Followers

Tuesday, November 30, 2010

ezhuth / december 2010

courtesy: google







വി ദത്തൻ






















ലേബല്‍ പതിയാത്ത പെണ്‍കരുത്ത്


v dethan
"ചപലകളായും അബലകളായു-
മപമാനം നമുക്കിയറ്റും തണ്ടപ്പേര്‍
നിഘണ്ടുവില്‍ പോലും സ്ഥലം പിടിയ്ക്കായ് വാ-
നകന്മഷം യത്നം തുടരണം നമ്മള്‍" എന്ന് സ്ത്രീ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത് ഇപ്പോഴത്തെ "പെണ്ണെ
ഴുത്ത്" ലേബല്‍ പേറുന്ന പുത്തന്‍ സാഹിത്യ സിംഹികളാരുമല്ല.സ്വന്തം സൃഷ്ടികളും ജീവിതവും കൊണ്ട് യ
ഥാര്‍ത്ഥ പെണ്‍ കരുത്ത് എന്തെന്ന് കാണിച്ച മുതുകുളം പാര്‍വ്വതി അമ്മയാണ്.ഇതു പോലെ കരുത്തുറ്റ ആഹ്വാ
നം ആധുനിക കാലത്തു പോലും ഒരു കവയിത്രിയും നടത്തിയിട്ടുമില്ല.

'അടിസ്ഥാനമെന്യേ പടുത്തു കെട്ടിയ
കരുത്തെഴും മാമൂല്‍ പ്പെരും മതിലിനെ
അടിച്ചുടയ്ക്കണം പരമ ധര്‍മ്മമാം
തടിച്ച ദണ്ഡിനാല്‍ നിരങ്കുശം' എന്ന് വീറോടെ ഉദ്ബോധനം ചെയ്യുന്ന കവയിത്രിയുടെ ധീരത ബോദ്ധ്യമാകണമെ
ങ്കില്‍ അവര്‍ ജീവിച്ച കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം കൂടി അറിയണം."നരനു നരനശുദ്ധവസ്തുവാ
യി"കരുതിയിരുന്ന അന്ന് അധ:സ്ഥിതര്‍ക്കും പിന്നോക്കക്കാര്‍ക്കും വിദ്യാഭ്യാസം ലഭിക്കുക തന്നെ വളരെ പ്രയാ
സം.അപ്പോള്‍ ആ വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ? ഇത്തരം എണ്ണമറ്റ പ്രതികൂ
ല സാഹചര്യങ്ങളെ അതിജീവിച്ചാണ് മുതുകുളം പാര്‍വ്വതി അമ്മ പൊതു ജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ഹൈസ്കൂള്‍ വിഭ്യാസത്തിനു ശേഷം അദ്ധ്യാപികയായി ജോലി ലഭിച്ച അവര്‍ പ്രൈവറ്റായി പഠിച്ച് വിദ്വാന്‍ പരീക്ഷ പാസ്സായി.തുടര്‍ന്ന് ബിരുദവും നേടി.കവിതാ രചനയിലും പ്രസംഗത്തിലും ചെറുപ്പം മുതല്‍ മിടുക്കു കാണിച്ചിരുന്നു.

പതിനെട്ടാമത്തെ വയസ്സു മുതല്‍ പാര്‍വ്വതിഅമ്മ പ്രസംഗിക്കാന്‍ തുടങ്ങിയതാണ്.കേരളത്തില്‍ അവര്‍ പ്രസംഗി
ക്കാത്ത സ്ഥലങ്ങള്‍ ചുരുക്കമാണ്. സഹോദരന്‍ അയ്യപ്പന്‍,സ്വാമിആര്യഭടന്‍,മന്നത്തു പത്മനാഭന്‍,മൂര്‍ക്കോത്ത് കുമാരന്‍, കെ.പി.കേശവ മേനോന്‍,പ്രൊ.എന്‍.ഗോപാല പിള്ള, മഹാകവി ജി.ശങ്കരക്കുറുപ്പ് തുടങ്ങിയ അന്ന
ത്തെ മികച്ച പ്രഭാഷകരോടൊപ്പം പല വേദികളും അവര്‍ പങ്കിട്ടിട്ടുണ്ട്. പ്രഭാഷണത്തിലുള്ള കഴിവ് അവരെ കൂടുതല്‍ പ്രശസ്തയും പൊതുജന സ്വീകാര്യയും ആക്കി.പറയുന്നത് ശ്രോതാക്കളുടെ മനസ്സില്‍ ശക്തമായി പതി
ക്കണമെങ്കില്‍ ഭാഷ ലളിതമാകണമെന്ന് അവര്‍ തിരിച്ചറിഞ്ഞു.ആ അറിവ് അവരുടെ കവിതയേയും ലളിതവും മനോഹരവുമാക്കി മാറ്റി.അന്നു ജീവിച്ചിരുന്ന കവയിത്രികളില്‍ മുതുകുളം പാര്‍വ്വതി അമ്മയെ പ്പോലെ പ്രസംഗ ചാതുര്യമുള്ളവര്‍ ഇല്ലായിരുന്നു.ഈ പ്രഭാഷണ സാമര്‍ത്ഥ്യവും കവന ശേഷിയും സ്ത്രീകള്‍ ഉള്‍പ്പെടെ അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി അവര്‍ വിനിയോഗിച്ചു.

"കടുത്ത ദുര്‍മ്മാര്‍ഗ്ഗ നികൃഷ്ട ഭിത്തി-
യുടച്ചു മാമൂലുകള്‍ വെട്ടിനീക്കി
തടസ്സ മാറാലകള്‍ മാറ്റിയാര്‍ക്കും
പടുത്വമേറും പടയാളിയായി" മാറുവാന്‍ അവര്‍ മഹിളകളോട് അഭ്യര്‍ത്ഥിച്ചു.

സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും പെണ്ണെഴുത്തു സംഘങ്ങളും കേരളത്തില്‍ വേരുപിടിക്കുന്നതിനും വളരെ മുമ്പ്
അത്തരം ലേബലുകളും ഊന്നുവടികളും ഇല്ലാതെ സ്ത്രീകളുടെ പുരോഗതിയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച മുതുകുളം പാര്‍വ്വതി അമ്മയെ പുതിയ സ്ത്രീരക്ഷകര്‍ അറിയുന്നില്ല;അഥവാ അങ്ങനെ നടിയ്ക്കുന്നു."സാഹിത്യത്തിലെ പരമ്പരാഗതമായ വിലാപങ്ങള്‍ പുരുഷ പക്ഷത്തു നിന്നുള്ളതായിരുന്നല്ലോ" എന്നും "മലയാളത്തിലെ മുഴുവന്‍ വിലാപ കാവ്യങ്ങളും പുരുഷ നിര്‍മ്മിതമാണ്"എന്നും ആണ് അടുത്തകാലത്ത് പ്രമുഖ വാരികയില്‍ ഒരു പെണ്ണെഴുത്തു പുലി തട്ടി വിട്ടത്.കുമാരനാശാന്‍ മരിച്ചപ്പോള്‍ രചിക്കപ്പെട്ട "ഒരു വിലാപം" എന്ന വിലാപകാവ്യ
ത്തിന്റെ കര്‍ത്താവ് മുതുകുളം പാര്‍വ്വതി അമ്മയാണ്.

തന്റെ ഗുരുനാഥയായിരുന്ന മേരി.സി.കോശിയുടെ പത്തു വയസ്സുള്ള മകള്‍ മരിച്ചപ്പോള്‍ പാര്‍വ്വതി അമ്മ
എഴുതിയ വിലാപ കാവ്യമാണ് "മാതൃ വിലാപം".മലയാളത്തിലെ സകല വിലാപകാവ്യങ്ങളുടെയും രചനാകര്‍
ത്തൃത്വം പുരുഷന്മാരുടെ മേല്‍ കെട്ടി വയ്ക്കുന്നവര്‍ സ്വന്തം അജ്ഞത വെളിപ്പെടുത്തുക മാത്രമല്ല,തന്റെ നാ
വും പേനയും വനിതകളുടെ സ്വാതന്ത്ര്യത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ വിനിയോഗിച്ച
പ്രഗത്ഭയായ മഹിളയെ അവഹേളിക്കുകയും കൂടിയാണു ചെയ്യുന്നത്.

പുരുഷ വിദ്വേഷം പുതച്ച സ്ത്രീ ശാക്തീകരണമായിരുന്നില്ല മുതുകുളം പാര്‍വ്വതി അമ്മ ഉന്നമിട്ടിരുന്നത്.അതു
കൊണ്ടു കൂടിയാകാം ആധുനിക പെണ്ണെഴുത്തുകാര്‍ അവരെ കാണാതെ പോയത്.അത്തരക്കാര്‍ അവഗണി
ച്ചാലും തമസ്ക്കരിച്ചാലും "പൂവിലും പുഴുവിലും, പാവമാമജത്തിലും ജീവകാരുണ്യാമൃതം വര്‍ഷിച്ച " ഗുരു
വിന്റെയും ഗാന്ധിജിയുടെയും ആദര്‍ശങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്ത്തിച്ച പാര്‍വ്വതി അമ്മ
യുടെ പ്രഭ മങ്ങുകയില്ല.അവര്‍ മലയാളത്തിനു നല്‍കിയ സംഭാവനകളുടെ മാറ്റു കുറയുകയുമില്ല.

.............................

ഹിമാലയ യാത്രകൾ


rajanandini















ആമയും മുയലും


backer methala
പന്തയത്തിൽ ജയിച്ച ആമക്ക്‌
മുയലിനോട്‌ പ്രണയം തോന്നിയത്‌ കുറ്റമല്ല
മുയൽ സുന്ദരിയായിരുന്നു
വിജയച്ചിരിയിൽനിന്നും പ്രണയച്ചിരിയിലേക്കുള്ള
ദൂരം കുറവാണെന്നറിഞ്ഞ ആമ
പ്രേമലേഖനം എഴുതിയത്‌
ആമയുടെ ഭാഷയിലായിരുന്നു
അതുകൊണ്ടാണ്‌ മുയൽ
ലേഖനം വായിക്കാതെ
കാരറ്റ്‌ തിന്നാൻ പോയത്‌
(പ്രണയത്തിന്റെ ഭാഷ ലോകത്ത്‌
എല്ലായിടത്തും ഒന്നായിരിക്കുമെന്നാണ്‌
ആമ പഠിച്ചിരുന്നത്‌.
പാവം!)

രമണൻ വായിച്ചിട്ടില്ലാത്തതുകൊണ്ട്‌
ആമ ആത്മഹത്യ ചെയ്തില്ല

പുതിയ പന്തയത്തിൽ
ഓട്ടത്തിനിടയിലെ ഉറക്കവും വിശ്രമവും ഉപേക്ഷിക്കാൻ തീരുമാനിച്ച
മുയലിന്‌ ആശങ്ക.
ഒരുപാട്‌ ഡ്യൂപ്പുകളെ അണിനിരത്തി
ആമ
കൃത്രിമ വിജയം നേടുമോയെന്ന്‌.

ആമയെ ചുടുമ്പോൾ മലർത്തിച്ചുടണം
ഈ തത്വശാസ്ത്രമറിയാത്ത മുയൽ
ആമയെ കമിഴ്ത്തിച്ചുട്ടു
തീ പിടിച്ച ആമകൾ
തൊട്ടടുത്ത വെള്ളച്ചാലുകളിലേക്ക്‌
പറന്നുപോയി.

ഒരു ഖദർധാരിയുടെ വിലാപം


sathar aadur

നീ
പറഞ്ഞതുപോലെയൊക്കെ
ഞാൻ ചെയ്തു
തൃശൂരിൽചെന്ന്‌
നടുവിലാളിനടുത്തുള്ള
ഖാദി ഗ്രാമോദ്യോഗ്ഭവനിൽനിന്ന്‌
മീറ്ററിന്‌ 660 രൂപ വിലയുള്ള
സിൽക്‌ ഖദറിന്റെ രണ്ട്‌ ജോഡി
30 ശതമാനം ഓണറിബേറ്റിൽ വാങ്ങി
വെള്ളത്തിലിട്ട്ചൂടാക്കി കുറുക്കുന്ന
സ്റ്റാർച്ച്‌ നീരജ രണ്ട്‌ ടീസ്പൂൺ വീതമെടുത്ത്‌
സ്റ്റൗവ്വിന്റെ മുകളിൽവച്ച്‌
കുഴമ്പുപരുവത്തിലാക്കിയിറക്കി
അരകപ്പ്‌ വീതം വെള്ളംചേർത്ത്‌
ഷർട്ട്‌ പീസുകൾ മുക്കിയെടുത്ത്‌
നട്ടുച്ച വെയിലിൽ നന്നായി ഉണക്കി
വെള്ളം തളിച്ച്‌ സ്ട്രോങ്ങായി അയൺചെയ്ത്‌
കുന്നംകുളത്ത്‌ നിന്റെ ഡ്രസ്സൊക്കെ
സ്റ്റിച്ച്ചെയ്യാൻ കൊടുക്കുന്ന
ഹരിയേട്ടന്റെ ലൈഫ്സ്റ്റൈലിൽ തന്നെ കൊടുത്ത്‌
നിന്റെ കീയറോഫ്‌ പറഞ്ഞ്‌
രണ്ട്‌ ദിവസത്തിനകം തയ്പിച്ചുവാങ്ങി
ഒരിക്കൽകൂടി
ഇസ്തരിചെയ്ത്‌
വക്കും വടുക്കളം റെഡിയാക്കി
അതെടുത്തിട്ട്‌ സ്റ്റെഡിവഡിയായി
ജൂലൈ 26ന്‌ തൃശൂർ കളക്ട്രേറ്റിൽ
കൃത്യം 10 മണിക്കുതന്നെ എത്തിച്ചേർന്നു

മണി പന്ത്രണ്ടായപ്പോഴാണ്‌
എല്ലാം കീഴ്മേൽമറിഞ്ഞത്‌
നിന്റെ പറച്ചിലുകൾ തെറ്റിയത്‌;
എന്റെ കണക്കുട്ടലുകളും...

എന്റെയിഷ്ടാ
ഒരു രക്ഷയുമില്ല
ഇക്കുറി വാർഡ്‌ സംവരണമാണ്‌.
ഒന്നാന്തരം വനിതാ സംവരണം.

മഹാത്മയം


r manu
ചെറുമന്ദസ്മിതം, മൃദു പാദസ്പന്ദനം
അരവയർഭക്ഷണം, അർദ്ധനഗ്നകായം
കൊടിയവേനൽ മഴയേതുമറിയാതെ ജീവിതം
കൊടുങ്കാറ്റുകളൊടിക്കാതെ പ്രളയനീർച്ചാലു
കലപ്പകീറിയ ഹരിരാമമന്ത്രത്തിലൊരു
സത്യമായ്‌ തെളിയും മൺവിളക്കിൻ പ്രകാശം

വിരലുകൾ പിഞ്ചിയ ജീവിതച്ചർക്കതിരിച്ചും
കരിയടുപ്പിൻ കനലൂതിയൂതിജ്വലിപ്പിച്ചും
കൈക്കുടന്നക്കടൽജലം നീറ്റിയ കൃശഗാത്ര
ഭൂമിതന്നഭിമാന ജ്വര നവസാര സാന്ദ്രത.

കിളിവാതിൽ കടന്നെത്തുമഴിവെളിച്ചം
ജലപാനമരുതാതെ സഹനപീഢനമായ്‌
ഈ മഹാഭൂമിതൻ സ്വാതന്ത്ര്യ സ്വപ്നമായ്‌
പൂർണ്ണനിലാവിൻ മോഹനതേജോമയം.

അനാഥന്റെ കളി


haridas valamangalam

കുടുംബമില്ലാത്ത
പാരമ്പര്യമില്ലാത്ത
ചരിത്രമില്ലാത്ത
കഥകളുടെ
ബലത്താൽ ജീവിക്കുന്ന
നീ
ദുർബ്ബലൻ
ഒരു കുട്ടിയുടെ
ചോദ്യം മതി
നിന്റെ സിംഹാസനം
വീഴാൻ
എന്നാൽ
ഏതു ചോദ്യത്തിൽ നിന്നും
ഒളിച്ചുരക്ഷപ്പെടുന്ന
നിന്റെ കളി അതിശയകരം

വിലാസം
ഹരിദാസ്‌ വളമംഗലം

ഇടം
പേര്‌
വീട്‌
വാക്കിൽ
വളവുകളിൽ
വഴക്കങ്ങളിൽ
നീ
അടുത്തും അകലെയുമായി?

