jiji k philip
ക്രിസ്തുവിന്റെ മേലങ്കി
സോക്രട്ടീസിന്റെ കണ്ണ്
മാർക്സിന്റെ തല
ലിങ്കന്റെ മനസ്സ്
ഗാന്ധിജിയുടെ അഹിംസ
ഭീഷ്മരുടെ ശപഥം
ഹിറ്റ്ലറിന്റെ മീശ
വാസവദത്തയുടെ മുലക്കച്ച
മെർലിൻ മൺറോയുടെ ബ്രാ
പാഞ്ചാലിയുടെ അഞ്ചുരാവുകൾ
ലേലത്തിന്റെ തിരക്കിനൊടുവിൽ
ലിങ്കന്റെ മനസ്സൊരു കശാപ്പുകാരനും
മാർക്സിന്റെ തലയൊരു കവല-
ചട്ടമ്പിയും പാതിവിലയ്ക്ക് വാങ്ങി
മിച്ചം വന്നമേലങ്കിയും
കണ്ണും ആക്രിക്കാരനും
അഹിംസയും ശപഥവും
മ്യൂസയത്തിനും നൽകി
ചവിട്ടിയുടക്കപ്പെട്ടൊരു
വട്ടക്കണ്ണട തൂത്തുവാരികളഞ്ഞു
വാങ്ങാനാളില്ലാതെ
ബൈബിളും, ഗീതയും ഖുറാനും
വന്ധികരിക്കപ്പെട്ട കളിപ്പാട്ടങ്ങളായി
പുനർജ്ജനിച്ചു!