
ഈ വിലക്കയറ്റം എങ്ങോട്ട്?
ഇന്ത്യഎന്നൽ സാധാരണക്കാരാണ്.
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നായെപ്പോലെ അലഞ്ഞ് വയറ് നിറയ്ക്കുന്ന എത്രയോ ലക്ഷം പേർ ഈ രാജ്യത്തുണ്ട്!അവർക്ക് പരാതി പറയാൻ ഒരിടമില്ല. പരാതി കേട്ടാൽ തന്നെ ഉടൻ പരിഹാരമുണ്ടാക്കാൻ പറ്റിയ സാഹചര്യവും വിദൂരമാണ്.
ഇന്ത്യ ഇന്ന് ഈ പാവപ്പെട്ടവരെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയമാണ്.
പണക്കാരനെയും ദരിദ്രനെയുമൊരുപോലെ സമീപിക്കുന്നതിലെ വൈരുദ്ധ്യം കാണുന്നില്ല.
പലിശ നിരക്കു കൂട്ടിയും എല്ലാവർക്കും ഒരേ നിരക്കിൽ എണ്ണ വിറ്റും നാം നിസ്സഹായരെ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.
ദിനംപ്രതി സാധനവില ഉയരുകയാണ്.
ഒരു ചായയ്ക്ക് വില ഏഴായി.
ഒരു വടയ്ക്ക് എഴ്.
ഊണിന് അമ്പതു രൂപയായി.
ഈ നില തുടർന്നാൽ നമ്മുടെ നാട്ടിൽ വൻ സാമ്പത്തിക ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഈതു പരിഷ്കാരവും സാധാരണക്കാരനെക്കൂടി കണ്ടുകൊണ്ടാണ് രൂപപ്പെടുത്തേണ്ടത്.
SEE THE FOKANA LINK : MATHEW NELLICKUNNU CONVENOR