Followers

Monday, April 2, 2012

THE BRUNETTE


.K.G.BALAKRISHNAN

From this murkiness
The abstruse enigmatic,
Dawns the Ray, to spell
The hue, the smile the happiness!

Nebulizing the sweet grief;
Breezing the lingering;
Warming the ambition;
Playing the lute golden;
My eternal relief!

Could you ponder the music?
Muting to the note euphoric,
The ultimate illuminating,
The wave, the swirling;
The swing embracing
To be the non-dual song!

From the brunette does muse
The blonde, the seven-hued,
The true trueness the sense,
The Bliss glorified!

The tranquility I enjoy,
The chant I zip,
The caressing fingertip;
My sublimation, renunciation
An’ Joy!

The night is conceiving
The brilliant day!
16-1-2012
Note-
Nebulizer=an instrument used for
applying a liquid in the form of
fine spray. (Medical term)
Brunette=the dark, the night, the physical, material,
ignorance

The blonde=opp.brunette, the day, the light, the knowledge
(dominant, recessive characters-ref.Genetics)

--

കാലം തെറ്റി പിറക്കുന്നവര്‍


ഗീതാ രാജൻ

പാഞ്ഞു വരും ചില കാലങ്ങള്‍

പന്തയകുതിരകളെ പോലെ

കൂട്ടികെട്ടുവനായ് മാത്രം !
പായുമ്പോള്കൂടെ കൂട്ടും,
ആഴ്ന്നാഴ്ന്നു മനസിന്റെ
അടിതട്ടോളം ഇറങ്ങി ചെല്ലും
ആത്മാവിനെ തന്നെ

പറിച്ചെടുത്തു പോയ്‌- മറയും

കെട്ടുറപ്പില്ലാത്ത കാലങ്ങള് !!!


വട്ടമിട്ടു പറന്നു വരും

ഉപേക്ഷിക്കപെടലിന്റെ

ശവം മണക്കും ഓര്‍മ്മകള്‍!!

കൊത്തിപ്പറിക്കും...

ഹൃദയത്തിന്റെ കണ്ണിനെ!!

ഇരുട്ട് നിറച്ചു വക്കും

കല്ലറയ്ക്കുള്ളിലെന്ന പ്പോലെ !!

ഓടിമറയുന്ന ഓര്‍മ്മകള്‍

അനാഥയാക്കുമെന്നെ

ശവപറമ്പ് പോലെ!!

അപ്പോഴുമെന്നില്‍ കനല്ചിമ്മുന്നുണ്ട്

വിശ്വാസത്തിന്റെ പട്ടടയൊന്നു!
കത്തിയെരിയുന്നുണ്ടതില്
ശരീരം നഷ്ടമായോരാത്മാവ്

കാലം തെറ്റി പിറന്ന ജന്മമായ് !!


മരുവിൽ നിന്നും


ടി.എ.ശശി

മരുഭൂമിയുടെ
വിത്തെടുത്ത് മുളപ്പിച്ച
മരങ്ങൾ നിറഞ്ഞ കാട്;
വെയിൽനിറമുള്ള തണൽ.

മരങ്ങളായ് മാറുന്ന മരുഭൂമിയെ
സ്വപ്നം കണ്ടിരുന്നില്ല;
തിരിച്ചാണ് കണ്ടിരുന്നത്...

കടലുപോലെ ആഴമുള്ളവർക്കുമേൽ
മരുഭൂമികളായ്
മാറിപ്പോകുന്നവരെ പ്രതിഷ്ഠിച്ചു
തുലനപ്പെടുത്തി...
കരഞ്ഞാൽ കടലെടുത്തോളും
ഇല്ലെങ്കിൽ മരുവെടുത്തോളും
രണ്ടുമല്ലാത്തൊരു ജീവിതത്തിൽ.

അവരിൽ നിന്നും
ഇലകൾ പറിച്ചെടുക്കുവാനുമില്ല;
എല്ലുകളിനിയെന്ത്
ഇലകൾ മുളക്കുവാൻ.