സ്നേഹം
ഹരിദാസ്‌ വളമംഗലം

വാളിനേക്കാൾ
വേഗം മുറിക്കുന്നത്‌
ക്ഷതങ്ങളേക്കാൾ
വിങ്ങുന്നത്‌
ജീവിതം വിധിച്ചിട്ടില്ലാത്തത്‌
മരണത്തെവരിക്കുന്നത്‌
മുക്തിയുടെ
ആകാശ
ദിഗ്‌
സമുദ്ര
സമാധിപൂകുന്നത്‌.

പരാഗം


chathanath achuthanunni

തൂവെളിച്ചത്തിൽ പരാഗമേ! ജീവിത-
പ്പൂവിൽ നിറയുക.
ഓരോ ദലവും സുവർണ്ണരേണുക്കളാൽ
മൂടുക മൂടുക!
ഈയിരുൾക്കാട്ടിലെ നീലവല്ലിക്കുടി-
ലാകെത്തുടുത്ത വെളിച്ചം നുകർന്നു
വിടർന്നൊരു പൊന്നുഷസ്സായിപ്പകരട്ടെ!
മർമ്മരം മൂളിപ്പറക്കും ശലഭങ്ങ-
ളുന്മാദനർത്തനമാടിത്തിമിർക്കട്ടെ!

തൂവെളിച്ചത്തിൻ പരാഗമേ! മാനസ-
പ്പൂവിൽ നിറയുക!
ശ്യാമയുഗങ്ങളിലെന്നിലുറങ്ങിയ
ഭാവരേണുക്കളേ!
കാലപ്രലയജലത്തിലെത്താമര-
ത്താരിലോളങ്ങളി-
ലാടിയുണർന്ന ചൈതന്യലവങ്ങളേ!
ആദിസർഗ്ഗോഷസ്സിലാ മന്ദവാതത്തി-
ലൂയലാടി പ്രപഞ്ചത്തിൻ
വിശാലതീരങ്ങളിൽ
താരാഗണങ്ങളിൽ
സൂരബിംബങ്ങളിൽ
ദൂരഗ്രഹാന്തരദീപ്രബിന്ദുക്കളിൽ
വീണു വിരിഞ്ഞ കണങ്ങളേ!
മൂടുക മൂടുക നിങ്ങളിപ്പൂവിലും;
മഞ്ഞിൽ കുളിച്ചു വിശുദ്ധയായ്‌
രാവിന്റെ കുഞ്ഞിക്കിനാവായ്‌
മിഴിതുറന്നാകാശ-
നിർമ്മലനീലിമയോളമിതളുക-
ളൊന്നു വിരിയാൻ കൊതിക്കൂമിപ്പൂവിലും.
ഹാ! തുളുമ്പട്ടെ ഞാൻ
സൗവർണ പൂരമായ്‌
പ്രേമപ്രകർഷമായ്‌!
ഹാ! വിടരട്ടെ ഞാൻ
ചക്രവാളങ്ങളി-
ലാമോദഹർഷമായ്‌!

ചെമ്പൻമുടിയുമഴിച്ചിട്ടു സന്ധ്യവ-
ന്നെന്നെ വിളിയ്ക്കവെ,
വാടിത്തളർന്നു മയങ്ങിയെ
ന്നന്ത്യനിശ്വാസവും
ഞാനു-
മക്കൈകളിൽച്ചായവെ,
പൊന്നിൻചിറകുകൾ വീശി-
യെൻ ചൂഴു-
മുയർന്നെന്നെ മൂടുവാൻ
തൂവെളിച്ചത്തിൻ പരാഗമേ! മാനസ-
പ്പൂവിൽ നിറയുക!

ബലി കൊടുക്കപ്പെട്ടവന്റെ ആത്മാവ്‌


padmadas
പുഴയിലെ
റെയിൽപ്പാലത്തിന്‌
തൂണുറയ്ക്കാൻ
ബലികൊടുക്കപ്പെട്ടവന്റെ
പ്രേതമാണ്‌ ഞാൻ.
ഒരിക്കൽ
മുകളിലൂടെ ഇരച്ചുപായുന്ന
തീവണ്ടിയുടെ
ആളുകൾ തിങ്ങിനിറഞ്ഞ
ഏതെങ്കിലും ഒരു പെട്ടി
വലിച്ചു ഞാൻ
നിറഞ്ഞ പുഴയിലിടും
അന്നായിരിക്കും;
ഒരു പക്ഷേ
അന്നു മാത്രമായിരിക്കും
പാഴായിപ്പോയ
എന്റെ ബലിച്ചോരയെക്കുറിച്ച്‌
നിങ്ങളോർമിക്കുക.

ഭ്രാന്തി


sindhu s

അഴിഞ്ഞമുടിയും
കുഴിഞ്ഞകണ്ണും
പിറുപിറുക്കും ചുണ്ടും
എന്നോടോതി
നീയൊരു ഭ്രാന്തി

പാദസരമിട്ടകാൽകളുമായ്‌
തുള്ളിക്കളിച്ചൊരാ
കൊച്ചുബാല്യം
കളിവാക്കുചൊല്ലിയോ
നീയൊരു കളിഭ്രാന്തി

കളിമാറികൗമാരമെത്തു-
മ്പോഴോ മറ്റൊന്നുചൊല്ലി
യെൻ സൗഹൃദങ്ങൾ
പൊട്ടിച്ചിരിച്ചവരോതിമെല്ലെ
നീയൊരു തോഴിയാം ഭ്രാന്തി

എൻ സീമന്തരേഖയെ
സിന്ദൂരമണിയിച്ച
പ്രാണപ്രിയനുമെൻ
ചെവിയിലോതി
നീയൊരു ഭാര്യയാം ഭ്രാന്തി

എൻജീവരക്തം
കുടിച്ചുവളർന്നൊരു
മക്കൾക്കും ഞാനൊരു ഭ്രാന്തി
താരാട്ടുപാട്ടിന്റെ ശീലുമായെത്തു-
ന്നൊരമ്മയാം ഭ്രാന്തി

പഴംകഥചൊല്ലി ഞാൻ
പുതുകഥപാടി
മറ്റൊരു ഭ്രാന്തിയായി
കഥപറയുന്നൊരു
മുത്തശ്ശി ഭ്രാന്തിയായി

ഇരുളിമ തിങ്ങിയ
മുറിക്കുള്ളിൽ ഞാൻ
വീണ്ടുമൊരു ഭ്രാന്തിയായി
ഉള്ളിലിരുന്നാരോയെന്നോടു
ചൊല്ലി, നീയൊരു മുഴുഭ്രാന്തി.

എഡിറ്റോറിയൽ


mathew nellickunnu

വേരില്ലാത്ത പ്രണയങ്ങൾ

ആധുനിക കവിതകളുടേയും കഥകളുടേയും കടന്നുകയറ്റത്തിൽ ജീവാംശമുള്ള കഥകളും കവിതകളും കുറഞ്ഞു. അതുകൊണ്ട്‌ വായന കനത്തഭാരമായി തീരുകയും ചെയ്തു.

മനുഷ്യജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളും അനുഭവങ്ങളും ആവിഷ്കരിക്കുവാൻ കഴിവുള്ള അനേകം കഥാകൃത്തുക്കളും കവികളും മലയാള മണ്ണിൽ ജീവിച്ചിരുന്നു. അവരുടെ കഥകൾ വായിച്ചും കവിതകൾ
ചൊല്ലിയും കോൾമയിർകൊണ്ട്‌ ആദർശവാദികളായ ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.

മറ്റൊരു തലമുറക്ക്‌ അക്ഷരങ്ങളുമായി ആത്മാർത്ഥത പുലർത്താൻ സഹായിച്ചതു നമ്മുടെ ചില എഴുത്തുകാരാണ്‌. അവർ ദൈനംദിനജീവിതത്തിൽ പ്രയാസം അനുഭവിക്കുന്നവരുടെ വികാര വിചാരങ്ങൾ പകർത്തി. അത്തരക്കാരുടെ വേദനകളും പ്രയാസങ്ങളും വർണ്ണിച്ചും, അതു കൊച്ചു കൊച്ചു വാചകങ്ങളിൽ തന്റെ ജീവിതം പോലെയാണല്ലോ എന്നു കരുതിയും പ്രാഥമിക അക്ഷരബോധമുള്ള സ്ത്രീകളും പുരുഷന്മാരും വേദപുസ്തകംപോലെ അവ വായിച്ചു. അതെഴുതിയവർ ആക്ഷേപിക്കപ്പെട്ടതു പൈങ്കിളികഥാകാരന്മാർ എന്നു പറഞ്ഞായിരുന്നു. പക്ഷെ ആ എഴുത്തുകാർ തങ്ങളുടെ കൂടെ കൂട്ടിയത്‌ ലക്ഷക്കണക്കിന്‌ വായനക്കാരെയായിരുന്നു.

എന്റെ കോളേജ്‌ പഠനകാലത്ത്‌ ഞാനവയെല്ലാം നെഞ്ചേറ്റി ലാളിച്ചിരുന്നു. ചങ്ങമ്പുഴയേയും വൈലോപ്പിള്ളിയേയും വയലാറിനേയും പോലുള്ള ഭാവനാ തീവ്രതയേറിയ കവികൾ ഈ മണ്ണിൽ ജനിച്ച്‌ ജീവിച്ച്‌ മരിച്ചവരാണ്‌. അവരുടെ സൃഷ്ടികളിലൂടെ അവർ ഇന്നും ജീവിക്കുന്നു. അവർക്ക്‌ പകരം വയ്ക്കാൻ വളരെ കുറച്ചു പ്രതിഭകളേ ശേഷിച്ചിട്ടുള്ളു. ഇന്നു നിലനിൽക്കുന്ന മറ്റുള്ളവരൊക്കെ തങ്ങളുടെ പരമമായ ഉത്തരവാദിത്വങ്ങളിൽ നിന്നും പിന്നോക്കം പോയിരിക്കുന്നു.

ആദ്യം അച്ചടിച്ചു ആറുദശകം പിന്നിട്ടിട്ടും ആസ്വാദക മനസ്സുകളിൽ ആലോലം സൃഷ്ടിക്കുന്ന കൃതിയാണ്‌ ചങ്ങമ്പുഴയുടെ രമണൻ. രമണനും ചന്ദ്രികയും ഇന്നും ജനഹൃദയങ്ങളിൽ ഓരോ വായനയിലും പുനർജനിക്കുന്നു. അവരുടെ വിശുദ്ധമായ പ്രേമത്തിന്റെ ഉദാത്ത ഭാവങ്ങൾ വെളിപ്പെടുത്തുകയാണ്‌ ആ കൃതിയിലെ ഓരോ വരിയും. ലക്ഷക്കണക്കിനു മനസ്സുകളിൽ ആർദ്രതപരത്തിയ രമണന്‌ മരണമുണ്ടാവില്ല തീർച്ച.

'കാനനഛായയിലാടു മേയ്ക്കാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ?
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടെ മറന്നൊന്നും ചെയ്തുകൂടാ'

അത്തരം ഈരടികൾ ഇന്നും രോമാഞ്ചമണിയിക്കുന്നു. ഇങ്ങനെ വിശുദ്ധ പ്രേമത്തിന്റെ തീവ്രതലങ്ങളിലേക്കിറങ്ങിച്ചെന്ന കവി ഇന്ന്‌ ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ അർത്ഥശൂന്യമായ പ്രണയത്തെക്കുറിച്ച്‌ എന്തെഴുതുമായിരുന്നു എന്നതു വേറെ കാര്യം.
ഇന്ന്‌ സ്വാർത്ഥതയാണ്‌ എല്ലാ സ്നേഹബന്ധത്തിലും മുന്നിട്ടുനിൽക്കുന്നത്‌. കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടുപോയ ഈ സ്നേഹരാഹിത്യത്തിന്റെ മുഖം മൂടി നമ്മൾ കണ്ടില്ലെന്നു നടിക്കുകയാണ്‌.
നിഷ്ക്കളങ്കമായ മുഖങ്ങളിൽ നിന്നുതിരുന്ന ചെറുപുഞ്ചിരികൾക്കായി നമുക്ക്‌ കാത്തിരിക്കാം. സ്നേഹസ്മാരകങ്ങളുടേതായ താജ്മഹലുകൾ തീർക്കാം. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ മനോഹരതീരത്തു തന്നെ പിറന്നു വീഴാൻ കൊതിച്ച പ്രതിഭയുടെ മോഹം വിസ്മരിച്ചു കൂടാ. അന്നും കാലഹരണപ്പെടാത്ത പച്ചപ്പാർന്ന മനോഹരിയായ കേരളനാടും ഒപ്പമുണ്ടാവണേ എന്നാണ്‌ പ്രാർത്ഥന.


തീർത്ഥം


aaryadu vasudevan
ശാന്തമായ്‌
ഗംഗയോടൊത്തു തുടങ്ങും
യാത്രയിൽ കണ്ടേൻ
മീനുകൾ
ക്ഷുത്തടക്കും
വൃദ്ധസന്യാസിതൻ ജഡം
ഒരായിരംശരങ്ങൾ
ചോദ്യരൂപേണ
വന്നെന്റെ
മനംകീറി മുറിക്കവേ
ക്ഷുഭിതയായ്‌ ഗംഗ
ഉലച്ചെന്നെ
ചുഴിയിൽപെട്ടപോൽ
ഒരുവട്ടം
പലവട്ടം കറങ്ങി
തെളിഞ്ഞുഗംഗ
നേർവഴിതാണ്ടി
അറിഞ്ഞേൻ
ജലസമാധിതൻ പൊരുൾ
ആരുടേയും
കണ്ണിൽപെടാതിരങ്ങിയ
പിഞ്ചോമനകളെ
ഉണരാതുറക്കിയും
പറക്കമുറ്റിയവർക്ക്‌
അപകടത്തിൽ
നിത്യനിദ്രയേകിയും
രോഗികൾക്ക്‌
മരുന്നിനുകൂട്ടിനായെത്തിയും
ധനമോഹികൾക്ക്‌
വ്യവസായികൾക്ക്‌
വിഷവീര്യമുറപ്പിച്ചും
ആളിപ്പടരുമഗ്നിയെ
കുളിർലേപംപുരട്ടിയും
പലപല-
ചിതാഭസ്മമേറ്റുവാങ്ങിയും
നാനാവിധത്തിൽ
നാനാമുഖത്തിൽ
നാനാത്വത്തിൽ
സ്വത്വചിന്തയകറ്റിയും
ഒന്നായിമാറുമീജലം
ഒന്നുമോർക്കാതെ
ഒരുകവിൾകുടിപ്പിച്ചും
കുടംകൈക്കുടന്നയാൽനിറപ്പിച്ചും
അമ്മയ്ക്ക്‌
സഹജീവികൾക്ക്‌
ഭാര്യയ്ക്ക്‌ മക്കൾക്കെന്നുമന്ത്രിച്ചും
അന്ത്യാഭിലാഷത്തിൻ
ഉച്ചശാന്തിയിൽ
നൽകിയ തീർത്ഥം
ഗംഗ.

സ്നേഹം


pala t j varky
സ്നേഹം
നിന്റെ മൗനങ്ങളിൽ
ഞാൻ സ്ഫുടമായ്‌
വായിച്ചെടുത്തത്‌-
വാക്കുകളുടെ
മറവിലും
ചരുവിലും
അറിയാതെ
ഒളിമിന്നിയത്‌-
ഒരു നോക്കിന്റെ
നൂൽപ്പാലവും കടന്ന്‌
നെഞ്ചിൽ
മൗനമായ്‌ വന്നു
ചേക്കേറിയത്‌-
ദൈവം കലർന്ന
നിമിഷനിലാപ്പൊട്ട്‌....
കാലത്തിന്റെ
സത്തയിൽ
വസന്തം
മൃദുവായ്‌
കോറിയിട്ട
മഞ്ചാടിയുടെ
ഹൃദയപ്പാട്‌....!

