Followers

Monday, August 3, 2009

ലക്ഷ്മിമാരും നാണിക്കുട്ടിമാരും-കെ.വി. അനൂപ്‌നാടകം വേണം ഇത്തവണ കൊച്ചനിയന്‍റെ പേരിലാണ്‌ മത്സരം . പങ്കെടുത്തേ പറ്റൂ.- കൊച്ചനിയന്‍ തലേ വര്‍ഷത്തെ(1992-93 ) കലിക്കറ്റ്‌ സര്‍വ്വകലാശാലായൂണിയന്‍ കലോത്സവത്തിനിടെ കൊല ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാവ്‌.അതിനെന്താ നമുക്ക്‌ ഗംഗാധരന്‍ മാഷോട്‌ പറയാംപ്രൊഫ: പി. ഗംഗാധരന്‍.എണ്‍പതുകളില്‍ കേരളത്തിലെ സാംസ്ക്കാരിക രംഗത്ത്‌പട്ടാമ്പി കോളേജിന്‍റെ പേര്‌ സജീവമാക്കി നിര്‍ത്തിയവരില്‍ ഒരാള്‍.'ചോരക്കുഞ്ഞിനെക്കൊന്ന മേരിഫെറാറിന്‍റെ കഥ' 'ആട്ടം' കര്‍ണ്ണഭാരം'തുടങ്ങിയ നാടകങ്ങളിലൂടെ കാമ്പസ്‌ നാടക വേദിയെ ചലനാത്മകമാക്കിയസംവിധായകന്‍.മാഷോട്‌ കാര്യം പറയേണ്ട താമസം , മണികണ്ഠ്‌ന്‌ വിവരം പോയി.മണികണ്ഠ്ന്‍ പ്രഭാപൂരം. സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്ന്‌ ബിരുദമെടുത്ത ,പട്ടാമ്പി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി. അന്ന്‌ നാടകപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രം അറിയപ്പെട്ടിരുന്ന മണികണ്‌ഠന്‍ ഇന്ന്‌സിനിമാപ്രേമികള്‍ക്കും സുപരിചിതനാണ്‌. മീശമാധവന്‍, മണ്‍കോലങ്ങള്‍,അച്ഛനുറങ്ങാത്ത വീട്‌ തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ.രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ മണികണ്ഠ്ന്‍ വന്നു . പ്രശസ്‌ത മറാത്തിഎഴുത്തുകാരന്‍ വിജയ്‌ തെണ്ടുല്‍ക്കറുടെ 'സഖാറാം ബൈന്‍ഡര്‍' എന്നനാടകത്തിന്‍റെ സംഗ്രഹ പരിഭാഷയുമായി.
ആര്‍ട്‌സ്‌ ക്ളബ്ബ്‌ സെക്രട്ടറി എന്ന നിലയില്‍ അഭിനേതാക്കളെസംഘടിപ്പിക്കല്‍ എന്‍റെ ചുമതലയായിരുന്നു. ആണ്‍ കുട്ടികളെ കിട്ടാന്‍പ്രയാസമുണ്ടായില്ല. പക്ഷേ, പെണ്‍കുട്ടികളുടെ കാര്യത്തില്‍ സ്ഥിതിമറിച്ചായിരുന്നു. കേരളത്തിലെ ഫെമിനിസ്റ്റ്‌ കൂട്ടായ്‌മകളുടെ ആദ്യ സജീവമാതൃകയായ 'മാനുഷി' പിറന്ന അതേ കാമ്പസില്‍ നിന്ന്‌ നാടകത്തില്‍അഭിനയിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കൊണ്ട്‌ മുന്നോട്ടു വന്നത്‌രണ്ടേ രണ്ടു പെണ്‍കുട്ടികള്‍. ഒരാള്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി.മറ്റേയാള്‍ പ്രീ-ഡിഗ്രിക്കാരിയും. നാടകത്തില്‍ രണ്ടു സ്ത്രീകഥാപാത്രങ്ങളെ ഉള്ളൂ എന്നത്‌ രക്ഷയായി.