Followers

Showing posts with label ezhuth magazine. Show all posts
Showing posts with label ezhuth magazine. Show all posts

Thursday, August 2, 2012

ജലം എന്തിനൊഴുകുന്നു?


എം.കെ.ഹരികുമാർ

ജലം എന്തിനാണ്‌ ഒഴുകുന്നത്‌.?
ജലം ഒഴുകാതിരിക്കുമ്പോള്‍
അത്‌ എന്താണ്‌ ചെയ്യുന്നത്‌?
എല്ലാ പ്രവൃത്തിയെയും
ഇതുവരെയുള്ള കാലം കൊണ്ട്‌ ഹരിച്ച്‌
പുതിയ വാസസ്‌ഥലം
തിരയുകയാവുമോ?
ജലത്തിന്‌ ഒഴുകാനാണ്‌ വിധി.
ഒഴുകുമ്പോഴാണ്‌
അത്‌ ജീവിക്കുന്നത്‌.
അതിനിടയില്‍ ആര്‌, എന്ത്‌ എന്ന്
ചിന്തിക്കാതിരിക്കുന്നതാണ്‌ ജീവിതം.
ഒഴുകുമ്പോള്‍ ഒന്നും
ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍
എന്നും ജലം വേണം.

ആരുപറഞ്ഞു ജലം നമ്മെ
എന്തെങ്കിലും ഒര്‍മ്മിപ്പിക്കാനാണ്‌
ഒഴുകുന്നതെന്ന്.?
നമ്മുടെ ഓര്‍മ്മകളുടെ
ആധിപത്യ മോഹങ്ങള്‍ക്കെതിരെ
അതൊന്നും നേരിട്ട്‌ പറയുന്നില്ലെങ്കിലും
സ്വയം ഒഴുക്കി കളയുന്ന
ആ ജീവിതത്തിന്റെ
നിരുപാധികമായ ഒരൊഴുക്കുണ്ടല്ലോ,
അതാണ്‌ ജിവിതം.
തിരിഞ്ഞു നോക്കി ജീവിതത്തിന്റെ
പിന്നാമ്പുറത്തുള്ള
തത്വങ്ങള്‍ക്ക്‌ കടിച്ച്‌ കീറാനായി
ഒന്നും ബാക്കി വയ്‌ക്കാനും
ജലമില്ല.
ആരും ഇല്ലാത്ത ലോകം
എത്ര വിരസമാണെന്ന്
ജലത്തെപ്പോലെ ആരു
മനസ്സിലാക്കി?
കടുത്ത ഏകാന്തതയില്‍
ജലം സ്വയം നശിക്കുന്നത്‌
അല്‍പാല്‍പമായി
കൊന്നുകൊണ്ടാണ്‌.
ജലത്തിനും ചാവാന്‍ കഴിയും.
സ്‌നേഹവും മമതയും
മരിക്കുന്നിടത്ത്‌ ജലത്തിന്റെ
ജീവനെന്ത്‌ കാര്യം?

Monday, July 2, 2012

കൂട്ടാളി


ഡോ.കെ.ജി.ബാലകൃഷ്ണന്‍ 


കടലിലും കരയിലും 

കായല്പ്പരപ്പിലും

ഇടതൂര്‍ന്ന കാടിന്റെ

ചുടുനെടുവീര്‍പ്പിലും

പീടികത്തിണ്ണയില്‍ 

അന്തി  ഉറങ്ങുന്ന 

പേടി ഇടം തേടും 

എന്‍ കരള്‍ കാമ്പിലും
കുന്നിന്‍ ചെരുവിലും 

വിണ്ണിന്‍ മറവിലും 

കുഞ്ഞിളം കാറ്റിനു 

കൂട്ടാളി നീ കവേ!

രണ്ടു ജീവിതങ്ങൾ


വി.ദത്തൻ

അനുസരണയുടെ നേർ വരയ്ക്കുള്ളിൽ
സുഭിക്ഷതയുടെ സമതലങ്ങൾ,
സൗഭാഗ്യത്തിന്റെ ഗിരിശൃംഗങ്ങൾ,
സൗഖ്യത്തിന്റെ നീരുറവുകൾ.

