Followers

Monday, August 3, 2009

കൂവിപ്പായും തീവണ്ടി-കലവൂര്‍ രവി


റയില്‍വേ യാത്രയെ പറ്റി കഴിഞ്ഞ ദിവസം ന്യൂ ഇന്‍ഡ്യന്‍ എക്‌സ്‌പ്രസ്സില്‍
വന്ന വാര്‍ത്ത വായിച്ചപ്പോള്‍ മുപ്പത്തെട്ടു വര്‍ഷം ഇന്ത്യയുടെ സതേണ്‍
റയില്‍വേയില്‍ ചീഫ്‌ ട്രാവലിങ്ങ്‌ ടിക്കെറ്റ്‌ ഇന്‍സ്‌പെക്‌ടര്‍ ആയി
പണിയെടുത്ത്‌ , ഇന്ന്‌ റിട്ടയര്‍മെന്‍റില്‍ കഴിയുന്ന ഈ ലേഖകന്‌ ,
വ്യക്‌തിപരമായി നേരിട്ടുള്ള അനുഭവങ്ങള്‍ അറിയിക്കുന്നത്‌
വായനക്കാര്‍ക്ക്‌ രസമായിരിക്കും എന്നു കരുതി ചില അനുഭവങ്ങള്‍
കുറിക്കട്ടെ.

S,Rly - യുടെ , പാലക്കാട്‌ ഡിവിഷനില്‍ പെട്ട മേട്ടുപാളയം ,ഊട്ടി വണ്ടി
ഓടുന്നത്‌ Narrow gauge-ലൂടെ ആണെന്നു പറയട്ടെ. ആ വണ്ടിയിലെ യാത്രക്കാരുടെ
ക്ളേശങ്ങള്‍ അറിയിക്കുന്നത്‌ സ്വന്തം അനുഭവത്തില്‍ നിന്നു കൂടിയാണ്‌. All
Indian Railway ലോകത്തില്‍ വെച്ച്‌ തന്നെ ഏറ്റവും നീളം കൂടിയ
റയില്‍പ്പാതയാണ്‌.

മേട്ടുപാളയത്തു നിന്നും ഊട്ടിക്കു പോകുന്ന വണ്ടി പ്രത്യേക
സംവിധാനത്തിലാണ്‌ ഓടിച്ചുകൊണ്ടിരിക്കുന്നത്‌. മറ്റു ലോകത്തുള്ള ഇതര
റെയില്‍വേകളില്‍ അത്തരം ഒരു സംവിധാനം , ഇതുവരെ അറിവില്‍പ്പെട്ടിട്ടില്ല.
ഏറ്റവും മുമ്പില്‍ , ഇരുപതോളം യാത്രക്കാര്‍ക്കിരിക്കാവുന്ന 1 st class
compt,പിന്നിലെ നാലഞ്ചു ബോഗികളില്‍ 3rd ക്ളാസ്സിലെ
യാത്രക്കാര്‍ക്കായിട്ടുള്ള ഒരു-Hill train എന്നു പറയാം




മേട്ടുപ്പാളയത്തു വണ്ടി കയറുന്ന സമയം തമിഴ്‌നാട്ടിലെ അസഹ്യമായ ചൂട്‌
അനുഭവിച്ചാണ്‌ ടൂറിസ്‌റ്റുകളായി വരുന്ന യാത്രക്കാരും നാട്ടുകാരും
വണ്ടിയില്‍ കയറുന്നത്‌. ഊട്ടിയിലേക്ക്‌ മേട്ടുപ്പാളയത്തു നിന്ന് ഒരു മല
കയറ്റമാണ്‌. മേലോട്ട്‌ കയറുന്ന വണ്ടി നിയന്ത്രിച്ചു നിര്‍ത്താന്‍ ഓരോ
കംമ്പാര്‍ട്ടുമെന്‍റിലും രണ്ടു ബ്രേക്ക്‌ നിയന്ത്രിക്കുന്നവര്‍
,ഇരുവശത്തായി നിന്ന്‌ വണ്ടി കീഴോട്ടിറങ്ങാതിരിക്കാന്‍ ബ്രേക്ക്‌
കണ്‍ട്രോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കാഴ്ച , ആദ്യമായി യാത്ര
ചെയ്യുന്നവര്‍ക്ക്‌ വളരെ കൌതകകരമായി തോന്നും.


