Followers

Showing posts with label o v vijayan. Show all posts
Showing posts with label o v vijayan. Show all posts

Tuesday, April 2, 2013

ഒ. വി. വിജയന്‍ എന്ന ഇതിഹാസം

ഫൈസൽബാവ 


ov-vijayan"നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ."

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ക്കാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച്  യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.

വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. ഖസാക്കിനോടു കിടപിടിക്കുന്ന ഒരു നോവലും ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ഹരിത ആത്മീയ സൗന്ദര്യ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്‌. അതു കൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച ജ്ഞാനപീഠം ലഭിക്കാതെ പോയതില്‍ ആരോടും കലഹിക്കാതിരുന്നത്. പുരസ്ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാന്‍ പലരും വന്നു. കമ്യൂണിസ്റ്റു വിരോധിയെന്നും അമേരിക്കന്‍ ചാരനെന്നു വരെ വിളിച്ചു കൂകി. അത് പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ അച്ച് നിരത്തിയവര്‍ ഇന്നെവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.

ഖസാക്കിനെ കൂടാതെ ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്‍ത്തീരത്തും, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്‍... അങ്ങിനെ എത്രയെത്ര കഥകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍.

വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. "തൊകില്‍ ചിറകുകളുടെ താള വാദ്യവുമായി കടവാതില്‍പ്പടകള്‍ പതിര മുറിച്ചു നീന്തി, പിന്നെ സ്വച്ഛമായ കാടും, മഴയും, സ്നേഹവും, പാപവും തേഞ്ഞു തേഞ്ഞില്ലാ താവുന്ന വര്‍ഷങ്ങള്‍" ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഭാഷയില്‍ കൊത്തിയെടുത്ത വിരുത് മലയാളിക്കെങ്ങനെ മറക്കാനാവും. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി, അങ്ങനെ വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ നമുക്കെങ്ങനെ മറക്കാനാവും.

മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നവ്യമായ മൌലികതയും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ലോക വീക്ഷണവും നിറഞ്ഞ വിജയന്‍റെ സൃഷ്ടികള്‍ ലോക സാഹിത്യത്തിനു തന്നെ മുതല്‍ കൂട്ടാണ്.

പാലക്കാടന്‍ ഗ്രാമങ്ങള്‍ വിജയനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കരിമ്പന പട്ടകളില്‍ കാറ്റ്‌ ദൈവ സാന്ദ്രമാകുന്നത് അതു കൊണ്ടാണ്.

"ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു. പാലക്കാടന്‍ നാട്ടിന്‍ പുറത്തു കൂടെ ആള്‍ത്തിര ക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയന വാണിഭക്കാരന്റെ സ്വാതന്ത്ര്യം" (തലമുറകള്‍)

ഭൂമിയുടെ വേദന തന്റെ കൂടി വേദന യാണെന്ന് വിജയന്‍ തിരിച്ചറിഞ്ഞിരുന്നു ഭൂമിക്കേല്‍ക്കുന്ന ഓരോ മുറിവും യുഗാന്തരങ്ങള്‍ താണ്ടിയും പ്രതിഫലിക്കുമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഉത്തര്‍ പ്രദേശിലെ നറോറയില്‍ ആണവ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. നറോറ ഒരു ഭൂഗര്‍ഭ വൈകല്യത്തിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വസ്തുത നമ്മുടെ ആണവ വകുപ്പിനെ പിന്തിരി പ്പിക്കുന്നില്ല". "നന്ദാദേവി എന്ന ഹിമവല്‍ ശൃംഗത്തില്‍ നെഹ്രുവിന്റെ അനുമതിയോടെ സി. ഐ. എ. യും, ഇന്ത്യയുടെ രഹസ്യ വകുപ്പും ചേര്‍ന്ന് ഒരു ആണവ പേടകം നിക്ഷേപിച്ചു. ചൈനയുടെ ആണവ പരിപാടി ചാര നിരീക്ഷണം ചെയ്യുകയായിരുന്നു ഈ പേടകത്തിന്റെ ഉദ്ദ്യേശം. പേടകം പ്രകൃതി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഇന്ന് സ്ഥാനം പിഴച്ചിരിക്കുന്നു. അതെവിടെ യാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മലയുടെ മഞ്ഞിലെവിടെയോ നഷ്ടപ്പെട്ട ഈ പേടകം പിളരുകയാണെങ്കില്‍ ആ മഞ്ഞ് അണു പ്രസരണം കൊണ്ട് നിറയുകയും അതില്‍ നിന്നും ഉറവെടുക്കുന്ന പുഴകള്‍, ആ പ്രസരത്തെ ആര്യാവര്‍ത്തത്തിലെ ജൈവ സമൂഹത്തിലേക്ക് പേറി കൊണ്ട് വരികയും ചെയ്യും."

ഇക്കാര്യം മറ്റാരാണ് നമ്മോട് വിളിച്ചു പറഞ്ഞിട്ടുള്ളത് ? ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതെ തൂങ്ങി കിടക്കുന്ന ഇത്തരം സത്യങ്ങളെ ധൈര്യത്തോടെ വിളിച്ചു പറയാന്‍ ശേഷിയുള്ളവര്‍ എത്ര പേരുണ്ട്. ഇന്നു ലോകം ഏറെ മാറിയിരിക്കുന്നു. ഇന്ത്യയും കേരളവും മലയാളവും ഖസാക്കും നാമോരോരുത്തരും നമ്മുടെ ഭാഷയും...

"ഇന്നു കിഴക്കന്‍ കാറ്റില്ല, കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്റെ ഭാഷയുടെ സ്ഥായുവക കൊട്ടിയടയ്ക്കുന്നു. എന്റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്ക്‌ നീങ്ങുന്നു. എനിക്ക് എന്റെ ഭാഷയെ തിരിച്ചു തരിക"

എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ച് ഒ. വി. വിജയന്‍ ചെയ്ത പ്രസംഗമാണിത്. ഇനിയിങ്ങനെ വിലപിക്കുവാന്‍ വിജയനും നമ്മോടോപ്പമില്ല...

വിജയന്റെ ദര്‍ശനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തിന്റെ ഇതിഹാസമായി തന്നെ.

