Followers
Monday, August 3, 2009
ഡോ.ബാബു പോളും തിരുവിതാംകൂര്‍ ചരിത്രവും -ഡോ . കാനം ശങ്കരപ്പിള്ള
)
ഡോ.ബാബു പോളും തിരുവിതാംകൂര്‍ ചരിത്രവും ഓര്‍ക്കുട്ട് പ്രൊഫൈലില്‍ "പ്രാദേശിക ചരിത്രം(തെക്കും കൂര്‍,തിരുവിതാംകൂര്‍) ബ്രിട്ടീഷ് ചരിത്രം എന്നിവയില്‍ തല്‍പ്പരന്‍" എന്നു കൊടുത്തിരിക്കുന്നത് കണ്ട് സുഹൃത്തക്കളില്‍ ഒരാള്‍ ചോദിച്ചു: എന്തേ ഡോക്ടര്‍ക്കുചരിത്രത്തില്‍ താലപര്യം? നല്ല സംശയം. സര്‍ജനും ഗൈനക്കോളജിസ്റ്റും ആയ ഞാന്‍ മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ ഭൂമിശാസ്ത്രവും (പി.കെ.രാജരാജവര്‍മ്മയോട് കടപ്പാട്) അവരുടെ രോഗ ചരിത്രം മാത്രം പഠിച്ചാല്‍ മതി. ചരിത്രത്തില്‍ താല്‍പര്യം ഉണ്ടാക്കിയത് സാംസ്കാരിക വകുപ്പു തലവന്‍ ആയിരുന്ന ഡോ.ഡി.ബാബുപോള്‍. ആരാധനയോടെ ഞാന്‍ കാണുന്ന ശ്രീ.ബാബുപോള്‍ നല്ലൊരെഴുത്തുകാരനാണ്. സര്‍വ്വീസ് സ്റ്റോറി വായിക്കാന്‍ കഴിഞ്ഞില്ല.മറ്റു പലതും വായിച്ചു.കേട്ടു.കണ്ടു. ബാബു പോളിന്‍റെ എഴുത്തിന്,പ്രഭാഷണത്തിനും ഉള്ള ഒരു ചെറിയ ദോഷം വായനക്കാരന്‍, കേള്‍വിക്കാരുംതന്നെപ്പോലെ ഐ. ഏ.എസ്സും പിന്നെ എം. ഏ യും എടുത്തവര്‍ആണെന്ന ധാരണയില്‍ എഴുതുന്നു എന്നതാണ്.
രണ്ടനുഭവങ്ങള്‍ ഒരു ലേഖനം. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്ന പുസ്തകത്തില്‍ അതുണ്ട്, തലവാചകവും കൃത്യമായ വാചകവും ഇവിടെ ബ്രിട്ടനില്‍ ഇരുന്ന്‍ ഉദ്ധരിക്കാന്‍ പറ്റില്ല.ഒരു നമ്പൂതിരിയും ഒരു വെള്ളാളനും ഒരു നസ്രാണിയും കൂടി ആണു തിരുവിതാം കൂറിനെ നശിപ്പിച്ചത് എന്നാണല്ലോ ചരിത്രംഎന്നതു പോലെ ഒരു വാചകം. വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.കൂടുതല്‍ വിശദീകരണം ഇല്ല.റഫറന്‍സും ഇല്ല. സംശയനിവാരണത്തിന് ഞാന്‍ പോള്‍ സാറിനൊരു കത്തയച്ചു.പണ്ട് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ (1961-62)ആകാന്‍ വോട്ട് ചോദിച്ചു കത്തയച്ച കാര്യം,അതിലെ ചക്കരവാക്കുകളുടെ കാര്യം പരാമര്‍ശിക്കാതെ, എഴുതിയിരുന്നു. സമയക്കുറവായിരിക്കാം.മറുപടി കിട്ടിയില്ല. ചിറക്കടവില്‍ 50 കൊല്ലം മുമ്പു വയലാര്‍ രാമവര്‍മ്മ വന്ന്‍ ഉല്‍ഘാടനം ചെയ്ത ഗ്രാമദീപം വായശാലയില്‍ പോയി.
