ട്‌. പക്ഷേ ഈ തളപ്പിന്റെ കഥ ആദ്യാ..? ഒന്നു പറയൂ തിരുമേനീ
തിരുമേനിയുടെ മാത്രമല്ല ചുറ്റുമിരുന്നവരുടെയെല്ലാം മുഖങ്ങൾ ഗൗരവഭരിതമായി..അവിടെ നിറഞ്ഞ ശംഖൂരിപ്പേടി സംബന്ധം കഴിഞ്ഞ്‌ ഇവിടെ വന്ന നാൾ മുതൽ നാട്ടുകാരിൽ കാണുന്നതാണ്‌, നായർ ഓർത്തു. ശംഖൂരിക്കോട്ട നിൽക്കുന്ന മലമുകളിലേക്ക്‌ ഭയത്തോടെ എല്ലാവരും നോക്കുന്നതു കണ്ടു. അക്കഥ പറയാനും കേൾക്കാനും ഇഷ്ടമല്ല എന്ന്‌ ആ മുഖങ്ങൾ വ്യക്തമാക്കുന്നുണ്ടായാറുന്നു. മടിയോടെയെങ്കിലും തിരുമേനി അക്കഥ പറഞ്ഞു തുടങ്ങി.
സന്മന്ത്രവാദികളായ ശംഖൂരിത്തമ്പ്രാക്കളുടെ വംശപരമ്പരയിൽ ഏകദേശം മുന്നൂറ്റമ്പതു വർഷങ്ങൾക്കു മുൻപ്‌ പിറന്ന്‌ ദുർമന്ത്രവാദം സ്വീകരിച്ച കോനാതിരിയാണ്‌ സൂര്യവർമ്മ. നൂറുകന്യകകളെ നരബലിയർപ്പിച്ച്‌ യജ്ഞം പൂർണ്ണമാക്കാൻ നൂറ്റൊന്നാമത്തെ കന്യകയെ സജ്ജമാക്കി സൂര്യവർമ്മൻ.......
നൂറ്റൊന്നാമത്തെ കന്യകയുടെ ബലി പിഴച്ചു. തമ്പുരാൻ ഭസ്മമായിപ്പോയില്ലേ. പക്ഷേ സർപ്പരൂപം പൂണ്ട്‌ ഗ്രാമത്തിൽ പിന്നേം വിലസി ആള്‌. വേദനാരായണൻ അഗ്നിഹോളികള്‌ തളച്ചില്ലേ അതിനെ. ശംഖൂരിക്കോനാതിരിമാർ ഇവിടുത്തെ രാജാക്കന്മാരായിരുന്നു അറിയില്ലേ... നമ്മുടെ കൊട്ടാരവും കോട്ടേം വസ്തുവഹകളെല്ലാം ആ സ്വരൂപത്തിലേക്കു ചേർന്നതല്ലേ.....?
?കൊട്ടാരം ഇപ്പോ റിസീവറല്ലേ ഭരിക്കുന്നേ??
?താവഴികള്‌ അവകാശത്തർക്കം ഒണ്ടാക്യാ അങ്ങിനെ തന്ന്യാ... മടുത്തിട്ടാ ശശീന്ദ്രവർമ്മത്തിരുമേനി വിദേശത്തേക്ക്‌ പോയത്‌. സിംഗപ്പൂരായിരുന്നു ആദ്യം. ഇപ്പോ അമേരിക്കേലാ. കോടീശ്വരന്മാരാ....അദ്ദേഹം തീപ്പെട്ടിട്ട്‌ അധികനാളായില്ല?. വരത്തൻനായർക്ക്‌, നമ്പൂരി കഥകൾ ചുരുക്കിപ്പറഞ്ഞു കൊടുത്തു.
?അതു പത്രത്തിലുണ്ടായിരുന്നു. കേസ്‌ അനുകൂലമാകുമോ തിരുമേനി??
?ശരിയായ അവകാശികള്‌ ശംഖൂരിത്തമ്പ്രാക്കളല്ലേ വാര്യരേ. വിധി അനുകൂലമായിത്തന്നെ വരും എനിക്കു നിശ്ചയാ. സിവിൽക്കേസല്ലേ. വർഷം എത്രകഴിഞ്ഞു. ഇനി വിധിയാകാൻ എത്ര നാളാകുമോ ആവോ.? സംഭാഷണം വ്യതിചലിച്ചു.
?പക്ഷേ നമ്മടെ വക്കീല്‌ ജഗജില്ലിയല്ലേ... വരുന്ന അടിക്ക്‌ കൃത്യം മറുപടി കൊടുക്കാതെ അങ്ങേരടങ്ങില്ല?.
?കൊച്ചുതമ്പുരാണ്‌ ഇതിലൊന്നും താൽപര്യല്ലേ ആവോ. തമ്പുരാൻ തീപ്പെട്ടു
പോയിട്ടും അദ്ദേഹം തിരിച്ചു വന്നില്യാല്ലോ.. ഈ രാജാക്കന്മാരുടെ ഒരുകൂട്ടം! അവരില്ലാതെ ഈ നാടിനെന്താ ഒരു പെരുമ?.? വൈദ്യരുടെ ഉദീരണത്തിന്‌ മറുപടി നൽകിയത്‌ കൈയ്മളാണ്‌. മൂക്കിപ്പൊടി വലിച്ചു കയറ്റിയിട്ട്‌ നാലാൾ ഞെട്ടുന്ന വിധം തുമ്മിക്കൊണ്ട്‌ കയ്മൾ തുടർന്നു പറഞ്ഞു.
?വരും ..വരാതെവിടെപ്പോകാൻ..? കൊച്ചുകോനാതിരിയുടെ പേരറിയ്‌വോ... ശക്തൻ തമ്പുരാൻന്നാ. ശക്തൻ തന്ന്യാ ആള്‌. വക്കീല്‌ മോഹനചന്ദ്രന്റെ കയ്യില്‌ ചിത്രംണ്ട്‌. എന്തൊരു ഗാംഭീര്യാ.. പണ്ട്‌ എനിക്ക്‌ കൊട്ടാരത്തിൽ ശേവുകമുണ്ടായിരുന്ന കാലത്ത്‌ അവിടെക്കണ്ട ഏതോ തമ്പുരാന്റെ എണ്ണഛായാചിത്രത്തിലെ അതേ രൂപാ... ആറടിയോളമുണ്ട്‌ ആള്‌.... ?ശശീന്ദ്രവർമ്മത്തമ്പുരാനേപ്പോലെ കുള്ളനല്യ.?
?കുള്ളനേയ്‌...? വൈദ്യർ ഏറ്റുപിടിച്ചു. ?എന്റെ പൊക്കംണ്ടായിരുന്നു. ഒരുമിച്ചു പഠിച്ചതല്യേ? അഞ്ചടി എട്ടിഞ്ച്‌....കുള്ളനേയ്‌... കയ്മളേ... വേണ്ടാസനം പറയല്ലേ..?
?വേണ്ടാസനമല്ല വൈദ്യരേ. അക്കുലത്തിൽപ്പിറന്നോർക്കെല്ലാം ആറടിയാപൊക്കം. വിരിഞ്ഞ നെഞ്ച്‌, മുട്ടുവരെ നീളുന്ന മുസലം പോലുള്ള കൈകൾ. അതുവച്ചുനോക്കുമ്പം ശശീന്ദ്രവർമ്മത്തമ്പുരാൻ അശുവാ... അതാ പറഞ്ഞെ..? കയ്മൾ കൈകഴുകി.
?കോടതിവിധി ആകാൻ പോണൂന്ന്‌ കേട്ടു. അതിനിടയിലാ വക്കീല്‌ അമേരിക്കയിലേക്ക്‌ തമ്പുരാന്റെ അടുക്കൽ പോയിരിക്കുന്നേ. മോളൂട്ടി ശ്രീദേവീം ഉണ്ടത്രെ. അക്കുട്ടീടെ നൃത്തോ പാട്ടോ ഏതാണ്‌ അവിടുത്തെ മലയാളികളുടെ സംഘടനേല്‌ നടക്കുവാത്രേ.?
?അതിനാണോ വക്കീല്‌ പോയേക്കണെ? ന്നാ നിരീച്ചോ കേസിന്റെ കാര്യം ശരിയാക്കാൻ തന്ന്യാ... എന്റീശ്വരാ അക്കുലത്തിന്‌ അഹിതമായതൊന്നും വിധിയാകല്ലേ..? വാര്യർ പ്രാർത്ഥിച്ചു.
?ആ കോലത്തിരിയുടെ കുതന്ത്രങ്ങളല്ലേ എല്ലാ കേസിനും കാരണം. അയാള്‌ അംബാലികക്കുഞ്ഞമ്മയെ വേളികഴിച്ച്‌ ഇവിടെ കാലെടുത്ത്‌ കുത്തിയപ്പോ തുടങ്ങിയതാ കള്ളക്കളീം കേസുമെല്ലാം. സാരല്യ എല്ലാം നന്നായ്‌ വരും...? തിരുമേനിയുടെ അഭിപ്രായത്തിന്‌ എല്ലാവരും ഏറാൻ മൂളി.
ആൽത്തറക്ലബ്ബുകാരുടെ ചർച്ചയുടെ അനുബന്ധമായി പ്ലാന്റേഴ്സ്‌ ക്ലബ്ബിലെ വെടിവട്ടത്തിലും പ്രസ്തുത വിഷയം ചർച്ച ചെയ്യപ്പെടുകയായിരുന്നു. അവിരാച്ചൻ മുതലാളിയുടെ മകൻ ബേബി ഈയിടയാണ്‌ ശംഖൂരിയിലെത്തിയതും ക്ലബ്ബിൽ മെമ്പറായതും. ഭാഗഉടമ്പടി ചെയ്ത്‌ കാരണവർ ഇഹലോകവാസം വെടിഞ്ഞു. ഇവിടുത്തെ തോട്ടം ഷെയറായി ബേബിച്ചനു കിട്ടി. കക്ഷിക്ക്‌ സ്ഥലപുരാണം വല്യ നിശ്ചയമില്ല.
?ഇക്കേൾക്കുന്നതെല്ലാം എങ്ങനെയാടാവേ വിശ്വസിക്കുന്നത?? കക്ഷി തുറന്നടിച്ചു.
?ഈയാള്‌ തോമാശ്ലീഹായുടെ ആളല്ലേ... വിരലിട്ടുനോക്കാതെ വിശ്വസിക്ക്വോ?? ഗ്ലാസ്സിലെ മദ്യം നീറ്റായി വലിച്ചുകൊണ്ട്‌ പ്രോഫസർ അച്ചായനിട്ട്‌ ഒരു കുത്ത്‌ കുത്തി. റിട്ടയറായെങ്കിലും നാരായണയ്യർ എല്ലാവർക്കും പ്രോഫസറാണ്‌.
?ഇതെല്ലാം ചരിത്രത്തിന്റെ ഭാഗങ്ങളാടാവേ. പല അഡീഷൻസും സംഭവങ്ങളുടെ നിജസ്ഥിതിയിൽ കടന്നുകൂടിയിട്ടുണ്ടാകാം. പക്ഷേ അടിസ്ഥാനപരമായി ഐതിഹ്യങ്ങളിൽ സത്യമുണ്ടാകാതെ വയ്യ? സുരേന്ദ്രൻ പിള്ള വിശദീകരിച്ചു.
ഗ്ലാസ്സിലേക്ക്‌ മദ്യം പകർന്ന്‌ നിറയെ ഐസ്‌ ക്യൂബിട്ടുകൊണ്ടിരുന്ന ബേബിയുടെ മുഖത്തെ പുഞ്ചിരി കണ്ടുകൊണ്ടാകാം പ്രോഫസർ ഒരു ക്ലാസ്സെടുക്കാൻ തുനിഞ്ഞത്‌.
?ശംഖൂരിക്കോനാതിരിമാർ സർപ്പാരാധകരാണ്‌. സന്മന്ത്രവാദം മാത്രം പ്രയോഗിച്ചിരുന്ന അക്കുലത്തിൽപ്പിറന്ന്‌ വഴിപിഴച്ചു പോയതാണത്രേ, ദുർമ്മന്ത്രവാദം സ്വീകരിച്ച സൂര്യവർമ്മൻ.
?സന്മന്ത്രവാദവും ദുർമ്മന്ത്രവാദവും...... നിങ്ങളും ഇതെല്ലാം വിശ്വസിക്കുന്നോ പ്രോഫസറേ.?
?ശാസ്ത്രത്തിന്റെ നിർവ്വചനങ്ങൾക്കപ്പുറം നടന്ന പലസംഭവങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌ ബേബിച്ചാ... നിഷേധിക്കാനാവില്ല അവയൊന്നും.? പ്രോഫസർ അയ്യർ പറഞ്ഞത്‌ വളരെ സീരിയസ്സായിട്ടാണ്‌.
?ഞാനിതേ വരെ ഒരു സാധനത്തേം കണ്ടിട്ടില്ല പ്രകൃതിക്കതീതമായിട്ട്‌. അതുപോട്ടെ. ശംഖൂരിക്കോട്ടയിലേക്ക്‌ തിരിച്ചു വരാം. അവിടെ എന്തു കണ്ടൂന്നാ ആൾക്കാര്‌ പറയുന്നത?? ബേബിച്ചന്റെ ചോദ്യം ഋജുവായിരുന്നു.
?ഇടയ്ക്കുകയറിപ്പറയില്ലെങ്കിൽ ചരിത്രം ഞാൻ വിശദീകരിക്കാം.?പ്രോഫസർ ചുറ്റും നോക്കിയിട്ട്‌ തുടർന്നു. ?ഞാൻ പറഞ്ഞപോലെ ശംഖൂരി രാജവംശം സർപ്പാരാധകരായിരുന്നു. മന്ത്രവാദത്തിന്റെ അങ്ങേയറ്റം വരെ പഠിച്ചവർ. തലമുറകളായി കൈമാറിവന്ന മാന്ത്രിക സിദ്ധിയുള്ളവർ. മുന്നൂറ്റി അമ്പതോളം വർഷങ്ങൾക്കു മുൻപ്‌ ജീവിച്ചിരുന്ന സൂര്യവർമ്മക്കോനാതിരിക്ക്‌ തന്റെ സന്മന്ത്രവാദസിദ്ധികൾ നഷ്ടമായി. ശത്രുക്കളായിരുന്ന കോലത്തിരി, സാമൂതിരി, വള്ളുവക്കോനാതിരി എന്നീ രാജാക്കന്മാരോടൊപ്പം പിടിച്ചു നിൽക്കാൻ വേണ്ടി ശംഖൂരി മാന്ത്രികർ ഒരിക്കലും ചെയ്യരുതാത്തതുചെയ്ത്‌ അദ്ദേഹം ദുർമ്മന്ത്രവാദത്തിലേക്ക്‌ വഴിതിരിഞ്ഞു. അവസാനം അമർത്യതയ്ക്കുള്ള ആഗ്രഹത്തോടെ നൂറ്റൊന്നു കന്യകകളെ ബലിയർപ്പിക്കാൻ കോപ്പു കൂട്ടി. നൂറ്റൊന്നാമത്തെ കന്യകയെ ബലിനൽകാനുദ്യമിച്ചപ്പോൾ പിഴച്ച കോനാതിരിക്ക്‌ പ്രകൃതിയുടെ തിരിച്ചടിയേറ്റു. ദുർമ്മൂർത്തികൾ അങ്ങേരെ നശിപ്പിച്ചു. പക്ഷേ അതിനു മുൻപ്‌ ശംഖൂരിയുടെ കാവലാളായ നാഗപ്പെരുമാളിലേക്ക്‌ സൂര്യവർമ്മ കൂടുമാറി. പിന്നീട്‌ മരണമില്ലാത്ത ആ രാക്ഷസനാഗരൂപം നഗര പഥങ്ങളിൽ അശാന്തി പടർത്തി. ഒരു ജനപദം മുഴുവൻ ഭീതിയിലായി. മഹാമാന്ത്രികനായ കാളികാവ്​‍്‌ അഗ്നിഹോത്രികൾ ഭീകരമായ മാന്ത്രിക കർമ്മങ്ങളിലൂടെ ആ ദുഷ്ടസർപ്പത്തെ കോട്ടയ്ക്കു വെളിയിൽ വരാത്തവിധം ബന്ധിച്ചിട്ടു. നശിപ്പിക്കാൻ വേണ്ടിയുള്ള കർമ്മ പദ്ധതികൾക്ക്‌ തയ്യാറെടുത്തു കൊണ്ടിരുന്നപ്പോഴാണ്‌ അദ്ദേഹത്തിന്‌ മരണം സംഭവിച്ചതു ?. പ്രോഫസർ പറഞ്ഞു നിർത്തി.
?ആരെങ്കിലും അതിനെ കണ്ടിട്ടുണ്ടോ... ഈ രാക്ഷസസർപ്പം എങ്ങിനെയിരിക്കുമെന്നാ പറഞ്ഞുകേൾക്കുന്നത്‌..?? ബേബിച്ചന്റെ സംശയം തീരുന്നില്ല.
?കണ്ട്‌ ഭയന്ന പലരും തലമുറകളിലൂടെ പറഞ്ഞുകേട്ട അറിവേയുള്ളൂ. ഒരു കൊന്നത്തെങ്ങിന്റെ ഇരട്ടി നീളവും, കരിമ്പനയുടെ ഇരട്ടി വണ്ണവുമുള്ള ഭീകര രൂപിയായ ഒരു രാജവെമ്പാലയാണത്രെ അത ​‍്‌! ഫണത്തിൽ നിന്നും അഗ്നിവമിക്കുമെന്നാണ്‌ പറയുന്നത്‌. ഒരാനയെപ്പോലും വരിഞ്ഞെടുത്തുയർത്താൻ കെൽപ്പുണ്ടത്രേ അതിന്‌...?
?ഹഹ....? പൊട്ടിച്ചിരിച്ചു ബേബിക്കുട്ടി. പ്രോഫസർ അയ്യരുടെ മുഖം ചുവന്നു. ?എന്റെ പ്രോഫസറേ നിങ്ങളും ഈ വിഡ്ഢിക്കഥ വിശ്വസിക്കയാണോ? ഭയങ്കരം തന്നെ. സുവോളജിസ്റ്റുകൾ കണ്ടെത്തിയിട്ടുള്ള കിങ്കോബ്രയുടെ അതായത്‌ രാജവെമ്പാലയുടെ ഏറ്റവും വലിയ നീളം വെറും പതിനെട്ട്‌ അടിയാണ്‌.....?
?തെറ്റ്‌ ? അതേവരെ ഉരിയാടാതിരുന്ന കേണൽ മാത്യു ഏറ്റുപിടിച്ചു.
?എനിക്ക്‌ നേരിട്ടറിയാവുന്ന ഒരു കഥ പറയാം....?മാത്യു ഗ്ലാസ്സ്‌ കാലിയാക്കി ഒരു സിഗരറ്റിനു തീപിടിപ്പിച്ചു. കഥകേൾക്കാൻ തയ്യാറായപോലെ സംഘാംഗങ്ങൾ മുന്നോട്ടാഞ്ഞിരുന്നു. കേണലിന്റെ പട്ടാളക്കഥകൾ ക്ലബ്ബിനൊരു നോസ്റ്റാൾജിയയാണ്‌. പുകവിട്ടുകൊണ്ട്‌ കേണൽ കഥയാരംഭിച്ചു.
?ക്യാപ്റ്റന്റാങ്കിലുണ്ടായിരുന്ന കാലമാ. ഒരവധിക്കു നാട്ടിൽ വന്നപ്പോൾ എന്റെ ഉറ്റബന്ധുവായ പൗലോസ്കുട്ടിയുടെ കൂടെ ഒരു ത്രില്ലൻ എക്സ്പീരിയൻസിനു വേണ്ടി യാത്രതിരിച്ചു. ഇടമലയാറിൽ നിന്നും ഒരു പത്തമ്പതുകിലോമീറ്റർ കാട്ടിനുള്ളിലൂടെ. ഇടമലയാർ കാട്‌ കണ്ടിട്ടുണ്ടോ ആരെങ്കിലും?.?
?തട്ടേക്കാട്‌, കുട്ടംപുഴവരെയൊക്കെ പോയിട്ടുണ്ട്‌ ?. ബേബിച്ചൻ പറഞ്ഞു. കേണലിന്റെ കഥനത്തിനിടെ ഇടയ്ക്കിതേപോലെ ചോദ്യോത്തരങ്ങളുണ്ടാകും. ആരെങ്കിലും എന്തെങ്കിലും മറുപടി പറയണമെന്ന്‌ കേണലിന്‌ നിർബന്ധമാണ്‌. ആ ഇടവേളയിലാണ്‌ കേണൽ സിഗരറ്റിൽ നിന്ന്‌ ഒരു പഫ്‌ എടുക്കുകയോ, മുൻപിലിരിക്കുന്ന ഗ്ലാസ്സിൽ നിന്ന്‌ ഒരു സിപ്പ്‌ എടുക്കുകയോ ചെയ്യുക. അങ്ങേരുടെ പതിവ്‌ ക്ലബ്ബൻമാർക്കറിയാം.
?പൗലോസ്‌ കുട്ടിയുടെ പരിപാടിയെന്തെന്നറിയാവോ. കഞ്ചാവ്‌ കൃഷി.! പോലീസിനും ഫോറസ്റ്റേഴ്സിനും അപ്രാപ്യമായ നിബിഢവനത്തിലാണ്‌ കൃഷി. അപ്പനും ആറ്‌ ചേട്ടാനിയന്മാരും കൂടി ഏറുമാടം കെട്ടി അതിൽത്താമസിച്ചാണ്‌ കൃഷികാര്യങ്ങൾ നടത്തിയിരുന്നത്​‍്‌. ഗ്രാന്റ്‌ അനുഭവങ്ങളായിരുന്നു. ഇഷ്ടംപോലെ ചാരായം വാറ്റിയടിക്കുക... ആവശ്യം പോലെ വെടിയിറച്ചിയും. അപ്പനും മക്കളും ഒന്നിച്ചിരുന്നേ കഴിക്കുകയുള്ളൂ. അത്രയോജിപ്പായിരുന്നു. വാറ്റും വെടിയിറച്ചീം... എന്നാ സൊയമ്പൻ കോമ്പിനേഷനാണെന്നറിയാവോ... കഴിച്ചിട്ടുണ്ടോ താൻ.?? കേണലിന്റെ ചോദ്യം പ്രോഫസറോടായിരുന്നു.
?അതെത്രവേണമെങ്കിലും ഇവിടെ ശംഖൂരീലും കിട്ടുമല്ലോ? പ്രോഫസർ മറുപടി പറഞ്ഞു. കേണൽ ഒരു സിപ്പ്‌ എടുത്തിട്ട്‌ ഗ്ലാസ്സ്‌ താഴെവച്ചു.
?ഇവിടെ കിട്ടുന്ന ഈ ദാരിദ്ര്യം പിടിച്ച സാധനമല്ല. നല്ല നറുനീണ്ടീം അങ്ങാടി മരുന്ന്‌ അറുപത്തിനാലും ഇട്ട്‌ കാച്ചുന്ന അസ്സല്‌ സാധനം. അതുപോട്ടെ. പൗലോസുകുട്ടിയുടെ ഇളയ അനിയൻ വക്കച്ചൻ ഇറച്ചി വല്ലതും കിട്ടുമോന്നു നോക്കാൻ നാടൻ ഇരട്ടക്കുഴൽ തോക്കുമായി ഇറങ്ങി. തോക്ക്‌ എല്ലാവർക്കും പ്രത്യേകം പ്രത്യേകമുണ്ട്‌. അഞ്ചു മിനിട്ട്‌ കഴിഞ്ഞില്ല. അവൻ പറന്നു വരുന്നതു കണ്ടു. പേടിച്ചരണ്ടിരുന്ന അവൻ കാര്യം പറഞ്ഞൊപ്പിച്ചു. ഭയങ്കര വലിപ്പമുള്ള ഒരു രാജവെമ്പാലയെ കണ്ടത്രെ. പേടിച്ച്‌ തോക്കും ഇട്ടിട്ട്‌ ഓടി രക്ഷപ്പെടുകയാണ്‌ ചെയ്തത്‌ ?. കേണൽ നിർത്തിയിട്ട്‌ ഒരു സിപ്പെടുത്ത്‌ ഒരു പുക ഉള്ളിലാക്കി പുറത്തേക്കു വിട്ടു. കഥയുടെ ക്ലൈമാക്സിൽ ഒന്നു നിർത്തുന്നത്‌ കേണലിന്റെ പതിവാണ്‌.
?നിറതോക്കുകളുമായി ഞങ്ങൾ അവൻ സാധനത്തെ കണ്ടുവേന്നു പറഞ്ഞ തോടിന്റെ കരയിലൂടെ അടിവെച്ചടിവെച്ചു നീങ്ങി. വഴിക്ക്‌ അവന്റെ തോക്കും കിട്ടി. ഒരരകിലോമീറ്റർ താഴേയ്ക്കുവന്നുകാണും. പെട്ടെന്ന്‌ വെള്ളത്തിൽ വല്ലാത്ത തിരയിളക്കം കണ്ട്‌ നിശ്ചലരായി നിന്നുപോയി. അടുത്ത നിമിഷം ....! കർത്താവേ എങ്ങിനെയാണാ ദൃശ്യം വർണ്ണിക്കേണ്ടത്‌. അവന്റെ റിപ്പോർട്ട്‌ സത്യത്തിൽ അണ്ടർസ്റ്റേറ്റ്‌മന്റായിരുന്നു. വെള്ളത്തിനടിയിൽ നിന്നും അത്‌ ഉയർന്നു വന്നു. ഒരൊന്നരയാൾ ഉയരത്തിൽ! ഭീകരമായ സീൽക്കാരത്തോടെ വിരുത്തിയ പത്തി കണ്ട്‌ ഞങ്ങൾ വിരണ്ടു പോയി. ആറേഴുതോക്കുകളിൽ നിന്നും ഒരേ സമയം നിറയൊഴിഞ്ഞു. പ്രാണവേദനയോടെ വെള്ളത്തിൽ കിടന്നു പിടഞ്ഞ ഉടലിലും ഓരോരുത്തരായി നിറയൊഴിച്ചു.വെള്ളത്തിൽ വലിയ വട്ടങ്ങളായി ചോര പരക്കുന്നതു കണ്ടു.?
കേണൽ വീണ്ടും പരിണാമഗുപ്തി നീട്ടിക്കൊണ്ട്‌ ശ്രോതാക്കളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. ഗ്ലാസ്സ്‌ കാലിയാക്കിയിട്ട്‌ അദ്ദേഹം തുടർന്നു.
?പൗലോസ്‌ കുട്ടി വെട്ടിയെടുത്ത മുളകൊണ്ട്‌ അതിനെ ഒരു വിധത്തിൽ കരയ്ക്കടുപ്പിച്ചു ഭയങ്കരം! കക്കയുടെ അത്രയും വലിയ ശൽക്കങ്ങളായിരുന്നു. തല തകർന്നിരുന്നെങ്കിലും അതിന്റെ വട്ടക്കണ്ണുകളിൽ നരകാഗ്നി കണ്ടു. ആറടിപ്പൊക്കമുള്ള എന്റെ അളവിന്മുറിച്ച ഈറ്റക്കോൽ വച്ചളന്നു നോക്കി. ഇരുപത്തിനാലര അടിയോളമായിരുന്നു അതിന്റെ നീളം. എന്റെ തുടയേക്കാളും വണ്ണം... ഒരു വിധത്തിൽ അതിനെ തിരികെ വെള്ളത്തിലേക്കു തന്നെ തള്ളിയിട്ടു. ഏറുമാടത്തിൽ വന്ന്‌ രണ്ടെണ്ണം അടിച്ചിട്ടും വിറയൽ വിട്ടുമാറാൻ മണിക്കൂറുകളെടുത്തു. എന്റെ അനുഭവകഥയാ ഇത്‌. ഇതേപ്പറ്റി ബേബിയുടെ അഭിപ്രായമെന്താ​‍്‌?
?കേണൽസാറ്‌ കണ്ട കാര്യമായതുകൊണ്ട്‌ എനിക്കെതിരഭിപ്രായമില്ല. പക്ഷേ അനക്കോണ്ടയും പൈത്തണുമൊക്കെയല്ലേ അത്രയും നീളം വയ്ക്കൂ..?
?നാൽപ്പതടി നീളമുള്ള പൈത്തണെ-പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടത്രേ.. ശംഖൂരിപ്പാമ്പിനെ എഴുതിത്തള്ളാൻ വരട്ടെ... വൈചിത്രങ്ങൾക്ക്‌ കുറവേതുമില്ലാത്ത നാടാ ശംഖൂരി. സാദ്ധ്യത തള്ളിക്കളയണ്ട. പക്ഷേ ന്യായമായ ഡിഡക്ഷന്‌ ശേഷമേ അംഗീകരിക്കാവൂ എന്നു മാത്രം?. കേണൽ നിർത്തി.
?ഏതായാലും നമ്മുടെ ശാസ്ത്രസത്യങ്ങൾക്കപ്പുറത്തുള്ള എന്തോ ഒന്ന്‌ ശംഖൂരിക്കോട്ടയിലുണ്ട്‌ ഉറപ്പാ.... ശംഖൂരിക്കോട്ടയുടെ നിലവറകളും പാതാളഗഹ്വരങ്ങളും കണ്ടവരാരുണ്ട്‌.? അവിടെ നിന്നും പോകുന്ന ഒരു തുരങ്കം ആറുകിലോമീറ്റർ താഴെ കൊട്ടാരംവരെ ചെന്നെത്തുമത്രേ!. വേറൊന്ന്‌ ആഴം നിർണ്ണയിക്കാൻ പറ്റാത്ത ശംഖൂരിപ്പുഴയുടെ കയങ്ങളിൽച്ചെന്നെത്തുന്നതാണത്രേ!?പ്രോഫസർ ഒരു ദീർഘനിശ്വാസത്തോടെ നിർത്തി. ഈ ഭീകര സത്യങ്ങളെയെല്ലാം അഭിമുഖീകരിക്കുവാൻ വിധി തങ്ങളെതിരഞ്ഞെടുത്തിരുന്ന വിവരം അവർക്ക്‌ അജ്ഞേയമായിരുന്നല്ലോ...
?ഇന്നും ഈ ഗുഹകളിലെവിടെയോ ശംഖൂരിയുടെ മുഴുവൻ കെട്ടിരുപ്പു നിധിയും സൂക്ഷിച്ചിട്ടുണ്ടെന്നാ കേൾവി. കാവലായി നാഗത്താന്മാരും. പലരും ശ്രമിച്ചിട്ടുണ്ട്‌ അതുകണ്ടെത്താൻ. ആ ശ്രമത്തിനിടയിൽ അപ്രത്യക്ഷരായിട്ടുണ്ട്‌ പലരും. ഇക്കഥകൾ ബേബിച്ചനറിയാമോ?? സുരേന്ദ്രൻ പിള്ളയുടെ വാക്കുകളിൽ സത്യം കഥിക്കുന്നവന്റെ ഗൗരവം നിറഞ്ഞിരുന്നു.
വാദപ്രതിവാദത്തിൽ പരാജയപ്പെട്ടുവേങ്കിലും ബേബിയുടെ മനസിൽ ഇക്കഥകളൊരാവേശമായി. ഐതിഹ്യങ്ങൾക്കപ്പുറവും ഈ കഥകളിലെ സത്യം അറിയാൻ സാധിച്ചെങ്കിൽ.... ഒരു വട്ടം ശംഖൂരിക്കോട്ടയിലൊരു പര്യടനം നടത്തിയാലോ? കേട്ടറിവുകൾക്കപ്പുറം കണ്ടറിവിന്റെ ത്രിൽ അനുഭവിക്കുവാൻ ഒരു ത്വര. കൗമാരകാലത്തെ സാഹസികത വീണ്ടും ഉണരുകയാണോ...?
ഇക്കഥകൾ ബേബിച്ചൻ അറിയാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
ശംഖൂരിക്കാരുടെ പേടിയേപ്പറ്റി ഓർത്തപ്പോൾ ചിരി വന്നു. കോട്ടയിൽ ഒരു വട്ടം കയറി പരിശോധിക്കാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ നടുങ്ങി വിറക്കുകയായിരുന്നു അവരെല്ലാം. കേണൽ മാത്രം അക്ഷോഭ്യനായി രംഗം വീക്ഷിച്ചുകൊണ്ട്‌ ഡ്രിംഗ്‌ സിപ്പ്‌ ചെയ്തുകൊണ്ടിരുന്നു. പക്ഷേ അദ്ദേഹവും തന്റെ നിർബന്ധബുദ്ധി കണ്ടപ്പോൾ വിലക്കി.
അവരാരും ഈ എക്സ്പെഡീഷന്‌ വരില്ല എന്ന്‌ വ്യക്തമാക്കിയപ്പോൾ വാശി കൂടുകയാണ്‌ ചെയ്തത്‌. ശംഖൂരിക്കോട്ടയിലേയ്ക്കുള്ള വഴി കണ്ടിട്ടുണ്ട്‌. വണ്ടി വനപാതയിലൂടെ കോട്ടവരെ എത്തുമെന്നാണ്‌ പലരും പറഞ്ഞുകേട്ടിട്ടുള്ളത്‌. പക്ഷേ വണ്ടി കൊണ്ടുവന്നാൽ എല്ലാവരും ശ്രദ്ധിക്കും എന്നതിനാൽ കാൽനടയായിതന്നെ പോരാമെന്ന്‌ കരുതി. മോളിക്കുട്ടിയും മക്കളും സിറ്റിയിൽ പോയിരിക്കുന്നു. അവളുടെ അപ്പൻ വന്നിട്ടുണ്ട്‌. അപ്പനെ വഹിപ്പിക്കാൻ ഷോപ്പിംഗിന്‌ കൊണ്ടുപോയിരിക്കുകയാണ്‌ മകൾ.
ഇരുണ്ടു തുടങ്ങിയപ്പോഴാണ്‌ ഇറങ്ങിയത്‌. സിംഗിൾബാരൽ ഗണ്ണെടുത്തപ്പോൾ ഒന്നു സംശയിച്ചിട്ട്‌ പിസ്റ്റൾ കൂടി എടുത്തു. ഇരിക്കട്ടെ അതും. തനിയെ ആണല്ലോ. ചെറുപ്പത്തിലേ മുതലേ വേട്ടയും സാഹസികതയും ജീവിതത്തിന്റെ ഭാഗമായിരുന്നതിനാൽ സ്വന്തം കാലിൽ നിൽക്കാറായപ്പോൾ കൈക്കൂലികൊടുത്തിട്ടാണെങ്കിലും ഗൺ ലൈസൻസ്‌ സംഘടിപ്പിച്ചു. ശംഖൂരിയിൽ താമസമായ ശേഷം ഉപയോഗിക്കാതിരിക്കുകയായിരുന്നു.
കിതപ്പകറ്റാൻ വഴിയ്ക്ക്‌ ഒന്നുരണ്ടു വട്ടം ഇരുന്നെങ്കിലും കോട്ടയുടെ അടുത്തെത്തിയപ്പോൾ ക്ഷീണം എല്ലാം പമ്പ കടന്നിരുന്നു. ഇരുളിൽ കോട്ടയ്ക്ക്‌ ഒരു പൗരാണിക ഗാംഭീര്യം തോന്നിച്ചു. ഭീതി തോന്നിയില്ലെങ്കിലും അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നെന്ന്‌ ആറാമിന്ദ്രിയം ആവർത്തിച്ച്‌ പറയുന്നു. അതൊന്നും കണക്കാക്കിയില്ല. ഒരു സിഗരറ്റ്‌ കത്തിച്ച്‌ വലിച്ച ശേഷം കോട്ടയ്ക്കുള്ളിലേയ്ക്ക്‌ ചാഞ്ഞ്‌ നിൽക്കുന്ന മരത്തിലൂടെ കയറാമെന്ന്‌ കരുതി.
കരിയിലകളും ചുള്ളികമ്പുകളും എന്തോ പാദപതനത്തിൽ ഞെരിയുന്നത്‌ കേട്ടപ്പോൾ ആദ്യമായി ഭീതി തോന്നി. ചാടിയെഴുന്നേറ്റു. തോക്ക്‌ തോളിൽ നിന്നും താനറിയാതെ കൈയിൽ വന്നത്തെപ്പോഴാണ്‌.? സിഗരറ്റ്‌ വലിച്ചെറിഞ്ഞ്‌ ഹെഡ്ലൈറ്റ്‌ തെളിച്ചു. മുമ്പിലെ ദൃശ്യം കണ്ട്‌ വിറച്ച്‌ പോയി.
എണ്ണമറ്റ ഒരു കുറുനരിക്കൂട്ടം തന്റെയടുത്തേയ്ക്ക്‌ സംഭീഷണമായി അടുത്തുകൊണ്ടിരുന്നു. ലൈറ്റ്‌ തെളിഞ്ഞ വഴി ഇളിച്ചുകൊണ്ട്‌ തന്റെ നേരെ ചാടിവീഴാൻ തയ്യാറെടുത്തിരിക്കുന്ന സൃഗാലവൃന്ദത്തിന്റെ മുരളൽ നെഞ്ചം കിടുക്കുന്ന ഓരിയിടലായി മാറി. നിമിഷമേ ബാക്കിയുള്ളു. സിംഗിൾബാരൻ ഗണ്ണിലെ ഒറ്റ കാറ്റ്‌റിഡ്ജും, പിസ്റ്റളിലെ ആറ്‌ വെടിയുണ്ടകളും നിഷ്ഫലങ്ങളാണ്‌.
ഒരൊറ്റയോട്ടമായിരുന്നു. ആരവങ്ങൾക്കിടയിൽ കോട്ടയിലേയ്ക്കുള്ള മരത്തിലൂടെ പിടിച്ച്‌ കയറുമ്പോൾ ഓരിയിടലോടെ അവ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ താഴെയെത്തിക്കഴിഞ്ഞിരുന്നു. ജീവിതത്തിലാദ്യമായി മരണഭീതി അറിയുന്നു. പിടിച്ചുകയറിയ മരത്തിൽ നിന്നും കോട്ടയിലേയ്ക്ക്‌ ചാടി വീഴാൻ താമസമേയുണ്ടായില്ല.
കുറുനരികളുടെ ഓരിയിടൽ പൊടുന്നനെ നിലച്ചു. ഭയാനകമായ നിശബ്ദത പരന്നു. അതിനെ ഭഞ്ജിച്ച,​‍്‌ മരക്കൂട്ടങ്ങൾ നിറഞ്ഞ മതിലിനകത്തു നിന്നും ഭീതിദമായ എന്തോ ശബ്ദങ്ങൾ ഉയർന്നു! വൃക്ഷ ശാഖകൾ ഞെരിയുന്നതുപോലെ എന്തോ ഒരു ശബ്ദം! ഹെഡ്ലൈറ്റ്‌ ഓണാക്കി.ഞെട്ടിത്തരിച്ചുപോയി. കഥകളിൽ പോലും കേൾക്കാത്ത ഭയാനക ദൃശ്യം കണ്ട്‌ കരയാൻ പോലുമാകാതെ നിന്നുപോയി.! രാക്ഷസാകാരമായ സർപ്പത്തിന്റെ ഫണം നിമിഷാർദ്ധത്തിൽ തന്നെ കൊത്തിയെടുക്കാനെന്ന പോലെ അഞ്ചു ഫണങ്ങളും വിടർത്തി താണുവരുന്നു! .


