Followers

Showing posts with label 13. Show all posts
Showing posts with label 13. Show all posts

Tuesday, March 4, 2014

In The Ball Room of My Mind




Winnie Panicker
It lead me into a room that was dark
And eerie
And looked like havens arena
Notes of music, salsa-ing and balae dancing
In the ball room of my mind
The plaintive tunes went high and low
And moved to and fro
Glimmers of light lit up and blinked
And it let the music flow still
Into the glassy ocean of innocence

The keys black and white when
I played it sensuously
It led me into a room of
Fantasizing dreams and colorful
Thoughts...

Like the dead ends when a music note
Finishes playing … it echoed with all mite
In the ears that longed for thirsty drops
In a quenching heart.

Monday, February 3, 2014

അബദ്ധ ജീവിതങ്ങൾ !!!!

ജോണി ജോസഫ്

നിർവചനങ്ങൽക്കതീതം
മനുഷ്യ ഹൃദയങ്ങൾ !
അവ നിനച്ചുകൂട്ടും
വികൃതികൾ,
വിവേകം പലപ്പോഴും
വഴിമാറിനിൽക്കും
വികാരങ്ങൾക്ക്
നാമെല്ലാം അടിമകൾ

നൈമിഷികമാം
ജീവിതപ്പുസ്തകത്താളിൽ
ഒളിപ്പിച്ചു വയ്ക്കും
മയിൽ‌പ്പീലി സ്വപ്‌നങ്ങൾ
പെറ്റുപെരുകുമെന്നോർത്തു
താളുകൾ മറിക്കുമ്പോൾ
പലപ്പോഴും അടർന്നുദ്രവിക്കുന്ന
പീലികൾ പോലെ
ദ്രവിക്കുന്ന സ്വപ്‌നങ്ങൾ,

നഷ്ട്ടങ്ങളുടെ
കണക്കുപുസ്തകത്തിൽ
ഇടം നേടിയ കൊഴിഞ്ഞ
ബന്ധങ്ങളുടെ മഷിപ്പാടുകൾ,
എപ്പോഴോ കൈമോശംവന്ന
വിറയാർന്ന, നിണമാർന്ന
സ്നേഹ ബന്ധങ്ങളുടെ
ഒരിക്കലും നിലയ്ക്കാത്ത
വിങ്ങലും തേങ്ങലും ..

ഒന്ന് കാതോർത്താൽ
ഇടയ്ക്കിടെ കേൾക്കാൻപറ്റുന്ന
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഉൾത്തുടിപ്പുകൾ
അവ ഇനിയും ജീവിക്കാൻ
പ്രേരകമാവുമ്പോൾ
അറിയാതെ നീണ്ടുപോകുന്ന
അബദ്ധ ജീവിതങ്ങൾ !!!!

Thursday, January 2, 2014

വേദാന്തങ്ങൾ

ഫൈസൽ പകൽക്കുറി

=============
നമസ്തേ
സുഹൃത്തേ .
പ്രഭാതത്തിൽ ഊർജസ്വലരായി
ഉണരുവിൻ സൂര്യ
നമസ്കാരം ഉത്തമം .

കണികളിൽ
സദാ വ്യഥ വേണ്ട
കൂട്ടരേ .

മുഖ ത്ത ടിയ്ച്ചു
വിലപിയ്ക്കുന്നവളെയും
നാശവും നഷ്ടവും
വിളിയ്ച്ചു പറഞ്ഞു
പ്രാര്തിയ്ക്കുന്നവളെയും
ദൈവം ശപിയ്ചിരിയ്ക്കുന്നു .

മരണപ്പെട്ടവരുടെ
ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞു
കരയുന്നവരും
അത് കേള്ക്കുന്നവരും
പ്രപഞ്ച സൃഷ്ടാവിന്റെ
ശത്രുക്കൾ .

നല്ലതും ചീത്തയും
തിരിച്ചറിയാൻ വിവേകം
വേണം - അതിനോ വേദാന്തം
മനസ്സിലാകണം -
അതോ വേദപുസ്തകങ്ങളിലൂടെ .....!

Monday, December 2, 2013

അപൂര്‍ണ്ണതയുടെ ആകാശം




ആകാശത്തിന് നക്ഷത്രങ്ങളും
ഭൂമിയ്ക്ക് പുഷ്പങ്ങളും അലങ്കാരമാണ്
മനസ്സ് പോലെ ദുരൂഹമാണ്
പ്രപഞ്ചത്തിലെ നിഗൂഡതയും .
താത്വിക ചിന്ത മാറ്റി വച്ച് ഞാന്‍ നിന്നെ
വായിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നത്‌
ഞാനിതുവരെ പൂരിപ്പിച്ചു തുടങ്ങാത്ത
ഒരു സമസ്യയാണ് നീ .
നിന്നെ വായിക്കാന്‍ ശ്രമിച്ച വഴികളിലൂടെ
ഞാന്‍ വെറുതെ ഒന്ന് നടന്നു നോക്കി .
നിന്റെ മുടിയിഴകളിലൂടെ
മിഴികളിലൂടെ
നാസികതുമ്പിലൂടെ
മധുരമൂറുന്ന അധരങ്ങളിലൂടെ
വീനസിന്റെ ഗോപുരങ്ങളിലൂടെ
നാഭിത്തടത്തില്‍ എത്തുമ്പോള്‍
ഹൃദയം തകര്‍ന്നു വീഴുന്നു
യാത്ര മുഴുമിക്കാതെ
വഴി അവസാനിക്കാതെ
യാത്രികന്‍ പകച്ചു നില്‍ക്കുന്നിടത്ത്
വാക്കുകള്‍ പല്ലിളിക്കുന്നു .
ശൂന്യതയിലേക്ക്
ഒരു നദി ഒഴുകി തുടങ്ങുന്നു
ജനിമ്രിതികള്‍ തേടി .
അനാദിയിലേക്ക് .
ഈ യാത്ര നിന്റേതു കൂടി ആകുന്നു
ഇനി യാത്രികന്റെ വഴികാട്ടിയും
നീ തന്നെ .

