ജോണി ജോസഫ്
നിർവചനങ്ങൽക്കതീതം
മനുഷ്യ ഹൃദയങ്ങൾ !
അവ നിനച്ചുകൂട്ടും
വികൃതികൾ,
വിവേകം പലപ്പോഴും
വഴിമാറിനിൽക്കും
വികാരങ്ങൾക്ക്
നാമെല്ലാം അടിമകൾ
നൈമിഷികമാം
ജീവിതപ്പുസ്തകത്താളിൽ
ഒളിപ്പിച്ചു വയ്ക്കും
മയിൽപ്പീലി സ്വപ്‌നങ്ങൾ
പെറ്റുപെരുകുമെന്നോർത്തു
താളുകൾ മറിക്കുമ്പോൾ
പലപ്പോഴും അടർന്നുദ്രവിക്കുന്ന
പീലികൾ പോലെ
ദ്രവിക്കുന്ന സ്വപ്‌നങ്ങൾ,
നഷ്ട്ടങ്ങളുടെ
കണക്കുപുസ്തകത്തിൽ
ഇടം നേടിയ കൊഴിഞ്ഞ
ബന്ധങ്ങളുടെ മഷിപ്പാടുകൾ,
എപ്പോഴോ കൈമോശംവന്ന
വിറയാർന്ന, നിണമാർന്ന
സ്നേഹ ബന്ധങ്ങളുടെ
ഒരിക്കലും നിലയ്ക്കാത്ത
വിങ്ങലും തേങ്ങലും ..
ഒന്ന് കാതോർത്താൽ
ഇടയ്ക്കിടെ കേൾക്കാൻപറ്റുന്ന
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഉൾത്തുടിപ്പുകൾ
അവ ഇനിയും ജീവിക്കാൻ
പ്രേരകമാവുമ്പോൾ
അറിയാതെ നീണ്ടുപോകുന്ന
അബദ്ധ ജീവിതങ്ങൾ !!!!