Followers

Saturday, March 2, 2013

ezhuth /march 2013

courtesy google 
എഴുത്ത് ഓണ്‍ലൈന്‍ 
മാര്‍ച്ച് 2 0 1 3 

click  here 

ezhuth online/march 2013

courtesy  google 
ഉള്ളടക്കം
കെ. എല്‍ മോഹനവര്‍മ്മ 
രഘുനാഥ്  പാലേരി 
സുധാകരന്‍ ചന്തവിള 
രാം മോഹന്‍ പാലിയത്ത്
വെണ്മാറനല്ലൂര്‍  നാരായണന്‍ 
ജനാര്‍ദ്ദനന്‍  വല്ലത്തേരി 
സനല്‍ ശശിധരന്‍ 
ശ്രീകൃഷ്ണദാസ് മാത്തൂര്‍ 
ജയദേവ്  നായനാര്‍ 
ശ്രീപാര്‍വ്വതി 
ഫൈസല്‍ ബാവ 
ശ്രീദേവിനായര്‍ 
അച്ചാമ്മ തോമസ് 
രശ്മി  കെ. എം. 
നിഷാ ജി  
ഏരിയല്‍  
സി.വി.പി. നമ്പൂതിരി 
സുകുമാര്‍ അരിക്കുഴ 
ശ്രീനാരായണന്‍ മൂത്തേടത്ത് 
ശ്രീജാവേണുഗോപാല്‍ 
ഗീതാനന്ദന്‍ നാരായണരു 
എം.കെ .ഹരികുമാര്‍ 

സംസ്കാരികനായകരുടെ ഗതികേട്


                                                            sI F taml\hÀ½
                                                            
             kply¯v hnfn¨p.
             At¸mtg, \ap¡v H¶p {]XnIcnt¡t­ ? C§n\ncp¶m aXntbm ? 
             kply¯v Ipsd IYIfpw H¶p c­p t\mhepIfpw Nne IhnXIfpw [mcmfw \ncq]W§fpw AhXmcnIIfpw FgpXnbn«p­v. dn«bdmbn. s{]m^kdmbncp¶p. GXp hnjbs¯¡pdn¨mbmepw \à `mjbn ckIcambn {]kwKn¡pw. Bcp ]dªmepw CSn¯o hoWmepw hI hbv¡nÃ. ssa¡v In«nbm Hcp aWn¡qÀ IgnbmsX {]kwKw \nÀ¯pInÃ.  At±lw {]kwKn¡p¶ hnjbs¯¡pdn¨v Imcyamb Hcp hnhchpanà F¶ kXyw B hnjb¯n {KmlyapÅhÀ¡ÃmsX a\knemInÃ. ]Zva{io, Úm\]oTw, cmPyk`m t\mant\j³, tUmIvSÀ, tIW XpS§n t\m_ ss{]kp hsc F´p In«nbmepw Xm³ AXv kzoIcn¡nà F¶v At±lw CSbv¡nSbv¡v ]ckyambn {]Jym]n¡pw. 
             Npcp¡¯n Fsâ kply¯v tIcf¯nse Adnbs¸Sp¶ kmwkv¡mcnI t\XmhmWv. Rm³ tNmZn¨p.
             F´ns\¡dn¨m {]XnIcWw ? apÃs¸cnbmdmtWm ?
             Gbv. Ct¸mÄ AXv XoÀ¶ntà ?
             ]ns¶, Sn ]n  sIme ?
             AXpw Hcp amXncn HXp§nbntà ?
             ]ns¶ ?
             kqcys\Ãn ?
             iIew Xmakn¨p.
             F¶mÂ......Hm sI. Rm³ \Ã hnjbw കൂട്ടു ]nSn¨psImÅmw. 
             H¶pw In«nbnsæn _Päv Bbnt¡ms«.
             icnbm. _Päv Bbmse´m? Ct¸mÄ \Ã ssSanwKmWv. kmwkv¡mcnIt\Xm¡fpsS {]XnIcWw Im¯ncn¡pIbmWv P\w.
            Hm sI. CjvSw t]mse.
            At¸mÄ Rms\gpXn C¶p Xs¶ Sn hn ¡mÀ¡pw ]{X¡mÀ¡pw sImSp¡mw. Fsâ injy·mcp­v aq¶p Nm\epIfnÂ. H¶p c­p Nm\en \½ptSXmb NÀ¨ `mKyaps­¦n H¼Xnt\m Csæn H¼Xcbvt¡m kwLSn¸n¡mw. F´m ?
           icn.
           At¸mÄ hÀ½mPnbpsS t]cpw hbv¡p¶p. Hcp dn«bÀUv PÌokv, c­p dn«bÀUv No^v sk{I«dn. Hcp ]gb Un Pn ]n. C{Xbpw t]mtc ? Hcp PÌokv IqSn thtWm ? ]ns¶ \½psS ]cnØnXn, Ncn{Xw, Ie, kmlnXyw, ]{X{]hÀ¯\w. Ht¶m ct­m hoXw. FÃmw dn«bÀUv ]mÀ«nIfmWv. Hcp Ccp]Xp t]cv. t]mtc ? AXn IqSpXembm apgph³ t]cpIfpw ]{X¯n hcnÃ.
          AXp aXn. ]ns¶ PmXn CtIzj³ ? kq£n¡tW ? D½³Nm­nt]mepw
A©mw a{´n ]dªv \mbcpsS ]penhmev ]nSn¨Xv ad¡cpXv.
          Rmt\m ? \½sf kmwkv¡mcnI\mbI·mcmbn P\w AwKoIcn¡p¶Xv F´p sIm­m ?
          F´p sIm­m ?
          kply¯v Nncn¨p.
          tIcf¯nsâ lyZbkv]µ\w \ap¡dnbmw. Fsâ ss^\Â enÌp
It­mfq. BÀ¡pw {]mXn\n[yw In«msX hcnInÃ. hÀ½mPn, Hcp clkyw. Cu {]XnIcW¯n c­p {]hmknIsfbpw tNÀ¡pw. Atacn¡bpsSbpw KÄ^nsâbpw i_vZw. AXnsem¶v Hcp h\nX. F´p ]dbp¶p ?
          \¶mbn. At¸mÄ F´m {]XnIcW¯n FgpXm³ t]mIp¶Xv ?
          hÀ½mPn t]Snt¡­. Rm\Xv th­t]mse {Um^vSv sNbvtXmfmw. BÀ¡pw Hcp {]iv\hpw hcm¯ a«nÂ. F{X _Päv {]XnIcWw \S¯nbh\m Rm³. \à Imcyw.
         

         

പിടയുന്ന മനസുകളുടെ മേല്‍വിലാസം


ഫൈസല്‍ ബാവ


"വീടിനെക്കുറിച്ചുള്ള ഒരു നീണ്ട സ്വപ്നമാണ് പ്രവാസം" -: വിക്ടര്‍ ഹ്യൂഗോ

ഒട്ടകുഞ്ഞിനെ അതിന്റെ അതിന്റെ അമ്മയില്‍ നിന്നും അകറ്റുന്ന ഹൃദയഭേദകമായ കാഴ്ച മരുഭൂമിയിലെ ഒട്ടക കൂടുകള്‍ക്കരികില്‍ നിന്നും നമുക്ക്‌ കാണാവുന്നതാണ്. അമ്മയുടെ വാല്‍സല്യം തേടി അടുത്തേക്ക് ഓടിയടുക്കുന്ന കുഞ്ഞിനെ അതിന്റെ അരികില്‍ നിന്നും ആട്ടിപ്പായിച്ചുകൊണ്ട് ബന്ധത്തിന്റെ നേര്‍രേഖ മുറിക്കുന്ന പ്രക്രിയ. വേദനയോടെ ഒട്ടകയമ്മ തന്റെ കുഞ്ഞിനെ തിരിഞ്ഞു നോക്കി നടക്കുമ്പോള്‍ സ്വന്തം കുഞ്ഞുമായുള്ള അകലമാണ് വര്‍ദ്ധിക്കുനതെന്ന് ആ പാവം അറിയാതെ പോകുന്നു. നിരവധി തവണ ഈ പ്രക്രിയ തുടരുന്നതോടെ അമ്മയും കുഞ്ഞും അപരിചിതരായി മാറുന്നു. നാലു മാസക്കാലം മാത്രമേ ഒരമ്മയുടെ ലാളന ലഭിക്കാനുള്ള ഭാഗ്യം ഒട്ടകത്തിനു വിധിച്ചിട്ടുള്ളൂ എന്ന് നമുക്കിതിനെ ലളിതവല്‍ക്കരിക്കനാകും. ഇതുപോലൊരു വേരറത്ത് മാറ്റലിന്റെ വേദന പേറിതന്നെയാണ് ഓരോ പ്രവാസിയും വീടുവിട്ടിറങ്ങുന്നത്.


കേരളത്തെ സംബന്ധിച്ച് സാമൂഹിക സാമ്പത്തിക രംഗത്ത്‌ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കിയ പ്രതിഭാസമാണ് ഗള്‍ഫ്‌ കുടിയേറ്റം. പെട്രോ ഡോളറിന്റെ തണലില്‍ കേരളത്തെ ഏതാണ്ട് അമ്പത്‌ കൊല്ലമായി തീട്ടിപോറ്റി കൊണ്ടിരിക്കുന്നതും ഗള്‍ഫ്‌ മേഖലയില്‍ നിന്നും എത്തുന്ന പണമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ 20 ലക്ഷത്തിലധികം വരുന്ന ഗള്‍ഫ്‌ മലയാളികളെ കുറിച്ചുള്ള ചര്‍ച്ചകളത്രയും നിക്ഷേപമിറക്കുന്നതിനെ കുറിച്ചും അതിനോടു ബന്ധപ്പെട്ടു രൂപപ്പെടുന്ന ഊഹകച്ചവടത്തെ ചുറ്റിപറ്റിയും വോട്ട്‌ ബാങ്ക് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു വഴിതെറ്റി സഞ്ചരിക്കുകയാണ്. എത്ര പേര്‍ ഗള്‍ഫ്‌ മേഖലയില്‍ കഴിയുന്നുണ്ട് എന്ന കണക്കുപോലും ശേഖരിക്കാനാവാത്ത ഗവണ്മെന്റിനു മുന്നിലാണ് പ്രവാസികള്‍ വോട്ടവകാശം തേടി കാത്തുകിടക്കുന്നത്. ഇന്നും ഗള്‍ഫ്‌ മലയാളികളുടെ ജീവിത നിലവാരത്തെ വിലയിരുത്തുന്നത് സമ്പന്ന ജീവിതം നയിക്കുന്ന അഞ്ചു ശതാമാനം വരുന്നവരുടെ ഗണത്തിലാണ്. അതുകൊണ്ട് തന്നെയാണ് പ്രവാസി ചര്‍ച്ചകളത്രയും നിക്ഷേപ സാധ്യതകള്‍ തേടി പോകുന്നത്. ആ വഴിയില്‍ ഏറെ ലാഭങ്ങള്‍ കൊയ്യാനാവുമെന്നതിനാല്‍ ദൃശ്യ ശ്രാവ്യ പത്ര മാധ്യങ്ങള്‍ പലരും ഈ ചര്‍ച്ചകള്‍ മൊത്തം പ്രവാസികളുടെ പ്രശ്നമായി അവതരിപ്പിക്കുന്നത്. കുടിയേറ്റത്തെ കുറിച്ച് സി.ഡി.എസിന്റെ (സെന്റെര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്) പഠനങ്ങള്‍ ഒഴിച്ചാല്‍ മറ്റു കാര്യക്ഷമായ പഠനങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. അതും പ്രവാസികളുടെ സാമ്പത്തിക നിലവാരത്തെയും അതിനോട് ബന്ധപ്പെട്ട ജീവിതത്തെയും തൊഴില്‍ രംഗത്തെയും കുറിച്ചായിരുന്നു. മറ്റുള്ള മേഖലകളില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും ഗള്‍ഫ്‌ മേഖലയില്‍ കഴിയുന്ന പ്രവാസികള്‍ നേരിടുന്നത് വെത്യസ്തവും ഏറ്റവും പ്രതികൂലമായ സാഹചര്യ വും ജീവിതത്തോട് കൂട്ടികെട്ടാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും വളരെ അധികമാണ്.