നഗരത്തിലെ മലദൈവങ്ങൾ


janaki

മലമുത്തി കളിയാടി വന്ത്‌
ഇക്കുളൈന്തമേൽ വിളയാടിനിന്ന്‌
കേട്മാറ്റി പോട്‌ മാറ്റി തെളിച്ചുത്തരണമപ്പാ
ഹ്‌റൂയ്‌.....ഹ്‌റൂയ്‌......ഹ്‌റൂയ്‌......
മഞ്ഞളും, കുങ്കുമവും, ആര്യവേപ്പിലയും കൂടിക്കുഴഞ്ഞതിൽ പുതഞ്ഞു ഞരങ്ങിയ കുഞ്ഞുങ്ങളിൽ മലമുത്തി കയറിയിറങ്ങി, മഴക്കാറൊഴിഞ്ഞ മാനം പോലെ അവരെ തെളിച്ചു തന്നത്‌ എത്ര കണ്ടിരിക്കുന്ന. വാളുത്ത ടെയിൽസിട്ട തറയിൽ കറപറ്റിയപോലെ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞു കിടത്തിയ ചക്കരമ്മയെ പൊക്കിയെടുത്ത്‌ രാമാത്ത മടിയിൽ കിടത്തി... പനിയുടെ വിറയിൽ അവളുടെ കിളുന്നു രോമങ്ങൾ ബാധ കയറിയ കോമരങ്ങളായി എഴുന്നു നിന്നു...
?യെൻ... രാസാത്തി...? രാമാത്ത ഒരു മുത്തം കൊടുത്ത്‌ പനീച്ചൂട്‌ ചുണ്ടുകൊണ്ട്‌ ഊറ്റിയെടുക്കാൻ ശ്രമിച്ചു... അവൾ ചിന്ന രങ്കനെ കണ്ണുകളയച്ച്‌ പരതി...
മോണയിൽ പറ്റിപ്പിടിച്ച മുറുക്കാൻ തരികൾ നാവുകൊണ്ട്‌ വടിച്ചെടുത്ത്‌, ചെമ്പൻ മുടി കട്ട പിടിച്ച തലയിൽ മാന്തിക്കൊണ്ട്‌ അയാൾ കാഷ്വാലിറ്റിക്കു മുമ്പിൽ, കസേരകളിലൊന്നിലുമിരിക്കാതെ തറയിലിരിക്കുകയായിരുന്നു. ഒടിവില്ലാത്ത വെളുത്ത കുപ്പായമിട്ട മാലാഖമാർ പുറത്തേയ്ക്ക്‌ വരുകയും, പോവുകയും ചെയ്യുമ്പോൾ അയാൾ എഴുന്നേറ്റ്‌ ചെല്ലും...
?യെൻ കുഞ്ഞിന്‌ ചുടണ പനി... ഡോട്ടർ സാറിനെ ഒന്ന്‌ പാത്താ...? തമിഴ്‌ ഉപേക്ഷിക്കാൻ ശ്രമിച്ച്‌ പകുതി പരാജയപ്പെട്ട ചിന്നരങ്കൻ ഇതു തന്നെ പറയാൻ തുടങ്ങിയിട്ട്‌ ഒരു മണിക്കൂറോളമായി...
?അവിടിരുന്നോളൂ വിളിക്കാം...?
?രണ്ടുപേരൂടി കഴിഞ്ഞിട്ട്‌...? അയാൾ തലയാട്ടി വിനയം പ്രകടിപ്പിച്ച്‌ കുന്തിച്ചിരുന്നു... അകലെ നിന്നുള്ള കാഴ്ചയിൽ അയാൾ മതിലിനോട്‌ ചേർത്തു വച്ചിരിക്കുന്ന വേസ്റ്റ്‌ ബോക്സാണെന്നു തോന്നിപ്പിച്ചു... കായൽ കാറ്റിന്റെ വാടയടിച്ച മുണ്ട്‌ മുട്ടിനിടയിലേക്ക്‌ തിരുകിയൊതുക്കിയപ്പോൾ കാൽവിരലുകൾക്കിടയിൽ അഴുക്കും നനവും ഉറഞ്ഞ്‌ വെളുത്ത്‌ പാട കെട്ടിയിരിക്കുന്നത്‌ കണ്ടു...
രാമത്തായ്ക്ക്‌ വിശക്കുന്നുണ്ടാകുമോ..., കായലരുകത്തെ ഇത്തിൾ പിടിച്ച മരക്കുറ്റിയിൽ കൊട്ടി കമിഴ്ത്തിയിട്ട കൊട്ട വഞ്ചി, ബുൾഗാൻ താടിവച്ച കോലാടിന്റെ മുഖമുള്ള പിള്ളേർ അഴിച്ചുവിട്ടുകളയുമോ...?! രാമത്തായുടെ വിശപ്പിൽനിന്നും പ്രതീക്ഷിക്കാതെ എടുത്തുചാടി തന്റെ കൊട്ടവഞ്ചിയെക്കുറിച്ച്‌ അയാൾ ചിന്തിക്കാൻ തുടങ്ങി... ആദിവാസിയ്ക്ക്‌ നഗരവാസികളെ ഭയക്കാതെ വയ്യ... തണുത്ത ഇരുൾ നിറഞ്ഞ കാടിന്റെ ലഹരിയും മുടിയഴിച്ചിട്ട്‌ നഗരത്തിന്റെ ഭ്രാന്തിനേയും ഒരു നേർരേഖയിലെത്തിച്ച്‌ അതിലൂടെ കടന്നു പോകാൻ ശ്രമിച്ച്‌ ഞാണിൻമേൽ കളിക്കാരനെ പോലെ ചിന്നങ്കരൻ ജീവിതത്തെ ഭാഗ്യപരീക്ഷണമാക്കുകയായിരുന്നു...
ജനിച്ചു വളർന്ന കാട്‌ കയ്യേറിയതാണെന്ന പുത്തനറിവ്‌, തന്റെ കുടിലിനൊപ്പം നൂറു കണക്കിനു കുടിലുകൾ കത്തുന്ന വെളിച്ചത്തിലാണ്‌ അയാൾക്ക്‌ തെളിഞ്ഞു കിട്ടിയത്‌... കയ്യും കാലും മുളച്ച നിയമങ്ങളുടെ ചാട്ടയടിയിൽ പിടഞ്ഞു ചാടി ഇരുട്ടത്ത്‌ മറ്റു പ്രാകൃത മനുഷ്യജീവികൾ പതുങ്ങിയിരുന്നപ്പോൾ, കാന്തം പോലെ വലിച്ചു പിടിയ്ക്കുന്ന കാടിന്റെ ഉള്ളറയിൽനിന്നും എട്ടുമാസത്തെ വയറുതാങ്ങി നടന്ന രാമാത്തയേയും കൊണ്ട്‌ കാട്ടരുവിയിൽ മീൻ പിടിക്കാനുപയോഗിച്ചിരുന്ന കൊട്ടവഞ്ചിയുമായി ചിന്നരങ്കൻ നഗരത്തിന്റെ വന്യതയിലേയ്ക്ക്‌ നടന്നു കയറി... നിനച്ചിരിക്കാത്ത നേരത്ത്‌ ആരോ ജീവിതത്തെ തിരിച്ചു പിടിച്ച്‌ മറുവശം കാണിച്ചു തന്നതുപോലെ ആദ്യം അവർ പകച്ചുനിന്നു....
കുറച്ചു ദിവസത്തെ ഇടപഴകളിൽ നഗരത്തിന്‌ കാഴ്ചയില്ലെന്ന്‌ അയാൾക്ക്‌ തോന്നിത്തുടങ്ങി... നിറങ്ങളുടെ പകിട്ടിലും, തിരക്കിന്റെ ചുഴലിയിലും ഒരു പക്ഷേ തങ്ങൾ അദൃശ്യരാണോ എന്നുവരെ ചില സമയങ്ങളിൽ സംശയിച്ചു... കണ്ണുകാണാത്ത നഗരത്തിൽ ഓവർബ്രിഡ്ജിനു താഴെ കാറ്റും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഇത്തിരി സ്ഥലം കണ്ടുപിടിച്ചു... കിടപ്പു മുറിയായും അടുക്കളയായും, പേറ്റു മുറിയായും ആ ഇത്തിരി സ്ഥലത്തിന്‌ പരിണാമം സംഭവിച്ചുകൊണ്ടിരുന്നു...
ഇന്നലെ വരെ ഒമ്പത്‌ മാസം പ്രായമുള്ള ചക്കരമ്മയേയും കൊണ്ട്‌ ഫുട്പാത്തിൽ രാമാത്ത ചെരുപ്പ്‌ നന്നാക്കാനിരുന്നു... കൊട്ടവഞ്ചിയിലെ പിടയ്ക്കുന്ന മീൻ ആവശ്യമുള്ളവർക്ക്‌ കൊടുത്തിട്ട്‌ ചിന്നരങ്കൻ അവിടെയെത്തുമ്പോൾ ഒരു നിക്കറു മാത്രമിട്ട്‌ അമ്മയുടെ ചുറ്റും ഇരുന്ന്‌ നിരങ്ങിക്കൊണ്ടിരുന്ന കുഞ്ഞ്‌ അയാളെക്കണ്ട്‌ രണ്ടുകയ്യും ഉയർത്തി ശബ്ദമുണ്ടാക്കി... നേരത്തേ എന്തോ കുടിച്ചതിന്റെ തുള്ളികൾ വീണൊഴുകിയത്‌ അവളുടെ പൊടിപിടിച്ച ദേഹത്ത്‌ നെഞ്ചുമുതൽ വയറുവരെ ഇരുണ്ട നിറത്തിൽ നീളത്തിലൊരു ചിത്രംപോലെ കിടപ്പുണ്ടായിരുന്നു... കുനിഞ്ഞ്‌ വാരിയെടുത്തപ്പോൾ തന്നെ അവളുടെ പനിച്ചൂട്‌ അയാളെ തൊട്ടറിയിച്ചു... പണിയായുധങ്ങൾ മാറാപ്പിൽ കെട്ടിയെടുത്ത്‌ രാമാത്ത അച്ഛനേയും മകളേയും നോക്കി ചിരിച്ചു...
?എന്നാണെന്ന്‌ തെരിയലേ ഇന്നക്ക്‌ റൊമ്പ അഴകായിർക്ക്‌...?
?നീയും അപ്പടിത്താ...? ചിന്നരങ്കന്‌ കാടിന്റെ മണമടിച്ചു...
?കുഞ്ഞിനേയും കൊണ്ട്‌ അടുത്ത്‌ നിന്നോളൂ ഒരാളുടെ കൂടിക്കഴിഞ്ഞാൽ കയറാം...? അയാൾ ഞെട്ടിയെഴുന്നേറ്റ്‌ സഭാകമ്പം പിടിപെട്ടവനെ പോലെ പതറി. പിന്നീട്‌ രാമാത്തയുടെ അടുത്തേയ്ക്ക്‌ ഓടി..
കണ്ണുതുറക്കാതെ കുഴഞ്ഞുകിടക്കുന്ന കുഞ്ഞിനെ മുല കുടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ അപ്പോൾ...
?ഏയ്ന്തെരെടി....? അവളുടെ മടിയിൽ നിന്നും കുഞ്ഞിനെയെടുത്ത്‌ അയാൾ വേഗത്തിൽ നടന്നു... ചേല നേരെയാക്കി ഒന്നു നിവർന്ന്‌ കോട്ടുവായിട്ടു രാമാത്ത പിറകെ ചെന്നു... കുഞ്ഞിന്റെ കക്ഷത്തിൽ തിരുകി അമർത്തി വച്ച തെർമോമീറ്ററിലെ അളവ്‌ മുകളിലേയ്ക്ക്‌ കയറി അതിന്റെ പരിധിയും തകർത്ത്‌ പുറത്തേയ്ക്ക്‌ കുതിക്കാൻ ശ്രമിക്കുന്നത്‌, അതിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടു മാത്രം അയാൾ നിർവ്വികാരനായി കണ്ടുനിന്നു എങ്കിലും... നെഞ്ചിൽ ഒരു തീക്കട്ട പറ്റിക്കിടക്കുന്നതു പോലെ എന്നു വിചാരിച്ചപ്പോൾ തന്റെ കുടിൽ കത്തിയ ചൂട്‌ പെട്ടെന്ന്‌ ഓർമ്മ വന്നു...
കുഞ്ഞിന്റെ വിളറിയുണങ്ങിയ ചുണ്ടുകൾ പിളർത്തി കൊഴുത്ത പച്ച ദ്രാവകം ഒഴിച്ചു കൊടുത്തിട്ട്‌ ഭാവഭേദങ്ങളില്ലാതെ മാലാഖമാർ മൊഴിഞ്ഞു.
?കിടത്തേണ്ടിവരും..., ഡ്രിപ്പ്‌ കയറ്റണം..., ഇഞ്ചക്ഷനെടുക്കണം, നിങ്ങൾക്ക്‌ സൗകര്യം ജനറൽ ഹോസ്പിറ്റലായിരിക്കും...?
തങ്ങളെക്കണ്ട്‌ ചുളിഞ്ഞ മുഖത്തോടെ അകലം പാലിക്കുന്നവർക്കിടയിലൂടെ കുഞ്ഞിനെയുമെടുത്ത്‌ അവർ രോഗം നിറഞ്ഞ കൊട്ടാരത്തിലെ തിങ്ങിയ തണുപ്പിൽനിന്നും നേർത്ത ചൂടിന്റെ സുഖത്തിലേയ്ക്കിറങ്ങി... ശൂന്യാകാശത്തുനിന്നും സ്വന്തം ഭൂമിയിലേയ്ക്കെത്തിയ പോലെ രണ്ടുപേരും ആഞ്ഞുശ്വസിച്ച്‌ ഉള്ളു നിറച്ചു...
മുഷിഞ്ഞ പോക്കറ്റിലെ ഏതാനും നോട്ടുകൾ എടുത്തു കാണിച്ചപ്പോൾ മാത്രം കൂടെ വന്ന ഓട്ടോറിക്ഷയിൽ കയറിയിരുന്നു... കുഞ്ഞിനേയും മടിയിൽ വച്ച്‌ രാമാത്ത വഴിയരുകിലെ കാഴ്ചകൾ തന്റെ കണ്ണുകൾ കഴിവതും തുറന്നു വച്ച്‌ ആവാഹിച്ചുകൊണ്ടിരുന്നു.... ഇടയ്ക്ക്‌ കുഞ്ഞിന്റെ പനി കുറയുന്നതറിഞ്ഞ്‌ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു...
ജനറൽ ആശുപത്രിയുടെ മുന്നിലെത്തിയതും പതിനഞ്ച്‌ രൂപയും കൊടുത്ത്‌ ചിന്നരങ്കൻ ചാടി പുറത്തിറങ്ങി... രാമാത്തയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ അവൾ പറഞ്ഞു ?മെതുവാ... പറവായില്ലൈ..? പക്ഷേ കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ച്‌ മുന്നിലേയ്ക്ക്‌ ഒന്നുരണ്ടടി വച്ചപ്പോൾ അയാൾ അറിഞ്ഞു...ഒരു നെഞ്ചേ തുടിക്കുന്നുള്ളു...! അത്‌ തന്റെയാണോ...? ചക്കരയുടേതാണോ...? ചിന്തിക്കുന്നത്‌ താനായതു കൊണ്ട്‌ നിഷേധിക്കാനാവാത്ത സത്യം ഓരോ രോമകൂപങ്ങൾക്കിടയിലുടേയും കടന്നു കയറി നിറഞ്ഞ്‌ അയാളെ മരവിപ്പിലാഴ്ത്തി...
പാതിയടഞ്ഞ കണ്ണുകളിൽ ഒൻപതു മാസത്തിന്റെ നിഷ്കളങ്കതയും നിറച്ച്‌, മുലപ്പാൽ ചുണ്ടിൽ വീണാൽ എഴുന്നേറ്റു വന്നേയ്ക്കും എന്ന്‌ തോന്നിപ്പിച്ചു കൊണ്ട്‌ ചക്കരമ്മ അയാളുടെ കയ്യിൽ കുഴഞ്ഞു കിടന്നു... അവളുടെ ചുണ്ടിന്റ ഒരു കോണിൽ പച്ച നിറമുള്ള മരുന്നും ഉമിനീരും കൂടിക്കലർന്ന്‌ ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു...
?പനി മാറി...? അപ്പോൾ അങ്ങനെയാണ്‌ അയാൾ പറഞ്ഞത്‌...
രാമാത്ത കുഞ്ഞിന്റെ പനി മാറിയ ആശ്വാസത്തിൽ, മടിയിലെ പൊതിയഴിച്ച്‌ വെറ്റിലയും, ചുണ്ണാമ്പും, പാക്കുമെടുത്ത്‌ മടക്കി വിരലിനിടയിലിട്ടൊന്ന്‌ തിരുമ്മി വായുടെ ഒരു വശത്തേയ്ക്ക്‌ തുരുകി... ഹൃദയം പൊട്ടാൻ പാകത്തിലുള്ള ഒരു യാഥാർത്ഥ്യത്തെ പതുക്കെ മാത്രം ഉൾക്കൊള്ളാൻ അവൾക്ക്‌ സമയം കൊടുത്ത്‌, അത്‌ പന്നീടാവട്ടെ എന്നു തീരുമാനിച്ച്‌ ആശുപത്രിയിലേയ്ക്ക്‌ കയറാതെ ഫുട്പാത്തിന്റെ ഒരരികത്ത്‌ കാലുകൾക്കിടയിൽ മുണ്ടുകൊണ്ട്‌ തൊട്ടിൽ തീർത്തതിൽ കുഞ്ഞിനെക്കിടത്തി അയാളിരുന്നു... ചിന്തയുടെ കൊടുങ്കാറ്റിൽ പടർന്ന തീക്കാടുകൾ വെട്ടിത്തെളിക്കാൻ ഒരായുധവും കയ്യിലില്ലാത്ത നിസ്സഹായത അയാളറിഞ്ഞു....
കുറച്ചുനേരം കഴിഞ്ഞപ്പോൾ ചേലയ്ക്കുള്ളിലൂടെ കയ്യിട്ട്‌ ബ്ലൗസിന്റെ താഴത്തെ കുടുക്കുകളഴിച്ചിട്ട്‌ രാമാത്ത അയാളുടെ മടിയിലേയ്ക്ക്‌ നോക്കി കൈ നീട്ടി...
?ഇപ്പോ വേണ്ട മരുന്ന്‌ കൊടുത്ത പുറകെ...? ഒരു ക്ഷമാപണംപോലെ പറഞ്ഞുനിർത്തി അയാൾ രാമാത്തയെ കുറച്ചു നേരം നോക്കിയിരുന്നു... അവളുടെ മാറ്‌ ബ്ലൗസിനെ നനച്ച്‌ കവിഞ്ഞൊഴുകുന്നത്‌ കണ്ടു... കണ്ണടച്ചാൽ കാഴ്ചകൾ ഇല്ലാതാകില്ലെങ്കിലും അയാൾ അതുതന്നെ ചെയ്തു...
?ഇതെന്താണ്‌ ചെയ്യേണ്ടത്‌... ഈ ശരീരം...? അച്ഛൻ എന്ന മനുഷ്യനിൽ നിന്നും മാറി വെറുമൊരു ശവം ചുമക്കുന്ന കഴുതയെ പോലെ അയാൾ സംശയത്തിലാണ്ടു... മുൻപിൽ റോഡു മുറിച്ചു കടന്നാൽ പാർക്കാണ്‌. പാർക്കിനപ്പുറം കരിങ്കൽ ഭിത്തിയിൽ തലയിട്ടടിച്ച്‌ നഗരത്തിനോട്‌ ഇനിയെങ്കിലും നന്നാകൂ എന്ന്‌ നിലവിളിക്കുന്ന കായലും... നഗരം കണ്ടുമടുത്ത കായലിന്‌ ആശ്വസിക്കാൻ കാടിന്റെ കുഞ്ഞിനെ കൊടുത്താലോ.... കൊട്ടവഞ്ചിയിലിരുന്ന്‌ ചുറ്റി വീശുന്ന വലയിൽ മീനുകൾ കൊത്തിമുറിച്ച ഇളം കൈകാലുകൾ കുടുങ്ങുന്ന കാഴ്ചയിൽ നടുങ്ങി വിറച്ച്‌ അയാൾ ചുരുണ്ടുകൂടി...
കായലും കടന്ന്‌ കടലിൽ സൂര്യൻ താഴാൻ തുടങ്ങുമ്പോഴേയ്ക്കും രാമാത്തയേയും കൂട്ടി, അവളുടെ കയ്യിൽ തണുത്തു കഴിഞ്ഞ കുഞ്ഞിനെ കൊടുക്കാതെ അയാൾ കിടപ്പാടത്തിലെത്തി... മണ്ണിൽനിന്നും ഒരുനിര പലകയിട്ടു പൊന്തിച്ചതിൽ കീറിചാക്ക്‌ വിരിച്ചതിന്റെ മുകളിൽ പഴന്തുണി മടക്കിവിരിച്ച്‌ ചക്കരയെക്കിടത്തി...
?നിന്റെ വീട്‌... ഇതും കയ്യേറിയതാണ്‌... നിയമങ്ങളെ ലംഘിച്ച ഒൻപതുമാസക്കാരി...? അവളുടെ പാതിതുറന്ന കണ്ണുകൾ അയാൾ തടവിയടച്ചു...?
കാലത്തു മുതലുള്ള അലച്ചിലിൽ വാടിക്കുഴഞ്ഞ്‌ രാമാത്ത വാ തുറന്നു വച്ച്‌ ഉറങ്ങുന്നു... അവളുടെ മാറിലെ നനവ്‌ കീറച്ചാക്കിലേയ്ക്ക്‌ പടർന്നിറങ്ങുന്നത്‌ അയാൾ കണ്ടു..
ഇരുട്ടിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌ അർദ്ധരാത്രിയിലും നഗരത്തിൽ വെളിച്ചം അഹങ്കരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ഉപയോഗിച്ചു പഴകിയപ്പോൾ ആരോ കൊടുത്ത കീറാത്ത കുഞ്ഞുടുപ്പെടുത്ത്‌ ചക്കരയെ ധരിപ്പിച്ച്‌ തോളിലെടുത്തു... ?അച്ഛന്റെ മോളു വാ...? തണുത്ത കവിളത്ത്‌ ഉമ്മ വച്ച്‌ അയാൾ ഏതാണ്ട്‌ വിജനമായ റോഡിലൂടെ നടന്നു... ആരുമില്ലാത്ത നഗരം കീഴടക്കിയ മലദൈവമാണ്‌ താനെന്നും തോളിൽ കിടക്കുന്നത്‌ കേടുമാറ്റി തെളിക്കാനുള്ള കുളന്തയാണെന്നും ഒരു കുട്ടി കഥപോലെ അയാൾ സങ്കൽപ്പിച്ചു... എന്നിട്ടും ചില രാത്രി സഞ്ചാരികളുടെയും, വണ്ടികളുടെയും സാന്നിദ്ധ്യത്തിൽ അയാൾക്ക്‌ ഇരുട്ടിന്റെ മറ അന്വേഷിക്കേണ്ടി വന്നു.
കെട്ടുകാഴ്ചയായ നഗരത്തിന്റെ യാഥാർത്ഥ്യ ഗന്ധം മൂക്കിലേയ്ക്ക്‌ അടിച്ചു കയറിയപ്പോൾ നടത്തത്തിന്റെ വേഗത കുറച്ചു.... വലിയ മതിൽ കെട്ടിനകത്തെ മാലിന്യ കൂമ്പാരത്തിനു നടുവിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടപോലെ നഗരം ചൂളിനിന്നു....
മതിൽകെട്ടിനകത്തു കടന്ന്‌ ചക്കരയെ താഴെ കിടത്തി, അതിനരുകിൽ കുത്തിയിരുന്ന്‌ അയാൾ മണ്ണ്‌ വകഞ്ഞു മാറ്റാൻ തുടങ്ങി... പതുക്കെ തുടങ്ങിയ ആ കർമ്മത്തിന്‌ പിന്നീടയാൾ വേഗത കൂട്ടി കൈകൾ കൊണ്ട്‌ കുഴിയുടെ അളവറിഞ്ഞ്‌ മനസ്സുകൊണ്ട്‌ കുഞ്ഞുശരീരത്തിന്റെ പാകം നോക്കി... തൊട്ടടുത്ത്‌ കിടന്ന കുഞ്ഞിനെ ഇരുട്ടിൽ തപ്പിയെടുത്ത്‌ കുഴിയിലേയ്ക്ക്‌ ഇറക്കിവച്ചു... മതിലിനു പുറത്ത്‌ ആരൊക്കെയോ നടക്കുന്ന പോലെ തോന്നി...! തിടുക്കത്തിൽ, ഒരച്ഛന്റെ വേദനയും, അവസാനത്തെ തലോടലും മറന്ന്‌ അയാൾ കുഴി മൂടി, എന്തൊക്കെയോ അവശിഷ്ടങ്ങൾ അതിനുമേലെ വാരിയിട്ടു...
കേടുമാറ്റാൻ കഴിയാതിരുന്ന, മലദൈവം കുഞ്ഞിനെ ഉപേക്ഷിച്ച്‌ കുനിഞ്ഞ ശിരസ്സോടെ കറുത്ത മേഘങ്ങൾക്കിടയിലേയ്ക്ക്‌ മാളങ്ങൾ തിരഞ്ഞുപോയി...
ഇടതുതോളിൽ ചക്കരമ്മയുടെ മണമുണ്ടോ എന്നറിയാൻ തല ചരിച്ചു പിടിച്ച്‌ അയാൾ ശ്രമിച്ചു... തന്റെ ജീവന്റെ കഷ്ണം കളഞ്ഞു പോയതിൽ, ഒരു കുട്ടിയെ പോലെ അതു തിരിച്ചു കിട്ടുമെന്ന്‌ വാശിപിടിച്ച്‌ വഴിയിലിരുന്ന്‌ അയാൾ ആദ്യമായി കരഞ്ഞു... ഉറക്കെ... നഗരത്തിന്‌ കണ്ണുകാണാത്തതു കൊണ്ട്‌ അതൊരു കാഴ്ച പോലുമല്ലായിരുന്നു.... ആ തിരിച്ചറിവ്‌ മുതലെടുത്ത്‌ അയാൾ കീറിപ്പറിഞ്ഞ്‌ കരയുമ്പോഴും ഒന്നാശ്വസിച്ചു.... കാരണം... രാമാത്ത ഇപ്പോഴും ഉറങ്ങുകയാണ്‌.