Thursday, October 31, 2013

ഒരാൾ ഉറങ്ങാൻ തുടങ്ങുകയാണു ഉണരാനും


ശരത് സതീഷ്

അത്രയേറെ സ്നേഹിച്ചതിനാലാണൊ
ഇത്രയേറെ ക്രൂരയായത്‌...
എന്നൊരു ചോദ്യം
ഇപ്പോൾ ഒരു സ്വപ്നത്തിൽ
ഭേദ്യം ചെയ്യപ്പെടുകയാണു,
ആത്മാവിന്റെ ചിന്തകളായിരിക്കുമോ
സ്വപ്നങ്ങൾ എന്നൊരുവേള
സംശയിച്ചേക്കാം എങ്കിലും,
അയാൾ ഉറങ്ങാൻ തുടങ്ങുകയാണു
ഉണരാനും
എന്നാണീ കവിതയുടെ
തലേക്കെട്ടെന്ന് നിങ്ങൾ മറന്ന് പോകുന്നു ...
സ്വാതന്ത്ര്യത്തിന്റെ നാലാം യാമത്തിൽ
അത്രയേറെ വലുതാകുന്നൊരു ഘനമില്ലായ്മ
അനുഭവിക്കുന്നതിലേയ്ക്കായി
ആ ചോദ്യത്തെ ഇരുണ്ട ഒരു ഗുഹയിലേക്ക്‌
പൂഴ്ത്തിവയ്ക്കേണ്ടതുണ്ട്‌ ...
ആത്മഹത്യയെന്ന ഏറ്റവും മോശമായ പര്യായം
ഈ കവിതയ്ക്ക്‌ ചേരുകയില്ലെന്ന് പറഞ്ഞുകൊള്ളട്ടെ !!!

അനർഘ നിമിഷം


ഒരു വാക്കിൽ
ചുംബനത്തിൽ
അലിഞ്ഞലിഞ്ഞെന്നിൽ
തുഷാരം സൂര്യരെശ്മിയിലെന്നപൊൽ
മറയുന്നുവോ പ്രണയമേ .

ഒരു ചാന്ദ്രരാത്രിയായി
ഇളംമഞ്ഞിൻ കുളിരായി
ഒരു തെന്നൽകാറ്റായി
എന്നെ പുണരുന്നോരീ
സുഖദമാം നിമിഷമേ
ഒരു മാത്രയെങ്കിലും
അണയാതെ നിന്നിടൂമോ
നീ എന്നിൽ
ഇതുനാം സൂക്ഷിക്കും
അനർഘമുഹൂർത്തം.

അതിവേഗം മിടിക്കും നിൻ
ഹൃദയവും
വിങ്ങിപൊട്ടുവാൻ
കുതിക്കുമീ മാറിടവും
ചെർക്കുകെന്നോട്
നമുക്കലിഞ്ഞൊന്നാകാം
ഒരു യുഗസന്ധ്യ കടമെടുക്കാം
മറന്നീടാം പ്രപഞ്ചം
മറക്കാം നമ്മെയും .

തോളിൽ നനയുമീ
ചുടുകണ്ണീർ അമരുവോളം
ഹൃദയത്തോട് ചേർന്ന് നില്ക്ക
ഇത് നമ്മൾ
നമുക്കായ് തീർക്കും
സ്നേഹക്കൂടാരം.
നമ്മുടെ ലോകം .

Sunday, September 29, 2013

ചെറുകവിതകൾ


യോതിഷ് ആറന്മുള



ഞാനും 

കൂടെയുണ്ടെന്നു  തോന്നിപ്പിക്കും വിധം
ചേർന്നു നില്ക്കുന്ന
ഒരുപാട് ഒറ്റകൾക്ക് നടുവിൽ
ഞാനും ഒറ്റയ്ക്കാവുന്നു..... 

2. ഒറ്റവരിപ്പാത 

ഒന്നാണെന്നു പറഞ്ഞ വഴിയിൽ നിന്ന്
മുൻപോട്ടും പുറകോട്ടും
ഒറ്റയ്ക്കൊറ്റയ്ക്കു തിരിഞ്ഞു -
ദൂരേക്ക് നീണ്ടു നീണ്ടു പോകുന്ന
ഒറ്റവരിപ്പാത ......


3. കുടിശ്ശിക 

പത്തുമാസത്തെ വാടക ,
കുടിശ്ശിക തീർത്ത്‌
വൃദ്ധസദനത്തിലെ
ഒറ്റമുറിക്കു കൊടുക്കുന്ന മക്കൾ .....

4. പൊട്ടത്തെറ്റ്


ഒറ്റയിൽ നിന്നൊറ്റ കൂട്ടുമ്പോഴും
കുറയ്ക്കുമ്പോഴും
രണ്ടൊറ്റകൾ  അവശേഷിക്കപ്പെടുന്നിടത്താണ്
ജീവിതത്തിന്റെ ഗണിതവും
ഗണിതത്തിലെ  ശാസ്ത്രവും തമ്മിൽ തെറ്റുന്നത്


5.ഓർമ്മയിലേക്കെന്നും  ഒറ്റയ്ക്ക് 

തുമ്പിക്ക് പിന്നാലെ,
തുമ്പപ്പൂ പറിച്ച്,
കളിക്കൂട്ടുകാർ ഒട്ടൊരുപാടുണ്ടെന്നാകിലും....
ഓലപ്പമ്പരം കറക്കിക്കൊണ്ട്
ഒറ്റയ്ക്കാണെപ്പോഴും
പ്രതീക്ഷയോടെ കുട്ടിക്കാലത്തിലേക്ക്
ഓടിചെല്ലാറ്

6. ഇത്തിൾക്കണ്ണി

മഴവന്നു വിളിച്ചിട്ടും
തളിർക്കനാകാതെ...
കാറ്റ് പിടിക്കതൊരു ഒറ്റമരം ..
വസന്തമെത്തി മടങ്ങിയ ചില്ലയിൽ
അവശേഷിച്ച -
രണ്ടിലകളിൽ
ജീവന്റെ പച്ചപ്പ്‌ മങ്ങിതുടങ്ങിയിട്ടും ,
ജലഞരമ്പുകളിൽ നിന്നോടുവിലത്തെ -
തുള്ളിയും കവർന്നെടുത്തിട്ടും,
മതിയാകാതെ ..
തിന്നു തിന്നെന്റെ ഹൃദയവും
കാർന്നുതിന്ന് -നീ
പടർന്നു കയറുന്നതെങ്ങോട്ടാണ് ...