എന്നാല്‍ നമ്മുടെ മലയാള സാഹിത്യത്തിലോ സിനിമയിലോ നാടകത്തിലോ ഗള്‍ഫ്‌ മലയാളികളുടെ ഉള്ളറിയുന്ന കഥാപാത്രങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ പൊങ്ങച്ചക്കാരായും കോമാളികളായും പലതവണ ഗള്‍ഫുകാരന്‍ തിരശ്ശീലയിലും മറ്റും അവതരിക്ക പെട്ടിട്ടുമുണ്ട്. ഗള്‍ഫ്‌ മലയാളികളുടെ മാനസിക പ്രശ്നങ്ങളെ കുറിച്ച് മന:ശാസ്ത്രപരമായ ഒരു പഠനം ഇതുവരെ എന്തുകൊണ്ട് ഉണ്ടായില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പൊതു കക്കൂസികളിലും തീവണ്ടിയുടെ കമ്പാര്‍ട്ട്‌മെന്റിലും ബസ്‌ സ്റ്റാന്റിലും മലയാളി എഴുതി വരച്ചു കൂട്ടുന്ന അശ്ലീലങ്ങളും അതെഴുതി വെക്കുന്നവരുടെ മാനസിക വൈകല്യങ്ങളെ കുറിച്ച് വരെ പഠനങ്ങള്‍ നടത്തി മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെ അച്ചടിച്ച്‌ വന്നിട്ടുണ്ട് എന്നത് ഇതിനോട ചേര്‍ത്ത്‌ വായിക്കേണ്ടതാണ്. (മലയാളിയുടെ നിരീക്ഷണ പാടവത്തെ ഇവിടെ ചുരുക്കി കാണുന്നില്ല) എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ്‌ മലയാളികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിലയിരുത്തുവാനോ പഠനങ്ങള്‍ നടത്തുവാനോ മനസിലാകുവാനോ പ്രവാസികളുടെ കുടുംബമോ, സമൂഹമോ, ഭരണകൂടാമോ തയ്യാറാവുന്നില്ല എന്നത് വേദനാജനകമായ കാര്യമാണ്. ഗള്‍ഫ്‌ മലയാളികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം അവന്റെ ഒറ്റപെടല്‍ തന്നെയാണ്. ജന്മനാടും ഭാഷയും സ്വത്വവും അകലുന്ന എന്നാല്‍ മറ്റൊരു സംസ്കാരത്തിലേക്ക് ലയിക്കാനുമാകാത്ത അവസ്ഥ. എന്നും നഷ്ടപെടാവുന്ന തൊഴില്‍, അങ്ങനെ സംഭവിച്ചാല്‍ വേരുകള്‍ പറിച്ചു നടാന്‍ പറ്റിയ സാഹചര്യമില്ലാത്ത ജന്മനാട്. ഇതിനിടയില്‍ നൂലുപോട്ടിയ പട്ടമായി കാറ്റിന്റെ ഗതിക്കനുസരിച്ച് പരന്നുകൊണ്ടിരിക്കുന്ന എപ്പോഴും ചെളികുണ്ടിലേക്ക് മൂക്കുകുത്തി വീഴാന്‍ തയ്യാറായികൊണ്ട് കാത്തിരിക്കുന്ന വല്ലാത്ത ഒരു അവസ്ഥ.

ഈ യാഥാര്‍ത്ഥ്യം ഒരു നിഴലായി ഓരോ ഗള്‍ഫ്‌ മലയാളിയും നിരന്തരം പിന്തുടരുന്നു. എന്നാലും ആശയറ്റ തൊഴില്‍രഹിതനായ മലയാളി യുവതീ യുവാക്കലുനെ സ്വപ്ന ഭൂമിയാണിന്നും ഗള്‍ഫ്‌.
ഏറെ ത്യാഗങ്ങള്‍ സഹിച്ചു പ്രതികൂല സാഹചര്യങ്ങളെ തന്റെ ജീവിതവുമായി കൂട്ടികെട്ടി വളരെ കഷ്ടപെട്ട് ഉണ്ടാക്കിയെടുത്ത നേട്ടത്തെ സംശയത്തോടെ വീക്ഷിച്ച ഭരണാധികാരികള്‍ നമുക്കിടയില്‍ ഉണ്ട്. സമൂഹത്തിന്റെ അസന്തുലിതാവസ്തക്ക് കാരണം ഈ പെരും ചൂടില്‍ ജോലി ചെയ്ത്‌ വലിയോരു സമൂഹത്തെ തീറ്റിപ്പോറ്റിയാതിനാലാണ് എന്ന പഴിയും കേള്‍ക്കേണ്ടിവന്നു. ഇങ്ങനെ ഏറെ പഴികള്‍ കേട്ടും പരിഹസിക്കപെട്ടും തെട്ടിദ്ധരിക്കപെട്ട ഗള്‍ഫ്‌ മലയാളികളുടെ ജീവിത പശ്ചാത്തലം കൃത്യമായി വായിച്ചെടുക്കാന്‍ കേരളം മറന്നു പോയി എന്നതാണ് സത്യം. വളരെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെയാണ് ഓരോ ഗള്‍ഫ്‌ മലയാളിയും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ അവസ്ഥയെ അതിന്റെ ആഴത്തിലും തീഷ്ണതയിലും നിര്‍വചിക്കുക ഏറെ പ്രയാസമാണ്. തന്റെ വേദനകള്‍ പങ്കിടാന്‍, അത് മനസിലാക്കാന്‍ തന്റെ ചുറ്റുവട്ടത്‌ ആരും തന്നെയില്ല എന്ന അവസ്ഥയാണ് ഒട്ടുമിക്കവരും അനുഭവിക്കുന്നത്. പലര്‍ക്കും മനസ് തുറക്കാന്‍ ഒരു നല്ല കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ല, ഇരുപതു വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ താനെ കുടുംബവുമായി ആകെ കഴിഞ്ഞത് രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമായിരിക്കും. ബാക്കി വരുന്ന 18 കൊല്ലവും മേല്‍പറഞ്ഞ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിയുന്നു. അങ്ങനെ ഒരാളുടെ ഏറ്റവും യൌവ്വന തീഷ്ണമായ കാലങ്ങള്‍ മരുഭൂമിയോട്‌ മല്ലിട്ട് ഉരുകി തീര്‍ക്കുന്നു. സ്വന്തം മക്കളുടെ കൊച്ചു കുസൃതികള്‍ കാണാനാവാതെ അവന്‍ അതിനെ മനസ്സിലിട്ട് താലോലിക്കുന്നു. രണ്ടു വര്‍ഷത്തിലോ മറ്റോ കുടുംബത്തിലെത്തി ഒന്നോ രണ്ടോ മാസം മാത്രം നിന്ന് തിരിച്ചു പോകുന്ന പിതാവ് പലപ്പോഴും കൊച്ചു മക്കള്‍ക്ക്‌ ഒരപരിചിതന്‍ മാത്രമായി മാറുന്നു.


