surab
ആരെങ്കിലും വിതക്കുന്നുവെങ്കിൽ
അതു കൊയ്തെടുക്കാൻ
അരിവാൾ തന്നെ വേണം
അങ്ങനെ നമ്മൾ കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ
2
ഒരു വാദത്തിനു വേണ്ടി പറയുകയല്ല
പ്രത്യക്ഷത്തിൽ
ഭൗതികവാദത്തിനു വേണ്ടി പറയുകയാണ്
വൈരുദ്ധ്യാത്മക ഭൗതികവാദം ശ്വസിച്ചവർക്കാണത്രേ
എളുപ്പം ശ്വാസകോശത്തിൽ
അണുബാധയുണ്ടാകുന്നത്
3
രാഷ്ട്രീയത്തിൽ നയം വ്യക്തമാക്കുമ്പോൾ
അന്യായം കുഴിച്ചുമൂടപ്പെടുന്നു
അങ്ങനെ കുഴിച്ചുമൂടിയതാണ്
പണ്ടത്തെ വയലുകളും
ഇന്നത്തെ കുന്നുകളും
4
കുതികാൽ വെട്ടിയും
കുതിരകേറിയുമാണ്
ഇവിടെവരെയെത്തിയത്
ഇനി അവിടേക്കെത്തണമെകിൽ
ഒന്നുകിൽ കുതിരയെ അഴിച്ചുവിടണം
അല്ലെങ്കിൽ കുതികാൽ പണയപ്പെടുത്തണം
5
കുന്നിടിച്ചിട്ടാണ് വയൽ നികത്തിയത്
വീടുവച്ചത്
ഇന്നിപ്പോൾ
വീടൊഴിഞ്ഞിട്ടാണ് വയലു വാങ്ങിയത്
വിത്തിറക്കിയത്
എന്നിട്ടും വയലും വീടും വഴിയിൽത്തന്നെ