
അതിശക്തമായ വയറുവേദനകൊണ്ട് എരിപൊരികൊള്ളുന്ന 10 വയസ്സുകാരൻ മകനേയും കൂട്ടി ഡ്രൈവർ കുട്ടപ്പൻ ഡോക്ടറുടെ അടുത്തെത്തി
ഡോക്ടർ, എന്റെ മകനു രണ്ടുദിവസമായി ശക്തിയായ വയറുവേദന. ചൊറിച്ചിലുമുണ്ട്. വയറ്റിൽ വിരയും, കൃമികളുമുണ്ടെന്നാണ്` തോന്നുന്നത്. വയറ്റിലെ കൃമികൾ പെട്ടെന്നു നശിക്കുന്ന ഒരു മരുന്ന് വേഗം കുറിച്ചു തരൂ ഡോക്‌ടർ
ഡോക്‌ടർ കുട്ടപ്പന്റെ മകൻ കുട്ടനെ ഒന്നു പരിശോധിച്ചിട്ട് രണ്ടു കുപ്പി മരുന്നുകൾ എഴുതി. എന്നിട്ടു പറഞ്ഞു, ആദ്യം എഴുതിയിരിക്കുന്നത് രാത്രിയിലും രണ്ടാമതെഴുതിയിരിക്കുന്നത് രാവിലേയും 20 മില്ലി വീതം കഴിക്കുക. മരുന്നിന് മെഡിക്കൽഷാപ്പിൽ പോകണമെന്നില്ല. എല്ലാ കടകളിലും കിട്ടും. കുട്ടപ്പന്റെ മകൻ കുട്ടൻ തപ്പിത്തടഞ്ഞ് മരുന്നിന്റെ പേർ വായിച്ചു. ആദ്യം എഴുതിയത് കൊക്കോക്കോളയും, രണ്ടാമതെഴുതിയത് പെപ്‌സിയുമായിരുന്നു.