മുതലാളിത്തം പടച്ചുവിട്ട ലോകക്രമത്തോടൊപ്പം ഓടിയെത്താന്‍ വെമ്പുന്നവരാണ് ഭൂരിപക്ഷം വരുന്ന ഗള്‍ഫ്‌ മലയാളികളും. മധ്യവര്‍ഗത്തോടൊപ്പമോ അതിനു മീതെയോ സഞ്ചരിക്കാനാണ് എന്നും ഗള്‍ഫ്‌ മലയാളികള്‍ ശ്രമിച്ചിട്ടുള്ളത്‌. മധ്യവര്‍ഗ്ഗത്തിലേക്കടുക്കാന്‍ വെമ്പുന്ന മനസ്സ് പ്രവാസികളില്‍ തങ്ങി കിടക്കുന്നതിനാലാണ് ഒട്ടേറെ വ്യവഹാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് ഇട നല്‍കുന്നത്. ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനായി കൂടുതല്‍ കൂടുതല്‍ കടക്കെണിയിലേക്ക് വഴുതിപോകാനുള്ള വ്യഗ്രത ഗള്‍ഫ്‌ മലയാളികളില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കിന്നു. മുതലാളിത്തത്തിന്റെ സാമ്പത്തിക സാങ്കേതിക തന്ത്രങ്ങളില്‍ ഒന്നായ ക്രെഡിറ്റ്കാര്‍ഡ് വലയില്‍ ഇരയാകുന്നവരില്‍ ഏറെയും വിദ്യാസമ്പന്നരായ പുതുതലമുറയിലെ ഗള്‍ഫ്‌ മലയാളികളാണ്. കടം പെരുകി ആത്മഹത്യയിലേക്ക് വഴി തെറ്റുന്ന പ്രവണത ഗള്‍ഫ്‌ മലയാളികളില്‍ ഏറി വരികയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിയാതെ ക്രെഡിറ്റ്കാര്‍ഡ് വിളമ്പുന്ന പ്രലോഭനങ്ങളില്‍ വീഴുന്നതിന്റെ ഫലമാണ് ഇത്. ഈ മാനസിക വൈകല്യത്തെ തടുത്തു നിര്‍ത്താനുള്ള സാമൂഹിക ബോധം ഗള്‍ഫ്‌ മലയാളികളില്‍ നിന്നും അകലുകയാണോ? ലോകത്ത്‌ തന്നെ ഏറ്റവും വലിയ ബാച്ചലര്‍ സമൂഹം താമസിക്കുന്ന ഇടം ചിലപ്പോള്‍ ഗള്‍ഫ്‌ മേഖല ആയിരിക്കും. ഈ ഒറ്റപെടലിനിടയില്‍ അവന് / അവള്‍ക്ക് നഷടമാകുന്ന ഒന്നുണ്ട് അത് അവരുടെ ദാമ്പത്യ ജീവിതമാണ്. മനുഷ്യന്റെ ആരോഗ്യത്തിനേയും, ആയുസ്സിനേയും, വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ലൈംഗികത. എന്നാല്‍ കുടുംബമുണ്ടാകുംപോലും അവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന അവസ്ഥ അഭിമുഖീകരിക്കുന്നവര്‍ അവന്റെ / അവളുടെ ലൈംഗികതയെ അടിച്ചമര്‍ത്തുകയാണ്. ബാഹ്യമായി ഇത് പ്രകടമാകുന്നില്ല എങ്കിലും മാനസികമായി ഒരുപാട് പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. (ചിലര്‍ ആരോഗ്യകരമല്ലാത്ത രീതിയിലൂടെ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും ബന്ധത്തിന്റെ മൂല്യവും സദാചാര ബോധവും പവിത്രമായ കുടുംബ സങ്കല്‍പ്പവും ഉള്ള ഭൂരിപക്ഷം പേരും ഇത്തരം വളഞ്ഞ വഴി സ്വീകരിക്കാറില്ല. മാത്രമല്ല ഇത്തരം ബന്ധങ്ങള്‍ ഒക്കെ തന്നെ പലപ്പോഴും തകര്‍ച്ചയിലേക്കാണ് എത്തിച്ചേരുന്നത്) ഇതേ ഒറ്റപെടലിന്റെ അവസ്ഥ തന്നെ ഇവരുടെ ജീവിത പങ്കാളിയും അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗള്‍ഫ്‌ മേഖലകളില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ് ജോലി തേടി എത്തിയിട്ടുള്ളത്‌. ഇവരുടെ ഭാര്യമാര്‍ നിരവധി മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സാധാരണ കുടുംബത്തില്‍ കഴിയുന്ന സ്ത്രീക്ക് കുടുംബം നോക്കി നടത്തുകയും അതിനോട് ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങള്‍, കടങ്ങള്‍ എല്ലാം തരണം ചെയ്തു വേണം ജീവിതം മുന്നോട്ട് നീക്കാന്‍. അതിനിടയില്‍ അവര്‍ അടിച്ചമര്‍ത്തിവെക്കുന്ന ലൈംഗികത അവരറിയാതെ തന്നെ മനസ്സിനെയും ബാധിക്കുന്നുണ്ട്. അതിന്റെ ഫലമായി വിവിധ രോഗങ്ങള്‍ക്ക് അവര്‍ അടിമപ്പെടുന്നു. മുപ്പത്‌ നാല്‍പ്പത്‌ വയസ്സ് ആകുംപോഴേക്കും ഒട്ടുമിക്ക സ്ത്രീകള്‍ക്കും പുറം വേദന ശരീര തളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ നിരന്തരം കണ്ടു വരുന്നു. മാനസികമായ അടിച്ചമര്‍ത്തലിന്റെ ഫലമാകാം ഇത്. ഈ വിഷയത്തെ പറ്റി ശാസ്ത്രീയമായ ഒരു പഠനം തന്നെ നടത്തേണ്ടിയിരിക്കുന്നു.


ഗള്‍ഫ്‌ മലയാളികള്‍ വിവര സാങ്കേതിക രംഗത്തെ കുറിച്ച് ഏറെ വിശാല മനസ്സ്‌ കാണിക്കുമ്പോള്‍ തന്നെ മാനവിക വിഷയങ്ങളില്‍ എത്തുമ്പോള്‍ ഇടറാറുള്ളതായി കാണാം. ഇത് അരാഷ്ട്രീയ വല്ക്കരണത്തിന് വഴി തുറക്കുന്നു ഇത്തരം മനസുകള്‍ ചെന്നെത്തിപ്പെടുന്നത് അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വര്‍ഗ്ഗീയ ചേരികളിലുമാണ് ഗള്‍ഫ്‌ മലയാളികളുടെ ഈ രാഷ്ട്രീയ നിസ്സംഗത മുതലാളിത്തം വളരെ നന്നായി ഉപയോഗിക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെ വേരുകള്‍ അറേബ്യന്‍ മണ്ണില്‍ വസിക്കുന്ന മലയാളികള്‍ക്കിടയില്‍ എങ്ങിനെയെങ്കിലും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പക്ഷങ്ങള്‍ എന്നും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട്. മാറിവരുന്ന ലോക സാഹചര്യങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന രാഷ്ട്രീയ വ്യതിയാനങ്ങളും ഇത്തരക്കാരെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈയടുത്ത കാലത്തായി പത്രങ്ങളിലും, പൊതു ഇടങ്ങളിലും കാണുന്ന താമസിക്കാന്‍ മുറികള്‍ ഒഴിമുകള്‍ ഉണ്ടെന്ന പരസ്യം നിരീക്ഷിച്ചാല്‍ ഈ വ്യത്യാസം മനസിലാകാം. മുസ്ലീം മാത്രം ഹിന്ദു മാത്രം, ക്രിസ്ത്യന്‍ മാത്രം എന്നിങ്ങനെ വേര്‍തിരിച്ചു പരസ്യപ്പെടുത്തുന്നു. ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ ഈ മാനസികാന്തരം എങ്ങനെ രൂപപെട്ടു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സങ്കുചിതാവസ്തയുടെ പ്രത്യാഖാതങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ പ്രകടമാകും.


കുളങ്ങളും അരുവികളും പച്ചവിരിച്ച പാടങ്ങളും ചെറു നീരുറവയും ഒഴുകുന്ന ചോലകളും അടങ്ങിയ ഗ്രാമീണ ദൃശ്യങ്ങള്‍ ഗള്‍ഫ്‌ മലയാളിയുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നുണ്ട് എങ്കിലും ഇവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തുവാനും പ്രകൃതിയെ നിലനിര്‍ത്തുവാനും ഉള്ള ശ്രമം വളരെ കുറവാണ് എന്നത് മനസിലാക്കുവാന്‍ കേരളത്തിലെ ഗള്‍ഫ്‌ ഭവനങ്ങളും പരിസരവും വീക്ഷിച്ചാല്‍ മനസിലാകും. പ്രകൃതിയെ കുറിച്ച് ഏറെ വാചാലമാകുകയും പ്രകൃതിയെ ഗുരുതരമായി ബാധിക്കുന്ന വികസന പദ്ധതികളെ നിര്‍ലോഭം പിന്തുണക്കുകയും ചെയ്യുന്ന ചാഞ്ചാടുന്ന മനസ്സ്‌ പെരുന്നവരാന് ഇന്നത്തെ ഒട്ടുമിക്ക ഗള്‍ഫ്‌ മലയാളികളും. അതുകൊണ്ടാണ് അതിസമ്പന്നതയില്‍ കഴിയുന്ന അറേബ്യന്‍ നഗരങ്ങളെ താരതമ്യപ്പെടുത്തി അത്തരത്തിലുള്ള വികസനമാണ് നമുക്കും വേണ്ടത് എന്ന ചിന്ത വളരുന്നത്.

കുടുംബവുമായി അകന്നു കഴിയുന്ന ഗള്‍ഫ്‌ മലയാളികളുടെ മാനസികാവസ്ഥയെ കുറിച്ച് വിശദമായ ഒരു പഠനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആത്മഹത്യയിലേക്കും, അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും, വര്‍ഗ്ഗീയ ചെരികളിലേക്കും മറ്റും ചെന്നെത്തിപ്പെടാതെ കൃത്യമായ രാഷ്ട്രീയ ബോധമുള്ള ഒരു സമൂഹമായി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സുസ്ഥിരതയ്ക്കും ഭദ്രതയ്ക്കും അനിവാര്യമാണെന്ന ബോധം ഗള്‍ഫ്‌ മലയാളികളിലും ഒപ്പം കേരളത്തില്‍ ഉള്ളവരിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ല വേണ്ടത്‌, ഗള്‍ഫ്‌ മലയാളികളുടെ യഥാര്‍ത്ഥ പ്രശ്നത്തെ മനസ്സിലാക്കി അതിനുള്ള പരിഹാരമാണ്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അവസരമില്ലാത്തതല്ല ഗള്‍ഫ്‌ മലയാളിയുടെ യഥാര്‍ത്ഥ പ്രശ്നം മറിച്ച് അവന്റെ ജീവിതം തന്നെയാണ് എന്ന തിരിച്ചറിവാണ് ഓരോരുത്തര്‍ക്കും, ഒപ്പം കുടുംബങ്ങള്‍ക്കും, ഭരണകൂടങ്ങള്‍ക്കും ഉണ്ടാവേണ്ടത്. മാനസിക പിന്തുണയാണ് അത്യാവശ്യം, നിര്‍ഭാഗ്യവശാല്‍ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ എവിടെയും ലഭിക്കാതെ പോകുന്നതും അതാണ്‌

ഇതു വെറും ഗ്യാസ് അല്ല കേട്ടോ!!! ഇതാ ചില വസ്തുതകള്‍!

 

 ഏരിയല്‍ 

 

"Flatulence" Is Not Just Gas, Here Are Few Facts!! 

 

 


Pic.Credit. Google.com
അടുത്തിടെ ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് നടത്തിയ ഒരു പര്യടനത്തില്‍ നേരിട്ട ഒരനുഭവം അത്രേ ഇത്തരം ഒരു കുറിപ്പിന്നു ആധാരം.  യാത്രാ മദ്ധ്യേ ഞങ്ങളുടെ ഇരിപ്പിടത്തിനടുത്തു ഇരിപ്പുറപ്പിച്ച മധ്യവയസ്കരായ ദമ്പതികള്‍ കയറിയ സമയം മുതല്‍ ഒരു പ്ലാസ്റ്റിക് ഡിബ്ബ തുറന്നു തീറ്റ തുടങ്ങി.  കണ്ടിട്ട് ഏതോ വടക്കേ ഇന്ത്യാക്കാര്‍ ആണെന്നു ആദ്യം തോന്നി പിന്നീട് മാത്രമാണ് അവര്‍ ഡല്‍ഹിയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയ നമ്മുടെ നാട്ടുകാര്‍ തന്നെ എന്ന് മനസ്സിലായത്‌.
ഇനി കാര്യത്തിലേക്ക് കടക്കട്ടെ!

ഇവരുടെ ഇടവിട്ടിടവിട്ടുള്ള തീറ്റയും ഒപ്പം കീഴ്ശ്വാസം വിടലും അസ്സഹനീയമായ അരനുഭവം ആയി തോന്നി.

