Followers

Friday, July 29, 2011


സി.പി.അബൂബക്കർ


മിഥുനസംക്രാന്തി കഴിഞ്ഞുവന്നവന്‍


ഇടയ്ക്ക് പൊള്ളുന്ന ചിരിയുമാ.യ് വാനി-



ലിടയ്ക്കകൊട്ടുന്ന കറുത്തഗായകന്‍


ഗഗനരാശിയില്‍ പരന്നദു:ഖമായ്


ധരയുടെഹൃത്തിലൊഴുകുവോന്‍, ആന-


ത്തുകലുണക്കുന്ന പെരുത്തചൂടുമായ്


ജ്വലിച്ചുനില്ക്കവേ സഹിയാനൊമ്പര-


പ്പഴുപ്പിലെപ്പൂക്കള്‍ വിടര്‍ന്നു കത്തുവോന്‍


കഴിഞ്ഞകാലത്തിന്‍ തിളപ്പുകളോര്‍ത്തു


കരഞ്ഞുകണ്ണുനീര്‍പ്പുഴകള്‍ തീര്‍പ്പവന്‍


ജനിമൃതികള്‍തന്‍ സമന്വയത്തിന്റെ-


യഴിമുഖങ്ങളില്‍ ശരണമേറ്റവന്‍


അവന്‍തിമിര്‍ത്താടിവരുന്നിതാതേള്‍ക്കാ-


റ്റടിപ്പിച്ചും കൊടി പറത്തിയും മൗനം


കുടഞ്ഞു കോര്‍ക്കുന്ന കൊറുക്ക നീര്‍ത്തിയും.


മരത്തലപ്പുകളവന്റെ കണ്ണുനീര്‍


സ്വരപഞ്ചാരിയിലെതിരേല്‌ക്കേ, വിണ്ണില്‍


ഒരുവട്ടം പാടിയകന്ന കണ്ണീരിന്‍



ചെറുവെട്ടം ചിക്കെന്നടര്‍ന്നുവീഴുന്നു.


കറുത്തമൗലിയില്‍ നിറപീീലിചാര്‍ത്

തി-

യിളകിയാടുന്നു തണുപ്പുമായവന്‍


ഒരുകൂട്ടം കാലിച്ചെറുക്കന്മാരുടെ


കളിചിരികളുണ്ടവനിലെപ്പൊഴും


അവര്‍ക്കുചുറ്റുമുണ്ടനവധിവധൂ-


മണികള്‍ഗോപികാ രസതരുണിമാര്‍.


അവരുടെയോരോകുടത്തിലുംനിറെ


തണുതണ്ണീര്‍ നല്കിയവനകലുന്നു.


മലകടക്കുമ്പോള്‍ പതുക്കെയാവുന്നു


മഹാഘോഷത്തിന്റെ പെരുമ്പറയില്ലാ-


തകന്നുപോവുന്നു, മൃതിയുടെമന്ദ-


പവനന്‍ വന്നെത്തിയവനെയേല്ക്കുന്നു


മരണമുത്സവപ്പൊരുളായ്തീരുന്ന


തമിഴകത്തിന്റെ തെരുവുകളെല്ലാം


വലിയവില്പന നടക്കുന്നു, വാങ്ങല്‍-


ക്കളങ്ങളില്‍നിന്നും ജയിച്ചുനില്ക്കുന്ന


കറുമ്പിപ്പെണ്‍കള്‍ തന്‍ കരളില്‍ പാര്‍ക്കുന്നു.


കറുുത്ത പയ്യിന്റെയകിടിലേക്കിനി-


യവന്റെ സ്വപ്‌നവും ചുരന്നുവെള്ളമായ്


കനക്കും, വീണ്ടുമീവിഷാദമണ്ണി്‌ന്


ജലവും ദു:ഖവും തിരികെനല്കുവാന്‍!


മടങ്ങിയെത്തുവാന്‍; അതുവരെ ഞങ്ങള്‍


ചിണുങ്ങിപ്പെയ്യുന്ന ചെറുമഴകളില്‍


മഹാബലിക്കൊപ്പമൊരിത്തിരിനേരം,


വിവശരാഗയൊത്തൊരിത്തിരിനേരം


വി്ഷുവകാലത്തിന്‍ മരങ്ങളില്‍ പൂത്ത


മലര്‍ക്കുലകളിലൊരിത്തിരിനേരം


സുഖമഴകളില്‍ കടുത്തമിന്നലില്‍


ജനിമൃതികളെയളന്നുനോക്കുന്ന


തുലാച്ചുഴികളിലൊരിത്തിരിനേരം.,


ഒടുവില്‍ കര്‍ക്കടക്കാറ്റില്‍ മഴയിലും


പിതൃക്കളെയോര്‍ത്തു കടങ്ങള്‍ വീട്ടുവാന്‍


കൊടയുമായ് നിന്ന് മിഴിയടക്കുന്ന


നിമിഷമേ സ്വാസ്ഥ്യം പ്രശാന്തിയേ സൗഖ്യം.