Followers

Showing posts with label sreedevi nair. Show all posts
Showing posts with label sreedevi nair. Show all posts

Tuesday, March 4, 2014

Scattered Rain

sreedevi nair
 
A drop of rain
Male me love-torn
Is somebody coming
To land me through the
Labyrinth of Love, unknown?

I received from the sharp nails
Of rain, tiktats unknown, sighs.
Is it that the rain drops
Could steal the lust of my eyes?

Like some organism,
Rain drop beckons me,
But I cannot ever see
The rain
Like scattered idols of life, rain.
Yet my mind
Not cooled.
On each glass piece of
Shattered mind, a rain reflects, may be
In the sky, into the mind
I keep seeking the rain.
May may love
Come as rain

Monday, February 3, 2014

Sculpture


ശ്രീദേവി നായർ

The crowd is swelling
To see the nude sculpture of a woman
That stood before
A Devadaru tree.

Is nude attractive?
Sculptor loves nakedness.
All the organs
Are made to perfection.

Sculpture doesn’t need sex.
Only the onlookers need it.
Though the sculpture longed for sex
The sculptor forbids it.

The sculptor said:
You’re only a sculpture.
Your face and boobs
And body are all for the viewers.
You need just to stand there.
Those who throng to see you
Will decide what to do.
You’re not permitted
To have coitus.

You need not open your eyes.
To kindle wild erotica
You can lean a bit, if need be.
Even if you lie flat on the ground
It doesn’t matter much.

Sculpture said:
How long does it take
To know what coitus is?

Sculptor said:
Don’t wait.
Waiting for long for it
You’ll go insane.
You don’t have any right
Over your sex-needs.
You are only a showcase-object.

To see the fire catching up on your body
The Minister and the Academy President
Are all coming.
You make them hot.

Hearing this the sculpture trembled.
Out of that shivering
A fire broke out somehow.
In that fire
The sculpture got charred.

Thursday, January 2, 2014

ജീവന്റെ വില

ശ്രീദേവി നായർ


രാവിലെ സ്കൂളിലേയ്ക്ക് വരുന്ന വഴി നീളെ ചുമപ്പുനിറം.
രക്തത്തിന്റെചുമപ്പ്.
നഷ്ടപ്പെട്ട പെന്‍സിലിന്റെ നിറം ചുമപ്പ്.
മെടഞ്ഞിട്ട മുടിയിലെ റിബ്ബണും ചുമപ്പ്.
ഇന്നലെ അച്ചന്റെ കൈപ്പാടു പതിഞ്ഞ
അടിയുടെ പാടും ചുമപ്പ്.
വഴിയോരത്തു കണ്ട ഇറച്ചിക്കടയിലെ
പിടഞ്ഞുമരിക്കുന്ന വെള്ളക്കോഴിയുടെ
പുറം മറയ്ക്കുന്ന ചോരയുടെ നിറവും
ചുമപ്പ്.
വേദനിയ്ക്കുന്ന മനസ്സിനെ ചുമന്ന തൂവാലയില്‍
പൊതിഞ്ഞ് പെണ്‍കുട്ടി
ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നു.
വെള്ള യൂണിഫോമില്‍ പൊതിഞ്ഞ അവള്‍,
തളര്‍ന്ന് തിരിച്ചെത്തിയപ്പോള്‍
അവളറിയാതെ കോഴിയുടെ
ചോര യൂണിഫോമിനെ ചുമന്ന
നിറമാക്കിയിരുന്നു.
പിടയ്ക്കുന്ന കോഴി അവളുടെ
ഉള്ളില്‍ കേഴുകയായിരുന്നു.

Monday, December 2, 2013

വിധി വിളക്ക്


ശ്രീദേവി  നായര്‍ 
എങ്കിലും നിഷ്ഫലമീ ജന്മപന്ഥാവില്‍
എത്രയോ വന്മരം കടപുഴകി വീണു.
എന്നിട്ടുമെന്തേ യീജന്മത്തിന്നോരത്ത്
നീ നട്ട ചെറുമരം തളിരണിഞ്ഞൂ?
ഉത്തരമില്ലുത്തരമില്ലൊന്നുപോലും
നിന്‍ ചെയ്തികള്‍ ചിന്തിപ്പതിനാര്‍ക്കറിവൂ,
ഒന്നറിയുന്നു ഞാനൊന്നുമാത്രംനിങ്കര്‍മ്മങ്ങള്
മന്ത്രരൂപത്തിലെന്നന്തരംഗം.