Sunday, September 1, 2013

അന്ന കാമിയെൻസ്ക : റെംബ്രാന്റ്

പരിഭാഷ: വി.രവികുമാർ





കല മാനുഷികമാണെങ്കിൽ
അതു ജനിച്ചതു സഹാനുഭൂതിയിൽ നിന്നാവണം
മർത്ത്യഭീതിയോടുള്ള മമതയിൽ നിന്നാവണം
ഇക്കാരണത്താൽ അവരിലേറ്റവും മഹാൻ
ആ മില്ലുകാരന്റെ മകനത്രേ
റെംബ്രാന്റ്
ഇരുട്ടും ചെളിയും കുഴച്ചെടുത്തതായിരുന്നു
അയാളുടെ ഉടലുകൾ
മണ്ണു പോലെ ഭാരമാർന്നവ
അപൂർവ്വമായി മാത്രമനാവൃതമാവുന്നവ
നിഗൂഢതകൾ നിറഞ്ഞവ
അയാളുടെ ആൾക്കൂട്ടങ്ങൾ- കൂട്ടിയിട്ട ശവക്കച്ചകൾ
അയാളുടെ ചെടികൾ- ഒരു ശവപ്പറമ്പിലെ തകരപ്പാത്രത്തിൽ മുളച്ചവ
ആകാശം വരിയുടച്ച കാളയുടെ ജഡം വെട്ടിക്കീറിയ പോലെ
തവിട്ടുനിറമായ കൈകളുമായി പ്രതാപികളായ വൃദ്ധന്മാർ
ഇല്ലായ്മയിലേക്കുള്ള മടക്കത്തിന്റെ പാതിവഴിയിലെത്തിയ
കാമലോലുപരായ സ്ത്രീകൾ
തന്റെ കൈയുടെ ജ്ഞാനത്താൽ
അയാൾ ജീവിച്ചിരിക്കുന്നവരോടു സഹാനുഭൂതി കാട്ടി
താൻ മഹാനാണെന്നയാൾക്കറിയാമായിരുന്നു
തന്റെയാ കൃഷീവലമുഖം കൊണ്ട്
അയാൾ യാഥാർത്ഥ്യത്തിന്മേൽ മുദ്ര വച്ചു
ഒരു പ്രകാശരശ്മിയുടെ കവാടത്തിൽ അയാളുടെ ക്രിസ്തു നിന്നിരുന്നു
മനുഷ്യന്റെ നിസ്സഹായതയിലേക്കൊരു ചുവടു വയ്ക്കുന്നതിനു തൊട്ടുമുമ്പ്
ഏതു കലാകാരനെയും പോലെ
ദുഃഖിതനും ഏകാകിയുമാണു ക്രിസ്തു


റെംബ്രാന്റ് (1606-1669) - യൂറോപ്യൻ കലാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാൾ.

Friday, August 2, 2013

വിരൂപത...!!!

ശ്രീജിത്ത് മൂത്തേടത്ത്
           റടിയിലേറെ ഉയരമുള്ള നിലക്കണ്ണാടിയില്‍ നിന്നും ഗോപാല്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ അവജ്ഞയോടെ നോക്കി. ഒടിഞ്ഞ് മടങ്ങിയ മൂക്കും, തടിച്ച ചുണ്ടും, കരുവാളിച്ച മുഖവും അയാളില്‍ മടുപ്പുളവാക്കി. ഇതും വച്ചുകൊണ്ട് ഇനിയെത്ര കാലം ? രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യമില്ല എന്ന അറിവാണ് അയാളെ അതിലേക്ക് ആകര്‍ഷിച്ചത്. കുട്ടിക്കാലത്തെന്നോ എവിടെയും ശോഭിക്കാനാവാതെ, ആരുടെയും ശ്രദ്ധയാകര്‍ഷിക്കാനാവാതെ വന്നപ്പോഴും, തന്റെ വൈരൂപ്യം എന്തിനും തടസ്സമായപ്പോഴും അയാള്‍ ഇതു പോലെ ദുഃഖിതനായി കുന്തിച്ചിരുന്നു പോയിട്ടുണ്ട്. പക്ഷെ അന്ന് തന്റെ സ്വന്തം വൈരൂപ്യം മുഴുവനായും നോക്കിക്കാണാനിതുപോലെ ആറടിയുയരമുള്ള നിലക്കണ്ണാടിയുണ്ടായിരുന്നില്ല. പകരം മൂക്കിന് നേരെ പിടിച്ചാല്‍ മൂക്ക് മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു കുഞ്ഞ് കണ്ണാടിത്തുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
            സുഹൃത്തായ പ്രാദേശിക നേതാവിന്റെ ക്ഷണവും, നിര്‍ബന്ധവും സ്വീകരിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിക്കു വേണ്ടി പ്രവൃത്തിക്കാന്‍ തുടങ്ങുമ്പോഴും വലിയ പ്രതീകഷയൊന്നുമുണ്ടായിരുന്നില്ല ശ്രദ്ധിക്കപ്പെടാന്‍ കഴിയുമെന്ന്. അന്ന് ഗോപാലിന് പ്രായം പതിനഞ്ച്. പത്താം ക്ലാസ്സ് തോറ്റ് ട്യൂട്ടോറിയയില്‍ പ്രൈവറ്റായി പഠിക്കുന്ന കാലം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു ട്യൂട്ടോറിയല്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന സാഗര്‍ കോളേജ് എന്ന ഓല ഷെഡ്.
           ഇരുണ്ട സുന്ദരമല്ലാത്ത രൂപമായിരുന്നുവെങ്കിലും മുഴക്കമുള്ള ശബ്ദമായിരുന്നു അവന്റെത്. മുഴക്കമുള്ള ഘനഗാംഭീര്യം തുളുമ്പുന്ന പ്രസംഗങ്ങള്‍ അവന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. പുതിയ വാക്കുകള്‍ക്കും, വാഗ്പ്രയോഗങ്ങള്‍ക്കും, തന്റെ പ്രസംഗത്തിനാവശ്യമായ റഫറന്‍സിനുമായി അവന്‍ പുസ്തകങ്ങളിലും, മാസികകളിലും, പത്രങ്ങളിലും മുങ്ങിത്തപ്പി. അതിലൊതുങ്ങി, അല്ലെങ്കില്‍ അതിലൂടെ മാത്രമായി വികസിച്ചു അവന്റെ പഠനം. എന്നുവച്ചാല്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. അല്ലെങ്കില്‍ അവന്‍ മറന്നു.
            പ്രസംഗ വേദികളില്‍ അവന്റെ വാക്കുകളില്‍ തീ പടര്‍ന്നു. മിന്നല്‍പ്പിണരായി അത് ശ്രോതാക്കളുടെ ശ്രവണേന്ദ്രിയങ്ങളിലേക്ക് തുളഞ്ഞുകയറി. പ്രപഞ്ചം നടുങ്ങുന്ന ഇടിമുഴക്കമായി അത് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്നുവന്ന പേമാരി പോലെ ഹസ്താരവം മുഴങ്ങി. ഇവിടെ പുതിയൊരു ഗോപാല്‍ പിറക്കുകയാണെന്ന് അവന്‍ അറിഞ്ഞു. അംഗീകാരം, പ്രശംസകള്‍... അവന്‍ സ്വയം മറന്നു. തന്റെ വൈരൂപ്യം സൃഷ്ടിച്ച പുകമറയില്‍ നിന്നും, വാഗ്മുഴക്കം സൃഷ്ടിച്ച അഗ്നിയുടെ ദീപ്തനാളങ്ങളുടെ വെള്ളിവെളിച്ചം തെളിയിച്ച വഴിയിലൂടെ അവന്‍ പുറത്തു ചാടി.
          അടുത്തു വന്ന തെരഞ്ഞെടുപ്പില്‍ അവന്റെ മാര്‍ക്കറ്റ് വാല്യു കുതിച്ചുയര്‍ന്നു. നേതാക്കന്‍മാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവന്‍ വാക്കുകള്‍ കൗണ്ട് താണ്ഡവമാടി. പ്രസംഗവേദിയില്‍ നിന്ന് ആക്രോശിക്കുമ്പോള്‍ അവന് ആയിരം കൈകളും ആയിരം മുഖങ്ങളുമുള്ളപോലെ തോന്നിച്ചു. മിന്നല്‍പ്പിണരായും ഇടിമുഴക്കമായും അവന്‍ ഉഴുതു മറിച്ച പതം വന്ന നനുത്ത മണ്ണില്‍ തകരകളെന്നോണം സുമുഖരായ പുതു നേതാക്കന്മാര്‍ ഉയിര്‍ക്കൊണ്ടു. അവര്‍ അധികാരശ്രേണികള്‍ ചവിട്ടിക്കയറി. അവരൊക്കെ അവന്റെ ഉറ്റ സുഹൃത്തുക്കളായി തന്നെ നിലകൊണ്ടു. അപ്പോഴൊന്നും അവന് ആഗ്രഹമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ചിന്താ ശേഷിയുണ്ടായിരുന്നില്ല, സ്വയം ഒരു നേതാവായി മാറണമെന്ന്. തനിക്ക് കിട്ടിക്കൊണ്ടിരുന്ന കയ്യടികളിലും, അഭിനന്ദനങ്ങളിലും അവന്‍ മതിമറന്നിരുന്നു. അവനത് അമൃത് പോലെയായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃവൃന്ദവുമായി അവന് നേരിട്ട് ബന്ധമുണ്ടായിരുന്നു. സുമുഖരായ അവരോരോരുത്തരും അവന്റെ വാഗ്ധോരണിയുടെ ചുവടു പിടിച്ചും, സുന്ദര മുഖങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതിലപ്പുറവും, വൃത്തികേടുകള്‍ ചെയ്തും നേതാക്കന്‍മാരായി മാറിയവരായിരുന്നുവല്ലോ ?..!!
               ഇപ്പോള്‍ യുവത്വമൊക്കെ ഹോമിക്കപ്പെട്ട്, തൊണ്ട കീറി പൊട്ടി, നാല്‍പ്പതെങ്കിലും അമ്പതോ അതിനു മുകളിലോ പ്രായം തോന്നിക്കപ്പെടുമ്പോഴാണ്, ഗോപാലിന് എന്തെങ്കിലും ആയിത്തീരണമെന്ന് തോന്നിത്തുടങ്ങിയത്. അയാള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു, തന്നോടടുപ്പം പുലര്‍ത്തുന്ന, താന്‍ സൃഷ്ടിച്ച സമുന്നത നേതൃത്വത്തോടൊന്ന് പറയേണ്ട താമസം, താന്‍ നേതൃത്വത്തിലേക്കോ, അല്ലെങ്കില്‍ ഉയര്‍ന്ന ഏതെങ്കിലും സ്ഥാനങ്ങളിലേക്കോ ഉയര്‍ത്തപ്പെടുമെന്ന്. താന്‍ ഉഴുതു മറിച്ച മണ്ണില്‍ തനിക്ക് വേരോടിക്കുവാനും, വളരാനും കഴിയുമെന്നും അയാള്‍ക്ക് തികഞ്ഞ ആത്മ വിശ്വാസമുണ്ടായിരുന്നു. വിരൂപമെങ്കിലും, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായാണ് ഗോപാല്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ, അല്ലെങ്കില്‍ താന്‍ അങ്ങനെ വിശ്വസിക്കുന്ന പാര്‍ട്ടി പ്രസിഡണ്ടിനെ നേരിട്ട് കാണാന്‍ പോയത്.