എന്നാല്‍ തണുപ്പ്‌ അനുഭവിക്കുന്നത്‌ "Hill grove " എന്ന
സ്‌റ്റേഷനിലെത്തുമ്പോഴാണ്‌. യാത്രക്കാരും ഉദ്യോഗസ്ഥരും കമ്പിളി വസ്ത്രം
അത്യാവശ്യമായി ധരിക്കാതെ , ആ തണുപ്പ്‌ താങ്ങാനാവില്ല. മേട്ടുപ്പാളയം
വിട്ടാല്‍ , വണ്ടിയില്‍ ഇടയ്ക്കു നിന്നു കയറുന്നവരെല്ലാം , മലവാസികളായ
സാധുക്കളാണ്‌. കഥകളി വേഷം പോലെ സ്ത്രീകള്‍, കറുത്ത നിറത്തോടു കൂടിയ
വിരിഞ്ഞ പാവാടകളും , മുത്തുമാലകളും, കൈയില്‍ നിറയെ വളകളും , പ്രായമായവരും
ചെറുപ്പക്കാരുമെല്ലാം പ്രത്യേകമായ വേഷത്തില്‍ കുര്‍ഗ്‌ ഭാഷയില്‍ കലുപില
സംസാരിച്ചുകൊണ്ടാണ്‌ കയറുന്നത്‌. പല യാത്രക്കാര്‍ക്കും പുതുമയുള്ള
കാഴ്ചയുമാണ്‌."കുരുവിക്കാര്‍" എന്നു നാട്ടുകാര്‍ വിളിക്കുന്ന ഇക്കൂട്ടര്‍
ടിക്കറ്റ്‌ വളരെ കൃത്യമായി എടുത്തിരിക്കും. മൂന്നു നാലു
കമ്പാര്‍ട്ടുമെന്‍റുകളിലും ഒരു ഫസ്‌റ്റു ക്ളാസ്സിലും കൂടി നൂറ്റിയന്‍പതു
പേരോളം മാത്രമേ ഊട്ടിക്കുള്ള വണ്ടിയില്‍ യാത്രക്കുള്ള സൌകര്യം
ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. റയില്‍വേ ലാഭത്തില്‍ ഓടിക്കുന്ന ഒരു
വണ്ടിയല്ല . മലകള്‍ തുരന്നു വണ്ടി ഓടിക്കുന്നത്‌.
ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന
സമയത്താണ്‌.

മലമൂത്ര വിസര്‍ജ്ജനത്തിനുള്ള സൌകര്യം വണ്ടിയിലില്ല. മേട്ടുപ്പാളയത്തു
നിന്നും ഊട്ടിയിലെത്താന്‍ എടുക്കുന്ന ആറു മണിക്കൂറുകള്‍ , മലമൂത്ര
വിസര്‍ജ്ജനത്തിന്‌ അരമണിക്കൂറോളം സമയം ഇടയ്ക്കുള്ള കൂനൂര്‍ എന്ന റയില്‍വേ
സ്‌റ്റേഷനില്‍ ഏര്‍പ്പാട്‌ ചെയ്‌തിട്ടുണ്ട്‌. സ്‌റ്റേഷനില്‍ അത്തരം
സൌകര്യം ഉപയോഗിച്ചു കഴിഞ്ഞ്‌ രാവിലെയുള്ള ഭക്ഷണം റയില്‍വേ ക്യാന്‍റീനില്‍
നിന്നും കഴിക്കാവുന്നതാണ്‌.