Chapter-3

വക്കീൽ മോഹനചന്ദ്രമേനോൻ കൊണ്ടുവന്നിരുന്ന പേപ്പറുകളെല്ലാം ഒരു വട്ടം കൂടി അടിയോടിയോടൊപ്പമിരുന്ന്‌ സ്റ്റഡി ചെയ്തു. അച്ഛൻ തീപ്പെട്ടതുകൊണ്ട്‌ ഡിസന്റൻസ്‌ സർട്ടിഫിക്കറ്റിന്‌ നീങ്ങണമത്രേ. കേസുകൾ ഒരു വഴിത്തിരിവിലെത്തി നിൽക്കയാണ്‌. കൊട്ടാരത്തെ സംബന്ധിച്ചും കോട്ടയെ സംബന്ധിച്ചും ഏറെത്താമസിയാതെ തീരുമാനമായേക്കുമെ ന്നാണ്‌ വക്കീൽ വിശ്വാസം പ്രകടിപ്പിച്ചതു. കൊട്ടാരം കുഞ്ഞുനാളിലെ ഒരോർമ്മ മാത്രമാണെങ്കിലും ഒരു നോസ്റ്റാൾജിയ തന്നെയാണത്‌. അവിടുത്തെ ചിത്രപ്പണികളുടെയും ശിലയിൽ തീർത്ത വ്യാളീമുഖങ്ങളുടെയും ഓർമ്മ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു. കോട്ടയിൽ ഒന്നു രണ്ടുവട്ടം പോയതോർമ്മവരുന്നു. അതിനുള്ളിലെ നാഗത്താൽ കാവിൽ തൊഴാനാണ്‌ അച്ഛനൊപ്പം പോയത്‌. പൂജയും വിളക്കുവെപ്പുമെല്ലാം നിന്നു പോയിട്ട്‌ നൂറ്റാണ്ടുകളായത്രേ ! ഭയന്നിട്ട്‌ ജനങ്ങളൊന്നും സമീപപ്രദേശത്തുപോലും പോകാറില്ല. വർഷത്തിലൊരിക്കൽ ശംഖൂരി മാന്ത്രികൻ നടത്തേണ്ടുന്ന നാഗപൂജയുടെ നാൾമാത്രം, ഒരാചാരം പോലെ അച്ഛൻ അവിടെപ്പോയി ഒരു വിളക്കുവച്ചു തൊഴും. തലേദിവസം അച്ഛന്റെ സാന്നിദ്ധ്യത്തിൽ പത്തിരുപത്‌ പണിക്കാർ നിന്ന്‌ കോട്ട വൃത്തിയാക്കും. ശംഖൂരിക്കോനാതിരിയുടെ സാന്നിദ്ധ്യമുള്ളപ്പോൾ പേടിക്കേണ്ടത്രേ ! എന്തൊക്കെ വിശ്വാസങ്ങളാണോ ആവോ.
സിംഗപ്പൂരു നിന്നും അമേരിക്കയിലെ ഡാലസിൽ താമസമുറപ്പിച്ചതിനു ശേഷവും പലവട്ടം ആവശ്യപ്പെട്ടെങ്കിലും നാട്ടിലേക്ക്‌ അച്ഛൻ കൊണ്ടു പോയില്ല. വർഷത്തിൽ പലവട്ടം അച്ഛൻ പോയിവരാറുള്ളപ്പോഴും തനിക്കൊരു സന്ദർശനം അച്ഛൻ നിഷേധിച്ചു. മുപ്പതു വയസ്സു തികഞ്ഞശേഷം മാത്രം അവിടെപ്പോയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ജാതകത്തിലെ ഏതോ ഒരു ദോഷമകറ്റാൻ അതുമാത്രമേ വഴിയുള്ളത്രേ! ആവോ, അതിലൊന്നും പൂർണ്ണമായി വിശ്വസിക്കാനാകുന്നില്ല. ഓർമ്മവച്ചകാലം മുതലേ ധരിച്ചിരുന്ന സ്വർണ്ണ ഏലസ്സ്‌, ശംഖൂരിയുടെ രാജപുരോഹിതൻ അഗ്നിഹോത്രികൾ കാലദോഷമകറ്റാൻ ജപിച്ച്‌ കെട്ടിയതാണത്രേ ! ഒരു ദിവസം അതുകാണാതായപ്പോഴുണ്ടായ അച്ഛന്റെ പരിഭ്രമം ഓർമ്മയിലുണ്ട്‌. കോംപൗണ്ടിനുള്ളിൽ നിന്നു തന്നെ അതു തിരികെ ലഭിച്ചെങ്കിലും നാട്ടിലേക്ക്‌ അഗ്നിഹോത്രികൾക്ക്‌ ഫോൺ ചെയ്ത്‌ സംശയനിവാരണം വരുത്തി സ്വയം പൂജിച്ച്‌ ജപിച്ചു കെട്ടിത്തന്നതിനു ശേഷം മാത്രമേ അച്ഛന്‌ സമാധാനമായുള്ളു. അഗ്നിഹോത്രികൾ നാട്ടിൽ നിന്ന്‌ അയച്ചു തന്ന രക്ഷ കെട്ടിയപ്പോൾ ആണ്‌ പഴയത്‌ മാറ്റിയത്‌. പക്ഷേ ഇനി തനിക്ക്‌ പോകാതിരിക്കാനാവില്ലല്ലോ. അച്ഛന്റെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്യണം. പിന്നെ വക്കീൽ പറഞ്ഞപോലെ കോടതിയിൽ നേരിട്ട്‌ ഹാജരാകണം.
?ഇതുകൂടി ഒപ്പിട്ടുകഴിഞ്ഞാൽ ആ ഭാഗം പൂർത്തിയായി?. വക്കീൽ നീട്ടിയ കടലാസിൽ ഒപ്പിട്ടു. അതെല്ലാം സുരക്ഷിതമായി ഒരു ഫയലിൽ വച്ച്‌ ബ്രീഫ്കേസ്‌ നമ്പർലോക്ക്‌ ചെയ്തു. അങ്ങേരുടെ സുരക്ഷിതത്വ ശുഷ്കാന്തി കൗതുകത്തോടെ ശ്രദ്ധിച്ചതു മേനോൻ കണ്ടു.
?എത്ര കോടി രൂപയുടെ രേഖകളാണെന്നോ? സുരക്ഷിതമായിത്തന്നെ സൂക്ഷിക്കണം. ? വക്കീലിന്റെ വിശദീകരണത്തിന്‌ ഒരു പുഞ്ചിരികൊണ്ട്‌ പ്രതികരിച്ചു.
?വക്കീലിന്‌ ഡാലസ്സ്‌ ചുറ്റിക്കാണണ്ടേ....അടിയോടീ, നമ്മുടെ ചോഫറെ ഏർപ്പാട്‌ ചെയ്യ്‌.?
?വേണ്ട തമ്പുരാനേ... ഇന്നലെ കുറേ കറങ്ങിയതല്ലേ. പിന്നെ ഇന്നു വൈകിട്ടാണ്‌ ശ്രീദേവീടെ നൃത്തപ്രകടനം.?
?പറഞ്ഞപോലെ ശ്രീദേവി എവിടെ??
?രാവിലെ തന്നെ റിഹേഴ്സലിന്‌ കൊണ്ടുവിട്ടതാ. ലഞ്ചിന്‌ വണ്ടിയയക്കാം. വൈകുന്നേരമല്ലേ പരിപാടി?. അടിയോടി പറഞ്ഞു.
?തമ്പുരാൻ പരിപാടിക്ക്‌ വരില്ലേ?. വക്കീൽ എടുത്തു ചോദിച്ചു.
?വരില്ലെന്നോ ക്ലാസ്സിക്കൽ നൃത്തം തമ്പുരാണ്‌ ജീവനല്ലേ?അടിയോടി ചാടിപ്പറഞ്ഞു.
സത്യമാണ്‌, ശാസ്ത്രീയമായ ഏതു കലയും തനിക്ക്‌ പ്രിയപ്പെട്ടതാണ്‌. വക്കീലിന്റെ മകളെ ആദ്യം കണ്ടപ്പോൾ മുതൽ വല്ലാത്ത പ്രത്യേകത തോന്നി. ആ മലയാളത്തനിമയും, ശാന്തമായ ഭാവവും സ്വഭാവ ദാർഢ്യത്തെ സൂചിപ്പിക്കുന്നുണ്ടായിരുന്നു. അംഗചലനങ്ങളും, മുഖഭാവവും, ശരീരഘടനയും, ഒരു രസത്തിന്‌ നോക്കിയ സാമുദ്രികമനുസരിച്ച്‌ പത്മിനീവർഗ്ഗത്തിൽപ്പെട്ട നാരിയുടേതായിരുന്നു. കണ്ടിടപഴകിയിട്ടുള്ള സ്വദേശി വൈദേശീക തരുണിമാരിൽനിന്നും എടുത്തുമാറ്റിക്കാണിക്കുന്ന ഒരു മൗലികത ശ്രീദേവിക്കുണ്ട്‌. അവളുടെ നൃത്തം കാണാതിരിക്വേ? കാത്തിരിക്ക്വല്ലേ അതു കാണാൻ. മനസ്സിൽ തോന്നിയത്‌ പുറത്തു പറയാൻ പോയില്ല. മേശപ്പുറത്തെ കടലാസ്സുകളും ഫയലുകളും അടിയോടി അടുക്കിവച്ചു.
?ഇനി വേറൊന്നുമില്ലല്ലോ അടിയോടീ..... വക്കീലിനു വേണ്ടതെന്തെന്നു വച്ചാൽ മുടക്കം വരുത്തരുത്‌. എനിക്ക്‌ ഓഫീസിൽ ഉടനെത്തണം. ഇപ്പോൾത്തന്നെ താമസിച്ചു കഴിഞ്ഞു ധൃതഗതിയിൽ എഴുന്നേറ്റു.
?വൈകുന്നേരത്തെ പരിപാടിക്ക്‌ അങ്ങ്‌ എത്തൂല്ലേ?? അനുധാവനം ചെയ്യുന്നതിനിടയിൽ വക്കീൽ ഒരുവട്ടം കൂടി ചോദിച്ചു.
തീർച്ചയായും പക്ഷേ ഓഫീസിൽ നിന്നും നേരിട്ടങ്ങോട്ടേ വരൂ..... ഓ.കെ?.....?. വക്കീൽ പുഞ്ചിരിച്ചു.
ഡാലസിന്റെ നഗരവീഥികളിലൂടെ ചീനൻ ഡ്രൈവറോടിക്കുന്ന കാറിൽ ഓഫീസിലേക്കു പോകുമ്പോഴും ശ്രീദേവിയുടെ രൂപമായിരുന്നു മനസ്സിൽ. എന്തോ ഇതുവരെ ആരോടും തോന്നാത്ത ഒരു പ്രത്യേകത അക്കുട്ടിയോട്‌ തോന്നിപ്പോയി. തന്റെ അതിഥികളായിട്ടാണ്‌ വക്കീലും മകളും വന്നിട്ടുള്ളത്‌. തന്റെ വീട്ടിലാണ്‌ താമസിക്കുന്നതെങ്കിലും വന്നിറങ്ങിയ ദിവസവും പിന്നൊരുവട്ടവും കൂടിയേ അവളെ കാണാനായുള്ളൂ. ആദ്യദർശനത്തിൽ, നല്ലകിളരമുള്ള ജീൻസും ടോപ്പും ധരിച്ച ഒരു യൂഷ്വൽ പെൺകുട്ടിയെയായിരുന്നു കണ്ടത്‌. യാത്രാ സൗകര്യത്തിനുവേണ്ടി ധരിച്ചതാകാം. പക്ഷേ പിറ്റേന്നാൾ ബ്രേക്ക്ഫാസ്റ്റിന്‌ ഡൈനിംഗ്‌ ഹാളിലിരിക്കുമ്പോൾ കടന്നുവന്ന അവളുടെ രൂപം തികച്ചും വ്യത്യസ്തമായിരുന്നു. നീണ്ട്‌ നിതംബം കവിയുന്ന നനഞ്ഞ ചുരുൾമുടിയഴിച്ചിട്ട്‌, ഒന്നരയും മുണ്ടുമുടുത്ത്‌, മലയാള സൗന്ദര്യത്തിന്റെ പൂർണ്ണതയായി, തന്റെ മനസ്സിലെ സ്ത്രീ സങ്കൽപ്പത്തിന്റെ തികവായി അവൾ കടന്നുവന്നപ്പോൾ ഹൃദയസ്പന്ദനത്തിന്‌ ഒരു നിമിഷം താളംതെറ്റി. ഔപചാരികതയ്ക്കു വേണ്ടി സംസാരിച്ച ആ സംഗീതസ്വരം ഒരു വേറിട്ട ലഹരിയായി. ആജ്ഞാഭാവം സ്ഫുരിക്കുന്ന ആഢ്യത്വവും, തന്റെ രാജഗരിമയോടുള്ള ബഹുമാനവും നിറഞ്ഞ ചലനങ്ങൾ...... ഇങ്ങിനെയൊരു കുട്ടിയെയാണല്ലോ ഈശ്വരാ, തന്റെ കെട്ടിലമ്മയായി സ്വപ്നങ്ങളിൽ കണ്ടിട്ടുള്ളത്‌. ഐശ്ചര്യം നിറഞ്ഞ ലക്ഷ്മി തന്നെ.
പലപ്പോഴും കാണാൻ വെമ്പിയെങ്കിലും അനൗചിത്യമാകുവല്ലോ എന്നു കരുതി ആ ആഗ്രഹം അടക്കുകയായിരുന്നു. അടുത്തുണ്ടായിരുന്നെങ്കിലും ഏറെ അകലെയായിരുന്നു അവൾ. എപ്പോഴും നേരം തെറ്റാറുള്ള തന്റെ ഭക്ഷണക്രമവും തിരക്കും മൂലം വീണ്ടും ഒന്നിച്ചൊരു ഭക്ഷണം തരമായില്ല. ആകട്ടെ കാണാമല്ലോ ഇന്ന്‌, കൺ നിറയെ.
മലയാളി അസ്സോസിയേഷന്റെ പേട്രണും, ഇന്നത്തെ മുഖ്യാതിഥിയും താനാണല്ലോ. കീ നോട്ട്‌ സ്പിച്ച്‌ ഗംഭീരമാക്കണം. മനസ്സിലുറച്ചു. ഭരതമുനിയുടെ നാട്യശാസ്ത്രം മനസ്സിരുത്തി പണ്ടു പഠിച്ചതു വെറുതെയായില്ലല്ലോ. അച്ഛനു നന്ദി. സിങ്കപ്പൂരിലെ പഠനത്തിനിടയിലും, അമേരിക്കയിലേക്കുള്ള കൂടുമാറ്റത്തിനിടയിലുമെല്ലാം അദ്ദേഹം നിഷ്കർഷതയോടെ ഭാരതീയത, കേരളീയത സ്വായത്തമാക്കുവാൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിൽ വല്ലാത്ത വ്യഗ്രതയാണു കാണിച്ചിരുന്നത്‌. ഗഹനങ്ങളായ മലയാള ഗ്രന്ഥങ്ങളും, കവിതകളും നോവലുകളും വായിപ്പിക്കുന്നതിനും,അത്‌ അപഗ്രഥിച്ച്‌ പറഞ്ഞുതരുന്നതിനും അദ്ദേഹം കാണിച്ച താൽപര്യം തന്റെ ജ്ഞാനത്തിനും വ്യക്തിത്വ വികാസത്തിനും ഉതകിയെന്ന്‌ നന്ദിയോടെ സ്മരിച്ചു. അദ്ദേഹം എപ്പോഴും ഒരു താക്കീതുപോലെ പറയാറുള്ളതോർത്തു.
?ആഫ്റ്റർ ഓൾ, യൂ ആർ ദി പ്രിൻസ്‌ ഓഫ്‌ ദ ഏൻഷ്യന്റ്‌ കിങ്ങ്ഡം ഓഫ്‌ ശംഖൂരി?
ശംഖൂരി രാജ്യത്തിന്റെ കിരീടാവകാശിയായ രാജകുമാരനാണ്‌ താനെന്ന്‌ അച്ഛൻ എപ്പോഴും ഓർമ്മപ്പെടുത്തുമായിരുന്നു. ആ ആഭിജാത്യവും, അർഹമായ ജ്ഞാനവും, നേടേണ്ടതും കാത്തുസൂക്ഷിക്കേണ്ടതും തന്റെ കർത്തവ്യമാണെന്ന സൊ‍ാചന, വ്യതിചലിച്ചുപോകാതെതന്നെ കാത്തുസൂക്ഷിച്ചു. സംഭാഷണത്തിലും ഇടപെടലിലും അതു പ്രതിഫലിക്കുന്നത്‌ സ്വാഭാവികം മാത്രമാണല്ലോ. സ്കൂളിലെ കൂട്ടുകാരോട്‌ താദാത്മ്യം പ്രാപിക്കാനുള്ള ത്വരയ്ക്കുപോലും, താൻ വ്യത്യസ്തനാണ്‌ എന്ന ഓർമ്മപ്പെടുത്തലുകൾ ഒരു മാന്യമായ തടയിട്ടിരുന്നു. അതെ... കിരീടം ധരിക്കാൻ പോകുന്ന, ശംഖൂരിയുടെ അടുത്ത രാജാവാണ്‌ താൻ.
ചെറിയ ഒരു ട്രാഫിക്ക്‌ ബ്ലോക്കിലായതറിഞ്ഞേയില്ല. നിർത്തിയിട്ടിരുന്ന കാർ എടുത്തപ്പോഴാണ്‌ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്‌. വിശാലമായ ഓഫീസ്‌ പോർച്ചിലെത്തിയപ്പോൾ കാർ നിർത്തിത്തന്നു ഡ്രൈവർ. പി.എ അശോകൻ ഓടിവന്ന്‌ കാറിന്റെ വാതിൽ തുറന്ന്‌ ബ്രീഫ്‌ കേസ്‌ ഏറ്റുവാങ്ങി, ലിഫ്റ്റിലേക്ക്‌ ആനയിച്ചു. ആറാം നിലയിലെ ഒരു ഫ്ലോർ മുഴുവനും തന്റെ ഓഫീസാണ്‌. ലിഫ്റ്റ്‌ മുകളിലേക്ക്‌ ഉയർന്നു.
അവിചാരിതമായി വിളിച്ചു കൂട്ടേണ്ടിവന്ന സ്റ്റാഫ്‌ കോൺഫറൻസ്‌ ഏഴുമണിക്കു മുൻപുതന്നെ വൈൻഡപ്പ്‌ ചെയ്തു. അപ്പോഴേയ്ക്കും സെൽഫോണിൽ അടിയോടിയുടെ വിളിവന്നു.
?എന്തേ അടിയോടീ?
?മറന്നുപോയോ തമ്പുരാനേ.... അക്കുട്ടീടെ നൃത്തം ഏഴരയ്ക്കാണ്‌ ?
? ഞാനെത്തിക്കോളാം?. ഫോൺ കട്ട്‌ ചെയ്തു. അച്ഛന്റെ വിശ്വസ്തനായ മന്ത്രിയായിരുന്നു അടിയോടി. ഇന്നും കമ്പനിയുടെ എല്ലാക്കാര്യങ്ങളും കൃത്യതയോടെ നോക്കുന്നതങ്ങേരാണ്‌. തനിക്ക്‌ ശ്രീദേവിയോട്‌ തോന്നിയ താൽപര്യം കക്ഷിക്ക്‌ മനസ്സിലായി എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അക്കുട്ടിയുടെ കാര്യം പ്രത്യേകം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതെന്തിന്‌? സിക്സ്ത്‌ സേൻസുണ്ടോ അടിയോടിക്ക്‌? അതോ അച്ഛന്റെ മരണശേഷം പിതൃനിർവിശേഷമായ ഉത്തരവാദിത്വം തന്റേതാണെന്ന ധാരണയിൽ അനുയോജ്യയായ ഒരു വധുവിനെ തനിക്കുവേണ്ടി കണ്ടെത്താനുള്ള ഒരു ശ്രമമാണോ? ഏതായാലും നന്ന്‌.
