
(കവി അയ്യപ്പന്)
വേണു വി.ദേശം
പൊയ്പ്പോയ കാലംതേടി-
യുള്ളിലേയ്ക്കമരുമ്പോൾ
നിത്യനൈരാശ്യത്തിന്റെ
നിഴലിൽ നിൽക്കുന്നുണ്ട്
നിസ്സഹായതയുടെയാൾരൂപമായിട്ടവൻ.
അപഥങ്ങൾ തൻ
മഹാദൂരങ്ങൾ കുടിച്ചവൻ.
അറിവിൻ മുറിവേറ്റു ഹൃദയം നിറഞ്ഞവൻ.
അവനയ്യപ്പൻ
അമ്ലരൂക്ഷമാമന്ധകാരത്തിൽ
കുതിർന്നവൻ.
ആത്മാന്തരാളം വെന്തു
മലരും ഗാനത്തിൽ നി-
ന്നാർത്തുപൊങ്ങുന്നൂ തിക്തവ്യഥ തൻ
വിഷജ്ജ്വാല