(സാംബശിവന്‍ വയലാറിന്‍റെ ആയിഷ ആദ്യമായിഅവതരിപ്പിച്ചത് ഈ ഉല്‍ഘാടന വേളയില്‍). അവിടത്തെ പൊടിയില്‍ മുങ്ങിയ തട്ടുകളില്‍ ഒന്നില്‍ നിന്നും സദസ്യതിലകന്‍ ടി.കെ.വേലുപ്പിള്ളയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ തപ്പിയെടുത്തു.പൊടിതട്ടി.വീട്ടില്‍ കൊണ്ടു പോയി മുഴുവന്‍ വിശദമായി വായിച്ചു. അങ്ങനെ ആണ് തിരുവിതാംകൂര്‍ ചരിത്രത്തില്‍ താല്‍പ്പര്യം വന്നത്. ബ്രിട്ടനില്‍ എതാനും മാസം ചെലവഴിക്കുന്നതിനാല്‍അവരുടെ ചരിത്രത്തിലും താല്‍പ്പര്യം വന്നു. പക്ഷേ എനിക്കു മനസ്സിലാകാതെ വരുന്ന കാര്യം,എന്തേ പോള്‍ സാര്‍ ഇവിടെ വ്യക്തികളെ, ജയന്തന്‍,ശങ്കരനാരായ്ണന്‍, മാത്തുത്തരകന്‍, എന്നൊക്കെ എഴുതാതെഅവരുടെ സമുദായങ്ങളെ എടുത്തു കാട്ടി? അദ്ദേഹം പറഞ്ഞ കാര്യത്തില്‍ (നശിപ്പിക്കല്‍) അതില്‍ രണ്ടു സമുദായങ്ങള്‍ നിരപരാധികള്‍.
ഒരു കൂട്ടര്‍ പൂജാദികള്‍ നടത്തുന്നവര്‍.മറ്റേ കൂട്ടര്‍ പാവം കൃഷിക്കാര്‍ .ലോകത്തില്‍ തന്നെ ആദ്യമായി കലപ്പ കണ്ടു പിടിച്ച നാഞ്ചിനാട്ടുകാര്‍. അരിയുടെ,നെല്ലിന്‍റെ ജനയിതാക്കള്‍ തിരുവിതാം കൂറിനെ,പൊന്നു തമ്പുരാനെ ചോറൂട്ടിയവര്‍. മൂന്നാമത്തെ സമുദായത്തെക്കുറിച്ച് വേദശബ്ദരത്നാകരനായ ബാബു പോള്‍ തന്നെ വിശദമായി എഴുതട്ടെ. രംഗം -രണ്ട്-"ആഫ്ടര്‍ യൂ" കുറെ നാളുകള്‍ക്കു മുമ്പു വായിച്ചതാണ്. ഓര്‍മ്മപ്പിശകു വരാം."പഹലേ ആപ്" എന്ന വിഷയത്തില്‍ മസൂറിയില്‍ ബാബു പോളിനും മറ്റും ക്ലാസ് എടുക്കന്ന സമയത്തെ സംഭവ വിവരണം എന്നു തോന്നുന്നു. കൂടെയുണ്ടായിരുന്ന സര്‍ദാജി ട്രയിനിയുടെ ഭാര്യയുടെ വയറ്റില്‍ കിടക്കുന്ന ഇരട്ടക്കുട്ടികള്‍ പഹലേ ആപ് പഹലേ ആപ് ("താന്‍ മുമ്പേ,താന്‍ മുമ്പേ") എന്നു മൊഴിഞ്ഞ് വെളിയിലേക്കു വരാന്‍ മടിക്കുന്നതായി ഒരു പരാമര്‍ശനം.പ്രസവദിനം നീണ്ടു പോകുന്നു. എനിക്കൊന്നും മനസ്സിലായില്ല.ആരോടു ചോദിക്കാന്‍.ഐ.ഏ.എസ്സ് കാരില്‍ നേരില്‍ പരിചയമുള്ളവരില്ല.
ഇന്ന്‍ ഞാനെഴുതുന്നതിലെ തെറ്റുകള്‍ തിരുത്തിത്തരുന്ന, അന്ന്‍ ഏറെ ജോലിത്തിരക്കുള്ള(ഇപ്പോള്‍ റിട്ടയാര്‍ഡ് ഗവേണ്മെന്‍റ് സെക്രട്ടറി,) പി.സി.സനല്‍കുമാര്‍ എന്ന ഓര്‍ക്കുട്ട് സുഹൃത്തിനോടു ചോദിക്കാനും മടി. കഴിഞ്ഞ വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളിലായി രണ്ടു മാസം ബ്രിട്ടനില്‍ ചുറ്റിക്കറങ്ങാന്‍ അവസരം വന്നപ്പോള്‍ പണ്ട് ബാബു പോള്‍ പറഞ്ഞ "പഹലേ ആപ്" എനിക്കു പിടി കിട്ടി. എവിടെ ചെന്നാലും, ഡോര്‍ തുറന്നു കയറേണ്ടുന്ന ഇടങ്ങളിലെല്ലാം, മുന്നെ പോകുന്ന സായിപ്പ് അല്ലെങ്കില്‍ മദാമ്മ,പ്രായഭേദമന്യേ വാതില്‍ തുറന്ന്‍, "ആഫ്ടര്‍ യൂ" എന്നു പറഞ്ഞ് വാതില്‍ തുറന്നു പിടിച്ച് നമ്മെ കടത്തി വിടുന്നു. അതിനു ശേഷം മാത്രം അകത്തു പ്രവേശിക്കുന്നു. എത്ര തിരക്കുപിടിച്ച സ്ഥലത്തും അതാണ് ബ്രിട്ടീഷ് മര്യാദ. ഐ.