sreedevi nair
ezhuth/ dec/ 2009
ezhuth/ dec/ 2009
പ്രണയം ഭയമാണ്
പ്രണയം പ്രേതബാധയാണെന്ന്
ഒരു സഹപാഠിപറഞ്ഞു.
അവള്‍ക്ക് പ്രണയം ഭയമാണ് നല്‍കിയത്.
പ്രണയിക്കുകയാണെങ്കില്‍ രതിയും
മരണവുംസ്വപ്നം കാണണമെന്ന
വാശിയായിരുന്നു അവള്‍ക്ക്.
അവള്‍ പ്രേമിച്ചുവഷളാക്കിയ യുവാവിനെ
ഇപ്പോഴുമവള്‍ക്ക് ഭയമാണ്.
അവള്‍ കാമുകനുമൊത്ത് പോയിരിക്കാറുള്ള
ലൈബ്രറിയെ ഇപ്പോള്‍ ഭയമാണ്.
കാമുകന് നല്‍കാന്‍ എടുത്ത്കൊണ്ടുവന്ന
പുസ്തകങ്ങള്‍ അവള്‍ തൊടാറേയില്ല.
ആപുസ്തകങ്ങള്‍ ഭയപ്പെടുത്തുന്നത് പ്രത്യേക
രീതിയിലാണത്രെ.
കാമുകനൊപ്പം നടന്ന വഴികളിലിപ്പോള്‍
ഭയം മാത്രമേ യുള്ളു.
ഭയം സഹിക്കാന്‍ വയ്യാതെ അവള്‍
അയാളെ ഉപേക്ഷിക്കുകയാണ് ചെയ്തത്.
പ്രേമിക്കുന്ന ഓരോ നിമിഷത്തിലും
അവള്‍ ഓര്‍ത്തത് ലൈംഗിക ജീവിതവും
തുടര്‍ന്നുള്ള പ്രസവവുമെല്ലാമായിരുന്നു.
മറ്റുള്ളവരുടെ മുമ്പില്‍ കാമുകനൊത്ത്
അല്ലെങ്കില്‍ ഭര്‍ത്താവുമൊത്ത് നില്‍ക്കേണ്ടി
വരുന്നതോര്‍ത്ത് അവള്‍ ഭയപ്പെട്ടിരുന്നു.
ഭയമാണ് അവളെ പ്രേമിച്ചത്.
അല്ല;
അവള്‍ ഭയത്തെ പ്രേമിക്കുകയാണ് ചെയ്തത്.
ഭയമില്ലാതെ അവള്‍ക്ക് ജീവിക്കാന്‍ കഴിയി
ല്ലായിരുന്നു.
ഭയത്തിനുവേണ്ടിഅവളെന്തും ഉപേക്ഷിക്കു
മായിരുന്നു.
ജീവിതം തന്നെയും!
പ്രണയം പ്രേതബാധയാണെന്ന്
ഒരു സഹപാഠിപറഞ്ഞു.
അവള്‍ക്ക് പ്രണയം ഭയമാണ് നല്‍കിയത്.
പ്രണയിക്കുകയാണെങ്കില്‍ രതിയും
മരണവുംസ്വപ്നം കാണണമെന്ന
വാശിയായിരുന്നു അവള്‍ക്ക്.
അവള്‍ പ്രേമിച്ചുവഷളാക്കിയ യുവാവിനെ
ഇപ്പോഴുമവള്‍ക്ക് ഭയമാണ്.
അവള്‍ കാമുകനുമൊത്ത് പോയിരിക്കാറുള്ള
ലൈബ്രറിയെ ഇപ്പോള്‍ ഭയമാണ്.
കാമുകന് നല്‍കാന്‍ എടുത്ത്കൊണ്ടുവന്ന
പുസ്തകങ്ങള്‍ അവള്‍ തൊടാറേയില്ല.
ആപുസ്തകങ്ങള്‍ ഭയപ്പെടുത്തുന്നത് പ്രത്യേക
രീതിയിലാണത്രെ.
കാമുകനൊപ്പം നടന്ന വഴികളിലിപ്പോള്‍
ഭയം മാത്രമേ യുള്ളു.
ഭയം സഹിക്കാന്‍ വയ്യാതെ അവള്‍
അയാളെ ഉപേക്ഷിക്കുകയാണ് ചെയ്തത്.
പ്രേമിക്കുന്ന ഓരോ നിമിഷത്തിലും
അവള്‍ ഓര്‍ത്തത് ലൈംഗിക ജീവിതവും
തുടര്‍ന്നുള്ള പ്രസവവുമെല്ലാമായിരുന്നു.
മറ്റുള്ളവരുടെ മുമ്പില്‍ കാമുകനൊത്ത്
അല്ലെങ്കില്‍ ഭര്‍ത്താവുമൊത്ത് നില്‍ക്കേണ്ടി
വരുന്നതോര്‍ത്ത് അവള്‍ ഭയപ്പെട്ടിരുന്നു.
ഭയമാണ് അവളെ പ്രേമിച്ചത്.
അല്ല;
അവള്‍ ഭയത്തെ പ്രേമിക്കുകയാണ് ചെയ്തത്.
ഭയമില്ലാതെ അവള്‍ക്ക് ജീവിക്കാന്‍ കഴിയി
ല്ലായിരുന്നു.
ഭയത്തിനുവേണ്ടിഅവളെന്തും ഉപേക്ഷിക്കു
മായിരുന്നു.
ജീവിതം തന്നെയും!