Followers

Saturday, August 7, 2010

തീരെ ചെറിയ കവി­ത­കൾ


padmadas

ചില കവി­ത­കൾ
പശു­ക്കി­ടാ­വി­നെ­പ്പോ­ലെ­യാണ്‌
പിറ­ന്നു­വീ­ണതും
കുനി­കുത്തി ഓടി­ക്ക­യ­റി­ക്ക­ളയും
മാസി­ക­ത്താ­ളു­ക­ളി­ലേയ്ക്ക്‌
വെളിച്ചം കാണാതെ
വാലൻപു­ഴു­വ­രിച്ച്‌
പറി­ച്ചെ­റിഞ്ഞ ഭ്രൂണം പോലെ
നോട്ടു­ബു­ക്കിൽത്തന്നെ
അകാ­ല­ച­ര­മ­മ­ട­യാ­നാ­യി­രിക്കും
ചില­തിന്റെ വിധി

ഉള്ളുപൊള്ള­യെ­ങ്കിലും
ചിന­ക്ക­ത്തൂ­രിലെ കുതി­ര­വേ­ലയെ
അനു­സ്മ­രി­പ്പി­ച്ചു­­കൊണ്ട്‌
കെട്ടി­യെ­ഴു­ന്ന­ള്ളി­ക്ക­പ്പെടും ചിലവ
അന്നം പോലും കിട്ടാതെ
പിച്ച­ക്കാ­ര­നെ­പ്പോലെ
തിര­സ്കൃ­ത­മാവും ചിലത്‌
ആരു­ടെ­യെ­ല്ലാമോ ആത്മാ­വിൽ
സൂചി­മു­ന­­കൊണ്ട്‌
അക്യു­പ­ങ്ചർ നടത്തി
രോഗ­ശു­ശ്രൂഷ ചെ­യ്യു­ന്നു­ണ്ടാവും
വേറെ ചിലത്‌
അർത്ഥം വേർതി­രി­ച്ചെ­ടു­ക്കാ­നാ­വാത്ത
ഭ്രാന്തന്റെ ജല്പ­ന­ങ്ങൾ പോലെ
എങ്ങു­മെ­ത്താതെ പോകും മറ്റു­ചി­ലവ
ഭ്രമ­ണം­പഥം വിട്ടു­ത­കർന്ന
ബാഹ്യാ­കാ­ശ­പേ­കടം പോലെ
ചിന്നി­ച്ചി­തറി
പൊടി­പോ­ലു­മ­വ­ശേ­ഷി­പ്പി­ക്കാതെ പോകും
കുറേ­യെണ്ണം
അപ്പൊഴും
പിറ­ക്കാത്ത ഭൂഖ­ണ്ഡ­ങ്ങളും
പുതിയ സഞ്ചാ­ര­പ­ഥ­ങ്ങളും കണ്ടെ­ടുത്ത്‌
അനന്ത­ത­യി­ലേക്ക്‌ വഴി­വെ­ട്ടു­ന്നു­ണ്ടാവും
തീരെ ചെറു­പ്പ­മാ­യ, നാവു­പോ­ലു­മു­റ­യ്ക്കാത്ത
ചില ഇള­മു­റ­ക്ക­വി­ത­കൾ.....