santhosh pala
1മണത്തറിയുന്നത്
സന്തോഷ് പാലാ
മരം മരിക്കുന്നിടത്ത്
മനുഷ്യനുണ്ടെന്ന്
മണ്ണ് മണത്തറിയുന്നു
2
ഭാഗ്യവാന്മാര്‍
സന്തോഷ് പാലാ
വെട്ടം കാണാത്ത
വേരുകള്‍ ഭാഗ്യം ചെയ്തവരാണ്
തൊട്ടശുദ്ധമായവര്‍
മുങ്ങിപ്പൊങ്ങുന്ന
കുളിക്കടവുകളൊന്നും
അവര്‍ക്കു കാണേണ്ടതില്ലല്ലോ!
ഒരു മരം ചുറ്റി പ്രേമം
ശബ്ദമെങ്ങനെ
ഒരിടം
നിശബ്ദമാക്കുമെന്ന്
ഒരു കൊമ്പന്‍ മീശ.
നിശബ്ദമെങ്ങനെ
ശബ്ദത്തേക്കാള്‍
വലുതാകുമെന്ന്
ഒരു അടുപ്പിന്‍ കലം.
ശബ്ദത്തിനും
നിശബ്ദത്തിനുമിടയ്ക്ക്-
നിഴല്‍പ്പാലം തീര്‍ത്ത്
ഒരു മഷിക്കുപ്പി.
മുന്‍വഴിയി-
ലൊരേടെത്തുമൊരു
കാല്‍പ്പാടും കാണാത്തതിനാല്‍
കടപ്പാടുകളെല്ലാമൊരു
ചുമടുതാങ്ങിയിലുപേക്ഷിച്ച്
അയാള്‍
മരത്തെ തന്നെ
പ്രണയിക്കാന്‍
തീരുമാനിച്ചു!