എന്തുകൊണ്ട്‌


o v usha
നിന്നോടു പറയാൻ തുടങ്ങിയ വാക്കുകൾ-
നീ എന്നോടു പറഞ്ഞ വാക്കുകളും-
ചിറകുകുടഞ്ഞ്‌ പ്രകാശം ചിതറി,
കറുത്തകൊക്കുകളായി പരിണമിച്ച്‌
ഹൃദയത്തിൽ പന്തലിച്ച
അന്ധകാരമരത്തിൽ
പറന്നൊളിച്ചതെന്തുകൊണ്ട്‌?
നഷ്ടപ്പെടലിന്റെ ആധിയിൽ
വെമ്പൽപൂണ്ട്‌
അവയെ തിരയാൻ തുടങ്ങിയപ്പോൾ
അകമിഴികളിലെ വെട്ടം
പൊടുന്നനെ
അവസാനിച്ചതെന്തുകൊണ്ട്‌?
വിഫലശ്രമത്തിന്റെ
തളർന്നുപോയൊരരികിൽ
ഇങ്ങനെവന്ന്‌
ഒരു യുഗത്തിന്റെ ദൈർഘ്യം
തിക്കിക്കയറിയതെന്തുകൊണ്ട്‌ ?
എന്താണ്‌ കാലമെന്ന്‌
പ്രാണൻ മുറവിളികൂട്ടുന്നത്‌
എന്നേ പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്ന
മറ്റനേകം നിലവിളികളിൽ
ഇടഞ്ഞുകലരുന്നതെന്തുകൊണ്ട്‌ ?

ഒരു വിഷുക്കവിത


kavalam sasikumar

കണികാണൽ

മഞ്ഞയാൽ മരക്കൂട്ടം തോരണം കെട്ടിത്തൂക്കി
കുഞ്ഞിളം വിഷുപ്പക്ഷി സ്വാഗതം നീട്ടിപ്പാടീ
സ്പഷ്ട നീലിമ നീക്കി മാനത്തെ മച്ചിൽ നിന്നും
കൃഷ്ണ നിൻ വരവുണ്ടെന്നോതുന്നു മയിൽപ്പീലി

കൈനീട്ടം

കൊന്നക്കു തമ്പ്രാൻ നൽകീ കുന്നോളം വരാഹൻ ഹാ
കൊന്നയിന്നതു കോർത്തു നാട്ടാർക്കു കാണാൻ ചാർത്തീ
നിന്നു നിൻ കൈനീട്ടമെന്നാർത്താർത്തു ജനക്കൂട്ടം
ഒന്നുമേ മിച്ചം വെയ്ക്കാതങ്ങറയ്ക്കുള്ളിൽ തൂക്കീ

വെടി വെട്ടം

തൃശ്ശൂരെ പൂരത്തിന്റെ മുഖ്യമാം വെടിക്കെട്ടു
നിരത്തുവാൻ ഹർജീം പിന്നെ കോടതിക്കുരുക്കുകൾ
പൊട്ടുന്നൂ അമിട്ടുകൾ, അവർതൻ വീട്ടിൽ പോലും
മേടത്തിൻ പകർച്ചയിൽ ലാത്തിരി വെട്ടം ഹൃദ്യം

വിഷുഫലം

അങ്ങേതോ മറുനാട്ടിൽ തങ്ങുന്ന മണിക്കുട്ടൻ
പൊങ്ങുന്ന മണിനാദം കേട്ടാണൊന്നുണർന്നത്‌
അമ്മയാണങ്ങെത്തല'യ്ക്കെന്റെ മോൻ കണികണ്ടോ'
എങ്ങനെ ചൊല്ലും കള്ളം 'അമ്മേ ഞാൻ കണി കേൾപ്പൂ.

പൂർണ്ണിമ- 1

ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - ഒന്ന്‌.
"ഭാരതീയർക്ക്‌ ജീവിതം എന്താണെന്നറിഞ്ഞു കൂടാ. ജീവിതസുഖവും രസവും അവർ മനസ്സിലാക്കുന്നില്ല."
"കിട്ടുന്ന സുഖവും രസവും മതിയെന്ന്‌ കരുതുന്നതാണ്‌ നല്ലത്‌. അധികം സുഖവും തേടിപ്പോയാൽ ഉള്ളതും നശിക്കും."
"പഴഞ്ചൻ വേദാന്തം! നമ്മുടെ ചെറുപ്പക്കാരുടെ ഹൃദയത്തിൽ കിഴവന്മാർ കുടിയേറിപ്പാർക്കുകയാണെന്നു തോന്നിപ്പോകുന്നു.
"രണ്ട്‌ ദിവസം യൂറോപ്യൻ നൃത്തം കണ്ടതിന്റെ ഫലമാണീ വിചാരം. നാം നല്ലവരല്ലാ യൂറോപ്യന്മാർ ദേവന്മാരാണ്‌. ഒരു കാര്യം മറക്കരുതു അവിനാശ! ഭാരതവും യൂറോപ്പുതമ്മിലുള്ള ദൂരം.
അവിനാശനും രജനീകാന്തനും യൂറോപ്യൻ നൃത്തം കണ്ടു മടങ്ങുംവഴി ഉണ്ടായ സംഭാഷണമാണ്‌ ഇത്‌. ഇന്ത്യൻ ജീവിതരീതിയെ കഠിനമായി വിമർശിക്കുന്നവനാണ്‌ അവിനാശൻ, പ്രഭുകുമാരനുമാണ്‌. ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന രജനീകാന്തനാകട്ടെ അവനവന്റെ സ്ഥിതിക്കനുസരിച്ചു ജീവിച്ചാലേ സമാധാനവും ശാന്തവുമായ ഒരു ജീവിതസുഖം കൈവരിക്കാൻ സാധിക്കയുള്ളു എന്ന്‌ ദൃഢമായി വിശ്വസിക്കുന്ന അനുഭവസമ്പന്നനായ ഒരു യുവാവും ധനികരുടെ പ്രതാപജീവിതം കണ്ട അതേവിധം ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ അതിലേക്കായി കഠിനപ്രയത്നം ചെയ്താൽ കിട്ടുന്ന സുഖം വാസ്തവത്തിൽ കടംവരുത്തി വച്ചു മനഃപ്രയാസം ക്ഷണിച്ചുവരുത്തുകയല്ലേ ചെയ്യുന്നത്‌. ഈ വാസ്തവും നന്നായി കണ്ട്‌ മനസ്സിലാക്കിയവനാണ്‌ രജനീകാന്തൻ.
"യൂറോപ്യൻ നൃത്തം കാണുന്നതിന്‌ മുമ്പ്‌ അവിനാശനീ വിചാരമുണ്ടായിരുന്നോ?"
"നല്ല കലാവാസനയുണ്ടാവണമെങ്കിൽ നല്ല ജീവിതം നയിക്കണം, എന്റെ അഭിപ്രായം അതാണ്‌.
"അർദ്ധരാത്രിസമയം. ആകാശത്തിൽ നക്ഷത്രജാലങ്ങൾ മിന്നിമിന്നിത്തിളങ്ങുന്നുണ്ട്‌. നല്ല ചന്ദ്രികയും.
അവിനാശന്റെ അഭിപ്രായത്തിൽ നൃത്തകല ഭാരതീയർക്കില്ലെന്നാണോ."
"പെൺകുട്ടികളുടെ കൈകൊട്ടിക്കളി നൃത്തമായിട്ട്‌ കാണാൻ എനിക്ക്‌ സാധിക്കുന്നില്ല."
"അത്‌ നൃത്തത്തിന്റെ ഒരു പ്രാരംഭദശയാണ്‌. യഥാർത്ഥ നൃത്തം വേറെയുണ്ട്‌.
"അപ്പോൾ നമ്മുടെ നൃത്തകല ബാല്യദശയിലായിട്ടേയുള്ളു എന്നർത്ഥം."

