Followers

Sunday, January 2, 2011

ezhuth online / january 2011

courtesy:google


happy new year

സന്തോഷ് പാലായുടെ കവിതകൾ


ആക്രോശം


ശക്തിയായടിച്ച ഒരു കാറ്റില്‍
എന്റെ വാക്ക്
നാലു പേരെ മലിനപ്പെടുത്തുന്നു

വറ്റിവരണ്ടൊരു
കരയുടെ വക്കില്‍ നിന്നൊരു
മഹാനദി പിറവിയെടുക്കുന്നു

വീട്ടില്‍ പോടാ വീട്ടില്‍ പോടാ
എന്നാക്രോശിക്കുന്നു
മുറ്റത്തു നിന്ന് അമ്മ


ഉച്ചവെയില്‍

ചുട്ടരച്ച ചമ്മന്തിയാണെപ്പം
നോക്കിയാലുമെന്‍
കൊച്ചു ചോറ്റുപാത്രത്തെ
മണക്കുന്നതെന്നെത്തി നോക്കി
പറയുന്നു പകലുകള്‍
തൊട്ടുതൊട്ടൊപ്പമിരുന്നു-
പ്പിലിട്ടത് കട്ടുനക്കുമ്പോള്‍
വട്ടമിട്ടു പറക്കുന്ന
കൊച്ചുവര്‍ത്തമാനത്തി-
ലെത്ര ലോകമിരമ്പിയാര്‍ക്കുന്നു!

സത്യമെന്റെ പത്ത് ബിയില്‍
കുട്ടിമോനിട്ടറിനെ
ഉപ്പ് നൂലില്‍കെട്ടി
നക്കിയുണര്‍ത്തുമ്പോള്‍
തൊട്ടുനില്‍ക്കുന്നു ടീച്ചര്‍
ഉത്തരക്കടലാസെന്നെ
ഉത്തരം മുട്ടിച്ചകത്തുന്നു
ഉച്ചവെയിലന്നും ഉദാസീനനായി
ഉത്തരം തേടിയകലുന്നു.


വിശ്വസിച്ചാലും ഇല്ലെങ്കിലും


ഒരു മരം വച്ചു പിടിപ്പിച്ചിരുന്നു

അത് ആകാശം മുട്ടെ വളരുമെന്നും
അതിന്റെ തണല്‍ ജീവിതം തണുപ്പിക്കുമെന്നും
ഒരു നിഴലായി എപ്പോഴും കൂടെയുണ്ടാവുമെന്നും
അതിനടിയിലിരുന്നാല്‍ ബോധമുദിക്കുമെന്നും
ഉണരുമ്പോള്‍ ഒരു ഇതിഹാസം പിറക്കുമെന്നും
വിശ്വസിച്ചിരുന്നു
ഈ വിശ്വാസങ്ങളിലൊന്നും വിശ്വസിക്കാതിരുന്ന
ഒരു കമ്മ്യൂണിസ്റ്റ് പച്ചയായിരുന്നു
അന്ന് നട്ടു വളര്‍ത്തിയതെന്ന്
അക്ഷരങ്ങള്‍ മാഞ്ഞുപോകാന്‍
തുടങ്ങിയപ്പോഴാണ് മനസ്സിലായത്

ezhuth /january 2011

courtesy:google

എഡിറ്റോറിയൽ:മാത്യൂ നെല്ലിക്കുന്ന്‌


ഒ വി ഉഷ

സനാതനൻ

ഹരിദാസ് വളമംഗലം

രാജേഷ് ചിത്തിര

രക്ഷമാം


sanathanan

വേടന്റെ കൂട്ടിൽ നിന്ന് ചാടി
കടുവയുടെ മടയിൽ പെടുമ്പോലെയാണ്
രക്ഷപ്പെടലുകളെല്ലാം

അവൻ രക്ഷപ്പെട്ടു എന്ന് ഞാൻ
പറഞ്ഞപ്പോഴും
ഞാൻ രക്ഷപ്പെട്ടു എന്ന് അവൾ
പറഞ്ഞപ്പോഴും സംഭവിച്ചത് മറ്റൊന്നല്ല

രക്ഷപെട്ടു എന്നാൽ എന്താണ് സത്യത്തിൽ..!
റിട്ടയറാവുന്നതിന്റെ തലേന്ന് മരിച്ചുപോയ
ആളുടെ മകൻ എന്നാണോ ?
പ്രതീക്ഷിച്ച ട്രയിൻ കിട്ടാ‍തെ വന്നതിനാൽ
ഒളിച്ചോട്ടത്തിനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടിവന്ന
കാമുകീകാമുകന്മാരെന്നോ?

ആർക്കറിയാം..?
എന്തായാലും എനിക്കറിയില്ലതന്നെ..
ഞാൻ ഇനിയും രക്ഷപെടാനിരിക്കുന്നതേയുള്ളു
രക്ഷപെടലിൽ നിന്ന് രക്ഷപെട്ട് രക്ഷപെട്ട്
ഞാനിങ്ങനെ കാത്തിരിക്കുന്നു
ഒടുക്കത്തെ രക്ഷപെടലിനായി..

അതുവരെ
സ്വന്തം തുകലിൽ ചെണ്ടയുണ്ടാക്കി
കൊട്ടിപ്പാടുന്നവരുടെ ക്യൂവിൽ ഞാനുമുണ്ടാകും..

സാക്ഷാത്കാരം


rajesh chithira
എല്ലാം നീ പറഞ്ഞു തന്നതുപോലെ,

ഗ്രോസറിയിലെ ചെക്കന്റെ
മുഷിഞ്ഞ വേഷം ,

ലോകത്തെ കാണിക്കാന്‍ മടിക്കുന്ന
രണ്ടു ചെരുപ്പുകള്‍,
കയ്യിലെ കടുംനീല കവറില്‍
ഭദ്രം,നമ്മുടെ പ്രണയം

അഞ്ചാം നിലയില്‍ ലിഫ്ടിറങ്ങി,
പെട്ടന്നൊരു തിരിച്ചറിവുപോലെ,
സ്വയം ശപിച്ച്,
നഖം കടിച്ചു,
നാലാം നിലയിലേക്ക് ....

ഒളികണ്ണാല്‍ ചുറ്റും നോക്കി
ബെല്ലടിക്കാതെ തുറക്കപ്പെട്ട
വാതില്‍
ഉള്ളില്‍ ഇനി എനിക്ക് നീയും
നിനക്ക് ഞാനും മാത്രം

നാളെ എല്ലാം പതിവുപോലെ
പതിനെട്ടു ഡിഗ്രിയിലും
തണുപ്പറിയാത്ത ഈ മുറി,
അല്പം തുറന്ന ജനല്‍ വിരിയിലൂടെ
ഒളികണ്ണെറിയുന്ന വെളിച്ചം,
ക്ഷീണത്താല്‍ ഞരങ്ങുന്ന ഫാന്‍,
സ്ഥാനം തെറ്റിയ വിരിപ്പുകള്‍
അകമേ നിന്നടഞ്ഞ വാതില്‍ ...

ഉരിഞ്ഞെറിഞ്ഞ വസ്ത്രങ്ങളെ പോലെ
നാം നമ്മളെ ഉപേക്ഷിക്കുമ്പോള്‍ ,
പരസ്പരം നഖങ്ങളാഴ്ത്തിയെക്കാം
ചുണ്ടുകളില്‍ ചോര പൊടിച്ചു
മുഖങ്ങള്‍ ചുവന്നേക്കാം

ആദ്യം കാണുന്നവര്‍ക്ക്
നീയില്ല,
ഞാന്‍ മാത്രമാണെന്ന് തോന്നിയേക്കാം

ഒരു പ്രണയം ഇതിലേറെ
സാക്ഷാത്കരിക്കപ്പെടുന്നതെങ്ങിനെ ....

ടി എ ശശിയുടെ കവിതകൾ




t a sasi
മഴ/കടല്‍


മേഘങ്ങളില്‍
ജീവിച്ചിരിപ്പുണ്ട് മഴ.

മഴയെന്ന് നമ്മള്‍ പറയുന്നത്
ഭൂമിയിലേക്കുള്ള അതിന്റെ
ജഡമൊഴുക്കിയുള്ള
സംസ്കാരയാത്രയെയാണ്‌.

മണ്ണില്‍ താഴ്ന്നു താഴ്ന്നു
പോകുന്നുണ്ട്..;
കെട്ടിക്കിടന്നാലുംഭൂമി മഴയെ
സംസ്കരിക്കുവാന്‍ ശ്രമിക്കുന്നുണ്ട്.

ഭൂമിക്കുള്ളിലേക്കിറങ്ങിപ്പോകുവാന്‍
കഴിയാതെ
മണ്ണിനും മറയിടാന്‍
കഴിയാതെ
ഭൂമി മുക്കാലും നിറഞ്ഞ്‌
സംസ്കരിക്കുവാന്‍
കഴിയാതെവന്ന
മഴയുടെ ജഡമാണ്‌ കടല്‍.

മയില്‍പ്പെട്ടി

നിറങ്ങളെ വെക്കുന്നതിന്‌
ഒരു പെട്ടിയുണ്ട്
അതില്‍ പേരെഴുതണം
''നീ ഒരു പേരു പറയൂ''

''നിറങ്ങളുടെ പെട്ടി
മയില്‍പ്പെട്ടി''

രാത്രിയില്‍ ഒരു കള്ളന്‍ വന്നു;
നേര്‍ത്ത വെളിച്ചം തെളിച്ച്
ആദ്യം കണ്ടത്
മയില്‍പ്പെട്ടി.

ഉള്ളില്‍
മയിലാകാം
മയിലെണ്ണയാകാം
പീലിയാകാം;
കള്ളന്‍ വിചാരിച്ചു.

പഴയ വീട്
കുഴഞ്ഞു കൂടിയിട്ടുണ്ട്
കൂട്ടിപ്പിടിച്ചിട്ടുണ്ട്
എന്നിട്ടുമറിയുന്നില്ല;
പകരുന്നുമില്ല
ഉള്ളിലെച്ചൂടിനെയു-
മിരുവരും.

പകരാച്ചൂടിനിപ്പോള്‍
ജടപിടിച്ചിരിക്കും;
ജടയോ, അതിലിപ്പോള്‍
ചിതലും കേറാം.

പുതുക്കാറില്ല വീടിനെ
വെള്ള കാണാറുമില്ല,
പോതുള്ള കഴുക്കോലും
പൊട്ടിയ തറയും.

ചിലപ്പോഴൊക്കെ
ഇഴഞ്ഞെത്തും ചിതലും
കടിച്ചുണര്‍ത്താറുണ്ട്
ഇരുവരേയും.
--

അരോചകം

ഒരൊച്ചയും
മൗനത്തിലേക്കു
വളരുന്നില്ലല്ലൊ.

ചില നേരങ്ങളില്‍
ഓര്‍മ്മയിലും
ഉറക്കത്തിലും
ചെമ്പു കീറുമ്പോലു-
ള്ളൊരൊച്ചയുണ്ടാകുന്നു.

മേഘങ്ങളിലും
വായുവിലും ചവിട്ടി
ദൈവം ഭൂമിയിലേ-
ക്കിറങ്ങുന്നുണ്ട്.

ചെമ്പു കീറുന്നൊരൊച്ച
ദൈവത്തിനരോചക-
മാകുമോയെന്തൊ;
നിന്നെപ്പോലെ?.
----------------------------------

കറുത്ത കുപ്പായക്കാരന്‍



reeni mambalam




"എന്നെയും കൂടി കൊണ്ടുപോകില്ലേ?"

എന്റെ ചോദ്യം ഗൗനിക്കാതെ നടന്നകന്ന അവന്‍ കറുത്തനിറമുള്ള കുപ്പായം ധരിച്ചിരുന്നു. കയ്യിലുണ്ടായിരുന്ന റാന്തല്‍ വിളക്കിന്‌ കറുത്തനിറമായിരുന്നു. ഇരുട്ടിനെ നക്കുന്ന തീനാളത്തില്‍നിന്നും പുളഞ്ഞുയരുന്ന കറുത്തപുക. ഞാന്‍ ഈയിടെയായി അവനെ കൂടുതല്‍ ശ്രദ്ധിക്കുന്നു.

പട്ടികള്‍ ഓലിയിടുന്ന ശബ്ദം.

ഹൃദയം നീറുന്നു, കൂര്‍ത്തനഖങ്ങള്‍കൊണ്ട്‌ ആരോ മാന്തിയതുപോലെ. ഇളം മനസ്സിന്റെ വാക്കുകള്‍ ഇത്രയും പൊള്ളലേല്‍പ്പിക്കുമെന്ന് അറിഞ്ഞിരുന്നില്ല. ഇത്‌ അമേരിക്കയാണ്‌. ഇവിടെ വാക്കുകളില്‍ സ്നേഹം വിളക്കുകൊളുത്തുന്നതിലേറെ അമ്പുകളായി വേദനിപ്പിക്കുകയാണ്‌.

മുന്നില്‍, മാറിനടക്കുവാന്‍ കൈവഴികളില്ലാത്ത അടഞ്ഞപാത. വായിച്ചുമടുത്തൊരു പുസ്തകമായി എന്റെ ജീവിതം വഴിയോരത്ത്‌ കമഴ്‌ന്നുകിടക്കുന്നു, കാറ്റിനുപോലും താളുകള്‍ മറിക്കുവാനാവാതെ..

കാര്‍മേഘങ്ങള്‍ മാറി ചന്ദ്രക്കലതെളിഞ്ഞപ്പോള്‍ ഞാന്‍ വിളക്കണച്ച്‌ കിടന്നു. എന്നെ ഉറക്കുവാന്‍ അമ്മ പറഞ്ഞുതന്ന അമ്പിളിയമ്മാവനെക്കുറിച്ചുള്ള രാക്കഥകള്‍ ഓര്‍ത്തു. എന്നോടൊരു ആശ്വാസവാക്കുപോലും പറയാതെ, ഏതോ അപരിചിതമായൊരു ലോകത്തേക്ക്‌ പോയ അമ്മയെക്കുറിച്ച്‌ ചിന്തിച്ചുറങ്ങി.

" എമേര്‍ജെന്‍സിറൂമിലേക്ക്‌ വേഗമൊന്നു വരുമോ, ഉണ്ണി ആള്‍മോസ്റ്റ്‌ ...." പ്രിയപ്പെട്ടസുഹൃത്തിന്റെ തേങ്ങലില്‍ പൊട്ടിപ്പിളര്‍ന്ന ശബ്ദം ഫോണിലൂടെ.

മുഴുമിക്കാനാവാഞ്ഞവാക്കുകള്‍ ഉറക്കത്തെ മുറിച്ചു.

എമേര്‍ജെന്‍സിറൂമില്‍ താളംതെറ്റിയഹൃദയമിടിപ്പുമായി ജീവന്‍വാര്‍ന്നുപോവുന്ന ശരീരം മനസ്സില്‍ കണ്ടു.

കാര്‍ ഹൈവേയില്‍ കയറിയപ്പോള്‍ ഇരുപത്തിനാലുമണിക്കൂറും തുറന്നിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ വിളക്കുകാലിനരുകില്‍ അവനെ നോക്കി. അശ്രദ്ധമായി ഓടിക്കുന്ന കാറുകളിലെത്തുന്ന ഇരകളെത്തേടി അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. അവനെ കണ്ടില്ല. കാറിന്റെ ഗ്ലാസ്സുകള്‍ പൊങ്ങിയിരുന്നിട്ടും മരണത്തിന്റെ മണം വന്നുനിറയുന്നു. ഓര്‍മ്മകളില്‍ അതിന്‌ കുന്തിരുക്കത്തിന്റെയും റീത്തുകളിലെ പൂക്കളുടെയും മണമായിരുന്നു, അമേരിക്കയിലെ ശീതീകരിച്ച ഫ്യൂണറല്‍ഹോമുകളില്‍ ഈ മണങ്ങള്‍ അന്യമാണെങ്കിലും.