എന്റമ്മോ ഇങ്ങനെയും ഒരു കൂസലില്ലാതെ, ലൈസന്‍സില്ലാതെ വിടുന്ന ഒരു കൂട്ടരേ ജീവിതത്തില്‍ ആദ്യമായാണ് കണ്ടുമുട്ടുന്നത്.

ഇത്തരം സംഗതികള്‍ മിക്കവാറും ആരും പുറത്തു പറയാനും, ചര്‍ച്ച ചെയ്യാനും മടിക്കുന്ന ഒരു വിഷയം.

എങ്കിലും യാത്രയില്‍ മുഴുവനും അവരുടെ തീറ്റയും പ്രവര്‍ത്തിയും ആയിരുന്നു എന്റെ ചിന്തയില്‍,
Pic. Credit. Google.com

എന്താണിത് ഇങ്ങനെ?  എങ്ങനെയിങ്ങനെ നിയന്ത്രണം ഇല്ലാതെ ശബ്ദത്തോട് കൂടി ഇവര്‍ക്കിതു പുറത്തേക്കു  ഇങ്ങനെ വിടാന്‍ കഴിയുന്നു.

 
എത്ര ആലോചിച്ചിട്ടും ഒരുത്തരവും കിട്ടിയില്ല.
യാത്ര കഴിഞ്ഞു ഭവനത്തില്‍ മടങ്ങിയെത്തി. വീണ്ടും ആ മദ്ധ്യ വയസ്ക്കരും അവരുടെ ചെയ്തികളും ചിന്തയില്‍ പൊന്തി വന്നു.

പെട്ടന്നാണ് കുറേക്കാലം മുന്‍പ് വാങ്ങി വെച്ച വേള്‍ഡ് ബുക്ക്‌ എന്സൈക്ലോ പീഡിയ, പുസ്തക ഷെല്‍ഫില്‍ വിശ്രമം കൊള്ളുന്ന കാര്യം ഓര്‍ത്തത്‌ 'flatulence' എന്ന പദം പുസ്തകത്തില്‍ പരതി കുറെ കാര്യങ്ങള്‍ പിടി കിട്ടി, ഒപ്പം നമ്മുടെ ഗൂഗിള്‍ അമ്മച്ചിയെ ശരണം പ്രാപിച്ചാല്‍ ചിലതെല്ലാം കൂടി അറിയാന്‍ കഴിയുമെല്ലോ എന്ന് കരുതി വെബ്‌ ഉലകത്തിലും നടത്തിയ ഒരു തിരച്ചിലിന്റെ അല്ലെങ്കില്‍ ഒരു ഗവേഷണത്തിന്റെ പരിണിത ഫലമത്രെ ഈ കുറിപ്പിലെ ഉള്ളടക്കം:

തലവാചകത്തില്‍ സൂചിപ്പിച്ച ഈ പദം "കീഴ്ശ്വാസം" ഇതു ചുരുക്കം ചിലര്‍ക്ക് സംഭവിക്കുന്ന ഒരു കാര്യമായി തള്ളിക്കളയേണ്ട കേട്ടോ!  മറിച്ച് ഇതു തികച്ചും സ്വാഭാവികമായി ഏതൊരു മനുഷ്യ ശരീരത്തിലും സംഭവിക്കുന്ന/സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയത്രേ!

ഏതായാലും ഇങ്ങനെ ഗ്യാസ് പുറത്തേക്കു പോകുന്നത് ഗുരുതരമായ ഒരു ശരീരവസ്ഥയുടെ ലക്ഷണമല്ല എന്നതില്‍ ആശ്വാസത്തിന് വകയുണ്ട്. എന്നാല്‍ ഇത് ചില സന്ദര്‍ഭങ്ങളില്‍ അസ്സഹനീയമായ ഒന്നായും ലജ്ജാകരമായ ഒന്നായും ആയിത്തീരാറണ്ടു വിശേഷിച്ചും അനിയന്ത്രിതമായി അതുണ്ടാകുമ്പോള്‍.

അന്നനാളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ഈ ഗ്യാസ് മലദ്വാരത്തിലൂടെ പുറത്തേക്കു പോയേ  മതിയാവൂ, അത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ തന്നെ, എല്ലാ മനുഷ്യരിലും ഇത് സംഭവിക്കുന്നു, തങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷണത്തിനനുസൃതമായി ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു എന്ന് മാത്രം.

ഇനി പുരുഷന്മാര്‍ ഞെട്ടരുത്!

ഇതാ പരസ്യമായൊരു രഹസ്യം അല്ല ഒരു സത്യം!

ഈ ശ്വാസം പുറത്തേക്കു വിടുന്നതില്‍ അവാര്‍ഡു പുരുഷനു തന്നെ!!!

അതായത് ശരാശരി ആരോഗ്യവാനായ ഒരു പുരുഷന്‍ ഏതാണ്ട് ദിനേന പന്ത്രണ്ടു പ്രാവശ്യം അത് പുറത്തേക്കു വിടുമ്പോള്‍ ഒരു ശരാശരി സ്ത്രീ ഏതാണ്ട് ഏഴു പ്രാവശ്യം അത് പുറത്തേക്കു വിടുന്നുയെന്നും ഇതു ചേര്‍ത്ത് എടുത്താല്‍  ഒരു സാധാരണ ബലൂണിന്റെ പകുതിയോളം അത് നിറയപ്പെടുന്നു എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു, ഒപ്പം ചില സമയങ്ങളില്‍ ഇതിന്റെ ഗന്ധം അസ്സഹനീയം തന്നെ എന്നും ഗവേഷണങ്ങള്‍ വെളിവാക്കുന്നു.
എന്നാല്‍ ഇതു കേട്ടു നിങ്ങള്‍ നിരാശപ്പെടേണ്ട, കാരണം ഇതിനൊരു മറുവശം കൂടിയുണ്ട്!
അതായത് "ഈ ശ്വാസം ആരോഗ്യത്തിന്റെ ലക്ഷണം എന്നത്രേ വൈദ്യശാസ്ത്രം പറയുന്നത്.

നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ നടക്കുന്ന അന്നനാളത്തില്‍ അധികയായി ഉണ്ടാകുന്ന ഗ്യാസ് അത്രേ ഇങ്ങനെ പുറത്തേക്കു വരുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളുടെ (പ്രധാനമായും കാബേജ്,ബ്രൊക്കോളി, ഖ്വാളി ഫ്ലവര്‍, വിവിധ തരം ഉള്ളി വര്‍ഗ്ഗങ്ങള്‍. പയറുകള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ)  ദഹന പ്രക്രീയ നടക്കുമ്പോള്‍ ഈ ഗ്യാസ്സ് അധികമായി  ഉണ്ടാകുന്നു. 


ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ നാരുകള്‍ (ഫൈബര്‍) അടങ്ങിയ ഭക്ഷണം (അത് ഹൃദയത്തിനും ഒപ്പം കുടലിനും ഗുണം ചെയ്യുന്നു) കഴിക്കുന്നവരില്‍ നിന്നും ഇതു കൂടുതല്‍ പുറപ്പെടുന്നു.


കൂടുതല്‍ കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയതും, നാരുകള്‍ അടങ്ങിയതുമായ ഭക്ഷണം പലപ്പോഴും ചെറുകുടലിനുള്ളില്‍ ദഹന പ്രക്രിയ നടക്കാതെ വരുന്നു അങ്ങനെയുള്ളവ വന്‍കുടലിലേക്ക് അതിനായി തള്ളപ്പെടുന്നു തന്മൂലം ഉണ്ടാകുന്ന ഗ്യാസ് അത്രേ ഈ രൂപത്തില്‍ പുറത്തേക്കു വരുന്നത്. 


ഉറങ്ങുമ്പോള്‍ ശ്വാസം വായിലൂടെ വലിച്ചെടുക്കുന്നവരിലും ഇത് കൂടുതല്‍ ഉണ്ടാകുന്നു.

മനുഷ്യശരീര ഘടനയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു പ്രക്രീയയത്രേ ഇതു

എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിനൊരു ചെറിയ നിയന്ത്രണം വരുത്താന്‍ നമുക്ക് കഴിയും എന്നതും ആശ്വാസത്തിനു വക നല്‍കുന്നു.

ചില പയറു വര്‍ഗ്ഗങ്ങളും  സസ്യങ്ങളുടെ കുരുവും, വിത്തുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ ഗ്യാസിന്റെ വര്‍ദ്ധനവിനു  കാരണമാകുന്നു.  എന്നാല്‍ ഇവയില്‍ പലതും നമുക്ക് ഒഴിവാക്കാന്‍ കഴിയാത്തവയുമാണ്.

വിഷമിക്കേണ്ട അതിനും ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്:
ഇത്തരം പയറു വര്‍ഗ്ഗങ്ങളും, കായ്കളും, കുരുക്കളും ഒരു രാത്രിക്കാലം വെള്ളത്തിലിട്ടു കുതിര്‍ത്തിയിട്ടു  പാചകം ചെയ്താല്‍ ഈ ഗ്യാസ് ഒരു പരിധിവരെ കുറയ്ക്കുവാന്‍ കഴിയും.  മിക്കവാറും എല്ലാ പയറു വര്‍ഗ്ഗങ്ങളിലെയും ഗ്യാസ് ഉത്പാദിപ്പിക്കുന്ന കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയ ബാക്ടീരിയ ഇങ്ങനെ കുതുര്‍ക്കുന്നതിലൂടെ നഷ്ടമാകുന്നു.


ഉരുളക്കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിവതും ചൂടോടു തന്നെ ഭക്ഷിച്ചാല്‍ ഈ ഗ്യാസ് ഉത്പ്പാദനം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.

ചില പാചകക്കാര്‍ പാചക വെള്ളത്തില്‍ കുറെ കടുകു മണികള്‍ ഇട്ടു പയറു വര്‍ഗ്ഗങ്ങളുടെ ഈ ഗ്യാസ്‌ ഉല്‍പ്പാദനത്തെ  ഒരു പരിധി വരെ നിയന്ത്രിക്കുന്നു.