           “നോക്കൂ ഗോപാല്‍... നമ്മുടെ രാജ്യത്തിനിന്നാവശ്യം യുവത്വം സ്ഫുരിക്കുന്ന യാവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന സുമുഖരായ യുവ നേതൃത്വത്തെയാണ്. കമ്പോള വത്കരണത്തിന്റെയും, ആഗോളവത്കരണത്തിന്റെയും നൂതന പ്രവണതകള്‍ക്കനുസരിച്ച് നാമുയര്‍ന്നില്ലായെങ്കില്‍ അത് വിഡ്ഢിത്തമാവും. ഇന്നത്തെ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ ആകര്‍ഷകമായ മുഖശ്രീ കൂടെ അത്യാവശ്യമാണ്. ഗോപാലിനറിയാത്ത കാര്യമല്ലല്ലോ ഇതൊന്നും. പിന്നെ പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ഗോപാലിനുള്ള പങ്ക് പാര്‍ട്ടി എന്നും സ്മരിക്കും. ഗോപാലിനെ പാര്‍ട്ടി സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍...”
           പ്രസിഡണ്ട് പറഞ്ഞ് നിര്‍ത്തുന്നതിന് മുമ്പുതന്നെ ഗോപാലിന്റെ മുഖത്ത് അവശേഷിച്ചിരുന്ന പ്രത്യാശയുടെ അന്തിവെളിച്ചവും അടിതിരിപോലെ അണഞ്ഞു പോയിരുന്നു. അതോടെ അവിടെ അന്ധകാരം നിറഞ്ഞു.
            പാര്‍ട്ടി തനിക്ക് അനുവദിച്ച് തന്നിരുന്ന പ്രചരണ വിഭാഗം ഓഫിസ് കൂടിയായ, തന്റെ വസതിയെന്ന് ഗോപാല്‍ കരുതിയിരുന്ന, കെട്ടിടത്തിലെ, നിലക്കണ്ണാടിയില്‍ ഗോപാല്‍ ഒന്നുകൂടെ നോക്കി. മുമ്പ് കുട്ടിക്കാലത്ത് മൂക്കുമാത്രം കാണാമായിരുന്ന കണ്ണാടിക്കഷണത്തില്‍ നോക്കിയതില്‍ പിന്നെ ഇന്ന് ആദ്യമായാണ് താന്‍ കണ്ണാടി നോക്കുന്നതെന്നയാള്‍ക്ക് തോന്നി. തന്റെ വൈരൂപ്യം വിളിച്ചോതുന്ന ലോകത്തുള്ള സകല കണ്ണാടികളും തകര്‍ക്കണമെന്ന് അയാള്‍ ആശിച്ചു. തിരപോലെ നുരച്ചുവരുന്ന രോഷം അടക്കിനിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
            ഗോപാല്‍ ഭ്രാന്തനെപ്പോലെ അലറി. കണ്ണില്‍ കണ്ടതെല്ലാമെടുത്ത്, കണ്ണാടിക്ക് നേരെ വലിച്ചെറിഞ്ഞു. ചുവരിലും, നിലത്തുമായി, ചിതറിത്തെറിച്ച തുണ്ടു കണ്ണാടിച്ചില്ലുകളില്‍ ആയിരം ഭാവങ്ങളാര്‍ന്ന് തന്റെ വൈരൂപ്യം പ്രതിഫലിക്കുന്നതയാള്‍ക്ക് തോന്നി. അലറിക്കൊണ്ടയാള്‍ അവയ്ക്ക് നേരെ പാഞ്ഞടുത്തു.
ദേഹമാസകലം കുപ്പിച്ചില്ലുകള്‍ തറച്ചുകയറി, കീറിമുറിഞ്ഞ ശരീരവുമായി സര്‍ക്കാര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ മുരളുന്ന ഫാനിന് കീഴെ കിടക്കുമ്പോള്‍ ആശയുടെ പുതു വെളിച്ചം പോലെ പ്രസിഡണ്ടിന്റെ വാക്കുകള്‍ ഗോപാലിന്റെ ചെവിയില്‍ മന്ത്രിച്ചു. -“പാര്‍ട്ടി ഗോപാലിനെ സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍..” ആശയുടെ അവസാന തിരിവെളിച്ചമായ ആവാക്കുകളില്‍ സംരക്ഷണം തേടാന്‍ കൊതിച്ച് കണ്ണുകളടച്ച ഗോപാലിനെ ആരോ തട്ടിയുണര്‍ത്തി.
        "ബോധം തെളിഞ്ഞോ..” - പരിചയമുള്ള പോലീസുദ്യോഗസ്ഥന്‍ കുശലാന്വേഷണം നടത്തി. പിന്നെ ക്ഷമാപണമെന്നോണം അയാളെ അറിയിച്ചു.
         “പാര്‍ട്ടിയുടെ പ്രചരണ വിഭാഗം ഓഫീസില്‍ ആക്രമണം നടത്തി വസ്തുവകകള്‍ നശിപ്പിച്ചതിനെതിരെ താങ്കള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.”

