Followers

Tuesday, November 30, 2010

ഒരു ഖദർധാരിയുടെ വിലാപം


sathar aadur

നീ
പറഞ്ഞതുപോലെയൊക്കെ
ഞാൻ ചെയ്തു
തൃശൂരിൽചെന്ന്‌
നടുവിലാളിനടുത്തുള്ള
ഖാദി ഗ്രാമോദ്യോഗ്ഭവനിൽനിന്ന്‌
മീറ്ററിന്‌ 660 രൂപ വിലയുള്ള
സിൽക്‌ ഖദറിന്റെ രണ്ട്‌ ജോഡി
30 ശതമാനം ഓണറിബേറ്റിൽ വാങ്ങി
വെള്ളത്തിലിട്ട്ചൂടാക്കി കുറുക്കുന്ന
സ്റ്റാർച്ച്‌ നീരജ രണ്ട്‌ ടീസ്പൂൺ വീതമെടുത്ത്‌
സ്റ്റൗവ്വിന്റെ മുകളിൽവച്ച്‌
കുഴമ്പുപരുവത്തിലാക്കിയിറക്കി
അരകപ്പ്‌ വീതം വെള്ളംചേർത്ത്‌
ഷർട്ട്‌ പീസുകൾ മുക്കിയെടുത്ത്‌
നട്ടുച്ച വെയിലിൽ നന്നായി ഉണക്കി
വെള്ളം തളിച്ച്‌ സ്ട്രോങ്ങായി അയൺചെയ്ത്‌
കുന്നംകുളത്ത്‌ നിന്റെ ഡ്രസ്സൊക്കെ
സ്റ്റിച്ച്ചെയ്യാൻ കൊടുക്കുന്ന
ഹരിയേട്ടന്റെ ലൈഫ്സ്റ്റൈലിൽ തന്നെ കൊടുത്ത്‌
നിന്റെ കീയറോഫ്‌ പറഞ്ഞ്‌
രണ്ട്‌ ദിവസത്തിനകം തയ്പിച്ചുവാങ്ങി
ഒരിക്കൽകൂടി
ഇസ്തരിചെയ്ത്‌
വക്കും വടുക്കളം റെഡിയാക്കി
അതെടുത്തിട്ട്‌ സ്റ്റെഡിവഡിയായി
ജൂലൈ 26ന്‌ തൃശൂർ കളക്ട്രേറ്റിൽ
കൃത്യം 10 മണിക്കുതന്നെ എത്തിച്ചേർന്നു

മണി പന്ത്രണ്ടായപ്പോഴാണ്‌
എല്ലാം കീഴ്മേൽമറിഞ്ഞത്‌
നിന്റെ പറച്ചിലുകൾ തെറ്റിയത്‌;
എന്റെ കണക്കുട്ടലുകളും...

എന്റെയിഷ്ടാ
ഒരു രക്ഷയുമില്ല
ഇക്കുറി വാർഡ്‌ സംവരണമാണ്‌.
ഒന്നാന്തരം വനിതാ സംവരണം.