ഞാന്‍
താജുദ്ദീൻ എ പി
ഞാന്‍
എന്നോടു തന്നെ
വെറുതെ
പറയുകയാണ്:
ദു:ഖങ്ങളൊന്നും
പങ്കുവെച്ച്
നശിപ്പിക്കരുത്
ഹൃദയത്തില്‍
ഒരു കുഞ്ഞു ഖബറുണ്ടാക്കി
നല്ല വെള്ളത്തുണിയില്‍
പൊതിഞ്ഞ്
അടക്കം ചെയ്യുക
ശേഷം
അതിന്റെ-
പതിനാറടിയന്തിരവും
ആണ്ടും
മറക്കാന്‍ കഴിഞ്ഞാല്‍
അതിനേക്കാള്‍
നല്ല വിത്ത്
വേറെ ഇല്ല