കൂടുതല്‍ കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയതും, നാരുകള്‍ അടങ്ങിയതുമായ ഭക്ഷണം പലപ്പോഴും ചെറുകുടലിനുള്ളില്‍
ദഹന
പ്രക്രിയ നടക്കാതെ വരുന്നു അങ്ങനെയുള്ളവ വന്‍കുടലിലേക്ക് അതിനായി
തള്ളപ്പെടുന്നു തന്മൂലം ഉണ്ടാകുന്ന ഗ്യാസ് അത്രേ ഈ രൂപത്തില്‍ പുറത്തേക്കു
വരുന്നത്.
ഉറങ്ങുമ്പോള്‍ ശ്വാസം വായിലൂടെ വലിച്ചെടുക്കുന്നവരിലും ഇത് കൂടുതല്‍ ഉണ്ടാകുന്നു.
മനുഷ്യശരീര ഘടനയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു
പ്രക്രീയയത്രേ ഇതു .
എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിനൊരു ചെറിയ നിയന്ത്രണം വരുത്താന്‍ നമുക്ക് കഴിയും എന്നതും ആശ്വാസത്തിനു വക നല്‍കുന്നു.
ചില പയറു വര്‍ഗ്ഗങ്ങളും സസ്യങ്ങളുടെ കുരുവും, വിത്തുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ ഗ്യാസിന്റെ വര്‍ദ്ധനവിനു കാരണമാകുന്നു. എന്നാല്‍ ഇവയില്‍ പലതും നമുക്ക് ഒഴിവാക്കാന്‍ കഴിയാത്തവയുമാണ്.
വിഷമിക്കേണ്ട അതിനും ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്:
ഇത്തരം
പയറു വര്‍ഗ്ഗങ്ങളും, കായ്കളും, കുരുക്കളും ഒരു രാത്രിക്കാലം
വെള്ളത്തിലിട്ടു കുതിര്‍ത്തിയിട്ടു പാചകം ചെയ്താല്‍ ഈ ഗ്യാസ് ഒരു പരിധിവരെ
കുറയ്ക്കുവാന്‍ കഴിയും. മിക്കവാറും എല്ലാ പയറു വര്‍ഗ്ഗങ്ങളിലെയും ഗ്യാസ്
ഉത്പാദിപ്പിക്കുന്ന കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയ ബാക്ടീരിയ ഇങ്ങനെ കുതുര്‍ക്കുന്നതിലൂടെ നഷ്ടമാകുന്നു.
ഉരുളക്കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിവതും ചൂടോടു തന്നെ
ഭക്ഷിച്ചാല്‍ ഈ ഗ്യാസ് ഉത്പ്പാദനം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.
ചില
പാചകക്കാര്‍ പാചക വെള്ളത്തില്‍ കുറെ കടുകു മണികള്‍ ഇട്ടു പയറു
വര്‍ഗ്ഗങ്ങളുടെ ഈ ഗ്യാസ് ഉല്‍പ്പാദനത്തെ ഒരു പരിധി വരെ
നിയന്ത്രിക്കുന്നു.
നമ്മില്‍ നിന്നും പുറപ്പെടുന്ന ഈ ഗ്യാസില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും ദുര്‍ഗ്ഗന്ധരഹിതമായതത്രേ,
എന്നാല്‍ ഭക്ഷണത്തിലെ സള്‍ഫറിന്റെ അളവു കൂടുന്നതനുസരിച്ചത്രേ ദുര്‍ഗ്ഗന്ധം
ഉണ്ടാകുന്നതും. നാമുപയോഗിക്കുന്ന ഉള്ളി, വെളുത്തുള്ളി,കൂണുകള്‍,കാബേജ്
തുടങ്ങിയവയില്‍ ഇതിന്റെ അളവ് കൂടുതല്‍ ഉണ്ട്. അതുപോലെ വിവിധ തരം ബ്ര
ഡ്ഡുകള്‍,ബിയര്‍, വൈയിന്‍, ഉണങ്ങിയ പഴ വര്‍ഗ്ഗങ്ങള്‍, ശീതള പാനീയങ്ങള്‍, പൊട്ടറ്റോ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയിലും
സള്‍ഫറിന്റെ
അളവുണ്ട്. ഉള്ളി തുടങ്ങിയവയില്‍ സള്‍ഫറിന്റെ അളവ് കുറഞ്ഞവ (ഉപയോഗത്തിലൂടെ
തിരിച്ചറിഞ്ഞു) ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ കാബേജു പാചകം
ചെയ്യുമ്പോള്‍ പകുതിയോളം വേവിക്കുവാന്‍ ശ്രദ്ധിക്കുക. ഇത്
അതിലെ സള്‍ഫറിന്റെ അളവ് ഗണ്യമായും കുറക്കുന്നതിനു സഹായിക്കുന്നു.