Saturday, August 7, 2010

വഴി­യ­മ്പലം


o v vijayan


''കൂമൻകാ­വിൽ ബസ്സു ചെന്നുനിന്ന­പ്പോൾ ആ സ്ഥലം
രവിയ്ക്ക്‌ അപ­രി­ചി­ത­മാ­യി­ത്തോ­ന്നി­യി­ല്ല....­വ­രും­വ­രായ
കളുടെ ഓർമ്മ­ക­ളി­ലെ­വി­ടെയോ ആ മാവു­ക­ളുടെ ജരയും
ദീന­തയും കണ്ടു കണ്ട്‌ ഹൃദി­സ്ഥ­മാ­യി­ത്തീർന്ന­താ­ണ്‌.''
യാത്ര­കളും വഴി­യ­മ്പ­ല­ങ്ങളും നമു­ക്കു­വേണ്ടി കാലേ നിശ്ച­യി­ക്ക­പ്പെ­ടു­ന്നു. അനാ­ദി­യായ ഭൃഗു­സം­ഹി­ത. കുട്ടി­ക്കാ­­ല­ത്തിന്റെ വഴി­യ­മ്പ­ല­ത്തിൽ നിന്ന്‌ വീണ്ടും യാത്ര­യുടെ തുടക്കം കുറി­ച്ചത്‌ ഒരു പൊൻമോ­തി­ര­മാ­യി­രു­ന്നു. അച്ഛനും അമ്മയും എന്റെ കൈ പിടിച്ച്‌ ആ പാത­യിൽ നിറുത്തി മൗന­സ്നേ­ഹ­ത്തി­ലൂടെ എന്നോടു പറ­ഞ്ഞു, ഉണ്ണീ, ഇത്‌ നിന്റെ പാത­യാ­ണ്‌. നിന്റെ മാത്രം. കുട്ടി­യുടെ ഉൾക്ക­ണ്ണു­കൊണ്ട്‌ ഞാൻ പാത­യുടെ അന­ന്ത­ദൂ­ര­ങ്ങ­ള­ത്രയും അള­ന്നു. പാത­യ്ക്കി­രു­വ­ശവും ആശിർവ­ദി­യ്ക്കാൻ പട­ന്നു­നിന്ന വഴി­മ­ര­ങ്ങൾ. ബലി­ഷ്ഠ­കാ­യ­ന്മാ­രായ മുത്ത­ച്ഛ­ന്മാർ. സല്ലാ­പം­പോലെ കാറ്റു പതിഞ്ഞു വീശിയ അര­യാ­ലു­കൾ. നീല­ഞെ­ര­മ്പോ­ടിയ പരന്ന തണ­ലു­കൾ. ആക­സ്മി­ക­ത­യുടെ പുള്ളി­വെ­യി­ലു­കൾ. ഞാൻ ഇന്നും നട­ക്കു­ന്നു.
വഴി­യ­മ്പലത്തിലേയ്ക്ക്‌ ഒരി­യ്ക്കൽകൂടി തിരി­ഞ്ഞു­നോ­ക്ക­ട്ടെ. തിരി­ഞ്ഞു­നോ­ക്കു­മ്പോൾ ഒരി­ത്തിരി വട്ട­ത്തിൽ ആ മുഖം തെളി­യു­ന്നു. പൊൻമോ­തി­രം­കൊണ്ട്‌ എന്റെ നാവിൽ ഹരിശ്രീ എഴു­തിയ വൃദ്ധ­ഗു­രു­വിന്റെ കരു­ണാ­മ­യ­മായ മുഖം. അച്ഛനും അമ്മയ്ക്കും അയാ­ളുടെ പേര്‌ ഓർമ്മ­യി­രു­ന്നി­രി­യ്ക്ക­ണം, എന്നാൽ അച്ഛനും അമ്മയും അവ­രുടെ പാത­ക­ളി­ലൂടെ സഞ്ച­രിച്ച്‌ അറുതി കണ്ടെ­ത്തി. അതു­­കൊണ്ട്‌ ആ ഗുരു ആരെ­ന്ന­റി­യാൻ എനി­യ്ക്കിന്ന്‌ നിർവ്വാ­ഹ­മി­ല്ല. അങ്ങനെ തന്നെ­യാ­വ­ട്ടെ. ഗുരു­വിന്റെ മുഖം തെളിഞ്ഞ ആ ഇത്തി­രി­വട്ടം ഒരു വാടിയ താമ­ര­യി­ല­പോ­ലെ, ഓർമ്മയും മറ­വിയും ഭേദ­­മി­ല്ലാതെ ദൂര­ത്തിന്റെ മൃഗ­തൃ­ഷ്ണ­യിൽ ലയി­ക്കു­ന്നു. ഓന്നോർത്തു­നോ­ക്കി­യാൽ ആ മൃഗ­തൃ­ഷ്ണ­ത­ന്നെ­യാണ്‌ ഗുരു, ഗുരു­സാ­ഗരം. അതിന്റെ വേലി­യേ­റ്റ­ത്തിന്‌ നമ്മുടെ പിഞ്ചു­നാ­വു­ക­ളിൽ വിട്ടേ­ച്ചു­പോ­കാ­നുള്ള സൗമ്യ­നി­ക്ഷേപം ഏതാനും അക്ഷ­ര­ങ്ങൾ മാത്രം, ഹരി­ശ്രീ. എഴു­ത്തിന്റെ സ്ഥൂല­പർവ്വം സമാ­പി­പ്പി­ച്ച്‌, അവ­സാ­നത്തെ വഴി­യ­മ്പ­ല­ത്തി­ലേയ്ക്കു കടന്ന്‌ ഇവിടെ നിന്ന്‌ വിട പറ­യു­മ്പോൾ നമുക്കും എഴു­താ­നു­ള്ളത്‌ അത്ര തന്നെ, ഹരി­ശ്രീ.
ഈ നാവി­ലെ­ഴു­ത്തി­നു­ശേഷം എന്റെ പഠനം അപ്പോ­ഴ­പ്പോ­ഴാ­യാണ്‌ നട­ന്ന­ത്‌. എ­ന്തൊ­ക്കെയോ ബാലാ­രി­ഷ്ടു­കൾ കാരണം ദുർബ്ബ­ല­നാ­യി­രുന്ന എന്നെ പാഠ­പു­സ്ത­ങ്ങൾകൊണ്ട്‌ കൂടു­തൽ ഭാര­പ്പെ­ടു­ത്തേ­ണ്ടന്ന്‌ അച്ഛൻ നിശ്ച­യി­ച്ചു. ആ രഥ്യ­യുടെ നിശ്ചയം; എന്റെ ജീവി­ത­ത്തിൽ ഈ മധ്യ­വ­യ­സ്സു­വരെ ഒരു പാഠ­പു­സ്ത­ക­വു­മായും പൊരു­ത്ത­പ്പെ­ടാൻ എനിയ്ക്കു കഴി­ഞ്ഞി­ട്ടി­ല്ല. അയ­ലിൻ മറ്റൊരു കഥ­യാ­യി­രു­ന്നു. അച്ഛന്റെ സഹ­പ്ര­വർത്ത­ക­നായ കൃഷ്ണ­പ്പ­ണി­യ്ക്ക­ര­മ്മാ­വൻ തന്റെ മകനെ നിത്യവും സന്ധ്യയ്ക്ക്‌ ചൂര­ലു­കൊണ്ട്‌ തല്ലു­മാ­യി­രുന്നു. പഠി­യ്ക്കാ­ഞ്ഞ­തി­ന­ല്ല, പഠി­യ്ക്കാൻവേ­ണ്ടി. തല്ലി­പ്പ­ഠി­പ്പി­യ്ക്കുക എന്ന സങ്ക­ല്പ­ത്തിൽ തല്ല്‌ പാരാ­യ­ണം­പോ­ലെയോ ഗുരു­ദ­ക്ഷി­ണ­പോ­ലെയോ സാത്വി­ക­മായ ഒരു ചട­ങ്ങു­മാ­ത്രം. ആ കുട്ടി പഠി­പ്പിന്റെ പട­വു­കൾ കയ­റി­യ­തായി എനി­യ്ക്ക­റി­വി­ല്ല. എന്നാൽ, നിത്യവും ആവർത്തിച്ച ആ പ്രഹ­ര­യ­ജ്ഞ­ത്തി­ലൂടെ പ്രാകൃ­ത­മായ ഒരു ഗുരു­പ­ര­മ്പ­ര­യുടെ തുടർച്ചയെ സമർത്ഥി­ച്ച­തിൽ ആ അച്ഛന്റെ മനസ്സ്‌ കുളിർത്തി­രി­യ്ക്ക­ണം.
വീണ്ടും സ്നേഹ­ത്തോടെ ഓർക്കു­ന്നു, പഠി­യ്ക്കാ­നായി എന്റെ അച്ഛനോ അമ്മയോ എന്നെ തല്ലി­യി­ട്ടി­ല്ല. ഇട­വിട്ടു നടന്ന അദ്ധ്യ­യനം ചില­പ്പോൾ ചില­പ്പോൾ ട്യൂഷൻ മാസ്റ്റർമാർ നട­ത്തി­ത്ത­ന്നു. കുന്നിൻപു­റ­ത്തുള്ള ഞങ്ങ­ളുടെ വീടു­വരെ വന്നു പഠി­പ്പി­ച്ചു­പോ­കു­ന്നത്‌ ഈ അധ്യാ­പ­ക­ന്മാർക്കു ലാഭ­ക­ര­മ­ല്ലാ­ത്ത­തി­നാ­ലാ­വണം അവ­രിൽ പലരും മുട­ങ്ങി­യ­ത്‌. പാഠ­മാല ചൊല്ലാനോ ഗണിതം വശ­മാ­ക്കാനോ ഞാൻ അമി­ത­സ­ന്ന­ദ്ധത കാണി­ച്ച­തായി എനി­യ്ക്കോർമ്മ­യി­ല്ല. എനി­യ്ക്കോർക്കാ­നു­ള്ളത്‌ കുട്ടി­ക്കാ­ല­ത്തിന്റെ മധു­ര­മായ ആല­സ്യ­ങ്ങൾ മാത്രം. ഈ ആലസ്യങ്ങളിൽ അക­­ല­ത്തുള്ള കുന്നിൻചെ­രു­വി­ലേയ്ക്കും മഞ്ഞ­പ്പുൽത്ത­കി­ടി­ക­ളി­ലേയ്ക്കും നോക്കി പകൽക്കി­നാവു കണ്ട എന്നെ­ച്ചൊല്ലി അച്ഛനോ അമ്മയോ ആവ­ലാ­തി­പ്പെ­ട്ടി­ല്ല.
വിദ്യ­യി­ലുള്ള എന്റെ ആലസ്യം ഭക്ഷ­ണ­ത്തി­ലേയ്ക്കും ഞാൻ വ്യാപ­രി­പ്പി­യ്ക്കാൻ ശ്രമി­ച്ച­പ്പോ­ഴാണ്‌ കോലാ­ഹ­ല­മാ­യ­ത്‌. ഉണ്ണാ­ത്ത­തി­ന്‌, ചവ­യ്ക്കാ­ത്ത­തി­ന്‌, ഒക്കെ എനിയ്ക്ക്‌ തല്ലു കൊള്ളേ­ണ്ടി­വ­ന്നി­ട്ടു­ണ്ട്‌. ശരീ­ര­ദാർഢ്യ­മി­ല്ലാതെ ഞാൻ വളർന്നെ­ങ്കിലോ എന്നാ­യി­രുന്നു അമ്മ­യുടെ ഭയം. ശരീ­ര­ദാർഢ്യ­മി­ല്ലാതെ തന്നെ ഞാൻ വളർന്നു. അച്ഛൻ മല­ബാർ സ്പെഷ്യൽ പൊലീസ്‌ എന്ന സായു­ധ­പ്പോ­ലീസ്‌ സേന­യിലെ ഒരുദ്യോഗസ്ഥ­നാ­യി­രു­ന്നു. ഈ സേന­യുടെ ക്യാമ്പു­ക­ളി­ലാണ്‌ ഞാൻ വളർന്ന­ത്‌. സ്നേഹ­സ­മ്പ­ന്ന­രായ പൊലീ­സു­സ­ഹോ­ദ­ര­ങ്ങ­ളുടെ നടു­ക്ക്‌. വർഷ­ങ്ങൾക്കു ശേഷം അടി­യ­ന്ത­രാ­വ­സ്ഥ­ക്കാ­ലത്ത്‌ പൊലീ­സി­നെ­ക്കു­റി­ച്ചുള്ള മാസ്മ­ര­ഭീതി പുലർത്തവേ ഞാൻ എന്റെ വിധി വൈചി­ത്ര്യ­ത്തിൽ കൗതുകം കൊള്ളാ­നി­ട­യാ­യി.
ഇരു­ന്നൂ­റോളം സായു­ധ­ഭ­ട­ന്മാ­രു­ടെയും അവ­രുടെ മേല­ധി­കാ­രി­ക­ളു­ടെയും കൂട്ടു­കു­ടും­ബ­ങ്ങ­ളാ­യി­രുന്നു ഈ എം.­എ­സ്‌.പി ക്യാമ്പു­കൾ. ഏറെ­ക്കുറെ സ്വയം­പ­ര്യാ­പ്ത­മായ പൊലീ­സു­ഗ്രാ­മ­ങ്ങൾ. ഇവ­യിൽ മിക്ക­വയും സ്ഥിതി­ചെ­യ്തി­രു­ന്നത്‌ കുന്നിൻ പുറ­ങ്ങ­ളി­ലാ­യി­രു­ന്നു. പീഠ­ഭൂ­മി­യുടെ സ്വഭാ­വ­മുള്ള വലിയ ഏറ­നാ­ടൻ കുന്നു­കൾ. കമ്പി­വേലി ചുറ്റിയ കുന്നിൻപു­റ­ത്തിനു വെളി­യിൽ കിടന്ന പ്രദേശം ഗ്രാമ്യ­മെ­ന്ന­തിനെക്കാൾ വന്യ­മാ­യി­രുന്നു. മുപ്പ­തു­ക­ളുടെ കഥ­യാ­ണി­ത്‌. ഗ്രാമ്യ­ത­യു­ടെയും വന്യ­ത­യു­ടെയും പാര­സ്പര്യം അറ്റു­പൊ­യ്ക്ക­ഴി­ഞ്ഞി­ട്ടി­ല്ലാ­തി­രുന്ന കാലം. അരി­യ­ക്കോ­ട്ടിലെ ക്യാമ്പിന്റെ കെട്ടി­ട­പ്പ­ണി­യ്ക്കി­ട­യിൽ ആ കുന്നിന്റെ ചുറ്റു­വ­ട്ട­ങ്ങ­ളിൽ നാലു പുലി­കളെ വെടി­വെച്ചു കൊന്ന­തായി പറ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ട്‌.