ശരീരം നിറയെ
വെയിൽനദിയുമായവർ പോകുന്നു..
ആരും ഇറങ്ങാത്ത
നദികളാണവരിനി;
തീ പിടിക്കുവാൻ
ആരും നദിയിലിറങ്ങില്ലല്ലൊ.
-----------------------------

സാമീപ്യം


ലീല എം.ചന്ദ്രൻ

കാഞ്ചനക്കൂട്ടിലിരുന്ന് നീ കുറുകുന്നത് ഞാൻ അറിയുന്നു
നിന്റെ ശബ്ദത്തിലെ നൊമ്പരം
നിന്റെ നെഞ്ചിലെ പിടയൽ...
ഒക്കെയും എനിക്കനുഭവിക്കാൻ കഴിയുന്നു.
മോണിട്ടറിൽ തെളിയുന്ന നിന്റെ രൂപം തൊട്ട്
നിന്റെ സാമീപ്യവും എനിക്കറിയാൻ പറ്റുന്നുണ്ട്.
നിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുമ്പോൾ
ഓടിവന്ന് കെട്ടിപ്പിടിച്ച്, പരാതിയും പരിഭവവും
ആവശ്യങ്ങളും എന്റെ ചെവിയിൽ പട്ടികയായി നിരത്തുന്ന
നിന്റെ ബാല്യ കൌമാരങ്ങളാണെന്റെ ഓർമ്മയിൽ
ന്റെ ഒപ്പമായിരുന്നതിനേക്കാൾ നൂറിരട്ടിയായി
ഇന്നു നിന്നെ ഞാൻ ഓർക്കുന്നു,
നിന്നോടു സംസാരിക്കുന്നു.
നിന്നെഞാൻ സ്നേഹിക്കുന്നു..
എന്റെ മുന്നിലെ നേർത്ത തിരശ്ശീലയ്ക്കപ്പുറം നീയുണ്ട്.
എന്റെ കാതിൽ സ്പർശിക്കുന്ന പതുപതുത്ത പഞ്ഞിക്കുള്ളിൽ
നിന്റെ സ്വരമുണ്ട്.
നീ അകലെയല്ല ,നമ്മൾക്കിടയിൽ ദൂരമില്ല.
നീ ഒറ്റയ്ക്കുമല്ല;
എപ്പൊഴും നിന്നോടൊപ്പം
ഞങ്ങളും ഉണ്ടല്ലൊ.
പ്രവാസികളായ എല്ലാ മക്കള്‍ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു.
- Show quoted text -

പ്രണയമഴ


ശ്രീപാർവ്വതി

ഉന്‍മാദത്തിന്‍റെ ഏതൊക്കെയോ ഇടങ്ങളില്‍ സ്വയം നഷ്ടപെട്ട് നില്‍ക്കുകയാണ്, ഞാന്‍.