മണികണ്ഠ്ന്‍ അഭിനേതാക്കള്‍ക്ക്‌ നാടകത്തിന്‍റെ കഥ വിശദീകരിച്ചു കൊടുത്തു.:സഖാറാം എന്ന ബുക്ക്‌ ബൈന്‍ഡര്‍. സാമ്പ്രദായിക കുടുംബ സങ്കല്‍പ്പങ്ങളെഗൌനിക്കാത്ത അയാള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവരോ , പീഡനങ്ങള്‍സഹിക്ക വയ്യാതെ വീടു വിട്ടു പോന്നവരോ ആയ സ്ത്രീകളെ സ്വന്തം വീട്ടിലേക്ക്‌കൂട്ടിക്കൊണ്ടു വരും.എപ്പോള്‍ വേണമെങ്കിലും തന്നെ വിട്ടുപോവാനുള്ളസ്വാതന്ത്ര്യം അയാള്‍ അവര്‍ക്കു നല്‍കും. പക്ഷേ, തന്‍റെ വീട്ടില്‍കഴിയുവോളം അവര്‍ തന്‍റെ ഇഷ്‌ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വിധേയമായിജീവിച്ചുകൊള്ളണം. സഖാറമിനെ സംബന്ധിച്ചിടത്തോളം സ്വന്തം സുഖത്തിനുവേണ്ടിയുള്ള ഒരു വസ്‌തു മാത്രമാണ്‌ സ്ത്രീ. മദ്യപനും ആഭാസനുമായ അയാളുടെപീഡനങ്ങള്‍ സഹിക്കാതെ ഒപ്പം വന്ന സ്ത്രീകളൊക്കെ അവിടം വിട്ടുപോയി.ഏഴാമത്തെ ആളായ ലക്ഷ്മി എത്തുന്നിടത്താണ്‌ നാടകം ആരംഭിക്കുന്നത്‌.സൌമ്യയും ഭക്തയുമൊക്കെയായ ലക്ഷ്മിക്കും സഖാറാമിന്‍റെ അടിയുംതൊഴിയുമേറ്റ്‌ അധിക നാള്‍ പിടിച്ചു നില്‍ക്കാനാവുന്നില്ല. ലക്ഷ്മിക്കുപിന്നാലെ സഖാറാം മറ്റൊരാളെ കൊണ്ടുവരുന്നു. ചമ്പ.


അതുവരെ അയാള്‍ പരിചയിച്ചസ്ത്രീകളെപ്പോലെയായിരുന്നില്ല ചമ്പ........കഥ കേട്ടപ്പോള്‍ യൂണിയന്‍ ഭാരവാഹിയായ ഒരു സുഹൃത്ത്‌ എന്‍റെ ചെവിയില്‍പതിയെ ചോദിച്ചു. :ഇതെന്താ സാധനം? പ്രശ്‌നമാകുമോ?വിജയ്‌ തെണ്ടുല്‍ക്കറെക്കുറിച്ചും അദ്ദേഹത്തിന്‍റെ രചനകളെക്കുറിച്ചുംഎവിടേയോ വായിച്ച ചെറിയ അറിവു വച്ചു ഞാന്‍ പറഞ്ഞു, : ഏയ്‌ ഇത്‌ ഭയങ്കരഫെമിനിസ്റ്റ്‌ നാടകമല്ലേ?......എല്ലാ ദിവസവും വൈകുന്നേരം മൂന്ന്‌ മുപ്പതിന്‌ ക്ളാസ്സു കഴിഞ്ഞ ഉടനെറിഹേഴ്‌സല്‍ നിശ്ചയിച്ചു. തുടര്‍ന്നുള്ള രണ്ടു ദിവസം റിഹേഴ്‌സല്‍ഭംഗിയായി നടക്കുകയും ചെയ്‌തു.മൂന്നാം ദിവസം റിഹേഴ്‌സലിന്‍റെ സമയമായപ്പോള്‍ ലക്ഷ്മിയെഅവതരിപ്പിക്കുന്ന നടിയെ കണ്ടില്ല. അന്വേഷിച്ചു ചെന്നപ്പോള്‍ അവളന്ന്‌ക്ളാസ്സില്‍ വന്നിട്ടില്ലെന്ന്‌ അറിഞ്ഞു. സുഖമില്ലത്രെ. ലക്ഷ്മിയില്ലാതെഎങ്ങനെ റിഹേഴ്‌സല്‍ നടക്കും?വിഷണ്ണരായി ഞങ്ങള്‍ നില്‍ക്കേ ലക്ഷ്മിയുടെ കൂട്ടുകാരിലൊരാള്‍ അടുത്തു വന്നു പറഞ്ഞു'നാടകത്തിലേക്ക്‌ ഇനി അവളെ നോക്കേണ്ട '........ അതെന്തേയെന്നു ഞങ്ങള്‍ അമ്പരക്കേ ,കളിക്കും കാര്യത്തിനുമിടക്ക്‌ പകര്‍ന്നാട്ടം നടത്തുന്ന ശബ്ദ- ഭാവങ്ങളോടെഅവള്‍ പറഞ്ഞു."ആണുങ്ങളുടെ കാലു പിടിക്കുന്ന റോളല്ലേ....അതിനൊന്നും അവളെ കിട്ടില്ല.