ഇതാണ്‌ എന്റെ കു­ട്ടി­ക്കാ­ല­ത്തിന്റെ സ്ഥല­പു­രാ­ണം, അത്തരം പ്രദേ­ശ­ങ്ങ­ളിൽ സ്കൂളു­ക­ളുടെ ദൗർല്ലഭ്യം സങ്ക­ല്പി­ക്കാ­വു­ന്ന­തേ­യു­ള്ളു. അച്ഛൻ അരി­യ­ക്കോ­ട്ടയ്ക്ക്‌ രണ്ടാംതവണ സ്ഥലം മാറു­മ്പോൾ എനിയ്ക്ക്‌ ആറോ ഏഴോ വയ­സ്സാ­ണ്‌. കുന്നിൻ ചുവ­ട്ടിലെ ഗ്രാമത്തിലുള്ള മാപ്പിള സ്കൂളാണ്‌ ഏറ്റവും അടുത്ത പാഠ­ശാ­ല. അവിടെ എന്റെ പേരു ചേർത്തെ­ങ്കിലും സ്ഥിര­മായി ഹാജ­രു­കൊ­ടുത്ത ഓർമ്മ എനി­യ്ക്കി­ല്ല. കുന്നിൻപു­റ­ത്തു­നിന്ന്‌ താഴേ­യ്ക്കുള്ള ദൂരം സുമാർ ഒരു നാഴി­ക­യാ­യി­രു­ന്നി­രി­യ്ക്ക­ണം. എന്നാൽ കുട്ടി­ക്കാ­ല­ത്തിന്റെ അനു­പാ­ത­ങ്ങ­ളിൽ അത്‌ ഒരു മഹാ­യാ­ത്ര­യാ­യി­ത്തോ­ന്നി. അത്രയും ദൂരം നടന്നു ചെല്ലാ­നുള്ള ശരീ­ര­ശേഷി എനി­യ്ക്കി­ല്ലെന്നു നിശ്ച­യിച്ച്‌ അച്ഛനും അമ്മയും പല­പ്പോഴും എന്നെ വീട്ടി­ലി­രു­ത്തി.
കുന്നിൻപുറ­ത്തിന്റെ പ്രകൃതി നിറ­വു­റ്റ­താ­യി­രു­ന്നു. അതിനെ നിര­സിയ്ക്കാതെയാണ്‌ പൊലീ­സു­ക്യാ­മ്പിന്റെ ചെറിയ ചെറിയ കെട്ടി­ട­ങ്ങൾ ഒളിഞ്ഞും പതിഞ്ഞും നിന്ന­ത്‌. മര­ങ്ങൾ, പച്ച­ത്ത­ഴ­പ്പു­കൾ, പക്ഷി­കൾ, പാപ്പാ­ത്തി­കൾ, മര­ങ്ങ­ളിൽനിന്ന്‌ മര­ങ്ങ­ളി­ലേയ്ക്ക്‌ വല­കെ­ട്ടിയ എട്ടു­കാ­ലി­കൾ, പുല്ലിൽ നിറയെ പുല്ലിന്റെ പൂക്കൾ, സൂക്ഷ്മ­ങ്ങ­ളായ സൂര്യ­കു­സു­മ­ങ്ങൾ, നീല­നി­റ­ത്തി­ലുള്ള കൃഷ്ണ­കാ­ന്തി­കൾ. ചെടി­ക­ളി­ല്ലാ­ത്തേ­ടത്ത്‌ വെടു­പ്പുള്ള ചെങ്കൽപ്പാ­റ­കളും പുൽമേ­ടു­ക­ളുടെ കൊച്ചു­വി­സ്തൃ­തി­കളും മഴ പെയ്തു­ക­ഴി­ഞ്ഞാൽ പുൽക്കു­ണ്ടു­കൾ തെളി­നീ­രു­കെട്ടി ചെറിയ കുള­ങ്ങ­ളാ­യി­ത്തീ­രും. വറ്റാ­തെയും ചേറു­പി­ടി­യ്ക്കാ­തെയും അവ മാസ­ങ്ങ­ളോളം നിന്നെ­ന്നു­വ­രും. അവ­യിൽ കുടി­യേറി നീന്തി­ക്ക­ളിച്ച പച്ച­ത്ത­വ­ള­കൾ വെള്ള­ത്തിന്റെ ചിൽത്ത­ട്ടിന്‌ തൊട്ടു­താഴെ പാറി­ക്ക­​‍ിട­ക്കു­മ്പോൾ അവ­യുടെ തൊലി­പ്പു­റത്ത്‌ പറ്റി­നിന്ന വായു­വിന്റെ കുമി­ള­കൾ മാണി­ക്യ­ങ്ങ­ളെ­പ്പോലെ തിള­ങ്ങി. കുന്നിൻപു­റ­ത്തെ­ച്ചുറ്റി താഴ്‌വര­കളും വീണ്ടും കുന്നു­ക­ളു­മാ­ണ്‌. വീടിന്റെ വരാ­ന്ത­യി­ലി­രു­ന്നു­കൊണ്ടു നോക്കി­യാൽ ചെക്കു­ന്നു­മ­ല­യുടെ സാത്വി­ക­മു­ഖ­മാണ്‌ നേരെ കാണു­ക. ആ മുഖവും നോക്കി ഞാൻ എന്റെ ആല­സ്യ­ത്തിൽ മുഴു­കി.
വിര­സ­മായ പാഠ­പു­സ്ത­ങ്ങളെ ഞാൻ ഉപേ­ക്ഷി­ച്ചു. പറി­ഞ്ഞു­പോയ അവ­യുടെ ചട്ട­കളെ പശ­വെ­ച്ചൊ­ട്ടി­യ്ക്കാൻ ഞാൻ മിന­ക്കെ­ട്ടി­ല്ല. അവ­യുടെ താളു­ക­ളിൽ അച്ച­ടിച്ച നിർജ്ജീ­വ­ങ്ങ­ളായ വിവ­ര­ങ്ങ­ളിൽനിന്ന്‌ ഞാൻ അഭയം തേടു­ക­യാ­യി­രു­ന്നു. അങ്ങനെ ഒഴി­ഞ്ഞു­മാ­റലും സ്വാത­ന്ത്ര്യ­വു­മാ­യി­രുന്നു എന്റെ വിദ്യാ­ഭ്യാ­സ­ത്തിന്റെ തുട­ക്കം. ഓർമ്മ­യുടെ ഇത്തി­രി­വെ­ട്ട­ത്തിൽ കാല­ത്തിന്റെ താമ­ര­യി­ല­യിൽ മറ­വി­യെ­പ്പു­ണർന്ന എന്റെ ഗുരു­വിന്റെ കൃപ.
എന്നാൽ മറ്റൊരുപാരാ­യ­ണ­മു­റി­യിൽ അച്ഛൻ എന്നെ സഹാ­യി­ച്ചു. പൊലീ­സു­കാ­രനും ശുദ്ധ­മ­തി­യു­മാ­യി­രുന്ന അച്ഛൻ എന്റെ സംവേ­ദ­ന­ശേ­ഷിയെ ഏതെ­ങ്കിലും പ്രത്യേക താര­യി­ലൂടെ തിരി­ച്ചു­വി­ടാൻ നട­ത്തിയ ശ്രമ­മ­ല്ലാ­യി­രുന്നു അത്‌; ആ യാദൃ­ച്ഛ­ക­ത­യി­ലേയ്ക്ക്‌ തിരി­ഞ്ഞു­നോ­ക്കു­മ്പോൾ ഒന്നേ പറ­യാ­നാ­വൂ, ഗുരു­കാ­രു­ണ്യം. അക്കാ­ലത്ത്‌ ബ്ളാക്കി ആൻഡ്‌ സൺസ്‌ കുട്ടി­കൾക്കായി കഥാ­മാ­ല­കൾ പ്രകാ­ശനം ചെയ്തി­രു­ന്നു. യക്ഷി­ക്ക­ഥ­കളും യവ­ന­-­റോമ മിഥോ­ള­ജി­ക­ളിലെ കഥ­ക­ളും. ധാരാ­ളി­ത്ത­ത്തോടെ ഈ പുസ്ത­ക­ങ്ങൾ അച്ഛൻ എനിക്കു വാങ്ങി­ത്ത­ന്നു. എന്നെ ചൂഴ്ന്ന പ്രകൃ­തി­ക്കു­മേൽ മായാ­ബിം­ബ­ങ്ങ­ളുടെ ഒരു മഹാ­മ­ണ്ഡ­ല­മായി ഈ കഥ­കൾ തമ്പ­ടി­ച്ചു. പ്രകൃ­തിയും കഥ­ക­ളുടെ ഭ്രാന്തിയും മാത്ര­മായി എന്റെ സാക്ഷ­ര­ത്വം.
എന്റെ കലാ­ജീ­വി­ത­ത്തിൽ ഗാഢ­മായ മുദ്ര­പ­തി­പ്പിച്ച ഒരു സംഭവം വിവ­രി­ക്ക­ട്ടെ. നാരാ­യ­ണൻനാ­യ­രെന്നു പേരുള്ള ഒരു തൊഴിൽര­ഹി­തൻ ജോലി­യ്ക്കു­വേണ്ടി അച്ഛനെ സമീ­പി­ച്ചു. നാരാ­യ­ണൻനാ­യർ ഇന്റർമീ­ഡി­യറ്റ്‌ പാസ്സാ­യി­ട്ടു­ണ്ട്‌. അന്നത്തെ ഇന്റർമീ­ഡി­യ­റ്റു­കാ­രനെ അഭ്യ­സ്ത­വി­ദ്യ­നെന്നു പറ­യാം. അയാൾക്ക്‌ ഒരു ജോലി സമ്പാ­ദിച്ചു കൊടു­ക്കാൻ അച്ഛന്‌ കഴി­വി­ല്ലാ­യി­രു­ന്നു. എന്നാൽ, അച്ഛനും നാരാ­യ­ണൻനാ­യരും ഒരു ധാര­ണ­യി­ലെ­ത്തി. പ്രശ്ന­പ­രി­ഹാ­രം, നാരാ­യ­ണൻനാ­യരുടെ പ്രശ്‌­ന­ത്തിനും എന്റെ പ്രശ്ന­ത്തിനും, കുന്നിൻപുറത്തെ ആ ക്യാമ്പിന്റെ ചുമ­തല അച്ഛ­നാ­യി­രു­ന്നു. ക്യാമ്പിൽ ഒരാ­ശു­പ­ത്രി­യു­ണ്ട്‌. രോഗി­ക­ളി­ല്ലാത്ത ആശു­പ­ത്രി. കട്ടിലും കിട­ക്കയും വെള്ള­വി­രി­കളും വെടു­പ്പായി ഒരു­ക്കി­വെച്ച ഓഫീ­സേഴ്സ്‌ വാർഡു­കൾ. അവ­യി­ലൊ­ന്നിൽ നാരാ­യ­­ണൻനാ­യർക്ക്‌ താമ­സി­യ്ക്കാം. വീട്ടിൽ ഊണു കഴി­ക്കാം, എന്നെ പഠി­പ്പി­ക്കാം.
അസാ­ധാ­ര­ണ­മായ ഒര­ദ്ധ്യയ­ന­കഥ ഇവി­ടെ­ത്തു­ട­ങ്ങു­ന്നു. ഏഴോ എട്ടോ വയ­സ്സാ­യി­രുന്നു അന്നെ­നി­യ്ക്ക്‌. പള്ളി­ക്കൂ­ട­ത്തിൽ തുടർച്ച­യായി പോകാ­തി­രുന്ന പ്രകൃ­തൻ. എന്നെ എന്തു പഠി­പ്പി­യ്ക്ക­ണ­മെന്ന്‌ അദ്ധ്യാ­പന പരി­ശീ­ലനം നേടി­യി­ട്ടി­ല്ലാ­തി­രുന്ന നാരാ­യ­ണൻനാ­യർക്ക്‌ പിടി­യു­ണ്ടാ­യി­രു­ന്നി­ല്ല. അങ്ങ­നെ, മറ്റു ഗതി­യി­ല്ലാതെ, താൻ കോളേ­ജിൽ അവ­സാനം പഠിച്ച കാര്യ­ങ്ങൾ എന്നെ പഠി­പ്പി­ക്കുക എന്ന അസം­ബ­ന്ധ­ത്തിന്‌ അദ്ദേഹം മുതിർന്നു. രണ്ടും കല്പിച്ച്‌ നാരാ­യ­ണൻനാ­യർ തന്റെ ഗ്രന്ഥം എനിയ്ക്കു­വേണ്ടി തുറ­ക്കു­ന്നത്‌ ഞാനെന്റെ മന­സ്സിൽ കാണു­ന്നു. ഈ കുട്ടി­യുടെ പ്രായ­ത്തിന്‌ ഉത­കി­യ­തല്ല ഇത്‌, എന്നാൽ എന്റെ കൈവശം മറ്റൊ­ന്നു­മില്ല; സര­സ്വ­തി, ഇത്‌ ഇവ­നിൽ വിള­യട്ടെ! ഗ്രന്ഥം തുറ­ന്ന­പ്പോൾ റോബർട്ട്‌ ബ്രൗണിം­ഗ്‌. ബ്രൗണിംഗ്‌ ബ്രൗണിം­ഗിന്റെ ഗഹ­ന­ങ്ങ­ളായ കാവ്യ­ങ്ങൾ നാരാ­യ­ണൻനാ­യർ എനിയ്ക്ക്‌ വായി­ച്ചു­ത­രാൻ തുട­ങ്ങി. ഏഴോ എട്ടോ വയ­സ്സു­ചെന്ന ഞാൻ ഒരോ­പ്പു­ക­ട­ല­സ്സു­പോലെ ആ കാവ്യ­ങ്ങൾ ഒപ്പി­യെ­ടു­ത്തു.
ഈ യാദൃ­ശ്ചി­ക­ത, സുന്ദ­ര­മായ ഈ അസം­ബ­ന്ധം, സ്മരി­യ്ക്കുമ്പോഴത്രയും കട­പ്പാ­ടു­ക­ളുടെ സ്നേഹ­ത്തിൽ ഞാൻ പര­വ­ശ­നാ­യി­ത്തീ­രു­ന്നു....­ഞാൻ കോളേ­ജ­ദ്ധ്യാ­പ­ക­നാ­യി­രുന്ന കാലത്ത്‌ നാരാ­യ­ണൻനാ­യർ ഞങ്ങളെ സന്ദർശി­ച്ചു. സൈനിക സേവ­ന­മ­നു­ഷ്ഠിച്ച്‌ ഒരു­യർന്ന ഉദ്യോ­ഗ­സ്ഥ­നാ­യി­ക്ക­ഴി­ഞ്ഞി­രുന്നു അദ്ദേ­ഹം. ആരു­ടെയും കാലു­തൊട്ട്‌ നെറു­ക­യിൽ വെയ്ക്കാൻ പരു­ക്ക­നായ ആധു­നി­കത നമ്മെ അനു­വ­ദി­യ്ക്കു­ക­യി­ല്ല­ല്ലോ, അതി­നാൽ ഞാന­ദ്ദേ­ഹ­ത്തിന്റെ മുമ്പിൽ മനസ്സാ പ്രണ­മി­ച്ചു.
“സേർ,” വികാ­രാ­വേ­ശ­ത്തോടെ ഞാൻ പറ­ഞ്ഞു, “എനിയ്ക്ക്‌ ഭാഷ­യിൽ എന്തെ­ങ്കിലും ചെയ്യാൻ കഴി­യു­ന്നു­ണ്ടെ­ങ്കിൽ അതിനു കാര­ണ­ക്കാ­രൻ മാഷാ­ണ്‌.”
സേർ എന്നും മാഷെന്നും ഉള്ള സംബോ­ധന സൈനിക ഉദ്യോ­ഗ­സ്ഥ­നായ നാരാ­യ­ണൻനാ­യരെ അമ്പ­ര­പ്പി­ച്ചെന്നു തോന്നി. ബ്രൗണിം­ഗിന്റെ കാവ്യ­ങ്ങൾ അദ്ദേ­ഹത്തെ സംബ­ന്ധി­ച്ചി­ട­ത്തോളം ഒരു നേരിയ ഓർമ്മ­പോ­ലു­മ­ല്ലാ­യി­രു­ന്നു; എനി­യ്ക്കാ­കട്ടെ അവ മായി­ക­മായ ഒരു പാഥേ­യ­വും. എന്റെ രഥ്യ­യിലെ മറ്റൊരു വഴി­യ­മ്പ­ലം, മറ്റൊരു പൊൻമോ­തി­രം, ഗുരു­കാ­രു­ണ്യ­ത്തിന്റെ ആവർത്ത­നം.
നമോ­വാ­കം.