ആശുപത്രിച്ചുവരുകളുടെ പുറകിലൊളിച്ച്‌ അവന്‍ നില്‍പ്പുണ്ടോയെന്ന് നോക്കി. ദൂരെ നിലാവെളിച്ചത്തില്‍ കറുത്ത കുപ്പായം കണ്ടു. വിളക്കിലെ തിരി കെട്ടിരുന്നു. വിശ്രമിക്കുകയാവും. എന്റെ മനസ്സ്‌ തണുത്തു.

സുഹൃത്ത്‌ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. " അപകടസ്ഥിതി കഴിഞ്ഞുവെന്ന് ഡോക്ടേര്‍സ്‌ പറയുന്നു."

വഴുവഴുത്തനിമിഷങ്ങള്‍ പുറന്തോടിനുള്ളിലെ ഒച്ചുകളെപ്പോലെ ആലസ്യത്തോടെ ചുരുണ്ടിരുന്നു.

"കാണണമെങ്കില്‍ അകത്തേക്ക്‌ കയറാം. ഇപ്പോള്‍ സ്റ്റെബിലൈസ്‌ ചെയ്തു. മരുന്നുകള്‍ കൊടുത്ത്‌ മയക്കിയിട്ടിരിക്കുന്നു." ഡോക്ടര്‍ വെളിയില്‍ വന്നുപറഞ്ഞു.

ജീവിതവും മരണവും ഒരുമിച്ചുകഴിയുന്ന വഴിയമ്പലമായി ആറാംനിലയിലെ എമേര്‍ജെന്‍സിറൂം. അവിടെ രോഗികളുടെ തലയില്‍ വിധി കുത്തിക്കുറിച്ചതെന്തെന്നറിയാതെ പ്രയത്നിക്കുന്ന മെഡിക്കല്‍റ്റീം. അവരുടെ ചിന്തകളെ പാളിച്ച്‌, കൈകളെ പിഴപ്പിച്ച്‌ മരണം കാത്തിരിക്കുന്നു.

കൈകള്‍ മയക്കത്തിലും ആരെയോ പരതി. നാഡിസ്പന്ദനങ്ങളീലൂടെ അവ പറഞ്ഞു.

-എന്നെ അവന്‌ വിട്ടുകൊടുക്കരുതേ-

നിസ്സഹായതയോടെ ഞാനെഴുന്നേറ്റു മാറി.

അമ്മക്കോഴി അടയിരിക്കുന്നപോലെ ചൂടുനല്‍കിക്കൊണ്ട്‌, ഭര്‍ത്താവിന്റെ തണുത്ത കൈകള്‍ സുഹൃത്ത്‌ സ്വന്തം കൈക്കുള്ളിലാക്കി.

ഹൃദയത്തിന്റെ ഭാഷ കരങ്ങളിലൂടെ ഒഴുകിവരുന്നത്‌ കേള്‍ക്കാമായിരുന്നു.

-എനിക്കിനിയും ജീവിക്കണം, പലതും ചെയ്തുതീര്‍ക്കുവാനുണ്ട്‌. കുട്ടികളെ സ്നേഹിച്ച്‌ തീര്‍ന്നിട്ടില്ല, പേരക്കുട്ടികളോടൊപ്പം കളിച്ച്‌ മതിവന്നിട്ടില്ല-

അവര്‍ ഭര്‍ത്താവിന്റെ വിരലുകളില്‍ അമര്‍ത്തിപ്പിടിച്ചു.

-എനിക്കൊരു കൂട്ടായി എന്നും എന്നോടൊപ്പമുണ്ടാവണം, കണ്ടുകൊണ്ടിരിക്കാമല്ലോ-

എനിക്ക്‌ ദു:ഖം വന്നു. സ്നേഹിച്ചവരെല്ലാം എന്നെ വേദനിപ്പിച്ചിട്ടേയുള്ളു.

തിരികെ വരും വഴി ആശുപത്രിയുടെ സമീപമുള്ള ശ്മശാനത്തില്‍ അവനിരുന്ന് ഉറങ്ങുന്നതുകണ്ടു. ഇന്നത്തെ ജോലി കഴിഞ്ഞിരിക്കും. ശബ്ദമുണ്ടാക്കാതെ ഞാന്‍ അകത്തുകടന്നു. വളപ്പിനുള്ളിലെ നിശ്ശബ്ദതയും സമാധാനവും എനിക്ക്‌ ഉന്മാദം പകര്‍ന്നു. മറ്റൊരുലോകം കൈകാട്ടിവിളിച്ചു. അവിടെ ബന്ധങ്ങള്‍ക്ക്‌ പ്രസക്തിയില്ല. കുടുംബങ്ങള്‍ക്ക്‌ സ്ഥാനമില്ല.

"നിങ്ങളോടെനിക്ക്‌ ദേഷ്യമാണ്‌. നിങ്ങളെന്നെ വേദനിപ്പിച്ചിട്ടേയുള്ളു."

ശരിയും തെറ്റും തിരിച്ചറിയാനാവാതെ, സങ്കരസംസ്കാരത്തിന്റെ ചുഴിയിലകപ്പെട്ട യുവമനസ്സിന്റെ വാക്കുകള്‍.

പ്രസവവേദന ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങിനിന്ന ഞാന്‍ നടുങ്ങി. എവിടെയാണു തെറ്റിയത്‌? എന്തു തെറ്റാണു ചെയ്തത്‌? അറിഞ്ഞുകൊണ്ടുചെയ്തതെറ്റുകള്‍ വിരലിലെണ്ണാവുന്നത്‌. നന്മക്കെന്ന് കരുതിചെയ്തവയെല്ലാം തലമുറകളുടെ വിടവ്‌ തെറ്റായിക്കാണിക്കുന്നു.

അമ്മയായിട്ടല്ലല്ലോ ഞാനി ഭൂമിയില്‍ പിറന്നത്‌. ബാലപാഠം പറഞ്ഞുതന്നതും പഠിപ്പിച്ചതും നീ തന്നെയല്ലേ? ഒരു ആയുഷ്ക്കാലം മുഴുവന്‍ പഠിച്ചാലും തീരാത്ത മാതൃപാഠങ്ങള്‍ക്കായി കുറച്ചുകൂടിസമയം അനുവദിച്ചുതരൂ.

ഞാന്‍ കറുത്തകുപ്പായക്കാരന്റെ അടുക്കലേക്ക്‌ നടന്ന് അവനെ തട്ടിയുണര്‍ത്തി.

"എന്നെയും നിന്റെ ലോകത്തിലേക്ക്‌ കൊണ്ടുപോകു. എങ്കില്‍ നിനക്കിപ്പോള്‍ വിരസനായി ഉറങ്ങേണ്ടതില്ല."

നിര്‍ജ്ജീവമായ കണ്ണൂകളാല്‍ എന്നെ നോക്കിയപ്പോള്‍ വിളിച്ചുണര്‍ത്തിയതിന്റെ അലോസരം മുഖത്തുണ്ടായിരുന്നു. അവനും വിശ്രമംവേണമോയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

അവന്റെ മുഖത്തൊരു ചെറുപുഞ്ചിരി പടര്‍ന്നു.

"ഇതാണ്‌ ജീവിതം. നിന്നെ നോവിക്കാനായി പാലുകുടിച്ച കുപ്പികളുടച്ച്‌ അവര്‍ നിന്റെ വഴിയില്‍ വിതറും. എത്രയോ അമ്പുകള്‍ ഇനിയും നിനക്കുനേരെ തൊടുത്തുവിടുവാനുണ്ട്‌, എത്രയോ ആണികള്‍ നിന്നില്‍ തറയ്ക്കുവാനുണ്ട്‌. നിന്നെ സൃഷ്ടിച്ച ദൈവം നിനക്കായി ഒരു തുരുത്തിയില്‍ കണ്ണുനീര്‍ കരുതിവച്ചിരിക്കുന്നു. അതുമുഴുവന്‍ ഒഴുക്കിത്തീര്‍ക്കാതെ ഈ ജന്മം അവസാനിപ്പിക്കുവാനാവില്ല."

അവനെന്നെ സ്നേഹത്തോടെ തലോടി. കണ്ണുകളില്‍ സഹതാപം നിഴലിച്ചിരുന്നു.

"പിടിച്ചുനില്‍ക്കുവാന്‍ ശ്രമിക്കു. സ്നേഹംകൊണ്ടവരെ കീഴടക്കു. നീ ചുമക്കുന്ന മരക്കുരിശ്‌ എത്രയോ ചെറുതാണ്‌."

എന്നില്‍നിന്ന്‌ ഓടിയകലാന്‍ ശ്രമിക്കുംപോലെ അവന്‍ ധ്രുതിയില്‍ നടന്നുമറഞ്ഞു.


*reenimambalam@gmail.com

കവിയും കവിതയും




sreedevi nair

കാവ്യമോഹനമായൊരു കവിതജനിയ്ക്കുന്നു.
വരദാനമായന്നുകവിയുംപിറക്കുന്നു!
കഥയറിയാതെ ഗദ്യം ജനിയ്ക്കുമ്പോള്‍,
കവികള്‍ മരിക്കുന്നൂ, കദനം നിരത്തുന്നൂ.


കണ്ടതും കേട്ടതും കവിതയായ്ത്തീരുമ്പോള്‍,
കവികള്‍ പെരുകുന്നൂ,കവിതകരയുന്നൂ.
കാണാത്ത അര്‍ത്ഥങ്ങള്‍ തെരയുന്നൂ കവിത,
കാലത്തെക്കാണാതെ അലയുന്നുകവിയും!


കാലഹരണമായ് ത്തീരുന്ന മോഹങ്ങള്‍
കവിതയായ് ത്തീരുന്നു ഇരുളിന്റെ മറവില്‍!
എന്തുമെഴുതുവാന്‍ ഇഷ്ടമായ് തീര്‍ക്കുവാന്‍,
പദവിതന്‍ അര്‍ത്ഥമായ്,തീരുന്നു കവിത.

അധികാരപ്പെരുമകള്‍ കാട്ടുന്നു കവിത,
സല്‍ക്കാരപ്രിയരാകുന്നു കവികള്‍.
നന്നെന്നു പറയുന്നു വാലാട്ടി നടക്കുന്നൂ,
പിന്നൊന്നു മറിയാതെ അകമേ ചിരിക്കുന്നു.


കൈനീട്ടി നില്‍ക്കുന്നൂ,കൈപ്പണം വാങ്ങുന്നൂ,
കാണാതെ നടക്കുന്നൂ,നവവീഥി തേടുന്നു.
മരണമായ് നിറയുന്നൂ ,മനമില്ലാക്കവിതകള്‍,
കാലമേ,കവിതയെ തിരിച്ചൊന്നു നല്‍കുമോ?

സ്പെഷ്യല്‍സ്കൂള്‍ സിലബസ്


dhanyadas

റോഡ്‌ ഏറെക്കുറെ ശാന്തമാണ്.

ആകാശത്തേക്ക് പണിക്കുപോവുന്ന കിളികള്‍
കൂട് വിട്ടുണരുന്നതേയുള്ളൂ .
ഓരോ മരത്തിന്റെയും കവരക്കമ്പുകളില്‍
രാത്രി മറന്നുവെച്ചുപോയ
നിലാവിന്റെ ബാക്കിയുണ്ട്.

അകത്തേക്ക് വളഞ്ഞ ചോദ്യങ്ങളുമായി
ഒരു നാലു വയസ്സുകാരി
വിരലുകളില്‍
അവളുടേതായ സംഗീതമൊഴുക്കുന്നുണ്ട്.
നീലഫ്രോക്കിട്ട ഒരു ഗ്രഹത്തില്‍ നിന്നും
ഇറങ്ങിവന്നതെന്ന് തോന്നുമവളെക്കണ്ടാല്‍ .

വര്‍ഷങ്ങള്‍ക്കൊപ്പം നടക്കാന്‍ മടിച്ച
അവളുടെ കുഞ്ഞുശരീരത്തെ
ഒരു മഞ്ഞുകാലത്തിനും കൊടുക്കാതെ
വയലിന്‍പാട്ടിന്റെ വെയിലത്തൂടെ
പിടിച്ചുനടത്തുന്നുണ്ടമ്മ.

ഒരുമ്മ കൊണ്ട് കഴുകിക്കളയണം
അവളുടെ ചെറുവിരലിന്റെയറ്റത്ത്
ആരും കാണാതൊളിപ്പിച്ച
മരുന്നുകറ മുഴുക്കെ.

റോഡ്‌ തിങ്ങിനിറയുന്നു .

പറന്നുപോയ കിളികളില്‍ കുറെയെണ്ണം
പണിയില്ലാതെ തിരികെപ്പോരുന്നു.
മരക്കൊമ്പുകളില്‍ ,
പൊട്ടിച്ചിരികള്‍ പിരിച്ചെടുത്ത കയറുകള്‍
പകലുകളെ വീശിപ്പിടിക്കുന്നു.

ചുണ്ടത്ത് പറ്റിപ്പിടിച്ച
പഞ്ചസാരത്തരികള്‍ തൂത്തുകളഞ്ഞ് ,
പേന കവിയും കൌതുകത്താല്‍
വണ്ടിയിലേക്ക് കയറുംമുന്നേ
അവളെറിഞ്ഞിട്ടുപോയ ഒരു നോട്ടമുണ്ടല്ലോ
അതുമതി,
ഇനിയെഴുതും കവിതകളില്‍ നിന്ന്
പെരുമഴ പെയ്യാന്‍.
--

കഥ-വഴിക്കാഴ്ചകൾ

velliyodan







ചിന്തയുടെ ജാലകം തുറന്ന്‌


m c rajanarayanan

എം. കെ. ഹരികുമാറിന്റെ 'അക്ഷരജാലകം' എന്ന കോളത്തെ വിലയിരുത്തുകയാണ്‌ പ്രമുഖ സാഹിത്യ നിരൂപകനായ എം. സി. രാജനാരായണൻ

പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ഒരു പംക്തി നിരവധി വർഷങ്ങളായി ഇടതടവില്ലാതെ കൈകാര്യം ചെയ്യുക എന്നത്‌ ക്ഷിപ്രസാധ്യമായ കാര്യമല്ല. പ്രചാരത്തിന്റെ ഗ്രാഫ്‌ ഉയരുമ്പോഴും ആഴവും പറപ്പും കുറയാതെ അകക്കാമ്പിൽ ചിന്തയ്ക്കുള്ള വകയൊരുക്കിക്കൊണ്ട്‌ എഴുതിക്കൊണ്ടിരിക്കുന്ന പംക്തി എന്നതാണ്‌ കലാകൗമുദിയിലെ എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലക'ത്തിന്റെ സവിശേഷത.
പതിറ്റാണ്ടിലേറെയായി സാഹിത്യരംഗത്തെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന 'അക്ഷരജാലകം' മലയാള പത്ര/സാഹിത്യരംഗത്തെ ഏറ്റവും പ്രചാരമുള്ള കോളമാണെന്നത്‌ കേവലയാഥാർത്ഥ്യം മാത്രമാകുന്നു. നിരൂപണരംഗത്ത്‌ ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ടാണ്‌ ഹരികുമാർ സാഹിത്യരംഗത്ത്‌ സ്വന്തം ഇടം നേടുന്നത്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ (1984) മനുഷ്യാംബരാന്തങ്ങൾ (1989) കഥ ആധുനികതയ്ക്കു ശേഷം (2000) തുടങ്ങിയ ആദ്യകാല സൃഷ്ടികൾ കൊണ്ടുതന്നെ എം.കെ.ഹരികുമാർ എന്ന സാഹിത്യനിരൂപകൻ സ്വന്തം തട്ടകം കണ്ടെത്തിയിരുന്നു. മറ്റ്‌ നിരൂപകരിൽ നിന്ന്‌ വ്യത്യസ്തമായി ചിന്തയുടെ ജ്വലിക്കുന്ന അക്ഷരങ്ങൾ അണിനിരത്തിക്കൊണ്ടാണ്‌ അദ്ദേഹം രചന നിർവ്വഹിക്കുന്നത്‌. മനനത്തിന്റെ വാതായനങ്ങൾ തുറന്നുകൊണ്ടും.
സാഹിത്യനിരൂപണ പംക്തിയായ 'അക്ഷരജാലക'ത്തിന്‌ വൈജാത്യങ്ങൾക്കൊപ്പംതന്നെചില സജാത്യങ്ങളും എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലവുമായി കാണാവുന്നത്‌ സ്വാഭാവികം. വ്യക്തിഗതമായ അനുഭവങ്ങളല്ല പിൽക്കാല സംഭവങ്ങളെയും അവതരിപ്പിക്കുന്ന എം.കൃഷ്ണൻനായരുടെ ശൈലിയിൽ നിന്ന്‌ ഏറെ ഭിന്നമാണ്‌ എം.കെ.ഹരികുമാറിന്റെ രചനാരീതി. ചില കാര്യങ്ങളിൽ ബോധപൂർവ്വമല്ലാത്ത ചില അടുപ്പങ്ങൾ കാണാമെങ്കിലും രൂപഭാവങ്ങളിലും അന്തഃസ്സത്തയിലും ഏറെ ഭിന്നമാണ്‌ 'അക്ഷരജാലകം' ഉപലംബം ശക്തമായിത്തന്നെ ചൊരിയുന്ന കാര്യത്തിൽ ഇരുവരും. ഒരു ചേരിയിലാകുന്നത്‌. 'കറേജ്‌ ഓഫ്‌ കൺവിക്ഷൻ' കൊണ്ടു മാത്രമാണെന്നു കാണാവുന്നതാണ്‌. സാഹിത്യരംഗത്തെ മലീനസമമാക്കുന്നവരോട്‌, ശുഷ്ക്കമാക്കുന്നവരോട്‌, അശ്രദ്ധയോടെ സൃഷ്ടി നടത്തി സാഹിത്യേതര കാര്യങ്ങളിൽ കണ്ണുവെക്കുന്നവരോടും ദയാദാക്ഷിണ്യമില്ലാതെ വാക്കുകൾ കൊണ്ട്‌ ചാട്ടവാറടി നൽകുന്നതിൽ ഇരുവർക്കും അവരുടേതായ രീതിനീതികളുമുണ്ട്‌. അതിൽ അനുകരണത്തിന്റേതെന്നല്ല, അനുസരണത്തിന്റെ കൂടി അംശം കടന്നു കൂടുന്നുമില്ല. പിന്നെ ഏതാണ്ട്‌ പൊതുസ്വഭാവമുഖം സാഹിത്യപംക്തികളാകുമ്പോൾ (ആനുകാലിക രചകളെ ആശ്രയിച്ച്‌) ചില സജാത്യങ്ങൾ ഒഴിച്ചുകൂടാനാവാത്തതിൽ അതിശയിക്കാനുമില്ല. എങ്കിലും ഭിന്നമായ പാതയിലൂടെ മുന്നേറുവാൻ എം.കെ.ഹരികുമാറിന്‌ കഴിയുന്നു എന്നത്‌ പ്രശംസാവഹമാണ്‌.
ആനുകാലികങ്ങളിലെ സൃഷ്ടികളുടെ വിശകലനവും വിമർശനവുമാകുമ്പോൾ ഇത്തരം പൊതുസ്വഭാവമുള്ള പംക്തികൾക്ക്‌ ചില തലങ്ങളിൽ സമാനതവരുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ രചയിതാവിന്റെ വ്യക്തിപ്രഭാവവും വീക്ഷണവുമനുസരിച്ച്‌ അന്തഃസ്സത്തയിൽ വ്യതിയാനം കൈവരുന്നതായി നിരീക്ഷിക്കാം. സാഹിത്യവാരഫലത്തിലെന്നപോലെ തന്നെ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സൃഷ്ടികളുടെ നിരൂപണത്തിനോടൊപ്പം ചലനംസൃഷ്ടിച്ച ഗ്രന്ഥങ്ങൾ, രചനയിതാക്കൾ, സംഭവങ്ങൾ, പ്രസ്ഥാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള നിരീക്ഷണവും അക്ഷരജാലകത്തിൽ മിഴിതുറക്കുന്നു. പരന്നവായനയും അത്‌ സ്വാംശീകരിച്ചുകൊണ്ടുള്ള വാരാവാരമുള്ള എഴുത്തും എഴുത്തുകാരനൊപ്പം വായനക്കാരനെയും ചിന്താനിരതനാക്കുന്നു. ആനുകാലികങ്ങളിലൂടെയുള്ള പ്രയാണത്തിൽ അനുവാചകൻ ഭാഗഭാഗാക്കുകയും ചെയ്യുന്നു.
വ്യക്തിപ്രഭാവത്തിന്റെ ബഹിർസ്ഫുരണവും വ്യത്യസ്തയുടെ കയ്യൊപ്പുമാണ്‌ ഇത്തരം ഒരു പംക്തിക്ക്‌ അനന്യത നൽകുന്നത്‌. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഗുണമേന്മയുള്ളതും ഇല്ലാത്തതുമായ രചനകൾ വായിച്ചും കതിരും പതിരും വേർതിരിച്ച്‌ അർഹമായവയ്ക്ക്‌ വേണ്ട പരിഗണന നൽകിയും അനർഹമായവർക്ക്‌ ശാസന കൊടുത്തും എഴുതുന്നത്‌ കഠിനയത്നം തന്നെയാണ്‌. കാരണം ഒരു ആഴ്ച അവസാനിക്കുന്നിടത്ത്‌ മറ്റൊന്ന്‌ തുടങ്ങുകയും അങ്ങിനെ ദിവസങ്ങളുടെ പ്രയാണത്തിനനുസരിച്ച്‌ തൂലിക ചലിക്കേണ്ടതായിവരുകയും ചെയ്യുന്നു. വി.കെ.എൻ പറയുന്നതുപോലെ നേരത്തോട്‌ നേര്‌ കൂടുന്നതുപോലെയാണ്‌ ആഴ്ചയോട്‌ ആഴ്ചകൂടുന്നത്‌! ആനുകാലികങ്ങളിലൂടെ വെളിച്ചം കാണുന്ന കഥാ കവിതാ, ലേഖനങ്ങൾക്ക്‌ പൊതുവെ നിലവാരത്തകർച്ചയുണ്ടെന്ന്‌ സ്ഥിരമായി പറയുകയാണ്‌ അക്ഷരജാലകത്തിലൂടെ എം.കെ.ഹരികുമാർ. വൃഥാ വ്യായാമങ്ങളായി മാറുന്ന രചനകളെ ശക്തമായി വിമർശിക്കുന്നതിനും അദ്ദേഹം ശങ്കിക്കുന്നില്ല.
അതുപോലെ ആരു പറയുന്നു എന്നതല്ല എന്തു പറയുന്നു എന്നതാണ്‌ പ്രധാനമെന്ന്‌ പഴമൊഴിക്ക്‌ പ്രസക്തിയേകുന്ന വിധത്തിലുള്ള സമീപനവും പംക്തി വെളിപ്പെടുത്തുന്നു അതാകട്ടെ വളരെ വിരളമായി മാത്രം കണ്ടുവരുന്ന കാര്യവുമാണ്‌. ആരു പറയുന്നു എന്നു നോക്കിയാണ്‌ എന്തു പറയുന്നു എന്നത്‌ ശ്രദ്ധിച്ചുകൊണ്ടല്ല പലരും പ്രതികരിക്കുന്നതും പ്രതിവചിക്കുന്നതും! എഴുത്തിൽ കലർപ്പ്‌ കലരുന്നത്‌ അങ്ങിനെയാണ്‌. എന്നാൽ ഇതിനെല്ലാം അപവാദമായി ആത്മാർത്ഥതയുടെ കൈമുതലും ശക്തിയും 'അക്ഷരജാലക'ത്തിന്‌ പകരുന്നത്‌ അണയാത്ത പ്രകാശം തന്നെ. പ്രസിദ്ധരായ പല രചയിതാക്കളെയും അതിനിശിതമായിത്തന്നെ വിമർശിക്കുന്ന പംക്തിക്കാരൻ, പുതിയ, നവാഗതരായ എഴുത്തുകാരെ അംഗീകരിക്കുന്നതിൽ ലുബ്ധ്‌ പ്രകടിപ്പിക്കുന്നില്ല.
തകഴിയെപ്പോലൊരു അതികായനായ എഴുത്തുകാരനെ ഇനി കാണാനാകുമെന്ന്‌ തോന്നുന്നില്ല. സത്യസന്ധമായ ജീവിതം അദ്ദേഹത്തിന്‌, പ്രാണവായുപോലെ പ്രിയങ്കരമായിരുന്നു. ഹരികുമാർ എഴുതുന്നു. കഥാസാഹിത്യത്തിലെ രാജശിൽപിയായിരുന്ന ജ്ഞാനപീഠ പുരസ്കാരമടക്കം നിരവധി സമ്മാനങ്ങൾ തേടിയെത്തിയ മലയാളത്തിന്റെ മഹോന്നതനായ കഥാകാരനെക്കുറിച്ച്‌ ഏറ്റവും ഹ്രസ്വമായി എന്നാൽ ഏറ്റവും മിഴുവുറ്റ രീതിയിൽ എഴുതാൻ എം.കെ.ഹരികുമാറിനു കഴിയുന്നു.
കലാകൗമുദി വാരികയുടെ നാലുപറങ്ങളിലായി (70-74) എല്ലാ ആഴ്ചയും പ്രത്യക്ഷപ്പെടുന്ന 'അക്ഷരജാലക'മെന്ന കലാസാഹിത്യവിമർശന പംക്തിക്ക്‌ വായനക്കാർക്കിടയിൽ വലിയ സമ്മതിയാണുള്ളത്‌ എന്നുകാണാം. പുതിയ അഭിപ്രായങ്ങൾക്കും അറിവുകൾക്കും നിർവ്വചനങ്ങൾക്കുമായി അനുവാചകർ കാത്തിരിക്കുക എന്നത്‌ അപൂർവ്വമായ സംഭവം തന്നെയാണ്‌. ജാതിമത സാമുദായിക രാഷ്ട്രീയ വേലിക്കെട്ടുകളെ മറികടന്നു കൊണ്ട്‌ മനസ്സ്‌ മനസ്സിനോടും ചിന്ത ചിന്തയോടും ചേരുന്ന അപൂർവ്വ പ്രതിഭാസമാണ്‌ ഈ പംക്തിയിലൂടെ വെളിപ്പെടുന്നത്‌.
കോളത്തിൽ പ്രതിപാദിക്കപ്പെടുന്ന വ്യക്തിയുടെയും രചയിതാവിന്റെയും ഫോട്ടോകൾക്കൊപ്പം പുസ്തകത്തിന്റെയോ സ്ഥലത്തിന്റെയോ ഫോട്ടോകളും ചേർത്തുകാണാറുണ്ട്‌. അത്‌ കോളത്തിന്‌ ആകർഷണീയത നൽകുന്നഘടകമായി മാറുന്നു. സാധാരണകോളങ്ങളിൽ നിന്ന്‌ ഭിന്നമായി ലേഖനസ്വഭാവവും വിമർശന മൂല്യവും നിരന്തരം കാത്തുസൂക്ഷിക്കുന്ന അവതരണമാണ്‌ 'അക്ഷരജാലക'ത്തിന്‌ സ്വന്തമായുള്ളത്‌. പരിചയംകൊണ്ടും അശ്രാന്തപരിശ്രമം കൊണ്ടും ഉരുത്തിരിഞ്ഞുവന്ന ശൈലി സ്വച്ഛന്ദമായൊരു ഒഴുക്കും വായനാസുഖവും പംക്തിക്ക്‌ പ്രദാനം ചെയ്യുന്നു. തിരയടങ്ങാത്ത സമുദ്രംപോലെ ചിന്തയടങ്ങാത്ത മനസ്സിൽ നിന്ന്‌ ഒഴുകിയെത്തുന്ന വാക്കുകൾക്ക്‌ കരുത്തുണ്ട്‌. പെയ്തൊഴിയാത്ത മേഘാവൃതമായ ആകാശംപോലെ ആശയങ്ങൾ കൂടുകെട്ടിയ മനോ മണ്ഡലങ്ങളിൽ നിന്ന്‌ പെയ്തിറങ്ങുന്ന ഹർഷബിന്ദുക്കൾപോലെ വാക്കുകൾ അനുവാചന മനസ്സിൽ ചലനം സൃഷ്ടിക്കുവാൻ പര്യാപ്തമാകുന്നത്‌ രചനാ ശൈലിയുടെ സവിശേഷതകൊണ്ടു കൂടിയാണ്‌.
പണ്ട്‌ അക്ഷര ശൃവ്യമാധ്യമങ്ങൾ മാത്രമായിരുന്നു വാർത്താവിനിമയ രംഗത്ത്‌ ആധിപത്യം പുലർത്തിയിരുന്നതെങ്കിൽ ഇന്ന്‌ ഇവർക്കു മുന്നിൽ ദൃശ്യമാധ്യമം സജീവസാന്നിധ്യമായിരിക്കുന്നു. ഒരുപക്ഷേ പത്രവായന ഒരു സ്വഭാവമായി തുടരുമ്പോഴും ദൃശ്യമാധ്യമങ്ങളിൽ നിന്ന്‌ അറിയുന്ന നേർക്കാഴ്ചയുടെ വാർത്താവിശേഷങ്ങൾ ഇന്ന്‌ പൊതുസമൂഹത്തെ കൂടുതലായി സ്വാധീനിക്കുന്നു എന്നത്‌ കേവല യാഥാർത്ഥ്യം മാത്രമാണ്‌. read more [click here]