കൂനൂര്‍ വിട്ടുകഴിഞ്ഞാല്‍ ഇരുവശത്തുമുള്ള മലകള്‍ മഞ്ഞില്‍കുളിച്ചു
നില്‍ക്കുന്നത്‌ കാണാന്‍ അതി മനോഹരമാണ്‌. കുന്നിന്‍മേലേ ഉയരത്തില്‍
വളര്‍ന്നു നില്‍ക്കുന്ന യൂക്കാലി മരങ്ങളും അവിടെ വട്ടമിട്ടു നടക്കുന്ന
കന്നുകാലികളും , മേഞ്ഞു നടക്കുന്ന കുതിരകളേയും കാണാമെന്നത്‌ ഒരു മനം
കുളിര്‍പ്പിക്കുന്ന കാഴ്ചയാണ്‌. അങ്ങനെ ശരീരവും മനസ്സും
കുളിര്‍പ്പിക്കുന്ന മനോഹരമായ കാഴ്ച യാത്രക്കാരുടെ പറുദീസയായ ഊട്ടി,
അവധിനാളുകളിലെ വിശ്രമകേന്ദ്രം കൂടിയാണ്‌ കമ്പിളികൊണ്ട്‌ തലയും
ദേഹവുമെല്ലാം പുതച്ചാണ്‌ യാത്രക്കാരെല്ലാം ഊട്ടിയില്‍ എത്തുന്നത്‌.


കൂനൂര്‍ വിട്ടുകഴിഞ്ഞാല്‍ അരവന്‍കാട്‌ എന്ന ഒരു സ്‌റ്റേഷനാണ്‌. അവിടെ
ഇന്ത്യാ ഗവണ്‍മെന്‍റ്‌ ഒരു മിലിട്ടറി ട്രെയിനിംഗ്‌ സെന്‍റ്ര്‍
നടത്തുന്നുണ്ട്‌. പട്ടാള ഉദ്യോഗസ്ഥന്‍മാര്‍ പുതിയ ട്രെയിനികളെ
പരിശീലിപ്പിക്കുന്ന കേന്ദ്രം കൂടിയാണ്‌.


ഊട്ടിക്കുള്ള വഴിയിലെ കൂനൂരില്‍ ലോകപ്രശസ്‌തമായ ബൊട്ടാണിക്കല്‍
ഗാര്‍ഡന്‍ സന്ദര്‍ശിക്കാതെ ആരും മടങ്ങാറില്ല. നിശ്ശബ്‌ദതയില്‍ തണുത്ത
അന്തരീക്ഷത്തില്‍ ലോകത്തുള്ള പലതരം മരങ്ങളും , ഔഷധ ചെടികളും കൂനൂരിലെ
തോട്ടത്തില്‍ കാണാവുന്നതാണ്‌. ഒരു മരത്തിന്‍റെ പേരും നാടും ഗുണവും
വര്‍ണ്ണിക്കുന്ന ചെറിയ ലഘുരേഖകളും കൂനൂരിലെ ബൊട്ടാണിക്കല്‍
തോട്ടത്തിന്‍റെ അധികാരികളില്‍ നിന്നും ചോദിച്ചു വാങ്ങാവുന്നതാണ്‌.
ആരവങ്ങളില്ലാതെ , അന്തരീക്ഷം മലിനപ്പെടുത്തുന്ന അപസ്വരങ്ങള്‍
ഒന്നുമില്ലാത്ത ഒരു തപോവനം പോലെ കൂനൂരിലെ തോട്ടവും , വൃക്ഷങ്ങളും
കുളിരേകുന്ന അന്തരീക്ഷവും യാത്രക്കാരെ ഏതോ മാസ്മര
ലോകത്തിലെത്തിക്കുന്നതായും , അങ്ങനെ മനസ്സിന്‌ ലഭിക്കുന്ന ശാന്തത ,
മറ്റൊരു ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കാത്ത ഒന്നാണെന്ന്‌
തിരിച്ചറിയുകയും ചെയ്യും.



ഊട്ടിയിലെ വിശ്രമ കേന്ദ്രമായ പാര്‍പ്പിടങ്ങളില്‍ ബഹളങ്ങളൊന്നുമില്ലാതെ ,
രാത്രിയില്‍ അന്തരീക്ഷത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു വിളക്കുകള്‍.
നിശ്ശബ്‌ദതയില്‍ തെളിഞ്ഞ്‌ , ടൂറിസ്‌റ്റുകളുടെ മനസ്സിനെ
സാന്ത്വനപ്പെടുത്തുന്നു. കുറച്ചു മണിക്കൂറുകള്‍ എല്ലാം മറന്ന്‌
ഇഷ്‌ടജനങ്ങളോടും , മാതാപിതാക്കളോടും, സുഹൃത്തുക്കളോടും കൂടി കഴിയുന്ന
വിലയേറിയ മണിക്കൂറുകളാണ്‌ ഊട്ടിയിലെ വിശ്രമത്തിനിടെ ലഭിക്കുന്നത്‌.

