sindhu s
നീ മരിക്കുന്നു ഒപ്പം ഞാനും
ഇന്നു ഞാൻ കണ്ടുനിന്നെ
നിൻ മുഖത്തുള്ളതാം മൂകദുഃഖത്തെ
കാലം പോകും എപ്പോഴോ ഞാനും
നിന്റെ മൃതിതാളത്തിൽ
ഉല്ലസിച്ചൊരായിരുകാലികൾ
മനുഷ്യനെന്നഹന്തയാൽ
അവർ നിന്റെ ശരീരത്തെ
വിറ്റുകുടിച്ചുന്മത്തരായ്
ചുവടുകൾ പിഴയ്ക്കുമ്പോഴും
അവർ നിന്റെ നഗ്നമേനിയിൽ
നഖപ്പാടുകളൂന്നിക്കൊണ്ടു-
ഹസിപ്പൂ ഭ്രാന്തമായി
കണ്ടു നിൽക്കാനാവതില്ല
പ്രിയ സോദരീ നീയൊരുജഡമായി-
ത്തീരും മുൻപേ ഞാനീ
മണ്ണിൽ നിന്നും വിടവാങ്ങും
നിന്റെ പിണ്ഡം മുങ്ങുവാനായ്
ഞാനെത്തിയതിവിടെ
ഈ തീരഭൂമിയിൽ
ഒരു ബലിക്കാക്കയായ്
പറന്നു താഴ്‌ന്നുയെൻ ചിറകുകൾ
വേദന കെട്ടിയുറഞ്ഞൊരാ
കണ്ഠത്തിൽ തിങ്ങിയബലിച്ചോറുമായ്
പറന്നു ഞാനെൻ ജന്മഗേഹം
വിട്ടങ്ങുദൂരെ ദൂരെ ദൂരെ.....