Thursday, July 4, 2013

ബിംബമുടയുന്നു

ഹരി കോവിലകം

ഒതുങ്ങിക്കൂടി,പച്ചനിറമണച്ചു കിടക്കുന്ന
ചില ചാറ്റ്ബോക്സുകള്‍ ഉണ്ട്.
നിഗൂഡ ചിന്തകളുടെ വായനശാലകള്‍ !

തികച്ചും ഒറ്റപ്പെട്ട് മറ്റൊരു ലോകത്തിലിരുന്ന്
ഇവിടെ ജീവിച്ചുതീര്‍ക്കുന്ന മുഖ പുസ്തകത്തിലെ
അടയാളങ്ങള്‍ .

ഒറ്റതിരിഞ്ഞുപോയ ചില വേര്‍പിരിയലുകള്‍
അശാന്തികളുടെ തുരുത്തില്‍ കൂടിച്ചേരുമ്പോള്‍
കണ്ണിന്റെ മുനമ്പത്തു കടല്‍തുടിക്കും !

നേരരിയാതെ നിനവുതിരിയാതെ സ്വപ്നങ്ങളില്‍
ജീവിച്ച്, ഇവിടെ പെരുമാറുന്ന,
"കാല്‍പ്പനിക ജീനിയസുകള്‍ ".

ചിന്തയുടെ ചരടുകള്‍ കോര്‍ത്തെടുക്കുന്ന
ഈ ലോകം ഏതാണ്ടീ കവിത പോലെ
"വൃത്തികെട്ടതാണ്" നാഗരികത
ചീഞ്ഞുനാറുന്ന വൃത്തികെട് !

Sunday, June 2, 2013

മാരീ നീ മനോഹരി

 പ്രിയ സായുജ്





മനസ്സിന്‍റെ ഉമ്മറ വാതിലിനപ്പുറം
മഴ മൌനമായ് നിറയവേ
മകരി*പോലിരമ്പുമെന്നുള്ളിലെ ചിന്തകള്‍
മഞ്ജീരമണിഞ്ഞെത്തി നടനം തുടങ്ങിനാര്‍


മഞ്ജുളം, റാന്തല്‍ വിളക്കിന്‍ വെളിച്ചത്തില്‍
മത്തകാശിനി**മാരീ,നീ പെയ്യുമ്പോള്‍
മമ ഹൃത്തടം പോലും പ്രണയാര്‍ദ്രമാകുന്നു
മന്മഥന്‍റെ മിഴിമുന കൊണ്ടപോല്‍


മുദിതഭൂമിയില്‍ പുല്‍നാമ്പുണരവേ
മൃദുലമായി നീ തഴുകി തലോടുന്നു
മിത്രനേകിയ ശക്തിതന്‍ പുണ്യത്താല്‍
മുഗ്ദ്ധമാക്കുന്നു എന്നുമീ മണ്ണിനെ


മാനവര്‍തന്‍ ദുഃഖം മറന്നൊന്നു
മെയ്നിറയ്ക്കട്ടെ നിന്‍റെ സുകൃതത്തില്‍
മനസ്വിനി നിന്‍റെ ലാസ്യമതില്ലെങ്കില്‍
മൃത്തു*** പോലും മൃത്യൂ വരിച്ചീടും

മടിയാതെയെന്നുമെന്‍ മിഴിയില്‍ നിറയുക
മനസ്സിലെ ചിന്തയെ കാവ്യമായ് മാറ്റുക
മണ്ണിതില്‍ ജീവന്‍റെ പുതുനാമ്പുണര്‍ത്തുവാന്‍
മാനനീയം നിന്‍റെ സ്നേഹമതേകുക. .