പൂർണ്ണിമ-ശ്രീരമൺലാൽ

പൂർണ്ണിമ
ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - രണ്ട്‌.
അവിനാശന്റെ പിതാവ്‌ സ്ഥലത്തെ പ്രധാനിയായ ഇംപോർട്ട്‌ എക്സ്പോർട്ട്‌ ഏജന്റാണ്‌. പേര്‌ സുമന്തരായർ. 50 കഴിഞ്ഞ പ്രായം. മകന്റെ പഠിപ്പ്‌ കഴിഞ്ഞ്‌ വന്നാൽ ജോലി മകനെ ഏൽപിച്ചിട്ട്‌ സ്വസ്ഥമായി ജീവിതം നയിക്കണമെന്നായിരുന്നു ഉദ്ദേശ്യം. എന്നാൽ മകൻ ഈ ബിസ്സിനസ്സ്‌ ഇഷ്ടപ്പെട്ടില്ല. അയാൾ ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു. കച്ചവടക്കാർ അവരുടെ ഇഷ്ടംപോലെ ചരക്കുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തോട്ടെ. നമ്മൾ എന്തിന്‌ അവരുടെ ഇടയിൽ കയറി ചരട്‌ വലിക്കണം. ഇതാണ്‌ അവിനാശന്റെ നില. "നീ ഒരു ദിവസം ഓഫീസിൽ വന്നിരിക്കും. അപ്പോൾ നിനക്കെല്ലാം മനസ്സിലാകും."
എനിക്കതിൽ താൽപര്യമില്ല; അവിനാശൻ.
എങ്കിൽ നീ വക്കീൽ പത്മനാഭന്റെ കൂടെ പ്രാക്ടീസ്‌ ചെയ്യൂ. ബാരിസ്റ്റർക്ക്‌ ധാരാളം കേസ്‌ കിട്ടും.
രായക്കും വക്കീൽ പത്മനാഭനും സുഹൃത്തുക്കളാണ്‌. രണ്ട്‌ പേർക്കും അന്യോന്യം സഹകരണം ആവശ്യപ്പെട്ട്‌ രണ്ടുകൂട്ടരും കക്ഷികളെ വലവീശിപ്പിടിക്കും. ധനപരമായ കേസുകൾ പത്മാനാഭനെയാണ്‌ രായർ ഏൽപിക്കുന്നത്‌.
ഒരിക്കൽ രായർ അപകടകരമായ ഒരു കേസിൽ പെട്ടു. എല്ലാ വക്കീൽമാരും കൈയൊഴിഞ്ഞു. എന്നാൽ വക്കീൽ പത്മനാഭൻ ആ കേസ്‌ ഏറ്റെടുത്ത്‌ രായർ ജയിലിൽ പോകത്തകത്തവിധത്തിലുള്ള കേസായിരുന്നു, പത്മനാഭൻ സമർത്ഥമായി കേസ്‌ കൈകാര്യം ചെയ്തു. രായർക്ക്‌ അനുകൂലമായ വിധിയുണ്ടായി. അതോടെ പത്മനാഭന്റെ പ്രശസ്തി വർദ്ധിച്ചു. പല കേസുകളും വിധിപറയുംമുമ്പ്‌ പത്മനാഭനോട്‌ ആലോചിക്കുക പതിവായി ന്യായാധിപൻ. ആ പ്രദേശത്തും അന്യസ്ഥലങ്ങളിലും പത്മനാഭൻ ബഹുസാവതനായിത്തീർന്നു.
സ്ത്രീ വിദ്യാഭ്യാസം സ്ത്രീ ജനോദ്ധാരണം, കന്യാപാഠശാല, പ്രസൂതികാലയം, വിധവാസംരക്ഷണമന്ദിരം മുതലായ പല സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ ആത്മാർത്ഥവും അക്ഷീണവുമായ പരിശ്രമംകൊണ്ട്‌ ഉയർന്നു വന്നു. സംസ്ഥാനം മുഴുവൻ അദ്ദേഹത്തെ പുകഴ്ത്തി തുടങ്ങി.
അവിനാശൻ പത്മനാഭന്റെ ആഫീസിൽ പോയിത്തുടങ്ങി. എന്നാൽ അൽപദിവസംകൊണ്ട്‌ തന്നെ അയാൾക്ക്‌ മനസ്സിലായി ഈ ജോലി തനിക്ക്‌ പറ്റിയതല്ലെന്ന്‌.
കക്ഷികളെ വെരട്ടുക, ഉള്ളത്‌ ഇല്ലാതാക്കിയും ഇല്ലാത്തത്‌ ഉള്ളതാക്കിയും സ്ഥാപിക്കുക, അതിനുള്ള നിയമവശം പ്രയോഗിച്ച്‌ കക്ഷികളിൽ നിന്നും ധാരാളം പണം വസൂലാക്കുക ഇവ നിന്ദ്യമായിട്ടാണ്‌ അയാൾ കരുത്തിയത്‌, താൻ പഠിച്ചതും ഇവിടെ പ്രയോഗിക്കുന്നരീതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ല.
ഒരിക്കൽ പത്മനാഭൻ അവിനാശനോ ഇങ്ങനെ പറഞ്ഞു. "നോക്കൂ അവിനാശ! നിങ്ങൾ എന്റെ കക്ഷികളോടിങ്ങനെ പെരുമാറാൻ തുടങ്ങിയാൽ എനിക്ക്‌ കക്ഷികൾ നഷ്ടപ്പെടും. പുതിയ കക്ഷികളെ കിട്ടാതാകും. ആഫീസ്‌ പൂട്ടേണ്ടിവരും. ഈ തൊഴിലിൽ നിങ്ങൾക്ക്‌ തീരെ ശുഷ്കാന്തി ഇല്ല. നിങ്ങൾ എന്തിന്‌ നിയമപരീക്ഷയ്ക്ക്‌ പോയി പാസ്സായി. നിങ്ങളുടെ കൈയ്യക്ഷരം നല്ല ഭംഗിയുള്ളതാണ്‌ ആധാരമെഴുത്തോ അദ്ധ്യാപകവൃത്തിയോ ആണ്‌ നിങ്ങൾക്ക്‌ യോജിച്ചതു.
ഒരു പ്രോഫസ്സർ ആകാനായിരുന്നു എന്റെ ആഗ്രഹം. അച്ഛനാണെന്നെ ഈവഴിയ്ക്ക്‌ തിരിച്ചു വിട്ടത്‌.
വക്കീൽ, ഓഫീസർ, അല്ലെങ്കിൽ മില്ലുടമസ്ഥൻ ഇങ്ങനെയുള്ള ജോലിക്ക്‌ അയോഗ്യരായവരാണ്‌ അക്കാലത്ത്‌ അദ്ധ്യാപകവൃത്തിക്ക്‌ പോയിരുന്നത്‌. അദ്ധ്യാപകർക്കു ലഭിച്ചിരുന്നു. തുച്ഛമായ ശമ്പളമാണ്‌ അവരെ അഗണ്യകോടിയിൽ തള്ളിവിട്ടത്‌. പ്രോഫസറെ ജനങ്ങൾ കൂടുതൽ ബഹുമാനിക്കുന്നുണ്ട്‌. എന്നാലും പൊതുവേ അദ്ധ്യാപകരോട്‌ മതിപ്പു കുറവാണ്‌. അയാളാരാണ്‌. ഒരു അദ്ധ്യാപകൻ! എന്നാൽ ജനങ്ങൾ ഒന്നു മനസ്സിലാക്കാത്തത്‌ കഷ്ടമാണ്‌. എല്ലാ ഉയർന്ന നിലയിലുള്ളവരും ആ നിലയിൽ എത്തുന്നതു ഈ അദ്ധ്യാപകർ എത്ര കൽപടയിൽ കാൽ കുത്തിയിട്ടാണെന്ന സത്യം മറക്കാൻ കഴിയുമോ?
"വാസ്തവത്തിൽ നിങ്ങൾക്ക്‌ ഒരു ജോലിയുടെയും ആവശ്യമില്ല. ജീവിക്കാൻ ആവശ്യമായതിൽ എത്രയോ മടങ്ങ്‌ ധനം രായർ സമ്പാദിച്ചിട്ടുണ്ട്‌. ഏന്നാലും ഒരു ജോലിയും ചെയ്യാതെ ഇരുന്നു സുഖിക്കുന്നതും അലസനായി നടക്കുന്നതും മനസ്സിനു സുഖം പ്രദാനം ചെയ്യുന്നതല്ലല്ലോ. എനിക്ക്‌ പരിചയമുള്ള ഒരു കോളേജിൽ ഒരൊഴിവുണ്ട്‌, ഇന്നു തന്നെ ഞാനതു തിരക്കും.
വളരെ നല്ലത്‌, ഞാനൊരുക്കമാണ്‌.
അന്ന്‌ സായം കാലത്ത്‌ വക്കീൽ രായരെക്കണ്ട്‌ വിവരം പറഞ്ഞു. രായർ ഇത്‌ കേട്ട്‌ നിരാശനായി. ഇത്രയും പഠിപ്പുള്ള മകൻ തിരഞ്ഞെടുത്തതു നിസ്സാരജോലിയാണല്ലോ.
പ്രോഫസറുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വക്കീൽ വാചാലമായി പറഞ്ഞു രായരെ കേൾപ്പിച്ചു. രായർ പറഞ്ഞു എന്നാലും മാസ്റ്റർ തന്നല്ലോ, ഒരാൾ ചെറിയ മാസ്റ്റർ, മറ്റേത്‌ വലിയ മാസ്റ്റർ എന്നാലും മാസ്റ്റർ തന്നെയല്ലേ, അവന്റെ ഇഷ്ടം പോലെയല്ലേ കാര്യം നടക്കൂ! തിരിയിൽ നിന്നും പന്തം കൊളുത്താറുണ്ട്‌ എന്റെ മകൻ പന്തത്തിൽ നിന്നും തിരി കൊളുത്തണു. എന്തു ചെയ്യാം ഓരോരുത്തരുടെ തലേലെഴുത്ത്‌" രായർ നെടുവീർപ്പിട്ടു.
നൃത്തം കണ്ട്‌ മടങ്ങിയതിന്റെ പിറ്റേദിവസം അവിനാശനെ വക്കീൽ വീട്ടിൽ വിളിപ്പിച്ചു. വിവരം രജനീകാന്തനെ അറിയിച്ചു. അയാൾ പറഞ്ഞു. "എഴുത്തിൽ വിവരം ഒന്നുമില്ല."
'കേസെന്തെങ്കിലും മുണ്ടാകും" രജനി.
'ഇല്ല അത്‌ ഞാൻ നിർത്തിക്കളഞ്ഞു. വേറെ എന്തെങ്കിലും കാര്യത്തിനാകാം.'
'കഴിഞ്ഞ ദിവസം രാത്രി താൻ ആരുടെ കൂടെയാണ്‌ സവാരിചെയ്തതെന്നു ശിഷ്യനെ അറിയിക്കാനായിരിക്കും.'
'നിങ്ങളത്‌ മറന്നില്ല അല്ലേ. എന്റെ ദൃഢമായ വിലാസം അത്‌ വക്കീൽ പത്മനാഭനല്ലെന്നാണ്‌. വേറെ ആരെങ്കിലുമാകാം. ഇരുട്ടിൽ തോന്നിയതാകാം."
'ലോകം ഒരു തുറന്ന പുസ്തകമാണ്‌ ചങ്ങാതി. പഠിപ്പിക്കാൻ ഒരാളുമില്ല. തനിയെ കണ്ടും അനുഭവിച്ചും പഠിക്കണം. നിങ്ങളൊരു വിചിത്രജീവിതന്നെ സംശയമില്ല. ക്ലിയറിങ്ങ്‌ ജോലി നല്ലതല്ല. വക്കീൽ പണിയും തഥൈവ. നിങ്ങളെന്തിന്‌ ബിലാത്തിയിൽ പോയി. കുറെപണം ചെലവാക്കാൻ മാത്രം. ശ്വാതവീരൻ സാമാനം വാങ്ങാൻ അങ്ങാടിയിൽ പോയപോലെ. അല്ലെങ്കിൽ പാർസൽ ഇംഗ്ലണ്ടിൽപോയി തിരിച്ചുവന്നതുപോലെ കഷ്ടം തന്നെ!
"മതി മതി, സമ്മതിച്ചു. നിങ്ങൾ ലോകം കണ്ടവൻ-ബുദ്ധിശാലി -സമർത്ഥൻ. പോരെ. സമ്മതിച്ചു ഇതൊന്നു നിർത്തൂ.
"അയ്യോ ഞാനാര്‌, ഒരു കൃമി. പക്ഷേ ഞാൻ ധാരാളം അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ കണ്ടിട്ടുണ്ട്‌. അവരോടെനിക്ക്‌ ബഹുമാനമുണ്ട്‌.
"ഓ, ഒരുകാര്യം ഞാൻ മറന്നു. നിങ്ങൾ വിവാഹിതനാണ്‌ അതിന്റെ മേന്മകൊണ്ടാകാം നിങ്ങൾ നിങ്ങൾ ലോകംകണ്ടവനെന്നഭിമാനിക്കുന്നത്‌.
"അതെ, അങ്ങനെതന്നെ ധരിച്ചോളു. എന്നാൽ നിങ്ങളെ വിവാഹം ചെയ്യാനിഷ്ടപ്പെടുന്ന യുവതി എവിടെ കിടക്കുന്നു."
എട്ടും പൊട്ടും തിരിയാത്ത പെണ്ണുങ്ങളെ ഞാൻ വിവാഹം ചെയ്യുമെന്നു കരുതുന്നുണ്ടോ.
"ശരി, രമ എട്ടും പൊട്ടും തിരിയാത്തവളാണ്‌ വിദ്യാഭ്യാസവുമില്ല. എന്നാലും അവിനാശൻ അവളിൽ എന്തെല്ലാം കുറ്റവും കുറവും കണ്ടാലും ഞാനതു കണക്കാക്കുന്നില്ല.
"ഈശ്വരാ, ഞാൻ രമചേച്ചിയെ ഉദ്ദേശിച്ചല്ല ഇത്‌ പറഞ്ഞത്‌ ക്ഷമിക്കണം". അവിനാശൻ സംഭ്രമംകൊണ്ട്‌ തൊഴുകൈയോടെ പറഞ്ഞു.
രജനി അവിനാശന്റെ കൈ കവർണ്ണ്‌ കൊണ്ട്‌ പറഞ്ഞു 'ഛെ, ഇതെന്ത്‌ വേഷം കെട്ടൽ, മാപ്പു ചോദിക്കാൻ മാത്രം എന്തുണ്ടായി. എന്ത്‌ പറഞ്ഞാലും സോറി, താങ്ക്‌ യൂ ഈ വകയൊന്നും നമ്മുടെ ഇടയിലുള്ള ആചാര്യമര്യാദകളല്ല. ആത്മാർത്ഥതയില്ലാത്ത ബാഹ്യമാത്രമായ ഈ ആചാരം, ഞാനിഷ്ടപ്പെടുന്നില്ല. വേഗം പോകാനൊരുങ്ങു ആവണ്ടിക്കാരനോടും മാപ്പു പറയേണ്ടിവരും.
രണ്ടു പേരും കുതിരവണ്ടിയിൽ കയറി. രജനിയെന്നയാളുടെ വീട്ടിലാക്കിയ ശേഷം അവിനാശൻ വക്കീലിന്റെ ആഫീസിലേക്ക്‌ തിരിച്ചു. മടക്കത്തിന്‌ തന്റെ വീട്ടിൽ കയറണമെന്നും രമ അവിനാശന്റെ വിശേഷങ്ങൾ ചോദിക്കാറുണ്ടെന്നും രജനി പറഞ്ഞു.
" ആദ്യം നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ വീട്ടിൽ വരൂ"
ഞങ്ങൾ പാവങ്ങൾ. ധനികരുടെ വീട്ടിൽ പോകാൻ ഞങ്ങളുടെ സ്ത്രീകൾക്കു ഭയമാണ്‌.
"മതിയാക്കൂ, മറ്റന്നാൾ ഞാൻ വണ്ടിക്കാരനെ അയക്കും. വണ്ടിക്കാരൻ തനിയെ മടങ്ങി വന്നാൽ പിന്നെ ഞാൻ നിങ്ങളുടെ മുഖത്ത്‌ നോക്കൂല്ല. രജനി ചിരിച്ചു. അയാൾ മനസ്സിൽ പറഞ്ഞു 'സാധു യുവാവ്‌'.
[തുടരും]

ഉന്മാദാമോദങ്ങൾ....


kavalam sasikumar

തിളച്ചൊരമ്പിലിക്കിണ്ണം വെണ്ണിലാവായ്‌ തുളുമ്പവേ
ചിരിച്ചു നിന്നു മുല്ലപ്പൂ മുടിയിൽ ചൂടി യാമിനി
കനത്ത ഖേദമെൻ കണ്ഠംനെഞ്ചീലേക്കാഴ്‌നിറങ്ങവേ
നനുത്ത ദേഹമങ്ങങ്ങങ്ങപ്പുപ്പന്താടിയാടിയോ
ചുകപ്പുചോരയിറ്റിച്ചന്നന്തിച്ചോപ്പന്തരിക്കവേ
കറുത്തവാനമെന്തെന്തോ മിഴിനീർ ചാറ്റി നീറവേ
കനിഞ്ഞു നിന്നു കൂമൻ താൻ മൂളൽ നീട്ടിത്തകർക്കവേ
അറിഞ്ഞേനന്നു കേട്ടന്റെ തകരും നെഞ്ചിടിപ്പുകൾ
യക്ഷിപ്പാലകളിൽ പൂക്കൾ നഖം രാകി മിനുക്കവേ
ഉന്മാദത്തേരിലായക്ഷ ഹൃദയം പകരമേറ്റുപോൽ
ഒരു നോക്കേ നോക്കിയുള്ളു പകയാൽ പൊട്ടി ചില്ലതും
ദൃഷ്ടിപാതാൽ നഖം ചീർത്തു വീർത്തു പൊട്ടിയൊലിച്ചുപോൽ
മുറിപ്പാടിൽ കോർത്തൊരമ്പാൽ കൃഷ്ണവർമലിഞ്ഞതും
കൃഷ്ണ കേണു വിളിച്ചപ്പോൾ കർണ്ണനുള്ളിൽ ചിരിച്ചതും
കൂട്ടിവായിച്ച മുത്തശ്ശിക്കുത്തരം മുട്ടുവാനതിൽ
ചേർത്തു കുന്നായ്മയായ്‌ ചോദ്യം *കിമകുർവത ശങ്കര:

ഉറങ്ങി ഉണരാനുണ്ണിക്കമ്മ **കയ്പ്പൂണ്യയെണ്ണയിൽ
ചെമ്പരത്തിപ്പൂവു ചേർത്തു കനവങ്ങനെ വേറെയായ്‌
ഉറക്കം ഞെട്ടുമുണ്ണിക്കിന്നെല്ലാം വിഭ്രമ കീചകം
കത്തിവേഷക്കലാശങ്ങൾ രസം ബീഭത്സം അത്ഭുതം

(* ഗീതാ ശകലം, ** കയ്യെണ്ണ, കയ്യുണ്ണി...)