അവിടെ
അല്ലലറ്റ ജീവിതചര്യകളിലൂടെ
ഉടലും തലയും വീർത്ത്
മുടിയും തുടയും വളർന്ന്
മടിയും മുലയും ത്രസിച്ചിട്ടും
അതിരുകടക്കാതെ
അനുസരണക്കാർ
അടങ്ങിക്കിടന്നു;
ആയിരത്താണ്ടു താണ്ടി
അതിദീർഘകാലം.

അറിവു തേടി,ശാപത്തിൻ- 
മുറിവു മൂർദ്ധാവിലേറ്റവർ
ഋതുഭേദങ്ങളുടെ
വിതുമ്പലും പുഞ്ചിരിയും കണ്ട്
നാണമറിഞ്ഞ്,പ്രണയമുണർന്ന്
ഇണചേർന്നു രമിച്ചു.
ഗർഭക്ലേശവും ഈറ്റുനോവും സഹിച്ച്
വംശവർദ്ധന നടത്തി
രോഗവും മരണവുമനുഭവിച്ച്
തലമുറകളിലൂടെ നീണ്ടു.
        .....................

Wednesday, May 4, 2011

Tuesday, November 30, 2010

ezhuth / december 2010

courtesy: google







വി ദത്തൻ






















കണ്ണാപ്പ പറഞ്ഞത്


santhosh palai

ഉത്കണ്ഠകളുറങ്ങിയ
നേരത്താണ്
ഉണ്ണിയ്ക്ക്
ഉപ്പേരി വേണമെന്ന
വാശി
വളര്‍ന്നത്

എരിതീയിലെ
എണ്ണപ്പാത്രത്തിലേയ്ക്കുള്ള
വിളി വരുന്നതിനുമുന്‍പേ
കൊച്ചമ്മ
എന്നെ കുളിപ്പിച്ച്
തോര്‍ത്തിയിരുന്നു

എണ്ണപ്പാടങ്ങളും
വാഴത്തോപ്പുകളും
തകര്‍ക്കാനുള്ള
ഗൂഡതന്ത്രമോ
ശേഷിയോ
കയ്യിലില്ലാത്തതിനാലും
എന്റെ
നിസ്സഹായവസ്ഥ
മനസ്സിലായതു-
കൊണ്ടുമാകണം
ക്രിക്കറ്റിന്റെയും
സീരിയലിന്റെയും
രൂപത്തില്‍
അത്ഭുതം
ആശ്വാസമായി
അവതരിച്ചത്

Sunday, August 8, 2010

എഡിറ്റോറിയൽ- മാത്യൂ നെല്ലിക്കുന്നു


mathew nellickunnu

എവിടെയാണ്‌ പരിഹാരം?


മലയാളിയുടെ ജീവിതം മുമ്പെങ്ങുമുണ്ടാകാത്ത വിധം ഭീകരമായിരിക്കുകയാണ്‌.
ഒന്നിനും ഒരു സുരക്ഷിതത്വമില്ലത്ത അവസ്ഥ.
ജീവിത സൗകര്യങ്ങൾ കൂടിയതിനനുസരിച്ച് നമ്മൽ സാംസ്കാരികമായി പിന്നിൽ പോയോ എന്ന് സംശയം.
നമുക്ക് എന്തിലും ജാതി, മത ചിന്തകളിൽ അധിഷ്ടിതമായ വിജയം മതി എന്നായിരിക്കുന്നു.
എവിടെയായിരിക്കും നാം എത്തിചേരുക?
വരും തലമുറകൾ നമ്മോട് പൊറുക്കുമോ. ?
വിദ്യാഭ്യാസം കൊണ്ട് പുരോഗമനം കിട്ടുമെന്ന് കരുതിയെങ്കിൽ തെറ്റി.
അതു വെറും വിജ്ഞാന സമ്പാദനം മാത്രമായി. തൊഴിലുള്ള അറിവു തേടൽ മാത്രമായി.അതു നമ്മെ ആന്തരികമായി മഹത്വപ്പെടുത്തുന്നില്ല.
ക്രൂരത പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു.
എവിടെയാണ്‌ പരിഹാരം?