ഇന്നുനാനെന്നെയറിഞ്ഞിടാത്തൊരു
നിന്നെയറിയുവാനുള്ള വൃഥാശ്രമത്തെ
നിന്നുയിര്‍ എന്നില്‍പ്പടര്‍ത്തിയ ശക്തിതന്‍
അര്‍ത്ഥത്തിന്‍ വ്യാപ്തിയില്‍ ഞാനറിവൂ.

ഒന്നുമാത്രമാണതൊന്നുമാത്രം ഞാന്‍
ശ്വാസനിശ്വാസത്തിലോര്‍ത്തെടുപ്പൂ,
“ഉന്മത്തചിത്തത്തിന്നാധാര ശിലയില്‍ നാം
എന്തിനായ് വയ്ക്കുന്നു വിധിവിളക്ക്?“
,

Monday, July 2, 2012

യാത്ര


ശ്രീദേവിനായര്‍



അണയും സന്ധ്യതന്‍  കിരണമന്ത്യമായ്
വിടപറഞ്ഞു നിന്നുയിന്ന് പടിയിറങ്ങിയോ?
പിന്‍ വാങ്ങിയോ പിന്തിരിഞ്ഞുവോ
പിന്‍ വാതിലാദ്യമായി പകുതിചാരിയോ?


പുണരുവാന്‍ കൊതിച്ചൊരീ രാത്രി വിങ്ങിയോ
പിന്‍ വിളികളുണ്മയെ  ഉണര്‍ത്തി നിന്നുവോ?
പുറവാതിലായിരങ്ങളഭയമേകിയോ
ആയിരം ജന്മവുമൊത്തുചേര്‍ന്നുവോ?

ജനിമൃതികളൊക്കെവേ പകച്ചുനിന്നുവോ
ജന്മമെന്ന മിഥ്യയെക്കടല്‍ കടത്തിയോ?
സ്വപ്നസാഗരങ്ങള്‍ വീണ്ടും കണ്‍ തുറന്നുവോ
ഒരായിരം സ്വപ്നവും ചിതറിവീണുവോ?

Thursday, June 7, 2012

സ്മാരകം

ശ്രീദേവിനായര്‍

മൌനം കൊണ്ടു ഞാന്‍ നിന്റെ സ്മാരകം പണിഞ്ഞു,
കണ്ണുനീരാലതില്‍ പിന്നെ ചായം പടര്‍ത്തി.
കാതോര്‍ത്തിരുന്നു നിന്‍ സ്വരരാഗങ്ങള്‍
കാറ്റിനോടു കെഞ്ചി ഒരു വിരഹാഗ്നിയായ്.

ചുടു നിശ്വാസങ്ങളെന്‍ ചുണ്ടില്‍ പടര്‍ന്നു,
അതിനുള്‍ച്ചൂടില്‍ ഞാന്‍ നിന്നെയാവാഹിച്ചു.
നെടുവീര്‍പ്പുകളെന്നിലാഞ്ഞു വീശി,
പിന്നെ ഞാനെന്ന സങ്കല്പം  മിഥ്യയായി!

Thursday, May 3, 2012

യാത്ര

ശ്രീദേവിനായര്‍

യാത്രക്കാര്‍ പലതരം.
പലവഴികളും താണ്ടി രാജപാതയിലെത്തിയ
അവര്‍അന്യോന്യം മനസ്സിലാക്കാതെ പിരിയുന്നു.
കാര്യസാദ്ധ്യത്തിനായ് നടക്കുന്നവര്‍
കാര്യമില്ലാതെ നടക്കുന്നവര്‍
നേരമ്പോക്കിനായ് നടക്കുന്നവര്‍
നേരമില്ലാതെയും നടക്കുന്നവര്‍ !

