Followers

Showing posts with label v dathan. Show all posts
Showing posts with label v dathan. Show all posts

Monday, July 2, 2012

രണ്ടു ജീവിതങ്ങൾ


വി.ദത്തൻ

അനുസരണയുടെ നേർ വരയ്ക്കുള്ളിൽ
സുഭിക്ഷതയുടെ സമതലങ്ങൾ,
സൗഭാഗ്യത്തിന്റെ ഗിരിശൃംഗങ്ങൾ,
സൗഖ്യത്തിന്റെ നീരുറവുകൾ.

അവിടെ
അല്ലലറ്റ ജീവിതചര്യകളിലൂടെ
ഉടലും തലയും വീർത്ത്
മുടിയും തുടയും വളർന്ന്
മടിയും മുലയും ത്രസിച്ചിട്ടും
അതിരുകടക്കാതെ
അനുസരണക്കാർ
അടങ്ങിക്കിടന്നു;
ആയിരത്താണ്ടു താണ്ടി
അതിദീർഘകാലം.

അറിവു തേടി,ശാപത്തിൻ- 
മുറിവു മൂർദ്ധാവിലേറ്റവർ
ഋതുഭേദങ്ങളുടെ
വിതുമ്പലും പുഞ്ചിരിയും കണ്ട്
നാണമറിഞ്ഞ്,പ്രണയമുണർന്ന്
ഇണചേർന്നു രമിച്ചു.
ഗർഭക്ലേശവും ഈറ്റുനോവും സഹിച്ച്
വംശവർദ്ധന നടത്തി
രോഗവും മരണവുമനുഭവിച്ച്
തലമുറകളിലൂടെ നീണ്ടു.
        .....................