ആദവും ഹവ്വയും ഏദന്‍ തോട്ടത്തില്‍ വെച്ച് കണ്ടുമുട്ടിയത് മുതലാണ് മനുഷ്യകുലത്തിന്റെ പെരുക്കപ്പട്ടിക തുടങ്ങുന്നത് എന്ന് പള്ളീലച്ച്ന്‍ വേദപുസ്തകത്തെ തൊട്ടു സത്യം ചെയ്തു അവര്‍ തമ്മില്‍ രഹസ്യമായിട്ടെങ്കിലും ലൈംഗിക ബന്ധമുണ്ടായിരുന്നോ എന്ന കാര്യം അച്ചന്‍ മിണ്ടിയില്ല അങ്ങനെ വല്ലതും നടക്കാതെ അവര്‍ക്ക് കുട്ടികളുണ്ടാകുമോഎന്ന് ആരുടെ തലയിലും സംശയം തോന്നിയതുമില്ല എന്തായാലും ആണും പെണ്ണും അടുത്തിരുന്നാല്‍ അപകടമെന്തോ ഉണ്ടാകുമെന്നു അന്നേ മനസ്സ് പറഞ്ഞു അതേ വേദപാഠക്ലാസില്‍ വെച്ചു വിവാഹമെന്ന കൂദാശയെക്കുറിച്ച് അച്ചന്‍ തിരുവചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടിരിക്കേ ''ഈ ബലാല്‍സംഗമെന്നാല്‍ എന്താണച്ചോ എന്ന് ചോദിച്ചു ക്ലാസിന്റെ അങ്ങേവശത്ത് നിന്ന് ഒരു പെണ്‍കുട്ടി എണീറ്റുനിന്നു അച്ചന്റെ കണ്ണും കവിളും ലജ്ജ കൊണ്ട് തുടുത്തു പറയാനും പറയാതിരിക്കാനും തിടുക്കം വെക്കുന്ന വാക്കുകള്‍ കൊണ്ടു അച്ചന്റെ തൊണ്ട നിറഞ്ഞു കൈകള്‍ രണ്ടും കുപ്പായക്കീശയിലേക്ക് ആണ്ടുപോയി സംശയം ചോദിച്ച പെണ്‍കുട്ടിയെ നോക്കി ആണ്‍കുട്ടികളില്‍ ചിലര്‍ ഉറക്കെ ചിരിച്ചു മിഴികള്‍ സ്വര്‍ഗത്തിലെക്കുയര്ത്തി തറയില്‍ പെരുവിരലൂന്നി അച്ചന്‍ അവളോട് പറഞ്ഞു ''അതൊക്കെ മോള് പിന്നീട് മനസ്സിലാക്കും ഇപ്പോഴേ അറിയേണ്ട കാര്യമില്ല.'' തന്‍റെ ചോദ്യത്തിന് പിന്നീടാരും ഉത്തരം കൊടുക്കാത്തത് കൊണ്ടാകാം ഒടുവില്‍ അവള്‍ കന്യാസ്ത്രീപ്പട്ടം സ്വീകരിച്ചു കര്‍ത്താവിന്റെ മണവാട്ടിയായി ഇന്നും അവള്‍ അതേ പള്ളിയില്‍ പോകുന്നു വേദപാഠം പഠിപ്പിക്കുന്നു പക്ഷെ, ബലാല്‍സംഗം എന്നാലെന്താണെന്ന് ക്ലാസില്‍ ആരും സംശയം ചോദിക്കാറില്ല
Why this ad?Ads –
1% full
Using 0.2 GB of your 10.1 GB
©2013 Google - Terms & Privacy
Last account activity: 1 hour ago
Details |