Followers

Friday, August 2, 2013

"അഴീക്കോടിന്റെ കയ്യൊപ്പ് "

ടി.ജി.വിജയകുമാർ
സുകുമാർ അഴീക്കോട്


വായന ലഘുതരവും ഗൌരവതരവും ആകാം, അതൊക്കെ വിജ്ഞാനത്തിനും, ഒപ്പം ആനന്ദത്തിനും ആയി നമ്മള്‍ ഉപയോഗിക്കുന്നു. കഥയും കവിതയും ലേഖനങ്ങളും ഒക്കെ സമാഹരിച്ച പുസ്തകങ്ങളാണ് നമ്മള്‍ സാധാരണ കണ്ടുവരുന്നത്‌. എന്നാല്‍ കേരള സാഹിത്യ അകാദമി ഇക്കുറി അവതാരികകളുടെ ഒരു സമാഹാരം പുറത്തിറക്കിയിരിക്കുന്നു. അവതാരികകളുടെ സമാഹാരം ഇതിനു മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ വിരളം ആയിരിക്കും. അകാതാരികകള്‍ എന്നാല്‍ പഠനമാണ്. ഒരു കൃതിയെയും എഴുത്തുകാരെയും ഒക്കെ ഒരു പരിധിവരെ എങ്കിലും വിലയിരുത്തുന്ന അല്ലെങ്കില്‍ വായനക്കാരന് അവന്റെ വായനക്കുള്ള ഒരു ചൂണ്ടു പലകയായിവര്‍ത്തിക്കുന്ന ആധികാരികമായ പഠനങ്ങള്‍. അത്തരം പഠനങ്ങള്‍
നടത്തുവാന്‍ ആ രംഗത്ത് ആധികാരികത ഉള്ളവര്‍ മാത്രമായിരിക്കും ധൈര്യപ്പെടുക.
അതുകൊണ്ട്തന്നെ തീര്‍ച്ചയായും അവതാരികയിലൂടെ ആ പുസ്തക്തിനെയും കൃതിയെയം ഒപ്പം ഗുണദോഷങ്ങളെയും കുറിച്ച് ഒരു ഏകദേശ ധാരണ നമുക്ക് കിട്ടുന്നു.

അങ്ങിനെയങ്കില്‍ അവതാരികകകളുടെ സമാഹാരമാണെങ്കിലോ? ഒരു പുസ്തകവായനയിലൂടെ നിരവധി ഗ്രന്ഥങ്ങളെ കുറിച്ച് ഒരു നല്ല അറിവും ധാരണയും വായനക്കാരന് ലഭിക്കുന്നു. അത് ഡോക്ടര്‍. സുകുമാര്‍ അഴീക്കോട് ഇതേ വരെ എഴുതിയിട്ടുള്ള അവതാരികകളില്‍ നിന്ന് തിരഞ്ഞെടുത്തവ ആണെങ്കിലോ..?
അത് ഒരു അപൂര്‍വ സൌഭാഗ്യ ദായകമായ ഒന്നായിരിക്കും എന്ന് പറയേണ്ടതില്ല.

"അഴീക്കോടിന്റെ കയ്യൊപ്പ് " എന്ന പേരില്‍, എം ഹരിദാസ്‌ എഡിറ്റ്‌ ചെയ്ത് ഒരു അമൂല്യമായ ഗ്രന്ഥം കേരള സാഹിത്യ ആക്കാദമി പ്രസിദ്ധീകരിച്ചിരിക്കുന്നു.കുഞ്ചന്‍ നമ്പ്യാര്‍,എസ കെ പൊറ്റെക്കാട്ട്,ശ്രീനാരായന്‍ഗുരു ,വാഗ്ഭടാനന്ദന്‍, ഷെര്‍ലക് ഹോംസ്,പി. കുഞ്ഞിരാമന്‍ നായര്‍, ബാലാമണിയമ്മ, , ഉള്ളൂര്‍ എസ പരമേശ്വരയ്യര്‍, കുട്ടികൃഷ്ണമാരാര്‍, പാറയില്‍ ഉറുമീസ് തരകന്‍, സി അചുതമേനോന്‍, പവനന്‍ മാധവിക്കുട്ടി തുടങ്ങി ഫാ.ജോണ്‍ കുന്നപ്പിള്ളി , ബിനോയ്‌ വിശ്വം വരെയുള്ള പ്രഗത്ഭരുടെ പുസ്തകങ്ങള്‍ക്ക് എഴുതിയ 66 അവതാരികകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. [ഭാഗ്യവശാല്‍ ഈ സമാഹാരത്തിലെ 66-മത്തെയും അഴീക്കോട് സര്‍ ന്റെ അവസാനത്തെതുമായ അവതാരിക ഈയുള്ളവന്റെ "മഴ പെയ്തു തോരുമ്പോള്‍" എന്ന പുസ്തകത്തിന്‌ എഴുതിയ താണ് എന്നത് ഒരു മഹാ ഭാഗ്യം ]

ദാശാബ്ദങ്ങളിലൂടെ വിരിഞ്ഞിറങ്ങിയ മലയാളത്തിന്റെ അഭിമാനകരമായ നിരവധി ഗ്രന്ഥങ്ങളിലൂടെ ഒരു സഞ്ചാരം ഇപ്പോള്‍ വായനക്കാരന് സാധിച്ചിരിക്കുന്നു. തീര്‍ച്ചയായും നല്ല വായനക്കാര്‍ എല്ലാവരും തന്നെ, ഒപ്പം പുതിയ വായനക്കാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട, സകാര്യ ലൈബ്രറിയില്‍ നിധിയായി സൂക്ഷിക്കെണ്ടുന്ന പുസ്തകം തന്നെ.