രാത്രിയില്‍ ഒഴുകി എത്തുന്ന ഇലഞ്ഞി പൂവിന്‍റെ ഗന്ധം എന്നില്‍ നിന്നെ നിറയ്ക്കുന്നു.
എനിക്കെന്‍റെ പ്രണയത്തെ നിന്നിലേയ്ക്കൊഴുക്കാന്‍ ഒരു മഴ ഇതാ കൂട്ടു വരുന്നു.
ഏകാന്തതയിലലിയാന്‍ വന്ന നീര്‍മണികളോട് എനിക്കു കുറുമ്പ്...
ഈ മഴത്തുള്ളികള്‍ നിന്നെ നനയിക്കുന്നുണ്ടാവില്ലേ...
ഒപ്പം എന്‍റെ മോഹങ്ങളേയും കിനാവുകളേയും മോഹിപ്പിക്കുകയും.
എനിക്കു കൂട്ടായ് നിന്ന വരികള്‍ ഇന്ന് യാത്രയിലാണ്, നിന്നെ തിരഞ്ഞ് അവ മലയടിവാരത്തിലും കടമ്പു മരച്ചുവട്ടിലും പോയി...
പക്ഷേ നീ ഒരു ചെറു ദൂരത്തിനപ്പുറം നിന്ന് എന്നിലേയ്ക്ക് കണ്ണുകളേ അയക്കുന്നു.
എന്‍റെ മിറ്റത്ത് വീണു കിടക്കുന്ന ഇലകള്‍ക്കു പോലും പ്രതീക്ഷയുടെ കരിയിലക്കിലുക്കം.
ഓര്‍മ്മിക്കാന്‍ എത്ര മനോഹരമായൊരു മഴക്കാലമാണ്, നീയെനിക്കു നല്‍കിയത്.
ഓര്‍മ്മകളുടെ ഏടു മറിച്ചാല്‍ ഈ പ്രണയമഴ എന്‍റെ മുന്നിലുണ്ട്, അവിടെ ഞാന്‍ ഇപ്രകാരം കുറിച്ചിട്ടുണ്ട്,

"പതിവില്ലാതെ ഇന്നു പെയ്ത മഴ എന്‍റെ ഹൃദയം തുളുമ്പി പെയ്തത്...

ദിനങ്ങളേറെയായ് എന്നില്‍ ഉറഞ്ഞു കൂടി, വീര്‍പ്പു മുട്ടിച്ചു നിന്ന കാര്‍മേഘങ്ങല്ലേ ഈ നീര്‍ത്തുള്ളികളായി അടര്‍ന്നു വീഴുന്നത്....
ഒരു കാറ്റ് വന്ന് എന്നെ മെല്ലെ വിളിയ്ക്കുന്നു, നിന്‍റെ പരിഭവം ചൊല്ലുന്നു....
നീയും ഇപ്പോള്‍ ഈ മഴ കാണുന്നുണ്ടെന്ന് ഞാനറിയുന്നു, ഒരു തുള്ളിയെങ്കിലും നിന്നില്‍ ഇറ്റിയെങ്കില്‍ ആ തണുപ്പ് നിന്‍റെ ആത്മാവില്‍ എന്‍റെ സാന്നിദ്ധ്യം അറിയിക്കാതെ ഇരിക്കില്ലല്ലോ...
നിന്‍റെ പ്രണയമൂറുന്ന കണ്ണുകള്‍ എന്നെ തേടുന്നുണ്ടെന്ന് എനിക്കറിയാം, എന്‍റെ ഹൃദയം എപ്പോഴും പിടഞ്ഞു തന്നെയാണിരിക്കുന്നത്. നിന്‍റെ തേടലില്‍ ഞാന്‍ നിറഞ്ഞു കവിഞ്ഞ് മഴയായ് പതിക്കുമ്പോള്‍ നീയെന്നെ കയ്യിലേറ്റു വാങ്ങുക..... നിന്‍റെ നിശ്വാസത്തിന്‍റെ അടുത്ത് എന്നെ ചേര്‍ക്കുക.... നിന്‍റെ കയ്യിലിരുന്ന് തണുപ്പിലുറച്ച് മഞ്ഞു കട്ടയായാല്‍ നീയത് എന്‍റെ ഹൃദയമെന്ന് കരുതുക... മെല്ലെ അതിനെയെടുത്ത് നിന്നോട് ചേര്‍ത്തു വയ്ക്കുക, ആ തണുപ്പില്‍ നീ മരവിയ്ക്കുമ്പോള്‍ നിന്‍റെ ചൂട് കൊണ്ട് ഉയിരു വീന ഞാന്‍ നിന്നിലുരുകി വീഴും....... പിന്നെ ഞാനില്ല.. മഴയില്ല.... മഞ്ഞുമില്ല.... നീ മാത്രം.. നമ്മുടെ പ്രണയം മാത്രം..."
- Show quoted text -