v p johns
ഉടൽ അരിപ്പയായ് ഉടപ്പിറന്നവൾ
ഉലകിൻ താരുണ്യം കടമെടുത്തവൾ
ഇടവും കാലവും ഉലാത്തും വേളയിൽ
ഉദയപൂജയ്ക്കായ് ഉയർത്തുന്നക്ഷികൾ
കതിരവൻ വന്നു കരൾചൂടുംവിധം
കഠിനമന്ത്രത്തെ ഉപാസിക്കുന്നേരം
ചിണുങ്ങുമോർമ്മകൾ, ചിതറുന്നസ്ഥികൾ
ചിരിക്കാനായുന്നു ചിതലിൻ കൗതുകം
അവൾ ചരിക്കുന്നുണ്ടനന്തകാലത്തി-
നകലംവീഴാത്ത മരുത്തടങ്ങളിൽ
അവജലയുന്നുരണ്ടുമെത്തയിൽ
അരഞ്ഞകാമനമനസ്സിൽകത്തുന്നു
നിലവിളക്കിലെ പതിഞ്ഞ നെയ്ത്തിരി
നിരങ്കുശംനിന്നു നിറഞ്ഞു കത്തുന്നു
ഇനിയൊരു പകലൊരുനിശാസത്യം
അവൾക്കണിയുവാനിടമില്ലാഭൂമി