Followers

Saturday, August 7, 2010

കവിതകൾ


sivana

വൈപ­രീത്യം

കോളേജ്‌ റോഡിൽ
മുന്നും പിന്നും നോക്കി
നട­ന്ന­വനെ
റിക്ഷ തട്ടി
ജനം പറഞ്ഞു:
“മുന്നും പിന്നും നോക്കി
നട­ക്കാ­ത്ത­വൻ”!

ഹൃദയം
ഇഷ്ട­പ്പെട്ട കവി­ത­യേ­തെന്നു ചോദി­ക്ക­രുത്‌
ഇഷ്ടപ്പെട്ട പൂവേ­തെന്നും ചോദി­ക്ക­രുത്‌
ഇഷ്ട­പ്പെട്ട പെണ്ണേ­തെന്നും
ഇഷ്ട­പ്പെട്ട മണ്ണേ­തെന്നും
ചോദ്യ­മ­രുത്‌
ഹൃദ­യ­ത്തിന്‌ ചോദ്യ­ങ്ങ­ളില്ല

മുഖ­മി­ല്ലാ­ത്ത­വൾ
ശിവാന
രാത്രി­യാ­ത്ര­യിൽ
പുക­യി­ല­ക്കാ­ട്ടിലെ
ഇരു­ട്ടിൽ നിന്നൊ­രി­ല­യ­നക്കം
വിയർപ്പിൽ കുതിർന്ന
മുല്ല­പ്പൂ­മണം
അഴി­­ക്കാൻ പറ­ഞ്ഞ­പ്പോൾ
പേഴ്സെ­ടു­ക്കാൻ പറ­ഞ്ഞ­വൾ
എത്ര­വേഗം!
ഉപ­ദം­ശ­മൊ­ന്നു­മി­ല്ലാതെ
ഊട്ടി­വി­ട്ട­വൾ!
പിന്നി­ലാ­രു­ടെയോ മുര­ട­നക്കം