കോൺഫറൻസ്‌ ഹാളിൽ നിന്നും ഓഫീസിലേക്ക്‌ തിരക്കിട്ടുചെന്നു. സ്വീട്ട്‌ ർറൂമിന്റെ സൗകര്യമാണ്‌ തന്റെ ഓഫീസിന്‌. പെട്ടെന്ന്‌ ഒന്നു കുളിച്ച്‌ ഫ്രഷ്‌ ആയി. വാർഡ്രോബിൽ സൂക്ഷിച്ചിരുന്ന സ്യൂട്ടുകളിലേക്ക്‌ കണ്ണോടിച്ചു. ഇതുവരെ തിരഞ്ഞെടുത്ത്‌ വസ്ത്രം ധരിക്കാൻ ശ്രദ്ധിച്ചിട്ടില്ല. പക്ഷേ ഇന്ന്‌ .... ഇന്ന്‌ എന്നത്തേയും പോലെയല്ലല്ലോ. കിട്ടിപ്പോയി... ഇൻഡ്യൻ ശൈലിയിലുള്ള ക്ലോസ്നെക്ക്‌ പ്രിൽൻസിലി സ്യൂട്ട.​‍്‌ കൊള്ളാം. എടുത്ത്‌ ധരിച്ച്‌ തലയും ചീകി മുൻപിലെ നിലക്കണ്ണാടിയിൽ നോക്കി?ഗുഡ്‌ ?. സ്വയമൊരഭിനന്ദനവും പാസാക്കി തിരിഞ്ഞപ്പോഴാണ്‌ ഒരെണ്ണം അടിക്കാൻ തോന്നിയത്‌. കഴുകിത്തുടച്ച്‌ ഡ്രൈ ചെയ്തു വച്ചിരിക്കുന്ന ഗ്ലാസ്സെടുത്ത്‌ ഫ്രിഡ്ജിൽ നിന്നും ഒരൊന്നര ഡ്രൈ മാർട്ടിനി എടുത്തൊഴിച്ചു. നിറയെ ഐസ്‌ ക്യൂബിട്ട്‌ മിക്സു ചെയ്തു. സിപ്പ്‌ ചെയ്തുകൊണ്ട്‌ ഒരു സിഗരറ്റ്‌ എടുത്തു കത്തിച്ചു. പുകവലി ഒരു സ്വഭാവമല്ല. പക്ഷേ ഒരു ഡ്രിംഗ്‌ കഴിക്കുമ്പോൾ ഒന്നുരണ്ട്‌ സിഗരറ്റ്കൾ പതിവാണ്‌. ഏതായാലും ഒരുത്സവ ലഹരിയുടെ പൂർണ്ണത നൽകി, മാർട്ടിനി. ജീവിതത്തിലാദ്യമായി ഒരു കാമുകവേഷം. കൊള്ളാം തമ്പുരാനേ കൊള്ളാം.... വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു സാടാ റോമിയോയുടെ ഭാവമാണ്‌ കണ്ടത്‌. അച്ഛന്റെ ഓർമ്മപ്പെടുത്തൽ ഒരു താക്കീതായി. വീണ്ടും ഹിസ്‌ ഹൈനസ്സ്‌ ശക്തിവർമ്മക്കോനാതിരിയായി രൂപാന്തരം പ്രാപിച്ചു.
ഭരതനാട്യത്തിനുള്ള വസ്ത്രാഭരണങ്ങൾ ധരിച്ച്‌ മേക്കപ്പിനിരുന്നു കൊടുത്തു. നടി പത്മിനിച്ചേച്ചിയുടെ ശിഷ്യയാണ്‌ ആൻമേരി. അവൾ ശ്രദ്ധാപൂർവ്വം മേക്കപ്പിട്ടുകൊണ്ടിരുന്നപ്പോഴാണ്‌ ഗാംഭീര്യമാർന്ന, ശുദ്ധമലയാളത്തിലുള്ള പ്രസംഗം അണിയറയിലേക്കൊഴുകി വന്നത്‌. തന്റെ ഭാവം ശ്രദ്ധിച്ചതുകൊണ്ടാകാം ആൻമേരി പറഞ്ഞു.
?ശക്തിവർമ്മത്തമ്പുരാൻ .... ഹീ ഈസ്‌ ദ പേട്രൺ ഓഫ്‌ ദിസ്‌ അസ്സോസിയേഷൻ......? മറുപടിയായി പുഞ്ചിരിച്ചു.
നേതാവാകാൻ പിറന്ന ഒരാളുടെ ശബ്ദമാണത്‌. കൗതുകത്തോടെ ശ്രദ്ധിച്ചു. ഭരത പ്രോക്തമായ നാട്യനിർവ്വചനത്തിൽത്തന്നെയാണ്‌ ആൾ കടന്നു പിടിച്ചിരിക്കുന്നത്‌.
ആംഗികോ വാചികശ്ചൈവ
ആഹാര്യസ്സാത്വിക സ്തഥാ
ചത്വാരാഭിനയോ ഹേത്വേ
യേഷും നാട്യം പ്രതിഷ്ഠിതം
?അംഗചലനങ്ങളുടെയും, വാചിക മാധുരിയുടേയും, വസ്ത്രാലങ്കാരാദികളുടെയും, സാത്വികതയുടെയും സമഞ്ജസമായ സമ്മേളനമാണ്‌ ലക്ഷണയുക്തമായ നാട്യം?.
അമ്പരന്നുപോയി!. സ്വദേശത്തൊരിക്കലും തിരിച്ചുപോകാത്ത, വൈദേശിക വിദ്യാഭ്യാസം മാത്രമുള്ള തമ്പുരാനിൽ നിന്ന്‌ ഒരിക്കലും പ്രതീക്ഷിക്കാത്ത മൊഴിമുത്തുകൾ! ഭരതനിർവ്വചനത്തിന്‌ പാഠ്യഭേദം പോലും നൽകിക്കൊണ്ട്‌ തുടർന്ന ആ വാക്ധോരണി ഈ വിഷയത്തിലവഗാഹം നേടിയ ഒരു ജീനിയസ്സിനു മാത്രമമേ സാദ്ധ്യമാകൂ.കണ്ടപ്പോൾ കാര്യമാത്രപ്രസക്തനായ ഒരരസികനാണെന്ന്‌ തോന്നിയിരുന്നു. ദയാവായ്പിയന്ന ഒരു ഗൗരവപ്രകൃതം. രാജസപ്രൗഢിയാർന്ന രൂപം തന്നെയാണ്‌. ആ നോട്ടം ആത്മാവുവരെ ചെന്നെത്തുന്നതായിരുന്നു. ജീവിതത്തിലിതേവരെ ആരോടും തോന്നാത്ത ഒരാകർഷണം തോന്നിപ്പോയി. സ്വയമറിയാതെ. പക്ഷേ ക്ഷണേന മനസ്സിനെ നിയന്ത്രിച്ചു. അപ്രാപ്യമായ ആ മഹാമേരുവിനെ മോഹിച്ചിട്ടെന്തുകാര്യം? ഒരു നിമിഷത്തേക്കെങ്കിലും ഇളകിപ്പോയതിനു മനസ്സിനെ ശാസിച്ചൊതുക്കി. ആ കൺമുൻപിൽ ചെന്നു പെടാതെ പിന്നീട്‌ മന:പൂർവ്വം ശ്രദ്ധിച്ചു. കിട്ടാവുന്നതേ മോഹിക്കാവൂ എന്ന അച്ഛന്റെ ഉപദേശം എന്നും പാലിച്ചിട്ടുണ്ടല്ലോ.
?ഹസ്തപ്പതാകോ മുദ്രാഖ്യ
കടകോ മുഷ്ടിരിത്യപി
കർത്തരീ മുഖ സംജ്ഞശ്ച
ശുകതുണ്ഡ കപിത്ഥക
അരാളോർണ്ണനാഭശ്ച
മുകുള കടകാ മുഖ ....?
നാട്യമുദ്രകളേപ്പറ്റി വ്യക്തമായ അറിവില്ലാതെ ഇത്തരമൊരു ആഖ്യാനത്തിനാകില്ല. ഉപരിപ്ലവമായ ജ്ഞാനമല്ലിത്‌. വല്ലാത്ത ഒരു കൗതുകവും, ആ മുഖം കാണാനുള്ള ഒരു മോഹവും അടക്കീട്ടും അടങ്ങുന്നില്ലല്ലോ ഈശ്വരാ! കഥകളിയിലെ സംജ്ഞകളും, ഭരതനാട്യമുദ്രകളും തമ്മിൽ താരതമ്യം ചെയ്യുകയാണദ്ദേഹം. മനസ്സ്‌ നിലതെറ്റി ആന്ദോളനം ചെയ്തുപോയി.
നിർത്താതെ മുഴങ്ങിയ കരഘോഷമാണ്‌ ചിന്തയിൽ നിന്നും ഉണർത്തിയത്‌. ആൻമേരി തിരക്കിട്ടുവന്നു . ഇവളെപ്പോഴാണ്‌ മേക്കപ്പ്‌ തീർത്തിട്ട്‌ പോയത്‌. അറിഞ്ഞില്ല.
?ദേവിയുടെ പ്രോഗ്രാം തുടങ്ങാറായി. അനൗൺസ്‌മന്റ്‌ കേട്ടില്ലേ?? പുഞ്ചിരിയോടെ എഴുന്നേറ്റു. അംഗങ്ങളിൽ പടർന്നിരുന്ന ആലസ്യം സ്ട്രെച്ച്‌ ചെയ്തകറ്റി. ഇന്നേറെ മനസ്സിരുത്തണം. വിജ്ഞനായ തമ്പുരാന്റെ മുൻപിലാണ്‌ അവതരണം. നിസ്സാരമായ പിഴവുകൾ പോലും അരുത്‌. രാജസന്നിധിയിൽ നൃത്തം ചെയ്തിരുന്ന വിലാസവതികളായ രാജനർത്തകിമാരെപ്പറ്റിയോർത്ത്‌ സ്റ്റേജിലേക്ക്‌ നടന്നു.
കർട്ടനുയർന്നു. ആദ്യനോട്ടത്തിൽത്തന്നെ മുൻനിരയിൽ, തന്നെ നോക്കിയിരിക്കുന്ന ആ തീഷ്ണമായ കണ്ണുകളാണ്‌ കണ്ടത്‌. ആ മുഖത്തു നിന്നും കണ്ണുകൾ പറിക്കാനായില്ല. പാദങ്ങൾ ഒന്നിടറി. നേരിയ ഒരു തലചുറ്റൽ പോലെ. അപ്രതീക്ഷിതമായ നിമിഷത്തിലാണ്‌ ലൈറ്റുകളെല്ലാമണഞ്ഞത്‌!
അണഞ്ഞ ഹാൾലൈറ്റുകൾ ചമച്ച അർദ്ധാന്ധകാരത്തിൽ യവനിക ഉയർന്നപ്പോൾ കൈയിൽ ജ്വലിച്ച ദീപതാലവുമായി അവൾ നിന്നിരുന്നു. മെല്ലെമിന്നിത്തെളിയുന്ന പ്രകാശത്തിൽ അപ്സരസ്സിന്റെ ചാരുതയോടെ സംഗീതജതിസ്വരങ്ങൾക്കൊപ്പം, ആമ്പൽപ്പൂവിന്റെ അലയിലെ ആന്ദോളനം പോലെ അയത്നലളിതമായ അംഗചലനങ്ങളോടെ നൃത്തവേദിയെ അവൾ രോമാഞ്ചമണിയിച്ചു. നട്ടുവതാളത്തിന്‌ ത്രസരേണു വ്യത്യാസമില്ലാതെ ചിലങ്കകളുടെ ക്വണിതം! ഏതുദേവ സദസ്സിലാണ്‌ താൻ? വല്ലാത്ത മതിവിഭ്രമം തോന്നിപ്പോയി. എത്ര നൃത്തങ്ങൾ കണ്ടിട്ടുണ്ട്‌. പക്ഷേ ഇത്‌ നാട്യത്തിന്റെ തികവാണ്‌ !. നൃത്തത്തിനുവേണ്ടിമാത്രം പാകപ്പെടുത്തിയെടുത്തത്താണോ ഈ ഉടൽ വടിവ്‌ ? . അവളോടുള്ള പ്രിയത്തിന്റെ ആധിക്യമാണോ തന്റെ ആസ്വാദനത്തിന്റെ മൂലഹേതു. അല്ലതന്നെ. നടനസൗകുമാര്യം. അതൊന്നാണ്‌ തന്നെ അടിതെറ്റി വീഴിച്ച വശ്യമന്ത്രം. താമരവല്ലിപോലുള്ള അക്കരങ്ങളിൽ നാട്യസംജ്ഞകൾ വിരിയുന്നത്‌ കുതൂഹലത്തോടെയല്ലാതെ കണ്ടു നിൽക്കാനാവില്ല. വിന്യസിച്ച കരസംജ്ഞകളിലേക്ക്‌ വിടർന്ന കൂവളപ്പൂവിന്റെ ചേലാർന്ന നീൺമിഴികളെറിയുമ്പോൾ, അനുക്രമമായി അവിടെ ഭാവവും, തത്ജന്യമായ രസവും വിടരുന്നത്‌ ഹർഷത്തോടെ കണ്ടിരുന്നു. ഒരു വട്ടമെങ്കിലും ആ കടാക്ഷം തന്നിലേക്ക്‌ പാറി വീഴുമെന്നുകരുതി കാത്തിരുന്നു. ഇല്ല. നിർവ്വചനങ്ങൾ തെറ്റാത്ത നാട്യമാണവളുടേത്‌. ?യഥോഹസ്തസ്തഥോ ദൃഷ്ടിർ? . ഈശ്വരാ ഈ അനുഭവത്തിനാണോ നിർവൃതി എന്നു പറയുന്നത്‌.!
രംഗപൂജ കഴിഞ്ഞ്‌ കർട്ടൻ വീഴുന്നതിനു മുൻപ്‌ തൊഴുകൈയോടെ നിന്ന ശ്രീദേവിയുടെ ഒരുനോട്ടം തന്നിലേക്ക്‌ പാളിവീണു.ഒരു നേരിയ പുഞ്ചിരി അവിടെ മിന്നിയോ? ഇല്ല തോന്നലാകാം. നിമിഷങ്ങൾക്കുശേഷം വീണ്ടുംകർട്ടനുയർന്നു. അനുക്രമമായി ഒരു പദവും, ഒരു വർണ്ണവും തില്ലാനയും. ലയത്തിന്റെ മാധുര്യത്തിൽ നിന്നുണർന്നത്‌ നിർത്താത്ത കരഘോഷം കേട്ടുകൊണ്ടാണ്‌. അറിയാതെ താനും കൈകൊട്ടിപ്പോയി. ഹാളിൽ പ്രകാശം പരന്നു. വൈമനസ്യത്തോടെ എഴുന്നേറ്റു. വക്കീൽ മേനോനും അടിയോടിയും വിടർന്ന ചിരിയോടെ അരികിൽ വന്നു. അഭിനന്ദനം, വക്കീലിനെ അറിയിച്ചു
?ബ്യൂട്ടിഫുൾ സിമ്പ്ലി ബ്യൂട്ടിഫുൾ! അത്രേ എനിക്ക്‌ ദേവിയുടെ പെർഫോമൻസിനേപ്പറ്റി പറയാനുള്ളൂ?​‍്‌ മേനോന്റെ മുഖം വിടർന്നു..
?താങ്‌ൿയൂ.. പക്ഷേ അഭിനന്ദനം അങ്ങ്‌ നേരിട്ടു നൽകുവല്ലേ നല്ലത്‌ ?. മേനോനോടൊപ്പം അടിയോടിയും ചിരിച്ചു.
?തീർച്ചയായും. ആൾ വീട്ടിലെത്തുമല്ലാ.... അപ്പോഴാകാം. അടിയോടിയും മേനോനും ശ്രീദേവിയെ കൂട്ടിയല്ലേ വരുന്നുള്ളൂ.. ഞാൻ നേരത്തേ പോക്വാണ്‌ ?.
അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും ഓടിയെത്തി. പോർച്ചിൽ കിടന്ന കാർവരെ അവരോടൊപ്പം മേനോനും അടിയോടിയും അനുധാവനം ചെയ്തു. കൈവീശി അവർ യാത്രയാക്കി. അതിലൊന്നും ശ്രദ്ധചെന്നില്ല. മനസ്സ്‌ നഷ്ടമായിപ്പോയി.
അറ്റ്ലാന്റിക്കിന്റെ മുകളിലൂടെയാണ്‌ പറക്കുന്നതെന്ന്‌ അനൗൺസ്‌മന്റ്‌ കേട്ടു. അച്ഛൻ കൂർക്കം വലിച്ചുറങ്ങുകയാണ്‌. സീറ്റ്‌ പൂർണ്ണമായും നിവർത്തിയിട്ടിരിക്കുന്നു. ഫ്ലൈറ്റിൽ നേരിയ നീലപ്രകാശമേയുള്ളൂ. എയർകണ്ടീഷണറിന്റെ കുളിരിൽ, എയർ ഹോസ്റ്റസ്സുതന്ന കമ്പിളി പുതച്ചിരിക്കുമ്പോൾ ഒരു സുഖമൊക്കെയുണ്ട്‌. പക്ഷേ മനസ്സിൽ വല്ലാത്ത വിഷാദം നുരയിട്ടുനിൽക്കുന്നു. നൃത്തസന്ധ്യ കഴിഞ്ഞപ്പോൾ തമ്പുരാൻ അരികിലെത്തി അഭിനന്ദനം അറിയിക്കുമെന്നാണ്‌ കരുത്തിയത്‌. തെറ്റി. പ്രിൻസല്ലേ.... വസ്ത്രം മാറുന്നതുവരെ കാത്തുനിൽക്കുമെന്ന്‌ കരുതരുതല്ലോ. വീട്ടിലെത്തുമ്പോൾ അദ്ദേഹത്തെ കാണാമെന്നു കരുതി. നാട്യജ്ഞാനമുള്ള ആളല്ലേ... അഭിനന്ദനം നൽകാൻ ഉറങ്ങാതെ കാത്തിരിക്കുമെന്നു കരുതി. തന്റെ നൃത്തം ഗംഭീരമായി എന്ന്‌ അച്ഛനോട്‌ പറഞ്ഞെന്ന്‌ കേട്ടു. തന്റെ പ്രകടനം നടക്കുമ്പോൾ സർവ്വം മറന്ന്‌ വിടർന്ന മിഴികളോടെ അദ്ദേഹം തന്നെ സർവ്വാംഗം ശ്രദ്ധിച്ചിരിക്കുന്നത്‌ ഒന്നു രണ്ട്‌ പാളി നോട്ടങ്ങളിൽ കണ്ടിരുന്നു. എത്ര മനസ്സിരുത്തിയാണ്‌ ആടിയത്‌. എല്ലാം വിഫലം.
വീട്ടിൽച്ചെന്നു കയറിയപ്പോഴാണറിഞ്ഞത്‌ അദ്ദേഹം കാലിഫോർണിയയിലേക്കു പറന്നു കഴിഞ്ഞിരുന്നു എന്ന്‌. ഒന്നു വിളിച്ച്‌ പറയുകയെങ്കിലും ചെയ്യുമെന്ന്‌ പ്രതീക്ഷിച്ചു. അതുണ്ടായില്ല. അത്യാവശ്യമായി പോവുകയാണ്‌, തങ്ങൾക്കുള്ള എയർ ടിക്കറ്റും മറ്റും അടിയോടി മാമൻ റഡിയാക്കിത്തരും എന്നു മാത്രം അച്ഛനോട്‌ ഫോൺ ചെയ്തു പറഞ്ഞു. എല്ലാ ഉത്സാഹത്തിമിർപ്പും അസ്തമിച്ചു. അരുതാത്ത മോഹം സൂക്ഷിച്ച മനസ്സിനെ ശാസിച്ചെങ്കിലും നൈരാശ്യത്തിന്റെ നീറ്റൽ നീണ്ടു നിന്നു. എങ്കിലും...... എങ്കിലും എന്റെ തമ്പുരാനേ ഈ പാവം നർത്തകിയുടെ പൊട്ടമോഹങ്ങൾക്ക്‌ ഒരു ചെറിയ സാന്ത്വനമെങ്കിലും എന്തേ അങ്ങ്‌ നൽകിയില്ല? ഒരു കലാകാരിയുടെ മനസ്സിരുത്തിയുള്ള പ്രകടനത്തിന്‌ ഒരഭിനന്ദനമെങ്കിലും ...! തെറ്റാണ്‌ എല്ലാം മോഹിച്ചതു. നൂറായിരം വ്യക്തികളെയും അവരുടെ പ്രകടനങ്ങളെയും എന്നും കാണുന്ന ഒരു ബിസിനസ്സ്ടൈക്കൂണിൽ നിന്നും ഒത്തിരി മോഹിച്ചതേ തെറ്റ്‌. മനസ്സ്‌ കടുത്ത തീരുമാനങ്ങളെടുത്തു. ഇനിയില്ല. ചിന്തകൾക്ക്‌ ഫുൾസ്റ്റോപ്പിട്ട്‌ ഉറങ്ങാൻ ശ്രമിച്ചു.