*സമുദ്രം
** സൗന്ദര്യവും വശീകരണ ശക്തിയുമുള്ള ഉത്തമസ്ത്രീ
***ഭൂമി, മണ്ണ്

Saturday, May 4, 2013

ആ, ഋ തുടങ്ങിയ അക്ഷരങ്ങൾ


  വി  ജയദേവ് 

എഴുന്നേറ്റു രാത്രി
ഒരുപ്പോക്കായിരുന്നു.
കിടന്നിടത്ത് ഒരു
മണം പോലും
ബാക്കിവയ്ക്കാതെ.
പോയ വഴിക്കൊന്നും
ഒരു പുല്ലു പോലും
കിളിർപ്പിക്കാതെ.
കത്തിച്ചിട്ടും ചാരമാകാത്ത
ഒന്നുരണ്ടു ഓർമ
മാത്രമുണ്ട് തൊണ്ടിയായി.
പുറപ്പെട്ടുപോയി എന്ന
കുറ്റമെന്നെങ്കിലും
തെളിയിക്കണമെങ്കിൽ.
ഉടുത്തിരുന്ന രാത്രി,
പുതച്ചിരുന്ന ആകാശം,
അണിഞ്ഞിരുന്ന മുഖംമൂടി..
എല്ലാം മുഷിയാതെ
മടക്കിവച്ചിരുന്നു.
വരും വരും എന്നുവച്ച്
അതേപടി വച്ചിരിക്കുകയാണ്.
എന്നാലോ, ചില വഴികളുണ്ട്,
മുന്നോട്ടു മാത്രം
നടക്കുന്നവ.
ഒരു വശത്തേക്ക് മാത്രം
മടക്കാൻ സാധിക്കുന്നവ.

Tuesday, April 2, 2013

സ്നേഹം

മാധവ്  കെ വാസുദേവൻ 


തേടുകയാണ് ഞാന്‍ നിന്നെ
തിരയുകയാണ് ഞാന്‍ നിന്നെ

പൂവിന്‍ ദളങ്ങളില്‍ തേടി
പൂനിലാവള്ളിയില്‍ തേടി

അരുവിതന്നോളത്തില്‍ തേടി
പിന്നെ പുലരിത്തുടുപ്പിലും തേടി

അന്തിക്കതിരോന്റെ ചെങ്കനല്‍ വീഴുന്ന
സന്ധ്യാപ്പരപ്പിലും തേടി

ശാന്തിതന്‍ പാതിമയക്കത്തിലാളുന്ന
ആഴിപ്പരപ്പിലും തേടി

ശൂന്യതക്കു ഉമ്മക്കൊടുക്കുന്ന
ഹിമപര്‍വ്വശിഖരത്തില്‍ തേടി

കൂരിരുള്‍ മൂടിപ്പുതച്ചുറങ്ങുന്ന
കാനനഗര്‍ഭത്തില്‍ തേടി.

എവിടെ തിരെയെനമെന്നറിയാതെ
ഞാനാകെ തളര്‍ന്നു ഞാന്‍ നില്‍ക്കെ

കണ്ടു ഞാന്‍ നിന്നെ ചാരത്തണഞ്ഞൊരു
പിഞ്ചു കുഞ്ഞിന്‍പ്പാല്‍പ്പുഞ്ചിരിയായി

Saturday, March 2, 2013

ചാമ്പങ്ങാകാലം ഓര്‍മ്മിപ്പിക്കുന്നത്


ശ്രീപാര്‍വ്വതി 
മുറ്റത്തു നില്‍ക്കുന്ന ചാമ്പ നിറയെ പൂത്തിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ വിഷമം എനിക്കു തന്നെ, കാരണം മറ്റൊന്നുമല്ല; ദിവസവും അടിച്ചു വാരുന്നതിന്‍റെ വിഷമമോര്‍ത്താല്‍ ആരായാലും ഒന്നു നെടുവീര്‍പ്പിട്ടു പോകുമല്ലോ. വീടിന്‍റെ മുന്‍വശമായതു കൊണ്ട് വരുന്നവരൊക്കെ അങ്ങോട്ടേയ്ക്ക് നോക്കാതെയുമിരിക്കില്ല. ആ ചാമ്പ മരം എന്നും എനിക്കൊരു വിഷമമായി തന്നെ നിലകൊണ്ടു. വര്‍ഷത്തില്‍ മുക്കാല്‍ മാസങ്ങളിലും പൂത്തു കായുണ്ടാകുന്ന ഒരു ചാമ്പ മരത്തെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇത് അതു പോലെ ഒരു അവതാരമാണ്. നല്ല ക്രീം കളര്‍ പൂത്തു വരുമ്പോള്‍ തന്നെ തുടങ്ങും മുറ്റത്തെ പൂക്കളമിടല്‍ . പിന്നെ പതുക്കെ നല്ല വെള്ള നിറത്തില്‍ ചെറിയ കുരുക്കള്‍, അതു പിന്നെ വലുതായി ഇളം റോസ് നിറത്തിലും  പിന്നെ നല്ല കടും ചുവപ്പ് നിറത്തിലും അങ്ങനെ പരിലസിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ വയിലൂടെ കപ്പലോടിക്കാമെന്നുള്ളതു കൊണ്ട് മുറ്റത്തെ പൂക്കളമുണ്ടാക്കുന്ന അസ്വസ്ഥത തല്‍ക്കാലത്തേയ്ക്കു മറക്കാം.


ചാമ്പങ്ങ കൊണ്ട് രണ്ടുണ്ട് കാര്യം എന്നല്ല പലതുണ്ട് കാര്യം എന്നു തന്നെ പറയണം. ഏറ്റവുമിഷ്ടം വെറുതേ ഉപ്പും മുളകുപൊടിയും ചാലിച്ച് (എണ്ണയൊഴിച്ചും ആവാം) അതില്‍ ചാമ്പക്കഷ്ണങ്ങള്‍ ഇങ്ങനെ മുക്കി അകത്താക്കാം, നല്ല എരിവും പുളിയും ഉപ്പും. വെറുതേ തിന്നാന്‍ അത്ര താല്‍പ്പര്യമില്ലാത്തതു കൊണ്ട് അങ്ങനെ സാധാരണ കഴിക്കാറില്ല, പക്ഷേ അയല്‍വക്കത്തെ കുട്ടികള്‍ വന്ന് ഉത്സവമേളം നടത്തി ഒടുവില്‍ പച്ച്യ്ക്ക് തിന്നുന്നതു കണ്ടാല്‍ ഏറ്റവും രസമാണെന്നു തോന്നും. തെല്ലു പുളിയുള്ളതു കൊണ്ട് തിന്നുമ്പോള്‍ അവരുടെ മുഖം ആസ്വദിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. സ്വീകരണമുറിയിലെ മാണി മാധവചാക്യാരുടെ നവരസങ്ങള്‍ പലതും അവരുടെ മുഖത്തു കണ്ടിട്ട് ചിരി വന്ന് പൊട്ടിയിട്ടുണ്ട്.