വിലാപയാത്ര


saju pullan

അരിയില്ല മോനെയെ-
ന്നമ്മ പറഞ്ഞിട്ടും
ടൂറ്‌ പോയി ഞാൻ ഗോവക്ക്‌
ടൂറല്ലേ-ബാറെല്ലാം കയറിയിറങ്ങി
ഗോവയിൽ നിന്നെന്റെ നാടുവരെ
ബാറ്‌ പൂട്ടിയ പാതി രാത്രിയിൽ
ഒരോട്ടോ പിടിച്ചു ഞാൻ വീട്ടിലെത്തി
വീട്ടിൽ വന്നപ്പോഴാണയ്യോ ഓർത്തത്‌
...... .......... ........ ......... ............. ............
അമ്മേ....അമ്മേ.....അമ്മേ......
അയ്യോ

അമ്മ കിടക്കുന്നു
അടുക്കളയിൽ
അമ്മേടെ സ്വന്തം അടുക്കളയിൽ
തീ പുകയാത്ത അടുക്കളയിൽ

ഉൾക്കടൽ


o v usha
നിങ്കലാശയുദിച്ചതെങ്ങനെ
തിങ്കളിൻ പിറയെന്നപോൽ
സങ്കടക്കടലുള്ളിലെന്ത്‌ ക-
ലങ്ങി വന്നതുമിങ്ങനെ?
താഴ്‌ന്നു മുങ്ങിയ, താണ്ടുപോയത്‌
വാഴ്‌വു തന്നെ കളഞ്ഞതും
ലേശവും വെളിവേന്നിയേ, ഭയ
മേശിടാതെ, യിതെങ്ങനെ?
തീർന്നുപോയ ദിനങ്ങളും
വാർന്നു ചോർന്ന ബലങ്ങളും
ഒന്നിനിത്തിരികെക്കിടയ്ക്കുകി-
ലെന്ന ചിന്ത വരുന്നുവോ?
പോയി; പോരുവതെങ്ങനെ
പോയി മാഞ്ഞു മറഞ്ഞവ?
സങ്കടക്കടലാഴമീവിധ-
മെൻകരൾക്കര കാർന്നതും,
നിങ്കലാശ വളർന്നതും, മുഴു-
തിങ്കളായതുമെങ്ങനെ?
എന്റെ ജീവനളന്നത്തെങ്ങനെ
സങ്കടക്കടലാഴവും?
എന്റെ ജീവനളന്നത്തെങ്ങനെ
സങ്കടക്കടലാഴവും?

വിരൽ


padmadas
അമ്മിഞ്ഞയാണെന്നുകരുതി
ബാല്യത്തിൽ സ്വയമുണ്ടുകിടന്ന്‌
തൊടുകറി തൊട്ടുനക്കാനുതകുമെന്ന്‌
കൗമാരം കിന്നാരം പറഞ്ഞത്‌
ചന്ദനക്കുറിയണിയാനും
സീമന്തരേഖയിൽ കുങ്കുമം ചാർത്താനും
പോരുമെന്ന്‌ പിന്നീടറിഞ്ഞത്‌
മഷി പുരട്ടിയാൽ
ജനാധിപത്യത്തിന്റെ അടയാളമാകുമെന്ന്‌
യൗവ്വനം പാഴറിവുതന്നത്‌
ദക്ഷിണയ്ക്കുതകുമെന്ന്‌
പുരാണം ഓതിപ്പഠിപ്പിച്ചതു
എന്തായിട്ടെന്താ?
സിംഹാസനത്തിലമർന്നിരുന്ന
ഒരാൾക്കുനേരെ
ചൂണ്ടിയനാൾ മുതൽ
വാതം പിടിച്ചുകിടപ്പിലാണ്‌
എന്റെ
പുന്നാരവിരൽ!

വാക്ക്‌
പദ്മദാസ്‌
വഴി തെറ്റിയ ഒരു വാക്ക്‌
പടി കയറി വന്നപ്പോഴാണ്‌
കവിത നക്ഷത്രമായത്‌.

പുഴ വിളിക്കുമ്പോൾ


shahulhameed k t

പ്രതീക്ഷയുടെ മുനയൊടിച്ച്‌ വീണ്ടും ഒട്ടകം അയാളുടെ കൺവെട്ടത്ത്‌. തീവണ്ടിയുടെ ജനലഴിയിൽ മുഖംചേർത്ത്‌ അയാൾ നോക്കി. അതെ...മൂന്ന്‌ ഒട്ടകങ്ങൾ...! ഈ മീനമാസത്തിൽ പുഴയിൽ നീർച്ചാലുകളും ഈർപ്പമുള്ള മണലും അയാൾ സ്വപ്നം കണ്ടിരുന്നു. പക്ഷേ, ജലസ്പർശം എന്നോ നഷ്ടപ്പെട്ട ആവിവമിക്കുന്ന മണൽക്കൂനകൾ മാത്രം പുഴയിൽ... ഒട്ടകങ്ങളെക്കൂടി കണ്ടപ്പോൾ യാത്രയാരംഭിച്ചയിടത്തേക്കുതന്നെ എത്തിയിരിക്കുകയാണോ എന്നയാൾ സന്ദേഹിച്ചു.
മൂന്നുവർഷംമുമ്പ്‌ ഇവിടം വിടുമ്പോൾ, അയാളുടെ ഉള്ളിന്റെയുള്ളിൽ ഫുജൈറയിലെ അറബിയുടെ മിസ്തുബിഷി തന്റെ കൈകളാൽ വളവുകളും തിരിവുകളും പിന്നിടുകയായിരുന്നു. പക്ഷേ, എത്തിപ്പെട്ടത്‌ അറബിയുടെ ഒട്ടകത്തൊഴുത്തിൽ! തീവണ്ടി നിന്നപ്പോൾ, ചുമന്ന സിഗ്നൽ ലൈറ്റിനെ നോക്കി അയാൾ ബാഗുമായി പുറത്തിറങ്ങി. പാടത്തെ വിണ്ട മൺകട്ടയിലൂടെ നടന്ന്‌ പുഴയിലേക്കിറങ്ങുമ്പോൾ ഇല്ലിക്കൂട്ടത്തിനിടയിൽ നിന്ന്‌ ഒരാൾ അയാളെ തടഞ്ഞു. "നിങ്ങളെങ്ങോട്ടാണ്‌...?" "എന്റെ പുഴയിലേക്ക്‌..." "അങ്ങോട്ട്‌ പോവരുത്ത്‌." ബാഗും ചെരിപ്പും കരയിൽവച്ച്‌ അവനെ തള്ളിമാറ്റി അയാൾ പുഴയിലേക്കോടി. ചൂടുള്ള മണൽത്തരികളിൽ തലോടി. പുഴയിലിരുന്നു മണൽ കൈക്കുമ്പിളിലെടുത്തു. ചുറ്റും പരന്ന നിഴൽ കണ്ട്‌ മുഖമുയർത്തി. മൂന്ന്‌ ഒട്ടകങ്ങൾ. കറപിടിച്ച പല്ലുകൾ കാട്ടി അയവിറക്കുന്ന അവയ്ക്കിടയിലൂടെ വന്ന തൊപ്പിയണിഞ്ഞ മനുഷ്യൻ നീണ്ട താടി തലോടി പറഞ്ഞു. "സഹോദരാ മരുഭൂമി ഷൂട്ട്ചെയ്യാൻ രാജസ്ഥാനിലേക്കു പോവാൻ നിർമ്മാതാവിന്റെ കൈയിൽ പണമില്ലാത്തതുകൊണ്ടാ ഞങ്ങളിവിടെ. നിങ്ങളങ്ങോട്ടെങ്ങാനും മാറിയിരുന്നെങ്കിൽ ഇവിടെ ക്യാമറവയ്ക്കാമായിരുന്നു...?"
ഒരു ഞെട്ടലോടെ അയാൾ അവിടെനിന്നും എഴുന്നേറ്റുമാറി. പിന്നെ എങ്ങോട്ടെന്നില്ലാതെ പുഴയിലൂടെ അലയുമ്പോഴും അയാൾ ചോദ്യമാവർത്തിച്ചുകൊണ്ടേയിരുന്നു. "എന്റെ പുഴയെവിടെ? എവിടെ?

എഡിറ്റോറിയൽ-മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി


mathew nellickunnu

മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവച്ച കഥ പാടിയത്‌ വയലാർ രാമവർമ്മ. അദ്ദേഹം ആ കവിത രചിച്ചതു 30 വർഷം മുമ്പാണ്‌. അതിനുശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്‌.
മുഖ്യമായും നാലഞ്ചു മതവിഭാഗങ്ങൾ നിലനിന്നിരുന്ന കേരളത്തിൽ ഇന്ന്‌ എത്ര മതങ്ങളും ഉപജാതികളും ഉണ്ട്‌. വെറുതെ ഒരു കൗതുകത്തിന്‌ എണ്ണമെടുക്കാം എന്നുവച്ചാൽ പോലും എണ്ണിത്തീരുമോ എന്ന്‌ സംശയമുണ്ട്‌.
അതുപോകട്ടെ, മതങ്ങളും വിശ്വാസങ്ങളും ഇത്ര കണ്ടു വർദ്ധിച്ചിട്ടും ഈ മനുഷ്യരെന്തേ നന്നായില്ല? ഒന്നിനൊന്ന്‌ കൂടിവരികയാണ്‌ പരസ്പരമുള്ള പാരപണിയലും കുതികാൽവെട്ടും. അങ്ങനെവരുമ്പോൾ മതങ്ങളിങ്ങനെ പെരുകുന്നതിന്‌ എന്തു പ്രസക്തി? ഈ മതങ്ങൾ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്തുതരത്തിലുള്ള ആശയങ്ങളാവും?
മറ്റെന്തോ ലക്ഷ്യങ്ങൾക്കുവേണ്ടിയാണ്‌ പുത്തൻ മതങ്ങൾ രൂപീകരിക്കപ്പെടുന്നത്‌ എന്നു സംശയിക്കണം? ഏതെങ്കിലും ഒരു മതവിഭാഗത്തിലെ ഒരു ഉന്നതവ്യക്തി എന്തെങ്കിലും അഭിപ്രായഭിന്നത ഉടലെടുക്കുമ്പോൾ സ്വയം അടർന്നു മാറുന്നു. സമാനചിന്താഗതിയുള്ള കുറച്ചുപേരെയും അടർത്തി സ്വന്തമാക്കി മറ്റൊരു സമാന്തര മതവിഭാഗമായി പ്രവർത്തനം തുടങ്ങുന്നു; തലമുറകളായി കെടാതെ സൂക്ഷിച്ചുപോന്ന വിശ്വാസ പാരമ്പര്യങ്ങൾ തച്ചുടച്ചുകൊണ്ട്‌!
ഉദ്ദേശ്യവും ആദർശങ്ങളും ശുദ്ധമാണെങ്കിൽ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന അത്രയെങ്കിലും ആളുകൾ സാത്വികന്മാരാകുമായിരുന്നു.

ലക്ഷ്യം ഇത്രമാത്രം, തെറ്റിപ്പിരിഞ്ഞു പോന്ന തനിക്കും ആളായി സമൂഹത്തിൽ വിലസണം. തല്ലിപ്പിരിഞ്ഞുപോയി രൂപപ്പെടുന്ന വിഭാഗങ്ങളും മാതൃവിഭാഗവും തമ്മിൽ പിന്നെ ഉൾപ്പോരുതുടങ്ങുകയായി. ആരാദ്യം, ആരു മുമ്പിൽ എന്നൊക്കെ കിടമത്സരമാണ്‌. അതിനിടയിൽ ആത്മചൈതന്യത്തെ നേടാൻ ആർക്ക്‌, എവിടെ നേരം?!

അസ്വസ്ഥരായ ഇത്രയേറെ ജനം ഇവിടെ തിങ്ങിപ്പാർക്കുമ്പോൾ അനുയായികളെ കിട്ടാൻ എളുപ്പമാണ്‌. എന്തെങ്കിലും പൊടിവിദ്യകൾ കാട്ടാനും കഴിഞ്ഞാൽ ഒരാൾദൈവം കൂടി സൃഷ്ടിക്കപ്പെടുകയായി. അതിന്റെ പേരിൽ വൻപിരിവു നടത്താം. മതത്തിന്റെ കാര്യമെന്നു കേട്ടാൽ ആയിരങ്ങൾ വാരിയെറിയാൻ ആവേശത്തോടെ ചാടിയിറങ്ങുന്നവർ അനവധി. അവരുടെയും മറ്റു സാധാരണക്കാരുടെയും പണം പിരിച്ചെടുത്ത്‌ സ്വന്തമാക്കാനും ധൂർത്തടിക്കാനും എന്തു സൗകര്യം.
യൗവനത്തിൽ തന്നെ ആൾദൈവങ്ങളായ എത്രയോ കപടമുഖങ്ങളാണ്‌ ഈ അടുത്തനാളിൽ തന്നെ പുറത്തറിഞ്ഞത്‌. പേരും പണവും പ്രശസ്തിയും ഒത്തു കഴിഞ്ഞാൽ പിന്നെ ചെയ്യുന്നതിനൊന്നും കടിഞ്ഞാണില്ല. ഭക്തിയുടെ മറവിൽ കാമവും കഞ്ചാവും വിൽക്കാം.
അമർഷം പുകയുന്ന മനുഷ്യരാശി അസ്വസ്ഥതകളെ അകറ്റാൻ ഒരത്താണി തേടി അലയുകയാണ്‌. ഭ്രാന്തിന്റെ വക്കിൽ നിൽക്കുന്ന മനുഷ്യനെ ആകർഷിച്ചുനിർത്താൻ പദവിക്കും അംഗീകാരത്തിനും കഴിയും.

മതങ്ങൾ പെരുകിയാലും മനുഷ്യനെ നന്നാക്കാൻ അനുവദിച്ചാൽ മതിയായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പ്രഖ്യാപിച്ച ആചാര്യന്മാരും നടന്നുപോയ വഴികളെ പിന്തുടരുന്ന കേരളീയന്റെ ഇപ്പോഴത്തെ മനോഭാവം എന്തായിരിക്കുമോ എന്തോ?
ezhuth online popular link

ചാറ്റൽ മഴ



pala t j varkey
ഇഴകൾ പൊട്ടി-
യനാഥനായ്‌ ഇതാ...നീ
എൻ നെഞ്ചിന്നി-
രുകയിലായ്‌
കീറിപ്പോയ
ഗീതകം....!
ഇടറിയവാക്കി-
ന്നിടനെഞ്ചിലായ്‌ നിൻ
തുടിയറ്റ പൊരുളുകൾ.....!
ദുരകൾ തീർത്ത
ഹരിതകിനാചിതയിലോ
ഒരു നാൾ
നാം കൊറിച്ച
കിനാനുറുങ്ങുകൾ....
നിലാമഴ പുതപ്പിച്ച
ഹൃദയപ്പൊരുളുകൾ
ഇതാ...
ചാറ്റൽമഴയുടെ പുസ്തകത്തിലും
കടൽ വിയർത്ത
മേഘദൂതുകൾ....
കരൾ പിടഞ്ഞ
പ്രണയനോവുകൾ.....