ഇടതു പക്ഷ രാഷ്ട്രീയ ബന്ധമുള്ള ഒരു കുടുംബത്തില്‍ നിന്നു വരുന്ന ,പുരോഗമന ചിന്താഗതിക്കാരിയാണെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കിയിരുന്ന 'ലക്ഷ്മി'നാടകം സ്ത്രീ വിരുദ്ധമാണെന്നാരോപിച്ച്‌ മുങ്ങിയത്‌ എല്ലാവര്‍ക്കും ഒരുഷോക്കായിരുന്നു. പുറത്തു കാട്ടുന്നില്ലെങ്കിലും മണികണ്‌ഠ്‌നും അത്‌മന:പ്രയാസമുണ്ടാക്കി എന്ന്‌ എനിക്ക്‌ മനസ്സിലായി.നമ്മുടെ കുടുംബ വ്യവസ്ഥയില്‍ പുരുഷനുള്ള ആധിപത്യ സ്വഭാവത്തെ ചോദ്യംചെയ്യുന്നതിന്‍റെ പേരില്‍ യാഥാസ്ഥിതിക ഭരണകൂടങ്ങളില്‍ നിന്ന്‌ നിരോധനനടപടികള്‍പോലും അഭിമുഖീകരിക്കേണ്ടി വന്ന നാടകമാണ്‌ സഖാറാംതെണ്ടുല്‍ക്കര്‍. കുടുംബത്തില്‍ പുരുഷന്‍റെ അടിമയും ഉപകരണവുമൊക്കെയായിസ്ത്രീ ഒതുക്കപ്പെടുന്നതിന്‍റെ ചിത്രീകരണമെന്ന നിലയില്‍ നാടകത്തില്‍സഖാറാം ലക്ഷ്മിയെ കൊണ്ട്‌ തന്‍റെ കാലു തടവിപ്പിക്കുന്നുണ്ട്‌.ഇതാണ്‌ ആകുട്ടി സ്ത്രീ വിരുദ്ധതയായി ധരിച്ചു വശായത്‌.സ്ത്രീ പക്ഷ എഴുത്തുകളും ചര്‍ച്ചകളും ഒക്കെ കാണുകയും കേള്‍ക്കുകയുംചെയ്യുമ്പോഴെല്ലാം ഞാന്‍ ഈ കാമ്പസ്‌ അനുഭവം ഓര്‍ക്കാറുണ്ട്‌. ആപെണ്‍കുട്ടിയെപ്പൊലെ കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാതെയാണ്‌' പലരുംഎഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നതെന്ന്‌ തോന്നാറുണ്ട്‌.ഫെമിനിസത്തെ വിശാലമായ അര്‍ത്ഥതലങ്ങളില്‍ ഉള്‍ക്കൊള്ളാതെ ചില സങ്കുചിതവട്ടങ്ങളില്‍ ഒതുക്കുന്നതായും തോന്നിയിട്ടുണ്ട്‌.'ലക്ഷ്മി' മുങ്ങിയതോടെ 'സഖാറാം ബൈന്‍ഡര്‍' മുടങ്ങി. ലക്ഷ്മിയുടെ റോള്‍ചെയ്യാന്‍ പകരമൊരാളെ തേടി കുറേ അലഞ്ഞു. പരിചയമുള്ള. പെണ്‍കുട്ടികളേയുംനിര്‍ബന്ധപൂര്‍വ്വം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല.റിഹേഴ്‌സല്‍ കഴിഞ്ഞ്‌ വീട്ടിലെത്താന്‍ വൈകുമെന്ന കാരണമാണ്‌ പലരുംപറഞ്ഞത്‌ ഹോസ്റ്റലിലെ പെണ്‍കുട്ടികളില്‍ ആരേയെങ്കിലും കിട്ടിയാലേരക്ഷയുള്ളു എന്നായി.കാമ്പസിലെ അറിയപ്പെടുന്ന ഗായികയായ പ്രീ-ഡിഗ്രിക്കാരി സിന്ധു, ഹോസ്റ്റലിലെകാന്‍വാസിങ്ങ്‌ ദൌത്യം ഏറ്റെടുത്തു. പിറ്റേന്ന്‌ രാവിലെകോളേജിലെത്തിയപ്പോള്‍ എന്‍റെ ക്ളാസ്സിനു മുന്നില്‍ സിന്ധുനില്‍പ്പുണ്ടായിരുന്നു.ഹോസ്റ്റലിലെ ഒരു വിധം കുട്ടികളോടൊക്കെ അന്വേഷിച്ചു.ഒരാളും തയ്യാറല്ല. .......ഏറ്റെടുത്ത ദൌത്യം പരാജയപ്പെട്ടതിലുള്ള നിരാശ അവളുടെ മുഖത്തുണ്ടായിരുന്നു.സാരമില്ല നമുക്ക്‌ ആരേയെങ്കിലും കണ്ടുപിടിക്കാം.