Chapter-4
വന്നെത്തിയിട്ടും ആത്മാർത്ഥസുഹൃത്തുക്കളെ ആരെയും വിളിച്ചിട്ടില്ല. ക്ഷീണം ബാക്കി നിൽക്കുകയായിരുന്നല്ലോ. ആദ്യം ഒന്ന്‌ ആഘോഷമായിട്ടുറങ്ങാമെന്ന്‌ കരുതി. രാവിലെ മുതൽ വിളിച്ചു തുടങ്ങിയവരുടെ ലിസ്റ്റ്‌ ശാന്തമ്മ നീട്ടിയെങ്കിലും ചിരിച്ചുകൊണ്ട്‌ അതു നിരാകരിച്ചു. അമ്മയും മകളും അനന്തമായ കഥകൾ പറഞ്ഞു തുടങ്ങുന്നത്‌ താഴെ കേട്ടു. ശാന്തമ്മയ്ക്കും കൂടെപ്പോരണമെന്ന്‌ ആശയുണ്ടായിരുന്നെങ്കിലും, തമ്പുരാന്റെ ചിലവിൽ പോകുമ്പോൾ അദ്ദേഹത്തെ വീണ്ടും ശല്യപ്പെടുത്തുന്നതു ശരിയല്ല എന്ന ചിന്ത മുന്നിട്ടുനിന്നിരുന്നു. ഒരു വാക്ക്‌ പറഞ്ഞിരുന്നെങ്കിൽ സസന്തോഷം ഒരു ടിക്കറ്റുകൂടി അദ്ദേഹം അയച്ചു തരുമായിരുന്നു എന്നറിയാത്തത്തല്ല. നനഞ്ഞിടം കഴിക്കുന്നതു ശരിയല്ലല്ലോ. സ്വന്തം ചിലവിൽ ഒരു ടിക്കറ്റു കൂടി എടുത്താൽപ്പോലും അദ്ദേഹം അത്‌ തെറ്റിദ്ധരിക്കാനിടയുണ്ടാക്കുമായിരുന്നല്ലോ.
വൈകുന്നേരം ക്ലബ്ബിലെത്തിയപ്പോൾ എല്ലാവരും തന്നെ എത്തിച്ചേർന്നിട്ടുണ്ട്‌. പക്ഷേ വെടിവട്ടം കൊണ്ട്‌ ശബ്ദമുഖരിതമാകാറുള്ള ക്ലബ്ബിൽ ശ്മശാന മൂകതയായിരുന്നു. നിശ്ശബ്ദരായിരുന്നു കക്ഷികളെല്ലാം ലിക്കർ സിപ്പ്‌ ചെയ്യുന്നുണ്ട്‌. തന്നെ കണ്ടപ്പോൾ അവർക്ക്‌ സന്തോഷമായെന്നു തോന്നി. അതോ ആശ്വാസമോ? കസേരനീക്കിയിട്ട്‌ അവർക്കൊപ്പം ഇരുന്നപ്പോഴേക്കും മാത്യൂസ്‌ ഗ്ലാസ്സിൽ ലിക്കർ പകർന്ന്തന്നു
?മേനോനെപ്പോവന്നെത്തി??
?ഉച്ചകഴിഞ്ഞു?. ലിക്കർ സിപ്പ്‌ ചെയ്തുകൊണ്ട്‌ പറഞ്ഞു.
?എന്തേ വിളിക്കാതിരുന്നത്‌ ? ഞങ്ങൾ രാവിലെ മുതൽ പലവട്ടം ട്രൈ ചെയ്തു. ശാന്തമ്മ പറഞ്ഞില്ലേ?? പ്രോഫസർ അയ്യരുടെ ശബ്ദത്തിൽ ഒരു പരിഭവം കേട്ടു.
?വന്നവഴി സുഖമായൊന്നു കുളിച്ചു. പിന്നെ നീണ്ട ഒരു ഉറക്കം കഴിഞ്ഞെഴുന്നേറ്റ്‌ ഫ്രഷ്‌ ആയിട്ട്‌ നേരെ ഇങ്ങോട്ടാ പോന്നെ. ആകട്ടെ ഈ ലിക്കർ മാറ്റിയാലോ? നിങ്ങൾക്കു വേണ്ടി സ്കോച്ച്‌ കൊണ്ടുവന്നിട്ടുണ്ട്‌. കാറിലിരിക്കുന്നു?.
?ഇതു കഴിച്ചുപോയില്ലേ. മിക്സാക്കണ്ട. നാളെപൊട്ടിക്കാം?. കേണൽ മാത്യുവാണ്‌ സജസ്റ്റു ചെയ്തത്‌.
?വക്കീൽ സാററിഞ്ഞില്ലേ നമ്മുടെ ബേബിച്ചൻ മിസ്സിംഗ്‌ ആണ്‌.?​‍്‌ സുരേന്ദ്രൻ പിള്ള പറഞ്ഞത്‌ അവിശ്വസനീയതതോടെയാണ്‌ കേട്ടത്‌.
?മൈ ഗോഡ്‌ ..... എന്തു സംഭവിച്ചു??
?കഴിഞ്ഞ ആഴ്ച ഞങ്ങളൊന്നു കൂടിയതാ. അതിന്റെ പിറ്റേദിവസം മുതൽ ആളെ കാണാനില്ലാന്നാ മിസ്സിസ്സ്‌ പറഞ്ഞത?.
?ഫാമിലിയിൽ എന്തെങ്കിലും പ്രോബ്ലം??
?ഒന്നുമുണ്ടായിട്ടില്ല എന്നവർ ആണയിട്ടു പറഞ്ഞു. പിന്നെ ഫിനാൻഷ്യലായും പ്രോബ്ലമൊന്നുമില്ല. ബേബിച്ചൻ റിച്ചാണല്ലോ.. തന്റെ ഒഴിഞ്ഞ ഗ്ലാസ്സിൽ വീണ്ടും മാത്യു ഒരെണ്ണം ഒഴിച്ചു തന്നു. എന്താവും പിന്നെ? ഗ്ലാസ്സിൽ സോഡയും ഐസ്‌ ക്യൂബുമിട്ട്‌ മിക്സ്‌ ചെയ്തു.
?ഒരൂഹമുണ്ട്‌. അതുശരിയാണെങ്കിൽ ബേബിച്ചന്റെ തിരോധാനത്തിനു ഞങ്ങളും കാരണക്കാരാ?. പ്രോഫസർ അയ്യരുടെ ശബ്ദം ഒരു കുമ്പസാരം പോലെയായിരുന്നു. പ്രോഫസർ തുടർന്നു.?അന്നു ഞങ്ങൾ കൂടിയപ്പോൾ ശംഖൂരിക്കോട്ടയേപ്പറ്റി ബേബി ഒത്തിരി ഇൻക്വസിറ്റീവായി. ഒത്തിരികാര്യങ്ങൾ അതിനേപ്പറ്റി ഞങ്ങൾ ചർച്ചചെയ്തു. മേനോൻ സ്റ്റേറ്റ്സിനു പോയ ശേഷം ഒരു വരത്തൻ ഹണ്ടർ ഇവിടെ മിസ്സിംഗായിരുന്നു.ശംഖൂരിക്കോട്ടയുടെ അടുത്ത്‌ വേട്ടയ്ക്കുപോകുവാണെന്നും പറഞ്ഞ്​‍്‌ പോയ അയാളെ പിന്നെ കണ്ടിട്ടില്ല. അതിനെപ്പറ്റിയുള്ള ഡിസ്കഷനിടയിലാ അവിടെ പോയാലോ എന്ന അഭിപ്രായം ബേബിച്ചൻ പറഞ്ഞത്‌. ഞങ്ങൾ നിരുത്സാഹപ്പെടുത്തുകയും ചെയ്തു?.
?അതാണോ സംശയം തോന്നാൻ കാരണം. അതോ...?.
?ബേബിയുടെ പിസ്റ്റളും സിംഗിൾബാരൽ ഗണ്ണം വീട്ടിൽ നിന്നും ഒപ്പം കാണാതായത്രേ. അപ്പോൾ മുതൽ തുടങ്ങിയതാ ഞങ്ങളുടെ സംശയം?. കേണൽ തുടർന്നു ?എൻക്വയറിക്കു വന്ന സബ്‌ഇൻസ്പെക്ടറോട്‌ പറഞ്ഞപ്പോൾ അയാൾ ചിരിച്ചു തള്ളി. കോട്ടയിൽ ഒന്നു നോക്കാൻ പോലും അയാൾ കൂട്ടാക്കിയില്ല?.
?ഡോണ്ട്‌ വറി. എന്റെ ഒരു കസിനാ എസ്പി. സോമശേഖരൻ. ഇന്നു തന്നെ ഞാൻ അയാളോട്‌ വിളിച്ചു പറയാം. അടുത്ത നാൾ കോട്ടയിൽ ഒരു തറോസർച്ച്‌ നടത്തിക്കാം. സംശയങ്ങൾ ദൂരീകരിക്കാതിരിക്കാൻ പറ്റില്ലല്ലോ?.
?വെരി ഗുഡ്‌ സജഷൻ..? സംഗതി കേട്ടപ്പോൾ അവർക്ക്‌ ആവേശമായി. ചർച്ച അൽപം കൂടി നീണ്ടപ്പോൾ എല്ലാവരും തന്നെ വീട്ടിൽ പോകാനുള്ള തിടുക്കം കാണിച്ചു.
?മണി എട്ടല്ലേ ആയുള്ളു... എന്തു പറ്റി?? അവരുടെ തിടുക്കം കണ്ട്‌ സംശയപൂർവ്വം ചോദിച്ചു.
?സത്യം പറയാമല്ലോ. ഈ സംഭവത്തിനുശേഷം പേടിയാണ്‌. തിരിച്ചു പോകുമ്പോൾ ഗ്രാമത്തിൽ നോക്കിക്കോ ഒരൊറ്റ മനുഷ്യജീവികാണില്ല. എല്ലാം വീട്‌ പറ്റിയിട്ടുണ്ടാകും?.സുരേന്ദ്രൻ പിള്ള പറഞ്ഞു.
?നേരത്തേ എത്തിക്കൊള്ളാമെന്ന കണ്ടീഷനിലാണ്‌ രമ വിട്ടത.​‍്‌. ?പ്രോഫസർ അയ്യർ അല്ലെങ്കിലും ലേശം ഹെൻപെക്ക്ഡ്‌ ആണ്‌.
?എന്നാലാകട്ടെ നമുക്കിന്ന്‌ പിരിയാം?. എഴുന്നേറ്റു.
?പിന്നെ എസ്‌.പി.യെ വിളിക്കുന്ന കാര്യം മറക്കണ്ട?.
?ഇല്ല... ഇന്നു തന്നെ വിളിക്കാം.
അപ്സ്റ്റെയറിൽ നിന്ന്‌ താഴേക്കിറങ്ങുമ്പോൾ വല്ലാത്ത അത്ഭുതം തോന്നിപ്പോയി. ക്ലബ്ബ്‌ വിജനമായിരുന്നു. കീയർടേക്കർ പപ്പൻ മാത്രമുണ്ട്‌. അല്ലെങ്കിൽ പല ഗ്രൂപ്പുകളും കാണേണ്ടതാണിവിടെ. ശംഖൂരിപ്പേടി ചിറകുമുളച്ചു പറന്നു തുടങ്ങിയോ.?
ഔപചാരികമായ ഒരു സെർച്ച്‌ വേണ്ടെന്നായിരുന്നു സോമന്റെ അഭിപ്രായം. ക്വാഷൽ ആയ ഒരു സന്ദർശനം. അത്രമാത്രം. കോർട്ട്‌ ഓർഡറൊക്കെ വാങ്ങി ഔദ്യോഗികമായ ഒരു സെർച്ച്‌ നടത്തുമ്പോൾ മാദ്ധ്യമ ശ്രദ്ധവരെ പിടിച്ചുപറ്റും. പിന്നീട്‌ അതൊരു കുരിശായി മാറും. സംശയിച്ചതുപോലൊന്നുമില്ലെങ്കിൽ കോടതിയുടെ കമന്റും കേൾക്കേണ്ടി വരും. സോമന്റെ വാദം ശരിയാണ്‌. സമ്മതിച്ചു. രാവിലെത്തന്നെ എത്തിക്കോളാമെന്ന്‌ അവൻ ഏറ്റു.
ശംഖൂരിയുടെ ലോക്കൽ സ്റ്റേഷൻ പത്തിരുപതു കിലോമീറ്ററകലെയാണ്‌. എസ്‌.പി സോമൻ അവിടുത്തെ എസ്‌.ഐ സണ്ണിയേയും മൂന്നാലും കോൺസ്റ്റബിൾസിനെയും കൂട്ടി മഫ്ടിയിലാണെത്തിയത്‌. വിവരമറിയിച്ചപ്പോൾ, പ്രോഫസറും കേണലും പിള്ളയും കൂടെ വരാൻ താൽപര്യപ്പെട്ട്‌ രാവിലെ തന്നെ വീട്ടിലെത്തി.
സോമനും സംഘവും ഒരു ഹോളീഡേമൂഡിലായിരുന്നെന്നു തോന്നി. അവൻ രണ്ടെണ്ണം അടിക്കുന്ന കക്ഷിയായിരുന്നതിനാൽ തന്റെ വണ്ടിയിൽ രണ്ടു കുപ്പിയിൽ റഡിമിക്സ്‌ കരുതി വച്ചു. തന്റെയും ക്ലബ്ബ്‌ സുഹൃത്തുക്കളുടെയും വണ്ടിയിലാണ്‌ കോട്ടയിലേക്ക്‌ പോകാൻ തീരുമാനിച്ചതു. ക്ലബ്ബ്‌ മെമ്പേഴ്സും തന്നേപ്പോലെ ടെൻസായിരുന്നു. മലമുകളിലേക്കു നീണ്ടുകിടക്കുന്ന വഴിത്താര എട്ടുകിലോമീറ്ററോളം ഉണ്ട്‌. വഴിക്ക്‌ കാട്ടാനപിണ്ടങ്ങൾ നിരന്നു കിടക്കുന്നതു കണ്ടു.ഇടയ്ക്ക്‌ പിടഞ്ഞോടിയ ഒരു മാൻകൂട്ടവും യാത്രയ്ക്ക്‌ കൗതുകമായി. വഴിക്ക്‌ നിർത്തി വെള്ളച്ചാട്ടവും കാടിന്റെ ഭംഗിയുമെല്ലാം ആസ്വദിച്ച്‌ മുകളിലെത്തിയപ്പോഴേയ്ക്കും റഡിമിക്സ്‌ തീർന്നിരുന്നു. കള്ളച്ചിരിയോടെ കേണൽ മാത്യു എക്സ്ട്രാ ആയി കരുതിയിരുന്ന രണ്ട്‌ ഫുൾ ബോട്ടിൽ എടുത്തുകാണിച്ചപ്പോഴാണ്‌ സോമന്‌ സമാധാനമായത്‌. കക്ഷി ഒരു വിടർന്ന ചിരിച്ചിരിച്ചു. തൊടുകറിയും ക്ലബ്ബൻമാർ കരുതിയിരുന്നെന്നു കണ്ടപ്പോൾ സോമന്‌ പെരുത്ത്‌ സന്തോഷമായി.
കോട്ടവാതിൽ അടച്ച്‌ ബന്തവസ്സാക്കിയിരുന്നു. ആനകുത്തിയാൽ മറിയാത്ത വാതിലാണ്‌. ആനകളേക്കൊണ്ട്‌ കോട്ടവാതിൽ ഭേദിപ്പിക്കരുതെന്നു കരുതിയാകും വിരൽ വണ്ണമുള്ള ആണികൾ വാതിലിൽ പാകിയിരുന്നത്‌. താക്കോൽ റിസീവറുടെ പക്കലായിരുന്നല്ലോ. കോട്ടമതിലിനോട്‌ ചേർന്ന്‌ അകത്തേക്കു ചാഞ്ഞുകിടന്ന തലപ്പുണങ്ങിയ ആൽമരം തുണയായി. തടിയൻ കേണൽപോലും പുല്ലുപോലെ അതിലൂടെ കടന്ന്‌ സൗകര്യപ്രദമായ കൽക്കെട്ടിലൂടെ പിടിച്ചിറങ്ങി ഉള്ളിൽ കടന്നു. അകത്ത്‌ സമ്പൂർണ്ണ നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു.
തളത്തിൽ പാകിയിരുന്ന കൽപലകകളുടെ ഇടയിലൂടെ പുല്ലുകൾ വളർന്നിരിക്കുന്നു. പൊടിയും കരിയിലകളും ഒരു കൂമ്പാരമുണ്ടെങ്ങും. വേനൽച്ചൂടിൽക്കരിഞ്ഞ പാഴ്ച്ചെടികൾ അങ്ങിങ്ങുയർന്നു നിൽക്കുന്നു. കന്മണ്ഡപങ്ങളും, ശിൽപചാരുതയുടെ അനുഗ്രഹീത സ്പർശം പേറിയ ആർച്ചുകളും കൽത്തൂണുകളും ഗതകാലപ്രൗഢി വിളിച്ചോതുന്നു. കടവാതിലുകളും പ്രാവുകളും മലീമസമാക്കിയിട്ടുണ്ടെങ്കിലും കോട്ടയുടെ ഗാംഭീര്യത്തിന്‌ ലേശവും കുറവുവന്നിട്ടില്ല. അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടെങ്കിലും കേടുപോക്കാനാവാത്ത വിധം നശിച്ചിട്ടില്ല. ചതുരക്കല്ലുകൾ പാകിയ വഴിത്താര നയിച്ചതു മൂന്നു നിലയിൽപ്പണിത രാജഗൃഹത്തിന്റെ കമാനാകൃതിയിലുള്ള കവാടത്തിലേക്കാണ്‌. വാതിലുകൾ പാതിദ്രവിച്ചിരുന്നു. സോമൻ ആഞ്ഞൊന്ന്‌ തള്ളിയപ്പോൾ പലകകൾ, ദ്രവിച്ച ചട്ടങ്ങളിൽ നിന്നും ഇളകി വീണു. അതിനിടയിലൂടെ തടിയൻ മാത്യുപോലും ബുദ്ധിമുട്ടില്ലാതെ അകത്തു കടന്നു. എല്ലാവരും അത്ഭുതലോകത്തു കടന്ന ആലീസിനെപ്പോലെ വിടർന്ന കണ്ണുകളോടെ കാഴ്ചകൾ കണ്ടുകൊണ്ടാണ്‌ നടന്നത്‌. താനൊഴികെ ആരും ഇതിനകത്ത്‌ കടന്നിട്ടില്ലല്ലോ. കൂത്തമ്പലത്തിന്റെ ശൈലിയിൽ മേൽക്കൂടില്ലാതെ പണിത കന്മണ്ഡപം! അതിനെ അഭിമുഖീകരിച്ച്‌ മുകൾ നിലയിൽ ജാലികൾ പണിതിരിക്കുന്നു. അന്തഃപ്പുര സ്ത്രീകൾ വന്നു താമസിക്കുമ്പോൾ പരപുരുഷന്മാർ കാണാതെ അവിടെ നടക്കുന്ന ആട്ടങ്ങൾ കാണാൻ പറ്റിയ സംവിധാനം.!
മന്ത്രമുഗ്ധരേപ്പോലെ സഹയാത്രികർ നോക്കി നിന്നു. ചെറുപ്പത്തിലൊരിക്കലും, പിന്നീട്‌ കേസിന്റെ കാര്യത്തിന്‌ തമ്പുരാന്റെ കൂടെയുമായി രണ്ടുവട്ടം കോട്ടയിൽ വന്നിട്ടുണ്ട്‌. റിസീവറിന്റെ കൈവശമാണെങ്കിലും ഒരേ ഒരു വട്ടമേ അയാൾ കോട്ടയിൽ വന്നിട്ടുള്ളൂ എന്ന്‌ കേട്ടിട്ടുണ്ട്‌. ഭയന്നോടിയിട്ട്‌ അയാൾ ദിവസങ്ങളോളം പനിച്ചു കിടന്നു എന്നു കേട്ടിരിക്കുന്നു. ഏതായാലും അന്ന്‌ വാതിൽ പൂട്ടിപ്പോയിട്ട്‌ ഇക്കോട്ടയിൽ അയാൾ കാലുകുത്തിയിട്ടില്ലെന്നറിയാം. കൊട്ടാരത്തിലെ വിലപിടിപ്പുള്ള പല വസ്തുക്കളും അയാൾ കടത്തിയിട്ടുണ്ടെങ്കിലും കോട്ടയെ തൊട്ടുകളിക്കാൻ വന്നപ്പോൾ കഥമാറി എന്നാണ്‌ നാട്ടുഭാഷ്യം.
?രാജസ്ഥാൻ ശൈലിയാണിത്‌ ശ്രദ്ധിച്ചുവോ?? കേണൽ രാജസ്ഥാനിലുണ്ടായിരുന്നതാണെന്ന്‌ പറഞ്ഞതോർമ്മ വന്നു.
?കറക്ട്‌. സാധാരണ കേരളത്തിൽ ഈ ശൈലി കണ്ടിട്ടേയില്ല. കേണൽ രാജസ്ഥാനിലുണ്ടായിരുന്നു അല്ലേ?? സോമശേഖരൻ ഒരു ബഹുമാനത്തോടെയാണ്‌ ചോദിച്ചതു.
?ഉവ്വ്‌......ഉദയ്പൂർ.......ജയ്പൂർ, പിന്നെ ആൾവാർ...... യെസ്‌....... ആൾവാറിലും ഇതേപോലെ തന്നെ ഒരു ദുർഗ്ഗമുണ്ട്‌. ഇക്കോട്ടയുടെ കാര്യം പറഞ്ഞപോലെ തന്നെ കാട്ടിലെ ഒരു മലമുകളിലാണ്‌ അതും. ഇപ്പോ റിസർവ്വ്വ്‌ പോലീസിന്റെ നിയന്ത്രണത്തിലുള്ള സാറ്റലൈറ്റ്‌ സ്റ്റേഷനാ അത്‌ ?. കേണൽ സന്തോഷത്തോടെയാണു പറഞ്ഞത്‌. തന്റെ നിഗമനങ്ങൾ ശരിവച്ച എസ്‌.പി.യെ അംഗീകരിക്കാൻ തുടങ്ങിയിരുന്നു കേണൽ.
അകത്തളങ്ങളിൽ നിന്നും മുകളിലേക്കു നയിക്കുന്ന കൽപ്പടവുകൾ കയറുമ്പോൾ. പാദപതനത്തിന്റെ ശബ്ദം കുതിരക്കുളമ്പടിയൊച്ചപോലെ കോട്ടയിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. കമാനംപോലുള്ള കവാടം കടന്ന്‌ ചന്ദ്രശാലയിലെത്തി. ശ്വാസമടക്കിപ്പിടിച്ചു നിന്നുപോയി !. അവിടെനിന്നും കണ്ട മനോഹരദൃശ്യങ്ങൾ ശംഖൂരിയിലെവിടെ നിന്നും കാണാനാവുന്നതല്ല തന്നെ. ശംഖൂരിയിലെ ഏറ്റവും ഉയർന്ന മലയാണിത്‌. രാജദൃഷ്ടിയിൽ തന്ത്രപ്രധാനമെന്നു പറയാവുന്ന ഗിരിശ്രംഗം! പച്ചപുതച്ച്‌ കിടക്കുന്ന മലമടക്കുകൾ!. വെള്ളിനുര ചൊരിഞ്ഞ്‌ പതിക്കുന്ന ജലപാതകൾ! പുളഞ്ഞു മറിഞ്ഞൊഴുകി ശംഖൂരിപ്പുഴയിലെത്തിച്ചേരുന്ന കാട്ടരുവികൾ. ഇവിടെ ചന്ദ്രശാല പണിതുയർത്തിയ രാജശിൽപിക്ക്‌ നമോവാകം. പ്രകൃതി രമണീയകത ആസ്വദിക്കാൻ പറ്റിയ, ഏറ്റവും അനുയോജ്യമായ സ്ഥലം ഇതുതന്നെയാണ്‌. താഴ്‌വാരങ്ങളെ തഴുകിവരുന്ന കാറ്റ്‌ വസ്ത്രങ്ങളെ പാറിപ്പറപ്പിക്കുന്നു.
?വൗ ഇറ്റ്സ്‌ സിമ്പ്ലി ബ്രത്ത്‌ ടേക്കിംഗ്‌....? മാത്യുവിലെ സൗന്ദര്യാരാധകന്റെ കമന്റ്‌ എല്ലാവരും അംഗീകരിച്ചു.
?ചന്ദ്രശാലയായിരിക്കണം ഇത്‌. രാത്രി നിലാവണിഞ്ഞു കിടക്കുമ്പോൾ ശീതക്കാറ്റ്‌ ചുറ്റിയടിക്കുമ്പോൾ, ആ കുളിരിൽ ഒരു സ്മോളും, കത്തിച്ചു പിടിച്ച സിഗരറ്റുമായി ഇവിടെ ഇങ്ങിനെ കിടക്കാനെന്തു രസമായിരിക്കും.....? സ്വയം മറന്ന പോലെയായിരുന്നു പ്രോഫസർ അയ്യരുടെ കമന്റ്‌.
?ആരിത്‌ ? കേണൽ പൊട്ടിച്ചിരിച്ചു. ?അഭിനവ ഒമർഖയ്യാമോ?എടോ അയ്യരേ വൈൻ, വേണിസൺ ആന്റ്‌ വുമൺ എന്നാ അങ്ങേരുടെ ഫിലോസഫി. തനിക്ക്​‍്‌ വൈനും സിരഗറ്റും മതിയോ.? പുവർ ഇമാജിനേഷൻ മാൻ...?
ചിരി പടർന്നു. ഒമർഖയ്യാമിന്റെ വരികൾ പഠിച്ചവർ ഏറെ ആസ്വദിച്ചെന്നു തോന്നി. അവരുടെ ശ്രദ്ധയെ വർത്തമാനഗൗരവത്തിലേക്ക്‌ കൊണ്ടുവന്നു.
?നമുക്ക്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ നിഗോ‍ൂഢതകളുടെ കേന്ദ്രമായ സർപ്പക്കാവിന്റെ അകത്തളമാ. ശംഖൂരിമാന്ത്രികരുടെ മാത്രം പാദസ്പർശം ഏറ്റ ഇടം! നമ്മുടെ സംശയം ദുരീകരിക്കാൻ അവിടെ ശ്രദ്ധിച്ചിട്ടേ കാര്യമുള്ളൂ?.
എല്ലാവരുടേയും കളിച്ചിരികൾ അസ്തമിച്ചു. കാര്യ ഗൗരവത്തോടെ അവർ അനന്തര നടപടികളെപ്പറ്റി ചർച്ച ചെയ്തു.
?സർപ്പക്കാവിൽ കടക്കാനാവില്ല. ആ വാതിൽ അഭേദ്യമാ..കാവിനുള്ളിലേക്ക്‌ ഒരു നോട്ടം കിട്ടാൻ വേറൊരു വഴിയുണ്ട്‌. ഈ സൈഡിലെ പാരപ്പെറ്റിലൂടെ ലേശം കഷ്ടപ്പെട്ട്‌ പോകേണ്ടി വരും. കാവിലേക്ക്‌ ഒരുബാൽക്കണി തള്ളി നിൽക്കുന്നുണ്ട്‌.അതേ വഴിയുള്ളൂ. അങ്ങോട്ട്‌ പോകാം?. പണ്ട്‌ കണ്ട ഒരോർമ്മ വച്ചാണ്‌ നിർദ്ദേശിച്ചതു. അവർ ചോദ്യമേതുമില്ലാതെ തന്നെ അനുഗമിച്ചു. ബാൽക്കണിയുടെ ഒരുഭാഗം താഴ്‌ വാരത്തിനഭിമുഖമായും, മറുഭാഗം ആൽമരങ്ങൾ വിതാനമിട്ട സർപ്പക്കാവിലേയ്ക്കും തള്ളിനിൽക്കുന്നു. മരങ്ങളിൽ സർപ്പ സദൃശമായി വള്ളികൾ ചുറ്റിപ്പിണഞ്ഞു കയറിയിട്ടുണ്ട്‌ . ആലിന്റെ ഒരു കമ്പ്‌ ബാൽക്കണിയെ സ്പർശിച്ച്‌ വളഞ്ഞ്‌ മുകളിലേക്ക്‌ വളർന്നിരിക്കുന്നു. എല്ലാവരും സർപ്പക്കാവിലേക്ക്‌ ദൃഷ്ടിപായിച്ചു. നിബിഢമായ മരങ്ങൾ എല്ലാം മറച്ചിരിക്കുന്നു.
?ഒന്നും കാണാനാവുന്നില്ലല്ലോ സണ്ണീ?. എസ്‌. പി തന്റെ ഇൻസ്പെക്ടറോട്‌ പരാതിയുടെ ശബ്ദത്തിൽ പറഞ്ഞു.
?സർ.... ഞാനീ കൊമ്പുവഴി താഴേക്കിറങ്ങിച്ചെന്നു നോക്കിയിട്ടു വരാം?. ഡയറക്ട്‌ സെലക്ഷൻ കഴിഞ്ഞ്‌ ആദ്യമായി ചാർജ്ജെടുത്ത ആ ചെറുപ്പക്കാരൻ സന്നദ്ധത പ്രകടിപ്പിച്ചു.
?ദെൻ ഗോ എഹെഡ്‌ മാൻ?. എസ്‌.പി ഓർഡർ കൊടുത്തു. ഷൂസ്‌ ഊരിയിട്ട്‌ കമ്പിലൂടെ സണ്ണി പിടിച്ചിറങ്ങുന്നത്‌, ആകാംക്ഷാഭരിതമായ മുഖങ്ങൾ ശ്രദ്ധിച്ചു നിന്നു. പൊടുന്നനവെ ഉയർന്ന ഭീകരമായ ഒരാരവം കേട്ട്‌ ഞെട്ടിത്തരിച്ചുപോയി. എന്തോ മുകളിലേക്ക്‌ ഉയരുകയാണ്‌. ആർത്തനാദം പോലൊരു ശബ്ദം എങ്ങും മുഴങ്ങി .
അരയിൽ നിന്നു പിസ്റ്റൾ വലിച്ചൂരി എന്തിനും തയ്യാറായി എസ്‌.പി. നിന്നു. ഇലകൾക്കിടയിലൂടെ പരിഭ്രമിച്ചുയർന്ന പ്രാവിൻ കൂട്ടത്തെ കണ്ടപ്പോൾ ചിരിച്ചുപോയി. ഈ പഹയന്മാരാണ്‌ പണി പറ്റിച്ചതു.
?സണ്ണീ......? എസ്‌.പി ഉറക്കെ വിളിച്ചു. ആ ഘനത്ത ശബ്ദം കാവിലാകെ പ്രതിദ്ധ്വനിച്ചു. ഇലകളുടെ വല്ലാത്ത ഇളക്കം കേട്ടു. ദത്തശ്രദ്ധരായിരുന്ന തങ്ങളുടെ മുൻപിലേക്ക്‌ ഒരു കുരങ്ങന്റെ മെയ്‌വഴക്കത്തോടെ സണ്ണി ചാടി വീണു. ആ മുഖം വിളറി വെളുത്തിരുന്നു. നെറ്റിയിലെ ഞരമ്പുകൾ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു.
?എന്താ എന്തു പറ്റീ?. എല്ലാവരുടെയും ചോദ്യം ഒരുമിച്ചായിരുന്നു.
?വരൂ സർ......ക്വിക്ക്‌...? തന്റെ ഊരിയിട്ടിരുന്ന ഷൂസ്‌ കൈയ്യെത്തിയെടുത്തുകൊണ്ട്‌ ദ്രുതഗതിയിൽ പാരപ്പെറ്റിലൂടെ അയാൾ പഴയ മട്ടുപ്പാവിലേക്കോടി.ഒരാവേഗത്തോടെ അനുഗമിച്ച എല്ലാവരിലും നിർവ്വചിക്കാനാവാത്ത ഒരു ഭീതി പടരാൻ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. മട്ടുപ്പാവിലെത്തിയ സണ്ണി ഒരു കിതപ്പോടെ നിലത്തിരുന്നു.
?വെള്ളം..? കിതപ്പിനിടയിൽ സണ്ണി ആവശ്യപ്പെട്ടു. നീട്ടിക്കൊടുത്ത ഫ്ലാസ്കിൽ നിന്നും റഡിമിക്സ്‌ അയാൾ രണ്ടുമൂന്നു കവിൾ കുടിച്ചു.
?ആർ യൂ ഓക്കെ??
?യാ യാ...? ബദ്ധപ്പെട്ട്‌ ശ്വാസമെടുത്ത്‌ അയാൾ തുടർന്നു?.ഞാൻ കണ്ടു സർ...ഒരു സിംഗിൾ ബാരൽ ഗണ്ണ്‌ പാത്തി ഒടിഞ്ഞ്‌ ബാരൽ വളഞ്ഞ്‌ കിടക്കുന്നുണ്ടായിരുന്നു. ഐ ആം ഷുവർ..... അത്‌ മിസ്സു ചെയ്ത ബേബിയുടേതാണ്‌. അത്‌ എടുക്കാൻ വേണ്ടി നിലത്തിറങ്ങാൻ തുടങ്ങുമ്പോഴാണ്‌ പ്രാവുകൾ ചിറകടിച്ച്‌ പറന്നുയർന്നത്‌. ഈ ഒച്ച കേട്ടെന്നപോലെ, അങ്ങ്‌ വളരെത്താഴെ എങ്ങുനിന്നോ ഗുഹയിൽ പ്രതിദ്ധ്വനിക്കുന്നതുപോലെ തുടരെ കുപിതമായ സീൽക്കാരശബ്ദം കേട്ടു. എന്തോ ഉയർന്നു വരുന്നതുപോലെ ഒരാരവം. ഒരു ജൈഗാന്റിക്ക്‌ ഫിഗറിന്റെ മൂവ്‌മന്റ്‌... എന്തോ ഞാൻ കണ്ടു. പ്രാണൻ കൈയിൽപ്പിടിച്ച്‌ രക്ഷപ്പെട്ടതാ സർ... ഇനി ഇവിടെ തങ്ങുന്നത്‌ സേഫല്ല. ലെറ്റ്സ്‌ ഗോ സർ...? സണ്ണിയുടെ മുഖത്തെ ഭീതി എല്ലാവരിലും സംക്രമിച്ചു.
?ബട്ട്‌ ആ തോക്കെങ്കിലും വീണ്ടെടുക്കാതെ......? എസ്‌.പി വാചകം പൂർത്തീകരിക്കുന്നതിമുനു മുൻപ്‌ ഭീതിദമായ ഒരലർച്ച കേട്ടു. ചുറ്റും നോക്കിയ കേണൽ അലറി.....
?അയ്യർ.......അയ്യരെവിടെ........ഓ ഗോഡ്‌.....?
അലർച്ച കേട്ടിടത്തേക്കോടി. അർദ്ധബോധാവസ്ഥയിൽ, വിളറിവെളുത്ത്‌ അയ്യർ ഭിത്തി ചാരിയിരിക്കുന്നുണ്ടായിരുന്നു. കേണൽ കുലുക്കി വിളിച്ചു.
?പ്രോഫസർ......പ്രോഫസർ.......? ഒരു നിമിഷം ചിന്തിച്ചു നിന്നിട്ട്‌ അയ്യരുടെ മുഖത്തെ കണ്ണാടി മാറ്റി. ഫ്ലാസ്കിൽ നിന്നും റഡിമിക്സ്‌ തളിച്ചു. അയ്യർ ഒന്നു ഞെട്ടി. പിന്നെ വെപ്രാളം പിടിച്ചെഴുന്നേറ്റു. അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു.
?എന്താ എന്തുപറ്റി?
?എന്തോ ........ ഞാൻ കണ്ടു. ഭീമാകാരമായി ചലിക്കുന്ന ഒരു രൂപം. എന്റെ മുഖത്തേക്ക്‌ ചീറ്റലിന്റെ ശബ്ദത്തോടെ എന്തോ തെറിച്ചുവീണു........... പിന്നെ...?
കേണൽ സംശയഭാവത്തോടെ അയ്യരുടെ കണ്ണാടി തിരിച്ചും മറിച്ചും നോക്കി. അതിലെന്തോ ദ്രാവകം മഞ്ഞിൻ കണങ്ങൾ പോലെ പറ്റിപ്പിടിച്ചു നിൽക്കുന്നു. കർച്ചീഫെടുത്ത്‌ ആ കണ്ണാടി വൃത്തിയാക്കി, പലവട്ടം തുടച്ച്‌ പ്രോഫസർ അയ്യർക്ക്‌ അദ്ദേഹം തിരിച്ചു കൊടുത്തു. പകുതി അന്ധമായ കണ്ണുകളിൽ അതുവച്ചപ്പോൾ കാഴ്ച വീണ്ടുകിട്ടിയ ആശ്വാസമായി അയ്യർക്ക്‌.
?പോകാം....ഇനിയൊരു നിമിഷം ഇവിടെ നിൽക്കണ്ട.പ്ലീസ്‌.....? അയ്യരുടെ ശബ്ദം വിറച്ചിരുന്നു.
കോട്ടയിലേക്കു ചാഞ്ഞുകിടന്നിരുന്ന വൃക്ഷത്തിലൂടെ പുറത്തെത്തി ജീപ്പ്പിൽക്കയറുമ്പോഴും വിറയൽ വിട്ടുമാറിയിരുന്നില്ല. താഴെ അടിവാരത്തെത്തിക്കഴിഞ്ഞ്‌ കയ്യിൽ സ്റ്റോക്കുണ്ടായിരുന്ന മദ്യം മുഴുവനും അകത്താക്കിക്കഴിഞ്ഞപ്പോഴാണ്‌ വലിഞ്ഞു മുറുകി നിന്ന സിരകൾ അയഞ്ഞത്‌. ഇനിയൊരു സന്ദർശനത്തിനില്ലെന്ന്‌ അയ്യർ ആണയിട്ടു പറഞ്ഞു. മദ്യം നൽകിയ താൽക്കാലിക ധൈര്യത്തിന്നിടയിലും എല്ലാവരിലും ഭീതിയുടെ ഗ്ലാനി പടർന്നിരുന്നു.

