നാക്ക് തേച്ചുതേച്ചില്ലാതാക്കിയ വാക്കുകൾ സാക്ഷ്യം അക്ഷരങ്ങൾ കൊണ്ടമ്മാനമാടി അന്യനെ തൊൽപ്പിക്കുന്നവൻ നാക്ക് സ്നേഹം കുപ്പി ഭരണിയിലാക്കി സ്നേഹമാണ് സർവ്വതുമെന്നു ലേബലൊട്ടിച്ചു സ്വസ്ഥമായുറങ്ങി സ്നേഹം പ്രണയം പിങ്ക് റോസാപ്പൂക്കൾക്ക് വിട്ട് ചുംബനത്തിനായി ചുണ്ടുകൾ തേടി അലഞ്ഞു ജീവിതം കണക്കു പുസ്തകത്തിലെ ലാഭത്തിന്റെ അവസാന കോളത്തിൽ ജീവിതത്തെ ഒളിപ്പിച്ചുവെച്ചു |