Followers

Showing posts with label rajesh kumar. Show all posts
Showing posts with label rajesh kumar. Show all posts

Wednesday, April 14, 2010

രാത്രിയിൽ

rajesh
തുടരേ...
ഏറ്റുപറച്ചിലുകളുടെ
കൊളാഷ്‌
അങ്ങിങ്ങ്‌
നക്ഷത്രങ്ങളൊക്കെ
മിന്നിപറഞ്ഞു
രാത്രി, യാത്ര വേണ്ട.
ദൂരെ... ദൂരെ....
ഇരുചക്രവാഹനം
നിറമില്ലാത്ത ലൈറ്റുമായ്‌
സഞ്ചരിക്കുന്നുണ്ട്‌
ആകാശം,
വല്ലാത്തൊരവസ്ഥയിൽ
ഭൂമിയിലേക്ക്‌, അടർന്ന്‌ വീഴാൻ
വെമ്പി നിൽക്കുകയാണ്‌;
കുണ്ടനിടവഴിക്ക്‌ ഇരുവശവും
ചീവീടുകൾ സംഗീതംപൊഴിക്കുന്ന
കർക്കിടകരാത്രി
വയലേലകൾക്ക്‌ നടുവിലൂടെ
ജീവനുള്ള കുറച്ച്‌ ചൂട്ടുകൾ
ലക്ഷ്യം തെറ്റാതെ സഞ്ചരിച്ചെന്നിരിക്കും
പറഞ്ഞുവരുംമ്പോൾ
എല്ലാവരും അവരവരുടെ,
രാത്രികളെ
അവ്യക്തമാക്കിതീർക്കും.

Monday, August 3, 2009

തീരം തിരമാലയോട് പറഞ്ഞത്-രാജേഷ്‌ കുമാർ

തീരം തിരമാലയോട് പറഞ്ഞത്;
നീ കാത്തിരിക്കുംപോലെ
നമ്മുടെ പ്രണയത്തെ കുറിച്ച് പറയാന്‍
പുതിയൊരു വാക്കാണ് ഞാന്‍ തിരയുന്നത്
കരുതിവച്ച വാക്കുകളെല്ലാം മുന്പെപോയ
പ്രണയിനികള്‍ കടംകൊണ്ടു
സമാഗമങ്ങളുടെ ശ്വസനവേഗങ്ങളില്‍
വാക്കുകളെ തൊണ്ടയില്‍ കുരുക്കി നിന്റെ മടക്കം
ഒരോ തിരയും
എഴുതിത്തിരാത്ത പ്രണയലേഖനങ്ങള്‍
മിഴിനീരും മഷിയും കലര്‍ന്ന അവ്യക്തതകള്‍
തിഷ്ണ വേദനകള്‍ ,വ്യര്‍ത്ഥസ്വപ്നാടനങ്ങള്‍
ഉള്‍ത്തടങ്ങളില്‍ യാനരൂപികള്‍
ഓരോന്നിലും കരയില്‍ കാത്തിരിക്കുന്ന കാമിനിമാര്‍ക്കായി
പറയാന്‍ ‍ബാക്കിവച്ച വാക്ക് തിരയുന്ന ഒരായിരം കാമുകര്‍
രാത്രികാലങ്ങളില്‍ നിയെനിക്ക് സമ്മാനിച്ച്‌ മടങ്ങുന്ന
തുളപൊട്ടിയൊരു ശംഖ്‌ ,
നിറം മങ്ങിയൊരു പവിഴപുറ്റ് ,
പാതിഅടഞ്ഞോരു മീന്‍കണ്ണ്,
നീ കാത്തിരിക്കുന്ന വാക്കിലെക്കുള്ള ജാലകമായെക്കാം
നിന്റെ നിശ്വാസങ്ങള്‍
വരണ്ട കാറ്റായ് എന്നെ തഴുകുന്നതും
നിന്റെ കണ്ണുനീര്‍ നേരംതെറ്റിയ നേരത്തൊരു
മഴയായ്‌ എന്നെ നനയിക്കുന്നതും ഞാനറിയുന്നു
ഒരുപക്ഷെ ഞാനാവാക്ക് നിന്റെ കാതില്‍
പറയുന്ന നാള്‍ നീയും ഞാനും ഒന്നായേക്കാം
അന്ന് വന്‍കരയെ കടല്‍ കൊണ്ടുപോയെന്ന്
ലോകം പറഞ്ഞേക്കാം