Followers

Showing posts with label padmadas. Show all posts
Showing posts with label padmadas. Show all posts

Monday, February 28, 2011

മരിച്ചവരുടെ തോറ്റം


padmadas

ശിരസ്സിലുന്മാദക്കനലെരിഞ്ഞോർ തൻ
കിനാക്കളിൽ നിന്നുമടർന്ന വാക്കുപോൽ
മരിച്ചവരടർക്കളത്തിൽ വന്നിട്ടി-
ണ്ടലർച്ചയോടിതറ കുരുതിയാട്ടങ്ങളിളകിയാടുന്നു!
അദൃശ്യ രൂപിയാമവർ തൻ വാളുകൾ
ശിരസ്സില്ലാത്തത്താം ജഡങ്ങൾ തീർക്കുന്നു
മരിച്ചവർടർക്കളത്തിൽ വന്നിതാ
കപാലമാല്യങ്ങളെടുത്തണിയുന്നു
വസൂരിമാലകൾ വലിച്ചെറിയുന്നു
പഴയ തോറ്റങ്ങളുറക്കെച്ചൊല്ലുന്നു:
സ്വകീയജീവിതത്തൃഷാർത്തത്തയെനി-
യ്ക്കൊരു ചെറുപുല്ലിൻ കൊടിയ്ക്കു തുല്യമാം
സുനിശ്ചിതം വെറ്റി; യെനിയ്ക്കു; നിങ്ങൾക്കോ
അനിശ്ചിതം സ്വന്തം വിജയമെപ്പൊയും

*The lord of Rings-return of the King എന്ന സിനിമ കണ്ടതിനു ശേഷം

Sunday, January 2, 2011

വിരൽ


padmadas
അമ്മിഞ്ഞയാണെന്നുകരുതി
ബാല്യത്തിൽ സ്വയമുണ്ടുകിടന്ന്‌
തൊടുകറി തൊട്ടുനക്കാനുതകുമെന്ന്‌
കൗമാരം കിന്നാരം പറഞ്ഞത്‌
ചന്ദനക്കുറിയണിയാനും
സീമന്തരേഖയിൽ കുങ്കുമം ചാർത്താനും
പോരുമെന്ന്‌ പിന്നീടറിഞ്ഞത്‌
മഷി പുരട്ടിയാൽ
ജനാധിപത്യത്തിന്റെ അടയാളമാകുമെന്ന്‌
യൗവ്വനം പാഴറിവുതന്നത്‌
ദക്ഷിണയ്ക്കുതകുമെന്ന്‌
പുരാണം ഓതിപ്പഠിപ്പിച്ചതു
എന്തായിട്ടെന്താ?
സിംഹാസനത്തിലമർന്നിരുന്ന
ഒരാൾക്കുനേരെ
ചൂണ്ടിയനാൾ മുതൽ
വാതം പിടിച്ചുകിടപ്പിലാണ്‌
എന്റെ
പുന്നാരവിരൽ!

വാക്ക്‌
പദ്മദാസ്‌
വഴി തെറ്റിയ ഒരു വാക്ക്‌
പടി കയറി വന്നപ്പോഴാണ്‌
കവിത നക്ഷത്രമായത്‌.

Tuesday, November 30, 2010

ബലി കൊടുക്കപ്പെട്ടവന്റെ ആത്മാവ്‌


padmadas
പുഴയിലെ
റെയിൽപ്പാലത്തിന്‌
തൂണുറയ്ക്കാൻ
ബലികൊടുക്കപ്പെട്ടവന്റെ
പ്രേതമാണ്‌ ഞാൻ.
ഒരിക്കൽ
മുകളിലൂടെ ഇരച്ചുപായുന്ന
തീവണ്ടിയുടെ
ആളുകൾ തിങ്ങിനിറഞ്ഞ
ഏതെങ്കിലും ഒരു പെട്ടി
വലിച്ചു ഞാൻ
നിറഞ്ഞ പുഴയിലിടും
അന്നായിരിക്കും;
ഒരു പക്ഷേ
അന്നു മാത്രമായിരിക്കും
പാഴായിപ്പോയ
എന്റെ ബലിച്ചോരയെക്കുറിച്ച്‌
നിങ്ങളോർമിക്കുക.