രണ്ടു കവിതകൾ




sreedevi nair


സ്നേഹപ്പുഴ
സ്നേഹപ്പുഴത്തീരത്തു വന്നടിഞ്ഞ
പ്രണയ ദാഹികളുടെ ശരീരം,
മോഹഭംഗത്തിന്റെ മത്സ്യങ്ങള്‍
കൊത്തിപ്പറിച്ച് വികൃതമാക്കിയിരുന്നു.

മോഹപ്പുഴയില്‍ ഒഴുകിനടന്നതാകട്ടെ
ആശയുടെ തെളിനീരില്‍ അലിയാത്ത
മണല്‍ത്തിട്ടയില്‍ തടഞ്ഞു നിന്നു.

പ്രേമസാഗരം നീന്തിക്കയറിയവരാകട്ടെ,
കാമതാപത്താല്‍ ജ്വരബാധിതരും ആയിരുന്നു.

മറഞ്ഞു നിന്ന്,നോക്കിരസിക്കുകയായിരുന്നു
അന്ധതമസ്സെന്ന കാമുകന്‍.

അവന്റെ പുറം കാഴ്ച്ച മറഞ്ഞിരുന്നെങ്കിലും,
അകക്കണ്ണുതുറന്നു തന്നെയിരുന്നു.
അത് വഞ്ചനയുടേതു മാത്രമായിരുന്നു.

എങ്കില്‍?


ചിന്തകള്‍ക്ക് വെന്തുതീരാനുള്ള
കഴിവ് ഉണ്ടായിരുന്നെങ്കില്‍?

എവിടെയോ നമുക്കുവേണ്ടി ഒരാള്‍
കാത്തിരിക്കുന്നുവെങ്കില്‍?

നഷ്ടപ്പെട്ട ബാല്യകൌമാരയൌവ്വനം,
മനസ്സിന്റെ മായാവലയത്തിലൊരാളെ
വേട്ടയാടപ്പെടുന്നുവെങ്കില്‍?

ജീവിതം പ്രതീക്ഷയുണര്‍ത്തുന്നു.

പാട്ടുകാരൻ




kpm navaz


രണ്ടു വർഷം കഴിഞ്ഞ്‌ അയാൾ നാട്ടിൽ വരുമ്പോഴാണ്‌ വഴിയരികിൽ പാട്ടുപാടി പിച്ചപ്പാത്രം നീട്ടിക്കൊണ്ടിരുന്ന യാചകന്റെ മുഖത്ത്‌ അയാളുടെ കണ്ണുകൾ പതിഞ്ഞത്‌.
പോക്കറ്റിൽ നാണയം പരതുന്നതിനിടയിൽ അയാൾ ചോദിച്ചു."എവിടെയോ കണ്ടു മറന്നതു പോലെ, നല്ല പരിചയം തോന്നുന്നു." അയാൾ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു."പിന്നണി ഗായകനും സംഗീതജ്ഞനും നിരവധി സംസ്ഥാന-ദേശീയ അംഗീകാരങ്ങൾ നേടിയ......"
"നിങ്ങൾ ഉദ്ദേശിക്കുന്ന ആള്‌ തന്നെ "പിച്ചക്കാരൻ ശബ്ദം താഴ്ത്തി പറഞ്ഞു.
"എന്നിട്ടിപ്പോൾ ഈ നിലയിൽ-? അയാളുടെ ഉദ്വേഗം വർദ്ധിച്ചു.
"ഞാൻ ചാനലുകളിലെ സ്റ്റാർ സിംഗർ വിധി കർത്താവു കൂടിയായിരുന്നു. റിയാലിറ്റി ഷോയിലെ കുട്ടികൾ പാടി തിമർക്കുമ്പോൾ കേരളക്കരയാകെ അതേറ്റു പാടുമ്പോൾ...."അയാളുടെ കണ്ഠമിടറി. എനിക്കും കഞ്ഞി കുടിക്കേണ്ടേ....?
അയാൾ ഏതാനും നാണയ തുട്ടുകൾ പിച്ചച്ചട്ടിയിൽ എറിഞ്ഞു കൊടുത്തു.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ




c ganesh

പെങ്ങൾ കൊടുത്തയച്ച ആനയുടെ ശിൽപത്തിൽ നിന്നാണ്‌ കഥ ആരംഭിക്കുന്നത്‌. കഥ അവസാനിക്കുന്നതും അതേ ശിൽപത്തിൽ തന്നെയാണ്‌. മനുഷ്യൻ ജനിക്കുമ്പോഴുള്ള അവസ്ഥയിൽ എത്തിയാണ്‌ മരണത്തിലേക്ക്‌ നടക്കാറുള്ളതെന്ന്‌ പറയുന്നതുപോലെ കഥയുടെ ആദ്യവും അവസാനവും തലയുയർത്തി നിൽക്കുന്നത്‌, നേരത്തെ പറഞ്ഞില്ലേ വസുമതി പെങ്ങൾ കൊടുത്തയച്ച ആനബിംബം. പക്ഷേ ഇങ്ങനെ പറഞ്ഞുപോയാൽ ആരു വായിക്കാൻ? അതിനാൽ വിശദമായി പറയാം.
വസുമതി പെങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബത്തിൽ അവരുടെ ഭർത്താവും പ്ലസ്ടുവിനു പഠിക്കുന്ന മകനും ചേർന്ന്‌ മൊത്തം 25 പേർ ഉണ്ടാവുമായിരുന്നു. അതായത്‌ ഇപ്പോൾ തന്നെ 22 പേർ ഇവിടെ വിരാജിക്കുന്നുണ്ട്‌. അതെ, ഇന്നലെ കാലത്ത്‌ ഇതൊരു വരാജിക്കൽ തന്നെയാണേയ്‌.
എന്നാൽ എനിക്കിതൊരു കൂട്ടുകുടുംബമായി തോന്നിയിട്ടേയില്ല. ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ ഇത്തരമൊരു കുടുംബം അപൂർവ്വമാണ്‌. മരിച്ചുപോയ ഞങ്ങളുടെ അമ്മയുടെ അച്ഛൻ കെട്ടിയ വീട്ടിൽ മരണാസന്നമായി കിടക്കുന്ന എന്റെ അച്ഛന്റെ 'ആരെങ്കിലും വരിനെടാ' എന്ന വിളി ഇടക്കിടെ മുഴങ്ങും. ഭാഗംവയ്ക്കാതെ രണ്ടുമൂന്നു തലമുറകൾ ഒരുമയോടെ കഴിയുകയാണ്‌, ഇവിടെ. കോഴിക്കൂട്‌ എന്നാണ്‌ ഞങ്ങളുടെ കുടുംബത്തെ ആളുകൾ കളിയാക്കി വിളിക്കാറ്‌. രാവിലെ ഞങ്ങൾ ഓരോരുത്തർ ജോലിക്കും കൂലിക്കുമായി പുറത്തിറങ്ങുകയും കുട്ടികൾ സ്കൂളിലേക്ക്‌ പോവാനിറങ്ങുകയും ചെയ്യുന്നതു കണ്ടാൽ ചിലർ പറയും "കോഴിക്കൂട്‌ തുറന്നു കഴിഞ്ഞു."
ഇതുപോലൊരു കൂട്ടുകുടുംബത്തിലാണ്‌ വൈക്കംമുഹമ്മദ്‌ ബഷീർ കഴിഞ്ഞിരുന്നതെന്നു വായിച്ചിട്ടുണ്ട്‌. സംശയിക്കേണ്ട, ഇക്കഥയിലെ ബഷീർ ഞാൻ തന്നെയാണ്‌. ബഷീറിനെപ്പോലെ എഴുതാൻ കഴിഞ്ഞിട്ടില്ലെങ്കിലും അത്യാവശ്യമൊക്കെ ഭാവിയിലേക്കായി കുത്തിക്കുറിക്കുന്ന സ്വഭാവം എനിക്കുമുണ്ട്‌. ഇനി ഞാൻ പറയാൻ പോകുന്നതിൽ ഇടക്ക്‌ സാഹിത്യത്തിന്റെ ശൈലി വരുന്നുണ്ടെങ്കിൽ അതിനു കാരണം എന്റെ കുത്തിക്കുറിക്കലാണ്‌. നാടകവും കഥാപ്രസംഗവുമാണ്‌ എന്റെ മേഖല.
കോരമ്മേത്‌ കല്യാണിയമ്മ എന്ന എന്റെ അമ്മയാണ്‌ കുടുംബനാഥ. അമ്മയുടെ അമ്മ കോരമ്മേത്ത്‌ നാരായണി അടുത്തു തന്നെ മരിക്കുമെന്നറിയിച്ചുകൊണ്ട്‌ വീട്ടിലൊരു മുറിയിൽ ശവംപോലെ കിടപ്പുണ്ട്‌. വെള്ളംപോലും ഇറക്കാൻ ബുദ്ധിമുട്ടായതിനാൽ ആർക്കും അവരെക്കൊണ്ട്‌ യാതൊരു ശല്യവുമില്ല. എന്റെ സഹോദരന്മാരായ കാർത്തി, മണികണ്ഠൻ, മുരുകദാസൻ എന്നിവരും അവരുടെ ഭാര്യമാരും പെങ്ങൾമാരായ വനജയും കുമാരിയും രുക്മിണിയും ഇവരിൽ ചിലരുടെ പൊടിയന്മാരും പൊടിച്ചികളും ചേർന്ന്‌ അവിയൽപ്പരുവത്തിൽ മാതൃകാകുടുംബമായി ജീവിച്ചുപോകെയാണ്‌ നാട്ടിലില്ലാത്ത പെങ്ങൾ വസുമതി കൊടുത്തയച്ച ആന പ്രശ്നവുമായി കടന്നുവന്നത്‌.
ഇളയച്ഛൻ മകളുടെ കല്യാണത്തിന്‌ ഗുരുവായൂരിൽ വന്ന വസുമതി വീട്ടിലേക്ക്‌ എന്തെങ്കിലുമൊരു സാധനം കൊടുത്തയക്കണമെന്ന മോഹത്തിൽ ഒരുപാടു കടകൾ കയറിയിറങ്ങി, ഒടുവിൽ ഒരു സാധനം വാങ്ങി എന്റെ കൈയിൽ കൊടുത്തയക്കാൻ നിശ്ചയിച്ചു. സാക്ഷാൽ ഗുരുവായൂർ കേശവനെ. "നമ്മുടെ കുടുംബത്തിലെ അത്രയും കുട്ടികള്‌ വേറെ എവിടെയെങ്കിലും കാണ്വോ? പിള്ളേർക്കെല്ലാം ആന ഇഷ്ടമാവും. ഞാനൊരു കേശവനെ വാങ്ങി തരുന്നുണ്ട്‌." കല്യാണതിരക്കിനിടയിൽ കുട്ടികളുടെ അച്ഛേമ്മ, എന്റെ വസുമതി പെങ്ങൾ പറഞ്ഞു. എന്നാൽ കടകളിലൊക്കെ ഗുരുവായൂർ കേശവന്റെ പടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അവർ അടവു മാറ്റി. "നോക്കട്ടെ, അടുത്ത ഒരു കടയിൽ കൂടി കിട്ടിയില്ലെങ്കിൽ കേശവനുപകരം മറ്റാരെയെങ്കിലും വാങ്ങിച്ചു തരാം ഞാൻ". കാലിൽ വിള്ളൽ കീറിത്തുടങ്ങിയ അവർ നടന്നുമടുത്തിട്ടാണ്‌ അങ്ങനെ പറഞ്ഞത്‌. ഒടുവിൽ പടിഞ്ഞാറേ നടയിൽ നിന്ന്‌ ഒത്ത ഒരാനയെ വാങ്ങി ഒരു പിൿഅപ്‌ കവറിലിട്ട്‌ എന്റെ മുമ്പിൽ കൊണ്ടുവന്ന്‌ പൊക്കികാണിച്ചു. എന്നിട്ടു പറഞ്ഞു"തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ".
ഞാൻ ഇവിടന്ന്‌ നേരെ പോവും. നീ ഇത്‌ വീട്ടിലെ കുട്ടികൾക്ക്‌ കൊടുക്കണം".
ഒരു മുഴം നീളത്തിൽ മരംകൊണ്ടുണ്ടാക്കിയ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ വട്ടത്തിലുള്ള പ്ലാറ്റ്ഫോമിൽ നിൽക്കുന്ന രൂപത്തിലായിരുന്നു. പട്ടം അണിഞ്ഞിട്ടില്ലായിരുന്നതിനാൽ രാമചന്ദ്രന്റെ റോസ്നിറത്തിലുള്ള മസ്തകം തെളിഞ്ഞു കാണാമായിരുന്നു. കാലുകൾക്ക്‌ ഒത്തവണ്ണം. മുഖത്ത്‌ നെറ്റിയിലായി ഒരു ഗോപിക്കുറിയും ഭംഗിയിൽ ഇട്ടിരിക്കുന്നു. നീണ്ട വടംപോലെ വാൽ. വിലിൽ പക്ഷിത്തൂവൽ പോലെ കതിരിട്ട ആനവാലുകൾ. പ്ലാറ്റ്ഫോമിൽ താഴെ വെളുത്ത അക്ഷരത്തിൽ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ എന്ന്‌ എഴുതിയിരിക്കുന്നു. സാമാന്യം കനമുണ്ടായിരുന്നു രാമചന്ദ്രനെ കാണുമ്പോൾ പേടിയല്ല, സമാധാനമാണ്‌ തോന്നുക. ഭഗവാൻ പ്രസാദിച്ചപോലെ. വമ്പിലെ കൊമ്പൻ എന്നാണ്‌ തെച്ചിക്കോട്ടുകാവ്‌ അറിയപ്പെടുന്നത്‌.
ഗുരുവായൂരിൽ നിന്ന്‌ വീട്ടിലെത്തുംവരെ രാമചന്ദ്രന്റെ തലയെടുപ്പ്‌ ആസ്വദിച്ചാണ്‌ ഞാനിരുന്നത്‌. സംഗതി നിസ്സാരമാണെങ്കിലും ഒരാനയെ സ്വന്തമാക്കിയതുപോലെ എനിക്കു തോന്നി. ഞാനൊരു യജമാനനായിരിക്കുന്നു. ആനയജമാനൻ. ഞങ്ങളുടെ കോരമ്മേത്ത്‌ കുടുംബത്തിൽ ഒരാന പിറന്നിരിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും ഉയരമുള്ളവൻ, രാമചന്ദ്രൻ ഇനി മുതൽ പേരാമംഗലം തെച്ചിക്കോട്ടുകാവ്‌ ദേവസ്വത്തിന്റെ വകയല്ല, ഞങ്ങളുടെ വക.
ഒരു ആനയാണ്‌ വരാൻ പോകുന്നത്‌. ഇതൊരു ചെറിയകാര്യമല്ല. ആര്‌, എന്ത്‌ ആനക്ക്‌ തീറ്റികൊടുക്കും? ഒരു നിമിഷം കല്യാണബസ്സിലിരുന്ന്‌ അറിയാതെ ചിന്തിച്ചുപോയി.
ഞങ്ങളുടെ കുടുംബം ദേശീയ ശ്രദ്ധ അർഹിക്കുന്ന ഒന്നാണെന്ന്‌ നേരത്തെ പറഞ്ഞതിൽ നിന്ന്‌ മനസ്സിലായിരിക്കുമല്ലോ. ഓടുവീടായ ഇവിടത്തെ മുറികളൊക്കെ തട്ടിടാത്തത്താണ്‌. വിവാഹം കഴിഞ്ഞവർക്കാണ്‌ മുറി സ്വന്തമായി കിട്ടുക. സ്വന്തമായി മുറി ലഭിക്കാൻ വിവാഹമാണ്‌ മാനദണ്ഡം. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ, അവശനായ രോഗിയാണെങ്കിലും മുറി കിട്ടും. ഞങ്ങളെല്ലാവരും ചേർന്നു കലപില കൂട്ടുന്ന കോരമ്മേത്ത്‌ വീട്ടിൽ കള്ളൻ കടക്കാൻ യാതൊരു പഴുതുമില്ല. ഏതുനേരവും ഏതെങ്കിലുമൊരാൾ എന്തെങ്കിലും കാര്യത്തിന്‌ ഉണർന്നിരിപ്പുണ്ടാകും.
വീട്ടിൽ കാർത്തിക്കും മണികണ്ഠനും കുമാരിക്കും രണ്ടു വീതം മക്കളുണ്ട്‌. എനിക്കും വനജക്കും ഓരോന്നു മാത്രമേ ഉള്ളൂ. രുഗ്മിണിയും മുരുകദാസനും വിവാഹിതരല്ല. നോക്കിക്കൊണ്ടിരിക്കുന്നവരാണ്‌. ഏതായാലും കുട്ടികളില്ലാത്ത ദമ്പതികൾ അഞ്ചുമിനിറ്റ്‌ കോരമ്മേത്ത്‌ വീട്ടിൽ നിന്നാൽ മതി അവരുടെ എല്ലാം അനപത്യതാദുഃഖവും മാറിക്കിട്ടും. അവർ ജീവനും കൊണ്ട്‌ ഓടും. അത്രക്ക്‌ കർമ്മനിരതരാണ്‌ മക്കൾസംഘം. കാർത്തിയുടെ രണ്ട്‌ ആൺമക്കൾ ഇരട്ടകളാണ്‌. രണ്ടാംക്ലാസിൽ പഠിക്കുന്നു. എന്തു സാധനം കിട്ടിയാലും പമ്പരമായി സങ്കൽപ്പിച്ച്‌ കറക്കലാണ്‌ രണ്ടിന്റെയും മുഖ്യവിനോദം. ഇഡ്ഡലി, മരുന്നുകുപ്പികൾ, ഗ്ലാസ്സ്‌, കിണ്ണങ്ങൾ എന്നിവ അവർ പമ്പരമാക്കി കളിക്കാറുണ്ട്‌. മണികണ്ഠന്റെ ആണും പെണ്ണും നേരിൽ കണ്ടാൽ പരസ്പരം കടിച്ചുകീറുന്ന വൈരികളാണ്‌. കുമാരിയുടെ മകനാണ്‌ ഉള്ളതിൽ മൂത്തത്‌. പയ്യൻ ഏഴാം ക്ലാസിലായി. എപ്പോഴും ക്രിക്കറ്റ്‌ ബാറ്റുമായി നടക്കും. കുമാരിയുടെ രണ്ടാമത്തേതാവട്ടെ ശരിക്ക്‌ ബുദ്ധിയുറയ്ക്കാത്ത കുട്ടിയാണ്‌. ആ കുട്ടിക്കുവേണ്ട പരിചരണം കൊടുക്കാനാണ്‌ അവർ ഭർത്താവിന്റെ വീട്ടിൽ പോകാതെ കഴിയുന്നത്‌. കൂട്ടത്തിൽ ഏറ്റവും ഇളയത്‌ കഥയിലെ ബഷീറായ എന്റെ കുഞ്ഞാണ്‌. പെൺകുട്ടി. ഒരു വയസ്സ്‌ തികഞ്ഞിട്ടേയുള്ളു. ചുമരിൽ പിടിച്ച്‌ പിച്ചാ പിച്ചാ നടക്കലാണ്‌ ഇപ്പോഴത്തെ അവളുടെ വിനോദം. ഒരു മൃഗത്തെ മാത്രമേ അവൾ തിരിച്ചറിയാറായിട്ടുള്ളൂ, ആന! കാവിലെ പൂരത്തിന്‌ ഏഴുന്നള്ളത്തു സമയത്ത്‌ പറഞ്ഞുകൊടുത്തത്‌ അവൾ പിടിച്ചെടുത്തു. കുഞ്ഞുനാവു നീട്ടി അവൾ പറഞ്ഞു, "ആന....ആന" ലാളിക്കാൻ ഒരുപാടു പേരുള്ളതിനാൽ ഇക്കാര്യം വാർത്തയായി.
"മുയ്യുമ്മു ആന എന്ന്‌ പറഞ്ഞിരിക്കുന്നു!!"
വസുമതിപെങ്ങൾ തെച്ചിക്കോട്ടുകാവിനെ വാങ്ങിക്കുമ്പോൾ ഈ വാർത്ത അറിഞ്ഞിട്ടുണ്ടായിരുന്നോ എന്നറിയില്ല.
വിവാഹത്തിൽ പങ്കെടുത്ത ഞാൻ വീട്ടിലെത്തിയതും പിള്ളേർസംഘം എന്നെ വളഞ്ഞു. "പൊതിയിലെന്താ മാമൂട്ടാ"? മാമനെന്നും ചെറിയച്ഛനെന്നും ചേട്ടനെന്നുമൊക്കെ വിളിക്കുന്നതു കേട്ട്‌ എല്ലാവരും ചേർന്ന്‌ സ്നേഹബഹുമാനപൂർവ്വം എനിക്കിട്ട വിളിപ്പേരാണ്‌ "മാമൂട്ടൻ".
ഞാൻ പറഞ്ഞു "ഒരു സാധനം വസുമതിപെങ്ങൾ വാങ്ങിച്ചുതന്നതാ"
"ഞങ്ങടെ അച്ഛമ്മയോ?" പിള്ളേർ ഒച്ചവെച്ചു.
കുട്ടികളുടെ സംഘത്തിനു മുന്നിൽ ശിൽപം പുറത്തെടുത്തു കാണിച്ചു കൊടുത്തു. മൂത്തവൻ ഉറക്കെ വായിച്ചു 'തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ'.
കാർത്തിയുടെ ഇരട്ടകളിലൊരുവൻ ചോദിച്ചു "മാമൂട്ടാ ഇത്‌ ഞങ്ങൾക്ക്‌ തർവ്വോ?" മണികണ്ഠന്റെ പെണ്ണ്‌ കരഞ്ഞു നോക്കി "ഞങ്ങടെ മുറിയിലേക്ക്‌ ആനയെ തർവ്വോ?" "കുമാരിയുടെ പാവത്തിനു കളിക്കാൻ കൊടുക്കണമെന്നാ എന്റെ അഭിപ്രായം" അമ്മ ഇടപെടുന്നു. ഒന്നും വേണ്ട. ഇവൻ ഉമ്മറത്തു തന്നെ കാവലാളായിരിക്കട്ടെ.
പൂമുഖത്തെ വട്ടമേശയിലാണ്‌ രാമചന്ദ്രനെ പ്രതിഷ്ഠിച്ചതു. "ഒരാളും തൊട്ടുപോവരുത്ത്‌" ഞാൻ കൽപ്പിച്ചു. അതിനുമുമ്പ്‌ അച്ഛന്റേയും നാരായണിമുത്തശ്ശിയുടേയും മുറിയിൽകൊണ്ടുപോയി കാണിച്ചു. അവർ ഈശ്വരാ എന്നു ജപിച്ച്‌ തൊഴുതു.
എന്റെ ദിവസങ്ങൾ നാടകവും കഥാപ്രസംഗവുമൊക്കെയായി കടന്നുപോയി. ഇതിനിടെയാണ്‌ രാമചന്ദ്രൻ പ്രശ്നവുമായി കടന്നുവന്നത്‌. ഞങ്ങളുടെ മുറിയിലേക്ക്‌ അപ്രതീക്ഷിതമായി രാമചന്ദ്രൻ കടന്നുവന്നിരിക്കുന്നു.
ഒരു ദിവസം സാംബശിവന്റെ 'അഹല്യാമോക്ഷ'ത്തിനുപോയി തിരിച്ചെത്തിയപ്പോൾ എന്റെ മുറിയിൽ ഒരു മൂലയിൽ അതാ ഇരിക്കുന്നു എന്റെ സ്വകാര്യസ്വത്തുപോലെ സാക്ഷാൽ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ. ആരാണ്‌ പൊതുസ്വത്തിനെ സ്വകാര്യസ്വത്തായി മാറ്റിയത്‌? പോത്തിനെപ്പോലെ കിടന്നുറങ്ങുന്ന ഗിരിജയെ വിളിച്ചുണർത്തി ശണ്ഠയിട്ടു. അവർ പാതിമയക്കത്തിൽ പിച്ചുംപേയും പറഞ്ഞതോടെ രക്തം തിളച്ചു മറിഞ്ഞു. ക്ഷോഭം അതിന്റെ ഉയർന്ന സെന്റിഗ്രേഡിലെത്തി.
'ഹും നീയാണോ പൊതുസ്വത്ത്‌ കൊള്ളയടിച്ചതു' എന്നു നാവിൻതുമ്പിൽ വന്ന ചോദ്യം പരീഷ്കരിച്ചു. "ആനയെ സ്വകാര്യസ്വത്താക്കിയത്‌ നീയാണോ?" അവളുടെ കൂർക്കംവലിയാ
ണ്‌ മറുപടി. അവളുടെ കാതിൽ പിടിച്ചുഞ്ഞെരിച്ച്‌ ഉണർത്തിയപ്പോൾ അവൾ എഴുന്നേറ്റിരുന്നു.
"ഏതു സ്വരത്തിന്റെ കാര്യമാ"? അവൾ തലമാന്തിക്കൊണ്ട്‌ ചോദിച്ചു.
"എടീ നീയാണോ തെച്ചിക്കോട്ടുകാവിനെ നമ്മുടെ മുറിയിൽ കൊണ്ടുവന്നു വച്ചതു?"
"ൻഘാ! അതാണോ? കുട്ടി കരഞ്ഞപ്പോൾ കരച്ചിൽ മാറ്റാൻ എടുത്തോണ്ടു വന്നതാ" സാധാരണമട്ടിൽ അവൾ പറഞ്ഞു.
"അതെങ്ങിനെ നീ മാത്രമെടുക്കും? ആന പൊതുസ്വത്താണ്‌".
"ഏറ്റവും ചെറിയ കുട്ടി നമ്മുടേതല്ലേ? കുഞ്ഞു നിർത്താതെ കരഞ്ഞപ്പൊ നിവൃത്തിയില്ലാതെ എടുത്തത്താ."
ഗിരിജ ഉറക്കച്ചടവിലും യുക്തിപൂർവമാണ്‌ സംസാരിക്കുന്നത്‌ എന്നു തോന്നി. അവൾ കുട്ടിയെ മുൻപിൽ നിർത്തിയാണ്‌ കാര്യങ്ങൾ വിശകലനം ചെയ്യുന്നത്‌. അതിൽ തന്റെ ചോദ്യങ്ങൾ മുട്ടിത്തകരണമെന്ന്‌ അവൾ ആഗ്രഹിക്കുന്നുണ്ടാവണം.
എന്താണു പറയേണ്ടതെന്ന്‌ പെട്ടെന്ന്‌ നിശ്ചയമില്ല. പൂമുഖത്തെ മേശയിൽ നിന്ന്‌ ഒരാളും തൊട്ടുപോവരുത്ത്‌ എന്ന്‌ താൻ പുറപ്പെടുവിച്ച കല്ലേപ്പിളർക്കുന്ന കൽപന കാതിൽ മുഴങ്ങുന്നു.
"ആരാടീ നിന്നോടതെടുക്കാൻ പറഞ്ഞത്‌?"
അവളിപ്പോൾ ഒന്നും മിണ്ടുന്നില്ല. ഇതും അടവാണ്‌. സംസാരത്തിന്റെ രസതന്ത്രം നന്നായി അറിവുള്ളതുപോലെ നിശ്ശബ്ദത. അഹല്യാ മോക്ഷത്തിനിടയ്ക്ക്‌ സാംബശിവനും ഇതുപോലെ നിശ്ശബ്ദതകൾ സൃഷ്ടിച്ചതു ഓർമ്മ വന്നു.
അപ്പോഴാണ്‌ ശ്രദ്ധിച്ചതു തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ തലകീഴായാണ്‌ ജനൽത്തിട്ടിൽ അവൾ വച്ചിരിക്കുന്നത്‌. ഇതിൽപരം അപമാനം പിന്നെന്തുണ്ട്‌?
അരിശം വലിയ തിരമാലയായി ഉച്ചസ്ഥായിലായി പടപടം വന്നടിച്ചു. ഷർട്ടഴിച്ച്‌ വലിച്ചെറിഞ്ഞിട്ടും ദേഷ്യം അടങ്ങിയില്ല. ഇവളെ അങ്ങിനെ വിട്ടാൽ പറ്റില്ല. മര്യാദ പഠിപ്പിച്ചിട്ടുതന്നെ കാര്യം. ബഷീറിന്റെ പൂവമ്പഴം ഓർമ്മ വന്നപ്പോൾ ശിക്ഷ തന്നെയാണ്‌ പരിഹാരമെന്ന്‌ ഉറപ്പായി.
"ആനയെ എടുത്ത്‌ പൂമുഖത്തുകൊണ്ടുപോയി വെക്കെടീ" അലർച്ചയായിരുന്നു. അലറാതെ പിന്നെ എന്തു ചെയ്യാൻ?
കോരമ്മേത്ത്‌ വീട്ടിലെ ജീവജാലങ്ങളെല്ലാം ഉണരുവാൻ പാകത്തിലുള്ള അലർച്ചയായിരുന്നു അത്‌. പക്ഷെ ഗിരിജ മാത്രം ഉണർന്നില്ല. അവൾ മല വീണതുപോലെ കിടപ്പാണ്‌. ഒന്നു കണ്ണുമിഴിച്ച്‌ വീണ്ടും ഉറക്കം. അതിനിടെ പറഞ്ഞു "ൻഘാ; ഞാൻ രാവിലെ വച്ചോളാം". എത്ര ലളിതമായാണ്‌ അവൾ കാര്യങ്ങളെ കാണുന്നത്‌. അല്ലെങ്കിലും സ്ത്രീകൾ ഇങ്ങനെയാണ്‌. എന്നും ചെറിയ ശബ്ദം കേട്ടാൽ ഉണരുന്ന മകൾ മുയ്യുമ്മുവും തൊട്ടിലിൽ കിടന്ന്‌ ഉറക്കമാണ്‌. പെൺജാതികൾക്കെല്ലാം ഉറങ്ങുമ്പോൾ ഒരേ സ്വഭാവമാണ്‌.
"അതുപോര ഇപ്പോകൊണ്ടോയ്‌ വെക്കണം.....ആനയെ വെച്ചിരിക്കുന്നതു കണ്ടില്ലേ....തലകീഴ്‌....." ഞാൻ പല്ലിറുമ്മുന്നതിന്റെ ശബ്ദം എനിക്കു തന്നെ വ്യക്തമായി കേൾക്കാം. ഇനിയും കടിച്ചാൽ സാധനം മുറിഞ്ഞുപോകും.
"നാളെ കൊണ്ടുപോയ്‌ വെക്കാമെന്നേ" അവൾ പുതപ്പുകൊണ്ട്‌ തലമൂടി. ഇനി ദൈവംതമ്പുരാൻ വിചാരിച്ചാലും ഇവളെ ഉണർത്തുവാൻ കഴിയില്ല.
കുറേ തട്ടുകയും മുട്ടുകയും ചെയ്തിട്ടും അവൾ ഉണരുന്നില്ല.
ഇതിനിടയിൽ കാർത്തിയും കുമാരിയും ഓരോ പ്രാവശ്യം മുറിക്കുപുറത്തുവന്ന്‌ വാതിലിൽ മുട്‌#​‍ി കാര്യമെന്താണെന്നു തിരക്കി. ഒന്നുമില്ലെന്നു പറഞ്ഞ്‌ അവരെ മടക്കി. തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ തലകീഴായി കിടക്കുന്നത്‌ അവരാരെങ്കിലും അറിയുന്നുണ്ടോ?
സഹിക്ക വയ്യാഞ്ഞ്‌ ആനശിൽപമെടുത്ത്‌ ഉറങ്ങുന്ന അവളുടെ തലഭാഗം നോക്കി ഒരിടി കൊടുത്തു. വരുന്നതു വരട്ടെ. അവൾ ഞെട്ടിയുണർന്നെഴുന്നേറ്റു. അടുത്ത നിമിഷം ഇരുന്നുകൊണ്ടവൾ ഉറങ്ങാൻ തുടങ്ങി....
അവൾ ഉറക്കപ്രാന്തിൽ തെച്ചിക്കോടനെ എന്റെ കൈയിൽ നിന്നും വാങ്ങി ജനൽതിട്ടിൽ തലകീഴായി തന്നെ വച്ചു."നാളെ രാവിലെ തന്നെ വെച്ചേക്കാം" അവളിത്തിരി മയത്തിൽ പറഞ്ഞതുകൊണ്ട്‌ തണുത്തു.
ഞാൻ ശിൽപം നേരെയാക്കി വച്ചുകൊണ്ട്‌ കിടക്കുകയാണു ചെയ്തത്‌. ബഷീറിന്റെ പൂവമ്പഴം പോലൊന്നും നടക്കാത്തതിൽ ഖേദം തോന്നാതിരുന്നില്ല. ബഷീറിന്‌ ഇരുന്ന്‌ എഴുതിയാൽ മതി. എഴുതുകയാണെങ്കിൽ തോന്നുന്നപോലെയൊക്കെ എഴുതിവെക്കാം. ജീവിതത്തിൽ നടക്കുന്നതോ അതാവണമെന്നില്ല.
രാത്രി നല്ല മഴ പെയ്തിരുന്നു.
ഉറക്കത്തിനിടയിൽ ആരറിഞ്ഞു മഴയുടെ താണ്ഡവം?
രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ അവൾ അടുക്കളയിലെത്തിയിരിക്കുന്നു. തെച്ചിക്കോട്ടുകാവിനെ പുമുഖത്തുകൊണ്ടുപോയി വച്ചിട്ടുണ്ടോ? ഞാൻ കൗതുകത്തോടും ഉദ്വേഗത്തോടും നോക്കി.
ജനൽതിട്ടിൽ അതാ ഇരിക്കുന്നു, അവൻ.
സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌. മുകളിൽ നിന്നും മഴവെള്ളം ചോരുന്ന സ്ഥലത്താണ്‌ അവൻ നിന്നിരുന്നത്‌. മഴവെള്ളം വീണ്‌ തെച്ചിക്കോടന്റെ നിറമാകെ മാറിയിരിക്കുന്നു. കറുപ്പെല്ലാം അടർന്നുപോയി വെളുപ്പും തവിട്ടും നിറഞ്ഞ നിറമായിരിക്കുന്നു. ഇപ്പോൾ കണ്ടാൽ ആരും ഇവനെ തെച്ചിക്കോട്ടുകാവനെന്നു പറയുകയേ ഇല്ല.
കനത്തമഴയിൽ മുറിയിലും അവിടവിടെ വെള്ളം കെട്ടിക്കിടപ്പുണ്ട്‌. "ഗിരിജേ" എന്ന്‌ നീട്ടിവിളിച്ചേതേയുള്ളൂ. അവൾ അടുക്കളയിൽ നിന്ന്‌ ഓടി വന്നു.
"നീ മറന്നു"?
ഞാൻ കൊമ്പനായി. "ഹയ്യോ ഇപ്പൊ വെച്ചേക്കാം" അവൾ ആനശിൽപമെടുത്ത്‌, നനഞ്ഞുപോയല്ലോ എന്നു പറഞ്ഞുകൊണ്ട്‌ തുടച്ചു. ഇപ്പോൾ നല്ല വെളുപ്പു നിറമായ ആനയെ നോക്കി അവൾ പറഞ്ഞു "ഐരാവതം".
"ൻഘും" കൈകൊണ്ട്‌ പുറത്തുപോകാനുള്ള ആംഗ്യം കാണിച്ചപ്പോൾ അവൾ അതെടുത്ത്‌ പൂമുഖത്തേക്കു പോയി.
പിന്നീടാരും ഇപ്പോഴും പൂമുഖത്തുള്ള ശിൽപത്തെ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെന്നു വിളിച്ചിട്ടില്ല. കുട്ടികളാരും തൊടാൻ പോലും കൂട്ടാക്കിയിട്ടില്ല. ആരുടേയും കരച്ചിൽ മാറ്റാൻ അവൻ ഉപകരിക്കപ്പെട്ടിട്ടില്ല. ഞാനെന്ന കൊമ്പൻമാത്രം അങ്ങോട്ടുമിങ്ങോട്ടും ഇറങ്ങുമ്പോൾ അവന്‌ സഹയാത്രികനു കൊടുക്കുന്ന സ്നേഹപൂർവ്വമായ സലാം കൊടുക്കാൻ മറക്കാറില്ലെന്നു മാത്രം.