വീഥിയില്‍ വച്ചുപിരിയാന്‍ വിധിക്കപ്പെട്ടവരില്‍
പലരുംനേരറിഞ്ഞവരും,അറിയാത്തവരുമായിരുന്നു.
നിശബ്ദരായിപ്പിരിഞ്ഞവരും പഴിചാരിപ്പിരിഞ്ഞവരും
ഒരു കാര്യത്തില്‍ സമന്മാരായിരുന്നു;
അവര്‍
കുറ്റബോധത്താല്‍ ഉള്ളു നീറ്റുന്നവരായിരുന്നു.



Thursday, April 5, 2012

സൗഹൃദം


ശ്രീദേവി നായർ


കണ്ണടച്ചാലും മനസ്സിന്റെ മുറ്റത്ത്

കണ്ണീരൊപ്പുന്നു കാലമാം തോഴന്‍
ഓര്‍മ്മകള്‍ തന്നുടെ ഓലക്കുടക്കീഴില്‍
ഓര്‍ക്കാതിരിക്കുന്നു കപടമായ് തോഴന്‍

മയില്‍പ്പീലിയും പിന്നെ മഷിത്തണ്ടുമായി
അക്ഷരക്കൂട്ടത്തില്‍ നിന്നൊപ്പം കൂടി,
നിന്നെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടും ഞാന്‍
മനസ്സില്‍ പണിഞ്ഞൊരു മഴവില്‍ക്കൂടാരം.

കണ്ണുകള്‍ കൊണ്ടു കഥ പറഞ്ഞു,
മനസ്സുകള്‍കൊണ്ടു ശില്പം മെനഞ്ഞു,
ഒരുമയായെന്നുമൊപ്പം കഴിഞ്ഞു
പിരിയാത്ത മനസ്സുമായ് പിറകേയലഞ്ഞു.

കൂട്ടായ് നിന്നു കൂടെനടന്നു,
അറിയാത്ത അര്‍ത്ഥങ്ങളറിയിച്ചുതന്നു,
അകലേയകന്നു അറിയാതെനിന്നു,
അരികിലേയോര്‍മ്മകള്‍ നിഴലായ് മറഞ്ഞു.


പഴകിയ താളുകള്‍ വെറുതേമറിച്ചു,
അറിയാത്ത പേരിനായ് പരതിത്തളര്‍ന്നു.
ഓര്‍മ്മയിലിന്നെന്റെ പേരിനായ് വീണ്ടും
വെറുതേ തെരഞ്ഞു നീ പുസ്തകത്താളില്‍


നിന്നെ ക്കുറിച്ചുള്ളൊരോര്‍മ്മകള്‍ കൊണ്ടു ഞാന്‍
മനസ്സിന്റെ മുറ്റത്തൊരൂഞ്ഞാലുകെട്ടി
പാടാന്‍ തുടിച്ചൊരെന്‍ മനംവീണ്ടും
അറിയാത്ത ദുഃഖത്തിനീണങ്ങള്‍ മീട്ടി.

Monday, January 30, 2012

ഭാവങ്ങള്‍


ശ്രീദേവി നായർ


ഭാവങ്ങളില്‍ തീവ്രത നിഴലിക്കുന്ന മുഖങ്ങളില്‍
സൌന്ദര്യമുണ്ടായിരുന്നു.
സന്ദേശവും സന്ദേഹവുമുണ്ടായിരുന്നു!

ലക്ഷ്യമില്ലാത്ത ചിന്തകളുടെ ശരവേഗങ്ങള്‍ക്ക്
സ്ഥാനചലനങ്ങളുടെ മോഹഭംഗങ്ങളുണ്ടായിരുന്നു,
നോട്ടത്തിന് കാത്തിരിപ്പിന്റെ അക്ഷമയുമുണ്ടായിരുന്നു!

അടച്ചിട്ട വാതിലുകളില്‍ അടയാത്തവിരികളുണ്ടായിരുന്നു.
തുറന്ന ജനാലകളില്‍ മറഞ്ഞ നിഴലുകളും.
എങ്കിലും;
വികാരങ്ങളില്‍ തീവ്രമായ ലഹരിയുണ്ടായിരുന്നു.
കയ്പ്പിന്റെ മധുരവും!