നമ്മില്‍ നിന്നും പുറപ്പെടുന്ന ഈ ഗ്യാസില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും ദുര്‍ഗ്ഗന്ധരഹിതമായതത്രേ, എന്നാല്‍ ഭക്ഷണത്തിലെ സള്‍ഫറിന്റെ അളവു കൂടുന്നതനുസരിച്ചത്രേ ദുര്‍ഗ്ഗന്ധം ഉണ്ടാകുന്നതും. നാമുപയോഗിക്കുന്ന ഉള്ളി, വെളുത്തുള്ളി,കൂണുകള്‍,കാബേജ് തുടങ്ങിയവയില്‍ ഇതിന്റെ അളവ് കൂടുതല്‍ ഉണ്ട്. അതുപോലെ വിവിധ തരം  ബ്ര ഡ്ഡുകള്‍,ബിയര്‍, വൈയിന്‍, ഉണങ്ങിയ പഴ വര്‍ഗ്ഗങ്ങള്‍, ശീതള പാനീയങ്ങള്‍, പൊട്ടറ്റോ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയിലും  സള്‍ഫറിന്റെ അളവുണ്ട്. ഉള്ളി  തുടങ്ങിയവയില്‍ സള്‍ഫറിന്റെ അളവ് കുറഞ്ഞവ (ഉപയോഗത്തിലൂടെ തിരിച്ചറിഞ്ഞു)  ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ  കാബേജു പാചകം ചെയ്യുമ്പോള്‍ പകുതിയോളം വേവിക്കുവാന്‍ ശ്രദ്ധിക്കുക. ഇത് അതിലെ സള്‍ഫറിന്റെ അളവ്  ഗണ്യമായും കുറക്കുന്നതിനു സഹായിക്കുന്നു.

മറ്റു ചില പരിഹാര മാര്‍ഗ്ഗങ്ങള്‍:
ഇഞ്ചി ഇതിനൊരു സിദ്ധൌഷധമായി ഉപയോഗിക്കാന്‍ കഴിയും.ചതച്ചു എടുത്ത ഇഞ്ചി അല്‍പ്പം തേന്‍ ചേര്‍ത്ത് ഗുളിക വലുപ്പത്തില്‍ കഴിക്കുന്നത്‌ ഇതിനൊരു പരിഹാരമായി കണ്ടെത്തിയിട്ടുണ്ട്. 

കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയ  ശീതള പാനീയങ്ങള്‍ കഴിവുള്ളിടത്തോളം ഒഴിവാക്കിയാലും ഒരു പരിധി വരെ ഇതൊഴിവായിക്കിട്ടും.

ഭക്ഷണം നന്നായി ചവച്ചരച്ചു ഭക്ഷിക്കുന്നതു മൂലവും ഇതു കുറേ ഒഴിവാക്കാം.

ഭക്ഷണം വാരി വലിച്ചു ധൃതിയില്‍ കഴിക്കാതെ സാവകാശം സമയം എടുത്തു ഭക്ഷിക്കുന്നതു മൂലം കൂടുതല്‍ വായു ഉള്ളിലേക്ക് തന്മൂലം കടക്കുന്നത്‌ തടയാന്‍ പറ്റും.

ഡയറി  ഉല്‍പ്പന്നങ്ങള്‍ കുറെ നാളത്തേക്ക് ഉപയോഗിക്കാതിരിക്കുക, തന്മൂലം ഇതിനു ഗണ്യമായ മാറ്റം വരുന്നത് മനസ്സിലാക്കാന്‍ കഴിയും.

ചൂയിംഗം കഴിക്കുന്നവരിലും ഇത് അധികമായി കാണപ്പെടുന്നു.

ഭക്ഷണത്തിന് ശേഷം ഉടനെ ഉറങ്ങുന്ന പതിവ് ഒഴിവാക്കുക.  ഇതു വയറ്റില്‍ നിന്നും വളരെ എളുപ്പത്തില്‍ ഗ്യാസ്സ് അന്ന നാളത്തിലേക്ക് കടക്കുന്നതിനു കാരണമാക്കുന്നു.

ഒറ്റയിരുപ്പില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചാലും കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡു ഉണ്ടാകുന്നതിനിടയാകുന്നു, അത് കൊണ്ട് മൂന്നു നേരം കൂടുതല്‍ ഭക്ഷണം ഒരുമിച്ചു കഴിക്കാതെ, കുറേശ്ശെ പല തവണകളിലായി ഭക്ഷണം കഴിക്കുക, അതും ഇതിന്റെ അളവ് ഗണ്യമായി കുറക്കുന്നതിനു സഹായിക്കും.

ഒപ്പം കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.

മേല്‍പ്പറഞ്ഞ ഗ്യാസ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കി നോക്കുക, പകരം അതിന്റെ തോത് കുറഞ്ഞ ഭക്ഷങ്ങളായ അരി, വാഴപ്പഴം,നാരങ്ങാ തുടങ്ങിയ പുളിവര്‍ ഗ്ഗത്തില്‍പ്പെട്ടവ, മുന്തിരി, ചീസ്, മാംസം, പീ നട്ട് ബട്ടര്‍, ഗ്യാസ് രഹിത ശീതള പാനീയങ്ങള്‍, തയ്യിര്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക


Pic Credit. Google
എന്തായാലും ഈ  ശ്വാസത്തിന്റെ പേരില്‍ ഇനിയൊരു സംശയമോ, പരാതിയോ വേണ്ട, ഇതു ആരോഗ്യത്തിന്റെ ലക്ഷണം തന്നെയാണെന്ന് ശാസ്ത്രവും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.  പക്ഷെ അതുകൊണ്ട് അതു അനിയന്ത്രിതമായി, അശ്രദ്ധയോടെ പുറത്തേക്കു വിടാതിരിക്കാനും, അത് മറ്റുള്ളവര്‍ക്ക് അസ്സഹനീയത ഉളവാക്കാതിരിക്കേണ്ടതിനും,പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

                                                       വാല്‍ക്കഷണം:

ഇനി അതു വിടുമ്പോള്‍ ശ്രദ്ധിക്കുക !!!
അല്പം  ശ്രദ്ധയും നിയന്ത്രണവും  ഉണ്ടായാല്‍ 
അത് എല്ലാവര്‍ക്കും നല്ലതു തന്നെ!
 

അച്ഛന്‍

രശ്മി കെ.എം 
 സൈക്കിളില്‍ നിന്ന് മൊപ്പെഡിലേക്ക്
എത്തിയിരുന്നേയുള്ളൂ, മരിക്കുമ്പോള്‍.
വിരല്‍പ്പിടിയയയുമ്പോള്‍
മക്കളുണ്ടായിരുന്നു ചുറ്റിലും
വിട്ടുപോവല്ലേയെന്ന് ഉച്ചത്തില്‍ കരയാന്‍.
പതിനാലുകൊല്ലം പാഞ്ഞുപോയി.
അതിലും എത്രയോ മുമ്പേ
പിന്നിലാക്കിയിരുന്നു കാലം.
എങ്കിലും
പച്ചമരുന്നുവച്ചുകെട്ടിയ പഴയവണ്ടി പായിച്ച്
മത്സരിച്ചുകൊണ്ടേയിരുന്നു.
കാറ്റുപിടിച്ച ചെങ്കൊടിപോലെ
കുതിച്ചുകൊണ്ടേയിരുന്നു.

ഉറക്കമില്ലാതെ ഓര്‍ത്തു കൊണ്ടിരുന്നത് എന്താണാവോ .
“ആറാട്ടിന് ആനകള്‍ എഴുന്നള്ളി“യ ശേഷം
പാട്ടുകേട്ടിട്ടുണ്ടാവുമോ
കഥ വായിച്ചിരിക്കുമോ
വടക്കന്‍പറവൂര്‍ ഫിലിം സൊസൈറ്റിക്കപ്പുറം
സിനിമ സന്തോഷിപ്പിച്ചിരിക്കുമോ

മിച്ചം വന്ന പാര്‍ട്ടിനോട്ടീസുകളുടെ മറുപുറത്ത് എഴുതിനിറച്ചവ
വീണ്ടുമൊന്നു വായിക്കപ്പെടാതെ
ഒപ്പം തീപ്പെട്ടുപോയി.
കുതിര്‍ത്ത ചെളിമണ്ണില്‍ പാര്‍പ്പിച്ചിരുന്ന
മണ്ണിരകള്‍ നാടുവിട്ടു .
എങ്കിലും മേല്‍പ്പോട്ടു കുതിപ്പിച്ച മാവുകള്‍
പുളിമാങ്ങകളുടെ പച്ചച്ചിരിയോടെ
ചേര്‍ത്ത് പിടിക്കാറുണ്ടിപ്പോഴും

ദൂരദര്‍ശന്‍ പഴകാന്‍ തുടങ്ങിയിരുന്നു. .
കൈരളി കടലാസില്‍ പോലുമായിരുന്നില്ല.
നായനാരോടു ചോദിച്ചത് ഏഷ്യാനെറ്റായിരുന്നു.
സാറ്റലൈറ്റുകളെ പക്ഷെ, വേലിക്കകത്തു കയറ്റിയില്ല.
ഈ ലോകത്തു ജീവിച്ച് വിനോദിക്കുന്നതെങ്ങിനെയെന്ന്
ആനന്ദിക്കുന്നവരോടെല്ലാം കലഹിച്ചു.

പുതുമയെ അകറ്റിപ്പിടിച്ചിരുന്നു .
കമ്പ്യൂട്ടര്‍, ചുരിദാറുകള്‍...
ബീയേക്കു പകരം പക്ഷേ, ബീബീയേ മതിയെന്നു പറഞ്ഞു.
ബീബീയേ പഠിച്ചാല്‍ ആരായിത്തീരുമെന്ന് ഓര്‍ത്തിരിക്കുമോ?
നെറ്റും മൊബൈലും വിക്ഷുബ്ധമാക്കിയേനെ.
കൂടിക്കഴിഞ്ഞവര്‍ കൊടി താഴെ വച്ചപ്പോള്‍
നെഞ്ചു നിലച്ചു പോയേനെ.
ചൂടും ചിരിയും ഉമ്മകളും തന്നു തീര്‍ക്കാതെ
മിണ്ടാതെ പൊയ്ക്കളഞ്ഞുവെങ്കിലും,
ഒന്നോര്‍ത്താല്‍ നന്നായി.
എത്ര വട്ടം മരിച്ചേനെ ജീവിച്ചിരുന്നെങ്കില്‍
ചെങ്കൊടിയുടെ ഓളം വെട്ടലിന്നുള്ളില്‍
എവിടെയോ ഉണ്ടെന്നു ഇപ്പോഴും തോന്നിക്കാറുണ്ട്.
കാല്‍പ്പാദങ്ങളില്‍
നോവിന്റെ കുടമുടയ്ക്കുന്ന ജാലവിദ്യ കാട്ടി
കാവലിരിക്കുന്നതായി കാണാറുണ്ട്, ചില രാത്രികളില്‍.
നാടകം കാണാന്‍
ഒന്നാം നിരയില്‍ ഒറ്റയ്ക്കിരുത്തി,
പുറത്തേക്കു പോയതാവും ചിലപ്പോള്‍.
വരും,
ഇരുട്ടുമാത്രമുള്ള ഇടവഴികള്‍ താണ്ടാന്‍
പഴയ സൈക്കിളില്‍...

പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞുനോക്കുക!