ദമ്പതികള്‍ക്കാകട്ടെ ഒരു സ്വര്‍ഗ്ഗീയ സുഖം ആ വാസത്തിനിടയില്‍
ലഭിക്കുന്നു. കുളിരും മഞ്ഞണിഞ്ഞ മാമലകളും, കുന്നിന്‍ചെരിവുകളില്‍ ആകാശം
മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന യൂക്കാലി മരങ്ങളും ഒരു പുത്തനുണര്‍വ്വും
ഉന്‍മേഷവും നല്‍കി ആ യാത്രയെ അവിസ്മരണീയമാക്കുന്നു.


ഇന്ത്യന്‍ റയില്‍വേയുടെ അഭിമാനാര്‍ഹമായ നേട്ടമാണ്‌ ഭാരിച്ച നഷ്‌ടം
സഹിച്ചുകൊണ്ട്‌ ജനങ്ങള്‍ക്കായി 1880- വര്‍ഷത്തില്‍ തുടങ്ങി ഇന്ന്‌
ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെ നില നിര്‍ത്തുന്നത്‌ ലോകത്തെ തന്നെ
വിസ്‌മയിപ്പിച്ചിരിക്കുകയാണ്‌.


ലോകത്തുള്ള മറ്റു ആധുനിക സൌകര്യവും ആര്‍ഭാടത്തോടു കൂടി ഓടിക്കുന്ന
തീവണ്ടികള്‍, ഇന്ത്യയുടെ അനര്‍ഘ സമ്പത്താണ്‌. മലമുകളിലൂടേയും ,
തുരങ്കങ്ങളിലൂടെയും, ഓടിച്ചു കൊണ്ടുപൊകുന്ന ഇന്ത്യയിലെ
എന്‍ജിനീയര്‍മാരേയും, മറ്റേതു രാജ്യത്തിനും എത്താന്‍ കഴിയാത്തിടത്ത്‌,
എത്തിക്കുന്നു. ഇന്ത്യന്‍ റയില്‍വേയുടെ മേേട്ടുപ്പാളയം ഊട്ടി റയില്‍വേ
അഭിമാനമായി , മഞ്ഞണിഞ്ഞ മാമലകളും, യാത്രക്കാരേയും
വിശ്രമകേന്ദ്രത്തിലെത്തുന്നവരേയും അത്ഭുത പരതന്ത്രരാക്കുമെന്ന്‌
നിസ്സംശയം പറയാം. നമുക്ക്‌ ഒന്നായി ആ അഭിമാനം തൊഴുകയ്യോടെ
ഏറ്റുവാങ്ങാനാവുമെന്നത്‌ ഇന്ത്യക്കാരുടെ സൌഭാഗ്യമാണ്‌.