`ഇതി­ഹാ­സ­ത്തിന്റെ ഇതി­ഹാസം` എന്ന പുസ്ത­ക­ത്തിൽ നിന്ന്‌ (ഡി.­സി. ബുക്സ്‌)

Monday, August 3, 2009

വിജയന്‍റെ ദര്‍ശനം-എം.കെ. ഹരികുമാര്‍









കീര്‍ക്കഗോറിനെപ്പോലെയോ സാര്‍ത്രിനെപ്പോലെയോ നിഷയെപ്പോലെയോ
ബാര്‍ത്തിനെപ്പോലെയോ ചോംസ്ക്കിയെപ്പോലെയോ ഉള്ള ഒരു ദാര്‍ശനികനല്ല
വിജയന്‍. വിജയന്‍റെ ദര്‍ശനം എന്ന്‌ പറയുമ്പോള്‍ അദ്ദേഹം ഏതെങ്കിലും
തത്വചിന്താപരമായ സ്ക്കൂളിന്‍റെ ഉപജ്ഞാതാവാണെന്ന്‌ അര്‍ത്ഥമാക്കേണ്ടതില്ല.
ദര്‍ശനം ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു നിലപാടും കാഴ്ചയുമാണ്‌
അവതരിപ്പിക്കുന്നത്‌. തീര്‍ച്ചയായും വിജയന്‍ തന്‍റെ മൌലികമായ
കാഴ്ചകള്‍കൊണ്ട്‌ പുതിയ യാഥാര്‍ത്ഥ്യവും ജീവിതവും നമുക്ക്‌
കാണിച്ചുതന്നിട്ടുണ്ട്‌.