ചാമ്പങ്ങ കൊണ്ട് ഉണ്ടാക്കാവുന്ന നിരവധി വിഭവങ്ങളുണ്ട്. അതുപോലെ ഒരു വിഭവത്തിനായുള്ള അന്വേഷണത്തിനിടയിലാണ്, വൈന്‍ എന്ന ആശയം ചേച്ചിയുടെ മകള്‍ മുന്നോട്ടു വച്ചത്. മരുമകളുടെ മോഹമല്ലേ, എന്നാല്‍ ആയിക്കളയാമെന്ന മട്ടില്‍ ശ്രമം തൂറ്റങ്ങി. നല്ല ചുവന്നു തുടുത്ത ചാമ്പങ്ങ നിലത്തു വീഴാതെ പറിച്ചെടുക്കാനായിരുന്നു ഏറ്റവും വിഷമം. ഇരു വശം ഷീറ്റ്  രണ്ടു പേര്‍ വലിച്ചു പിടിച്ച് മറ്റൊരാള്‍ നീളന്‍ കമ്പു കൊണ്ട് തല്ലിക്കൊഴിച്ചിടും. ഷീറ്റില്‍ വീഴുന്നവര്‍ ഭാഗ്യവാന്‍മാര്‍, കാരണം അവര്‍ വൈനിന്, വിധിക്കപ്പെട്ടവരത്രേ. കിട്ടിയതൊക്കെ കൂട്ടി വൃത്തിയായി കഴുകി ഭരണിയില്‍ ഇട്ടു വച്ചു. വെറുതേ ഇട്ടു വച്ചാല്‍ മാത്രം പോരല്ലോ, അനുബന്ധ സാധനങ്ങള്‍ ഒരു അച്ചായത്തിക്കുട്ടിയോടു ചോദിച്ചു പഠിച്ചിരുന്നു.(പാലാ ഭാഗത്ത് നല്ല ഒന്നന്തരമായി വൈനുണ്ടാക്കാനറിയുന്ന ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഇഷ്ടം പോലെയുണ്ട്). വൈന്‍ കൂട്ടെന്നു പറഞ്ഞാല്‍ ചില അങ്ങാടിക്കടകളില്‍ അതിനു വേണ്ടുന്ന കൂട്ടുകള്‍ എടുത്തു തരും. അഞ്ചെട്ടു കൂട്ടം മസാലകള്‍ അതിനുള്ളിലുണ്ട്, ചാമ്പ ഇട്ടതിനു ശേഷം ഈ മസാലകൂട്ടും തട്ടി പഞ്ചസാരയുമൊഴിച്ച് ആവശ്യത്തിനു വെള്ളവുമൊഴിച്ച് വളരെ ഭദ്രമായി ഭരണി അടച്ചു വച്ചു. ഈ കൂട്ട് എന്നും ഇളക്കി കൊടുക്കണം, ഇരുപത്തി ഒന്ന് ദിവസം കഴിഞ്ഞപ്പോള്‍ ചാമ്പപ്പാനി നല്ല ബ്രൌണ്‍ നിറത്തിലിരിക്കുന്നു, ചുവന്നു തുടുത്ത ചാമ്പങ്ങ വെളുത്തു വിളറി ജീവനില്ലാതെ ഭരണിയില്‍ നെടുവീര്‍പ്പിട്ട് കിടക്കുന്നു. പിഴിഞ്ഞ് വെള്ളം ഊറ്റിയെടുത്ത് വീണ്ടും ഭരണിയില്‍ നിരച്ചു, പിന്നെ ഈ വൈന്‍ കൂട്ട് ഒരു ധ്യാനത്തിലാണ്. അടുത്ത ഇരുപത്തിയൊന്ന് ദിവസത്തിനു ശേഷം എടുത്തപ്പോള്‍ നല്ല കൊഴുത്ത ഇരുണ്ട നിറത്തില്‍ അതാ വൈന്‍ തയ്യാറായി ചിരിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ കുടിച്ചു നോക്കിയ മരുമകളുടെ മുഖത്ത് ആ ചിരി കണ്ടില്ല. മാണി മാധവ ചാക്യാരേ പോലും വെല്ലുന്ന രീതിയില്‍ ബീഭത്സവും കാണിച്ച് അവള്‍ പുറത്തേയ്ക്കോടി. കുടിച്ചു നോക്കിയപ്പോഴാണ്, നല്ല കയ്പ്പ്, ചാമ്പങ്ങയോടൊപ്പം അതിനു അകത്തെ കുരുവും ഉണ്ടായിരുന്നതു കൊണ്ടാണെന്ന് പഴയ കൂട്ടുകാരി പറഞ്ഞു തന്നപ്പോള്‍ രണ്ട് കിഴുക്ക് കൊടുത്തിട്ട് അവളോടു ചോദിച്ചു, നിനക്കിത് ആദ്യമേ പറഞ്ഞൂടായിരുന്നോ............


ചാമ്പങ്ങാ വിഭവങ്ങളില്‍ ഏറെ സ്വാദിഷ്ടമായത് അച്ചാര്‍ തന്നെ. മുളകുപൊടിയും കായവും ഉലുവയും ഇട്ട് കടുക് താളിച്ച ചാമ്പങ്ങാ അച്ചാര്‍ . ഒരിക്കല്‍ ഒരു ചടങ്ങിനു പോയപ്പോള്‍ കഴിച്ചതോടെയാണ്, അങ്ങനെയൊരാശയം തലയിലുദിച്ചത്. വളരെ സ്വാദുള്ളതാണ്, ഈ അച്ചാര്‍ .നല്ല പുളിയുള്ള ചാമ്പങ്ങാ വേണമെന്നേയുള്ളൂ. പിന്നെ ചാമ്പങ്ങാ തോരന്‍, ഒഴിച്ചു കറി, എല്ലാം ചെയ്തു നോക്കി, നമ്മളായിട്ട് ഒന്നും വിട്ടു കളയരുതല്ലോ. മോശം പറയരുതല്ലോ അച്ചാറിന്‍റെ രുചി വേറെ ഒന്നിനും കിട്ടിയില്ല. എന്നാല്‍ വൈനിന്‍റെ അരുചിയും ഒന്നിനുമുണ്ടായില്ല ഭാഗ്യം.