പ്രിയ നിളയ്ക്ക്‌


sindhu s

നീ മരിക്കുന്നു ഒപ്പം ഞാനും
ഇന്നു ഞാൻ കണ്ടുനിന്നെ
നിൻ മുഖത്തുള്ളതാം മൂകദുഃഖത്തെ
കാലം പോകും എപ്പോഴോ ഞാനും
നിന്റെ മൃതിതാളത്തിൽ
ഉല്ലസിച്ചൊരായിരുകാലികൾ
മനുഷ്യനെന്നഹന്തയാൽ
അവർ നിന്റെ ശരീരത്തെ
വിറ്റുകുടിച്ചുന്മത്തരായ്‌
ചുവടുകൾ പിഴയ്ക്കുമ്പോഴും
അവർ നിന്റെ നഗ്നമേനിയിൽ
നഖപ്പാടുകളൂന്നിക്കൊണ്ടു-
ഹസിപ്പൂ ഭ്രാന്തമായി
കണ്ടു നിൽക്കാനാവതില്ല
പ്രിയ സോദരീ നീയൊരുജഡമായി-
ത്തീരും മുൻപേ ഞാനീ
മണ്ണിൽ നിന്നും വിടവാങ്ങും
നിന്റെ പിണ്ഡം മുങ്ങുവാനായ്‌
ഞാനെത്തിയതിവിടെ
ഈ തീരഭൂമിയിൽ
ഒരു ബലിക്കാക്കയായ്‌
പറന്നു താഴ്‌ന്നുയെൻ ചിറകുകൾ
വേദന കെട്ടിയുറഞ്ഞൊരാ
കണ്ഠത്തിൽ തിങ്ങിയബലിച്ചോറുമായ്‌
പറന്നു ഞാനെൻ ജന്മഗേഹം
വിട്ടങ്ങുദൂരെ ദൂരെ ദൂരെ.....

കാളിദാസൻ ഒരു ഉപരിവീക്ഷണം


k p sadanandan

ജ്ഞാനപീഠം അവാർഡ്‌ നേടിയ ഗുജറാത്തി കവിയാണ്‌ പ്രോഫ.ഉമാശങ്കർ ജോഷി. ഈ അവാർഡിനർഹനാകുന്നതിനു മുമ്പുതന്നെ ഇന്ത്യയിൽ എല്ലായിടത്തുമുള്ള ധിഷണാശാലികൾക്കും കവികൾക്കും ജോഷിയെ അറിയാമായിരുന്നു. മികച്ച ഒരു സാഹിത്യനിരൂപകൻ കൂടിയായ ജോഷിയുടെ പത്രാധിപത്യത്തിൽ മുന്നു പതിറ്റാണ്ടുകളിലേറെക്കാലമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന 'സംസ്കൃതി' എന്ന മാസിക ഗുജറാത്തിസാഹിത്യത്തിന്‌ നവജീവൻ നൽകി. ഒരു തലമുറയുടെ സാഹിത്യവാസനയെ നയിച്ച കവിയാണ്‌ ജോഷി. സ്വയം വലിയ എഴുത്തുകാരനാകുന്നതോടൊപ്പം വലിയ എഴുത്തുകാരെ സൃഷ്ടിക്കുകകൂടി ചെയ്തു അദ്ദേഹം.
ജോഷി ആധുനികമായ ഒരെഴുത്തുകാരനാണ്‌; ഒരിക്കലും ഭാരതീയ പാരമ്പര്യത്തിനു പുറംതിരിഞ്ഞു നിൽക്കാതെ ആധുനികതയുടെ കാറ്റും വെളിച്ചവും ഉൾക്കൊണ്ട എഴുത്തുകാരൻ. ഇന്ത്യുയുടെ മഹത്തായ ഭൂതകാലവും തമ്മിൽ ബന്ധിപ്പിക്കുന്ന ഉജ്വലമായ കണ്ണിയാണ്‌ അദ്ദേഹം. ജോഷി സാഹിത്യത്തിന്റെ വേരുകൾ ഋഷിപ്രോക്തമായ സംസ്കാരത്തിന്റെ ആഴത്തിലാണെങ്കിലും താൻ ജീവിക്കുന്ന കാലത്തിന്റെ ആകാശത്തിലേക്കാണ്‌ അതു വളർന്നുപൊങ്ങുന്നത്‌.
തിരുവനന്തപുരത്ത്‌ വള്ളത്തോൾ സ്മാരക പ്രഭാഷണപരമ്പരയ്ക്ക്‌ ജോഷിയുടെ സാന്നിധ്യം തിരുവന്തപുരത്തുള്ള മിക്കവാറും എഴുത്തുകാരെ സേനതാളിലേക്ക്‌ കൊണ്ടുവന്നു. വിഷയം കാളിദാസ കവിതയായിരുന്നു- മേഘസന്ദേശം, ശാകുന്തളം, കാളിദാസൻ-ഭാരതസംസ്കാരത്തിന്റെ കവി. കാളിദാസ കവിതയെക്കുറിച്ചുള്ള സവിസ്തരപഠനങ്ങളുമായി പരിചയപ്പെടാത്തവരല്ല മലയാളികൾ. ഒരുപക്ഷേ, നമ്മുടെ കുട്ടികൃഷ്ണമാരാരെപ്പോലൊരു കാളിദാസഭക്തനെ മറ്റൊരു ഭാഷയിലും കണ്ടെന്നുവരില്ല.
കാളിദാസനെക്കുറിച്ച്‌ നിരവധി പഠനമനനങ്ങൾ നടന്ന ഈ നാട്ടിൽ എന്തിനു വീണ്ടും ഇങ്ങനെയൊരു പ്രഭാഷണമെന്ന്‌ ചിലർക്കു തോന്നലുണ്ടാവാം. ഇതുവരെ പറയപ്പെട്ടതിനപ്പുറമുള്ള ഉപരിവീക്ഷണങ്ങൾക്കാവാം പ്രോഫ. ഉമാശങ്കർ ജോഷിയെപ്പോലുള്ള ഒരാളെത്തന്നെ ഈ വർഷത്തെ പ്രഭാഷപരമ്പരയ്ക്കു തിരഞ്ഞെടുത്തത്‌. കാളിദാസകവിതയെക്കുറിച്ച്‌ ഇനി നമുക്കു ലഭിക്കാനുള്ളത്‌ ഇത്തരം ഉപരിവീക്ഷണങ്ങൾ മാത്രമാണല്ലോ. കാളിദാസന്റെ കൃതികൾ ഒറ്റയ്ക്കൊറ്റയ്ക്കെടുത്തുകൊണ്ടുള്ള പഠനങ്ങൾ ഇന്ത്യൻ സാഹിത്യത്തിൽ ധാരാളമുണ്ടായിട്ടുണ്ട്‌. എല്ലാകൃതികളിലൂടെയും നിവരുന്ന കാളിദാസനെയാണ്‌ ജോഷി പ്രഭാഷണത്തിലൂടെ കാട്ടിത്തന്നത്‌. ലോകജനസമൂഹത്തെ ഏക്കാളവും പ്രചോദിപ്പിക്കുന്ന ഒരു ശാശ്വതസംസ്കാരവിഭാവനമായിരുന്നു കാളിദാസന്റെ ജീവിതദൗത്യം. രാമായണത്തിൽ വാല്മീകി വിഭാവനം ചെയ്യുന്ന കുടുംബധർമ്മവും മഹാഭാരത്തിൽ വ്യാസൻ ഉയർത്തിക്കാട്ടുന്ന രാഷ്ട്രധർമ്മവും മാസ്മരികമായി ഏകോപിപ്പിച്ചുകൊണ്ടാണ്‌ കാളിദാസൻ അനശ്വരഭാരതം എന്ന സങ്കൽപം മാനവസമൂഹത്തിനു സമർപ്പിച്ചതു.
ഇന്ത്യൻ കാളിദാസൻ എന്തു നൽകി എന്നു കാണിച്ചുകൊണ്ട്‌ ലോകത്തിന്‌ ഇന്ത്യ എന്താണു നൽകുന്നതെന്ന്‌ പറഞ്ഞുതരികയായിരുന്നു പ്രോഫ.ജോഷി.

കഥ-അന്നം

c ampuraj

പുഷ്കരൻ ചെമ്മാക്കര ദിനേശ്‌ കമ്പനിയിൽ ബീഡി തെറുക്കുന്ന ശാരദയെ താൻ പണിയെടുക്കുന്ന അത്തിക്കര ദിനേശ്‌ കമ്പനിയിൽ വച്ച്‌ സംഘടനാ നേതാവ്‌ ചാത്തുവേട്ടൻ സാക്ഷിയായി താലിചാർത്തുമ്പോൾ ആളുകൾ തമാശയായി പറഞ്ഞു "രണ്ട്‌ ദിനേശ്‌ ബീഡി ഒന്നിച്ച്‌ വലിക്കുന്നു...."
ബീഡിതെരപ്പിന്റെ താളത്തിൽ ജീവിതം മുന്നോട്ട്‌ പോകുമ്പോൾ അപ്രതീക്ഷിതമായി പലതും തകിടം മറഞ്ഞു രണ്ട്‌ പേരുടെയും ജീവിതത്തിൽ. ദിനേശ്‌ കമ്പനിയിൽ പണിക്കുറവ്‌ മൂലം ജോലിക്ക്‌ സ്ഥിരത കൈമോശം വന്നതോടെ ജീവിതം ചെമ്പ്‌ കണ്ടുകൂടാത്ത തെയ്യത്തെപോലെ അവർക്ക്‌ മുന്നിൽ ഉറഞ്ഞു. അപ്പോഴേക്കും രണ്ട്‌ കുട്ടികൾ അവരുടെ ജീവിതത്തിനൊപ്പം വന്നത്‌ കാര്യങ്ങൾ കൂടുതൽ ദുസ്സഹമാക്കി. മുന്നോട്ടുള്ള വഴിയെകുറിച്ച്‌ വെളിച്ചം കിട്ടാതെ നട്ടം തിരിഞ്ഞു പുഷ്കരൻ. ഒടുവിൽ തെരച്ചു വച്ച ബീഡികൾ തനിക്ക്‌ വേണ്ടി വലിച്ച്‌ ചീട്ടുകളിയിൽ രാവും പകളും വീണു പുഷ്കരൻ!!! ആട്യനും ക്ലാവരും തിരിച്ചും മറിച്ചും ഇടുമ്പോൾ പുറത്തേക്ക്‌ വിടുന്ന ബീഡി പുകയിൽ നിന്ന്‌ പുഷ്കരന്റെ ജീവിതം പുഷ്കരനെ നോക്കും.
നാലാം തരം പഠിക്കുമ്പോൾ അച്ഛൻ പാർട്ടിക്കാരൻ കുഞ്ഞപ്പന്റെ അടുത്ത്‌ ബീഡിക്ക്‌ നൂലുകെട്ടാൻ പറഞ്ഞു വിട്ടു. ഇതറിഞ്ഞ അപ്പുമാഷ്‌ അച്ഛനോട്‌ പറഞ്ഞു: "ഓനെ നല്ലോണം പഠിപ്പിക്കണം, നല്ല പഠിക്കുന്ന ചെക്കനാണ്‌" വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടും അതിന്‌ അനുവദിച്ചില്ല! ദിനേശ്‌ ബീഡി കമ്പനിയിലെ സ്ഥിരം തൊഴിലാളിയായി. രാഷ്ട്രീയം, എഴുത്ത്‌, വായന ഇതെല്ലാം ശീലിച്ചതു അവിടെ നിന്നാണ്‌. എല്ലാ സമരത്തിന്റെ മുമ്പിലും പിമ്പിലും പുഷ്കരൻ ഉണ്ടായിരുന്നു. ദിനേശ്‌ കമ്പനിയിൽ ജോലി കുറഞ്ഞതോടെ ഒരു മനുഷ്യൻ എന്ന നിലയിലുള്ള സാധാരണ ജീവിതം പുഷ്കരന്‌ അപ്രാപ്യമായി. അങ്ങനെ കോട്ടപ്പുറത്ത്കാരൻ അന്ത്രുമാനോടൊപ്പം മംഗാലാപുരം പോയി സാധനം കൊണ്ടുവന്നു വിൽക്കുകയായിരുന്നു പുഷ്കരന്റെ തൊഴിൽ.
മംഗലാപുരം വണ്ടിയെത്തിയാൽ കയ്യിലെ ചാക്കുമായി ബന്ധറിലേക്ക്‌ പാച്ചലായി സീസൺകാർ. കച്ചവടക്കാർക്ക്‌ വേണ്ടുന്ന സാധനത്തിന്റെ ഓർഡറെടുത്ത്‌ രാത്രി വണ്ടിയിൽ സാധനങ്ങളുമായി തിരിക്കും. ഈ കൂട്ടിൽ നിന്നാണ്‌ പുഷ്കരന്റെ ചീട്ടുകളി പഠിക്കുന്നത്‌. പിന്നെ അത്‌ ശീലമായി. കുടുംബം മറന്നുള്ള കളിയായി.
അങ്ങനെയുള്ള ഒരു സന്ധ്യയ്ക്ക്‌ മംഗലാപുരത്ത്‌ നിന്നും തിരിച്ചെത്താത്ത പുഷ്കരനെ കാത്ത്‌ ആധി പുണ്ട്‌ ശാരദ നിൽക്കുമ്പോൾ മൊബെയിൽ ലൈറ്റും തെളിച്ച്‌ കുറിക്കാരൻ ഗണേശൻ വീട്ടിലേക്ക്‌ വന്നു. വന്നപാടെ ഗണേശൻ പുഷ്കരനെ അന്വേഷിച്ചു.
'ഓറ്‌ വന്നില്ല'. ശാരദ പറഞ്ഞു.
മണ്ണെണ്ണ വിളക്കിന്റെ കീഴിൽപഠിക്കുകയായിരുന്ന കുട്ടികൾക്ക്‌ കടലമിഠായിയുടെ കെട്ട്‌ കൊടുത്ത്‌ ഗണേശൻ ചായ്പിലിരുന്നു. ശാരദയിൽ ഒന്നു പിടഞ്ഞു.
"നേരം നന്നേ ഇരുട്ടിയില്ലേ നീ പോകുന്നില്ലേ?"
പുഷ്കരൻ വരട്ടെ, കുറിയുടെ പൈസ കുറെ തരാനുണ്ട്‌.
നീ ഇപ്പോൾ പോ, പുലർന്നിട്ട്‌ വാ...
അതിന്‌ സമയം കിട്ടണ്ടേ ശാരദേ, നിന്നെയും ഒന്നു കാണാമെന്നു കരുതി. നീ വിചാരിച്ചാൽ ഞാൻ പണം വേണ്ടെന്ന്‌ വെയ്ക്കാം...
ഗണേശൻ എഴുന്നേറ്റ്‌ അവൾക്കടുത്ത്‌ വന്നു.
ഗണേശാ നീ പോകുന്നുണ്ടോ? ഞാൻ ആളെ കൂട്ടും...
കാര്യങ്ങൾ പന്തിയല്ലെന്ന്‌ കണ്ട്‌ ഗണേശൻ ഇരുട്ടിലേക്ക്‌ നടന്നു.
ഒന്ന്‌ കരഞ്ഞുപോയി ശാരദ.
പിറ്റേദിവസം മക്കളെ സ്കൂളിലേക്ക്‌ അയച്ച്‌ ശാരദ കഞ്ഞിപ്പാത്രത്തിൽ ചോറും കറിയും ഒരുക്കി ഉടുത്തൊരുങ്ങി ചോറ്റുപാത്രവുമായി ചോയ്യംങ്കോട്‌ ബസ്റ്റോപ്പിലേക്ക്‌ നടന്നു. നാലുരൂപയുടെ ടിക്കറ്റെടുത്ത്‌ കുറുഞ്ചേരി റേഷൻകടയുടെ അടുത്ത്‌ ഇറങ്ങി.
"നീ ഏടയാ ശാരദേ പോകുന്നത്‌?" വഴിയിൽ കണ്ട വൃദ്ധൻ അവളോട്‌ ചോദിച്ചു.
"ചീട്ട്‌ കളി സ്ഥലത്തേക്ക്‌"
അവൾ നിസ്സംഗയായി.
കാവിന്റെ മൂലയിൽ മരത്തിന്‌ കീഴിലാണ്‌ കളിക്കുന്നത്‌.
വൃദ്ധൻ വിരൽ ചൂണ്ടി ചിരിച്ചു.
മരത്തിന്‌ ചുറ്റും രണ്ട്‌ മൂന്ന്‌ വൃത്തത്തിൽ കുറേ പേർ ചീട്ട്‌ കളിക്കുന്നുണ്ടായിരുന്നു. അതിലൊരു വൃത്തത്തിൽ പുഷ്കരനെ ദൂരെ നിന്നെ അവൾ കണ്ടു.
ശാരദ ഉച്ചത്തിൽ വിളിച്ചു.
സ്ത്രീ ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാവരും നോക്കി.
പുഷ്കരൻ അവൾക്കടുത്തേക്ക്‌ വന്നു. അവൾ അയാളെ നോക്കി.
പുഷ്കരന്റെ ചുണ്ടിലെ എരിയുന്ന ബീഡി താഴെ വീണു.
അവൾ ചോറ്റുപാത്രം അയാൾക്കു നേരെ നീട്ടി.
"പുഷ്കരേട്ടൻ രണ്ട്‌ ദിവസമായി വീട്ടിലെത്തിയില്ലല്ലോ? ഒന്നും കഴിക്കാതെ എന്തിനാ ഇങ്ങനെ പയിച്ചിറ്റ്‌ കളിക്കുന്നത്‌ എന്നു കരുതി ഞാൻ ചോറുമായി വന്നതാണ്‌."
എരിയുന്ന ദിനേശ്‌ ബീഡി ഉണക്കപ്പുല്ലിൽ കത്തിപടർന്നത്‌ അപ്പോഴായിരുന്നു.