മന്ദാരം



indira balan


വെൺമയും ലാവണ്യവും
ഇഴ ചേർന്നവളെ
നീയെപ്പോഴും ശാന്തി മന്ത്രം
ചൊല്ലി നിൽക്കുന്നു!
എപ്പോഴെങ്കിലും വിടരുന്ന
മിഴിദളങ്ങളിൽ അലിവിന്റെ ആർദ്രത....
ആകാശത്തെ ശുക്രനക്ഷത്രം പോലെ
സ്വച്ഛതയുടെ അടയാളമായി നീ.................
അടിത്തട്ടിലെ അലമാലകളുടെ
ഇരമ്പലിനെ ആരേയുമറിയിക്കാതെ
സ്വയം ഏറ്റെടുത്തങ്ങനെ...............
ഇച്ഛിക്കുന്നവർക്കെന്തും നൽകുന്നവൾ
ബാഹ്യഗന്ധങ്ങളുടെ കപടനാട്യങ്ങളില്ലാതെ
നുണകളുടെ പന്തലിപ്പില്ലാതെ
നിന്റെ ആത്മവിശുദ്ധിയാൽ
നീ തിളങ്ങി.....
വെൺമയുടെ പ്രഭാപൂരത്തിൽ
കണ്ണുകൾ മങ്ങി,നിനക്കു മുന്നിൽ
കുനിഞ്ഞ ശിരസ്സുകൾ
പരിഭവത്തിന്റേയും, പരാതികളുടേയും
കൂരമ്പുകളെയ്യാതെ
കാലം കുറിച്ചിട്ട നേരങ്ങളിൽ
മന്ദസ്മിതത്തിന്റെ മാറ്റുമായി
കാരുണ്യത്തിടമ്പേന്തിയ നീ...................
അകൃത്രിമശോഭയോടെ
വിരാജിക്കുന്ന സൗന്ദര്യശിൽപ്പം പോലെ...
നിന്നെ വർണ്ണിക്കുവാൻ ഉൽപ്രേക്ഷകളേറെ വേണം

നിന്റെ പുഞ്ചിരിയിൽ പടർന്നിരിക്കുന്ന
നീലാംബരിയുടെ രാഗച്ഛവി
ആരുമറിഞ്ഞില്ല
ഈർപ്പത്തിന്റെ കനിവില്ലെങ്കിലും
പ്രഭാതങ്ങൾക്കു് മോഹഭംഗമേൽപ്പിക്കാതെ
സ്വതഃസിദ്ധചൈതന്യത്താൽ
വെള്ളപ്പുടവയണിഞ്ഞു നീ വന്നു
പ്രതിഫലേച്ഛയില്ലാതെ
ഫലങ്ങൾ പൊഴിക്കുന്ന കൽപ്പതരുവെ...നിന്റെ നാമം
അന്വർത്ഥമായിരിക്കുന്നു.
"മന്ദാരമെ" അനന്യ വിശുദ്ധിയുടെ
പര്യായമായി ഭൂമിക്കു മീതെ
നീ ശിരസ്സുയർത്തി നിന്നാലും......

കവിതകൾ





dona mayoora




ബി-ഫ്ലാറ്റ്*
------------------

ഒരു മരം വനമാകുന്നതു വരെയുള്ള
കാത്തിരിപ്പിനൊടുവിൽ

എന്റെ പ്രണയമേ, എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു,
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്ലാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു.

ബിഥോവന്റെ നാലാം സിംഫണിക്കൊപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു,
നിന്റെ മാത്രമെന്നതു മൊഴിയുന്നു!

പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
അല്‍പ്പാല്‍പ്പമായ് ആകാശമിടിഞ്ഞു
വീഴുന്നെന്നതു കാണെക്കാണെ നീ മൊഴിയുന്നു!

ആകാശത്തെ താങ്ങിനിർത്തുന്ന മരങ്ങളിലൊന്നിൽ,
ശിശിരത്തിന്റെ കൈയെത്താ ചില്ലമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു!

*a musical chord.

%%%%%%%%%%%%%%%%%%%%%%%%%%


ഉന്മീലനം
------------------

ഉപരിപ്ലവം മാത്രമാകുന്ന വിപ്ലവം.

രാഷ്ട്രീയം രാഷ്ട്രീയകാര്യ-
മെന്നതില്‍ നിന്നുമുരുത്തിരിഞ്ഞ്
രാഷ്ട്രീയക്കാരന്റേതെന്നായി.

നമ്മള്‍ വിതച്ച പാടങ്ങളിലവര്‍
കേറി റബ്ബറും തെങ്ങും വച്ചു.
പമ്പും, ബിവറേജസ് കോര്‍പ്പറേഷനുമാക്കി.

നമ്മള്‍ക്കിപ്പോള്‍ പണിയും കൂലിയും
സര്‍ക്കാര്‍ വക തൊഴിലുപോലൊരുറപ്പ്!
നൂറ് ദിവസം പണിയെടുത്തത്
ഇരുന്നൂറ് ദിവസം അപ്പോത്തിക്കിരിക്ക്.

നേതാവ് വരുമ്പോളിപ്പോഴും
കോരിത്തരിക്കും,
മുഷ്ടിചുരുട്ടി വായുവിലെറിയും,
എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍
നാല്‍ക്കവലയില്‍ മുദ്രാവാക്യം വിളിക്കും.

പ്രസംഗം കഴിഞ്ഞ്
നേതാവിനെ ഓച്ചാനിച്ചാനയിച്ച്
പോലീസകമ്പടിയോടെ
കൊടിവച്ച കാറില്‍ കയറ്റി വിടും.
തിരിച്ച് വീട്ടില്‍ വന്ന്
കൂമ്പടഞ്ഞ വാഴകണക്കെ കിടക്കും.

അണ്ടിയും തൊണ്ടും തല്ലുന്ന
കറപിടിച്ച കൈയാലെ
കെട്ട്യോള് എന്നും അത്താഴം വിളമ്പും;
അതുകൊണ്ടെന്താ
വീട്ടില്‍ പശിയില്ല, പട്ടിണിയില്ല.

രാവിലെ എണീക്കുമ്പോള്‍
മുഷ്ടി ചുരുട്ടി വായുവിലെറിഞ്ഞ
കൈത്തണ്ട കഴയ്ക്കും,
എട്ടുദിക്ക് പൊട്ടുമാറുച്ചത്തില്‍
വിളിച്ച കോരോള കോച്ചും,
ചെവിക്ക് മുകളില്‍ തെറുത്തു വച്ച
ബീഡിക്കും മുകളില്‍
തലചൊറിഞ്ഞാലോചിക്കും

വായുവില്‍ പതിഞ്ഞ മുഷ്ടിപ്പാടും
വായുവിലലിഞ്ഞ മുദ്രാവാക്യവും
കാറ്റ് കാതങ്ങളോളം
കടത്തിക്കൊണ്ടുപോയിരിക്കുമന്നേ
രം.

അവസാനം അടിയാന്‍ കുടിയാനും
കുടിയാന്‍ കുടിയനുമായി.

കള്ളിറങ്ങാതെ
കണ്ണിറങ്ങില്ലയിരുളിലേക്ക്;
ഉറക്കത്തിലേക്ക്.

ഈ കള്ളൊന്നിറങ്ങീട്ട് വേണം
തെളിച്ചത്തിനായിത്തിരി
എണ്ണയൊന്നൊഴിക്കാന്‍
അതിയാന്റെ കണ്ണിലെന്ന് കെട്ട്യോള്!

%%%%%%%%%%%%%%%%%%%%%%%%%%

വിരോധാഭാസം
---------------------------------

വാകീറിയ ദൈവത്തിന്റെ,
വായിലേക്കാണല്ലോ ദൈവമേ,
ഞാന്‍ പിറന്ന് വീണത്‌.

%%%%%%%%%%%%%%%%%%%%%%%%%%

ഡാഫോഡില്‍
----------------------------

ഈ തരിശ്ശായ
വയലേലകളിലെവിടെയോ ആണ്,
ചോള നിറമുള്ളൊരു
പെണ്‍കുട്ടി അപ്രത്യക്ഷയായത്.

ഇപ്പോളിതൊരു
ഡാഫോഡില്‍ പാടമാണ്.

വസന്തം പൊന്നുരുക്കുന്ന
നേരങ്ങളില്‍,
നിഴലുകള്‍ക്ക് നീളം വച്ച്
അവ പാടങ്ങളില്‍
നിന്നുമിറങ്ങിപ്പോകും.

ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.

കൂട് എവിടെയാണ്?

%%%%%%%%%%%%%%%%%%%%%%%%%%

രണ്ട് കവിതകൾ
---------------------------------

മുങ്ങിക്കപ്പല്‍

മുങ്ങിത്താഴുന്നുവെന്നോര്‍ത്ത്
എന്തിനാകുലപ്പെടുന്നു,
മുങ്ങുന്നക്ഷണം മുങ്ങിക്കപ്പലായി
പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!
***

കണ്ണാടി

രസത്തില്‍ നിന്നെയെന്നതു പോല്‍
ഞാനെന്നെ കാണ്മതിന്‍ രസം!

%%%%%%%%%%%%%%%%%%%%%%%%%%



മൃഗം
--------

ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
മൃഗാശുപത്രിയിലേക്ക്
കയറിച്ചെല്ലും.

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.

%%%%%%%%%%%%%%%%%%%%%%%%%%



എല്ല്ലോ സ്റ്റിക്കി
---------------------------

You are not romantic!
ഫ്രിഡ്ജിലെ എല്ലോ സ്റ്റിക്കിയില്‍
നേര്‍പ്പാതിയുടെ കുറിപ്പ്.

How can I be,
being a forensic pathologist?
തിണര്‍ത്തുവന്നൊരാംഗലേയത്തിനു
പിന്നാലെ മനസ്സ്
പോസ്റ്റ്മോര്‍ട്ടം ടേബിളിലന്നുണ്ടായിരുന്ന
സൗരഭ്യം പടര്‍ത്തിക്കിടന്നിരുന്ന
കറുത്ത സൗന്ദര്യത്തിനടുത്തേക്കെടുത്തു ചാടി.

മരണത്തിനു മുന്നേ
തലയ്ക്കടിയേറ്റിരുന്നുവെന്ന
പ്രാഥമിക റിപ്പോര്‍ട്ട് സ്ഥിരീകരിക്കണം.

Is my mind searching for
salt and pepper shakers?
പുട്ടുകുറ്റിയില്‍ നിന്നുമുയരുന്ന
ആവിയെന്നപോലെ,
കുക്കറില്‍ നിന്നുയരുന്ന
വിസിലെന്ന പോലെ
ഉള്ളു പാകപ്പെട്ടപ്പോള്‍...

A kiss,
On your lips.
യെല്ലോ സ്റ്റിക്കിക്ക് താഴെ
കുറിച്ചിടുമ്പോള്‍
കരിഞ്ഞുപോയ ചുണ്ടുകള്‍ക്കും
മീതെ ചിരിക്കുന്നു
കരിക്കറപുരണ്ട പല്ലുകള്‍!

%%%%%%%%%%%%%%%%%%%%%%%%%%



ശിശിരത്തിലൊരു വേനല്‍ക്കാഴ്ച
--------------------------------------------------------------------

മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍.

%%%%%%%%%%%%%%%%%%%%%%%%%%



ഒളിവിലെ പ്രാർത്ഥന
-----------------------------------------

ഭൂമിയില്‍ നിന്നും മുളച്ചു പൊന്തുന്നവ
അവ കരയുകയും ചിരിക്കുകയും
കലപില കൂട്ടുകയും ചെയ്തിരുന്നു.

എന്നെ കുറിച്ചും നിന്നെ കുറിച്ചും
അവരെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നു.

അവയ്ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍
നമ്മള്‍ തിരിച്ചറിയപ്പെടുമോയെന്ന്
ഭയന്നിരുന്നു.

അവറ്റകളൊന്നടങ്കമൊന്ന്
നിശ്ശബ്ദരായിരുന്നെങ്കിലെന്ന്
നമ്മള്‍ നിമിഷം‌പ്രതി ആഗ്രഹിച്ചു,
അതിനുള്ള വഴി പലയിടങ്ങളിലാരാഞ്ഞു.

ഒരിക്കല്‍ സൂര്യനൊരു ചന്ദ്രക്കലയോളം
വെള്ളത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍
ഭൂമിയില്‍ നിന്നും മുളച്ചു പൊന്തിയിരുന്നവ
അശേഷം അപ്രത്യക്ഷമായി.

ഭൂമിയില്‍ അവശേഷിച്ച നിശ്ശബ്ദത
നമ്മുടെ കാതുകള്‍ കുത്തി പൊട്ടിച്ചു,
കണ്ണുകളില്‍ ഇരുട്ടിന്റെ വിത്തെറിഞ്ഞു.

എന്തെന്നോ എങ്ങിനെയെന്നോ
എന്തിനെന്നോ ഏതിനെന്നോ അറിയാതെ
നമ്മളെല്ലാവരും ചിരിക്കുവാന്‍ പാടെ മറന്ന്
കരയുകയും കലപിലകൂട്ടുകയും ചെയ്തു.

അതു കാണുവാനോ കേള്‍ക്കുവാനോ
കഴിയുന്നവര്‍ ആരും അവശേഷിച്ചിരുന്നില്ല.

ഒരിക്കല്‍ മുളച്ചുപൊന്തുകയും
കരയുകയും ചിരിക്കുകയും കലപിലകൂട്ടുകയും
ശേഷം അപ്രത്യക്ഷമാക്കുകയും
ചെയ്തവയുടെ വിത്തുകള്‍,
തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!
ദണ്ഡനം
-----------------

ഞാന്‍ ജീവിതത്തിന്റെയാലയില്‍
പെട്ടുപോയൊരു ഇരുമ്പ് ദണ്ഡ്.

ഓരോ തവണയും
പ്രഹരമേല്‍ക്കുമ്പോള്‍,
മുന കൂര്‍ക്കുകയോ
മൂര്‍ച്ചയേറുകയോ
ചെയ്യുന്നൊരു ഇരുമ്പ് ദണ്ഡ്.

അടുക്കരുത്
വേദനിപ്പിക്കും; മുറിവേല്‍പ്പിച്ച്.

Wednesday, April 14, 2010

അപേക്ഷകന്‌


sathya narayan
ഞാൻ കാത്തിരിക്കാം
ആ വഴി നിനക്കുമുണ്ട്‌
അധികാരം,
അത്‌ ചീയുന്ന മുറിയിൽ
നിന്റെ ഫയലുമുറങ്ങുകയാവും
എന്റെ സ്വപ്നം
ഒരു മഞ്ഞ പട്ടമാണ്‌,
നിന്റേത്‌ ആകാശവും
നമുക്ക്‌ കാത്തിരിക്കാം
അല്ലെങ്കിലും സ്വപ്നങ്ങൾ,
അതെന്നേയ്ക്കുമുള്ളതാണ്‌

വരവ്‌
സത്യനാരായണൻ
കിണ്ടിയും കോളാമ്പിയുമില്ല
ചക്കയും തോട്ടിയും മറഞ്ഞു
പക്ഷേ അവൻ വരും
പ്രഭാപൂരങ്ങൾ വെറുതെയാണ്‌
അലമാരയും അലാറവും വെറുതെ
കറന്റ്‌ പോയെന്ന്‌ വരാം
ഷോപ്പിങ്ങ്‌ മാളിലും
പാർക്കിങ്ങ്‌ സ്പേസിലും
ഇരുട്ടു പരക്കാം
ഇരുട്ടത്തവൻ വരും
കള്ളൻ.