Thursday, December 1, 2011

നീ


ശ്രീദേവിനായർ

ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെ കിടന്ന ഒരു തുണ്ടു ഭൂമി
ഞാനറിയാതെ കയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാൻ ഞാനിന്നും അശക്തയാണ്‌
ഉടമസ്ഥവകാശം ചോദിക്കാൻ ഒരിക്കലും നീ വരരുത്‌
കാരണം എന്റെ ആത്മാവു പോലും
പണയപ്പെട്ടതാണ്‌

എനിക്ക്‌ സ്വന്തം ഞാൻപോലുമല്ല
എന്ന അറിവ്‌ എന്നെ വേട്ടയാടപ്പെടുമ്പോൾ
നിന്നെ ഞാനെവിടെയാണ്‌
സ്വന്തമാക്കിവെക്കേണ്ടത്‌?

Sunday, January 2, 2011

കവിയും കവിതയും




sreedevi nair

കാവ്യമോഹനമായൊരു കവിതജനിയ്ക്കുന്നു.
വരദാനമായന്നുകവിയുംപിറക്കുന്നു!
കഥയറിയാതെ ഗദ്യം ജനിയ്ക്കുമ്പോള്‍,
കവികള്‍ മരിക്കുന്നൂ, കദനം നിരത്തുന്നൂ.


കണ്ടതും കേട്ടതും കവിതയായ്ത്തീരുമ്പോള്‍,
കവികള്‍ പെരുകുന്നൂ,കവിതകരയുന്നൂ.
കാണാത്ത അര്‍ത്ഥങ്ങള്‍ തെരയുന്നൂ കവിത,
കാലത്തെക്കാണാതെ അലയുന്നുകവിയും!


കാലഹരണമായ് ത്തീരുന്ന മോഹങ്ങള്‍
കവിതയായ് ത്തീരുന്നു ഇരുളിന്റെ മറവില്‍!
എന്തുമെഴുതുവാന്‍ ഇഷ്ടമായ് തീര്‍ക്കുവാന്‍,
പദവിതന്‍ അര്‍ത്ഥമായ്,തീരുന്നു കവിത.

അധികാരപ്പെരുമകള്‍ കാട്ടുന്നു കവിത,
സല്‍ക്കാരപ്രിയരാകുന്നു കവികള്‍.
നന്നെന്നു പറയുന്നു വാലാട്ടി നടക്കുന്നൂ,
പിന്നൊന്നു മറിയാതെ അകമേ ചിരിക്കുന്നു.


കൈനീട്ടി നില്‍ക്കുന്നൂ,കൈപ്പണം വാങ്ങുന്നൂ,
കാണാതെ നടക്കുന്നൂ,നവവീഥി തേടുന്നു.
മരണമായ് നിറയുന്നൂ ,മനമില്ലാക്കവിതകള്‍,
കാലമേ,കവിതയെ തിരിച്ചൊന്നു നല്‍കുമോ?

Saturday, August 7, 2010

ആവേശം


sreedevi nair


ആശകളെന്നും ആശിക്കാനുള്ളതാണ്,
അനുഭവിക്കാനുള്ളതല്ല.
ആത്മനൊമ്പരങ്ങള്‍ അനുസരണയില്ലാത്ത
വികൃതിക്കുട്ടികളാണ്,
അവ അസമയങ്ങളില്‍ അലറിക്കരയുന്നു.
അലോസരപ്പെടുത്തുന്നു.

അസ്തമയ സൂര്യന്റെ ആകാംക്ഷയില്‍,
ആനന്ദം ആവേശമാക്കിയ അലയാഴി,
അണയുന്ന സൂര്യനെ അരുമയായ്,
അലിയിച്ചുആത്മസംതൃപ്തി നേടുന്നു.

ആകാശവും,ആവേശവും ഒരേപോലെ,
അകലങ്ങളില്‍ അഭയം തേടുന്നു.