സനല്‍ ശശിധരന്‍ 



കുറച്ചു ദിവസം മുൻപ് നന്ദനാണ് 'ആഷിഖ് അബു വധം കഥകളി' ഫെയ്സ്‌ബുക്കിൽ തിമിർത്താടുന്ന വിവരം പറഞ്ഞത്. ആഷിഖ് അബു വിശ്വരൂപത്തെക്കുറിച്ച്  കമലഹാസനേയും വിനയനേയും താരതമ്യം ചെയ്തത് എഴുതിയ ഒരു കമന്റായിരുന്നു പ്രകോപനകാരണമെന്ന് കേട്ടപ്പോൾ ഒരുപക്ഷേ കമലഹാസനെ താഴ്ത്തിക്കെട്ടിയതിലുണ്ടായ പ്രതികരണമാവാം എന്ന് ഊഹിച്ചിരുന്നു. യാത്രയിലായിരുന്നതിനാൽ നെറ്റ് കണക്ഷൻ ഇല്ലാത്തതുകാരണം കൂടുതലൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. രണ്ടുദിവസം മുൻപ് സുധീർ പ്രേം ആണ് ആഷിഖ് അബുവിന്റെ കമെന്റ് എന്താണെന്ന് പകർത്തിത്തന്നത്. അതിങ്ങനെ:

"വിശ്വരൂപന്‍ കണ്ടു :) നിരോധിയ്ക്കപ്പെട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വലിയ രീതിയില്‍ നഷ്ടമാകുമായിരുന്നു കമലഹാസന്...
യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ടു ചിരിച്ചു മരിയ്ക്കുന്നുണ്ടാവും...എന്റെ പോന്നു മുസ്ലീം മത നേതാക്കളേ...ദയവു ചെയ്തു ഈ സിനിമ ഒന്ന് കാണൂ..ഈ സിനിമയുടെ മലയാളം വെര്‍ഷന്‍ മുന്‍പ് വിനയന്‍ ചെയ്തിട്ടുണ്ട്..കാള പെട്ട് എന്ന് നിങ്ങള്‍ കേട്ടു...കയറു വിറ്റത് കമലഹാസന്‍...:) "

ഇന്ന് ആഷിഖ് അബുവിന്റെ പേജിൽ ഒന്ന് കയറി നോക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പ് ഏതാണ്ടൊക്കെ മനസിലാകുന്നത്. റെയിൽവേ സ്റ്റേഷൻ പബ്ലിക് ടോയിലറ്റുകളിലെ ചുവരെഴുത്ത് ഓർമിപ്പിച്ചു അത്. മുകളിലത്തെ കമെന്റ് എത്ര തവണ വായിച്ചിട്ടും അതിൽ ഇത്രമാത്രം വികാരം കൊള്ളാൻ എന്താണുള്ളതെന്ന് മനസിലാവുന്നില്ല. ഇതൊരുപക്ഷേ ഞാനോ ഇതുവായിക്കുന്ന നിങ്ങളിലാരെങ്കിലുമോ പറഞ്ഞിരുന്നെങ്കിൽ ഒരുതരത്തിലും എതിർപ്പുണ്ടാവുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം?  ആലോചിച്ചാൽ വല്ലാത്ത നിരാശയും അസ്വസ്ഥതയുമുണ്ടാക്കുന്ന ഒരു മാനസികാവസ്ഥയാണ് പിന്നിൽ കളിക്കുന്നതെന്ന് കാണാം. ആഷിഖ് അബു എന്ന താരതമ്യേന തുടക്കക്കാരനായ സിനിമാക്കാരൻ കമലഹാസൻ എന്ന ലബ്ധപ്രതിഷ്ഠനായ മറ്റൊരു സിനിമാക്കാരന്റെ സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞു എന്നതാണ് പ്രകോപനമുണ്ടാക്കിയ ഒരു സംഗതി. ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും അയാളുടെ വ്യക്തിപരമായ കാര്യവും സ്വാതന്ത്ര്യവുമാണ്. കമലഹാസന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് തൊണ്ടപൊട്ടിക്കുന്നവർ ആഷിഖ് അബുവിന് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാൻ തെറിപ്പുസ്തകം തുറക്കുന്നത് അപഹാസ്യമാണ്. ഒരു സിനിമാക്കാരൻ മറ്റൊരു സിനിമയെക്കുറിച്ച് അത് നല്ലതായാലും ചീത്തയായാലും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിപ്രായം പറയുന്നുവെങ്കിൽ ഗംഭീരമെന്ന് മാത്രമേ പറയാവൂ എന്നും അതല്ലെങ്കിൽ ചില നടികൾ ഇന്റർവ്യൂവിൽ ചെയ്യുമ്പോലെ ഇഷ്ടങ്ങളെ എണ്ണമെഴുക്കിട്ട് എങ്ങോട്ടും ചാടാവുന്ന സർക്കസ് കോമാളിയാക്കി മാറ്റിക്കോണമെന്നും അതുമല്ലെങ്കിൽ മൗനം പാലിക്കണമെന്നുമുള്ള അലിഖിത സദാചാര നിയമം നിലവിലുണ്ട്. അത് ലംഘിക്കപ്പെട്ടതിൽ കപടസദാചാരവാദികൾക്കുണ്ടായ മുറിവാണ് ആഷിഖ് അബുവിനെതിരായുണ്ടായ തെറിവിളികൾക്ക് ഒരു കാരണം. ഇത് ഏതൊരു അലിഖിത സദാചാര നിയമവും ലംഘിക്കപ്പെടുമ്പോൾ (സ്ത്രീകൾ പരമ്പരാഗതമായ വസ്ത്രങ്ങൾ മാറ്റിയണിയുമ്പോൾ, യുവാക്കൾ ജാതിവിട്ട് പ്രണയിക്കുമ്പോൾ, രാത്രിവൈകി പെൺകുട്ടികൾ റോഡിലിറങ്ങുമ്പോൾ) ഒക്കെ സംഭവിക്കുന്നതിന് തുല്യമാണ്. തികച്ചും സമൂഹത്തിന്റെ പുരോഗതിക്ക് കുറുകേ കിടക്കുന്ന പടുമരം.

എന്നാൽ പ്രകോപനം ആളിക്കത്തിക്കാനുണ്ടായ രണ്ടാമത്തെ കാരണമാണ് കൂടുതൽ ഗൗരവമുള്ളതും ഭീതിയുണർത്തുന്ന ഒരു സാമൂഹിക ഉപബോധത്തെക്കുറിച്ച് എന്നെ അസ്വസ്ഥനാക്കുന്നതും. ഒരു പക്ഷേ ഈ അഭിപ്രായം പറഞ്ഞിരുന്നത് ആഷിഖ് അബു എന്ന മുസ്ലീം നാമധാരിയായ സിനിമാക്കാരനല്ലായിരുന്നു എങ്കിൽ തെറിവിളികൾ, ചെളിവാരിയേറുകൾ ഒക്കെ ഇത്രമാത്രം രൂക്ഷമാകുമായിരുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇല്ല എന്നുതന്നെയാണ് എത്ര തവണ ചിന്തിച്ചിട്ടും എനിക്ക് തോന്നുന്നത്. ആഷിഖ് അബു എഴുതിയതിൽ അത്രമാത്രം വൈകാരികമായി ആരെയും മുറിവേൽപിക്കുന്ന യാതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. യഥാർത്ഥ തീവ്രവാദികളെ സംബന്ധിച്ച് ചിരിക്കാനുള്ള വകകൾ വിശ്വരൂപം എന്ന വാണിജ്യ സിനിമയിൽ ഉണ്ട് എന്നുതന്നെയാണ് എനിക്കും തോന്നുന്നത്. കാരണം ഒരുപക്ഷേ അവരുടെ കയ്യിലുള്ള കുടിലതകൾ, മനുഷ്യവിരുദ്ധമായ പ്രവൃത്തികൾ, വിജ്ഞാനത്തിന് പുറം തിരിഞ്ഞു നിൽക്കാനും മനുഷ്യനെ മൃഗതുല്യമാക്കി മാറ്റാനുമുള്ള തന്ത്രങ്ങൾ ഒന്നും ഒരു ശതമാനം പോലും ആഴത്തിൽ കാണിക്കാൻ കമലഹാസന്റെ വിശ്വരൂപത്തിനു കഴിഞ്ഞിട്ടുണ്ടാവില്ല. ഒരു വാണിജ്യ സിനിമയായതിനാൽ തന്നെ യൂ ട്യൂബിലൂടെ നാം കണ്ടുപരിചയിച്ച കഴുത്തറുപ്പും, പത്രങ്ങളിൽ വായിച്ചറിഞ്ഞ വിജ്ഞാന വിരോധവും കാലുഷ്യങ്ങളും മാത്രം മതി വിറ്റുപോകാനുള്ള ഒരു സിനിമയുണ്ടാക്കാൻ എന്ന് കമലഹാസനു ബോധ്യമുണ്ടായിരുന്നിട്ടുണ്ടാകും. അതുകൊണ്ട് തന്നെ യഥാർത്ഥ തീവ്രവാദികൾ കമലഹാസന്റെ സിനിമ തങ്ങളുടെ യഥാർത്ഥ ലോകത്തിൽ നിന്ന് എത്ര അകലെയാണെന്നോർത്ത് ചിരിക്കുന്നുമുണ്ടാകും. ഇപ്പറഞ്ഞതിൽ എന്താണ് തെറ്റ്?

 "എന്റെ പൊന്നു മുസ്ലീം മത നേതാക്കളെ ദയവു ചെയ്ത് ഈ സിനിമ കാണൂ..ഈ സിനിമയുടെ മലയാളം വെർഷൻ മുൻപ് വിനയൻ ചെയ്തിട്ടുണ്ട്" ഇതിൽ ഒരു തെറ്റുണ്ട് ഈ സിനിമയുടെ മലയാളം വെർഷൻ വിനയൻ മാത്രമല്ല അമൽ നീരദും ചെയ്തിട്ടുണ്ട്. അവരൊക്കെ ചെയ്തുവച്ചതിന്റെ നൂറിരട്ടി സാങ്കേതിക മികവോടെ കമൽ അത് ചെയ്തു എന്നത് പറയാൻ ആഷിഖ് അബു വിട്ടുപോയി എന്നതും പിശകാണ്. പക്ഷേ അയാൾ സിനിമ മുസ്ലീം വിരുദ്ധമാണെന്നോ അത് നിരോധിക്കപ്പെടേണ്ടതാണെന്നോ പറഞ്ഞിട്ടില്ല. അങ്ങനെയൊരു ധ്വനിപോലുമില്ല. പിന്നെന്തുകൊണ്ട് ഈ ഒച്ചപ്പാട്? കാരണം വ്യക്തമാണ്. അയാൾ ഒരു മുസ്ലീമാണ്. ഒരു മുസ്ലീം, മുസ്ലീം മത നേതാക്കൾ എതിർപ്പുന്നയിച്ച ഒരു സിനിമയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിനെതിരെ തന്നെയായിരിക്കും സംസാരിക്കുക എന്ന മുൻവിധിയാണ് ഇവിടെ തേരു തെളിക്കുന്നത്.