ഊട്ടിക്കു മുന്‍പുള്ള റയില്‍വേ സ്‌റ്റേഷനാണ്‌ ഫേണ്‍ഹില്ല്.! നടരാജഗുരു
സ്ഥാപിച്ച ആശ്രമം ഫേണ്‍ഹില്ലിലാണ്‌. മനോഹരമായ ഒരു ആശ്രമാന്തരീക്ഷം.
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സത്യത്തിന്‍റെ സത്യത്തെ
അന്വേഷിച്ചിറങ്ങിയ തീര്‍ത്ഥാടകരാണ്‌ അവിടെ എത്തുന്നത്‌. , പാശ്‌ചാത്യ
രാജ്യങ്ങളിലെ ആത്മീയ ധാരണകളില്‍, ഒന്നും പിടികിട്ടാതെ അഭൌമമായ
പ്രപഞ്ചത്തിലെ ശക്തിയെ തേടിയിട്ടുള്ളവര്‍ക്ക്‌ വെളിച്ചം പകരാന്‍ ,
നടരാജഗുരുവും പ്രധാന ശിഷ്യന്‍ നിത്യചൈതന്യയതിയും , മറ്റ്‌ തത്വജ്ഞാനികളും
ഭാരതത്തിലെ പൌരാണിക സമ്പത്തായ മതേതര കാഴ്ചപ്പാടുകള്‍ വിവരിച്ചു
കൊടുക്കുമ്പോള്‍ , പുതിയ വെളിച്ചം കിട്ടി കണ്ണു തുറപ്പിച്ച സന്തോഷത്തില്‍
,, ആ മലഞ്ചെരുവിലെ ആശ്രമത്തില്‍ കുറേ നാളുകള്‍ താമസിക്കുകയും , അങ്ങനെ
പ്രപഞ്ച ചൈതന്യം പ്രകൃതിയില്‍ തന്നേയാണെന്നും , പരിസ്ഥിതിയും പ്രകൃതിയും
സംരക്ഷിക്കുമ്പോള്‍ കിട്ടുന്ന ആരോഗ്യവും മാനസിക സംതൃപ്തിയും മറ്റ്‌ ഒരു
ആരാധനാക്രമങ്ങളില്‍ നിന്നും കിട്ടിയിട്ടില്ലെന്ന്‌ അവര്‍ക്കു ബോധ്യം
വരുന്നത്‌ കാണാം.


മനുഷ്യന്‍റെ വിശേഷബുദ്ധി മറ്റൊരു സൃഷ്‌ടിക്കും ഇല്ലെന്നും, മനുഷ്യനാണ്‌
എല്ലാറ്റിന്‍റെയും സംരക്ഷകനെന്നും അങ്ങനെ ദൈവത്തെ തേടി എങ്ങോട്ടും
പോകേണ്ടതില്ലെന്നും അവനവന്‍റെ ഉള്ളിലേക്ക്‌ നോക്കിയാല്‍ ., ആ ചൈതന്യം
അനുഭവിക്കാന്‍ , നിര്‍മ്മലമായ ഒരു മനസ്സിനു ആവുമെന്ന തിരിച്ചറിവു നേടി,
വെളിച്ചം ലഭിക്കുന്നു. അവര്‍ കുറേ നാളുകളിലെ താമസം കഴിഞ്ഞ്‌
മടങ്ങുമ്പോള്‍ അനുഭവങ്ങള്‍ അന്യ നാടുകളില്‍ പ്രചരിപ്പിക്കുകയും തെറ്റായ
ധാരണകളെ മാറ്റി . മനുഷ്യരെല്ലാം ഒരമ്മയുടെ മക്കളാണെന്നുമുള്ള
തിരിച്ചറിവ്‌ നേടുന്നതും വിസ്‌മയകരമായ അനുഭവമാണ്‌.

-Fern Hill കഴിഞ്ഞാല്‍ ഊട്ടിയെന്ന , വിശ്രമ കേന്ദ്രത്തിലെത്താം.
അന്തരീക്ഷം ശബ്‌ദമാലിന്യമില്ലാതെ , നിശ്സബ്‌ദതയിലും ധ്യാനത്തിലും
അമര്‍ന്നിരിക്കുന്ന അനുഭവം, ഊട്ടിവാസത്തിലെ , മറക്കാനാവാത്ത
അനുഭവങ്ങളായിരിക്കും.


ലണ്ടനിലെ ഭൂഗര്‍ഭ റയില്‍വേ, യാത്രക്കാരെ ചിന്തിപ്പിക്കാനും അങ്ങനെ യാത്ര
സുഖകരമാക്കാനും ,ആവിഷ്‌ക്കരിച്ചിരിക്കുന്ന പ്രോഗ്രാം ഈ കഴിഞ്ഞ ദിവസം
"ന്യൂ ഇന്ത്യന്‍ എക`സ്‌പ്രസ്സില്‍" കൊടുത്തിരുന്ന ആലോചനാമൃതമായ പുതിയ
സമ്പ്രദായം , ലോകത്ത്‌ തന്നെ ഏറ്റവും അധികം വലിയ
റയില്‍വേ(കി.മീറ്ററുകളില്‍) ഓടിക്കുന്ന ഇന്ത്യന്‍ റയില്‍വെക്കും
മാര്‍ഗ്ഗദര്‍ശകമായി തോന്നി.