സ്വപ്നം
സത്യനാരായണൻ
തെരുവിൽ കറുത്ത പട്ടിയുണ്ട്‌
പൂക്കച്ചവടക്കാരുണ്ട്‌
പെണ്ണുങ്ങളുണ്ട്‌, തോറ്റവരുണ്ട്‌
മറ്റത്ഭുതങ്ങളൊന്നുമില്ല
മൗനവും താങ്ങി
ചില തുന്നിക്കെട്ടലുമായ്‌
ആ വഴിയൊരാൾ നടന്നു
അകലത്തെ കടല്‌ നോക്കി
വെറുതെ പിറുപിറുത്തു
"എനിക്ക്‌ പറക്കണം".

ഒരു കുഞ്ഞിക്കരച്ചിലിന്റെ മാറ്റൊലിയിൽ



kayyummu kottappadi
ചുടുനിശ്വാസങ്ങളുടെ വേദനയിൽ
ഊറിക്കൂടിയ കവിതകൾ
നുള്ളിക്കളയാനുള്ളതായിരുന്നില്ല
ജഢചുമക്കുന്നവന്റെ മുന്നിൽ
ഈണം പതിഞ്ഞ നിലവിളികൾ
ഒറ്റപ്പെട്ട മൗനവുംപേറി
തോറ്റുകളയാനുള്ളതായിരുന്നില്ല....
ഉന്തുവണ്ടിപോലെ
ഉന്തിനീക്കാനായിരുന്നില്ല,
മോഹിച്ചുണർത്തിയ സംത്രാസങ്ങൾ....
ഞങ്ങൾ കരുതിവെച്ച സ്വപ്നങ്ങൾ....
മണിയറയുടെ കിനാക്കളും മോഹങ്ങളും
ഒരു താലിച്ചരടിന്റെ സമ്മോഹനതയിൽ
ബലിയർപ്പിയ്ക്കപ്പെടാനുള്ളതായിരുന്നില്ല...
ഒടുവിലിപ്പോൾ-
ഗർഭപിണ്ഡത്തിന്റെ സ്പന്ദിക്കുന്ന ഹൃദയമിടിപ്പിൽ
ഒരേയൊരു ചോദ്യമേയുള്ളു,
നീയതിനെ കൊന്നുമൂടാത്തതെന്ത്‌?
നീയതിനെ കൊന്നുമൂടാത്തതെന്ത്‌?
ഇനിയിപ്പോൾ-
പ്രണയത്തിനു മുൻപിൽ കുറ്റപ്പെടുത്തലുകളും
ചോദ്യങ്ങളുമില്ലാത്ത
ഒരു കുഞ്ഞിക്കരച്ചിലിന്റെ
മാറ്റൊലിയിൽ....
ഞാൻ കണ്ടു,
ഒരു കുഞ്ഞിവിരൽ എനിക്കുനേരെ
നീണ്ടുനീണ്ടു വരുന്നത്‌!

ബലിക്കല്ല്‌



ambika
ബലിക്കല്ലിനടുത്ത്‌ ചുവരുചാരി സ്മൃതിപഥങ്ങളിലേക്കു ഞാൻ മിഴി തുറന്നു.
എനിക്കു ചുറ്റുമുള്ള എനിക്കൊപ്പമുള്ള ആൾക്കൂട്ടത്തിന്റെ ആരവങ്ങൾ എന്നെ തെല്ലും അലോസരപ്പെടുത്തിയില്ല.
സൂര്യവെളിച്ചം തിട്ടപ്പെടുത്തിയറിഞ്ഞ്‌, വേണ്ടിടങ്ങളിൽ വെളിച്ചം സ്ഥാപിച്ചുറപ്പിക്കാൻ, ഒച്ചവെച്ച്‌ ഓടി നടന്ന്‌ ഒപ്പമുള്ളവർക്ക്‌ നിർദ്ദേശം നൽകി വെയിലത്തുരുകി നിൽക്കുന്ന ക്യാമറാമാനോ, എന്റെ വായിൽ നിന്നുമെന്തെങ്കിലും വീഴാൻ കാത്ത്‌, ഫയലും പാഡുമായി അൽപ്പമകലം പാലിച്ച്‌ എന്നാൽ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുന്ന എന്റെ സഹായികളോ എന്റെ കാഴ്ചകൾക്കപ്പുറത്ത്‌ അദൃശ്യമായി നിലകൊണ്ടു.
ആൽത്തറ കഴിഞ്ഞ്‌, തൊട്ടപ്പുറത്തെ മതിൽക്കെട്ടിനപ്പുറത്ത്‌ ഏന്തി വലിഞ്ഞു നിന്നും, മതിലിൽ വലിഞ്ഞു കേറിയും, വെള്ളിത്തിരയിൽ കോൾമയിർ കൊള്ളിക്കുന്ന നായക നടനോ, വിടർന്ന നീണ്ട മിഴികൾക്കറ്റത്ത്‌ കണ്ണീർമുത്തിന്റെ തിളക്കവുമായി തങ്ങളുടെ നെഞ്ചുപൊളിക്കുന്ന നായിക നടിയോ ഉടനടിയൊരു നിമിഷം പൊട്ടിവീണേക്കാമെന്ന ഉൽകണ്ഠയുമായി തുറിച്ചുനോക്കി, അടക്കം പറയുന്ന ആൾക്കൂട്ടമോ എന്റെ ഏകാന്തത്തയിൽ കേറി വന്ന്‌ എന്നെ അലോസരപ്പെടുത്തിയില്ല ഞാനപ്പോഴും ബലിക്കല്ലിനടുത്ത്‌ ചുവരു ചാരി നിൽക്കയായിരുന്നു.
കിണറ്റിൻകരയിൽ തേച്ചുവെളുപ്പിക്കാൻ വെച്ച ഉരുളിയിലെവിടെയെങ്കിലും ഉണങ്ങി പറ്റിപ്പിടിച്ച വറ്റ്‌ കൊത്തിപ്പറിക്കാനെത്തിയ കാക്കകളുടെ ആരവം ചെവിയിലലച്ചപ്പോഴും, പാതി നനഞ്ഞ ചുവന്ന പുളിയിലക്കരയൻ തോർത്ത്‌ അരയിൽ നിന്നൂര്ർന്നുപോവാതെ ഇടയ്ക്കൊന്നു താങ്ങിപ്പിടിച്ച്‌, ബലിക്കല്ലിനടുത്ത്‌ ചുവരുചാരി ഞാനാരേയോ തേടുകയായിരുന്നു.
അച്ഛന്റെ പിറുപിറുക്കലുകൾ കിണറ്റിൻകരയിൽ നിന്നും പറന്നകലുന്ന കാക്കകളുടെ കലപില ശബ്ദത്തിനൊപ്പം കടന്നുപോവുന്നതറിഞ്ഞിട്ടും, അമ്പലക്കുളത്തിനപ്പുറത്തുള്ള നേർത്ത, ചുവന്നപൊടി പാറുന്ന റോഡിലൂടെ വളവു തിരിഞ്ഞെത്തുന്ന സാരിയുടെ തിളക്കത്തിലേക്ക്‌ ഞാൻ ആഹ്ലാദത്തോടെ പിടഞ്ഞു നിന്നു. ഗിൽറ്റുവെച്ച തിളങ്ങുന്ന സാരി വാരിവലിച്ചുടുത്തും, വാരിക്കെട്ടിവെച്ച മുടിക്കെട്ടിൽ നിന്നും വാടിയ മുല്ലപ്പൂക്കളുടെ വല്ലാത്തൊരു ഗന്ധം പ്രസരിപ്പിച്ചും, വിളിച്ചാൽ കേൾക്കാവുന്നയകലത്തിൽ ശ്രീകോവിലിനുള്ളിലേക്ക്‌ പാളി നോക്കി, കൈകൂപ്പി, കണ്ണടച്ച്‌ എന്തൊക്കെയോ പിറുപിറുത്ത്‌, അവർക്കരികിലേക്ക്‌, ഏറെ ഇഷ്ടമുള്ള ആരേയോ ദിവസങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന ചിരിയോടെ ഞാൻ നിന്നു.
നിറഞ്ഞ കണ്ണുതുറന്ന്‌ അൽപ്പം ചുവന്ന ചുണ്ടും പല്ലും വിടർത്തി വിടർന്നൊന്നു ചിരിച്ച്‌, തിളങ്ങുന്ന സാരിയുടെ കോന്തലയഴിച്ച്‌ മുഷിഞ്ഞ ഒന്നു രണ്ടു നോട്ടുകൾ എന്റെ കൈകളിൽവെച്ച്‌, തിരിഞ്ഞ്‌ നടന്ന്‌, പൊടുന്നനെ എന്നെയൊന്നു തിരിഞ്ഞുനോക്കി അവർ തിരക്കിട്ടു നടന്നു. ആൽത്തറയ്ക്കും അമ്പലക്കുളത്തിനുമപ്പുറത്തുള്ള വളവിലേക്ക്‌ അവർ നടന്നു മറഞ്ഞതും, ക്ഷേത്രത്തിനകത്തേക്ക്‌ ഞാനോടിക്കേറി മുഷിഞ്ഞ നോട്ടുകൾ തേവർക്കു മുന്നിൽ ഭണ്ഡാരത്തിലിട്ട്‌, ആശ്വാസത്തോടെ നിശ്വസിച്ച്‌ കിണറ്റിൻ കരയിലേക്കോടി. കുട്ടകത്തിൽ നിന്നും വെള്ളം മുക്കിയെടുത്ത്‌ സ്വർണ്ണംപോലെ തേച്ചുവെളുപ്പിച്ച ഉരുളികൾ കഴുകുന്ന അച്ഛന്റെ ക്ഷീണിച്ച കണ്ണുകളിലേക്ക്‌ പാളിനോക്കി കലശക്കൊടങ്ങളും നിലവിളക്കുകളും ഞാൻ തേച്ചു മിനുക്കാനാരംഭിച്ചു.
-എവ്ട്യായ്‌ർന്നൂ ത്ര നേരം...?
-വെർത്തെ....കൊളത്തിന്റട്ത്ത്‌.....
-പണ്യെന്താച്ചാ വയ്ക്ക്വേങ്കി തീർത്തിട്ട്‌ പോയിർന്ന്‌ പഠിച്ചൂടേ നാലക്ഷരം...
-ഉവ്വ്‌....ഇദൊക്കെപ്പോ ഞാൻ മോറിക്കോളാം..
വെട്ടിത്തിളങ്ങുന്ന ഉരുളികൾ തിടപ്പള്ളിക്കടുത്തെ പടിക്കെട്ടിൽ കമിഴ്ത്തി വെച്ച്‌, ക്ഷേത്രമത്തിൽക്കെട്ടിനു പുറത്തെ ഒറ്റമുറി ലൈൻ വീട്ടിലേക്കോടി പുസ്തകങ്ങൾക്കു മുന്നിലിരിക്കുമ്പോൾ അവരായിരുന്നു മനസ്സുനിറയെ.
തിടപ്പള്ളിയിലെ അടുപ്പിനു കീഴെ നീറിക്കത്തുന്ന നനഞ്ഞ വിറകിലേക്ക്‌ ഊതിയൂതി കണ്ണുകൾ ചുവന്ന്‌ നിറഞ്ഞൊഴുകിയപ്പോൾ, അച്ഛൻ വാത്സല്യത്തോടെ പുറത്തു തട്ടി.
-രാമൂട്ടി ണീറ്റോളൂ....കണ്ണുംമോറും ചൊവന്ന്‌ നീറുംന്റെ കുട്ടിയ്ക്ക്‌....
നിറഞ്ഞൊഴുകി നീറുന്ന കണ്ണ്‌ തോർത്തിന്ററ്റത്ത്‌ തുടച്ച്‌, മൂക്കുചീറ്റി ബലിക്കല്ലിനടുത്ത്‌ ചുവരു ചാരി നിന്നപ്പോഴാണ്‌, സ്വപ്നത്തിലെന്ന പോലെ മുത്തുകിലുങ്ങുന്ന മനോഹരമായ ശബ്ദത്തിലേക്ക്‌ അവിശ്വസനീയതയോടെ ഞാനാദ്യമായി അവരെ കണ്ടത്‌.
-തമ്പ്‌രാൻ കുട്ട്യേ....
അൽപ്പം കറുത്തു തടിച്ച, തിളങ്ങുന്ന സാരി വാരിവലിച്ചുടുത്ത ചിരിക്കുന്ന മുഖത്തേക്ക്‌, ഞാനപരിചിത്വത്തോടെ തുറിച്ചു നോക്കി.
-തമ്പ്‌രാൻ കുട്ട്യേ, ദ്‌ തേവർട്ടെ ഭണ്ഡാരപ്പെട്ടീൽട്വോ...?
മുഷിഞ്ഞ രണ്ടുരൂപ നോട്ട്‌ വെച്ചു നീട്ടിയ അവരുടെ മിഴികളിൽ വാത്സല്യം കിനിയുന്നത്‌ ഞാനറിഞ്ഞു.
-കുളിച്ചിട്ടില്ല്യാ...കോവിലിനകത്ത്‌ കേറാൻ വയ്യാഞ്ഞിട്ടാ ട്ടോ...
ഏതോ നിയോഗത്താലെന്നപോലെ ഞാനറിയാതെ, ഞാനാ നോട്ടുവാങ്ങി ഭണ്ഡാരത്തിനടുത്തേക്കോടി. പിന്നെ, നിത്യേന പുലർച്ചേ 'തമ്പ്‌രാൻ കുട്ട്യേ' എന്ന നീട്ടിയുള്ള അവരുടെ മധുരസ്വരത്തിനായി കാതോർത്ത്‌, അവരെ കാത്തു നിൽക്കുന്നതും അവരാ പതിവ്‌ തെറ്റിക്കാതിരിക്കുന്നതും എനിക്കും അവർക്കും പതിവായി. ചിലപ്പോഴൊക്കെ അമ്പലക്കെട്ടിനകത്തിരുന്ന്‌ ഞാൻ മാല കെട്ടുമ്പോഴാവും അവരുടെ പതിഞ്ഞ എന്നാൽ നീട്ടിയുള്ള വിളി കാത്തിരുന്നപോലെ. കെട്ടുന്ന മാലയും പൂക്കളും ഇലയിലിട്ട്‌ ഞാനോടും. അവരാരാണെന്നും, പുലർച്ചേ മുഷിഞ്ഞ വസ്ത്രങ്ങളും, വാടിയ മുല്ലപ്പൂക്കളുടെ ഗന്ധവുമായി അവരെവിടുന്നാണ്‌ വരുന്നതെന്നും, ദിവസവും കുറച്ച്‌ മുഷിഞ്ഞ രൂപനോട്ടുകൾ തേവരുടെ ഭണ്ഡാരത്തിലിടാനായി എന്നെ ഏൽപ്പിക്കുന്നതെന്തിനെന്നും എനിക്ക്‌ മനസ്സിലായില്ല. ഇടയ്ക്കൊക്കെ മാല കെട്ടാനും, വഴിപാടുകളൊരുപാടുള്ളപ്പോൾ പാത്രം മോറാനും സഹായിക്കുന്ന പത്മിന്യേടത്തി വാരസ്യാരാണ്‌ ദഹിപ്പിക്കുംപോലെ തുറിച്ചുനോക്കി, ശാസനയോടെ അടക്കം പറഞ്ഞത്‌.
-രാമൂട്ട്യെന്തിനാ ആ അസത്തിന്റട്ത്ത്ന്ന്‌ പൈസ വാങ്ങി ഭണ്ഡാരത്തിലിട്ന്നദ്‌?
-ഏത്‌ പൈസ...?
ഞാൻ നിഷ്കളങ്കതയോടെ പത്മിന്യേടത്തി വാരസ്യാരെ മിഴിച്ചുനോക്കി.
-ദേ പ്പോ നന്നായേ....ന്റെ ചെറ്‌ വെരളിന്റേത്ര്യേള്ളൂ ചെക്കൻ...മോത്തുനോക്കി നൊണേം പറഞ്ഞൊടങ്ങില്ല്യേ...? ന്നാ കേട്ടോളൂ... അയ്മ്മേന്റെ സത്യല്ല്യാത്ത പൈസ വാങ്ങി ഭണ്ഡാരത്തിലിടണ്ടാ കുട്ടിനി മേലാല്‌...
-ന്താട്ടാല്‌...? അവര്‌ പാവല്ലേ....? ല്ല്യാച്ചാ പൈസയ്ക്ക്‌ സത്യംണ്ടോ?
-ന്താപ്പോ ഇക്കൂട്ട്യേട്‌ ഞാൻ പറയ്യാന്റെ തേവരേ...അദൊന്നും പ്പോ കുട്ടിക്കറീല്ല്യാ...അറീല്ല്യാച്ചാ, അറീണോരു പറഞ്ഞ്‌ തന്നാ അൻസരിയ്ക്ക്യാ....അത്രന്നെ...
കറുത്തിട്ടാണെങ്കിലും, ഈ കുശുമ്പി വാരസ്യാരേക്കാളും എത്രമാത്രം സുന്ദരിയാണ്‌ അവരെന്ന്‌, പത്മിന്യേടത്തി വാരസ്യാരുടെ കുടുക്ക പോലെ വീർത്ത മുഖത്തേക്ക്‌ പാളി നോക്കി ഞാൻ ചിരിയടക്കി.
അവരെ കാത്തു നിൽക്കുമ്പോഴെന്നുമോർക്കും ഇന്നെങ്കിലും അവരുടെ ഊരും പേരും ചോദിക്കണമെന്ന്‌. പക്ഷേ, എന്തുകൊണ്ടോ ഇത്ര വരെ അവരോടൊരക്ഷരം ഉരിയാടാനായിട്ടില്ലെന്നതാണ്‌ നേര്‌.
പുലർച്ചേ, പത്മിന്യേടത്തി വാരസ്യാർ പറഞ്ഞതിന്റത്രയും പൊരുളറിയാനും, അതവരോടു തന്നെ സംശയനിവാരണം നടത്താനുമായി, അച്ഛന്റെ കണ്ണുവെട്ടിച്ച്‌ കാത്തുനിൽപ്പേറെയായിട്ടും, ചെമ്മൺപാതയ്ക്കപ്പുറം അവരുടെ തിളങ്ങുന്ന സാരി പ്രത്യക്ഷമായില്ല പിറ്റേന്നും അതിനു പിറ്റേന്നും അവരെ കാണാത്ത നിരാശയിൽ, പത്മിന്യേടത്തി വാരസ്യാരുടെ കരിനാക്കാവും അവരീവഴിക്ക്‌ വരാത്തതെന്ന്‌, പത്മിന്യേടത്തി വാരസ്യാരോടിനി മേലാൽ ചങ്ങാത്തമില്ലെന്ന്‌ ഞാൻ തിരിച്ചയാക്കി.
ഇനിയിപ്പോ തേവരേയും, എന്നേയും കാണാൻ അവരിനി വരികയുണ്ടാവില്ലെന്ന്‌ വിതുമ്പലോടെ തീർപ്പുകൽപ്പിച്ച്‌, പ്രഭാതങ്ങളിൽ അച്ഛനോട്‌ കള്ളത്തരം കാട്ടാതെ, കഴകത്തിലച്ഛനെ സഹായിച്ച്‌ തിടപ്പള്ളിക്കു ചുറ്റും ഞാൻ കറങ്ങി നടന്നു.
ഓർക്കപ്പുറത്ത്‌ അവരുടെ ശബ്ദമെന്ന തോന്നലിൽ ഞാനോടിച്ചെന്നത്‌, മിഴികളിൽ നിറയെ വാത്സല്യവുമായി നിറഞ്ഞ ചിരിയോടെ എന്നയോ തേവരേയോ അകത്തേക്ക്‌ പാളി നോക്കുന്ന അവർക്കരികിലേക്കാണ്‌. പതിവുപോലെ സാരിയുടെ കോന്തലയിൽ നിന്നും മുഷിഞ്ഞ രൂപ നോട്ടുകൾ നീട്ടി അവർ വിടർന്നു ചിരിച്ചു.
-ഒരാഴ്ച കാണാണ്ടായ്പ്പ്ലയ്ക്കും തമ്പ്‌രാൻകുട്ടി മറന്ന്വോ ന്നെ...
കിലുങ്ങുന്ന ചിരിക്കൊപ്പം ഭഗവാനെ തൊഴുത്‌ അവർ തിരിഞ്ഞു നടന്നതും, അവരോടൊന്നും ചോദിക്കാനായില്ലല്ലോയെന്ന്‌ ഞാൻ ഭണ്ഡാരത്തിനടുത്തേക്കോടുമ്പോൾ പത്മിന്യേടത്തി വാരസ്യാരുടെ കുശുമ്പുവീർത്തുകെട്ടിയ സ്വരം എന്നെ പൊതിഞ്ഞു.
മുഷിഞ്ഞ നോട്ടുകൾ എന്തുകൊണ്ടോ ഭണ്ഡാരത്തിലിടാതെ ഞാനെന്റെ മുറിയിലേക്കോടി. മുറിയുടെ മൂലയിൽ പൊടിപിടിച്ച ഭണ്ഡാരംപോലെ തോന്നിപ്പിക്കുന്ന പഴയൊരു വോട്ടുപെട്ടി പൊടിതട്ടിത്തുടച്ച്‌, മുഷിഞ്ഞ നോട്ടുകൾ ഞാനാദ്യമായി എന്റെ ഭണ്ഡാരത്തിലേക്കിട്ടു.
അവർക്കുമെനിക്കുമിടയിൽ അദൃശ്യമായ ഏതോ ബന്ധത്തിന്റെ നൂലിഴകളായോ, ബന്ധനത്തിന്റെ പ്രതീകമായോ എന്റെ മുറിയുടെ മൂലയിൽ മറ്റാരുടേയും ദൃഷ്ടിയിൽ പെടാതെ ഭണ്ഡാരം നിലകൊണ്ടു.
എല്ലാമാസാന്ത്യത്തിലും ആറേഴുദിവസം 'തമ്പ്‌രാൻ കുട്ട്യേ' എന്ന പുലർച്ചെയുള്ള അവരുടെ വിളികേൾക്കില്ലെന്നതും, ആ ദിവസങ്ങളിലുള്ള കാത്തു നിൽപ്പൊഴിവാക്കി ഏഴാംനാൾ കൃത്യമായി കാത്തുനിൽക്കാനും ഞാൻ തിരിച്ചറിവു നേടി.
ചില ദിവസങ്ങളിൽ ഭഗവാനു മുന്നിൽ നിറമാല തൊഴുത്‌ മതിവരാതെ പിന്നെയും തൊഴുത്‌ എന്തൊക്കെയോ തേങ്ങിപ്പറഞ്ഞ്‌ നിറഞ്ഞൊഴുകുന്ന മിഴികൾ തുടയ്ക്കാൻ മറന്ന്‌, ഒരുപാടൊരുപാട്‌ പ്രദക്ഷിണം വെച്ച്‌, ഒടുവിൽ എല്ലാ ശക്തിയും ചോർന്നുപോയപോലെ പ്രാഞ്ചി പ്രാഞ്ചി അവരമ്പലം വിട്ടുപോവുന്നത്‌ ഏതെങ്കിലുമൊരു കോണിൽ നിന്ന്‌ ഞാൻ വിങ്ങലോടെ നോക്കിക്കാണാറുണ്ട്‌.
ഞാൻ മാലകെട്ടി ഭഗവാണ്‌ ചാർത്തുന്ന നാളുകളിൽ 'തമ്പ്‌രാൻ കുട്ടീടെ നിറമാല കേമായ്ട്ട്ണ്ട്‌... നിയ്ക്കത്‌ തൊഴ്താലും തൊഴ്താലും മത്യാവ്ണില്ല്യാട്ടോ'ന്ന്‌ ചിരിച്ച്‌ അവർ നടന്നു മറയുമ്പോൾ, താൻ കെട്ടുന്ന മാല ഭഗവാനു മാത്രമല്ല അവർക്കും വല്യ ഇഷ്ടമാവുന്നല്ലോയെന്ന്‌ ഉള്ളു നിറഞ്ഞു തുടിക്കും.
ചിലപ്പോഴൊക്കെ രാത്രി ശീവേലിയ്ക്ക്‌ തിടമ്പെഴുന്നള്ളിക്കുമ്പോഴും, അതിനൊപ്പം വിളക്കു പിടിച്ച്‌, വിളക്കിന്റെ സ്പന്ദനങ്ങൾ കൈക്കുമ്പിളിലൊതുക്കി നടക്കുമ്പോഴും ഇടങ്കണ്ണിട്ടു കാണാറുണ്ട്‌ നിറമിഴികളുമായി, നാമങ്ങളുരുവിട്ട്‌ പ്രദക്ഷിണത്തിനൊപ്പം കൂടുന്നത്‌. അപ്പോഴൊക്കെ അവരുടെ നീണ്ട മുടിക്കെട്ടിൽ വിടർന്നു ചിരിക്കുന്ന മുല്ലപ്പൂമാലയും, ഉലയാത്ത സാരിയും അവരെകാണാൻ അഴകുണ്ടല്ലോയെന്നും, അവർക്കെപ്പോഴും ഇങ്ങനെ വൃത്തിയായി നടന്നൂടെയെന്നും ഞാൻ പ്രദക്ഷിണ വഴിയിൽ നിലവിളക്ക്‌ മുറുക്കിപിടിച്ച്‌, പ്രാർത്ഥനയിൽ ലയിക്കും. ഏഴ്‌ ജയിച്ച്‌ തറവാട്ടിനടുത്തുള്ള ഹൈസ്കൂളിലേക്കു പോയതും, ആഴ്ചയിലൊരിക്കൽ സ്കൂളില്ലാത്ത ദിവസങ്ങളിൽ അച്ഛനൊരു താങ്ങായി ക്ഷേത്രത്തിലെത്തുമ്പോഴും, പുതിയ വിശേഷങ്ങൾക്കിടയ്ക്ക്‌ അവരെ മറന്നിട്ടോ എന്തോ, അവരെങ്ങനയോ വിസ്മൃതിയിലാണ്ടുപോയി.
വല്യകുട്ടിയാണെന്ന വിചാരങ്ങളിൽ പെട്ടും, മൂക്കിനുതാഴെ നേർത്തു വരുന്ന നിഴലിലേക്ക്‌ നാണിച്ചും, കാലം പുതിയ വഴിയിലൂടെ യാത്രയൊരുക്കുമ്പോൾ അറിയാതെങ്ങനെയോ അവരും മറവിയുടെ കയങ്ങളിലേക്ക്‌ എടുത്തെറിയപ്പെട്ടു.
-സാർ, വീയാർ റെഡി....സൺലൈറ്റില്‌ ഒരു ഷോട്ടെടുക്കാൻ കഴിഞ്ഞാ...
ബലിക്കല്ലിനടുത്ത്‌ ശിലയായിരുന്ന ഞാൻ ഞെട്ടിത്തെറിച്ചു.
-കൃഷ്ണവേണി....?
-റെഡി സാർ....
ട്രാക്കിട്ട്‌ ട്രോളിയിലുറപ്പിച്ചിരിക്കുന്ന ക്യാമറക്കണ്ണിലൂടെ ഞാനെന്റെ ക്ഷേത്രം കണ്ടു. ആൽത്തറയ്ക്കും, അമ്പലക്കുളത്തിനുമപ്പുറം വളവു തിരിഞ്ഞ്‌, കറുത്ത ടാറുരുകിയൊലിക്കുന്ന പാത ശൂന്യമായി എനിക്കു നേരെ നെടുവീർപ്പിലലിഞ്ഞു.
ആൽത്തറയ്ക്കപ്പുറത്തെ, വർണ്ണപെയിന്റടിച്ച വീടിന്റെ നിറമുള്ള ഗേറ്റു കടന്ന്‌, വലിയ കുടക്കീഴിൽ കൃഷ്ണവേണി നടന്നടുത്തു.
ഞെട്ടിത്തരിച്ച്‌ ഞാനവരെ തുറിച്ചുനോക്കി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളിൽ മന്ദഹാസവുമായി, മുഷിഞ്ഞു തിളങ്ങുന്ന സാരി വാരി വലിച്ചുടുത്ത്‌, വാടിയ മുല്ലുപ്പൂക്കളുടെ ഗന്ധവുമായി 'തമ്പ്‌ രാൻ കുട്ട്യേ' എന്ന ചിരിയുമായി അവർ കൈകൂപ്പി നിന്നു.
-മേക്കപ്പ്‌ ഓക്കെയാ സാർ....?
കൃഷ്ണവേണിക്കരികിൽ മേക്കപ്പ്മാൻ തല ചൊറിഞ്ഞു.
ഞാൻ കൃഷ്ണവേണിയെ ഉറ്റുനോക്കി.
അന്ന്‌ ഡിഗ്രികഴിഞ്ഞ്‌ എന്തിനോ വേണ്ടി, നഗരത്തിലെ തിരക്കിലേപ്പോഴോ വെച്ചാണ്‌ അവസാനമായി ഞാനവരെ കണ്ടത്‌.
റോഡിനപ്പുറം, ഇപ്പുറത്തേക്കു വരാനായി വാഹനങ്ങളുടെ ഒഴുക്കൊന്നു നിലയ്ക്കുന്നതും കാത്ത്‌ വിയർത്തൊലിച്ചു നിൽക്കുന്ന അവരെ അമ്പരപ്പോടെയും ആഹ്ലാദത്തോടെയും തിരിച്ചറിഞ്ഞ്‌, തിരക്കിട്ട്‌ അപ്പുറം കടന്ന്‌ ഞാനവർക്കുമുന്നിൽ സൗഹൃദം പങ്കിട്ടു.
ആദ്യമൊരു പകളും, പിന്നെ അവിചാരിതമായൊരു കണ്ടുമുട്ടിലിന്റെ ആഹ്ലാദവുമായി അവർ വിടർന്നു ചിരിച്ചു.
-തമ്പ്‌ രാൻകുട്ടി ന്നെ മറന്നില്ല്യാലോ....
അവരുടെ ചിരിയിൽ ചുവന്ന നിറമില്ലല്ലോയെന്ന്‌, വെളുത്ത ചിരിയിലേക്കും ഒപ്പമുള്ള പെൺകുട്ടിയിലേക്കും ഞാൻ പുഞ്ചിരിച്ചു.
-മോളാ.... പത്തു കഴിഞ്ഞു... ഇനീപ്പോ പഠിക്കാനൊന്നും അയയ്ക്കണില്ല്യാ...തുന്നൽ മേഷീൻ വാങ്ങാൻ ലോൺ കിട്ടുംന്നറിഞ്ഞു-ബാങ്കില്‌....
വെളുത്തു മെലിഞ്ഞ വിടർന്ന മിഴികളുള്ള പെൺകുട്ടി പുഞ്ചിരിച്ചു. ചിരി ചുണ്ടിലെത്തുന്നതിനു മുമ്പെ മിഴികളിലാണല്ലോ വിടർന്നത്തെന്ന്‌ ഞാൻ കൗതുകത്തോടെ മന്ദഹസിച്ചു.
-എനിക്ക്‌ .... എനിക്കൊരു കാര്യം....
ഞാനവരുടെ മുഖത്തെ കരിവാളിപ്പിലേക്ക്‌ വിക്കി.
-ന്താ തമ്പ രാൻ കുട്ട്യേ....
-ന്റെ കൂട്യൊന്ന്‌ വർവ്വോ....? അവിടെ ഞങ്ങടെ മുറിടട്ത്ത്‌.....
അവരുടെ അൽപ്പം കുഴിഞ്ഞുതാണ കണ്ണുകളിലെ വാത്സല്യത്തിനപ്പുറം തെളിഞ്ഞ അവിശ്വസനീയതയിലേക്ക്‌ ഞാൻ ജാള്യതയോടെ മുഖം കുനിച്ചു.
-ന്റെ തമ്പ്‌ രാൻ കുട്ടീം... അയ്യോ....
ബലിക്കല്ലിൽ തിരുമേനി അർപ്പിച്ച നേദ്യച്ചോറിലെ ഓരോ വറ്റും സ്ഥിരമായെത്തുന്ന കാക്കകൾ ഓരോന്നായി കൊത്തിപ്പെറുക്കിയെടുക്കുന്നത്‌, കിണ്ടിയിലെ വെള്ളമൊഴിച്ച്‌ ബലിക്കല്ല്‌ കഴുകാനാവാതെ, കാക്കയ്ക്കു കാവൽ നിന്നിരുന്ന ഷാരടിക്കുട്ടി എന്തുകൊണ്ടോ വർഷങ്ങൾക്കു പിന്നിൽ നിന്നും മനസ്സിൽ നിന്നെത്തി നോക്കി.
ആൽത്തറ ചാരി, ഓർക്കാനിഷ്ടമില്ലാത്ത ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടന്നപോലെ തളർച്ചയോടെ നിന്ന അവർക്കരികിലേക്ക്‌, പഴയ പൊടിപിടിച്ച വോട്ടു പെട്ടിയുമായി, കാക്കകളുടെ സംരക്ഷകനായിരുന്ന ഇത്തിരിപ്പോന്ന കുട്ടിയുടെ ആഹ്ലാദത്തോടെ ഞാൻ നിന്നു.
-ഇതാ....ഇത്‌ നിങ്ങടെയാ....
-ന്താ ദ്‌...?
വോട്ടുപെട്ടിയുടെ, അല്ല ഭാണ്ഡാരത്തിന്റെ തുരുമ്പിച്ച ചെറിയ പൂട്ട്‌ ആൽത്തറയിൽ തുറിച്ചു നിന്ന കരിങ്കല്ലിൽ മേടിപ്പൊട്ടിച്ച്‌ മുഷിഞ്ഞ നോട്ടുകൾ വാരിയെടുത്ത്‌ ഞാനവർക്കു നീട്ടി.
അവിശ്വസനീയതയിലും അമ്പരപ്പിലും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
-തുന്നൽ മേഷീന്‌ തെകയും... തേവർക്കെന്തിനാ പാവങ്ങൾടെ പൈസാന്ന്‌ തോന്നി എനിയ്ക്കന്ന്‌....
-ന്റെ കുട്ട്യേ...
നിലവിളിയോടെ അവരെന്നെ ചേർത്തണച്ചു. അന്നാദ്യമായി അവരെന്നെ തമ്പ്‌ രാൻ കുട്ട്യേന്ന്‌ വിളിച്ചില്ല.
അടച്ചിട്ട ശ്രീകോവിലിനു നേരെ ഏറെ നേരം നിന്നു തൊഴുത്‌ നിറഞ്ഞൊഴുകുന്ന മിഴികൾ, നരച്ചതെങ്കിലും വൃത്തിയായുടുത്ത വോയിൽ സാരിയിൽ തുടച്ച്‌, പലവട്ടം തിരിഞ്ഞെന്നെ നോക്കി അവരും, മിഴികൾ നിറയെ ചിരിയുമായി പെൺകുട്ടിയും നടന്നകലുന്നത്‌ ബലിക്കല്ലിനടുത്ത്‌ ചുവരു ചാരി നിർന്നിമേഷനായി ഞാൻ നോക്കി നിന്നു.
-സാർ, എനി പ്രോബ്ലം...?
കൃഷ്ണവേണി എനിക്കരികിൽ ആശങ്കാകുലയായി.
-നോ....നതിംഗ്‌...
വിലകുറഞ്ഞ തിളങ്ങുന്ന വാരി വലിച്ചുടുത്ത സാരിയും, എണ്ണമെഴുക്കുള്ള മുടിക്കെട്ടിൽ വാടിയ മുല്ലപ്പൂക്കളുടെ ഗന്ധവും, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളിൽ നേർത്ത പുഞ്ചിരിയും, ഞാൻ കൃഷ്ണവേണിയുടെ തിളങ്ങുന്ന കണ്ണുകളിൽ സൂക്ഷിച്ചു നോക്കി.
-വേണീ, കണ്ണുകളിലൊരാലസ്യം നിറച്ച്‌....
ഓകെ....ആർ യൂ റെഡി....?
-യാ സാർ....
-ഓകെ....സ്റ്റാർട്ട്‌ ക്യാമറ...
അവർ വളവു തിരിഞ്ഞു വരുന്നതും കാത്ത്‌ ക്യാമറയ്ക്കു പിന്നിൽ ഞാൻ വിദൂരതയിലേക്കുറ്റുനോക്കി.