ഓർത്താൽ നാം കടന്നുപോകുന്നത് വിഷമയമായ ഒരു കാലത്തിലൂടെയാണ്. മുസ്ലീം ചിഹ്നങ്ങളും, അതിന്റെ പേരിൽ നടക്കുന്ന മനുഷ്യവിരുദ്ധവും തീവ്രവാദപരവുമായ പ്രഹസനങ്ങളും ഒരു സിനിമയിൽ വിഷയമായാൽ അത് മുസ്ലീം വിരുദ്ധമാണെന്ന് മുസ്ലീങ്ങൾ മുൻവിധിക്കുന്നു. സിനിമ കാണാതെ അതിനെതിരേ തെരുവിലിറങ്ങുന്നു. തിയേറ്ററുകൾ തകർക്കുമെന്ന് ഭയപ്പെടുത്തുന്നു. അതേക്കുറിച്ചുള്ള വിഷയത്തിൽ ഒരു മുസ്ലീം നാമധാരി അഭിപ്രായം പറഞ്ഞാൽ അത് മുസ്ലീങ്ങളുടെ മുൻവിധിയെ പിന്താങ്ങുന്നതും പക്ഷപാതപരവുമാണെന്ന് എതിർപക്ഷം മുൻവിധിക്കുന്നു...ഭീകരം.. പുറമേ ചിരിക്കുമ്പോഴും നമ്മുടെ ഉള്ളിൽ നാം രാകിവെയ്ക്കുന്ന കത്തിയുടെ ശീൽക്കാരമാണ് ഇവിടെയൊക്കെ ഉയർന്നു കേൾക്കുന്നത്. പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞു നോക്കുക, ഉള്ള് ചികഞ്ഞു നോക്കുക, അവസരം കിട്ടുമ്പോൾ അഴിച്ചുവിടാൻ ഒരു വർഗീയലഹള നാം ഉള്ളിൽ പോറ്റി വളർത്തുന്നുണ്ടോ ... :(

നിങ്ങള്‍ക്കുമുണ്ടോ സന്‍പകു കണ്ണുകള്‍?




രാം മോഹന്‍ പാലിയത്ത് 



A few famous Sanpaku eyes
ജപ്പാനെപ്പറ്റി നിങ്ങള്‍ എന്താ വിചാരിച്ചിരിക്കുന്നത്? ആധുനികതയുടെ അമ്മവീട് എന്നോ? ടെക്‌നോളജിയുടെ ഈറ്റില്ലമെന്നോ? എന്തായാലും വിചിത്രമായ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കാര്യത്തിലും ജപ്പാന്‍കാര്‍ അത്ര മോശമല്ല. ഉദാഹരണത്തിന് വയറുകീറി ആത്മഹത്യ ചെയ്യുന്ന കാര്യം തന്നെ ആലോചിച്ചു നോക്കൂ. സെപ്പുകു എന്നും ഹരകിരി എന്നുമാണ് ജപ്പാനീസ് ഭാഷയില്‍ ഇതറിയപ്പെടുന്നത്. ഇതൊക്കെ നമ്മുടെ സതിയും മറ്റും പോലെ അന്യം നിന്നുപോയ ആചാരമാണെന്നൊന്നും കരുതേണ്ടതില്ല. കാലം ഏറെയായിട്ടില്ല, 1970-ലാണ് പ്രശസ്ത സാഹിത്യകാരന്‍ യൂകിയോ മിഷിമ വയര്‍ സ്വയം കീറി ആത്മഹത്യ ചെയ്തത്.

കേരളത്തിലുള്ളപോലത്തെ ചില രസികന്‍ കുലത്തൊഴിലുകളുമുണ്ട് ജപ്പാനില്‍ - ഉദാഹരണത്തിന് ആഗോള ഇലക്ട്രോണിക്‌സ് ഭീമനായ സോണിയുടെ സ്ഥാപകന്‍ അകിയൊ മൊറിറ്റയുടെ കുടുംബക്കാരുടെ പരമ്പരാഗത ജോലി എന്താണെന്നോ - അരിയില്‍ നിന്ന് ഒരിനം മദ്യമുണ്ടാക്കല്‍. പഴയ ചില ഗോതുരുത്തുകാരെപ്പോലെയാണ് ഇപ്പോളും ചില മൊറിറ്റോ കുടുംബക്കാര്‍ - മറ്റേതെങ്കിലും ഫീല്‍ഡില്‍ കോടീശ്വരന്മാരായാലും അരിമദ്യം വാറ്റല്‍ മറന്നൊരു കളിയില്ല. (അകിയോ മൊറിറ്റയുടെ പ്രസിദ്ധമായ മേഡ് ഇന്‍ ജപ്പാന്‍ എന്ന ആത്മകഥ വായിക്കും മുമ്പുതന്നെ അരി മദ്യത്തിന്റെ മംഗ്ലോയ്ഡ് കണക്ഷന്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. 1990-ലെ ദില്ലി വിന്ററില്‍ ഒന്നു രണ്ടു രാത്രി ഞങ്ങളുടെ തണുപ്പിനെ ഓടിച്ചു വിട്ടത് റെഡ് ഫോര്‍ട്ടിന്റെ ഓപ്പോസിറ്റുള്ള നേപ്പാളി കോളനിയില്‍ നിന്നു വാങ്ങിയ അരിമദ്യം. 1980-കളില്‍ രുചിച്ചിട്ടുള്ള ഗോതുരുത്തിയന്‍ തലയോളം വന്നില്ലെങ്കിലും നേപ്പാളി അരിച്ചാരായവും സൊയമ്പനായിരുന്നു).

പറഞ്ഞുവന്നത് വയറുകീറി ആത്മഹത്യയായ സെപ്പുകുവിനെ പറ്റിയാണല്ലൊ. ശബ്ദം കൊണ്ട് സെപ്പുകുവിനോട് സാമ്യമുള്ള മറ്റൊരു ജാപ്പനീസ് പദമാണ് സന്‍പകു. അതു പക്ഷേ ഒരാചാരമല്ല, അന്ധവിശ്വാസമാണ്. കൃഷ്ണമണിക്കു മുകളിലോ താഴെയോ കണ്ണിന്റെ വെള്ളഭാഗം കാണപ്പെടുന്നതിനെയാണ് സന്‍പകു എന്നു പറയുന്നത്. സന്‍പകു എന്നാല്‍ മൂന്ന് വെള്ള അല്ലെങ്കില്‍ കാലിയായ മൂന്ന് ഭാഗങ്ങള്‍ എന്നര്‍ത്ഥം. സാധാരണയായി ഭൂരിപക്ഷം മനുഷ്യരുടെ കണ്ണുകളിലും കൃഷ്ണമണിയുടെ ഇടത്തും വലത്തുമായി രണ്ട് വെള്ള ഭാഗമാണുണ്ടാവുക. എന്നാല്‍ അപൂര്‍വം ചിലരില്‍ മൂന്ന് വെള്ള കാണും - ഇടത്തും വലത്തും പോരാതെ ഒന്നുകില്‍ കൃഷ്ണമണിയുടെ താഴെ, അല്ലെങ്കില്‍ മുകളില്‍. ഇത്തരം കണ്ണുകളാണ് സന്‍പകു കണ്ണുകള്‍.

ചൈനീസ് വിശ്വാസമനുസരിച്ച് കൃഷ്ണമണിക്കു താഴെ വെളുത്തഭാഗം ദൃശ്യമായിരുന്നാല്‍ അത് യിന്‍ സന്‍പകു. ശാരീരികമായ തകരാറുകളാണ് യിന്‍ സന്‍പകുക്കാര്‍ക്കുണ്ടാവുക എന്നാണ് വിശ്വാസം. മധുരം, ധാന്യങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നവര്‍, മുഴുക്കുടിയന്മാര്‍, ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമയായവര്‍... ഇത്തരക്കാര്‍ക്കിടയില്‍ യിന്‍ സന്‍പകുക്കാര്‍ ഏറെയാണെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

മുകള്‍വശത്തെ വെള്ള കാണുന്നത് യാംഗ് സന്‍പകു. മാനസികമായ തകരാറുകളാണ് യാംഗ് സന്‍പകുക്കാരുടെ വിധി എന്നാണ് വിശ്വാസം. മനോരോഗികള്‍, കൊലപാതകികള്‍, അക്രമവാസനയുള്ളവര്‍ എന്നിവര്‍ക്കിടയില്‍ യാംഗ് സന്‍പകുക്കാരെ കാണാമത്രെ.

പ്രസിദ്ധരായ ചില സന്‍പകുക്കാരെ എടുത്താല്‍ മറ്റൊരു അപായമണി കൂടി മുഴങ്ങുന്നതു കേള്‍ക്കാം. ഏബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ്. കെന്നഡി, മരിലിന്‍ മണ്‍റോ, ഇന്ദിരാഗാന്ധി. അസ്വഭാവിക മരണങ്ങളില്‍ കലാശിച്ച അസാധ്യ പ്രതിഭകള്‍. 

മലയാളത്തിലെ ചില പ്രതിഭകളുടെ മുഖചിത്രങ്ങള്‍ മുഖചിത്രങ്ങളായി അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ കണ്ടപ്പോളാണ് നമ്മുടെ നാട്ടിലും സന്‍പകൂസിന് പഞ്ഞമില്ലല്ലോ എന്നു മനസ്സിലായത്. സിനിമാതാരം പൃഥ്വിരാജ്, കഥാകൃത്തുക്കളായ സുഭാഷ്ചന്ദ്രന്‍, ആര്‍. ഉണ്ണി എന്നിവരാണ് ഇങ്ങനെ കണ്ണുകാട്ടിത്തന്ന മലയാളി സന്‍പകൂസ്. നിരീക്ഷിച്ചാല്‍ വിവിധ മേഖലകളില്‍ നിന്ന് ഇനിയും പലരേയും കണ്ടെത്താനാകും എന്നുറപ്പ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം - നിങ്ങള്‍ കരുതുന്ന പോലെ ഇതത്ര സര്‍വസാധാരണമായ സംഗതിയല്ല. അല്ലെങ്കിലും പ്രതിഭ എന്നു പറയുന്നത് സര്‍വസാധാരണമല്ലല്ലോ അഥവാ പ്രതിഭ എന്നു പറയുന്നത് ഒരിത്തിരി അബ്‌നോര്‍മാലിറ്റിയുടെ അംശം കലര്‍ന്ന വകുപ്പാണല്ലൊ. 

ഇനി ഒരു ക്ഷമാപണം - ഇങ്ങനെ ഒരു അന്ധവിശ്വാസം കൂടി പഠിപ്പിച്ചതിന്. അറിഞ്ഞതില്‍ നിന്ന് മോചനമില്ലെന്നല്ലേ പറയുന്നത്. 