ഇരുള്‍

എവിടെയോ ,മറന്നുവച്ച ബാല്യം.
എങ്ങോ,ഉപേക്ഷിച്ച കൌമാരം.
കാണാതെപോയ യൌവ്വനം.
കണ്ടില്ലെന്നു നടിക്കുന്ന വാര്‍ദ്ധക്യം.
ഇതിലെല്ലാം എനിയ്ക്കു ഒരുപോലെ!

ആരുമൊരിക്കലും തിരിച്ചറിയാതിരിക്കാന്‍
ഞാന്‍,ഇന്നെല്ലാപേരെയും നന്നായറിയാന്‍
ശ്രമിക്കുന്നു.

ഞാന്‍ ആരാണെന്ന് എന്റെ ജന്മവും
എനിയ്ക്ക് പറഞ്ഞുതന്നില്ല.

സൂര്യന്‍ ഉദിച്ചുണരുന്നു.
അസ്തമിച്ച് അണയുന്നു.
ചന്ദ്രന്‍ രാത്രിയില്‍ ആരുംകാണാതെ
മറഞ്ഞുനിന്നു നോക്കുന്നു.
നെടുവീര്‍പ്പിടുന്നു.

രാത്രിയുടെ അന്ധകാരം എന്നെ
ഇരുട്ടില്‍ മൂടിപ്പുതച്ചുവയ്ക്കുന്നു.
വേദനകളില്‍ നിന്നുംമറച്ചുവയ്ക്കാമെന്ന
വാഗ്ദാനം നല്‍കി അവന്‍ മറയുന്നു.

എന്നാല്‍ നിസ്സഹായതയുടെ പുലര്‍ച്ചയില്‍
അവന്‍ അഭിനയം തുടരുന്നു.
കണ്ണടച്ച് സ്വയം ഇരുട്ടിലാകുന്നു.
എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഈ..പകല്‍ വെറും മിഥ്യയാണെന്നും.
ഇരുള്‍ മാത്രം എന്നും സത്യമാണെന്നും!



!

Sunday, April 18, 2010

രണ്ടു കവിതകൾ




sreedevi nair


സ്നേഹപ്പുഴ
സ്നേഹപ്പുഴത്തീരത്തു വന്നടിഞ്ഞ
പ്രണയ ദാഹികളുടെ ശരീരം,
മോഹഭംഗത്തിന്റെ മത്സ്യങ്ങള്‍
കൊത്തിപ്പറിച്ച് വികൃതമാക്കിയിരുന്നു.

മോഹപ്പുഴയില്‍ ഒഴുകിനടന്നതാകട്ടെ
ആശയുടെ തെളിനീരില്‍ അലിയാത്ത
മണല്‍ത്തിട്ടയില്‍ തടഞ്ഞു നിന്നു.

പ്രേമസാഗരം നീന്തിക്കയറിയവരാകട്ടെ,
കാമതാപത്താല്‍ ജ്വരബാധിതരും ആയിരുന്നു.

മറഞ്ഞു നിന്ന്,നോക്കിരസിക്കുകയായിരുന്നു
അന്ധതമസ്സെന്ന കാമുകന്‍.

അവന്റെ പുറം കാഴ്ച്ച മറഞ്ഞിരുന്നെങ്കിലും,
അകക്കണ്ണുതുറന്നു തന്നെയിരുന്നു.
അത് വഞ്ചനയുടേതു മാത്രമായിരുന്നു.

എങ്കില്‍?


ചിന്തകള്‍ക്ക് വെന്തുതീരാനുള്ള
കഴിവ് ഉണ്ടായിരുന്നെങ്കില്‍?

എവിടെയോ നമുക്കുവേണ്ടി ഒരാള്‍
കാത്തിരിക്കുന്നുവെങ്കില്‍?

നഷ്ടപ്പെട്ട ബാല്യകൌമാരയൌവ്വനം,
മനസ്സിന്റെ മായാവലയത്തിലൊരാളെ
വേട്ടയാടപ്പെടുന്നുവെങ്കില്‍?

ജീവിതം പ്രതീക്ഷയുണര്‍ത്തുന്നു.