വലിയ ദാര്‍ശനികന്‍മാരുടെ വാക്കുകള്‍ ഉദ്ധരണികളായി
കൊടുത്തിരിക്കുന്നതില്‍ ഇന്ത്യയില്‍നിന്നും ഗാന്ധിജിയുടെ വരികളും
ഉദ്ധരിച്ചിട്ടുണ്ട്‌. ആ വാര്‍ത്ത വായിക്കുന്നവര്‍ക്ക്‌ , പഴയ
ചരിത്രത്തിലേക്ക്‌ തിരിഞ്ഞു നോക്കിയാല്‍ , വെള്ളക്കാരുടെ അക്കാലത്തെ
ധാര്‍ഷ്‌ട്യവും കറുത്തവംശജരോടുള്ള വെറുപ്പും ചരിത്രം
വായിച്ചിട്ടുള്ളവര്‍ക്ക്‌ , ബോധ്യപ്പെടും. ഗാന്ധിജി ഇംഗ്ളണ്ടില്‍ Bar
at law യ്ക്ക്‌ പഠിക്കുമ്പോള്‍ , കറുത്ത വംശജരോടുള്ള വെറുപ്പ്‌
അനുഭവിച്ചയാളാണെന്ന്‌ മനസ്സിലാക്കാം.

വെള്ളക്കാരേക്കാളും പരിഷ്‌കൃതമായ കോട്ടും ടൈയും ധരിച്ച ഗാന്ധി അന്ന്‌
-1st class ticket എടുത്തിരുന്നിട്ടും വെള്ളക്കാരോടൊപ്പം യാത്ര
ചെയ്യാന്‍ സമ്മതിക്കാതെ കറുത്ത വംശജനായ ഇന്ത്യക്കാരനായ ഗാന്ധിയെ
പ്ളാറ്റ്‌ഫോമില്‍ ഇറക്കി വിടുകയും , അങ്ങനെ ഗാന്ധിയെ വിട്ട്‌ വണ്ടി
പോവുകയും ചെയ്‌തത്‌ ചരിത്ര സംഭവമാണ്‌.

ഇന്ന്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ , റയില്‍വേ ഉദ്യോഗസ്ഥന്‍മാര്‍
ലണ്ടനിലെ ഭൂഗര്‍ഭ റയില്‍വേയില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍
ചിന്തിക്കാനും , അങ്ങനെ യാത്ര സുഖകരമാക്കാനും അഹിംസയുടെ പ്രവാചകനായി ,
ലോകം അംഗീകരിച്ച ഗാന്ധിജിയുടെ ദര്‍ശനങ്ങളും , ആധുനിക സംവിധാനത്തിലൂടെ
യാത്രക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്‌. ലോകത്തെ മറ്റു
ചിന്തകന്‍മാരെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ ലോക പ്രശസ്ത
ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീനും ,ഫ്രെഡ്രിക്ക്‌ ഏംഗല്‍സും
ഗീഥേയുടേയും ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്‌.

"ജര്‍മ്മി ഡല്ലര്‍" എന്ന കലാകാരന്‍ ആവിഷ്‌ക്കരിച്ച്‌, വണ്ടി ഓടിക്കുന്ന
ഡ്റൈവേഴ്‌സ്‌ വരെ അതു മനസ്സിലാക്കാവുന്ന തരത്തില്‍ സമഗ്രമായ പദ്ധതിയാണ്‌
ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. റയില്‍ കമ്പാര്‍ട്ടുമെന്‍റിനുള്ളില്‍ തന്നെ
പതിപ്പിച്ചിരിക്കുന്ന അത്തരം അറിവു പകരല്‍ വാക്കുകള്‍ക്ക്‌ "Tube Poem "
എന്നാണ്‌ അറിയപ്പെടുന്നത്‌. വണ്ടിക്കുള്ളില്‍ തന്നെ കൊടുത്തിട്ടുള്ള
ബോര്‍ഡുകളില്‍ അത്തരം കവിതകള്‍ പതിപ്പിച്ചിട്ടുണ്ട്‌.