മനുഷ്യരേയും പ്രകൃതിയേയും സ്വകീയമായ ആന്തരികാനുഭവത്തിലൂടെയാണ്‌ വിജയന്‍
ഉല്‍പ്പാദിപ്പിക്കുന്നത്‌. ദൈനംദിന കാഴ്ചകളിലെ മനുഷ്യരേയും പ്രകൃതിയേയും
അതേപടി അദ്ദേഹം പകര്‍ത്തുന്നില്ല. മറിച്ച്‌, വിജയന്‍ താന്‍ അനുഭവിച്ച
മനുഷ്യനേയും അവന്‍റെ സിദ്ധികളേയുമാണ്‌ പിന്‍തുടര്‍ന്നത്‌. പ്രകൃതിയും
പ്രപഞ്ചവുമെല്ലാം ഇതേ രീതിയിലുള്ള യാഥാര്‍ത്ഥ്യങ്ങളാണ്‌ അദ്ദേഹത്തിന്‌.
ഓരോ അന്വേഷണവും അദ്ദേഹത്തിനു പ്രഹേളികയായി മാറുന്നതും ഇതുകൊണ്ടാണ്‌.
ഏതെങ്കിലും സ്ഥാപിത ശാസ്ത്രത്തിന്‍റെയൊ മതത്തിന്‍റെയൊ സഹായത്തോടുള്ള
അന്വേഷണമായിരുന്നില്ല വിജയന്‍റേത്‌. അതായിരുന്നെങ്കില്‍ തൃപ്തികരമായ
ഉത്തരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതുകൊണ്ട്‌ പ്രഹേളികകള്‍
ഉണ്ടാകുമായിരുന്നില്ല . എന്നാല്‍ വിജയന്‍ തന്‍റെ സ്വന്തം അനുഭവത്തില്‍
നിന്നാണ്‌ തന്‍റെ യാഥാര്‍ത്ഥ്യബോധത്തെ വിപുലീകരിച്ചത്‌. അത്‌ തീര്‍ത്തും
നിരാസ്പദമായ തേടലുകളായിരുന്നു. മനുഷ്യ സിദ്ധികളിലും അദ്ദേഹം തന്‍റേതായ
സമീപനങ്ങളാണ്‌ സ്വീകരിച്ചത്‌. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയാല്‍
പണ്ഡിതനും സാധാരണക്കാരനും തോന്നുന്നത്‌ ഒരേ വികാരമായിരിക്കുമെന്ന്‌
പ്രവാചകന്‍റെ വഴിയില്‍ അദ്ദേഹം കുറിച്ചിടുന്നുണ്ട്‌. ഇതിന്‍റെ അടിസ്ഥാനം
ഇതാണ്‌, അതായത്‌ ശാസ്ത്രത്തേയൊ വിജ്ഞാനത്തേയൊ പോലും മനുഷ്യനും തന്‍റെ
സിദ്ധികളുടെ സാദ്ധ്യതകളിലൂടെ മൌലികമായി സമീപിക്കാമെന്ന്‌ അര്‍ത്ഥം
വരുന്നു.




വിജയന്‍റെ ദര്‍ശനം ഒരു ഭാഷ മാത്രമല്ല , ഒരാഖ്യാനകലയും പ്രപഞ്ച
വീക്ഷണവുമാണ്‌. ഭാഷയിലും ആഖ്യാനകലയിലും പ്രപഞ്ച വീക്ഷണത്തിലും വിജയന്‍
ഇതുവരെ കാണാതിരുന്ന ഒരു വാസ്‌തവികത സൃഷ്‌ടിച്ചു എന്നതാണ്‌ പ്രധാന സംഗതി.
മനസിന്‍റെ ചിന്തകളേയും വിചാരസാദ്ധ്യതകളേയും വല്ലാതെ അനുഭവപ്പെടുത്തുന്ന
ഭാഷയിലൂടേയും വിവരണ കലയിലൂടേയും പ്രകൃതിബോധത്തിലൂടേയും വിജയന്‍ ഇതര
ലോകത്തിന്‍റെ വഴികളില്‍ നിന്ന്‌ വ്യത്യസ്‌തമായ പാത സ്വീകരിക്കുകയാണ്‌
ചെയ്‌തത്‌. നമുക്കു കിട്ടിയിട്ടുള്ള തത്വസംഹിതകളും മതങ്ങളും
പ്രത്യയശാസ്ത്രങ്ങളുമെല്ലാം വിജയന്‌ വെറും അസംസ്കൃത വസ്തുക്കളാണ്‌.
അവയെല്ലാം പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ വിജയന്‍ തന്‍റെ ദര്‍ശനത്തെ
ആവിഷ്ക്കരിക്കാനുള്ള ഉപാധികളും ഉപകരണങ്ങളുമാക്കി മാറ്റി. അതുകൊണ്ട്‌
വിജയന്‌ പേരിട്ടുവിളിക്കാന്‍ ഒരു തത്വചിന്തയില്ലായിരിക്കാം എന്നാല്‍
വിജയന്‍ വളരെ വ്യത്യസ്‌തമായ ഈ ഭാവത്തെ ഒരു ദര്‍ശനമായി അനുഭവിക്കുകയാണ്‌.
ചെയ്‌തത്‌. ചില വാക്കുകളുടെ സംയോജനങ്ങളില്‍, കഥാപാത്രങ്ങളുടെ
ചിത്രീകരണത്തില്‍, ശാസ്ത്രീയവും മതപരവും ആയ ആശയങ്ങള്‍ക്ക്‌ ബദലായി
കണ്ടെത്തുന്ന പ്രാപഞ്ചികമായ വൈകാരികാനുഭവങ്ങളില്‍ എല്ലാം വിജയന്‍ സ്വന്തം
ദര്‍ശനമാണ്‌ പകരാന്‍ ശ്രമിച്ചത്‌. വിജയന്‍റെ കൃതികളിലാകട്ടെ ആ ദാര്‍ശനിക
ഭാവം പ്രാപിച്ചു നില്‍ക്കുകയാണ്‌.


അറിവിന്‍റെ അവസാനം


" ഈശാവാസ്യമായ ഈ
പ്രപഞ്ചത്തിലാകമാനം
എന്‍റെ അറിവ്‌ പടരുക
യാല്‍ ഞാന്‍ വീണ്ടും ഒന്നുമറി
യാത്തവനായിത്തീരുന്നു. "