ചാമ്പങ്ങ മുറ്റത്തെ കുടപോലെ നില്‍ക്കുന്ന മരത്തില്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്നതു കാണുമ്പോള്‍ പണ്ട് പ്രൈമറി സ്കൂളില്‍ പഠിച്ചത് ഓര്‍മ്മ വരും. ഉമ്മറത്തെ ചാരു കസേരയില്‍ നിവര്‍ന്നിരിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ . എന്‍റെ പ്രിയപ്പെട്ട ബഷീര്‍ , മുറ്റത്തു നില്‍ക്കുന്ന ചാമ്പയിലേയ്ക്കു നോക്കി സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ അതുവഴി കടന്നു പോകുന്നത്. കള്ളക്കണ്ണെറിഞ്ഞ് അവരെ വീക്ഷിക്കുന്ന ബഷീര്‍ , ആരാധനയോടെ അതിലേറെ ചാമ്പങ്ങാ കൊതിയോടെ കടന്നു പോകുന്ന കുട്ടികള്‍ .ചാമ്പങ്ങാ കഥയില്‍ ആ രസമുള്ള കഥ ഒരു ഓര്‍മ്മയായി നില്‍ക്കുന്നത് ഒരുപക്ഷേ വൈക്കം മുഹമ്മദ് ബഷീറെന്ന അനശ്വര എഴുത്തുകാരനോടുള്ള പ്രണയം കൊണ്ടുമാകാം.


എന്തൊക്കെ പറഞ്ഞാലും ഈ ചാമ്പങ്ങ ഒരു താരം തന്നെ. ഇത് നിറഞ്ഞു നില്‍ക്കുന്ന സമയത്ത് വീട്ടില്‍ ആരു വന്നാലും ഈ മരത്തിന്‍റെ കീഴിലുണ്ടാവും, ഒരു നീളുമുള്ള കമ്പും കയ്യില്‍ പിടിച്ച്. പലരും മേലേയ്ക്കു നോക്കി വായില്‍ വെള്ളമൂറുന്നുണ്ടാകും. അതിന്, കുട്ടികളെന്നോ വലിയവരെന്നോ ഭേദമില്ല. പക്ഷേ എല്ലാവരും പോയിക്കഴിഞ്ഞാല്‍ വീണ്ടും പണിയുടെ കാര്യം ഓര്‍മ്മ വരും. വന്നു പോയവര്‍ ആവോളം ആവശ്യത്തിനും ഇല്ലാതെയും  അടിച്ചിടുന്ന ചാമ്പങ്ങകളും ഇലകളും ഒരു പ്രളയകാലം ഓര്‍മ്മിപ്പിക്കും. പക്ഷേ വെട്ടിക്കളയണമെന്ന് പലതവണ പലരും ഓര്‍മ്മിപ്പിച്ചെങ്കിലും അതിനുള്ള മനസ്സ് വന്നില്ല എന്നുള്ളതാണ്, സത്യം. ഒരു പൂക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ ചുവന്ന വസന്തത്തെ എങ്ങനെ ഒഴിവാക്കും, നിങ്ങള്‍ പറയൂ... 

Thursday, January 3, 2013

ഭ്രമണം


ബി.സുരേഷ് കുമാര്‍
പുല്ലങ്ങടി.
ഭൂമിയകലെനിന്നു
സൂര്യനോടും
ചന്ദ്രനടുത്തുനിന്നു
ഭൂമിയോടും
ശലഭ മുരുമ്മിനിന്നു
പൂവിനോടും പറഞ്ഞു ...
നശ്വരമായ നിന്‍റെ
കാന്തികവലയങ്ങള്‍
എന്നില്‍ നിന്നകന്നുപോയാലും
അനശ്വരമായ എന്റെ പ്രണയം
നിന്‍റെ ഭ്രമണപഥങ്ങള്‍ തേടി -
യലഞ്ഞുകൊണ്ടേയിരിക്കും.

..................................

Wednesday, December 5, 2012

ഒരു പ്രഭാതത്തില്‍

ബി.ഷിഹാബ്

പറമ്പ് വേനല്‍ചൂടില്‍
ഞെരിപിരി കൊണ്ട്
മഞ്ഞളിച്ച് കിടന്നു.

കരിയിലകള്‍ കാശിയ്ക്കുപോകാന്‍
മണ്ണാംങ്കട്ടയെ കാത്തുക്കിടന്നു.

മാമ്പൂ അകാലത്തില്‍ കരിഞ്ഞു കൊഴിഞ്ഞു
തുമ്പിയെപ്പറ്റി കേട്ടിട്ടില്ലാത്ത കുട്ടികള്‍
കാര്‍ട്ടൂണ്‍ പരമ്പര കണ്ടു.
എലിയെയും, പൂച്ചയെയും
പരമ്പരയില്‍ പരിചയപ്പെട്ടു.
കിളിത്തട്ട് കളി
കമ്പ്യൂട്ടറിലേയ്ക്ക് മാറി
വീട്ടമ്മ കുട്ടികളുമായ്
നിസ്സാരക്കാര്യങ്ങള്‍ക്ക് കലഹിച്ചു.
ശോശിച്ച ഒരു വവ്വാല്‍
വൈദ്യുതക്കമ്പിയില്‍ തൂങ്ങി ചത്തു.
വണ്ടികിട്ടാതെ ഗൃഹനാഥന്‍
കവലയില്‍ കാത്തുനിന്നു.
ഉച്ചയായാല്‍ എല്ലാം മാറിയേക്കാം.
ഇപ്പോള്‍ ഇവിടെ ഇങ്ങനെയാണ്‌.
നാളെ എന്തായിരിക്കാം
ഇന്നലെ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ

Tuesday, October 30, 2012

1 am you

winni panicker

You're my rain that has still not stopped pouring,
pouring down the moving shadows, mellowing, sometimes
heavy, sometimes shallow, drizzling slowly and falling
drops creating ripples, spreading ultimately just disappearing...

You're my breeze that fondles me, embracing all the time
like the wind at the sea shore engulfing the horizon with love
you're just around me, and I breathe you into me,and I just lay behind,
leaving myself so free, to fall into your hands, so safe...

You're my endless dream, of hope and adoration
my prayer everyday to keep me smiling, like the happy flower
that bloomed in the garden, so pretty, mild, and elegant,
only to bloom again, into eternity, of that endless dream...

You're the sunshine of my dreams, that I awaited,
so long, dreaming, feeling, just seeing in front of me...
that presence, so divine, so pure, gripping my thoughts, emotions,
so much close to me, now merged into your love, serenity...

You're my shadow that is still travelling along,
moving with me through my paths, always together,
holding my hands, never separate, so much so inseparable
my shadow just plain and clear, you are me...

Saturday, October 6, 2012

WHEN IN LOVE


nisha g

When in love you were blind
I knew that cupid had shot
his sharpest arrows on you.
It had gone so deep that
You had forgotten yourself.
You were mad...
madly in love
You could see in my tired eyes
The brightest glitter
You could see in my withered lips
The sweeetest smile
You could see in my weakest limbs
Enthusiasm flowing out
You wished me sweet slumber
And the sweetest dreams
And promised me the hottest kisses
On my burning lips
Your eyes glowed with love for me
Your ears waited for my noisy steps
O! dear when in love you were mad
You were blind !