"അവിനാശൻ വേടന്മാരുടെ നൃത്തം കണ്ടിട്ടുണ്ടോ?"

ആ സമയം അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന്‌ മൂന്നുപേർ അവർക്കഭിമായി വരുന്നത്‌ ആ സ്നേഹിതർ കണ്ടു. അവരുടെ നടത്തംകണ്ടപ്പോൾ രണ്ട്‌ സ്ത്രീകളും ഒരു പുരുഷനുമാണെന്നു മനസ്സിലാക്കി. കുറച്ചു കൂടെ അടുത്തായപ്പോൾ ഒരു യുവതിയും ഒരു മദ്ധ്യവയസ്കനും ഒരു മദ്ധ്യവയസ്കനുമാണ്‌ എന്ന്‌ സ്പഷ്ടമായി അവർ കണ്ടു. ക്ഷേത്രത്തിൽ താമസിക്കുന്നത്‌ ജനങ്ങളുടെ ആദരവിന്‌ പാത്രീഭൂതനായ ശിവനാഥശാസ്ത്രി എന്നുപേരുള്ള ഒരു ബ്രാഹ്മണ ബ്രഹ്മചാരിയാണ്‌.

"ശിവനാഥ ശാസ്ത്രി ആള്‌ രസികനാണല്ലോ രജനീ."
"എല്ലാ സംസ്കൃത പണ്ഡിതന്മാരും അത്തരക്കാരാണ്‌ അവനിനാശ.
അവർ നടന്നടുക്കാറായപ്പോൾ രജനീകാന്തൻ അവിനാശന്റെ കൈപിടിച്ചു വലിച്ചു ഒരു കെട്ടിടത്തിന്റെ മറവിൽ എത്തിയപ്പോൾ പറഞ്ഞു. "അവർ ആരാണെന്നു മനസ്സിലാക്കണമല്ലോ."

അൽപസമയത്തിനകം അവർ തെരുവിളക്കിന്റെ മുമ്പിലെത്തി. അവരെ മൂവരെയും ആ സ്നേഹിതന്മാർ ശരിക്കും കണ്ടു. പുരുഷൻ യുവതിയുടെ കരംഗ്രഹിച്ചു. അടുത്തുള്ള ഒരു കെട്ടിടത്തിനുള്ളിലേക്ക്‌ കൊണ്ടു പോകാൻ ശ്രമിക്കുന്നതും യുവതി കൈവിടുവിച്ചും അകന്നുമാറുന്നതും രണ്ടുപേരും കണ്ടു. കൂടെയുള്ള സ്ത്രീ ഇത്രത്തോളം താൽപര്യപ്പെട്ടതല്ലേ, അൽപ സമയം അവിടെ കയറി ഇരുന്നിട്ടു പോകാം." എന്നു പറഞ്ഞതും "ഇന്നു വേണ്ട ഇനി ഒരിക്കൽ" എന്ന യുവതിയുടെ മൃദുവായ ശബ്ദവും കേട്ടു.
"ഇത്ര ദിവസം കഴിഞ്ഞിട്ടും" പുരുഷന്റെ സ്വരം മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല അവർ മൂവരും ഇരുളിൽ മറഞ്ഞുപോയി.


"എങ്ങനെയുണ്ട്‌ ചങ്ങാതി ഗുരുനാഥനെ മനസ്സിലായോ" രജനി ചിരിച്ചുകൊണ്ട്‌ ചോദിച്ചു.
എനിക്കു വിശ്വാസം വരുന്നില്ല. അവിനാശൻ.
വരൂ; നമുക്കു സംശയം തീർക്കാം. അവർ അധികം ദൂരെയായിട്ടില്ല. രജനി അവിനാശന്റെ കൈപിടിച്ചു മുന്നോട്ടു പോകാൻ ഒരുങ്ങി.
ഇല്ല, ഇല്ല അതിന്റെ ആവശ്യമില്ല. സ്നേഹിതകളുമായി സവാരിക്കിറങ്ങിയതാകാം" അവിനാശൻ പറഞ്ഞു.

സ്നേഹികൾ! നമ്മുടെ സമുദായം അനുവദിക്കുമോ അർദ്ധരാത്രി ഇങ്ങനെ സ്നേഹിതകളുമായി സവാരിക്കിറങ്ങുവാൻ" രജനി പറഞ്ഞു.
വക്കീൽ പത്മനാഭനെക്കുറിച്ചെന്തെങ്കിലും പറയുന്നതു സൂക്ഷിച്ചുവേണം. നല്ല വിലയും നിലയും ഉള്ള ആളാണ്‌ അദ്ദേഹം.
ചങ്കും കരളും കാണിച്ചു തന്നാലും ഇക്കണക്കിന്‌ നിങ്ങൾ പറയും ചെമ്പരത്തിപ്പൂവാണെന്ന്‌.
വക്കീൽ പത്മനാഭനെ ഞാനങ്ങനെ കരുതുന്നില്ല."
ആ സ്ത്രീകൾ ആരാണെന്നാണ്‌ അവിനാശൻ കരുതുന്നത്‌.?
അവരെ ഞാൻ ഇതിനു മുമ്പ്‌ കണ്ടിട്ടില്ലല്ലോ. പിന്നെ എങ്ങനെ തിരിച്ചറിയാൻ.
എന്നാലും അവരുടെ വസ്ത്രധാരണരീതി നടത്തം ഇവകൊണ്ടെങ്കിലും അവരാരാണെന്നറിയാല്ലോ.
ദൂരെ നിന്നെന്തുകാണാൻ ഒരുത്തിയുടെ യൗവനം ഉദിച്ചു തുടങ്ങി. മറ്റവരുടേത്‌ അസ്തപ്രായമായി.
ഭേഷ്‌, സമർത്ഥൻ, അങ്ങിനെ സ്ത്രീ സൗന്ദര്യത്തിന്റെ ഉദയാസ്തമനമെങ്കിലും കണ്ടു മനസ്സിലാക്കിയല്ലോ അതും ഒരു നല്ല അറിവല്ലേ?"
അവിനാശന്റെ മാളികയുടെ പടിപ്പുര അടുത്ത്‌. 'ആരത്ത്‌' എന്ന പടിപ്പുരക്കാവൽക്കാരന്റെ ചോദ്യത്തിനു "ഞാനും രജനിയും" എന്നു അവിനാശൻ പറഞ്ഞു.

അമ്മാവൻ ഇതുവരെ ഉറങ്ങിയില്ലേ' രജനി. 'രാത്രി ഉറക്കം കാവൽക്കാർക്കു വിധിച്ചിട്ടുണ്ടോ. മക്കൾ ഈ സമയം വരെ എവിടെയായിരുന്നു.'
'ഞങ്ങൾ യൂറോപ്യൻ നൃത്തം കാണാൻ പോയിരുന്നു.'
ദൈവമേ, നിർത്തോ....കിർത്തോം കാണാൻ കൊള്ളൂല്ല മക്കളേ, മനുഷേൻ ചീത്തയാകും." കിളവൻ ചെന്നു കട്ടിലിലിരുന്നു.

അമ്മാവനറിഞ്ഞോ ഞങ്ങളോടൊപ്പം നൃത്തം കാണാൻ വന്നിരുന്നവർ. പേര്‌ കേട്ട പാതിരിമാർ. മൗലവിമാർ പൂജാരികൾ മുതലായവരാണ്‌. നാടൻ നൃത്തം കാണാൻ ഞങ്ങളുടെ പട്ടിപോലും പോകൂല്ല. രജനി അവിനാശിനെ നോക്കി ചിരിച്ചു.
വൃദ്ധൻ തന്റെ നീണ്ട താടി തടവിക്കൊണ്ടിരുന്നു. അൽപനേരം കഴിഞ്ഞ്‌ എന്റെ റബ്ബേ എന്നു പറഞ്ഞു കട്ടിലിൽ ചരിഞ്ഞു കിടന്നു.
അവിനാശന്റെ വീട്ടിൽ എല്ലാവരും ഉറക്കത്തിലായിരുന്നു. ബിലാത്തിയിൽ പോയി പഠിച്ചു. എം.എ ബാരിസ്റ്റർ പാസ്സായ മകന്റെ മേൽ അവർ യാതൊരു നിയന്ത്രണവും ചെലുത്തിയിരുന്നില്ല.
അച്ഛന്റെ തൊഴിലോ വക്കീൽ പണിയോ അയാൾ ഇഷ്ടപ്പെട്ടില്ല. അയാളുടെ ആഗ്രഹം ഒരു പ്രോഫസ്സർ ആകണമെന്നായിരുന്നു. അക്കാലത്ത്‌ നാട്ടുകാർക്ക്‌ വലിയ ഉദ്യോഗം അത്ര എളുപ്പത്തിൽ കിട്ടുമായിരുന്നില്ല. ബിലാത്തിയിൽ പോയി പഠിച്ചു വന്നതുകൊണ്ടു വേഗം ഉദ്യോഗം ലഭിച്ചേക്കും മാതാപിതാക്കൾ ധനികരും അവിനാശൻ അവരുടെ ഏക മകനുമായത്‌ കൊണ്ട്‌ അല്ലലില്ലാതെ കഴിയാമായിരുന്നു.

രണ്ട്‌ പേരും ഉറങ്ങാൻ കിടന്നു. അവിനാശൻ ചോദിച്ചു. നമ്മുടെ നാട്ടിൽ സ്ട്രീറ്റ്‌ വർക്കേഴ്സ്‌ ഉണ്ടോ?
ഇല്ല ചങ്ങാതി. ആ ഭാഗ്യം യൂറോപ്പിലെ തെരുവുകൾക്കേ ലഭിച്ചിട്ടുള്ളു. സ്ത്രീകളുടെ പുറകേ മണത്തു മണത്തു നടക്കുന്ന ചെറുപ്പക്കാരെ കണ്ടേക്കാം പുരുഷന്മാരെ തേടി നടക്കുന്ന, അവരെ വേട്ടയാടിപ്പിടക്കുന്ന സ്ത്രീകൾ നമ്മുടെ നാട്ടിലില്ല. നമ്മുടെ സ്ത്രീകൾ പഠിപ്പും പത്രാസും ഇല്ലാത്തവരായിരിക്കാം. എന്നാലും അവർക്ക്‌ മാനവും നീതിബോധവും വേണ്ടുവോളം ഉണ്ട്‌.
"ശരി, നിങ്ങളുടെ ഈ നാട്ടുകാർ നീതിഭിക്ഷയിൽ മിടുക്കുള്ളവരാണ്‌. സമ്മതിച്ചു. അതുകൊണ്ടല്ലേ പട്ടിണിയും ദാരിദ്രവും നടമാടുന്നതും ഇന്നത്തെകാര്യം തന്നെ നോക്കു. എല്ലാവരും നൃത്തം കണ്ടു രസിക്കുമ്പോൾ നിങ്ങൾ മാത്രം പുച്ഛഭാവത്തിൽ ഇരുന്നുകളഞ്ഞില്ലേ? നല്ലത്‌ ഏത്‌ രാജ്യക്കാരുടേതായാലും നല്ലതെന്നു സമ്മതിച്ചു കൂടെ."

ഇന്നു കണ്ടതായ നൃത്തം എനിക്കു രസിക്കാൻ വകതന്നില്ല. കൈയ്യും, കാലും സാധിക്കുന്നോളം നീട്ടി കാണിക്കുന്നതു നൃത്തമാണോ, കസർത്താണോ? നാടൻ നൃത്തം ഞാൻ ധാരാളം കണ്ടിട്ടുണ്ട്‌. അതു ഹൃദ്യവും ഭാവപൂർണ്ണവുമാണ്‌.

"അങ്ങനത്തെ നൃത്തം ഭാരതത്തിലുണ്ടോ?
നിങ്ങൾക്കുകാണണോ, ദൂരെയെങ്ങും പോകണ്ട. ഇവിടെ അടുത്ത്‌ തന്നെ ഉണ്ടാകും.
തീർച്ചയായും കാണണം അതിൽ കലയുണ്ടെങ്കിൽ അധഃപതിച്ച കൂട്ടരുടെ ഇടയിൽ പക്ഷേ അതിന്‌ സാധ്യതയുണ്ടോ? അവരിൽ കല എങ്ങനെ ശോഭിക്കാൻ.
എന്ത്‌ വക്കീൽ പത്മനാഭനെപ്പോലുള്ളവർ സമൂഹത്തിലെ സംസ്കാരസമ്പന്നന്മാർ ഇങ്ങനെയുള്ളവർ ബഹുമാനിക്കുന്നതു അത്ര അധഃപതിച്ച കൂട്ടരെയാണോ? ഓ.. ബിലാത്തിയിലെ നർത്തകികളെല്ലാം ഉന്നതകുല ജാതകളായിരിക്കും കളയൂ ഈകാര്യം. നമുക്കുറങ്ങാം. എനിക്ക്‌ നാളെ ജോലിക്ക്‌ പോകണം.
ആ സ്നേഹിതർ നിദ്രയിലാണ്ടു.