Sunday, January 3, 2010

രണ്ടു കവിതകള്‍

sreedevi nair

പ്രണയാവശിഷ്ടങ്ങള്‍

ഈ മനസ്സിലിനി പ്രേമമില്ല
പ്രണയങ്ങളൊഴിഞ്ഞ മനസ്സിന്റെ
ശ്മശാനപ്പുക മാത്രമേയുള്ളു.

പലരും വലിച്ചെറിഞ്ഞ
പ്രണയാവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി
തീയ്യിടുകയായിരുന്നല്ലോ,
എന്റെ എക്കാലത്തെയും വിധി.


പ്രണയാവശിഷ്ടങ്ങള്‍ക്കായി ഞാന്‍
കാത്തിരുന്നു.

യുദ്ധം ചെയ്യുവാനായി ഓടുന്നവരും
പണം മോഷ്ടിക്കുവാനായി ഉഴറുന്നവരും
സായാഹ്ന സവാരിക്കാരും
എനിയ്ക്കെറിഞ്ഞുതന്ന ഈ അവശിഷ്ട
ങ്ങളൊക്കെയുംയാതൊരു പവിത്രതയും
കല്പിക്കാതെഞാന്‍ തീയ്യിട്ടു.

എത്ര സ്വതന്ത്ര ഞാന്‍.

ബാക്കിപത്രം

നിലാവിലും ,വെയിലിലും നിണമൊഴുക്കാം,
സങ്കല്പങ്ങളില്‍ കാമം വിതറാം,
രതിപടര്‍ത്താം.

എന്നാലുമെന്റെ പ്രണയത്തിനു
നീ കാത്തിരിക്കരുത്,
ആത്മാവിനു വിലപേശരുത്.

ശരീരം ശിശിരകാലം പോലെ.
അതില്‍ സ്വപ്നവസന്തങ്ങള്‍
വിരിയിച്ചെടുക്കാന്‍ മോഹങ്ങള്‍
ധാരാളം.

ഏഴുരാവും പകലും മധുവിധു
ആഘോഷിക്കുക.
പക്ഷേ,എന്നെ ഓര്‍ക്കരുത്.
നിനക്കായി മിടിക്കുന്ന ഹൃദയവും,
നിന്നെ പൂട്ടിവച്ച മനസ്സും
എന്നും എന്റെമാത്രം സ്വന്തം!

അതില്‍ നിറയെ ഭൂതകാലത്തിന്റെ
നൊമ്പര സ്പ്ന്ദനങ്ങള്‍ ബാക്കിപത്രം പോലെ!

Saturday, October 31, 2009



sreedevi nair
ezhuth/ dec/ 2009




പ്രണയം ഭയമാണ്

പ്രണയം പ്രേതബാധയാണെന്ന്
ഒരു സഹപാഠിപറഞ്ഞു.
അവള്‍ക്ക് പ്രണയം ഭയമാണ് നല്‍കിയത്.


പ്രണയിക്കുകയാണെങ്കില്‍ രതിയും
മരണവുംസ്വപ്നം കാണണമെന്ന
വാശിയായിരുന്നു അവള്‍ക്ക്.


അവള്‍ പ്രേമിച്ചുവഷളാക്കിയ യുവാവിനെ
ഇപ്പോഴുമവള്‍ക്ക് ഭയമാണ്.
അവള്‍ കാമുകനുമൊത്ത് പോയിരിക്കാറുള്ള
ലൈബ്രറിയെ ഇപ്പോള്‍ ഭയമാണ്.



കാമുകന് നല്‍കാന്‍ എടുത്ത്കൊണ്ടുവന്ന
പുസ്തകങ്ങള്‍ അവള്‍ തൊടാറേയില്ല.
ആപുസ്തകങ്ങള്‍ ഭയപ്പെടുത്തുന്നത് പ്രത്യേക
രീതിയിലാണത്രെ.
കാമുകനൊപ്പം നടന്ന വഴികളിലിപ്പോള്‍
ഭയം മാത്രമേ യുള്ളു.