"Mind the gap " എന്ന പരിപാടികളില്‍ പങ്കെടുത്തുകൊണ്ട്‌ വണ്ടിയിലെ
ഡ്രൈവര്‍ യാത്രക്കാരുമായി പങ്കെടുക്കുന്നതിനെയാണ്‌ "Mind the gap " എന്ന
സംജ്ഞയിലറിയപ്പെടുന്നത്‌.

ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍റെ വാക്കുകള്‍- എല്ലാവരേയും ബഹുമാനിക്കണം,
എന്നാലോ ആരേയും വിഗ്രഹമാക്കരുത്‌. ഏംഗല്‍സ്‌ പറയുന്നു , ഇന്നത്തെ
ദിവസത്തെക്കാള്‍ മെച്ചപ്പെട്ടത്‌ വേറൊരു ദിവസമില്ലെന്ന്‌. ഉരുവിട്ടു
കൊണ്ടിരിക്കണമെന്നാണ്‌.


ലണ്ടനിലെ ഭൂഗര്‍ഭ റയില്‍വേ, പിക്കാഡി റയില്‍വേ എന്നാണ്‌
അറിയപ്പെടുന്നത്‌. ഡല്ലര്‍ റയില്‍വേ ഡ്രൈവര്‍മാരുടെ മനസ്സ്‌
ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചത്‌ വളരെ ക്രിയാത്മകമായിട്ടാണ്‌. ട്രയിന്‍
വഴിക്ക്‌ തടസ്സപ്പെട്ടുപോകാതെ ഓടിക്കണമെന്ന്‌ ജീന്‍ സാത്രേ പറയുന്നു.
യാത്രക്കാര്‍ പോയി തുലയട്ടെ! വണ്ടി തുടര്‍ന്നു ഓടിച്ചു പോവുക എന്ന നീചമായ
വാക്കുകളാണ്‌!!

ഡ്രെല്ലെര്‍ ബി ബി സി യോട്‌ പറഞ്ഞത്‌ ഭാരതത്തിന്‍റെ ഗാന്ധിജിയാണ്‌
മഹാത്മാവെന്നാണ്‌. അല്ലാതെ മരണപ്പാച്ചിലില്‍ , വണ്ടി
അപകടപ്പെടുത്തുന്നത്‌ അക്ഷന്തവ്യമായ അപരാധമാണെന്നുമാണ്‌.

ജരമി ഡല്ലര്‍ എന്ന കലാകാരന്‍ യാത്രാമൊഴികള്‍ എന്ന പുസ്‌തകത്തിലൂടെ
പ്രശസ്‌തരായ പലരേയും ഉദ്ധരിച്ചു കൊണ്ട്‌ , അവരുടെ ചിന്തകള്‍,
യാത്രക്കാര്‍ക്ക്‌ ഉച്ചഭാഷിണിയിലൂടെ ഓടുന്ന തീവണ്ടിയിലിരുന്ന്‌
കേള്‍ക്കാന്‍ സംവിധാനങ്ങള്‍ , ഏര്‍പ്പാടു ചെയ്യാന്‍ റയില്‍വേ അധികാരികളെ
എല്‍പ്പിച്ചിട്ടുണ്ട്‌

അക്കൂട്ടത്തിലെ പ്രശസ്‌തരുടെ മൊഴികള്‍ ചിലത്‌ വായനക്കാരുടെ ശ്രദ്ധക്കായി
രേഖപ്പെടുത്തിയിട്ടുണ്ട്‌.

ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ വാക്കുകള്‍ശ്രദ്ധിക്കുക. "The woods are
lovely , dark and deep
But i have promises to keep and miles to go before i sleep "

മറ്റൊരു മഹത്‌ വചനം ഇങ്ങനെ


"you need only arrest your mind for few ,mts, twice a day.
And has to do is to comfortably sit not more than few, mts every day"