ബൃന്ദയുടെ കവിതകൾ

brinda
ചുവന്ന ഒറ്റത്തൂവല്‍
,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പച്ച നിറമുള്ള പക്ഷി മുട്ട .
ഞാന്‍ അതിന്‍മേല്‍
വിരല്‍ തൊട്ട്‌
മഴകണ്ണുകളെ
വിരിയിച്ചെടുക്കും .

അപ്പോള്‍ പ്രഭാതം
ഇങ്ങനെ പറയും .
എന്‍റെ പേര്
പ്രണയം എന്നാണ് .

ഞാന്‍ പ്രണയത്തിലേക്ക്
ഉമ്മകള്‍ കൊണ്ടൊരു
പാലം പണിയും .
ചന്ദന മണമുള്ള പാലം .

ഇന്നലെ
അവന്‍
മഞ്ഞിന്റെ വീട്ടില്‍ നിന്നും
ഒരു കുടന്ന മഞ്ഞുപൂക്കള്‍
എനിക്കായ്‌കൊണ്ട് വന്നു.

കവിത തുടുത്ത വിരലുകളാല്‍
എന്‍റെ മുടിയില്‍ തിരുകി വച്ചു.
നക്ഷത്രങ്ങളെ നുള്ളിയെടുത്ത്
കാതില്‍ പതിപ്പിച്ചു .
നിലാവിനെ തൊട്ടെടുത്തു
നെറുകയില്‍ വച്ചു .

നെറുകയുടെവിസ്ത്രിതി
ചുണ്ടോളം ചെറുതെന്ന് !

പക്ഷികളുടെ നാട്ടിലേക്ക്‌
ഇമചിമ്മല്‍ ദൂരം .
അതിന്റെ ചിറകൊച്ച
എന്റെയും നിന്റെയും
ഹൃദയ മിടിപ്പെന്ന്.

നാം ഒരു വെള്ള പക്ഷിയുടെ
ഹൃദയത്തില്‍ നിന്നും മുളച്ച
ചുവന്ന ഒറ്റ ത്തൂവല്‍

ഭൂമിയുടെ അതിരുകളെ
ഉള്ളിലാക്കി
പച്ച നിറമുള്ള പക്ഷി മുട്ട
ആകാശ ത്തോളം വലുതായി ....
അണ്‌വോളം ചെറുതായി ....
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മരം
,,,,,,,,,,,,,,,
ഞാനൊരു വിത്തുതരാം
നിന്‍റെ ഹൃദയത്തില്‍
നട്ടുവളര്‍ത്താന്‍ .

അതിന്റെ വേരുകള്‍
നിന്‍റെ ഉള്ളുലയാതെ കാക്കും .
ചില്ലകള്‍
നിന്നെ തണുപ്പിക്കും .
അതിന്‍മേല്‍
ചാഞ്ഞിരുന്നു
മധുരക്കനികള്‍ ഭക്ഷിച്ചു
നീ ആനന്ടമടയും.

അപ്പോഴേക്കും
നീ മറന്നു കഴിയും
ഈ പ്രണയം
ആരു തന്നു
എന്നത്
....................
ഉമ്മതേന്‍
...............
കവിളത്തൊരു മുഖക്കുരു .
താമര മൊട്ടു പോലെ
ചുവന്നു തുടുത്ത്........
അവന്റെ ചുണ്ടുകള്‍
അരുമയോടെ അതിന്‍മേല്‍ .
വിടര്‍ന്ന മേല്‍ ചുണ്ടിനു മേല്‍
കുസൃതി കാട്ടുന്ന
ഇളം മീശ ,
നിരയൊത്ത മോഹന ദന്തം .

ഇപോള്‍ ഒരു ചോപ്പണിചുണ്ട്
പിടഞ്ഞുണര്‍ന്നു
മീശ ചില്ലകളില്‍ കൊരുത്ത്‌
നുണഞ്ഞ്
അകത്തേക്ക് അകത്തേക്ക് .

തേനിപ്പോള്‍നിന്‍റെ വായില്‍
തേനിപ്പോള്‍ എന്‍റെ വായില്‍

താമര മൊട്ടു ചുവന്നു തുടുക്കെ
ചുണ്ടില്‍
തെനല്ലി
ചോപ്പല്ലി

നിന്‍റെ വായക്ക് എന്ത് മധുരം .
കൊരുത്ത ചുണ്ട് വിടര്‍ത്താന്‍ വയ്യ
അതിനാല്‍ പിന്നെയും പിന്നെയും
മധു നുണഞ്ഞ് ..............
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മഴച്ചുവടെ
,,,,,,,,,,,,,,,,,,,,
വരൂ
നമുക്കീ മഴ ചുവട്ടില്‍
അല്പമൊന്നിരിക്കം.
എത്രയെന്നു വച്ചാണ്
ഞാന്‍ തനിച്ചിരിക്കുന്നത്.

മഴ
നിന്‍റെ നെറുകയില്‍ തൊടുന്നു .
നാസികാഗ്രത്തില്‍
വെണ്മുത്ത്ആയി വിളങ്ങുന്നു .

ഞാന്‍ ചുംബിച്ചിട്ടില്ലാത്ത
നിന്‍റെ ചുണ്ടിലൂടെ
കഴുത്തിലൂടെ ........
ഒഴുകി
ഈ മഴ
എവിടെ പോയാണ് മറയുന്നത് !

ഞാന്‍ നിന്‍റെ മഴയാകട്ടെ ?
നിന്‍റെ നിമ്നോന്നതങ്ങളില്‍
ഉരുള്‍ പൊട്ടല്‍.
ഉപ്പു മധുരങ്ങളുടെ ഇണര്‍പ്പ്
കാറ്റുകളുടെ ഇലയാട്ടം .

ഒടുവില്‍ മഴ കഴിയുമ്പോള്‍
വെള്ള പ്പൊക്കത്തിലൂടെ
നാം ഒഴുകി യകലുന്നത്
ഏതു ദിക്കിലേക്ക് ?
,,,,,,,,,,,,,,,,,,,,,,,,,,,,,

നീ മണം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എന്‍റെ മേലാസകലം നിന്‍റെ മണം .
നിന്‍റെ നാവിന്റെയും വിയര്‍പ്പിന്റെയും മധുരം .

നീ കൊടും കാറ്റായപ്പോള്‍
ഞാനൊരു ചുഴലിക്കാറ്റായി .

കാറ്റും കാറ്റും വേര്‍തിരിക്കുന്നത്
മുഖാമുഖം കാണാവുന്ന
നേര്‍ത്ത നിലാവിതളിലൂടെയാണ് .

ഇപോള്‍ ഏതു രാജ്യത്താണ്
കാറ്റ് ഉണ്ടാകുന്നതെന്ന്
കൃത്രിമോപഗ്രഹങ്ങള്‍ അറിയിക്കുന്നു

നിന്‍റെ ഭൂഖണ്ടത്തില്‍
എങ്ങനെയാണ്
കാറ്റ് പിടിപ്പികേണ്ടതെന്നു
എനിക്കറിയാം .

നീ എങ്ങനെയാണ്
ഇത്രസൌരഭ്യം പുറപ്പെടുവിക്കുന്നത് ?

എന്‍റെ ഓരോ അണുവിലും
നിന്‍റെ മണം .
നീ അടുത്തില്ലെങ്കിലും
നിന്‍റെ മദം.
അതിനാല്‍ ഞാനിന്ന്‌
കുളിക്കുന്നതെയില്ല.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കവാടം
,,,,,,,,,,,,,,,,,,,,,,,,,
നിശബ്ദമായ കടല്‍ യാത്രകള്‍

തീവണ്ടിയുടെ
ഇരമ്പവും കുലുക്കവും പോല്‍
ശബ്ദായമാനം.

ഏറ്റവും ശാന്തമെന്നു തോന്നാവുന്ന തരത്തില്‍ .

നീല തടാകത്തിനുള്ളിലെ
ഹൃദയ ധമനികള്‍ പോലെ
നിന്‍റെ പാദംപതിഞ്ഞ
ഒറ്റയടി പാതകള്‍
അകലേക്ക്അകലേക്ക് ......

ഏറ്റവും വന്യമെന്നു തോന്നാവുന്ന തരത്തില്‍ .

നദീമുഖത്ത് നിന്നും
ആഴിയുടെ അഗാധതയിലേക്ക്‌
വളരെ മെല്ലെ
എന്നാല്‍ ഏറ്റവും വേഗത്തില്‍ .

കടലുകള്‍ ഹൃദയം തുറക്കാറില്ല .
നേരെ നാം
ആഴത്തിലേക്ക് ഇറങ്ങി ചെല്ലുക .

ആഴം
ഒരു പുഞ്ചിരി
നക്ഷത്രങ്ങളെ കൊണ്ട് വരുന്നതുപോലെ .
അധരം
ഹൃദയതിന്മേല്‍ അതിന്റെ
മുദ്ര പതിപ്പികും പോലെ .

കടല്‍ യാത്രകള്‍
നിന്നിലേക്ക്‌
ചിലപ്പോള്‍ എന്നിലെക്കുമുള്ള
തിരകളുടെ
മിനുക്കങ്ങള്‍ ആണ് .
,,,,,,,,,,,,,,,,,,,,,,,,