ഖുജുരാഹോവിലെ രതിശിൽപ്പങ്ങൾ'


a q mahdi

അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടു രാജ്യങ്ങളാണ്‌ മെക്സിക്കോയും ബ്രസീലും.
അമരേന്ത്യൻ വർഗ്ഗത്തിൽപ്പെട്ട, നിറത്തിലും ശരീരഘടനയിലും ഏതാണ്ട്‌ കേരളീയരെ അനുസ്മരിപ്പിക്കുന്ന രൂപഭാവത്തിലുള്ള മെക്സിക്കോയിലെ ഈ സ്പാനിഷ്‌ ജനതയുടെ സംസ്കാരസവിശേഷതകൾ നേരിട്ട്‌ കണ്ടു പഠിക്കാൻ വളരെ കാലം മുതൽക്കേ എനിക്കു താൽപ്പര്യമുണ്ടായിരുന്നു. അതുപോലെത്തന്നെ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീൽ സന്ദർശിക്കാനും.
ഈ രണ്ടു രാജ്യങ്ങളും രണ്ടാഴ്ചക്കാലം കൊണ്ട്‌ സന്ദർശിച്ചു മടങ്ങുക എന്നതായിരുന്നു ഈ വർഷത്തെ എന്റെ വിദേശയാത്രാ പരിപാടികളിലൊന്ന്‌.
തുടക്കം മുതലേ ഈ യാത്രയുമായി ബന്ധപ്പെട്ട്‌ ചില തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. മെക്സിക്കൻ വിസയുടെ വിഷയത്തിലായിരുന്നു പ്രശ്നം. മെക്സിക്കൻ വിസയ്ക്ക്‌ ന്യൂഡൽഹിയിലുള്ള അവരുടെ എമ്പസിയിൽ നേരിട്ടുതന്നെ ഹാജരാകണം എന്നാണു നിർദ്ദേശം കിട്ടിയത്‌. ഇതിനുവേണ്ടിമാത്രം ഒരു ഡെൽഹിയാത്ര, അതാണെന്നെ അലട്ടിയ പ്രശ്നം.
എങ്കിലീ ഡൽഹിയാത്ര അൽപ്പം ഫലപ്രദമാക്കിയാലോ എന്നായി എന്റെ ചിന്ത. ഡൽഹിയ്ക്കു പോകുംവഴി ഒരു ഖജുരാഹോ സന്ദർശനം, അതാണു ഞാൻ ലക്ഷ്യമിട്ടത്‌.
ഖജുരാഹോ മദ്ധ്യപ്രദേശിലാണ്‌, എന്നാൽ ഡൽഹി റൂട്ടിലല്ലതാനും. തീവണ്ടിയിൽ ഡൽഹിയ്ക്കു പോകുമ്പോൾ കടന്നുപോകുന്ന സ്റ്റേഷനാണ്‌ ത്ധാൻസി, ഝാൻസി റാണിയുടെ നാട്‌. അത്‌ യു.പി.യാണ്‌. അവിടെ ഇറങ്ങി വേണം ഖുജരാഹോവിനു പോകേണ്ടത്‌.
കേരളാ എക്സ്പ്രസ്സിൽ പുറപ്പെട്ട്‌, മൂന്നാംനാൾ പുലർച്ചയ്ക്ക്‌ ഝാൻസി സ്റ്റേഷനിലെത്തിച്ചേർന്നു. വടക്കേ ഇന്ത്യയിൽ വസന്തകാലത്തിന്റെ തുടക്കമാണ്‌. ആ പുലർച്ച സമയത്തും വലിയ തണുപ്പൊന്നും അനുഭവപ്പെട്ടില്ല.
ഝാൻസിയിൽ നിന്നും മദ്ധ്യപ്രദേശ്‌ ടൂറിസ്റ്റ്‌ വകുപ്പിന്റെ ഒരു വാഹനത്തിലാണ്‌ റോഡ്മാർഗ്ഗം അഞ്ചു മണിക്കൂർ സഞ്ചരിച്ചു ഖജുരാഹോവിലെത്തിയത്‌.
ഖജുരാഹോ ഒരു ചെറിയ ഗ്രാമമാണ്‌. സമീപകാലത്തുമാത്രം ഒരു കൊച്ചു പട്ടണമായി വികസിച്ച ഗ്രാമം. ഇവിടെ താജ്ഗ്രൂപ്പിന്റേതടക്കം ചില വൻകിട ഹോട്ടലുകളും നിരവധി ലോഡ്ജിങ്‌ ഹൗസ്സുകളും റസ്റ്ററന്റുകളും ഉണ്ട്‌. എന്തിന്‌, ഒരു എയർപോർട്ട്‌ പോലുമുണ്ടീ കൊച്ചു പട്ടണത്തിൽ.
പ്രകൃതിഭംഗി തീരെ അനുഗ്രഹിച്ചിട്ടില്ലാത്ത ഒരു ഊഷരപ്രദേശമാണിത്‌. വെള്ളം കിട്ടാതെ വരണ്ടുണങ്ങിക്കിടക്കുന്ന വയലേലകൾ. അവയ്ക്കരികിൽ കൊച്ചുകൊച്ചു കുടിലുകൾ. നനവുള്ള ഇടങ്ങളിൽ മാത്രം ഗ്രാമീണർ കടുകും ഇടയ്ക്കിടെ കരിമ്പും കൃഷിചെയ്യുന്നു.
വിണ്ടുകീറിയ പരുക്കൻമണ്ണുള്ള ഈ ചെറുപട്ടണം പ്രശസ്തമായ ഒരു ടൂറിസ്റ്റ്‌ കേന്ദ്രമാണിന്ന്‌. അന്തർദ്ദേശീയ പ്രസിദ്ധി നേടിയ ഒരു ടൂറിസ്റ്റ്‌ കേന്ദ്രം. ഈ ഇടുങ്ങിയ പട്ടണത്തിലെ പൊടിപാറുന്ന ചെളിമൺ നിരത്തുകളിലൂടെ നടന്നുനീങ്ങുന്നവരിലധികവും വിദേശികളാണെന്ന്‌ നമ്മിൽ കൗതകമുണർത്തും. യൂറോപ്പിലും അമേരിക്കയിലും നിന്നുള്ള ടൂറിസ്റ്റുകൾ. യൂറോപ്യരിൽ അധികവും ഇറ്റലിയിൽ നിന്നുള്ളവരാവാമെന്നത്‌ ഹോട്ടലുകളുടെ ഇറ്റാലിയൻ ചുവയുള്ള പേരുകളും റസ്റ്ററന്റുകളിലെ മെനുകാർഡുകളും സൊ‍ാചന നൽകുന്നു.
ടൂറിസ്റ്റുകൾക്ക്‌ വേണ്ടത്ര സൗകര്യമൊരുക്കിക്കൊടുക്കാൻ സംസ്ഥാന ഗവണ്‍മന്റ്‌ തീരെ ശ്രദ്ധ ചെലുത്തിക്കണ്ടില്ല. വൃത്തിയും പരിഷ്കാരവുമില്ലാത്ത ഗ്രാമവാസികൾ. എവിടെയും, വിദേശടൂറിസ്റ്റുകൾക്കു മുന്നിൽ കൈനീട്ടി യാചിക്കുന്ന ദരിദ്രവേഷം ധരിച്ച ബാലികാബാലന്മാർ. അവർ, പുറംലോകത്തിനു മുന്നിൽ ഇന്ത്യയുടെ ഇരുണ്ടമുഖത്തിന്റെ മാത്രം നരച്ച വെളിച്ചം കാട്ടുന്നതുപോലെ തോന്നി.
വിചിത്രതരമായി എനിക്കു തോന്നിയ മറ്റൊന്ന്‌, അവിടത്തെ വ്യാപാരസ്ഥാപനങ്ങളുടെ ഇംഗ്ലീഷിൽ പേരെഴുതിവച്ച ബോർഡുകളിലെ അക്ഷരപ്പിഴവുകളാണ്‌; മിക്ക ബോർഡുകളിലും ഗുരുതരമായ അക്ഷരത്തെറ്റുകൾ. സംസ്ഥാന സർവ്വെ ഡിപ്പാർട്ട്‌മന്റ്‌ ആഫീസിനു മുമ്പിൽ കണ്ട വലിയൊരു ബോർഡിലെ അക്ഷരത്തെറ്റുകൾ കണ്ട്‌ ഞാനമ്പരന്നുപോയി, ഒന്നല്ല നാലു തെറ്റുകൾ.
എന്താണീ ഗ്രാമത്തിന്റെ അന്തർദ്ദേശീയ പ്രസിദ്ധിക്കു കാരണം? കാരണമെന്തായാലും ഈ സ്ഥലത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞാൻ ശരിക്കു മനസ്സിലാക്കിയത്‌ ഒരു വിദേശ രാജ്യത്തുവച്ചാണ്‌. ആറുമാസം മുമ്പ്‌. എന്റെ കഴിഞ്ഞ യൂറോപ്പ്‌ യാത്രയ്ക്കിടെ ലണ്ടനിലെ ഒരു ട്യൂബ്‌റെയിലിലൂടെ സഞ്ചരിക്കുമ്പോൾ പരിചയപ്പെട്ട സഹയാത്രികൻ, അദ്ദേഹം ഒരു സ്വീഡിഷ്‌ പൗരനായിരുന്നു, ഒരു കോളേജ്‌ അദ്ധ്യാപകൻ, ഇന്ത്യയെപ്പറ്റി സംസാരിച്ചപ്പോൾ എന്നോടു ചോദിച്ചു, ഖജുരാഹോ സന്ദർശിച്ചിട്ടുണ്ടോ എന്ന്‌. ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടിയപ്പോൾ സൗമ്യമായ നേർത്ത ഒരു പരിഹാസഭാവമായിരുന്നു ആ മുഖത്തു കണ്ടത്‌. അദ്ദേഹം അന്ന്‌ എന്നോട്‌ പറഞ്ഞ വാക്കുകൾ ഞാനിപ്പോഴും ഓർക്കുന്നു.

"നിങ്ങളുടെ ഖജുരാഹോ പോലും കാണാതെയാണോ ഒരു ടൂറിസ്റ്റ്‌ എന്ന നിലയിൽ താങ്കൾ യൂറോപ്പ്‌ സന്ദർശിക്കാനെത്തിയത്‌. ഞാൻ രണ്ടു പ്രാവശ്യം ഖജുരാഹോവിൽ വന്നിട്ടുണ്ട്‌. ഒരിക്കൽ ഒറ്റയ്ക്കും, മറ്റൊരിക്കൽ എന്റെ കോളേജിലെ കുറേ വിദ്യാർത്ഥികളുമൊത്തും. ആയിരം വർഷം പഴക്കം ചെന്ന ഏതു പുരാതനദേവാലയമാണ്‌ നിങ്ങൾക്കീ പടിഞ്ഞാറൻദേശങ്ങളിൽ കാണാൻ കഴിയുക....?"
എനിക്കു മറുപടി പറയാൻ കഴിഞ്ഞില്ല. ഫ്രഞ്ച്‌ താടിവച്ച കറുത്ത കണ്ണടയുള്ള ആ മനുഷ്യന്റെ തുടർന്നുള്ള വാക്കുകൾ കൂടി കേട്ടപ്പോൾ എന്റെയുള്ളിൽ ആഗ്രഹം ജനിച്ചതാണ്‌ ഖജുരാഹോ സന്ദർശിക്കണമെന്ന്‌.
അദ്ദേഹം തുടർന്നു പറഞ്ഞു.
"ഒരു സഹസ്രാബ്ദം മുമ്പു നിർമ്മിക്കപ്പെട്ട ആ ക്ഷേത്രങ്ങൾക്കു ചുറ്റും വിന്യസിക്കപ്പെട്ട മനോഹരമായ ശിൽപമാതൃകകൾ പോലെയൊന്ന്‌ ഇന്ത്യയിലല്ലാതെ ലോകത്ത്‌ മറ്റൊരിടത്തും കാണാൻ കഴിയില്ല."
അടുത്ത സ്റ്റേഷനിൽ ഇറങ്ങും വരെ അദ്ദേഹം ഖജുരാഹോ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.
ആ വാക്കുകൾ എന്റെ മനസ്സിൽ പുതിയൊരു ആഗ്രഹത്തിന്റെ, ആശയത്തിന്റെ വെളിച്ചം പകർന്നു തരികയായിരുന്നു.
ഭൂതകാലത്തിലേയ്ക്ക്‌ ഞാനൽപ്പം കടന്നു പോകുന്നു, ഒരു സഹസ്രാബ്ദത്തിനും അപ്പുറത്തേക്ക്‌.

ഖജുരാഹോ,
ഈ കൊച്ചുഗ്രാമത്തിലെ ക്ഷേത്രങ്ങൾ, ഭാരതം ലോകത്തിനു നൽകിയ അതുല്യ അതിവിശ്ഷ്ട സംഭാവനകളാണ്‌. ജീവിതത്തേയും പ്രേമത്തേയും ആനന്ദത്തേയും വാഴ്ത്തുന്ന സ്തുതിഗീതങ്ങളും, ജീവിതത്തെ അതിന്റെ സമസ്തരൂപത്തിലും ഭാവത്തിലും ആവാഹിച്ച്‌ ശിലാരൂപങ്ങളാക്കി മാറ്റിയ അപൂർവ്വകാഴ്ചകളുമാണ്‌ ഈ ക്ഷേത്രങ്ങളിൽ നമുക്കു കാണാൻ കഴിയുക. ഇവയാകട്ടെ, ശിൽപിയുടെ കരവിരുതിന്റെ സാക്ഷിപത്രം മാത്രമായിരുന്നില്ല, അന്ന്‌ ആ രാജ്യം ഭരിച്ചിരുന്ന ചന്ദേല-രജപുത്ര രാജാക്കന്മാരുടെ സങ്കൽപങ്ങളുടെയും കലാവിഷ്കാരത്തിന്റെയും സൃഷ്ടികൾ കൂടിയായിരുന്നു.
മധ്യപ്രദേശിലെ വിശ്വപ്രസിദ്ധമായ ക്ഷേത്രനഗരമായ ഖജുരാഹോ, ലോകത്തിന്റെ ഒരു സാംസ്കാരിക പൈതൃകസ്വത്തായി ഐക്യരാഷ്ട്രസഭയുടെ യുനസ്കോ തന്നെ അംഗീകരിച്ചിട്ടുണ്ട്‌.
ഖജുരാഹോവിലെ ഈ ക്ഷേത്രസമുഛയങ്ങൾ നിർമ്മിക്കപ്പെട്ടത്‌ ഇ.ഡി.950-1050 കാലഘട്ടങ്ങളിലായിരുന്നു, കേവലം 100 വർഷത്തെ സമയത്തിനുള്ളിൽ. തുടക്കത്തിൽ നിർമ്മിക്കപ്പെട്ട 85-ക്ഷേത്രങ്ങളിൽ 22 എണ്ണം മാത്രമേ ഇപ്പോഴും ലോകത്തിലെ അപൂർവ്വവും അതിമനോഹരവുമായ കലാരൂപങ്ങളായി അവശേഷിക്കുന്നുള്ളു.
ഖജുരാഹോവിലെ ഈ ശിവക്ഷേത്രങ്ങൾ നിർമ്മിച്ചതു ചന്ദ്രവർമ്മ രാജാവിന്റെ കാലത്താണെന്നാണ്‌ പറയപ്പെടുന്നത്‌. ഇതിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളാകട്ടെ അതീവ വിചിത്രതരവും.

ആരാണീ ചന്ദ്രവർമ്മൻ.....?
ഹേമവതിയെക്കുറിച്ചുകൂടി പറയേണ്ടിയിരിക്കുന്നു. ഒരു ബ്രാഹ്മണപുരോഹിതന്റെ മകളായിരുന്നു അവർ. വിധവയായ ഹേമവതി അതിസുന്ദരിയായിരുന്നു. ഒരിക്കലവൾ കാട്ടിലെ ഒരു പൊയ്കയിൽ കുളിക്കുകയായിരുന്നു. അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഗഗനചാരിയായ ചന്ദ്രദേവൻ, ഒരു യുവസുമുഖന്റെ രൂപം ധരിച്ച്‌ ഭൂമിയിലിറങ്ങി വന്ന്‌ അവളെ പ്രാപിക്കയും തുടർന്ന്‌ ഹേമവതി ഗർഭിണിയാവുകയും ചെയ്തു. ഒരു ദുർബലനിമിഷത്തിൽ സംഭവിച്ചുപോയ ആ തെറ്റിനെക്കുറിച്ച്‌ അവൾ സ്വയം മനസ്സിലാക്കിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. കുറ്റബോധവും അപമാനഭാരവും അവളെ വല്ലാതെ വേട്ടയാടി. സമൂഹത്തെ ഭയന്ന്‌ അവൾ കാട്ടിനുള്ളിൽ അഭയം തേടുകയും അവിടെ ജീവിക്കുകയും അവിടെവച്ചു ഒരാൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഹേമവതി, മകന്‌ ചന്ദ്രവർമ്മൻ എന്ന പേരു നൽകി. ചന്ദ്രവർമ്മൻ പിൽക്കാലത്ത്‌ രാജാവാകുകയും ചന്ദേല രാജവംശം സ്ഥാപിക്കുകയും ചെയ്തു. ചന്ദ്രവർമ്മൻ രാജാവായി അവരോധിക്കപ്പെട്ട സമയത്ത്‌ അദ്ദേഹം തന്റെ അമ്മയെ സ്വപ്നത്തിൽ കണ്ടു. സ്വപ്നദർശനത്തിൽ ചന്ദ്രവർമ്മനോട്‌ തന്റെ കഴിഞ്ഞകാല ജീവിതത്തിനിടയിലൊരിക്കൽ സംഭവിച്ചുപോയ തെറ്റിനു പ്രായശ്ചിത്തമായി സ്വന്തം നാട്ടിൽ 85 ക്ഷേത്രങ്ങൾ പണികഴിപ്പിച്ച്‌ ഒരു ഭാണ്ഡ്യയജ്ഞം നടത്തണമെന്നു അമ്മ നിർദ്ദേശിച്ചു.
മാതാവിന്റെ നിർദ്ദേശം ചന്ദ്രവർമ്മൻ അക്ഷരംപ്രതി അനുസരിച്ചു. യജ്ഞകർമ്മങ്ങളെല്ലാം യഥാവിധി നടത്തപ്പെട്ടു. ക്ഷേത്രനിർമ്മാണത്തിന്‌ ദേവശിൽപിയുടെ സഹായത്തിനായി രാജാവു പ്രാർത്ഥിച്ചു. ചന്ദ്രവർമ്മന്റെ പ്രാർത്ഥനയിൽ സംപ്രീതനായ വിശ്വകർമ്മാവ്‌ ഈ 85 ക്ഷേത്രങ്ങളുടെ നിർമ്മാണം ചുരുങ്ങിയ കാലം കൊണ്ടു പൂർത്തിയാക്കിക്കൊടുക്കുകയായിരുന്നുവത്രേ.