ഇടതുപക്ഷ മനസ്സും ആദ്യത്തെ അച്ചുകൂടവുമൊക്കെപ്പറഞ്ഞ് അഭിമാനിക്കുന്നവരാണെങ്കിലും അന്ധവിശ്വാസങ്ങളുടെ കാര്യത്തിലും നമ്മള്‍ മലയാളീസ് ആരുടേയും പിന്നിലല്ല. പ്രേമിക്കുന്നവര്‍ തമ്മില്‍ സമ്മാനമായി ഫൈവ് സ്റ്റാര്‍ മിഠായി കൈമാറാന്‍ പാടില്ല, പേന കൈമാറാന്‍ പാടില്ല, തൂവാല കൈമാറാന്‍ പാടില്ല തുടങ്ങിയ മോഡേണ്‍ അന്ധവിശ്വാസങ്ങള്‍ കൂടി അവയുടെ ഓള്‍റെഡി നീണ്ടലിസ്റ്റില്‍ ചേര്‍ത്തുകൊണ്ട് മുന്നേറുന്നവരാണു നമ്മള്‍ - അക്കൂട്ടത്തില്‍ കിടക്കട്ടെ ഈ ഉണ്ടക്കണ്ണുകളും.

Post-postmodernism – Rejection and making : m k harikumar




transLATION : nisha g 

“ Food  doesn’t target at hunger but it targets at culture -  A technologically  and artistically created culture “ – . Harikumar.

To be stagnant, to be static is something what is against nature. Some people take it their privilege to be  silent in the realm of imaginations and romantic aspirations. We can make a quest for historic facts, can take efforts to interpret it , but if we try to become a historic fact, it pushes you into a realm of a cold stillness. We can stay by history but if we hesitate to look beyond it prevents us from looking beyond. It prevent us from introspecting what we really are.

Man is not flesh alone. This flesh contains a lively creature brimming with life thoughts and these intellectual beings grow forward. They grow into the spikes of time. Whenever you go into the past, that too is forwarded into time zone.  When we identify  ourselves, then there is no more growth.

We can never explain our existence completely. The growth of the future and the present moments all are not rational.  They do not have permanent forms.  Their fate is to change. Even logical aspects turns to be  illogical , the rational become irrational. So it becomes extremely difficult to completely identify our existence.
If we can completely , predict ourselves , we can only be that particular entity. At that spot our search ends. That is the end of all quests all growth.  So we should search for what we really are till the last drop of breath embarks in us.  If I tell it on the other side, the rejection of whatever we are gets transformed into am eternal search. This is the fresher zone we are entering into. This is what is called rejection –the most important theme in modernism.

Rejection is always there. This pull of energy in the opposite direction is actually the positive energy. If this energy isn’t present, an object can’t even visualize another object.  We are able to realize the contradictions because of this theory of rejection.

Any object tries to free from the shell of identity and that is its internal karma or the law of action for eg. A prayer in itself tries to reject itself or else existence tries to refute itself. This is an internal situation.  Even if we imprison our existence, the situation remains till the moment when prayer and existence is reality, they do not have co-rodination with the external world.  However big or small they are they have a fundamental behavior. They have themselves fixed to the corepoint – Prayer and existence are the fundamental conditions. These conditions blocks the growth. Prayer and existence are ‘nature’. If they do not grow, they become stagnant both biologically and thematically. Then we visualize before us a fundamental frozen state ‘A Samadhi’  Ideas, themes and experiences are separated and then imprisoned. Its against this rejection occurs. This doesn’t mix up with nature. Instead this itself is a part of nature and it can reject itself and it continues. Prayer us becomes a sign of tradition and a symbol of nature.  On the plain of ideas and philosophy, prayer and existence rejects to be itself. It struggles to  enter into the flow of nature. Man has to support it. It is essential for rejection and rebirth.

Each and every object enters into a thematic world after the process of self rejection. Each and every object can be visualized as a micro link on a huge chain. But these links basically reject themselves.  The question why each objection is presented in a particular place is a fundamental argument. So man frees everything from it. This freedom of getting rejected is the basic idea which brims in technology art and all permanent thoughts. We try to bud objects  in a new order. Anything like paintings, images which when removed from its original position and placed in a new environment , starts flowing with the new stream.  This is the pattern of post modernism.

Self rejection is endless creativity. It even exists in human nature.
That’s how a being rejects his childhood, youth hood and finally strictes into his old age.
എം. കെ ഹരികുമാര്‍ 

A new entity through rejection
Life has got only a  single philosophy – The flow of getting into a new stream through rejection.  Nothing remains as ever. Everything  is subjective to change. Any object desires to be transformed into a new vigour. Whatever aspect we determine to be ‘still’ that aspect gets alienated from the rest and it remains static.  That means rejection and creation are the two different sicks of the same coin – post modernism. Actually an object or a theme stops representing itself and gets projected into the spikes of time or momentum of the cosmos or it gets viewed from various angles.  For instance, we can see this in the creative work of a small brochure.  No colours in a brochure are predetermined . It is according to the taste of the designer at that particular moment. Whatever is required gets in automatically. The cut outs or collagues or colour strokes are arranged according to different symbols and representations.  A Kathakali head , musical instruments  and even sceneries  merging with the theme may be beyond question. Those images  aren’t direct representations but indifferent expressions. Finally what the brochure will be even beyond the theme or idea to be given. Thus the theme of the brochure rejects itself and creates something entirely new. If there is no rejection then there is no creation.  In post modernism there is nothing like permanent identity.  If you have something like that it attains a status of an immovable  corpse. Thoughts should be innovative.  Identity imprisons man.  Therefore mobility of objects through the waves of ideas gets static. To intersect is the characteristic of modern philosophy. Whatever symbols we find in the web is meant for rejection and creativity of modern mankind. In any object there be an internalized and externalized identity. The instance of bullock head symbolizes a forest. But if its just a painted skeletal frame work of it kept in a restaurant or art gallery, its not a forest it represent but points towards culture.  Thus the OX head deviates from its original idea and exists as a new entity or image. In public it usually is an image for memory. It is reborn as an image for broken relationships. Any object has liberation for itself. It has in itself an innate desire to liberate. In its mundane existence , first of all is not melted into a performance.  Its exists  in many forms. Secondly, it penetrates through human thoughts ; traditional frames, through various situations and changes into aspects of various objects and themes.  We can quote the example of  landscape photograph.  The silvery sky, the trees and the plains blends to form the picture. But if the silvery sky – a split opening alone is taken for graphic designing, it becomes emphatic on that aspect and further if the graphics attains the adaptable characteristics then only the process of rejection and creativity will take place.
Objects or ideas may be a part of  some scientific truth. Yet it may also be the raw materials for many other  creations.  That emphasizes on the fact that there is no definite meaning or culture for anything. If we reset them it becomes a reality. We can reset our own reality. Any object becomes a symbol. This activity is rejection and creation.

Self rejection and makings  moves parallel to all ancient principle, this topples the concept of all art forms.  I am reminded of the street singe who I met a few days ago. That eve I was travelling from Tripunithura to Muvattupuzha. I saw a group of blind women.  They were street singers. They were singing an old song of Smt.Janaki. ( the very famour play back singer) which had the meaning  “ When you laugh the world laughs with you, but when you cry, you cry alone “ When I heard the song I comprehended it as an example for my topic . Neither the tune nor the song had anything to do with the ancient singer. None of the singers needed the situation for which the song was created, the background etc.  The singers rejected the ancient situations and created a new song according to their mood. Here what has happened is nothing but the self rejection of the old song the creation of the new singers.

Numerous bits
Today a wholesome appreciation, thematic presentation or interpretation is inapplicable. Actually the bits are gaining prominence . These bits acts like cinematic experiences. Even though contradictory it is taken as a unified whole.  The perspective towards Tov experiences can be taken as an example.  No vision becomes isolated nor gains importance. One after the other these visions gain prominence. May be the FV Shows we do watch is incomplete  yet. We switch on to other programmes or other channels. But we take all these as connected experiences or else the various programmes become a part of a greater experience.  With these broken bits we gain a wider experience. This is nothing by ‘virtual reality’

The new cultural and traditional life hints at the fact that wholesome thematic aspects will never be adapt for renounciation and creativity. Each and every moment we find a kind of novelty in each and every object or else it seems to be do. As we can find statues and carvings already which exists within the craggy rocks, there is a tendency for every entity to reject itself and acquire a new form.  Therefore it is unreal to consider an object based on its momentary elements and covering it by the misty viel of the wider and broader thematic concept. When we travel through the bits of each second there is  possibility to reject itself and merge itself into a innovative existence.

We do not get enough time to watch along movie or stage performance. Longer interpretations are very against our existence. If we can easily gain it by bits longer interpretations do become a burden.
So it becomes difficult for a person to be the prisoner in the field of art or culture. Man realize that he is a cultural creature traversing through art forms, cultural activities, commercial objects and technically advanced musical instruments. But he need not focus himself to remain a creature woven into a definite pattern because he has the tendency to reject himself.
Travelling through the newly created commodities he experiment with his own existence.
Courage, creativity, consciousness– Everything is being experimented by the human being. Thus from the cosmic experience of the theme, he gets split himself into bit of simple traditional experiences evolving into a newer forms and gets self regenerated. There’s no identity or innate romanticism in it – Both are against the totally free flow of the cosmic energy.  Even in the modern digital technology we have this concept of rejection and renovation. Let us take the concept of ‘virtual reality’ Internet webpages are many in one.  These pages become a reality through links.  But it doesn’t have series, history, specificity of objects or humans.  It keeps on changing according to how we use it.  It travels from the page of the person who select it according to his desire. It  is not necessary that one may return to the page once stared. Each and every paths are opened according to the inquisitive nature of the minutes.

The motion of fishes is an identical phenomenon to explain this. Fishes  do not have  pathways for themselves. All the paths are created in  a momentary instinct. Right at that minute they disappear. This itself is post modernism.  It is nothing but traversing through each time molecules and that to never to return. Self rejection is nothing but rowing with memories and getting into  a shell of self oblivion. Even in recreation we can see that memory and forget fullness are two sides of the same aspect. No cyber pages can accept the motherhood of history.  Those like the multiple  forms hidden within an object create virtual realities. Each single page is multiple pages. But doesn’t link in ideas, themes of forms. Similarly in post modernism  there are chances for rejection and creation. Even in an existence of contradictions we select according to our taste.  Nothing is linked in a series , continuously or thematic resemblance  “ Whatever we are we try to reject it and become a newer identity.
This is a hidden message and it doesn’t hint at anybody but it is purely symbolic ( or conceptual).

                                                              
എം  കെ.ഹരികുമാറിന്റെ  നിരാസവും  നിര്‍മ്മാണവും [ഉത്തര -ഉത്തരാധുനികത ]എന്ന 
ലേഖനത്തിന്റെ പരിഭാഷ