ശ്രീദേവിനായര്‍
മൌനം കൊണ്ടു ഞാന്‍ നിന്റെ സ്മാരകം പണിഞ്ഞു,
കണ്ണുനീരാലതില്‍ പിന്നെ ചായം പടര്‍ത്തി.
കാതോര്‍ത്തിരുന്നു നിന്‍ സ്വരരാഗങ്ങള്‍
കാറ്റിനോടു കെഞ്ചി ഒരു വിരഹാഗ്നിയായ്.
ചുടു നിശ്വാസങ്ങളെന്‍ ചുണ്ടില്‍ പടര്‍ന്നു,
അതിനുള്‍ച്ചൂടില്‍ ഞാന്‍ നിന്നെയാവാഹിച്ചു.
നെടുവീര്‍പ്പുകളെന്നിലാഞ്ഞു വീശി,
പിന്നെ ഞാനെന്ന സങ്കല്പം മിഥ്യയായി!
മൌനം കൊണ്ടു ഞാന്‍ നിന്റെ സ്മാരകം പണിഞ്ഞു,
കണ്ണുനീരാലതില്‍ പിന്നെ ചായം പടര്‍ത്തി.
കാതോര്‍ത്തിരുന്നു നിന്‍ സ്വരരാഗങ്ങള്‍
കാറ്റിനോടു കെഞ്ചി ഒരു വിരഹാഗ്നിയായ്.
ചുടു നിശ്വാസങ്ങളെന്‍ ചുണ്ടില്‍ പടര്‍ന്നു,
അതിനുള്‍ച്ചൂടില്‍ ഞാന്‍ നിന്നെയാവാഹിച്ചു.
നെടുവീര്‍പ്പുകളെന്നിലാഞ്ഞു വീശി,
പിന്നെ ഞാനെന്ന സങ്കല്പം മിഥ്യയായി!