ഈ ക്ഷേത്രങ്ങളിലെ അകത്തളങ്ങളിലും പുറത്തുമായി കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട നിരവധി നിരവധി ശിൽപ്പങ്ങളുണ്ട്‌. അനുക്രമമായി കാണുന്ന ഈ ബിംബങ്ങളിൽ ഏറിയപങ്കും രതിശിൽപങ്ങളാണ്‌. സ്ത്രീ പുരുഷ സംഭോഗത്തിന്റെ വൈവിദ്ധ്യമാർന്ന നിലകൾ കലാപരമായി ചിത്രണം ചെയ്ത ശിൽപരൂപങ്ങൾ. മനുഷ്യശരീരസൗന്ദര്യത്തിന്റെ ഉത്തുംഗഭാവത്തിലെത്തിയ രൂപങ്ങൾ. ഒക്കെയും അസാധാരണ വടിവൊത്ത അംഗഘടനയോടു കൂടിയവയാണ്‌. വെറും കല്ലിൽകൊത്തിയ രൂപങ്ങൾ മാത്രമായിരുന്നില്ല ഒരിക്കലുമവ; ജീവൻ തുടിയ്ക്കുന്ന പ്രതിമകളായിരുന്നു അവയോരൊന്നും. ആ സ്ത്രീപുരുഷ പ്രതിമകളുടെ മുഖഭാവം ശ്രദ്ധിച്ചാൽ, അനാദൃശമായ വികാരപ്രപഞ്ചമാണ്‌ അവയിൽ നിഴലിക്കുന്നതെന്നു കാണാം. സ്ത്രീപുരുഷ സമ്മേളനത്തിന്റെ സ്വർഗ്ഗീയനിർവൃതിയിൽ ലയിച്ചു നിൽക്കുന്ന ആ രൂപങ്ങളുടെ മാസ്മരദൃശ്യം തീർച്ചയായും ഒരസാധാരണ അനുഭവം തന്നെയാണ്‌.

പുരുഷനേയും സ്ത്രീയേയും നഗ്നരായി ചിത്രീകരിക്കുന്നതും സംഭോഗം കൊത്തിവയ്ക്കുന്നതും ആഭാസകരമായി തോന്നാമെങ്കിലും ഈ ക്ഷേത്രങ്ങളിലെ രതിശിൽപങ്ങൾ കാണാനിടവന്നാൽ അവയുടെ മുഗ്ദതയിൽ മാത്രമേ നാം ലയിച്ചു നിന്നുപോകൂ, ഒരു അശ്ലീലതാബോധവും നമ്മിൽ ഉളവാകില്ല. ആ ശിൽപ്പങ്ങളുടെ കലാസുഭഗത ആനന്ദാനുഭൂതിയുടെ അഭൗമിക മേഖലകളിലേയ്ക്കാവും നമ്മെ ഉയർത്തിക്കൊണ്ടുപോവുക.

ക്ഷേത്രത്തിലെ രതിശിൽപങ്ങൾ പലതരത്തിലുള്ളവയാണ്‌. സ്ത്രീ-പുരുഷ നഗ്നരൂപങ്ങൾ മറയില്ലാതെ ചിലയിടത്തു കൊത്തിവച്ചിട്ടുണ്ടെങ്കിൽ, മറ്റു ചില ഭാഗങ്ങളിൽ സ്ത്രീയും പുരുഷനും ഇണചേരുന്നതിന്റെ ചിത്രീകരണമാണു കാണുക. അതീവബുദ്ധിമുട്ടുള്ള ചില പോസുകളിൽ ലൈംഗികപങ്കാളികളെ ഇരുവശത്തുനിന്നും മറ്റു സ്ത്രീ-പുരുഷന്മാർ സഹായിക്കുന്ന വിധത്തിലുള്ള ശിൽപ മാതൃകകളും അവിടവിടെ കാണാം. തിര്യക്കുകളുമായുള്ള വേഴ്ചയുടെ ദൃശ്യങ്ങളും അവിടെ കാണാൻ കഴിഞ്ഞു.
ക്ഷേത്രങ്ങളിൽ ഈ രതിശിൽപങ്ങൾ മാത്രമേയുള്ളൂ എന്നു ധരിക്കരുത്‌. ദേവീദേവന്മാർ, അഷ്ടദദിക്പാലകർ, അപ്സരസ്സുകൾ, ശാർദൂലങ്ങൾ, യോദ്ധാക്കൾ തുടങ്ങിയവരേയും ജീവസ്സുറ്റ രൂപങ്ങളായി കൊത്തുപണികൾക്കിടയിൽ കാണാം.

ഈ ദേവാലയങ്ങളുടെ ഏറ്റവും പുതുമയുള്ള വ്യത്യസ്ഥത, ഇവയിലൊരു ക്ഷേത്രത്തിന്റെ നിർമ്മാണത്തിനും കല്ല്‌ അല്ലാതെ മരത്തിന്റെ ചെറിയഅംശം പോലും ഉപയോഗിച്ചിട്ടില്ല എന്നതാണ്‌. ഇരുണ്ട നിറമുള്ള ഒരു പ്രത്യേകതരം മണൽക്കല്ലാണ്‌ ക്ഷേത്രനിർമ്മിതിയ്ക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌.
ഖജുരാഹോ ക്ഷേത്രങ്ങളിലെ ഈ രതിശിൽപനിർമ്മിതിയുടെ ഉദ്ദേശ്യം, മനുഷ്യന്റെ ഉള്ളിൽ മറഞ്ഞു കിടക്കുന്ന കാമവികാരം മറനീക്കി പുറത്തേക്കു കൊണ്ടുവരിക, ഇവയുടെ നിരർത്ഥകമായ പൊള്ളത്തരവും അർത്ഥശൂന്യതയും മനസ്സിലാക്കുക എന്നിവയത്രേ.



മറ്റൊരു സാധ്യതയെക്കുറിച്ചും അനുമാനമുണ്ട്‌. ചന്ദേലർ, താന്ത്രിക്‌ ആരാധനാ സമ്പ്രദായത്തിൽ വിശ്വസിച്ചിരുന്നവരായതുകൊണ്ട്‌ രതിയെക്കുറിച്ചുള്ള അവരുടെ സങ്കൽപവും കാഴ്ചപ്പാടും സമൂഹത്തിലെ മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്തമായിരുന്നു. സ്വതന്ത്രരതി ഒരു പരിധിവരെ ആ സമൂഹം അംഗീകരിച്ചിരുന്നു. ഭൗതിക ജീവിതത്തിലെ സുഖം, സംതൃപ്തി, ആനന്ദം ഇവ ഏതുതരത്തിലുള്ളതാണെങ്കിൽപ്പോലും സ്വർഗ്ഗപ്രാപ്തിയിലേക്കുള്ള പടവുകളാണെന്ന മിഥ്യാവിശ്വാസം അന്നത്തെ താന്ത്രികർ വച്ചു പുലർത്തുകയും, പ്രചരിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത്തരം ഭൗതികസുഖങ്ങൾ ഭൂമിയിലെ പാരതന്ത്രത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുകയും, നിർവാണത്തിലേക്ക്‌ നയിക്കുകയും ചെയ്യുമെന്ന്‌ അവർ കരുതിയിരിക്കണം. ഇത്തരമൊരു വികലചിന്താഗതിയുടെ പരിഷ്കരിച്ച രൂപമാണ്‌ ആധുനികകാലത്ത്‌ ഓഷോ (രജനീഷ്‌) പ്രാവർത്തികമാക്കാൻ ശ്രമിച്ചതു.
ക്ഷേത്രനിർമ്മിതിയ്ക്കായി ഖജുരാഹോ എന്ന ചെറുഗ്രാമം എന്തുകൊണ്ടു തിരഞ്ഞെടുത്തുവേന്നതു ഇന്നും അജ്ഞാതം. പല വിശ്വാസങ്ങളിൽ നിന്നും വിവിധ അഭിപ്രായങ്ങൾ സ്വീകരിച്ച്‌ ആ വിവിധ വിശ്വാസങ്ങളെ കൂട്ടിയിണക്കുന്നതിൽ താൽപര്യം കാട്ടിയ ചന്ദേലർ, ഖജുഖുജുരാഹോവിലെ രതിശിൽപ്പങ്ങൾ'

‘മര‘ക്കവിതകള്‍


santhosh pala
1
മണത്തറിയുന്നത്
സന്തോഷ് പാലാ

മരം മരിക്കുന്നിടത്ത്
മനുഷ്യനുണ്ടെന്ന്
മണ്ണ് മണത്തറിയുന്നു

2
ഭാഗ്യവാന്മാര്‍
സന്തോഷ് പാലാ

വെട്ടം കാണാത്ത
വേരുകള്‍ ഭാഗ്യം ചെയ്തവരാണ്
തൊട്ടശുദ്ധമായവര്‍
മുങ്ങിപ്പൊങ്ങുന്ന
കുളിക്കടവുകളൊന്നും
അവര്‍ക്കു കാണേണ്ടതില്ലല്ലോ!


ഒരു മരം ചുറ്റി പ്രേമം



ശബ്ദമെങ്ങനെ
ഒരിടം
നിശബ്ദമാക്കുമെന്ന്
ഒരു കൊമ്പന്‍ മീശ.

നിശബ്ദമെങ്ങനെ
ശബ്ദത്തേക്കാള്‍
വലുതാകുമെന്ന്
ഒരു അടുപ്പിന്‍ കലം.

ശബ്ദത്തിനും
നിശബ്ദത്തിനുമിടയ്ക്ക്-
നിഴല്‍പ്പാലം തീര്‍ത്ത്
ഒരു മഷിക്കുപ്പി.

മുന്‍‌വഴിയി-
ലൊരേടെത്തുമൊരു
കാല്‍പ്പാടും കാണാത്തതിനാല്‍
കടപ്പാടുകളെല്ലാമൊരു
ചുമടുതാങ്ങിയിലുപേക്ഷിച്ച്
അയാള്‍
മരത്തെ തന്നെ
പ്രണയിക്കാന്‍
തീരുമാനിച്ചു!

കണ്ണാപ്പ പറഞ്ഞത്


santhosh palai

ഉത്കണ്ഠകളുറങ്ങിയ
നേരത്താണ്
ഉണ്ണിയ്ക്ക്
ഉപ്പേരി വേണമെന്ന
വാശി
വളര്‍ന്നത്

എരിതീയിലെ
എണ്ണപ്പാത്രത്തിലേയ്ക്കുള്ള
വിളി വരുന്നതിനുമുന്‍പേ
കൊച്ചമ്മ
എന്നെ കുളിപ്പിച്ച്
തോര്‍ത്തിയിരുന്നു

എണ്ണപ്പാടങ്ങളും
വാഴത്തോപ്പുകളും
തകര്‍ക്കാനുള്ള
ഗൂഡതന്ത്രമോ
ശേഷിയോ
കയ്യിലില്ലാത്തതിനാലും
എന്റെ
നിസ്സഹായവസ്ഥ
മനസ്സിലായതു-
കൊണ്ടുമാകണം
ക്രിക്കറ്റിന്റെയും
സീരിയലിന്റെയും
രൂപത്തില്‍
അത്ഭുതം
ആശ്വാസമായി
അവതരിച്ചത്

പരസ്യമല്ലാത്ത രഹസ്യം


santhosh palai

ഒരു കാലത്ത്
കണ്ണും കരളും
നല്ല
കൂട്ടായിരുന്നു

എന്ത് കണ്ടാലും
കണ്ണ് കരളിനെ
വിവരം അറിയിയ്ക്കും,
തിരിച്ചും.

പക്ഷേ
പിന്നീടൊരിയ്ക്കല്‍
അവര്‍
കടുത്ത
ശതൃതയിലായി

ഇരുളില്‍
തട്ടിവീഴുന്നവരും
ഇരുള്‍ തേടി
അലയുന്നവരും,
കമിതാക്കളും
കാമാര്‍ത്തരും
ഒന്നാണെന്ന്
കരള്‍ പറഞ്ഞു
കണ്ണത് വിശ്വസിച്ചില്ല

കല്ലില്‍
കൊത്തിയ രൂപവും
പടത്തില്‍ പതിഞ്ഞതും,
ദൈവമാണ്,
അത് പാല്‍ കുടിയ്ക്കുമെന്ന്
ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്
പ്രാണന്‍ കാക്കുമെന്ന്
കണ്ണ് പറഞ്ഞു
കരളത് വിശ്വസിച്ചില്ല

അവര്‍ ഉടക്കായി
മധ്യസ്ഥനായി
എത്തിയ
വായെ
അവര്‍
മൈന്‍ഡ് ചെയ്തില്ല
മാത്രമല്ല,
പൊത്തിപ്പിടിച്ച്
ഉരിയാടാതാക്കി

വായ
നൊന്തു ശപിച്ചു,
രണ്ടാള്‍ക്കും
മേലില്‍
ബലാബലം നോക്കാന്‍
ഇടവരാതിരിയ്ക്കട്ടെ!

അങ്ങനെയാണ്
കരളലിയുന്ന കാഴ്ചകള്‍
മിന്നി വരുമ്പോള്‍
ഒരാള്‍
കണ്ണടയ്ക്കുന്നതും
ഒരാള്‍ കണ്ണടയ്ക്കുമ്പോള്‍
എല്ലാവരുടെയും
കരളലിയാന്‍
തുടങ്ങുന്നതും!

അടിക്കുറിപ്പ്:

രഹസ്യം
ഇന്റര്‍നെറ്റില്‍
ലഭ്യമല്ല

sukshmananda swami writes about 'ente manifesto'

sukshmananda swami










Friday, November 19, 2010

കാക്കയ്ക്ക് പറയാനുള്ളത്


bhanu kalarickal

ഇരുട്ട് മുഴുവന്‍ കൊത്തിവിഴുങ്ങി
കറുത്തുപോയ കാക്കകള്‍
കാ കാ എന്നലറിക്കരഞ്ഞപ്പോഴാണ്
നേരം പുലര്‍ന്നത്
അല്ലാതെ
അങ്കവാലന്‍ കോഴിയുടെ
സ്വരമാധുര്യം കൊണ്ടല്ല

കടല് കൊത്തി പറക്കുന്ന കാക്ക
നിങ്ങളോട് ഒരു സത്യം വിളിച്ചു പറയുന്നു.
കാകന്‍ കണ്ണുകള്‍ ഒന്നും കാണാതിരിക്കുന്നില്ല

നീ വലിച്ചെറിഞ്ഞ അഴുക്ക്
കാക്ക കൊത്തിവലിക്കുന്നു
കാക്ക കുളിക്കുന്നത് കൊക്കാകാനല്ല
കൊക്കായതുകൊണ്ട് മാത്രം
പരിശുദ്ധിയുണ്ടാവില്ലെന്ന്‍ ഓര്‍മ്മിപ്പിക്കാനാണ്.

ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
നിന്നോട് പരമപുച്ഛമാണ്.
നിന്റെ ആത്മനിന്ദയുടെ അഴുക്ക്
കൊത്തി മാറ്റുകയാണ്‌
കാക്ക

ഭാനു കളരിക്കല്‍

മഴയത്ത് തുറന്നുവച്ച മഷിക്കുപ്പി


aardran


കത്തുന്ന വേനലില്‍
വിഷുപൊട്ടിയെത്തുന്ന ജൂണില്‍
പുതുനാമ്പു പൊട്ടിത്തഴയ്കുന്ന നാട്ടുവിദ്യാലയം
കള്ളത്തരങ്ങളാലിക്കുറി
മുളയറ്റു.

ഞൊണ്ടിയെത്തിയ
മഴയില്‍പ്പിശകി
ആല്‍മരച്ചോട്ടിലെ
അക്ഷരക്കുഞ്ഞുങ്ങള്‍
വക്കുപൊട്ടി ചീര്‍ത്തുനിന്നു.

ഉയരങ്ങളിലേക്കു നടന്നുപോയ
വലിയ കാല്‍പാടുകല്‍
നനഞ്ഞ കരിയിലകള്‍ക്കൊപ്പം
ചിതലുകള്‍ക്കു ഭക്ഷണമായി.

എന്നെങ്കിലും
തങ്ങളെത്തേടി വന്നേക്കാവുന്ന
അന്വേഷകര്‍ക്കായി
ഇരിപ്പുകൂട്ടങ്ങള്‍
പൊടിയുടെ പുതപ്പണിഞ്ഞ്‌
ഫോസിലാകാനൊരുങ്ങി

പുരാവസ്തുവാകുന്നതിനുമുമ്പുള്ള അശ്ലീലമായി
വരാന്തകള്‍
മുണ്ടഴിഞ്ഞുകിടന്നു

മഴയത്തു തുറന്നുവച്ച
മഷിക്കുപ്പിയില്‍നിന്നും
മെലിഞ്ഞ ഒരു ജാഥ
വിറങ്ങലിച്ച
അക്ഷരങ്ങളെത്തോണ്ടി
മെല്ലെ
ഇടവഴിയിലേക്കിറങ്ങി.
പോസ്റ്റ് ചെയ്തത് Aardran ല്‍ 11:37 A

വിൽക്കാനുണ്ട് നാണം


valsan anchampeedika



നാടിന്റെ നാണം

നമുക്ക് വിൽക്കാം

പുഴയെയും വിൽക്കാം

മഴ വിറ്റു തിന്നാം

മാനവും വിൽക്കാം

മനംവിറ്റു വാഴാം

കണ്ടൽ തളിർക്കുന്ന

പച്ച വിൽക്കാം

വണ്ടിൻ കറുപ്പാർന്ന

കാടു വിൽക്കാം

കൊന്നതൻ ചിരിയിലെ

പ്പൊന്നു വിൽക്കാം

ഓണവും വിൽക്കാം

കാണവും വിൽക്കാം

മേടം, വിഷു,ഞാറ്റു-

വേല വിൽക്കാം

മീനം തിളക്കുന്ന

വെയില്‌ വിൽക്കാം

കിണറിലെ വെള്ളവും

കിളിയുടെ പാട്ടും

നിലാവിന്റെ കുളിരും

ധരയുടെ നെഞ്ചിൽ നി-

ന്നുയരുന്ന നിശ്വാസ-

ച്ചുടുകാറ്റും വിൽക്കാം

ചുടലയായ് വേവാം

ഒടുവിൽ നമുക്കൊരു

മഴു തിരിച്ചെറിയാം

ഗോകർണ്ണഭൂമീന്ന്

കന്യാകുമാരിക്ക്…

പരദേശിയുടെ കത്ത്


mammootty kattayadu




mahmoud darwash
mammootty kattayadu
1
അഭിവാദ്യങ്ങൾ...!,
ചുംബനങ്ങൾ... !
ഇതല്ലാതെ നിങ്ങൾക്കു തരാൻ
മറ്റൊന്നും എന്റെ കയ്യിലില്ല.

എവിടെ നിന്നു തുടങ്ങണം?
എവിടെ കൊണ്ടവസാനിപ്പിക്കണം?.
ഒരു നിശ്ചയവുമില്ല.

കാലചക്രം നിർത്താതെ കറങ്ങുന്നു,
എന്റെ കയ്യിലെ
വിപ്രവാസത്തിന്റെ മാറാപ്പുകൾ
പരിശോധിച്ചാൽ നിങ്ങൾക്കു കാണാൻ കഴിയുന്നത്:
ഒരു സഞ്ചി,
അതിൽ കുറച്ച് ഉണങ്ങിയ റൊട്ടി,
കുറച്ചു സ്നേഹം,
എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമടങ്ങിയ
ഒരു പുസ്തകം എന്നിവയാണ്‌;

ആ പുസ്തകമെടുത്ത് മറിച്ച്
മുഴുവൻ പുച്ഛത്തോടും കൂടി
അതിന്റെ താളുകളിൽ ഞാൻ തുപ്പി.

എവിടെ നിന്നു തുടങ്ങണം...?
ഇന്നലെ വരേ പറഞ്ഞതും
ഇനി നാളെ പറയാനിരിക്കുന്നതും
ഒരു ഹസ്ത ദാനം കൊണ്ടോ
ഒരാശ്ലേഷം കൊണ്ടോ
അവസാനിക്കില്ല.

പരദേശിയെ തിരിച്ചു കൊണ്ടു വരാനോ,
മഴയെ വർഷിപ്പിക്കാനോ,
കിളികളുടെ ഒടിഞ്ഞ ചിറകിലെ
പറിഞ്ഞു പോയ തൂവൽ മുളപ്പിക്കാനോ,
അത്തരം പ്രവർത്തനങ്ങൾക്കു കഴിയില്ല.

എവിടുന്നു തുടങ്ങണം?

അഭിവാദ്യങ്ങൾ!,
ചുംബനങ്ങൾ!,
പിന്നെ...
2
അകാശവാണിയോടു ഞാൻ പറഞ്ഞു:
‘എനിക്കു സുഖമാണെന്ന് അവളോട് നിങ്ങൾ പറഞ്ഞേക്കൂ..’

പൈങ്കിളിയോടു ഞാൻ പറഞ്ഞു:
‘അവളെ കണ്ടു മുട്ടുകയാണെങ്കിൽ
ഞാൻ സുഖമായിരിക്കുന്നു...
എന്നു ചൊല്ലണം..

എന്റെ കണ്ണിൽ കൃഷ്ണമണിയും
ആകാശത്തിൽ ചന്ദ്രികയുമുള്ള
കാലത്തോളം ഞാനവളെ മറക്കില്ലെന്നും പറയണം.

എന്റെ വസ്ത്രം പഴയതാണെങ്കിലും
കീറിപ്പോയിട്ടില്ല.
വശങ്ങൾ പിന്നിപ്പോയിട്ടുണ്ടെങ്കിലും
അതു ഞാൻ തുന്നിച്ചേർത്തിട്ടുണ്ട്.
എന്നിട്ടും ഞാൻ സുഖമായിരിക്കുന്നു.

എനിക്കിപ്പോൾ ഇരുപത് വയസ്സു കഴിഞ്ഞു.

ഉമ്മാ.. എന്നെയൊന്നു സങ്കല്പ്പിച്ചു നോക്കൂ
ഇരുപതു വയസ്സായ ചെറുപ്പക്കാരൻ!
ഞാനിപ്പോൾ ജീവിതത്തെ ധീരമായി അഭിമുഖീകരിക്കുന്നു,
വലിയ ആളുകൾ ചെയ്യുന്നതു പോലെ ഭാരം ചുമക്കുന്നു,
ഹോട്ടൽ ജോലി ചെയ്യുന്നു,
അവിടുത്തെ പാത്രങ്ങൾ കഴുകുന്നു,
പറ്റുകാർക്കു വേണ്ടി കാപ്പിയുണ്ടാക്കി നല്കുന്നു,
ഇടപാടുകാരെ സന്തോഷിപ്പിക്കാൻ
ആകുല വദനത്തിൽ പുഞ്ചിരികൾ ഒട്ടിച്ചു വെക്കുന്നു.

3
എനിക്കു സഖം തന്നെയാണ്‌,
എനിക്ക് ഇരുപത് വയസ്സായി,
ഉമ്മാ, ഞാനിന്നൊരു ചെറുപ്പക്കാരനാണ്‌,
ഞാനിപ്പോൾ പുക വലിക്കുന്നു,
മതിലുകളിൽ ചാരിനിന്ന്
അടുത്തു കൂടെ പോകുന്ന സുന്ദരിമാരെ നോക്കി
‘ഏയ്’ എന്നു പറയുന്നു,

മറ്റുള്ളവരേ പോലെ ഞാനും അവരോട്
‘സഹോദരീ നീ വളരെ മനോഹരിയായിരിക്കുന്നു
നിന്നെക്കൂടാതെയുള്ള ജീവിതം
എത്ര മാത്രം കൈപ്പേറിയതാണെന്ന്
നീ ആലോചിച്ചിട്ടുണ്ടോ? ’.
എന്നു കമന്റടിക്കുന്നു.

അപ്പോഴാണ്‌ എന്റെ കൂട്ടുകാരൻ വന്ന് ചോദിച്ചത്:
‘കയ്യിൽ റൊട്ടിയുണ്ടോ? ’
സഹോദരന്മാരേ,
എല്ലാ രാത്രിയും വിശന്നുറങ്ങാൻ വിധിക്കപ്പെട്ട
മനുഷ്യനെന്തു വിലയാണുള്ളത് ?

എനിക്കു സുഖമാണ്‌,
ഞാൻ സുഖമായിരിക്കുന്നു.

എന്റെ കയ്യിൽ കരിഞ്ഞ റൊട്ടിയുണ്ട്
പച്ചക്കറിയുടെ ചെറിയ ഒരു പാത്രവുമുണ്ട്.

4
റേഡിയോയിൽ ഞാൻ കേട്ടു;
ഭവന രഹിതൻ ഭവന രഹിതനു വേണ്ടി
അർപ്പിക്കുന്ന അഭിവാദ്യം!.

അവരൊന്നിച്ചു പറയുന്നു
‘ഞങ്ങൾക്കു സുഖമാണ്‌
ഞങ്ങളാരും ദു:ഖിതരല്ല ’.

എന്റെ വാപ്പയുടെ വിശേഷം എന്താണ്‌?
മുമ്പത്തെപ്പോലെ ദൈവ കീർത്തനങ്ങൾ,
മക്കൾ, മണ്ണ്‌, ഒലിവു മരങ്ങൾ എന്നിവയൊക്കെയായി
കഴിയുകയാവും അല്ലേ?

എന്റെ സഹോദരന്മാർക്ക് ജോലിയൊക്കെ കിട്ടിയോ?
അവരെല്ലാം അധ്യാപകന്മാരാകുമെന്ന്
ഒരിക്കൽ വാപ്പ പറഞ്ഞത് ഞാൻ ഓർത്തു പോകുന്നു
ഒരു ദിവസം വാപ്പ പറഞ്ഞിരുന്നു
‘എന്റെ ഗ്രാമത്തിൽ ആർക്കും കത്തു വായിക്കാനറിയില്ല
അതു കൊണ്ട്
പട്ടിണി കിടന്നിട്ടാണെങ്കിലും ഞാൻ അവർക്ക്
പുസ്തകം വാങ്ങിക്കൊടുക്കും’ എന്ന്.

എന്റെ സഹോദരിമാരുടെ വിശേഷം എന്താണ്‌?
അവർ വലുതായോ?
വല്ല കല്യാണാലോചനയും വന്നോ?

എന്റെ ഉമ്മാമയുടെ വർത്തമാനം എന്താണ്‌?
പതിവു പോലെ വാതിൽപ്പടിയിലിരുന്ന്
നമ്മുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനും
പുണ്യത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ടോ?

നമ്മുടെ വീടിന്റെ വിശേഷം എന്താണ്‌?
ആ മിനുസമുള്ള പടികൾ,
വാതിലുകൾ..!

റേഡിയോയിൽ വീണ്ടും ഞാൻ കേട്ടു;
ഭവന രഹിതർ ഭവന രഹിതർക്ക് എഴുതുന്ന കത്തുകൾ!
അവരെല്ലാം സുഖമായിരിക്കുന്നുവത്രെ!
പക്ഷേ എന്തോ ഒരു വിമ്മിട്ടം എനിക്കനുഭവപ്പെട്ടു.
അശുഭകരമായ ചിന്തകൾ
എന്നെ തിന്നുന്നതു പോലെ എനിക്കു തോന്നി.
എന്തു കൊണ്ട് റേഡിയോ
നിങ്ങൾക്കു സുഖമാണെന്നു പറയുന്നില്ല.

5

ഉമ്മാ,
രാത്രി
വിശന്നു വലഞ്ഞ
രക്ത ദാഹിയായ ചെന്നായയാകുന്നു,
പരദേശിയെ എപ്പോഴും അത് ആട്ടിയോടിക്കുന്നു
ചക്രവാളം തുറന്ന് പ്രേതങ്ങൾക്കിട്ടു കൊടുക്കുന്നു,

പരുത്തിക്കാടുകൾ
കറ്റിനെ ആലിംഗനം ചെയ്യുന്നു,

രണ്ടു വട്ടം മരിക്കാൻ
നമ്മളെന്തു തെറ്റാണുമ്മാ ചെയ്തത്?
ജീവിച്ചിരിക്കെ തന്നെ ഒരു വട്ടം നമ്മൾ മരിക്കുന്നു,
രണ്ടാമതൊന്ന് ആയുസ്സ് തീരുമ്പോഴും.

സന്ധ്യേ,
നീ എപ്പോഴെങ്കിലും ഓർക്കുന്നുണ്ടോ
‘ഇവിടെ വരികയും
തിരിച്ചു പോകാതിരിക്കുകയും ചെയ്യുന്ന പരദേശിയെ’?.

സന്ധ്യേ,
‘പലായനം ചെയ്ത് ഇവിടെ വന്ന്
ശവസംസ്കാരം പോലും നടത്താതെ
മരിച്ചു പോകുന്ന പ്രവാസിയെ കുറിച്ച്
നീ ഓർക്കുന്നുണ്ടോ’?.

പരുത്തിക്കാടുകളേ,
നിങ്ങളുടെ ദു:ഖിതയായ തണലിനു കീഴെ
വലിച്ചെറിയപ്പെട്ട ശവം ഒരു മനുഷ്യന്റെതാണെന്ന്
നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?

കാക്കകളുടെ ആക്രമണത്തിൽ നിന്നും
ഒരു ജഢം മറച്ചു പിടിച്ചപ്പോൾ
നിങ്ങൾ ഓർത്തിരുന്നോ
ഞാനും ഒരു മനുഷ്യനാണെന്ന്?

ഉമ്മാ,
ആർക്കു വേണ്ടിയാണ്‌ ഞാനീ കത്തെഴുതുന്നത്?
ഏതു തപാലാണ്‌ ഇതു കൊണ്ടു പോവുക?
കടലിലും കരയിലും ചക്രവാളത്തിലുമുള്ള
മുഴുവൻ വഴികളും കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണ്‌

ഉമ്മാ, നിങ്ങളും, വാപ്പയും, എന്റെ സഹോദരങ്ങളും,
കുടുംബക്കാരും, കൂട്ടുകാരുമെല്ലാം
ജീവിച്ചിരുന്നേക്കാം
അല്ലെങ്കിൽ മരിച്ചേക്കാം,
അതുമല്ലെങ്കിൽ എന്നെപ്പോലെ
വിലാസങ്ങളില്ലാതെ കഴിയുകയാവാം.

നാടില്ലാതെ,
കൊടിയില്ലാതെ,
അഡ്രസ്സു പോലുമില്ലാതെ വരുമ്പോൾ,
മനുഷ്യനെന്ത് വിലയാണുള്ളത്?
എന്ത് വില....?.

അവസാനപംക്തി[വഴികണ്ടുപിടിക്കുക]

chandni ganan, sharja

ഒളിക്കാമറ

o m aboobacker