പ്രീതി രഘുനാഥ്
കഴുത്തിലെതാലിച്ചരടിനെക്കാള്അവള്വിശ്വസിച്ചത്
തുലാക്കട്ടയില്‍തൂങ്ങുന്ന
കയറിന്‍റെബലത്തിലായിരുന്നു
അതവളെചതിച്ചില്ല
അരുമയോടെ
ഇറുക്കിഓമനിച്ചു
പ്രണയത്തിന്‍റെതാപത്തില്‍
വീടിന്റെതണുപ്പ്പ്പുപേക്ഷിച്
താങ്ങാന്‍
മറ്റൊന്നുംഉണ്ടായിരുന്നില്ല
അടയാന്‍മടിച്ച
കണ്ണുകള്തുറിച്ചുനോക്കിയിരുന്
വ്യഥകള്‍മാത്രംസമ്മാനിച്ച
ജീവിതത്തെയോ
ഒട്ടിയകവിളുകളും
ഒട്ടിയവയറും
പരസ്പരംമത്സരിച്ചിരുന്നുവെന്ന്
പോസ്റ്റ്മോര്ട്ടംറിപ്പോര്ട്
വിലയിരുത്തിയിരിക്കുമോ
മെലിഞ്ഞുണങ്ങിയശരീരത്തിലെ
എണ്ണമറ്റപാടുകള്‍
പ്രണയംമിഥ്യയാണെന്നും
ജീവിതമാണ്സത്യമെന്നും
അവളെപഠിപ്പിച്ചിരിക്കുമോ
ഏതായാലും
കരിഞ്ഞമാംസത്തോടൊപ്പം
എരിഞ്ഞടങ്ങാന്‍
സ്വപ്നങ്ങളൊന്നും
ബാക്കിയായിരുന്നില്ല
അതെന്നോ
കരിഞ്ഞുപോയതല്ലേ