അധോലോകം


mathew nellickunnu
സ്ഥാപനത്തിന്റെ പേരുപോലെ തന്നെ ചരിത്രപരമാണ്‌ അനുയായികളുടെ ബന്ധവും. എത്രപെട്ടെന്നാണ്‌ കുരിശുയുദ്ധത്തിനു തയ്യാറായി സന്നദ്ധഭടന്മാർ അവതരിച്ചതു. സാംസന്‌ വിശ്വസിക്കാനായില്ല. ഇവർ ആരാണ്‌. യുദ്ധം ചെയ്യുവാൻ ഇപ്പോൾ ഇവിടെ എന്തുണ്ടായി. സഭയുടെ ആസന്നമായ നല്ല നാളേയുടെ ദൗത്യവാഹകർ എന്ന പേരിൽ അവർ പണം പിരിക്കുന്നു. "ഇവിടെ സഭക്ക്‌ ആസ്ഥാനം ആവശ്യമായിരിക്കുന്നു. നിങ്ങൾ പണം തരിക. അല്ലെങ്കിൽ നിങ്ങൾ അവിശ്വാസി."ഈ പുതിയ പ്രത്യയശാസ്ത്രത്തിൽ ജനം വീണിരിക്കുന്നു. എല്ലാവരും അവരവരുടെ ശേഷിയിൽ കവിഞ്ഞ്‌ സംഭാവന നൽകുന്നു. സംഘം ആ തുകകൾ സസന്തോഷം വാങ്ങി കീശയിലിട്ടു. വിശ്വാസികൾക്കു സ്വർഗ്ഗരാജ്യം സ്വന്തമാകാൻ പോകുന്ന കാര്യമല്ലേ?
മൽവാൻചാണ്ടീസാണ്‌ നേതാവ്‌. ഒരു പറ്റം കുഞ്ഞാടുകളുമായി മൽവാൻ ഓരോ വീട്ടിലും കയറിച്ചെന്ന്‌ സൂക്തങ്ങൾ വിളമ്പുന്നു. സൂക്തം ഉൾക്കൊണ്ട്‌ എല്ലാവരും പണം നൽകുന്നു. ക്രമേണ ജനത്തിന്റെ മോഹങ്ങൾ വിരിഞ്ഞു. ഒരു കൂറ്റൻ കെട്ടിടം പണുതുയർത്താൻ അധികകാലം വേണ്ടി വന്നില്ല. ഒരു ദിവസം തമ്മിൽ കണ്ടപ്പോൾ സാംസൺ ചോദിച്ചു.
"എന്താണ്‌ നിങ്ങളുടെ മനസ്സിലിരുപ്പ്‌?"
"ഇവിടം ഞങ്ങൾ സഭയുടെ ആസ്ഥാനമാക്കും." മൽവാന്റെ മറുപടി. "എല്ലാ കുഞ്ഞാടുകളും ഇവിടെ കേന്ദ്രീകരിക്കും."
"പിന്നെന്തിനാണ്‌ ഈ മദ്യപാനവും ചീട്ടുകളിയും. ഒക്കെ"
അത്‌ പിള്ളാരുടെ ഒരു നേരമ്പോക്ക്‌. "രാത്രികാലങ്ങളിൽ അവിടെ നേരിയ വെളിച്ചവും കിലുക്കവും, കുശുകുശുക്കലും, സൽക്കാരങ്ങളും നടക്കുന്നുണ്ടല്ലോ. അപ്പോൾ ആത്മീയതയൊക്കെ പരണത്തുവച്ചുകളയുമോ?"
"അതെല്ലാം അമേരിക്കൻ സംസ്കാരത്തിന്റെ തിരിമറികൾ എന്ന്‌ കൂട്ടിക്കോള്ളൂ." "നിങ്ങൾ പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഉപയോഗിച്ച്‌ കെട്ടിടം പണിതു. അതിൽനിന്നുള്ള വാടകവരുമാനം നിങ്ങളുടെ പോക്കറ്റിൽ പോകുന്നു. അതെടുത്തു നിങ്ങൾ ധൂർത്തടിക്കുന്നു. അതാണൊ സഭാ സ്നേഹവും, ഉദ്ധരിക്കലും. മനുഷ്യസ്നേഹവും?"
"ഞങ്ങൾ, അതായത്‌ എന്റെ പാനൽ അതിന്റെ എല്ലാം അവകാശങ്ങളും ഏറ്റെടുത്തിരിക്കുന്നു." "ആഴ്ചതോറും വാടകക്ക്‌ കൊടുത്ത്‌ കിട്ടുന്ന പണം നിങ്ങൾക്കുവേണം എന്നല്ലേ. ഉദ്ദേശം?"
മൽവാണ്‌ മറുപടി പറയാൻ ഒരു കൂസലും ഇല്ല.
"എന്തിനു സംശയിക്കുന്നു. പൊതുജനം എന്നും കഴുതയാണെന്ന്‌ അറിഞ്ഞുകൂടെ. ഞങ്ങൾ പണം പിരിച്ചു കെട്ടിയ കെട്ടിടം ഇപ്പോൾ ഞങ്ങൾക്ക്‌ സ്വന്തം. വാടകയും മറ്റ്‌ വരുമാനവും ഞങ്ങൾ കൃത്യമായി പങ്കിടുന്നു. ചെലവാക്കുന്നു. ജീവിതം രസകരമാക്കുന്നു."
"അപ്പോൾ തോമമായുടെ സ്ഥാപനം നിങ്ങൾക്ക്‌ സ്വന്തം." സാംസൺ തിരിഞ്ഞു നടന്നു. മൽവാൻ പുറകെകൂടി.
"പൊതുനിരത്തിലൂടെ നടക്കുമ്പോൾ കണ്ടാമൃഗത്തിന്റെ തൊലി എവിടെനിന്നുമാണ്‌ കടമെടുത്തത്‌ എന്ന ചോദ്യം വരാം. അന്ന്‌ കേരളത്തിൽ നിന്നും നാട്ടുകാർ ചൂട്ടും കത്തിച്ച്‌ ഇങ്ങോട്ടു വണ്ടി കയറിയപ്പോൾ എനിക്ക്‌ കാണ്ടാമൃഗം എന്നൊരു പേരും ജനം നൽകിയിരുന്നു." "മൽവാൻ താങ്കളും കൂട്ടരും കൂടി ക്രിസ്തുവിനെ വീണ്ടും ആണിയടിക്കുകയാണൊ. കുരിശുതച്ചനെ വച്ച്‌ സ്ഥിരം പണിതു കൂട്ടുന്നത്‌ കൂടുതൽ പണം പിരിവിനോ? മഹത്തുക്കളെ അന്നത്തെ ജനം ഇരുമ്പുപാര കൊണ്ട്‌ അടിച്ചിരുന്നില്ലേ. കുരിശുകൾ പണിത്‌ ആണിയടിക്കുന്നത്‌ ഒരു വമ്പൻ കാര്യവുമല്ല. മറ്റാർക്കും പറ്റാത്ത കാര്യമല്ലേ ഈ മല്‌വാന്റെ കൈയ്യിലിരുപ്പ്‌ അതാണ്‌. ഇത്‌ ജനത്തെപ്പറ്റിക്കാനുള്ള ഒരു തറവേല. അത്രതന്നെ."
"എന്തായാലും കൊയ്ത്തുകാലമല്ലേ. ആവോളം അടിച്ചു മാറ്റുക-അതു ജീവിതലക്ഷ്യമാക്കുക. ഇക്കാര്യത്തിൽ എന്നെ വെല്ലാൻ മറ്റാരുമില്ലതന്നെ."
ഈയ്യിടെയായി നാട്ടുകാരുടെ ഇടയിൽ നിന്നും മൽവാനും കൂട്ടരും വിമുക്തിനേടിയിരിക്കുന്നു. തോമമായുടെ സ്ഥാനത്ത്‌ കുറെ കാട്ടുപോത്തുകൾ ആർത്തുവളരുന്നു. എന്തുപറ്റി ആസ്ഥാനത്തിന്‌, സാംസൺ അടുത്തുള്ള കടയിൽ ആരാഞ്ഞു.
ഏറേതാമസിയാതെ കെട്ടിടം മല്‌വാനും കൂട്ടരും കൂടി പൊളിച്ചു. ഇഷ്ടികയും തടിക്കഷണങ്ങളും അണികളുടെ വീടുകളിലെ കാർഗരാജുകളിലേക്ക്‌ മാറ്റി. ഇത്ര പെട്ടെന്നിതു ചെയ്യാൻ കാരണം ഏതോ കുബുദ്ധികൾ കെട്ടിടം കേസുകൊടുത്ത്‌ സ്വന്തമാക്കുമെന്നുള്ള ആശങ്കയായിരുന്നു. മല്‌വാനും കൂട്ടരും അതിന്‌ പ്രതിവിധി കണ്ടെത്തിയതു ഇങ്ങനെയായിരുന്നു.
അങ്ങിനെ അവർ വിജയപഥം ചൂടുന്നു.

ഒരു കവിക്ക്‌ സ്വന്തം കവിതയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു



bakkar methala
ചെമ്മനം ചാക്കോയുടെ 'ചിരിമധുരം' എന്ന പുസ്തകത്തെക്കുറിച്ച്‌
ചെമ്മനം ചാക്കോയുടെ കവിതകൾ ആക്ഷേപഹാസ്യത്തിന്റെ അരംകൊണ്ട്‌ മൂർച്ച കൂട്ടിയ സാമൂഹ്യ വിമർശനമാണ്‌. കുഞ്ചൻനമ്പ്യാരുടെ കാവ്യവഴിയെ സമകാലീന മലയാളത്തിൽ പ്രയോഗവൽക്കരിച്ച ചെമ്മനത്തിന്റെ കവിതകളുടെ അന്തർദ്ധാര കറുത്ത ഫലിതം ഉത്പാദിപ്പിക്കുന്ന നോവൂറുന്ന ഒരു ചിരിയാണ്‌. ചിരിയുണർത്തുന്ന വരികൾ, ചിരിയുടെ അലകൾ കെട്ടടങ്ങുന്നതോടെ സമൂഹത്തോടും തന്നോട്തന്നെയും ഒന്നോ അതിലധികമോ ചോദ്യങ്ങളായി രൂപം കൊള്ളുകയും ചിലപ്പോൾ രോഷത്തിന്റെ മുനകൾ കൂർപ്പിക്കുന്ന ചിന്തകളായി ഉയിർക്കൊള്ളുകയും ചെയ്യും.
കവിതയുടെ സാമൂഹ്യ ധർമ്മങ്ങളെക്കുറിച്ച്‌ വേവലാതികൊള്ളുന്ന പ്രയോജനവാദികൾക്കുമാത്രമല്ല, കേവലസൗന്ദര്യവാദത്തിന്റെ മാനദണ്ഡങ്ങൾകൊണ്ട്‌ കവിതയെ സമീപിക്കുന്ന സഹൃദയനുകൂടി ചെമ്മനത്തിന്റെ കവിത സ്വീകര്യമാകുന്നത്‌ മേൽചൊന്നവിധം കവിതയുടെ രസതന്ത്രത്തെ ഫോർമുലേറ്റ്‌ ചെയ്യുന്നതുകൊണ്ടാണ്‌. അതുതന്നെയാണ്‌ കാവ്യാനുശീലനത്തിന്റെ പഴയ രീതി ശാസ്ത്രങ്ങളോട്‌ ആഭിമുഖ്യം പുലർത്തുന്നവരോടും ആധുനികന്റെ വിചാരശീലങ്ങളോടും ഒരേസമയം ഈ കവിത സംവദിക്കുന്നത്‌. വാഗർത്ഥങ്ങൾ പൊതിയാത്തേങ്ങയായിത്തീർന്ന വ്യാജനിർമ്മിതികളുടെ ശവപ്പറമ്പായി മാറുന്ന നവീന കവിതയുടെ വനസ്ഥലികളിൽ ചെമ്മനത്തിന്റെ കവിത ചിരിച്ചൊഴുകുന്ന കുളിരരുവിപോലെ അനുഭവവേദ്യമാകുന്നത്‌ രചനയിലെ ഈ ആർജ്ജവം കൊണ്ടാണ്‌.
ഈവിധം മലയാള കവിതയിൽ തലയെടുപ്പോടെ നിൽക്കുന്ന ഒരു കവിക്ക്‌, കവിതയുടെ സ്വാധീനശക്തി കുറഞ്ഞു പോയതുകൊണ്ട്‌ സാമൂഹ്യ വൈകല്യങ്ങളുടെ ഹാസ്യവിമർശനം "ഭൂരിപക്ഷത്തിന്റെ ഹൃദയങ്ങളിലെത്തിക്കാൻ നടത്തുന്ന ശ്രമം" എന്ന്‌ വിശേഷിപ്പിച്ചുകൊണ്ട്‌ തന്റെനൂറ്‌ കവിതകൾ പരാവർത്തനം ചെയ്ത്‌, കവിതകളുടെ ഗദ്യാവിഷ്കാരമെന്ന പേരിൽ പുസ്തകമാക്കി വിൽക്കേണ്ടി വന്നെങ്കിൽ ഇതിന്റെ കാരണം നാം പരിശോധിക്കേണ്ടതുണ്ട്‌. ഇങ്ങനെയൊരു പരിശോധയുടെഫലം, സ്വന്തംകവിതകളിൽ കവിക്ക്പോലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്‌ വിളിച്ചു പറയുന്നത്‌. തന്റെ കവിതകളെ കവിതകളായിത്തന്നെ സ്വീകരിച്ച മലയാളി സമൂഹത്തെ വിലയിരുത്തുതിലും കവിക്കു തെറ്റു പറ്റിയിരിക്കുന്നു. മലയാളി സമൂഹത്തിന്റെ കാവ്യാനുശീലനത്തിന്‌ അത്രമാത്രം ക്ഷീണം സംഭവിച്ചോ?
ചെമ്മനത്തിന്റെ കവിതകൾ ഒരിക്കലും ദുർഗ്രഹമല്ല. ലളിതവും ചില സന്ദർഭങ്ങളിൽ അത്‌ ഒരു പരിധിവരെ ഗദ്യാത്മകവുമാണ്‌. അങ്ങനെയുള്ള കവിതകളിൽനിന്നും അതിൽ അന്തർലീനമായ കവിത ചോർത്തിക്കളഞ്ഞ്‌ ഹാസ്യലേഖനമെന്ന പിണ്ഡ രൂപമാക്കിയതോടെ, അത്‌ വായിക്കുന്ന വ്യക്തിയുടെ ഹൃദയത്തിൽ കവിയായ ചെമ്മനം മരിക്കുകയാണ്‌ ചെയ്യുന്നത്‌.
'ഒരു കവി സ്വന്തം കവിതകൾക്ക്‌ ഗദ്യത്തിന്റെ കുപ്പായം തുന്നുന്ന ആദ്യ സംരംഭമായിരിക്കും ഇത്‌.' എന്ന്‌ കവി ആമുഖത്തിൽ പ്രസ്താവിക്കുന്നുണ്ട്‌. മലയാളസാഹിത്യത്തിൽ ഇത്തരമൊരു സംരംഭത്തിന്റെ പിതൃത്വം അവകാശപ്പെടാനല്ലാതെ ഈ ഓമനക്കൗതുകംകൊണ്ട്‌ എന്താണ്‌ കാര്യം? ഹാസ്യകവിതകൾക്കല്ലാതെ ഇത്തരമൊരു ഗദ്യവത്ക്കരണ സാധ്യത ഇല്ലെന്ന്‌ ചെമ്മനം പറയുന്നുണ്ട്‌. അതെ, നർമ്മം കലർന്ന കുറിപ്പുകൾ എന്ന നിലക്ക്‌ അലസവായനയ്ക്കുതകുന്ന ഒരു കൃതിയായി ചിരിമധുരം പരിഗണിക്കപ്പെട്ടേക്കാം- പക്ഷേ, അതിന്‌ കവി ബലികൊടുക്കേണ്ടിവന്നത്‌ തന്റെ കവിതയെയാണെന്ന വസ്തുത തിരിച്ചറിയുമ്പോഴാണ്‌ അതിന്റെ വേഗത മനസ്സിലാവുക.

ഇ-മെയിലുകൾക്കിടയിൽ


sunil c e
ഇ-മെയിൽ ലിപികൾ
ഒറ്റുകാരാകുമ്പോഴും
നിന്റെ കൈലിപികൾ
എന്റെ നെഞ്ചിൽ കൂടുകൂട്ടും
അതിനിടയിൽ
നാം നഷ്ടപ്പെടാതിരിക്കാൻ
ഓർമ്മയെ താഴിട്ടു
പൂട്ടുക
ഇളകിയാടത്ത വിധം
ഒട്ടിച്ചുവെയ്ക്കുക-നിന്റെ
പ്രണയക്കുഴമ്പിനാൽ....

ദശാന്തരത്തിന്റെ കാലൊച്ചയോർത്ത്‌


rajanandini

ഒരു നിലാച്ചിന്ത്‌ നിനക്കുസ്വന്തം
നക്ഷത്രങ്ങൾ എനിയ്ക്കും.
നിലാവും നക്ഷത്രങ്ങളും നഷ്ടപ്പെടുന്നു
പകലോന്റെ ദീപ പ്രഭയിൽ
അവൻ....
സൗരയൂഥത്തിന്റെ അധിപൻ
നമ്മുടെ രാവുകളെ അപഹരിച്ചവൻ
എണ്ണിയാലൊടുങ്ങാത്ത
നക്ഷത്രങ്ങളെണ്ണി
ഞാൻ നിന്നെ ചുംബിക്കുമ്പോൾ
പൂർവ്വാംബരത്തിൽ അവൻ
അസൂയപ്പെട്ടു
ജ്വലിക്കുന്ന കണ്ണുകളാൽ നക്ഷത്രങ്ങളെ
അപ്രത്യക്ഷമാക്കി
നിലാവിന്റെ കൈപിടിച്ചു നീയും
എവിടെയോ മറഞ്ഞു
ദശാന്തരത്തിന്റെ കാലൊച്ചയ്ക്ക്‌
കാതോർത്ത്‌
ഞാൻ ഇവിടെ
തനിച്ച്‌.....

കാരിക്കേച്ചർ


r manu
"മനസ്സേകം വചസ്സേകം കർമ്മണ്യേകം മഹാത്മന"
മനസ്സും വചസ്സും കർമ്മവും ഒന്നാക്കിയ ചിലർ ആരാ
ധനയോടെ നമ്മുടെ മനസ്സിലെ റോൾ മോഡലുകളാ
കാറുണ്ട്‌. ഇവിടെ അവർ വാക്കുകൾ കൊണ്ട്‌
തീർത്ത കാരിക്കേച്ചറുകളാകുന്നു.

ദുരവസ്ഥ


haridas valamangalam

വെയിൽ വെൺതാപത്തിന്റെ
മണലായിളയുടെ
പടുവിസ്തൃതികളിൽ
പടർന്നു കിടക്കവേ
ഇലകളിളംകാറ്റിൽ
രാഗമാലപിക്കൊന്നരരയാൽ
ഹരിതത്തിൻ സ്വപ്നങ്ങൾ വിരിയിക്കെ
തണലിൻ ജലമേനിയകമാർദ്രമായ്‌
സ്നേഹസുകൃതം ബുദ്ധന്നുള്ളിൽ
നിറച്ചു, പക്ഷേയിന്നും
*കറുത്ത കനലുകൾ
തിന്നുന്നു കിനാക്കളെ,
കവിക്കു മോക്ഷം കിട്ടാതിപ്പൊഴുമലയുന്നു.
('ദുരവസ്ഥ'യിൽ 'കറുത്ത തീ'യെന്ന ആശാന്റെ പ്രയോഗം)



അറിവ്‌


പ്രേമവും മരണവും
രണ്ടുമൊന്നാണെന്ന്‌
താരകാകാശവും താരും തളിരും