ganesh panniyath
അർദ്ധരാത്രിയായപ്പോഴാണ് അച്ഛൻ വന്നത്. തണുപ്പു നിറഞ്ഞുനിന്നിട്ടും അച്ഛന്റെ മുഖത്ത് വിയർപ്പുക്കുരുക്കൾ പൊടിഞ്ഞിരുന്നു. രണ്ടാം മുണ്ടുകൊണ്ട് വീശി ഉമ്മറത്തെ ചാരുകസേരയിലിരിക്കുമ്പോൾ അച്ഛൻ ചോദിച്ചു:
സുഖമാണോടാ കുഞ്ഞിരാമാ?
വളരെ കാലത്തിനു ശേഷമാണ് അച്ഛനെ കാണുന്നതെങ്കിലും അച്ഛനിൽ യാതൊരു മാറ്റവുമില്ലെന്ന് അയാൾക്കു തോന്നി. തെക്കോട്ടുള്ള വഴിയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോഴുള്ള അതേ മട്ടും ഭാവവും.
അയാൾ പറഞ്ഞു, "ങ്ങ്‌നെ കഴിഞ്ഞു പോണു. എട്ക്ക്‌ണ്ടാവണ പനീടേം കഫത്തിന്റേം കാര്യമോർക്കുമ്പാ പേടി"
അച്ഛൻ വേദനയോടെ പറഞ്ഞു
ഒറ്റക്കു കഴിയാൻ പറ്റൂലാന്നും കൂട്ടിന് ഒരാള്‌ണ്ടാവണ്‌ത് നല്ലതാണെന്നും ഞാൻ ആവുന്നതും പറഞ്ഞതല്ലേ കുഞ്ഞിരാമാ, കേട്ടോ നീയ്യ്"
അന്ന്` അങ്ങനെ നിരീക്കാനെ പറ്റിയുള്ളു.നെഞ്ചില് ഒരാള് നെറഞ്ഞു നിൽക്കുമ്പൊ മറ്റൊന്നും ഓർക്കാനായില്ല്യാ, അറിയാലോ അച്ഛന്....
ങാ അതന്ന്യാ ദോഷായത്. ഇഷ്ടപ്പെട്ട കുട്ട്യേ കിട്ടാഞ്ഞപ്പൊ കല്ല്യാണം വേണ്ടാന്ന് വശ്ശിപ്പിടിക്കല്ല്യായിരുന്നോ നീയ്യ്?. ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം. അവസാന സമയത്ത് ചുണ്ട് നനച്ചെരാൻ സ്വന്തായി ഒരാള്‌ണ്ടാവാന്നാച്ചാൽ അതൊരു പുണ്യം തന്ന്യാ കുഞ്ഞിരാമാ.
"ഒക്കെ കഴിഞ്ഞില്ലേ അച്ഛാ"
അച്ചനിൽ നിന്നൊരു നെടുവീർപ്പുയർന്നു
അമ്മയെ ഓർക്കാറുണ്ടോ നീയ്യ്?
ഉവ്വ്
നെന്നെക്കുറിച്ചോർക്കുമ്പോഴാ അവൾക്ക് ഏറെ മനോവിഷമം. ഇങ്ങോട്ട് വിളിച്ചൂടെ, വിളിച്ചൂടെ എന്ന് ഇടക്കിടെ പറയും.സമയാവാതെ പറ്റ്‌വോ?
സമയായീന്ന് എടയ്കിക്കും തോന്നാറുണ്ട് ,
ഒക്കെ വെറുതെ. ഞാനുങ്ങ്‌നെയൊക്കെ നെനച്ച് എത്ര കെടന്നിരിക്കുന്നു .
അച്ഛൻ കുറച്ചുനേരം എന്തോ ഓർത്തിരുന്നു.പിന്നെ പതിയെ എഴുന്നേറ്റ് പറഞ്ഞു."ഞാൻ ഇറങ്ങാ കുഞ്ഞിരാമാ. നെന്റെ കാര്യം പറഞ്ഞ് അവള് സ്വൈര്യം തരാഞ്ഞപ്പോഴാ ങ്ങ്‌ട്ട് പോന്നെ. കാത്തിരിക്ക്യാവും പാവം. ഓ മറന്നു നെനക്ക് തരാൻ അവളൊരു പൊതി തന്നിട്ടുണ്ട്. എന്താണെന്ന് നിശല്യാ....നോക്ക്
പൊതിയേൽപ്പിച്ച് അച്ഛൻ ഒതുക്കുകളിറങ്ങി. തുളസിത്തറയുടെ അടുത്തെത്തിയപ്പോൾ തിരിഞ്ഞുനിന്ന് ഒരിക്കല്‍ക്കൂടി യാത്ര ചോദിച്ചു. അച്ഛൻ ഇരുട്ടിനോട് ചേർന്നു.
അയാൾ പൊതിയഴിച്ചു. അതിൽ നിറയെ ,കുട്ടിക്കാലത്തെ അയാളുടെ സ്വപ്‌നങ്ങളായിരുന്നു. പ്ലാവില കൊണ്ടു തീർത്ത കാളയും, തൊപ്പിയും,മച്ചിങ്ങകൊണ്ടുണ്ടാക്കിയ വണ്ടി, ഓലപ്പന്തും, പീപ്പിയും, ബലൂണുകളും,കുന്നിക്കുരുക്കളും, വളപ്പൊട്ടുകളും...പിന്നെ ചെറിയ ഡപ്പി കൂടിയുണ്ടായിരുന്നു. അയാളതിന്റെ മൂടി തുറന്നു .അതിൽ ഇത്തിരി മുലപ്പാലായിരുന്നു. പിന്നെ നനുത്ത ചുംബനത്തിന്റെ തണുപ്പും ഒരു താരാട്ടിന്റെ ഈണവുമുണ്ടായിരുന്നു.