ഇത്‌ വിജയന്‍റെ സവിശേഷമായ ഒരു മനോനിലയായി അദ്ദേഹത്തിന്‍റെ
കൃതികളിലാകെയുമുണ്ട്‌. വിജയ ദര്‍ശനം രൂപപ്പെട്ടതിന്‍റെ ഒരു വഴി ഇതാണ്‌.
പ്രപഞ്ചത്തെ താന്‍ എങ്ങനെയൊ ഉള്‍ക്കൊള്ളുന്നതായി അദ്ദേഹത്തിനു
ബോധ്യമുണ്ട്‌. എന്നാല്‍ അത്‌ ഈശാവാസ്യമാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.
ഈ വാക്ക്‌ അദ്ദേഹം ബോധപൂര്‍വ്വം ഉപയോഗിക്കുന്നതാണ്‌. ധര്‍മ്മപുരാണത്തില്‍
സിദ്ധാര്‍ത്ഥനോട്‌ പരാശരന്‍ പറയുന്ന വാക്യമാണിത്‌. ഇതില്‍ വിജയ
ദര്‍ശനമുണ്ട്‌. ഈശാവാസ്യം എന്ന വാക്ക്‌ വെറും ഉപനിഷത്‌ ആവര്‍ത്തനമല്ല.
അത്‌ വിജയന്‍റെ സാധാരണമായ രചനാരീതിയുടെ ഭാഗമാണ്‌. ഇത്തരം
സന്ദര്‍ഭങ്ങളിലാണ്‌ എഴുത്തുകാരന്‌ വാക്കുകളുടെ ശുദ്ധിയില്‍ വിശ്വസിച്ചു
നീങ്ങേണ്ടി വരുന്നത്‌. ഈശാവാസ്യം എന്ന വാക്കിനെ അതിന്‍റേതല്ലാത്ത ഒരു
പശ്ചാത്തലത്തില്‍ കൊണ്ടുവന്ന്‌ മറ്റൊരു ആശയലോകത്തിനായി
പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ ഉപയോഗിക്കുകയാണ്‌. ഈശാവാസ്യം എന്ന വാക്കു
കണ്ട്‌ ഉടനെ അദ്ദേഹം ഹൈന്ദവമത വിശ്വാസത്തില്‍ കുറേക്കൂടി
അമര്‍ന്നുപോയിയെന്ന്‌ വിലയിരുത്തിയാല്‍ ആകെ പാളിപ്പോവും. വിജയന്‍റെ
ദാര്‍ശനികമായ ജീവിത ചിന്ത മനസ്സിലാക്കാന്‍ അത്‌ തടസ്സമായിത്തീരുകയും
ചെയ്യും. വാക്കുകളുടെ പ്രയോഗം എഴുത്തുകാരന്‍റെ വിധിയാണ്‌. അയാള്‍
വാക്കുകളിലൂടെ ദര്‍ശനം ആവിഷ്ക്കരിക്കുന്നു. ഈശാവാസ്യമായ പ്രപഞ്ചം എന്നത്‌
അദ്ദേഹത്തിന്‍റെ വിനീതവും വിശാലവും ആയ ഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഈ
പ്രപഞ്ചത്തിലാകെ തന്‍റെ അറിവ്‌ പടരുന്നതായി പരാശരന്‍ പറയുന്നത്‌
വിജയന്‍റെ കൂടി നിലപാടാണ്‌. അറിവുകളെ പറ്റിയുള്ള സ്ഥാപന വല്‍കൃത
സങ്കല്‍പ്പമല്ല ഇതിലുള്ളത്‌. സ്വതന്ത്രമായ ആദ്ധ്യാത്മിക അറിവുകളുടെ സ്വയം
സമ്പൂര്‍ണ്ണതയില്‍ നിന്നാണ്‌ പ്രാപഞ്ചികതയുടെ നേര്‍ക്ക്‌ അന്വേഷണം
നീളുന്നത്‌. എല്ലാ അറിവും വിലപ്പെട്ടതാണ്‌. എന്നാല്‍ അതേ സമയം എല്ലാ
ദു:ഖകരവും അര്‍ത്ഥശൂന്യമായിത്തീരുന്നു. ഇതാണ്‌ ഈശാവസ്യമായ പ്രപഞ്ചത്തില്‍
അറിവ്‌ പടര്‍ന്നുപോകയാല്‍ വീണ്ടും ഒന്നുമറിയാത്തവനായി തീരുന്നതായി
പരാശരന്‍ പറയുന്നത്‌. അതായത്‌ പരാശരന്‍ നേടിയ അറിവുകളൊന്നും അയാളുടെ
സ്വന്തമല്ല. അയാള്‍ പ്രപഞ്ചത്തില്‍ നിന്നെടുത്തു അത്‌ പ്രപഞ്ചത്തിലേക്കു
തന്നെ തിരിച്ചുപോകുന്നു. അതോടെ അറിവുകളുടെ ഉപയോഗശൂന്യത അയാള്‍ക്കു
ബോധ്യമാവുകയാണ്‌. അറിവുകളെ സംബന്ധിച്ച ഈ ദര്‍ശനം വിജയന്‍റെ "അരിമ്പാറ,
എണ്ണ, എട്ടുകാലി, മറുകുകള്‍" തുടങ്ങിയ കഥകളില്‍പ്പോലുമുണ്ട്‌. ഇത്‌
പരമമായ നിസ്വസത്വത്തിന്‍റെ ആവിഷ്ക്കാരമാണ്‌. സ്വന്തമായി ഒന്നും സംഭരിച്ചു
വെക്കേണ്ടതില്ലെന്ന മഹാകാഴ്ചപ്പാടിന്‍റെ ഭാഗവുമാണ്‌. പൊതുവേ പ്രപഞ്ച
വീക്ഷണത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ചെന്നുനില്‍ക്കുന്നത്‌ ഭൌതിക
വസ്‌തുക്കളോടുള്ള സമീപനത്തിലാണ്‌. സമ്പത്തുമായി ബന്ധപ്പെട്ടതാണ്‌
സ്വാര്‍ത്ഥത കടന്നുവരുന്നത്‌. എന്നാല്‍ പരമ്പരാഗതമായ ഈ വീക്ഷണത്തെയാണ്‌
വിജയന്‍ മറികടക്കുന്നത്‌. അദ്ദേഹം ഭൌതികതയോടുള്ള നിലപാടിനപ്പുറം പോയി
എല്ലാത്തരം അറിവുകളോടുമുള്ള സ്വാര്‍ത്ഥത കൈവെടിയുന്നു. അറിവുകളുടെ
ഭാരമുള്ള ഒരു മനുഷ്യന്‍ അവയെല്ലാം പ്രപഞ്ചത്തിലേക്ക്‌ തിരികെ നല്‍കി
നിസ്വനായിത്തീരുന്നു. ദു:ഖത്തിന്‍റെയും വിരക്തിയുടേയും പരമമായ
നിസ്സഹായതയിലും സ്വാത്വികതയിലുമാണ്‌ വിജയന്‍ സ്പര്‍ശിക്കുന്നത്‌. സകല
അറിവുകളേയും പ്രപഞ്ചത്തില്‍ ലയിപ്പിച്ചതിനു ശേഷമുള്ള നിര്‍വ്വേദമാണിത്‌.
. ഇത്‌ പരമ്പരാഗതമായ ദര്‍ശനമല്ല. അതില്‍നിന്നുള്ള സാഹിത്യപരമായ
വേര്‍പിരിയലും സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന ദര്‍ശനമാണ്‌.
അറിവുകളില്‍ നില നില്‍ക്കാന്‍ മനുഷ്യന്‌ ആത്യന്തികമായി ,
സാദ്ധ്യമല്ലെന്ന്‌ മറ്റൊരു സൂചനയിലൂടെ വ്യക്തമാക്കുകയാണ്‌.

വഴികളുടെ സമസ്യ

"പക്ഷികളുടെ വഴി അദൃശ്യങ്ങളും സൌമ്യങ്ങളുമായി പിരിഞ്ഞു. അവ പിരിയുന്നേടം
സ്നേഹത്തിന്‍റെ സുഗന്ധിയായ തളംകെട്ടി".

പ്രവാചകന്‍റെ വഴിയില്‍ നാരായണന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ചിന്ത
അവസാനിക്കുന്നിടത്താണ്‌ വിജയന്‍ ഇങ്ങനെ കുറിക്കുന്നത്‌. ഇതും വിജയന്‍റെ
ദര്‍ശനം തന്നെയാണ്‌. ഇങ്ങനെയൊക്കെയാണ്‌ വിജയന്‍ സാഹിത്യ ,പ്രാപഞ്ചിക
വ്യഥകളെ ആവിഷ്ക്കരിക്കുന്നത്‌ തത്വചിന്തയുടെ ഏറ്റവും സുഗമമായ അനുഭവവും
പ്രകടനവും നാം കാണുന്നത്‌ വിജയന്‍റെ ഭാഷയിലാണ്‌. തത്വചിന്ത എന്ന
ചിന്താപദ്ധതിയല്ല ഇത്‌. അതിന്‍റെ സത്ത മറ്റൊരു ഭാവാത്മകതയില്‍ പുറത്തു
വരുകയാണ്‌. 'പാതകള്‍ അങ്ങനെ സഞ്ചരിച്ചു' എന്ന പുതിയതിനു പിന്നാലെയാണ്‌
വിജയന്‍ പക്ഷികളുടെ വഴികളെപ്പറ്റി സംസാരിക്കുന്നത്‌. പാതകള്‍
തുടങ്ങുന്നത്‌ ലളിതമായാണ്‌. യുക്തിയിലൂടെ അത്‌ ഒരു ലക്ഷ്യം
പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ വഴിയിലൂടെ
സഞ്ചരിക്കുന്നതോടെ പാതകള്‍ സഞ്ചാരിയെ ഏകാകിയാക്കി മാറ്റുന്നു. പാതകള്‍
നല്‍കിയ ഏകാന്തത സഞ്ചാരിയെ നിസ്വനാക്കുകയും സഞ്ചാരത്തെ സമസ്യയാക്കുകയും
ചെയ്യുന്നു. ഇത്‌ മനസ്സില്‍ വെച്ചുകൊണ്ടാണ്‌ പക്ഷികളുടെ വഴികള്‍
അദൃശ്യങ്ങളും സൌമ്യങ്ങളുമായി പിരിഞ്ഞതെന്ന്‌ വിജയന്‍ അറിയിക്കുന്നത്‌
പക്ഷികള്‍ക്ക്‌ വഴികള്‍ നിശ്ചിതമല്ല. അവയ്ക്ക്‌ വഴികള്‍ അനിശ്ചിതമാണ്‌. .
അല്ലെങ്കില്‍ അവയ്ക്ക്‌ വഴികളെപ്പറ്റി ഉല്‍ക്കണ്‌ഠപ്പെടേണ്ടതില്ല.
പക്ഷികളുടെ വഴികള്‍ പ്രഹേളികകളാവുന്നില്ല. ആ വഴികള്‍ അവയ്ക്ക്‌ ഏകാന്തത
നല്‍കുന്നില്ല. വഴികളെപറ്റിയുള്ള ചിന്തയും ഏതു തിരഞ്ഞെടുക്കണമെന്ന
സംശയവും അവയെ വഴിയുടെ അര്‍ത്ഥശൂന്യതയിലേക്ക്‌ നയിക്കുന്നില്ല അതുകൊണ്ട്‌
പക്ഷികള്‍ക്ക്‌ എല്ലാ വഴികളും സ്വന്തമാണ്‌. വഴികള്‍ നഷ്‌ടമായ മനുഷ്യനെ
അത്‌ വെല്ലു വിളിക്കുന്നുപോലുമുണ്ട്‌. നിശ്ശബ്ദമായി. പക്ഷികളുടെ
വഴികള്‍ക്ക്‌ മനുഷ്യന്‍റെ വഴികളേക്കാള്‍ വിസ്‌തൃതിയുണ്ട്‌. അതുകൊണ്ട്‌
അവയ്ക്ക്‌ ആ വഴികള്‍ പിരിയാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടിയാണ്‌. അവയുടെ
വഴികള്‍ ഉണ്ടാകുമ്പോള്‍ തന്നെ വേര്‍പിരിയുന്നു. എന്നാല്‍ ആ വഴികളുടെ
വേര്‍പിരിയലില്‍ 'സ്നേഹത്തിന്‍റെ സുഗന്ധിയായ ദു:ഖം തളംകെട്ടിയ'തായി,
എല്ലാ അറിവുകളും ഒഴുകിപ്പരന്നിട്ടും ജ്ഞാനിയായ വിജയന്‍ കുറിക്കുന്നു.
ഇങ്ങനെയാണ്‌ വിജയദര്‍ശനം രൂപപ്പെടുന്നത്‌. പക്ഷികളുടെ വഴികളിലൂടെ മനുഷ്യ
ഭാവനയെ ഒരു പരീക്ഷണ പറക്കലിനു വിജയനെ നിയോഗിക്കുന്നുണ്ടെന്ന്‌
തോന്നുന്നു. വഴികളും അവയുടെ വേര്‍പിരിയലും സര്‍വാതിശായിയായ ദു:ഖമല്ല
അവശേഷിപ്പിക്കുന്നത്‌. അതിലുമുപരി അത്‌ അപരിമേയമായ സ്നേഹവും അതിന്‍റെ
സുഗന്ധിയായ ദു:ഖവുമാണ്‌പകരുന്നത്‌. ഇത്‌ പ്രകൃതിയെ നിരീക്ഷിച്ചുകൊണ്ട്‌
വിജയന്‍ എത്തിച്ചേരുന്ന സ്വകാര്യമായ അനുഭവമാണ്‌. മനുഷ്യാനുഭവത്തിനും അതീത
മനുഷ്യാനുഭവത്തിനുമിടയിലെവിടെയൊ ഈ നോവലിസ്റ്റ്‌ തന്‍റെ വ്യതിരിക്തമായ
ആവിഷ്ക്കാരമേഖല ആരായുന്നുണ്ട്‌. ജൈവ പരമ്പരയുടെ കൂടിച്ചേരലും
വേര്‍പിരിയലും അതീതമായ ഭാവനയോടെ നോക്കി കാണുകയാണ്‌. എന്നാല്‍ അത്‌
ആശാവേശത്തിന്‍റേയൊ തൃഷ്‌ണയുടെ നിരാസത്തിന്‍റെയൊ ധ്വനിപോലും
ഉണര്‍ത്തുന്നില്ല. അത്രമേല്‍ സ്വതന്ത്രമാണത്‌.

