Followers
Showing posts with label pala t j varkey. Show all posts
Showing posts with label pala t j varkey. Show all posts
Monday, July 2, 2012
Thursday, July 28, 2011
നേരുകൾ
പാലാ ടി.ജെ.വർക്കി
നിങ്ങളോ-
എൻ മൗനഗഹനാംബരങ്ങളിൽനിന്നും
പുറപ്പെട്ടുവന്നവർ,
ശൂന്യത കൈവച്ച്, കാൽവച്ച്
ദേഹവും രൂപവും
വച്ചെന്റെ ചുറ്റും നിരന്നവർ...!
എന്റെ പൊന്നുമക്കൾ....!
എന്നിടനെഞ്ചിലൂറും
നിമിഷദുഗ്ദ്ധങ്ങളാൽ
പോറ്റാം ഞാൻ
നിങ്ങടെ കാലത്രയം....
എൻകൈവെള്ളതൻ
അപാരതയാൽ
നിങ്ങടെ കിനാക്കളേയും....
എങ്കിലുമോർക്കുക...
ഭൂമിയാണിത്,
കറങ്ങുന്ന ഗോളമാണ്,
എല്ലാം ചാഞ്ഞും ചരിഞ്ഞും
ഉലഞ്ഞുമാണിവിടെ....!
ജൈവമീ
ചെഞ്ചായച്ചില്ലുകൂട്ടിലെ
വാപിളർന്ന നേരുകൾ
നാമൊരുമയായ്
ചെറുക്കേണ്ടത്;
മോഹങ്ങളും
പിന്നെ ഭംഗങ്ങളും
നാമൊരുമയായ്
പകുക്കേണ്ടതും....
Sunday, January 2, 2011
ചാറ്റൽ മഴ

pala t j varkey
ഇഴകൾ പൊട്ടി-യനാഥനായ് ഇതാ...നീ
എൻ നെഞ്ചിന്നി-
രുകയിലായ്
കീറിപ്പോയ
ഗീതകം....!
ഇടറിയവാക്കി-
ന്നിടനെഞ്ചിലായ് നിൻ
തുടിയറ്റ പൊരുളുകൾ.....!
ദുരകൾ തീർത്ത
ഹരിതകിനാചിതയിലോ
ഒരു നാൾ
നാം കൊറിച്ച
കിനാനുറുങ്ങുകൾ....
നിലാമഴ പുതപ്പിച്ച
ഹൃദയപ്പൊരുളുകൾ
ഇതാ...
ചാറ്റൽമഴയുടെ പുസ്തകത്തിലും
കടൽ വിയർത്ത
മേഘദൂതുകൾ....
കരൾ പിടഞ്ഞ
പ്രണയനോവുകൾ.....
Tuesday, November 30, 2010
സ്നേഹം
Saturday, October 30, 2010
ഒറ്റസംഖ്യ

pala t j varkey
ഇതാ നിൻ
ചക്രവാളങ്ങളിൽ
ഞാൻ കോറിയ
കവിതകൾ-
ബാഷ്പധൂളികൾ
കൂട്ടിത്തുന്നി
ഏഴു വരികളിൽ
നിന്നുയിരുമേഞ്ഞ
കിനാസ്ഥലിയിതാ-
വാഴ്‌വാടിയ
നിറലീലയിതാ-
ജീവൻ പിടഞ്ഞ്
നോവിൽ കുളിച്ച്
സ്പന്ദകുടിയിലെ
തിരിനാളമിതാ...
കരളുവാറ്റിയ
വാക്കിനും,
വിങ്ങിയുണരും
പൊരുളിനും
എന്റെ മാത്രം ഛായ...!
കണവ്യൂഹങ്ങളുറഞ്ഞാടും
വഴികളും, ഉയിരും,
ഉയിരിന്നിരുളാറ്റിയ
ലിപികളും
കൂട്ടിയാലോ
ഞാനാകുമൊറ്റസംഖ്യ....!
Subscribe to:
Posts (Atom)