സി.എസ്സ് മോഡലില്‍ കുതിരസവാരിയും മറ്റും നിര്‍ബന്ധമാക്കിയ ഐ.ഏ.എസ്സ് ട്രയിനിംഗില്‍ അതു ഹിന്ദിവല്‍ക്കരിച്ചതാവണം പഹലേ ആപ്.താങ്കള്‍ക്കു ശേഷം മാത്രം. ആ ശിക്ഷണംഐ.ഏ.ഏസ്സുകാര്‍ക്കു മാത്രം സ്വീകരിക്കാന്‍ ഉദ്ദേശിച്ചു നടത്തുന്നതാവില്ല. അവര്‍ പില്‍ക്കാലത്തു ഭരിക്കാന്‍ പോകുന്ന ഭൂമി മലയാളത്തിലെ എല്ലാ പ്രജകള്‍ക്കും കൂടി പറഞ്ഞു കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാവണം എന്നെനിക്കു തോന്നുന്നു. സംസ്ഥാന സാസ്കാരിക വകുപ്പു തലവന്‍ വരെ എത്തിയ ശ്രീ,ബാബുപോള്‍ "താങ്കള്‍ മുമ്പേ" എന്ന നല്ല പെരുമാറ്റ രീതി മലയാളികളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍ ഒന്നും ചെയ്തില്ല എന്നെനിക്കു പരാതിയുണ്ട്. മറ്റുള്ളവരുടെ കാര്യം നമുക്കു മറക്കാം.
തീര്‍ച്ചയായും സായിപ്പില്‍ നിന്നും പകര്‍ത്താവുന്ന നല്ല പെരുമാറ്റമാണ് "ആഫ്ടര്‍ യൂ". അടിക്കുറിപ്പ് തിരുവിതാം കൂറിനെ നശിപ്പിച്ച മൂന്നു പേരെ കുറിച്ച് ഇന്നും എനിക്കു കാര്യമായ വിവരം ഇല്ല. കേരളത്തെ നശിപ്പിച്ചത് " ഒരു പണിക്കരും ഒരു നമ്പൂതിരിയും ഒരു നസ്രാണിയും" എന്ന്‍ പോള്‍ സാര്‍ എഴുതിയിരുന്നെവെങ്കില്‍ കാര്യം എളുപ്പം പിടി കിട്ടിയേനെ. തെക്കന്‍ തിരുവിതാംകൂറിനെ, മരുമകധികാരം കിട്ടാന്‍ വെട്ടി മുറിച്ച് തമിഴനു ദാനം ചെയ്ത ചാലയില്‍(സി.വി ശ്രീരാമന്‍റെ ഭാഷയില്‍"ചാലിയന്‍")പണിക്കര്‍ ഒരാള്‍. ഒന്നിലധികം തവണ മുഖ്യനായ ഏലംകുളമന ശങ്കരന്‍ നമ്പൂതിരി രണ്ടാമന്‍.അന്നാ ആലപൂഴക്കാരന്‍ നസ്രാണി തോമാച്ചന്‍ മുഖ്യനാകയും ബ്രിട്ടനിലെ തൊഴിലാളിക്കക്ഷി നേതാവ് ആറ്റ്ലി, ബേവറിഡ്ജ് റിപ്പോര്‍ട്ട് പ്രകാരം അവിടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയ മാതൃകയില്‍ ഇവിടെയും ഭരണം നടത്തുകയും ആയിരുന്നു എങ്കില്‍ കേരളം നശിക്കുമായിരുന്നില്ല.അതിനാല്‍ വാലുമുറിക്കാതെ മാര്‍ക്സിസ്റ്റാചാര്യന്‍ ആയി വാണരുളിയ നമ്പൂതിരിപ്പാടിനേയും നമുക്കു കുറ്റപ്പെടുത്താം. മൂന്നാമന്‍ കോട്ടയം,കോത്താഴം കാരന്‍അച്ചായനെക്കുറിച്ച് ബാബു സാര്‍ എഴുതി,ഹണിട്രാപ് എന്ന പേരില്‍.
അന്നത്തെ ആ മധുരക്കനി പൊട്ടുകുത്താത്ത, ഒരു കോട്ടയംകാരി നസ്രാണി പെമ്പിള, ആയിരുന്നു എങ്കില്‍-പീച്ചി സംഭവം-കേരളം ഇതു പോലെ നശിക്കില്ലായിരുന്നു. കേ.കോ ഒന്നു പോലും ജന്മം എടുക്കില്ലായിരുന്നു
-- http://ukkanam2.blogspot.com/