സ്ഥാവരങ്ങളുടെ പ്രയാണം

" ഞാറ്റുപുര തുറന്ന്‌ അകത്തു കടന്നൌ നിന്നപ്പോള്‍ ഒരു ജന്‍മം കഴിഞ്ഞപോലെ
രവിക്കു തോന്നി. കാലാന്തരത്തിലെവിടേയൊ കാലു വെയ്ക്കുകയാണെന്നു തോന്നി.
കടലാസ്സും പുസ്‌തകങ്ങളും മഷിക്കുപ്പിയും , ഷെയ്‌വിങ്ങ്‌ സെറ്റും
ചായപ്പാത്രവുമെല്ലാം താന്‍ വെച്ചിരുന്നേടത്തു തന്നെയിരിക്കുന്നു. ആ
ദിവസങ്ങളിലൂടെയത്രയും ഉതിര്‍ന്ന പൊടിമാത്രം അവയുടെ മേലെ
തിണര്‍ത്തുനിന്നു. ഒരു മണം , അതെന്തെന്ന്‌ രവി ഓര്‍ത്തുനോക്കി.
പ്രയാണത്തിന്‍റെ ഗന്ധമാണ്‌. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം .
ചൂലെടുത്തു പൊടി തട്ടിയ രവി ആ പ്രയാണം ഭഞ്ജിച്ചു.


വിജയന്‍റെതുമാത്രമായ ഒരു നിത്യ ചിന്ത പ്രശ്‌നമാണിത്‌. അദ്ദേഹം ഓരോന്നിലും
ഓരോ നിമിഷത്തിലും പ്രപഞ്ചത്തിലെ അനെകം പ്രയാണങ്ങള്‍ കാണുന്നു. പ്രപഞ്ച
നൈരന്തര്യത്തിന്‍റെ അലകള്‍ കാണുകയാല്‍ ക്ഷണികതയെപറ്റിയുള്ള ബോധം
വികസ്വരമാവുകയാണ്‌. എല്ലാം മനുഷ്യരുടേതാണെന്ന ധാരണക്ക്‌ തീരെ
വിലയില്ലാതാവുന്നു. അതു തന്നെയാണ്‌ സംഭവിക്കേണ്ടതും ഇത്‌ വിജയന്‍
യാഥാര്‍ത്ഥ്യമാക്കിയ സാഹിത്യാന്തരീക്ഷമാണ്‌. ഇതിനു മുമ്പ്‌ ഇങ്ങനേയൊരു
നിരീക്ഷണം നമ്മുടെ ഗദ്യത്തില്‍ ഉണ്ടായിട്ടില്ല. ഖസാക്കിന്‍റെ
ഇതിഹാസത്തിലെ ഇരുപത്തിയൊന്നാം അദ്ധ്യായത്തിന്‍റെ അവസാന വാക്യങ്ങളാണ്‌
മേല്‍ ഉദ്ധരിച്ചത്‌. കാലാന്തരത്തിലെവിടേയൊ കാല്‌ വെയ്ക്കുകയാണെന്ന്‌
തോന്നി. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം എന്നീ വാക്യങ്ങളെല്ലാം
വിജയന്‍റെ ദര്‍ശനം പല രീതിയില്‍ ഉള്‍ക്കൊള്ളുന്നവയാണ്‌.
കാലാന്തരത്തിലാണ്‌ ഓരോ നിമിഷവും ജീവിക്കുന്നതെന്ന്‌ അദ്ദേഹം
ദാര്‍ശനികമായി അറിയുന്നു. ഓരോ നിമിഷത്തിലും പരമാവധി ജീവിക്കുന്ന
ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ പറ്റു. മലയാളത്തിനു തീര്‍ത്തും അപരിചിതമായ
ദര്‍ശനമായി ഇതിനെ കാണുന്നതില്‍ അപാകതയില്ല. കാരണം ഒരു കഥാപാത്രം താന്‍
നിത്യേന ഇടപഴകുന്ന വസ്തുക്കളില്‍പോലും ഇത്ര ശ്രദ്ധാലുവാകുന്നത്‌ പുതിയ
അനുഭവമാണ്‌. മനുഷ്യരുടെ പ്രയാണത്തേക്കാള്‍ നിരന്തരമായി സ്ഥാവരങ്ങളും
നീങ്ങുന്നു. ചൂലെടുത്ത്‌ പൊടി തട്ടിയതിനെ വിജയന്‍ സ്ഥാവരങ്ങളുടെ പ്രയാണം
ഭഞ്ജിച്ചതായി വിലയിരുത്തുന്നു. പ്രയാണത്തിന്‍റെ ഗന്ധം
അനുഭവിച്ചറിയുന്നത്‌ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഒരു ദര്‍ശനമാണ്‌'.
വലിയ തത്വചിന്ത എന്ന നിലയിലല്ല വിജയന്‍ സ്ഥാവരങ്ങളുടെ പ്രയാണത്തെ
കൊണ്ടുവരുന്നത്‌. എല്ലാം പ്രയാണം ചെയ്‌തത്‌ രൂപം മാറുകയൊ
അപ്രത്യക്ഷമാവുകയൊ ചെയ്യുന്നു. ഒന്നിനും സ്ഥായിയായ നിലനില്‍പ്പില്ല.
എങ്കിലും രവി ആ പ്രയാണം ഭഞ്ജിക്കാന്‍ ശ്രമിക്കുന്നു. അതിനു യാതൊരു
അര്‍ത്ഥവുമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ. ഇതു തന്നെയല്ലെ ജീവിതത്തിന്‍റെ
ആകെത്തുകയും , അര്‍ത്ഥശൂന്യമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ നാം സാഹസികമായ
സ്ഥാവരങ്ങളുടെ പ്രയാണത്തില്‍ ഇടപെടുന്നു. ചിലപ്പോള്‍ അതിന്‍റെ
ഭാഗമാകുന്നു

. അഴിയുന്ന പഞ്ചഭൂതങ്ങള്‍

" രവി ഉറങ്ങാന്‍ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു. തുടിക്കുന്നു.
ഈശ്വരാ , ഒന്നുമറിയരുത്‌ ഉറങ്ങിയാല്‍ മതി. ജന്‍മത്തില്‍ നിന്ന്‌
ജന്‍മത്തിലേക്ക്‌ തല ചായ്ക്കുക. .... അനന്തരാശിയില്‍ നിന്ന്‌ ഏതോ
സാന്ദ്രതയുടെ കിനിവുകള്‍ അയാളുടെ നിദ്രയിലിറ്റു വീണു. അവ ആ മനുഷ്യനെ
സ്‌നാനപ്പെടുത്തി"