ഞാന്‍പറഞ്ഞു.അപ്പോള്‍ എന്തോ പറയാന്‍ ബാക്കിയുണ്ടെന്ന മട്ടില്‍ സിന്ധു.എന്തേ എന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ അവള്‍ മടിച്ചു മടിച്ചു പറഞ്ഞു'ആരേയും കിട്ടിയില്ലെങ്കില്‍ .... ഞാനൊന്നു ശ്രമിച്ചു നോക്കിയാലൊ?'"അതിനെന്താ ഞാന്‍ മണികണ്ഠ്‌നോട്‌ പറയാം. സാധാരണ മട്ടിലാണ്‌ ഞാനങ്ങനെപറഞ്ഞതെങ്കിലും ഉള്ളില്‍ വല്ലാത്തൊരാശ്വാസമായിരുന്നു. അന്ന്‌റിഹേഴ്‌സലിന്‌ വന്ന ഉടനെ മണികണ്ഠ്‌നോട്‌ സിന്ധുവിന്‍റെ കാര്യംസൂചിപ്പിച്ചു. സ്റ്റേജില്‍ കയറി പരിചയമുള്ള കുട്ടിയല്ലേ അതുമതി.മണികണ്ഠ്ന്‍ പറഞ്ഞു.റിഹേഴ്‌സലിന്‌ എല്ലാവരും ഒരുങ്ങിയപ്പോള്‍ മണികഠ്ന്‍ പ്രഖ്യാപിച്ചു. :നമ്മള്‍ സഖാറാം ബൈന്‍ഡറെ ഉപേക്ഷിക്കുന്നു. പകരം മറ്റൊന്ന്‌ ചെയ്യാം.അങ്ങനെ ചെറുകാടിന്‍റെ 'മുളങ്കൂട്ടം' എന്ന നാടകം പരിശീലിക്കാന്‍ തുടങ്ങി.

രണ്ടു വീട്ടുകാര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്‍റെ ഗ്രാമ്യമായകഥയിലൂടെ , മനുഷ്യ ഹൃദയങ്ങള്‍ക്കിടയില്‍ വളരുന്നഅതിര്‍വരമ്പുകളെക്കുറിച്ച്‌ പറയുന്ന അതിശക്തമായ രാഷ്ട്രീയ നാടകം . ബാബറിമസ്ജിദ്‌ പൊളിക്കപ്പെട്ട സാമൂഹ്യ പശ്ചാത്തലത്തില്‍ പഴയ നാടകത്തിന്‍റെപുത്തന്‍ പാഠം.പാലക്കാട്‌ നടന്ന സോണല്‍ മത്സരത്തില്‍ 'മുളങ്കൂട്ടം' ഒന്നാംസ്ഥാനംനേടിയപ്പോള്‍ മികച്ച നടിക്കുള്ള സമ്മാനം നാണിക്കുട്ടി എന്ന കഥാപാത്രത്തെഅവതരിപ്പിച്ച സിന്ധുവിനായിരുന്നു.തൃശൂരില്‍ നടന്ന സര്‍വ്വകലാശാലാ തല മത്സരത്തില്‍ കൊച്ചനിയന്‍ സ്മാരകട്രോഫി ഞങ്ങള്‍ക്കു കൈ വിട്ടുപോയി. നാടകം രണ്ടാംസ്ഥാനത്തായിപ്പോയെങ്കിലുംനാണിക്കുട്ടി കസറുക തന്നെ ചെയ്‌തു.ഫെമിനിസം പുരുഷനെ സംശയിക്കാനുള്ള ഒരായുധമാണെന്ന്‌ ധരിച്ചുവച്ചിരിക്കുന്ന 'ലക്ഷ്മി'മാര്‍ ഇപ്പോഴും നമ്മുടെ കാമ്പസുകളിലുണ്ടാവും.അതുപോലെ അവസരം കിട്ടിയാല്‍ സര്‍ഗ്ഗാത്മകതയുടെ വിസ്‌മയങ്ങള്‍സമ്മാനിക്കാന്‍ കഴിവുള്ള എത്രയോ സിന്ധുമാരും കാമ്പസുകളില്‍ഒളിഞ്ഞിരിപ്പുണ്ടാകും.