ഭയം സഹിക്കാന്‍ വയ്യാതെ അവള്‍
അയാളെ ഉപേക്ഷിക്കുകയാണ് ചെയ്തത്.
പ്രേമിക്കുന്ന ഓരോ നിമിഷത്തിലും
അവള്‍ ഓര്‍ത്തത് ലൈംഗിക ജീവിതവും
തുടര്‍ന്നുള്ള പ്രസവവുമെല്ലാമായിരുന്നു.

മറ്റുള്ളവരുടെ മുമ്പില്‍ കാമുകനൊത്ത്
അല്ലെങ്കില്‍ ഭര്‍ത്താവുമൊത്ത് നില്‍ക്കേണ്ടി
വരുന്നതോര്‍ത്ത് അവള്‍ ഭയപ്പെട്ടിരുന്നു.
ഭയമാണ് അവളെ പ്രേമിച്ചത്.
അല്ല;
അവള്‍ ഭയത്തെ പ്രേമിക്കുകയാണ് ചെയ്തത്.



ഭയമില്ലാതെ അവള്‍ക്ക് ജീവിക്കാന്‍ കഴിയി
ല്ലായിരുന്നു.
ഭയത്തിനുവേണ്ടിഅവളെന്തും ഉപേക്ഷിക്കു
മായിരുന്നു.
ജീവിതം തന്നെയും!

Monday, August 3, 2009

ശില്പം.-ശ്രീദേവിനായര്‍


ദേവദാരുമരത്തിന്റെ മുന്നില്‍
പ്രതിഷ്ഠിച്ചിരുന്ന നഗ്നസ്ത്രീയുടെ ശില്പം
കാണാന്‍ തിരക്കേറുകയാണ്.

നഗ്നത ആകര്‍ഷണമാണോ?
ശില്പിയ്ക്ക് നഗ്നതയോടാണിഷ്ടം.
അവയവങ്ങളെല്ലാം അളന്നു
വാര്‍ത്തെടുത്തതാണ്.


ശില്പത്തിനു കാമം വേണ്ട.
കാണികള്‍ക്ക് മതി.
ശില്പം രതിയുടെ അനുഭവത്തിനായി,
ഇടയ്ക്കിടെ ആഞ്ഞെങ്കിലും
ശില്പി ,തടയുകയാണുണ്ടായത്.


ശില്പി പറഞ്ഞു;
നീ, വെറും പ്രതിമയാണ്.
നിന്റെ മുഖവും,മുലയും,
ഉടലുമെല്ലാം കാണികള്‍ക്കാണ്.
നീ വെറുതെ നിന്നാല്‍ മതി,
കാണാന്‍ വരുന്നവര്‍ ഏതുവേണമെന്ന്
നിശ്ചയിച്ചുകൊള്ളും.
നിനക്ക് രതി വിധിച്ചിട്ടില്ല.



നീ കണ്ണുകള്‍ തുറക്കണമെന്നില്ല.
പരാമാവധി രതിജനിപ്പിക്കാനായി
ചായുകയോ,ചരിയുകയോ ചെയ്യാം.
വീണുകിടന്നാലും കുഴപ്പമില്ല.



ശില്പം പറഞ്ഞു;
രതി എന്താണെന്നറിയാന്‍
എത്രനാള്‍ കാത്തിരിക്കണം?
ശില്പി പറഞ്ഞു;
കാത്തിരിക്കേണ്ട
കാത്തിരുന്നാല്‍ നീ മനോരോഗിയാകും.

നിനക്ക് നിന്റെ രതിയില്‍,അധികാരമില്ല.
നീ വെറും കാഴ്ച്ച വസ്തുവാണ്.
നിന്റെ ഉടലില്‍,
തീ പിടിക്കുന്നതുകാണാന്‍
മന്ത്രിയും അക്കാദമി പ്രസിഡ്ന്റുമെല്ലാം
വരുന്നുണ്ട്,
നീ അവരെ തീപിടിപ്പിക്കണം.

ശില്പം അതുകേട്ട് ഭയന്നു വിറച്ചു.
ആ വിറയലില്‍ നിന്ന്
എങ്ങനെയോ തീ പടര്‍ന്നു.
ആ തീയില്‍,
ശില്പം വെന്തുവെണ്ണീറായി.