ഖസാക്കിലെ ഇരുപത്തിരണ്ടാം അദ്ധ്യായത്തിലെ അവസാന വാക്യങ്ങളാണിവ. മനുഷ്യ
ശരീരത്തിന്‍റെ ഘടകങ്ങളായ പഞ്ചഭൂതങ്ങള്‍ അവയുടെ കാലത്തിലൂടെ
പൂര്‍വ്വാപരങ്ങളിലേക്ക്‌ മടങ്ങിപ്പോകുന്നതിന്‍റെ മറ്റൊരു ദര്‍ശനവും
വിജയന്‍റെ കൃതികളിലുണ്ട്‌. ജന്‍മത്തില്‍ നിന്ന്‌ ജന്‍മത്തിലേക്ക്‌ തല
ചായ്ക്കുക എന്ന്‌ വ്യക്തമായിത്തന്നെ വിജയന്‍ എഴുതുന്നുണ്ട്‌. ഇത്‌ സകല
പരമ്പരാഗത ദര്‍ശനങ്ങളെ കൈവിട്ട ശേഷം സ്വന്തം അനുഭവങ്ങളുടെ അന്തര്യാമിയായ
സത്യത്തിലേക്കുള്ള എഴുത്തുകാരന്‍റെ മടങ്ങിപ്പോക്കാണ്‌. ദു:ഖത്തിന്‍റെ
ഹൃദ്യത എന്നും സ്‌നിഗ്ദ്ധതയുടെ വാള്‍മുന എന്നും വിജയന്‍ എഴുതുന്നതിനു
കാരണം ഇതാണ്‌. വിജയന്‍റെ ഭാഷയില്‍ പ്രസരിച്ചു നില്‍ക്കുന്നത്‌ ഇത്തരമൊരു
ദര്‍ശനമാണ്‌. അത്‌ വൈരുദ്ധ്യങ്ങളെ , പഞ്ചഭൂതങ്ങളുടെ അഴലില്ലാതാകലിലൂടെ
കിട്ടുന്ന കാഴ്ചയിലൂടെ , മറി കടക്കുന്നു. അതുകൊണ്ട്‌ ദൃശ്യവും
സ്‌പര്‍ശിയുമായ ലോകത്തെ നിരാകരിച്ചുകൊണ്ടല്ല അതിനെ ആഴത്തില്‍
അറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം ജീവിതത്തിന്‍റെ അയഥാര്‍ത്ഥ്യം
അനുഭവിക്കുന്നു. 'ആ അനന്തരാശിയില്‍ നിന്ന്‌ ഏതോ സാന്ദ്രത ' എന്നുള്ള
വിജയന്‍റെ ഭാഷ. ലോകത്തിന്‍റെ നഗ്‌നതക്കപ്പുറമുള്ള അപരിമേയതയെ
എത്തിപിടിക്കാന്‍ ശ്രമിക്കുകയാണ്‌. മനുഷ്യനും ജീവജാലങ്ങള്‍ക്കും കാരണമായ
പ്രാപഞ്ചിക ശക്തികള്‍ കാലഗതിയില്‍ അഴിയുകയും മറ്റൊരു രൂപത്തില്‍
ക്രമീകരിക്കപ്പെടുകയും ചെയ്യുന്നത്‌ വിജയന്‍റെ അസ്വസ്ഥതയുടെ
പ്രശ്‌നമായിരുന്നിട്ടുണ്ട്‌. തലമുറകള്‍ വരേയുള്ള കൃതികളില്‍ ഇത്‌
വ്യക്തമാണ്‌. ഒരു ജന്‍മത്തില്‍ ഒരു അനുഭവത്തില്‍ അനേകം ധാതുക്കളുടെ
പ്രയാണം സംഭവിക്കുന്നുണ്ട്‌. മനുഷ്യ കാമനകളും സഞ്ചാരികളാണ്‌. , ലോകം
ഏല്‍പ്പിക്കുന്ന ഭാരത്തേയും ക്രൌര്യത്തേയും മറി കടക്കുന്നതിനാണ്‌ വിജയന്‍
എഴുതിയത്‌. അംഗീകൃതമായ തത്വശാസ്ത്രങ്ങളുടെ ആവര്‍ത്തനമല്ല വിജയന്‍റെ
ദര്‍ശനം

നൈമിഷികത്വം

'ഇപ്പോള്‍ ഞാറ്റുപുര ഒരു തീവണ്ടിമുറിയാണ്‌. പെട്ടെന്ന്‌ പുറത്തെ
ഇരുട്ടിനെക്കുറിച്ച്‌ ഓര്‍ത്തുപോവുകയാണ്‌. താനിപ്പോള്‍ എവിടെയാണ്‌?
ഇരുവശവും ഇരുട്ടിന്‍റെ തരിശുകളിലൂടെ തിരിവിളക്കുകള്‍ നീങ്ങിമറഞ്ഞു.
യാത്രയ്ക്കിടയിലൊരിക്കല്‍ , എങ്ങു നിന്നോ മറ്റൊരു തണ്ടുവള്ളം
പാഞ്ഞടുത്തു. മറ്റൊരു പ്രയാണം , കര്‍മ്മബന്ധത്തിന്‍റെ ഞൊടി നേരത്തെ
പരിചയം. ചക്രങ്ങള്‍ക്കിടയില്‍ ഒരു നൊടി മാത്രം. താളംകൊട്ടിക്കൊണ്ട്‌ അതു
വീണ്ടുമകന്നു.

ഇവിടേയും വിജയന്‍റെ ദര്‍ശനം പ്രത്യക്ഷമാവുകയാണ്‌. പ്രയാണത്തിന്‍റെ
ശാശ്വതത്വവും ജീവന്‍റെ നൈമിഷികതയും ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ വിജയന്‍ ഓരോ
വാക്കിനേയും പരിശോധിക്കുന്നത്‌'. വിജയന്‍റെ പദസംയോജനത്തിന്‍റെ അടിസ്ഥാന
തത്വശാസ്ത്രം ഇതാണ്‌. ഏത്‌ സാഹിത്യകാരനും നിലവിലുള്ള തത്വശാസ്ത്രങ്ങളെ
വെല്ലു വിളിക്കണം. എങ്കിലേ അയാള്‍ക്കു്‌ സ്വന്തം ഭൂമിയിലേക്ക്‌ മടങ്ങാന്‍
പറ്റു. വിജയനു മുമ്പില്‍ എല്ലാ തത്വങ്ങളുമുണ്ട്‌. പക്ഷേ അദ്ദേഹം അതൊന്നും
തൊടുകയില്ല. താന്‍ കാണുന്നതും , അറിയുന്നതുമാണ്‌ വിജയനു
സാഹിത്യദര്‍ശനമായിത്തീരുന്നത്‌. എന്നാല്‍ അത്‌ ഏകപക്ഷീയതയെ കടന്ന്‌
പ്രാപഞ്ചികതയുടെ അറിയപ്പെടാത്ത വാസ്‌തവമായിത്തീരുന്നു.











[മള്‍ബറി പ്രസിദ്ധീകരിച്ച 'വിജയന്‍ എന്ന പ്രവാചകന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്‌]

Sunday, August 2, 2009

എന്‍റെ ഭാഷയെ തിരിച്ചുതരിക-ഒ.വി. വിജയന്‍



നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്‌. ഒരു തരത്തിലല്ലെങ്കില്‍
മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും
അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്‌ടിയുടെ നോവുകളില്ലാതെ .
ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്‍റെ ചരിത്രമാണ്‌ നമ്മുടെ സാഹിത്യം.
ഇവിടെ മരത്തിന്‍റെ മാറ്റ്‌ മനസ്സിലാകാതെ പോകുന്നത്‌ തച്ചന്‍മാര്‍ തന്നെ.


ശബ്‌ദപാളികള്‍ ആഹ്ളാദത്തില്‍ , ശക്തിയില്‍, അടര്‍ന്ന്‌ ഘനതലങ്ങളില്‍
പതിക്കുമ്പോഴാണ്‌ സാഹിതി ഉടലെടുക്കുന്നത്‌. ഈ ശബ്‌ദപാളികള്‍ ഇന്ന്‌
ദുര്‍ബ്ബലങ്ങളാണ്‌. അവയുടെ ഭൌതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്‌.
തുള വീണ ഭാഷ.! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം.'
തുള വീണ ഭാഷയില്‍ ചിന്തിച്ച്‌ അരികു ഭാഷയില്‍ ചിന്തയില്ലാതെ ശബ്‌ദിച്ച്‌
, വികലമായ ഇങ്കീരിയസ്സിന്‍റെ കോമാളിമാലകളണിഞ്ഞ്‌ ഗള്‍ഫന്‍ മണലില്‍ മുഖം
നഷ്‌ടപ്പെടുമ്പോള്‍ അപമാനത്തിന്‍റെ തൃപ്തിചക്രം പൂര്‍ത്തിയാകുന്നു.

എന്‍റെ കുട്ടിക്കാലത്ത്‌ ഒരു ഭാഷയുണ്ടായിരുന്നു. അത്‌ ആകാശങ്ങളിലെ
ദ്രാവിഡമായിരുന്നു. സുഖാലസ്യത്തില്‍ പുലരാന്‍ കാത്തുകിടന്ന കുട്ടികളെ ഈ
ദ്രാവിഡം തൊട്ടു വിളിച്ചു. കൂടെ ഏതോ ആദി സംസ്കൃതത്തിന്‍റെ സരള താളങ്ങളും.
കുട്ടി പുലരി പൊട്ടുന്നത്‌ അറിയുന്നുവോ? അറിയുന്നു. തന്നിലേക്കുതന്നെ
ഉള്‍വലിയുന്ന ശരീരത്തിന്‍റെ അമൃതാലസ്യമാണത്‌. ആവതും നുണയൂ.
ഉഷസ്സന്ധ്യയില്‍ കുട്ടി ചിരിക്കുന്നു. തന്നോടു സംസാരിച്ച ഗംഭീര സ്വരം
എന്താണ്‌? ഏതോ സഹസ്രിമയുടെ വിരല്‍ത്താളം., കരിമ്പനപ്പട്ടകളില്‍ കാറ്റു
പിടിക്കുന്നതിന്‍റെ ശബ്‌ദമാണത്‌.
ചുരം കടന്ന്‌ പാലക്കാട്ടേക്ക്‌ വീശുന്ന കിഴക്കന്‍ കാറ്റ്‌.
ഇന്ന്‌-
കിഴക്കന്‍ കാറ്റില്ല. .കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്‍റെ ഭാഷയുടെ
സ്ഥായുവക കൊട്ടിയടങ്ങുന്നു. എന്‍റെ ഭാഷ , മലയാളം, ആ വലിയ ബധിരതയിലേക്ക്‌
നീങ്ങുന്നു. എനിക്ക്‌ എന്‍റെ ഭാഷയെ തിരിച്ചു തരിക.
(എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട്‌ ചെയ്‌ത പ്രസംഗം)




[മള്‍ബറി പ്രസിദ്ധീകരിച്ച 'വിജയന്‍ എന്ന പ്രവാചകന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്‌]