അഴുക്കുപുരണ്ട മനസ്സുകൾ



m k janardanan

അലക്കിത്തേച്ച തുണികളുടെ ഭാണ്ഡവും ചുമലിലേറ്റി അലക്കുകാരി ചിത്തിര വലിയ വീടിന്റെ ഉമ്മറത്തെത്തി. കാളിംഗ്‌ ബെൽ അമർത്തി. അകത്ത്‌ ശബ്ദം ചിലച്ചു. പിന്നെ പൂമുഖത്തേക്കും പൂമുഖവാതിലിലേക്കുമായി ശ്രദ്ധ. സ്വീകരണമുറിയിലെ സെറ്റികളും കസേരകളും ശ്രദ്ധിച്ചു. അവ കണ്ണുകൾക്കു അതിശയമായി. ഇതുപോലൊന്നു കാശുകൊടുത്തു വാങ്ങിക്കാൻ എന്നെങ്കിലും സാധിക്കുമോ? ഓർക്കാൻപോലും അർഹതയില്ല. പിന്നെ ഉദ്യാനത്തിലേക്കായി ശ്രദ്ധകൾ. ചെടികളിൽ നാണാത്തരം വർണ്ണപ്പൂക്കൾ. കാറ്റു കൊണ്ടിരിക്കാൻ സിമന്റു ബഞ്ചുകൾ. പച്ചപ്പുൽത്തകിടി. "എന്ന അഴക്‌ ഇന്തമേടൈ അപ്പപ്പാ" അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. കണ്ണുകൾ വീണ്ടും പൂമുഖത്തെത്തി. തേക്കുതടിപ്പലകയിൽ അർജ്ജുനനു വേണ്ടി തേർ തെളിക്കുന്ന കൃഷ്ണൻ. തേർ വലിക്കുന്ന കുതിരകൾ. അശ്വങ്ങളുടെ ഭംഗി ഹഠാദാകർഷിച്ചു. അപ്പോഴേക്കും വീട്ടുടമസ്ഥ കതകുതുറന്നിറങ്ങി മുന്നിലെത്തി. പുട്ടുകുറ്റിയിൽ ഇറക്കി അടുക്കിയതുപോലെ കൈത്തണ്ട നിറയെ സ്വർണ്ണവളകൾ. കഴുത്തിൽ ഭാരം തോന്നിച്ച സ്വർണ്ണമാല. വെളുത്തു ചുവന്ന സ്ത്രീ രൂപം മഹാലക്ഷ്മി അവതരിച്ചപോലെയുണ്ട്‌. "എന്താ ചിത്തിരേ തുണികളൊക്കെ അലക്കിക്കൊണ്ടു വന്നതാണോ?"
"കൊണ്ടുവന്തിരിക്ക്‌ അമ്മ"
ചുമൽ ഭാണ്ഡം അഴിഞ്ഞു. അലക്കി തേച്ചുവടി പോലെയാക്കിയ വസ്ത്രങ്ങളും സാരികളും എല്ലാം എണ്ണിത്തിട്ടപ്പെടുത്തി കൃത്യമായ കൂലി നൽകി. എന്നിട്ടും പടിയിറങ്ങാതെ നിൽക്കുന്നതുകണ്ടു വീട്ടമ്മ തിരക്കി. ഇനി കുറെ ദിവസങ്ങൾ കഴിഞ്ഞു വന്നാമതി. അപ്പോൾ മുഷിഞ്ഞതെല്ലാം തന്നയ്ക്കാം. എന്താ?"
അവൾ പോകാൻ മടികാട്ടി നിൽക്കുന്നതു കണ്ടു വീട്ടുകാരി ചോദിച്ചു.
"എന്തിനാ നിൽക്കുന്നത്‌? കൂലിതന്നല്ലോ"
"അമ്മാ കൊഞ്ചം കഞ്ചി കൊടുക്കമ്മാ പശിക്കിതെ"
"കഞ്ഞീം കിഞ്ഞീം ഒന്നും ഇവിടെയില്ല. ഒരു പൈസ കുറയ്ക്കാതെ കൂലിതന്നില്ലേ? പോയി അരിവാങ്ങിച്ചു കഞ്ഞികുടിക്ക്‌" വാതിലിന്റെ അൽപം ചരിവിൽ അവളെ നോക്കി ധർമ്മസംസ്ഥാപനാർത്ഥം തേർ തെളിക്കുന്ന കൃഷ്ണചിത്രം. കൃഷ്ണനെ നോക്കി നിൽക്കുമ്പോൾ കണ്ണുനിറഞ്ഞു. വീട്ടമ്മ അവൾ ഇറങ്ങിയിട്ടു കതകടയ്ക്കാൻ കാത്തുനിൽക്കുകയാണ്‌.
"അന്ത സ്വാമി പടം നല്ലായിരുക്കമ്മ"
വീട്ടമ്മക്ക്‌ പൊങ്ങച്ചം പറയാൻ പറ്റിയ അഭിപ്രായം.
"അതു പിന്നെ ചിത്രം കൊത്തിയ കതകിന്റെ വില എത്രയാണെന്നറിയാമോ- ഒരു കതകിന്‌ ഒരു ലക്ഷം ചിലവിട്ടതാ" പിന്നെയെങ്ങിനെ മോശമാകും"
ഞങ്ങൾ വലിയ കൃഷ്ണ ഭക്തരാ"
തന്റെ സ്വപ്നസൗധത്തിലെ കതകിന്‌ ചിലവായ തുക അറിയിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല. ചിത്തിര പടിയിറങ്ങി. എല്ലാ തുണികളും കൊടുത്ത്‌ തീർത്ത്‌, ഭാണ്ഡം കാലിയാക്കി. വീട്ടിലെത്തി.
പാറച്ചെരുവിലാണ്‌ അവൾ താമസിക്കുന്ന കൂര. പകൽ മായുകയാണ്‌ ഇനി ഈ പാറയിറങ്ങിപ്പോയി അരിവാങ്ങി കൊണ്ടു വന്നു കഞ്ഞിവയ്ക്കൽ നടപ്പില്ല. ചുറ്റും ചരിവുകളും, ചരിവിലൂടെ നടവഴിയും ഇരുവശവും കാടും ചീങ്കല്ലുകളും, പാറക്കല്ലുകളുമാണ്‌. പാറയുടെ പൊത്തിലും പോടിലുമൊക്കെ നല്ലയിനം പാമ്പുകളും ഉണ്ടാകും. ഇരുട്ടിയാൽ സൂക്ഷിക്കണം. ഈ കാലങ്ങൾക്കിടയിൽ ആരെയും അവ ദ്രോഹിച്ചിട്ടില്ല. മനുഷ്യരേക്കാൾ ഭേദം തന്നെ. വിശപ്പു കൊണ്ടും ക്ഷീണം കൊണ്ടും തളർന്നിരിക്കുന്നു. ദുഃഖം തോന്നി. എങ്കിലും ഇത്രയും കാലം തുണി അലക്കി ഇരുപ്പിടത്തിൽ നൽകിയിട്ടും ഒരു തവി കഞ്ഞി തന്നില്ലല്ലോ ആ യജമാനത്തി. ചിത്തിര കരഞ്ഞുപോയി സാരമില്ല. എല്ലാം കടവുൾതാൻ. അവനുടെ ഇഷ്ടം താൻ നടക്കും. തന്റെ വിധിയിങ്ങനെ. ചിത്തിരയുടെ അടുക്കളയും, കിടപ്പുമുറിയും, ഭക്ഷണശാലയും വർക്കേരിയായും ഒക്കെകൂടി ഈ 7 ചതുരശ്ര അടി ചാണകം മെഴുകിയ തറയാണ്‌. ചുറ്റും വാരിക്കമ്പുകൾ കെട്ടി ചാക്കുമറയിട്ട ഭിത്തി. വാരിക്കമ്പും ചാക്കും ചേർന്ന കതക്‌. ദ്രവിച്ച തെങ്ങോല മടലുകളുടെ മേൽക്കൂര. മേൽക്കൂരയുടെ ദ്രവിച്ചടർന്ന കണ്ണുകളിലൂടെ മാനം കാണാം. മഴയും മഞ്ഞും വെയിലും നനയാം. ഭാഗ്യത്തിനു വനങ്ങൾ അപ്രത്യക്ഷമാകയാൽ മഴക്കാലം ഇല്ല. അതു ഭാഗ്യം. ബാക്കിയേതും സഹിക്കാം. നനച്ചിൽ ഏറ്റാൽ ഉറക്കംവരില്ല. ചിലപ്പോൾ ഉറക്കത്തിൽ പഴുതാര കുത്തിയുണർത്തും. മറ്റുപകരണങ്ങൾ അലൂമിനിയത്തിന്റെ ഒരു കഞ്ഞിക്കലം, ചെറുചെരുവം, പിടിയില്ലാത്ത ഒരുവറചട്ടി. ഒരു അലൂമിനിയം ഗ്ലാസ്‌, ഒരു മണ്ണെണ്ണ പമ്പ്‌ സ്റ്റൗ, കീറപ്പായ, ഒരു മുഷിഞ്ഞ തോർത്ത്‌. മണ്ണെണ്ണക്ക്‌ ബ്ലാക്കിൽ വില 25 രൂപ ലിറ്ററിന്‌. തകര ടിന്നിൽ ഒരു ചായക്കുള്ളതു ബാക്കി കണ്ടേക്കാം. ഇതൊക്കെയാണ്‌ സ്വദേശം വിട്ടുപോന്ന അലക്കുകാരിയായ ചിത്തിരയുടെ ആകെ മൊത്തം ആസ്തികളുടെ സത്യവാങ്മൂലം. പിന്നെയുള്ളത്‌ ഓടിന്റെ ഒരു തേപ്പുപെട്ടി. സ്റ്റൗവിൽ വെള്ളം വച്ചു കത്തിച്ചു. തിളച്ചപ്പോൾ നുള്ളു തേയിലയിട്ടു. തരി പഞ്ചസാര കടലാസിൽ പൊതിഞ്ഞു വച്ചിരുന്നതിനാൽ നിറയെ കാക്കയുറുമ്പുകൾ. ഉറമ്പുകളെ ശപിച്ചുകൊണ്ട്‌ ആട്ടിയകറ്റി കടിഞ്ചായയിലിട്ടു. ചൂടാറാൻ ക്ഷമയില്ലാതെ ഊതിക്കുടിച്ചു. ചായക്കടയിലെ ഒരു ഉഴുന്നുവട മാത്രമാണ്‌ പകൽഭക്ഷണം. വെള്ളവും തീർന്നു. ചറിവിൽ നിന്നും മൺകുടത്തിൽ ചുമക്കണം. അരിവാങ്ങി വന്നു കഞ്ഞി കുടിക്കണമെന്ന ആഗ്രഹം ശേഷിച്ചു. പക്ഷെ വയ്യ. വല്ലാത്ത ഒരു തലവേദന. പലപ്പോഴായി അതുണ്ടാകുന്നു. സകലനാഡികളേയും കശക്കുന്നു. തല പിളർക്കുന്ന വേദനയിൽ പുളയുകയാണവർ. വേദനയുടെ ആധിക്യത്താൽ വീണുപോയി. കിടന്നതേ ബോധം മറഞ്ഞുപോയി. ആരോ വന്നു ആശുപത്രിയിൽ ആക്കിയിരിക്കണം. കൺ തുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലാണ്‌. അയലത്ത്‌ ഓട്ടോ ഓടിച്ചിരുന്ന ഒരു ചേട്ടനുണ്ട്‌. ഇത്തിരി മനുഷ്യപറ്റുള്ള ഒരാൾ. അയാളാണൊ. അറിയില്ല. ധർമ്മാശുപത്രിയിൽ ഗൗരവ രോഗികളുടേയും, നിസ്സാരരോഗികളുടേയും, രോഗമുണ്ടോയെന്നു തന്നെ നിശ്ചയമില്ലാത്ത രോഗികളുടെയും തിരക്കിനിടയിൽ ചിത്തിര ക്യൂവിൽ നിന്നു. ഡോക്ടറുടെ മുന്നിലെത്തി. ഡോക്ടറുടെ കണ്ണുകൾ അവളിലേക്കു നീണ്ടു.
"എന്താണ്‌ അസ്വസ്ഥതയെന്നു പറയൂ"
ഡോക്ടർ സ്റ്റെത്‌ കൈയിലേന്തി ചെവിയിൽ ചേർത്തു. "വെട്ടുകത്തിയാലെ നുറുക്കണമാതിരി തല വലിക്കിത്‌ ഡോക്ടർ".
ഡോക്ടർ ഏറെ നേരം ഹൃദയമിടിപ്പു പരിശോധിച്ചു.
അതിന്റെ വേരിയേഷൻ പഠിച്ചു നോക്കി. അവൾക്കുവേണ്ടി ഏറെ നേരം നീണ്ടപ്പോൾ ക്യൂവിൽ നിന്നവർ പിറുപിറുത്തു. "നാശം എത്ര നേരമായി മറ്റുള്ളവരുടെ നേരം പാഴാക്കുന്നു." ഒടുവിൽ വേദന സംഹാരഗുളികകൾ നൽകിയശേഷം വിദഗ്ധ പരിശോധനക്കായ്‌ വീണ്ടും വരാനായ്‌ നിർദ്ദേശിച്ചു. പലദിനങ്ങളിലെ പല പല പരിശോധനകൾ ഒടുവിൽ ശരീരത്തിലെ പ്രശ്നാവലികൾക്കു ഡോക്ടർ ഉത്തരം കണ്ടെത്തി. രക്ഷപ്പെടുത്താൻ കഴിയാത്ത സ്റ്റേജിലെത്തിയ ബ്രയിൻ ട്യൂമർ. പ്രൈവറ്റിൽ ചികിത്സിച്ചാൽ മൂന്നു ലക്ഷം വേണ്ടി വരും എന്നാലും രക്ഷപ്പെട്ടു കിട്ടുക പ്രയാസം. റീജീനൽ ക്യാൻസർ സെന്ററിൽ ഫ്രീയാണ്‌. ബാക്കി ചുമതലകൾ ആർ ഏൽക്കും? 100 ശതമാനവും മരണ സാധ്യതയാണെന്ന്‌ ഡോക്ടർ വെളിപ്പെടുത്തി. ആരോ പറഞ്ഞു ഭക്ഷ്യമായവും മറ്റുമായി രോഗികൾ കണക്കില്ലാതെ പെരുകി. അതിനൊപ്പിച്ച്‌ സ്വകാര്യ ആശുപത്രികൾ രോഗികളുടെ അറവുശാലകളായി മാറിയിരിക്കുന്നു. രോഗിയുടെ കഷ്ടകാലം. ഏതെങ്കിലും കഠിന രോഗം വന്നാൽ ചികിത്സാലയങ്ങളിൽ കയറാതെ മരിക്കുന്നതാണു മെച്ചം". ഡോക്ടർ തിരക്കി. "വെരി സാഡ്‌. എന്തു ചെയ്യും ശിത്തി?" "ഒന്നുമേ ശെയ്യ മുടിയാത്‌ ഡോക്ടർ. നാപോറേൻ" അവളുടെ മരണം സുനിശ്ചിതം. ആളും അർത്ഥവുമില്ലാതെ തനിയേ വീട്ടിലേക്കു നടന്നു. ഒരു മകനും മകളും ഉള്ളത്‌ തമിഴ്‌നാട്ടിലാണ്‌. അവളെ കെട്ടിച്ചയച്ചപ്പോൾ സ്ത്രീധനം കൊടുക്കാത്തതിനാൽ ആകെ ഉണ്ടായിരുന്ന തേപ്പുപെട്ടി അവൾ എടുത്തു കൊണ്ടുപോയി. അവരും അഗതികൾ. എങ്ങിനെയോ വേദതാങ്ങി ഏന്തി നടന്നു കൂരയിലെത്തി. കൈമടക്കി തലക്കുവച്ചു വശം ചരിഞ്ഞു കീറപ്പായയിൽ കിടന്നു. ആശ്രിതരാരുമില്ലാതെ ജലപാനമില്ലാതെ ഒറ്റക്കിടപ്പ്‌. താലൂക്ക്‌ ആശുപത്രിയിലെ പാലിയേറ്റീവ്‌ കീയർ യൂണിറ്റിലെ പ്രധാന ഡോക്ടറും സ്വാതീകമനസ്സിന്റെ ഉടമയുമായ ഡോ.മിസ്സിസ്‌ മിനി മോഹനും, വോളന്റിയർ സംഘവും ചിത്തിരയെ തേടിയെത്തി. ദൈന്യതയുടെ ജീവിക്കുന്ന പ്രതീകം പോലെ കിടക്കുന്ന രോഗി. കരുണയറ്റുപോയ ലോകം. ഒരാഴ്ചയായി വശം ചെരിഞ്ഞുള്ള കിടപ്പിൽ തീർത്തും അവശയാണ്‌ രോഗി. ഭക്ഷണം കഴിക്കാതെയുള്ള കിടപ്പിൽ ഒരിറക്കുവെള്ളമോ ഒരു ബൺകഷ്ണമോ ഇറക്കാനാവാത്ത അവസ്ഥ. ശുശ്രൂഷയും ശ്രമകരമായി. ഡോക്ടറും സംഘവും ആവുന്നതെല്ലാം ചെയ്തു. വാട്ടർ ബഡ്ഡ്‌ നൽകി. വശം തിരിക്കുമ്പോൾ പായയിൽ പറ്റിച്ചേർന്നു പോയ മുടികൾ ഏറെ പറിഞ്ഞുപോയി. മുടി പറ്റെ വെട്ടിച്ചെറുതാക്കി ചൂടുവെള്ളത്തിൽ തോർത്തു നനച്ചു മേൽ തുടച്ചു. കുടിനീർ നൽകാൻ ഏറെ ശ്രമിച്ചു. ആവുന്നില്ല. ചിത്തിര ജീവിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ദയാശൂന്യരായി മാറിക്കഴിഞ്ഞലോകർക്കു താൽപര്യമുണ്ടായിരുന്നില്ല. ദേവാലയങ്ങളിൽ കനത്ത തുക വഴിപാടുകൾ നേർന്നു തനിക്കുമാത്രം രക്ഷകൾ കിട്ടാൻ ഉഴറിനടക്കുന്ന ഭക്തരും, അവരുടെ ദൈവസ്വാർത്ഥതകൾക്കും അവൾക്കു തുണയേകിയില്ല. വേദനകളിൽനിന്നുള്ള മുക്തി പോലെ ഒരു നാൾ ചിത്തിര മരിച്ചു. ദീനരിൽ ദീനയായ ചിത്തിര മൃതയായി കിടന്നു. ഒരാഴ്ചക്കകം ഡോക്ടറും സംഘവും എത്തുംവരെ അയൽക്കാർ ആരും തിരിഞ്ഞു നോക്കിയില്ല. ആഴ്ചവട്ടത്തിൽ രക്ഷാസംഘം എത്തിയപ്പോൾ അവളുടെ പുഴുത്തരിക്കുന്ന ശരീരമാണ്‌ അവർ കണ്ടത്‌. അസഹ്യമായ ദുർഗ്ഗന്ധവും പരന്നിരുന്നു. അതാകട്ടെ കാറ്റിലൂടെ നാലുദിക്കിലേക്കും ചിതറിക്കൊണ്ടിരുന്നു. അതിനു പ്രതിവിധിയായി അയൽവാസികൾ ദൈവങ്ങളെ ധൂപമൂട്ടാൻ കരുതിവച്ച ചന്ദനത്തിരികൾ കൂടുപൊട്ടിച്ച്‌ ഒന്നായി കത്തിച്ചുവച്ചു. ഏത്‌ കൊടും വേദനയിലും ഹൃദയ സുഗന്ധങ്ങളുടെ ഉറവകൾ വറ്റിപോകാതെയുള്ള ചിലർ ചിത്തിരയുടെ മൃതദേഹം പെട്ടിയിലാക്കി ഒരു വാഹനത്തിൽ കയറ്റി ശ്മശാനത്തിലേക്കു നീങ്ങി.