Saturday, October 30, 2010

നോട്ടം


padma das

ഓരോ നോട്ടത്തിനും
ശരവേഗമാണ്‌.
നെഞ്ചിലേയ്ക്ക്‌
വസ്ത്രത്തിലേയ്ക്ക്‌
അതിനടിയിലെ വസ്ത്രത്തിലേയ്ക്ക്‌;
എങ്കിലും
അതിനുള്ളിലേയ്ക്ക്‌ ചൂഴ്‌ന്നിറങ്ങാറില്ല
ഒരുവന്റെ കണ്ണുകളും
ഭൂമിയുടെ പൊക്കിൾ തുരന്ന്‌
പഴശ്ശിയുടെ മണമുള്ള
ഒരു കുറിച്യൻ വരും!
അമ്പിനാൽ നിന്റെ നോട്ടത്തിന്റെ
കാളക്കണ്ണന്വേഷിച്ചുകൊണ്ട്‌
അല്ലെങ്കിൽ
ഒരു *പീറ്റർ പാർക്കർ!
ഗഗന പഥങ്ങളിലേയ്ക്ക്‌
വല നെയ്തുയർത്തി
എന്നെ
അഗോചരയാക്കുവാൻ
ക്ഷമിയ്ക്കുകതന്നെ
അതുവരേയ്ക്കും
നിന്റെ
കണ്ണുകളെ, കാമനകളെ.
- * സ്പൈഡർമാൻ

Saturday, August 7, 2010

തീരെ ചെറിയ കവി­ത­കൾ


padmadas

ചില കവി­ത­കൾ
പശു­ക്കി­ടാ­വി­നെ­പ്പോ­ലെ­യാണ്‌
പിറ­ന്നു­വീ­ണതും
കുനി­കുത്തി ഓടി­ക്ക­യ­റി­ക്ക­ളയും
മാസി­ക­ത്താ­ളു­ക­ളി­ലേയ്ക്ക്‌
വെളിച്ചം കാണാതെ
വാലൻപു­ഴു­വ­രിച്ച്‌
പറി­ച്ചെ­റിഞ്ഞ ഭ്രൂണം പോലെ
നോട്ടു­ബു­ക്കിൽത്തന്നെ
അകാ­ല­ച­ര­മ­മ­ട­യാ­നാ­യി­രിക്കും
ചില­തിന്റെ വിധി

ഉള്ളുപൊള്ള­യെ­ങ്കിലും
ചിന­ക്ക­ത്തൂ­രിലെ കുതി­ര­വേ­ലയെ
അനു­സ്മ­രി­പ്പി­ച്ചു­­കൊണ്ട്‌
കെട്ടി­യെ­ഴു­ന്ന­ള്ളി­ക്ക­പ്പെടും ചിലവ
അന്നം പോലും കിട്ടാതെ
പിച്ച­ക്കാ­ര­നെ­പ്പോലെ
തിര­സ്കൃ­ത­മാവും ചിലത്‌
ആരു­ടെ­യെ­ല്ലാമോ ആത്മാ­വിൽ
സൂചി­മു­ന­­കൊണ്ട്‌
അക്യു­പ­ങ്ചർ നടത്തി
രോഗ­ശു­ശ്രൂഷ ചെ­യ്യു­ന്നു­ണ്ടാവും
വേറെ ചിലത്‌
അർത്ഥം വേർതി­രി­ച്ചെ­ടു­ക്കാ­നാ­വാത്ത
ഭ്രാന്തന്റെ ജല്പ­ന­ങ്ങൾ പോലെ
എങ്ങു­മെ­ത്താതെ പോകും മറ്റു­ചി­ലവ
ഭ്രമ­ണം­പഥം വിട്ടു­ത­കർന്ന
ബാഹ്യാ­കാ­ശ­പേ­കടം പോലെ
ചിന്നി­ച്ചി­തറി
പൊടി­പോ­ലു­മ­വ­ശേ­ഷി­പ്പി­ക്കാതെ പോകും
കുറേ­യെണ്ണം
അപ്പൊഴും
പിറ­ക്കാത്ത ഭൂഖ­ണ്ഡ­ങ്ങളും
പുതിയ സഞ്ചാ­ര­പ­ഥ­ങ്ങളും കണ്ടെ­ടുത്ത്‌
അനന്ത­ത­യി­ലേക്ക്‌ വഴി­വെ­ട്ടു­ന്നു­ണ്ടാവും
തീരെ ചെറു­പ്പ­മാ­യ, നാവു­പോ­ലു­മു­റ­യ്ക്കാത്ത
ചില ഇള­മു­റ­ക്ക­വി­ത­കൾ.....