മറ്റു ചില പരിഹാര മാര്‍ഗ്ഗങ്ങള്‍:
ഇഞ്ചി
ഇതിനൊരു സിദ്ധൌഷധമായി ഉപയോഗിക്കാന്‍ കഴിയും.ചതച്ചു എടുത്ത ഇഞ്ചി അല്‍പ്പം
തേന്‍ ചേര്‍ത്ത് ഗുളിക വലുപ്പത്തില്‍ കഴിക്കുന്നത് ഇതിനൊരു പരിഹാരമായി
കണ്ടെത്തിയിട്ടുണ്ട്.
കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയ ശീതള പാനീയങ്ങള്‍ കഴിവുള്ളിടത്തോളം ഒഴിവാക്കിയാലും ഒരു പരിധി വരെ ഇതൊഴിവായിക്കിട്ടും.
ഭക്ഷണം നന്നായി ചവച്ചരച്ചു ഭക്ഷിക്കുന്നതു മൂലവും ഇതു കുറേ ഒഴിവാക്കാം.
ഭക്ഷണം
വാരി വലിച്ചു ധൃതിയില്‍ കഴിക്കാതെ സാവകാശം സമയം എടുത്തു ഭക്ഷിക്കുന്നതു
മൂലം കൂടുതല്‍ വായു ഉള്ളിലേക്ക് തന്മൂലം കടക്കുന്നത് തടയാന്‍ പറ്റും.
ഡയറി
ഉല്‍പ്പന്നങ്ങള്‍ കുറെ നാളത്തേക്ക് ഉപയോഗിക്കാതിരിക്കുക, തന്മൂലം ഇതിനു ഗണ്യമായ മാറ്റം വരുന്നത് മനസ്സിലാക്കാന്‍ കഴിയും.
ചൂയിംഗം കഴിക്കുന്നവരിലും ഇത് അധികമായി കാണപ്പെടുന്നു.
ഭക്ഷണത്തിന്
ശേഷം ഉടനെ ഉറങ്ങുന്ന പതിവ് ഒഴിവാക്കുക. ഇതു വയറ്റില്‍ നിന്നും വളരെ
എളുപ്പത്തില്‍ ഗ്യാസ്സ് അന്ന നാളത്തിലേക്ക് കടക്കുന്നതിനു കാരണമാക്കുന്നു.
ഒറ്റയിരുപ്പില്‍
കൂടുതല്‍ ഭക്ഷണം കഴിച്ചാലും കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡു
ഉണ്ടാകുന്നതിനിടയാകുന്നു, അത് കൊണ്ട് മൂന്നു നേരം കൂടുതല്‍ ഭക്ഷണം
ഒരുമിച്ചു കഴിക്കാതെ, കുറേശ്ശെ പല തവണകളിലായി ഭക്ഷണം കഴിക്കുക, അതും
ഇതിന്റെ അളവ് ഗണ്യമായി കുറക്കുന്നതിനു സഹായിക്കും.
ഒപ്പം കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.
മേല്‍പ്പറഞ്ഞ
ഗ്യാസ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കി നോക്കുക, പകരം
അതിന്റെ തോത് കുറഞ്ഞ ഭക്ഷങ്ങളായ അരി, വാഴപ്പഴം,നാരങ്ങാ തുടങ്ങിയ
പുളിവര്‍ ഗ്ഗത്തില്‍പ്പെട്ടവ, മുന്തിരി, ചീസ്, മാംസം, പീ നട്ട് ബട്ടര്‍,
ഗ്യാസ് രഹിത ശീതള പാനീയങ്ങള്‍, തയ്യിര്‍ തുടങ്ങിയവ ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തുക
എന്തായാലും
ഈ ശ്വാസത്തിന്റെ പേരില്‍ ഇനിയൊരു സംശയമോ, പരാതിയോ വേണ്ട, ഇതു
ആരോഗ്യത്തിന്റെ ലക്ഷണം തന്നെയാണെന്ന് ശാസ്ത്രവും
സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. പക്ഷെ അതുകൊണ്ട് അതു അനിയന്ത്രിതമായി,
അശ്രദ്ധയോടെ പുറത്തേക്കു വിടാതിരിക്കാനും, അത് മറ്റുള്ളവര്‍ക്ക് അസ്സഹനീയത
ഉളവാക്കാതിരിക്കേണ്ടതിനും,പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വാല്‍ക്കഷണം:
ഇനി അതു വിടുമ്പോള്‍ ശ്രദ്ധിക്കുക !!!
അല്പം ശ്രദ്ധയും നിയന്ത്രണവും ഉണ്ടായാല്‍
അത് എല്ലാവര്‍ക്കും നല്ലതു തന്നെ!