ബി.സുരേഷ് കുമാര്‍
പുല്ലങ്ങടി.
ഭൂമിയകലെനിന്നു
സൂര്യനോടും
ചന്ദ്രനടുത്തുനിന്നു ഭൂമിയോടും
ശലഭ മുരുമ്മിനിന്നു
പൂവിനോടും പറഞ്ഞു ...
നശ്വരമായ നിന്‍റെ
കാന്തികവലയങ്ങള്‍
എന്നില്‍ നിന്നകന്നുപോയാലും
അനശ്വരമായ എന്റെ പ്രണയം
നിന്‍റെ ഭ്രമണപഥങ്ങള്‍ തേടി -
യലഞ്ഞുകൊണ്ടേയിരിക്കും.
..................................