ഷൈജു രവീന്ദ്രൻ
രാധയോടെന്തിനു നീരസം കണ്ണാ
രാവേറെയായാലും പോകല്ലേ കണ്ണാ
രാകേന്ദു പാരിനെ പുല്‍കുമ്പോള്‍ കണ്ണാ
രാഹിത്യമെന്‍ ദുഃഖമാക്കല്ലേ കണ്ണാ
തുളസി കതിര്‍മണി വീശല്ലേ കണ്ണാ
തമസ്സില്‍ പൂമേനി നോവുന്നു കണ്ണാ
തുകടിയുലഞ്ഞു കളിരുമ്പോള്‍ കണ്ണാ
തൃണകുടം മാടി വിളിക്കുന്നു കണ്ണാ
നീലാഭയാര്‍ന്ന നിന്‍ നെഞ്ചകം കണ്ണാ
നന്‍പ് നിറയുന്ന നീര്‍ത്തടം കണ്ണാ
നന്തുണി നീയെന്നു തോന്നുകില്‍ കണ്ണാ
നൂപുരം കൊഞ്ചാന്‍ തുടങ്ങില്ലേ കണ്ണാ
പയ്യാരം ചൊല്ലാന്‍ മടിയ്ക്കാതെ കണ്ണാ
പല്ലവം ചെഞ്ചുണ്ടില്‍ ചാര്‍ത്തു നീ കണ്ണാ
പാരുഷ്യം കേട്ട് മടങ്ങല്ലേ കണ്ണാ
പ്രാണന്‍റെ പീയൂഷം നീയല്ലേ കണ്ണാ