Followers

Sunday, June 2, 2013

ചേര്‍ത്തു പിടിച്ച അകലങ്ങള്‍


ഷാജി അംബലത്ത്

അകലങ്ങളെ
ശകലങ്ങളാക്കി വെട്ടിയെടുത്ത്
അടുക്കിവെക്കുന്നുണ്ട്
ഒരു നഗരവും
ഊര്‍ന്നുപോകാതെ

എന്നാല്‍
കന്യാകുമാരിയെ
കാസര്‍ഗോട്ടേക്കും
കൊച്ചിയെ
കോഴിക്കോട്ടേക്കും
ചേലക്കരയെ
മാവേലിക്കരയിലേക്കും മാറ്റും

രാമേട്ടന്റെ വീടിന്റെ നിറം
കൃഷ്ണേട്ടന്റെവീടിനുകൊടുക്കും
ഇടവഴികള്‍
പെരുവഴികളാക്കും

കാഞ്ഞങ്ങാട്ടിറങ്ങേണ്ടവന്‍
കൊല്ലത്തോ
കൊയിലാണ്ടിയിലോ ഇറങ്ങട്ടെ

ജോലി കഴിഞ്ഞ് മടങ്ങുന്ന തുളസി
പ്രസാദിന്റെ വീട്ടില്‍ കയറി
രമേഷിനെകെട്ടിപ്പിടിക്കും

എന്തായാല്‍
എനിക്കെന്താ

മൈലുകള്‍ക്കപ്പുറത്തു നിന്ന്
നിന്നെ എടുത്തുമാറ്റി
അയല്‍പക്കത്ത്
താമസിപ്പിച്ചിട്ടുണ്ട്

ഇനി ബസ്സും കാറും
കയറി പോവണ്ടല്ലോ
നിന്നെ ഒന്ന് ഉമ്മ വെക്കാന്‍